സ്ത്രീയും പ്രായപൂർത്തിയും
Part 1
ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ്
മൂന്നിലൊരു ലക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഒരു സ്ത്രീയുടെ പ്രായപൂർത്തി വിലയിരുത്ത പ്പെടുന്നത്.
1 ജനിച്ചതുമുതൽ 15 ചന്ദ്രവർഷം പൂർത്തിയാവുക,
2ഇന്ദ്രിയ സ്രാവമുണ്ടാവുക
3.ആർത്തവ സ്രാവമോ ഉണ്ടാവുക എന്നിവയാണവ.
9 ചന്ദ്രവർഷമാണ് ഒരു സ്ത്രീക്ക് ആർത്തവ രക്തവും ഇന്ദ്രിയവും പുറപ്പെടുവാൻ വേണ്ട ചുരുങ്ങിയ പ്രായം.
എന്നാൽ കൃത്യമായും 9 വർഷം തികയണമെന്നില്ല. 9 വയസ്സ് തികയുവാൻ 16 ൽ കുറഞ്ഞ ദിവസം മാത്രം ശേഷിക്കുമ്പോൾ ഒരു സ്ത്രീക്ക് ആർത്തവ രക്തവും ഇന്ദ്രിയവും പുറപ്പെടാവുന്നതാണ്.
മേൽ വിവരിച്ച ഏതെങ്കിലുമൊന്നിൻ്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീക്ക് പ്രായപൂർത്തി എത്തുന്നതോടൊപ്പം നിസ്ക്‌കാരം, നോമ്പ്, തുടങ്ങിയ ആരാ ധനാ കർമങ്ങൾ (അവൾക്ക്) നിർബന്ധമായിത്തീരുന്നതും പ്രായപൂർത്തി വന്നശേഷം അത്തരം കർമ്മങ്ങൾ ഉപേക്ഷിക്കുന്നത് ശിക്ഷാർഹവും ഉപേ ക്ഷിച്ചു പോയെങ്കിൽ നിർബന്ധമായും അവ വീട്ടേണ്ടതുമാണ്.
പ്രായപൂർത്തി എത്തും മുമ്പ് നിസ്കകാരാദികർമ്മങ്ങൾ നിർബന്ധികുന്നില്ലെങ്കിലും ഏഴു വയസ്സെത്തിയ കുട്ടികളോട് നിസ്‌കാരവും കഴിയു മെങ്കിൽ നോമ്പും നിർവഹിക്കുവാൻ മാതാപിതാക്കൾ നിർദ്ദേശിക്കേണ്ടതാണ്. പത്തുവയസ്സ് പൂർത്തിയായ ശേഷം അവ ഉപേക്ഷിച്ചാൽ മുറിവുണ്ടാകാത്ത വിധം അവരെ അടിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം മാതാപിതാക്കൾ കുറ്റക്കാരാവുന്നതുമാണ്. ആരാധനാ മേഖലകളിലേക്ക് കുട്ടിക ൾകാലെടുത്തു വെക്കുന്നതിനു മുമ്പു തന്നെ അതിലേക്ക് പരിശീലന നൽകുക എന്നതാണ് ഇസ്‌ലാം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
Aslam Kamil
Parappanangadi
Cm alrashida
ആർത്തവം (ഹയ്ള്)
Part 2
മനുഷ്യ പുത്രിമാർക്ക് അല്ലാഹു നിശ്ചയിച്ച ഒന്നാണ് 'ഹയ്ള് അഥവാ *ആർത്തവം (ബുഖാരി). ഒലിക്കുക എന്നാണ് 'ഹയ്ള്' എന്ന പദത്തിനർത്ഥം. രോഗം നിമിത്തമല്ലാതെ ചില പ്രത്യേക സമയങ്ങളിൽ സ്ത്രീയുടെ ഗർഭാ ശയത്തിന്റെ അറ്റത്തു നിന്ന് സ്രവിക്കുന്ന രക്തമാണ് സാങ്കേതിക തല ത്തിൽ 'ഹയ്ള്' കൊണ്ടുദ്ദേശിക്കുന്നത്.
ആദ്യ ആർത്തവകാരി
ആദ്യപിതാവ് ആദം നബി(അ) മിൻ്റെ വാരിയെല്ലിൽ നിന്ന് അല്ലാഹു സൃഷ്ടിച്ച ഹവ്വാഅ്(റ) ആണല്ലോ ലോകത്തെ ആദ്യ വനിത. മഹതി ന്നെയാണ് ആദ്യമായി ആർത്തവമുണ്ടായ വനിതയെന്ന് പണ്ഡിതന്മാർ വിവരിക്കുന്നു.
*ആർത്തവം വ്യാപകമായത് ബനൂ ഇസ്റാഈലിൽ*
പ്രബലപരമ്പരയിലൂടെ ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് അബ്ദുറസാഖ്(റ) റിപ്പോർട്ടുചെയ്‌ത ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം. "ബനൂ ഇസ്റാഈലിൽപെട്ട സ്ത്രീ പുരുഷന്മാർ ഒന്നിച്ച് പള്ളിയിൽ വന്ന് നിസ്ക രിക്കുമ്പോൾ പുരുഷന്മാരുടെ മുമ്പാകെ സ്ത്രീകൾ സൗന്ദര്യം പ്രകടിപ്പി ച്ചതിന്റെ പേരിൽ 'ഹയ്ള്' നൽകുകവഴി അല്ലാഹു അവർക്ക് പള്ളികൾ വിലക്കുകയുണ്ടായി. (ഫത്ഹുൽബാരി:2/70)
പ്രസ്തുത ഹദീസിൻ്റെ വെളിച്ചത്തിൽ ആദ്യമായി ഹയ്ളുണ്ടായത് ബനൂ ഇസ്‌റാഈലീ സ്ത്രീകളിലാണെന്ന് പണ്ഡിതരിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസ്‌തുത രണ്ട് ഹദീസുകൾ തമ്മിൽ ആശയപരമായി എതിരൊന്നുമില്ല. ആദ്യമായി ആർത്തവമുണ്ടായ വനിത ഹവ്വാഅ് (റ) ആണെന്നും ഒരു സമൂഹം എന്ന നിലക്ക് ആർത്തവത്തിനുവിധേയരായ സമൂഹം ബനൂഇസ്‌റാഈലി സ്ത്രീകളാണെന്നും വെച്ചാൽ ഇരു അഭിപ്രാ യങ്ങളേയും ഐക്യപ്പെടുത്താമല്ലോ. (ഹാശിയത്തു നിഹായ: 1/324)
ഇബ്നു ഹജരിൽ അസ്ഖലാനീ(റ) എഴുതുന്നു. ബനൂഇസ്റാഈലീ സ്ത്രീകളുടെ ചെയ്‌തികൾക്ക് ഒരു ശിക്ഷ എന്നോണം ആർത്തവത്തിന്റെ കാലയളവ് അവരിൽ അല്ലാഹു വർദ്ധിപ്പിച്ചു. ഇതുപരിഗണിച്ചു കൊണ്ടാണ് ആദ്യം ആർത്തവമുണ്ടായവർ ബനൂഇസ്റാഈലീ സ്ത്രീകളാണെന്നു പറ യുന്നത്. ആർത്തവത്തിൻ്റെ തുടക്കം അവരിലായിരുന്നു എന്ന അർത്ഥതലത്തെ ഉദ്ദേശിച്ചല്ല. (ഫത്ഹുൽബാരി).
Cm alrashida
Aslam Kamil parappanangadi
Part 3
അർത്തവമുണ്ടാകുന്ന മനുഷ്യേതര ജീവികൾ
മനുഷ്യേതര ജീവികളിലും ആർത്തവം ഉണ്ടാവാറുണ്ട്.
1മുയൽ
2.വാവൽ
3 പല്ലി
4.പട്ടി
5.ഒട്ടകം
6.കുതിര
7.കഴുതപ്പുലി
എന്നിവയാണവ
CM Al Rashida
Aslam Kamil parappanangadi
Part4
ഏറ്റവും കുറഞ്ഞ ആർത്തവം എത്ര ?
സ്രവിക്കുവാൻ തുടങ്ങിയ ആർത്തവ രക്തം നിലനിൽക്കുന്ന സമയപരിധിയിൽ നിന്ന് ഏറ്റവും കുറഞ്ഞത്
ഒരു രാവും പകലുമാണ്. അഥവാ 24 മണിക്കൂർ ഉദാഹരണമായി . . ഒന്നാം തിയ്യതി രാവിലെ 8 മണി മുതൽ രണ്ടാം തിയതി 8 മണി വരെ ഇടയിൽ ശുദ്ധി വരാതെ നീണ്ടു നിന്നാൽ പ്രസ്‌തുത രക്തം ആർത്തവമായി വിലയിരുത്തപ്പെടുന്നതാണ് -
ഇനി രക്തവും ശുദ്ധിയും ഇടകലർന്നു വരുന്നവളാണങ്കിൽ രക്തം മാത്രം 24 മണിക്കൂറിൽ കുറയാതിരിക്കണം
15 ദിവസത്തേക്കാൾ കൂടാതിരിക്കുകയും വേണം.
ഇങ്ങനെയായാൽ
ഇടയിൽ കാണുന്ന ശുദ്ധി (നഖാഉ) കൂടി ആർത്തവമായി പരിഗണിക്കുന്നതാണ്.
അപ്പോൾ
ഒരു സ്ത്രീക്ക് 24 മണിക്കൂറിനുള്ളിൽ രക്തവും ശുദ്ധിയും ഇടവിട്ട് വരുകയും
24 മണിക്കൂറിനു ശേഷം ശുദ്ധി മാത്രമായി നിലനിൽക്കുകയും ചെയ്താൽ
അതിൻറെ വിധിയെന്ത് ?
അത് രോഗ രക്തമാണ് .
കാരണം രക്തം മാത്രം
24 മണിക്കൂർ ഉണ്ടായിട്ടില്ല.
CM Al RASHIDA
Aslam Kamil parappanangadi
Part.5
സാധരണനിലയിൽ എത്ര ദിവസം ആർത്തവം ഉണ്ടാവാം
ആർത്തവരക്തം നിലനിൽക്കുന്ന സമയ പരിധി സാധാരണ നിലയിൽ ആറോ ഏഴോ ദിവസമാണ്. ജഹ്ശിൻ്റെ പുത്രി ഹംന ബീവിയോട് നിസ്കാദി കർമങ്ങൾ ഉപേക്ഷിക്കാൻ നബി (സ) നിർദ്ദേശിച്ച കാലപരിധി അതായിരുന്നു. (നിഹായ 1/327)
ആർത്തവംഅധികമായാൽ
പൂർണമായ 15 ദിവസം വരെ ആർത്തവരക്തം നിലനിൽക്കാവുന്നതാണ്
ശുദ്ധിയും സമയ പരിധികളും
രണ്ടു ഹയ്ളുകൾക്കിടയിൽ ഉണ്ടാകാവുന്ന ചുരുങ്ങിയ ശുദ്ധി 15 ദിവസമാണ്.
അധികരിച്ചാൽ അറ്റമില്ല എത്രയും നീളാം
എല്ലാ മാസത്തിലും ഒരു ഹയ്ളും ഒരു ശുദ്ധിയും സാധാരണ നിലയിൽ ഏതൊരു സ്ത്രീക്കും ഉണ്ടാകുമെന്നതാണ് . ഹയ്ള് പരമാവധി പോയാൽ 15 ദിവസമാണ്. ഇത് കണക്കിലെടുക്കുമ്പോൾ കുറഞ്ഞ ശുദ്ധി ശേഷിക്കുന്ന 15 ദിവസം ആവണമല്ലോ.
സാധാരണ നിലയിൽ ഹയ്ളുണ്ടാകുന്ന സമയം ആറോ ഏഴോ ദിവസമാണെന്ന് നേരത്തെ പറഞ്ഞു. അപ്പോൾ ഒരു മാസത്തിൽ നിന്ന് ശേഷിക്കുന്ന ദിവസങ്ങൾ സാധാരണ നിലയിലുള്ള ശുദ്ധിയുടെ കാലപരിധിയായി ഗണിക്കും.
എന്നാൽ ശുദ്ധി പരമാവധി എത്രവരെ പോകാമെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല.
വിശ്രുത കർമ്മ ശാസ്ത്ര പണ്ഡിതൻ അൽഖാളീ അബൂ ത്വയ്യിബി(റ)ന്റെ കാലത്ത് ഓരോ വർഷത്തിലും 24 മണിക്കൂർ മാത്രം ഹയ്ളുണ്ടായിരുന്ന ഒരു സ്ത്രീയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. തീരെ ഹയ്ള് ഉണ്ടാ കാത്ത ഒരു മാതാവിനെക്കുറിച്ചും രണ്ടു വർഷത്തിലൊരിക്കൽ മാത്രം ഹയ്ളൂണ്ടായിരുന്ന ഒരു സഹോദരിയെക്കുറിച്ചും വിശ്വാസയോഗ്യ നായൊരു വ്യക്തി തന്നോട് പറഞ്ഞതായി തുടർന്ന് അബൂത്വയ്യിബ് (റ) ഉദ്ധരിക്കുന്നു (മുഗ്നി).
ഇസ്തിഹാളത്ത്
കണക്കുകൾ തെറ്റിയാൽ
ചുരുക്കം ചില സ്ത്രീകളുടെ പതിവുരക്തം മേൽ പറഞ്ഞ കണക്കു കൾക്കതീതമായി വരാറുണ്ട്. അതിനെ ആർത്തവമായി ഗണിക്കുന്നതല്ല.
ഉദാഹരണമായി
24 മണിക്കൂറിൽ കുറഞ്ഞതാവുക
15 ദിവസത്തിൽ കൂടിയും
രക്തം കണുക
അല്ലെങ്കിൽ 15 ദിവസത്തിൽ കുറഞ്ഞ ദിവസം ശുദ്ധി കാണുക
ഇത്തരുണത്തിൽ ആ രക്തത്തെ 'ഇസ്‌തിഹാളത്ത്' അഥവാ രക്തസ്രാവം ആയി പരിഗണിക്കുന്നതാണ്. കാരണം ആർത്തവം, ശുദ്ധി എന്നിവക് നാം മുകളിൽ എടുത്തുവെച്ച സമയ പരിധികൾ സുസ്ഥിരമായി നടന്നു വന്ന ഒന്നാണ്. ചിലസ്ത്രീകളുടെ പതിവ് മാത്രം അടിസ്ഥാനമാക്കി പ്രസ്തുത സമയ പരിധികളെ അവഗണിക്കുന്നതിനേക്കാൾ ഭേദം ഇവരുടെ രക്തം രോഗം കാരണമായി വരുന്നതാണെന്ന് മനസ്സിലാക്കുന്നതാണ്.
CM Al RASHIDA
Aslam Kamil
Parappanangadi
No comments:
Post a Comment