https://www.facebook.com/share/p/19rFcBqtpn/
`ഖുതുബ പരിഭാഷ :` 1️⃣
*മാലിക് സലഫിയുടെ*
*ഒരു കുറിപ്പിൽ അഞ്ചു കളവുകൾ*
✍️aslam saquafi payyoli
➖➖➖➖➖➖➖➖➖➖➖➖
പരപ്പനങ്ങാടിയിൽ
'ഞങ്ങൾ മുസ്‌ലിംകളാണ് '
എന്ന് മടവൂരികൾക്ക് മുമ്പിൽ തെളിയിക്കാൻ പാടുപെടുന്ന തിരക്കിലാണ് മാലിക് സലഫി.
അഞ്ചു തവണ ഖണ്ഡനം നടന്നിട്ടും ജിന്നൂരികൾ മുസ്‌ലിംകളാണെന്ന് മടവൂരികൾ അംഗീകരിക്കുന്നില്ല.
അതിനിടക്കാണ് സമസ്തക്കാർക്ക് ഖുതുബ പരിഭാഷയുടെ ചരിത്രം പഠിപ്പിക്കാൻ വേണ്ടി സലഫി ഒരു കുറിപ്പ് എഴുതിയത്. അതിലടങ്ങിയ കളവുകൾ ചുരുങ്ങിയ വാക്കുകളിൽ സലഫിയെ ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പ്.
`കളവ് 1`
"കേരള മുസ്‌ലിംകൾ പുരാതന കാലം മുതൽ തന്നെ ജുമുഅ ഖുതുബയും പെരുന്നാൾ ഖുതുബയും അർക്കാനുകൾ മാത്രം അറബിയിലും ഉപദേശം മാതൃഭാഷയിലുമാണ് നടത്തിയിരുന്നത്."
(മാലിക് സലഫിയുടെ കുറിപ്പ്)
ഇതിൽ രണ്ട് കളവുകൾ സലഫി പറയുന്നുണ്ട്.
1) ഖുതുബ പരിഭാഷ പഴയ കാലം മുതലേ ഉണ്ട്.
2) നികാഹിന്റെ ഖുതുബ പരിഭാഷ പണ്ടുമുതലേ യുണ്ട്.
ഇത് രണ്ടും കളവാണ്. കേരളത്തിലെ ഖുതുബ പരിഭാഷയുടെ ചരിത്രം സലഫി പഠിക്കാത്തത് കൊണ്ടാണ് ഈ കളവ് എഴുതേണ്ടിവന്നത്.
കേരളത്തിൽ എന്നല്ല ലോകത്ത് ആദ്യമായി ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കപ്പെട്ടത് 1865ൽ നിർമ്മിക്കപ്പെട്ട കൊച്ചി മട്ടാഞ്ചേരിയിലെ പുതിയ പള്ളിയിലാണ്. ഇവിടെ ആദ്യമായി അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കപ്പെട്ടത് ഉറുദു ഭാഷയിലാണ്. മലയാളത്തിലായിരുന്നില്ല.
ഈ പള്ളിക്ക് പുതിയ പള്ളി എന്ന പേര് വരാനും ഖുതുബ ഉർദുവിൽ നിർവഹിക്കപ്പെടാനും ഒരു കാരണമുണ്ട്.
കൊച്ചി മട്ടാഞ്ചേരിയിലെ പഴയ പള്ളിയിൽ സേവനം ചെയ്തു കൊണ്ടിരുന്ന ഹൈദരാബാദ് കാരൻ അബ്ദുൽ കരീം മൗലവി നേർച്ചകളെയും സുന്നി വിശ്വാസങ്ങളെയും പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ മഹല്ലിൽ നിന്നും പുറത്താക്കി.
പിന്നീട് ഇദ്ദേഹത്തിന്റെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി അബ്ദുള്ള ഹാജി ആദം സേട്ട് നിർമ്മിച്ചു കൊടുത്ത പള്ളിയാണ് കൊച്ചി മട്ടാഞ്ചേരിയിലെ പുതിയ പള്ളി.(പഴയ പള്ളി സുന്നി ആചാരത്തിൽ തന്നെ നിലനിൽക്കുന്നു.) ഈ പള്ളിയിലാണ് ആദ്യമായി അനറബി ഖുതുബ നിർവഹിക്കപ്പെടുന്നത്. മലയാളികൾ ആരും ഈ പള്ളിയിൽ കയറാത്തത് കൊണ്ട് ഉറുദുക്കാരായ അന്യസംസ്ഥാന തൊഴിലാളികളെ വെച്ചുകൊണ്ട് അവർക്കറിയാവുന്ന ഉറുദു ഭാഷയിൽ ഖുതുബ നിർവഹിക്കേണ്ടിവന്നു. പിന്നീട് സാമ്പത്തികമായും മറ്റും പാവങ്ങളായ മലയാളികളെ വശീകരിച്ചുകൊണ്ട് പള്ളിയിൽ മലയാളികളെ എത്തിക്കുകയും അവിടെ മലയാള ഖുതുബ ആരംഭിക്കുകയുമാണ് ചെയ്തത്.
ഉമർ മൗലവി എഴുതുന്നു :
ജാഹിലിയ്യത്തുകൊണ്ടും ഖുറാഫാത്തു കൊണ്ടും പാടെ മൂടപ്പെട്ട കാലത്ത് ഏതാണ്ട് 125 വർഷങ്ങൾക്ക് മുമ്പ് അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്താൻ നിർമ്മിക്കപ്പെട്ട പള്ളി. അതാണ് പുതിയ പള്ളി!.... പള്ളി പണിത ശേഷം ജുമുഅ തുടങ്ങി. ഹൈദരാബാദ് കാരൻ മൗലവി ഉറുദുവിൽ ഖുത്ബ നടത്തി. ശ്രോതാക്കൾ അധികവും ഉർദു അറിയുന്ന കച്ചിന്മേൽക്കാരും ആലിയികളും ആയിരുന്നു. അവർ തന്നെ അബ്ദുല്ല ഹാജി ആദം സേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്ന വരും. അമ്പതിൽ താഴെ ആളുകൾ! മലയാളികൾ കയറുകയില്ല. വഹാബികളുടെ പള്ളിയിൽ പോയാൽ നമസ്കാരത്തിന് നാലോ അഞ്ചോ പേർ കാണും. പള്ളിയിൽ നമസ്കാരത്തിന് സ്ഥിരമായി ആളെ ഉണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്. തൃശ്നാപള്ളിയിൽ നിന്നും നെയ്ത്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ അദ്ദേഹം കൊച്ചിയിൽ കൊണ്ടുവന്നു. പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീട് നൽകി. തങ്ങളുടെ നെയ്ത്തു ജോലി ചെയ്യാൻ സേട്ടുവിന്റെ ചെലവിൽ നെയ്ത്തുപകരണമായ തറി കൊടുത്തു. വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം പള്ളിയിൽ ജമാഅത്തിന് ഹാജറുണ്ടാകണം. അങ്ങനെ സ്ഥിരമായി കുറച്ചുപേർ ഉണ്ടായി. സേട്ട് വലിയ ധർമ്മിഷ്ഠനായിരുന്നു. പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ടിക ശാലയിൽ നിന്നും ചീട്ടു കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. വൈകുന്നേരം ധാരാളം പേർ വരും ചായ കാശിനായി. ഇതെല്ലാം പാണ്ടിക ശാലയിൽ നിന്നും മാറ്റി പള്ളിയിൽ നിന്നും നമസ്കാരശേഷം കൊടുക്കലാക്കി. അതു വാങ്ങാൻ വരുന്ന സാധുക്കൾ ളുഹ്റിനും അസറിനും പള്ളിയിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പകൽ പള്ളി സജീവമായി.... കുറേക്കാലത്തെ ഉറുദു ഖുതുബക്ക് ശേഷം പിന്നിട്ടത് മലയാളത്തിലായി.
(കെ ഉമർ മൗലവി, ഓർമ്മകളുടെ തീരത്ത് പേജ് 236)
ഇങ്ങനെയൊക്കെയാണ് അനറബി ഖുതുബ തുടങ്ങിയതിന്റെ ചരിത്രം ഉമർ മൗലവി എഴുതിവെച്ചത്. ഇതൊക്കെ ഒഴിവു കിട്ടുമ്പോൾ മാലിക് സലഫി ഒന്നു വായിച്ചു നോക്കണം.
(തുടരും)
No comments:
Post a Comment