Wednesday, December 25, 2024

മയ്യിത്തു നിസ്കാരവും ഏഴു തക്ബീറും*

 7️⃣7️⃣4️⃣6️⃣

...........................................

*മയ്യിത്തു നിസ്കാരവും ഏഴു തക്ബീറും*

🔰🔰🔰🔰🔰🔰🔰


❓ഞങ്ങളുടെ നാട്ടിൽ മയ്യിത്തു നിസ്കാരത്തിനു ഇമാമത്ത് നിന്ന ഒരാൾ ഏഴു തവണ തക്ബീർ ചൊല്ലി നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞ ഉടനെ ''നിസ്കാരം ശരിയായിട്ടില്ല, വീണ്ടും നിസ്കരിക്കണം'' എന്നു പറഞ്ഞു ജനങ്ങൾ പള്ളിയിൽ വെച്ച്  ശബ്ദമുണ്ടാക്കി. അപ്പോൾ പള്ളിയിലെ ഖത്വീബ് 'ഏഴു തക്ബീർ ചൊല്ലി നിസ്കരിച്ചത് കൊണ്ട് നിസ്കാരം ബാത്വിലാവില്ല, വീണ്ടും നിസ്കരിക്കേണ്ടതില്ല' എന്നു പറഞ്ഞു. അപ്പോൾ ജനങ്ങൾ ശാന്തമായി.

    ആ ഖത്വീബ് പറഞ്ഞതാണോ മസ്അല?


✅ അതേ, അദ്ദേഹം പറഞ്ഞതാണ് ശരി. [ മസ്അല അറിയാത്ത ജനങ്ങൾ സ്വന്തം അഭിപ്രായം പറയുന്നതാണ് പ്രശ്നം ]

  ഏഴു തക്ബീറോ അതിലധികം തക്ബീറോ ഒരാൾ മറന്നോ മന: പൂർവ്വമോ കൊണ്ടു വന്നാലും നിസ്കാരം ബാത്വിലാവുകയില്ല. നാലിൽ കൂടുതൽ തക്ബീറ് കൊണ്ടുവരൽ കറാഹത്താണ്. കൂടുതൽ കൊണ്ടുവന്നവൻ അതിനു ശേഷം ദുആ ചെയ്യലാണ് ഏറ്റവും നല്ലത് .കാരണം, നാലാം തക്ബീറിൻ്റെ വിധിയിലാണത്. അതിനു ശേഷം പ്രാർത്ഥനയാണല്ലോ സുന്നത്ത്.  (തുഹ്ഫ: ശർവാനി:3/134)

اﻟﺜﺎﻧﻲ ﺃﺭﺑﻊ ﺗﻜﺒﻴﺮاﺕ) ﺑﺘﻜﺒﻴﺮﺓ اﻹﺣﺮاﻡ ﺇﺟﻤﺎﻋﺎ (ﻓﺇﻥ ﺧﻤﺲ) ﺃﻭ ﺳﺪﺱ ﻣﺜﻼ ﻋﻤﺪا ﻭﻟﻢ ﻳﻌﺘﻘﺪ اﻟﺒﻄﻼﻥ (ﻟﻢ ﺗﺒﻄﻞ) ﺻﻼﺗﻪ (ﻓﻲ اﻷﺻﺢ) ﻭﺇﻥ ﻧﻮﻯ ﺑﺘﻜﺒﻴﺮﻩ اﻟﺮﻛﻨﻴﺔ ﺧﻼﻓﺎ ﻟﺠﻤﻊ ﻣﺘﺄﺧﺮﻳﻦ ﻭﺫﻟﻚ ﻟﺜﺒﻮﺗﻪ ﻓﻲ ﺻﺤﻴﺢ ﻣﺴﻠﻢ ﻭﻷﻧﻪ ﺫﻛﺮ ﻭﺯﻳﺎﺩﺗﻪ ﻭﻟﻮ ﺭﻛﻨﺎ ﻻ ﺗﻀﺮ ﻛﺘﻜﺮﻳﺮ اﻟﻔﺎﺗﺤﺔ ﺑﻘﺼﺪ اﻟﺮﻛﻨﻴﺔ ﺇﻣﺎ ﺳﻬﻮا ﻓﻼ ﻳﻀﺮ ﺟﺰﻣﺎ ﻭﻣﺮ ﺃﻧﻪ ﻻ ﻣﺪﺧﻞ ﻟﺴﺠﻮﺩ اﻟﺴﻬﻮ ﻓﻴﻬﺎ ( تحفة: ٣ / ١٣٤)


 ﺃﻭ ﺳﺪﺱ ﻣﺜﻼ) ﻇﺎﻫﺮﻩ ﻋﺪﻡ اﻟﺒﻄﻼﻥ ﻭﻟﻮ ﻛﺜﺮ اﻟﺰاﺋﺪ ﺟﺪا ﻭﺗﻜﺮﻩ اﻟﺰﻳﺎﺩﺓ ﻋﻠﻴﻬﺎ ﻟﻠﺨﻼﻑ ﻓﻲ اﻟﺒﻄﻼﻥ ﺑﻬﺎ ﻭﺣﻴﺚ ﺯاﺩ ﻓﺎﻷﻭلى ﻟﻪ اﻟﺪﻋﺎء ﻣﺎ ﻟﻢ ﻳﺴﻠﻢ ﻟﺒﻘﺎﺋﻪ ﺣﻜﻤﺎ ﻓﻲ اﻟﺮاﺑﻌﺔ ﻭاﻟﻤﻄﻠﻮﺏ ﻓﻴﻬﺎ اﻟﺪﻋﺎء ﺣﺘﻰ ﻟﻮ ﻟﻢ ﻳﻜﻦ ﻗﺮﺃ اﻟﻔﺎﺗﺤﺔ ﻓﻲ اﻷﻭﻟﻰ ﺃﺟﺰﺃﺗﻪ ﺣﻴﻨﺌﺬ ﻓﻴﻤﺎ ﻳﻈﻬﺮ ﺛﻢ ﺭﺃﻳﺖ ﻋﻠﻰ ﺣﺞ ﺻﺮﺡ ﺑﻤﺎ اﺳﺘﻈﻬﺮﻧﺎﻩ ( شرواني : ٣ / ١٣٤) 


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ആഖിറ: 13


അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ (റ) ജീവിതം, ദൗത്യം

 7️⃣7️⃣4️⃣4️⃣

..........................................

*അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ (റ) ജീവിതം, ദൗത്യം*

🍄🍄🍄🍄🍄🍄🍄🍄🍄


 *എം.എ. ജലീല്‍ സഖാഫി പുല്ലാര‍‍*

............................... 

     സുല്‍താനുല്‍ ആരിഫീന്‍ അഹ്'മദുല്‍ കബീര്‍ അര്‍രിഫാഈ(റ) ഹിജ്‌റാബ്ദം 500 റജബു മാസം 27ന് ഇറാഖിലെ ബത്വാഇഹ് എന്ന ഗ്രാമത്തില്‍ ജനിച്ചു.  പ്രസിദ്ധ വലിയ്യും പണ്ഡിതനുമായ മന്‍സൂരിനില്‍ ബത്വാഇഹി (റ)വിൻ്റെ  സഹോദരി ഫാത്വിമ(റ)യാണു ശൈഖു രിഫാഇ(റ)യുടെ മാതാവ്. നബി(സ) തങ്ങളുടെ പൗത്രന്‍ ഹുസൈനി(റ)ലേക്ക് പിതൃപരമ്പര സന്ധിക്കുന്നു. ഉമ്മ വഴിക്കു ഹസനി(റ)ലേക്കും എത്തിച്ചേരുന്നു. അബുല്‍ അബ്ബാസ് എന്നാണ് ഉപജ്ഞാനാമം.

      ശൈഖു രിഫാഇ(റ)യുടെ മാതാവ് തന്റെ സഹോദരനായ മന്‍സൂരിനില്‍ ബത്വാഇഹി (റ)വിൻ്റെ ശൈഖായ അബൂ മുഹമ്മദിശ്ശന്‍ ബകിറയെ(റ) സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴൊക്കെ അദ്ദേഹം എഴുന്നേറ്റു നില്‍ക്കും. ഇതു പല പ്രാവശ്യം കണ്ട മുരീദുമാര്‍ എഴുന്നേറ്റു നില്‍ക്കുന്നതിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ഇങ്ങനെ: ”അവളുടെ വയറ്റിലുള്ള കുട്ടിയെ ആദരിച്ചുകൊണ്ടാണ് എഴുന്നേറ്റു നില്‍ക്കുന്നത്. ആ കുട്ടിക്ക് വലിയ പദവിയും കറാമത്തുകളും ഉണ്ടാകും.”


      രിഫാഈ ശൈഖിനു ഏഴു വയസ്സുള്ളപ്പോള്‍ പിതാവ് അലിയ്യ്(റ) മരണപ്പെട്ടു. ശേഷം അമ്മാവന്‍ ശൈഖ് മന്‍സൂര്‍ (റ) കുടുംബത്തെ വാസ്വിതിലേക്ക് മാറ്റി താമസിപ്പിച്ചു! അവിടെ വെച്ചു ശൈഖ് രിഫാഈ(റ)പല ശൈഖുമാരില്‍നിന്നും ദീനീ വിജ്ഞാനം കരസ്ഥമാക്കി. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു.

       താജുല്‍ ആരിഫീൻ , ശറഫുസ്സാഹിദീന്‍, അല്‍ഖുത്വുബുല്‍ ഗൗസ്, അല്‍കന്‍സു റബ്ബാനി തുടങ്ങി നിരവധി സ്ഥാനപ്പേരുകളോടുകൂടിയാണു പണ്ഡിതര്‍ ശൈഖു രിഫാഇ(റ)യെ പരിചയപ്പെടുത്താറുള്ളത്. ഉന്നതരായ ഒട്ടനവധി ഇമാമുകള്‍ ശൈഖു രിഫാഈ(റ)യുടെ മഹത്ത്വങ്ങള്‍ വിവരിച്ചു ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. 

     ഇമാം റാഫിഈ(റ)യുടെ ‘സവാദുല്‍ ഐനയ്ന്‍’, ഇമാം കാസറൂനി(റ)യുടെ ‘ശിഫാഉല്‍ അസ്ഖാം’, ഇമാം അലിയ്യുബ്‌നു ഹദ്ദാദി(റ)ന്റെ 

  ‘റബീഉല്‍ ആശികീന്‍’ എന്നിവ അവയില്‍ ചിലതുമാത്രം.


*പരീക്ഷണം*

➖➖➖➖➖➖


    അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവര്‍. നമ്മുടെ കഥാപുരുഷന്റെ ചില പരീക്ഷണ ചരിത്രം ശ്രദ്ധിക്കുക. ശൈഖു രിഫാഈ(റ)യുടെ ഒരു മുരീദ് സ്വര്‍ഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ(റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണര്‍ത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ(റ)യുടെ വീട്ടില്‍ ചെന്നപ്പോള്‍ ദുസ്വഭാവിയായ ഭാര്യ അസഭ്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. അഞ്ഞൂറ് ദീനാര്‍ ആവശ്യപ്പെട്ടുകൊണ്ടാണു ഭാര്യയുടെ അക്രമം. മുരീദ് അഞ്ഞൂര്‍ ദീനാര്‍ സ്വരൂപിച്ച് ശൈഖു രിഫാഈ(റ)ക്കു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു: ”ഇതു ഭാര്യക്കു കൊടുക്കൂ.”

,ശൈഖു തല്‍സമയം മുരീദിനോട് പറഞ്ഞു: ”ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കില്‍ എന്നെ നീ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ?”


 *കറാമത്തുകള്‍*

..................................


   ശൈഖു രിഫാഈ(റ)യുടെ ധാരാളം കറാമത്തുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രസിദ്ധമാണ് നബി(സ)യുടെ കൈ ചുംബിച്ച ചരിത്രം. അതിങ്ങനെ വായിക്കാം: നബി(സ)യുടെ ഹുജ്‌റാ ശരീഫില്‍ സിയാറത്തിനു വന്ന ശൈഖു രിഫാഈ(റ) മുത്തുനബിയുടെ അഭിമുഖമായി നിന്നുകൊണ്ട് ഈ അര്‍ത്ഥത്തില്‍ രണ്ടുവരി കവിത ഉരുവിട്ടു: ”ഞാന്‍ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തിമണക്കാന്‍ പറഞ്ഞയക്കാറുണ്ട്. എന്നാല്‍, ആത്മാവ് അതിന്റെ ജഡവുമായിട്ടു തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ടു അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാന്‍ ഒന്നു നീട്ടിത്തരൂ.” ഉടനെ അവിടത്തെ പുണ്യകരം വെളിവാകുകയും രിഫാഈ(റ) ചുംബിക്കുകയും ചെയ്തു.


      മഷി ഉപയോഗിക്കാതെ മഹാനവര്‍കള്‍ എഴുതാറുണ്ടായിരുന്നു. വല്ല മന്ത്രവും ഉറുക്കും എഴുതിക്കൊടുക്കാന്‍ ആരെങ്കിലും വന്നാല്‍ മഷികൊണ്ടല്ലാതെ വിരല്‍ കൊണ്ടാണ് ശൈഖു രിഫാഈ (റ) എഴുതിക്കൊടുക്കുക. ഇങ്ങനെ എഴുതികിട്ടിയ ഒരാള്‍ കുറേ നാളുകള്‍ക്കു ശേഷം ആ കടലാസുമായി ശൈഖവര്‍കളെ സമീപിച്ചു എഴുതാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു നോക്കി ഇതു എഴുതിയതാണല്ലോ എന്നു പറഞ്ഞു തിരിച്ചുകൊടുത്തു.


     ഒട്ടനവധി ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കല്‍ ശൈഖു രിഫാഈ(റ) പറഞ്ഞു: ”ഉഹൈമിദുമിന്‍ഹും” (ചെറിയ അഹ്'മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്'മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാര്‍ അന്ധാളിച്ചു നിന്നപ്പോള്‍ ശൈഖ് പറഞ്ഞു: ”മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദില്‍ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി(റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്'മദായ ഞാനും. എല്ലാവരും എന്നെ അഹ്'മദുല്‍ കബീര്‍ (വലിയ അഹ്'മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉഹൈമിദ് (ചെറിയ അഹ്'മദ്) ആണ്.

ഞാനും മുഹിയിദ്ദീന്‍ ശൈഖിന്റെ കാലടിക്കു കീഴിലാണ്.”


*പാണ്ഡിത്യം*

    ശൈഖു രിഫാഈ(റ) ശാഫിഈ മദ്ഹബ് അവലംബിച്ചവരായിരുന്നു. ഇമാം സീറാസി(റ)യുടെ ‘തന്‍ബീഹ്’ എന്ന ഗ്രന്ഥമാണ് തദ്‌വിഷയത്തില്‍ മഹാന്‍ പഠിപ്പിച്ചത്. ഇരുപത് വര്‍ഷംകൊണ്ടു പലവിധ വിജ്ഞാനങ്ങളിലും നിപുണനാവാന്‍ മഹാനു കഴിഞ്ഞു. ഇബ്‌നുല്‍ ജൗസി(റ) പറയുന്നു:”ഞാന്‍ ഒരു ബറാഅത്തു രാവില്‍ ശൈഖിന്റെ സന്നിധിയില്‍ പോയി. ഏകദേശം ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാന്‍ അവിടെയുണ്ടായിരുന്നു.വിനയത്തിന്റെയും താഴ്മയുടെയും പര്യായമായിരുന്നു ശൈഖവര്‍കള്‍. തന്നെ ആക്ഷേപിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അസഭ്യങ്ങള്‍ എത്ര പറഞ്ഞാലും ഒന്നിനും പ്രതികരിക്കുകയില്ല. പാരിതോഷികമായി അവര്‍ക്ക് വല്ല വസ്തുവും കൊടുത്തയക്കും. എവിടെയെങ്കിലും ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ അവിടെ സന്ദര്‍ശിക്കാന്‍ പോകും. സ്വന്തം തലയില്‍ വിറക് ചുമന്ന് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചതിന് അക്കാര്യം നിങ്ങളെന്തിനാണു അറിയുന്നതെന്നു തിരിച്ചു ചോദിച്ച കുട്ടിയോട് മോനേ, നീ എന്നെ അദബ് പഠിപ്പിച്ചു, നിനക്കല്ലാഹു നന്മ തരട്ടെയെന്നാണ് രിഫാഈ (റ) പ്രതികരിച്ചത്.


 *രിഫാഈ ത്വരീഖത്ത്*

........................

     ഖാദിരീ ത്വരീഖത്തു പോലെത്തന്നെ സത്യമായ ത്വരീഖത്താണ് രിഫാഈ ത്വരീഖത്ത്. 

    ശൈഖു രിഫാഈ(റ)യുടെ മുറബ്ബിയായ ശൈഖ് അലിയ്യുല്‍ ഖാരി(റ)യാണ്. അദ്ദേഹത്തിന്റെ കാലത്തു തന്നെ ശൈഖു രിഫാഈ(റ)ക്കു ജനങ്ങളെ നേര്‍വഴിയിലേക്കു ക്ഷണിക്കാനുള്ള ഇജാസത്തും നടപ്പുള്ള സ്ഥാനവസ്ത്രവും നല്‍കിയിരുന്നു. ഇപ്രകാരം തന്നെ തന്റെ അമ്മാവന്‍ ശൈഖ് മന്‍സൂർ (റ) വിൽ നിന്നും ലഭിച്ചു. അവരുടെയെല്ലാം സില്‍സില പ്രമുഖരായ മശാഇഖ് വഴി അലിയ്യുബ്‌നു അബീത്വാലിബി(റ)ലേക്കാണ് സന്ധിക്കുന്നത്. രിഫാഈ ത്വരീഖത്തിന്റെ ശൈഖുമാര്‍ ഇന്നും ഈ ത്വരീഖത്ത് സംരക്ഷിച്ചുപോരുന്നു.


*അന്ത്യയാത്ര*

     നീണ്ട എഴുപതു വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേര്‍ക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശൈഖ് രിഫാഇ(റ) ഹിജ്‌റ 570 ജുമാദല്‍ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു. സ്വദേശമായ ഉമ്മു അബീദയില്‍ വെച്ചായിരുന്നു അന്ത്യം.


1446 ജുമാദൽ ഊലാ: 12


മുസ്ഹഫിൽ അടയാളം വെക്കൽ* 🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️

 7️⃣7️⃣4️⃣3️⃣

.............................................


*മുസ്ഹഫിൽ അടയാളം വെക്കൽ*

🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️


❓ മുസ്വ്'ഹഫിൽ നോക്കി ഓതുകയും അങ്ങനെ  ഓതിയ ഭാഗം മനസ്സിലാക്കാനും ബാക്കി പിന്നെ ഓതാനും സൗകര്യപ്പെടാൻ വേണ്ടി  മുസ്വ്'ഹഫിൽ കടലാസ് കൊണ്ട് അടയാളം വെക്കാമോ?


✅ അതേ, അതു അനുവദനീയമാണ്. ( ഹാശിയത്തുൽ ബുജൈരിമി: 1/48 നോക്കുക)

   നിസാര പ്പെടുത്തൽ ഉദ്ദേശ്യമില്ലാതെ മുസ്ഹഫിൽ നാണയം വെക്കലും അനുവദനീയമാണന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

    അതേ സമയം മുസ്വ്'ഹഫിൻ്റെ പേജ് മടക്കി വെച്ച് അടയാളം വെക്കുന്നത് ശരിയല്ല, മത ഗ്രന്ഥങ്ങളിലൊന്നും ആ രീതി സ്വീകരിക്കരുത്. 

ﻳﺤﺮﻡ ﻭﺿﻊ اﻟﺪﺭاﻫﻢ ﻓﻲ ﻭﺭﻕ اﻟﻤﺼﺤﻒ ﻭﺟﻌﻠﻪ ﻭﻗﺎﻳﺔ، ﻭﻟﻮ ﻟﻤﺎ ﻓﻴﻪ ﻗﺮﺁﻥ ﻭﺑﺤﺚ ﺑﻌﻀﻬﻢ ﺣﻠﻪ ﻭﻟﻴﺲ ﻛﻤﺎ ﺯﻋﻢ اﻩـ اﺑﻦ ﺣﺠﺮ *ﻭاﻟﻤﻌﺘﻤﺪ اﻟﺤﻞ ﺣﻴﺚ ﻟﻢ ﻳﻜﻦ ﻓﻴﻪ ﺇﻫﺎﻧﺔ*.( حاشية البجيرمي : ١ / ٤٨)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 11

https

നഖവും മുടിയും നജസിലേക്ക് ഇടൽ* 🏟️🏟️🏟️🏟️

 7️⃣7️⃣4️⃣2️⃣

..........................................

*നഖവും മുടിയും നജസിലേക്ക് ഇടൽ*

🏟️🏟️🏟️🏟️🏟️🏟️🏟️


      ❓ ശരീരത്തിൽ നിന്നു നീക്കുന്ന നഖങ്ങളും മുടികളും കക്കൂസ് കുഴിയിലും മറ്റു നജസുള്ള സ്ഥലത്തും ഇടൽ ഹറാമാണോ?


  ✅ ഇമാം അലിയ്യുശ്ശബ്റാ മല്ലിസി (റ) തൻ്റെ ,ഹാശിയത്തുന്നിഹായ, : യിൽ പറയുന്നു: അതു ഹറാമാണോ അല്ലയോ എന്നതിൽ സംശയം ഉണ്ട്.  അവ മറക്കൽ സുന്നത്തുള്ളൂ എന്നു ഫുഖഹാഅ് പറഞ്ഞതിൻ്റെ ഭാഹ്യാർത്ഥം ഹറാമില്ല എന്നാണ്. ഇതു കൂടുതൽ പoനത്തിനു വിധേയമാക്കണം ( ഹാശിയത്തുന്നിഹായ :2/341) 

     ഇമാം ശർവാനി (റ) ഹാശിയത്തു തുഹ്ഫ: യിൽ ഇതു ഉദ്ധരിച്ചിട്ടുണ്ട് (ശർവാനി: 2/476)


*ﻭﻫﻞ ﻳﺤﺮﻡ ﺇﻟﻘﺎء ﺫﻟﻚ ﻓﻲ اﻟﻨﺠﺎﺳﺔ ﻛاﻷﺧﻠﻴﺔ ﺃﻭ ﻻ ﻓﻴﻪ ﻧﻈﺮ ﻭﻇﺎﻫﺮ ﺇﻃﻼﻗﻪ ﺳﻦ اﻟﺪﻓﻦ اﻟﺜﺎﻧﻲ ﻓﻠﻴﺮاﺟﻊ*،


       ഇമാം ബുജൈരിമി (റ) പറയുന്നു:  നഖവും മുടിയും നജസ് കുഴിയിൽ ഇട്ടു മറച്ചാലും മറക്കുക എന്നതു ഉണ്ടായല്ലോ . അപ്പോൾ അങ്ങനെ മറച്ചാലും മതിയെന്നതാണ് മനസ്സിലാകുന്നത്. എങ്കിലും അതു കറാഹത്താണ്.( ഹാശിയത്തുൽ ബുജൈരിമി: 2/208)


*ﻫﻞ ﻳﻜﺘﻔﻰ ﺑﺈﻟﻘﺎﺋﻬﺎ ﻓﻲ اﻷﺧﻠﻴﺔ ﻟﻮﺟﻮﺩ اﻟﺴﺘﺮ ﺃﻭ ﻻ؟ اﻟﻈﺎﻫﺮ اﻻﻛﺘﻔﺎء ﻟﻜﻦ ﻣﻊ اﻟﻜﺮاﻫﺔ* 

  ❓ പുരുഷൻ്റെ ശരീരത്തിൽ നിന്നു പിരിഞ്ഞ ഭാഗങ്ങൾ മറയ്ക്കൽ സുന്നത്താണല്ലോ. എന്നാൽ ഔറത്തിൻ്റെ ഭാഗത്തുള്ളതാ ണെങ്കിലോ? ഉദാ: ഗുഹ്യരോമം ?


  ✅ അതു മറയ്ക്കൽ നിർബന്ധമാണ്. അതുപോലെ സ്ത്രീയുടെ മുടികൾ, നഖം എന്നിവ മറയ്ക്കൽ നിർബന്ധമാണ്  ( ഹാശിയത്തുൽ ബുജൈരിമി: 2/208)

*ﻭﻳﺴﺘﺤﺐ ﻟﻪ ﺩﻓﻦ ﻣﺎ ﻳﺰﻳﻠﻪ ﻣﻦ ﻇﻔﺮ ﻭﺷﻌﺮ ﻭﺩﻡ اﻩـ*.

*ﻗﻠﺖ: ﻳﻨﺒﻐﻲ ﺗﻘﻴﻴﺪﻩ ﺑﻐﻴﺮ ﻇﻔﺮ ﻋﻮﺭﺓ ﻭﺷﻌﺮﻫﺎ، ﺃﻣﺎ ﻟﻮ ﻛﺎﻥ ﻣﻨﻬﺎ ﻛﻌﺎﻧﺔ اﻟﺮﺟﻞ ﻭﻇﻔﺮ ﻭﺷﻌﺮ اﻣﺮﺃﺓ ﻭﺧﻨﺜﻰ ﻓﻴﻨﺒﻐﻲ ﻭﺟﻮﺏ اﻟﺴﺘﺮ ﻟﺤﺮﻣﺔ اﻟﻨﻈﺮ ﺇﻟﻴﻪ* ( حاشية البجيرمي: ٢ / ٢٠٨)


🖌️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 11


ശൈഖ് രിഫാഈ (റ) തിരുനബി(സ്വ)യുടെ കരം ചുംബിച്ച സംഭവം രിഫാഈ മൗലിദിലുണ്ടല്ലോ

 7️⃣7️⃣4️⃣1️⃣

............................................

*രിഫാഈ മൗലിദ് : സംശയ നിവാരണം*

 (09)

💚💚💚💚💚💚💚💚💚

❓ ശൈഖ് രിഫാഈ (റ) തിരുനബി(സ്വ)യുടെ കരം ചുംബിച്ച സംഭവം രിഫാഈ മൗലിദിലുണ്ടല്ലോ. അതു അല്പം വിവരിക്കാമോ?

     

✅  രിഫാഈ മൗലിദിൽ മാത്രമല്ല, നിരവധി ചരിത്ര ഗ്രന്ഥങ്ങളിലുമുണ്ട്. 

       ശൈഖ് രിഫാഈ(റ) വിൽ നിന്നു നിരവധി കറാമത്തുകൾ ഉണ്ടായിട്ടുണ്ട്. അതിൽ പ്രസിദ്ധ പ്രചാരം നേടിയതാണ് തിരുനബി(സ്വ)യുടെ കൈ ചുംബിച്ച സംഭവം. അതിങ്ങനെ:


     നബി(സ്വ)യുടെ ഹുജ്റത്തുശ്ശരീഫ:യിലേക്ക് സിയാറത്തിനു വന്ന ശൈഖു രിഫാഈ(റ) തിരുനബി(സ്വ)യോട് അഭിമുഖമായി നിന്നുകൊണ്ട് രണ്ടു വരി പദ്യം ചൊല്ലി:


*فِـي حَالَـةِ الْبُـعْدِ رُوحِــي كُـنْـتُ اُرْسِــلُهَا*

*تُـقَـبِّـلُ اْلأرْضَ عَـنِّــي فَـهِــيَ نَـائِـبَـتِـــي*


*فَــهَــذِهِ نَــوْبَــةُ اْلأشْــبَــاحِ قَــدْ حَضَــرَتْ*

*فَامْـدُدْ يَمِـينَكَ لِكَـيْ تَحْظَـى بِهَا شَفَتِـي*


*അർത്ഥം:* 

   ഞാൻ അകലെയായിരിക്കെ എന്റെ ആത്മാവിനെ ഇവിടം മുത്തി മണക്കാൻ പറഞ്ഞയക്കാറുണ്ട്. എന്നാൽ ആത്മാവ് അതിന്റെ ശരീരത്തോടെ തന്നെയിതാ വന്നിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വലതു കൈ ചുംബിച്ചു ഭാഗ്യം ലഭിക്കാൻ ഒന്ന് നീട്ടിത്തരൂ...


    ഈ വരികൾ ചൊല്ലിയ ഉടനെ പുണ്യകരം വെളിവാകുകയും ശൈഖ് രിഫാഈ(റ) മുത്തമിടുകയും ചെയ്തു. 

     ഈ സംഭവം നിരവധി പണ്ഡിതർ ഉദ്ധരിച്ചിട്ടുണ്ട്. (الحاوي للفتاوي

= അൽ ഹാവീ 

ലിൽ ഫതാവീ) 

   

   *രിഫാഈ മൗലിദിൽ يمينك എന്നതിനു പകരം يديك* *എന്നാണുള്ളത്* 

_[ ഈ പരമ്പര അവസാനിച്ചു ]_


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 10

ht

المنصوص* *എന്നതിൻ്റെ ഉദ്ദേശ്യമെന്ത്?*

 



7️⃣7️⃣4️⃣0️⃣

----------------------------------------------------

*ദർസു കിതാബുകൾ  സംശയങ്ങളും മറുപടികളും*

_( ഭാഗം ഇരുപത്തി രണ്ട് )_

🧻🧻🧻🧻🧻🧻🧻🧻🧻


 *الأصح المنصوص*

*എന്നതിൻ്റെ ഉദ്ദേശ്യമെന്ത്?*


❓ ഇമാം നവവീ (റ) തൻ്റെ മിൻഹാജിൽ الأصح എന്നു പറഞ്ഞാൽ അതു ശാഫിഈ അസ്വ്'ഹാബിൻ്റെ വീക്ഷണമാണല്ലോ.എന്നാൽ المنصوص എന്നാൽ ഇമാം ശാഫിഈ (റ)വിൻ്റെ വീക്ഷണമല്ലേ? ഇമാം ശാഫിഈ (റ)വിന് ഒരു '' നസ്വ് '''  ഉണ്ടാകുമ്പോൾ അസ്ഹാബിന് എങ്ങനെ ' വജ്ഹ് ' ഉണ്ടാകും.? രണ്ടും ഒരുമിച്ച് ഉണ്ടാവൽ വൈരുദ്ധ്യമല്ലേ ?


= അബൂ സുഹൈൽ പാണ്ടിക്കാട്


✅ മിൻഹാജിൽ കാണുന്ന الأصح المنصوص എന്നത് الراجح എന്ന അർത്ഥത്തിനാണ്. കാരണം, نص -  الأصح - എന്നിവ അതിൻ്റെ യതാർത്ഥ ഉദ്ദേശ്യത്തിൽ ഒരുമിച്ച് കൂടൽ (ചോദ്യകർത്താവ് പറഞ്ഞതുപോലെ ) വൈരുദ്ധ്യമാണ്. ( ഹാശിയത്തുന്നിഹായ : 1/302)


ﻗﻠﺖ: اﻷﺻﺢالمنصوص) ﻫﻮ ﻫﻨﺎ ﺑﻤﻌﻨﻰ اﻟﺮاﺟﺢ ﺑﻘﺮﻳﻨﺔ ﺟﻤﻌﻪ ﺑﻴﻨﻪ ﻭﺑﻴﻦ اﻟﻤﻨﺼﻮﺹ، ﻭﻻ ﻳﺼﺢ ﺣﻤﻠﻪ ﻋﻠﻰ ﻇﺎﻫﺮﻩ ﻟﻤﺎ ﻳﻠﺰﻡ ﻋﻠﻴﻪ ﻣﻦ اﻟﺘﻨﺎﻓﻲ، ﻓﺈﻥ اﻷﺻﺢ ﻣﻦ اﻷﻭﺟﻪ ﻟﻷﺻﺤﺎﺏ ﻭاﻟﻤﻨﺼﻮﺹ ﻟﻹﻣﺎﻡ ﻭﻓﻲ اﻟﻮﺻﻒ ﺑﻬﻤﺎ ﻣﻌﺎ ﺗﻨﺎﻑ | حاشية النهاية: ١ / ٣٠٢)


🖊️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 10


വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും

 7️⃣7️⃣3️⃣6️⃣

..........................................

 *വുളൂഇലെ പ്രാർത്ഥനകളും ഇമാം നവവി(റ)വിൻ്റെ പരാമർശവും*

⛺⛺⛺⛺⛺⛺⛺⛺


❓ വുളൂഇൽ ഓരോ അവയവം കഴുകുമ്പോളും പ്രത്യേകം പ്രാർത്ഥനകൾ സുന്നത്താണെന്ന് നിരവധി ഇമാമുകൾ വ്യക്തമാക്കിയിട്ടും ഇമാം നവവി(റ) മിൻഹാജിൽ لا أصل له [ അതിനു അടിസ്ഥാനമില്ല ] എന്നു പറഞ്ഞത് എന്തുകൊണ്ട് .

= മിഖ്ദാദ് മുസ്'ലിയാർ ഗൂഡല്ലൂർ


✅ ശൈഖ് സകരിയ്യൽ അൻസ്വാരി (റ) വിവരിക്കുന്നു: അടിസ്ഥാനമില്ല എന്നു പറഞ്ഞത് സ്വഹീഹായ ഹദീസിൽ വന്നിട്ടില്ല എന്ന അർത്ഥത്തിലാണ്. അമൽ ചെയ്യാൻ പറ്റുന്ന നിലയിൽ ഇബ്നു ഹിബ്ബാൻ (റ) വിൻ്റെ താരീഖിലും മറ്റും നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ ഹദീസിൽ വന്നിട്ടുണ്ട്.[ അസ്നൽ മത്വാലിബ് 1/44 ]

    ഇമാം ശർവാനി (റ) വിവരിക്കുന്നു: സ്വഹീഹായ പരമ്പരയുള്ള ഹദീസിൽ വന്നിട്ടില്ല എന്ന നിലയ്ക്കാണ് ഇമാം നവവി(റ) അടിസ്ഥാനമില്ല എന്നു പറഞ്ഞത്. എന്നാൽ നിരവധി പരമ്പരയിലൂടെ പ്രസ്തുത പ്രാർത്ഥനകൾ വന്ന ഹദീസ് ഇമാം നവവി(റ)വിൻ്റെ അരികിൽ സ്ഥിരപ്പെടാത്തത് കൊണ്ടോ രചനാ സമയം മനസ്സിൽ ഉദിക്കാത്തത് കൊണ്ടോ ആവാം പ്രസ്തുത പ്രാർത്ഥന സുന്നത്താണ് എന്നത് നിഷേധിച്ചത്. [ ശർവാനി :1/240 ]

    താരീഖ് ഇബ്നു ഹിബ്ബാനിലും മറ്റും വന്ന ഹദീസുകൾ ഇമാം നവവി(റ)വിനും ഇമാം റാഫിഈ (റ) വിനും നഷ്ടപ്പെട്ടു - ലഭിച്ചില്ല - എന്നു ഇമാം ജലാലുദ്ദീൻ മഹല്ലി (റ) كنز الراغبين ൽ (1/ 64 ) വ്യക്തമാക്കിയിട്ടുണ്ട്

[ ഇമാം റാഫിഈ (റ)പ്രസ്തുത പ്രാർത്ഥനകൾ സുന്നത്താണ് എന്നു പറഞ്ഞ ഇമാമാണ്. എന്നാൽ അതു സലഫുസ്സാലിഹീങ്ങളിൽ നിന്നു സ്ഥിരപ്പെട്ടത് എന്ന നിലയ്ക്കാണ് എന്നാണ് അദ്ദേഹം സമർത്ഥിച്ചത് (ശർഹുൽ കബീർ 1/135, മഹല്ലി: 1/64


ﻻ ﺃﺻﻞ ﻟﻪ) ﺃﻱ ﻓﻲ اﻟﺼﺤﺔ، ﻭﺇﻻ ﻓﻘﺪ ﺭﻭﻱ ﻋﻨﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﺿﻌﻴﻔﺔ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ، ﻭﻏﻴﺮﻩ، ﻭﻣﺜﻠﻪ ﻳﻌﻤﻞ ﺑﻪ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ ( أسنى المطالب: ١ / ٤٤)


 ﻭﻧﻔﻰ اﻟﻤﺼﻨﻒ ﺃﺻﻠﻪ ﺑﺎﻋﺘﺒﺎﺭ اﻟﺼﺤﺔ ﺃﻣﺎ ﺑﺎﻋﺘﺒﺎﺭ ﻭﺭﻭﺩﻩ ﻣﻦ اﻟﻄﺮﻕ اﻟﻤﺘﻘﺪﻣﺔ ﻓﻠﻌﻠﻪ ﻟﻢ ﻳﺜﺒﺖ ﻋﻨﺪﻩ ﺫﻟﻚ ﺃﻭ ﻟﻢ ﻳﺴﺘﺤﻀﺮﻩ ﺣﻴﻨﺌﺬ ( شرواني : ١ / ٢٤٠)


 ﻓﺎﺗﻬﻤﺎ [ النوويَّ والرافعيَّ ] ﺃﻧﻪ ﺭﻭﻱ ﻋﻦ اﻟﻨﺒﻲ  ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻣﻦ ﻃﺮﻕ ﻓﻲ ﺗﺎﺭﻳﺦ اﺑﻦ ﺣﺒﺎﻥ ﻭﻏﻴﺮﻩ ﻭﺇﻥ ﻛﺎﻧﺖ ﺿﻌﻴﻔﺔ ﻟﻠﻌﻤﻞ ﺑﺎﻟﺤﺪﻳﺚ اﻟﻀﻌﻴﻒ ﻓﻲ ﻓﻀﺎﺋﻞ اﻷﻋﻤﺎﻝ. [ كنز الراغبين: ١ / ٦٤ ]


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 08


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...