7️⃣7️⃣4️⃣2️⃣
..........................................
*നഖവും മുടിയും നജസിലേക്ക് ഇടൽ*
🏟️🏟️🏟️🏟️🏟️🏟️🏟️
❓ ശരീരത്തിൽ നിന്നു നീക്കുന്ന നഖങ്ങളും മുടികളും കക്കൂസ് കുഴിയിലും മറ്റു നജസുള്ള സ്ഥലത്തും ഇടൽ ഹറാമാണോ?
✅ ഇമാം അലിയ്യുശ്ശബ്റാ മല്ലിസി (റ) തൻ്റെ ,ഹാശിയത്തുന്നിഹായ, : യിൽ പറയുന്നു: അതു ഹറാമാണോ അല്ലയോ എന്നതിൽ സംശയം ഉണ്ട്. അവ മറക്കൽ സുന്നത്തുള്ളൂ എന്നു ഫുഖഹാഅ് പറഞ്ഞതിൻ്റെ ഭാഹ്യാർത്ഥം ഹറാമില്ല എന്നാണ്. ഇതു കൂടുതൽ പoനത്തിനു വിധേയമാക്കണം ( ഹാശിയത്തുന്നിഹായ :2/341)
ഇമാം ശർവാനി (റ) ഹാശിയത്തു തുഹ്ഫ: യിൽ ഇതു ഉദ്ധരിച്ചിട്ടുണ്ട് (ശർവാനി: 2/476)
*ﻭﻫﻞ ﻳﺤﺮﻡ ﺇﻟﻘﺎء ﺫﻟﻚ ﻓﻲ اﻟﻨﺠﺎﺳﺔ ﻛاﻷﺧﻠﻴﺔ ﺃﻭ ﻻ ﻓﻴﻪ ﻧﻈﺮ ﻭﻇﺎﻫﺮ ﺇﻃﻼﻗﻪ ﺳﻦ اﻟﺪﻓﻦ اﻟﺜﺎﻧﻲ ﻓﻠﻴﺮاﺟﻊ*،
ഇമാം ബുജൈരിമി (റ) പറയുന്നു: നഖവും മുടിയും നജസ് കുഴിയിൽ ഇട്ടു മറച്ചാലും മറക്കുക എന്നതു ഉണ്ടായല്ലോ . അപ്പോൾ അങ്ങനെ മറച്ചാലും മതിയെന്നതാണ് മനസ്സിലാകുന്നത്. എങ്കിലും അതു കറാഹത്താണ്.( ഹാശിയത്തുൽ ബുജൈരിമി: 2/208)
*ﻫﻞ ﻳﻜﺘﻔﻰ ﺑﺈﻟﻘﺎﺋﻬﺎ ﻓﻲ اﻷﺧﻠﻴﺔ ﻟﻮﺟﻮﺩ اﻟﺴﺘﺮ ﺃﻭ ﻻ؟ اﻟﻈﺎﻫﺮ اﻻﻛﺘﻔﺎء ﻟﻜﻦ ﻣﻊ اﻟﻜﺮاﻫﺔ*
❓ പുരുഷൻ്റെ ശരീരത്തിൽ നിന്നു പിരിഞ്ഞ ഭാഗങ്ങൾ മറയ്ക്കൽ സുന്നത്താണല്ലോ. എന്നാൽ ഔറത്തിൻ്റെ ഭാഗത്തുള്ളതാ ണെങ്കിലോ? ഉദാ: ഗുഹ്യരോമം ?
✅ അതു മറയ്ക്കൽ നിർബന്ധമാണ്. അതുപോലെ സ്ത്രീയുടെ മുടികൾ, നഖം എന്നിവ മറയ്ക്കൽ നിർബന്ധമാണ് ( ഹാശിയത്തുൽ ബുജൈരിമി: 2/208)
*ﻭﻳﺴﺘﺤﺐ ﻟﻪ ﺩﻓﻦ ﻣﺎ ﻳﺰﻳﻠﻪ ﻣﻦ ﻇﻔﺮ ﻭﺷﻌﺮ ﻭﺩﻡ اﻩـ*.
*ﻗﻠﺖ: ﻳﻨﺒﻐﻲ ﺗﻘﻴﻴﺪﻩ ﺑﻐﻴﺮ ﻇﻔﺮ ﻋﻮﺭﺓ ﻭﺷﻌﺮﻫﺎ، ﺃﻣﺎ ﻟﻮ ﻛﺎﻥ ﻣﻨﻬﺎ ﻛﻌﺎﻧﺔ اﻟﺮﺟﻞ ﻭﻇﻔﺮ ﻭﺷﻌﺮ اﻣﺮﺃﺓ ﻭﺧﻨﺜﻰ ﻓﻴﻨﺒﻐﻲ ﻭﺟﻮﺏ اﻟﺴﺘﺮ ﻟﺤﺮﻣﺔ اﻟﻨﻈﺮ ﺇﻟﻴﻪ* ( حاشية البجيرمي: ٢ / ٢٠٨)
🖌️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ഊലാ 11