Sunday, August 13, 2023

മക്കാ മുശ് രിക്കാകളുടെ വിശ്വാസം മുസ്ലിമീങ്ങളുടെ വിശ്വാസം പോലെയോ?* ഇബനു െതമിയ്യ

 


*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


htps://islamicglobalvoice.blogspot.in/?m


📌📌📌📌📌

*ഒഹാബിസം ഒരു പൊളിച്ചെഴുത്ത്*


*മക്കാ മുശ് രിക്കാകളുടെ വിശ്വാസം മുസ്ലിമീങ്ങളുടെ വിശ്വാസം പോലെയോ?*

ഇബനു െതമിയ്യ


അല്ലാഹുവിന് പുറമേ  മറ്റു ദൈവങ്ങളെയും അമ്പിയാക്കളെയും ആരാധിച്ചിരുന്ന മക്കാമുശിരിക്കുകൾ അല്ലാഹുവിന്റെ ഇഖ്തിയാറോ ഉദ്ദേശമോ  ഇല്ലാതെ തന്നെ വലിയ ദൈവത്തിൻറെ അരികൾ സുബാർഷ ചെയ്യുമെന്നും ഉപകാര ഉപദ്രവങ്ങൾ ചെയ്യുമെന്നും അങ്ങനെ സുബാർശ ചെയ്യുമ്പോൾ വലിയ ദൈവം ഈ കുട്ടി ദൈവങ്ങളെ ഭയന്നു കൊണ്ടും കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടായിട്ടും വലിയ ദൈവം സുബാഷക്ക് ഉത്തരം ചെയ്യുന്നതാണ് എന്നൊക്കെയുള്ള ശിർക്കൻ വിശ്വാസമായിരുന്നു മുശ്രിക്കുകൾ ഉണ്ടായിരുന്നത്.


വലിയ ദൈവം കുട്ടി ദൈവങ്ങളെ പേടിക്കുക


വലുത് വലിയ ദൈവം കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടാവുക


വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ ദൈവങ്ങൾ ശുപാർശ ചെയ്യുക


ഇത്തരം വിശ്വാസത്തോടുകൂടി ഈ കുട്ടി ദൈവങ്ങളെ ആരാധിക്കുക


ഇതെല്ലാം ശിർക്കാണ് എന്നതിൽ ആർക്കും സംശയമില്ല.


അല്ലാഹുവിൻറെ ഉദ്ദേശം ഇല്ലാതെ ആർക്കെങ്കിലും ഒരു കൈവിരൽ ഇളക്കാനോ ഒരു ഉപകാര ഉപദ്രവങ്ങൾ ചെയ്യാനോ ശുപാർശ ചെയ്യാനോ കഴിയുമെന്ന് വിശ്വസിച്ചാൽ സ്വയം കഴിവിൽ വിശ്വസിക്കൽ തന്നെയാണ്. മറ്റൊരാൾക്ക് സ്വയം കഴിവ് ചാർത്തിക്കൊടുക്കൽ ശിർക്ക് തന്നെയാണ്


എന്നാൽ മുസ്ലിമീങ്ങൾ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ  ഉദ്ദേശമോ അനുമതിയോ ഇല്ലാതെ   ഒരാൾക്ക് ഒരു ഉപകാരമോ ഉപദ്രവമോ ശുപാർശയോ ചെയ്യാനോ ഒരു കൈവിരൽ പോലും ഇളക്കാനോ സാധ്യമല്ല എന്നതാണ്.

 ആ വിശ്വാസത്തിൽ ആരോടെങ്കിലും സഹായം തേടിയാൽ അത് ശിർക്കാണ് എന്നതിനെ യാതൊരു തെളിവും ഒരാൾക്കും കൊണ്ട് വരാൻ  സാധ്യമല്ല അങ്ങനെയുള്ള വിശ്വാസത്തിലല്ല മക്കാമുശിരിക്കുകൾ അവരുടെ ദൈവങ്ങളായി സങ്കൽപ്പിച്ചിരുന്നവരോട് സഹായം തേടിയത്.


*മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*

            

*അയാള്‍ പറയുന്നു.


   * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها 


      * മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ

രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുബാര്‍ശ തേടി.*


ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا

كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك



*അവർ പറയും

രാജാക്കാന്മാരിലേക്ക് അവരുടെ  പ്രത്തേകക്കാരെ (മന്ത്രിമാര്‍) കൊണ്ട്(ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി)ഇടയാളന്‍മാരാകുമ്പോള്‍*  *അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ ഈ മഹാൻമാരുടെ സുബാർശ ചെയ്യുമെന്ന് അവർ പറഞ്ഞിരുന്നു.*


فيشفعون عند الملوك بغير إذن الملوك


وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة


*രാജാവ് ഉദ്ധേശികാത്ത (ഇഖ്തിയാർ ഇല്ലാത്ത)വിശയത്തിൽ വരെ മന്ത്രിമാർ സുബാർശ ചെയ്യുന്നതാണ്.*


* മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 

കൊണ്ടും വലിയ രാജാവ് ശുപാര്‍ശക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 

മുശ്രിക്കുകള്‍ (അവരുടെ സുബാർശക്കാരെ പറ്റി ) കരുതിയിരുന്നത്.*


ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.*

അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.*


അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക് 


അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.



*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*


*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*


*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*



*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.*

*(മജ്മൂഅ' ഫതാവ 24/155 ,   


                                  * فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك


 وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون

مجمو ع فتاوي


അല്ലാഹു വിന്റെ ഉദ്ധേശമില്ലാതെ ഒരാൾക്കും ഭൗതികമോ അദൗതികമോ ആയ ഒരു ഉപകാരമോ ഉപദ്രവമോ സുബാർശയോ ചെയ്യാൻ സാധ്യമല്ല 


ഒരു കൈ വിരൽ പോലും ഇളക്കാൻ സാധ്യമല്ല. എന്ന് വിശ്വസിക്കുന്ന മുസ്ലിമീങ്ങളെ മക്കാ മുശ്രിക്കുകളോട് തുല്യപെടുത്തുകയാണ് ഒഹാബി പുരോഹിതർ


അസ് ലം സഖാഫി പരപ്പനങ്ങാടി


<<<<<<<<<<<<<<<<< >>>>>>>>>>

*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


❤️❤️❤️❤️❤️❤️

https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB


https://www.facebook.com/aslamsaqafi40?mibextid=b06tZ0


https://telegram.me/Sunnahclub/876


https://t.me/+UzG8NRIkMbRSiiKj


📌📌📌📌📌

🟩🟦🟥🟩🟦🟥🟩


അല്ലാഹു ആകാശത്തിലാണ് ഉപരിയിലാണ് എന്നൊക്കെ സ്ഥാപിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന സ്ത്രീയോട് ഐനല്ലാഹ് എന്ന് ചോദിച്ച ഹദീസിനെ ഇമാം നവവി വിവരിക്കുന്നു*

 


⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


Aslam Kamil Saquafi parappanangadi



*അല്ലാഹു ആകാശത്തിലാണ് ഉപരിയിലാണ് എന്നൊക്കെ സ്ഥാപിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന 

സ്ത്രീയോട് ഐനല്ലാഹ് എന്ന്

ചോദിച്ച ഹദീസിനെ ഇമാം നവവി വിവരിക്കുന്നു*


ഈ ഹദീസ് അല്ലാഹുവിൻറെ സിഫാത്തിന്റെ ഹദീസുകളിൽ പെട്ടതാണ്.

ഇതിൽ രണ്ടു മദ്ഹബ് ആണ് ഉള്ളത് .കിത്താബുൽ ഈമാൻ എന്ന അധ്യായത്തിൽ പലതവണ അവ മുമ്പ് വിവരിച്ചിട്ടുണ്ട്. രണ്ട് അഭിപ്രായങ്ങളിൽ  ഒന്ന്..


 അതിൻറെ അർത്ഥത്തിൽ ആണ്ടിറങ്ങാതെ ആ ഹദീസ് വിശ്വസിക്കുക

അതോടുകൂടെ അല്ലാഹു തആലാ മറ്റൊരു വസ്തുവിനെ പോലെയും അല്ലെന്നും സൃഷ്ടികളുടെ  വിശേഷണങ്ങളെ തൊട്ട് അവൻ പരിശുദ്ധനാണെന്നും വിശ്വസിക്കുക.


രണ്ടാമത്തെ മദ്ഹബ് അല്ലാഹുവിനോട് യോജിച്ച വിധത്തിൽ വ്യാഖ്യാനിക്കുക ഈ അഭിപ്രായം പറഞ്ഞവർ പറയുന്നത് തിരുനബിയുടെ ചോദ്യം കൊണ്ട് ഉദ്ദേശം അവളെ പരീക്ഷിക്കൽ ആയിരുന്നു സൃഷ്ടിച്ചു പരിപാലിക്കുന്ന എല്ലാ പ്രവർത്തിക്കുന്നവൻ ഏകദൈവമായ അല്ലാഹുവാണ് എന്ന് അവൾ വിശ്വസിക്കുന്നുണ്ടോ എന്ന്

ആ അല്ലാഹു വിനെ ആരാധിക്കുന്നവൻ കഅബാ ശരീഫിലേക്ക് മുന്നോടുന്നത് പോലെ പ്രാർത്ഥിക്കുന്നവൻ  ആകാശത്തിലേക്ക് മുന്നിടുന്നു


അത് അല്ലാഹു ഉപരിയിൽ ആയതുകൊണ്ട് അല്ല അവൻ കഅ്ബയുടെ ഭാഗത്ത്  ആയവൻ അല്ലാത്തതു പോലെ തന്നെ .മറിച്ച് ആകാശം പ്രാർത്ഥിക്കുന്നവരുടെ ഖിബ് ലയായതിനു വേണ്ടിയാണ്. കഅബാശരീഫ് ആരാധിക്കുന്നവരുടെ ഖിബ് ല ആയതുപോലെ .

അല്ലെങ്കിൽ ആ സ്ത്രീ വിഗ്രഹാരാധന ചെയ്യുന്നവരിൽ പെട്ടവരായിരുന്നു. വിഗ്രഹത്തിന്റെ മുന്നിൽ നിന്നും ആ വിഗ്രഹങ്ങള ആരാധിക്കും അല്ലാഹുവിൻറെ അധികാരം ആകാശത്തിലാണ് എന്ന് അവൾ പറഞ്ഞപ്പോൾ അവൾ ഏകദൈവവിശ്വാസിയാണെന്നും അവൾ വിഗ്രഹാരാധക അല്ല എന്നും തിരുനബി മനസ്സിലാക്കി. (ശറഹ് മുസ്ലിം 5/191)


قوله - صلى الله عليه وسلم - : ( أين الله ؟ قالت في السماء قال : من أنا؟ قالت : أنت رسول الله قال : أعتقها فإنها مؤمنة ) هذا الحديث من أحاديث الصفات ، وفيها مذهبان تقدم ذكرهما مرات في كتاب الإيمان . أحدهما : الإيمان به من غير خوض في معناه ، مع اعتقاد أن الله تعالى ليس كمثله شيء وتنزيهه عن سمات المخلوقات . والثاني تأويله بما يليق به ، فمن قال بهذا قال : كان المراد امتحانها ، هل هي موحدة تقر بأن الخالق المدبر الفعال هو الله وحده ،


 وهو الذي إذا دعاه الداعي استقبل السماء كما إذا صلى المصلي استقبل الكعبة ؟ وليس ذلك ؛ لأنه منحصر في السماء كما أنه ليس منحصرا في جهة الكعبة ، بل ذلك لأن السماء قبلة الداعين ، كما أن الكعبة قبلة المصلين ، أو هي من عبدة الأوثان العابدين للأوثان التي بين أيديهم ، فلما قالت : في السماء ، علم أنها موحدة وليست عابدة للأوثان شرح مسلم النووي٥/١٩١ 


<<<<<<<<<<<<<<< >>>>>>>>>>

*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


❤️❤️❤️❤️❤️❤️


Saturday, August 12, 2023

അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക

 


സൂറത്തുൽ മുൽക്കിലെ പതിനാറാമത്തെ ആയത്ത് അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക




وقال المحققون : أمنتم من فوق السماء ; كقوله : فسيحوا في الأرض أي فوقها لا بالمماسة والتحيز لكن بالقهر والتدبير .تفسير القرطبي سورة الملك 16

തഫ്സീറിൽ ഇമാം ഖുർത്വുബി റ പറയുന്നു

ആകാശത്തിൻമേൽ

 അധികാരം കൊണ്ടും നിയന്ത്രണം കൊണ്ടുമുള്ള വൻ എന്നാണ് അർത്ഥം. അവിടെ സ്ഥാനമുള്ളവൻ എന്നോ തൊട്ടുനിൽക്കുന്നവൻ തൊട്ടവൻ എന്ന അർത്ഥമില്ല സൂറത്തുൽ മുൽക് 16


ഖുർആനിൽ അല്ലാഹു ആകാശത്തുള്ളവൻ എന്ന് പറഞ്ഞു എന്ന് അർത്ഥം പറഞ്ഞ ചില സാധുക്കൾ ഉദ്ദേശം ആകാശത്തിനേക്കാൾ അപ്പുറമാണ് എന്ന് ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടുന്നു

അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് അപ്പുറം എന്ന ദുർവ്യാഖ്യാനം ചെയ്യുന്നു.


ഇമാം ഖുർതുബി തുടരുന്നു

ഇങ്ങനെയും അഭിപ്രായമുണ്ട്


അതിൻറെ അർത്ഥം ആകാശത്തിന്റെ ഉടമസ്ഥനും അതിൻറെ നിയന്ത്രണമുള്ളവനും

എന്നാണ്.ഇന്നയാൾ ഇറാക്കിന് മേൽ ആണ് അല്ലെങ്കിൽ ഹിജാസിന്മേൽ ആണ് എന്ന് പറഞ്ഞാൽ അതിൻറെ അധികാരിയാണ് എന്ന അർത്ഥത്തിന് പറയാറുണ്ട്.


അല്ലാഹുവിൻറെ മഹത്വത്തിലേക്ക് അറിയിക്കുന്ന ധാരാളം ഇത്തരം ഹദീസുകളും കാണാവുന്നതാണ് അതിന് ഒന്നും നിഷേധിക്കാൻ പാടില്ല


അതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിനെ മഹത്വപ്പെടുത്തലും താഴെയായി ഇരിക്കുന്നവനാണ് എന്നതിനെ തൊട്ട് പരിശുദ്ധൻ ആക്കലുമാണ് ,


അവൻ മേൽമയുള്ളവനാണ് മഹത്വമുള്ളവനാണ് എന്നത് കൊണ്ടുള്ള ഉദ്ദേശം സ്ഥലങ്ങളെ കൊണ്ടോ അതിർത്തി കൊണ്ടോ ഭാഗങ്ങളെ കൊണ്ടോ അല്ല


കാരണം അതെല്ലാം ജിസ്മുകളുടെ പ്രത്യേകതകളാണ്.



وقيل : معناه أمنتم من على السماء ; كقوله تعالى : ولأصلبنكم في جذوع النخل أي عليها .

ومعناه أنه مديرها ومالكها ; كما يقال : فلان على العراق والحجاز ; أي واليها وأميرها .

والأخبار في هذا الباب كثيرة صحيحة منتشرة ، مشيرة إلى العلو ; لا يدفعها إلا ملحد أو جاهل معاند .

والمراد بها توقيره وتنزيهه عن السفل والتحت .

ووصفه بالعلو والعظمة لا بالأماكن والجهات والحدود لأنها صفات الأجسام 


ദുആ ചെയ്യുമ്പോൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തുന്നത് അത് വഹ് യ് ഇറങ്ങുന്ന സ്ഥലം ആയതുകൊണ്ട്  മഴയിറങ്ങുന്ന സ്ഥലം ആയതുകൊണ്ടുമാണ്.

പരിശുദ്ധതയുടെ സ്ഥാനവും സംശുദ്ധരായ മലക്കുകളുടെ സ്ഥാനവും ആണ് അടിമകളുടെ സൽക്രമങ്ങൾ ആകാശത്തിലേക്കാണ് ഉയർത്തപ്പെടുക അതിനുമുകളിലാണ് അർഷും സ്വർഗ്ഗവും ഉള്ളത് അതുകൊണ്ടാണ് കൈകൾ ഉയർത്തുന്നത് ആകാശത്തേക്ക് ഉയർത്തുന്നത് ,


ഇത് പ്രാർത്ഥനയുടെയും നിസ്കാരത്തിന്റെയും ഖിബ്ലയായി കഅബയെ അല്ലാഹു വച്ചത് പോലെയാണ് . (അല്ലാഹു അവിടെ ആയതുകൊണ്ട് അല്ലല്ലോ )കൂടാതെ അല്ലാഹുവാണ് എല്ലാ സ്ഥലങ്ങളിലും സൃഷ്ടിച്ചത് അവൻ സ്ഥലങ്ങളിലേക്ക് ആവശ്യമുള്ളവനല്ല സ്ഥലങ്ങളും സമയങ്ങളും സൃഷ്ടിക്കുന്നതിന് മുമ്പേ അവനുണ്ട് അപ്പോൾ  അവൻക്ക് സ്ഥലമോ സമയമോ ആവശ്യമില്ലായിരുന്നു അവൻ

 മാറ്റമില്ല (തഫ്സീറുൽ ഖുർത്വുബി സൂറത്തുൽ മുൽക് )

وإنما ترفع الأيدي بالدعاء إلى السماء لأن السماء مهبط الوحي ، ومنزل القطر ، ومحل القدس ، ومعدن المطهرين من الملائكة ، وإليها ترفع أعمال العباد ، وفوقها عرشه وجنته ; كما جعل الله الكعبة قبلة للدعاء والصلاة ، ولأنه خلق الأمكنة وهو غير محتاج إليها ، وكان في أزله قبل خلق المكان والزمان .

ولا مكان له ولا زمان .

وهو الآن على ما عليه كان  تفسير القرطبي سورة الملك.

https://m.facebook.com/story.php?story_fbid=pfbid02Y78fkVKxBcUbb3nzEEZnasGAg3YYv6ypzmvEUt6WHMQ75QayvGgygkGft8NzdSDHl&id=100016744417795&mibextid=Nif5oz

Friday, August 11, 2023

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും* കവാടംം1

 *✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎


*സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*


കവാടം


മദീനാ മലർവനിയിലെ മരതക മാണിക്യ മുത്തായി പൊൻ തിങ്കൾ തിരുഹബീബിനെ കാണാൻ കൊതിക്കാത്തവർ ആരുമി ല്ല. ആ തിരുചാരത്തെത്താൻ വെമ്പാത്ത ഹൃദയമില്ല. ആ തിരുഹബീബിനെ സ്വപ്നത്തിലെങ്കിലും ദർശിക്കാൻ മാർഗമെന്ത്? ആ തിരുഹള്റത്തിലേക്ക് ഓരോ ദിവസവും ധാരാളമായി സ്വലാത്ത് ചൊല്ലാൻ തൗഫീഖ് ലഭിച്ചവർ ഭാഗ്യവാന്മാർ


ജീവിതം മുഴുക്കെയും സ്വലാത്ത് ചൊല്ലി ആ മാണിക്യ മുത്തിനെ പ്രേമിച്ചും ഓർത്തും ജീവിതം ധന്യമാക്കാൻ നിങ്ങളെ ഓർമ്മയാക്കുന്ന ഒരു കൂട്ടുകാരനായി ഈ പുസ്തകം മാറട്ടെ. ഇത് വായിച്ച് അലമാരയിൽ വെക്കാനുള്ളതല്ല. ഇടക്കിടെ ഇത മറിച്ച് നോക്കുക. കണ്ണെത്തും ദൂരത്ത് തന്നെ വെക്കുക. എന്നിട്ട് മദീന മുനവ്വറയെ ഓർത്ത തിരുഹള്റത്തിലേക്ക് ആയിരമായിരം സ്വലാത്ത് ചൊല്ലുക. അത് മരണം വരെ തുടരുക, അവിടത്തെ തിരു ഹള്റത്തിൽ സംഗമിക്കുന്നത് വരെ, അല്ലാഹു തുണക്കട്ടെ. ഇതിൽ പറഞ്ഞ ഓരോ സ്വലാത്തുകളും ദിവസവും നൂറ് തവ ണയോ 33 തവണയോ അല്ലെങ്കിൽ ഒരു തവണയെങ്കിലും ഈ പുസ്തകം മറിച്ചുവെച്ച് ചൊല്ലണമെന്ന് എല്ലാവരെയും ഓർമി പ്പിക്കുന്നു.


അവിടത്തെ തിരുഹള്റത്തിലേക്കുള്ള സ്വലാത്ത് നാം മാത്രം ചൊല്ലിയാൽ പോരാ. നമ്മുടെ മക്കൾ, കുടുംബം, അയൽക്കാർ, കൂട്ടുകാർ എല്ലാവരെ കൊണ്ടും ചൊല്ലിപ്പിക്കുക- കോടിക്കണ ക്കിനു സ്വലാത്തുകൾ നാം കാരണം മദീനയിലെ പൂമുത്തിന്റെ ഹള്റത്തിലേക്ക് അടിച്ച് വീശട്ടെ. അത്കൊണ്ടെങ്കിലും നമുക്ക് അവിടത്തോട് കൂടെ സംഗമിക്കുന്നതിന്നും നമ്മുടെ സർവ്വ വിജ യത്തിനും കാരണമാവട്ടെ. അല്ലാഹുവേ, ഈ എളിയ പരിശ്രമം തിരുഹള്റത്തിലേക്ക് എത്തിക്കണേ. അവിടത്തെ തിരുനോട്ടം നൽകണമേ ആമീൻ.



 * മുഹമ്മദ് അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടിയുടെ 

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും

എന്ന പുസ്തകത്തിൽ നിന്നും*

💠💠💠💠💠💠


സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*പ്രണയിക്കാം ഹബീബിനെ 2

 *✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎


*സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*


പുസ്തകം


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*



*പ്രണയിക്കാം ഹബീബിനെ*


അഖില ലോക ചരാചരങ്ങൾക്കും കാരണക്കാരൻ, വിശ്വാസി

ഹൃദയത്തിന്റെ കനകക്കൊട്ടാരം, സ്നേഹഭാജനം, മദീനയിലെ

പൊന്നമ്പിളി, പുണ്യ പൂമേനി മുത്ത് മുഹമ്മദ് മുസ്തഫാ

യെ സൃഷ്ടിച്ച നാഥന്ന് സർവ്വ സ്തുതിയും, പ്രവാചക പ്രേമിയുടെ ഹൃദയത്തിൽ സ്നേഹസാഗരം നില കൊള്ളുന്ന കാലത്തോളം പരകോടി സൃഷ്ടിജാലങ്ങളുടെ എണ്ണംകണ്ട് സ്വലാത്തിന്റേയും സലാമിന്റെ കുളിർകാറ്റ് തിരു ഹള്റത്തിലേക്ക് അടിച്ചു വീശട്ടെ. അവിടത്തെ കുടംബത്തിലും സ്വഹാബികളിലും വിശ്വാസികളിലും സലാമിന്റെ നന്മ കളത്തട്ടെ. പ്രവാചക പ്രേമിയുടെ ഹൃദയത്തിലെ സ്നേഹ ത്തിന്റെ അടയാളമാണ് സ്വലാത്ത്. അതൊരു വെളിച്ചമാണ്. രക്ഷാകവചമാണ്. വിസ്മയാവഹമായ ഫലവും സൗന്ദര്യവു മുണ്ടതിന്. അതിന്റെ പരിമളം കസ്തൂരിയാണ്.


അത് ചൊല്ലുന്നവന്റെ അടുത്ത് നിന്നു കസ്തൂരിയുടെ സുഗന്ധം ആകാശത്തേക്ക് അടിച്ചുവീശും ആകാശത്തിലെ മല ക്കുകൾ അതുകണ്ട് ആനന്ദിക്കും. അത് അർശ് വരെ മുട്ടും. ചൊല്ലുന്നവനെ കോടാനുകോടി മലക്കുകൾ സ്മരിക്കും. അവന്ന് വേണ്ടി പ്രാർത്ഥിക്കും.


അത് തിരുനബിയുടെ ഹള്റത്തിലേക്ക് കുതിക്കും. അവിടന്ന് സന്തോഷിക്കും. അവന്ന് വേണ്ടി പ്രാർത്ഥിക്കും. പുണ്യ

പൂമേനിയുടെ മേലിലുള്ള സ്വലാത്ത് പതിവാക്കിയ വന്ന്

അതൊരു മധുരമാണ്. മനസ്സിനൊരു കുളിർമയാണ്. ആനന്ദ

മാണ്. സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമാണ്. ജീവി

തവിജയത്തിന് കാരണമാണ്, മരണസമയം രക്ഷയാണ്. ഖ റിൽ ഒരു കൂട്ടുകാരനാണ്. തിരുസാന്നിദ്യത്തിന് കാരണമാണ് സ്വർഗത്തിലേക്ക് നയിക്കുന്നതാണ്. തിരു നബിയുടെ ശുപാർശക്ക് കാരണമാണ്. സ്വർഗത്തിൽ അവിടത്തെ പൂമുഖം കണ്ടാസ്വദിക്കാൻ ഉതകുന്നതാണ്

ആ തിരുമുത്തിനെ സ്വപ്നത്തിലും ഉണർച്ചയിലും സ്വർഗ് ത്തിലും കണ്ടാസ്വദിച്ചു ഹൃദയം കുളിരുവാൻ ആഗ്രഹിക്കാ വരില്ല. അതിലേക്ക് വഴി കാണിക്കുന്ന ഒരു ചെറുപുസ്ത കമാണ് നിങ്ങളുടെ കരങ്ങളിൽ ഇതൊരു മാർഗദർശിയാണ്. ഇതു വായിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. മദീനാ മലർവാടിയുടെ സ്നേഹ നിധിയെ എപ്പോഴും ഓർത്ത് ജീവിക്കുക. അവിടത്തെ പ്രേമിക്കുക. നാവിൻ തുമ്പിലൂടെ സ്വലാത്തിന്റെയും സലാമിന്റെയും പുണ്യ വചനങ്ങൾ ഹൃദ യാന്തരത്തിൽനിന്നും മദീനയിലെ പച്ച ഖുബ്ബയിൽ നൽ കാത്തിരിക്കുന്ന തിരുനബിയെ ഓർത്തുകൊണ്ട് ഒരു കാമു കനെ പോലെ ഉരുവിട്ടുകൊണ്ടിരിക്കുക

നടത്തത്തിലും ഇരുത്തത്തിലും നിർത്തത്തിലും പോക്കിലും വരവിലും സ്വലാത്ത് ചൊല്ലുക. ഉറക്കിലും ഉണർച്ചയിലും അത് തുടരുക. ആ പൂമുത്ത് തിരുനബി()യുടെ മദ്ഹ് കീർത്തന ങ്ങൾ പറയുക. കേൾക്കുക. അവിടത്തെ മൗലിദ് സദസ്സിൽ പങ്കെടുക്കുക. കുളിരേറ്റവരാകുക, അവിടത്തെ ചര്യ പിൻപറ്റു

സ്വലാത്തിനെ ഒരാനന്തമാക്കുക അതിന്റെ മാധുര്യം ആസ്വ

ദിക്കുക. അവിടത്തെ സ്മരണയും പ്രേമവും നിലനിർത്തുക


ഇനി വിശ്രമമില്ല. ആ തിരുഹള്റത്തിൽ സംഗമിക്കുന്നത് വരെ, ആ തിരു പൂമുഖം കാണുന്നത് വരെ. അവിടത്തെ പല തവണ സ്വപ്നത്തിൽ ദർശിക്കണം. അവിടത്തെ തിരുകരത്തിൽ നിന്ന് ഹൗളുൽ കൗസർ പാനം ചെയ്യണം.

അവിടത്തോട് കൂടിയിരുന്നൊന്ന് സംസാരിക്കണം. അല്ലാ ഹുവെ നീ ഭാഗ്യം നൽകാം. അല്ലാഹുവേ നീ സ്വീകരിക്കണേ

* മുഹമ്മദ് അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടിയുടെ 

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും

എന്ന പുസ്തകത്തിൽ നിന്നും*

💠💠💠💠💠💠

സൂഫിയാക്കളെയും തസ്വവ്വുഫിനേയു ആക്ഷേപിച്ച്കൊണ്ട് ഇമാം ശാഫിഈ رحمه الله പറഞ്ഞിട്ടുണ്ടോ* ?

 ‏

*✦🔅🔅●﷽●🔅🔅✦*


💎💎💎💎💎💎💎💎💎


ﷺﷺﷺﷺﷺﷺﷺﷺ

📙📘📗📓📕📙📘📗📓📚📗📓📘


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0


Aslam Kamil Saquafi parappanangadi


*സൂഫിയാക്കളെയും തസ്വവ്വുഫിനേയു ആക്ഷേപിച്ച്കൊണ്ട് ഇമാം ശാഫിഈ  رحمه الله

പറഞ്ഞിട്ടുണ്ടോ* ?



മറുപടി


യഥാർത്ഥ സൂഫിയാക്കളെ പറ്റി ഇമാം ഷാഫിഈ رحمه الله ഒരിക്കലും ആക്ഷേപിച്ചിട്ടില്ല. മറിച്ച് അവിടുന്ന് സൂഫിയാക്കളെ കൂടെ പത്ത് വർഷം സഹവസിക്കുകയും അവരിൽ നിന്നും ഇ ജാസത്തുകൾ  വാങ്ങുകയും ചെയ്തിട്ടുണ്ട് എന്ന് ഇമാം ബൈഹഖി

رحمه الله രേഖപ്പെടുത്തിയിരിക്കുന്നു.


മാം ശാഫി ആക്ഷേപിച്ചത് കാലത്തുള്ള കള്ള സൂഫികളെ പറ്റിയാണ്.കള്ള സൂഫികൾ ആക്ഷേപിച്ച ഇമാം ഷാഫിഈ رحمه الله

യുടെ വാക്കുകൾ കൊണ്ടുവന്ന് യഥാർത്ഥ സൂഫികളെയും ആക്ഷേപിക്കുകയാണ് ചില വഹാബി പുരോഹിതന്മാർ .


ഇമാം ഷാഫിഇ  رحمه الله

 യുടെ പേരിൽ ഉദ്ധരിക്കപ്പെട്ട അത്തരം വചനങ്ങൾ വിവരിച്ചുകൊണ്ടു ഇമാം ബൈഹഖി رحمه الله

  മനാഖിബ് ശാഫിഇയ്യ പേ 2 / 218 എന്ന ഗ്രന്ഥത്തിൽ പറയുന്നു.



ഇത്തരം വചനങ്ങളെ കൊണ്ട് ഇമാം ഷാഫി ഉദ്ദേശിക്കുന്നത്

സൂഫിയത്തിൽ പ്രവേശിക്കുകയും

അവരുടെ ആശയങ്ങളെ വിട്ട്

 ആ പേര് കൊണ്ടും അവരുടെ യാഥാർത്ഥ്യത്തെ വിട്ടു എഴുത്തുകൊണ്ട് മതിയാക്കുകയും ചെയ്തവരാണ്.

(കള്ള സ്വൂഫികൾ )

അവരുടെയും കുടുംബത്തിന്റെയും ആവശ്യം ആയ ജോലി ചെയ്യാതെ അവരുടെ ചിലവുകൾ എല്ലാം മുസ്ലിമീങ്ങളുടെ പിരടിയിലേക്ക് വെച്ചുകെട്ടുകയും ചെയ്യുന്നു.

അവർക്ക് നൽകേണ്ട പരിഗണന നൽകാതിരിക്കുകയും അവരുടെ ബാധ്യതകൾ സൂക്ഷിക്കാതിരിക്കുകയും ചെയ്യുകയും വിജ്ഞാനം കൊണ്ട് ജോലി ആവാതിരിക്കുകയും ഇബാദത്തുകൾ നിർവഹിക്കാതിരിക്കുകയും ചെയ്യുന്ന വിഭാഗത്തെ പറ്റിയാണ് (കള്ള സൂഫികൾ )

 അത് ഇമാം ഷാഫിഈ തന്നെ

മറ്റൊരു സ്ഥലത്ത് വിവരിച്ചിട്ടുണ്ട്.


ഇമാം ഷാഫി رحمه الله

പറയുന്നു. നാലു വെക്തികൾ യഥാർത്ഥ സൂഫി ആവുകയില്ല മടിയൻ ഉറക്കൻ തീറ്റ ക്കാരൻ  ആവശ്യമില്ലാത്തതിൽ ജോലിയായവാൻ,


 يقول : الشافي يقول : لو أن رجلا تصوف من أول النهار لم يأت عليه يقول : سمعت الحسين بن بحر يقول . فذكره . أخبرنا محمد بن عبد الله قال : سمعت أبا زرعة الرازي يقول : سمعت السندى يقول : سمعت الربيع بن سليمان يقول : سمعت الشافعي يقول : مارأيت صوفيا عاقلا قط إلا مسلم الخواص 


 قلت : وأنا أراد به من دخل في الصوفية واكتفى بالاسم عن المعني وبالرسم عن الحقيقة ، وقعد عن الكسب ، وألقى مؤنته على المسلمين ، ولم یال بهم ، ولم يرع حقوقهم ،ولم يشتغل يعلم ولا عيادة ، كا وصفه في موضع آخر


وذلك فيما أخبرنا أبو عبد الرحمن السلمى قال : سمعت أبا عبد الله


الرازي يقول : سمت إبراهيم بن المولد يحكى عن الشافعي أنه قال : لا يكون الصوفى صوفيا حتى يكون فيه أربع فصال كسول أكول، الثوم كثير الفضول 

ഇതുകൊണ്ട് ഇമാം 

ഷാഫി ഈرحمه الله

 ഉദ്ദേശിക്കുന്നത് ഇത്തരം വിശേഷങ്ങൾ ഉള്ളവരെ ആക്ഷേപിക്കലാണ്.

അപ്പോൾ സൂഫിയാകുന്നതിൽ ഹൃദയശുദ്ധി വരിച്ചവർ അല്ലാഹുവിൻറെ മേൽ ഭരമേൽപ്പിക്കുന്നതിൽ സത്യസന്ധർ ശരീഅത്തിന്റെ മര്യാദകളിലും അല്ലാഹുമായുള്ള ഇടപാടിലും ആരാധനകളിലും സൂക്ഷിക്കുന്നവർ ജനങ്ങളോട് നല്ല നിലയിൽ പെരുമാറുന്നവർ ഇത്തരം സൂഫികളുടെ (ശരിയായ സൂഫികൾ ) ഇമാം ഷാഫി  കൂടെ കൂടുകയും അവരിൽ നിന്നും പലതും ഇജാസത്തുകൾ വാങ്ങുകയും ചെയ്തിട്ടുണ്ട്.

ഇമാം ഷാഫി رحمه الله

പറയുന്നു. ഞാൻ പത്തുവർഷം സൂഫിയാക്കളെ കൂടെ കൂടി പ്രധാനമായും രണ്ടുകാര്യങ്ങൾ ഞാൻ അവരിൽ നിന്നും മനസ്സിലാക്കി. (മനാഖിബു ശാഫി ഇയ്യ ഇമാം ബൈഹഖി 2 / 20 7 )


. وإنما أراد به ذم من يكون منهم بهذه الصفة ، فأما من صفا منهم

في الصوفية بصدق التوكل على الله عز وجل، واستعمال آداب الشريعة في معامله مع الله عز وجل فى العبادة ، ومعاملته مع الناس في العشرة - فقد حكى عنه أنه عاشرهم وأخذ عنهم .


وذلك فيا أخبرنا أبو عبد الرحمن السلمي قال : سمعت عبد الله بن الحسين ابن موسی السلامي يقول : سمعت على بن أحمد يقول: سمعت أيوب بن سليان يقول : سمعت محمد بن محمد  بن إدريس الشافعي يقول :


 سمعت أبي يقول: صحبت الصوفية عشر سنين ما استفدت منهم إلا هذين الحرفين : الوقت سيف ، ومن لا ن العصمة أن لا تقدر 

مناقب الشافعية للبيهقي2/207


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


📌📌📌📌📌


<<<<<<<<<<<<<<<<< >>>>>>>>>>


https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB


https://www.facebook.com/aslamsaqafi40?mibextid=b06tZ0


https://telegram.me/Sunnahclub/876


https://t.me/+UzG8NRIkMbRSiiKj


❤️❤️❤️❤️❤️❤️


https://m.facebook.com/story.php?story_fbid=pfbid0vxqPefKDFe28VeZK98Rce14dhzq2RERKvhgXPhnZFkGnCG1oyEFJnpiTghP85uR3l&id=100016744417795&mibextid=Nif5oz

Wednesday, August 9, 2023

ഖതീബ്ഇരിക്കുമ്പോൾ ദുആ ചെയ്യണം

 ﻭﺳﺌﻞ) ﻧﻔﻊ اﻟﻠﻪ ﺑﻪ ﻋﻤﺎ ﺇﺫا ﺟﻠﺲ اﻟﺨﻄﻴﺐ ﺑﻴﻦ اﻟﺨﻄﺒﺘﻴﻦ ﻫﻞ ﻳﺴﺘﺤﺐ ﻟﻪ ﻓﻲ ﺟﻠﻮﺳﻪ ﺩﻋﺎء ﺃﻭ ﻗﺮاءﺓ ﺃﻭ ﻻ ﻭﻫﻞ ﻳﺴﻦ ﻟﻠﺤﺎﺿﺮﻳﻦ. ﺣﻴﻨﺌﺬ ﺃﻥ ﻳﺸﺘﻐﻞﻭا ﺑﻘﺮاءﺓ ﺃﻭ ﺩﻋﺎء ﺃﻭ ﺻﻼﺓ ﻋﻠﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺑﺮﻓﻊ اﻟﺼﻮﺕ ﺃﻭ ﻻ؟

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ: ﺫﻛﺮ ﻓﻲ اﻟﻌﺒﺎﺏ ﺃﻧﻪ ﻳﺴﻦ ﻟﻪ ﻗﺮاءﺓ ﺳﻮﺭﺓ اﻹﺧﻼﺹ ﻭﻗﻠﺖ ﻓﻲ ﺷﺮﺣﻪ ﻟﻢ ﺃﺭ ﻣﻦ ﺗﻌﺮﺽ ﻟﻨﺪﺑﻬﺎ ﺑﺨﺼﻮﺻﻬﺎ ﻓﻴﻪ ﻭﻳﻮﺟﻪ ﺑﺄﻥ اﻟﺴﻨﺔ ﻗﺮاءﺓ ﺷﻲء ﻣﻦ اﻟﻘﺮﺁﻥ ﻓﻴﻪ ﻛﻤﺎ ﻳﺪﻝ ﻋﻠﻴﻪ ﺭﻭاﻳﺔ اﺑﻦ ﺣﺒﺎﻥ ﻛﺎﻥ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻳﻘﺮﺃ ﻓﻲ ﺟﻠﻮﺳﻪ ﻣﻦ ﻛﺘﺎﺏ اﻟﻠﻪ ﻭﺇﺫا ﺛﺒﺖ ﺃﻥ اﻟﺴﻨﺔ ﺫﻟﻚ ﻓﻬﻲ ﺃﻭﻟﻰ ﻣﻦ ﻏﻴﺮﻫﺎ ﻟﻤﺰﻳﺪ ﺛﻮاﺑﻬﺎ ﻭﻓﻀﺎﺋﻠﻬﺎ ﻭﺧﺼﻮﺻﻴﺎﺗﻬﺎ ﻗﺎﻝ اﻟﻘﺎﺿﻲ ﻭاﻟﺪﻋﺎء ﻓﻲ ﻫﺬﻩ اﻟﺠﻠﺴﺔ ﻣﺴﺘﺠﺎﺏ اﻧﺘﻬﺖ ﻋﺒﺎﺭﺓ اﻟﺸﺮﺡ اﻟﻤﺬﻛﻮﺭ ﻭﻳﺆﺧﺬ ﻣﻤﺎ ﺫﻛﺮ ﻋﻦ اﻟﻘﺎﺿﻲ *ﺃﻥ اﻟﺴﻨﺔ ﻟﻠﺤﺎﺿﺮﻳﻦ اﻻﺷﺘﻐﺎﻝ ﻭﻗﺖ ﻫﺬﻩ اﻟﺠﻠﺴﺔ ﺑﺎﻟﺪﻋﺎء ﻟﻤﺎ ﺗﻘﺮﺭ ﺃﻧﻪ ﻣﺴﺘﺠﺎﺏ ﺣﻴﻨﺌﺬ* ﻭﺇﺫا اﺷﺘﻐﻠﻮا ﺑﺎﻟﺪﻋﺎء ﻓﺎﻷﻭﻟﻰ ﺃﻥ ﻳﻜﻮﻥ ﺳﺮا ﻟﻤﺎ ﻓﻲ اﻟﺠﻬﺮ ﻣﻦ اﻟﺘﺸﻮﻳﺶ ﻋﻠﻰ ﺑﻌﻀﻬﻢ ﻭﻷﻥ اﻹﺳﺮاﺭ ﻫﻮ اﻷﻓﻀﻞ ﻓﻲ اﻟﺪﻋﺎء ﺇﻻ ﻟﻌﺎﺭﺽ


(فتاوى الكبرى للإمام ابن حجر الهيتمي رضي الله تعالى عنه١/١٥١,١٥٢)

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...