Monday, January 13, 2025

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

 


*മദ്ഹബ് സ്വീകരിക്കൽ* -*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0


Aslam Kamil Saquafi parappanangadi


ചോദ്യം


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ ഹദീസുകൊണ്ട് പ്രവർത്തിക്കലാണ് പണ്ഡിതന്മാർ ചെയ്തിട്ടുള്ളത്. അതുകൊണ്ട് മദ്ഹബ് സ്വീകരിക്കേണ്ടതില്ല. ഹദീസുകൊണ്ട് അമൽ ചെയ്യേണ്ടതാണ്. മദ്ഹബിനെതിരെ ധാരാളം പണ്ഡിതന്മാർ ഹദീസ് കൊണ്ട് അമൽ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ചിലർ വഹാബി പുരോഹിതന്മാർ പ്രസംഗിക്കുന്നത് കേട്ടു ഇത് ശരിയാണോ ?


 എന്റെ വാക്കിന് എതിര് ഹദീസ് കണ്ടാൽ നിങ്ങൾ അത് സ്വീകരിക്കണം

ഇമാം ശാഫിഈ(റ)ന്റെ വാക്ക് കൊണ്ടും അത് വരുന്നില്ലേ ?


മറുപടി


മദ്ഹബിനെ തള്ളാൻ വേണ്ടി വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു പൊടിക്കൈ ആണിത്

 എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഈ വാക്ക് ആരോടാണ് എന്ന് നമുക്ക് നോക്കാം..... 


ഈ വാക്കിനെ കുറിച്ച് ഇമാം നവവി(റ) പറയുന്നു....

 ഇമാം ശാഫിഈ(റ)യെ തൊട്ട് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. എന്റെ കിതാബിൽ റസൂൽ(സ)യുടെ സുന്നത്തിന് എതിര് നിങ്ങൾ കണ്ടാൽ ആ സുന്നത്ത് കൊണ്ട് നിങ്ങൾ പറയുക. എന്റെ വാക്കിനെ നിങ്ങൾ ഉപേക്ഷിക്കുക; 


വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു എന്റെ വാക്കിനെതിരെ ഹദീസ് സ്വഹീഹായി വന്നാൽ ആ ഹദീസ് കൊണ്ട് നിങ്ങൾ പ്രവർത്തിക്കുക. എന്റആയവാക്ക് നിങ്ങൾ ഉപേക്ഷിക്കുക./അതാണ് എന്റെ മദ്-ഹബ്. ഈ അർത്ഥത്തിലുളള പല റിപ്ലോർട്ടുകളും ഉണ്ട്.നമ്മുടെ അസ് ഹാബ് ഇത് കൊണ്ട് പല വിശയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സുബ് ഹ് ബാങ്കിലെ തസ്വീബ്, രോഗത്തിന്റെ കാരണം കൊണ്ട് ഇഹ്രാമിൽ നിന്ന് തഹല്ലുൽ ആവുമ്പോഴുളള നിബന്ധനകൾ എന്നിവ പോലെ മദ്ഹബിൽ അറിയപ്പെട്ട മറ്റു ചില കാര്യങ്ങൾ. 


തുടർന്ന് പറയുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക...


സഹീഹായ ഹദീസ് കണ്ട എല്ലാവരും ഇപ്രകാരം ചെയ്യുകയും ഹദീസിന്റെ ഭാഹ്യമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം  എന്നല്ല ഈ വാക്കിന്റെ അർത്ഥം. മറിച്ച്; മദ് ഹബിൽ ഗവേഷണത്തിന്റെ പതവി എത്തിച്ചവർക്കാണ് ശാഫിഈ ഇമാമിന്റെ ഈ വാക്ക് ബാധകമാവുകയുളളു. ഈ പതവിക്കുളള യോഗ്യത താഴെ;-

ഇമാം ശാഫിഈ(റ) ഈ ഹദീസ് കണ്ടിട്ടില്ല എന്നോ/സഹീഹ് ആണെന്ന് അറിഞ്ഞിട്ടില്ല എന്നോ അവന്റെ  ഭാവനയിൽ മികച്ചുവരണം. ഈ യോഗ്യത കൈവരിക്കാൻ വളരെ പ്രയാസമാണ്. ഇമാം ശാഫിഈ(റ)ന്റെ മുഴുവൻ കിതാബും, അനുചരന്മാരുടെ കിതാബുകളും അതു പോലെ മറ്റു കിതാബുകളും പാരായണം ചെയ്തിരിക്കണം... കാരണം പല സ്വഹീഹായ ഹദീസുകളുടെയും ഭാഹ്യാർത്ഥം അനുസരിച്ച് ശാഫിഈ ഇമാം പ്രവർത്തിച്ചിട്ടില്ലായിരിക്കാം. അതിന് പല കാരണങ്ങള്‍ ഉണ്ട്.അത് ചിലപ്പോള്‍ ആ ഹദീസ് മൻസൂഖ് ആയത് കൊണ്ടോ/ ഖാസ്സ് ആയ്ത് കൊണ്ടോ/ വേറെ തഅവീൽ ഉളളത് കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ ആയിരിക്കാം.


ഇമാം അബൂ അംറ് പറഞ്ഞു.

ഷാഫി ഇമാം പറഞ്ഞതിന്റെ പ്രത്യക്ഷം കൊണ്ട് പ്രവർത്തിക്കൽ അത്ര എളുപ്പമുള്ളതല്ല അതുകൊണ്ട് ഓരോ പണ്ഡിതനും അവൻ കണ്ട ഹദീസിനെ പ്രമാണമാക്കി സ്വയം പ്രവർത്തിക്കൽ അനുവദനീയമല്ല.

ഷാഫി ഇമാമിന്റെ മേൽ വാക്കനുസരിച്ച് പ്രവർത്തിക്കാൻ ശ്രമിച്ച ചിലർ ഉണ്ട് .കൊമ്പ് വെച്ചവനും കൊമ്പ് അകപ്പെട്ടവനും നോമ്പ് മുറിയുന്നതാണ് എന്ന ഹദീസ് ആയിരുന്നു അദ്ദേഹം അവലംബിച്ചു പ്രവർത്തിച്ചത്

പക്ഷേ അദ്ദേഹത്തിന് എതിരെ ഇങ്ങനെ മറുപടി പറയുകയും ചെയ്യപ്പെട്ടു ഷാഫി ഇമാം മേൽ ഹദീസ് സ്വഹീഹായിട്ട് തന്നെ അറിഞ്ഞിട്ടും അത് അവലംബിക്കാത്തതാണ് കാരണം അത് ദുർബലമാക്കപ്പെട്ട നിയമമായിരുന്നു.ദുർബലമായതുകൊണ്ടാണ് അവലംബിക്കാത്തതെന്ന് ഷാഫി ഇമാം തന്നെ പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടി മറ്റു തെളിവുകൾ ഷാഫി ഇമാം കൊണ്ടുവരുകയും ചെയ്തു.


മഹാനായ ഇബ്നു ഹുസൈമ പറഞ്ഞത് ഇങ്ങനെയാണ്.

ഹലാലിന്റെ വിഷയത്തിലും ഹറാമിന്റെ വിഷയത്തിലും ഷാഫി ഇമാം അവിടുത്തെ ഗ്രന്ഥങ്ങളിൽ കൊണ്ടുവരാത്ത ഒരു സുന്നത്തും ഞാനറിയുകയില്ല-

ഹദീസിലും ഫിഖ്ഹിലും ഷാഫി ഇമാമിന്റെ വാക്കുകളെ പറ്റിയും അറിയുന്നതിൽ ഇബ്നു ഖുസൈമയുടെ സ്ഥാനം വലുതാണല്ലോ.

(ശറഹുൽ മുഹദ്ധബ്)

(ചുരുക്കത്തിൽ ഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതന്മാരോടാണ് ഇമാം ഷാഫി അത് പറയുന്നത്. അല്ലാതെ എല്ലാ സാധാരണക്കാരും ഹദീസ് അനുസരിച്ച് പ്രവർത്തിക്കണമെന്നല്ല. കാരണം ഒരു ഹദീസ് വ്യാപകമുള്ളത് പ്രത്യേക അർത്ഥമുള്ളതോ നിരുപാധികമോ സ്വാഭാവികമോ നാസിയോ മൻസൂ ഖോ അതിനു വിരുദ്ധമായ മറ്റു ഹദീസുകൾ ഉണ്ടോ ഇല്ലേ എങ്ങനെ മുജ്തഹിതായ പണ്ഡിതന്മാർ മനസ്സിലാക്കേണ്ട ധാരാളം കാര്യങ്ങൾ അറിയുന്നവർക്ക് മാത്രമേ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഗവേഷണം ചെയ്യാൻ സാധ്യമാകൂ. അർഹതയില്ലാത്തവർ ഗവേഷണം ചെയ്ത് ഒരു ഹദീസിന്റെ ഭാഹ്യം പിടിച്ച് കർമ്മങ്ങൾ ചെയ്താൽ അവൻ പിഴച്ചു പോവാനാണു സാധ്യത. കാരണം ഈ ഹദീസിന്വിരുദ്ധമായ തെളിവുകളും പ്രമാണങ്ങളും ഗവേഷണ പണ്ഡിതൻ മാത്രമേ എത്തിക്കാൻ സാധ്യമാകൂ അതുകൊണ്ടുതന്നെ ഇമാം ഷാഫിയുടെ മേൽ വാക്ക് ഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതന്മാരോട് ആണ് എന്നാണ് ഇമാം നവവി വിവരിച്ചു പറയുന്നത്.


ഷാഫിഈ ഇമാമിന്റെ   ചില അഭിപ്രായത്തിന് വിരുദ്ധമായിട്ട് ഹദീസ് കണ്ടപ്പോൾ ഏതെങ്കിലും പണ്ഡിതന്മാർ ഹദീസുകൊണ്ട് അമൽ ചെയ്തതായി ഇവർ പറയുന്ന സ്ഥലങ്ങളിൽ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർ ശാഫി ഇമാമിന്റെ രണ്ട് അഭിപ്രായങ്ങളിൽ ഒരു അഭിപ്രായത്തെ മുൻതൂക്കം  നൽകാൻ വേണ്ടി ഹദീസ് പ്രമാണം ആക്കുകയോ അല്ലെങ്കിൽ ഷാഫി ഇമാമിന്റെ ഗ്രന്ഥങ്ങളെല്ലാം കണ്ടെത്തിയ മദ്ഹബിലെ ഗവേഷണത്തിന് അർഹതയുള്ള പണ്ഡിതന്മാർ ഹദീസ് കൊണ്ട് അവലംബിക്കുകയോ ചെയ്തതാണ് അതിനാൽ എല്ലാ ആളുകൾക്കും ഹദീസുകൊണ്ട് അവലംഭിക്കാൻ പറ്റും എന്ന് അർത്ഥമില്ല.

ഗവേഷത്തിന് അർഹതയുള്ള പണ്ഡിതന്മാരോടാണ് ഇമാം ശാഫിയുടെ വാക്ക് ബാധകമാവുകയുള്ളൂ എന്ന് ഇമാം നവവി നേരത്തെ വിവരിച്ച അടിസ്ഥാനത്തിൽ അർഹതയുള്ള പണ്ഡിതന്മാർ ശാഫി ഇമാമിന്റെ എല്ലാ ഗ്രന്ഥങ്ങളും പരിശോധിച്ചതിനുശേഷംഹദീസ് കൊണ്ട് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഗവേഷണ പണ്ഡിതന്മാർക്ക് ഷാഫി ഇമാം നൽകിയ അനുവാദം മാത്രമാണത്. ഗവേഷണത്തിന് അർഹതയില്ലാത്ത എല്ലാവരും അതീതനുസരിച്ച് പ്രവർത്തിക്കണമെന്നല്ല.

ﻓﺼﻞ ﺻﺢ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺃﻧﻪ ﻗﺎﻝ ﺇﺫﺍ ﻭﺟﺪﺗﻢ ﻓﻲ ﻛﺘﺎﺑﻲ ﺧﻼﻑ ﺳﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﻮﻟﻮﺍ ﺑﺴﻨﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺩﻋﻮﺍ ﻗﻮﻟﻲ: ﻭﺭﻭﻱ ﻋﻨﻪ ﺇﺫﺍ ﺻﺢ ﺍﻟﺤﺪﻳﺚ ﺧﻼﻑ ﻗﻮﻟﻲ ﻓﺎﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺍﺗﺮﻛﻮﺍ ﻗﻮﻟﻲ ﺃﻭ ﻗﺎﻝ ﻓﻬﻮ ﻣﺬﻫﺒﻲ ﻭﺭﻭﻱ ﻫﺬﺍ ﺍﻟﻤﻌﻨﻰ ﺑﺄﻟﻔﺎﻅ ﻣﺨﺘﻠﻔﺔ: ﻭﻗﺪ ﻋﻤﻞ ﺑﻬﺬﺍ ﺃﺻﺤﺎﺑﻨﺎ ﻓﻲ ﻣﺴﺄﻟﺔ ﺍﻟﺘﺜﻮﻳﺐ ﻭﺍﺷﺘﺮﺍﻁ ﺍﻟﺘﺤﻠﻞ ﻣﻦ ﺍﻹﺣﺮﺍﻡ ﺑﻌﺬﺭ ﺍﻟﻤﺮﺽ ﻭﻏﻴﺮﻫﻤﺎ ﻣﻤﺎ ﻫﻮ ﻣﻌﺮﻭﻑ ﻓﻲ ﻛﺘﺐ ﺍﻟﻤﺬﻫﺐ ﻭﻗﺪ ﺣﻜﻰ ﺍﻟﻤﺼﻨﻒ ﺫﻟﻚ ﻋﻦ ﺍﻷﺻﺤﺎﺏ ﻓﻴﻬﻤﺎ

* ﻭﻣﻤﻦ ﺣﻜﻰ ﻋﻨﻪ ﺃﻧﻪ ﺃﻓﺘﻰ ﺑﺎﻟﺤﺪﻳﺚ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺃﺑﻮ ﻳﻌﻘﻮﺏ ﺍﻟﺒﻮﻳﻄﻲ ﻭﺃﺑﻮ ﺍﻟﻘﺎﺳﻢ ﺍﻟﺪﺭﺍﻛﻲ ﻭﻣﻤﻦ ﻧﺺ ﻋﻠﻴﻪ ﺃﺑﻮ ﺍﻟﺤﺴﻦ ﺇﻟﻜﻴﺎ ﺍﻟﻄﺒﺮﻱ ﻓﻲ ﻛﺘﺎﺑﻪ ﻓﻲ ﺃﺻﻮﻝ ﺍﻟﻔﻘﻪ ﻭﻣﻤﻦ ﺍﺳﺘﻌﻤﻠﻪ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺍﻟﻤﺤﺪﺛﻴﻦ ﺍﻹﻣﺎﻡ ﺃﺑﻮ ﺑﻜﺮ ﺍﻟﺒﻴﻬﻘﻲ ﻭﺁﺧﺮﻭﻥ: ﻭﻛﺎﻥ ﺟﻤﺎﻋﺔ ﻣﻦ ﻣﺘﻘﺪﻣﻲ ﺃﺻﺤﺎﺑﻨﺎ ﺇﺫﺍ ﺭﺃﻭﺍ ﻣﺴﺄﻟﺔ ﻓﻴﻬﺎ ﺣﺪﻳﺚ ﻭﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﺧﻼﻓﻪ ﻋﻤﻠﻮﺍ ﺑﺎﻟﺤﺪﻳﺚ ﻭﺃﻓﺘﻮﺍ ﺑﻪ ﻗﺎﺋﻠﻴﻦ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻣﺎ ﻭﺍﻓﻖ ﺍﻟﺤﺪﻳﺚ ﻭﻟﻢ ﻳﺘﻔﻖ ﺫﻟﻚ ﺇﻻ ﻧﺎﺩﺭﺍ ﻭﻣﻨﻪ ﻣﺎ ﻧﻘﻞ ﻋﻦ ﺍﻟﺸﺎﻓﻌﻲ ﻓﻴﻪ ﻗﻮﻝ ﻋﻠﻰ ﻭﻓﻖ ﺍﻟﺤﺪﻳﺚ:


 ﻭﻫﺬﺍ ﺍﻟﺬﻱ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻟﻴﺲ ﻣﻌﻨﺎﻩ ﺍﻥ ﻛﻞ ﺃﺣﺪ ﺭﺃﻯ ﺣﺪﻳﺜﺎ ﺻﺤﻴﺤﺎ ﻗﺎﻝ ﻫﺬﺍ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻭﻋﻤﻞ ﺑﻈﺎﻫﺮﻩ: ﻭﺇﻧﻤﺎ ﻫﺬﺍ ﻓﻴﻤﻦ ﻟﻪ ﺭﺗﺒﺔ ﺍﻻﺟﺘﻬﺎﺩ ﻓﻲ ﺍﻟﻤﺬﻫﺐ ﻋﻠﻰ ﻣﺎ ﺗﻘﺪﻡ ﻣﻦ ﺻﻔﺘﻪ ﺃﻭ ﻗﺮﻳﺐ ﻣﻨﻪ: ﻭﺷﺮﻃﻪ ﺃﻥ ﻳﻐﻠﺐ ﻋﻠﻰ ﻇﻨﻪ ﺃﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﻟﻢ ﻳﻘﻒ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺃﻭ ﻟﻢ ﻳﻌﻠﻢ ﺻﺤﺘﻪ: ﻭﻫﺬﺍ ﺇﻧﻤﺎ ﻳﻜﻮﻥ ﺑﻌﺪ ﻣﻄﺎﻟﻌﺔ ﻛﺘﺐ ﺍﻟﺸﺎﻓﻌﻲ ﻛﻠﻬﺎ ﻭﻧﺤﻮﻫﺎ ﻣﻦ ﻛﺘﺐ ﺃﺻﺤﺎﺑﻪ ﺍﻵﺧﺬﻳﻦ ﻋﻨﻪ ﻭﻣﺎ ﺃﺷﺒﻬﻬﺎ ﻭﻫﺬﺍ ﺷﺮﻁ ﺻﻌﺐ ﻗﻞ ﻣﻦ ﻳﻨﺼﻒ ﺑﻪ: ﻭﺇﻧﻤﺎ ﺍﺷﺘﺮﻃﻮﺍ ﻣﺎ ﺫﻛﺮﻧﺎ ﻷﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﺮﻙ ﺍﻟﻌﻤﻞ ﺑﻈﺎﻫﺮ ﺃﺣﺎﺩﻳﺚ ﻛﺜﻴﺮﺓ ﺭﺁﻫﺎ ﻭﻋﻠﻤﻬﺎ ﻟﻜﻦ ﻗﺎﻡ ﺍﻟﺪﻟﻴﻞ ﻋﻨﺪﻩ ﻋﻠﻰ ﻃﻌﻦ ﻓﻴﻬﺎ ﺃﻭ ﻧﺴﺨﻬﺎ ﺃﻭ ﺗﺨﺼﻴﺼﻬﺎ ﺃﻭ ﺗﺄﻭﻳﻠﻬﺎ ﺃﻭ ﻧﺤﻮ ﺫﻟﻚ:


قال الشيخ أبو عمرو - رحمه الله - : ليس العمل بظاهر ما قاله الشافعي بالهين ، فليس كل فقيه يسوغ له أن يستقل بالعمل بما يراه حجة من الحديث ، وفيمن سلك هذا المسلك من الشافعيين من عمل بحديث تركه الشافعي - رحمه الله - عمدا ، مع علمه بصحته لمانع اطلع عليه وخفي على [ ص: 106 ] غيره ، كأبي الوليد ( 1 ) موسى بن أبي الجارود ممن صحب الشافعي ، قال : صح حديث { أفطر الحاجم والمحجوم } ، فأقول : قال الشافعي : أفطر الحاجم والمحجوم ، فردا ذلك على أبي الوليد ; لأن الشافعي تركه مع علمه بصحته ، لكونه منسوخا عنده ، وبين الشافعي نسخه واستدل عليه ، وستراه في ( كتاب الصيام ) إن شاء الله تعالى ،

 وقد قدمنا عن ابن خزيمة أنه قال : لا أعلم سنة لرسول الله صلى الله عليه وسلم في الحلال والحرام لم يودعها الشافعي كتبه . وجلالة ابن خزيمة وإمامته في الحديث والفقه ، ومعرفته بنصوص الشافعي بالمحل المعروف . 


شرح المهذب


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....