Saturday, November 25, 2023

സ്വഹാബത്തിനെ തള്ളിയോ*

 


*സ്വഹാബത്തിനെ തള്ളിയോ*


*അബൂബക്കർ . ഉമർ റ അടക്കമുള്ള സ്വഹാബികളുടെ അഭിപ്രായം പ്രമാണമല്ല എന്ന് ഇമാം ഗസ്സാലിയും മറ്റു ഉസ്വൂലുൽ ഫിഖ്ഹിന്റെ  ഗ്രന്ഥങ്ങളിലും പറഞ്ഞതിന്റെ ഉദ്ദേശം എന്ത്* ?

⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

صلى الله عليه وسلم


Aslam Kamil Saquafi parappanangadi



അബൂബക്കർ . ഉമർ റ അടക്കമുള്ള സ്വഹാബികളുടെ അഭിപ്രായം പ്രമാണമല്ല എന്ന് ഇമാം ഗസ്സാലിയും മറ്റു ഉസ്വൂലുൽ ഫിഖ്ഹിന്റെ  ഗ്രന്ഥങ്ങളിലും പറഞ്ഞതിന്റെ ഉദ്ദേശം എന്ത് ?


മറുപടി


ഖുർആനിലും സുന്നത്തിലും നസ്സായി (വെക്തമായി )പറയു കയോ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെടുകയോ ചെയ്യാത്ത വിഷയത്തിൽ ഗവേഷണത്തിന് അർഹരായ പണ്ഡിതന്മാർ ഗവേഷണം ചെയ്തു കണ്ടെത്തുന്നതിനാണ് 

ഇജ്തിഹാദ് എന്ന് പറയുന്നത്.


ഇസ്ലാമിലെ അഞ്ച് ഹുക്മുകൾ കണ്ടെത്താൻ

അർഹതയുള്ള പണ്ഡിതന്മാർ അവലംബിക്കുന്ന രേഖ ഖുർആന് സുന്നത്ത് ഇജ്മാഅ് ഖിയാസ് തുടങ്ങിയവയാണ്.


ഇജ്മാഇൽ സഹാബത്തിന്റെ ഇജ്മാഉം ഒരു കാലഘട്ടത്തിലെ മുജ്തഹിതകളുടെ ഇജ്മാഉം

ഉൾപ്പെടും



ഖുർആനിലും സുന്നത്തിലും നസ്സായി (വെക്തമായി )പറയു കയോ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെടുകയോ ചെയ്യാത്ത വിഷയത്തിൽ ഗവേഷണത്തിന് അർഹരായ പണ്ഡിതന്മാർ ഗവേഷണം ചെയ്യുമ്പോൾ 

അഞ്ചു ഹുക്കുമുകൾ കണ്ടെത്താൻ സഹാബികൾ ചിലർ ഗവേഷണം ചെയ്തെടുത്ത അഭിപ്രായങ്ങൾ തെളിവാക്കാമോ എന്ന വിഷയമാണ് ചോദ്യഭർത്താവ് ഉദ്ധരിച്ച ഇമാം ഗസാലി റ അടക്കമുള്ള പണ്ഡിതന്മാർ  ഉദ്ധരിച്ച ഉസൂലിൽ ഫിഖ്ഹിൽ ചർച്ച ചെയ്ത വിഷയം 


ഗവേഷണം ചെയ്യുന്ന മുജ്തഹിതായ ഒരു പണ്ഡിതൻ മേൽ പ്രമാണങ്ങൾക്ക് പുറമേ മറ്റൊരു ഗവേഷണം ചെയ്യുന്ന പണ്ഡിതന്റെ അഭിപ്രായം തെളിവാക്കാൻ പറ്റില്ല. അത് ചില സ്വഹാബിയുടെ യോ താബിഇന്റയോ  അഭിപ്രായം ആണെങ്കിലും ശരി.അല്ലെങ്കിൽ നാല് ഖലീഫമാർ മാത്രം അഭിപ്രായപ്പെട്ട കാര്യമാണെങ്കിലും ശരി.

എന്നാണ് ഇമാം ഗസ്സാലിയും മറ്റും രേഖപ്പെടുത്തിയത് ,

കാരണം ഗവേഷണത്തിന് കഴിവുള്ള പണ്ഡിതൻ പ്രമാണങ്ങളിൽ നിന്നും നേരിട്ട് ഗവേഷണം ചെയ്യേണ്ടതാണ്. മറ്റൊരു ഗവേഷകനെ തഖ്ലീദ് ചെയ്യുകയോ അദ്ദേഹത്തിൻറെ വിധി അവലംബ രേഖയായി എടുക്കുകയോ ചെയ്യാൻ പാടില്ല കാരണം ഗവേഷണ യോഗ്യനായ ഒരു പണ്ഡിതൻ ആകുമ്പോൾ അദ്ദേഹത്തിന് തന്നെ നേരിൽ ഗവേഷണം ചെയ്യാൻ കഴിയുമല്ലോ അങ്ങനെയുള്ളവർക്കല്ലേ മുജ്തഹിദ് എന്ന് പറയുന്നത്


എന്നാൽ ഒരു സ്വഹാബി യ ഗവേഷണം ചെയ്ത അഭിപ്രായത്തോട് മറ്റ് സഹാബികൾ എല്ലാം യോജിച്ചാൽ അതിന് ഇജ്മാഅ് എന്ന് പറയും. ആ ഇജ്മൽ രേഖയാണെന്നതിൽ തർക്കമില്ല ഉദാഹരണത്തിന് ഉസ്മാൻ എന്നവർ ഗവേഷണം മുഖേന നടപ്പിലാക്കിയ വെള്ളിയാഴ്ചയിലെ രണ്ടാം ബാങ്കിനോട് മറ്റു സഹാബികൾ എല്ലാം യോജിച്ചത് പോലെ .

ഇങ്ങനെ സ്വഹാബികൾ എല്ലാവരും യോജിക്കും പോലെ തന്നെയാണ് ഏതെങ്കിലും ഒരു മുജ്തഹിദ് കണ്ടെത്തിയ ഹുക്മിനോട് ആ മുജ്തഹിദിന്റെ കാലഘട്ടത്തിലുള്ള മുഴുവൻ മുജ്തഹിദുകളും യോജിച്ചു വരൽ അതിനു ഇജ്മാഅ്

 എന്ന് പറയും അതും രേഖ തന്നെയാണ്.


ഇതെല്ലാം ഒരു ഗവേഷണ യോഗ്യനായ മുജിതഹിദ് ഗവേഷണം ചെയ്യുമ്പോൾ ചില സ്വഹാബികളുടെ ഗവേഷണം അവലംബമാക്കാൻ പറ്റുമോ എന്ന ചർച്ചയാണ്


എന്നാൽ ഗവേഷണത്തിന് അർഹരല്ലാത്ത ആളുകൾ ഗവേഷണയോഗ്യരായ പണ്ഡിതന്മാരെ തഖ്ലീദ് ചെയ്യുന്നത് തെറ്റാണ് എന്ന് ഇതിന് അർത്ഥമില്ല.

അപ്രകാരം ഗവേഷണത്തിന് യോഗ്യതയില്ലാത്ത ഒരാൾ ഗവേഷണത്തിന് യോഗ്യതയുള്ള ഒരു സ്വഹാബിയെ അതിന്റെ നിബന്ധനകൾ പാലിച്ച് തഖ്ലീദ് ചെയ്യുന്നത് ഇതിന് വിരുദ്ധമല്ല.


പക്ഷേ ആ സ്വഹാബിയുടെ മുഴുവൻ അഭിപ്രായങ്ങളും നിബന്ധനകളും നാം അറിഞ്ഞിരിക്കണം 


അപ്പോൾ ഇമാം ഗസ്സാലി റ യും മറ്റു പണ്ഡിതന്മാരും ഉസൂലുൽ ഫിഖ്ഹിന്റെ ഗ്രന്തത്തിൽ

ചർച്ച ചെയ്ത സ്വഹാബിയുടെ അഭിപ്രായം ഗവേഷണ ചെയ്യുന്ന പണ്ഡിതന്മാർക്ക് രേഖയല്ല എന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിച്ച് സഹാബിമാരുടെ അഭിപ്രായം തള്ളിയെന്ന് ആരും മനസ്സിലാക്കേണ്ടതില്ല :അത് ഗവേഷണ പണ്ഡിതൻ ഗവേഷണം ചെയ്യുമ്പോൾ രേഖയാക്കേണ്ട തെളിവുകളെ സംബന്ധിച്ചുള്ള ചർച്ച മാത്രമാണ്. തെളിവുകൾ പ്രധാനപ്പെട്ടത് ചതുർ പ്രമാണമായ ഖുർആൻ സുന്നത്ത് ഇജമാഅ ഖിയാസ് എന്നിവയാണ് എന്നാണ് അതിൻറെ അർത്ഥം.


 അല്ലാതെ സ്വഹാബത്തിനെ തള്ളിയതല്ല. 



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


.........

 വഹാബികളുടെ കള്ളത്തരങ്ങൾക്കും

തട്ടിപ്പുകൾക്കും മറുപടി ലിങ്കിൽ ജോയിൻ ചെയ്യൂ


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....