Saturday, November 25, 2023

നിഷ്പക്ഷ സംഘം43 ഐക്യ സംഘം

 https://www.facebook.com/100024345712315/posts/pfbid06Mim3qY7CyPB5kmwYJJB4imvpFxCijMCx38r3mTFYHr4mc5qnmkuBBipUjbx8ipPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 43/ 313

➖➖➖➖➖➖➖➖➖➖

Aslam saquafi payyoli


*നിഷ്പക്ഷ സംഘം*


1922 ജനുവരി 14 നാണ് കെ എം മൗലവി തിരൂരങ്ങാടിയിൽ നിന്നും അഴീക്കോട്ടെത്തിച്ചേർന്നത്. ഭാര്യ സഹോദരനായ എം സി സി അബ്ദുറഹ്മാൻ മൗലവി, കെ എം സീതി സാഹിബ്, അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന കടവത്തൂർ ഇ.കെ മൗലവി തുടങ്ങിയവർ അവിടെ സ്വീകരണം നൽകി. ഇ കെ മൗലവി അവിടെ മദ്രസ അധ്യാപകനായിരുന്നു.


മൗലാനാ ചാലിലകത്തിന്റെ ശിഷ്യനും സംഘാടകനും  പ്രഭാഷകനുമായ കെഎം മൗലവി കൊടുങ്ങല്ലൂരിലെത്തിയപ്പോൾ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി. 

കൊടുങ്ങല്ലൂർ മുസ്‌ലിംകൾ പൊതുവേ വിദ്യാഭ്യാസമുള്ളവരും ഉദാരമതികളുമായിരുന്നു. പക്ഷേ, അവർക്കിടയിൽ ഗോത്രവയക്കും കേസും ഒരു ശാപമെന്നോണം വളർന്നിരുന്നു. ഇതിനൊരു പരിഹാരം വേണമെന്ന ചിന്ത മൗലവിയിൽ ഉടലെടുത്തു. ആദ്യ വെള്ളിയാഴ്ച തന്നെ മൗലവി അതിനു തുടക്കം കുറിച്ചു.


കെ കെ കരീം എഴുതിയ കെ എം മൗലവി സാഹിബ് എന്ന പുസ്തകത്തിൽ നിന്ന് :

"കെ.എം മൗലവി സാഹിബ് കൊടുങ്ങല്ലൂരിലെത്തിയതിന്റെ അടുത്ത വെള്ളിയാഴ്ച സ്ഥലത്തെ പൗരപ്രധാനികളുടെഅപേക്ഷയനുസരിച്ച് അഴീക്കോട്ടെ പള്ളിയിൽ നിന്ന് ജുമുഅ നിസ്കാരാനന്തരം ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തിന്റെ ആരംഭത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. "ചിലർ പറയുന്നത് കേൾക്കാം മരിക്കുന്നതുവരെ നല്ലവണ്ണം കഴിഞ്ഞു കൂടണമെന്ന് ; എന്നാൽ ഞാൻ നിങ്ങളോട് ഉറപ്പിച്ചു വസിയ്യത്ത് ചെയ്യട്ടെ. അതെ മരിക്കുവോളം നല്ലവണ്ണം കഴിഞ്ഞു കൂടണം എന്നാൽ മരണാനന്തരവും നല്ലവണ്ണം കഴിഞ്ഞു കൂടാം. അതിനുള്ള മാർഗ്ഗമാണ് ഇസ്ലാം അനുസരിച്ച് ജീവിക്കലും മരിക്കലും. "

(പേജ് : 92)


ഉപദേശങ്ങൾക്ക് പുറമേ അത് പ്രാവർത്തികമാക്കാനുള്ള മാർഗവും കെഎം മൗലവി സ്വകരിച്ചു. മുസ്‌ലിംകളെയെല്ലാം ഒരുമിച്ചുകൂട്ടി വലിയ ഒരു സമ്മേളനം നടത്തി. 1922 ഏറിയാട് വെച്ചായിരുന്നു അത്. ആ സമ്മേളനത്തിലാണ് 'നിഷ്പക്ഷ സംഘം' രൂപീകരിക്കുന്നത്. 


മുസ്‌ലിംകൾക്കിടയിലെ ഭിന്നിപ്പുകൾ പറഞ്ഞു തീർക്കുക, ഗോത്ര ഭിന്നിപ്പുകളിൽ കക്ഷി ചേരാതിരിക്കുക എന്നതായിരുന്നു ഈ സംഘത്തിൻറെ പ്രധാന ലക്ഷ്യം.

സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സെക്രട്ടറിയുമായിട്ടാണ് 11 അംഗ കമ്മിറ്റി നിലവിൽ വന്നത്. കെ എം മൗലവി, ഇ കെ മൗലവി, ടി.കെ മുഹമ്മദ് മൗലവി, ഇ മൊയ്തു മൗലവി, കെ എം സീതി സാഹിബ് , കെ കെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, മുഹമ്മദ് ശറൂൽ, അറബി ശംനാട് തുടങ്ങിയവർ ഇതിൽ അംഗങ്ങളായിരുന്നു.

കെ എം മൗലവിയുടെ* *ഒളിച്ചോട്ടം നാശത്തിലേക്ക്*42

 https://m.facebook.com/story.php?story_fbid=pfbid0kWyMXsMbhudtRLu7n312dxLoUKx82kdYKj6bG84o9PhHdePeNSxxfr2RAp2jy14gl&id=100024345712315&mibextid=9R9pXO


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 42/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*കെ എം മൗലവിയുടെ*

*ഒളിച്ചോട്ടം നാശത്തിലേക്ക്*


ഈജിപ്തിലെ അർദ്ധ യുക്തിവാദികളിൽ നിന്നും വക്കം മൗലവി സ്വീകരിച്ച പ്രധാന ആശയങ്ങൾ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കി.


ഇനി, ഈ ആശയങ്ങൾ കേരളത്തിൽ വ്യാപകമായി പ്രചരിച്ചതെങ്ങിനെയെന്ന് പരിശോധിക്കാം. വക്കം മൗലവി ഒരു വലിയ ശിഷ്യ സമ്പത്തുള്ള പണ്ഡിതനോ ആകർഷണീയ പ്രഭാഷകനോ ആയിരുന്നില്ല. അതിനു പറ്റിയ ഒരാളെ ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രഭാഷകനും എഴുത്തുകാരനുമായ 

തിരുരങ്ങാടിക്കാരൻ തയ്യിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്ന കെ.എം മൗലവിയെ കുറിച്ചറിയുന്നത്.


1921 ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി പുളിക്കൽ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന കെ.എം മൗലവിയെ കൊടുങ്ങല്ലൂരിലേക്ക് എത്തിച്ചത് അയാളുടെ ഭാര്യാ സഹോദരൻ എം സി സി അബ്ദുറഹ്മാൻ മൗലവിയാണ്. 


"1922ൽ കെ എം മൗലവി സാഹിബ് അവർകൾ പുളിക്കൽ പി പി ഉണ്ണി മുഹ് യിദ്ദീൻ കുട്ടി മൗലവി സാഹിബിന്റെ വസതിയിൽ ഒളിവിൽ താമസിച്ചിരുന്ന കാലത്ത് എം സി സി അബ്ദുറഹ്മാൻ മൗലവി സാഹിബിന്റെ ഒരു രഹസ്യ സന്ദേശം ലഭിച്ചു.

അളിയാങ്ക (സഹോദരി ഭർത്താവായ കെ എം മൗലവി സാഹിബിനെ എം സി സി അങ്ങനെയാണഭിസംബോധനം ചെയ്തിരുന്നത് ) എല്ലാ കാര്യവും അല്ലാഹുവിൽ തവക്കുലാക്കി ഉടനെ  കൊടുങ്ങല്ലൂരിലെത്തിച്ചേരണം. ഇവിടെ സുഖമായി കഴിഞ്ഞു കൂടാം. നാട്ടുരാജ ഭരണമാകയാൽ ബ്രിട്ടീഷുകാരുടെ ശർറ്( ഉപദ്രവം) ഭയപ്പെടേണ്ടതില്ല അല്ലാഹു അനുഗ്രഹിക്കട്ടെ. "

(കെ എം മൗലവി 

ജീവചരിത്രം - പേജ് 87

കെ കെ കരീം - യുവത )


എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ സ്മരണികയിൽ കെഎം മൗലവി ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. 

'എന്റെ ജീവൻ രക്ഷിച്ച മനുഷ്യ സ്നേഹി' എന്നാണ് അനുസ്മരണ ലേഖനത്തിന് തലവാചകമായി ചേർത്തത്. (ഇതിൽ ശിർക്ക് വരുമോ എന്നത് വഹാബികളുടെ പുതിയ ചിന്ത പ്രകാരം ആലോചിക്കേണ്ടതാണ്.)


"ഖിലാഫത്ത് പ്രസ്ഥാനവും അതിനെ തുടർന്നുണ്ടായ ലഹളയും എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വഴിത്തിരിവായിരുന്നു. അക്കാലത്ത് അക്രമികളുടെ കയ്യിൽ പെടാതെ എന്നെ രക്ഷിച്ചത് അബ്ദുറഹ്മാൻ മൗലവിയുടെ അസൂയാർഹമായ ബുദ്ധിയും തന്റേടവുമായിരുന്നു."

(എം സി സി അബ്ദുറഹ്മാൻ 

മൗലവി പേജ് : 12)


ഈ കാലത്താണ് കെ.എം മൗലവി വക്കം മൗലവിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയും പിഴച്ച ആശയങ്ങൾ പകർന്നെടുക്കുകയും ചെയ്തത്.


" 1921ലെ ലഹളക്ക് പ്രചോദനം നൽകി എന്ന കുറ്റം ചുമത്തപ്പെട്ട കെ എം മൗലവി സാഹിബ് അന്ന് ബ്രിട്ടീഷുകാരുടെ ഭരണത്തിലായിരുന്ന മലബാറിൽ നിന്ന് ഒളിച്ചോടുകയും കൊച്ചി സംസ്ഥാനത്തിലെ കൊടുങ്ങല്ലൂരിൽ അഭയം തേടുകയും ചെയ്തു. വക്കം അബ്ദുൽ ഖാദിർ മൗലവിയുടെ പരിഷ്കരണാശയങ്ങൾ മലബാർ മുസ്‌ലിംകൾക്കിടയിൽ പ്രചരിച്ചത് കെഎം മൗലവി യിലൂടെയായിരുന്നു."


(ഇസ്ലാമും കേരളത്തിലെ 

സാമൂഹിക പരിവർത്തന 

പ്രസ്ഥാനങ്ങളും - കെ എൻ എം പേ: 12)


" റഈസുൽ മുസ്‌ലിഹീൻ വക്കം എം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി സാഹിബുമായി കെഎം മൗലവി സാഹിബ് സമ്പർക്കം പുലർത്തിയത് കൊടുങ്ങല്ലൂർ നിവാസകാലത്തായിരുന്നു. അക്കാലം മുതൽക്കാണ് ഒരു പഴഞ്ചൻ മുദരിസായിരുന്ന തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ കെ എം മൗലവി എന്ന വിവാദ പുരുഷനും വിപ്ലവകാരിയുമായി മാറിയത്. "

(കെ എം മൗലവി

 ജീവചരിത്രം  പേ:16)


(റഈസുൽ മുസ്ലിഹീൻ എന്നാണ് അന്ന് വക്കം മൗലവിയെ വിശേഷിപ്പിച്ചിരുന്നത്. ഇന്നത്തെ മൗലവിമാർ ഇതൊക്കെ വിമർശിക്കുന്ന കാലമാണ്.)

ഇബാദത്തിലെ അട്ടിമറി41

 https://www.facebook.com/100024345712315/posts/pfbid026RegVSXdWx8mYRNX7y6ktmbn45681GQ35WZ6mFMb5psVvMi9xQstaVCQpdZso8Lfl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 41/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*ഇബാദത്തിലെ അട്ടിമറി*


ഇബാദത്തിന്റെ  നിർവചനം അട്ടിമറിച്ചു വെന്നതാണ്  ഈജിപ്തിലെ അർദ്ധ യുക്തിവാദികളിൽ നിന്നും  വക്കം മൗലവി സ്വീകരിച്ച നാലാമത്തെ കാര്യം. 


ഇലാഹാണെന്ന് വിശ്വസിച്ചു കൊണ്ടുള്ള താഴ്മ / ഉപകാരോപദ്രവങ്ങളുടെ സാക്ഷാൽ ഉടമസ്ഥൻ എന്ന നിലക്കുള്ള താഴ്മ ഇതാണല്ലോ ഇബാദത്ത് (ആരാധന). 


എന്നാൽ മൗലവിമാർ ഇതിലേക്ക് ചിലത് കൂടി കൂട്ടിച്ചേർത്തു. മനുഷ്യന് കഴിയാത്ത ഒരു കാര്യം മറ്റൊരു ശക്തിയോടെ വ്യക്തിയോടോ ആവശ്യപ്പെടുന്നത് ആ വ്യക്തിക്കുള്ള ഇബാദത്താ (ആരാധനയാ)ണ്.


വക്കം മൗലവി എഴുതുന്നു:

"മനുഷ്യശക്തിക്കപ്പുറമായുള്ള കാര്യങ്ങളിൽ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായത്തെ അർത്ഥിക്കരുത്.... മനുഷ്യശക്തിക്കധീനങ്ങളല്ലാത്ത കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ദൈവത്തോടല്ലാതെ മറ്റാരോടെങ്കിലും സഹായത്തെ അർത്ഥിക്കുന്നത്, അവരെ ആരാധിക്കുന്നതുപോലെ തന്നെ അവർക്ക് ദിവ്യത്വമുണ്ടെന്ന് വിശ്വസിക്കുന്നതിന്റെ ഫലമാകയാൽ അന്യരെ ആരാധിക്കുന്നവരെ പോലെ തന്നെ അവരോട് മനുഷ്യശക്തിക്ക് പുറമേയുള്ള വിഷയങ്ങളിൽ സഹായത്തെ അർഹിക്കുന്നവരും അവരെ ദൈവത്തോട് സാദൃശ്യപ്പെടുത്തുകയാകുന്നു.

(വക്കം മൗലവിയുടെ ദീപിക 

ഒറ്റ വാല്യത്തിൽ പേജ് 57 )


ഈ നിർവചനം  ലോകത്തെ ഏതെങ്കിലും പണ്ഡിതന്മാർ പഠിപ്പിച്ചതല്ല.

മുൻഗാമികളിൽ ഒരാളും ഇങ്ങനെ നിർവചിച്ചിട്ടുമില്ല.


മുഅജിസത്ത് കറാമത്ത് മുഖേന സഹായം തേടുന്ന മുസ്‌ലിംകളെ മുശിരിക്കായി പ്രഖ്യാപിക്കാൻ ഈജിപ്തിലെ റഷീദുരിള പടച്ചുണ്ടാക്കിയതാണ് ഇബാദത്തിന് ഈ പുതിയ നിർവചനം.


അബ്ദുസ്സലാം സുല്ലമി തന്നെ ഈകാര്യം  വ്യക്തമാക്കിയിട്ടുണ്ട്.


" ഇബാദത്തിന് നിർവചനമായി നാം പറയാറുള്ളത് ഇമാം റശീദുരിള തന്റെ തഫ്സീറിൽ പറഞ്ഞ അഭിപ്രായമാണ്. ഈ നിർവചനം സലഫുകളിൽ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാൻ സാധ്യമല്ല. "

(അൽ ഇസ്‌ലാഹ്   2007

ഫെബ്രുവരി പേ: 16 )


ഇബാദത്തിന് നൽകിയ ഈ നിർവചനത്തിന്റെ അർത്ഥശൂന്യത ഒരു നൂറ്റാണ്ട് തികയും മുമ്പ് മൗലവിമാർക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്.


സകരിയ സ്വലാഹി എഴുതുന്നു :

"മനുഷ്യന് കഴിയാത്തത് മനുഷ്യനല്ലാത്ത മറ്റു ജീവികളോട് ചോദിച്ചാൽ ശിർക്കാകുമെന്ന് ആരെങ്കിലും പറയുമോ ? മനുഷ്യനില്ലാത്ത വല്ല കഴിവും മറ്റു വല്ല ജീവിക്കും ഉണ്ടെങ്കിൽ അതിനെക്കുറിച്ച് അഭൗധിക കഴിവ് എന്ന് വകതിരിവുള്ളവൻ പറയുമോ ? വലിയ മരത്തടികൾ പിടിച്ചു വലിച്ചു കൊണ്ടുവരാൻ മനുഷ്യൻ പലപ്പോഴും ആനയുടെ സഹായം തേടാറില്ലേ ?. അത് അഭൗധിക സഹായ തേട്ടമാണോ? വലിയ ഘ്രാണശക്തിയുളള നായയെ കേസുകൾ തെളിയിക്കാൻ ഉപയോഗിക്കാറില്ലെ? അങ്ങനെ മനുഷ്യനില്ലാത്ത ഘ്രാണ ശക്തിയുള്ള പോലീസു നായയെ കൊണ്ട് കേസ് തെളിയിച്ചാൽ ശുദ്ധ ശിർക്കാകില്ലെ?

(അന്തം കെട്ട ചോദ്യങ്ങൾ

സകരിയ സ്വലാഹി  പേ: 27)


ഒരു നൂറ്റാണ്ടോളം കാലം മുസ്‌ലിംകളിൽ ശിർക്കാരോപിക്കാൻ മൗലവിമാർ ഉയർത്തിപ്പിടിച്ച ഇബാദത്തിന്റെ ഈ നിർവചനം മുജാഹിദുകളിൽ തന്നെ വലിയൊരു വിഭാഗം ഇപ്പോൾ അംഗീകരിക്കുന്നില്ല.

(വിശദമായി വഴിയെ)

ബിസ്മി ഉറക്കെ ഓതൽ*

 



*ബിസ്മി ഉറക്കെ ഓതൽ*


⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله عليه وسلم


https://islamicglobalvoice.blogspot.in/?m=0


ഫാത്തിഹ ഉറക്കെ ഓതുന്ന റക്അത്തു കളിൽ ബിസ്മി ഉറക്കെയും പതുക്കെ ഓതുന്ന റക്അത്തുകളിൽ ബിസ്മി പതു ക്കെയും ഓതണമെന്നാണ് ഇമാം ശാഫി ഈ(റ)യുടെ വീക്ഷണം. ബിസ്മി ഫാത്തി ഹയിൽ പെട്ടതാണെന്നും എല്ലാ റക്അ ത്തുകളിലും അത് പതുക്കെ ഓത മെന്നും ഇമാം അഹ്മദ്(റ) അഭിപ്രായ പെട്ടതായി ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇമാം അബൂ ഹനീഫ(റ)യുടെ വീക്ഷണം ബിസ്മി ഫാത്തിഹയിൽ പെട്ടതല്ലെന്നും എന്നാൽ എല്ലാ റക്അത്തുകളിലും അത് പതുക്കെ ഓതണമെന്നുമാണ്. (റാസി: 1/180)




ബിസ്മി ഉറക്കെ ഓതൽ നബി(صلى الله عليه وسلم)യിൽ നിന്നും സ്വഹാബത്തിൽ നിന്നും താബിഉ കളിൽ നിന്നും സ്ഥിരപ്പെട്ട കാര്യമാണ്. ഇമാം നവവി(റ) എഴുതുന്നു.


قَدْ ذَكَرْنَا أَنْ مَذهَبَنَا اسْتحْبَابُ الْجَهر بها حيث يُجهر بِالْقِرَاءَةِ . فِي الْفَاتِحَةِ وَالسُّورَةِ جَمِيعًا، فَلَهَا فِي الْجَهْرِ حُكْمُ بَاقِي الْفَاتِحَةِ وَالسُّورَةِ، هَذَا قَوْلُ اكثرِ الْعُلَمَاء مِنَ الصَّحَابَةِ وَالتَّابِعِينَ وَمَنْ بعدهم منالْفُقَهَاءِ وَالْقراءِ (شرح المهذب: ٣٤٥/٣) 


ഫാത്തിഹയും സൂറത്തും ഉറക്കെ ഓതുന്നിടത്ത് ബിസ്മിയും ഉറക്കെ 

ഓതണമെന്നതാണ് നമ്മുടെ മദ്ഹബ്. അപ്പോൾ ഉറക്കെയാക്കുന്ന വിഷയത്തിൽ ഫാത്തി ഹയുടെയും സൂറത്തിന്റെയും നിയമം തന്നെയാണ് ബിസ്മിക്കുമുള്ളത്. സ്വഹാ ബത്ത്, താബിഉകൾ, തബഉത്താബിഉകൾ, കർമശാസ്ത്രപണ്ഡിതന്മാർ, ഖുർആനപാരായണ പണ്ഡിതർ തുടങ്ങി അധിക പ ണ്ഡിതന്മാരുടെയും വീക്ഷണം ഇതാണ്. (ശർഹുൽ മുഹദ്ദബ് 3/345)


അല്ലാമ ശർവാനി(റ) എഴുതുന്നു:


ويجهر بها حيث يجهر بالفاتحة للإتباع، رَوَاهُ أَحَدٌ وَعِشْرُونَ صحابيا بطرق ثابتة، كما قَالَهُ ابْنُ عَبْدِ البَر. نهاية، شرواني: ٣٥/٢) 


നബി(صلى الله عليه وسلم)യെ മാതൃകയാക്കി ഫാത്തിഹ ഉറക്കെ ഓതുമ്പോൾ ബിസ്മിയും ഉറക്കെ ഓതണം. സുസ്ഥിരമായ പരമ്പര കളിലൂടെ ഇരുപത്തി ഒന്ന് സ്വഹാബിമാർ അത് റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ഇബ്നു അബ്ദിൽബർറ്(റ) പ്രസ്താവിച്ചിരിക്കുന്നു. (ശർവാനി: 2/35)


ഇവ്വിഷയകമായി ഇമാം നവവി(റ) എഴു തുന്നു.


وثبت أن النبي ﷺ كان يجهر بسم اللهِ الرَّحْمَنِ الرَّحِيمِ فِي الصَّلَاةِ، وأخرجه أبو حاتم وابن حبان في صحيحه، والدارقطني في سننه، وَقَالَ: هَذَا حَدِيث صَحِيحٌ، وَكُلُّهُمْ ثِقَاتِ، وَرَوَاهُ الْحَاكِمُ فِي على صحیح الْمُسْتَدْرَك عَلَى الصَّحِيحِ، وَقَالَ: هَذَا حَدِيثُ . شرط البخاري ومسلم، وَاسْتَدَلْ بِهِ الْحَافِظُ الْبَيْهَقِيُّ فِي كِتَابِ الخلافيات، ثُمَّ قَالَ: رَوَاهُ هَذَا الْحَدِيثِ كُلُّهُمْ ثَقَاتَ مُجْمَعَ عَلَى عدالتهم ، محتج بهم في الصحيح، وَقَالَ فِي السُّنَنِ الْكَبِيرِ: صَحِيحٌ، وَلَهُ شَوَاهِدِ، وَاعْتَمَدَ عَلَيْهِ الْحَافِظُ أَبو بَكْرٍ وهو الْخَطيب في أول كتابه الَّذِي صَفَهُ فِي الْجَهرِ بِاليَسْمَلَة فِي الصَّلاةِ، فرواه من وجوه متعددة مرضية، ثم هَذَا الْحَدِيث ثَابِت صحيح،

لا يَتوَجهُ عَلَيْهِ تَعْلِيل في اتصاله وَثَقَةِ رِجَالِهِ (شرح المهذب


നിസ്കാരത്തിൽ നബി(صلى الله عليه وسلم) ബിസ്മി

ഉറക്കെ ഓതിയിരുന്നതായി സ്ഥിരപ്പെട്ടിരിക്കുന്നു. അബുഹാതിമും(റ) ഇബ്നുഹിബ്ബാൻ (റ) സ്വഹീഹിലും ദാറഖുത്നി(റ) യമം സുനനിലും അതുദ്ധരിച്ചിട്ടുണ്ട്. അത് പ്രബലമായ ഹദീസാണെന്ന് ദാറഖുത്നി(റ)  പ്രസ്താവിച്ചിട്ടുമുണ്ട്. അതിന്റെ നിവേദക  പരമ്പരയിൽ വന്നവരെല്ലാം വിശ്വാസയോ ഗ്യരാണ്. ഹാകിം(റ) മുസ്തദ്റകിൽ അതു ദ്ധരിക്കുകയും അത് ബുഖാരി,മുസ്ലിമിന്റെ നിബന്ധന യാത്ത സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 'ഖിലാ - ഫിയ്യാത്ത്' എന്ന ഗ്രന്ഥത്തിൽ ഹാഫിള് ബൈഹഖി(റ) ഈ ഹദീസ് പ്രമാണമായി നീ സ്വീകരിച്ച് ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. “അതിന്റെ നിവേദക പരമ്പരയിൽ വന്നവരെല്ലാം വിശ്വാസയോഗ്യരും നീതിമാന്മാരാണെന്ന് പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞവരും സ്വഹീഹിൽ പ്രമാണമായി . സ്വീകരിച്ചവരുമാണ്”. സുനനുൽ കബീറിൽ ഇമാം ബൈഹഖി(റ) പറയുന്നതിങ്ങ നെ: “ഇതിന്റെ പരമ്പര പ്രബലമാണ്. അതിന് പലസാക്ഷ്യങ്ങളുമുണ്ട്. നിസ്കാരത്തിൽ ബിസ്മി ഉറക്കെ ഓതുന്ന വിഷയ ത്തിൽ ഹാഫിള് അബൂബക്ർ അൽ ഖത്വീബ്(റ) രചിച്ച ഗ്രന്ഥത്തിൽ അദ്ദേഹം ഈ ഹദീസ് അവലംബരേഖയായി സ്വീകരിക്കുകയും തൃപ്തികരമായ നിരവധി പര പരകളിലൂടെ അത് അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹദീസ് സ്ഥിരപ്പെട്ടതും പ്രബലവുമാണ്. അത് നബി(صلى الله عليه وسلم) യിലേക്ക് ചെന്നെത്തുന്നതിലോ അതിന്റെ നിവേദകരുടെ വിശ്വാസ്യതയിലോ ഒരു ന്യൂനതയും വരുന്നതല്ല. (ശർഹുൽ മുഹദ്ധബ് 3 / 344


അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി


അവലംബം

വിശ്വാസാ കോശം


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

സ്വഹാബത്തിനെ തള്ളിയോ*

 


*സ്വഹാബത്തിനെ തള്ളിയോ*


*അബൂബക്കർ . ഉമർ റ അടക്കമുള്ള സ്വഹാബികളുടെ അഭിപ്രായം പ്രമാണമല്ല എന്ന് ഇമാം ഗസ്സാലിയും മറ്റു ഉസ്വൂലുൽ ഫിഖ്ഹിന്റെ  ഗ്രന്ഥങ്ങളിലും പറഞ്ഞതിന്റെ ഉദ്ദേശം എന്ത്* ?

⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله عليه وسلم


Aslam Kamil Saquafi parappanangadi



അബൂബക്കർ . ഉമർ റ അടക്കമുള്ള സ്വഹാബികളുടെ അഭിപ്രായം പ്രമാണമല്ല എന്ന് ഇമാം ഗസ്സാലിയും മറ്റു ഉസ്വൂലുൽ ഫിഖ്ഹിന്റെ  ഗ്രന്ഥങ്ങളിലും പറഞ്ഞതിന്റെ ഉദ്ദേശം എന്ത് ?


മറുപടി


ഖുർആനിലും സുന്നത്തിലും നസ്സായി (വെക്തമായി )പറയു കയോ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെടുകയോ ചെയ്യാത്ത വിഷയത്തിൽ ഗവേഷണത്തിന് അർഹരായ പണ്ഡിതന്മാർ ഗവേഷണം ചെയ്തു കണ്ടെത്തുന്നതിനാണ് 

ഇജ്തിഹാദ് എന്ന് പറയുന്നത്.


ഇസ്ലാമിലെ അഞ്ച് ഹുക്മുകൾ കണ്ടെത്താൻ

അർഹതയുള്ള പണ്ഡിതന്മാർ അവലംബിക്കുന്ന രേഖ ഖുർആന് സുന്നത്ത് ഇജ്മാഅ് ഖിയാസ് തുടങ്ങിയവയാണ്.


ഇജ്മാഇൽ സഹാബത്തിന്റെ ഇജ്മാഉം ഒരു കാലഘട്ടത്തിലെ മുജ്തഹിതകളുടെ ഇജ്മാഉം

ഉൾപ്പെടും



ഖുർആനിലും സുന്നത്തിലും നസ്സായി (വെക്തമായി )പറയു കയോ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെടുകയോ ചെയ്യാത്ത വിഷയത്തിൽ ഗവേഷണത്തിന് അർഹരായ പണ്ഡിതന്മാർ ഗവേഷണം ചെയ്യുമ്പോൾ 

അഞ്ചു ഹുക്കുമുകൾ കണ്ടെത്താൻ സഹാബികൾ ചിലർ ഗവേഷണം ചെയ്തെടുത്ത അഭിപ്രായങ്ങൾ തെളിവാക്കാമോ എന്ന വിഷയമാണ് ചോദ്യഭർത്താവ് ഉദ്ധരിച്ച ഇമാം ഗസാലി റ അടക്കമുള്ള പണ്ഡിതന്മാർ  ഉദ്ധരിച്ച ഉസൂലിൽ ഫിഖ്ഹിൽ ചർച്ച ചെയ്ത വിഷയം 


ഗവേഷണം ചെയ്യുന്ന മുജ്തഹിതായ ഒരു പണ്ഡിതൻ മേൽ പ്രമാണങ്ങൾക്ക് പുറമേ മറ്റൊരു ഗവേഷണം ചെയ്യുന്ന പണ്ഡിതന്റെ അഭിപ്രായം തെളിവാക്കാൻ പറ്റില്ല. അത് ചില സ്വഹാബിയുടെ യോ താബിഇന്റയോ  അഭിപ്രായം ആണെങ്കിലും ശരി.അല്ലെങ്കിൽ നാല് ഖലീഫമാർ മാത്രം അഭിപ്രായപ്പെട്ട കാര്യമാണെങ്കിലും ശരി.

എന്നാണ് ഇമാം ഗസ്സാലിയും മറ്റും രേഖപ്പെടുത്തിയത് ,

കാരണം ഗവേഷണത്തിന് കഴിവുള്ള പണ്ഡിതൻ പ്രമാണങ്ങളിൽ നിന്നും നേരിട്ട് ഗവേഷണം ചെയ്യേണ്ടതാണ്. മറ്റൊരു ഗവേഷകനെ തഖ്ലീദ് ചെയ്യുകയോ അദ്ദേഹത്തിൻറെ വിധി അവലംബ രേഖയായി എടുക്കുകയോ ചെയ്യാൻ പാടില്ല കാരണം ഗവേഷണ യോഗ്യനായ ഒരു പണ്ഡിതൻ ആകുമ്പോൾ അദ്ദേഹത്തിന് തന്നെ നേരിൽ ഗവേഷണം ചെയ്യാൻ കഴിയുമല്ലോ അങ്ങനെയുള്ളവർക്കല്ലേ മുജ്തഹിദ് എന്ന് പറയുന്നത്


എന്നാൽ ഒരു സ്വഹാബി യ ഗവേഷണം ചെയ്ത അഭിപ്രായത്തോട് മറ്റ് സഹാബികൾ എല്ലാം യോജിച്ചാൽ അതിന് ഇജ്മാഅ് എന്ന് പറയും. ആ ഇജ്മൽ രേഖയാണെന്നതിൽ തർക്കമില്ല ഉദാഹരണത്തിന് ഉസ്മാൻ എന്നവർ ഗവേഷണം മുഖേന നടപ്പിലാക്കിയ വെള്ളിയാഴ്ചയിലെ രണ്ടാം ബാങ്കിനോട് മറ്റു സഹാബികൾ എല്ലാം യോജിച്ചത് പോലെ .

ഇങ്ങനെ സ്വഹാബികൾ എല്ലാവരും യോജിക്കും പോലെ തന്നെയാണ് ഏതെങ്കിലും ഒരു മുജ്തഹിദ് കണ്ടെത്തിയ ഹുക്മിനോട് ആ മുജ്തഹിദിന്റെ കാലഘട്ടത്തിലുള്ള മുഴുവൻ മുജ്തഹിദുകളും യോജിച്ചു വരൽ അതിനു ഇജ്മാഅ്

 എന്ന് പറയും അതും രേഖ തന്നെയാണ്.


ഇതെല്ലാം ഒരു ഗവേഷണ യോഗ്യനായ മുജിതഹിദ് ഗവേഷണം ചെയ്യുമ്പോൾ ചില സ്വഹാബികളുടെ ഗവേഷണം അവലംബമാക്കാൻ പറ്റുമോ എന്ന ചർച്ചയാണ്


എന്നാൽ ഗവേഷണത്തിന് അർഹരല്ലാത്ത ആളുകൾ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യുന്നത് തെറ്റാണ് എന്ന് ഇതിന് അർത്ഥമില്ല.

അപ്രകാരം ഗവേഷണത്തിന് യോഗ്യതയില്ലാത്ത ഒരാൾ ഗവേഷണത്തിന് യോഗ്യതയുള്ള ഒരു സ്വഹാബിയെ അതിന്റെ നിബന്ധനകൾ പാലിച്ച് തഖ്ലീദ് ചെയ്യുന്നത് ഇതിന് വിരുദ്ധമല്ല.


പക്ഷേ ആ സ്വഹാബിയുടെ മുഴുവൻ അഭിപ്രായങ്ങളും നിബന്ധനകളും നാം അറിഞ്ഞിരിക്കണം 


അപ്പോൾ ഇമാം ഗസ്സാലി റ യും മറ്റു പണ്ഡിതന്മാരും ഉസൂലുൽ ഫിഖ്ഹിന്റെ ഗ്രന്തത്തിൽ

ചർച്ച ചെയ്ത സ്വഹാബിയുടെ അഭിപ്രായം ഗവേഷണ ചെയ്യുന്ന പണ്ഡിതന്മാർക്ക് രേഖയല്ല എന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിച്ച് സഹാബിമാരുടെ അഭിപ്രായം തള്ളിയെന്ന് ആരും മനസ്സിലാക്കേണ്ടതില്ല :അത് ഗവേഷണ പണ്ഡിതൻ ഗവേഷണം ചെയ്യുമ്പോൾ രേഖയാക്കേണ്ട തെളിവുകളെ സംബന്ധിച്ചുള്ള ചർച്ച മാത്രമാണ്. തെളിവുകൾ പ്രധാനപ്പെട്ടത് ചതുർ പ്രമാണമായ ഖുർആൻ സുന്നത്ത് ഇജമാഅ ഖിയാസ് എന്നിവയാണ് എന്നാണ് അതിൻറെ അർത്ഥം.


 അല്ലാതെ സ്വഹാബത്തിനെ തള്ളിയതല്ല. 



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


.........

 വഹാബികളുടെ കള്ളത്തരങ്ങൾക്കും

തട്ടിപ്പുകൾക്കും മറുപടി ലിങ്കിൽ ജോയിൻ ചെയ്യൂ


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Monday, November 20, 2023

മക്കാ മുശ്രിക്കുകൾ മുശ് രിക്കായത് അല്ലാഹുവിന് പുറമേ വേറെ ഇലാഹുകൾ (ദൈവങ്ങൾ)ഉണ്ട് എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്

 മക്കാ മുശ്രിക്കുകൾ മുശ് രിക്കായത് അല്ലാഹുവിന് പുറമേ വേറെ ഇലാഹുകൾ (ദൈവങ്ങൾ)ഉണ്ട് എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് എന്ന് സുന്നികൾ പറയാറുണ്ടല്ലോ അതിൻറെ തെളിവെന്ത് ?



⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله عليه وسلم

Aslam Kamil Saquafi parappanangadi


https://islamicglobalvoice.blogspot.in/?m=0


മക്കാ മുശ്രിക്കുകൾ മുശ് രിക്കായത് അല്ലാഹുവിന് പുറമേ വേറെ ഇലാഹുകൾ (ദൈവങ്ങൾ)ഉണ്ട് എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് എന്ന് സുന്നികൾ പറയാറുണ്ടല്ലോ അതിൻറെ തെളിവെന്ത് ?


മറുപടി


വിശുദ്ധ ഖുർആനിൽ മക്കാമുകൾ പറഞ്ഞതായി ഇങ്ങനെ കാണാം 

أجعل الالهة الها واحدا

ഞങ്ങളുടെ ഇലാഹുകളെ മുഴുവനും മുഹമ്മദ് ഒറ്റ ഇലാഹക്കുകയാണോ ?


ഇതിൽ നിന്നും മക്ക മുശ്രിക്കുകൾ ധാരാളം ഇലാഹുകൾ ഉണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത് എന്ന് മനസ്സിലാക്കാം


മുശ്രിക്കുകൾ പറഞ്ഞതായി മറ്റൊരായത്തിൽ ഇങ്ങനെ കാണാം


وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ

 ഇയാൾക്ക് വേണ്ടി ഞങ്ങളുടെ ഇലാഹുകളും മുഴുവനും ഞങ്ങൾ ഉപേക്ഷിക്കുകയോ ?


അപ്പോൾ ധാരാളം ഇലാഹുകളും ദൈവങ്ങളും ഒക്കെ ഉണ്ട് എന്നായിരുന്നു മക്കാമുശിരിക്കുള്ള വിശ്വാസം അതായിരുന്നു അവരുടെ ശിർക്ക്


അല്ലാഹു വലിയ ദൈവമാണെന്നും അല്ലാഹുവാണ് ആകാശ  ഭൂമികൾ  പടച്ചത് എന്നും അവർ പറഞ്ഞാലും  ധാരാളം ഇലാഹുകൾ  (ദൈവങ്ങൾ) ഉണ്ട് എന്ന് വിശ്വസിച്ചാൽ അത് ശിർക്ക് ആവുക തന്നെ ചെയ്യും 


ഇലാഹാണെന്ന് വിശ്വസിക്കാതെ മഹാന്മാരുടെ മുഅജിസത്ത് കറാമത്ത്  അടിസ്ഥാനത്തിൽ സഹായം തേടിയത് കൊണ്ട് അല്ല അവർ മുശ്രിക്കുകളായത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ഖബറിനെ പരത്തപ്പെടണം. തിരുനബി ഇബ്രാഹിം എന്ന തൻറെ മകൻറെ ഖബർ പരത്തുകയും അതിന്മേൽ ചരക്കൽ ഇടുകയും ചെയ്തു.

 



*ഖബറിനെ പരത്തപ്പെടണം. തിരുനബി ഇബ്രാഹിം എന്ന തൻറെ മകൻറെ ഖബർ പരത്തുകയും അതിന്മേൽ ചരക്കൽ ഇടുകയും ചെയ്തു.

ഇതിന്റെ ഉദ്ധേശമെന്ത്?*


⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله عليه وسلم

Aslam Kamil Saquafi parappanangadi


https://islamicglobalvoice.blogspot.in/?m=0



ഖബറിനെ പരത്തപ്പെടണം. തിരുനബി ഇബ്രാഹിം എന്ന തൻറെ മകൻറെ ഖബർ പരത്തുകയും അതിന്മേൽ ചരക്കൽ ഇടുകയും ചെയ്തു.

ഇതിന്റെ ഉദ്ധേശമെന്ത്?


ഇമാം ഷാഫി മഹാന്മാരുടെ ഖബറിന്റെ മേലെ ഖുബ്ബ ഉണ്ടാക്കരുത് എന്ന് പറഞ്ഞിരിക്കുന്നു എന്നതിന് തെളിവായി ഒരു മൗലവി ഉദ്ധരിക്കുന്ന ഭാഗം


ഇമാം ഷാഫി പറഞ്ഞു: കബറിനെ പരത്തപ്പെടണം. തിരുനബി ഇബ്രാഹിം എന്ന തൻറെ മകൻറെ ഖബർ പരത്തുകയും അതിന്മേൽ ചരക്കൽ ഇടുകയും ചെയ്തു.

ഖബറിനെ കൂർപ്പിക്കരുത്

തിരുനബിയുടെയും അബൂബക്കർ ഉമർ 

صلى الله عليه وسلم وعليهم

 എന്നിവരുടെയും ഖബർ പരത്തപ്പെട്ടതായി കണ്ടു.



قال الشافعي) ويسطح القبر وكذلك بلغنا عن النبي صلى الله عليه وسلم أنه سطح قبر إبراهيم ابنه ووضع عليه حصى من حصى الروضة، وأخبرنا إبراهيم بن محمد عن جعفر بن محمد عن أبيه أن النبي صلى الله عليه وسلم رش على قبر إبراهيم ابنه ووضع عليه حصباء، والحصباء لا تثبت إلا على قبر مسطح، وقال بعض الناس يسنم القبر ومقبرة المهاجرين والأنصار عندنا مسطح قبورها ويشخص من الأرض نحو من شبر ويجعل عليها البطحاء مرة ومرة تطين ولا أحسب هذا من الأمور التي ينبغي أن ينقل فيها أحد علينا، وقد بلغني عن القاسم ابن محمد قال رأيت قبر النبي صلى الله عليه وسلم وأبى بكر وعمر مسطحة


  الأم للشافعي

ഇതിൻറെ ഉദ്ദേശം എന്ത് ?


മറുപടി


ഇതിൽ ഒരിക്കലും ഖബർ ചുറ്റും ചുറ്റുമതിൽ കെട്ടി ജാറം ഉണ്ടാക്കരുത് എന്ന് പറയുന്നില്ല


ഖബറിനെ തസ്തി ഹ് അതായത് പരത്തണം എന്ന് പറഞ്ഞാൽ


ഖബറ് ഒരു ചാൺ ഉയർത്തിയതിനുശേഷം അല്പം പരപ്പാക്കണം എന്നാണ് നമ്മുടെ നാടുകളിലുള്ള ഖബറുകൾ  അങ്ങനെ പരപ്പാക്കാറുണ്ട്. ഖബറ്  ഒരു ചാൺ ഉയർത്തി കൂർപ്പാക്കാൻ പാടില്ല എന്നാണ് ഖബറിനു മുകളിൽ ഖുബ്ബനിർമ്മിക്കാൻ പാടില്ല എന്നോ ഖബറിന് ചുറ്റും മതിൽ കെട്ടാൻ പാടില്ല എന്നോ അതിന്മേൽ  ജാറം ഉണ്ടാക്കാൻ പാടില്ല എന്നോ അതിന് അർത്ഥമില്ല .മുത്ത് നബിയുടെ ഖബറും അബൂബക്കർ ഉമർ എന്നിവരുടെ ഖബറും  മതിൽക്കെട്ടിനുള്ളിൽ ആണ് വെച്ചത് ,അതിന്റെ ചുറ്റും ചുറ്റുമതിൽ കെട്ടി മേൽക്കൂരയുടെ ഉള്ളിലായിരുന്നു അവരുടെ ഖബർ .ഇങ്ങനെ ചെയ്യുന്നതിന് തന്നെയാണ് ജാറം ഉണ്ടാക്കുക  എന്നെല്ലാം പറയുന്നത്. അത് സ്വഹാബത്തിന്റെ കാലം മുതൽ ഇന്നുവരെ അത് തുടർന്നുപോവുകയും ചെയ്യുന്നു അതിനെ ആരും എതിർത്തിട്ടില്ല അതുകൊണ്ടുതന്നെ ജാറം ഉണ്ടാക്കൽ അനുവദനീയമാണ് എന്ന് മനസ്സിലാക്കാം. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്തോ അവകാശപ്പെട്ട സ്ഥലത്തോ ഉള്ള ഖബറിൽ നിർമ്മിക്കുന്നത് പൊളിക്കപ്പെടേണ്ടതില്ല എന്ന് ഇമാം ഷാഫി എന്നവർ തന്നെ പഠിപ്പിച്ചിട്ടുണ്ട്



 📚✍🏻ഷാഫി ഇമാം(റ) പറയുന്നു*

      മരിച്ചവരുടെ  ജീവിത കാലത്തു അവരുടെ ഉടമസ്ഥതയിലുള്ളതോ  അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ ഖബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത് .

ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്

അൽ ഉമ്മ് 2 / 63 1

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .

*📚✍🏻


ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതൻ  ഇമാം ഇബ്നുഹജർ(റ) 

ഷാഫി മദ്ഹബ് വിവരിച്ചുകൊണ്ട്

തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*

      പുണ്യകർമങ്ങളെ കൊണ്ട് വസ്വിയ്യത്ത് ചെയ്യൽ സ്വഹീഹാവുന്നതാണ് പുണികരർമങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാണ്

തുഹ്ഫ 3/43

1]  وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفة المحتاج


ഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം


Aslam Kamil Saquafi parappanangadi


ﷺﷺﷺﷺﷺﷺﷺﷺ


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...