Saturday, January 18, 2025

പ്രസവരക്തം (നിഫാസ്)

 പ്രസവരക്തം (നിഫാസ്)

PART 6


പ്രസവത്തിലൂടെ ഗർഭാശയം പൂർണമായും ഒഴിവായ ശേഷം 15 ദിവസം തികയുന്നതിനുമുമ്പായി സ്ത്രീയുടെ ഗർഭാശയത്തിൽ നിന്ന് വരുന്ന രക്ത മാണ് 'നിഫാസ്' അഥവാ പ്രസവരക്തം.


സുവ്യക്തമല്ലെങ്കിലും മനുഷ്യരൂപം പ്രാപിച്ച രക്തപിണ്ഡം, മാംസ പിണ്ഡം എന്നിവ പ്രസവിച്ചതിനുശേഷം സ്രവിക്കുന്ന രക്തവും 'നിഫാസ്' തന്നെ .


ഒരു പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടെങ്കിൽ എല്ലാ കുഞ്ഞുങ്ങളും പ്രസവത്തിലൂടെ പൂർണ്ണമായും പുറത്തുവന്നതിനു ശേഷം സ്രവിക്കുന്ന രക്തം മാത്രമേ നിഫാസായി പരിഗണിക്കൂ.


 എന്നാൽ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനിടയിൽ സ്രവിക്കുന്ന രക്തം ഹയ്ളിനു പറഞ്ഞ സമയ പരിധിയിൽ ഉൾപ്പെടുമെങ്കിൽ ഹയ്ളായും അല്ലാത്ത പക്ഷം രക്തസ്രാവമായി മാത്രവും ഗണിക്കുന്നതാണ്. ഇതേപോലെ പ്രസവവേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്തും, ശിശുവിൻ്റെ കൂടെയും പുറത്തുവരുന്ന രക്തവും നിഫാസല്ല. പ്രസവത്തിൻ്റെ മുമ്പുണ്ടായിരുന്ന ആർത്തവരക്തവുമായി ചേർന്നാണ് അത് വരുന്നതെങ്കിൽ അതിനേയും ആർത്തവ രക്തമായി ഗണിക്കപ്പെടുന്നതാണ്.


പതിനഞ്ച് കഴിഞ്ഞാൽ


പ്രസവിച്ച് പതിനഞ്ചോ അതിൽ കൂടുതലോ ദിവസം പിന്നിട്ടതിനുശേഷമാണ് രക്തം സ്രവിക്കുന്നതെങ്കിൽ അത് നിഫാസ് രക്തമല്ല.


 ഇത്തരുണത്തിൽ ഒരു ജനാബത്തുകാരിയുടെ വിധിയാണ് അവൾക്ക് ബാധകമാകുന്നത്. തദനുസരണം കുളിച്ചോ തയമ്മും ചെയ്യുവാനുള്ള നിബന്ധനകൾ മേളിച്ച രൂപമെങ്കിൽ തയമ്മും ചെയ്തോ ശുദ്ധി വരുത്തുന്നതിനു മുമ്പു തന്നെ ഭർത്താവുമായി ബന്ധപ്പെടുന്നതിനു വിരോധവും ഇല്ല. (നിഹായ : മുഗ്‌നി)




നിഫാസിൻ്റെ തുടക്കം


പ്രസവം കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ എപ്പോൾ രക്തസ്രാവം തുടങ്ങിയോ അതുമുതൽ നിഫാസിൻ്റെ വിധി അവൾക്കു ബാധകമാവുന്നു. ഇത്തരുണത്തിൽ പ്രസവത്തിനും രക്തം സ്രവിക്കുന്നതിനുമിടയിലുള്ള സമയം ശുദ്ധിയുടെ കാലയളവായാണ് ഗണിക്കപ്പെടുക. അതു കൊണ്ടു തന്നെ പ്രസവം നിമിത്തം നിർബന്ധമായ കുളി നിർവ്വഹിച്ച ശേഷം നിസ്കാരം നോമ്പ് തുടങ്ങിയ ആരാധനാകർമങ്ങൾ മുറപോലെ നിർവഹിക്കൽ ആസ്ത്രീക്കു നിർബന്ധമാണ്. എന്നാൽ പ്രസ്‌തുത ശുദ്ധിദിവസങ്ങൾ മതപരമായ വിധികളുമായി ബന്ധപ്പെടുത്തി നിഫാസിൽ പരിഗണി ക്കുന്നില്ലെങ്കിലും അവയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് നിഫാസിന്റെ 60ദിവസം കണക്കാക്കുന്നത്. (തുഹ്ഫ)


നാൽപതുകുളി


പ്രസവം കഴിഞ്ഞ് രക്തസ്രാവമില്ലെങ്കിലും പ്രസവം നിമിത്തം നിർബ ന്ധമായ കുളിയും മറ്റു ആരാധനാ കർമ്മങ്ങളും ഉപേക്ഷിച്ച് 40 ദിവസം കാത്തിരിക്കുന്നത് കടുത്ത തെറ്റാണ്. പ്രസവാനന്തരം രക്തം സ്രവിക്കുന്നില്ലെങ്കിൽ ഉടനെ തന്നെ കുളിച്ചു ശുദ്ധി വരുത്തി നിസ്‌കാരാദി കർമ്മ ങ്ങൾ നിർവ്വഹിക്കൽ നിർബന്ധമാണ്.


കാലപരിധി എത്ര?


പ്രസവരക്തം നിലനിൽക്കുന്ന സമയപരിധിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു നിമിഷവും സാധാരണനിലയിൽ 40 ദിവസവും, കൂടിയാൽ 60 ദിവസവുമാണ്. ഇതേക്കുറിച്ച് ഇമാം ശാഫിഈ (റ) നടത്തിയ സൂക്ഷ്മപ രിശോധനയാണ് പ്രസ്‌തുത കണക്കുകൾക്ക് ആധാരം (തുഹ്ഫ).


രക്തം വീണ്ടും സ്രവിച്ചാൽ


പ്രസവം കഴിഞ്ഞ് അൽപനേരത്തിനു ശേഷം രക്തം നിലച്ചുപോവു കയും 15 ദിവസം പിന്നിടുന്നതിനുമുമ്പായി വീണ്ടും സ്രവിക്കുകയും ചെയ്യുന്ന പക്ഷം അവൾ നിഫാസുകാരിയാണെന്ന് മനസ്സിലാക്കേണ്ടതാണ്.


 എന്നാൽ പ്രസവശേഷം 15 ദിവസം പിന്നിട്ടാൽ സ്രവിക്കുന്ന രക്തം നിഫാസായി ഗണിക്കില്ല. അതേ സമയം ആ രക്തം 24 മണിക്കൂറിൽ കുറയാതെയും 15 ദിവസത്തിൽ കൂടാതെയും സ്രവിക്കുന്നുവെങ്കിൽ അതിനെ ആർത്തവമായി കാണുന്നതാണ്. (കുർദി)


സ്ത്രീകൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ആർത്തവവും പ്രസവരക്തവും സ്രവിക്കുന്ന കാലയളവിലെ നിസ്കാരം വീട്ടേണ്ടതില്ല.എന്നാൽ ആർത്തവമോ പ്രസവരക്തമോ ശ്രവിക്കാൻ തുടങ്ങിയത് ഒരു നിസ്കാര സമയത്തിന്റെ തുടക്കത്തിൽ ആണെന്ന് കരുതുക എന്നാൽ രക്തം ശ്രവിക്കാൻ തുടങ്ങും മുമ്പ് ആ നിസ്കാരം ഏറ്റവും ചുരുങ്ങിയ നിലയിൽ നിർവഹിക്കുവാനുള്ള സമയം കിട്ടിയിരുന്നെങ്കിൽ ആ നിസ്കാരം  നിർബന്ധമാവും

 തയമ്മും ചെയ്‌ത് നിസ്കര ക്കുന്ന രൂപത്തിൽ അതിനുള്ള സമയം കൂടി കിട്ടേണ്ടതുണ്ട്. കാരണം സമയമാകും മുമ്പ് തയമ്മും ചെയ്യാൻ പറ്റില്ലല്ലോ.


 പ്രസ്‌തുത സമയം കിട്ടി നിർബന്ധമായ നിസ്‌കാരത്തിൻ്റെ നേരെമുമ്പുള്ള നിസ്‌കാരം ഇതോടൊന്നിച്ച് ജംആക്കി നിസ്‌കരിക്കുകയാണെങ്കിൽ അതിനുവേണ്ട സമയവും കൂടി ആദ്യത്തിൽ ലഭിച്ചിരുന്നെങ്കിൽ അതും നിർബന്ധമാകും.


 ഉദാഹരണമായി ഒരു സ്ത്രീ ളുഹ്റിനെ അസ്‌റിലേക്ക് പിന്തിച്ചു ജംആക്കാൻ കരുതി, അങ്ങനെ അസ്വറിൻ്റെ സമയം പ്രവേശിച്ച് നാല് മിനുറ പ പിന്നിട്ട ശേഷമാണ് രക്തസ്രാവം തുടങ്ങിയതെങ്കിൽ ളുഹ്റും അസ്വറും നിർബന്ധമാകും. ഓരോന്നും ചുരുങ്ങിയ നിലയിൽ നിസ്‌കരിക്കാൻ വേണ്ട സമയം 2 മിനിറ്റ് എന്ന അടിസ്ഥാനത്തിലാണ് ഈ ഉദാഹരണം.


ഒരു നിസ്‌കാരസമയത്തിൽ നിന്ന് ഒരു തക്‌ബീർ ചൊല്ലാനാവശ്യമായ സമയം അവശേഷിക്കുമ്പോൾ രക്തസ്രാവം നിലച്ചാൽ ആ നിസ്‌കാരം നിർബന്ധമാവും. മാത്രമല്ല അസ്വറിൻ്റെയോ ഇശാഇന്റെയോ അവസാന സമയത്തിൽ നിന്ന് ഒരു തക്‌ബീർ ചൊല്ലാൻ ആവശ്യമായ സമയം കിട്ടിയാൽ അസ്വറിനോടൊപ്പം ളുഹ്‌റും ഇശാഇനോടൊപ്പം മഗ്‌രിബും നിർബന്ധമാകും, ജംആക്കി നിസ്‌കരിക്കുമ്പോൾ രണ്ടിൻറെയും സമയം ഒന്നായി പരിഗണിക്കുമല്ലോ. അങ്ങനെ പരിഗണിക്കാൻ ഏറ്റവും അർഹമായത് ഇവിടെയാണെന്നതാണ് ഇതിന് തെളിവായി കർമ്മ ശാസ്ത്ര പണ്ഡിതന്മാർ എടുത്തുവെക്കുന്ന ന്യായം. (തുഹ്ഫ)


ഇത്തരം പ്രശ്നങ്ങൾ അറിയാത്തതിൻ്റെ പേരിലോ അശ്രദ്ധയുടെ പേരിലോ നിസ്കാരം നഷ്‌ടപ്പെട്ടുപോകാൻ ഏറെ സാധ്യതയുള്ളതിനാൽ ഈ പുസ്‌തകം വായിച്ചവർ വായിക്കാത്തവർക്ക് പറഞ്ഞു കൊടു ക്കേണ്ടതാണ്.


മരുന്നുകൾ ഉപയോഗിച്ച് ഹൈളും നിഫാസും പതിവിലും നേരത്തെ ഉണ്ടാക്കിയാൽ രക്തം സ്രവിക്കുന്ന സമയത്ത് നിസ്‌കാരം നിർബന്ധമാവില്ല. ആർത്തവ സമയത്ത് നിസ്‌കാരം ഉപേക്ഷിക്കുവാൻ കൽപ്പിക്ക പ്പെട്ടവരാണല്ലോ അവർ. (തുഹ്ഫ 1/448)


CM Al RASHIDA

Aslam Kamil

Monday, January 13, 2025

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

 


*മദ്ഹബ് സ്വീകരിക്കൽ* -*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0


Aslam Kamil Saquafi parappanangadi


ചോദ്യം


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ ഹദീസുകൊണ്ട് പ്രവർത്തിക്കലാണ് പണ്ഡിതന്മാർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് മദ്ഹബ് സ്വീകരിക്കേണ്ടതില്ല. ഹദീസുകൊണ്ട് അമൽ ചെയ്യേണ്ടതാണ്. മദ്ഹബിനെതിരെ ധാരാളം പണ്ഡിതന്മാർ ഹദീസ് കൊണ്ട് അമൽ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ചിലർ വഹാബി പുരോഹിതന്മാർ പ്രസംഗിക്കുന്നത് കേട്ടു ഇത് ശരിയാണോ ?


 എന്റെ വാക്കിന് എതിര് ഹദീസ് കണ്ടാൽ നിങ്ങൾ അത് സ്വീകരിക്കണം

ഇമാം ശാഫിഈ(റ)ന്റെ വാക്ക് കൊണ്ടും അത് വരുന്നില്ലേ ?


മറുപടി


മദ്ഹബിനെ തള്ളാൻ വേണ്ടി വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു പൊടിക്കൈ ആണിത്

 എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഈ വാക്ക് ആരോടാണ് എന്ന് നമുക്ക് നോക്കാം..... 


ഈ വാക്കിനെ കുറിച്ച് ഇമാം നവവി(റ) പറയുന്നു....

 ഇമാം ശാഫിഈ(റ)യെ തൊട്ട് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. എന്റെ കിതാബിൽ റസൂൽ(സ)യുടെ സുന്നത്തിന് എതിര് നിങ്ങൾ കണ്ടാൽ ആ സുന്നത്ത് കൊണ്ട് നിങ്ങൾ പറയുക. എന്റെ വാക്കിനെ നിങ്ങൾ ഉപേക്ഷിക്കുക; 


വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു എന്റെ വാക്കിനെതിരെ ഹദീസ് സ്വഹീഹായി വന്നാൽ ആ ഹദീസ് കൊണ്ട് നിങ്ങൾ പ്രവർത്തിക്കുക. എന്റആയവാക്ക് നിങ്ങൾ ഉപേക്ഷിക്കുക./അതാണ് എന്റെ മദ്-ഹബ്. ഈ അർത്ഥത്തിലുളള പല റിപ്ലോർട്ടുകളും ഉണ്ട്.നമ്മുടെ അസ് ഹാബ് ഇത് കൊണ്ട് പല വിശയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സുബ് ഹ് ബാങ്കിലെ തസ്വീബ്, രോഗത്തിന്റെ കാരണം കൊണ്ട് ഇഹ്രാമിൽ നിന്ന് തഹല്ലുൽ ആവുമ്പോഴുളള നിബന്ധനകൾ എന്നിവ പോലെ മദ്ഹബിൽ അറിയപ്പെട്ട മറ്റു ചില കാര്യങ്ങൾ. 


തുടർന്ന് പറയുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക...


സഹീഹായ ഹദീസ് കണ്ട എല്ലാവരും ഇപ്രകാരം ചെയ്യുകയും ഹദീസിന്റെ ഭാഹ്യമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം  എന്നല്ല ഈ വാക്കിന്റെ അർത്ഥം. മറിച്ച്; മദ് ഹബിൽ ഗവേഷണത്തിന്റെ പതവി എത്തിച്ചവർക്കാണ് ശാഫിഈ ഇമാമിന്റെ ഈ വാക്ക് ബാധകമാവുകയുളളു. ഈ പതവിക്കുളള യോഗ്യത താഴെ;-

ഇമാം ശാഫിഈ(റ) ഈ ഹദീസ് കണ്ടിട്ടില്ല എന്നോ/സഹീഹ് ആണെന്ന് അറിഞ്ഞിട്ടില്ല എന്നോ അവന്റെ  ഭാവനയിൽ മികച്ചുവരണം. ഈ യോഗ്യത കൈവരിക്കാൻ വളരെ പ്രയാസമാണ്. ഇമാം ശാഫിഈ(റ)ന്റെ മുഴുവൻ കിതാബും, അനുചരന്മാരുടെ കിതാബുകളും അതു പോലെ മറ്റു കിതാബുകളും പാരായണം ചെയ്തിരിക്കണം... കാരണം പല സ്വഹീഹായ ഹദീസുകളുടെയും ഭാഹ്യാർത്ഥം അനുസരിച്ച് ശാഫിഈ ഇമാം പ്രവർത്തിച്ചിട്ടില്ലായിരിക്കാം. അതിന് പല കാരണങ്ങള്‍ ഉണ്ട്.അത് ചിലപ്പോള്‍ ആ ഹദീസ് മൻസൂഖ് ആയത് കൊണ്ടോ/ ഖാസ്സ് ആയ്ത് കൊണ്ടോ/ വേറെ തഅവീൽ ഉളളത് കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ ആയിരിക്കാം.


ഇമാം അബൂ അംറ് പറഞ്ഞു.

ഷാഫി ഇമാം പറഞ്ഞതിന്റെ പ്രത്യക്ഷം കൊണ്ട് പ്രവർത്തിക്കൽ അത്ര എളുപ്പമുള്ളതല്ല അതുകൊണ്ട് ഓരോ പണ്ഡിതനും അവൻ കണ്ട ഹദീസിനെ പ്രമാണമാക്കി സ്വയം പ്രവർത്തിക്കൽ അനുവദനീയമല്ല.

ഷാഫി ഇമാമിന്റെ മേൽ വാക്കനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ച ചിലർ ഉണ്ട് .കൊമ്പ് വെച്ചവനും കൊമ്പ് അകപ്പെട്ടവനും നോമ്പ് മുറിയുന്നതാണ് എന്ന ഹദീസ് ആയിരുന്നു അദ്ദേഹം അവലംബിച്ചു പ്രവർത്തിച്ചത്

പക്ഷേ അദ്ദേഹത്തിന് എതിരെ ഇങ്ങനെ മറുപടി പറയുകയും ചെയ്യപ്പെട്ടു ഷാഫി ഇമാം മേൽ ഹദീസ് സ്വഹീഹായിട്ട് തന്നെ അറിഞ്ഞിട്ടും അത് അവലംബിക്കാത്തതാണ് കാരണം അത് ദുർബലമാക്കപ്പെട്ട നിയമമായിരുന്നു.ദുർബലമായതുകൊണ്ടാണ് അവലംബിക്കാത്തതെന്ന് ഷാഫി ഇമാം തന്നെ പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടി മറ്റു തെളിവുകൾ ഷാഫി ഇമാം കൊണ്ടുവരുകയും ചെയ്തു.


മഹാനായ ഇബ്നു ഹുസൈമ പറഞ്ഞത് ഇങ്ങനെയാണ്.

ഹലാലിന്റെ വിഷയത്തിലും ഹറാമിന്റെ വിഷയത്തിലും ഷാഫി ഇമാം അവിടുത്തെ ഗ്രന്ഥങ്ങളിൽ കൊണ്ടുവരാത്ത ഒരു സുന്നത്തും ഞാനറിയുകയില്ല-

ഹദീസിലും ഫിഖ്ഹിലും ഷാഫി ഇമാമിന്റെ വാക്കുകളെ പറ്റിയും അറിയുന്നതിൽ ഇബ്നു ഖുസൈമയുടെ സ്ഥാനം വലുതാണല്ലോ.

(ശറഹുൽ മുഹദ്ധബ്)

(ചുരുക്കത്തിൽ ഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതന്മാരോടാണ് ഇമാം ഷാഫി അത് പറയുന്നത്. അല്ലാതെ എല്ലാ സാധാരണക്കാരും ഹദീസ് അനുസരിച്ച് പ്രവർത്തിക്കണമെന്നല്ല. കാരണം ഒരു ഹദീസ് വ്യാപകമുള്ളത് പ്രത്യേക അർത്ഥമുള്ളതോ നിരുപാധികമോ സ്വാഭാവികമോ നാസിയോ മൻസൂ ഖോ അതിനു വിരുദ്ധമായ മറ്റു ഹദീസുകൾ ഉണ്ടോ ഇല്ലേ എങ്ങനെ മുജ്തഹിതായ പണ്ഡിതന്മാർ മനസ്സിലാക്കേണ്ട ധാരാളം കാര്യങ്ങൾ അറിയുന്നവർക്ക് മാത്രമേ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഗവേഷണം ചെയ്യാൻ സാധ്യമാകൂ. അർഹതയില്ലാത്തവർ ഗവേഷണം ചെയ്ത് ഒരു ഹദീസിന്റെ ഭാഹ്യം പിടിച്ച് കർമ്മങ്ങൾ ചെയ്താൽ അവൻ പിഴച്ചു പോവാനാണു സാധ്യത. കാരണം ഈ ഹദീസിന്വിരുദ്ധമായ തെളിവുകളും പ്രമാണങ്ങളും ഗവേഷണ പണ്ഡിതൻ മാത്രമേ എത്തിക്കാൻ സാധ്യമാകൂ അതുകൊണ്ടുതന്നെ ഇമാം ഷാഫിയുടെ മേൽ വാക്ക് ഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതന്മാരോട് ആണ് എന്നാണ് ഇമാം നവവി വിവരിച്ചു പറയുന്നത്.


ഷാഫിഈ ഇമാമിന്റെ   ചില അഭിപ്രായത്തിന് വിരുദ്ധമായിട്ട് ഹദീസ് കണ്ടപ്പോൾ ഏതെങ്കിലും പണ്ഡിതന്മാർ ഹദീസുകൊണ്ട് അമൽ ചെയ്തതായി ഇവർ പറയുന്ന സ്ഥലങ്ങളിൽ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർ ശാഫി ഇമാമിന്റെ രണ്ട് അഭിപ്രായങ്ങളിൽ ഒരു അഭിപ്രായത്തെ മുൻതൂക്കം  നൽകാൻ വേണ്ടി ഹദീസ് പ്രമാണം ആക്കുകയോ അല്ലെങ്കിൽ ഷാഫി ഇമാമിന്റെ ഗ്രന്ഥങ്ങളെല്ലാം കണ്ടെത്തിയ മദ്ഹബിലെ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർ ഹദീസ് കൊണ്ട് അവലംബിക്കുകയോ ചെയ്തതാണ് അതിനാൽ എല്ലാ ആളുകൾക്കും ഹദീസുകൊണ്ട് അവലംഭിക്കാൻ പറ്റും എന്ന് അർത്ഥമില്ല.

ഗവേഷത്തിന് അർഹതയുള്ള പണ്ഡിതന്മാരോടാണ് ഇമാം ശാഫിയുടെ വാക്ക് ബാധകമാവുകയുള്ളൂ എന്ന് ഇമാം നവവി നേരത്തെ വിവരിച്ച അടിസ്ഥാനത്തിൽ അർഹതയുള്ള പണ്ഡിതന്മാർ ശാഫി ഇമാമിന്റെ എല്ലാ ഗ്രന്ഥങ്ങളും പരിശോധിച്ചതിനുശേഷംഹദീസ് കൊണ്ട് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഗവേഷണ പണ്ഡിതന്മാർക്ക് ഷാഫി ഇമാം നൽകിയ അനുവാദം മാത്രമാണത്. ഗവേഷണത്തിന് അർഹതയില്ലാത്ത എല്ലാവരും അതീതനുസരിച്ച് പ്രവർത്തിക്കണമെന്നല്ല.

ﻓﺼﻞ ﺻﺢ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺃﻧﻪ ﻗﺎﻝ ﺇﺫﺍ ﻭﺟﺪﺗﻢ ﻓﻲ ﻛﺘﺎﺑﻲ ﺧﻼﻑ ﺳﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﻮﻟﻮﺍ ﺑﺴﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺩﻋﻮﺍ ﻗﻮﻟﻲ: ﻭﺭﻭﻱ ﻋﻨﻪ ﺇﺫﺍ ﺻﺢ ﺍﻟﺤﺪﻳﺚ ﺧﻼﻑ ﻗﻮﻟﻲ ﻓﺎﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺍﺗﺮﻛﻮﺍ ﻗﻮﻟﻲ ﺃﻭ ﻗﺎﻝ ﻓﻬﻮ ﻣﺬﻫﺒﻲ ﻭﺭﻭﻱ ﻫﺬﺍ ﺍﻟﻤﻌﻨﻰ ﺑﺄﻟﻔﺎﻅ ﻣﺨﺘﻠﻔﺔ: ﻭﻗﺪ ﻋﻤﻞ ﺑﻬﺬﺍ ﺃﺻﺤﺎﺑﻨﺎ ﻓﻲ ﻣﺴﺄﻟﺔ ﺍﻟﺘﺜﻮﻳﺐ ﻭﺍﺷﺘﺮﺍﻁ ﺍﻟﺘﺤﻠﻞ ﻣﻦ ﺍﻹﺣﺮﺍﻡ ﺑﻌﺬﺭ ﺍﻟﻤﺮﺽ ﻭﻏﻴﺮﻫﻤﺎ ﻣﻤﺎ ﻫﻮ ﻣﻌﺮﻭﻑ ﻓﻲ ﻛﺘﺐ ﺍﻟﻤﺬﻫﺐ ﻭﻗﺪ ﺣﻜﻰ ﺍﻟﻤﺼﻨﻒ ﺫﻟﻚ ﻋﻦ ﺍﻷﺻﺤﺎﺏ ﻓﻴﻬﻤﺎ

* ﻭﻣﻤﻦ ﺣﻜﻰ ﻋﻨﻪ ﺃﻧﻪ ﺃﻓﺘﻰ ﺑﺎﻟﺤﺪﻳﺚ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺃﺑﻮ ﻳﻌﻘﻮﺏ ﺍﻟﺒﻮﻳﻄﻲ ﻭﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺪﺭﺍﻛﻲ ﻭﻣﻤﻦ ﻧﺺ ﻋﻠﻴﻪ ﺃﺑﻮ ﺍﻟﺤﺴﻦ ﺇﻟﻜﻴﺎ ﺍﻟﻄﺒﺮﻱ ﻓﻲ ﻛﺘﺎﺑﻪ ﻓﻲ ﺃﺻﻮﻝ ﺍﻟﻔﻘﻪ ﻭﻣﻤﻦ ﺍﺳﺘﻌﻤﻠﻪ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺍﻟﻤﺤﺪﺛﻴﻦ ﺍﻹﻣﺎﻡ ﺃﺑﻮ ﺑﻜﺮ ﺍﻟﺒﻴﻬﻘﻲ ﻭﺁﺧﺮﻭﻥ: ﻭﻛﺎﻥ ﺟﻤﺎﻋﺔ ﻣﻦ ﻣﺘﻘﺪﻣﻲ ﺃﺻﺤﺎﺑﻨﺎ ﺇﺫﺍ ﺭﺃﻭﺍ ﻣﺴﺄﻟﺔ ﻓﻴﻬﺎ ﺣﺪﻳﺚ ﻭﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﺧﻼﻓﻪ ﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺃﻓﺘﻮﺍ ﺑﻪ ﻗﺎﺋﻠﻴﻦ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻣﺎ ﻭﺍﻓﻖ ﺍﻟﺤﺪﻳﺚ ﻭﻟﻢ ﻳﺘﻔﻖ ﺫﻟﻚ ﺇﻻ ﻧﺎﺩﺭﺍ ﻭﻣﻨﻪ ﻣﺎ ﻧﻘﻞ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﻓﻴﻪ ﻗﻮﻝ ﻋﻠﻰ ﻭﻓﻖ ﺍﻟﺤﺪﻳﺚ:


 ﻭﻫﺬﺍ ﺍﻟﺬﻱ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻟﻴﺲ ﻣﻌﻨﺎﻩ ﺍﻥ ﻛﻞ ﺃﺣﺪ ﺭﺃﻯ ﺣﺪﻳﺜﺎ ﺻﺤﻴﺤﺎ ﻗﺎﻝ ﻫﺬﺍ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻭﻋﻤﻞ ﺑﻈﺎﻫﺮﻩ: ﻭﺇﻧﻤﺎ ﻫﺬﺍ ﻓﻴﻤﻦ ﻟﻪ ﺭﺗﺒﺔ ﺍﻻﺟﺘﻬﺎﺩ ﻓﻲ ﺍﻟﻤﺬﻫﺐ ﻋﻠﻰ ﻣﺎ ﺗﻘﺪﻡ ﻣﻦ ﺻﻔﺘﻪ ﺃﻭ ﻗﺮﻳﺐ ﻣﻨﻪ: ﻭﺷﺮﻃﻪ ﺃﻥ ﻳﻐﻠﺐ ﻋﻠﻰ ﻇﻨﻪ ﺃﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﻟﻢ ﻳﻘﻒ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺃﻭ ﻟﻢ ﻳﻌﻠﻢ ﺻﺤﺘﻪ: ﻭﻫﺬﺍ ﺇﻧﻤﺎ ﻳﻜﻮﻥ ﺑﻌﺪ ﻣﻄﺎﻟﻌﺔ ﻛﺘﺐ ﺍﻟﺸﺎﻓﻌﻲ ﻛﻠﻬﺎ ﻭﻧﺤﻮﻫﺎ ﻣﻦ ﻛﺘﺐ ﺃﺻﺤﺎﺑﻪ ﺍﻵﺧﺬﻳﻦ ﻋﻨﻪ ﻭﻣﺎ ﺃﺷﺒﻬﻬﺎ ﻭﻫﺬﺍ ﺷﺮﻁ ﺻﻌﺐ ﻗﻞ ﻣﻦ ﻳﻨﺼﻒ ﺑﻪ: ﻭﺇﻧﻤﺎ ﺍﺷﺘﺮﻃﻮﺍ ﻣﺎ ﺫﻛﺮﻧﺎ ﻷﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﺮﻙ ﺍﻟﻌﻤﻞ ﺑﻈﺎﻫﺮ ﺃﺣﺎﺩﻳﺚ ﻛﺜﻴﺮﺓ ﺭﺁﻫﺎ ﻭﻋﻠﻤﻬﺎ ﻟﻜﻦ ﻗﺎﻡ ﺍﻟﺪﻟﻴﻞ ﻋﻨﺪﻩ ﻋﻠﻰ ﻃﻌﻦ ﻓﻴﻬﺎ ﺃﻭ ﻧﺴﺨﻬﺎ ﺃﻭ ﺗﺨﺼﻴﺼﻬﺎ ﺃﻭ ﺗﺄﻭﻳﻠﻬﺎ ﺃﻭ ﻧﺤﻮ ﺫﻟﻚ:


قال الشيخ أبو عمرو - رحمه الله - : ليس العمل بظاهر ما قاله الشافعي بالهين ، فليس كل فقيه يسوغ له أن يستقل بالعمل بما يراه حجة من الحديث ، وفيمن سلك هذا المسلك من الشافعيين من عمل بحديث تركه الشافعي - رحمه الله - عمدا ، مع علمه بصحته لمانع اطلع عليه وخفي على [ ص: 106 ] غيره ، كأبي الوليد ( 1 ) موسى بن أبي الجارود ممن صحب الشافعي ، قال : صح حديث { أفطر الحاجم والمحجوم } ، فأقول : قال الشافعي : أفطر الحاجم والمحجوم ، فردا ذلك على أبي الوليد ; لأن الشافعي تركه مع علمه بصحته ، لكونه منسوخا عنده ، وبين الشافعي نسخه واستدل عليه ، وستراه في ( كتاب الصيام ) إن شاء الله تعالى ،

 وقد قدمنا عن ابن خزيمة أنه قال : لا أعلم سنة لرسول الله صلى الله عليه وسلم في الحلال والحرام لم يودعها الشافعي كتبه . وجلالة ابن خزيمة وإمامته في الحديث والفقه ، ومعرفته بنصوص الشافعي بالمحل المعروف . 


شرح المهذب


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയോ നൂഹ് നബിയുടെ ജനത ഇസ്തിഗാസ ചെയ്തോ ?

 


വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയോ നൂഹ് നബിയുടെ ജനത ഇസ്തിഗാസ ചെയ്തോ ?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


Aslam Kamil Saquafi parappanangadi


ചോദ്യം


ഖുർആനിൽ

നിങ്ങളുടെ

  ദൈവങ്ങളെ നിങ്ങൾ ഉപേക്ഷിക്കരുത്

വദ്ധ് സുവാഅ് യഗൂസ് യ ഊഖ് നസ്റ് എന്നിവയെ നിങ്ങൾ വെടിയരുത്. എന്ന് പറയുന്നു.


മേൽ പറഞ്ഞ പേരുകൾ സ്വാലിഹീങ്ങളായ മഹാന്മാരായിരുന്നു.

ഈ മഹാന്മാരോട് ഇസ്തിഗാസ ചെയ്തതാണ്  നൂഹ് നബിയുടെ സമുദായക്കാർ ചെയ്ത ശിർക്ക്  എന്ന് വഹാബി പുരോഹിതൻ പ്രസംഗിക്കുന്നത് കേട്ടു ശരിയാണോ ?


മറുപടി


മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ

 മേൽ പേര് വെക്കപെട്ടവരോട് ഇസ്തിഗാസ ചെയ്തത് കൊണ്ടാണ്

നൂഹ് നബിയുടെ കാലത്തുള്ള അവിശ്വാസികൾ ശിർക്ക് ചെയ്തത് 

എന്ന് ഖുർആനിലോ മേൽ ആയത്തിന്റെ തഫ്സീറിൽ ഒരു മുഫസീറും  പറഞ്ഞതായി തെളിയിക്കാൻ ഒരു ഒഹാബിപുരോഹിതനും സാധ്യമല്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഈ പുരോഹിത വർഗ്ഗം തെളിയിക്കേണ്ടത്.


അവർ സ്വാലിഹീങ്ങളാണ് എന്നതുകൊണ്ടും അവരെ വിഗ്രഹം ഉണ്ടാക്കിയോ  ഉണ്ടാക്കാതെയോ അവരെ ആരാധിച്ചാൽ ശിർക്കല്ല എന്നിവ ആരും പറഞ്ഞിട്ടില്ല.

അല്ലാഹു അല്ലാത്ത സ്വാലിഹീങ്ങളെ ആവട്ടെ നിർജീവ വസ്തുക്കളെ ആവട്ടെ വിഗ്രഹം ഉണ്ടാക്കിയോ അല്ലാതെയോ ആവട്ടെ ആരാധികുക എന്നത് കടുത്ത ശിർക്ക് തന്നെയാണ്

അതുകൊണ്ടൊന്നും കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരുടെ സഹായം തേടൽ ശിർക്കാണെന്ന് തെളിയിക്കാൻ ഈ പുരോഹിതന്മാർക്ക് സാധ്യമല്ല.


 അവരെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് എന്ന് ഇമാം തബ്രി അവിടുത്തെ തഫ്സീർ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗരാണിക മുഫസ്സിറായ ഇമാം തുബ്രി റ

പറയുന്നു .ആ ജനത ഇവയെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് അവരുടെ ദൈവങ്ങളെ പറ്റിയാണ് ഖുർആൻ പറയുന്നത്.

അവരുടെ ചരിത്രം നമുക്ക് എത്തിയതനുസരിച്ച് ഇങ്ങനെയാണ്.

മുഹമ്മദ് ബ്ൻ ഖൈസാൻ

പറയുന്നു


القول في تأويل قوله تعالى : وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا (23) وَقَدْ أَضَلُّوا كَثِيرًا وَلا تَزِدِ الظَّالِمِينَ إِلا ضَلالا (24)

يقول تعالى ذكره مخبرا عن إخبار نوح، عن قومه: (وَقَالُوا لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا ) كان هؤلاء نفرًا من بني آدم فيما ذُكر عن آلهة القوم التي كانوا يعبدونها.

وكان من خبرهم فيما بلغنا ما حدثنا ابن حميد، قال: ثنا مهران، عن سفيان، عن موسى، عن محمد بن قيس (وَيَعُوقَ وَنَسْرًا ) قال: كانوا قومًا صالحين من بنى آدم، وكان لهم أتباع يقتدون بهم، فلما ماتوا قال أصحابهم الذين كانوا يقتدون بهم: لو صوّرناهم كان أشوق لنا إلى العبادة إذا ذكرناهم، فصوّروهم، فلما ماتوا، وجاء آخرون دبّ إليهم إبليس، فقال: إنما كانوا يعبدونهم، وبهم يُسقون المطر فعبدوهم.



യഊഖ് നസറ് എന്നിവ ആദമിൻറെ പുത്രന്മാരിൽ സ്വാലിഹീങ്ങൾ ആയ ഒരു ജനതയായിരുന്നു. അവരെ പിന്തുടരുന്ന അനുയായികളും ഉണ്ടായിരുന്നു .അവർ മരണപ്പെട്ടപ്പോൾ അവരുടെ അനുയായികൾ ഇങ്ങനെ പറഞ്ഞു നമുക്ക് ഇവരുടെ ഫോട്ടോ ഉണ്ടാക്കിയാൽ നമുക്ക് ഇബാദത്തിൽ ആവേശം ലഭിക്കും അവരെ ഓർക്കുകയാണെങ്കിൽ . അങ്ങനെ അവരുടെ ഫോട്ടോകൾ നിർമിച്ചു.ആ വിഭാഗം മരണപ്പെടുകയും അടുത്ത ജനത വരുകയും ചെയ്തപ്പോൾ ഇബിലീസ് അവരിലേക്ക് തോന്നിപ്പിച്ചു കൊടുത്തു മുൻഗാമികൾ ഈ ഫോട്ടോകളെ ആരാധിക്കുകയായിരുന്നു ചെയ്തിരുന്നത് എന്ന് .

മറ്റൊരു വിഭാഗം പണ്ഡിതന്മാർ പറയുന്നത് ഇവർ നൂഹ് റ  നബിയുടെ ജനതയിലെ വിഗ്രഹങ്ങളുടെ നാമങ്ങളാണ് എന്നതാണ് നൂഹ് നബിയുടെ ജനത അവരെ ആരാധിച്ചിരുന്നു. പിന്നീട് അറബികളും അവരെ ആരാധിക്കാൻ തുടങ്ങി.

وقال آخرون: هذه أسماء أصنام قوم نوح.

* ذكر من قال ذلك:

حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة، قوله: (لا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُوَاعًا وَلا يَغُوثَ وَيَعُوقَ وَنَسْرًا ) قال: كان ودّ لهذا الحيّ من كَلْب بدومة الجَندل، وكانت سُواع لهذيل برياط، وكان يغوث لبني عُطَيف من مُراد بالجُرْف من سبَأ، وكان يعوق لهمدان ببلخع، وكان نسر لذي كلاع من حِمْير؛ قال: وكانت هذه الآلهة يعبدها قوم نوح، ثم اتخذها العرب بعد ذلك. والله ما عدا خشبة أو طينة أو حجرًا.



ഇവിടെയെല്ലാം മഹാന്മാരും അല്ലാത്തതോ ആയ ആളുകളെയും വസ്തുക്കളെയും ആരാധിക്കുന്നതിനെ പറ്റിയാണ് പറയുന്നത്

മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ ഇസ്തിഗാസ ചെയ്യുന്നതിനെ ഒരു ആയത്തിലും എതിർക്കുന്നില്ല എന്ന് എല്ലാ വഹാബി പുരോഹിതന്മാരും മനസ്സിലാക്കുക


Aslam   Kamil  Saquafi

Parappanangadi


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

Sunday, January 12, 2025

ബിദ്അതാരോപണം;* *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*

 📚

*ബിദ്അതാരോപണം;* 

 *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല* 


(ഭാഗം - 3)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________



ഇജ്മാഉള്ള കാര്യങ്ങളെല്ലാം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വിവരിക്കലോടെ തന്നെ വിശ്വാസകാര്യമായി ഉയരുന്നു എന്നാണ് ഇതുവരെ വിവരിച്ചത്. എന്ന് കരുതി, ഈമാൻ - ഇസ്‌ലാം കാര്യങ്ങളെ പോലെ അറിഞ്ഞിരിക്കേണ്ടതല്ല. അറിഞ്ഞാൽ നിഷേധിക്കരുത് എന്ന നിലയിൽ വിശ്വാസത്തിൻ്റെ ഭാഗമായി മാറുമെന്നാണ് വാസ്തവം. 

ഇബ്നു ഹജർ(റ) പറയുന്നു:


 وَيَتَعَيَّنُ أَيْضًا ذِكْرُ لَوْنِهِ لِتَصْرِيحِهِمْ بِأَنَّ زَعْمَ كَوْنِهِ أَسْوَدَ كُفْرٌ، وَالْمُرَادُ لِئَلَّا يَزْعُمَ أَنَّهُ أَسْوَدُ فَيَكْفُرَ مَا لَمْ يُعْذَرْ لَا أَنَّ الشَّرْطَ فِي صِحَّةِ الْإِسْلَامِ خُطُورُ كَوْنِهِ أَبْيَضَ، وَكَذَا يُقَالُ فِي جَمِيعِ مَا إنْكَارُهُ كُفْرٌ فَتَأَمَّلْهُ. اه‍ (تحفة: ١/٤٥٠) 


"കുഞ്ഞുപ്രായത്തിലേ കുട്ടികൾക്ക് തിരുനബി(സ്വ) തങ്ങളെക്കുറിച്ച് പഠിപ്പിച്ച് കൊടുക്കൽ രക്ഷിതാക്കളുടെ മേൽ നിർബന്ധമാണ്. കൂട്ടത്തിൽ, അവിടുത്തെ നിറം വെളുത്തതായിരുന്നു എന്നും പഠിപ്പിക്കണം. കാരണം, തങ്ങളുടെ നിറം കറുപ്പാണെന്ന് വാദിച്ചാൽ കാഫിറാകുമെന്ന് ഫുഖഹാക്കൾ വ്യക്തമാക്കിയതാണല്ലോ."


തുടർന്ന് പറയുന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.


" ഇപ്പറഞ്ഞതിൻ്റെ ഉദ്ദേശം, തിരുനബി(സ്വ) തങ്ങളെക്കുറിച്ച് കറുപ്പ് നിറമുള്ള മനുഷ്യനായിരുന്നു എന്ന്, ഈ കുഞ്ഞ് ഭാവിയിൽ പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തന്നെ തിരുനബി(സ്വ)യുടെ നിറത്തെ പഠിപ്പിക്കുന്നത്. അങ്ങനെ പറയുന്നതിലൂടെ കുഫ്റ് വരാതിരിക്കാനുമാണ്. അല്ലാതെ, ഇതും കൂടി പഠിച്ചാലേ മുസ്‌ലിമാവൂ എന്നത് കൊണ്ടല്ല. ഇസ്‌ലാം ശരിയാവാൻ അത് പഠിക്കൽ അഭിവാജ്യ ഘടകമൊന്നുമല്ലല്ലോ. ഇപ്രകാരം തന്നെയാണ് - നിഷേധിച്ചാൽ കുഫ്റ് വരുന്ന കാര്യങ്ങളുടെ നിലയും. "


എന്ത് മനസ്സിലായി ? ഇസ്‌ലാമിക വിശ്വാസം ശരിയാവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. ഇവക്ക് പുറമെ, വിശ്വാസത്തിൻ്റെ ഘടകമൊന്നുമല്ലെങ്കിലും, നിഷേധിച്ചാൽ മാത്രം കുഫ്റ് വരുന്ന കാര്യങ്ങളുമുണ്ട്. അവ നിലവിൽ അറിഞ്ഞിരിക്കേണ്ടതില്ലെന്നും,  നിഷേധിക്കാതിരുന്നാൽ മതിയെന്നും മേൽ ഉദ്ധരണിയിൽ നിന്ന് വ്യക്തമായി.


ഇമാം ബാജൂരീ(റ) പറയുന്നു:


ومعنى كون الإيمان بهم واجبا تفصيلا أنه لو عرض عليه واحد منهم لم ينكر نبوته ورسالته. فمن أنكر نبوة واحد منهم أو رسالته كفر. لكن العامي لا يحكم عليه بالكفر إلا أن أنكر بعد تعليمه. وليس المراد أنه يجب حفظ أسمائهم، خلافا لمن زعم ذلك. اه‍ 

(شرح الباجوري على جوهرة التوحيد -ص: ٦٨)


"ഖുർആനിൽ വിവരിച്ച ഇരുപത്തഞ്ച് നബിമാരെക്കുറിച്ച് വിശദീകരണത്തോടെ ( ഇരുപത്തഞ്ച് നബിമാരുണ്ട് എന്ന കേവല വിശ്വാസം പോര, ഓരോരുത്തരെയും പേരുകളോടെ അറിഞ്ഞ് ) വിശ്വസിക്കൽ നിർബന്ധമാണ് - എന്നതിനർത്ഥം, അവരിലെ ഒരാളെക്കുറിച്ച് ചോദിച്ചാൽ അവരുടെ നുബുവ്വതിനെയോ രിസാലതിനെയോ നിഷേധിക്കരുത് എന്നേയുള്ളൂ. അങ്ങനെ നിഷേധിച്ചാൽ കുഫ്റ് വരികയും ചെയ്യും.

എന്നാൽ, ഇങ്ങനെ വിശദീകരണത്തോടെ പിടിപാടില്ലാത്ത സാധാരണക്കാർ, അവർക്ക് പഠിപ്പിച്ചതിന് ശേഷം നിഷേധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കുഫ്റ് വരികയുള്ളൂ. അതിനാൽ, നബിമാരുടെ പേരുകളെല്ലാം കാണാതെ പഠിക്കൽ നിർബന്ധമാണെന്ന് പറഞ്ഞു കൂടാ."


ശേഷം മലക്കുകളെക്കുറിച്ച് വിശ്വസിക്കേണ്ട രീതി പറയുന്നത് നോക്കൂ:


والجمع الذي يجب معرفته تفصيلا من الملائكة جبريل، وميكائيل، وإسرافيل، وعزرائيل، ورضوان خازن الجنة، وأما منكر ونكير فلا يكفر منكرهما لأنه اختلف في أصل السؤال. اه‍ 

(شرح الباجوري على جوهرة التوحيد -ص: ٦٨)


"വിശദീകരണത്തോടെ അറിയൽ നിർബന്ധമായ മലക്കുകൾ ഇവർ മാത്രമാണ്: ജിബ്‌രീൽ(അ), മീകാഈൽ(അ), ഇസ്റാഫീൽ(അ), അസ്റാഈൽ(അ), രിള്‌വാൻ(അ). എന്നാൽ മുൻകർ(അ) - നകീർ(അ) - ഇവരെ നിഷേധിച്ചത് കൊണ്ട് കുഫ്റ് വരില്ല. കാരണം, ഖബ്റിലെ ചോദ്യം തന്നെ നിഷേധിക്കുന്ന ഒരു വിഭാഗം മുസ്‌ലിംകളിൽ ഉണ്ടല്ലോ."


മുഅ്തസിലഃ എന്ന ബിദ്അതിൻ്റെ കക്ഷികളാണ് ഖബ്റിലെ ചോദ്യത്തെ നിഷേധിക്കുന്ന കൂട്ടർ. അങ്ങനെ നിഷേധിച്ചിട്ടും അവരെ കാഫിറാണെന്ന് മുൻഗാമികളായ ഇമാമുകളാരും വിധി പറഞ്ഞിട്ടില്ല. അതിനാൽ, ഇവരുടെ കാര്യത്തിൽ 'കാഫിറല്ല' എന്ന മുസ്‌ലിം സമുദായത്തിൻ്റെ ഏകോപനമുണ്ട്. അതിനാൽ ഖബ്റിലെ ചോദ്യം ചെയ്യലിനെ നിഷേധിച്ചാൽ കുഫ്റ് വരില്ല. എന്നാൽ ഖബ്റിലെ ചോദ്യം

مجمع عليه 

ആയ കാര്യമാണ്. അതിനാൽ അത് നിഷേധിച്ചവർ മുഅ്‌തസിലതിനെപ്പോലെ മുബ്തദിഅ് ആവുമെന്ന് മനസ്സിലാക്കണം.


അല്ലാഹു തആലായുടെ സ്വിഫതുകളെപ്പറ്റിയും  നിഷേധിക്കാതിരിക്കുക എന്നതാണ് നിർബന്ധം. അവ ഓരോന്നും എണ്ണി പറയാൻ കിട്ടാത്തവരെല്ലാം നിർബന്ധ ബാധ്യത ഒഴിവാക്കിയവരാണെന്ന് പറയാൻ പറ്റില്ല. ഖുദ്റത്, ഇറാദത് തുടങ്ങി അവയുടെ അറബി നാമങ്ങൾ അറിയേണ്ട. അല്ലാഹുവിന് എല്ലാത്തിനും കഴിവുണ്ട്, പണ്ടേ ഉള്ളവനാണ് തുടങ്ങി അവയുടെ ഉദ്ദേശാർത്ഥം അറിഞ്ഞാൽ മതി, നിഷേധിക്കാതിരുന്നാൽ മതി.

 

അപ്പോൾ, ഇസ്‌ലാമിൻ്റെ അഭിവാജ്യ ഘടകമായി വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങളുണ്ട്. നിഷേധിക്കാതിരുന്നാൽ മതി - നിലവിൽ അറിഞ്ഞിരിക്കണമെന്നില്ല , എന്ന വിധത്തിലുള്ള കാര്യങ്ങളുമുണ്ട്. 

مجمع عليه 

ആയ കാര്യങ്ങളും ഇവ്വിധമുള്ളതാണ്. നിഷേധിക്കരുതെന്ന് മാത്രം. നിഷേധിച്ചാൽ ബിദ്അത് വരും. ഇത് വരാതെ സമൂഹത്തെ പരിരക്ഷിക്കേണ്ട, അറിയിച്ചു കൊടുക്കേണ്ട ബാധ്യത പണ്ഡിതന്മാർക്കുണ്ടല്ലോ. അത് കൊണ്ട് തന്നെ അത്തരം അറിവുകൾ സമൂഹത്തിൽ നിലനിൽക്കണം. എന്നല്ല, ഏത് പ്രശ്നങ്ങളിലും ഇസ്‌ലാമിൻ്റെ വിധിവിലക്കുകൾ വിവരിച്ചു തരുന്ന പണ്ഡിതന്മാർ ഈ സമുദായത്തിൽ എക്കാലത്തും നിലനിൽക്കണം. ഇല്ലെങ്കിൽ മുസ്‌ലിം സമൂഹം തന്നെ കുറ്റക്കാരാവും. അതിനാൽ നമ്മുടെ നാട്ടിൽ സാധാരണയിൽ ആവശ്യമില്ലാത്ത ഒട്ടകത്തിൻ്റെ സകാത് പോലെയുള്ളവ പഠിക്കുന്നതും, അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതുമെല്ലാം അസ്ഥാനത്താണ് എന്ന ചിന്ത ശരിയല്ല.

مجمع عليه 

ആയ ഒട്ടകത്തിൻ്റെ സകാതിനെ വല്ലവനും നിഷേധിച്ചാൽ, അത് തിരുത്താൻ ഉലമാഇന്ന് ബാധ്യതയുണ്ട്. അത് നിഷേധിക്കാൻ ഒട്ടകമുള്ള നാടാകണം എന്നില്ലല്ലോ.


 *വസ്തുതകളുടെ കൂടെ നിൽക്കാം, ശാഠ്യം വേണ്ടതില്ല.* 

__________________


ഭിന്നാഭിപ്രായമുള്ള കാര്യങ്ങളിലെല്ലാം ഒന്നായിരിക്കും ശരിയും യാഥാർത്ഥ്യവും. പക്ഷെ, എതിർപക്ഷക്കാർ തെറ്റുകാരല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള കാര്യമായതിനാൽ, യോഗ്യരായവർക്ക് അതിൽ ഗവേഷണം നടത്താം. വ്യത്യസ്തമായ നിഗമനത്തിൽ എത്തിച്ചേരാം. ഈ നിഗമനം യാഥാർത്ഥ്യത്തോട് യോജിക്കാം, യോജിക്കാതിരിക്കാം. ഗവേഷണം നടത്തിയവർ യോഗ്യര്യം നല്ല ലക്ഷ്യവും ഉള്ളവരായതിനാൽ ആ കണ്ടെത്തിയതിലോ നിഗമനത്തിലോ തെറ്റും കുറ്റവും കാണില്ല. അതിനെ അനുകരിച്ചതിലും പ്രശ്നമില്ല. അതിനാൽ യാഥാർത്ഥ്യമേ വിശ്വസിക്കാവൂ എന്ന പിടിവാശി ഒരിക്കലും വേണ്ടതില്ല. എതിർവാദക്കാരെ ഒരിക്കലും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ പറ്റില്ല.


ഉദാഹരണത്തിന്, തിരുനബി(സ്വ) തങ്ങളെ ഉണർവ്വിൽ തന്നെ ദർശിക്കാമോ ഇല്ലേ - എന്ന കാര്യത്തിൽ വ്യത്യസ്ത വീക്ഷണം പറഞ്ഞവരുണ്ട്. ഇമാം ഇബ്നു ഹജർ അസ്ഖലാനീ(റ)യും സമകാലികരായ ചിലരും അത്തരം ദർശനം സാധിക്കില്ലെന്ന പക്ഷക്കാരാണ്. എന്നാൽ മിക്ക ഇമാമുകളും ഇത് സാധ്യമാണെന്നും ഒരുപാട് മഹാന്മാർക്ക് ഇത് അനുഭവമുണ്ടെന്നും പറയുന്നു. ഇമാം മുനാവീ(റ)നെ ഉദ്ധരിക്കാം:


وسئل عن جاحد إمكان رؤية النبي صلى الله تعالى عليه وسلم ما يلزمه ؟ فأجاب: إن جحد وقوعها في النوم فمعاند مكابر يؤدب على ذلك، وربما نشأ ذلك عن خلل في العقل، أو جحد وقوعها في اليقظة، فلا حرج عليه، فقد أنكره كثيرون منهم الحافظ ابن حجر رضي الله عنه ووافقه جمع من أهل عصره، وخالفه آخرون، وألفه في ذلك عدة تآليف من الجانبين، فليراجعها من أراد. اه‍ 

(فتاوى المناوي- رقم السؤال-٢١)


"തിരുനബി(സ്വ) തങ്ങളെ സ്വപ്നത്തിൽ ദർശിക്കില്ലെന്ന് പറഞ്ഞവൻ പിഴച്ചിരിക്കുന്നു. എന്നാൽ ഉണർവ്വിൽ കാണുകയില്ലെന്ന് പറഞ്ഞാൽ ഒരു കുഴപ്പവുമില്ല. കാരണം, ഇത് വ്യത്യസ്ത വീക്ഷണമുള്ള കാര്യമാണല്ലോ. ഇബ്നു ഹജർ അസ്ഖലാനി(റ)യെപ്പോലുള്ള ചിലർ അത്തരം ദർശനം നടക്കില്ലെന്നും, മറ്റൊരു വിഭാഗം സംഭവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇരുവിഭാഗവും ഇക്കാര്യത്തിൽ രചനകൾ വരെ നടത്തിയവരാണ്. " 


വ്യത്യസ്ത വീക്ഷണമുള്ളതു കൊണ്ട് തന്നെയാണ് പ്രശ്നമില്ലെന്ന് പറഞ്ഞത്. 

فقد أنكره

എന്നതിലെ ഫാഅ്‌, മുമ്പത്തെ കാര്യത്തിന് കാരണം ബോധിപ്പിക്കുകയാണ്. 

ഇവ്വിഷയത്തിലെ യാഥാർത്ഥ്യം, പ്രസ്തുത ദർശനം സാധ്യമാണെന്ന വീക്ഷണമാണ്. തെല്ലും സംശയത്തിനിടയില്ലാത്ത മഹാന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇബ്നു ഹജർ(റ) വ്യക്തമാക്കുന്നു:


(وَسُئِلَ) نفع الله بِهِ هَل تمكن رُؤْيَة النَّبِي - صلى الله عليه وسلم - فِي الْيَقَظَة (فَأجَاب) بقوله أنكر ذَلِك جمَاعَة  وَجوزهُ آخَرُونَ وَهُوَ الْحق فقد أخبر بذلك من لايتهم من الصَّالِحين بل اسْتدلَّ بِحَدِيث البُخَارِيّ من رَآنِي فِي الْمَنَام فسيراني فِي الْيَقَظَة. اه‍ 

(فتاوى الحديثية - ٢١٢)


എന്നെ സ്വപ്നത്തിൽ ദർശിച്ചവർ പിന്നീട് ഉണർവ്വിലും ദർശിക്കുമെന്ന ഹദീസ് വചനമാണ് ഇതിന്നാധാരം. ചിലർ ധരിച്ച പോലെ പരലോകത്ത് വെച്ച് കാണാം എന്നല്ല ഇതിനർത്ഥം. കാരണം, പരലോകത്ത് വെച്ച് തിരുനബി(സ്വ) തങ്ങളെ എല്ലാ വിശ്വാസികളും കാണുമല്ലോ. ഇവിടുന്ന് സ്വപ്നത്തിൽ ദർശിച്ചവരും അല്ലാത്തവരും അതിൽ പെടും. അതിനാൽ മേൽ ഹദീസിൽ സൂചിപ്പിച്ച പ്രകാരം ഉണർവ്വിലെ ദർശനം യാഥാർത്ഥ്യവും വസ്തുതയുമാണെന്ന് ഇബ്നു ഹജർ(റ) ന്യായ സഹിതം സ്ഥിരീകരിച്ചിട്ടുണ്ട്.

യാഥാർത്ഥ്യം ഇതാണെന്ന് അംഗീകരിക്കലോടെ, ഇതിനെതിരെ പറഞ്ഞത് ബാത്വിലാണെന്നോ, അവരെ അനുകരിച്ചവരെ പിഴച്ചവരെന്നോ ധരിച്ചുകൂടാ. ഇമാം മുനാവി(റ)യുടെ

فقد أنكره 

എന്ന പ്രയോഗം ഊന്നിപ്പറഞ്ഞത് ഇതുകൊണ്ടാണ്.


ഇപ്രകാരം, ഔലിയാക്കൾ എന്ന വിഭാഗത്തെ നിഷേധിക്കരുത്. അങ്ങനെയൊരു വിഭാഗമുണ്ടെന്ന് ഇജ്മാഅ് വന്നിട്ടുണ്ട്. എന്നാൽ അവരിലെ ഖുത്വ് ബ്, നുജബാഅ് പോലോത്ത വ്യത്യസ്ത ഗ്രേഡുകളെ നിരാകരിച്ചത് കൊണ്ട് തെറ്റില്ല. കാരണം അതിൽ യോഗ്യരുടെ ഭിന്നവീക്ഷണങ്ങൾ വന്നിട്ടുണ്ട്. ഇമാം നവവി(റ)യുടെ പല വിഷയങ്ങളിലും അവലംബമായ ഇമാം ഇബ്നുസ്സ്വലാഹ്(റ) പ്രസ്തുത ഗ്രേഡുകൾ ഹദീസിൽ സ്ഥിരപ്പെട്ടിട്ടില്ലെന്ന് പറയുന്നവരാണ് (ഫതാവാ ഇബ്നുസ്സ്വലാഹ്, ചോ:34, പേ:69).

എങ്കിലും ആ ഗ്രേഡുകളെല്ലാം അംഗീകരിച്ചു കൊണ്ടുള്ള റൂട്ടാണ് ശരിയായതും യാഥാർത്യവും. അതേ സമയം, എതിർപക്ഷത്തെ നാം ബിദ്അതാരോപിക്കുകയോ ആ വാദം  ബാത്വിലാണെന്ന് കുറ്റപ്പെടുത്തുകയോ ചെയ്യുന്നുമില്ല.


 *വസ്തുതാ നിഷേധം;* 

 *അപമര്യാദ കാണിക്കരുത്.* 

____________________


യോഗ്യരായവരുടെ ഭിന്നാഭിപ്രായങ്ങളെല്ലാം സ്വീകാര്യമാണെങ്കിലും അവയിലെ ചിലത് വസ്തുതയും മറ്റുള്ളവ അതിന് വിപരീതവുമാകാം. ഈ വസ്തുതകളെല്ലാം വിശ്വസിക്കൽ നിർബന്ധമില്ലെന്നും അവയെ വിമർശിക്കുന്നത് തെറ്റല്ലെന്നുമാണ് തൊട്ടുമുമ്പ് വിവരിച്ചത്. എന്നാൽ അദബ് കേടായോ അതിരുവിട്ടോ ഈ വസ്തുതാ വിരുദ്ധത കാണിക്കരുത്. ഇബ്നു അബീ ജംറഃ(റ)വിൻ്റെ ചരിത്രത്തിൽ ഇങ്ങനെ കാണാം:


وكان - رضي الله عنه - كبير الشأن،... وأنكروا عليه في دعواه رؤية رسول الله - صلى الله تعالى عليه وسلم - يقظة، وعقدوا له مجلسا، فأقام في بيته ولم يخرج إلا لصلاة الجمعة، ومات المنكرون على أسوإ حال وعرفوا بركته. اه‍ 

(الطبقات الكبرى للشعراني - ١/١٣٨)


തിരുനബി(സ്വ) തങ്ങളെ ഉണർവ്വിൽ കാണുമെന്ന് മഹാൻ വാദിച്ചതിനെതിരെ ചിലർ രംഗത്ത് വരികയും, അദ്ദേഹത്തോട് സംവദിക്കാൻ ഒരു മജ്ലിസ് സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ, മഹാൻ വീട്ടിൽ നിന്ന് ജുമുഅഃക്കല്ലാതെ പുറത്തിറങ്ങിയില്ല. പിന്നീട് മഹാനെതിരെ രംഗത്ത് വന്നവരെല്ലാം മരണ സമയത്ത് മോശമായ രൂപത്തിൽ കാണപ്പെട്ടു.

മഹാന്മാരോട് അദബ് കേടായി പെരുമാറുന്നതും അതിര് വിട്ട വിമർശനവും ശ്രദ്ധിക്കണമെന്ന പാഠമാണ് ഇത് തരുന്നത്. 


ഇബ്നു അറബീ(റ), ഇബ്നുൽ ഫാരിള്വ്(റ) തുടങ്ങിയ ഔലിയാക്കളിലെ ഉന്നതരെ പലരും വിമർശിച്ചു. അവരെക്കുറിച്ച് നല്ലത് ധരിക്കണമെന്നത് നമ്മുടെ വിശ്വാസത്തിൻ്റെ ഭാഗമല്ലെങ്കിലും, ചിലർ പരിധിവിട്ട് വിമർശിച്ചു. ഇത് കാരണത്തിനാൽ അവരുടെ അമൂല്യമായ ഗ്രന്ഥങ്ങളിൽ ബറകത് നഷ്ടപ്പെട്ട സംഭവം ഇബ്നു ഹജർ(റ) പറയുന്നുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്ന എൻ്റെ ശൈഖുനാ ( സകരിയ്യൽ അൻസ്വാരി - റ ) ആ കിതാബുകൾ രചിച്ചിരുന്നെങ്കിൽ തങ്കലിപികളാൽ എഴുതപ്പെടാൻ മാത്രം വിലമതിക്കുന്നതായിരുന്നു എന്നും ഇബ്നു ഹജർ(റ) പറയുന്നു.


وَلَو كَانَ هَذَا الْكتاب لشَيْخِنَا زَكَرِيَّا أَو غَيره مِمَّن يعْتَقد لَكَانَ يكْتب الذَّهَب لِأَنَّهُ فِي الْحَقِيقَة لم يوضع مثله. اه‍ 

(فتاوى الحديثية - ٣٩)


 *നമ്മൾ വിശ്വസിക്കേണ്ടത്* 

__________________


വിശ്വാസ കാര്യങ്ങളുടെ വ്യത്യസ്ത നിലകളാണ് വിവരിച്ചത്. എങ്കിലും മേൽ പറഞ്ഞവയിലെല്ലാം ഏറ്റം ഉത്തമമെന്തോ അതായിരിക്കണം നമ്മുടെ വിശ്വാസം. 

നബിമാരിൽ നിന്ന് തെറ്റുകൾ സംഭവിക്കില്ല. ഇക്കാര്യം ഇബ്നു ഹജർ(റ) പറയുന്നത് ഇങ്ങനെ:


مَعْصُومٌ وَلَوْ مِنْ صَغِيرَةٍ سَهْوًا قَبْلَ النُّبُوَّةِ عَلَى الْأَصَحِّ. اه‍

 (تحفة: ١/٢٦)


നബിമാരിൽ നിന്നും തെറ്റുകൾ സംഭവിക്കില്ല. ചെറുദോശങ്ങൾ പോലും - അറിയാതെയും - നുബുവ്വതിന് മുമ്പാണെങ്കിലും ഉണ്ടാകില്ല തന്നെ. ഇത് പറഞ്ഞ ശേഷം,

على الأصح 

എന്ന വാക്കാണ് നമ്മുടെ വിഷയം. മേൽ പറഞ്ഞത് പ്രബലാഭിപ്രായമാണെന്നും, ഇതിന്നപവാദമായ ചില വീക്ഷണങ്ങൾ ഉണ്ടെന്നും ഇതിലൂടെ അറിയിക്കുന്നു. അതിന് പുറമെ, ഞാൻ മനസ്സിലാക്കുന്നത് ഈ ഉത്തമ വീക്ഷണമാണെന്നും പറഞ്ഞു വെക്കുന്നുണ്ട്. എതിർ വീക്ഷണത്തേക്കാൾ നബിമാരുടെ സ്ഥാനം വിളിച്ചറിയിക്കുന്നത് ഇതാണല്ലോ. 

തിരുനബി(സ്വ) തങ്ങളുടെ മാതാപിതാക്കളെക്കുറിച്ചും ഈ രീതിയിലേ സമീപിക്കാവൂ എന്ന് പറയേണ്ടതില്ലല്ലോ.


ഔലിയാക്കളുടെ ഗ്രേഡുകളിലും തഥൈവ. ഇബ്നു ഹജർ(റ) പറയുന്ന ഒരു സംഭവം വിവരിക്കാം:

"എൻ്റെ ഉസ്താദ് മുഹമ്മദ് അൽ ജുവൈനീ(റ) അന്ധനായിരുന്നു. കൈ പിടിച്ച് വീട്ടിലേക്ക് വഴി കാണിക്കുന്ന ഖാദിമായിരുന്നു ഞാൻ. ഒരു ദിവസം, ക്ലാസിനിടയിൽ ഖുത്വുബ്, നുജബാഅ് തുടങ്ങിയ ഗ്രേഡുകളെ അദ്ദേഹം നിഷേധിച്ചു. അത് ശരിയല്ലെന്ന് ഞാനും പറഞ്ഞു. അങ്ങനെ ക്ലാസ് കഴിഞ്ഞ് വഴി നടത്തുന്നതിനിടയിൽ ശൈഖ് സകരിയ്യൽ അൻസാരി(റ)യുടെ വസതിക്കരികിലെത്തി. ഞാൻ ഉസ്താദിനോട് പറഞ്ഞു: അൻസാരി(റ)യുടെ അടുക്കൽ പോയാലോ ? ഉസ്താദ് സമ്മതിച്ചു. ക്ലാസിലെ തർക്കവിഷയമായ ഖുത്വുബ്, നുജബാഅ് സംബന്ധിച്ച് ശൈഖിനോട് ചോദിക്കാനും ഞാൻ സമ്മതം വാങ്ങി. അങ്ങനെ ഇരുവരുടെയും സംസാരങ്ങൾ കഴിഞ്ഞ ശേഷം, ഖുത്വുബ് പോലോത്തതിലെ യാഥാർത്ഥ്യം പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം അതിൽ നിഷേധം പറയുന്നെന്നും സൂചിപ്പിച്ചു. ഉടനെ, സകരിയ്യൽ അൻസാരി(റ) അതെല്ലാം ശരിയാണെന്ന് പറഞ്ഞു. അതിനെ വിമർശിക്കുന്നത് ആശ്ചര്യത്തോടെ കാണുകയും ചെയ്തു. ശേഷം ശൈഖ് ജുവൈനി(റ) അതിൽ നിന്ന് മടങ്ങുകയാണുണ്ടായത്.." 

ഈ സംഭവം നടക്കുമ്പോൾ തനിക്ക് ഏകദേശം പതിനാല് വയസ്സ് മാത്രം പ്രായമാണെന്നും, ചെറുപ്പത്തിലേ ഔലിയാക്കന്മാരുടെ ശിക്ഷണത്തിൽ വളർന്നതിനാൽ പ്രസ്തുത കാര്യങ്ങളിൽ തെല്ലും സംശയം ഉണ്ടായിട്ടില്ലെന്നും മഹാനർ പറയുന്നുണ്ട് (ഫതാവൽ ഹദീസിയ്യഃ - പേ: 231,232 ) 


എല്ലാ നിലയിലും പരിപൂർണ്ണമായതായത് സ്വീകരിച്ച് അതിലൂടെയാവണം നമ്മുടെ റൂട്ടെന്ന് മനസ്സിലാക്കാൻ ഈ സംഭവം തന്നെ ധാരാളം.  


( തുടരും )


💫

Thursday, January 9, 2025

മുബ്തദിഅ് ആര്

 📚

*ബിദ്അതാരോപണം;*

*ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*


(ഭാഗം - 2)


✍️

_അശ്റഫ് സഖാഫി, പള്ളിപ്പുറം._

__________________________



'ഇജ്മാഇനെ' നിഷേധിക്കുക, അതിനെതിരെ വിശ്വസിക്കുക എന്ന ഒരൊറ്റ പോയിൻ്റിൽ മാത്രമാണ് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോയ 'മുബ്തദിഅ്' ആവുക എന്നാണ് കഴിഞ്ഞ കുറിപ്പിൽ പറഞ്ഞു വെച്ചത്. കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട് 'ബിദ്അത്' എന്ന് പറയുന്നതിൽ മറ്റൊരു സങ്കൽപമാണെന്ന് അതിൽ സൂചിപ്പിച്ചിരുന്നു. ഇനിയങ്ങോട്ട് അതുമായി ബന്ധപ്പെട്ട് അൽപം പറയാം.


مجمع عليه 

ആയ കാര്യത്തിന് എതിര് വിശ്വസിക്കുന്നവനാണ് മുബ്തദിഅ് എന്ന പേരിനർഹൻ. ആ വിശ്വാസം ഹറാമായത് പോലെ, അതിനെതിരായി ചെയ്യുന്നതും ഹറാമാണ്, നിഷിദ്ധമാണ്.


(وخرقه) بالمخالفة (حرام). اه‍ (جمع الجوامع: ٢/١٩٧)

اي من الكبائر. اه‍  (حاشية العطار)


 നിസ്കാരത്തിൽ നെഞ്ചിന് മുകളിൽ കൈ കെട്ടാം എന്ന് വിശ്വസിച്ചാൽ മുബ്തദിഅ്. ആ വിശ്വാസത്തോടെ നെഞ്ചിന് താഴെ കെട്ടിയവനും മുബ്തദിഅ് തന്നെ. അപ്രകാരം നെഞ്ചിന് മുകളിൽ കൈ കെട്ടിയാൽ അത് ഹറാമാണ്. അത് ഇജ്മാഇന് വിരുദ്ധമാണെന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്താൽ അതിനെ നിഷേധിച്ചവനല്ല, മുബ്തദിഅ് ആകുന്നില്ല. എങ്കിലും ആ ചെയ്തി ഹറാമാണ്. കൈ കെട്ടുന്ന കാര്യത്തിൽ ഒരു അഭിപ്രായത്തിൽ പോലും നെഞ്ചിന് മുകളിലാണെന്ന് ഇല്ല. ഇക്കാര്യം ശൗകാനി പോലും അംഗീകരച്ചതാണെന്നും, ഇതിനെതിര് ചെയ്യൽ ഇജ്മാഇന് വിരുദ്ധം പ്രവർത്തിക്കലാണെന്നും അല്ലാമഃ ഖലീൽ അഹ്‌മദ് സഹാറൻബൂരീ പറയുന്നു:


فانحصرت مذاهب المسلمين في ثلاثة: أحدها: الوضع تحت السرة، وثانيها: فوق السرة تحت الصدر، وثالثها: الإرسال، بل انحصر الوضع في هيئتين: تحت الصدر وتحت السرة، ولم يوجد على ما قال الشوكاني مذهب من مذاهب المسلمين أن يكون الوضع على الصدر، فقول الوضع على الصدر  قول خارج من مذاهب المسلمين، وخارق لإجماعهم المركب. اه‍

(بذل المجهود في سنن أبي داود- ٤/١١٣)


വസ്തുതകൾ വേർതിരിച്ച് മനസ്സിലാക്കാൻ ഉദാഹരണം പറഞ്ഞെന്ന് മാത്രം. മറ്റ്‌ ഇജ്മാഉള്ള കാര്യങ്ങളിലെല്ലാം ഇങ്ങനെ ഗ്രഹിക്കണം.



*ഇജ്മാഅ് സ്ഥിരപ്പെടുന്നതോടെ വിശ്വാസകാര്യമായി മാറും.*


ഇത് വിവരിക്കും മുമ്പ് ഫിഖ്ഹിൻ്റെ നിർവ്വചനം അറിഞ്ഞിരിക്കണം. ഖുർആനിലോ ഹദീസിലോ 'നസ്സ്വ്' ചെയ്ത് പറയാത്ത  കാര്യങ്ങളിൽ ഗവേഷണം നടത്തി കണ്ടെത്തുന്ന കാര്യങ്ങളാണ് ഫിഖ്ഹ്. ഇത് ഗവേഷണത്തിന് അർഹരായ മുജ്തഹിദുകളുടെ നിഗമനങ്ങളാണ്. അത് കൊണ്ട് തന്നെ ഒരു മുജ്തഹിദിൻ്റെ നിഗമനത്തോട് മറ്റൊരു മുജ്തഹിദിൻ്റെ നിഗമനം എതിരാകാം. ഗവേഷണങ്ങൾക്കനുസരിച്ച് നിഗമനങ്ങൾ വ്യത്യാസപ്പെടാം എന്ന് ചുരുക്കം.


 ഇങ്ങനെ ഒരു കാലഘട്ടത്തിലെ എല്ലാ മുജ്തഹിദുകളുടെയും ഒരു വിഷയത്തിലെ നിഗമനം ഒന്നായാൽ അത് ഇജ്മാഅ് ആയി. അതോടെ അത് ഫിഖ്ഹിൽ നിന്നും ഉയർന്ന്, വിശ്വാസകാര്യമായും പ്രമാണമായും മാറി. കർമ്മങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ അത് മാറ്റി നിർത്തപ്പെടാതെ നിലകൊള്ളുകയും ചെയ്യും. 

ഉദാ: അഞ്ച് സമയങ്ങളിലെ നിസ്കാരം നിർബന്ധമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. പക്ഷെ, യഥാർത്ഥത്തിൽ അത് ഫിഖ്ഹ് അല്ല. കാരണം, നിഷേധിച്ചാൽ കുഫ്റ് വരുന്ന വിധം ദീനിൽ പരക്കെ അറിയപ്പെട്ട കാര്യമായതിനാൽ, അതിൽ ഗവേഷണത്തിന് പോലും പഴുതില്ല. എങ്കിലും, ഒരു വിശ്വാസി ചെയ്യേണ്ട കർമ്മമായതിനാലും അത് സംബന്ധിച്ച് - ശുദ്ധീകരണം, ജമാഅത് തുടങ്ങി മറ്റു പല കാര്യങ്ങളും ഫിഖ്ഹായതിനാലും കർമ്മശാസ്ത്രത്തിൽ വിവരിച്ചതാണ്. ഇപ്രകാരം, നിഷേധിച്ചാൽ ബിദ്അത് വരുന്ന 

مجمع عليه 

ആയ കാര്യങ്ങൾ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പറയുമെങ്കിലും, ഫിഖ്ഹ് എന്ന ഗ്രേഡിനേക്കാൾ ഉയർന്ന് നിൽക്കുന്ന കാര്യങ്ങളാണവ.


ലോക മുസ്‌ലിംകൾക്കെല്ലാം ഒരു ഇമാം ഉണ്ടായിരിക്കണം. ഖുറൈശി ഗോത്രക്കാരനായിരിക്കണം, നീതിമാനായിരിക്കണം തുടങ്ങി ചില നിബന്ധനകൾ അദ്ദേഹത്തിനുണ്ടാവണമെന്നും അദ്ദേഹത്തെ തെരെഞ്ഞെടുക്കേണ്ട രീതികളും ചുമതലകളുമെല്ലാം ഫിഖ്ഹിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം ഇങ്ങനെ ഒരു ഇമാം ഉണ്ടായിരിക്കണമെന്ന് ഇജ്മാഅ് എന്ന പ്രമാണത്താൽ സ്ഥിരപ്പെട്ട കാര്യമായത് കൊണ്ട് ഇത് വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണ്. അത് കൊണ്ട് ഇതിനെ വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും വിവരിച്ചിട്ടുണ്ട്(ശറഹുൽ അഖാഇദ്- പേ: 142).


വുളൂവിൽ 'ഖുഫ്ഫ്‌' തടവുന്ന കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഇത് ശാഫിഈ മദ്ഹബിൽ ഉത്തമത്തിനെതിരാണ്. എങ്കിലും അത് ശറഇൽ സ്വീകാര്യമാണെന്നതിൽ ഇജ്മാഅ്‌ വന്നിട്ടുണ്ട്. അതിനാൽ ഇതും അഖീദഃയുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് (ശറഹുൽ അഖാഇദ്- പേ: 147).


അനസ് ബ്നു മാലിക്(റ)വിനോട് ചോദിച്ചു:

"അഹ്‌ലുസ്സുന്നതി വൽ ജമാഅഃ എന്നാൽ എന്താണ് ?"

അപ്പോൾ ഇപ്രകാരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം:


أن تحب الشيخين، ولا تطعن في الخنتين، وتمسح على الخفين.


"അബൂബക്ർ(റ), ഉമർ(റ) എന്നിവരെ പ്രിയം വെക്കലും, ഉസ്മാൻ(റ), അലീ(റ) എന്നിവരെ ആക്ഷേപിക്കാതിരിക്കലും, ഖുഫ്ഫ്‌ തടവലുമാണ്.."


മഹാനരുടെ കാലത്തുണ്ടായ ബിദ്അതിൻ്റെ കക്ഷികൾ, വാദിക്കുന്ന കാര്യങ്ങളെ വിമർശിക്കുകയാണ് ഇതിലൂടെ. ഇജ്മാഉള്ള കാര്യങ്ങളിൽ ചിലത് പറഞ്ഞാണ് മറുപടി നൽകിയത്. അല്ലാതെ ഈ മൂന്ന് കാര്യങ്ങൾ മാത്രമാണ് എന്ന അർത്ഥത്തിലല്ല. കർമ്മ കാര്യങ്ങളായ ഖുഫ്ഫ്‌ തടവൽ മഹാനർ എണ്ണിയതാണ് ഇവിടെ ശ്രദ്ധേയം. ഇത് വിവരിച്ചു കൊണ്ട് ഇമാം തഫ്താസാനീ(റ) പറയുന്നു:


وبالجملة من لا يرى المسح على الخفين فهو من أهل البدعة. اه‍ (شرح العقائد النسفية: ص- ١٤٥)


"ഖുഫ്ഫ്‌ തടവൽ ഇസ്‌ലാം അനുവദിച്ച കാര്യമാണെന്നതിനെ നിഷേധിച്ചവൻ മുബ്തദിആകും."


ഇപ്രകാരം, മുസ്‌ലിമായ ഏതൊരു വ്യക്തിയുടെ മേലിലും, അവൻ മരണപ്പെട്ടാൽ മയ്യിത് നിസ്കരിക്കുക പോലോത്ത പല കർമ്മ കാര്യങ്ങളെയും വിശ്വാസമായി പരിചയപ്പെടുത്തിയത് കാണാം. ഇതെല്ലാം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കർമ്മങ്ങളെന്ന നിലയിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും, അക്കാര്യത്തിൽ ഇജ്മാഅ്‌ സ്ഥിരപ്പെടലോടെ വിശ്വാസത്തിൻ്റെ ഭാഗമായും മാറിയതിനാലാണ് അഖീദഃയുടെ ഗ്രന്ഥങ്ങളിൽ ഇവ കൂട്ടിച്ചേർത്തത്.


അങ്ങനെയെങ്കിൽ, ഒട്ടകത്തിൻ്റെ സകാത് പോലെ ഒരുപാട് വിഷയങ്ങളിൽ ഇജ്മാഅ്‌ വന്നിട്ടുണ്ടല്ലോ. അവയെല്ലാം വിശ്വാസ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ലല്ലോ എന്ന സംശയം വന്നേക്കാം. അപ്പോൾ, ഖുഫ്ഫ്‌ തടവുക, ഇമാമിനെ നിശ്ചയിക്കുക തുടങ്ങിയ പ്രതിപാദ്യ വിഷയങ്ങളിൽ, ശിയാക്കളിൽ നിന്നും മറ്റ് ബിദ്അതിൻ്റെ കക്ഷികളിൽ നിന്നും മുൻകാലത്ത് നിഷേധങ്ങൾ ഉയർന്നപ്പോൾ അക്കാര്യങ്ങൾ പ്രത്യേകം ഉണർത്തി എന്ന് വേണം കരുതാൻ. ഓരോ കാലത്തെയും പണ്ഡിതന്മാർ അവരുടെ കാലത്തെ ബിദ്അതിനെതിരെ ശബ്ദിക്കുമല്ലോ. അത് കൊണ്ടാണ് മേൽ കാര്യങ്ങളെ വിശദീകരിച്ചപ്പോൾ ഇമാം തഫ്താസാനീ ഇങ്ങനെ പറഞ്ഞത്:


لا كما زعمت الشيعة خصوصا الامامية الخ. اه‍ 

(شرح العقائد النسفية ص- ١٤٣)


നിലവിൽ ഇമാമിനെ നിശ്ചയിക്കേണ്ടതില്ലെന്നും അവർ പിന്നീട് വെളിപ്പെടുമെന്നും ശിയാക്കൾ പറഞ്ഞു. അത് ശരിയല്ലെന്നാണ് ഇമാം തുറന്നുകാട്ടുന്നത്. ഖുഫ്ഫ് തടവുന്നത് വിശദീകരിച്ചപ്പോഴും അതിനെതിരെ വിമർശകരുണ്ടായതിനാലാണ് അവ്വിധം തെളിവുദ്ധരിച്ചതെന്ന് മനസ്സിലാക്കാം.



ഇജ്മാഅ്‌ ഉള്ളതെല്ലാം വിശ്വാസ കാര്യമായി - എന്ന് പറയുമ്പഴേക്കും ബുദ്ധിമുട്ടായി തോന്നേണ്ട. അവ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിധം നിർബന്ധമുള്ള കാര്യങ്ങളല്ല. അവക്ക് എതിരായി വിശ്വസിക്കാൻ പാടില്ല എന്നേയുള്ളൂ. പ്രാഥമികമായി വിശ്വസിച്ചിരിക്കേണ്ട ആറ് ഈമാൻ കാര്യങ്ങളും അഞ്ച് ഇസ്‌ലാം കാര്യങ്ങളും അറിഞ്ഞിരിക്കാനേ ജനങ്ങളോട് കൽപനയുള്ളൂ. മദ്രസകളിൽ നിന്ന് ചൊല്ലിപ്പഠിച്ച ബാലപാഠങ്ങളാണല്ലോ ഇവ. ഇവിടെ വിശദീകരിച്ച ഇജ്മാഉം, അവയിലൂടെ സ്ഥിരപ്പെട്ട കാര്യങ്ങളും നിഷേധിക്കരുത് എന്ന് മാത്രം. അറിഞ്ഞാലേ മുസ്‌ലിമാവൂ എന്നില്ല. അത് കൊണ്ട് തന്നെയാണ് ബാക്കിയുള്ള എല്ലാ

مجمع عليه 

ആയ കാര്യങ്ങളും വിശ്വാസമായി പഠിപ്പിക്കാത്തതും. നിക്ഷേധിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉലമാഅ് അത് തിരുത്തുകയും ചെയ്യും.



(തുടരും )


💫

ബിദ്അതാരോപണം;* *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല

 📚

*ബിദ്അതാരോപണം;* 

 *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല* 


(ഭാഗം - 1)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________



'ബിദ്അത്'- ഇതിനെ നിർവ്വചിക്കുന്നതിൽ ചിലർക്ക് അൽപം ധാരണാ പിശകുകൾ വന്നിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാഷയിൽ 'മുമ്പ് ഇല്ലാത്തത് ' എന്ന് ലളിതമായി പറയാമെങ്കിലും, സാങ്കേതികമായി ചില വിശദീകരണങ്ങൾ ആവശ്യമാണ്, പറയാം. 



തിരുനബി (സ്വ) തങ്ങളുടെ കാലത്തില്ലാത്ത എല്ലാം ബിദ്അതാണ്. പക്ഷെ, ചെയ്യാൻ പാടില്ലാത്തത് എന്ന അർത്ഥത്തിനല്ല ആ പ്രയോഗമുള്ളത്.   അങ്ങനെ വരണമെങ്കിൽ ഇജ്മാഅ്‌ കൊണ്ട് സ്ഥിരപ്പെട്ടതിനോടോ, മദ്ഹബിന്റെ ഉസ്വൂല് - ഖവാഇദിനോടോ എതിരായ കാര്യമായിരിക്കണം. അപ്പോൾ മാത്രമാണ് നിഷിദ്ധമായ ബിദ്അതാവുക. ബിദ്അത് കാരണമായി അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോയവനായി വിധി എഴുതണമെങ്കിൽ, ഇജ്മാഅ്‌ കൊണ്ട് സ്ഥിരപ്പെട്ട കാര്യത്തെ നിഷേധിക്കുക തന്നെ ചെയ്യണം.

കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട് 'ബിദ്അത്' എന്ന് പറയുന്നതിൽ മറ്റൊരു സങ്കൽപമാണുള്ളത് (വഴിയെ വിശദീകരിക്കുന്നുണ്ട്).


ഇനി, ബിദ്അത് ആകലോടു കൂടെ നല്ലകാര്യമാവുന്നതുമുണ്ട്. തിരുനബി(സ്വ) തങ്ങളുടെ വഫാതിന് ശേഷം നടന്ന ഖുർആൻ ക്രോഡീകരണവും തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിൽ നടത്തിയതും ഇതിനുദാഹരണമാണ്. ഖലീഫാ ഉമർ(റ)വിന്റെ ഇതു സംബന്ധിച്ച

 نِعْمَت البِدْعَةُ هَذِهِ 

എന്ന വാക്ക് പ്രസിദ്ധമാണല്ലോ. (സ്വഹീഹുൽ ബുഖാരി-2010). 


അപ്പോൾ ബിദ്അതിൽ പല ഇനങ്ങളുണ്ട്. അതിൽ അപകടകരമായത് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്ത് പോകുന്ന ബിദ്അതാണ്. ഇതിനെ സംബന്ധിച്ചാണ് സാധാരണയിൽ  'ബിദ്അത്' എന്ന് പ്രയോഗിക്കുന്നതും. ഈ അപകടം,

 مجمعٌ عليه

 ആയ കാര്യത്തെ നിഷേധിക്കുമ്പോൾ മാത്രമാണ് ഉണ്ടാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

ഇമാം ശാഫിഈ(റ) ബിദ്അതിനെ നിർവ്വചിച്ചത് ഇങ്ങനെയാണ് : 


قال الإمام الشافعي رضي الله عنه: المحدثات من الأمور ضربان أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه البدعة الضلالة، والثاني ما أحدث من الخير لا خلاف فيه لواحد من هذا فهذه محدثة غير مذمومة. رواه البيهقي في مناقب الشافعي(١/٤٦٩)

وذكره الحافظ ابن حجر في فتح الباري 


ഇതിൽ

مجمعٌ عليه

 യെ നിഷേധിക്കുക എന്നതിന് പുറമെ ഖുർആനിനോട് എതിരായാലും ഹദീസിൽ വന്നതിനോട് എതിരായാലും, എല്ലാം ബിദ്അത് വരുമെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട ബിദ്അതിനെയും ഉൾക്കൊള്ളിക്കുന്ന വ്യാപകാർത്ഥത്തിലുള്ള നിർവ്വചനമാണ്. വാജിബ്, സുന്നത്ത് , ഹറാം, കറാഹത് , മുബാഹ് തുടങ്ങിയ പഞ്ചവിധികളിലേക്ക് ബിദ്അതിനെ ഓഹരി ചെയ്തു കൊണ്ടുള്ള പിൽക്കാല ഇമാമുകളുടെ വ്യാഖ്യാനത്തിൽ നിന്നും ഇത് വ്യക്തമാണ്. 


وقال العز بن عبد السلام: البدعة منقسمة إلى واجبة ومحرّمة ومندوبة ومكروهة ومباحة ثم قال: والطريق في ذلك أن تُعرض البدعة على قواعد الشريعة، فإن دخلت في قواعد الإيجاب فهي واجبة، أو في قواعد التحريم فهي محرمة، أو الندب فمندوبة، أو المكروه فمكروهة، أو المباح فمباحة. اه‍ (قواعد الأحكام: ٢/١٧٢). 


ഇമാം നവവി(റ) (وَكُلُّ بِدْعَةٍ ضَلاَلَةٌ) എന്ന ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ശറഹു മുസ്‌ലിമിലും ഇത് പറയുന്നുണ്ട്. അപ്പോൾ ഇമാം ശാഫിഈ(റ), ബിദ്അതിനെ വിശദീകരിച്ചത് വ്യാപകാർത്ഥത്തിലാണെന്നും അതിൽ 

مجمعٌ عليه 

ആയതിനെ നിഷേധിക്കുക എന്ന ഒരൊറ്റ പോയിന്റിൽ മാത്രമാണ് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തു പോകുന്ന ബിദ്അത് വരുന്നത് എന്നും മറ്റു ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.



ഇമാം കുർദീ(റ) മുബ്തദിഇനെ നിർവ്വചിച്ചത് കാണുക: 


والمبتدع من يعتقد ما أجمع أهل السنة على خلافه. اهـ 

(الحواشي المدنية: ٢/٤٠)


അഹ്‌ലുസ്സുന്നഃ ഏകോപിച്ച കാര്യത്തിനെതിരിൽ വിശ്വസിക്കുന്നവനാണ് മുബ്തദിഅ്. ഏകോപിക്കാത്ത കാര്യങ്ങൾക്കെതിരിൽ വിശ്വസിച്ചാൽ ബിദ്അത് വരില്ലെന്നും വിശ്വാസത്തിലാണ് ഇത് വരികയെന്നും ഈ വാക്കിൽ നിന്നും ശ്രദ്ധിച്ച് മനസ്സിലാക്കേണ്ടതാണ്.


എന്താണ് 'ഇജ്മാഅ്‌'.? 


ഇസ്‌ലാം ദീനിനെ വിശദീകരിക്കുന്നതിൽ മുജ്തഹിദുകൾക്ക് പ്രധാനമായും നാല് പ്രമാണങ്ങളാണുള്ളത് : ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ്. ഇതിന് പുറമെ ഇസ്തിഹ്സാൻ, ഇസ്തിസ്വ് ഹാബ് തുടങ്ങി വേറെയും പ്രമാണരീതികൾ ഇവർക്കിടയിലുണ്ടെങ്കിലും അവയെല്ലാം ഖണ്ഡിതമായി ഉപയോഗിക്കപ്പെടുന്നതല്ല. മുഖ്യമായ നാലെണ്ണത്തിൽ ഖുർആനിനും ഹദീസിനും അതിന്റേതായ മഹത്വം നിലനിൽക്കലോടു കൂടെ, പ്രാമാണികതയിൽ 'ഇജ്മാഇ'നാണ് അവയേക്കാൾ പ്രാധാന്യമുള്ളത്. ഇക്കാര്യം ഇമാം താജുദ്ദീനുസ്സുബ്കീ(റ) പറയുന്നുണ്ട്:


(و)-يرجّح- (الإجماع على النص) لأنه يؤمن فيه النسخ بخلاف النص. اهـ (جمع الجوامع: ٢/٣٧٢) 


'ഇജ്മാഅ്' നസ്ഖ് ചെയ്യപ്പെടുന്നില്ല എന്നതാണ് കാരണം. ഇങ്ങനെ തെളിവായി കണക്കാക്കുന്നതിൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും 'നസ്സ്വി'നേക്കാളും സ്ഥാനമുണ്ടായതിനാൽ തന്നെയാണ് ഫുഖഹാഇന്റെ ഇബാറതുകളിലെല്ലാം 

والأصل قبل الإجماع قوله تعالى الخ 

എന്ന പ്രയോഗം കാണുന്നത്. ഇജ്മാഅ് സ്ഥിരപ്പെട്ടതിന് ശേഷം അതാണ് ഇവ്വിഷയത്തിലെ മുഖ്യ തെളിവെന്ന് ചുരുക്കം.


'ഇജ്മാഅ്' - എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ ഇമാമുകളെല്ലാം ഒരു കാര്യത്തിൽ ഏകോപിക്കുക എന്നാണ്. ആ കാര്യത്തെ കുറിച്ച് കിതാബുകളിൽ 

مجمعٌ عليه

 എന്നും പറയും. ഉദാഹരണമായി, നിസ്കാരത്തിൽ കൈ കെട്ടുകയാണെങ്കിൽ അത് നെഞ്ചിന് താഴെയായിരിക്കണം എന്നതിൽ പ്രസ്തുത ഏകോപനമുണ്ടായിട്ടുണ്ട്. (കെട്ടുകയാണെങ്കിൽ - എന്ന് പറഞ്ഞത്, മാലികീ മദ്ഹബിലെ വീക്ഷണത്തെ കൂടി പരിഗണിച്ചതിനാലാണ്. തക്ബീർ ചൊല്ലിയിട്ട് രണ്ട് കൈകളും താഴ്ത്തിയിട്ട് - 

إرسال

 ആണ് വേണ്ടതെന്നും അവരുടെ മദ്ഹബിൽ ഒരു വീക്ഷണമുണ്ട് )


പൊക്കിളിന് മീതെയായിരിക്കണം എന്നതിൽ ഈ ഏകോപനമില്ല. ഹനഫീ മദ്ഹബിൽ പൊക്കിളിന് താഴെയാണ്. എന്നാലും നെഞ്ചിന് താഴെയായിരിക്കണം എന്ന് അവരും പറയുന്നുണ്ടല്ലോ. അപ്പോൾ നെഞ്ചിന് മീതെ കൈ കെട്ടുന്നത് 'ഇജ്മാഇ'ന് വിരുദ്ധമായതും അങ്ങനെ ആകാമെന്ന് വിശ്വസിച്ചാൽ അവൻ അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോവുന്ന മുബ്തദിഉം ആയിത്തീരും. അതിനാൽ നെഞ്ചിന് മുകളിലായിരിക്കണം എന്ന് തോന്നിക്കുന്ന ഹദീസുകളെ ഈ 'ഇജ്മാഇ'നോട് യോജിപ്പിച്ചു കൊണ്ട് വ്യാഖാനിച്ച് മനസ്സിലാക്കണം. 'ഇജ്മാഅ്' ഒരിക്കലും പിഴക്കില്ല എന്നതാണ് ഇതിനു കാരണം.


قال رسول الله صلى الله تعالى عليه وسلم: ان الله لا يجمع أمتي على ضلالة. رواه الترمذي (رقم الحديث: ٢١٦٧). 


തറാവീഹ് നിസ്കാരത്തിലും ഇത് തന്നെയാണ് കാര്യം. അത് ഇരുപത് റക്അത് ഉണ്ട് എന്നതിൽ ഈ സമവായമുണ്ട്. (ഇരുപതേ ഉള്ളൂ എന്നല്ല. കാരണം, മാലികീ മദ്ഹബിൽ 36 റക്അത് നിസ്കരിക്കുന്ന രൂപവും ഉണ്ടല്ലോ.) ഇരുപതിൽ താഴെ എത്ര നിസ്കരിച്ചാലും അതിന്റെ പ്രതിഫലം നൽകപ്പെടുമെങ്കിലും ഇരുപത് ഇല്ല എന്ന് വിശ്വസിക്കുന്നിടത്താണ് നിഷിദ്ധമുള്ളതും ബിദ്അത് വരുന്നതും. 


ചില കാര്യങ്ങളിൽ 'ഇജ്മാഅ്' എന്ന ഏകോപനം സ്ഥിരപ്പെടും മുമ്പ് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരിക്കാം. അവ, മുമ്പത്തെ ഭിന്നതകളാണെന്നും അത് നിലവിൽ സ്വീകാര്യമല്ലെന്നും തിരിച്ചറിയണം. തിരുനബി(സ്വ) തങ്ങളുടെ 'മിഅ്റാജ്' യാത്രയെ ചൊല്ലി പല ഭിന്നാഭിപ്രായങ്ങളും നിലനിന്നിരുന്നെങ്കിലും പിന്നീട് രണ്ടാം നൂറ്റാണ്ടിൽ ഇമാമുമാർക്കിടയിൽ ഏകോപനമുണ്ടാവുകയാണ് ചെയ്തത്. അതിനാൽ ഇനി 'മിഅ്റാജ്' യാത്രയെ നിഷേധിച്ചാൽ ബിദ്അത് വരും. മുൻകാലത്ത് അഭിപ്രായ ഭിന്നത പറഞ്ഞവരെ കുറ്റപ്പെടുത്താനുമില്ല.


'ഇജ്മാഅ്' സ്ഥിരപ്പെട്ടു കഴിഞ്ഞാൽ പിന്നെ, ആ തലമുറ ഒന്നടങ്കം വിശ്വസിച്ച് ചെയ്ത് പോരുന്ന കാര്യമായി അത് മാറുമല്ലോ. അവരോട് തുടർന്ന് ശേഷമുള്ള തലമുറകളെല്ലാം അങ്ങനെ തന്നെ. അപ്പോൾ

 مجمعٌ عليه

 ആയ കാര്യത്തെ നിഷേധിക്കുന്ന മുബ്തദിഉകൾ ഒരു തലമുറയെ മുഴുവൻ നിഷേധിക്കുകയും കളവാക്കുകയും ചെയ്യുകയാണ്. ഇതിലൂടെ, പാരമ്പര്യമായി മാത്രം കിട്ടേണ്ട ഇസ്‌ലാമിക വിശ്വാസ - കർമ്മ കാര്യങ്ങളിൽ ഇവർക്ക് യാതൊരു ബന്ധവുമില്ലാതാവുകയുമാണ് ചെയ്യുന്നത്. കഷ്ടം ! 


ഇമാം കുർദീ(റ)നെ മുകളിൽ ഉദ്ധരിച്ചല്ലോ. ഇത് മറ്റു ഗ്രന്ഥങ്ങളിലും കാണാം. ഈ വിശദീകരണം, അഥവാ -

 مجمعٌ عليه 

യെ നിഷേധിക്കുമ്പോഴാണ് 'മുബ്തദിഅ്' ആവുക എന്നതിന്റെ ഉത്‌ഭവം, പ്രധാനമായും 'മുഅ്തസിലതി'നെ വിശദീകരിച്ചിടത്ത് നിന്നാണ് കാണുന്നത്. ഇമാം തഫ്താസാനീ(റ) പറയുന്നു: 


لأنهم- أي المعتزلة- أول فرقة أسّسوا قواعد الخلاف، لِمَا ورد به ظاهر السنة وجرى عليه جماعة الصحابة رضوان الله عليهم أجمعين. اهـ (شرح العقائد- ص: ١٢) 


സ്വഹാബതിന്റെ ഏകോപനമുണ്ടായ കാര്യത്തിനെതിരിൽ അവർ നിലകൊണ്ടതാണ് അവരുടെ പ്രശ്നമായിട്ട് പറഞ്ഞത്. 


സ്വഹാബതിന്റെ 'ഇജ്മാഇ'ന് എതിരായി നിലകൊള്ളൽ മാത്രമാണ് പ്രശ്നമെന്ന് പറയാൻ പറ്റില്ല.

 الظاهرية

 വിഭാഗം അങ്ങനെ വാദിച്ചിട്ടുണ്ടെങ്കിലും അത് പിഴച്ച വാദമാണെന്ന് ഇമാം താജുദ്ദീൻ അസ്സുബ്കീ(റ) വ്യക്തമാക്കിയതാണ്: 


وأنه لا يختص بالصحابة وخالف الظاهرية. اهـ (جمع الجوامع: ٢/١٧٨). 


മുഅ്തസിലതിന്റെ കാര്യത്തിൽ അവരുടെ 'ഇജ്മാഅ് നിഷേധം' സ്വഹാബതിന്റെ 'ഇജ്മാഇ'നെ എതിർക്കുന്നതിലൂടെയാണല്ലോ ഉണ്ടാവുക. കാരണം താബിഈ പ്രമുഖനായ ഹസ്വനുൽ ബസ്വരീ(റ)വിന്റെ ശിഷ്യനാണ് ഇവരുടെ തലവൻ - വാസ്വിലു ബ്നു അത്വാഅ്. അപ്പോൾ താബിഉകളുടെ കാലത്തുള്ള ഇയാളുടെ മുൻതലമുറ സ്വഹാബത് തന്നെ. അത് കൊണ്ടാണ് ശറഹുൽ അഖാഇദിൽ 

جماعة الصحابة

 എന്ന് മാത്രം പറഞ്ഞ് നിർത്തിയത്.


ഇതേ പ്രകാരം വ്യാഖ്യാനിക്കേണ്ടതാണ് താബിഇയ്യായ മുജാഹിദ്(റ)വിന്റെ അഹ്‌ലുസ്സുന്നഃയെ വിശദീകരിച്ചു കൊണ്ടുള്ള വാക്ക്: 


فقال مجاهد - رضي الله تعالى عنه - ....فعلى المؤمن اتباع السنة والجماعة ، فالسنة ما سنه رسول الله - صلى الله عليه وسلم - والجماعة ما اتفق عليه أصحاب رسول الله - صلى الله عليه وسلم وجرى عليه الصحابة. اهـ بحذف (الغنية: ١/٨٩) 


അവരുടെ മുൻതലമുറയും സ്വഹാബതായിരുന്നല്ലോ. അത് കൊണ്ട് സ്വഹാബതിൻ്റെ ഏകോപനം എന്ന് മാത്രം പറഞ്ഞുവെന്നേയുള്ളൂ. അതിനാൽ ഈ ഉദ്ധരണിയും 

الظاهرية

ന്റെ വാദത്തിന് സഹായകമല്ല. 



( തുടരും )


💫

Monday, January 6, 2025

ഖുതുബ പരിഭാഷ :` 1️⃣ *മാലിക് സലഫിയുടെ* *ഒരു കുറിപ്പിൽ അഞ്ചു കളവുകൾ

 https://www.facebook.com/share/p/19rFcBqtpn/

`ഖുതുബ പരിഭാഷ :`      1️⃣

*മാലിക് സലഫിയുടെ* 

*ഒരു കുറിപ്പിൽ അഞ്ചു കളവുകൾ* 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖➖

പരപ്പനങ്ങാടിയിൽ 

'ഞങ്ങൾ മുസ്‌ലിംകളാണ് ' 

എന്ന് മടവൂരികൾക്ക് മുമ്പിൽ തെളിയിക്കാൻ പാടുപെടുന്ന തിരക്കിലാണ് മാലിക് സലഫി. 

അഞ്ചു തവണ ഖണ്ഡനം നടന്നിട്ടും ജിന്നൂരികൾ മുസ്‌ലിംകളാണെന്ന് മടവൂരികൾ അംഗീകരിക്കുന്നില്ല.


അതിനിടക്കാണ്  സമസ്തക്കാർക്ക് ഖുതുബ പരിഭാഷയുടെ ചരിത്രം പഠിപ്പിക്കാൻ വേണ്ടി സലഫി ഒരു കുറിപ്പ്  എഴുതിയത്. അതിലടങ്ങിയ കളവുകൾ ചുരുങ്ങിയ വാക്കുകളിൽ സലഫിയെ ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പ്.


`കളവ് 1`


"കേരള മുസ്‌ലിംകൾ പുരാതന കാലം മുതൽ തന്നെ ജുമുഅ ഖുതുബയും പെരുന്നാൾ ഖുതുബയും അർക്കാനുകൾ മാത്രം അറബിയിലും ഉപദേശം മാതൃഭാഷയിലുമാണ് നടത്തിയിരുന്നത്."

(മാലിക് സലഫിയുടെ കുറിപ്പ്)

ഇതിൽ രണ്ട് കളവുകൾ  സലഫി പറയുന്നുണ്ട്. 


1) ഖുതുബ പരിഭാഷ പഴയ കാലം മുതലേ ഉണ്ട്.

2) നികാഹിന്റെ ഖുതുബ പരിഭാഷ പണ്ടുമുതലേ യുണ്ട്.


ഇത് രണ്ടും കളവാണ്. കേരളത്തിലെ ഖുതുബ പരിഭാഷയുടെ ചരിത്രം സലഫി പഠിക്കാത്തത് കൊണ്ടാണ് ഈ കളവ് എഴുതേണ്ടിവന്നത്. 


കേരളത്തിൽ എന്നല്ല ലോകത്ത് ആദ്യമായി ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കപ്പെട്ടത്  1865ൽ നിർമ്മിക്കപ്പെട്ട കൊച്ചി മട്ടാഞ്ചേരിയിലെ പുതിയ പള്ളിയിലാണ്. ഇവിടെ ആദ്യമായി അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കപ്പെട്ടത് ഉറുദു ഭാഷയിലാണ്. മലയാളത്തിലായിരുന്നില്ല.


 ഈ പള്ളിക്ക് പുതിയ പള്ളി എന്ന പേര് വരാനും ഖുതുബ ഉർദുവിൽ നിർവഹിക്കപ്പെടാനും ഒരു കാരണമുണ്ട്. 


കൊച്ചി മട്ടാഞ്ചേരിയിലെ പഴയ പള്ളിയിൽ സേവനം ചെയ്തു കൊണ്ടിരുന്ന ഹൈദരാബാദ് കാരൻ അബ്ദുൽ കരീം മൗലവി നേർച്ചകളെയും സുന്നി വിശ്വാസങ്ങളെയും പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ മഹല്ലിൽ നിന്നും പുറത്താക്കി. 


പിന്നീട് ഇദ്ദേഹത്തിന്റെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാൻ  വേണ്ടി അബ്ദുള്ള ഹാജി ആദം സേട്ട് നിർമ്മിച്ചു കൊടുത്ത പള്ളിയാണ് കൊച്ചി മട്ടാഞ്ചേരിയിലെ പുതിയ പള്ളി.(പഴയ പള്ളി സുന്നി ആചാരത്തിൽ തന്നെ നിലനിൽക്കുന്നു.) ഈ പള്ളിയിലാണ് ആദ്യമായി അനറബി ഖുതുബ നിർവഹിക്കപ്പെടുന്നത്. മലയാളികൾ ആരും ഈ പള്ളിയിൽ കയറാത്തത് കൊണ്ട് ഉറുദുക്കാരായ അന്യസംസ്ഥാന തൊഴിലാളികളെ വെച്ചുകൊണ്ട് അവർക്കറിയാവുന്ന ഉറുദു ഭാഷയിൽ ഖുതുബ നിർവഹിക്കേണ്ടിവന്നു. പിന്നീട് സാമ്പത്തികമായും മറ്റും  പാവങ്ങളായ മലയാളികളെ വശീകരിച്ചുകൊണ്ട് പള്ളിയിൽ മലയാളികളെ എത്തിക്കുകയും അവിടെ മലയാള ഖുതുബ ആരംഭിക്കുകയുമാണ് ചെയ്തത്.


ഉമർ മൗലവി എഴുതുന്നു :

 ജാഹിലിയ്യത്തുകൊണ്ടും ഖുറാഫാത്തു കൊണ്ടും പാടെ മൂടപ്പെട്ട കാലത്ത് ഏതാണ്ട് 125 വർഷങ്ങൾക്ക് മുമ്പ് അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്താൻ നിർമ്മിക്കപ്പെട്ട പള്ളി. അതാണ് പുതിയ പള്ളി!.... പള്ളി പണിത ശേഷം ജുമുഅ തുടങ്ങി. ഹൈദരാബാദ് കാരൻ മൗലവി ഉറുദുവിൽ ഖുത്ബ നടത്തി. ശ്രോതാക്കൾ അധികവും ഉർദു അറിയുന്ന കച്ചിന്മേൽക്കാരും ആലിയികളും ആയിരുന്നു. അവർ തന്നെ അബ്ദുല്ല ഹാജി ആദം സേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്ന വരും. അമ്പതിൽ താഴെ  ആളുകൾ! മലയാളികൾ കയറുകയില്ല. വഹാബികളുടെ പള്ളിയിൽ പോയാൽ നമസ്കാരത്തിന് നാലോ അഞ്ചോ പേർ കാണും. പള്ളിയിൽ നമസ്കാരത്തിന് സ്ഥിരമായി ആളെ ഉണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്. തൃശ്നാപള്ളിയിൽ നിന്നും നെയ്ത്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ അദ്ദേഹം കൊച്ചിയിൽ കൊണ്ടുവന്നു. പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീട് നൽകി. തങ്ങളുടെ നെയ്ത്തു ജോലി ചെയ്യാൻ സേട്ടുവിന്റെ ചെലവിൽ നെയ്ത്തുപകരണമായ തറി കൊടുത്തു. വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം പള്ളിയിൽ ജമാഅത്തിന് ഹാജറുണ്ടാകണം. അങ്ങനെ സ്ഥിരമായി കുറച്ചുപേർ ഉണ്ടായി. സേട്ട് വലിയ ധർമ്മിഷ്ഠനായിരുന്നു. പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ടിക ശാലയിൽ നിന്നും ചീട്ടു കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. വൈകുന്നേരം ധാരാളം പേർ വരും ചായ കാശിനായി. ഇതെല്ലാം പാണ്ടിക ശാലയിൽ നിന്നും മാറ്റി പള്ളിയിൽ നിന്നും നമസ്കാരശേഷം കൊടുക്കലാക്കി. അതു വാങ്ങാൻ വരുന്ന സാധുക്കൾ ളുഹ്റിനും അസറിനും പള്ളിയിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പകൽ പള്ളി സജീവമായി.... കുറേക്കാലത്തെ ഉറുദു ഖുതുബക്ക് ശേഷം പിന്നിട്ടത് മലയാളത്തിലായി.

(കെ ഉമർ മൗലവി, ഓർമ്മകളുടെ തീരത്ത് പേജ് 236)


ഇങ്ങനെയൊക്കെയാണ് അനറബി ഖുതുബ തുടങ്ങിയതിന്റെ ചരിത്രം ഉമർ മൗലവി എഴുതിവെച്ചത്. ഇതൊക്കെ ഒഴിവു കിട്ടുമ്പോൾ മാലിക് സലഫി ഒന്നു വായിച്ചു നോക്കണം.


(തുടരും)

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...