Saturday, September 7, 2024

തിരുനബിയുടെ ജനനം മുഹറത്തിൽ ആശൂറാഇൽ ആണെന്ന് മുഹിയുദ്ധീൻ ശൈഖ് പറഞ്ഞിട്ടുണ്ടോ ?

 

തിരുനബിയുടെ ജനനം മുഹറത്തിൽ ആശൂറാഇൽ ആണെന്ന് മുഹിയുദ്ധീൻ ശൈഖ് പറഞ്ഞിട്ടുണ്ടോ ?

തിരുനബിയുടെ ജനനം റബി ഉൽ അവ്വലിലാണെന്ന് ധാരാളം പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.
മുഹ് യദ്ധീൻ ശൈഖ് അദ്ദേഹത്തിന്റെ അഭിപ്രായമായി മുഹറത്തിലാണ് തിരു നബി ജനിച്ചത് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല അത് വഹാബി പുരോഹിത വർഗ്ഗത്തിൻറെ പച്ചക്കളവ് മാത്രമാണ്.

കളവുകൾ മാത്രം പറഞ്ഞ് മത്സരങ്ങൾ സംഘടിപ്പിച്ചു സോപ്പുംപടി സമ്മാനം വാങ്ങിയ ഈ പിശാചുക്കൾ കളവ് മാത്രമേ പറയുകയുള്ളൂ

ചില വ്യക്തികൾ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ആശൂറാഇന്റെ മഹത്വം പറയുന്നത്.
കൂട്ടത്തിൽ പത്താമത്തെ കാര്യമായി ആ വ്യക്തികൾ പറഞ്ഞ റിപ്പോർട്ട് കൊണ്ടുവരുക മാത്രമാണ് ചെയ്തിട്ടുള്ളത്.
മറ്റൊരാളുടെ റിപ്പോർട്ട് കൊണ്ടുവന്നാൽ അത് ശൈഖ് പറഞ്ഞതാണ് എന്ന് പറയാൻ ഒരിക്കലും സാധ്യമല്ല. അദ്ദേഹം ചിലരിൽ നിന്നും ഉദ്ധരിച്ചു എന്ന് പറയാനെ പറ്റൂ. മുഹറത്തിന്റെ മഹത്വം പറഞ്ഞപ്പോൾ ഇങ്ങനെ ചില റിപ്പോർട്ടിൽ വന്നിട്ടുണ്ട് ഇങ്ങനെ ചില ആളുകൾ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു എന്ന് മാത്രം.
അതിൻറെ പേരിൽ അത് മുഹിയുദ്ധീൻ ശൈഖിന്റെ അഭിപ്രായമാണ് എന്നോ? അദ്ദേഹം അംഗീകരിച്ചു എന്നോ പറയുന്നത് വിഡ്ഢിത്തവും പച്ചക്കളവും പിശാചിന് പോലും തോൽപ്പിക്കുന്ന വിധത്തിലുള്ള  കള്ള നിർമ്മാണവും ആണ് . കിതാബുകളുടെ ബേസിക് പോലും അറിയാത്തവനിൽ നിന്ന് മാത്രമെ ഇത്തരം കള്ളത്തരങ്ങൾ ഉണ്ടാവുകയുള്ളൂ. ഇത്തരം കള്ളന്മാരായ ഒഹാബീ പുരോഹിതന്മാർ മഹാന്മാരുടെ ഗ്രന്ഥങ്ങളിൽ ഇത്തരം കള്ളത്തരങ്ങൾ എഴുന്നള്ളിക്കുമ്പോൾ ഖുർആനിലും ഹദീസുകളും എത്ര കള്ളത്തരങ്ങൾ പരിഭാഷയിലൂടെയും മറ്റും ഇവർ എഴുന്നള്ളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നുണ്ടെന്ന് ബുദ്ധിയുള്ളവർ മനസ്സിലാക്കുക

മുത്ത് നബിയുടെ ജനനവർഷം പോലും അറിയാത്ത വ്യക്തിയാക്കി ചിത്രീകരിച്ചുഅവിടുത്തെ നിസ്സാരപ്പെടുത്തുകയും . ഇങ്ങനെ ഒരാൾ ജനിച്ചിട്ടേയില്ല എന്ന് പറയുന്ന ആളുകളോട് സമമാവുകയും അവർക്ക് സഹായം ചെയ്യുകയുമാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്

അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

സർവ്വ അനുഗ്രഹങ്ങളും മുത്ത് മുഖേന എന്ന് പറഞ്ഞാൽ ശിർക്കാണോ ? ഇമാം ഷാഫി ശിർക്ക് ചെയ്തോ

 💞

*സർവ്വ അനുഗ്രഹങ്ങളും മുത്ത് മുഖേന എന്ന് പറഞ്ഞാൽ ശിർക്കാണോ ?

ഇമാം ഷാഫി ശിർക്ക് ചെയ്തോ* ?


സർവ്വ അനുഗ്രഹങ്ങളും നൽകുന്നത് അല്ലാഹുവാണ്. എന്നാൽ അനുഗ്രഹത്തിൻറെ കാരണങ്ങൾ അല്ലാഹു പലതാണ് വെച്ചിട്ടുള്ളത് അതിൽ എല്ലാ അനുഗ്രഹത്തിന്റെയും കാരണക്കാരൻ മുത്ത് നബി ആണെന്ന് പറഞ്ഞാൽ അത് ശിർക്കാണ് എന്നാണ് വഹാബി പുരോഹിതന്മാർ പറയുന്നത്.


എന്നാൽ ഇമാം ഷാഫി അവിടത്തെ എന്നാൽ ഇമാം ഷാഫി അവിടത്തെ രിസാലയിൽ പറയുന്നു.


ദീനിലോ ദുനിയാവിലോ

പ്രത്യക്ഷമോ അപ്രത്യക്ഷമോ ആയ  

 ഒരു അനുഗ്രഹവും നമുക്ക് ലഭിക്കുകയോ ദീനിലും ദുനിയാവിലും  അല്ലെങ്കിൽ രണ്ടിൽ ഒന്നിലും ഒരു പ്രയാസങ്ങൾ നീക്കപ്പെടുകയോ ചെയ്യുന്നത്  മുഹമ്മദ് നബി കാരണമായിട്ടല്ലാതെ അല്ല ,

സർവ്വ നന്മകളിലേക്കും അവിടുന്നാണ് നമ്മെ തെലിക്കുന്നത്.

സന്മാർഗത്തിലേക്ക് നേർമാർഗം ആക്കുന്നതും അവിടെന്നാണ്.എല്ലാ നാശത്തിൽ നിന്നും തടുക്കുന്നതും അവിടുന്ന് തന്നെ.സന്മാർഗത്തിന് വിരുദ്ധമായ തിന്മ വരുന്ന സ്ഥലങ്ങളെയും തടുക്കുന്നു.

നാശത്തിലേക്ക് കൊണ്ടുപോകുന്ന കാരണങ്ങളെ ഉണർത്തുകയും ചെയ്യുന്നു. 

(രിസാല ഇമാം ശാഫിഇ)


قال الإمام الشافعي رحمه الله تعالى في كتابه (الرسالة) رقم (39):

"فصلَّى الله على نبيِّنا مُحَمَّدٍ كلَّما ذَكَرَهُ الذَّاكِرُونَ، وغَفَل عن ذِكْرِهِ الغافِلُونَ. وصلَّى الله عليه في الأوَّلين والآخرين، أفضلَ وأكثرَ وأزكى ما صلَّى على أَحَدٍ من خَلْقِـهِ. وزكَّانا وإيَّاكم بالصَّلاة عليه، أفضلَ ما زكَّى أحدًا من أُمَّتِهِ بصلاته عليه. 

والسَّلام عليه ورحمةُ الله وبركاته. وجزاه الله عنَّـا أفْضَلَ ما جزى مُرْسَلاً عن مَنْ أُرْسِلَ إليه؛ فإنَّه أنقَذَنا به من الهَلَكَة، وجعلنا في خير أُمَّةٍ أخرجت للنّاس، دائنينَ بدينه الذي ارتضى، واصطفى به ملائكتَه ومَنْ أنعم عليه مِنْ خلقه، فلم تُمْسِ بنا نعمةٌ ظهرتْ ولا بطنتْ، نلنا بها حظًّا في دِينٍ ودُنْيا، أو دُفِعَ بها عنَّا مكروهٌ فيهما، أو في واحدٍ منهما : إلا ومحمَّدٌ صلى الله عليه سبَبُها، القائدُ إلى خيرها، والهادي إلى رُشْدِها، الذَّائدُ عن الهَلَكَة وموارد السَّوْءِ في خلاف الرُّشْدِ، المُنَـبِّـهُ للأسباب التي تُورد الهَلَكَة، القائمُ بالنصيحـةِ في الإرشاد والإنذار فيها . فصَلَّى الله على محمَّدٍ وعلى آل محمَّدٍ، كما صَلَّى على إبراهيم وآل إبراهيم، إنَّـه حميدٌ مجيدٌ".


💞

ദുനിയാവിലും ദീനിലും ഉള്ള സർവ്വ അനുഗ്രഹങ്ങൾക്കും മുത്ത് നബി കാരണമാണ് എന്ന് പറഞ്ഞ് ഇമാം ഷാഫി ശിർക്ക് ചെയ്ത ആളാണോ വഹാബി പുരോഹിത വർഗമേ


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, September 4, 2024

നബി ജന്മത്തിൽ കരയുന്ന പിശാചുക്കൾ*

 ‏ ‏

*നബി ജന്മത്തിൽ

കരയുന്ന പിശാചുക്കൾ*


ഇബിലീസ് നാല് സന്ദർഭത്തിൽ തേങ്ങി കരഞ്ഞു 

1.ശപിക്കപ്പെട്ട സമയം

2 സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട സമയം

3 മുത്ത് നബി ജനിച്ച സമയം

4 ഫാത്തിഹ ഇറക്കപ്പെട്ട സമയം

(അൽബിദായ -മുഗ്നി - ബുജൈരിമി - )

رَن إِبْلِيسُ ارْبَعَ رَنَاتٍ حِينَ لُعِنَ وحين أَهبِطَ وَحِينَ وُلِدَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسلم وَحِينَ أُنْزِلَ الفَاتِحَةُ ) البداية والنهاية ) مغنى المحتاج ، بجيرمي على الإقناع )


*തിരു ജന്മത്തിൽ ദുഃഖിച്ചു വല്ലിപ്പ കരഞ്ഞിട്ടുണ്ടെങ്കിൽ പേരക്കുട്ടികൾ എങ്ങനെ കരയാതിരിക്കും?*


അൽ ഫാത്തിഹയോട് വല്ലിപ്പക്ക് അലർജി ആണെങ്കിൽ പേരക്കുട്ടികൾക്ക് എങ്ങനെ അലർജി അല്ലാതിരിക്കും?


Aslam Kamil pgi

Tuesday, September 3, 2024

നബിദിനാഘോഷംനബിസ്നേഹ പ്രകടനം* *പുതിയ ശൈലികളിൽ7

 *7/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം*

*പുതിയ ശൈലികളിൽ*


മുത്ത് നബി(സ)യോടുള്ള സ്നേഹപ്രകടനത്തിനു പുതിയ ശൈലികളും മാർഗങ്ങളും സ്വീകരിക്കുന്ന സുന്നികൾ പുത്തൻ വാദികളാണെന്നാണ്  വഹാബി മതം.

സുന്നികൾ സ്നേഹ പ്രകടനത്തിന് സ്വീകരിക്കുന്ന മാർഗങ്ങൾ  സ്വഹാബികൾ സ്വീകരിച്ചിട്ടില്ലെന്നും നബി(സ) പഠിപ്പിച്ചിട്ടില്ലെന്നുമാണ് നബിദിനാഘോഷത്തെ എതിർത്തുകൊണ്ട് വഹാബികൾക്ക് പറയാനുള്ളത്.


ബുദ്ധിയുള്ളയാർക്കും ഇത് നിരർത്ഥകമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. സ്നേഹ പ്രകടനത്തിന് പ്രത്യേക രൂപങ്ങളും ശൈലികളും നിർദ്ദേശിക്കുക സാധ്യമല്ല. അനുവദനീയമായ രൂപങ്ങളിലൊക്കെ സ്നേഹം പ്രകടമാവുമെന്നതാണ് ശരി. അല്ലെങ്കിൽ  ഒരേ ശൈലിയിൽ സ്വാഹബത് സ്നേഹം പ്രകടിപ്പിക്കേണ്ടിയിരുന്നു. അങ്ങനെയല്ലല്ലോ ചരിത്രം. 

 

നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്നേഹപ്രകടനം നടത്തൽ ബിദ്അത്താണെന്ന് പറയുന്ന മൗലവിമാർ തന്നെ നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്വഹാബികളും താബിഉകളും സ്നേഹപ്രകടനം നടത്തിയതിന്റെ ഉദാഹരണങ്ങൾ എഴുതുന്നത് നോക്കൂ.


"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ അനുഗ്രഹത്തിനു വേണ്ടി നബി (സ) യുടെ സ്വഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് നബി(സ)യോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ ചില കാര്യങ്ങൾ മാത്രമാണ്. "

(ശബാബ് വാരിക 2011 

മാർച്ച് 11 പേജ് 30)


സ്വഹാബിയായ അംറുബ്നുൽ ആസ്(റ)പറയുന്നു: എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും എൻ്റെ കണ്ണിൽ ഏറ്റവും ആദരവുള്ളതും അല്ലാഹുവിന്റെ റസൂലി നോടാണ്. ആദരവ് കാരണത്താൽ റസൂൽ(സ) യെ സൂക്ഷിച്ചൊന്നു നോക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. (മുസ്‌ലിം)

(അൽ ഇസ്‌ലാഹ് മാസിക 

2022 ആഗസ്റ്റ് പേജ് 6)


"പ്രവാചക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ ആയിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ) യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും;രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും.ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ (റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയും ഉള്ള ആളായിരുന്നു ജഅ്ഫർ ബ്നു മുഹമ്മദ് (റ) പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും.

(ശബാബ് വാരിക 2019 

നവംബർ 22 പേജ് 33)


ഇങ്ങനെ നബി(സ) നിർദ്ദേശിക്കുകയോ പഠിപ്പിക്കുകയോചെയ്യാത്ത രൂപത്തിൽ സ്വഹാബികൾ നബി (സ )യോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് നൂറുകണക്കിന് ചരിത്രങ്ങൾ ഉദ്ധരിക്കാൻ സാധിക്കും. ദീനിലില്ലാത്ത നിബന്ധനകൾ വെച്ച് പ്രവാചക സ്നേഹത്തെ ഇല്ലായ്മ ചെയ്യൽ മാത്രമാണ് മൗലവിമാരുടെ ലക്ഷ്യം.


എന്നാൽ പുതിയ രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിനെ ആദ്യകാല മൗലവിമാരും സ്വാഗതം ചെയ്തിട്ടുണ്ട്. 1950 കൾക്ക് ശേഷമാണ് മൗലവിമാർക്ക് നബിദിനാഘോഷം ബിദ്അത്തായി മാറിയത്.


മുജാഹിദ് പണ്ഡിതസഭയുടെ ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദിൽ എഴുതുന്നു:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ അർത്ഥം പറഞ്ഞുകൊണ്ട് മൗലിദ് ഓതുവാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബി(സ)യുടെ മഹാത്മ്യത്തെ കുറിച്ച് മലയാളത്തിൽ പ്രസംഗങ്ങൾ നടത്തി വരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. "

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് : 194 )


നബി(സ) കൽപ്പിക്കാത്ത രൂപത്തിലും ശൈലിയിലും അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാമെന്നും അത് ആദ്യകാല മൗലവിമാർ അംഗീകരിച്ചതാണെന്നും ഇപ്പോൾ മൗലവിമാർ പടച്ചുണ്ടാക്കുന്ന നിയമങ്ങൾ ആദ്യകാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിലൂടെ നാം ഗ്രഹിച്ചു കഴിഞ്ഞു.

നബിസ്നേഹ പ്രകടനം :* *പുതിയ രൂപങ്ങൾ ബിദ്അത്തോ..?*

 *6/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം :*

*പുതിയ രൂപങ്ങൾ ബിദ്അത്തോ..?*


നബി(സ) തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവുമാണെന്നാണ് മുജാഹിദിന്റെ പുതിയവിശ്വാസം.


"നബി(സ)യെ സ്നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്, അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്. "

(ശബാബ് 2013 

ജനുവരി 18 പേജ് 16)


മതപരമായി ഒരു അടിസ്ഥാനവും 

ഈ പറഞ്ഞ വാദങ്ങൾക്കില്ല.

സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും നബി(സ)യോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും.


മുജാഹിദുകൾ തന്നെ ഈ വാദത്തിന്റെ അനിസ്‌ലാമികത തുറന്നുകാണിക്കുന്നുണ്ട്.  

'നബിദിനാഘോഷം' എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:


"അബൂബക്കർ സിദ്ദീഖ് (റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം ? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു : ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ്. (അഹ്‌മദ്)


ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ് അവിടുത്തെ (നബി(സ) യുടെ )ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ (റ) നോട് പറഞ്ഞു: അബ്ദുല്ലാ... ഉമ്മുൽ മുഅ്മിനീൻ ആയിഷ(റ) യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നുവെന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നുവെന്ന്.  അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്‌ലിംകളുടെ ഖബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700)

നോക്കൂ.. എന്തൊരു വികാര തീവ്രമായ രംഗങ്ങൾ ! "


ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി മേലുദ്ധരിച്ചത്.  


നബി(സ) പഠിപ്പിക്കാത്ത രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കൽ ബിദ്അത്താണെന്ന മൗലവിമാരുട പുതിയ വാദത്തെ അവർ തന്നെ ഇവിടെ തകർത്തിരിക്കുന്നു. അല്ലെങ്കിൽ ഈ രണ്ടു സ്വഹാബികളും ചെയ്തത് ബിദ്അത്താണ്, അവർ പുത്തൻ വാദികളാണെന്ന് പറയേണ്ടിവരും. കാരണം ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ നബി(സ) അവരോട് നിർദ്ദേശിച്ചിട്ടില്ലല്ലോ.

Saturday, August 31, 2024

നബിദിനാഘോഷം ജന്മദിനത്തിന്* *മഹത്വമുണ്ടോ

 *നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ (1/15)*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തിന്* *മഹത്വമുണ്ടോജന്മദിനത്തിന്* *മഹത്വമുണ്ടോ ?*


തിരുനബി(സ) യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ മഹത്വമുണ്ടോ, പ്രത്യേകതയുണ്ടോ ?


ഉണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മുജാഹിദുകൾ. 


നബി(സ) യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ്  കെ എൻ എം മുഖപത്രത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.


"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെ(അമ്പിയാക്കളുടെ)യൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."

(അൽമനാർ 2006 ഏപ്രിൽ പേജ് :13)


എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. തിങ്കളാഴ്ച ദിവസത്തിനുള്ള മഹത്വം അവിടുത്തെ ജന്മദിനം എന്നതാണ്. അതിനുള്ള ശുക്റാണ് തിങ്കളാഴ്ച നോമ്പിലൂടെ നബി(സ) പ്രകടിപ്പിച്ചത്. ലോക മുസ്ലിംകൾ ഇന്നും ആ മഹത്വം മനസ്സിലാക്കി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചു വരുന്നു.  ഇക്കാര്യം ഹദീസിൽ സ്ഥിരപ്പെട്ടതാണ്.


തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആവാൻ കാരണം മുത്ത് നബി(സ)യുടെ ജന്മദിനമാണെന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് വഹാബി നേതാവ് മൗലവി സുഹൈർ ചുങ്കത്തറ നബിയുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെന്നും പ്രത്യേകതയുണ്ടെന്നും സമ്മതിക്കുന്നു.


"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ്."

നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)


"നബി (സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ്."

(നബിദിനാഘോഷം പേ: 31

സുഹൈർ മൗലവി)


*ശുക്ർ ചെയ്യണം* 

*ഫണ്ട് ശേഖരിക്കണം*


അപ്പോൾ സാധാരണക്കാരുടെ ജന്മദിനം പോലെയല്ല തിരുനബി(സ)യുടെ ജന്മദിനം. മാത്രമല്ല, അവിടുത്തെ ജന്മദിനം ഉൾക്കൊള്ളുന്ന മാസത്തിൽ പ്രത്യേകം ദഅവത് നടത്തി ശുക്ർ ചെയ്യണമെന്നും, അതിനായി ഫണ്ട് ശേഖരിക്കണമെന്നും മുജാഹിദ് സ്ഥാപക നേതാക്കൾ തന്നെ നിർദ്ദേശം നൽകിയത് ശ്രദ്ധിക്കുക:


"മുഹമ്മദ് നബി(സ) യെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന് ഈ മാസത്തിൽ നബി(സ)യുടെ ദഅവത് പ്രചരിപ്പിക്കുക വഴിയായ് നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ർ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂട്ടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ച്  അവർക്കെല്ലാം നബി (സ)യുടെ ദഅവത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിർവഹിക്കുകയും, ഈ മാസത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം."

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് 197)

നബിദിനാഘോഷം:* *ഖുർആനിൽ തെളിവുണ്ടോ

 *നബിദിനാഘോഷം: മുജാഹിദ് വൈരുദ്ധ്യങ്ങൾ (2/15)*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


റബീഉൽ അവ്വൽ ആഗതമാവുമ്പോൾ മുത്ത് നബി(സ)യെ കൂടുതൽ സ്മരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന വിശ്വാസികളോട് ഇങ്ങനെ ചെയ്യാൻ ഖുർആനിലുണ്ടോ എന്ന് ചോദിക്കുന്നവരാണ് ആധുനിക വഹാബികൾ. 

എന്നാൽ മുജാഹിദ് സ്ഥാപക നേതാക്കളിൽ പലരും റബീഉൽഅവ്വലിൽ സന്തോഷം പ്രകടിപ്പിച്ചവരും  അതിനു ഖുർആനിൽ തെളിവുണ്ടെന്ന് പഠിപ്പിച്ചവരുമായിരുന്നു.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ)യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...