Sunday, August 13, 2023

അല്ലാഹു ആകാശത്തിലാണ് ഉപരിയിലാണ് എന്നൊക്കെ സ്ഥാപിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന സ്ത്രീയോട് ഐനല്ലാഹ് എന്ന് ചോദിച്ച ഹദീസിനെ ഇമാം നവവി വിവരിക്കുന്നു*

 


⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


Aslam Kamil Saquafi parappanangadi



*അല്ലാഹു ആകാശത്തിലാണ് ഉപരിയിലാണ് എന്നൊക്കെ സ്ഥാപിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന 

സ്ത്രീയോട് ഐനല്ലാഹ് എന്ന്

ചോദിച്ച ഹദീസിനെ ഇമാം നവവി വിവരിക്കുന്നു*


ഈ ഹദീസ് അല്ലാഹുവിൻറെ സിഫാത്തിന്റെ ഹദീസുകളിൽ പെട്ടതാണ്.

ഇതിൽ രണ്ടു മദ്ഹബ് ആണ് ഉള്ളത് .കിത്താബുൽ ഈമാൻ എന്ന അധ്യായത്തിൽ പലതവണ അവ മുമ്പ് വിവരിച്ചിട്ടുണ്ട്. രണ്ട് അഭിപ്രായങ്ങളിൽ  ഒന്ന്..


 അതിൻറെ അർത്ഥത്തിൽ ആണ്ടിറങ്ങാതെ ആ ഹദീസ് വിശ്വസിക്കുക

അതോടുകൂടെ അല്ലാഹു തആലാ മറ്റൊരു വസ്തുവിനെ പോലെയും അല്ലെന്നും സൃഷ്ടികളുടെ  വിശേഷണങ്ങളെ തൊട്ട് അവൻ പരിശുദ്ധനാണെന്നും വിശ്വസിക്കുക.


രണ്ടാമത്തെ മദ്ഹബ് അല്ലാഹുവിനോട് യോജിച്ച വിധത്തിൽ വ്യാഖ്യാനിക്കുക ഈ അഭിപ്രായം പറഞ്ഞവർ പറയുന്നത് തിരുനബിയുടെ ചോദ്യം കൊണ്ട് ഉദ്ദേശം അവളെ പരീക്ഷിക്കൽ ആയിരുന്നു സൃഷ്ടിച്ചു പരിപാലിക്കുന്ന എല്ലാ പ്രവർത്തിക്കുന്നവൻ ഏകദൈവമായ അല്ലാഹുവാണ് എന്ന് അവൾ വിശ്വസിക്കുന്നുണ്ടോ എന്ന്

ആ അല്ലാഹു വിനെ ആരാധിക്കുന്നവൻ കഅബാ ശരീഫിലേക്ക് മുന്നോടുന്നത് പോലെ പ്രാർത്ഥിക്കുന്നവൻ  ആകാശത്തിലേക്ക് മുന്നിടുന്നു


അത് അല്ലാഹു ഉപരിയിൽ ആയതുകൊണ്ട് അല്ല അവൻ കഅ്ബയുടെ ഭാഗത്ത്  ആയവൻ അല്ലാത്തതു പോലെ തന്നെ .മറിച്ച് ആകാശം പ്രാർത്ഥിക്കുന്നവരുടെ ഖിബ് ലയായതിനു വേണ്ടിയാണ്. കഅബാശരീഫ് ആരാധിക്കുന്നവരുടെ ഖിബ് ല ആയതുപോലെ .

അല്ലെങ്കിൽ ആ സ്ത്രീ വിഗ്രഹാരാധന ചെയ്യുന്നവരിൽ പെട്ടവരായിരുന്നു. വിഗ്രഹത്തിന്റെ മുന്നിൽ നിന്നും ആ വിഗ്രഹങ്ങള ആരാധിക്കും അല്ലാഹുവിൻറെ അധികാരം ആകാശത്തിലാണ് എന്ന് അവൾ പറഞ്ഞപ്പോൾ അവൾ ഏകദൈവവിശ്വാസിയാണെന്നും അവൾ വിഗ്രഹാരാധക അല്ല എന്നും തിരുനബി മനസ്സിലാക്കി. (ശറഹ് മുസ്ലിം 5/191)


قوله - صلى الله عليه وسلم - : ( أين الله ؟ قالت في السماء قال : من أنا؟ قالت : أنت رسول الله قال : أعتقها فإنها مؤمنة ) هذا الحديث من أحاديث الصفات ، وفيها مذهبان تقدم ذكرهما مرات في كتاب الإيمان . أحدهما : الإيمان به من غير خوض في معناه ، مع اعتقاد أن الله تعالى ليس كمثله شيء وتنزيهه عن سمات المخلوقات . والثاني تأويله بما يليق به ، فمن قال بهذا قال : كان المراد امتحانها ، هل هي موحدة تقر بأن الخالق المدبر الفعال هو الله وحده ،


 وهو الذي إذا دعاه الداعي استقبل السماء كما إذا صلى المصلي استقبل الكعبة ؟ وليس ذلك ؛ لأنه منحصر في السماء كما أنه ليس منحصرا في جهة الكعبة ، بل ذلك لأن السماء قبلة الداعين ، كما أن الكعبة قبلة المصلين ، أو هي من عبدة الأوثان العابدين للأوثان التي بين أيديهم ، فلما قالت : في السماء ، علم أنها موحدة وليست عابدة للأوثان شرح مسلم النووي٥/١٩١ 


<<<<<<<<<<<<<<< >>>>>>>>>>

*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


❤️❤️❤️❤️❤️❤️


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....