Wednesday, February 19, 2025

സ്ത്രീകളുടെ പ്രവർത്തനമേഖല വീടാണ് അബുൽ അഅ്ലാ മൗദൂദി

 ജമാഅത്തേ ഇസ്ലാമിക്കാർ മൗദൂദിയെ തള്ളുമോ ?



സ്ത്രീകളുടെ പ്രവർത്തനമേഖല വീടാണ്


അബുൽ അഅ്ലാ മൗദൂദി


മൗദൂദി എഴുതുന്നു.


സ്ത്രീയുടെ പ്രവർത്തനമേഖല


ഇസ്‌ലാമിക നിയമത്തിൽ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരി ക്കുകയാണ്. സമ്പാദനത്തിൻ്റെ ഉത്തരവാദിത്തം പുരുഷന്റെ മേലിലും ഈ കാശുകൊണ്ടു വീടു നിയന്ത്രിക്കേണ്ടതു സ്ത്രീയുടെ കടമയാണ്. “സ്ത്രീ, ഭർത്താവിൻ്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച അവൾ (അന്ത്യനാളിൽ) ചോദിക്കപ്പെടുകയും ചെയ്യും. (ബുഖാരി) പുറം ലോകത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന മുഴുവൻ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാണ്. "സ്ത്രീക്കു ജുമുഅ നിസ്ക്കാരം നിർബന്ധമില്ല.” (അബൂദാവൂദ്) യുദ്ധവും നിർബ ന്ധമില്ല. അത്യാവശ്യഘട്ടങ്ങളിൽ, യോദ്ധാക്കളെപരിചരിക്കാൻ വേണ്ടി സ്ത്രീകളെ കൊണ്ടുപോകാമെന്നു സവിസ്‌തരം ശേഷം വിവരിക്കുന്നുണ്ട്. മരണസംബന്ധമായ കാര്യങ്ങളിൽ ഇവൾക്കു പങ്കുകൊള്ളേണ്ടതില്ല. എന്നല്ല, അതിൽ നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി)


സ്ത്രീക്കു ജമാഅത്തുനിസ്ക്കാരമോ പള്ളികളിൽ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ്‌വൃത്തകളായ സ്ത്രീകളോ ടൊപ്പം മസ്‌ജിദിൽ പോവാനുള്ള സമ്മതം നൽകിയിട്ടുണ്ടെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നില്ല. ഉറ്റബന്ധുവിൻറെ കൂടെയല്ലാതെ യാത്രചെയ്യാനുള്ള അനുമതിയുമില്ല. (തിർമിദി)


ചുരുക്കത്തിൽ ഒരു വിധേനയും സ്ത്രീകൾക്കു വീട്ടിൽ നിന്നു പുറ ത്തിറങ്ങാൻ അനുമതിയില്ല. മതം ഇതു ഇഷ്‌ടപ്പെടുന്നില്ല. ഇസ്ലാം സ്ത്രീയോടു കൽപിക്കുന്നതു വീട്ടിലടങ്ങിയൊതുങ്ങിയിരിക്കാനാണ്. "സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങിയൊതുങ്ങിയിരിക്കട്ടെ.”(6)


സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങിയൊതുങ്ങി ഇരിക്കട്ടെ." എന്ന ആയത്തിൻ്റെ യഥാർത്ഥ അർത്ഥവും ഇതു തന്നെ. എങ്കിലും, വളരെ അത്യാവശ്യഘട്ടങ്ങളിൽ വീട്ടിൽ നിന്നിറങ്ങേണ്ടി വരുമെന്നുള്ളതു കൊണ്ടു അധികം കർക്കശമാക്കിയിട്ടില്ല.


ചില സ്ത്രീകൾക്കു സംരക്ഷകനായി ആരും തന്നെയില്ലാതിരിക്കുക. ഉറ്റ ബന്ധുവിൻ്റെ മരണം, കൊടിയ ദാരിദ്ര്യം, രോഗം, ഇതു പോലത്ത മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാൻ നിർബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളിൽ നിയമം വിട്ടുവീഴ്‌ച ചെയ്യുന്നുണ്ട്. ഒരു ഹദീസിലി


പർദ അബുൽ അഅ്ലാ മൗദൂദി

172


Aslam Kamil Saquafi parappanangadi


https://m.facebook.com/story.php?story_fbid=pfbid02W5iaTbp6FHLZwm1SnsaQViKRn5fJYYYVtJnuDrzVJxC9UCw2FcQ42o9nVfRNRJKLl&id=100016744417795&mibextid=Nif5oz

Tuesday, February 18, 2025

സകാത്ത് കമ്മറ്റി` *ജമാഅത്തുകാർക്ക്* *പറ്റിയ പണി ഇതാണ്*

 `സകാത്ത് കമ്മറ്റി`

*ജമാഅത്തുകാർക്ക്* 

*പറ്റിയ പണി ഇതാണ്*

✍️aboohabeeb payyoli 

➖➖➖➖➖➖➖➖➖➖➖➖

 പാവങ്ങളുടെ അവകാശങ്ങൾ പിരിച്ചെടുത്ത് പൊതു ഫണ്ടായി മാധ്യമം പത്രത്തിനും മീഡിയ വണ്ണിനും പ്രബോധനം വാരികക്കും ഓഫീസ് സ്റ്റാഫുകൾക്കുള്ള ശമ്പളത്തിനും സംഘടനാ പ്രവർത്തനത്തിനും പള്ളി, മദ്റസ, ഓഫീസ് നിർമ്മാണത്തിനും മറ്റു പലതിനും ഉപയോഗപ്പെടുത്തുന്ന ജമാഅത്തുകാർക്കും വഹാബികൾക്കും ഫണ്ട് വികസിപ്പിക്കാൻ ചെയ്യാവുന്ന ഒരു കാര്യം പറഞ്ഞു തരാം. 


നിങ്ങളുടെ കൂട്ടത്തിലുള്ളവരുടെ  ശമ്പളവും മറ്റു വരുമാനങ്ങളും ശേഖരിക്കാൻ ഒരു കമ്മിറ്റിയുണ്ടാക്കുക. അവർ ഓരോ മാസവും അവ കൃത്യമായി ശേഖരിക്കട്ടെ. എന്നിട്ടവ ബൈത്തുൽമാലിൽ സൂക്ഷിക്കട്ടെ. മുതലാളിമാരുടെ  ചെലവുകൾ ക്കാവശ്യമായ കിറ്റുകൾ മാസാമാസം അവരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുക. ഹോസ്പിറ്റൽ ചെലവുകളും ഇതിൽ നിന്ന് തന്നെ കൊടുക്കുക. ബാക്കി തുകകൾ നിങ്ങളുടെ പത്ര മാധ്യമ പ്രവർത്തനങ്ങൾക്കും  ഓഫീസ് വർക്കുകൾക്കും ഉപയോഗപ്പെടുത്താം. 


എങ്കിൽ, പാവങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുകയും സമ്പന്നന്മാരുടെ സകാത്ത് വീടുകയും അവർ കുറ്റത്തിൽ നിന്ന് ഒഴിവാകുകയും ചെയ്യുമല്ലോ.


ജമാഅത്കാരാ...

നിങ്ങൾ മുതലാളിമാരുടെ വരുമാനങ്ങൾ ശേഖരിക്കാൻ കമ്മിറ്റിയുണ്ടാക്കൂ.. 

പാവങ്ങളെ വെറുതെ വിടൂ. അവരുടെ അവകാശങ്ങൾ പൂർണ്ണമായും അവർക്ക് തന്നെ ലഭിക്കട്ടെ.

➖🌹➖

ജനാബത്ത് കാരിക്ക് ദിക്റാണെന്ന് കരുതി ഖുർആൻ ഓതാമോ

 ചോദ്യം: പതിവായി ഓതുന്ന സൂറത്തുകൾ ആർത്തവ

സമയത്ത് മുസ്ഹഫ് തൊടാതെയും നോക്കാതെയും ഓതാമോ? അതിന് പ്രത്യേക നിയ്യത്ത് ചെയ്യേണ്ടതുണ്ടോ?



ഉത്തരം: ആർത്തവസമയം മുസഹഫ് സ്പർശനം മാത്ര

മല്ല, ഖുർആൻ പാരായണവും ഹറാമാണ്. അതിനാൽ മുസ്ഹഫ് സ്‌പർശിക്കാതെയും നോക്കാതെയുമാണെങ്കിലും ആർത്തവമുള്ളപ്പോൾ ഖുർആൻ പാരായണം പാടില്ല. എന്നാൽ ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ ത്തോടെയാകുമ്പോഴേ നിഷിദ്ധമാകുന്നുള്ളൂ. ആ ഉദ്ദേശ്യ മില്ലാതെ- ദിക്റ് ചൊല്ലുന്നുവെന്ന ഉദ്ദേശ്യത്തോടെയോ ഒന്നും ഉദ്ദേശ്യമില്ലാതെയോ ഖുർആനിലെ വചനങ്ങൾ ചൊല്ലുന്നതിന് വിരോധമില്ല.


ആർത്തവം ഖുർആൻ പാരായണത്തിന് തടസ്സമായ തിനാൽ ആർത്തവ മുണ്ടായിരിക്കെ ഖുർആൻ വചനങ്ങൾ ഉരുവിടുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ അത് ഖുർആനായി പരിഗണിക്കപ്പെടുകയുള്ളു എന്നാണ് നിയമം. ഇതിൽ പതിവായി ഓതുന്നത്, അല്ലാത്തത് എന്ന് വ്യത്യാസമില്ല. പതിവായി ഓതുന്നതാണെങ്കിലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ ആർത്തവ സമയം ഹറാം തന്നെയാണ്. ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ചൊല്ലൽ അനുവദനീയവുമാണ്

ഇങ്ങനെ ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ആർത്ത സമയത്ത് ഖുർആൻ സൂക്തങ്ങൾ, വചനങ്ങൾ ചൊല്ലി യാൽ അത് ഖുർആനായി പരിഗണിക്കപ്പെടുകയില്ല. ഖുർആൻ പാരായണത്തിൻറെ പ്രതിഫലം അതിനില്ല. ദിക്ർ എന്ന നിലയിൽ പ്രതിഫലാർഹവുമാണ്.


ഇമാം ഇബ്‌നു ഹജർ (റ) എഴുതുന്നു : ഖുർആൻ

പാരായണം എന്ന ഉദ്ദേശ്യമുണ്ടാകുമ്പോൾ മാത്രമാണ് ഹറാമുള്ളത്. അത് മാത്രമായാലും മറ്റെന്തെങ്കിലും ഉദ്ദേശ്യ ത്തോടെയായാലും ഖുർആൻ പാരായണം എന്ന ഉദ്ദേശ്യ മുണ്ടെങ്കിൽ ഹറാമാണ്. അതേ സമയം ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതെ ഖുർആനിലെ ദിക്റുകളും ദുആകളും വഅ്ളുകളും ഖിസ്സകളും ഹുക്‌മുകളുമെല്ലാം ജനാബത്, ഹൈള്, നിഫാസ് എന്നീ അശുദ്ധികളുള്ളവർക്ക് അനുവദനീയമാണ്.


ദിക്ർ എന്ന് മാത്രം ഉദ്ദേശിച്ചു കൊണ്ടായാലും 

ഒരുദ്ദേശ്യവുമില്ലാതെയായാലും അനുവദനീയമാണ്. കാരണം ജനാബത് പോലെയുള്ള തടസ്സമുണ്ടാകുമ്പോൾ ഖുർആൻ എന്ന ഉദ്ദേശ്യമുണ്ടെങ്കിലേ ഖുർആൻ ആവുകയുള്ളു. (തുഹ്ഫ 1- 271) പതിവായി ഓതാറുള്ള സൂറതുകൾ ഖുർആൻ എന്ന ഉദ്ദേശ്യത്തിലല്ലാതെ ആർത്തവ സമയം ചൊല്ലുന്നതിന് വിരോധമില്ലെന്നും ഖുർആൻ എന്ന ഉദ്ദേശ്യമില്ലാതിരിക്കുകയെന്നതാണ് നിബന്ധനയെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.


CM Al RASHIDA ONLINE DARS

Copy alfathava abdulJaleel Saquafi

Saturday, February 15, 2025

ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?

 േചാദ്യം

ഫിഖ്‌ഹിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതെ കച്ചവടം പോലെയുള്ള ഇടപാടുകൾ നടത്തുന്നതിന്റെ വിധി എന്ത് ?

മറുപടി

അത് ഹറാമാണന്ന് എല്ലാ കിതാബിലും പറഞ്ഞിട്ടുണ്ട്
(നിഹായ - തുഹ്ഫ - സവാജിറ്
മുഗ്നി)

ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﺣﺮاﻡ / نهاية

ﻗﺎﻝ ﻋ ﺷ ﻧﻘﻞ ﻋﻦ ﺯﻭاﺟﺮ اﺑﻦ ﺣﺞ ﺃﻥ ﺗﻌﺎﻃﻲ اﻟﻌﻘﻮﺩ اﻟﻔﺎﺳﺪﺓ ﻛﺒﻴﺮﺓ ﻓﻠﻴﺮاﺟﻊ. اﻩـ شرواني
അത് കൊണ്ട് കച്ചവടം നടത്തുന്നവർ അതിന്റെ ശർത്വുകൾ പഠിച്ചിരിക്കൽ നിർബന്ധമാണ്.
ശർത്തുകൾ പാലിക്കാതെ  ഇടപാടുകൾ നടത്തുമ്പോൾ ഇടപാട് ഹറാമാവുന്നതാണ്. ഇടപാടുകൾ ഹറാമായി കഴിഞ്ഞാൽ പരലോകത്ത് ശിക്ഷക്ക് കാരണമാകും.
അതുകൊണ്ടാണ് ഫിഖ്ഹിന്റെ  ഗ്രന്ഥങ്ങളിൽ ഇബാദത്തുകൾ (ആരാധന മുറകൾ) കഴിഞ്ഞാൽ തൊട്ടടുത്ത അധ്യായങ്ങൾ കച്ചവടം തുടങ്ങി ഇടപാടുകള മായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. അതിൽ പാലിക്കേണ്ട നിയമങ്ങളും നിബബന്ധനകളും മറ്റു കാര്യങ്ങളും കൃത്യമായി ധാരാളം വാല്യങ്ങളിലായി ചർച്ചകൾ നടത്തിയിട്ടുണ്ട് ,

Aslam Kamil parappanangadi

ബറാഅത്ത് രാവ് മഹത്വങ്ങൾ

 *ബറാഅത്ത് രാവ് മഹത്വങ്ങൾ*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


ഇബ്നു ഹജർ(റ) പറയുന്നു"


ബറാഅത്ത് രാവിനെ പറ്റി എണ്ണമറ്റ ഹദീസുകൾ വന്നിറ്റുണ്ട്. അതിൽ സ്വഹീഹും ളഈഫുമുണ്ട്.

അതിൽ പെട്ടതാണ് ആഇശാ ബീവി റ യുടെ ഹദീസ് .

 ആഇശ ഉമ്മ റ പറയുന്നു. 

തിരുനബി صلي الله عليه وسلم

ആഇശ ബീവിയോട് പറയുന്നു.

അല്ലാഹുവിന്റെ റഹ്മത്ത് ശഅബാൻ പകുതിയിലെ രാത്രി ഒന്നാനാകാശത്തേക്ക് ഇറങ്ങും. കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാൾ അതികം അല്ലാഹു പൊറുത്ത് കൊടുക്കും. (അഹമ്മദ് തിർമിദി ഇബ്നുമാജഹ്)


നബി صلي الله عليه وسلم

പറയുന്നു. ശഅബാൻപകുതിയുടെ  രാത്രിയിൽ അല്ലാഹു എല്ലാ സൃഷ്ടികൾക്കും പൊറുത്ത് കൊടുക്കും. മുശ് രിക്കുകൾക്കും വൈരാഗ്യമുള്ളവർക്കു മൊഴികെ (ഇബ്നുമാജഹ്)

ഇമാം അഹമ്മദ് റ ഇമാം ഇബ്നുഹിബ്ബാൻ റ റിപ്പോർട്ട് ചെയ്ത ഹദീസിലും ഇപ്രകാരം കാണാം.

ചുരുക്കത്തിൽ ശഅബാൻ പകുതിയിലെ രാത്രിക്ക് 

വലിയ ശ്രേഷ്ടതയുണ്ട് അന്ന് പ്രത്തേകമായ മഗ്ഫിറത്തും 

പ്രത്തേകമായ ഇജാബത്തും ലഭിക്കുന്നു.

അത് കൊണ്ടാണ് ഇമാം ശാഫിഈ പറഞ്ഞത് അന്നത്തെ രാത്രി ദുആക്ക് ഇജാബത്തുണ്ട്

അൽ ഫതാവൽ കുബ്റാ 2/81

ﻭﺟﺎء ﻓﻲ ﻫﺬﻩ اﻟﻠﻴﻠﺔ ﺃﺣﺎﺩﻳﺚ ﻣﺘﻌﺪﺩﺓ ﻭﻗﺪ اﺧﺘﻠﻒ ﻓﻴﻬﺎ ﻓﻀﻌﻔﻬﺎ اﻷﻛﺜﺮﻭﻥ ﻭﺻﺤﺢ اﺑﻦ ﻣﺎﺟﻪ ﺑﻌﻀﻬﺎ ﻭﺧﺮﺟﻪ ﻓﻲ ﺻﺤﻴﺤﻪ ﻭﻣﻦ ﺃﻣﺜﻠﺘﻬﺎ ﺣﺪﻳﺚ ﻋﺎﺋﺸﺔ ﻗﺎﻟﺖ: «ﻓﻘﺪﺕ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺨﺮﺟﺖ ﻓﺈﺫا ﻫﻮ ﺑﺎﻟﺒﻘﻴﻊ ﺭاﻓﻊ ﺭﺃﺳﻪ ﺇﻟﻰ اﻟﺴﻤﺎء ﻓﻘﺎﻝ ﺃﻛﻨﺖ ﺗﺨﺎﻓﻴﻦ ﺃﻥ ﻳﺤﻴﻒ اﻟﻠﻪ ﻋﻠﻴﻚ ﻭﺭﺳﻮﻟﻪ ﻓﻘﻠﺖ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﻇﻨﻨﺖ ﺃﻧﻚ ﺃﺗﻴﺖ ﺑﻌﺾ ﻧﺴﺎﺋﻚ ﻓﻘﺎﻝ ﺇﻥ اﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﻳﻨﺰﻝ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﻛﻠﺐ» ﺧﺮﺟﻪ ﺃﺣﻤﺪ ﻭاﻟﺘﺮﻣﺬﻱ ﻭاﺑﻦ ﻣﺎﺟﻪ ﻟﻜﻦ ﺫﻛﺮ اﻟﺘﺮﻣﺬﻱ ﻋﻦ اﻟﺒﺨﺎﺭﻱ ﺃﻧﻪ ﺿﻌﻔﻪ

 ﻭﻓﻲ ﺣﺪﻳﺚ ﻻﺑﻦ ﻣﺎﺟﻪ «ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﺇﻟﻰ ﺧﻠﻘﻪ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﺠﻤﻴﻊ ﺧﻠﻘﻪ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ»

 ﻭﻓﻲ ﺣﺪﻳﺚ ﻋﻨﺪ ﺃﺣﻤﺪ ﻭﺧﺮﺟﻪ اﺑﻦ ﺣﺒﺎﻥ ﻓﻲ ﺻﺤﻴﺤﻪ «ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﺇﻟﻰ ﺧﻠﻘﻪ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﻌﺒﺎﺩﻩ ﺇﻻ اﺛﻨﻴﻦ ﻣﺸﺎﺣﻦ ﺃﻭ ﻗﺎﺗﻞ ﻧﻔﺲ» ﻭﺑﻘﻴﺖ ﺃﺣﺎﺩﻳﺚ ﺃﺧﺮ ﻛﻠﻬﺎ ﺿﻌﻴﻔﺔ.

*واﻟﺤﺎﺻﻞ ﺃﻥ ﻟﻬﺬﻩ اﻟﻠﻴﻠﺔ ﻓﻀﻼ ﻭﺃﻧﻪ ﻳﻘﻊ ﻓﻴﻬﺎ ﻣﻐﻔﺮﺓ ﻣﺨﺼﻮﺻﺔ ﻭاﺳﺘﺠﺎﺑﺔ ﻣﺨﺼﻮﺻﺔ ﻭﻣﻦ ﺛﻢ ﻗﺎﻝ اﻟﺸﺎﻓﻌﻲ - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﺇﻥ اﻟﺪﻋﺎء ﻳﺴﺘﺠﺎﺏ ﻓﻴﻬﺎ* 

الفتاوى الفقهية الكبرى-2/81


*സജീവമാക്കേണ്ട രാവ്*

മഹല്ലിയുടെ ഹാശിയ ഖൽയൂബിയിൽ പറയുന്നു.

രണ്ട് പെരുന്നാൾ രാവ് ശഅബാൻ പകുതിയുടെ രാത്രി റജബ് ആദ്യ രാത്രി വെള്ളിയാഴച്ച രാത്രി എന്നിവ ദിക്റ് നിസ്കാരം തസ്ബീഹ് നിസ്കാരം എന്നിവ കൊണ്ട് സജീവമാക്കൽ സുന്നത്താണ് .

കാരണം ഈ രാവുകൾ ദുആക്ക് ഇജാബത്ത് ലഭിക്കുന്നതാണ്. (ഹാശിയത്തുൽ ഖൽയൂബ് 1/359)


ﺗﺘﻤﺔ) ﻳﻨﺪﺏ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪﻳﻦ ﺑﺬﻛﺮ ﺃﻭ ﺻﻼﺓ ﻭﺃﻭﻻﻫﺎ ﺻﻼﺓ اﻟﺘﺴﺒﻴﺢ. ﻭﻳﻜﻔﻲ ﻣﻌﻈﻤﻬﺎ ﻭﺃﻗﻠﻪ ﺻﻼﺓ اﻟﻌﺸﺎء ﻓﻲ ﺟﻤﺎﻋﺔ ﻭاﻟﻌﺰﻡ ﻋﻠﻰ ﺻﻼﺓ اﻟﺼﺒﺢ ﻛﺬﻟﻚ. ﻭﻣﺜﻠﻬﻤﺎ ﻟﻴﻠﺔ ﻧﺼﻒ ﺷﻌﺒﺎﻥ ﻭﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﺠﻤﻌﺔ ﻷﻧﻬﺎ ﻣﺤﺎﻝ ﺇﺟﺎﺑﺔ اﻟﺪﻋﺎء

حاشية القليوبي- 1/359

മുർത്തള സബീദി റ പറയുന്നു.

ഇമാം സുബ്കി തഫ്സീറിൽ പറഞ്ഞു.

ശഅ്ബാൻ പകുതിയുടെ രാത്രി സജീവമാക്കൽ ഒരു വർഷത്തെ ദോശം പൊറുപ്പിക്കും

വെള്ളിയാഴ്ച രാത്രി ഹയാത്താക്കൽ ഒരാഴ്ചയിലെ ദേഷം പൊറുപ്പിക്കും ലൈലത്തുൽ ഖദ്റ് ഹയാത്താക്കൽ അവന്റെ ആയുസിലെ ദോഷം പൊറുപ്പിക്കും.

ഇത്ഹാഫ് 427


قلت: وقد ذكر التقي السبكي في تفسيره أن إحياء ليلة النصف من شعبان يكفر ذنوب السنة، وليلة الجمعة تكفر ذنوب الأسبوع، وليلة القدر تكفر ذنوب العمر. اهـ .

إتحاف السادة المتقين-427


*നാലു മദ്ഹബിലും*


ഹനഫി മദ്ഹബ്


ഇമാം ഇബ്നു നു െജെമ് ൽ മിസ്രി റ പറയുന്നു.


1-من أقوال الحنفيَّة:

قال في البحر الرَّائق شرحِ كنزِ الدَّقائق للمؤلفِ: زينِ الدِّينِ بنِ إبراهيمَ بنِ محمدٍ ، المعروف بابنِ نُجَيْم المِصْرِيِّ (المُتَوَفَّى: 970هـ)(2/56): 


റമളാൻ പത്ത് രാത്രികൾ

രണ്ടു പെരുന്നാൾ രാത്രികൾ ദുൽഹിജ്ജ 10 രാത്രികൾ ശഹബാൻ പകുതിയിലെ രാത്രി എന്നിവ ഹയാത്താക്കൽ സുന്നത്താണ് അതിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട് അത്തർ ഗീബ് അത്തർഹീബ് എന്ന ഗ്രന്ഥത്തിൽ അത് വിശദമായി പറഞ്ഞിട്ടുണ്ട്.

(അൽ ബഹ്റു റാഇഖ് 2 / 56 )

(ومنَ المندوباتِ: إحياءُ ليالي العشرِ من رمضانَ وليلتَيْ العيديْنِ وليالي عشرِ ذي الحجَّة وليلةِ النِّصفِ من شعبانَ كما وردتْ به الأحاديثُ وذكرَها في التَّرغيبِ والتَّرهيبِ مُفَصَّلةً، والمُرادُ بإحياءِ الَّليلِ:  قيامُه وظاهرُه الاستيعابُ ويجوز أن يُرادَ غالبُه، ويُكرَهُ الاجتماعُ على إحياءِ ليلةٍ من هذه الليالي في المساجدِ. 


ഇമാം ജമാലുദ്ദീൻ ഗസ്നവി റ 593 പറയുന്നു.

പുണ്യമായ ടൈമുകളിൽ പെട്ടതാണ് ലൈലത്തുൽ ഖദർ ശഅ്ബാൻ പകുതിയുടെ രാവ്  രണ്ട് പെരുന്നാൾ രാത്രി അറഫാ രാത്രി വെള്ളിയാഴ്ച രാത്രി അവയിൽ നിസ്കാരം നിർവഹിക്കൽ പുണ്യമാണ്.

(അൽ ഹാവി അൽ ഖുദ്സി)

 قال في الحَاوي القُدْسيِّ 

في فروع الفِقهِ الحَنَفِيِّ  للإمام جمالِ الدِّينُ الغَزْنَوِي المُتَوَفَّى سنةَ (593هـ ):


 ولا يصلِّي تَطَوُعاً بجماعةٍ غيرَ التَّراويح وما رُوِيَ من الصَّلواتِ في الأوقاتِ الشَّريفةِ كَلَيْلةِ القَدْر وليلةِ النِّصف من شعبانَ وليلتَيْ العيدِ وعرفةَ والجمعةِ وغيرِها تُصَلَّى فُرَادى.  انتهى).


മുഹമ്മദ് ബ്‌നു ഫറാമറസ് 885

പറയുന്നു.


റമളാൻ പത്ത് രാത്രികൾ

രണ്ടു പെരുന്നാൾ രാത്രികൾ ദുൽഹിജ്ജ 10 രാത്രികൾ ശഹബാൻ പകുതിയിലെ രാത്രി എന്നിവ ഹയാത്താക്കൽ സുന്നത്താണ് ( ദുററുൽ ഹുക്കാം 1/117)

جاء في كتابِ دُرَرِ الحُكَّامِ للمؤلِّفِ محمدِ بنِ فرامرز بن عليٍّ الشَّهير بملَّا - أو مَنْلا أو المَوْلى - خُسْرُو (المُتَوَفَّى: 885هـ). (1/117):


( ومن المندوباتِ إحياءُ ليالِ العشرِ الأخيرِ من رمضانَ وليلتَيْ العيديْنِ وليالي عشرِ ذي الحجَّةِ وليلةِ النِّصفِ من شعبانَ، والمُرادُ بإحياءِ الَّليلِ قيامُه وظاهرُه الاستيعابُ ويجوز أنْ يُرادَ غالبُه ويُكْرَهُ الاجتماعُ على إحياءِ ليلةٍ من هذه اللَّيالي في المساجد)


മാലികി മദ്ഹബി


മഹമ്മദ് അറു 

ഐനി അൽ മാലിക്കി റ

പറയുന്നു

ശഅ്ബാൻ പകുതിയുടെ രാത്രി ഹയാത്ത് സുന്നത്താണ് ഇമാം സുയൂത്തിത് ജംഉൽ ജവാമി ഇൽ പറയുന്നു.

രണ്ട് പെരുന്നാൾ രാവും ശഅബാൻ പകുതിയുടെ രാത്രിയും ഒരാൾ ഹയാത്താക്കിയാൽ ഹൃദയങ്ങൾ മരിക്കുന്ന ദിനം അവന്റെ ഹൃദയം  മരിക്കുകയില്ല (മവാഹിബുൽ ജലീൽ 2/193)


2-من أقوال المالكيَّة:

جاء في كتابِ مَواهبِ الجليلِ للمُؤلِّفِ: محمَّدِ بنِ محمدِ بنِ عبد الرَّحمنِ الطَّرابلسيِّ المَغربيِّ، المعروفِ بالحطَّابِ الرُّعيْنيِّ المالِكيِّ (المُتَوَفَّى: 954هـ) ،(2/193): 

(ونُدِبَ إحياءُ ليلتِه) أي: النِّصفِ من شعبانَ. قال في جمْعِ الجَوامع للشَّيخ جلالِ الدِّينِ السِّيوطيِّ: مَنْ أحْيَا ليلتَيْ العيديْنِ، وليلةَ النِّصفِ من شعبانَ لم يَمُتْ قلبُه يومَ تموتُ القلوبُ. 


ഇമാം ദസൂഖി റ അൽ മാലികി റ  പറയുന്നു.

പകുതിയുടെ രാത്രി ഹയാത്താക്കൾ സുന്നത്താണ് കാരണം തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു ഒരാൾ രണ്ട് പെരുന്നാൾ രാത്രിയും ശഅബാൻ പകുതിയുടെ രാത്രിയും ഹയാത്താക്കിയാൽ ഹൃദയങ്ങൾ മരിക്കുന്ന ദിനം അവൻറെ ഹൃദയം മരിക്കുകയില്ല. (ഹാശിയത്തു ദസൂഖി അലാ ശറഹുൽ കബീർ 1/399]


جاء في كتاب حاشيةِ الدُّسوقيِّ على الشَّرْحِ الكبيرِ للمُؤلِّفِ: محمَّدِ بنِ أحمَدَ بنِ عرَفَةَ الدُّسوقيِّ المالكيِّ ( المُتَوَفَّى: 1230هـ) (1/399) : 

(قوله:  ونُدِبَ إحياءُ ليلتِه) أيْ: لقوله عليه الصَّلاةُ والسَّلامُ { مَنْ أحيا ليلتَيْ العيديْنِ وليلةَ النِّصف من شعبانَ لم يَمُتْ قلبُه يومَ تموتُ القلوبُ}. قال في جمع الجوامع للشَّيخ جلالِ الدِّينِ السِّيوطيِّ: رواه الحسنُ بنُ سفيانَ عن ابنِ كُرْدوسٍ عن أبيه 

ومعنى عدمُ موتِ قلبِه:  عدمُ تحَيُّرِه عند النَّزعِ والقيامةِ; بل يكون قلبُه عند النَّزعِ مُطْمئِّناً، وكذا في القيامةِ. والمُرادُ باليومِ: الزَّمنُ الشَّاملُ لوقت النَّزعِ ووقتِ القيامةِ. الحاصلُ فيهما التَّحيُّرُ.


ശാഫിഈ മദ്ഹബ്


*പ്രാർത്ഥനക്കുത്തരമുള്ള രാവ്*


ഇമാം ഷാഫി ഇ റ പറയുന്നു . അഞ്ച് രാത്രിയിൽ ദുആക്ക് ഇജാബത്ത് ഉണ്ട് എന്ന് നമുക്ക് ലഭിച്ചിട്ടുണ്ട് വെള്ളിയാഴ്ച രാവ് ബലി പെരുന്നാൾ ചെറി പെരുന്നാൾ

രാത്രികൾ റജബിലെ ആദ്യ രാത്രി ശഅബാൻ പകുതിയുടെ രാത്രി കിതാബുൽ ഉമ്മ് 2 / 264)

3-من أقوالِ الشَّافعيَّةِ:


جاء في كتابِ الأمِّ للإمام الشَّافعيِّ: (2/264) قال الشَّافعيُّ: وبلغَنَا أنَّه كان يُقالُ: إنَّ الدُّعاءَ يُستَجابُ في خمسِ ليالٍ في ليلةِ الجمعةِ وليلةِ الأضحى وليلةِ الفِطرِ وأوَّلِ ليلةٍ من رجبَ، وليلةِ النِّصفِ من شعبانَ)


അബു ശാമ  റ പറയുന്നു '

ഇമാം

ഇബ്നു സ്വലാഹ് റ അദ്ദേഹത്തിൻറെ ഫത്വയിൽ പറഞ്ഞു ശഅബാൻ പകുതിയുടെ രാത്രിക്ക് വലിയ ശ്രേഷ്ഠതയുണ്ട്. അതിൽ ഇബാദത്ത് കൊണ്ട് ഹയാത്താക്കൽ സുന്നത്താണ് (അൽ ബാഇസ് 44 )

جاء في كتابِ الباعثِ على إنكارِ البِدعَ والحوادثِ للمؤلِّفِ: عبدِ الرَّحمنِ بنِ إسماعيلَ بنِ إبراهيمَ المَقْدِسيِّ الدِّمَشقِيِّ المعروفِ بأبي شامةَ

 (المُتَوَفَّى: 665هـ) ص(44):


( قال الإمامُ ابنُ الصَّلاحِ في فتوى له: ... وأمَّا ليلةُ النِّصفِ من شعبانَ فلها فضيلةٌ وإحياؤُها بالعبادةِ مُستَحَبٌّ ولكنْ على الانفرادِ من غيرِ جماعةٍ).


ഹമ്പലി മദ്ഹബ്

ശഅബാൻ പകുതിയുടെ രാവിൽ ശാമിലെ താബിഉകൾ ഇബാദത്തിൽ പരിശ്രമിക്കുകയും ആ രാവിനെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു.

ലത്വാഇഫ് 263


4-من أقوالِ الحَنابلةِ:

قال ابنُ رجبٍ الحنبليِّ في لطائفِ المَعارفِ ص(263):

( وليلةُ النِّصفِ من شعبانَ كان التَّابعونَ من أهل الشَّامِ كخالدِ بنِ مَعْدانَ ومكحولٍ ولقمانَ بنِ عامرٍ وغيرِهم يُعَظِّمونَها ويجتهدونَ فيها في العبادة، وعنهم أخذَ النَّاسُ فضلَها وتعظيمَها).


ഒഹാബി നേതാവ് ഇബ്നു തൈമിയ്യ പറയുന്നു.

ശഅബാൻ പകുതിയുടെ രാവിലുള്ള ശ്രേഷ്ടതയിൽ ധാരാളം ഹദീസുകളും അസറുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അന്നത്തെ ദിവസത്തിൽ സലഫുകൾ പ്രത്തേ ക നിസ്കാരം നിർവഹിച്ചിരുന്നു. 

ഒറ്റക്കുള്ള ഇത്തരം നിസ്കാരങ്ങൾ മുമ്പേ സലഫുകൾ നിർവഹിച്ചിരുന്നു.

അതിൽ അവർക്ക് പ്രമാണവുമുണ്ട് ,

ഇതൊന്നും എത്രിക്കപെടേണ്ടത്. (മജ്മൂ ഫതാവ 23/132)

جاء في كتاب مجموع الفتاوى لابنِ تَيْميَّةَ (23/132): (وأمَّا ليلةُ النِّصفِ فقد رُوِيَ في فضلِها أحاديثٌ وآثارٌ ونُقِلَ عن طائفةٍ من السَّلفِ أنَّهم كانوا يُصلُّونَ فيها، فصلاةُ الرَّجلِ فيها وحدَه قد تقدَّمَه فيه سلفٌ، وله فيه حجَّةٌ، فلا يُنْكَرُ مثلُ هذا وأمَّا الصَّلاةُ فيها جماعةً فهذا مَبنِيٌّ على قاعدةٍ عامَّةٍ في الاجتماعِ على الطَّاعاتِ والعباداتِ)

*നബി(സ്വ)തങ്ങളുടെ മാതൃക*

മഗ്ഫിറത്തിൻ്റെ രാവ്👆


തിരുനബി صلي الله عليه وسلم

ആഇശ ബീവിയോട് പറയുന്നു.

അല്ലാഹുവിന്റെ റഹ്മത്ത് ശഅബാൻ പകുതിയിലെ രാത്രി ഒന്നാനാകാശത്തേക്ക് ഇറങ്ങും. കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാൾ അതികം അല്ലാഹു പൊറുത്ത് കൊടുക്കും. (ഇബ്നുമാജഹ്)


ﻋﻦ ﻋﺎﺋﺸﺔ ﻗﺎﻟﺖ: ﻓﻘﺪﺕ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺫاﺕ ﻟﻴﻠﺔ ﻓﺨﺮﺟﺖ ﺃﻃﻠﺒﻪ ﻓﺈﺫا ﻫﻮ ﺑﺎﻟﺒﻘﻴﻊ ﺭاﻓﻊ ﺭﺃﺳﻪ ﺇﻟﻰ اﻟﺴﻤﺎء. ﻓﻘﺎﻝ: ﻳﺎ ﻋﺎﺋﺸﺔ ﺃﻛﻨﺖ ﺗﺨﺎﻓﻴﻦ ﺃﻥ ﻳﺤﻴﻒ اﻟﻠﻪ ﻋﻠﻴﻚ ﻭﺭﺳﻮﻟﻪ؟» ﻗﺎﻟﺖ ﻗﺪ ﻗﻠﺖ: ﻭﻣﺎ ﺑﻲ ﺫﻟﻚ ﻭﻟﻜﻨﻲ ﻇﻨﻨﺖ ﺃﻧﻚ ﺃﺗﻴﺖ ﺑﻌﺾ ﻧﺴﺎﺋﻚ ﻓﻘﺎﻝ: ﺇﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﻨﺰﻝ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻷﻛﺜﺮ ﻣﻦ ﻋﺪﺩ ﺷﻌﺮ ﻏﻨﻢ ﻛﻠﺐ

سنن ابن ماجه-1389


അബൂ മൂസൽ അശ്അരി റ പറയുന്നു.

നബി صلي الله عليه وسلم

പറയുന്നു. ശഅബാൻപകുതിയുടെ  രാത്രിയിൽ അല്ലാഹു എല്ലാ സൃഷ്ടികൾക്കും പൊറുത്ത് കൊടുക്കും. മുശ് രിക്കുകൾക്കും വൈരാഗ്യമുള്ളവർക്കു മൊഴികെ (ഇബ്നുമാജഹ്)

ﻋﻦ ﺃﺑﻲ ﻣﻮﺳﻰ اﻷﺷﻌﺮﻱ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: ﺇﻥ اﻟﻠﻪ ﻟﻴﻄﻠﻊ ﻓﻲ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻓﻴﻐﻔﺮ ﻟﺠﻤﻴﻊ ﺧﻠﻘﻪ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ

ابن ماجه-١٣٩٠


*പ്രാർത്ഥനക്കുത്തരമുള്ള രാവ്*

ഇമാം റംലി റ പറയുന്നു.

രണ്ട് പെരുന്നാൾ രാവിലും വെള്ളിയാഴ്ച രാവിലും റജബ് ആദ്യ രാവിലും ശഅബാൻ പകുതിയിലെ രാവിലും ദുആക്ക് ഇജാബത്തുണ്ട്. അത് കൊണ്ട് ദുആ ചെയ്യൽ സുന്നത്താണ് നിഹായ 2/397

ﻭاﻟﺪﻋﺎء ﻓﻴﻬﻤﺎ -ليلتي العيد- ﻭﻓﻲ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﻭﻟﻴﻠﺘﻲ ﺃﻭﻝ ﺭﺟﺐ ﻭﻧﺼﻒ ﺷﻌﺒﺎﻥ ﻣﺴﺘﺠﺎﺏ ﻓﻴﺴﺘﺤﺐ

نهاية المحتاج-2/397


ഇമാം മുനാവി ﵀ പറയുന്നു:


അഞ്ച് രാത്രികളിലെ ദുആ തള്ളപ്പെടുകയില്ല.

രണ്ട് പെരുന്നാൾ രാവ് വെള്ളിയാഴ്ച രാവ് റജബ് ആദ്യ രാവ് ശഅബാൻ പകുതിയിലെ രാവ് എന്നിവയാണ്.

ഈരാവുകളിൽ നിസ്കരിക്കലും സൽക്കർമങ്ങൾ കൊണ്ട് ധന്യമാക്കലും അല്ലാഹുവിനോട് താഴ്മയോടെ പ്രാർത്ഥിക്കലും സുന്നത്താണ്

"സലഫുകൾ അത്  പതിവാക്കുന്നവരായിരുന്നു." ഫൈളുൽ ഖദീർ 1/454


قال الإمام المناوي:  

(ﺧﻤﺲ ﻟﻴﺎﻝ ﻻ ﺗﺮﺩ ﻓﻴﻬﻦ اﻟﺪﻋﻮﺓ) ﻣﻦ ﺃﺣﺪ ﺩﻋﻰ ﺑﺪﻋﺎء ﺳﺎﺋﻎ ﻣﺘﻮﻓﺮ اﻟﺸﺮﻭﻁ ﻭاﻷﺭﻛﺎﻥ ﻭاﻵﺩاﺏ (ﺃﻭﻝ ﻟﻴﻠﺔ ﻣﻦ ﺭﺟﺐ ﻭﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ اﻟﺠﻤﻌﺔ ﻭﻟﻴﻠﺔ اﻟﻔﻄﺮ) ﺃﻱ ﻟﻴﻠﺔ ﻋﻴﺪ اﻟﻔﻄﺮ (ﻭﻟﻴﻠﺔ اﻟﻨﺤﺮ) ﺃﻱ ﻋﻴﺪ اﻷﺿﺤﻰ ﻓﻴﺴﻦ ﻗﻴﺎﻡ ﻫﺆﻻء اﻟﻠﻴﺎﻟﻲ ﻭاﻟﺘﻀﺮﻉ ﻭاﻻﺑﺘﻬﺎﻝ ﻓﻴﻬﺎ *ﻭﻗﺪ ﻛﺎﻥ اﻟﺴﻠﻒ ﻳﻮاﻇﺒﻮﻥ عليه* ﺭﻭﻯ اﻟﺨﻄﻴﺐ ﻓﻲ ﻏﻨﻴﺔ اﻟﻤﻠﺘﻤﺲ ﺃﻥ ﻋﻤﺮ ﺑﻦ ﻋﺒﺪ اﻟﻌﺰﻳﺰ ﻛﺘﺐ ﺇﻟﻰ ﻋﺪﻱ ﺑﻦ ﺃﺭﻃﺎﺓ ﻋﻠﻴﻚ ﺑﺄﺭﺑﻊ ﻟﻴﺎﻝ ﻓﻲ اﻟﺴﻨﺔ ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﻔﺮﻍ ﻓﻴﻬﻦ اﻟﺮﺣﻤﺔ ﺛﻢ ﺳﺮﺩﻫﺎ (اﺑﻦ ﻋﺴﺎﻛﺮ) ﻓﻲ ﺗﺎﺭﻳﺨﻪ


فيض القدير- 1/454


*ഇബാദത്തുകൾക്കായി ഒഴിഞ്ഞിരിക്കേണ്ട രാവ്*


ﻭﺭﻭﻯ ﺳﻌﻴﺪ ﺑﻦ ﻣﻨﺼﻮﺭ ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺸﺮ ﻋﻦ ﺃﺑﻲ ﺣﺎﺯﻡ ﻭﻣﺤﻤﺪ ﺑﻦ ﻗﻴﺲ ﻋﻦ ﻋﻄﺎء ﺑﻦ ﻳﺴﺎﺭ ﻗﺎﻝ: ﻣﺎ ﻣﻦ ﻟﻴﻠﺔ ﺑﻌﺪ ﻟﻴﻠﺔ اﻟﻘﺪﺭ ﺃﻓﻀﻞ ﻣﻦ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﻌﺒﺎﻥ ﻳﻨﺰﻝ اﻟﻠﻪ ﺗﺒﺎﺭﻙ ﻭﺗﻌﺎﻟﻰ ﺇﻟﻰ اﻟﺴﻤﺎء اﻟﺪﻧﻴﺎ ﻓﻴﻐﻔﺮ ﻟﻌﺒﺎﺩﻩ ﻛﻠﻬﻢ ﺇﻻ ﻟﻤﺸﺮﻙ ﺃﻭ ﻣﺸﺎﺣﻦ اﻭ ﻗﺎﻃﻊ ﺭﺣﻢ 


ﻓﻴﺎ ﻣﻦ ﺃﻋﺘﻖ ﻓﻴﻬﺎ ﻣﻦ اﻟﻨﺎﺭ ﻫﻨﻴﺌﺎ ﻟﻚ اﻟﻤﻨﺤﺔ اﻟﺠﺴﻴﻤﺔ ﻭﻳﺎ ﺃﻳﻬﺎ اﻟﻤﺮﺩﻭﺩ ﻓﻴﻬﺎ ﺟﺒﺮ اﻟﻠﻪ ﻣﺼﻴﺒﺘﻚ ﻫﺬﻩ ﻓﺈﻧﻬﺎ ﻣﺼﻴﺒﺔ ﻋﻈﻴﻤﺔ.


ﺑﻜﻴﺖ ﻋﻠﻰ ﻧﻔﺴﻲ ﻭﺣﻖ ﻟﻲ اﻟﺒﻜﺎ

 ﻭﻣﺎ اﻧﺎ ﻣﻦ ﺗﻀﻴﻴﻊ ﻓﻲ ﺷﻚ


ﻟﺌﻦ ﻗﻠﺖ ﺃﻧﻲ ﻓﻲ ﺻﻨﻴﻌﻲ ﻣﺤﺴﻦ

 ﻓﺈﻧﻲ ﻓﻲ ﻗﻮﻟﻲ ﻟﺬﻟﻚ ﺫﻭ ﺇﻓﻚ


ﻟﻴﺎﻟﻲ ﺷﻌﺒﺎﻥ ﻭﻟﻴﻠﺔ ﻧﺼﻔﻪ

 ﺑﺄﻳﺔ ﺣﺎﻝ ﻗﺪ ﺗﻨﺰﻝ ﻟﻲ ﺻﻜﻲ


ﻭﺣﻖ ﻟﻌﻤﺮﻱ ﺃﻥ ﺃﺩﻳﻢ ﺗﻀﺮﻋﻲ

ﻟﻌﻞ ﺇﻟﻪ اﻟﺨﻠﻖ ﻳﺴﻤﺢ ﺑﺎﻟﻔﻚ


ﻓﻴﻨﺒﻐﻲ ﻟﻠﻤﺆﻣﻦ ﺃﻥ ﻳﺘﻔﺮﻍ ﻓﻲ ﺗﻠﻚ اﻟﻠﻴﻠﺔ ﻟﺬﻛﺮ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﺩﻋﺎﺋﻪ ﺑﻐﻔﺮاﻥ اﻟﺬﻧﻮﺏ ﻭﺳﺘﺮ اﻟﻌﻴﻮﺏ ﻭﺗﻔﺮﻳﺞ اﻟﻜﺮﻭﺏ ﻭﺃﻥ ﻳﻘﺪﻡ ﻋﻠﻰ ﺫﻟﻚ اﻟﺘﻮﺑﺔ ﻓﺈﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﺘﻮﺏ ﻓﻴﻬﺎ ﻋﻠﻰ ﻣﻦ ﻳﺘﻮﺏ


لطائف المعارف- ١/١٣٨


*മൂന്ന് യാസീൻ*

സൂറത്ത് യാസീൻ പാരായണം


ശഅ്ബാൻ പതിനഞ്ചിന് കൊണ്ട് വരേണ്ട പല ദിക്റുകളും പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും മഹത്തുക്കളായ പ ണ്ഡിതന്മാരിൽ നിന്നും ആരിഫീങ്ങളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

ബറാഅത്ത് രാവിൽ മൂന്ന് യാസീൻ പാരായണം ചെയ്യൽ ഇതിൽ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി മുസ്‌ലിം സമൂഹം ബറാഅത്ത് രാവിലെ ഇശാ മഗ്‌രിബിനിടയിൽ യാസീൻ സൂറത്ത് മൂന്ന് തവണ പാരായണം ചെയ്യുക പതിവാണ്. 

وقد توارث الخلف عن السلف في إحياء هذه الليلة بصلاة ست ركعات بعد صلاة المغرب؛ كل ركعتين بتسليمة يقرأ في كل ركعة منها بالفاتحة مرة والإخلاص ست مرات وبعد الفراغ من كل ركعتين يقرأ سورة يس مرة، ويدعو الدعاء المشهور بدعاء ليلة النصف من شعبان، ويسأل الله تعالى البركة في العمر، ثم في الثانية البركة في الرزق، ثم في الثالثة حسن الخاتمة، وذكروا أن من صلى هكذا بهذه الكيفية أعطي جميع ما طلب وهذه الصلاة مشهورة في كتب المتأخرين من السادة الصوفية ولم أر لها ولا لدعائها مستندا صحيحا في السنة إلا أنه من عمل المشايخ

إتحاف السادة المتقين-427


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Tuesday, February 11, 2025

സക്കാത്ത് കമ്മിറ്റി ശറഹുൽ മുഹദ്ദബിൽ അംഗീകരിച്ചോ? അൽബയാനിൽ സക്കാത്ത് കമ്മറ്റിയോ ?

 സക്കാത്ത് കമ്മിറ്റി 

ശറഹുൽ മുഹദ്ദബിൽ

അംഗീകരിച്ചോ?

അൽബയാനിൽ

സക്കാത്ത് കമ്മറ്റിയോ ?


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://youtu.be/abc3K7QeDEg?si=oUpjbwOOjPlKmQMZ


സക്കാത്ത് കമ്മിറ്റി 

ശറഹുൽ മുഹദ്ദബിൽ

അംഗീകരിച്ചോ

റഫീഖ് സലഫി കാന്തപുരം ഉസ്താദിനെ  പഠിപ്പിക്കുന്നു.


സകാത്ത് വിതരണത്തിന്  മൂന്ന് രീതി ഉണ്ടന്നും അതിൽ കമ്മറ്റിക്ക് നൽകുന്നത് ഒരു രീതിയാണന്ന് ഇമാം നവവി റ

ശറഹു മുഹദ്ധബിലും ഹാശിയത്തുൽ ജമലിലും പറഞ്ഞു എന്ന് ഒരു വഹാബി പുരോഹിതൻ പ്രസംഗിക്കുന്നത് കേട്ടു ?

 

മറുപടി


പച്ചക്കളവാണ്.

മൂന്ന് രീതിയിൽ സകാത്ത് വിതരണം ചെയ്യാവുന്നതാണ്

അത് വിവരിച്ച്  ഇമാ ശീറാസി പറയുന്ന വാചകമാണ് മൗലവി ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത്


ഇമാം നവവി റ ശറഹുൽ മുഹദ്ധബിൽ പറയുന്ന വാജകം നമുക്ക് പരിശോധിക്കാം

ഇമാം ശീറാസി റ പറയുന്നു.

പ്രത്യക്ഷമല്ലാത്ത സമ്പത്ത് - അതായത് സ്വർണം - വെള്ളി കച്ചവട ചരക്ക്- നിധി എന്നിവ - സമ്പത്തുള്ളവൻ സ്വന്തമായി വിതരണം ചെയ്യൽ അനുവധനീയമാണ്

(ഇതാണ് വിതരണത്തിന്റെ ഒരു രീതി)

( രണ്ടാമത്തെ രീതി)

വിതരണം ചെയ്യുന്ന ഒരാളെ വകാലത്താക്കുക -

മായുള്ള മറ്റു ബാധ്യതകൾ മറ്റൊരാളെ വക്കാലത്താക്കും പോലെ ഇതും വക്കാലത്താക്കാവുന്നതാണ് കാരണം ഇതെല്ലാം ധനപരമായ ബാധ്യതകൾ ആണല്ലോ

(മൂന്നാമത്തെ രീതി) ഭരണാധികാരികളിലേക്ക് ഏൽപ്പിക്കുക കാരണം അവർ ദരിദ്രന്മാരുടെ പകരക്കാരാണ് അവരിലേക്ക് നൽകലും അനുവദനീയമാണ് -

(അൽ മജ്മൂഅ്)


قال المصنف رحمه الله تعالى: يجوز لرب المال أن يفرق زكاة الأموال الباطنة بنفسه ...

وهي الذهب والفضة وعروض التجارة والركاز؛ 

ويجوز أن يوكل من يفرق؛ لأنه حق مال فجاز أن يوكل في أدائه كديون الأدميين.

ويجوز أن يدفع إلى الإمام؛ لأنه نائب عن الفقراء، فجاز الدفع إليه كولى اليتيم.


ഇവിടെ രണ്ടാമത് പറഞ്ഞ രൂപത്തെയാണ് ഒഹാബി പുരോഹിതൻമാർ ദുർവ്യാഖ്യാനം ചെയ്തത്

സകാത്ത് വിതരണം ചെയ്യുന്ന യോഗ്യനായ വെക്തിയെ വകാലത്താക്കാമെന്ന് പറഞ്ഞാൽ കമ്മറ്റിയെ ഏൽപിക്കാമെന്നല്ല -

കൃത്യമായ ഒരു വെക്തിയെ വിതരണം ചെയ്യാൻ ഏൽപ്പിക്കാമെന്നാണ്.

വിതരണം ചെയ്യുന്ന ഒരാളെ വകാലത്താക്കണം എന്ന് പറഞ്ഞ കിതാബിലെ വാചകത്ത 

ويجوز أن يوكل من يفرق؛

സംവിദാനത്തെ എന്നും കമ്മറ്റി എന്നുമാക്കി ദുർവ്യാഖ്യാനിക്കുകയാണ് ദുർവ്യാഖ്യാനവീരന്മാരായ ഒഹാബി പുരോഹിതന്മാർ ചെയ്തിരിക്കുന്നത്.

വകാലത്താക്കപ്പെടുന്ന വകീൽ കൃത്യമായിക്കണമെന്നും പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.

ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്തമായ തുഹ്ഫയിൽ പറയുന്നു.

(وشرط الوكيل) تعيينه تحفة المحتاج 5/298

വകീലിന്റെ നിബന്ധന അവൻ നിശ്ചിത വ്യക്തിയായിരിക്കണം എന്നതാണ് തുഹ്ഫ 5/398

ശാഫിഈ മദ്ഹബിലെ പ്രശസ്ത ഗ്രന്തമായ മുഗ്നിയി പറയുന്നു.

تنبيه: يشترط في الوكيل أيضا تعيينه، فلو قال لاثنين: وكلت أحدكما في بيع داري مثلا، أو قال: أذنت لكل من أراد أن يبيع داري، أن يبيعها لم يصح مغني المحتاج

വകീൽ  അവൻ നിശ്ചിത വ്യക്തിയായിരിക്കൽ നിബന്ധനയാണ്.

അപ്പോൾ നിങ്ങളിൽ രണ്ട് പേരിൽ ഒരാളേ ഞാൻ വകാലത്താക്കി എന്നോ ഉദേശിക്കുന്ന എല്ലാ ഓരോർത്തരേയും ഞാൻ വകാലത്താക്കി എന്നോ പറഞ്ഞാൽ സ്വഹീഹാവില്ല. (മുഗ്നി) 


ഇതിൽ നിന്നും ഷാഫി മദ്ഹബ് അനുസരിച്ച് കമ്മറ്റിയെ ഏൽപ്പിക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം


ഇനി ഏറ്റവും ശ്രേഷ്ഠമായത് സ്വന്തമായി വിതരണം ചെയ്യലാണോ ഒരു വ്യക്തിയെ വക്കാലത്താക്കൽ ആണോ എന്ന് ചോദിച്ചാൽ അതേ സ ശറഹുൽ മുഹദ്ധ ബിൽ മൗലവിമാർ ഉദ്ധരിച്ച ബാക്കി ഭാഗത്ത് തന്നെ പറയുന്നു.


 ഏറ്റവും ശ്രേഷ്ഠമായത് സ്വന്തമായി വിതരണം ചെയ്യലാണ് .ഇമാം ഷാഫി അത് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. കാരണം വിശ്വസ്തത അതിനാണല്ലോ ഉള്ളത് ,

ഏൽപ്പിക്കപ്പെട്ട വ്യക്തി  വീട്ടി എന്ന് ഉറപ്പ് ലഭിക്കണമെന്നില്ല.

പ്രത്യേകിച്ച് ഒരാളെ വക്കാലത്ത് ആക്കുമ്പോൾ

വക്കീല് കൃത്യമായി ഏൽപ്പിച്ച കാര്യം ചെയ്യാതെ അതിന് അവകാശികൾക്ക് എത്തിച്ചു കൊടുക്കാതെ ചതി ചെയ്താൽ സമ്പത്തിന്റെ ഉടമസ്ഥൻ ഒരിക്കലും ബാധ്യതയിൽ നിന്നും ഒഴിവകുകയില്ല.അപ്പോൾ അവകാശികളിലേക്ക് സമ്പത്ത് എത്തിയിട്ടില്ലെങ്കിൽ ഒരിക്കലും തന്നെ ഉടമസ്ഥൻ ബാധ്യത വീട്ടിയവൻ ആവുകയില്ല. (ശറഹുൽ മുഹദ്ധബ് )


الرابعة) في بيان الأفضل قال أصحابنا تفريقه بنفسه أفضل من التوكيل بلا خلاف لأنه على ثقة من تفريقه بخلاف الوكيل وعلى تقدير خيانة الوكيل لا يسقط الفرض عن المالك لأن يده كيده فما لم يصل المال إلى المستحقين لا تبرأ ذمة المالك بخلاف دفعها إلى الإمام فإنه بمجرد قبضه تسقط الزكاة عن المالك قال الماوردي وغيره وكذا الدفع إلى الإمام أفضل من التوكيل لما ذكرناه شرح المهذب-

അതോടുകൂടി ഇന്ന് വഹാബി മൗദൂദികൾ നടത്തുന്ന സക്കാത്ത് കമ്മിറ്റി ധാരാളം തട്ടിപ്പുകൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അവകാശികളിലേക്ക് സക്കാത്ത് എത്തിക്കാതെ  അവരുടെ ശിർക്കാരോപിച്ചു കൊണ്ടുള്ള മഹാന്മാരായ ഔലിയാക്കളെയും മഹാന്മാരെയും ഇകഴ്ത്തുന്ന അവരുടെ  പത്രങ്ങൾക്കും മാസികകൾക്കും വേണ്ടി വരെ സക്കാത്ത് വിഹിതം മാറ്റിക്കൊണ്ടിരിക്കുന്നു.  അവകാശികളിൽ ഒരിക്കലും തന്നെ പത്രം മാസികകൾ ഉൾപ്പെടുകയില്ല ,

അപ്രകാരം അവരുടെ സ്ഥാപനങ്ങൾ നടത്താനും കമ്മിറ്റി അംഗങ്ങൾ എന്ന പേരിൽ സ്വന്തം കീശയിലേക്കും സക്കാത്ത് ഫണ്ട് അടിച്ചു മാറ്റുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.


  അപ്രകാരം സുന്നികളെ ശിർക്കാരോപിക്കുന്ന അവരുടെ കവല പ്രസംഗത്തിനും ഓഫീസ് വർക്കിനും മറ്റു സ്വന്തം വ്യക്തി താൽപര്യങ്ങൾക്കും വേണ്ടി സക്കാത്ത് സ്വത്തിനെ ദുർ വിനിയോഗം ചെയ്തുകൊണ്ടിരിക്കുന്നു.

അതോടുകൂടി അവകാശികൾക്ക് എത്തിക്കേണ്ട സമ്പത്ത് ബാങ്കിലിട്ട് പലിശ വാങ്ങി അതിൻറെ കണക്കുകൾ വരെപ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

അവകാശികൾക്ക് എത്തിക്കേണ്ട സമ്പത്തിന്റെ ബാലൻസ് എന്ന് പറഞ്ഞ് അടുത്ത വർഷത്തേക്കും അത് ശരിയായ അവകാശികൾക്ക് എത്തിക്കാതെ നീട്ടിവെച്ച രേഖയും നമുക്ക് കാണാം


സക്കാത്ത് നൽകിയ വ്യക്തിയുടെ അതേപണം അവർക്ക് വല്ല പ്രയാസങ്ങളും രോഗങ്ങളും വന്നാൽ അവനിലേക്ക് തന്നെ തിരിച്ചു മടങ്ങപ്പെടുക എന്ന അവസ്ഥയും ഉണ്ടാകുന്നു ഇതൊന്നും സക്കാത്ത് വീട്ടിയതായി കണക്കാക്കപ്പെടുകയില്ല.


ധാരാളം അപകടങ്ങൾ ഇവരുടെ സക്കാത്ത് കമ്മിറ്റിയിൽ ഉണ്ട് എന്നത് വ്യക്തമാണ്


ഇനി സക്കാത്തിന്റെ അവകാശികൾ ആരെല്ലാം നാട്ടിലുണ്ട് എന്നും കൊടുക്കേണ്ടവർ ആരെല്ലാം  എന്നും അറിയാനും സക്കാത്ത് നൽകേണ്ടവരെ ബോധവൽക്കരിക്കാൻ വേണ്ടി ഒരു കമ്മറ്റി രൂപീകരിക്കുകയും

വകാലത്തിന്റെ ശർതുകൾ പ്രകാരം കൃത്യമായ ഒരു വ്യക്തിയെ ഏൽപ്പിക്കാൻ വേണ്ടി അവർക്ക് അറിവ് നൽകുകയും ചെയ്താൽ അതനുസരിച്ച് നിബന്ധനകൾ പാലിച്ച ഒരു വക്കീലിനെ സക്കാത്ത് നൽകേണ്ടവർ ഏൽപ്പിക്കുകയാണെങ്കിൽ അതിൽ തെറ്റുണ്ടാവുകയില്ല.

ഇങ്ങനെ പറഞ്ഞ നിബന്ധനകൾ പാലിച്ചഅവസ്ഥയെ വിവരിച്ചുകൊണ്ട്അൽബയാൻ പത്രത്തിൽ വന്ന ഒരു ലേഖനം ഉദ്ധരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു


അതിലൊരിക്കലും ഇന്ന് നടക്കുന്നതുപോലെ കമ്മിറ്റിയെ സക്കാത്ത് ഏൽപിക്കാമെന്ന്  പറഞ്ഞിട്ടേയില്ല .


 ഇസ്ലാം നിർദ്ദേശിക്കുന്ന അതേ രൂപത്തിൽ അവകാശികൾക്ക് വിതരണം ചെയ്യണമെന്ന് മാത്രമാണ് പറഞ്ഞത് അല്ലാതെ കമ്മിറ്റിക്ക് നൽകി കമ്മറ്റിയ വക്കാലത്താക്കണം എന്ന് പറഞ്ഞിട്ട് ഇല്ല .


ഇനി  വകാലത്ത് ആക്കിയവന്റെ സമ്മതത്തോടെ മറ്റൊരാളെ വകാലത്ത് ആക്കാം എന്ന് ന്യായപ്രകാരവും ഇന്ന് ഇവർ നടത്തുന്ന സക്കാത്ത് കമ്മിറ്റിയെ വെള്ളപൂശാൻ സാധ്യമല്ല .കാരണം നിലവിലുള്ള സകാത്ത് കമ്മിറ്റി ഒരിക്കലും വകീലിന്റെ വകീൽ ആവാനുള്ള നിബന്ധനകൾ പാലിക്കുകയോ അതിൻറെ നിയമങ്ങൾക്ക് അനുസരിച്ചോ അല്ല നടക്കുന്നത്

അതോടുകൂടെ മേൽപ്പറഞ്ഞ ധാരാളം തട്ടിപ്പുകൾ അതിലുണ്ട് താനും


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ബറാഅത്ത് ദിനം: അനുഷ്ഠാനങ്ങളും കർമ്മങ്ങളും

 



ബറാഅത്ത് ദിനം: അനുഷ്ഠാനങ്ങളും കർമ്മങ്ങളും

സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

13 Dec 2024

അനുഷ്ഠാനങ്ങളും കർമ്മങ്ങളും

കാലങ്ങളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാ ണ് ശഅ്ബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ ബഹുമാനിക്കുകയും  ആദരിക്കുകയും സൽക ർമ്മങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്. ഈ ദിനത്തിൽ പ്രത്യേ കമായി ബറാഅത്ത് നോമ്പ് അനുഷ്ഠിക്കാറുമുണ്ട്. എന്നാൽ ഈ ദിനത്തിലെ പ്രത്യേക അനുഷ്ഠാനങ്ങളെ  ബിദ്അത്തും അനാചാരവുമായിട്ടാണ് ചില പുത്തൻ വാദികൾ പരിചയപ്പെ ടുത്തുന്ന ത്. 
ബറാഅത്ത് ദിനത്തിലെ  നോമ്പിന്റെയും മറ്റു അനുഷ്ഠാന ങ്ങളുടെയും പ്രമാണ വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം
ബറാഅത്ത് ദിനത്തിന്റെ പവിത്രത
ബറാഅത്ത് ദിനത്തെ വലിയ ശ്രേഷ്ഠതയുള്ള ദിനമായാ ണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.
അതുകൊണ്ടാണ് മുൻഗാമികളായ മഹത്തുക്കൾ ഈ ദി നത്തിന് വലിയ പരിഗണന നൽകിയിരുന്നത്.

ഇമാം മുനാവി ﵀ പറയുന്നു:

"സലഫുകൾ(മുൻഗാമികൾ) ശഅ്ബാൻ പതിനഞ്ചാം രാവിനെ സൽക്കർമങ്ങൾ കൊണ്ട് ധന്യമാക്കലും അല്ലാഹുവിനോട് താഴ്മയോടെ പ്രാർത്ഥിക്കലും പതിവാക്കുന്നവരായിരുന്നു."

قال الإمام المناوي:  وقد كان السلف يواظبون عليه. (فيض القدير: ٤٥٤/٣)


 

ഹാഫിള് ഇബ്ൻ റജബിൽ ഹമ്പലി പറയുന്നത് കാണുക

" ഖാലിദ്ബിൻ മഅ്ദാൻ(റ)വും, മക്ഹൂൽ(റ)വും, ലുഖ്മാൻ ബിൻ ആമിർ(റ) വും ഉൾപ്പെടുന്ന ശാമിലെ താബിഈങ്ങ ൾ ശഅ്ബാൻ പതിനഞ്ചിനെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുന്നവരും ആയിരുന്നു." (ലത്വാഇഫുൽ മആ രിഫ്:137)

‌قال الإمام ابن رجب الحنبلي: وليلةُ ‌النِّصفِ ‌مِن ‌شعبانَ ‌كانَ ‌التَّابعونَ مِن أهلِ الشَّامِ كخالِدِ بن مَعْدانَ ومَكْحولٍ ولُقْمانَ بن عامِرٍ وغيرِهِم يُعَظِّمونَها ويَجْتَهِدونَ فيها في العبادةِ، وعنهُم أخَذَ النَّاسُ فضلَها وتعظيمَها (لطائف المعارف للإمام ابن رجب الحنلي 327)


 

“സലഫുസ്വാലിഹീങ്ങൾ ഈ ദിനത്തിൽ ആരാധനകളെ കൊണ്ട് ധന്യമാക്കാറുണ്ടെന്ന് ഇബ്നു തൈമിയ്യ പോലും രേഖപ്പെടുത്തിയിട്ടുണ്ട്”. (മജ്മൂഅൽ ഫതാവാ:23/ 132)  

‌قال ابن تيمية: وَأَمَّا ‌لَيْلَةُ ‌النِّصْفِ ‌فَقَدْ ‌رُوِيَ ‌فِي ‌فَضْلِهَا أَحَادِيثُ وَآثَارٌ وَنُقِلَ عَنْ طَائِفَةٍ مِنْ السَّلَفِ أَنَّهُمْ كَانُوا يُصَلُّونَ فِيهَا فَصَلَاةُ الرَّجُلِ فِيهَا وَحْدَهُ قَدْ تَقَدَّمَهُ فِيهِ سَلَفٌ وَلَهُ فِيهِ حُجَّةٌ فَلَا يُنْكَرُ مِثْلُ هَذَا (مجموع الفتاوى لابن تيمية 23/ 131).

അടുത്ത ഒരു വർഷം നടക്കാനിരിക്കുന്ന കാര്യങ്ങൾ ഈ ദിനത്തിലാണ് കണക്കാക്കപ്പെടുക. ജനങ്ങളുടെ കർമ്മങ്ങൾ ഉയർത്തപ്പെടുകയും രിസ്ഖ് ഇറക്കപ്പെടുകയും ചെയ്യുന്ന ദി നം കൂടിയാണിത്.  ഈ ദിനത്തിൽ അല്ലാഹു നിരവധി പേർ ക്ക് പൊറുത്ത് കൊടുക്കുന്നതും പ്രാർത്ഥന ധാരളമായി സ്വീക രിക്കുന്നതുമാണ്. 

തിരു നബി ﷺ പറയുന്നു: 

"കൽബ് ഗോത്രത്തിലെ ആടുകളുടെ രോമത്തിന്റെ എണ്ണത്തിലധികം ആളുകളുടെ ദോഷങ്ങൾ ശഅ്ബാൻ പതിനഞ്ചിന് അല്ലാഹു പൊറുക്കുന്നതാണ്." (തിർമിദി: 739)

وعَنْ عائِشَةَ قالَتْ: فَقدْتُ رَسُول اللَّهِ ﷺ لَيْلَةً فَإذا هُوَ بِالبَقِيعِ فَقالَ «أكُنْتِ تَخافِين أنْ يَحِيفَ اللَّه عَلَيْكِ ورَسُولهُ؟ قُلْتُ: يا رَسُولَ اللَّهِ إنِّي ظَنَنْتُ أنَّكَ أتَيْتَ بَعْضَ نِسائِكَ فَقالَ: إنَّ اللَّهَ تَعالى يَنْزِلُ لَيْلَةَ النِّصْفِ مِن شَعْبانَ إلى السَّماءِ الدُّنْيا فَيَغْفِرُ لِأكْثَرَ مِن عَدَدِ شَعْرِ غَنَمِ كَلْب.  (سنن الترمذي ٧٣٩)


 

ഈ ദിനത്തിലെ പ്രാർത്ഥനക്ക് വലിയ ഇജാബത്തുണ്ടെ ന്ന് ഇമാം ശാഫിഈ ﵀ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (അൽ ഉമ്മ്: 1/ 264)

ഈ ദിനത്തിന്റെ പവിത്രതയെ കുറിച്ച് ഇമാം ഇബ്നു ഹജറുൽ ഹൈതമി ﵀ പറയുന്നു.

“ബറാഅത്ത് രാവിന് വലിയ പവിത്രതയുണ്ട്.  അല്ലാഹുവിന്റെ പ്രത്യേക മഗ്ഫിറത്തും ഇജാബത്തുമുള്ള രാവാണ് ബറാഅത്ത് രാവ്.”

قال الإمام ابن حجر الهيتمي: إنَّ .لِهَذِهِ اللَّيْلَةِ فَضْلًا وأنَّهُ يَقَعُ فِيها مَغْفِرَةٌ مَخْصُوصَةٌ واسْتِجابَةٌ مَخْصُوصَةٌ ومِن ثَمَّ قالَ الشّافِعِيُّ إنّ الدُّعاءَ يُسْتَجابُ فِيها. (الفتاوى الكبرى: ٨٠/٢)


 

ഇമാം ശംസുദ്ധീൻ റംലി ﵀ പറയുന്നത് കാണൂ:

“ശഅ്ബാൻ പതിനഞ്ചിലെ ദുആക്ക് വലിയ ഇജാബത്തുണ്ട് അത് കൊണ്ട് തന്നെ ആ ദിനത്തിൽ ദുആ പ്രത്യേകം സുന്നത്താക്കപ്പെടും”

قال الإمام الرملي: والدعاء فيهما وفي ليلة الجمعة وليلتي أول رجب ونصف شعبان مستجاب فيستحب. (نهاية المحتاج: ٣٩٧/٢)


 

ഇത് ഇമാം ഖത്വീബു ഷിർബീനി ﵀ മുഗ്‌നിയിലും (592/2) ഉദ്ദരിക്കുന്നുണ്ട്.
 

ഇമാം ഖൽയൂബി (റ) പറയുന്നത് കാണുക:

“ശഅ്ബാൻ പതിനഞ്ചിന്റെ രാവിനെ ആരാധനകൾ കൊണ്ട് ജീവിപ്പിക്കണം. തസ്ബീഹ് നിസ്കാരം നിർവഹിക്കലാണ് ഏറ്റവും നല്ലത്. അത് പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുന്ന സമയാണ്”.

وقال الإمام القليوبي: (تَتِمَّةٌ) يُنْدَبُ إِحْيَاءُ لَيْلَتي الْعِيدَيْنِ بِذِكْر أَوْ صَلَاةٍ، وَأَوْلَاهَا صَلَاةُ التَّسْبِيحِ وَيَكْفِي مُعْظَمُهَا، وَأَقَلُهُ صَلَاةُ الْعِشَاءِ فِي جَمَاعَةٍ، وَالْعَزْمُ عَلَى صَلَاةِ الصُّبْح كَذَلِكَ. وَمِثْلُهُمَا لَيْلَةُ نِصْفِ شَعْبَانَ وَأَوَّلُ لَيْلَةٍ مِنْ رَجَبٍ وَلَيْلَةُ الجُمُعَةِ ؛ لِأَنَّهَا محَال إِجَابَةِ الدُّعَاءِ. (حاشية القليوبي على المحلي: ٣٥٩/١)


 

ഇമാം മുർതളാ അസ്സബീദി(റ) പറയുന്നു:

“ഇമാം തഖിയ്യു സുബ്കി ﵀ തന്റെ തഫ്സീറിൽ പറയുന്നു: ശഅ്ബാൻ പതിനഞ്ചാം രാവിനെ ആരാധനകൾ നിർവഹിച്ച് ജീവിപ്പിക്കൽ ഒരു വർഷത്തെ ദോഷം പൊറുപ്പിക്കും”

قال الإمام مرتضى الزبيدي: قلتُ: وقد ذكر التقي السبكي في تفسيره أنّ إحياء ليلة النصف من شعبان يكفّر ذنوب السنة(اتحاف السادة المتقين: ٤٢٧/٣)
 

മുന്നൊരുക്കം

അല്ലാമഃ ദമൻഹൂരീ (റ) പറയുന്നു: 

ബറാഅത്ത് ദിനം ജനങ്ങൾ ആരാധനകളെ കൊണ്ട് ധന്യമാക്കാൻ ബറാഅത്ത് ദിനത്തിൻ്റെ മഹത്വം നേരത്തെ തന്നെ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം, പലപ്പോഴും പതിവ് പ്രകാരം പ്രസ്തുത ദിനത്തിൻ്റെ മഹത്വം പറയൽ ആ ദിനത്തിൽ ഒതുങ്ങുമ്പോൾ ജനങ്ങൾക്ക് ആരാധനയിൽ വ്യാപൃതനാകാൻ സാധിക്കില്ല.

قال العلامة الدمنهوري: واعلم أن عقد الدروس والتكلم على فضائل هذه الليلة [أي: ليلة النصف من شعبان] إنما ينبغي أن يكون قبل دخولها؛ ليتأهب الناس لقيامها والعمل فيها إذا سمعوا ما ورد فيها. وأما ما جرت العادة من التكلم على ذلك في تلك الليلة فلا يُعوّل عليه لتفويته العمل فيها غالبًا (حسن الإنابة بإحياء ليلة الإجابة للعلامة الدمنهوري ١٣٦)


 

ബറാഅത്ത് നോമ്പ്

ശഅ്ബാൻ പതിനഞ്ച് അയ്യാമുൽ ബീളിൽ (വെളുത്തവാവ്) ഉൾപ്പെടുന്നത് കൊണ്ട് നോമ്പ് സുന്നത്താ കുന്നതിനു പുറമേ ബറാഅത്ത് ദിനം എന്ന പരിഗണനയിലും നോമ്പ് സുന്നത്താകുന്നുണ്ട്. ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീ സിൽ കാണാം:
തിരുനബി ﷺ പറയുന്നു:

“ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ നിങ്ങൾ രാത്രിയെ നിസ്കാരം കൊണ്ട് ധന്യമാക്കുകയും, പകൽ നോ മ്പനുഷ്ഠിക്കുക യും ചെയ്യുക.” (ഇബ്നു മാജഃ- 1388)

وعَنْ عَلِيٍّ رضي الله عنه قالَ: قالَ رَسُولُ اللَّهِ ﷺ: «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبانَ فَقُومُوا لَيْلَها وصُومُوا يَوْمَها. (سنن ابن ماجه ١٣٨٨، مشكاة المصابيح ١٣٠٨، شعب الإيمان ٣٥٤٢)


 

ഈ ഹദീസിനെ മുൻനിർത്തി കൊണ്ടാണ് മഹത്തുക്ക ളായ പണ്ഡിതന്മാർ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് രേഖപ്പെടുത്തിയത്.

ശാഫിഈ മദ്ഹബ്

01. ഇമാം ശിഹാബുദ്ദീൻ റംലി ﵀
ഇബ്നുമാജയുടെ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ശ അ്ബാൻ പതിനഞ്ചിന്റെ നോമ്പ് സുന്നത്താക്കപ്പെടുമോ എന്നും പ്രസ്തുത ഹദീസ് സ്വീകാര്യയോഗ്യമാണോ എന്നും ഇമാം റംലിയോട് ചോദിച്ചപ്പോൾ മഹാൻ പറഞ്ഞ മറുപടി:

“അതെ, ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താണ്. ശഅ്ബാൻ 13, 14 ദിനങ്ങളിലും നോമ്പ് സുന്നത്താണ്. ശഅ്ബാൻ 15ന് നോമ്പ് സുന്നത്താണെന്നതിന് ഇബ്നു മാജ യുടെ ഹദീസ്  കൊണ്ട് തെളിവ് പിടിക്കപ്പെടാവുന്നതാണ്”.

(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبانَ كَما رَواهُ ابْنُ ماجَهْ عَنْ النَّبِيِّ ﷺ أنَّهُ قالَ «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبانَ فَقُومُوا لَيْلَها وصُومُوا نَهارَها» هَلْ هُوَ مُسْتَحَبٌّ أوْ لا وهَلْ الحَدِيثُ صَحِيحٌ أوْ لا وإنْ كانَ ضَعِيفًا فَمَن ضَعَّفَهُ؟ 
(فَأجابَ) بِأنَّهُ يُسَنُّ صَوْمُ نِصْفِ شَعْبانَ بَلْ يُسَنُّ صَوْمُ ثالِثَ عَشَرِهِ ورابِعَ عَشَرِهِ وخامِسَ عَشَرِهِ والحَدِيثُ المَذْكُورُ يُحْتَجُّ بِهِ. (فتاوى الرملي: ٧٩/٢)
 

02. ഇമാം ശംസുദ്ദീൻ റംലി ﵀
ഉപ്പയായ ശിഹാബുദ്ദീൻ റംലിയുടെ ഫത്‌വ  ക്രോഡീകരി ച്ചത് മകൻ ശംസുദ്ദീൻ റംലി ﵀ വാണ്. ശംസുദ്ദീൻ റംലി ﵀ വിന്റെ അംഗീകാരവും ഇതിൽ നിന്ന് വ്യക്തമാണ്.

03. ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀

قال الإمام ابن حجر الهيتمي: (وصوموا يومها) لخصوصها، وأن يسن صومه من حيث كونه من البيض. (فتح الإله في شرح المشكاة : ١٤٨/٥) 
“ശഅ്ബാൻ 15 ന് ശഅ്ബാൻ പതിനഞ്ച് എന്ന പ്രത്യേകത ഉണ്ടായതിന് വേണ്ടി നിങ്ങൾ നോമ്പനുഷ്ഠിക്കണം. അയ്യാമുൽ ബീളിൽ ഉൾപ്പെടുന്നു എന്നത് കൊണ്ടും ഈ ദിവ സം നോമ്പ് സുന്നത്താക്കപ്പെടും."(ഫത്ഹുൽ ഇലാഹ്:5/148)


 

04. ഇമാം മുനാവി ﵀


قال الإمام المناوي: عن النبي ﷺ (إذا كان ليلة النصف من شعبان، فقوموا ليلها وصوموا نهارها) استحبابا فيهما. «شرح نبذة في فضائل النصف من شعبان للإمام المناوي: (١٥) (مخطوط)»


“ഇബ്നുമാജയുടെ മേലുദ്ധരിച്ച ഹദീസിന്റെ അടിസ്ഥാന ത്തിൽ ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താകുന്നതാണ്”


 

05. ഇമാം അജ്ലൂനി ﵀

قال الإمام العجلوني: ودخل في استحباب صيامه صوم يوم نصفه, بل ورد فيه حديث بخصوصه، وهو ما رواه ابن ماجه عن علي بن أبي طالب قال قال رسول الله صلى الله عليه وسلم : (إذا كانت ليلة النصف من شعبان، فقوموا ليلها وصوموا نهارها الخ
وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال. (الفيض الجاري بشرح البخاري  للإمام العجلوني: ٩٣٢/٣)

“ശഅ്ബാൻ മാസം മുഴുവൻ നോമ്പ് സുന്നത്താണെന്ന തിൽ പതിനഞ്ചിന്റെ നോമ്പും ഉൾപ്പെട്ടുവല്ലോ. മാത്രവുമല്ല, ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പ് സുന്നത്താണെന്നതിൽ  പ്ര ത്യേകമായി ഹദീസും വന്നിട്ടുണ്ട്. അലി(റ) വിൽ നിന്ന് ഇ ബ്നുമാജ ഉദ്ധരിക്കുന്ന ഹദീസാണത്. പ്രസ്തുത ഹദീസ് ളഈ ഫാണെങ്കിലും ഫളാഇലുൽ അഅ്മാ ലിൽ ളഈഫായ ഹദീ സ്കൊണ്ട് അമല് ചെയ്യപ്പെടുമല്ലോ” (ഫൈളുൽ ജാരി:3/923)

06. ഇമാം ത്വീബി ﵀

قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي . (حاشية الطيبي على الكشاف: ١٩٠/١٤)

“അലി (റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല”.


 

ഹനഫി മദ്ഹബ്
 

07. ഇമാം മുല്ലാ അലിയ്യുൽ ഖാരി ﵀

قال الإمام ملا علي القاري: ففي الحديث دلالة على استحباب زيارة القبور في ليلة النصف من شعبان ... وصيام نهارها. (التبيان في بيان ما في ليلة النصف من شعبان وليلة القدر من رمضان: ٤٩)

“ശഅ്ബാൻ പതിനഞ്ചിന്റെ പകലിൽ നോമ്പ് നോൽക്കൽ സുന്നത്താണെന്ന് ഈ ഹദീസ് അറിയിക്കുന്നു.”


 

08. അല്ലാമ: അബ്ദുൽ ഹയ്യ് അൽ ലക്നവി ﵀


قال العلامة عبد الحي اللكنوي: ألا قد جاءتكم ليلة مباركة فضلها مشهور، وقدرها مأثورٌ هي ليلة النصف من شعبان، فتلقوها بالقيام والصيام ... لعل الله يرحمنا ويُعطينا الثواب الجزيل، وقد أخرج ابن ماجه والبيهقي عن علي، قَالَ: قَالَ رَسولُ الله صلى الله عليه وعلى آله وسلم: (إذا كان ليلة النّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نهارَهَا. (اللطائف المستحسنة للإمام عبد الحي الكنوي: ١١١)

"തീർച്ചയായും ബറകത്താക്കപ്പെട്ട ഒരു രാവ് നിങ്ങളിലേ ക്കെത്തിയിരിക്കുന്നു. അതിന്റെ പവിത്രത വളരെ പ്രസിദ്ധമാ ണ്, ശഅ്ബാൻ പതിനഞ്ചിന്റെ രാവാണത്. അതിനെ നിസ്കാ രം കൊണ്ടും നോമ്പ് കൊണ്ടും നിങ്ങൾ വരവേൽക്കുക.
ഇമാം ഇബ്നുമാജയും ബൈഹഖിയും അലി(റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: തിരു നബി ﷺപറയുന്നു: “ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിൽ നിങ്ങൾ നിസ്ക രിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക.”


 

ഹനഫി മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരാണ് ഇമാം മുല്ലാ അലിയ്യുൽ ഖാരി ﵀ യും അല്ലാമ അബ്ദുൽ ഹയ്യ് അല്ലഖ്നവി ﵀ യും
 

മാലികി മദ്ഹബ്

09. ഇമാം സർഖാനി ﵀

قال الإمام الزرقاني: ...عن النبي ﷺ (إذا كان ليلة النصف من شعبان، فقوموا ليلها وصوموا نهارها) استحبابا فيهما. (شرح الزرقاني على مواهب اللدنية: ٥٦١/١٠)

“ഇബ്നുമാജയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ ശ അ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താകുന്നതാണ്” എന്ന് മാലികി മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം സർഖാനിയും പ്രസ്താവിക്കുന്നു . (അൽ മവാഹിബുല്ലദുൻയ:10/561)


 

ഹമ്പലി മദ്ഹബ് 

10. ഇമാം ഇബ്നു റജബിൽ ഹമ്പലി

“അയ്യാമുൽ ബീള് എന്ന അടിസ്ഥാനത്തിലും ഇബ്നുമാജയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ 15 എന്ന പ്രത്യേകതയിലും ആ ദിനം നോമ്പ് നോൽക്കാൻ കൽപ്പനയുണ്ടെന്ന് ഹമ്പലി മദ്ഹബ് കാരനായ ഇബ്നു റജബുൽ ഹമ്പലിയും പ്രസ്താവിക്കുന്നു().

‌قال الإمام ابن رجب الحنبلي: فأمَّا ‌صيامُ ‌يوم ‌النِّصفِ ‌منه ‌فغيرُ منهِيٌّ عنه، فإنَّه من جُملة أيَّام البيضِ الغُرِّ المندُوب إلى صِيامِها مِن كُلِّ شهرٍ. وقد وَرَدَ الأمرُ بصيامِهِ مِن شعبانَ بخصُوصِهِ، ففي سنن ابنَ ماجه بإسنادٍ ضعيفٍ عن علي عن النبي صلى الله عليه وسلم: "إذا كانَ ليلةُ نِصْفِ شعبانَ فقُومُوا ليلَها، وصُومُوا نهارَها. (لطائف المعارف للإمام ابن رجب الحنبلي (361)


 

മുൻഗാമികൾ പതിവാക്കിയ സൽകർമ്മങ്ങൾ എതിർക്കുക വിഡ്ഢികളും മടിയന്മാരും

11. അഹ്‌മദ് കോയ ശാലിയാത്തി ﵀

قال  أبو السعادات أحمد كويا الشالياتي: وأما صوم البرائة فعبارة عن صوم خامس عشر شعبان روى ابن ماجه في سننه والبيهقي في شعب الإيمان عن أمير المؤمنين علي بن أبي طالب كرم الله وجهه (قال قال رسول الله صلى الله عليه وسلم إذا كان ليلة النصف من شعبان فقوموا ليلها وصوموا نهارها...انتهى وذكره العلامة العارف بالله الشيخ عبد الوهاب الشعراني في كشف الغمة والعلامة الشيخ شهاب الدين أحمد بن حجر الهيتمي في الباب الأول من كتابه الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان والعلامة الشيخ عبد الحق في كتابه ما ثبت بالسنة في أيام السنة إذا فهمت ذلك فاعلم أن الأسلاف كانوا على هدي وعلم في أمور الدين وكانوا أتقياء صلحاء مجدّين في التزود للآخرة فنعم القوم هم ولبئس من خلفهم من قوم متكاسلين متشدقين تهوروا في طعن عبادات الأخيار وعادات الأبرار أعاذنا الله من فتن الأشرار وحماقة الفجار وبطالة الأدوار آناء الليل وأطراف النهار هذا والله أعلم وعلمه أتم. (الفتاوى الأزهرية: ١٣٥)

"ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പിനെയാണ് ബറാഅത്തിന്റെ നോമ്പ് എന്ന് പറയപ്പെടുന്നത്. അലി(റ) വിൽ നിന്ന്  ഇമാം ഇബ്നു മാജ ﵀സുനനിലും ഇമാം ബൈഹഖി ﵀ശുഅ്ബുൽ ഈമാനിലും ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നു: 
“തിരു നബി(സ) പറഞ്ഞു: ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിനെ നിസ്കാരം കൊണ്ട് ധന്യമാക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക”
ഈ ഹദീസ് ഇമാം ശഅ്റാനി  ﵀ കശ്ഫുൽ ഗുമ്മയിലും ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അദ്ധ്യായത്തിലും ഇമാം അബ്ദുൽ ഹഖ് അദ്ദഹ്‌ലവി ﵀ ‘മാ സബത ബിസ്സുന്ന ഫീ അയ്യാമി സ്സന’ എന്ന ഗ്രന്ഥത്തിലും പറയുന്നു. അതു കൊ ണ്ടു തന്നെ, ഇവർ ഉൾപ്പെടുന്ന മുൻഗാമികളായ പണ്ഡിത ന്മാർ സന്മാർഗം സിദ്ധിച്ചവരും മതകാര്യങ്ങളിൽ വലിയ വി ജ്ഞാനം ഉള്ളവരും സജ്ജനങ്ങളും  ആഖിറത്തിന്റെ കാര്യ ത്തിൽ വലിയ ശ്രദ്ധയുള്ളവരുമായിരുന്നു. അവരെത്ര നല്ല ജ നങ്ങളാണ്. ഈ മഹത്തുക്കളുടെ പതിവിനെയും അവരുടെ ആരാധനകളെയും അശ്രദ്ധരായി ആക്ഷേപിക്കുകയും മടിയന്മാരായി ജീവിക്കുകയും ചെയ്യുന്നവർ മോഷപ്പെട്ട വരാണ്.” (ഫതാവൽ അസ്ഹരിയ്യ:135)


 

ഇബ്നുമാജയുടെ ഹദീസ് വാറോലയോ?

ഇബ്നു മാജ ഉദ്ധരിച്ച പ്രസ്തുത ഹദീസ് ദുർബലമാണെ ന്നും തള്ളപ്പെടേണ്ടതാണെന്നും പറഞ്ഞ് വഹാബികൾ സംശയപ്പിക്കാറുണ്ട്.  എന്നാൽ ഈ ഹദീസ് കള്ളകഥയോ മൗളൂഓ അല്ലെന്ന് നിരവധി പണ്ഡിതർ കൃത്യമായി തന്നെ രേഖപ്പെടു ത്തിയിട്ടുണ്ട്

1.    ഇമാം റംലി ﵀

قال الإمام الرملي: والحَدِيثُ المَذْكُورُ يُحْتَجُّ بِهِ. (فتاوى الرملي :٨٩/٢)

ഈ ഹദീസ് കൊണ്ട് തെളിവ് പിടിക്കപ്പെടാവുന്നതാണ്."


 

2.    ഇമാം ത്വീബി ﵀

"അലി(റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല".

قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي . (حاشية الطيبي على الكشاف: ١٩٠/١٤)


 

3.    ഇമാം സർഖാനി ﵀

قال الإمام الزرقاني: (وفي سنن ابن ماجه بإسناد ضعيف)كما جزم به المنذري والعراقي مبينا وجه ضعفه، لكن ليس فيه كذاب ولا وضاع وله شواهد تدل على ثبوت أصله. (شرح الزرقاني على مواهب اللدنية :٥٦١/١٠)

ഈ ഹദീസ് ളഈഫിന്റെ ഗണത്തിൽ ഉൾപ്പെടുമെന്ന് ഇമാം മുൻദിരി(റ) വും ഇമാം ഇറാഖി (റ) വും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ സനദിൽ കള്ളന്മാരോ ഹദീസ് പടച്ചുണ്ടാക്കുന്നവരോ ഇല്ല. ഇതിന് അടിസ്ഥാന മുണ്ടെന്നതിന്ന് തെളിവുകളുമുണ്ട്."


 

4.    ഇമാം അജ്ലൂനി ﵀

وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال. (الفيض الجاري بشرح البخاري  للإمام العجلوني: ٩٣٢/٣)

"ഇബ്നു മാജയുടെ ഈ ഹദീസ് ളഈഫാണെങ്കിലും ഫളാഇലുൽ അഅ്മാലിൽ ഇത് കൊണ്ട് പ്രവർത്തിക്കപ്പെടാവുന്നതാണ്."


 

ചുരുക്കത്തിൽ മുൻഗാമികളായ പണ്ഡിതർ ഈ ഹദീസിനെ കള്ളക്കഥയായി പരിചയപ്പെടുത്തിയിട്ടില്ല. ളഈഫിന്റെ ഗണത്തിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ
5.     ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀

“ഇബ്നുമാജ ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസ് ളഈഫ് ആകുന്നു.”

قال الإمام ابن حجر الهيتمي: والحَدِيثُ المَذْكُورُ عَنْ ابْنِ ماجَهْ ضَعِيف (الفتاوى الكبرى: ٨٠/٢)


 

ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ തന്റെ അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിൽ "ശഅ്ബാൻ പതി നഞ്ചിന്റെ ഫളാഇലിൽ വന്ന ഹദീസുകൾ "എന്ന ഒരദ്ധ്യായം തന്നെ നൽകുകയും അതിൽ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. 

الباب الأول في فضائل جاءت في ليلة النصف من شعبان
أخرج ابن ماجه بسند ضعيف والبيهقي في شعب الإيمان عن علي بن أبي طالب قال: قال رسول الله صلى الله عليه وسلم: إذا كان ليلة النصف من شعبان .. فقوموا ليلها وصوموا يومها الخ (الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان: ٥)

ളഈഫിന്റെ ഗണത്തിലേ ഈ ഹദീസ് ഉൾപ്പെടുകയുള്ളൂ എന്ന് ഇബ്നു ഹജർ അൽ ഹൈതമി(റ) തന്റെ ഫതാവൽ കു ബ്റയിലും (2/80) ഇമാം ബദ്റുദ്ദീൻ അൽ അയ്നി ഉംദത്തുൽ ഖാരിയിലും (11/82) ഹാഫിളുൽ ഇറാഖി അൽ മുഗ്‌നിയിലും(240) ഇമാം ഫത്‌നി തദ്കിറയിലും(45) ശൗക്കാനി  അൽ ഫവാഇദുൽ മജ്മൂഅയിലും (51) രേഖപ്പെടുത്തിയിട്ടുണ്ട്.
ഫളാഇലുൽ അഅ്മാലിൽ ളഈഫായ ഹദീസ് പരിഗണിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ അവരുടെ  ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ…

ഇമാം നവവി ﵀ പറയുന്നത് കാണൂ..

قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً (كتاب الأذكار للإمام النووي :٨)

ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ തന്നെ പറയുന്നത് കാണൂ:

قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا. (المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤)

ഇബ്നു തൈമിയ്യക്ക് ഇമാം മുനാവി  യുടെ ഘണ്ഡനം

ഇമാം മുനാവി ﵀ പറയുന്നു:

وقد جزم الحافظ عبد العظيم المنذري بضعف اسناده ولم يبين وقد بين ذلك الحافظ زين الدين العراقي، لكن ليس فيه كذاب ولا وضاع وقع ذلك له شواهد تدل على ثبوت أصله وفيه رد على المجتهد ابن تيمية في قوله ليلة نصف شعبان ورد في فضلها من الأخبار والآثار ما يقتضي أنها مفضلة ومن السلف من خصها بالصلاة فيها وصوم شعبان جاءت فيه الأخبار الصحيحة قال أما صوم يوم نصفه مفردا فلا أصل له بل يكره اهـ وقد علمت أنه له أصل غير قوي والحديث الضعيف يعمل به في الفضائل كما نص عليه جمع من الأئمة الأماثل منهم شيج الإسلام بلا نزاع ولي الله بلا دفاع النووي حيث قال ينبغي لمن بلغه شيئ في الفضائل أن يعمل به ثم قال قال العلماء من المحدثين والفقهاء وغيرهم يجوز ويستحب العمل في الفضائل اي فضائل الأعمال والترغيب والترهيب بالحديث الضعيف ما لم يكن موضوعا اهـ قال الكمال ابن أبي شريف فإذا ثبت لعمل فضل شرعا على الإطلاق كالصلاة والدعاء والذكر وورد حديث يتضمن فضل دعاء خاص أو ذكر خاص أو صلاة خاصة وذلك الحديث ضعيف استحب العمل بمقتضى ذلك الحديث لا اثبات الاستحباب الذي هو حكم شرعي بذلك الحديث بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف إلى هنا كلامه وهذا توضيح لقول من تقدمه شرط العمل بالحديث الضعيف عدم شدة ضعفه ودخوله تحت أصل كلي وأن لا يعتقد سنّه الذي هو حكم شرعي بذلك الحديث.
«شرح نبذة في فضائل النصف من شعبان للإمام المناوي: (١٩) (مخطوط)»

"ശഅ്ബാൻ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അനുഷ്ഠി ക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പറഞ്ഞ ഇ ബ്നു തൈമിയക്ക് ഇബ്നു മാജയുടെ ഹദീസിൽ ഖണ്ഡന മു ണ്ട്. കാരണം ഈ ഹദീസിന്  അടിസ്ഥാനം ഉണ്ടെന്നത് വ്യ ക്തമാണ്. ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅ് മാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറ ഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅ്മാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി ﵀ പറയുന്നുണ്ട്. ഇമാം അൽ കമാൽ ബിൻ അബീ ഷരീഫ്(റ) പറയുന്നു: ഫള്ൽ ഉണ്ടെന്ന് ശർഇൽ സ്ഥിരപ്പെട്ട നിസ്കാരം, പ്രാർത്ഥന, ദിക്റുകൾ പോലോത്ത ഒരു കർമ്മം, പ്രത്യേക സമയത്തോ മറ്റോ നിർവഹിക്കുന്നതിൽ പവിത്രത യുണ്ട് എന്ന് ളഈഫായ ഒരു ഹദീസിൽ വന്നാൽ ആ കർമ്മം ഹദീസിൽ പറഞ്ഞത് പ്രകാരം നിർവഹിക്കൽ  സുന്ന ത്താണ്" (ശറഹുനുബ്ദതുൻ ഫീ ഫളാഇലി നിസ്ഫിൻ മിൻ ശഅ്ബാൻ:19)


 

ദുർബലമായ ഹദീസ് വന്നാൽ എങ്ങനെയാണ് സുന്നത്ത് സ്ഥിരപ്പെടുന്നത് എന്ന് ഇമാം മുനാവി ﵀ ശേഷം വിശദീകരിക്കുന്നുണ്ട്.

ഇബ്നു ഹജറുൽ ഹൈഥമി ﵀ എന്തു പറഞ്ഞു

ഫതാവൽ കുബ്റയും ഇബ്നു ഹജർ അൽ ഹൈതമി ﵀ വും ഫതാവൽ കുബ്റയിലെ ഇബ്നു ഹജർ അൽ ഹൈതമി ﵀ ന്റെ ഇബാറത്ത് മുകളിലെ പരാമർശങ്ങളോട് എതിരാണെ ന്നും, ശഅ്ബാൻ പതിനഞ്ച് വെളുത്ത വാവിന്റെ ദിനമായത് കൊണ്ട് മാത്രമാണ് നോമ്പ് സുന്നത്താവുന്നതെന്നും ചിലർ പറയാറുണ്ട്.

قال الإمام ابن حجر الهيتمي: وأما صوم يومها فهو سنة من حيث كونه من جملة الأيام البيض لا من حيث خصوصه، والحديث المذكور عن ابن ماجه ضعيف. (الفتاوى الكبرى: ٨٠/٢)

എന്നാൽ, ഫത്ഹുൽ ഇലാഹിലെ ഇബ്നു ഹജർ അൽ ഹൈതമി ﵀ ന്റെ തന്നെ  (وصوموا يومها) لخصوصها എന്ന പരാമർ ശത്തിൽ നിന്നും, ഈ ദിവസം പ്രത്യേകം നോമ്പ് സുന്നത്തു ണ്ടെന്നും അതാണ് ഇമാമിന്റെ നിലപാട് എന്നും വ്യക്തമാകു ന്നുണ്ട്. 
അത് കൊണ്ട് തന്നെ ഫതാവൽ കുബ്റയിലെ പരാമർശം കൊണ്ടുള്ള ഉദ്ദേശം: "ഇബ്നു മാജയുടെ പ്രസ്തുത ഹദീസ് കൊണ്ട് നോമ്പ് സുന്നത്താവുന്നില്ല. മറിച്ച് ഫലാഇലുൽ അ അ്മാൽ എന്ന പരിഗണനയിലൂടെയാണ് നോമ്പ് സുന്നത്താകുന്നത്." എന്നായിരിക്കാം. ഇബ്നു ഹജർ അൽ ഹൈത മി (റ) വിന്റെ പ്രസ്തുത ഫത്‌വയുടെ ചോദ്യം പരിശോധിച്ചാൽ  ഇത് കൂടുതൽ വ്യക്തമാവും. 

"سئل نفع الله به عن صوم منتصف شعبان هل يستحب على ما رواه ابن ماجه (الفتاوى الكبرى: ٨٠/٢)

“ഇബ്നു മാജയുടെ ഹദീസ് കൊണ്ട് ഈ നോമ്പ് സുന്നത്താവുമോ?”

കണ്ണിയത്ത് ഉസ്താദിന്റെ ഫത്‌വ -  തെറ്റിദ്ധരിപ്പിക്കലുകൾക്ക് മറുപടി

ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന്റെ ഓർമ്മ കുറഞ്ഞ കാലത്ത് പുത്തനാശയക്കാർ ഫതാവൽ കുബ്റയുടെ ഇബാ റത്ത് ഉസ്താദിന് കാണിച്ച് കൊടുക്കുകയും, 'ബറാഅത്തിന്റെ പ്രത്യേക സുന്നത്തല്ല നോമ്പ് എന്ന് അല്ലാമ ഇബ്നു ഹജർ ത ങ്ങൾ ഫത്‌വ നൽകിയിട്ടുണ്ട് ' എന്നെഴുതിയ ഒരു കടലാസിൽ ഉസ്താദിനെ കൊണ്ട് ഒപ്പ് വെപ്പിക്കുകയുമുണ്ടായി. എന്നാൽ ഫതാവാ റംലിയുടെ ഇബാറത്ത് ബഹു കാന്തപുരം ഉസ്താദ് , കണ്ണിയത്ത് ഉസ്താദിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ബറാ അത്ത് നോമ്പ് സുന്നത്താണ് എന്ന് അംഗീകരിച്ച്  ഒപ്പിട്ട് നൽ കിയിട്ടുണ്ട്. (MA ഉസ്താദിന്റെ സംയുക്ത കൃതി)

സൂറത്ത് യാസീൻ പാരായണം

ശഅ്ബാൻ പതിനഞ്ചിന് കൊണ്ട് വരേണ്ട പല ദിക്റുകളും പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും മഹത്തുക്കളായ പ ണ്ഡിതന്മാരിൽ നിന്നും ആരിഫീങ്ങളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 
ബറാഅത്ത് രാവിൽ മൂന്ന് യാസീൻ പാരായണം ചെയ്യൽ ഇതിൽ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി മുസ്‌ലിം സമൂഹം ബറാഅത്ത് രാവിലെ ഇശാ മഗ്‌രിബിനിടയിൽ യാസീൻ സൂറത്ത് മൂന്ന് തവണ പാരായണം ചെയ്യുക പതിവാണ്. 
ഇമാം മുഹമ്മദ് ദിംയാത്വി ﵀ പറയുന്നത് കാണൂ..

وقال الشيخ محمد الدمياطي: وعن بعض العارفين أن مما ينبغي فعله ليلة النصف من الشعبان أن يقرأ الإنسان بين صلاتي المغرب والعشاء سورة يس بتمامها ثلاث مرات متواليات من غير كلام أجنبي في أثناء ذلك ، الأولى : بنية البركة في العمر له ولمن يحبّ ، والثانية : بنية التوسعة في الرزق مع البركة ، والثالثة : بنية أن يكتبه عنده من السعداء ثم يدعو بما ذكره بعض العارفين. (نهاية الامل لمن رغب في صحة العقيدة والعمل: ٢٨٠)
 

"മഹത്തുക്കളായ ചില ആരിഫീങ്ങൾ പറയുന്നു: ബറാ അത്ത് രാവിലെ മഗ്‌രിബിനും ഇശാഇനുമിടയിൽ യാസീൻ സൂറത്ത് മൂന്ന് പ്രാവിശ്യം പാരായണം ചെയ്യണം. അതിനിട യിൽ മറ്റ് സംസാരങ്ങളൊക്കെ ഉപേക്ഷിക്കണം. ആയുസ്സിൽ ബറകത്ത് ഉണ്ടാവാണമെന്ന നിയ്യത്തോടെയാണ് അതിൽ അദ്യത്തെ യാസീൻ പാരായണം ചെയ്യേണ്ടത്. രിസ്ഖിൽ വി ശാലതയും ബറകത്തും ഉണ്ടാവണമെന്ന നിയ്യത്തോടെ രണ്ടാമത്തേതും അന്തിമ വിജയം ലഭിക്കണമെന്ന നിയ്യത്തോടെ മൂന്നാമത്തേതും പാരായണം ചെയ്യുക. പിന്നെ മഹത്തുക്ക ളായ ആരിഫീങ്ങൾ പഠിപ്പിച്ച പ്രത്യേക പ്രാർത്ഥന നിർവഹി ക്കുക."


 

ഇത് ഇമാം ദൈറബി (റ) തന്റെ മുജർറബാത്തിലും (20) ഇമാം അബ്ദുൽ ഹമീദ് അശ്ശാഫിഈ (റ) 'കൻസുന്നജാഹി വസ്സുറൂറിലും (158) പറഞ്ഞിട്ടുണ്ട്.

പുണ്യ ദിനങ്ങൾബറാഅത്ത് രാവ്

യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ

 *യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ* ..........,,,........ ചുരുക്കത്തിൽ പറയുകയാണെങ്കിൽ: ➡️ ബൈബിള്‍ പ്രകാരം യേശു (...