Saturday, August 12, 2023

അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക

 


സൂറത്തുൽ മുൽക്കിലെ പതിനാറാമത്തെ ആയത്ത് അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക




وقال المحققون : أمنتم من فوق السماء ; كقوله : فسيحوا في الأرض أي فوقها لا بالمماسة والتحيز لكن بالقهر والتدبير .تفسير القرطبي سورة الملك 16

തഫ്സീറിൽ ഇമാം ഖുർത്വുബി റ പറയുന്നു

ആകാശത്തിൻമേൽ

 അധികാരം കൊണ്ടും നിയന്ത്രണം കൊണ്ടുമുള്ള വൻ എന്നാണ് അർത്ഥം. അവിടെ സ്ഥാനമുള്ളവൻ എന്നോ തൊട്ടുനിൽക്കുന്നവൻ തൊട്ടവൻ എന്ന അർത്ഥമില്ല സൂറത്തുൽ മുൽക് 16


ഖുർആനിൽ അല്ലാഹു ആകാശത്തുള്ളവൻ എന്ന് പറഞ്ഞു എന്ന് അർത്ഥം പറഞ്ഞ ചില സാധുക്കൾ ഉദ്ദേശം ആകാശത്തിനേക്കാൾ അപ്പുറമാണ് എന്ന് ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടുന്നു

അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് അപ്പുറം എന്ന ദുർവ്യാഖ്യാനം ചെയ്യുന്നു.


ഇമാം ഖുർതുബി തുടരുന്നു

ഇങ്ങനെയും അഭിപ്രായമുണ്ട്


അതിൻറെ അർത്ഥം ആകാശത്തിന്റെ ഉടമസ്ഥനും അതിൻറെ നിയന്ത്രണമുള്ളവനും

എന്നാണ്.ഇന്നയാൾ ഇറാക്കിന് മേൽ ആണ് അല്ലെങ്കിൽ ഹിജാസിന്മേൽ ആണ് എന്ന് പറഞ്ഞാൽ അതിൻറെ അധികാരിയാണ് എന്ന അർത്ഥത്തിന് പറയാറുണ്ട്.


അല്ലാഹുവിൻറെ മഹത്വത്തിലേക്ക് അറിയിക്കുന്ന ധാരാളം ഇത്തരം ഹദീസുകളും കാണാവുന്നതാണ് അതിന് ഒന്നും നിഷേധിക്കാൻ പാടില്ല


അതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിനെ മഹത്വപ്പെടുത്തലും താഴെയായി ഇരിക്കുന്നവനാണ് എന്നതിനെ തൊട്ട് പരിശുദ്ധൻ ആക്കലുമാണ് ,


അവൻ മേൽമയുള്ളവനാണ് മഹത്വമുള്ളവനാണ് എന്നത് കൊണ്ടുള്ള ഉദ്ദേശം സ്ഥലങ്ങളെ കൊണ്ടോ അതിർത്തി കൊണ്ടോ ഭാഗങ്ങളെ കൊണ്ടോ അല്ല


കാരണം അതെല്ലാം ജിസ്മുകളുടെ പ്രത്യേകതകളാണ്.



وقيل : معناه أمنتم من على السماء ; كقوله تعالى : ولأصلبنكم في جذوع النخل أي عليها .

ومعناه أنه مديرها ومالكها ; كما يقال : فلان على العراق والحجاز ; أي واليها وأميرها .

والأخبار في هذا الباب كثيرة صحيحة منتشرة ، مشيرة إلى العلو ; لا يدفعها إلا ملحد أو جاهل معاند .

والمراد بها توقيره وتنزيهه عن السفل والتحت .

ووصفه بالعلو والعظمة لا بالأماكن والجهات والحدود لأنها صفات الأجسام 


ദുആ ചെയ്യുമ്പോൾ ആകാശത്തിലേക്ക് കൈകൾ ഉയർത്തുന്നത് അത് വഹ് യ് ഇറങ്ങുന്ന സ്ഥലം ആയതുകൊണ്ട്  മഴയിറങ്ങുന്ന സ്ഥലം ആയതുകൊണ്ടുമാണ്.

പരിശുദ്ധതയുടെ സ്ഥാനവും സംശുദ്ധരായ മലക്കുകളുടെ സ്ഥാനവും ആണ് അടിമകളുടെ സൽക്രമങ്ങൾ ആകാശത്തിലേക്കാണ് ഉയർത്തപ്പെടുക അതിനുമുകളിലാണ് അർഷും സ്വർഗ്ഗവും ഉള്ളത് അതുകൊണ്ടാണ് കൈകൾ ഉയർത്തുന്നത് ആകാശത്തേക്ക് ഉയർത്തുന്നത് ,


ഇത് പ്രാർത്ഥനയുടെയും നിസ്കാരത്തിന്റെയും ഖിബ്ലയായി കഅബയെ അല്ലാഹു വച്ചത് പോലെയാണ് . (അല്ലാഹു അവിടെ ആയതുകൊണ്ട് അല്ലല്ലോ )കൂടാതെ അല്ലാഹുവാണ് എല്ലാ സ്ഥലങ്ങളിലും സൃഷ്ടിച്ചത് അവൻ സ്ഥലങ്ങളിലേക്ക് ആവശ്യമുള്ളവനല്ല സ്ഥലങ്ങളും സമയങ്ങളും സൃഷ്ടിക്കുന്നതിന് മുമ്പേ അവനുണ്ട് അപ്പോൾ  അവൻക്ക് സ്ഥലമോ സമയമോ ആവശ്യമില്ലായിരുന്നു അവൻ

 മാറ്റമില്ല (തഫ്സീറുൽ ഖുർത്വുബി സൂറത്തുൽ മുൽക് )

وإنما ترفع الأيدي بالدعاء إلى السماء لأن السماء مهبط الوحي ، ومنزل القطر ، ومحل القدس ، ومعدن المطهرين من الملائكة ، وإليها ترفع أعمال العباد ، وفوقها عرشه وجنته ; كما جعل الله الكعبة قبلة للدعاء والصلاة ، ولأنه خلق الأمكنة وهو غير محتاج إليها ، وكان في أزله قبل خلق المكان والزمان .

ولا مكان له ولا زمان .

وهو الآن على ما عليه كان  تفسير القرطبي سورة الملك.

https://m.facebook.com/story.php?story_fbid=pfbid02Y78fkVKxBcUbb3nzEEZnasGAg3YYv6ypzmvEUt6WHMQ75QayvGgygkGft8NzdSDHl&id=100016744417795&mibextid=Nif5oz

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...