പ്രസവരക്തം (നിഫാസ്)
PART 6
പ്രസവത്തിലൂടെ ഗർഭാശയം പൂർണമായും ഒഴിവായ ശേഷം 15 ദിവസം തികയുന്നതിനുമുമ്പായി സ്ത്രീയുടെ ഗർഭാശയത്തിൽ നിന്ന് വരുന്ന രക്ത മാണ് 'നിഫാസ്' അഥവാ പ്രസവരക്തം.
സുവ്യക്തമല്ലെങ്കിലും മനുഷ്യരൂപം പ്രാപിച്ച രക്തപിണ്ഡം, മാംസ പിണ്ഡം എന്നിവ പ്രസവിച്ചതിനുശേഷം സ്രവിക്കുന്ന രക്തവും 'നിഫാസ്' തന്നെ .
ഒരു പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടെങ്കിൽ എല്ലാ കുഞ്ഞുങ്ങളും പ്രസവത്തിലൂടെ പൂർണ്ണമായും പുറത്തുവന്നതിനു ശേഷം സ്രവിക്കുന്ന രക്തം മാത്രമേ നിഫാസായി പരിഗണിക്കൂ.
എന്നാൽ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനിടയിൽ സ്രവിക്കുന്ന രക്തം ഹയ്ളിനു പറഞ്ഞ സമയ പരിധിയിൽ ഉൾപ്പെടുമെങ്കിൽ ഹയ്ളായും അല്ലാത്ത പക്ഷം രക്തസ്രാവമായി മാത്രവും ഗണിക്കുന്നതാണ്. ഇതേപോലെ പ്രസവവേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്തും, ശിശുവിൻ്റെ കൂടെയും പുറത്തുവരുന്ന രക്തവും നിഫാസല്ല. പ്രസവത്തിൻ്റെ മുമ്പുണ്ടായിരുന്ന ആർത്തവരക്തവുമായി ചേർന്നാണ് അത് വരുന്നതെങ്കിൽ അതിനേയും ആർത്തവ രക്തമായി ഗണിക്കപ്പെടുന്നതാണ്.
പതിനഞ്ച് കഴിഞ്ഞാൽ
പ്രസവിച്ച് പതിനഞ്ചോ അതിൽ കൂടുതലോ ദിവസം പിന്നിട്ടതിനുശേഷമാണ് രക്തം സ്രവിക്കുന്നതെങ്കിൽ അത് നിഫാസ് രക്തമല്ല.
ഇത്തരുണത്തിൽ ഒരു ജനാബത്തുകാരിയുടെ വിധിയാണ് അവൾക്ക് ബാധകമാകുന്നത്. തദനുസരണം കുളിച്ചോ തയമ്മും ചെയ്യുവാനുള്ള നിബന്ധനകൾ മേളിച്ച രൂപമെങ്കിൽ തയമ്മും ചെയ്തോ ശുദ്ധി വരുത്തുന്നതിനു മുമ്പു തന്നെ ഭർത്താവുമായി ബന്ധപ്പെടുന്നതിനു വിരോധവും ഇല്ല. (നിഹായ : മുഗ്‌നി)
നിഫാസിൻ്റെ തുടക്കം
പ്രസവം കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ എപ്പോൾ രക്തസ്രാവം തുടങ്ങിയോ അതുമുതൽ നിഫാസിൻ്റെ വിധി അവൾക്കു ബാധകമാവുന്നു. ഇത്തരുണത്തിൽ പ്രസവത്തിനും രക്തം സ്രവിക്കുന്നതിനുമിടയിലുള്ള സമയം ശുദ്ധിയുടെ കാലയളവായാണ് ഗണിക്കപ്പെടുക. അതു കൊണ്ടു തന്നെ പ്രസവം നിമിത്തം നിർബന്ധമായ കുളി നിർവ്വഹിച്ച ശേഷം നിസ്കാരം നോമ്പ് തുടങ്ങിയ ആരാധനാകർമങ്ങൾ മുറപോലെ നിർവഹിക്കൽ ആസ്ത്രീക്കു നിർബന്ധമാണ്. എന്നാൽ പ്രസ്‌തുത ശുദ്ധിദിവസങ്ങൾ മതപരമായ വിധികളുമായി ബന്ധപ്പെടുത്തി നിഫാസിൽ പരിഗണി ക്കുന്നില്ലെങ്കിലും അവയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് നിഫാസിന്റെ 60ദിവസം കണക്കാക്കുന്നത്. (തുഹ്ഫ)
നാൽപതുകുളി
പ്രസവം കഴിഞ്ഞ് രക്തസ്രാവമില്ലെങ്കിലും പ്രസവം നിമിത്തം നിർബ ന്ധമായ കുളിയും മറ്റു ആരാധനാ കർമ്മങ്ങളും ഉപേക്ഷിച്ച് 40 ദിവസം കാത്തിരിക്കുന്നത് കടുത്ത തെറ്റാണ്. പ്രസവാനന്തരം രക്തം സ്രവിക്കുന്നില്ലെങ്കിൽ ഉടനെ തന്നെ കുളിച്ചു ശുദ്ധി വരുത്തി നിസ്‌കാരാദി കർമ്മ ങ്ങൾ നിർവ്വഹിക്കൽ നിർബന്ധമാണ്.
കാലപരിധി എത്ര?
പ്രസവരക്തം നിലനിൽക്കുന്ന സമയപരിധിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു നിമിഷവും സാധാരണനിലയിൽ 40 ദിവസവും, കൂടിയാൽ 60 ദിവസവുമാണ്. ഇതേക്കുറിച്ച് ഇമാം ശാഫിഈ (റ) നടത്തിയ സൂക്ഷ്മപ രിശോധനയാണ് പ്രസ്‌തുത കണക്കുകൾക്ക് ആധാരം (തുഹ്ഫ).
രക്തം വീണ്ടും സ്രവിച്ചാൽ
പ്രസവം കഴിഞ്ഞ് അൽപനേരത്തിനു ശേഷം രക്തം നിലച്ചുപോവു കയും 15 ദിവസം പിന്നിടുന്നതിനുമുമ്പായി വീണ്ടും സ്രവിക്കുകയും ചെയ്യുന്ന പക്ഷം അവൾ നിഫാസുകാരിയാണെന്ന് മനസ്സിലാക്കേണ്ടതാണ്.
എന്നാൽ പ്രസവശേഷം 15 ദിവസം പിന്നിട്ടാൽ സ്രവിക്കുന്ന രക്തം നിഫാസായി ഗണിക്കില്ല. അതേ സമയം ആ രക്തം 24 മണിക്കൂറിൽ കുറയാതെയും 15 ദിവസത്തിൽ കൂടാതെയും സ്രവിക്കുന്നുവെങ്കിൽ അതിനെ ആർത്തവമായി കാണുന്നതാണ്. (കുർദി)
സ്ത്രീകൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആർത്തവവും പ്രസവരക്തവും സ്രവിക്കുന്ന കാലയളവിലെ നിസ്കാരം വീട്ടേണ്ടതില്ല.എന്നാൽ ആർത്തവമോ പ്രസവരക്തമോ ശ്രവിക്കാൻ തുടങ്ങിയത് ഒരു നിസ്കാര സമയത്തിന്റെ തുടക്കത്തിൽ ആണെന്ന് കരുതുക എന്നാൽ രക്തം ശ്രവിക്കാൻ തുടങ്ങും മുമ്പ് ആ നിസ്കാരം ഏറ്റവും ചുരുങ്ങിയ നിലയിൽ നിർവഹിക്കുവാനുള്ള സമയം കിട്ടിയിരുന്നെങ്കിൽ ആ നിസ്കാരം നിർബന്ധമാവും
തയമ്മും ചെയ്‌ത് നിസ്കര ക്കുന്ന രൂപത്തിൽ അതിനുള്ള സമയം കൂടി കിട്ടേണ്ടതുണ്ട്. കാരണം സമയമാകും മുമ്പ് തയമ്മും ചെയ്യാൻ പറ്റില്ലല്ലോ.
പ്രസ്‌തുത സമയം കിട്ടി നിർബന്ധമായ നിസ്‌കാരത്തിൻ്റെ നേരെമുമ്പുള്ള നിസ്‌കാരം ഇതോടൊന്നിച്ച് ജംആക്കി നിസ്‌കരിക്കുകയാണെങ്കിൽ അതിനുവേണ്ട സമയവും കൂടി ആദ്യത്തിൽ ലഭിച്ചിരുന്നെങ്കിൽ അതും നിർബന്ധമാകും.
ഉദാഹരണമായി ഒരു സ്ത്രീ ളുഹ്റിനെ അസ്‌റിലേക്ക് പിന്തിച്ചു ജംആക്കാൻ കരുതി, അങ്ങനെ അസ്വറിൻ്റെ സമയം പ്രവേശിച്ച് നാല് മിനുറ പ പിന്നിട്ട ശേഷമാണ് രക്തസ്രാവം തുടങ്ങിയതെങ്കിൽ ളുഹ്റും അസ്വറും നിർബന്ധമാകും. ഓരോന്നും ചുരുങ്ങിയ നിലയിൽ നിസ്‌കരിക്കാൻ വേണ്ട സമയം 2 മിനിറ്റ് എന്ന അടിസ്ഥാനത്തിലാണ് ഈ ഉദാഹരണം.
ഒരു നിസ്‌കാരസമയത്തിൽ നിന്ന് ഒരു തക്‌ബീർ ചൊല്ലാനാവശ്യമായ സമയം അവശേഷിക്കുമ്പോൾ രക്തസ്രാവം നിലച്ചാൽ ആ നിസ്കാരം നിർബന്ധമാവും. മാത്രമല്ല അസ്വറിൻ്റെയോ ഇശാഇന്റെയോ അവസാന സമയത്തിൽ നിന്ന് ഒരു തക്‌ബീർ ചൊല്ലാൻ ആവശ്യമായ സമയം കിട്ടിയാൽ അസ്വറിനോടൊപ്പം ളുഹ്‌റും ഇശാഇനോടൊപ്പം മഗ്‌രിബും നിർബന്ധമാകും, ജംആക്കി നിസ്‌കരിക്കുമ്പോൾ രണ്ടിൻറെയും സമയം ഒന്നായി പരിഗണിക്കുമല്ലോ. അങ്ങനെ പരിഗണിക്കാൻ ഏറ്റവും അർഹമായത് ഇവിടെയാണെന്നതാണ് ഇതിന് തെളിവായി കർമ്മ ശാസ്ത്ര പണ്ഡിതന്മാർ എടുത്തുവെക്കുന്ന ന്യായം. (തുഹ്ഫ)
ഇത്തരം പ്രശ്നങ്ങൾ അറിയാത്തതിൻ്റെ പേരിലോ അശ്രദ്ധയുടെ പേരിലോ നിസ്കാരം നഷ്‌ടപ്പെട്ടുപോകാൻ ഏറെ സാധ്യതയുള്ളതിനാൽ ഈ പുസ്‌തകം വായിച്ചവർ വായിക്കാത്തവർക്ക് പറഞ്ഞു കൊടു ക്കേണ്ടതാണ്.
മരുന്നുകൾ ഉപയോഗിച്ച് ഹൈളും നിഫാസും പതിവിലും നേരത്തെ ഉണ്ടാക്കിയാൽ രക്തം സ്രവിക്കുന്ന സമയത്ത് നിസ്‌കാരം നിർബന്ധമാവില്ല. ആർത്തവ സമയത്ത് നിസ്‌കാരം ഉപേക്ഷിക്കുവാൻ കൽപ്പിക്ക പ്പെട്ടവരാണല്ലോ അവർ. (തുഹ്ഫ 1/448)
CM Al RASHIDA
Aslam Kamil
No comments:
Post a Comment