Friday, August 11, 2023

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും* കവാടംം1

 *✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎


*സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*


കവാടം


മദീനാ മലർവനിയിലെ മരതക മാണിക്യ മുത്തായി പൊൻ തിങ്കൾ തിരുഹബീബിനെ കാണാൻ കൊതിക്കാത്തവർ ആരുമി ല്ല. ആ തിരുചാരത്തെത്താൻ വെമ്പാത്ത ഹൃദയമില്ല. ആ തിരുഹബീബിനെ സ്വപ്നത്തിലെങ്കിലും ദർശിക്കാൻ മാർഗമെന്ത്? ആ തിരുഹള്റത്തിലേക്ക് ഓരോ ദിവസവും ധാരാളമായി സ്വലാത്ത് ചൊല്ലാൻ തൗഫീഖ് ലഭിച്ചവർ ഭാഗ്യവാന്മാർ


ജീവിതം മുഴുക്കെയും സ്വലാത്ത് ചൊല്ലി ആ മാണിക്യ മുത്തിനെ പ്രേമിച്ചും ഓർത്തും ജീവിതം ധന്യമാക്കാൻ നിങ്ങളെ ഓർമ്മയാക്കുന്ന ഒരു കൂട്ടുകാരനായി ഈ പുസ്തകം മാറട്ടെ. ഇത് വായിച്ച് അലമാരയിൽ വെക്കാനുള്ളതല്ല. ഇടക്കിടെ ഇത മറിച്ച് നോക്കുക. കണ്ണെത്തും ദൂരത്ത് തന്നെ വെക്കുക. എന്നിട്ട് മദീന മുനവ്വറയെ ഓർത്ത തിരുഹള്റത്തിലേക്ക് ആയിരമായിരം സ്വലാത്ത് ചൊല്ലുക. അത് മരണം വരെ തുടരുക, അവിടത്തെ തിരു ഹള്റത്തിൽ സംഗമിക്കുന്നത് വരെ, അല്ലാഹു തുണക്കട്ടെ. ഇതിൽ പറഞ്ഞ ഓരോ സ്വലാത്തുകളും ദിവസവും നൂറ് തവ ണയോ 33 തവണയോ അല്ലെങ്കിൽ ഒരു തവണയെങ്കിലും ഈ പുസ്തകം മറിച്ചുവെച്ച് ചൊല്ലണമെന്ന് എല്ലാവരെയും ഓർമി പ്പിക്കുന്നു.


അവിടത്തെ തിരുഹള്റത്തിലേക്കുള്ള സ്വലാത്ത് നാം മാത്രം ചൊല്ലിയാൽ പോരാ. നമ്മുടെ മക്കൾ, കുടുംബം, അയൽക്കാർ, കൂട്ടുകാർ എല്ലാവരെ കൊണ്ടും ചൊല്ലിപ്പിക്കുക- കോടിക്കണ ക്കിനു സ്വലാത്തുകൾ നാം കാരണം മദീനയിലെ പൂമുത്തിന്റെ ഹള്റത്തിലേക്ക് അടിച്ച് വീശട്ടെ. അത്കൊണ്ടെങ്കിലും നമുക്ക് അവിടത്തോട് കൂടെ സംഗമിക്കുന്നതിന്നും നമ്മുടെ സർവ്വ വിജ യത്തിനും കാരണമാവട്ടെ. അല്ലാഹുവേ, ഈ എളിയ പരിശ്രമം തിരുഹള്റത്തിലേക്ക് എത്തിക്കണേ. അവിടത്തെ തിരുനോട്ടം നൽകണമേ ആമീൻ.



 * മുഹമ്മദ് അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടിയുടെ 

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും

എന്ന പുസ്തകത്തിൽ നിന്നും*

💠💠💠💠💠💠


No comments:

Post a Comment

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...