Wednesday, May 3, 2023

ഇസ്തിഗാസ #നൂറ്റാണ്ടുകളിൽ #ഭാഗം 2

 #ഇസ്തിഗാസ #നൂറ്റാണ്ടുകളിൽ #ഭാഗം 2


രണ്ടാം നൂറ്റാണ്ട്


(1) ഇമാം അബൂഹനീഫാ(റ) (ഹി: 80-150)


മഹാനവർകൾ ചൊല്ലിയ 53 വരികളുള്ള  "അൽഖസ്വീദത്ത്ന്നുഅമാനിയ്യ:" യിലെ ഏതാനും വരികളിവിടെ കുറിക്കുന്നു.


يا سيد السادات جئتك قاصدا                  أرجو رضاك و أحتمي بحماك


يا سيّدي كن شا فعى فى فاقتى                    انى  فقير  فى  الــــــورى  لغناكا


يا أكرم الثقلين يا كنز الورى                  جد لى بجودك أرضنى  برضاكا


أنا طامع بالجود منك ولم يكن              لأبى  حنيفة  من  الأنام  ســـواكا


فعساك تشفع فيه عند شفاعتى           فلقد  غدا  متمسكا  بـــــــــعراكا


فلأنت  أكرم  شافع  و مشفع           ومن  التجا  بحماك  نال   وفاكا


فاجعل قراك شفاعة لى فى غد        فعسى أكن فى الحشر تحت لواكا


സാരം: നേതാക്കളിൽ നേതാവായവരെ! അങ്ങയുടെ പൊരുത്തവും കാവലും ആഗ്രഹിച്ചു ഞാനിതാ വന്നിരിക്കുന്നു. മനുഷ്യ-ഭൂതവർഗ്ഗത്തിൽ വെച്ച് ഏറ്റം ആദരനീയരായവരെ! അങ്ങയുടെ ധർമ്മവും പ്രീതിയും എനിക്കുവേണം. എന്റെ ഹ്രദയം അങ്ങയെയല്ലാതെ മറ്റാരേയും തേടുകയില്ല. അവിടത്തെ ധർമത്തിനായി മ്ജാൻ അതിയായ ആഗ്രഹമുള്ളവനാണ്. മഹ്ഷറയിലും അങ്ങയുടെ ശുപാർശയും ഔദാര്യവും ലഭിക്കുമെന്ന പ്രതീക്ഷയാണ്  അബൂഹാനീഫക്കുള്ളത്. അതിനാല അങ്ങയുടെ പിടിവള്ളി ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു. താങ്ങൾ ആദരണീയരായ ശുപാർഷകാനും കാക്കുന്നവനുമാകുന്നു. അങ്ങയുടെ ശുപാർശ നാളെ എനിക്ക്  ലഭിക്കണം. മഹ്ഷറയിൽ  അങ്ങയുടെ കൊടിക്കീഴിൽ ഞാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു. (അൽഖസീദത്തുന്നുഅമാനിയ്യ:)


"അൽഖയ്റാത്തുൽഹിസാൻ" എന്നാ ഗ്രന്ഥത്തിൽ പ്രസ്തുത കാവ്യഗ്രന്ഥം ഇമാം ഹനീഫയുടെതായി മഹാനായ ഇബ്നുഹജറുൽ ഹയ്തമീ(റ) പരിചയപ്പെടുത്തിയിട്ടുണ്ട്.


അതേ പോലെ അൽഖസ്വീദത്തുന്നുഅമാനിയ്യ: ഇമാം അബൂഹനീഫ(റ) യുടെതാനെന്നും ഹി: 1268-ൽ ഖുസ്ത്വുൻത്വിനിയ്യയിൽ വച്ച്  പ്രസിദ്ദീകരിച്ചതായും  "ഇഖ്തിഫാഉൽഖാനൂഅ ബിമാഹുവമത്വ് ബൂഅ" (إكتفاع القنوع بما هو مطبوع)  എന്ന ഗ്രന്ഥത്തിന്റെ (1/49) ൽ പരമാർഷിച്ചിട്ടുണ്ട്. അതുപോലെ "മുഅജമുൽമത്വ്ബൂആത്ത്" (معجم المطبوعات) 1/303-ലും "മുഅജമുല്മുഅല്ലിഫീൻ" (معجم المؤلّفين)  1/30-ലും "ഈളാഹുൽമക്നൂൻ ഫിദ്ദയ്ലി അലാകശ്ഫിള്ളൂനൂൻ" (إيضاح المكنون في الذيل علي كشف الظنون)  2/14-ലും പ്രസ്തുത കാവ്യങ്ങൾ ഇമാം അബൂഹനീഫ(റ) യുടെതാനെന്ന പരാമർശമുണ്ട്.


എന്നാൽ ഹി: 790 -ൽ ജനിച്ച മുഹമ്മദുൽ അബ്ശീഈ(റ) യും പ്രസ്തുത കാവ്യങ്ങൾ ആലപിച്ചതായി പറയപ്പെടുന്നത് ഇതിനെതിരല്ല. കാരണം ഒരാൾക്ക് മറ്റൊരാളുടെ കാവ്യങ്ങൾ എടുത്തുദ്ദരിക്കാമല്ലോ.


(2) ഇമാം ഷാഫിഈ(റ) (150-204)

അലിയ്യുബ്നുമയ്മൂൻ(റ) വിനെ ഉദ്ദരിച്ച് മഹാനായ ഖാത്വീബുൽബാഗ്ദാദ്(റ) എഴുതുന്നു:

إني لأتبرّكُ بأبي حنيفة و أجيء إلى قبره في كل يوم ــ يعني زائرا ــ فإذا عرضت لي حاجةٌ صلّيتُ ركعتين و جئتُ إلى قبره و سألت الله تعالى الحاجة عنده، فما تبعد عني حتى تُقضَى.


ഇമാം ഷാഫിഈ(റ) പറയുന്നു:  "നിശ്ചയം അബൂഹനീഫാ(റ) യെ കൊണ്ട് ഞാൻ ബറക്കത്തെടുക്കുകയും എല്ലാദിവസവും സിയാറത്തിന്നായി അദ്ദേഹത്തിൻറെ ഖബ്റിങ്കലേക്ക് ഞാൻ വരികയും ചെയ്യും. എനിക്ക് വല്ല ആവശ്യവും നേരിട്ടാൽ രണ്ട്‌ റക്അത്ത് നിസ്കരിച്ച് ഞാനദ്ദേഹത്തിന്റെ ഖബ്റിങ്കൽ വന്ന് അവിടെ വെച്ച് എന്റെ ആവശ്യം അല്ലാഹുവോട് ചോദിച്ചാൽ വളരെ വേഗത്തിൽ എന്റെ ആവശ്യം വീട്ടികിട്ടാറുണ്ട്". (താരീഖുൽ ബാഗ്ദാദ്: 1/123)

ഈ സംഭവം ഇമാം സ്വയ്മരി(റ) യുടെ "അഖ്ബാറുൽഅബീഹനീഫ" എന്ന ഗ്രന്ഥത്തിലും ഇബ്നു ഹജറുൽ ഹൈതമി(റ) യുടെ "അൽഖയ്റാത്തുൽ ഹിസാൻ: - ലും കാണാവുന്നതാണ്.


ഇമാം ഷാഫിഈ(റ) പറയുന്നു: 


آل الــنًّــبــيِّ ذَريــعــتــــي    

و هُـــمُ إلــــيـــه وَسِـــــيــــلـــتـــي

  أرجــو بــأن أُعـــطَــــآ غــداً بــيــدي الـيـمـيـنِ صَــــحــيــفَـتـي

നബി(സ) യുടെ കുടുംബമാണ് അല്ലാഹുവിലേക്കുള്ള എന്റെ വസീലയും ശുപാർഷകരും. അവർ നിമിത്തം എന്റെ ഏട് വലതു കയ്യിൽ നൽകപ്പെദുമെന്ന പ്രതീക്ഷ എനിക്കുണ്ട്.". (അസ്സ്വാഹീബുൽ മുഹ് രിഖ ).


(3) ഇമാം മാലിക്(റ) (95-171)

മാലികീ മദ്ഹബ്കാരനായ ഇബ്നുൽ ഹാജ്ജ്(റ) പറയുന്നു:


وقد قال مالك رحمه الله للخليفة لمّا أن سأله إذا دخل مسجد النّبيّ صل الله عليه وسلم هل يتوجّه إلي النّبيّ صل الله عليه وسلم أو إلي القبلة؟ فقال مالك رحمه الله وكيف تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه الصّلوة والسّلام(المدخل:١/٣٩٥)


മദീനാ പള്ളിയിൽ വന്നു സിയാറത്ത് ചെയ്യുമ്പോൾ നബി(സ) യിലേക്ക് അഭിമുഖമായാണോ  അതല്ല കഅബയിലെക്ക് അഭിമുഖമായാണോ നിൽക്കേണ്ടത് എന്ന് മൻസൂർ രാജാവ് ഇമാം മാലിക്(റ) വിനോട് ചോദിച്ചപ്പോൾ "നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും വസീലയായ നബി(സ) യിൽ നിന്ന്  നിങ്ങളെന്തിനു മുഖം തിരിക്കണം" എന്നായിരുന്നു ഇമാം മാലിക്(റ) കൊടുത്ത മറുവടി.(അൽമദ്ഖൽ: 1/395)


മഹാനായ ഖാളീ ഇയാള്(റ) ഷിഫാ 2/41-ലും  ഇമാം സുംഹൂദ്(റ) യുടെ വഫാ ഉൽ വഫാ : 4/1376 -ലും ഇത് കാണാവുന്നതാണ്.

എന്നാൽ ഇത് ശരിയല്ലെന്നു ഇബ്നു തൈമിയ്യ പറഞ്ഞതിനെ പണ്ടിതലോകം ശക്തിയുക്തം ഖൻണ്ടിച്ചിട്ടുണ്ട്. വിശദീകരണം വഴിയെ.


(4) മുഹമ്മദുബ്നുൽമുൻകദിർ(റ) (മ: ഹി: 130)


വിശ്രുത ഹദീസുപണ്ടിതരായ ബുഖാരി,മുസ്ലിം, അബൂദാവൂദ് ,തുർമുദി,നസാഈ,ഇബ്നുമാജാ(റ-ഹും) എന്നിവർ അദ്ദേഹത്തിൻറെ ഹദീസ് നിവേദനം  ചെയ്തിട്ടുണ്ട്. പ്രഗത്ഭ ഹദീസ് പണ്ഡിതനും വിശ്വാസയോഗ്യനുമാണ് അദ്ദേഹം. അദ്ദേഹത്തിനു പ്രയാസങ്ങൾ നേരിടുമ്പോൾ അത് പരിഹരിക്കുന്നതിനായി നബി(സ) യുടെ റൗളയിൽ വന്നു ഇസ്തിഗാസ നടത്താറാണ് പതിവ്. ഇക്കാര്യം മഹാനായ ഇബ്നു അസാകിർ(റ) രേഖപ്പെടുത്തുന്നു:


كان محمّد ابن المنكدر يجلس مع أصحابه ، فكان يصيبه صمات ، فكان يقوم ويضع خده على قبر النبي - صلى الله عليه وسلم ثم يرجع، فعوتب في ذلك ، فقال : إنه يصيبني خطرة ، فإذا وجدت ذلك ، استعنت بقبر النبي - صلى الله عليه وسلم . (تاريخ دمشق : ١٤٦/٧)


മുഹമ്മദ്ബ്നുൽമുൻകദിർ(റ) കൂട്ടുകാരൊന്നിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനു വല്ല പ്രയാസവും നേരിട്ടാൽ എഴുന്നേറ്റുപോയി തന്റെ കവിൾത്തടം നബി(സ) യുടെ ഖബ്റിന്നു മുകളിൽ വെക്കുകയും പിന്നീട് തിരിച്ച് വരുന്നതുമാണ്. അങ്ങനെ ചെയ്യുന്നതിൽ അദ്ദേഹത്തെ  ആക്ഷേപിക്കപ്പെട്ടപ്പോൾ അദ്ദേഹം വിശദീകരിച്ചു. എനിക്ക് വല്ല അപകടവും വന്നെത്തിയാൽ ഞാൻ നബി(സ) യുടെ ഖബ്റിനോട് ഇസ്തിഗാസ നടത്തുന്നതാണ്.(താരീഖുദിമിഷ്ഖ് : 7/146)


നബി(സ) യുടെ ഖബ്റിന്നു മുകളിൽ കവിൾ  വെക്കുന്നതിനെ ആരോ ആക്ഷേപിച്ചപ്പോൾ ഞാൻ നബി(സ) യുടെ ഖബ്ബ്റിനോട് ഇസ്തിഗാസ നടത്തുകയാനെന്ന അദ്ദേഹത്തിൻറെ വിശദീകരണത്തിൽ നിന്ന് ഇസ്തിഗാസ അനുവദനീയമായ ഒന്നാണെന്ന് അവരെല്ലാവരും അന്ഗീകരിച്ചിരുന്ന കാര്യമാണെന്ന് സുതരാം വ്യക്തമാണ്. അല്ലായിരുന്നുവെങ്കിൽ അതും വിമർശിക്കപെടുമല്ലോ. അപ്പോൾ ആ വിശദീകരണത്തിനു പ്രസക്തിയുണ്ടാവില്ല. അദ്ദേഹം ചെയ്ത ഇസ്തിഗാസ ശിർക്കായിരുന്നുവെങ്കിൽ  ഇമാം ബുഖാരി(റ) അടക്കമുള്ള മുഹദ്ദിസുകൾ അദ്ദേഹത്തിൻറെ ഹദീസ് സ്വഹീഹുൽ ബുഖാരിയിലും മറ്റും നിവേദനം ചെയ്യുകയോ അദ്ദേഹത്തിൻറെ ഹദീസ് സ്വീകരിക്കുകയോ ചെയ്യുമായിരുന്നില്ല.


മൂന്നാം നൂറ്റാണ്ട്


(1) ഇമാം അഹ്മദുബ്നുഹമ്പൽ(റ) (164-241)


അല്ലാമാ ഇബ്നുകസീർ  എഴുതുന്നു :


قال الإمام أحمد : حججت خمس حجج ; منها ثلاث راجلا ، أنفقت في إحدى هذه الحجج ثلاثين درهما . قال : وقد ضللت في بعض هذه الحجج ، عن الطريق وأنا ماش ، فجعلت أقول : يا عباد الله دلوني على الطريق ، فلم أزل أقول ذلك حتى وقفت على الطريق(البداية والنهاية: ٤١٨/١٠)


ഇമാം അഹമദ് (റ) പറയുന്നു: "അഞ്ചു പ്രാവശ്യം ഞാൻ ഹജ്ജ് നിർവഹിച്ചിട്ടുണ്ട് . മൂന്ന് പ്രാവശ്യം നടന്നുപോയാണ് നിർവഹിച്ചത്. ഇവയിലൊന്നിൽ മുപ്പത് ദിർഹമാണ് ഞാൻ ചെലവഴിച്ചിരുന്നത്. ഒരു യാത്രയിൽ ഞാൻ വഴി തെറ്റി നടന്നു. അപ്പോൾ "അല്ലാഹുവിന്റെ അടിമകളെ! എനിക്ക് വഴി അറിയിച്ചു തരൂ". എന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ നേർവഴിയിൽ ഞാനെത്തിചേർന്നു". (അൽബിദായത്തു വന്നിഹായ : 10/418) .


(2) ഹാഫിള് ഇബ്നുഅബീശൈബ(റ) (ഹി: 159 -235)


ഇഷ്തിഗാസ ഉൾകൊള്ളുന്ന ഹദീസ് ഉദ്ദരിക്കുകയും ഉമർ(റ) വിന്റെ ശ്രേഷ്ടതയായി അതിനെ നോക്കികാണുകയും ചെയ്തു.


(باب ماذكر في فضل عمررضي لله عنه) ഉമർ (റ) ശ്രേഷ്ടത വ്യക്തമാക്കുന്ന ഹദീസുകൾ വിവരിക്കുന്ന അദ്ധ്യായം) എന്ന മുസ്വന്നഫിലെ 16- ആം അദ്ധ്യായത്തിലെ 35- ആം നമ്പർ ഹദീസായി അദ്ദേഹം കൊടുത്തിരിക്കുന്നത് നബി(സ) യുടെ റൗളയിൽ വന്നു ബിലാലുബ്നു ഹാരിസ് (റ) നടത്തിയ ഇസ്തിഗാസയാണ്. അത് ശിർക്കോ കുഫ്രോ ആയിരുന്നുവെങ്കിൽ ഉമർ(റ) വിന്റെ ശ്രേഷ്ടതായായി അതിനെ കാണാൻ പറ്റില്ലല്ലോ.


(3) ഷൈഖ് അബൂഅബ്ദിറഹ്മാൻ മുഹമ്മദ്‌ അൽ ഉത്ബീ(റ). (വഫാ: ഹി: 228)


അദ്ദേഹം പറയുന്നു : "ഞാൻ നബി(സ) യുടെ ഖബ്റിന്നു സമീപം ഇരിക്കുകയായിരുന്നു. അപ്പോലം ഒരു അഅറാബി അവിടെ വന്നു  പറഞ്ഞു : അല്ലാഹുവിന്റെ തിരു തൂതരേ! അങ്ങിക്ക് അല്ലാഹുവിന്റെ സലാം." അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് പൊറുക്കലിനെ തേടുകയും  ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവെ അവർ എത്തിക്കുന്നതാണ്". എന്ന് അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്.അതിനാല റസ്സൂലേ! എന്റെ ദോഷങ്ങളിൽ നിന്ന് മോചനം തേടിയും എന്റെ റബ്ബിലേക്ക് അങ്ങയെ ശുപാർശകനാക്കിയും ഇതാ അങ്ങയുടെ അരികിൽ ഞാൻ വന്നിരിക്കുന്നു...".


ശാഫീ മദ്ഹബിലെ  പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....


നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ  തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും നല്ലതായി കണ്ടുകൊണ്ട് ഉത്ബി(റ) യിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നവാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്....(ശർഹുൽ മുഹദ്ദബ് 8/217).


"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ' 

 3 / 229-ൽ പ്രസതുത സംഭവം  ഉദ്ദരിക്കുകയും പ്രവർത്തി  പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും   ചെയ്തിട്ടുണ്ട് .


ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും പ്രസ്തുത സംഭവം എടുത്തുവെച്ചിട്ടുണ്ട്.


പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:   


ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤)


ഈ അഅറാബിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത്  തന്നെയാണ്. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച്  ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും  അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട്  അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ  ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ  അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)


പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ പോലും ഈ സംഭവം തെറ്റാണെന്ന് പറയുന്നില്ല. അദ്ദേഹം പറയുന്നു:


وأما ما ذكره بعض الفقهاء من حكاية العتبي عن الأعرابي الذي أتي قبر النبي وقال يا خير البرية إن الله يقول ولو أنهم إذ ظلموا أنفسهم وإني قد جئت وأنه رأي النبي في المنام وأمره أن يبشر الأعرابي فهذه الحكاية ونحوها مما يذكر في قبر النبي وقبر غيره، من الصالحين، فيقع مثلهما لمن في إيمانه ضعف.(قاعدة في امحبة: ١/١١٣)


നബി(സ) യുടെ ഖബ്റിങ്കൽ വന്നു ഒരു അഅറാബി അല്ലാഹുവോട് പാപമോചനത്തിനിരക്കൽ നബി(സ) യോട് ആവശ്യപ്പെട്ടതായും അദ്ദേഹത്തിൻറെ പാപം അള്ളാഹു പൊറുത്തുകൊടുത്ത സണ്ടോഷവാർത്ത അദ്ദേഹത്തെ അറിയിക്കാൻ നബി(സ) സ്വപ്നത്തിലൂടെ ഉത്ബി(റ) ക്ക് നിര്ദ്ദേശം നല്കിയതായും ഉത്ബി(റ) യെ ഉദ്ദരിച്ച് ചില കർമശാസ്ത്ര പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ) യുടെയും മറ്റു സജ്ജനങ്ങളുടെയും ഖബ്റിങ്കൽ വച്ച്  സംഭവിച്ചതായി ഉദ്ദരിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ദുർബ്ബലവിശ്വാസികൾക്ക് സംഭവിക്കുന്നതാണ്.(ഖാഇദത്തുൻ ഫിൽമഹബ്ബ 1/113) 


മഹാനായ ഉത്ബി(റ) ഇമാം ശാഫിഈ(റ) യുടെ ഉസ്താദാണെന്നു അല്ലാമ യുസുഫ്ന്നബ്ഹാനി(റ) 'ശവാഹിദുൽഹഖ്' പേ:167-ൽ പറഞ്ഞിട്ടുണ്ട്. ഇമാം ഷാഫിഈ(റ) യുടെ  ഉസ്താദായ പ്രഗത്ഭ താബിഈ പണ്ഡിതൻ സുഫിയാനുബ്നു ഉയയ്ന (റ) (ഹി:107-198)) യുടെ കൂട്ടുകാരനും ശിഷ്യനുമാണ് ഉത്ബി(റ).രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ നടന്ന പ്രസ്തുത  സംഭവം ആ നൂറ്റാണ്ടുമുതൽ 14-ആം നൂറ്റാണ്ടുവരെയുള്ള പണ്ഡിത മഹത്തുക്കൾ അംഗീകാര സ്വഭാവത്തോടെ ഉദ്ദരിക്കുകയും നബി(സ) യെ സന്ദർശിക്കുന്നവർ പ്രസ്തുത അഅറാബി ഉപയോഗിച്ച അതെ വാചകങ്ങൾ ഉപയോഗിക്കൽ നല്ലതാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 

   

ഈ സംഭവം ഇബ്നു അസാഖിർ (റ) മുഅജമ ശ്ശുയൂഖ് : 1/369- ലും ഇമാം നവവീ(റ) ശർഹുൽ മുഹദ്ദബ് 8/217-ലും അൽഈളാഹ് 498-ലും ഇബ്നു കസീർ തഫ്സീർ 1/492 -ലും രേഖപെടുത്തിയത്  മുകളിൽ നിന്ന് വായിച്ചുവല്ലോ.. .


(4)അബുയഅലാ(റ) (ഹി: 210-307-ക്രി : 826-919)


പൂർണ്ണനാമം അഹ്മദ് ബിൻ അലിയ്യുബിൻ അൽ മുസന്നാ(റ). ഇമാം അഹ്മദുബിന്ഹമ്പൽ(റ)  വില നിന്നും അദ്ദേഹത്തിൻറെ കാലക്കാരിൽ നിന്നും അദ്ദേഹം ഹദീസ് കേട്ടിട്ടുണ്ട്. ഹാഫിളും നല്ല ഗ്രന്ഥകർത്താവും രിവായത്തു ചെയ്യുന്നതിൽ നീതിമാനും കൃത്രതപാലിക്കുന്നവരുമാണ്.


അദ്ദേഹം മുസ്നദിൽ ഉദ്ദരിച്ച ഒരു ഹദീസിൽ (നമ്പര് : 6449) ഇങ്ങനെ കാണാം.


حَدَّثَنَا أَحْمَدُ بْنُ عِيسَى ، حَدَّثَنَا ابْنُ وَهْبٍ ، عَنْ أَبِي صَخْرٍ ، أَنَّ سَعِيدًا الْمَقْبُرِيَّ أَخْبَرَهُ ، أَنَّهُ سَمِعَ أَبَا هُرَيْرَةَ ، يَقُولُ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " وَالَّذِي نَفْسُ أَبِي الْقَاسِمِ بِيَدِهِ ، لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ إِمَامًا مُقْسِطًا وَحَكَمًا عَدْلا ، فَلَيَكْسِرَنَّ الصَّلِيبَ ، وَلَيَقْتُلَنَّ الْخِنْزِيرَ ، وَلَيُصْلِحَنَّ ذَاتَ الْبَيْنِ ، وَلَيُذْهِبَنَّ الشَّحْنَاءَ ، وَلَيُعْرَضَنَّ عَلَيْهِ الْمَالُ فَلا يَقْبَلُهُ ، ثُمَّ لَئِنْ قَامَ عَلَى قَبْرِي ، فَقَالَ : يَا مُحَمَّدُ لأُجِيبَنَّهُ " . 

 


അബുഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. "അബുൽഖാസിമി(റ)  ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം ഈസബ്നുമർയം(റ) നീതിമാനായ ഇമാമും നീതിപുലർത്തുന്ന വിധികർത്താവുമായി ഇറങ്ങിവരും തുടർന്നദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും ആളുകൾക്കിടയിൽ മസ്വലഹത്തുണ്ടാക്കുകയും ശത്രുതയും വിദ്വേഷവും ഇല്ലാതാക്കുകയും ചെയ്യും. അദ്ദേഹത്തിനു നല്കുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കുകയില്ല. പിന്നെ അദ്ദേഹം എന്റെ ഖബ്റിങ്കൽ വന്ന് നന്ന്  "യാമുഹമ്മദ്" എന്നുവിളിച്ചാൽ ഞാനദ്ദേഹത്തിന് ഉത്തരം നല്കും തീർച്ച". (മുസ്നദു അബീയഅലാ: 13/331).


ഹാഫിള് ഇബ്നുഹജറുൽ അസ്ഖലാനി(റ) "അൽ മത്വാലിബുൽആലിയ" - 13-13-ലും (നമ്പർ 4628) ഹാഫിള് നൂറുദ്ദീൻ  ഹയ്സമീ(റ)  "മജ്മഉസ്സവാദ്" (3/483)-ലും നാസിറുദ്ദീൻ അൽബാനി " അസ്സില്സിലത്ത്  സ്സ്വഹീഹ:" (27733) ലും ഈ ഹദീസ് കാണാവുന്നതാണ്.


പ്രസ്തുത ഹദീസ ഉദ്ദരിച്ച ശേഷം ഹയ്സമീ(റ) പറയുന്നു:

 

هو في الصحيح باختصار،رواه أبو يعلى ورجاله رجال الصحيح.


ഈ ഹദീസ് സംക്ഷിപ്തമായി സ്വഹീയിലുണ്ട്. അബുയഅലാ(റ) അതുദ്ദരിച്ചിട്ടുണ്ട്. അതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകറാണ്.


പുത്താൻ പ്രസ്ഥാനക്കാർ അങ്ങീകരിക്കുന്ന അൽബാനിയും ഈ ഹദീസ് പ്രബലമാണെന്ന്  പ്രസ്തപിച്ചിട്ടുണ്ട്. (അസ്സില്സിലത്ത്  സ്സ്വഹീഹ: 6/524) കാണുക.


(5) ഇമാം ബുഖാരി(റ)( ഹി: 204 - 261)


ബിലാലുബ്നുൽഹാരിസ്(റ) നടത്തിയ ഇസ്തിഗാസ അംഗീകരിച്ച്, അതിലേക്കു സൂചന നല്കി, സ്വഹീഹുൽ ബുഖാരിയിൽ ഹെടടിംഗ് നൽകിയ  ഹദീസ് ഭാഗം ഒന്നിൽ വിവരിച്ചിട്ടുണ്ട്.


(6) ഇമാം മുസ്ലിം(റ) (ഹി: 204-261)


ഞാൻ ആദം സന്തദികളുടെ അഭയ കേന്ദ്രമാണ്, 'അല്ലാഹുവിന്റെ റസൂലിനോട് ഞാൻ കാവൽ തേടുന്നു'. 'പരിശുദ്ദാത്മാക്കളോട് ഞാൻ കാവൽ തേടുന്നു' എന്നിങ്ങനെ ഇസ്തിഗാസ ഉൾകൊള്ളുന്ന ഹദീസുകൾ സ്വഹീഹിൽ നിവേദനം ചെയ്തു.


(7) ഇമാം തുർമുദി(റ) (ഹി: 209-279)


കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സ്വഹാബിക്ക് 'യാമുഹമ്മദ്' എന്നാ വിളി ഉൾകൊള്ളുന്ന പ്രാർത്ഥന നബി(സ) പഠിപ്പിച്ചു കൊടുത്ത ഹദീസ് നിവേദനം ചെയ്തു.


 (8) ഇമാം ദാരിമി(റ) (ഹി: 181-255)


മദീനയിൽ ജലക്ഷാമം നേരിട്ടപ്പോൾ മഹതിയായ ആഇഷാ(റ) യോട്  വേവലാതി ബോധിപിച്ചവരോട് നബി(സ) യുടെ റൗളയിൽ പോവാൻ മഹതി നിർദ്ദേശിച്ച ഹദീസ് നിവേദനം ചെയ്യുകയും വഫാത്തിനു ശേഷമുള്ള നബി(സ) യുടെ ആദരവായി അതിനെ നോക്കികാണുകയും ചെയ്തു. ഇത്തരം കാര്യങ്ങൾ ശിർക്കാനെന്നു അവരാരും മനസ്സിലാക്കിയിട്ടില്ല. 


(9) ഇമാം അബുനസ്വേർ  ഇബ്നുസ്സുബ്ബാഗ് (റ).(മരണം. ഹി: 228)


'അശ്ശാമിൽ' എന്നാ ഗ്രന്ഥത്തിൽ ഉത്ബി(റ)യുടെ സംഭവം അംഗീകാര സ്വഭാവത്തോടെ ഉദ്ദരിച്ചു.


നാലാം നൂറ്റാണ്ട്.


(1) ഇമാം അബുബക്റുൽമുഖ്‌രീ(റ) (മ:ഹി:373)


അദ്ദേഹം പറയുന്നു: " ഞാനും ത്വബ്റാനിയും അബുശ്ശയ്ഖും നബി(സ) യുടെ ഹറമിലായിരുന്നു. ഞങ്ങൾക്ക് ശക്തമായ വിശപ്പുണ്ടായിരുന്നു. യാതൊന്നും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഇശാഇന്റെ സമയമായപ്പോൾ ഞങ്ങൾ നബി(സ) യുടെ ഖബ്റിങ്കൽ ചെന്ന് റസൂലിനെ (സ) നെ വിളിച്ച് വിശപ്പിന്റെ കാര്യം പറഞ്ഞു. അദ്ദേഹം തുടരുന്നു: തുടർന്ന് ഞാനും അബുശ്ശയ്ഖും ഉറങ്ങിപ്പോയി. ത്വബ്റാനി(റ) എന്തോ വിഷയത്തിൽ ചിന്താകുലനായി ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ ഒരു 'അലവി' (സയ്യിദ് കുടുംബത്തിൽപ്പെട്ട ഒരാൾ) വന്ന് വാതിലിൽ മുട്ടി. വാതിൽ തുറന്നു നോക്കുമ്പോൾ അദ്ദേഹത്തിനൊപ്പം രണ്ട് അടിമകളും  ഓരോരുത്തരുടേയും കൈവശമുള്ള വട്ടിയിൽ ധാരാളം ഭക്ഷണവും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ച ശേഷം അലവി ചോദിച്ചു. നിങ്ങൾ നബി(സ) യോട് ആവലാതി ബോധിപ്പിച്ചിരുന്നുവോ?..കാരണം നിങ്ങൾക്ക് എന്തെങ്കിലും എത്തിച്ചുതരാൻ നബി(സ) സ്വപ്നത്തിലൂടെ എന്നോട് നിർദ്ദേശിക്കുകയുണ്ടായി.   


ഈ സംഭവം ഇമാം ഹിസ്വനി(റ) യുടെ "ദഫ്അശുബഹ്" പേ: 89-ലും ഇമാം സുംഹുദി(റ) യുടെ വഫാഉൽവഫായിലും ഇബ്നുൽജൌസിയുടെ അൽവഫാ ബിഅഹ് വാലിൽ മുസ്വ് ത്വഫാ: പേ: 818-ലും കാണാവുന്നതാണ്.


(2) അബുൽഖാസിം ത്വബ്റാനി(റ) (ഹി: 260-360)


ഉസ്മാനുബ്നു ഹുനൈഫ് (റ) നെ ഉദ്ദരിച്ച് അദ്ദേഹം മുഅജമുൽ രേഖപ്പെടുത്തുന്നു: കണ്ണിനു കാഴ്ചയില്ലാത്ത ഒരു സ്വഹാബി തിരു സന്നിധിയിലെത്തി.അദ്ദേഹം നബി(സ) യോട് തന്റെ കാഴ്ച തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്തിക്കാനാവശ്യപ്പെട്ടു.നബി(സ) അദ്ദേഹത്തോട് ക്ഷമിക്കാനാവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു: "നിനക്ക് വേണമെങ്കിൽ ഞാൻ പ്രാർഥിക്കാം. നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമിക്കുക അതാണുത്തമം". അദ്ദേഹം പ്രാർഥിക്കാൻ തന്നെ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് അംഗശുദ്ദിവരുത്താൻ നബി(സ) ആവശ്യപ്പെട്ടു. വുസു എടുത്തുവന്ന അദ്ദേഹത്തോട് നബി(സ) ഈ പ്രാർത്ഥന ചൊല്ലാൻ കല്പ്പിച്ചു.  


" اللَّهُمَّ إِنِّي أَسْأَلُكَ وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ ، يَا مُحَمَّدُ إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ فَتُقْضَى لِي ، اللَّهُمَّ شَفِّعْهُ فِيَّ.


"അല്ലാഹുവേ! അനുഗ്രഹത്തിന്റെ പ്രവാചകനായ നിന്റെ നബി മുഹമ്മദ്‌(സ) നെ കൊണ്ട് ഞാൻ നിന്നിലേക്ക്‌ മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. മുഹമ്മദ്‌ നബിയേ! എൻറെ ഈ ആവശ്യം നിർവഹിച്ചുതരാൻ വേണ്ടി അങ്ങയെ കൊണ്ട് എൻറെ നാഥനിലേക്ക് ഞാൻ മുന്നിടുന്നു. അല്ലാഹുവേ! അതിനാൽ നബി(സ) യെ  എനിക്കൊരു ശുപാർഷകനായി നീ സ്വീകരിക്കേണമേ!".


നബി(സ) യുടെ വിയോഗശേഷം മൂന്നാം ഖലീഫ ഉസ്മാൻ(റ) വില നിന്ന് സാധിച്ചുകിട്ടേണ്ടുന്ന ഒരു കാര്യത്തിനായി ഒരാൾ പലപ്രാവശ്യം അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും ഉസ്മാൻ(റ) അത് ശ്രദ്ദിച്ചിരുന്നില്ല. അങ്ങനെ അദ്ദേഹം ഉസ്മാനുബ്നു ഹുനൈഫ് (റ) vine കാണുകയും ഇതേപറ്റി അദ്ദേഹത്തോട് പരാതിപ്പെടുകയും ചെയ്തപ്പോൾ  നബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ച അതേകാര്യം ഉസ്മാനുബ്നു ഹുനൈഫ്(റ) അദ്ദേഹത്തോട് നിർദ്ദേശിക്കുകയും അതുപ്രകാരം ചെയ്തതിനു ശേഷം അദ്ദേഹം ഉസ്മാൻ(റ) വിന്റെ കവാടത്തിങ്കൽ വന്നപ്പോൾ പാറാവുകാരൻ വന്ന് അദ്ദേഹത്തിൻറെ കൈപിടിച്ച് ഉസ്മാനുബ്നുഅഫാൻ(റ) വിന്റെ അടുത്തേക്ക് കൊണ്ട്പോകുകയും ഉസ്മാൻ(റ) അദ്ദേഹത്തെ തന്റെ കൂടെ ഇരുത്തുകയും അദ്ദേഹത്തിൻറെ ആവശ്യം ഉസ്മാൻ(റ) നിറവേറ്റികൊടുക്കുകയും ചെയ്തു. ഇക്കാര്യം ഇമാം ത്വബ്റാനി(റ) മുഅജമിൽ രേഖപ്പെടുത്തിയിട്ടുണ്ട്.(നമ്പര്: 509).


(3)ഹാഫിള് ഇബ്നുസ്സുന്നീ(റ) (വഫാ: ഹി: 364)


മഹാനായ മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ(റ) നടത്തിയ ഇസ്തിഗാസ അദ്ദേഹം റിപ്പോർട്ട് ചെയ്യുകയും അത് അംഗീകരിക്കുകയും ചെയ്തതായി നേരത്തെ നാം വായിച്ചുവല്ലോ. ഇതിനു പുറമേ മഹാനായ അലി(റ) യിൽ നിന്ന് അദ്ദേഹം നിവേദനം ചെയ്യുന്ന  ഒരു  ഹദീസ് കാണുക;

عَنْ  عَلِيِّ بْنِ أَبِي طَالِبٍ  ، رَضِيَ اللَّهُ عَنْهُ ، قَالَ : " إِذَا كُنْتَ بِوَادٍ تَخَافُ فِيهِ السَّبُعَ ، فَقُلْ : أَعُوذُ بِدَانِيَالَ وَالْجُبِّ مِنْ شَرِّ الأَسَدِ "


അലി(റ) യിൽ നിന്ന് നിവേദനം: നീ പിടിമ്രഗങ്ങളെ ഭയപ്പെടുന്ന ഒരു പ്രദേശത്താകുമ്പോൾ ഇപ്രകാരം പറയൂ: "സിംഹത്തിന്റെ ഉപദ്രവത്തിൽ നിന്ന്  ദാനിയാൽ നബി(സ) യോടും   പൊട്ടക്കിണറിൽ എറിയപ്പെട്ട യുസുഫ് നബി(അ) യോടും ഞാൻ കാവൽ തേടുന്നു". (അമലുൽ യൗമി വല്ലയ്ല പേ:169).


ഈ ഹദീസും വ്യക്തമായി ഇസ്തിഗാസ ഉൾകൊള്ളുന്നതാണ്.വിശദീകരണവും നിരൂപണവും വഴിയെ ഇന്ഷാ അല്ലാ.


(4) അബുൽഹസൻ അലിയ്യുബ്നുമുഹമ്മദുബ്നുഹബീബുൽ ബസ്വരി അൽ മാവർദി(റ) ഹി:364-450).


മഹാനവർകൾ ഉത്ബി(റ)യുടെ സംഭവം അംഗീകാര സ്വഭാവത്തോടെ ഉദ്ദരിച്ചതായി ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ (8/217) പ്രസ്ഥാപിചിട്ടുണ്ട്.


അഞ്ചാം നൂറ്റാണ്ട്


(1) ഇമാം ഗസാലി(റ) (ഹി:450-505)


ഇസ്തിഗാസയെ അംഗീകരിച്ച്  "അൽ മള്വുനൂൻ" എന്നാ ഗ്രന്ഥത്തിൽ അദ്ദേഹം നടത്തിയ പരമാർഷത്തിന്റെ പ്രസക്ത ഭാഗം നേരത്തെ നാം വായിച്ചതാണ്.


(2) അബൂസഈദ് മൻസ്വൂർ ബിന് ഹുസൈൻ അൽ ഉബ്ബീ(റ). (വഫാ: ഹി: 421)


അദ്ദേഹം നസ്റുദ്ദുറർ (1/245) ൽ ഇസ്തിഗാസ പരമാർഷിക്കുന്ന ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.


عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : "إن الله  خلق خلقهم لحوائج الناس يفزع الناس إليهم  في حوائجهم، أولئك هم الآمنون من عذاب الله عز وجل"(نثر الدرر : ١/٢٤٥)


നബി(സ) പറഞ്ഞു : "നിശ്ചയം അല്ലാഹുവിനു ചില സൃഷ്ടികളുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ്  അല്ലാഹു അവരെ സൃഷ്ട്ടിച്ചിരിക്കുന്നത്. ജനങ്ങള് അവരുടെ ആവശ്യങ്ങളിൽ അവരിലേക്ക്‌ അഭയം തേടും. അവർ നരകശിക്ഷയെ തൊട്ട് നിർഭയരാണ്.(നസ്റുദ്ദുറർ 1/245).


(3) ഹാഫിള് അബൂനുഐം ഇസ്വബഹാനി(റ) (ഹി: 336-430)


"ഹിൽയത്തുൽ ഔലിയാഅ" ൽ ഇബ്നു ഉമർ(റ) യിൽ നിന്ന് അദ്ദേഹം നിവേദനം ചെയ്യുന്നു:   


عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : "إن الله  خلق خلقهم لحوائج الناس يفزع الناس إليهم  في حوائجهم، أولئك هم الآمنون من عذاب الله عز وجل"(حلية الأولياء : ٢٢٥/٣)


നബി(സ) പറഞ്ഞു : "നിശ്ചയം അല്ലാഹുവിനു ചില സൃഷ്ടികളുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ്  അല്ലാഹു അവരെ സൃഷ്ട്ടിച്ചിരിക്കുന്നത്. ജനങ്ങള് അവരുടെ ആവശ്യങ്ങളിൽ അവരിലേക്ക്‌ അഭയം തേടും. അവർ നരകശിക്ഷയെ തൊട്ട് നിർഭയരാണ്.(ഹിൽയത്തുൽ ഔലിയാഅ : 3/226)


ഈ ഹദീസ് വിശദീകരിച്ച് അല്ലാമ മുനാവി(റ) എഴുതുന്നു:


(يفزع النّاس إليهم)أي يلجثون إليهم، ويستغيثون بهم في حوائجهم(فيض القدير : ٦٠٥/٢)


ജനങ്ങൾ അവരിലേക്ക്  അഭയം തേടുന്നതും അവരുടെ ആവശ്യങ്ങൾക്ക് അവരോടു സഹായം തേടുന്നതുമാണ്.(ഫയ്ളുൽ ഖദീർ: 2/605)


قال محمّد بن طاهر المقدسئّ(ه٥٠٧-٤٤٨) رواه عبد الله بن إبراهيم الغفارئّ عن عبد ارّحمن بن زيد بن أسلم،عن أبيه ن ابن عمر(دخيرة الحفاظ: ٩٥٥/٢)


മുഹമ്മദുബ്നുത്വാഹിറുൽമഖ്ദസി(റ) പറയുന്നു: അബ്ദുല്ലാഹിബ്നു ഇബ്രാഹീമുൽ ഗിഫാരി(റ) അബ്ദുറഹ്മാൻ ,സൈദുബ്നുഅസ്ലം,ഇബ്നുഉമർ(റ-ഹും)ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.


പ്രസ്തുത ഹദീസ് മജ്മ്ഉസ്സവാഇദ് (13710), കൻസുൽ ഉമ്മാൽ (16464),ദഖീറത്തുൽഹുഫാള്(1983),ഇമാം ത്വബ്റാനി(റ) മകാരിമുൽഅഖ്ലാഖ് (82) നമ്പർ ഹദീസുകളായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.


(4) ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561)


നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവാൻ പ്രാര്തിക്കേണ്ടുന്ന പ്രാർത്ഥനവിവരിച്ചു അദ്ദേഹം എഴുതുന്നു:


  اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)


അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട്  നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്. പേ: 11-12)


ആറാം നൂറ്റാണ്ട്.


(1)ഇമാം (ഫഖ്റുദ്ദീൻ റാസി(റ) (ഹി: 543-606)

അദ്ദേഹം പറയുന്നു.

   


وأيضا ثبت في علم المعقولات أن عالم الأرواح مستول على عالم الأجسام ، وإنما هي المدبرات لأمور هذا العالم كما قال تعالى : ( فالمدبرات أمرا ) [ النازعات : 5 ] فقوله : " أعوذ بكلمات الله التامات " استعاذة من الأرواح البشرية بالأرواح العالية المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة ، فالمراد بكلمات الله التامات تلك الأرواح العالية الطاهرة(التفسير الكبير : ٧٢/١)


ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർതുന്നതാനെന്നും ശാരീരിക ലോകത്തെ നിയന്ദ്രിക്കുന്നത് ആത്മീയ ലോകമാനെന്നും ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. "കാര്യം നിയന്ദ്രിക്കുന്നവയും  തന്നെയാണ് സത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. അതിനാൽ(اعوذ بكلماتالله تامات) "സംബൂര്നമായ അല്ലാഹുവിന്റെ കലിമാതുകളോട് ഞാൻ കാവൽ തേടുന്നു " എന്ന വാചകം  മോശമായ ആത്മാക്കളുടെ ശല്ല്യം തടുക്കാനായി  മനുഷ്യരുടെ ആത്മാക്കൾ  പരിശുദ്ദാത്മാകളോട്  നടത്തുന്ന  കാവൽ തേട്ടമാണ്‌.  അതിനാല "കലിമതുല്ലാഹി" യുടെ വിവക്ഷ പരിശുദ്ദാത്മാകളാണ്. (തഫ്സീറു റാസി: 1/72).


മഹാനായ ഈസാ നബി (അ) യെക്കുറിച്ച് "കലിമത്" എന്ന്  വിശുദ്ദ ഖുർആൻനിൽ അള്ളാഹു പ്രയോകിച്ചത്  ഇവിടെ ശ്രദ്ദേഹമാണ്. ഇമാം റാസി തുടരുന്നു.


നബി(സ) യിൽ നിന്ന്  ഹകീമിന്റെ പുത്രി ഖൗല(റ) നിവേദനം ചെയ്യുന്നു: നിങ്ങളിലൊരാൾ ഒരു സ്തലതിറങ്ങിയാൽ " അല്ലാഹുവിന്റെ സൃഷ്ടികളുടെ ഷറിൽ നിന്ന്  അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമാതുകളോട് ഞ്ഞാൻ കാവൽ തേടുന്നു"  എന്നവൻ പറയട്ടെ . എന്നാൽ ആ സ്ഥലത്ത് നിന്ന്  അവൻ യാത്ര തിരിക്കുന്നത് വരെ  യാതൊന്നും അവനെ ശല്ല്യം ചെയ്യുന്നതല്ല.  ഇമാം റാസി (റ) പറയുന്നു. ആത്മീയ വ്യക്തികളുടെ ആധിക്യം ശാരീരിക വ്യക്തികളുടെ ആധിക്ക്യത്തിന്റെ  മീതെയാനെന്നും  ആകാശങ്ങൾ പരിഷുദ്ദാത്മാക്കലാൽ  നിറഞ്ഞു കിടക്കുകയാണെന്നും  ആത്മത്വത ശാസ്ത്രത്തിൽ സ്ഥിരപെട്ടിടുണ്ട്. വാനലോകം ശബ്ടിചിരിക്കുന്നു. അത് ശബ്ടിക്കെണ്ടാതുമാണ് നില്ക്കുന്നതോ ഇരിക്കുന്നതോ  ആയ ഒരു മലക്കിന്റെ സാനിട്ദ്യമല്ലാത്ത ഒരു കാല്പാദം വെക്കാനുള്ള സ്ഥലം പോലും വാന ലോകത്തില്ല " എന്ന് നബി (സ) പറഞ്ഞതും അതാണ്‌. അതുപോലെ വായുഗോളവും അതിന്റെ  മുകളിലുള്ള ഭാഗവും ആത്മാക്കലാൽ നിരഞ്ഞുനില്ക്കുകയാണ്. അവയില ചിലത് പരിഷുദ്ദാത്മാക്കലും നന്മ  ചെയ്യുന്നവയും മറ്റു ചിലത് മോശമായവയും ഉപദ്രവിക്കുന്നവയുമാനു. അപ്പോൾ അല്ലാഹുവിന്റെ പരിപൂർണ്ണമായ കലിമതിനോട്  ഞാൻ കാവൽ ചോദിക്കുന്നുവെന്ന്  ഒരാള് പറഞ്ഞാൽ മോശമായ ആത്മാകളുടെ ശല്ല്യത്തെ തൊട്ട്  ആ പരിശുദ്ദാത്മാക്കളോട് അവൻ കാവൽ തേടിയിരിക്കുന്നു. (റാസി) .


അല്ലാമ നിള്വമുദ്ദീൻ നയ്സാബൂരി (റ) വഫാ: ഹി: 724) പറയുന്നു.

കാവൽ തേടപ്പെടുന്നവാൻ  അല്ലാഹുവോ  "കലിമതുല്ലാഹി " യോ മാത്രമാകുന്നു. 'അല്ലാഹുവിന്റെ പരിപൂർണ കലിമതി നോട്  ഞാൻ കാവൽ തേടുന്നു' എന്ന്  ഹദീസുകളിൽ വന്നിടുണ്ടല്ലോ.. 'കലിമാതുല്ലാഹിയുടെ വിവക്ഷ സമയമോ മൂലകാമോ കൂടാതെ ഉണ്ടാവു (كن) എന്ന വാചകം കൊണ്ട് അല്ലഹുവില്നിന്നുണ്ടായ അത്ഭുതകരമായ സൃഷ്ടികളാണ് .അപ്പോൾ മോശമായ ആത്മാകളുടെ ശല്ല്യം തടുക്കാൻ മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ദാത്മാക്കളോട് കാവൽ തേടലാണ്  ഹദീസിന്റെ താല്പര്യം. എന്ന് മനസ്സിലാക്കാം.(ഗറാ ഇബുൽ ഖുർആൻ 1/15-16)


ചുരുക്കത്തിൽ കലിമതുല്ലഹിയുടെ  വിവക്ഷ പരിശുദ്ദത്മാക്കലാണ്. അതിനാല പരിശുദ്ദാത്മാക്കളോട്  ഉള്ള കാവൽ തേട്ടം പ്രസ്തുത ഹദീസ് ഉൾകൊള്ളുന്നു. നബി(സ) യും സ്വഹാബതും മഹാനായ ഇബ്രാഹീം നബി (അ) പ്രസ്തുത കാവൽ തേട്ടം നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിടുണ്ട് .


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ?


ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31) .

(2) ഷൈഖ് രിഫാഈ (റ) (ഹി: 500-570)

ഇമാം സുയൂതി (റ) എഴുതുന്നു:

وفي بعض المجاميع : حج سيدي أحمد الرفاعي فلما وقف تجاه لحجرة الشريفة أنشد :

في حالة البعد روحي كنت أرسلها تقبل الأرض عني فهي نائبتي     وهذه نوبة الأشباح قد حضرت

فامدد يمينك كي تحظى بها شفتي  فخرجت اليد الشريفة من القبر الشريف فقبلها(٤٨١/٢)


മഹാനായ ഷൈഖ് രിഫാഈ (റ) ഹജ്ജ് കർമ്മം നിർവ്വഹിച്ച് നബി(സ)യുടെ ശറഫാക്കപ്പെട്ട ഹുജ് റയുടെ നേർക്ക് തിരിഞ്ഞു നിന്ന് ഇപ്രകാരം പാടുകയുണ്ടായി: അതിന്റെ സാരമിതാണ്‌: " വിദൂര ദിക്കുകളിലായിരുന്നപ്പോൾ എന്റെ ആത്മാവിനെ ഇങ്ങോട്ടയക്കാറുണ്ടായിരുന്നു. അങ്ങനെ അത് അങ്ങയുടെ ശരീരം ഉൾകൊള്ളുന്ന മണ്ണിനെ ചുംബിച്ച് എന്നിലേക്ക് തിരിച്ചുവരും. ഇപ്പോൾ ഞാനിതാ അങ്ങയുടെ തിരുസന്നിദിയിൽ വന്നിരിക്കുന്നു. അതിനാല അവിടത്തെ തിരുകരങ്ങൽ എനിക്ക് നീട്ടി തന്നാലും". അപ്പോൾ നബി(സ) യുടെ ത്രക്കൈ ഖബ്റുശ്ശരീഫിൽ നിന്ന് പുറത്തുവരികയും ഷൈഖ് രിഫാഈ (റ) അതിനെ ചുംബിക്കുകയും  ചെയ്തു.(അൽഹാവീലിൽ ഫതാവാ: 2/481)     


നബി(സ) യെ ഉണർച്ചയിൽ കാണാനും നബി(സ) യുമായി ആശയവിനിമയം നടത്താനും മറ്റും മഹാന്മാർക്കു സാധിക്കുമെന്ന വിഷയം സമർത്തിച്ച് സംസാരിക്കുന്ന അദ്ദ്യായത്തിൽ പ്രസ്തുത ആശയത്തിന് ഉപോൽബലമായാണ് ഇമാം സുയൂതി(റ) ഈ ചരിത്രം രേഖപ്പെടുത്തിയതെന്ന് കാര്യം പ്രസ്താവ്യമാണ്.


നൂറുൽഅബ്സ്വാർ ,ദുററുൽ അസ്വ് ദാഫ് , ഹാഷിയത്തുൽജമൽ അലൽഹംസിയ്യ, തുടങ്ങിയ ഗ്രന്ഥങ്ങളിലും ഈ ചരിത്രം കാണാവുന്നതാണ്.


(3)അബുൽഹറജ് അബ്ദുറഹ്മാനുബ്നു അലിയ്യുബ്നുൽ ജൗസി (റ). (വഫാ: ഹി: 597)


"അൽവഫാ ബി അഹ് വാലിൽ മുസ്വതഫാ" എന്നാ ഗ്രന്ഥത്തിൽ (പേ: 817-818) ഇസ്തിഗാസ അംഗീകരിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.


ഏഴാം നൂറ്റാണ്ട്.


(1) ഇമാം നവവി(റ) (ഹി: 631-676)

وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال(شرح المهاذب : ٢٨٤/٣)


ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം "അല്ലാഹുവിന്റെ അടിമകളെ !(എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചുവെക്കൂ"(يا عباد الله احبسوا) എന്നവൻ വിളിച്ചു പറയണം. തല വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്ന് തെറ്റിപ്പോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ  ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകൾ ഉണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത്.   "അല്ലാഹുവിന്റെ അടിമകളെ! നിങ്ങൾ തടഞ്ഞു വെക്കൂ" എന്ന്  ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു.നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോതിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്.തെറ്റിപ്പോയ ഒരു കോവർ കഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചുപറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു.(ശർഹുൽ മുഹദ്ദബു: 3/284)


ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489-ലും കാണാം.


ഉത്ബി(റ) യുടെ സാന്നിദ്ദ്യത്തിൽ വെച്ച് അഅറാബി നബി(സ) യുടെ റൗളയിൽ വന്ന് നടത്തിയ ഇസ്തിഗാസ അംഗീകരിക്കുകയും നബി(സ) യെ സന്ദർശിക്കുന്നവർ  അഅറാബി ഉപയോഗിച്ച അതെ വാചകങ്ങൾ തന്നെ ഉപയോഗിക്കൽ നല്ലതാണെന്ന് ലോകത്തെ  പഠിപ്പിക്കുകയും ചെയ്തു. ശർഹുൽ മുഹദ്ദബിലും ഈളാഹിലും ഇത് കാണാവുന്നതാണ്.


(2) യഹ് യാ സ്വർസ്വരീ(റ) (മരണം: ഹി: 656)


അദ്ദേഹം അല്ലാഹുവിന്റെ റസൂലിനെ വിളിച്ചു പറയുന്നു:


يا حبيب الرحمن في الخلق يا من تعرف الارض فضله و السماء

يا كريم الآباء ثُمت زادت شرفاً سامياً بك الآباء

أنت ذخرٌ لنا و عونٌ على خطب زمانٍ به اللبيب يُساء

فأغثني و كن لضعفي مجيراً في مقامٍ تخافه الأتقياء

സൃഷ്ടികളിൽ അല്ലാഹുവിന്റെ ഹബീബും ആകാശവും ഭൂമിയും അറിയുന്ന ശ്രേഷ്ടതയുടെ ഉടമയുമായവരേ! പിതാക്കളിൽ വെച്ച് മാന്യരും മറ്റെല്ലാ പിതാക്കൾക്കും മാന്യതയും ആദരവും വര്ട്ടിപ്പിക്കാൻ നിമിത്തവുമായവരേ!അങ്ങ് ഞങ്ങള്ക്കുള്ള സൂക്ഷിപ്പ് സ്വത്തും ബുദ്ദിമാനികളെ പോലെ ദുഖത്തിലാഴ്ത്തുന്ന വിഷമഘട്ടത്തിൽ ഞങ്ങളുടെ സഹായിയുമാണ്. അതിനാൽ എന്നെ അങ്ങ് സഹായിച്ചാലും. ഭക്തന്മാർ പോലും ഭയപ്പെടുന്ന സ്ഥലത്ത് വെച്ച് എന്റെ ദുർബ്ബലാവസ്ത പരിഗണിച്ച് അങ്ങെനിക്കു അഭയം നല്കിയാലും. (ശവാഹിദുൽഹഖ്: 351) 


(3)റശീദുൽബഗ്ദാദി(റ) (വഫാ  ഹി: 661)


അദ്ദേഹത്തിൻറെ അൽ ഖസ്വീദത്തുൽവിത് രിയ്യ:" എന്ന നബി(സ) യുടെ മദ്ഹ്  കാവ്യത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ നബി(സ) യോടുള്ള സഹായർത്തനയുണ്ട്. ഏതാനും ഉദാഹരണം കാണുക; 


أنا رجلٌ أثقلتُ ظهري بـــزلــتي

 فمَنْ زلّ يــأوي شـــفيع ويلــجأ

 أغثني أجرني ضاع عمري إلي متي

بأثقال أوزاري اواري وأسجأ

إذا لم يكن لي من جنابك شافع

شقيت وما لي غير جاهك ملجأ


സാരം: പാപഭാരം പുറത്തേറ്റിയ ഒരു മഹാപാപിയാണ് ഞാൻ. പിഴവ് സംഭവിച്ചവർ ശുപാർഷകരിലേക്ക് അഭയം തേടുകയാണ് വേണ്ടത്. അതിനാൽ അവിടന്ന് എന്നെ സഹായിക്കുകയും എനിക്ക് അഭയം നൽകുകയും ചെയ്താലും. എത്രകാലമാണ് പാപമാകുന്ന ചുമടും പുറത്തേറ്റി ഞാൻ നടക്കുക?. അതിനാൽ അങ്ങയുടെ ഭാഗത്തുനിന്നു ഒരു ശുപാർശകനെ എനിക്ക് ലഭിച്ചില്ലെങ്കിൽ ഞാൻ പരാജയപ്പെടുമെന്ന കാര്യം തീച്ചയാണ്. അതിനാൽ അവിടത്തെ ജാഹല്ലാതെ എനിക്ക് അഭയം കേന്ദ്രമില്ലതന്നെ.(അൽ ഖസ്വീദത്തുൽവിത് രിയ്യ: 18-19-20 വരികൾ).


തെറ്റ്ചെയ്തുപോയവരോട് മഹാന്റെ നിർദ്ദേശം കാണുക. 


ثبوا وانهضوا يا من أساءوا وأذنبوا

وشدوا المطايا للحبيب وحثحثوا

ثمال اليتامى عنده ينزل الرضا

وثم يغاث الخاضع المتغوث

ചെറുതും വലുതുമായ പാപങ്ങൾ ചെയ്തവരേ! ഉടൻ ശുപാര്ഷകരുടെ അരികിലേക്ക്(നബി(സ) വേഗം വാഹനത്തിൽ പുറപ്പെടുവിൻ, കാരണം  നബി(സ) അനാഥരുടെ സഹായകെന്ദ്രമാണ്. അല്ലാഹുവിന്റെ പ്രീതി അവിടെ വര്ഷിച്ചുകൊണ്ടിരിക്കുന്നു. അവിടെവെച്ച് സഹായാര്ഥന നടത്തുന്നവർ സഹായിക്കപ്പെടുക തന്നെ ചെയ്യും. (അൽ ഖസ്വീദത്തുൽവിത് രിയ്യ: 68-69 വരികൾ.) .


(4)സംശുദ്ദീൻ മുഹമ്മദ്ബ്നു മുസന്നുഅമാൻ (റ) (വഫാ ഹി: 683)


അദ്ദേഹം (مصباح الظّالام في امستغيثين بخير اأنام) എന്നൊരു ഗ്രന്ഥം രചിക്കുകയും നബി(സ)യോട് ഇസ്തിഗാസ നടത്തിയ ധാരാളം സംഭവങ്ങൾ വിവരിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥത്തിൽ നിന്ന് ഇമാം സുയൂതി(റ) ഉദ്ദരിക്കുന്നു:


 قال : سمعت يوسف بن علي الزناني يحكي عن امرأة هاشمية كانت [ ص: 315 ] مجاورة بالمدينة ، وكان بعض الخدام يؤذيها ، قالت : فاستغثت بالنبي - صلى الله عليه وسلم - فسمعت قائلا من الروضة يقول : أما لك في أسوة ؟ فاصبري كما صبرت ، أو نحو هذا ، قالت : فزال عني ما كنت فيه ومات الخدام الثلاثة الذين كانوا يؤذونني(الحاوي : ٤٨١/٢)

ഷംസുദ്ദീൻ(റ) പറയുന്നു: മദീനയുടെ പരിസരത്തുണ്ടായിരുന്ന ഹാശിമിയ്യത്തായ ഒരു സ്ത്രീയെ ഉദ്ദരിച്ച് യൂസുഫുബ്നു അലിയ്യുസ്സുനാനി(റ) പറയുന്നത് ഞാൻ കേട്ട്: ചില ഖാടിമുകൾ എന്നെ ശല്ല്യം ചെയ്തതിനെ തുടർന്ന് ഞാൻ നബി(സ)യോട് സഹായം തേടുകയുണ്ടായി.അപ്പോൾ റൗളയിൽ നിന്ന് ഇപ്രകാരം  പറയുന്നത് ഞാൻ കേട്ടു. 'നിനക്ക് എന്നിൽ മാത്രകയില്ലേ?.അതിനാല ഞാൻ ക്ഷമിച്ചത് പോലെ നീയും ക്ഷമിക്കുക' അവർ പറയുന്നു. തുടർന്ന് എന്റെ പ്രയാസങ്ങൾ നീങ്ങുകയും എന്നെ ശല്ല്യം ചെയ്തിരുന്ന മൂന്നു പേർ മരണപ്പെടുകയും ചെയ്തു. (അൽഹാവീ ലില്ഫതാവാ: 2/481)


ഇമാം സുയൂതി(റ) ഇസ്തിഗാസക്കെതിരാണെന്ന പുത്തൻവാദികളുടെ വാദം ഇതിലൂടെ തകർന്നു തരിപ്പണമായി. 


എട്ടാം നൂറ്റാണ്ട്.


(1) തഖിയ്യുദ്ദീൻ സുബ്കി(റ) (ഹി: 683-756).


അദ്ദേഹം 'ശിഫാഉസ്സഖാം' എന്നാ ഗ്രന്ഥത്തിൽ ഇസ്തിഗാസയെ വിമർശിച്ച ഇബ്നുതൈമ്മിയ്യയെ ശക്തിയുക്തം ഖൻഡിച്ചും സംസാരിച്ചിട്ടുണ്ട്. മുംബ് വിശദീകരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല.


(2) ഇബ്നു കസീർ(ഹി: 700-774)


ബിലാലുബ്നു ഹാരിസ് (റ) എന്നാ സ്വഹാബി വര്യൻ നടത്തിയ ഇസ്തിഗാസ  അദ്ദേഹം അൽബിദായത്തു വന്നിഹായ: 7/92-ലും മുസ്നദുൽഫാറൂഖ് 1331-ലും എടുത്തുദ്ദരിക്കുകയും എ അതിന്റെ നിവേദക പരമ്പര പ്രബലമാണെന്ന്  പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.   


അതിനു പുറമേ നിസാഅ സൂറയിലെ 64- വചനം വിശദീകരിച്ച് അദ്ദേഹം എഴുതുന്നു.

 وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا ﴿: انساء :٦٤﴾


" അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്". (നിസാഅ: 64)

يُرْشِد تَعَالَى الْعُصَاة وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمْ الْخَطَأ وَالْعِصْيَان أَنْ يَأْتُوا إِلَى الرَّسُول صَلَّى اللَّه عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّه عِنْده وَيَسْأَلُوهُ أَنْ يَسْتَغْفِر لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللَّه عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ " لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ ذَكَرَ جَمَاعَة مِنْهُمْ الشَّيْخ أَبُو مَنْصُور الصَّبَّاغ فِي كِتَابه الشَّامِل الْحِكَايَة الْمَشْهُورَة عَنْ الْعُتْبِيّ قَالَ : كُنْت جَالِسًا عِنْد قَبْر النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيّ فَقَالَ : السَّلَام عَلَيْك يَا رَسُول اللَّه سَمِعْت اللَّه يَقُول " وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا " وَقَدْ جِئْتُك مُسْتَغْفِرًا لِذَنْبِي مُسْتَشْفِعًا بِك إِلَى رَبِّي ثُمَّ أَنْشَأَ يَقُول : يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم ثُمَّ اِنْصَرَفَ الْأَعْرَابِيّ فَغَلَبَتْنِي عَيْنِي فَرَأَيْت النَّبِيّ صَلَّى اللَّه عَلَيْهِ وَآله وَسَلَّمَ فِي النَّوْم فَقَالَ : يَا عُتْبِيّ الْحَقْ الْأَعْرَابِيّ فَبَشِّرْهُ أَنَّ اللَّه قَدْ غَفَرَ لَهُ " .(تفسي ابن ثير:٤٩٢/١)


ഈ വചനത്തിലൂടെ പാപികളും ദോഷികളുമായ ആളുകളോട് അള്ളാഹു നിർദ്ദേശിക്കുന്നു. അവരില നിന്ന് വീഴ്ചയോ ദോഷമോ സംഭവിച്ചാൽ അവർ നബി(സ) യെ സമീപിക്കുകയും നബി(സ) യുടെ സമീപത്ത്വച്ച് അല്ലാഹുവോട് അവർ പൊറുക്കലിനെ തേടുകയും അവർക്കുവേണ്ടി പാപമോചനത്തിനിരക്കാൻ നബി(സ)യോട് അവർ ആവശ്യപ്പെടുകയും വേണം. ഇപ്രകാരം അവർ പ്രവർത്തിച്ചാൽ അള്ളാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്. ഇത് കൊണ്ടാണ് "പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവർ എത്തിക്കുമെന്ന്" അല്ലാഹു പറഞ്ഞത്. ഷൈഖ് അബുമൻസ്വൂർ സ്വബ്ബാഗ്(റ) ഉൾപടെയുള്ള ഒരു കൂട്ടം പണ്ഡിതർ ഉത്ബി(റ) യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു. ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു "അവർ സ്വശരീരങ്ങളെ അക്രമിച്ച്  അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും  ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും  അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" ennu അള്ളാഹു പറഞ്ഞത്  ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ ആശയം ഇപ്രകാരം സംഗ്രഹിക്കാം. "സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്". ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:)  അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു  പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ  ഇബ്നു കസീർ: 1/492)       


ആയത്തിൽ വന്ന നിർദ്ദേശം നബി(സ)യുടെ ജീവിതകാലത്തെന്നപോലെ വഫാത്തിനു ശേഷവും ബാധകമാണെന്ന് ഇബ്നു കസീരിന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്. ഉത്ബി(റ) യുടെ സംഭവം മേല വചനത്തിന്റെ വ്യഗ്യാനത്തിൽ ഉദ്ദരിച്ചത് അതാണല്ലോ വ്യക്തമാക്കുന്നത്.


ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിലും ഈളാഹിലും പ്രസ്തുത സംഭവം ഉദ്ദരിക്കുകയും നബി(സ) യുടെ റൌള സന്ദർശിക്കുന്നവർ പ്രസ്തുത ഗ്രാമീണവാസി പറഞ്ഞത്പോലെ പറയല നല്ലതാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. 'ഉത്ബീ കാണുക'


(3) താജുദ്ദീൻ ഉമർ(റ) (ഫാകിഹാനി മ: ഹി: 734)


"അൽഫജ്റുൽമുനീർ" എന്നാ ഗ്രന്ഥത്തിൽ ധാരാളം മഹാന്മാർ നടത്തിയ ഇസ്തിഗാസ അംഗീകാര സ്വഭാവത്തോടെ അദ്ദേഹം വിവരിച്ചിട്ടുണ്ട്.(പേ: 263-298)


അദ്ദേഹം അതിനു നല്കിയ ഹെടടിംഗ് ഇങ്ങനെയാണ്. 

فصل في استغاثة من لاذ بقبره واشتكى إليه بفقره وضرره

صلى الله عليه وسلم وشرَّف وكرَّم ومجَّد وعظَّم


നബി(സ)യുടെ ഖബ്റിനോട് അഭയം തേടിയവരും ദാരിദ്യവും പ്രയാസവും നബി(സ) യോട്  ബോധിപ്പിച്ചവരും നടത്തിയ ഇസ്തിഗാസ വിവരിക്കുന്ന അദ്ധ്യായം. (അൽഫജ്റുൽമുനീർ: പേ: 282)


 ഒമ്പതാം നൂറ്റാണ്ട്.


(1) അഹ്മദുബ്നു അലിയ്യുബ്നുഹജർ അൽഅസ്ഖലാനി(റ) (ഹി: 773-852)

'അദ്ദുററുൽ കാമിന' എന്നാ ഗ്രന്ഥത്തിൽ അദ്ദേഹം എഴുതുന്നു:


 ومنهم من ينسبه(أي ابن تيمية) إلى الزندقة، لقوله: النبيّ صلّى اللّه عليه وآله وسلم لا يستغاث به، وأنّ في تنقيصاً ومنعاً من تعظيم النبي صلّى اللّه عليه وآله وسلم...


നബി(സ) യോട് സഹായാര്ഥന നടത്താൻ പാടില്ലെന്ന ഇബ്നു തൈമിയ്യയുടെ പ്രസ്താവനയിൽ നബി(സ) യെ ആദരിക്കുന്നതിനു വിളക്കും നബി(സ) യുടെ സ്ഥാനം കുറച്ച്കാണിക്കലും ഉള്ളതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ മത നിഷേധിയായി വിലയിരുത്തുന്ന പണ്ടിതന്മാരുണ്ട്.(അദ്ദുററുൽ കാമിന 1/93)


നബി(സ) യെ വിളിച്ച് സഹയാര്തന നടത്തുന്ന ധാരാളം പദ്യങ്ങൾ അദ്ദേഹത്തിൻറെ ദീവാനിൽ കാണാവുന്നതാണ്. അവയിൽ ചില വരികൾ ഇവിടെ കുറിക്കട്ടെ. 


يا سيد الرسل الذي فاق الورى === بأسا سما كل الوجود وجودا

هذي ضراعة مذنب متمسك === بولائكم من يوم كان وليدا

يرجو بك المحيا السعيد وبعثه ===بعد الممات إلى النعيم شهيدا

ധീരതയാൽ എല്ലാ ജനങ്ങളുടെയും മീതെ നിൽക്കുന്നവരും ഉണ്മയാൽ ലോകരുടെ മുന്നിൽ നില്ക്കുന്നവരുമായ മുര്സലുകളുടെ നേതാവായ നബിയെ! ഇത് അങ്ങയുടെ  സഹായം അവലംബമാക്കുന്ന ഒരു പാപിയുടെ വിനായപ്രകടനവും അപേക്ഷയുമാണ്‌. അങ്ങ് കാരണമായി ഐഹികലോകത്ത് വിജയകരമായ ജീവിതവും മരണാനന്തര സ്വർഗ്ഗ ലോകത്തേക്കുള്ള യാത്രയും ആ പാപി ആഗ്രഹിക്കുന്നു നബിയെ!..(ശവാഹിദുൽഹഖ് : 352, ദീവാൻ : 117)


(2) സഅദുദ്ദീൻ തഫ്താസാനി(റ) (ഹി: 712-792).


അദ്ദേഹം പറയുന്നു: 


 بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات متجددة، واطلاع على بعض جزئيات أحوال الإحياء سيما الذين كان بينهم وبين الميت تعارف في الدنيا، ولهذا ينتفع بزيارة القبور والاستغاثة بنفوس الأخيار من الأموات في استنزال الخيرات واستدفاع الملمات، فإن للنفس بعد المفارقة تعلقًا بالبدن والتربة التي دفنت فيها، فإذا زار الحي تلك التربة وتوجهه تلقاء نفس الميت حصل بين النفسين ملاقاة وإضافات(شرح المقاصد: ٣/٣٣٨)


ഭൌതിക ശരീരവുമായി വേർപിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം  ഐഹിക ലോകത്ത് വച്ച് മയ്യിത്തുമായി പരിചയമുള്ളവരാണെങ്കിൽ  വിശേഷിച്ചും ഇത്കൊണ്ടാണ് ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും  മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേർപിരിഞ്ഞ ശേഷം  ആത്മാവ് ശരീരമായും ഖബ്റുമായും ബന്ധപ്പെടുന്നുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൾ ഖബ്റിടം  സന്ദർശിച്ച് അവന്റെ ആത്മാവ് മയ്യിത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിയുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നത്മാണ്‌.(ശർഹുൽ മഖാസ്വിദ്: 3/338)


(3) തഖിയുദ്ദീൻ ദിമിശ്ഖീ(റ) (വഫാ: ഹി: 829)


'ദഫ്ഉശുബഹിമൻശബ്ബഹ വതമർറദ' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതുന്നു:


أن الاستغاثة بالنبيّ(صلي الله عليه وآله وسلم) واللواذ بقبره مع الاستعانة به، کثير علي اختلاف الحاجات، وقد عقد الأئمة لذلک باباً، وقالوا: إنّ استعانة من لاذ بقبره وشکا إليه فقره وضرّه، توجب کشف ذلک الضرّ بإذن الله تعالي،فمن ذلک ما أخبر به يوسف بن علي قال: رکبتني ديون، فقصدت الخروج من المدينة الشريفة، ثمّ جئتُ إلي قبر رسول الله(صلي الله عليه وآله وسلم)، فاستغثت به في وفاء ديني، فنمتُ فرأيتُ النبيّ(صلي الله عليه وآله وسلم)، فأشار عليّ بالجلوس، فاستيقظت فقيّض الله لي من وفي ديني.(دفع شبه من وتمرد: ص:٨٨)


വ്യത്യസ്ത ആശയങ്ങൾക്കുവേണ്ടി നബി(സ) യോട് സഹായം തേടുകയും അതോടപ്പം അവിടത്തെ ഖബ്റിനോട്  അഭയം പ്രാപിക്കുകയും ചെയ്ത സംഭവങ്ങൾ ധാരാളം ഉണ്ട്.ഇത് വിവരിക്കാൻ മാത്രം അഇമ്മത്ത്  പ്രത്യേക അദ്ധ്യായം തന്നെ കൊണ്ട് വന്നിട്ടുണ്ട്. അഇമ്മത്ത്  പറയുന്നു: ദാരിദ്ര്യവും പ്രയാസവും  നബി(സ) യോട് ബോധിപ്പിക്കുകയും നബി(സ) യോട് ഖബ്റിനോട് അഭയം തേടുകയും ചെയ്ത് നബി(സ) യോട് നടത്തുന്ന സഹായാര്ഥന അല്ലാഹുവിന്റെ അനുവാദപ്രകാരം അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണ്. യുസുഫുബ്നുഅലിയ്യ്(റ) വിവരിക്കുന്ന സംഭവം ഇതിൽപെട്ടതാണ്.അദ്ദേഹം പറയുന്നു: ധാരാളം കടങ്ങൾ എന്നെ പിടികൂടിയതിന്റെ പേരിൽ മദീനാഷരീഫ് വിടാൻ ഉദ്ദേശിച്ച് ഞാൻ നബി(സ) യുടെ ഖബ്റിങ്കൽ വന്ന് അവിടത്തോട് സഹായാര്ഥന നടത്തുകയുണ്ടായി. അതെ തുടർന്ന് നബി(സ) യെ ഞാനുറക്കത്തിൽ  കാണുകയും   അവിടെ ഇരിക്കാൻ നബി(സ) എനിക്ക് സൂചന നല്കുകയും ചെയ്തു.ഞാൻ ഉണർന്നപ്പോൾ എന്റെ കടം വീട്ടുന്ന ഒരാളെ അള്ളാഹു എനിക്ക് നല്കുകയുണ്ടായി. ഇത് പോലുള്ള ധാരാളം സംഭവം തുടർന്ന് മഹാൻ വിവരിക്കുന്നു.


പത്താം നൂറ്റാണ്ട്.


(1)ഇബ്നുഹജറുൽഹയ്തമി(റ) (ഹി: 899-974)


"അൽജൗഹറുൽമുനള്വം" എന്നാ ഗ്രന്ഥത്തിലും ഈളാഹിന്റെ ഹാശിയയിലും ഇസ്തിഗാസ സമർതിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. നേരത്തെ വായിച്ചതിനാൽ ആവർത്തിക്കുന്നില്ല.


(2) ജലാലുദ്ദീൻ സുയുതി(റ)(ഹി: 809-911)


 ധാരാളം ഉദ്ദരണികൾ എടുത്തുവെച്ച ശേഷം ഇമാം സുയുതി(റ) എഴുതുന്നു:


 فحصل من مجموع هذا النقول والأحاديث أن النبي صلى الله عليه وسلم حي بجسده وروحه وأنه يتصرف ويسير حيث شاء في أقطار الأرض وفي الملكوت وهو بهيئته التي كان عليها قبل انتقاله ، لم يتبدل منه شيء ، وأنه مغيب عن الأبصار كما غيبت الملائكة مع كونهم أحياء بأجسادهم ، فإذا أراد الله رفع الحجاب عمن رآه على هيئته التي هو عليها ، لا مانع من ذلك ولا داعي إلى التخصيص برؤية المثال(الحاوي : ٤٨٦/٢)


നബി(സ) ശരീരത്തോടും ആത്മാവിനോടും കൂടി ജീവിച്ചിരിക്കുന്നവരാണ് എന്നും ഭൂമിയിലും ആകാശത്തിലും അവിടുന്ന് യതേഷ്ടം സഞ്ചരിക്കുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുമെന്നും വഫാത്താകും മുമ്പ് ഇതൊരു രൂപമാണോ നബി(സ)ക്ക് ഉണ്ടായിരുന്നത് അതെ രൂപം യാതൊരു മാറ്റവും സംഭവിക്കാതെ മരണശേഷവും നിലനില്ക്കുന്നുണ്ടെന്നും മലക്കുകളെപോലെ ജനദ്രിഷ്ടികളിൽ നിന്ന് നബി(സ) മറഞ്ഞിരിക്കുകയാനെന്നും നബി(സ) യുടെ എതാർത്ഥ രൂപം കാണിച്ച് ഒരാളെ ആദരിക്കാൻ അള്ളാഹു ഉദ്ദേശിക്കുന്ന പക്ഷം അതിനു തടസ്സമില്ലെന്നും ഫോട്ടോ മാത്രമേ കാണാൻ സാധിക്കൂ എന്നുവെക്കേണ്ട ആവശ്യമില്ലെന്നുമാണ് മേൽ വിവരിച്ച ഉദ്ദരണികളിൽ നിന്നും ഹദീസുകളിൽ നിന്നും  ലഭിച്ച ആശയം.(അൽ ഹാവീ  : 2/486)


ഇമാം സുയുതി(റ) തന്നെ പറയട്ടെ:


ولا يمتنع رؤية ذاته الشريفة بجسده وروحه ، وذلك لأنه صلى الله عليه وسلم وسائر الأنبياء أحياء ردت إليهم أرواحهم بعد ما قبضوا ، وأذن لهم بالخروج من قبورهم والتصرف في الملكوت العلوي والسفلي .


ആത്മാവും ശരീരവും കൂടി നബി(സ) യുടെ പുണ്ണ്യശരീരം കാണുന്നതിനു തടസ്സമില്ല. കാരണം നബി(സ)യും  മറ്റു പ്രവാചകന്മാരും വഫാത്തായ ശേഷം അവരുടെ ആത്മാക്കളെ അവർക്ക് തിരിച്ചു കൊടുക്കുകയും ഖബ്റുകളിൽ  നിന്ന്  പുറത്തിറങ്ങി ഭൂമിയിലും ഉപരിലോകത്തും പ്രവർത്തിക്കാൻ അവർക്ക് അനുവാദം നല്കുകയും ചെയ്തിട്ടുണ്ട്.(അൽ ഹാവീലിൽ ഫതാവാ : 2/484)


ഇമാം സുയുതി(റ) യുടെ 'അൽറഹ്മ' (228) എന്നാ ഗ്രന്ഥത്തിലും ഇവ്വിഷയകമായി പരമാർഷമുണ്ട്.


മഹാനായ ഷൈഖ്  രിഫാഈ(റ) നബി(സ) യുടെ റൗളയിൽവന്ന് ചൊല്ലിയ ബൈത്തുകളും അതേതുടർന്നുണ്ടായ സംഭവവും അദ്ദേഹം ഫതാവായിൽ വിവരിച്ചിട്ടുണ്ട്. നേരത്തെ വായിച്ചത് ഓർക്കുമല്ലോ.


(3) നൂറുദ്ദീൻ അലിയ്യുബ്നു അഹ്മദ് സുംഹുദി(റ)(വഫാ: ഹി:911)


അദ്ദേഹം 'വഫാഉൽവഫാ' എന്നാ ഗ്രന്ഥത്തിൽ പ്രമാണബദ്ദമായി ഇസ്തിഗാസ സ്മര്തിചിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗം നേരത്തെ വായിച്ചത് ഓർക്കുമല്ലോ. 


പതിനൊന്നാം നൂറ്റാണ്ട്


(1) ശിഹാബുദ്ദീൻ ഖഫാജി(റ) (വഫാ: ഹി:1069)


നബി(സ) വിളിച്ച് അദ്ദേഹം നടത്തിയ ഇസ്തിഗാസയിലെ ഏതാനും വരികളിതാ:


من لي سواك يا ملاذ أملي  إن جار دهري وتعدّي مشتكي

فاعطف بفضل منك يرفعني  فانّ نور الشمس يرفع الهبا


സാരം: എന്റെ രോഗം അതിർ കവിയുകയും കാലം അക്രമം കാണിക്കുകയും  ചെയ്താൽ എന്റെ ആഗ്രഹമാകുന്ന അഭയകേന്ത്രമേ! അങ്ങല്ലാതെ എനിക്കാരുണ്ട്? അന്തരീകഷത്തിലെ പൊടിപടലങ്ങളെ സൂര്യ പ്രകാശം ഉയർത്തുന്നപോലെ എന്നെ ഉയർത്താനാവശ്യമായ കാരുണ്യം ചെയ്ത് അങ്ങ് എനിക്ക് ഗുണം ചെയ്താലും.(ശവാഹിദുൽഹഖ്: പേ: 359) 


(2) ശിഹാബുദ്ദീൻ റംലി(റ) (ഹി: 919-1004)


ഇസ്തിഗാസയെ കുറിച്ച് അദ്ദേഹത്തിൻറെ പരിഗണനക്ക് വന്ന ചോദ്യവും അതിന്റെ മറുവടിയും നേരത്തെ വിവരിച്ചിരുന്നു.  


(3) മുല്ലാ അലിയ്യുൽഖാരി(റ) (വഫാ: ഹി: 1015)


മഹാനായ ഇബ്നു ഉമർ(റ) നടത്തിയ ഇസ്തിഗാസ വിശദീകരിച്ച് അല്ലാമാ മുല്ലാ അലിയ്യുൽഖാരി എഴുതുന്നു:


كانه رضى الله تعالى عنه قصد به اظهار المحبة فى ضمن الاستغاثة(شرح الشفاء: ٤١/٢)


മഹാനായ ഇബ്നു ഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹ പ്രകടനം ലക്ഷ്യമാക്കിയെന്നു മനസ്സിലാക്കാം (ശർഹുശ്ശിഫാ: 2/14)

ഇസ്തിഗാസ ശിർകാണെന്ന വീക്ഷണം  അല്ലാമാ മുല്ലാ അലിയുൽഖാരിക്കുണ്ടായിരുന്നുവെങ്കിൽ മേൽ പ്രസ്താവന അദ്ദേഹം നടത്തുകയില്ലല്ലോ.


പന്ത്രണ്ടാം നൂറ്റാണ്ട്


(1) ഇസ്മാഈൽഹിഖി അൽബറുസവി(റ) (ഹി: 1064-1137)


وإن تدعوهم إلى الهدى لا يسمعوا وتريهم ينظرون إليك وهم لا يبصرون(الأعراف:١٩٨)


നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും.(അഅറാഫ്: 198)


ഈ വചനം വിശദീകരിച്ച്  അദ്ദേഹം എഴുതുന്നു: 


وهذا بخلاف التوجه الى روحانية الأنبياء والأولياء وان كانوا مخلوقين فان الاستمداد منهم والتوسل بهم والانتساب إليهم من حيث انهم مظاهر الحق ومجالى أنواره ومرائى كمالاته وشفعاؤه فى الأمور الظاهرة والباطنة له غايات جليلة وليس ذلك بشرك أصلا بل هو عين التوحيد ومطالعة الأنوار من مطالعها ومكاشفة الاسرار من مصاحفها(روح البيان:٣٥٤/٤)


അമ്പിയാ-ഔലിയാക്കൾ സൃഷ്ടികളാണെങ്കിലും അവർ അല്ലാഹുവിന്റെ അടുക്കൽ(അവന്റെ അനുമതിയോടെ) ശുപാർശ ചെയ്യുമെന്ന നിലക്കും അള്ളാഹു സഹായ കേന്ദ്രമായി നിശ്ചയിച്ചവരാണെന്ന നിലക്കും അവരുടെ ആത്മാക്കളിലേക്ക് മുന്നിടുന്നതും അവരിൽ നിന്ന് സഹായം സ്വീകരിക്കുന്നതും അവരിലേക്ക്‌ ചേരുന്നതും ഇതിന്റെ(വിഗ്രഹാരാധന) ഭാഗമോ ശിർക്കോ അല്ല. പ്രത്യുത അത് തൗഹീദ് തന്നെയാണ്.(റൂഹുൽബയാൻ : 4/354)   


(2) അലലാമ: സുർഖാനി(റ) (വഫാ: ഹി: 1122)


ഇമാം ഖസ്ത്വല്ലാനി(റ) യുടെ അൽ മവാഹിബുല്ലദുന്നിയ്യ എന്നാ ഗ്രന്ഥത്തിന് അലലാമ സുർഖാനി(റ) എഴുതിയ വ്യഖ്‌യാന ഗ്രന്ഥത്തിൽ ഇസ്തിഗാസ പരമാർഷിചിട്ടുണ്ട്.


(3)അബ്ദുൽഗനിയ്യ്‌  നാബൽസി(റ) (മ:ഹി: 1143)


അദ്ദേഹം നബി(സ) യെ വിളിച്ച് ചൊല്ലിയ ബൈത്തുകൾ കാണുക;


يا أجلّ الرّسل الكرام ويامن     حسدتنا لفضله القدماء

إنّك العين والعوالم جسم         لابل الرّوح والورى أعضاء

وإذا المرسلون عنك تدانت       كيف ترقى رقبك الأنبياء

أيّما أمّة بجاهك لاذت            أمنت ما يقوله اسّفهاء

സാരം: ആദരണീയരായ പ്രവാചകന്മാരിൽ അത്യുന്നതരായവരെ! പൂർവ്വികർക്ക് അസൂയാവഹമായ കാരുണ്യത്തിന്റെ ഉടമയായവരേ! ആത്മാക്കളും സ്രിഷ്ടിക്കളൂമെല്ലാം രൂപം പ്രാപിക്കുന്നതിന് മുമ്പ് രൂപം പ്രാപിച്ചവരേ! അങ്ങയുടെ സ്ഥാനത്തെത്താൻ മറ്റു അമ്പിയാക്കൾക്ക് എങ്ങനെ സാധിക്കും.? അങ്ങയുടെ ജാഹ് കൊണ്ട് അഭയം തേടുന്ന സമൂഹത്തിനു ശാന്തിയും നിർഭയത്വവും ലഭിക്കുന്നതാണ്.(ശവാഫി ദുൽ ഹഖ്: പേ:355)


പതിമൂന്നാം നൂറ്റാണ്ട്.


(1) അബ്ദുൽ ഹമീദ് ശർവാനി (റ)(വഫാ: ഹി: 1292)


തുഹ്ഫത്തുൽ മുഹ്താജിന്റെ ഹാശിയയിൽ അദ്ദേഹം എഴുതുന്നു:


ثمّ يرجع إلى موقفه الأول قبالة وجه النبيّ صلّى الله عليه وسلّم ويتوسل به في حق نفسه ، ويستشفع به إلى ربه(حاشية الشروني: ١٤٥/٤)

സലാം പറഞ്ഞ ശേഷം നബി(സ) ക്ക് അഭിമുഖമായി നിന്ന് തന്റെ കാര്യത്തിൽ നബി(സ) യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. (ശർവാനി : 4/145)


(2) അല്ലാമാ ഇബ്റാഹീം ബാജൂരി(റ)


അദ്ദേഹം എഴുതുന്നു:


اعتقد ثبوت الكرامة للأولياء بمعنى جوازها ووقوعها لهم في الحياة وبعد الموت كما ذهب إليه جمهور أهل السنة وليس في مذهب من المذاهب الأربعة قول ينفيها بعد الموت , بل ظهورها حينئذ أولى , لأن النفس حينئذ صافية من الأكدار ,ولذا قيل : من لم تظهر كرامته بعد موته كما كانت في حياته فليس بصادق، وقال الشعرانى : ذكر لى بعض المشايخ أن الله تعالى يوكل بقبر الولى ملكا يقضى الحوائج ، وتارة يخرج الولى من قبره ويقضيها بنفسه (حاشية جوهرة الوحيد:٩٥)


ജീവിത കാലത്തും മരണ ശേഷവും ഔലിയാക്കളിൽ നിന്ന് കറാമത്തുകൾ ഉണ്ടാകുമെന്ന വിശ്വാസമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനുള്ളത്. മരണ ശേഷം ഔലിയാക്കളിൽ നിന്ന് കറാമത്തുണ്ടാകുന്നതിനെ നിഷേധിക്കുന്ന ഒരു അഭിപ്രായവും നാല് മദ്ഹബിലുമില്ല.എന്ന് മാത്രമല്ല മരണത്തോടെ എല്ലാവിധ പ്രതിബന്ധങ്ങളിൽ നിന്നും  ആത്മാവ്  സംശുദ്ദമായിത്തീരുന്നത്കൊണ്ട് കറാമത്ത്  പ്രകടമാവാൻ ഏറ്റവും സൗകര്യം മരണശേഷമാണ്. ഇത് കൊണ്ടാണ് ജീവിതകാലത്ത് കറാമത്തുണ്ടായ ഒരാളിൽ നിന്ന് മരണശേഷം കറാമത്തുണ്ടാകുന്നില്ലെങ്കിൽ അവൻ സത്യാവാനല്ലെന്ന അഭിപ്രായം വന്നത്. ചില മശാഇഖുമാരെ ഉദ്ദരിച്ച് ഇമാം ശഅറാനി(റ) പറയുന്നു. ആവശ്യങ്ങള വീട്ടികൊടുക്കാനായി വലിയ്യിന്റെ ഖബ്റിനു ഒരു മലക്കിനെ അള്ളാഹു ചുമതലപ്പെടുത്തുന്നതാണ്.ചില സമയങ്ങളിൽ വലിയ്യ് തന്നെ ഖബ്റിൽ നിന്ന് പുറപ്പെട്ട് ആവശ്യം നിറവേറ്റുന്നതാണ്. (ജൗഹറത്തുത്തൗഹീദിന്റെ വിശകലനം: പേ: 95)


(3) അല്ലാമ:ഹസൻ അദവി(റ)


മശാരിഖുൽ അൻവാർ: പേജ് :85.


പതിനാലാം നൂറ്റാണ്ട്.


(1) യൂസുഫുന്നബ്ഹാനി(റ) (വഫാ: ഹി: 1356)


ശവാഹിദുൽഹഖ് എന്ന ഗ്രന്ഥത്തിൽ ഇസ്തിഗാസ സമർത്തിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. (പേ: 292-406)


(2) സയ്യിദ് മുഹമ്മദ്‌ അത്ത്വാർ(റ) (വഫാ: ഹി: 1356)


അദ്ദേഹം രിസാലയിൽ (പേ: 40) ഇവ്വിഷയകമായി സംസാരിച്ചിട്ടുണ്ട്.


(3) അല്ലാമാ സൈനീദഹ്ലാൻ(റ) (വഫാ: ഹി: 1304).


അദ്ദേഹത്തിൻറെ "അദ്ദുററുസ്സനിയ്യ" (പേ: 13) എന്ന ഗ്രന്ഥത്തിൽ ഇത് സംബന്ധമായ ചർച്ചയുണ്ട്.


പോയ നൂറ്റാണ്ടുകളിൽ ജീവിച്ച മഹാന്മാരെല്ലാം അംഗീകരിച്ചതും അനുവർത്തിച്ചതുമായ  ഒന്നാണ് ഇസ്തിഗാസയെന്ന് മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണല്ലോ.

ഇസ്തിഗാസ #നൂറ്റാണ്ടുകളിൽ #ഭാഗം 1

 #ഇസ്തിഗാസ #നൂറ്റാണ്ടുകളിൽ #ഭാഗം 1


പോയ നൂറ്റാണ്ടുകളിൽ ജീവിച്ച പണ്ഡിതന്മാർ ഇസ്തിഗാസ അന്ഗീകരിച്ചവരും ഇസ്തിഗാസ നടത്തിയവരുമാണെന്ന് അവരുടെ ചരിത്രവും രേഖകളും പരിശോദിക്കുമ്പോൾ നമുക്ക് ബോധ്യമാകും. സ്വഹാബത്തിന്റെ കാലം മുതൽ അവിതർക്കിതമായി നടന്നുവന്നിരുന്ന ഇസ്തിഗാസയെ ആദ്യമായി വിമർശിച്ചത് ഇബ്നു തൈമിയ്യ ആണെന്ന ഇമാം സുബുകി (റ) യുടെ പരാമർഷം ഇവിടെ ശ്രദ്ദേയമാണ്. ഓരോ നൂറ്റാണ്ടിലും അറിയപ്പെട്ട പണ്ഡിതർ നടത്തിയ ഇസ്തിഗാസയുടെ മാതൃകയോ ഇസ്തിഗാസ സംബന്ധമായി അവർ നടത്തിയ പരമാർഷങ്ങളും ചുവടെ കുറിക്കട്ടെ.


ഒന്നാം നൂറ്റാണ്ട്

(1)ഒന്നാം ഖലീഫ സിദ്ദീഖ് (റ).


حدثنا بشر بن محمد أخبرنا عبد الله قال أخبرني معمر ويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبل أبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتين أما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)


ആഇഷാ(റ) വില നിന്ന് നിവേദനം: 'സുൻഹ്'  എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന്  അബൂബക്കർ (റ) കുതിരപ്പുറത്ത് കയറി പളളിയിൽ വന്നു. ജനങ്ങളോട് യാതൊന്നും സംസാരിക്കാതെ ആഇഷാ(റ) യുടെ വീട്ടിൽ വന്ന അദ്ദേഹം വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി(സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ടദ്ദേഹം നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ! അങ്ങയിക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയിക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയിക്ക് അള്ളാഹു നിർബന്ദമാക്കിയ മരണം അങ്ങയിക്ക് സംഭവിച്ചിരിക്കുന്നു".(ബുകാരി :1165)


മഹാനായ ഇബ്നുഅബിദ്ദുൻയാ(റ) 'അൽഅസാഅ' എന്നാ ഗ്രന്ഥത്തിൽ  ഉദ്ദരിച്ച റിപ്പോർട്ടിൽ  ഇതും കൂടി കാണാം.

أذكرنا يا محمّد صلّي الله عليك عند ربّك،ولنكن من بالك،


"മുഹമ്മദ്‌ നബിയേ! അങ്ങയുടെ രക്ഷിതാവിന്റെയടുക്കൾ ഞങ്ങളുടെ കാര്യം പറയുക, അങ്ങയുടെ മനസ്സിൽ ഞങ്ങളുണ്ടാവനം".


ഇമാം ഗസാലി(റ)യുടെ ഇഹ് യാഉ ഉലുമിദ്ദീൻ എന്നാ ഗ്രന്ഥത്തിൽ പ്രസ്തുത റിപ്പോർട്ട് ഉദ്ദരിചിട്ടുണ്ട്.


വഫത്തായ നബിയെ വിളിച്ച് സങ്കടം പറയുകയും അല്ലാഹുവോട് ശുപാര്ശ പറയാൻ ആവശ്യപ്പെടുകയുമാണ് ഇതിലുടെ ഒന്നാം ഖലീഫ സിദ്ദീഖ് (റ) ചെയ്തിരിക്കുന്നത്.


(2) രണ്ടാം ഖലീഫ ഉമർ(റ).


വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം അഹമദ് (റ) നിവേദനം ചെയ്യുന്നു:


حدّثنا عبد الله، ثنا أبو عمرو الحارث بن مسكينٍ المصْرَيّ  ثنا ابْنُ وَهْبٍ , أَخْبرَنِي يَحْيَى بْنُ أَيُّوبَ , عَنْ مُحَمَّدِ بْنِ عَجْلانَ , عَنْ نَافِعٍ , عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ : يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصاية:)


അബ്ദുല്ലാഹിബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: ഉമറുബ്നുൽഖത്ത്വബ്  (റ) സാറിയ(റ) യുടെ നേത്രത്വത്തിൽ ഒരു സൈന്യത്തെ പറഞ്ഞയച്ചു. ഒരു ദിവസം ഉമർ(റ) ഖുതുബ ഒതുന്നതിന്നിടയിൽ 'യാസാരിയ അൽജബൽ', 'യാസാരിയ അൽജബൽ' എന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയുണ്ടായി. തുടർന്ന് സൈന്യത്തിൽ നിന്ന് പറഞ്ഞയച്ച ദൂതന വന്നപ്പോൾ ഉമർ(റ) വിവരം അന്വേഷിച്ചപ്പോൾ ദൂതൻ വന്നപ്പോൾ ഉമർ(റ) വിവരം അന്വേഷിച്ചപ്പോൾ  ദൂതൻ വിശദീകരിച്ചു: അമീറുൽ മുഅമിനീൻ!. ഞങ്ങൾ ശത്രുക്കളെ കണ്ടുമുട്ടുകയും അവർ ഞങ്ങളെ തുരത്തുകയും ചെയ്തു. അപ്പോൾ 'യാ സരിയ അൽജബൽ'  'യാ സരിയ അൽജബൽ'  എന്ന് ഒരാൾ വിളിച്ചു പറയുന്നത്  കേട്ടതിന്റെ അടിസ്ഥാനത്തിൽ പരവ്വതത്തോട് ചേർന്ന് നിന്ന് ഞങ്ങൾ യുദ്ദം ചെയ്യുകയും ശത്രുക്കളെ അള്ളാഹു തുരത്തുകയും ചെയ്തു.(ഫളാഇലുസ്സ്വഹാബ: ഹദീസ് നമ്പർ: 354)


 ഇമാം അഹ്മദി(റ) ന്റെ നിവേദക പരമ്പരയിലുല്ലവരെല്ലാം വിശ്വാസയോഗ്യരാണ്‌.

      (1) അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുമുഹമ്മദ്ബ്നുഹമ്പൽ(റ) 

അബുബക്രുൽഖാത്വീബ്(റ) പറയുന്നു:

كَانَ ثقةٍ ثَبْتا فهما


അദ്ദേഹം വിശ്വാസ യോഗ്യനും  സ്ഥിരതയുള്ളവനും ഗ്രാഹ്യശേഷിയുള്ളവനുമായിരുന്നു.(ജനനം. 213- മരണം. 290)

(തഹ്ദീബുൽകമാൽ ഫീ അസ്മാഇരിജാൽ: 14/285).

       (2) ഹാരിസുബ്നുമിസ്കീനുബ്നുമുഹമ്മദ്യുസുഫ്(റ). ഇദ്ദേഹത്തെ പണ്ഡിതന്മാർ വിലയിരുത്തുന്നത് കാണുക.


وثقه غير واحد،وسئل عنه أحمد،فقال فيه قولا جميلا، قال النّسائي: ثقة مأمون، وقال أبوبكر الخطيب: كان فقيها ثقة ثبتا


അദ്ദേഹം വിശ്വാസ യോഗ്യനാണെന്ന്  ഒന്നിലധികം പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹത്തെപറ്റി ഇമാം അഹ്മദ്(റ) നോട് അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായമാണ് അവിടന്ന് പറഞ്ഞത്. അദ്ദേഹം വിശ്വസ്തനാനെന്നു  ഇമാം നാസാഈ (റ) പ്രസ്താവിച്ചിരിക്കുന്നു. അബുബക്രുൽഖത്വീബ്(റ) പറഞ്ഞതിങ്ങനെ; അദ്ദേഹം പണ്ഡിതനും സ്ഥിരതയുല്ലാവരും വിസ്വാസയോഗ്യരുമാണ്. ഹി:250 റബീഹുൽ അവ്വൽ മാസത്തിലാണ് അദ്ദേഹം വഫാതായ്ത്.. 96 വയസ്സ് പ്രായമുണ്ടായിരുന്നു. (സിയറു അഅലാമിന്നുബലാഅ: 12/54, അൽജർഹുവത്തഅദീൽ: 2/90 - താരീഖുബഅദാദ് : 8/216 - അത്തഹ്ദീബ് : 2/156 എന്നിവ കാണുക.


      (3) അബ്ദുല്ലാഹിബ്നുവഹബു(റ)

      ഇദ്ദേഹത്തെ കുറിച്ച്  ഇമാം ബുഖാരി (റ) എഴുതുന്നു:


ثقة حافظ فقيه، ثقة متفق عليه، توفي سنة سبعة وتسعين ومأة(التارخ الكبير:١٨٩/٣)


പണ്ഡിതനും ഹാഫിളും വിസ്വാസയോഗ്യനുമാണ് അദ്ദേഹം ഹി:197 ലാണ് അദ്ദേഹം വഫാത്തായത്. (അത്താരീഖുൽ കബീര്: 3/189)


മീസാനുൽഇഅതിദാൽ 2/521- അത്തഹ്ദീബ് 6/71 സിയറു അഅലാമിന്നുബലാഅ 9/223 അല്ജർഹുവത്തഅദീൻ  2/189-തുടങ്ങിയ ഗ്രന്ഥങ്ങളിലും  അദ്ദേഹം വിശ്വാസ യോഗ്യനാണെന്ന് പ്രഗത്ഭ പണ്ഡിതരെ ഉദ്ദരിച്ച് രേകപ്പെടുത്തിയിട്ടുണ്ട്.


        (4) യഹു്യബ്നുഅയ്യുബ്(റ)


ഇദ്ദേഹത്തെ പണ്ഡിതർ വിലയിരുത്തുന്നത് കാണുക.


اطلق القول بتوثيقه ابن معين والبخاري، وقال لذّهبي: ثقة صالح الحديث(ابن سعد : ٥١٦/٧)


അദ്ദേഹം വിശ്വസ്തനാനെന്നു ഇമാം ബുഖാരി(റ) യും ഇബ്നുമഈനും(റ) നിരുപാധികം പ്രസ്ഥാപിചിരിക്കുന്നു. ഹദീസ് സ്വീകരിക്കാൻ പറ്റിയ വിശ്വസതനാനെന്നു ദഹബിയും പറയുന്നു. (ഇബ്നുസഅദ്: 1/516)


    ഹി: 168-ലാണ് അദ്ദേഹം വഫാത്തായത്. അത്താരീഖുൽകബീർ: 4/260- മീസാനുൽഇഅതിദാൽ : 4/362- അത്തഹ്ദീബ് : 11/186 - തുടങ്ങിയ ഗ്രന്ഥങ്ങളിലും അദ്ദേഹ വിശ്വസ്ഥാനാനെന്നു പ്രസ്ഥാപിച്ചിട്ടുണ്ട്.


        (5)മുഹമ്മദ്ബ്നുഇജ്ലാൻ(റ)


وثّق ابن عجلان أحمد بن حنبل ويحيى بن معين، وحدث عنه شعبة ومالك، وهو حسن الحديث(سير أعلام النباء:٣١٧/٦)


ഇദ്ദേഹം വിശ്വസ്തനാനെന്നു ഇമാം അഹ്മദും(റ)  യഹു്യബ്നുമഈനും(റ) പ്രസ്ഥാപിച്ചിരിക്കുന്നു. ഇമാം ശുഅബത്തും ഇമാം മാളികും(റ) അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹ ഹദീസ് സ്വീകരിക്കാവുന്ന വ്യക്തിയാണ്.(സിയറു അഅലാമിന്നുബലാഅ : 6/317)  


         (6) നാഫിഅ മൗലാഅബ്ദില്ലാഹിബ്നുഉമർ(റ).


ധാരാളം ഹദീസുകൾ നിവേദനം ചെയ്ത വിശ്വസ്തനായ താബിഈ പണ്ഡിതനാണദ്ദേഹം. ഹി: 119- ലാണ് അദ്ദേഹം വഫാത്തായത്. ഇമാം മാലിക്(റ) നാഫിഅ(റ) വഴി ഇബ്നുഉമർ(റ) യിൽ നിന്ന് നിവേദനം ചെയ്യുന്ന പരമ്പരയാണ് ഏറ്റവും പ്രബലമെന്നു ഇമാം ബുഖാരി(റ) പ്രസ്തപിച്ചത് കാണാം. (തഹ്ദീബുൽകമാൽ : 29/298) കാണുക.


         (7) മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ(റ).


പ്രസ്തുത പരമ്പര പ്രബലമാണെന്ന് മേൽവിവരണത്തിൽ  നിന്ന് വ്യക്തമായല്ലോ.


ഈ സംഭവം ഇമാം ബയ്ഹഖി (റ) ദലാഇലുന്നുബുവ്വ യിലും ഇബ്നു ഹജറുൽ അസ്ഖലാനി (റ) അൽഇസ്വാബ ഫീ മഅരിഫത്തുസ്സ്വഹാബ: 1/411 യിലും നിവേദനം ചൈതിറ്റുന്ദ്. ഇതിന്റെ നിവേദക പരമ്പര ഹസനാനെന്നു ഇബ്നു ഹജർ(റ) പ്രസ്തപിച്ചിട്ടുണ്ട് .      


ഹർമലത്(റ) വഴി ഇബ്നുവഹബി(റ) ഇൽ നിന്ന് അബുനുഐം(റ) ദലാഇൽ 3/210 ൽ ഇത് രേകപെടുത്തിയിട്ടുണ്ട്. മറ്റു മൂന്ന് പരമ്പരയ്ലൂടെയും അദ്ദേഹ ഈ സംഭവം ഉദ്ദരിചിട്ടുണ്ട്. ഇബ്നുമർദവയ്ഹി(റ) മയ്മുനുബ്നുമിഹ്രാൻ(റ) വഴി യായും ഇബ്നു സഅദു(റ) നാഫിഅ(റ) സൈദുബ്നു അസ്ലം(റ) വഴിയായും പ്രസ്തുത സംഭവം രേകപെടുത്തിയിട്ടുണ്ട്.  ഇമാം സുയൂത്വി(റ) അൽഖസ്വാഇസ്വിൽ കുബ്റാ 2/285) ലും ഉദ്ദരിചിട്ടുണ്ട്.


ഇതിനു പുറമേ അല്ലആലികാഈ(റ) ശർഹുസ്സുന്നയിലും സൈനുൽആഖുലി(റ)  ഫവാ ഇദിലും ഇബ്നുൽ അഅറാബി(റ) കറാമത്തുൽഔലിയാഇലും പ്രസ്തുത സംഭവം രേകപെടുത്തിയിട്ടുണ്ട്. ഇബ്നുൽ ജൗസ് (റ)  താരീഖുഉമർ 196-ലും ഇബ്നുഖുതൈബ (റ) തഅവീലുമുഖ്‌തലഫുൽഹദീസിലും ഈ സംഭവം അന്ഗീകാര സ്വഭാവത്തോടെ ഉദ്ദരിചത് കാണാം. 


കര്രാമാത്തിനു രേകയായി ഇബ്നുതമിയ്യ തന്നെ അൽഫുർഖാൻ 74-ലും ഈ സംഭവം വിവരിച്ചിട്ടുണ്ട് . ഇത് പ്രബലമാണെന്ന്  ഇബ്നു ഹജറുൽ ഹൈതമി(റ) ഫതാവൽ ഹദീസിയ്യ: 301 -ൽ പ്രസ്തപിച്ചിട്ടുണ്ട്.


ചുരുക്കത്തിൽ ഇതിന്റെ പരമ്പര പ്രബലമാണെന്ന് ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട് . ഒന്നിലധികം പരമ്പരയിലൂടെ മുഹദ്ദിസുകൾ അത് നിവേദനം ചെയ്തിട്ടുമുണ്ട്.അതിനാല നെവടക പരമ്പര ദുർബ്ബലമാണെന്ന് വന്നാൽ തന്നെ  പരമ്പരയുടെ ആധിക്യം അതിന്റെ ദൌർബല്യത്തെ പരിഹരിച്ചിരിക്കുന്നു.


ശ്രദ്ദേഹം.

ഒരു ഖലീഫ എന്ന നിലയിൽ ഉമർ(റ) വിന്നു ഏറ്റവും കൂടുതൽ അവ്വശ്യമായ സഹായം തന്റെ സൈന്യത്തിന്റെ വിജയമാണ്. മദീനയിൽ നിന്ന് എത്രയോ കിലോ മീറ്ററുകൾ അകലെ സ്ഥിതിചെയ്യുന്ന 'നഹാവൻദ്' എന്ന സ്ഥലത്തുള്ള  തന്റെ സൈന്യത്തെ  മദീനയിലെ മിമ്പറിൽ വെച്ച് മഹാനായ  ഉമർ (റ) നോക്കികാണുകയും സൈന്യത്തിലെ ക്യാപ്റ്റൻ സാരിയ(റ) വിനെ വിളിച്ച്  മലയോടു ചേർന്ന് നിന്ന്  യുദ്ദം ചെയ്ത തന്റെ സൈന്യത്തിന് വജയം നേടികൊടുത്ത് എന്നെ സഹായിക്കണമെന്ന്  ആവശ്യപ്പെടുകയുമാണ്  ഇവിടെ ഉമർ(റ) ചെയ്തത്. ഉമർ(റ) ന്റെ വിളി  സാരിയ(റ) കേൾക്കുകയും അദ്ദേഹം ആവശ്യപ്പെട്ടത് പോലെ  ചെയ്തത് കാരണം മുസ്ലിംകൾ വിജയം വരിക്കുകയും  ചെയ്തുവെന്ന്  അതെ ഹദീസിൽ തുടർന്ന് പറയുന്നു. നഹാവൻദിലുള്ള സാരിയ(റ) എന്റെ വിളി കേൾക്കുമെന്നും മുസ്ലിംകളുടെ വിജയത്തിന് ആവശ്യമായത് ചെയ്തു അദ്ദേഹം എന്നെ സഹായിക്കുമെന്നും വിശ്വസിച്ചുതന്നെയാണ്  ഉമർ(റ) അദ്ദേഹത്തെ  വിളിക്കുന്നത്.  വിദൂരത്ത് നിന്നുള്ള വിളി കേൾക്കുകയെന്നത്  അല്ലാഹുവിന്റെ മാത്രം വിശേഷണം അല്ലെന്നും മുഅജിസത്  കറാമത്തിലൂടെ  അമ്പിയ-ഔലിയാക്കൽക്കും അതിനു സാധിക്കുമെന്നും ഈ വിശ്വാസത്തോടെ വിദൂരത്തിൽ നിന്ന് അവരെ വിളിച്ച് സഹായം തേടുന്നത് ശിർക്കല്ലെന്നും ഇതിൽനിന്നും സുതരാം വ്യക്തമാണ്.  


****

[സാരിയ(റ) യുടെ സംഭവം സ്വഹീഹാണെന്ന് വഹാബികളുടെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽഉലമാഹി: 1365 ൽ പുറത്തിറക്കിയ അൽവിലായത്തുവൽകറാമ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അതിൽ നിന്ന് വായിക്കുക. " ഉമറുബ്നുൽഖത്ത്വാബ്(റ) വിനെ തൊട്ട് ഇങ്ങനെ വന്നിരിക്കുന്നു. അദ്ദേഹം മദീനത്തുൽ മുനവ്വറയിൽ വെള്ളിയാഴ്ച ദിവസം  ഖുത്വുബ ഓതുമ്പോൾ 'യാസാരിയഅൽജബൽ' (സാരിയതെ, ആ പർവ്വദത്തിനു മേൽ കേറുക.) എന്ന് പറഞ്ഞു. ഉമർ(റ) ന്റെ ഈ ശബ്ദം അപ്പോൾ തന്നെ സാരിയ കേട്ടു. ആ പർവ്വടത്തിൽ മറഞ്ഞു ഇരുന്നിരുന്ന ശത്രുക്കളിൽ നിന്ന്  തല്ക്ഷണം തന്നെ അദ്ദേഹം സൂക്ഷിച്ചു രക്ഷപ്രാപിച്ചു. ഈ അസർ സ്വഹീയായ രിവായത്തുകൊണ്ട് സുബൂതായിട്ടുള്ളതാന്." (അൽ വിലായത്തുവൽകറാമ : 23)   ]

****


(3)മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)


ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:


حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)


അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).


മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ

 (أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.


ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:


وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)


മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)


(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.


(4) ബിലാലുബ്നുൽഹാരിസ് (റ) (വഫാ: ഹി:60)

മഹാനയാ രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗലയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.


 حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.


"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).


ഈ ഹദീസില്‍ പല ചിന്തനീയ വസ്തുതകളുണ്ട് .


ഒന്ന്‍:നബി(സ)യുടെ വഫാത്തി(മരണം)ന്‍ ശേഷമായിരുന്നു സംഭവം.രണ്ട്:വഫാത്തായ നബി(സ)യോട് തന്‍റെ സങ്കടം ബോധിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്.മൂന്ന്:ഇസ്ലാമിക വിഷയങ്ങളില്‍ കാര്കശ്യം പുലര്ത്തുന്ന ഉമര്‍(റ)നെ സമീപിച്ച് താന്‍ ചെയ്ത വിവരങ്ങളെല്ലാം പറഞ്ഞു.ഇതുശ്രദ്ധിച്ചു കേട്ട ഉമര്‍(റ)നീ ചെയ്തത് ശിര്‍ക്കാണന്ന്‍ പറയുകയോ അല്ലെങ്കില്‍ അത് മോശമാണെന്നോ പറഞ്ഞ് എന്തെങ്കിലും ശകാരിക്കുകയോ ചെയ്തില്ല.നാല്‍:വഫാത്തായ നബി(സ)യുടെ ഖബറിന്നരികില്‍ ചെന്നുകൊണ്ടുള്ള ഈ ഇസ്തിഗാസ ശുദ്ധമായ തൌഹീദാണന്ന്‍ മനസ്സിലാക്കി ഇതിനെ അംഗീകരിക്കുകയാണ് ഉമര്‍(റ)ചെയ്തത്.


വഫാത്തായ,മണ്മറഞ്ഞ നബി(സ)യോട് സഹായം ചോദിക്കാന്‍ സ്വഹാബാക്കള്‍ മുതിര്ന്നതും എല്ലാവരും അത് അനുവദിച്ചതും ഇത് തെളീയിക്കുന്നുണ്ട്.ഇത് തന്നെയാണ് തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസ.

ഈ സംഭവം പല പണ്ഡിതന്മാരും ഉദ്ടരിച്ചിട്ടുണ്ട്.ചിലരെ മാത്രം പരിചയപ്പെടാം .


التاريخ الكبير 7/304 للشيخ الامام البخاري ,كنز العمل 8/431 للشيخ علاء الدين الهندي ,البداية والنهاية 7/93 للشيخ الحفظ ابن كثير, فتح الباري 2/269 للشيخ ابن حجر العسقلاني ,المصنف 12/31 للشيخ ابن أبي شيبة.


ഇബ്നുകസീർ  പറയുന്നത് കാണുക.  

 يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية 7/93 للشيخ الحفظ ابن كثير)


സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ദരിക്കുന്നു: പതെനെഴാം വര്ഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു.മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വര്ഷം).അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മിർഗങ്ങൽ നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം പേര് മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ (റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുൻ ഹാരിസുൽ മുസ്ന(റ) വന്നു ഉമർ യോട് സംസാരിക്കാൻ അനുവാദം തേടി.അദ്ദേഹം സംസാരം ആരംഭിച്ചു.ഞാൻ നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്‌. അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു.കടുപ്പം കുറച്ച ഭരിക്കാൻ ഞാൻ നിങ്ങളോട് കരാര് ചൈതിരുന്നില്ലെ? ഇതുവരെ ആ കരാര് പ്രകാരം ആയിരുന്നല്ലോ താങ്കള് നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: "താങ്കള് എപ്പോഴാണ് ഈ സ്വപ്നം കണ്ടത്?" ബിലാൽ ഇന്നലെ രാത്രി.ബിലാൽ ഉടനെ തന്നെ.ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക്‌ നിര്ദ്ദേശം നല്കുകയും അവര്ക്കിമാമായി രണ്ട റകഅത് നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ്‌ നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. " അല്ലയോ ജനങ്ങളെ അല്ലാഹുവേ മുന്നിർത്തി നിങ്ങളോട് ഞാൻ ചോദിക്കുന്നു.ഉത്തമമല്ലാത്ത വല്ല കാര്യവും എന്നില്നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ?" ജനങ്ങള് പ്രതികരിച്ചു: 'ഇല്ല'. അപ്പോൾ ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?.അപ്പോൾ സദസ്സ് പ്രതികരിച്ചു ". ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാല അല്ലാഹുവോടും പിന്നെ മുസ്ലിമ്കലോടും താങ്കള് സഹായം തേടുക".അതെ തുടർന്ന് ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു.അതുവരെ അതിനു അദ്ദേഹം തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: 'അള്ളാഹു പരമോന്നതനാണ്. ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു.ഒരു ജനതൈക്ക് അപേക്ഷ സമര്പ്പിക്കാൻ അള്ളാഹു അനുമതി നല്കിയിട്ടില്ല. അവരില നിന്നും ബുദ്ടിമുട്ടും പ്രയാസവും അള്ളാഹു എടുത്തു കലഞ്ഞിടല്ലാതെ.". തുടർന്ന് മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ അടുത്ത നാടുകളിലെ ഗവർണർമാർക്ക് ഉമർ(റ) നിര്ദ്ദേശം നല്കി.തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ ജനങ്ങൾക്ക്‌ ഉമർ (റ) നിര്ദ്ദേശം നല്കുകയും അദ്ദേഹവും കൂടെ അബ്ബാസ്‌ (റ) വും അതിനു വേണ്ടി പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയില ഖുതുബയും നിസ്കാരവും നിര്വഹിച്ച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.' അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അലഹുവേ ഞങ്ങള്ക്ക് നീ പാപമോചനം കാരുന്ന്യവും നിന്റെ പ്രീതിയും നല്കേണമേ! അദ്ദേഹം പിരിഞ്ഞു പോയി. അവർ വീടുകളിലെത്തും മുമ്പായി അവര്ക്ക് നല്ല മഴ ലഭിക്കുകയും ചെയ്തു.(അൽബിദായതു വന്നിഹായ 7/93).


 ഇബ്നു തൈമിയ്യ പറയുന്നത് കാണുക. 


وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢) 


റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)

 എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).


ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;


باب سؤال الناس الإمام الاستسقاء إذا قحطوا


ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.


عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)


അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:

“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).


ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.


وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم . فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .

ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ്  ഒരു റിപ്പോർട്ട്‌.അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത്  ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.


ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).


അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.


ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ എഴുതുന്നു : 


وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)


പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).


ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്. 

 


മാറ്റ്‌ പല ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്‍റെ ആധികരികതക്ക് ഇതിലതിക്കം തെളിവ് വേണ്ടതില്ല.എന്നിട്ടും സ്വഹാബ്ത്തിന്‍റെ കാലത്ത് ഇസ്തിഗാസ നടന്നത് നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച്ഇരുട്ടാക്കുകയാണ്.  


 പുത്തൻപ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിജയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:


عندي أنه لا وجه لتخصيص جواز التوسل بالنبي  كما زعمه الشيخ عز الدين بن عبد السلام لأمرين :

الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم .

والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي r حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ،  فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي r عن إنكار ما فعلوه بعد حكايته عنهم ،


ഷൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചത് പോലെ നബി(സ) യെ കൊണ്ട്  മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട് കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത് (റ) അന്ഗീകരിച്ചതായി നാം വിവരിച്ച ഇജ്മാഹാണ് ഒന്ന്.രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുന്നിർത്തി അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നത് യഥാർതത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട് മാത്രമാണല്ലോ. അപ്പോൾ 'ഇന്നാലിന്ന പണ്ഡിതനെ മുന്നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നല്കുന്ന വിജ്ഞാനം പരിഗണിച്ചാണ്.മൂന്ന് പേർ അവരവരുടെ വലിയ സൽകർമ്മങ്ങൾ മുന്നിർത്തി അല്ലാഹുവോട് പ്രാർത്തിച്ചപ്പോൾ അവരുടെ ഗുഹാ മുഖത്ത് നിന്ന് പാറകല്ല്‌ നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ) യും മുസ്ലിം (റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിര്ക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല.( തുഹ്ഫത്തുൽ  അഹ് വദി 8/476)


(5) ഉഖ്ബത്തുബ്നു ആമിർ(റ) (വഫാ: ഹി: 58)


ഇമാം നവവി(റ) എഴുതുന്നു:


 ووصل المدينة فى سبعة أيام ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صلى الله عليه وسلم - وتشفعه به فى تقريب طريقه( تهذيب الأسماء واللغات : ٣٣٦/١)


ഏഴുദിവസമെടുത്ത്  ശാമിൽ നിന്ന് മദീനയിലെത്തിയ ഉഖ്ബത്തുബ്നുആമിർ (റ) നബി(സ) യുടെ ഖബ്റിങ്കൽ വന്നു ദുആ ചെയ്യുകയും വഴി ചുരുക്കി കിട്ടുവാൻ നബി(സ) യോട് ശുപാർശ ആവശ്യപ്പെടുകയും ചെയ്തതിന്റെ  ഫലമായി രണ്ടര ദിവസം കൊണ്ട് മദീനയിൽ നിന്ന് ശാമിൽ തിരിച്ചെത്തി.(തഹ്ദീബുൽ അസ്മാഈ വല്ലുഗാത്ത്: 1/336)


(6)ഖാലിദുബ്നുൽവലീദ്(റ) (വഫാ: ഹി:21)


അല്ലാമ ഇബ്നുകസീർ എഴുതുന്നു :


وحمل خالد بن الوليد حتى جاوزهم وسار لجبال مسيلمة وجعل يترقب أن يصل إليه فيقتله، ثم رجع، ثم وقف بين الصفين ودعا البراز وقال: أنا ابن الوليد العود، أنا ابن عامر وزيد، ثم نادى بشعار المسلمين وكان شعارهم يومئذ: يا محمداه، وجعل لا يبرز لهم أحد إلا قتله، ولا يدنو منه شيء إلا أكله(البداية والنهاية : ٣٥٧/٦)


മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ദത്തിൽ ശത്രുക്കളെ വെല്ലു വിളിച്ച് ഖാലിദ്ബ്നുൽവലീദ് (റ) മുന്നേറി. "ഞാൻ വലീദിന്റെ മകനാണ്. ഞാൻ ആമിറിന്റെയും സൈദിന്റെയും മകനാണ്. എന്നോട് ഏറ്റുമുട്ടാൻ തയ്യാറുള്ളവർ മുമ്പോട്ടു വരൂ". എന്നൊക്കെ പറഞ്ഞ ശേഷം ആ യുദ്ദത്തിൽ മുസ്ലിംകൾ ചിന്നമായി സ്വീകരിച്ചിരുന്ന "യാമുഹമ്മദാഹ്" (يا محمداه) എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും തന്നോട് ഏറ്റുമുട്ടാൻ വന്നവരെ വകവരുത്തുകയും ചെയ്തു. (അൽബിദായത്തുവന്നിഹായ :6/357)


ഇസ്തിഗാസയുടെ വാചകമായ "യാമുഹമ്മദാഹ്" എന്നാണ് ആ യുദ്ദത്തിൽ  എല്ലാ മുസ്ലിംകളും വിളിച്ചു പറഞ്ഞിരുന്നതെന്ന് ഇവിടെ ശ്രദ്ദേഹമാണ്.


(7) അബു അയ്യൂബുൽ അൻസ്വാരി(റ).


ഇമാം അഹ്മദ് മുസ്നദുൽ രേകപ്പെടുത്തുന്നു:


حدثنا عبد الملك بن عمرو حدثنا كثير بن زيد عن داود بن أبي صالح قال أقبل مروان يوما فوجد رجلا واضعا وجهه على القبر فقال أتدري ما تصنع؟ فأقبل عليه فإذا هو أبو أيوب فقال نعم جئت رسول الله صلى الله عليه وسلم ولم آت الحجر سمعت رسول الله صلى الله عليه وسلم يقول لا تبكوا على الدين إذا وليه أهله ولكن ابكوا عليه إذا وليه غير أهله (مسند أحمد : برقم ٢٢٤٨٢) والطبراني(برقم : ٣٩٩٩) ورواه الحاكم في المستدرك:(برقم : ٨٧١٧) وقال : ((هاذا حديث صحيح الإسنادو لم يخرجاه)) وأخرجه أيض الطبراني في الأوسط: (برقم : ٢٨٤) قال الهيشم: فيه كثير بن زيد، وثّقه أحمد وغيره، وضعّفه النّسائي وغيره (مجمع الزوائد ٢٤٥/٥)


ദാവൂദുബ്നു അബീസ്വാലിഹി (റ) ൽ നിന്ന് നിവേദനം : ഒരു ദിവസം മർവാൻ വന്നപ്പോൾ  ഖബ്റിന്റെ മേൽ മുഖം വച്ച ഒരാൾ തന്റെ ദ്രിഷ്ട്ടിയിൽപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: " താങ്കൾ ചെയ്യുന്നത്  എന്താണെന്ന് താങ്കൾക്കറിയുമോ?". അടുത്ത വന്നു നോക്കുമ്പോൾ അത് അബു അയ്യൂബ് (റ) ആയിരുന്നു. അദ്ദേഹം പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ". (മുസ്നദ് അഹ്മദ് : ഹദീസ് നമ്പർ : 22482)


ഇതേ ഹദീസ് ഇമാം ഹാകിം (റ) മുസ്തദ്റകിലും (ന: 8717) ഇമാം ത്വബ്റാനി(റ) മുഅജമിലും (ന: 3999) ഔസതിലും (ന: 284) നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര പ്രബലമാണെന്ന് ഹാകിം(റ) പ്രസ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് ഉദ്ദരിച്ച് നൂറുദ്ദീൻ ഹയ്സമീ(റ) പറഞ്ഞതിങ്ങനെയാണ്; "അതിന്റെ പരമ്പരയിൽ 'കസീറുബ്നുസൈദ്‌' എന്നൊരു വ്യക്തിയുണ്ട്.ഇമാം അഹ്മദും മറ്റും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും ഇമാം നാസാഈ(റ) യും മറ്റും അദ്ദേഹം ദുർബ്ബലനാണെന്നും പ്രസ്ഥാപിചിട്ടുണ്ട്".(മജ്മഉസ്സവാദ് : 5/245)


ഭരണപരമായ പ്രതിസന്ധിനേരിട്ടപ്പോൾ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു സങ്കടം ബോധിപ്പിക്കുകയാണ് പ്രഗത്ഭനായ സ്വഹാബീ വര്യൻ അബുഅയ്യൂബുൽ അൻസ്വാരി(റ) ചെയ്തത്.


(8) അലി(റ) അംഗീകരിക്കുന്നു.


روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبر إنه قد غفر لك (قرطبي : ٢٦٥/٥)


അബുസ്വാദിഖ്(റ) അലി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ)യെ മറവു ചെയ്തു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു അഅറാബി ഖബ്റിന്നരികെ വന്നു  ഖബ്റിനു മുകളിലേക്ക്  വീണു.അവിടെ നിന്ന് മണ്ണ് വാരി തലയിലിട്ട്‌ ഇപ്രകാരം പറഞ്ഞു. "അല്ലാഹുവിന്റെ തിരു ദൂതരെ! അങ്ങ് പറഞ്ഞു. ഞങ്ങൾ അങ്ങയുടെ വാക്കുകള കേട്ടു. അങ്ങ് അല്ലഹുവില്നിന്നു കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അങ്ങയിൽനിന്നു അതുൾകൊണ്ടു.അള്ളാഹു അങ്ങേക്ക്   അവതരിപ്പിച്ചതിൽ ഇപ്രകാരം വന്നിരിക്കുന്നു. " അവർ അവരുടെ സ്വശരീരങ്ങളെ അക്രമിച്ച് താങ്കളെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപപേക്ഷിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കരുണകാണിക്കുന്നവനായും അവർ എത്തിക്കുന്നതാണ്". നിശ്ചയം ഞാനെന്റെ ശരീരത്തെ അക്രമിച്ചിരിക്കുന്നു. താങ്കള് എനിക്ക് പാപമൊചനത്തിനിരക്കാൻ വേണ്ടി ഞാനിതാ അങ്ങയെ സമീപ്പിച്ചിരിക്കുന്നു". അപ്പോൾ ഖബ്റിൽനിന്ന് ഒരു വിളിയാളം കേട്ടു. " നിശ്ചയം അള്ളാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു". (ഖുർതുബി: 5/265).


മഹാനായ അബുഹയ്യാൻ(റ) "അൽ ബഹ്റുൽമുഹീത്വ" 4/180 ലും ഈ സംഭവം രേകപ്പെടുത്തിയിട്ടുണ്ട്.


പ്രസ്തുത ഹദീസ്  "കൻസുൽ ഉമ്മാൽ"  2/386 - ലും 4/259- ലും പരമാർഷിച്ചിട്ടുണ്ട്. ഈ അഅറാബി നടത്തിയ ഇസ്തിഗസയെ അലി(റ) ഉൾപെടെയുള്ള സ്വഹാബത്ത് അംഗീകരിച്ചു.


(9) നബി(സ) യുടെ പ്രിയ പത്നി ആഇഷാ(റ) നിർദ്ദേശം നല്കുന്നു.


വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം ദാരിമി(റ)(ഹി: 181-255) സുനനുൽ  നിവേദനം ചെയ്യുന്നു:


 وعن أبي الجوزاء ، قال : قحط أهل المدينة قحطا شديدا ، فشكوا إلى عائشة فقالت : انظروا قبر النبي - صلى الله عليه وسلم - فاجعلوا منه كوى إلى السماء ، حتى لا يكون بينه وبين السماء سقف . ففعلوا ، فمطروا مطرا حتى نبت العشب ، وسمنت الإبل ، حتى تفتقت من الشحم ، فسمي عام الفتق(سنن الدارمي: ٩٣)


അബുൽജൗസാഅ(റ) ൽ നിന്ന് നിവേദനം : മദീനയിൽ ശക്തമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷാ(റ) യോട്  വേവലാതി ബോധിപ്പിച്ചു. അപ്പോൾ നബി(സ) യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽനിന്നു ആഘാശത്തേക്ക് ഒരു ദ്വാരമുണ്ടാക്കാൻ   ആഇഷാ(റ) അവരോടു നിർദ്ദേശിച്ചു. അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവർക്ക് നല്ല മഴ ലഭിച്ചു. അതുനിമിത്തം സസ്യങ്ങള മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അതിനാല ആവർഷത്തെ ആ മുൽഫത്ഖ് എന്ന് വിളിക്കുക്കപ്പെട്ടു.(സുനനുദ്ദാരിമി: 93)


باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته 


'വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം' എന്ന ശീർഷകത്തിലാണ് ഇമാം ദാരിമി(റ) പ്രസ്തുത ഹദീസ് കൊണ്ട് വന്നിരിക്കുന്നതെന്ന കാര്യം പ്രസ്താവ്യമാണ്. അതായത് അവര്ക്ക് അപ്രകാരം ചെയ്തപ്പോൾ മഴ ലഭിച്ചത് നബി(സ) യെ അള്ളാഹു ആധാരിച്ചതിന്റെ ഭാഗമാണെന്നു ചുരുക്കം.


(10) ഉമ്മു കുല്സൂം(റ).

 

ഹാഫിള് ഇബ്നു അബ്ദിൽ ബർറ്(റ) നിവേദനം ചെയ്യുന്നു: ഒന്നാം ഖലീഫ സിദ്ദീഖ് (റ) ന്റെ പുത്രി ഉമ്മുകുൽസൂം ബീവി(റ) മഹാനായ ഉമർ(റ) വിവാഹാലോചന നടത്തുകയും മഹതിയായ ആഈഷാ ബീവി(റ) അതിനു പ്രോത്സാഹനം നല്കുകയും ചെയ്തപ്പോൾ അതിനു താല്പര്യമില്ലാത്ത ഉമ്മുകുൽസൂം(റ) ആഇഷാ(റ) യോട് പറയുന്നു:  


والله لئن فعلت لأخرجن إِلَى قبر رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، ولأصيحن به( الاستيعاب في معرفة الأصحاب:٨٣/٢)


"അല്ലാഹുവാണെ സത്യം നിങ്ങൾ അപ്രകാരം ചെയ്യുന്ന പക്ഷം ഞാൻ നബി(സ) യുടെ ഖബ്റിലേക്ക്  പുറപ്പെടുകയും അവരോടു സഹായാർത്ഥന നടത്തുകയും ചെയ്യും തീർച്ച". (അൽഇസ്തീആബ്  ഫീ മഅരിഫത്തിൽ അസ്വാബ്: 2/83)


നബി(സ) യുടെ പ്രിയ പത്നിയും തൗഹീദും ശിർക്കും മറ്റുമെല്ലാം നബി(സ) യിൽ നിന്ന് നന്നായി മനസ്സിലാക്കിയവരുമായ ആഇഷാ ബീവി(റ) യോടാണ് ഉമ്മുകുൽസൂം(റ) അപ്രകാരം പറഞ്ഞതെന്ന കാര്യം ശ്രദ്ദേയമാണ്.. ഇത് ശിര്ക്കോ ഹറാമോ ആയിരുന്നു വെങ്കിൽ മഹതി അതിനെ ശക്തിയുക്തം വിമർഷിക്കുമെന്ന കാര്യം തീർച്ചയാണല്ലോ

Monday, May 1, 2023

മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*

 https://m.facebook.com/story.php?story_fbid=pfbid02PHeJuQugSzDiRzvnRdK1mEmMgYvULr1gmpkSnozazNPHynB5UbGieeBjebdnbXjsl&id=100087554602292&mibextid=Nif5oz


*എല്ലാം മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*



*ഖുർആൻ വിമർശകർക്ക് മറുപടി* 

Aslam Kamil Saquafi parappanangadi


ചോദ്യം


*എല്ലാം മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*


മറുപടി


 ഒരിക്കലുമില്ല

ഇങ്ങനെ ദുരാരോപണം നടത്താൻ തൗബ സൂറത്തിലെ ഒരു വചനമാണ് ചിലർ കൊണ്ട് വരാറുള്ളത്.


അതിന്റെ യഥാർത്ഥമെന്ത് എന്ന് നമുക്ക് പരിശോധിക്കാം

തൗബ സൂറത്തിൽ അല്ലാഹു പറയുന്നത് ഇങ്ങനെയാണ്

براءة من الله ورسوله إلى الذين عاهدتم من المشركين. 

(ഇത്‌) അല്ലാഹുവില്‍ നിന്നും, അവന്റെ റസൂലില്‍നിന്നുമുള്ള  (ബാധ്യത) ഒഴിവാകലാണ്‌ [ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ്‌]: മുശ്‌രിക്കു [ബഹുദൈവ വിശ്വാസി] കളില്‍ നിന്ന്‌ നിങ്ങള്‍ കരാറു നടത്തിയിട്ടുള്ളവരോട്‌. 9-1

തൌബ  - 9:2

فَسِيحُوا۟ فِى ٱلْأَرْضِ أَرْبَعَةَ أَشْهُرٍ وَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۙ وَأَنَّ ٱللَّهَ مُخْزِى ٱلْكَٰفِرِينَ

ആകയാല്‍ നിങ്ങള്‍ നാലു മാസം ഭൂമിയില്‍ (യഥേഷ്‌ടം) സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ അല്ലാഹുവിനെ (തോല്‍പിച്ച്‌) അശക്തമാക്കുന്നവരല്ലെന്നും, അല്ലാഹു ആ അവിശ്വാസികളെ അപമാനപ്പെടുത്തുന്നവനാണെന്നും.


തൌബ  - 9:3

وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌ مِّنَ ٱلْمُشْرِكِينَ ۙ وَرَسُولُهُۥ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۗ وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ


അല്ലാഹുവില്‍നിന്നും, അവന്‍റെ റസൂലില്‍നിന്നുമുള്ള ഒരു അറിയിപ്പുമാകുന്നു. മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ മനുഷ്യരോട്‌ (പൊതുവില്‍). അല്ലാഹുവും അവന്‍റെ റസൂലും ആ മുശ്‌രിക്കുകളില്‍നിന്ന്‌ (ബാദ്ധ്യത) ഒഴിവായവരാണെന്ന്‌. എന്നാല്‍, (മുശ്‌രിക്കുകളേ) നിങ്ങള്‍ പശ്ചാത്തപിച്ചാല്‍, അത്‌ നിങ്ങള്‍ക്ക്‌ ഉത്തമമായിരിക്കും; നിങ്ങള്‍ തിരിഞ്ഞുകളഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനെ (പരാജയപ്പെടുത്തി) അശക്തമാക്കുന്നവരല്ലെന്നു അറിഞ്ഞുകൊള്ളുവിന്‍. അവിശ്വസിച്ചവര്‍ക്ക്‌ (നബിയേ) വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.9.3

ഇവിടെ കരാർ ചെയ്തു ലംഘനം നടത്തിയ അവിശ്വാസികളോട് ആണ് അല്ലാഹു കരാറിൽ നിന്ന് ഒഴിവായതായി പ്രഖ്യാപിക്കുന്നത്


ഇമാം ബൈളാവി വിവരിക്കുന്നു 

*അറബികളിൽ പെട്ട 

ബനൂ ളംറ ബനൂ കിനാന എന്നിവർ ഒഴികെയുള്ള

മുശ്രിക്കുകൾ കരാർ ചെയ്യുകയും ലംഘനം നടത്തുകയും ചെയ്തിരുന്നു ، 

കരാർ ലംഘനം നടത്തിയ ഈ മുശ്രിക്കുകളോടുള്ള കരാറിൽ നിന്നും ഒഴിവാക്കാൻ അല്ലാഹു കൽപ്പിക്കുകയാണ് .ആ മുശ്രിക്കുകൾക്ക് നാലു മാസം സാവകാശം ചെയ്യണമെന്നുംഅല്ലാഹു പറയുന്നു.* (തഫ്സീറുൽ ബൈളാവി 3.70)


وذلك أنهم عاهدوا مشركي العرب فنكثوا إلا أناسا منهم بنو ضمرة وبنو كنانة فأمرهم بنبذ العهد إلى الناكثين وأمهل المشركين أربعة أشهر ليسيروا أين شاءوا فقال : فسيحوا في الأرض أربعة أشهر


تفسر البيضاوي3/70


മേൽ ആയത്ത് കൾ വിവരിച്ചുകൊണ്ട് പ്രശസ്ത തഫ്സീർ അബുസൂ ഊദിൽ പറയുന്നു.


കരാർ ലംഘിച്ച അവിശ്വാസികളോട് 

അല്ലാഹുവും റസൂലും ഒഴിവാണെന്നും

ഇനി കരാറില്ല എന്ന്നും വിവരിക്കുകയാണ്.

(അൽ മുശ്രിക്കീന) ആ മുശ്രിക്കീങ്ങളിൽ നിന്ന് ഒഴിവാണ് എന്നാൽ കരാർ ലംഘനം നടത്തിയ മുശ്രിക്കുകളിൽ നിന്ന് എന്നാണ്.


(തഫ്സീറ് അബു സ്സഊദ്4/40 )

وفي تفسير أبو السعيد

وأسند العهد إليهم، والبراءة من العهد إلى الله تعالى؛ لأن هذه البراءة حكم شرعي بنقض العهد مع المشركين الذين نقضوا عهودهم

أن الله أي: بأن الله، وقرئ بالكسر لما أن الأذان فيه معنى القول بريء من المشركين أي: المعاهدين الناكثين 


فإن تبتم من الشرك والغدر

 അല്ലാഹു തുടരുന്നു

തൌബ  - 9:4

إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلْمُشْرِكِينَ ثُمْ يَنقُصُوكُمْ شَيْـًٔا وَلَمْ يُظَٰهِرُوا۟ عَلَيْكُمْ أَحَدًا فَأَتِمُّوٓا۟ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ

(പക്ഷേ) മുശ്‌രിക്കുകളില്‍നിന്ന്‌ നിങ്ങള്‍ കരാറ്‌ നടത്തിയിട്ടുള്ളവരൊഴികെ, പിന്നീട്‌ (അതില്‍) നിങ്ങളോട്‌ യാതൊന്നും അവര്‍ പോരായ്‌മ വരുത്തിയിട്ടുമില്ല. നിങ്ങള്‍ക്കെതിരില്‍ ഒരാള്‍ക്കും അവര്‍ പിന്‍തുണ നല്‍കിയിട്ടുമില്ല (ഇങ്ങിനെയുള്ളവരൊഴികെ); അപ്പോള്‍, അവര്‍ക്ക്‌ അവരുടെ കാലം [അവധി] വരേക്ക്‌ അവരുടെ കരാറ്‌ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍. നിശ്ചയമായും അല്ലാഹു, സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.


 9 - 4

ഇമാം ബൈളാവി തഫ്സീറിൽ വിവരിക്കുന്നു.

കരാർ ലംഘനം നടത്തിയവരുടെ കരാറിൽ  നിന്നും ഒഴിവാകണമെന്ന പ്രഖ്യാപനത്തിന്ശേഷം അല്ലാഹു പറയുന്നത് കരാർ ചെയ്തതിനു ശേഷം കരാറിന്റെ നിബന്ധനകളിൽ ഒന്നും കുറക്കാതെയും കരാർ ലംഘനം നടത്താതെയും നിങ്ങളിൽ നിന്നും ആരെയും വധിക്കാതെ യും നിങ്ങളെ ഉപദ്രവിക്കാതെ യും ശത്രുക്കളിൽ നിന്നും ആരെയെങ്കിലും നിങ്ങൾക്കെതിരെ സഹായം ചെയ്യാതെയും  നിൽകൊണ്ടവർ  മേൽ  പ്രക്യാപനത്തിൽ ഉൾപ്പെടുകയില്ല അവരുടെ കരാർ നിങ്ങൾ പൂർത്തിയാക്കണം  കരാർ ലംഘനം നടത്തിയവരെ പോലെ അവരോട് പെരുമാറരുത്.അല്ലാഹു ഭക്തിയുള്ളവരെ ഇഷ്ടപ്പെടുന്നു എന്ന വചനം കരാർ പൂർത്തിയാക്കൽ ഭക്തിയുടെ ഭാഗമാണ് എന്ന് അല്ലാഹു ബോധിപ്പിക്കുകയാണ്.    (തഫ്സീറുൽ ബൈളാവി 3/70 )

الا الذين عاهدتم من المشركين استثناء من المشركين ، أو استدراك فكأنه قيل لهم بعد أن أمروا بنبذ العهد إلى الناكثين ولكن الذين عاهدوا منهم . ثم لم ينقصوكم شيئا من شروط العهد ولم ينكثوه أو لم يقتلوا منكم ولم يضروكم قط . ولم يظاهروا عليكم أحدا من أعدائكم فأتموا إليهم عهدهم إلى مدتهم إلى تمام مدتهم ولا تجروهم مجرى الناكثين . إن الله يحب المتقين تعليل وتنبيه على أن إتمام عهدهم من باب التقوى .

تفسير البيضاوي


ഖുർആൻ പറയുന്നു.

തൌബ  - 9:5

فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ


അങ്ങനെ, (യുദ്ധം) നിഷിദ്ധമായ (ആ) മാസങ്ങള്‍ കഴിഞ്ഞുപോയാല് ആ‍


, മുശ്‌രിക്കുകളെ (കറാർ ലങ്കനം നടത്തിയ തഫ്സീർ ബൈളാവി നോക്കുക) നിങ്ങള്‍  വധിക്കുവിന്‍, അവരെ കിട്ടിയേടത്തുവെച്ച്‌. അവരെ പിടിക്കുകയും, അവരെ ഉപരോധിക്കുകയും, എല്ലാ പതിസ്ഥലങ്ങളിലും അവര്‍ക്കുവേണ്ടി (പതി) ഇരിക്കുകയും ചെയ്യുവിന്‍. എനി, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും ചെയ്യുന്നപക്ഷം (അവര്‍ക്ക്‌) അവരുടെ വഴി ഒഴിവാക്കി (വിട്ടു) കൊടുക്കുവിന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്‌. കരുണാനിധിയാണ്‌.

9 - 5

ഇവിടെ എല്ലാ വിശ്വാസികളെയും വധിക്കാൻ ആണ് പറയുന്നത് എന്നാണ് ചിലർ തെറ്റിദ്ധരിപ്പിക്കാറുള്ളത് എന്നാൽ അൽ മുശ്രിക്കീന എന്ന് പറഞ്ഞാൽ ആ മുശ്രിക്കീങ്ങൾ എന്നാണ് അതായത് കരാർ ലംഘിക്കുകയും ഇസ്ലാമിക രാഷ്ട്രത്തിനെതിരെ അതിക്രമം ചെയ്യുകയും ചെയ്തു മുശ്രിക്കുകൾ .ഇത് ഖുർആനിലെ അൽ മുശ്രിക്കീന എന്നതിലെ അൽ എന്ന പദം അതിലേക്ക് സൂചനയാണ്.എല്ലാ മുഫസറുകളും വിവരിച്ചിട്ടുണ്ട്.


തഫ്സീറുൽ ബൈളാവി 3/70പറയുന്നു.

കരാർ ലംഘനം നടത്തിയ വർക്ക് സഞ്ചരിക്കാൻ അനുമതി നൽകിയ പരിശുദ്ധ നാല് മാസം കഴിഞ്ഞാൽ കരാർ ലംഘനം നടത്തിയ മുശ്രിക്കുകളെ കണ്ടെടുത്തുവെച്ച് അത് ഹറമിൽ ആവട്ടെ പുറത്താവട്ടെ


കൊന്നുകളയു .അവരെ വളയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യൂ എന്നാണ് ഇവിടെ പറയുന്നത്. (തഫ്സീറുൽ ബൈളാവി 3/ 70)


 فإذا انسلخ انقضى ، وأصل الانسلاخ خروج الشيء مما لابسه من سلخ الشاة . الأشهر الحرم التي أبيح للناكثين أن يسيحوا فيها 

اقتلوا المشركين الناكثين . حيث وجدتموهم من حل أو حرم . وخذوهم وأسروهم ، والأخيذ الأسير . واحصروهم واحبسوهم أو حيلوا بينهم وبين المسجد الحرام . واقعدوا لهم كل مرصد كل ممر لئلا يتبسطوا في البلاد ، وانتصابه على الظرف . فإن تابوا عن الشرك بالإيمان . وأقاموا الصلاة وآتوا الزكاة تصديقا لتوبتهم وإيمانهم .

تفسير البيضاوي

കരാർ ലംഘനം നടത്താത്ത മുശ്രിക്കുകൾ ഒഴികെ എന്ന അല്ലാഹുവിന്റെ വാക്ക് അതിൻറെ ഉദ്ദേശം കറാമ ലങ്കനം നടത്തിയ മുശ്രിക്കുകൾ ഒരിക്കലും സാവകാശം നൽകേണ്ടതില്ല എന്നും കരാർ ചെയ്യുകയും ലംഘനം നടത്താതിരിക്കുകയും ചെയ്തവരെ ഒരിക്കലും കരാർ ലംഘിച്ചവരെ സ്ഥാനത്ത് നടത്തുകയില്ല അവരുടെ കരാർ പൂർത്തിയാക്കേണ്ടതാണ് എന്നുമാണ് പറയുന്നത്

അൽ മുശ്രിക്കീന എന്നത് കൊണ്ടുള്ള ഉദ്ദേശം കരാർ ലംഘനം നടത്തിയവർ മാത്രമാണ്


എട്ടാം ആയത്തിലെയും അൽ മുശ്രിക്കൂന എന്നതുകൊണ്ടുള്ള

ഉദ്ദേശം കറാർലങ്കനം നടത്തിയവരാണ് കാരണം അവരിൽ നിന്നാണല്ലോ അല്ലാഹു ഒഴിവാണ് എന്ന് പറഞ്ഞത്


(തഫ് സീറ് അബു സഈദ് 4/40 )

إلا الذين عاهدتم من المشركين استدراك من النبذ السابق الذي أخر فيه القتال أربعة أشهر، كأنه قيل: لا تمهلوا الناكثين فوق أربعة أشهر، لكن الذين عاهدتم ثم لم ينكثوا عهدهم فلا تجروهم مجرى الناكثين في المسارعة إلى قتالهم، بل أتموا إليهم عهدهم،

والمراد بها: إما ما مر من الأشهر الأربعة فقط - ووضع المظهر موضع المضمر ليكون ذريعة إلى وصفها بالحرمة - تأكيدا لما ينبئ عنه إباحة السياحة من حرمة التعرض لهم مع ما فيه من مزيد الاعتناء بشأنها، أو هي مع ما فهم من قوله تعالى: فأتموا إليهم عهدهم إلى مدتهم من تتمة مدة بقيت لغير الناكثين، فعلى الأول يكون المراد بالمشركين في قوله تعالى: فاقتلوا المشركين الناكثين خاصة، فلا يكون قتال الباقين مفهوما من عبارة النص، بل من دلالته، وعلى الثاني مفهوما من العبارة إلا أنه يكون الانسلاخ وما نيط به من القتال حينئذ شيئا فشيئا لا دفعة واحدة، كأنه قيل: فإذا تم ميقات كل طائفة فاقتلوهم، ...


كيف وإن يظهروا فيكم

والمراد بالمشركين الناكثون؛ لأن البراءة إنما هي في شأنهم،

ഖുർആൻ വീണ്ടും പറയുന്നു.

തൌബ  - 9:6

وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ

(നബിയേ) ആ മുശ്‌രിക്കുകളില്‍ നിന്ന്‌ ഏതെങ്കിലും ഒരാള്‍ തങ്ങളോട്‌ രക്ഷ [അഭയം] തേടിയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുന്നതുവരെ അവന്‌ രക്ഷ [അഭയം] നല്‍കുക. പിന്നെ, അവനെ അവന്‍റെ അഭയസ്ഥാനത്ത്‌ എത്തിച്ചുകൊടുക്കുക. അത്‌ അവര്‍ അറിഞ്ഞുകൂടാത്ത ഒരു ജനതയാണെന്നുള്ളത്‌ കൊണ്ടത്രെ.


തഫ്സീറുൽ ബൈളാവി 3/70പറയുന്നു.

കരാർ ലംഗനം നടത്തിയ വർ തന്നെ അഭയം തേടി വന്നാൽ അവർക്ക് അഭയം നൽകണമെന്നും അപ്പോൾ അല്ലാഹുവിൻറെ വചനങ്ങൾ അവർ കേൾക്കുകയും ചിന്തിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യട്ടെ എന്നും ശേഷം അവർ ഇസ്ലാമിലേക്ക് വന്നിട്ടില്ലെങ്കിൽ അവരുടെ നിർഭയ സ്ഥാനങ്ങളിലേക്ക് അവരെ എത്തിച്ചു കൊടുക്കണം എന്നുമാണ് ഖുർആൻ ഇവിടെ വിവരിക്കുന്നത്. 3/70 തഫ്സീർ ബൈളാവി


وإن أحد من المشركين المأمور بالتعرض لهم . استجارك استأمنك وطلب منك جوارك فأجره فأمنه . حتى يسمع كلام الله ويتدبره ويطلع على حقيقة الأمر . ثم أبلغه مأمنه موضع أمنه إن لم يسلم


തൌബ  - 9:7

كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَٰهَدتُّمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ ۖ فَمَا ٱسْتَقَٰمُوا۟ لَكُمْ فَٱسْتَقِيمُوا۟ لَهُمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ

എങ്ങിനെയാണ്‌ ആ മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവിന്‍റെ അടുക്കലും, അവന്‍റെ റസൂലിന്‍റെ അടുക്കലും ഒരു കരാര്‍ (നിലവില്‍) ഉണ്ടാകുന്നത്‌? നിങ്ങള്‍ `മസ്‌ജിദുല്‍ ഹറാമി`ന്‍റെ അടുക്കല്‍ വെച്ചു കരാറു നടത്തിയവര്‍ക്കല്ലാതെ! എന്നാല്‍, അവര്‍ നിങ്ങളോട്‌ ചൊവ്വിനു നിലകൊള്ളുമ്പോള്‍, നിങ്ങള്‍ അവരോടും ചൊവ്വിനു നിലകൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.


ബൈളാവി തഫ്സീറിൽ പറയുന്നു. 3/70

കരാർ ലംഘനം നടത്തിയിരിക്കും എങ്ങനെയാണ് അല്ലാഹുവും റസൂലും അവരുടെ കരാർ പൂർത്തിയാക്കുക എന്നാണ് അല്ലാഹു പറയുന്നത്. തഫ്സീറുൽ ബൈളാവി 3/70)

كيف يكون للمشركين عهد عند الله وعند رسوله استفهام بمعنى الإنكار والاستبعاد لأن يكون لهم عهد ولا ينكثوه مع وغرة صدورهم ، أو لأن يفي الله ورسوله بالعهد وهم نكثوه

تفسير البيضاوي


അല്ലാഹു പറയുന്നു


തൌബ  - 9:8

كَيْفَ وَإِن يَظْهَرُوا۟ عَلَيْكُمْ لَا يَرْقُبُوا۟ فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُم بِأَفْوَٰهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَٰسِقُونَ

എങ്ങനെയാണ്‌ (അവര്‍ക്ക്‌ കരാര്‍ ഉണ്ടായിരിക്കുക)? നിങ്ങളുടെ മേല്‍ അവര്‍ (വിജയം വരിച്ചു) പ്രത്യക്ഷപ്പെടുന്നപക്ഷം, നിങ്ങളെപ്പറ്റി കുടുംബബന്ധമാകട്ടെ, (കരാറ്‌) ബാധ്യതയാകട്ടെ അവര്‍ കാത്തുസൂക്ഷിക്കുകയില്ല [പരിഗണിക്കുകയില്ല]! അവരുടെ വായകൊണ്ട്‌ അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും; അവരുടെ ഹൃദയങ്ങള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും തോന്നിയവാസികളുമാകുന്നു.

തഫ്സീർ ബൈളാവി പറയുന്നു.

അവർ ഒരിക്കലും കരാറിന്മേൽ സ്ഥിരമായി നിൽക്കുകയില്ല എന്നാണ് അല്ലാഹു പറയുന്നത്.

തഫ്സീർ ബൈളാവി 3/70


ഇതിൽ നിന്നും ഖുർആൻ ഒരിക്കലും എല്ലാ ബഹുദൈവവിശ്വാസികളെയും കൊന്നുകളയണമെന്ന് പഠിപ്പിച്ചിട്ടില്ല  അതെല്ലാം ഖുർആൻ വിരോധികൾ ഖുർആനിന്റെ പേരിൽ നിർമ്മിച്ചുണ്ടാക്കിയ പച്ച കളവാണ് എന്ന് മനസ്സിലാക്കാം 



*ഒരു അവിശ്വാസിയെ പോലും അനാവശ്യമായി അപമാനിക്കുക പോലും ചെയ്യരുത് എന്നാണ് ലോക ഗുരു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചത് 

കൊല്ലരുത്*



തിരുനബി സ്വ പറയുന്നു. കരാറിൽ ഏർപെട്ട ഒരു അവിശ്വാസിയെ ഒരാൾ കൊന്നാൽ അവൻ സ്വർഗീയ പരിമളം എത്തിക്കുകയില്ല . സ്വർഗീയ പരിമളം നാൽപത് വർഷത്തെ ദൂരത്തേക്ക് അടിച്ചു  വീശുന്നതാണ് (സ്വഹീഹുൽ ബുഖാരി 3166)


തിരുനബി പറയുന്നു.


ഒരാൾ കരാറിൽ ഏർപെട്ട അവിശ്വാസിയെ ആക്രമിക്കുകയോ അപമാനിക്കുകയോ അവൻറെ കഴിവിനപ്പുറം അവനെ നിർബന്ധിപ്പിക്കുകയോ അവൻറെ ഇഷ്ടമില്ലാതെ ധനം അപഹരിക്കുകയോ ചെയ്താൽ അന്ത്യനാളിൽ ഞാൻ അവൻക്കെതിരെ വാദിക്കുന്നതാണ്. അബൂദാവൂദ് 3052

അഹമദ് 23958


3166 حَدَّثَنَا قَيْسُ بْنُ حَفْصٍ حَدَّثَنَا عَبْدُ الْوَاحِدِ حَدَّثَنَا الْحَسَنُ حَدَّثَنَا مُجَاهِدٌ عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَتَلَ نَفْسًا مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا البخاري3166

قال النبي صلى الله عليه وسلم


ألا من ظَلمَ معاهَدًا أوِ انتقصَه أو كلَّفَه فوقَ طاقتِه أو أخذَ منهُ شيئًا بغيرِ طيبِ نفسٍ فأنا خَصمهُ يومَ القيامةِ

| المحدث : السخاوي | المصدر : الأجوبة المرضية

الصفحة أو الرقم: 1/16 | خلاصة حكم المحدث : إسناده لا بأس به

ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ

| المصدر : صحيح أبي داود

الصفحة أو الرقم: 3052 | خلاصة حكم المحدث : صحيح

روى الإمام أحمد (23958) ، وابن حبان (4862) ، والطبراني في "المعجم الكبير" (796) ، والحاكم (24) ، وابن المبارك في "الزهد" (826) ، والنسائي في "السنن الكبرى" (11794) ، والبيهقي في "الشعب" (10611)


അക്രമം ചെയ്യുകയോ രാഷ്ട്രത്തോട് യുദ്ധം ചെയ്യുകയോ ചെയ്യാത്ത അവിശ്വാസികളോടുള്ള നിലപാട് വിശുദ്ധ ഖുർആൻ വിവരിക്കുന്നു.


 മുംതഹന  - 60:8


لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ


മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയോ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയോ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.


 മുംതഹന  - 60:9

إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَٰرِكُمْ وَظَٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ

മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം).<br />

<br />

അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.



Aslam Kamil saquafi parappanangadi

Sunday, April 30, 2023

ബുദ്ധി ഹിസ്സ് (പഞ്ചേന്ദ്രിയം) എന്നതും ഇസ്ലാമിൽ പ്രമാണമാണോ ?

 


ബുദ്ധി ഹിസ്സ് (പഞ്ചേന്ദ്രിയം) എന്നതും ഇസ്ലാമിൽ പ്രമാണമാണോ ?


ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും അല്ലേ ഇസ്ലാമിലെ പ്രമാണം.


മറുപടി



ഇസ്ലാമിൽ അഞ്ച് വിധികൾ ഉണ്ട് അവ ലഭിക്കാനുള്ള പ്രമാണങ്ങൾ ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും മാണ്


എന്നാൽ വിജ്ഞാനം ലഭിക്കാനുള്ള പ്രമാണം ഈ നാലെണ്ണം മാത്രമല്ല

ബുദ്ധിയും ഹിസ്സും (പഞ്ചേന്ദ്രിയങ്ങൾ)ഇസ്ലാമിൽ പ്രമാണം തന്നെയാണ്.അല്ലാഹു ഉണ്ട് എന്നതിനും അല്ലാഹുവിന് ഇന്ന സിഫാത്തുകൾ ഉണ്ട് എന്നതിനും മതനിഷേധിയുടെ യോട് നാം പ്രമാണമായി പറയുന്നത് ബുദ്ധിയാണ്കാരണം അവർ ഖുർആനും സുന്നത്തും അംഗീകരിക്കുന്ന ആളല്ല അയാളോട് അത് പ്രമാണം ആക്കാനും പറ്റില്ല


അപ്രകാരം പ്രപഞ്ചം അനാദി അല്ല തുടങ്ങിയ ധാരാളം കാര്യങ്ങൾക്ക് ഖുർആനും സുന്നത്തും അംഗീകരിക്കാത്ത വരോട് നാം പ്രമാണമായി അവതരിപ്പിക്കുന്നത് ബുദ്ധിയും ഹിസ്സുമാണ്.

ഇതുപോലെ ധാരാളം വിഷയങ്ങളിൽ ബുദ്ധിയെയും പഞ്ചേന്ദ്രത്തെയും പണ്ഡിതന്മാരും പ്രമാണം ആക്കിയിട്ടുണ്ട് .വിശുദ്ധ ഖുർആനും ബുദ്ധിയെ പ്രമാണമാക്കിക്കൊണ്ട് ധാരാളം കാര്യങ്ങൾ വിവരിച്ചു പറഞ്ഞതായി കാണാം



ഖുർആൻ പറയുന്നു


 ഞാൻ നിങ്ങളോട് ഒരു കാര്യം ഉപദേശിക്കുന്നു. നിങ്ങൾ രണ്ടോ മൂന്നോ വെക്തികളായ നിലക്ക് അല്ലാഹുവിനു വേണ്ടി നിൽക്കുക എന്നിട്ട് നിങ്ങൾ ചിന്തിക്കുക നിങ്ങളുടെ സുഹൃത്തിന് (തിരു നബിക്ക് ) യാതൊരു ഭ്രാന്തു മില്ല എന്ന് . അദ്ദേഹം നിങ്ങളെ ശക്തമായി ശിക്ഷക്ക് മുന്നോടിയായി ഭയപ്പെടുത്തുന്നവർ അല്ലാതെ അല്ല


 ا: { ۞ قُلۡ إِنَّمَاۤ أَعِظُكُم بِوَ ٰ⁠حِدَةٍۖ أَن تَقُومُوا۟ لِلَّهِ مَثۡنَىٰ وَفُرَ ٰ⁠دَىٰ ثُمَّ تَتَفَكَّرُوا۟ۚ مَا بِصَاحِبِكُم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِیرࣱ لَّكُم بَیۡنَ یَدَیۡ عَذَابࣲ شَدِیدࣲ }

ഖുർആൻ പറയുന്നു 


അവർ പറഞ്ഞു ഞങ്ങൾ കേൾക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾ നരകവാസികളിൽ പെട്ടില്ലായിരുന്നു.


 ا: { وَقَالُوا۟ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِیۤ أَصۡحَـٰبِ ٱلسَّعِیرِ (10) فَٱعۡتَرَفُوا۟ بِذَنۢبِهِمۡ فَسُحۡقࣰا لِّأَصۡحَـٰبِ ٱلسَّعِیرِ (11) }


 ബുദ്ധി യും പഞ്ചേന്ദ്രിയവും ഇസ്ലാമിൽ അറിവ് കിട്ടാനുള്ള  പ്രമാണവും മാനദണ്ഡവുമാണോ ?


ഇമാം ഗസ്സാലി റ പറയുന്നു.

വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകുന്ന പ്രമാണം പത്ത് ഇനമാണ് .ഒന്ന് (ഹിസ്സ്)പഞ്ചേന്ദ്രിയമെന്ന പ്രമാണം

സുലൈമാൻ നബിക്ക് എല്ലാ വസ്തുക്കളേയും നൽകപ്പെട്ടു എന്ന വജനം ഹിസ്സ് എന്ന പ്രമാണം കൊണ്ട് പ്രത്തേകമാക്കപ്പെടും 

അപ്രകാരം എല്ലാ വസ്തുവിനേയും നശിപ്പിക്കും എന്ന വചനം എന്ന വചനത്തിൽ നിന്നും ആകാശം ഭൂമി മറ്റു ധാരാളം വസ്തുക്കൾ ഹിസ്സ്  (അനുഭവം / പഞ്ചേന്ദ്രിയം ) എന്ന പ്രമാണം കൊണ്ട് 

ഒഴിവാകുന്നതാണ്.


പത്തിൽ രണ്ടാമത്തത് ബുദ്ധി എന്ന പ്രമാണമാണ്. എല്ലാ വസ്തുക്കളേയും സ്രഷ്ടിച്ചവൻ എന്ന അല്ലാഹുവിന്റെ വചനത്തിൽ നിന്ന് അല്ലാഹുവിന്റെ ദാത്തും സ്വിഫാതും ഒഴിവാകുന്നത് കൊണ്ട് ബുദ്ധി എന്ന പ്രമാണം മുഘേനെ ഈ ആയത്തിനെ പ്രത്തേ കമാക്കണം. ഖദീമായ (തുടക്കമില്ലാത്തവൻ) അല്ലാഹുവിനോട് അവന്റെ ഖുദ്റത്ത് ബന്ധിക്കൽ അസംഭവ്യമാണ് (അൽ മുസ്തസ് ഫാ ഗാസാ ലി )

 والأدلة التي يخص بها العموم انواع عشرة الاول دليل الحس وبه خصص قوله تعالى واوتيت من كل شيء فإن ما كان في يد سليمان لم يكن في يدها وهو شيئ وقوله تعالى تدمر كل شيء بأمر ربها خرج منه السماء والأرض وأمور كثيرة بالحس 


الثاني : دليل العقل وبه خصص قوله تعالى خالق كل شيء إذ خرج عنه ذاته وصفاته إذ القديم يستحيل تعلق القدرة به ( المستصفى للغزالي رحمه الله)


ഇമാം റാസി പറയുന്നു.


ബുദ്ധി എന്ന പ്രമാണത്തേക്കാൾ നഖ്ല് (ഖുർആൻ സുന്നത്ത് ) എന്ന പ്രമാണത്തെ മുന്തിക്കണമെന്നത് അസംഭവ്യമാണ്. കാരണം ബുദ്ധി എന്ന പ്രമാണത്തെ നാം കളവാക്കിയാൽ നഖ്ൽ എന്ന പ്രമാണത്തിന്റെ അടിത്തറയാണ് നാം കളവാക്കുന്നത് .അടിത്തറയെ കളവാക്കിയാൽ നഖ്ൽ എന്ന പ്രമാണത്തെ കളവാക്കലായി. അതുകൊണ്ട്  ബുദ്ധി എന്ന പ്രമാണത്തെ കളവാക്കിക്കൊണ്ട് നഖ്ൽ എന്ന പ്രമാണം അംഗീകരിക്കൽ  നഖ്ൽ എന്ന പ്രമാണത്തെ തന്നെ കളവാക്കൽനെ നിർബന്ധമാക്കും അപ്പോൾ  ബുദ്ധി എന്ന പ്രമാണത്തിന് മുൻതൂക്കം കൊടുക്കൽ അത്യാവശ്യമാണ് എന്ന് നമുക്ക് ഉറപ്പായി (അൽ മഹ് സ്വൂൽ ഇമാം റാസി)

والقول بترجيح النقل على العقل محال لأن العقل أصل النقل فلو كذبنا العقل لكنا كذبنا أصل النقل ومتى كذبنا أصل النقل فقد كذبنا النقل فتصحيح النقل بتكذيب العقل يستلزم تكذيب النقل فعلمنا أنه لا بد من ترجيح دليل العقل. - المحصول للامام فخر الدين الرازي


ഇമാം ഇബ്നു ഖുദാമത്തുൽ ഹമ്പലി റ പറയുന്നു.


അർത്ഥം നൽകുന്ന പ്രമാണങ്ങളിൽ ഒന്ന് ഹിസ്സ് (പ ഞ്ചേന്ദ്രിയങ്ങൾ )

എല്ലാ വസ്തുവിനെ നശിപ്പിക്കും എന്ന അല്ലാഹുവിൻറെ വചനത്തെ ഹിസ്റ്റ് കൊണ്ട് പ്രത്യേകമാക്കിയിരിക്കുന്നു.എന്ന പ്രമാണം കൊണ്ട് ആകാശവും ഭൂമിയും മറ്റു ധാരാളം വസ്തുക്കളും മേൽ ആയത്തിൽ നിന്നും ഒഴിവാണ്

രണ്ടാമത്തെ പ്രമാണം ബുദ്ധിയാണ്

കഴിവുള്ള എല്ലാ ജനങ്ങളും അല്ലാഹുവിനുവേണ്ടി ഹജ്ജ് ചെയ്യണം  എന്ന ആയത്തിനെ ബുദ്ധി എന്ന പ്രമാണം കൊണ്ട് പ്രത്യേകത നൽകിയിരിക്കുന്നു. കാരണം  ഗ്രാഹ്യം ഇല്ലാത്തവനോട് കീർത്തിക്കൽ അസംഭവ്യമാണ് എന്ന് ബുദ്ധി എന്ന പ്രമാണം അറിയിക്കുന്നുണ്ട് (അൽ മുഗ്നി ഇബ്നു ഖുദാമ )


وأدلة التخصيص تسعة الاول دليل الحس وبه خصص قوله تعالى تدمر كل شيء بأمر ربها خرج منه السماء والأرض وأمور كثيرة بالحس

الثاني دليل العقل وبه خصص قوله تعالى ولله على الناس حج البيت من استطاع إليه سبيلا لدلالة العقل على استحالة تكليف من لا يفهم - روضة الناظر للامام ابن قدامة المقدسي الحنبلي رحمه الله


ഇമാം നവവി  റ പറയുന്നു.

വാചകത്തിന്റെ പ്രമാണത്തേക്കാൾ ബുദ്ധിയുടെ പ്രമാണമാണ് ഏറ്റവും ശക്തിയായത്.

(ശറഹുൽ മുഹദ്ധ ബ്)

فهذا الدليل لوجوبه وان لم يدل بمجرد الصيغة من حيث وضع اللسان لكن دليل العقل أقوى من دلالة الصيغة - شرح المهذب للامام النووي رحمه الله




റബ്ബിൽ നിന്നുള്ള പ്രമാണത്തിന്റെ മേലിൽ ആയ ഒരുത്തൻ എന്ന ആയത്ത് വിവരിച്ച് ഇമാം നസഫി പറയുന്നു ഇത് ബുദ്ധി എന്ന പ്രമാണമാണ്. (തഫ്സീറുന്ന നസഫി )

افمن كان على بينة من ربه ) اي على برهان من الله وبيان أن دين الإسلام حق وهو دليل العقل - تفسير النسفي



ഇമാം നസഫി പറയുന്നു. അറിവ് ലഭിക്കാനുള്ള നിദാനങ്ങൾ മൂന്നെണ്ണമാണ് ഒന്ന് ശരിയായ പഞ്ചേന്ദ്രിയം രണ്ട് സത്യവചനം മൂന്ന് ബുദ്ധി

(അഖാഇദുന്ന സഫി )

 ا: وأسْبَابُ العِلْمِ للخَلْقِ ثَلاثَةٌ : الحَوَاسُّ السَّلِيمَةُ، وَالخَبَرُ الصَّادِقُ، وَالعَقْلُ - عقائد النسفي


Aslam Kamil Saquafi parappanangadi

മരണപ്പെട്ടവർ കേൾക്കുന്നതാണ് ഇബ്നു തൈമിയ പറയുന്നു .

 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


*മരണപ്പെട്ടവർ കേൾക്കുന്നതാണ് ഇബ്നു തൈമിയ പറയുന്നു .

നീ മരിച്ചവരെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് യഥാർത്ഥ മെന്ത് ഇബ്നു തൈമിച്ച വിവരിക്കുന്നു.*



ഇബ്നു തൈമിയ്യ  മജ്മൂഉഫതാവയിൽ പറയുന്നു.



തിരുനബി ബദ്റിൽ കെല്ലപ്പെട്ട അവിശ്വാസികളുടെ പൊട്ടക്കിണറ്റിന്റെ അരികിൽ നിന്നും മുശ്രിക്കുകളുടെ പേരുകളും അവരുടെ പിതാക്കളുടെ പേരുകളും പറഞ്ഞുകൊണ്ട് അവരെ ഇങ്ങനെ വിളിച്ചു ഓ ഇന്നവന്റെമകൻ ഇന്നവനെ നിങ്ങൾ വഴിപ്പെട്ടിരുന്നെങ്കിൽ നിങ്ങൾക്ക് സന്തോഷം ആകുമായിരുന്നില്ലേ ? ഞങ്ങളുടെ രക്ഷിതാവ് ഞങ്ങൾക്ക് വാഗ്ദത്തം ചെയ്ത കാര്യം ഞങ്ങൾസത്യമായി എത്തിച്ചിരിക്കുന്നു . നിങ്ങളോട് വാക്ദത്വം ചെയ്തത് നിങ്ങൾക്ക് സത്യമായി എത്തിച്ചുവോ ? ഉമർ റ ചോദിച്ചു അല്ലാഹുവിൻറെ ദൂതരേ ആത്മാവില്ലാത്ത ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത് ?

.തിരുനബി

പറഞ്ഞു


 എന്റെ ശരീരം ഏതൊരുവന്റെ അധീനത്തിലാണോ അവൻ തന്നെ സത്യം ഞാൻ പറയുന്നത് അവരെക്കാൾ കൂടുതൽ നിങ്ങൾ കേൾക്കുകയില്ല. ഈ ഹദീസിനെ ആയിഷയും മറ്റും പല വ്യാഖ്യാനങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ  സഹാബികൾ ആകട്ടെ മറ്റുള്ളവർ ആവട്ടെ അവരുടെ വ്യാഖ്യാനങ്ങളെക്കാളുംതിരുനബി വ്യക്തമായി പറഞ്ഞ(മരിച്ചവർ കേൾക്കുമെന്ന ) വാചകത്തെ 

മുന്തിരിക്കേണ്ടതാണ് .


മരിച്ചവരുടെ കേൾവി നിഷേധിക്കുന്ന യാതൊന്നും വിശുദ്ധ ഖുർആനിൽ ഇല്ല . നീ മൗത്തകളെ കേൾപ്പിക്കുകയില്ല എന്ന ആയത്ത് കൊണ്ടുള്ള ഉദ്ദേശം ഉപകാരപ്രദമായ കേൾപ്പിക്കുകയില്ല (ഹിദായത്തിലേക്ക് വരുന്ന ) എന്നതാണ് അവിശ്വാസികളെ പറ്റി അല്ലാഹു ഇവിടെ ഉപമ പറഞ്ഞതാണ്. അവിശ്വാസികൾ ശബ്ദം കേൾക്കുന്നുണ്ടല്ലോ അനുസരിക്കുകയും പിൻപറ്റുകയും ചെയ്യുന്ന കേൾവി അവൾ കേൾക്കുകയില്ല എന്ന് മാത്രം. ഖുർആനിൽ പറഞ്ഞതുപോലെയാണ് അവിശ്വാസികളുടെ ഉപമ വിളിയല്ലാതെ കേൾക്കാത്ത വരെ പോലെയാണ്. ഇപ്രകാരമാണ് ഉപമ പറയപ്പെട്ട മരണപ്പെട്ടവർ. കേൾവിയുടെ എല്ലാ ഇനങ്ങളും അവർക്ക് നിഷേധിക്കാൻ പാടില്ല അവിശ്വാസികളെ തൊട്ടും കേൾവി നിഷേധിക്കപ്പെടാത്തത് പോലെ . ഉപകാരപ്രദമായ (സന്മാർഗത്തിലേക്ക് വരുക )

 കേൾവിയെയാണ് നിഷേധിക്കുന്നത്.  മറ്റു കേൾവികൾ അവരെ തൊട്ട് അല്ലാഹുവിനിഷേധിക്കുന്നില്ല. ബുഖാരി മുസ്ലിമിനും മറ്റും സ്ഥിരപ്പെട്ടതായി ഇങ്ങനെയുണ്ട്. മരണപ്പെട്ടവർ ചെരുപ്പിന്റെ ശബ്ദം കേൾക്കുന്നതാണ് ഈ ഹദീസ് ബദറിലെ സംഭവവുമായി യോജിപ്പുണ്ട്. അതുകൊണ്ടുതന്നെ അതിനെ എങ്ങനെ തള്ളപ്പെടും ?



٤/٢٩ (۱) فجعل يناديهم / فلما كان اليوم الثالث أمر براحلته فشد عليها ،فحركها، ثم مشى وتبعه أصحابه . وقالوا : ما نراه ينطلق إلا لبعض حاجته؛ حتى قام على شفاء الركي بأسمائهم وأسماء آبائهم يافلان بن فلان أيسركم أنكم أطعتم الله ورسوله؟ فإنا قد وجدنا ما وعدنا ربنا حقاً . فهل وجدتم ما وعدكم ربكم حقا ؟ قال عمر بن الخطاب : يا رسول الله، ما تكلم من أجساد ولا أرواح فيها؟ فقال النبي و اول : والذي نفسي بيده، ما أنتم بأسمع لما أقول منهم .


قال قتادة : أحياهم الله حتى سمعهم ، توبيخ وتصغيراً ، ونقمة وحسرة وتنديما (۲).


وعائشة تأولت فيما ذكرته كما تأولت أمثال ذلك.


والنص الصحيح عن

النبي ﷺ مقدم على تأويل من تأول من أصحابه وغيره، وليس


في القرآن ما ينفي ذلك فإن قوله : (إِنَّكَ لا تسمع الموتى ) [النمل: ٨٠] إنما أراد به السماع


المعتاد، الذي ينفع صاحبه، فإن هذا مثل ضرب للكفار، والكفار تسمع الصوت، لكن لا


تسمع سماع قبول بفقه واتباع ، كما قال تعالى : ﴿وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنعِقُ بِمَا لا


يسمع إلا دعاء ونداء ) [البقرة : ۱۷۱]. فهكذا الموتى الذين ضرب لهم المثل، لا يجب أن ينفى عنهم جميع السماع المعتاد أنواع السماع، كما لم ينف ذلك عن الكفار، بل قد انتفى عنهم السماع المعتاد الذي ينتفعون به، وأما سماع آخر فلا ينفى عنهم .


وقد ثبت في الصحيحين وغيرهما أن الميت يسمع خفق نعالهم، إذا ولوا مدبرين(۳)، فهذا موافق لهذا، فكيف يدفع ذلك؟ مجموعة فتاوي


Aslam Kamil Saquafi parappanangadi


5https://m.facebook.com/story.php?story_fbid=pfbid0hMBroPaxxn3ncg8tSFzWifuSMCS3qSx5nbp5ZEuGvSYycVNeU2ZK9ZykP9pUCKR5l&id=100087448557819&mibextid=Nif5oz

ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ*

 *ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ*


ASLAM Kamil Saquafi parappanangadi


*പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നാൽ ജുമുഅ നിർബന്ധമില്ല എന്ന് ചിലർ പറയുന്നു ഇത് ശരിയാണോ0* ?*


മറുപടി


ഹിജ്റ150 ൽ ജനിച്ച സലഫുകളിൽ പ്രമുഖനായ

ഇമാം ശാഫിഈ റ പറയുന്നു.


രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നാൽ

ഉമർ ബ്നു അബ്ദുൽ അസീസ് റ പറയുന്നു. തിരുനബിയുടെ കാലത്ത് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നു. അപ്പോൾ അവിടന്ന് പറഞ്ഞു. മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരാതെ ഇരിക്കാൻ ഉദ്ധേശിച്ചാൽ ഇരുന്ന് കൊള്ളട്ടെ


മറ്റൊരു ഹദീസിൽ . അബൂ ഉബൈദ് പറയുന്നു. ഞാൻ ഉസ്മാൻ ബ്നു അഫാനി റ ന്റെ കൂടെ പൊരുന്നാളിന് സാക്ഷിയായി ഉസ്മാൻ റ വന്നു നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ ഖുത്വുബ നിർവഹിച്ചു. പറഞ്ഞു. നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. മുകൾ ഭാത്തുള്ളവർ ജുമുഅക്ക് വേണ്ടി കാത്തിരിക്കണമെങ്കിൽ കാത്തിരിക്കാം മടങ്ങി പോവണമെങ്കിൽ മടങ്ങി പോവാം അതിന് നിങ്ങൾക്ക് ഞാൻ സമ്മതം നൽകിരിക്കുന്നു.


ഇമാം ശാഫിഈ തുടരുന്നു.


اجتماع العيدين أخبرنا الربيع قال أخبرنا الشافعي قال أخبرنا إبراهيم بن محمد قال أخبرنا إبراهيم بن عقبة عن عمر بن عبد العزيز قال اجتمع عيدان على عهد رسول الله صلى الله عليه وسلم فقال " من أحب أن يجلس من أهل العالية فليجلس في غير حرج " 


أخبرنا الربيع قال أخبرنا الشافعي قال أخبرنا مالك عن ابن شهاب عن أبي عبيد مولى ابن أزهر قال شهدت العيد مع عثمان بن عفان فجاء فصلى ثم انصرف فخطب فقال " إنه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها ومن أحب أن يرجع فليرجع فقد أذنت له

ചെറിയ പെരുന്നാളും ജുമുഅ ദിവസവും ഒരുമിച്ചു വന്നാൽ ഇമാം പെരുന്നാൾ നിസ്കരിച്ചതിന്ന് ശേഷം പെരുന്നാൾ നിസ്കാരത്തിന് വന്ന നാട്ടുകാരല്ലാത്തവരോട് അവരുടെ കുടുംബത്തിലേക്ക് പിരിഞ്ഞ് പോവാൻ ആഗ്രഹിക്കുന്നവർക്ക് അതിന്ന് സമ്മതം നൽകണം അവർ ജുമുഅയിലേക്ക് മടങ്ങിവരേണ്ടതില്ല. അവർക്ക് ഏറ്റവും നല്ലത് അവർ അവിടെ തന്നെ താമസിച്ചു ജുമുഅയിൽ പങ്കടുക്കുകയോ അല്ലങ്കിൽ പിരിഞ്ഞ് പോയി ജുമുഅക്ക് വേണ്ടി മടങ്ങിവരുകയും ചെയ്യലാണ് . ഇനി അവർ മടങ്ങിവന്നിട്ടില്ലങ്കിൽ വിരോധമില്ല. أن شاء الله

ഇമാം ശാഫിഈ തുടരുന്നു

എന്നാൽ നാട്ടുകാർക്ക് പെരുന്നാൾ ദിവസമാണങ്കിലും ജുമുഅ ഉപേക്ഷിക്കാൻ പാടില്ല. (അൽ ഉമ്മ 1/274


 " (قال الشافعي) وإذا كان يوم الفطر يوم الجمعة صلى الامام العيد حين تحل الصلاة ثم أذن لمن حضره من غير أهل المصر في أن ينصرفوا إن شاءوا إلى أهليهم ولا يعودون إلى الجمعة والاختيار لهم أن يقيموا حتى يجمعوا أو يعودوا بعد انصرافهم إن قدروا حتى يجمعوا وإن لم يفعلوا فلا حرج إن شاء الله تعالى (قال الشافعي) ولا يجوز هذا لاحد من أهل المصر أن يدعوا أن يجمعوا إلا من عذر يجوز لهم به ترك الجمعة وإن كان يوم عيد  كتاب الام للشافعي 1/274


ഇമാം ശാഫിഇ റ യുടെ മേൽ പ്രസ്താവനയിൽ നിന്നും ജുമുഅ നടക്കുന്ന നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണന്നും ജുമുഅ നടക്കുന്ന നാട്ടുകാരല്ലാത്ത മറ്റു നാടുകളിൽ താമസിക്കുന്നവർക്ക് മാത്രമാണ്  പെരുന്നാൾ നിസ്കരിച്ചാൽ ജുമുഅക്ക് ഇളവുള്ളത് എന്ന് മനസ്സിലാക്കാം . മേൽ രണ്ട് ഹദീസിലും നാട്ടുകാരല്ലാത്ത മേൽഭാഗത്ത് താമസിക്കുന്നവർക്ക് മാത്രമാണ് ഇളവുള്ളത് എന്നത് വെക്തമാണ്.

ഇനി ഇതല്ലാത്ത ഏതങ്കിലും ഹദീസിൽ മേൽഭാഗത്തുള്ളവർ എന്ന് വേർതിരിച്ചു പറഞ്ഞിട്ടില്ലങ്കൽ തന്നെ മേൽ  ഹദീസിന്റെ അടിസ്ഥാനത്തിൽ അതല്ലാം മേൽ ഭാഗത്തുള്ളവർക്ക് മാത്രമാണ് എന്ന് മനസ്സിലാക്കാം .കാരണം ചില ഹദീസിൽ നിബന്ധനകൾ പറയുകയും മറ്റു ചിലതിൽ നിബന്ധന പറയാതിരിക്കുകയും ചെയ്താൽ നിബന്ധന പറയാത്തതിൽ പറഞ്ഞതിന്റെ നിയമം ഭാതകമാക്കണമെന്നത് ഉസൂലുൽ ഫിഖ് ഹിൽ സ്ഥിരപ്പെട്ടതാണ് (ജംഉ ജവാമി ) 


ഇമാം ശീറാസി റ മുഹദ്ധബിൽ പറയുന്നു.

പെരുന്നാൾ ദിവസവും ജുമുഅ ദിവസവും ഒരുമിച്ചു വരുകയും  ജുമുഅ നടക്കുന്ന പട്ടണത്തിലേക്ക് ജുമുഅ നടക്കാത്ത ഗ്രാമവാസികൾ വന്നു പെരുന്നാൾ നമസ്കരിച്ചു അവർക്ക് പിരിഞ്ഞ് പോകാവുന്നതും ജുമുഅ ഉപേക്ഷിക്കാവുന്നതുമാണ്.


അതിന്റെ തെളിവ് ഉസ്മാൻ റ അവരുടെ ഖുത്വുബയിൽ ഇങ്ങനെ പറഞ്ഞു. ഓ ജനങ്ങള രണ്ട് പെരുന്നാൾ നിങ്ങൾക്ക് ഇന്ന് സമാകതമായിരിക്കുന്നു.

മുകൾ ഭാത്തുള്ളവർ നമ്മോട് കൂടെ  ജുമുഅ നിസ്കരിക്കാൻ ഉദ്ധേശിക്കുന്നവർ നിസ്കരിക്കുക  .പിരിഞ്ഞ് പോകാൻ ഉദ്ധേശിക്കുന്ന വർക്ക് പിരിഞ്ഞ് പോവാം

ഉസ്മാൻ റ ഇത് പറഞ്ഞപ്പോൾ ആരും അതിനെ എത്രിത്തില്ല.


മറ്റൊരു കാരണം 

അവർ ജുമുഅക്ക് വേണ്ടി അവിടെ തന്നെ ഇരുന്നാൽ അവർക്ക് പെരുന്നാൾ ഒരുക്കങ്ങൾ ലഭിക്കുകയില്ല. അവർ മടങ്ങി പോയി ജുമുഅക്ക് തിരിച്ചു വരികയാണങ്കിൽ അത് അവർക്ക് പ്രയാസമാണ്. പ്രയാസമുണ്ടങ്കിൽ  ജുമുഅ ഒഴിവാക്കുന്നതാണ്. എന്നാൽ ചിലർ ഇവർക്കും ജുമുഅ നിർബന്ധമാണന്ന് പറഞ്ഞിട്ടുണ്ട്.| ( മുഹദ്ധബ് )


* (وإن اتفق يوم عيد ويوم جمعة فحضر أهل السواد فصلوا العيد جاز ان ينصرفوا ويتركوا الجمعة لما روى عن عثمان رضي الله عنه انه قال في خطبته " ايها الناس قد اجتمع عيدان في يومكم فمن أراد من اهل العالية ان يصلي معنا الجمعة فليصل ومن اراد ان ينصرف فلينصرف " ولم ينكر عليه احد


ولانهم إذا قعدوا في البلد لم يتهيؤا بالعيد فان خرجوا ثم رجعوا للجمعة كان عليهم في ذلك مشقة والجمعة تسقط بالمشقة ومن اصحابنا من قال تجب عليهم الجمعة لان من لزمته الجمعة في غير يوم العيد وجبت عليه في يوم العيد كأهل البلد والمنصوص في الام هو الاول)


ഇമാം ഹാഫിള് നവവി റ ശറഹുൽ മുഹദ്ധബിൽ പറയുന്നു.

ഉസ്മാൻ റ യിൽ നിന്നുള്ള മേൽ സംഭവം ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിരിക്കുന്നു.


മേൽ വചനത്തിൽ മേൽ ഭാഗതതുള്ളവർക്ക് ഇളവുണ്ട് എന്ന് പറഞ്ഞതിൽ മേൽ ഭാഗം കൊണ്ടുള്ള ഉദ്ധേശം

മദീനയുടെ കിഴക്ക് ഭാഗത്തുള്ള ഗ്രാമമാണ്.

* (الشرح) هذا الأثر عن عثمان رضي الله عنه رواه البخاري في صحيحه والعالية بالعين المهملة هي قرية بالمدينة من جهة الشرق وأهل السواد هم أهل القرى والمراد هنا اهل القرى الذين يبلغهم النداء ويلزمهم حضور الجمعة في البلد في غير العيد وينكر على المصنف قوله روي عن عثمان بصيغة التمريض مع أنه حديث صحيح وقد سبق التنبيه على نظائره وقوله يتهيأ مهموز


ഇമാം ശാഫിഈയും അസ്ഹാബും  പറയുന്നത്

പെരുന്നാൾ ദിവസവും ജുമുഅ ദിവസവും ഒരുമിച്ചു വന്നാൽ ജുമുഅ നടക്കാത്ത ഗ്രാമവാസികൾ  വന്നു പെരുന്നാൾ നിസ്കരിച്ചാൽ അവർക്ക് ജുമുഅ ഒഴിവാക്കും എന്നതാണ് ഇമാം ശാഫിഈ ഉമ്മിൽ വെക്തമാക്കി പറഞ്ഞ സ്വഹീഹായ അഭിപ്രായം.

നാട്ടുകാർക്ക് ജുമുഅ ഒഴിവാ കൂല എന്നതിൽ അഭിപ്രായ വിത്യാസമില്ല.

ഗ്രാമവാസികൾക്കും ജുമുഅ ഒഴിവാകുല എന്ന ഒരഭിപ്രായമുണ്ട് അത്ന്ന് തെളിവ് ഖുർആനാണ്.


* اما الأحكام فقال الشافعي والأصحاب إذا اتفق يوم جمعة يوم عيد وحضر أهل القرى الذين تلزمهم الجمعة لبلوغ نداء البلد فصلوا العيد لم تسقط الجمعة بلا خلاف عن أهل البلد وفي أهل القرى وجهان الصحيح المنصوص للشافعي في الأم والقديم أنها تسقط


(والثاني)

لا تسقط ودليلها في الكتاب

 وأجاب هذا الثاني عن قول عثمان ونص الشافعي فحملهما على من لا يبلغه النداء (فإن قيل) هذا التأويل باطل لأن من لا يبلغه النداء لا جمعة

ഇമാം നബി തുടരുന്നു

ഈ വിഷയത്തിൽ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ


നമ്മുടെ മദ്ഹബ് നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണെന്നും ജുമാ നടക്കാത്ത അപ്പുറത്തുള്ള ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല എന്നതുമാണ്

ഇതാണ് ഉസ്മാനുബ്നു അഫ്ഫാൻ ഉമർ ബിൻ അബ്ദുൽ അസീസ് മറ്റു ഭൂരിപക്ഷം പണ്ഡിതന്മാർ ഇവരുടെയെല്ലാം മദ്ഹബ്


ഇമാം അഹ്മദ് പറയുന്നു നാട്ടുകാർക്ക് മേൽ ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ല അവർക്ക് ളുഹർ നിർബന്ധമാണ്.

അബു ഹനീഫ പറയുന്നു നാട്ടുകാർക്കും പുറത്തുള്ള ഗ്രാമവാസികൾക്കുംഒരിക്കലും ജുമുഅ ഒഴിവാക്കുകയില്ല.

 (فرع)


في مذاهب العلماء في ذلك


* قد ذكرنا أن مذهبنا وجوب الجمعة علي اهل البلد وسقوطها عن عن اهل القرى وبه قال عثمان ابن عفان وعمر بن عبد العزيز وجمهور العلماء وقال عطاء بن أبي رباح إذا صلوا العيد لم تجب بعده في هذا اليوم صلاة الجمعة ولا الظهر ولا غيرهما إلا العصر لا على أهل القرى ولا أهل البلد قال ابن المنذر وروينا نحوه عن علي بن أبي طالب وابن الزبير رضي الله عنهم


* وقال أحمد تسقط الجمعة عن أهل القرى وأهل البلد ولكن يجب الظهر


* وقال أبو حنيفة لا تسقط الجمعة عن أهل البلد ولا أهل القرى


ആർക്കും ജുമുഅ നിർബന്ധമില്ല എന്ന് പറയുന്നവർ തെളിവായി കൊണ്ടുവരുന്നത് സൈദ്ബ്നു അർഖം റ ന്റെ ഹദീസാണ്.

അദ്ദേഹം പറഞ്ഞു ഞാൻ തിരുനബിയോട് കൂടെ രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നപ്പോൾ ഹാജരായി തിരുനബി പെരുന്നാൾ നിസ്കരിച്ചു ജുമുഅക്ക് ഇളവ് നൽകി പറഞ്ഞു  ജുമുഅഉദ്ദേശിക്കുന്നവർക്ക് നിസ്കരിക്കാം


മറ്റൊരു ഹദീസ് ഇങ്ങനെയാണ് അബു ഹുറൈറ റ   പറയുന്നു നബി പറഞ്ഞു നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് ജുമുഅയുടെ കാര്യം പിന്തിക്കാം ഞങ്ങൾ ഇവിടെ ജുമാ നിസ്കരിക്കുകയാണ്.

ഈ ഹദീസിന്റെ സനദ് ദുർബലമാണ്

* واحتج الذين أسقطوا الجمعة عن الجميع بحديث زيد بن أرقم


وقال " شهدت مع النبي صلى الله عليه وسلم عيدين اجتمعا فصلى العيد ثم رخص في الجمعة وقال من شاء أن يصلي فليصل " رواه أبو داود والنسائي وابن ماجه بإسناد جيد ولم يضعفه أبو داود وعن أبي هريرة عن رسول الله صلى الله عليه وسلم أنه قال " قد اجتمع في يومكم هذا عيدان فمن شاء أخر أمر الجمعة وإنا مجتمعون " رواه أبو داود وابن ماجه بإسناد ضعيف واحتج لأبي حنيفة بأن الأصل الوجوب واحتج عطاء بما رواه هو قال " اجتمع يوم جمعة ويوم عيد على عهد ابن الزبير فقال عيدان اجتمعا فجمعهما جميعا فصلاهما ركعتين بكرة لم يزد عليهما حتى صلى العصر " رواه أبو داود بإسناد صحيح على شرط مسلم وعن عطاء قال صلى " ابن الزبير في يوم عيد يوم جمعة أول92 النهار ثم رحنا إلى الجمعة فلم يخرج إلينا فصلينا وحدانا وكان ابن عباس بالطائف فلما قدم ذكرنا ذلك له فقال أصحاب السنة " رواه أبو داود بإسناد حسن أو صحيح على شرط مسلم


* واحتج أصحابنا بحديث عثمان وتأولوا الباقي على أهل القرى لكن قول ابن عباس من السنة مرفوع وتأويله أضعف

شرح المهذب 24

നാട്ടുകാർക്ക് ജുമുഅ നിർബന്ധമാണെന്നുംഇതര ഗ്രാമവാസികൾക്ക് ജുമുഅ നിർബന്ധമില്ലെന്ന് നാം പറയുന്ന അഭിപ്രായത്തിൻറെ തെളിവ് ഉസ്മാൻ റളിയള്ളാഹുവിൽ നിന്നുള്ള നേരത്തെ ഉദ്ധരിച്ച ഹദീസാണ് .ആർക്കും ജുമുഅ നിർബന്ധമില്ല എന്ന് പറയുന്നവർ കൊണ്ടുവന്ന തെളിവ് അത് .ജുമാ നടക്കുന്ന നാട്ടുകാർ അല്ലാത്ത ഗ്രാമവാസികളുടെ പറ്റി പറഞ്ഞതാണ് (നാട്ടുകാർ അവിടെ ജുമാ നടത്തുന്നവരായിരുന്നല്ലോ ] എന്ന് വ്യാഖ്യാനം നൽകിയിരിക്കുന്നു (ശറഹുൽ മുഹദ്ധബ് ഇമാം നവവി 492/ 4 )


ചുരുക്കത്തിൽ ഇവർ കൊണ്ടുവന്ന തെളിവ് മേൽപറഞ്ഞതുപോലെ ജുമാ നടക്കാത്ത നാട്ടിൽ നിന്നും വരുന്ന ഗ്രാമവാസികളെ പറ്റി തിരു നബി പറഞ്ഞതാണ് എന്നാണ് ഇമാം നവവി റ പറയുന്നത്


ഇമാം നവവി റൗളയിൽ പറയുന്നു.


പെരുന്നാൾ ദിവസവും വെള്ളിയാഴ്ച ദിവസവും ഒരുമിച്ചു വരികയും ജുമാ നടക്കുന്ന നാട്ടിലേക്ക് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി ബാങ്ക് കേൾക്കുന്ന ദൂരെയുള്ള  ജുമാ നടക്കാത്ത നാട്ടുകാർ ഹാജരാവുകയും ചെയ്താൽ അവര് പെരുന്നാൾ നിസ്കാരം കഴിഞ്ഞ് നാട്ടിലേക്ക് പോയാൽ ജുമാ നഷ്ടപ്പെടുമെങ്കിൽ അവർക്ക് പിരിഞ്ഞു പോകാവുന്നതാണ് . ഈ ദിവസം അവർക്ക് ജുമാ ഉപേക്ഷിക്കാവുന്നതാണ് .അതാണ് ഇമാം ഷാഫി വ്യക്തമാക്കി പറഞ്ഞ സ്വഹീഹായ അഭിപ്രായം. (റൗള നവവി  1/587 )


فرع: إذا وافق يوم العيد يوم جمعة، وحضر أهل القرى الذين يبلغهم النداء لصلاة العيد، وعلموا أنهم لو انصرفوا لفاتتهم الجمعة، فلهم أن ينصرفوا، ويتركوا الجمعة في هذا اليوم على الصحيح المنصوص في القديم والجديد

روضة الطالبين1/587

ഇമാം റംലി നിഹായയിൽ പറയുന്നു

പെരുന്നാൾ ദിവസവും വെള്ളിയാഴ്ച ദിവസവും ഒരുമിച്ച് വരുകയും ജുമാ നടക്കാത്ത ഗ്രാമത്തിൽ നിന്നും ബാങ്ക് കൊടുക്കുന്ന ഗ്രാമവാസികൾ പെരുന്നാൾ നിസ്കാരത്തിന് ജുമാ നടക്കുന്ന നാട്ടിലേക്ക് വരുകയും ചെയ്താൽ ജുമുഅക്ക് മുമ്പ് അവർക്ക് മടങ്ങി പോകാവുന്നതും ജുമുഅ വരെ തൊട്ട് ഒഴിവാക്കുന്നതും ആണ്അതിൻറെ തെളിവ് തിരുനബിയുടെ ഹദീസാണ് നമ്മുടെ കൂടെ ജുമുഅക്ക് ഹാജർ ആവാൻ ഉദ്ദേശിക്കുന്നവർ അത് ചെയ്തുകൊള്ളട്ടെ ഉദ്ദേശിക്കുന്നവർ പിന്തിരിഞ്ഞു കൊള്ളട്ടെ .അബുദാവൂദ്.

അവരോട് നാട്ടിലേക്ക് മടങ്ങിപ്പോവരുത് എന്നോ മടങ്ങിയാൽ ജുമുഅയിലേക്ക് തിരിച്ചുവരണമെന്ന് കീർത്തിക്കുകയാണെങ്കിൽ അത് അവർക്ക് പ്രയാസമാകുന്നതാണ് എന്ന കാരണത്തിനു വേണ്ടിയും ആണ് ഈ നിയമം.ഈ കാരണത്തിന്റെ തേട്ടം അവർ പെരുന്നാളിന് വേണ്ടി നാട്ടിലേക്ക് വന്നിട്ടില്ലെങ്കിൽ മറിച്ച് അവരുടെ ഗ്രാമത്തിൽ വച്ച് തന്നെ പെരുന്നാൾ നിസ്കരിച്ചാൽ അവര് ജുമുഅക്ക് വേണ്ടിവരൽ നിർബന്ധമാണ് അത് അങ്ങനെ തന്നെയാണ്.അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി പോകാമെന്ന് പറയുന്നത് പെരുന്നാൾ നിസ്കരിച്ച ഉടനെ ജുമുഅയുടെ സമയം കടന്നിട്ടില്ലെങ്കിൽ ആണ് അങ്ങനെ വന്നാൽ ഒരിക്കലും അവർക്ക് ജുമാ ഉപേക്ഷിക്കാൻ പാടില്ല. (നിഹായ)


وفي نهاية المحتاج للرملي الشافعي (لو وافق

 العيد يوم الجمعة فحضر أهل القرية الذين بلغهم النداء لصلاة العيد فلهم الرجوع قبل صلاتها وتسقط عنهم وإن قربوا منها وسمعوا النداء وأمكنهم إدراكها لو عادوا إليها لخبر (من أحب أن يشهد معنا الجمعة فليفعل ومن أحب أن ينصرف فليفعل) رواه أبو داود ولأنهم لو كلفوا بعدم الرجوع أو بالعود إلى الجمعة لشق عليهم والجمعة تسقط بالمشاق….ومقتضى التعليل أنهم لو لم يحضروا كأن صلوا العيد بمكانهم لزمتهم الجمعة وهو كذلك ومحل ما مر ما لم يدخل وقتها قبل انصرافهم فإن دخل عقب سلامهم من العيد لم يكن لهم تركها). اهـ


ഈ വിഷയത്തിലുള്ള വിവിധ ഹദീസുകൾ കൊണ്ടുവന്നതിനു ശേഷം അതിനെ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യമുണ്ട് എന്ന് പറഞ്ഞതിനുശേഷം ഇബ്നു അബ്ദുൽ ബർ മുവത്വ യുടെ ശർഹ് അത്തംഹീദിൽ രേഖപ്പെടുത്തുന്നു


ഈ അസറുകൾ ഞാൻ പറഞ്ഞ വിവിധ വ്യാഖ്യാനങ്ങൾക്ക് സാധ്യമുണ്ടാകുമ്പോൾ ജുമുഅയുടെ ഫർള് ജുമാ നിർബന്ധമായ എല്ലാവരെ തൊട്ടും ഒഴിവായി പോകും എന്ന് പറയാൻ ഒരിക്കലും സാധ്യമല്ല.കാരണം അല്ലാഹു ഖുർആനിൽജുമാ ദിവസം നിസ്കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടാൽ ജുമുഅക്ക് നിങ്ങൾ വരണം എന്ന് വ്യക്തമായി പറഞ്ഞതാണ്.അല്ലാഹു റസൂലോ പെരുന്നാൾ ദിവസത്തെ അതിൽ നിന്നും ഒഴിവാക്കിയിട്ടില്ല. അത്തം ഹീദ് 10/277

قال ابن عبد البر :” وإذا احْتَملت هذه الآثارُ من التأويل ما ذكَرنا، لم يَجُز لمُسلم أن يذهَبَ إلى سُقُوطِ فرضِ الجُمُعةِ عمَّن وجَبَت عليهِ؛ لأنَّ الله عزَّ وجلَّ يقولُ: (يَٰٓأَيُّهَا اَ۬لذِينَ ءَامَنُوٓاْ إِذَا نُودِيَ لِلصَّلَوٰةِ مِنْ يَّوْمِ اِ۬لْجُمُعَةِ فَاسْعَوِاْ اِلَيٰ ذِكْرِ اِ۬للَّهِ وَذَرُواْ اُ۬لْبَيْعَۖ ذَٰلِكُمْ خَيْرٞ لَّكُمُۥٓ إِن كُنتُمْ تَعْلَمُونَۖ ،) سورة الجمعة 09. ولم يخُصَّ اللهُ ورسُولُهُ يوم عيدٍ من غيره من وَجْهٍ تجِبُ حُجَّتُهُ، فكيفَ بمن ذهَبَ إلى سُقُوطِ الجُمُعةِ والظُّهرِ، المُجتَمَع عليهما في الكِتابِ والسُّنَّةِ والإجماع،بأحاديثَ ليس منها حديثٌ إلّا وفيه مَطْعنٌ لأهلِ العِلم بالحديثِ” (التمهيد،ج10ص 277).


ഇമാം ഇബ്നു അബ്ദുൽ ബറ് പറയുന്നു.


അബൂഹുറൈറയിൽ നിന്നും ഉദ്ധരിച്ച ഹദീസിൽതിരുനബി പറഞ്ഞതായി ഇങ്ങനെ കാണാം ഈ ദിവസത്തിൽ രണ്ട് ആഘോഷം ഒരുമിച്ചു വന്നിരിക്കുന്നു ഉദ്ദേശിക്കുന്നവർക്ക് ജുമുഅ ഒഴിവാക്കുന്നതാണ് .ഞങ്ങൾ ജുമാ നിസ്കരിക്കുന്നതാണ്.

ഹദീസിൽ ബക്രീദ് എന്ന വ്യക്തിയുണ്ട് അദ്ദേഹം ദുർബലനാണ്

എന്ന് മാത്രമല്ല ഇതിലെ വിവിധ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ തിരുനബി യും അവിടുത്തെ നാട്ടുകാരും ജുമാ നിസ്കരിച്ചിരുന്നു എന്ന് മനസ്സിലാക്കാം.ഇതിൽ നിന്നും ജുമുഅ നിർബന്ധമാണ് എന്നും മനസ്സിലാക്കാം ഇളവ് നൽകപ്പെട്ടത് ജുമുഅ നിർബന്ധമില്ലാത്ത ജുമാ നടക്കാത്ത  വിവിധ പ്രദേശങ്ങളിൽ നിന്ന് പെരുന്നാൾ നിസ്കാരത്തിനു വേണ്ടി വരുന്നവർക്കാണ്.വ്യാഖ്യാനത്തെ അടിസ്ഥാന തത്വങ്ങൾ ശക്തിപ്പെടുത്തുകയും തെളിവുകൾ അതിൻറെ മേൽ നിൽക്കുകയും ചെയ്യുന്നു. ഇതിനു വിരുദ്ധം പറയുന്ന തെളിവും ഇല്ല പ്രമാണവും ഇല്ല . അത്തംഹീദ് 273/10


عن أبي هريرة عن رسول الله صلى الله عليه وسلم ( أنه ( قال : قد اجتمع في يومكم هذا عيدان ، فمن شاء أجزأته الجمعة ، وإنا مجمعون إن شاء الله .


قال أبو عمر : احتج من ذهب مذهب عطاء في هذه المسألة بهذا الحديث لما فيه من قوله صلى الله عليه وسلم : إن شئتم أجزأكم ، فمن شاء أجزأته . وهذا الحديث لم يروه فيما علمت عن شعبة أحد من ثقات أصحابه الحفاظ ، وإنما رواه عنه بقية بن الوليد وليس بشيء في شعبة أصلا وروايته عن أهل بلده أهل الشام فيها كلام وأكثر أهل العلم يضعفون بقية عن الشاميين وغيرهم وله مناكير وهو ضعيف ليس ممن يحتج به .


[ ص: 273 ] وقد رواه الثوري عن عبد العزيز بن رفيع عن أبي صالح مرسلا قال : اجتمع عيدان على عهد رسول الله صلى الله عليه وسلم فقال : إنا مجمعون فمن شاء منكم أن يجمع فليجمع ومن شاء أن يرجع فليرجع فاقتصر في هذا الحديث على ذكر إباحة الرجوع ولم يذكر الإجزاء ورواه زياد البكائي عن عبد العزيز بن رفيع بمعنى حديث الثوري إلا أنه أسنده : حدثني عبد الوارث بن سفيان قال : حدثنا قاسم بن أصبغ قال : حدثنا إبراهيم بن إسحاق النيسابوري قال : حدثنا إبراهيم بن دينار قال : حدثنا زياد بن عبد الله بن الطفيل البكائي قال : حدثنا عبد العزيز بن رفيع عن أبي صالح عن أبي هريرة قال : اجتمعنا إلى رسول الله صلى الله عليه وسلم في يوم عيد ويوم جمعة فقال لنا رسول الله صلى الله عليه وسلم وهو في العيد : هذا يوم قد اجتمع لكم فيه عيدان : عيدكم هذا والجمعة ، وإني مجمع إذا رجعت فمن أحب منكم أن يشهد الجمعة فليشهدها قال : فلما رجع رسول الله صلى الله عليه وسلم جمع بالناس .


[ ص: 274 ] فقد بان في هذه الرواية ورواية الثوري لهذا الحديث أن رسول الله صلى الله عليه وسلم جمع ذلك اليوم بالناس ، وفي ذلك دليل على أن فرض الجمعة والظهر لازم وأنها ساقطة وأن الرخصة إنما أريد بها من لم تجب عليه الجمعة ممن شهد العيد من أهل البوادي ، والله أعلم . وهذا تأويل تعضده الأصول وتقوم عليه الدلائل ، ومن خالفه فلا دليل معه ولا حجة له .

التمهيد 10/274


മേൽഭാഗത്തുള്ളവർക്ക് പിരിഞ്ഞുപോകാം എന്ന ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔനുൽ മഅബൂദ് ൽ പറയുന്നു.

മേൽഭാഗത്തുള്ളവർ എന്ന് പറഞ്ഞാൽ മദീനയെ തൊട്ട് 3 മൈല് മുതൽ എട്ടു മൈൽ വരെ അകലമുള്ളവരാണ്.

ഇവർ ജുമുഅ നിർബന്ധമില്ലാത്ത അത്രയും ദൂരെയുള്ള പ്രദേശത്തു നിന്ന്  പെരുന്നാൾ നിസ്കാരത്തിന് വരുന്നവരായത് കൊണ്ടാണ് ഇവർക്ക് ദുബായിൽ പങ്കെടുക്കേണ്ടതില്ല എന്ന ഇളവ് നൽകിയത് എന്നാണ് പല പണ്ഡിതന്മാരും മറുപടി പറഞ്ഞിട്ടുള്ളത്.


وفي عون المعبود


قوله: (قال أبو عبيد)، هو موصول بالسند المذكور. قوله: (ثم شهدت مع عثمان)، أي: ثم شهدت العيد مع عثمان، وكذا في بعض النسخ: لفظ العيد مذكور، ولكنه لم يبين أي: عيد. قال بعضهم: والظاهر أنه عيد الأضحى الذي قدمه في حديثه عن عمر، رضي الله تعالى عنه، فتكون اللام فيه للعهد. قلت: يحتمل أحد العيدين ولا سيما في الرواية التي لم يذكر فيها لفظ العيد. قوله: (فكان ذلك)، أي: فكان يوم العيد ذاك يوم الجمعة. قوله: (فيه عيدان)، يعني: عيد الجمعة ويوم العيد حقيقة وسمى يوم الجمعة عيدا لأنه زمان اجتماع المسلمين في يوم عظيم لإظهار شعائر الشريعة كيوم العيد والإطلاق على سبيل التشبيه. قوله: (من أهل العوالي) وهو جمع العالية وهي قرى بقرب المدينة من جهة الشرق، وأقربها من المدينة على أربعة أميال أو ثلاثة، وأبعدها ثمانية. قوله: (فلينتظر) أي: فليتأخر إلى أن يصلي الجمعة. قوله: (أن يرجع)، أي: إلى منزله (فقد أذنت له) بالرجوع، وبه استدل أحمد على سقوط الجمعة على من صلى العيد إذا وافق العيد يوم الجمعة، وبه قال مالك مرة: وأجيب بأنهم إنما كانوا يأتون العيد والجمعة من مواضع لا يجب عليهم المجيء فأخبر بما لهم في ذلك.

عون المعبود



ഇമാം അബൂബക്കർ ഇബ്നുൽ മുൻദിർ അനൈസാബൂരി  അൽ ഔസത് ഫിസുനനി എന്ന ഗ്രന്ഥത്തിൽ പറയുന്നു.


ഇളവ് നൽകിയത് പട്ടണത്തിന് പുറത്തുള്ളവർ പെരുന്നാൾ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനും അവർ ജുമുഅക്ക് തിരിച്ചു വരേണ്ടതില്ല എന്നുമാണ്.നാട്ടുകാരെ തൊട്ട് ഒരിക്കലും ജുമാ ഒഴിവാക്കുകയില്ല കാരണം അത് പെരുന്നാൾ അല്ലാത്ത മറ്റൊരു നിസ്കാരം ആണ് ഉച്ചതിരിഞ്ഞ് അതിനുശേഷം ആണല്ലോ നിസ്കരിക്കല് അതിന് ഖുർആൻ തെളിവാണ് അതുകൊണ്ട് ഉച്ചതിരിഞ്ഞ് അതിനുശേഷം നിർബന്ധമായ ഒരു നിസ്കാരം പകലിന്റെ ആദ്യത്തിൽ നിസ്കരിക്കുന്ന പെരുന്നാൾ നിസ്കാരം എന്ന സുന്നത്തിന്റെ കാരണം പറഞ്ഞു ഒരിക്കലും ഉപേക്ഷിക്കൽ അനുവദനീയമല്ല.

ഉസ്മാൻ റളിയള്ളാഹുവിൽ നിന്നുള്ള റിപ്പോർട്ട് മേൽഭാഗത്തുള്ളവർ പിരിഞ്ഞു പോവാം എന്നതാണ്. ഇപ്രാകാരും ഉമറ്ബ്നു അബ്ദുൽ അസീസ് റ യെതൊട്ടും റിപ്പോർട്ടുണ്ട്.


قال الإمام أبو بكر محمد بن إبراهيم بن المنذر النيسابوري في كتابه الأوسط في السنن والإجماع والاختلاف 


وهو الرخصة في الإذن لمن كان خارجا عن المصر في الرجوع إلى أهليهم ولا يعودون للجمعة ، فأما الجمعة فلا يسقط عن أهل القرية بحال ، لأنها صلاة غير صلاة العيد ، وإنما يجب إذا زالت الشمس ، يدل على ذلك قول الله جل ثناؤه : يا أيها الذين آمنوا إذا نودي للصلاة من يوم الجمعة فاسعوا إلى ذكر الله (2) الآية فغير جائز إسقاط ما يجب بعد زوال الشمس من فرض الجمعة بتطوع يتطوعه المرء في أول النهار أعني صلاة العيد . قال أبو بكر : ثابت عن عثمان بن عفان أنه قال في يوم عيد : قد اجتمع لكم في يومكم عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها ومن أحب أن يرجع فليرجع فقد أذنت له ، وروي نحو ذلك عن عمر بن عبد العزيز

ഇമാം ഷാഫിയും ഇപ്രകാരം തന്നെയാണ് പറയുന്നത്.പട്ടണക്കാർക്ക് ഒരിക്കലും ജുമാ ഉപേക്ഷിക്കാൻ കാരണമില്ലാതെ പറ്റുകയില്ല നു അമാൻ (ശാഫിഇ) റ പറയുന്നു.

രണ്ട് പെരുന്നാൾ ഒരുമിച്ച് വന്നാൽ രണ്ടിനും ഹാജർ ആവണം ആദ്യത്തെ സുന്നത്തും രണ്ടാമത്തേത് ഫർളും ആണ് . രണ്ടിൽ നിന്നും ഒന്നിനെയും ഉപേക്ഷിക്കരുത്.


(أخبرنا الربيع قال أخبرنا الشافعي، قال أخبرنا مالك عن ابن شهاب عن أبي عبيد مولى ابن أزهر قال شهدت العيد مع عثمان بن عفان فجاء فصلى ثم انصرف فقال إنه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن ينتظر الجمعة فلينتظرها، ومن أحب أن يرجع فليرجع فقد أذنت له، وقال الشافعي مثله، وقال لا يجوز هذا لأحد من أهل المصر أن يدعوا أن يجمعوا إلا من عذر، وقال النعمان في العيدين يجتمعان في يوم واحد يشهدهما جميعا الأول سنة والآخر فريضة، ولا يترك واحد منهما).


ഇബ്നുൽ മുന്ദിർ  റ തുടരുന്നു


ജുമാ നിസ്കാരം നിർബന്ധമാണെന്ന് അതിൻറെ പേരിൽ പണ്ഡിതന്മാർ ഏകോപിച്ചതാണ് തിരുനബിയെ തൊട്ട് സ്ഥിരപ്പെട്ട ധാരാളം ഹദീസുകൾ അഞ്ച് വഖ്ത് ഫർള് നിസ്കാരമാണ് ഉള്ളത് എന്നതിന് തെളിവാണ്.

പെരുന്നാൾ നിസ്കാരം അഞ്ചുവത്തിൽ പെട്ടതല്ല.ഖുർആനും സുന്നത്തും ഏകോപനവും ജുമാ നിർബന്ധമാണ് എന്നതിന് മേലിൽ തെളിവാകുമ്പോൾ പെരുന്നാൾ നിസ്കാരം സുന്നത്താണ് എന്നതിന്റെ മേലിൽ തിരുനബിയുടെ ഹദീസുകളും തെളിവാകുമ്പോൾ ഒരു സുന്നത്ത് കാരണമായി ഒരിക്കലും ഫർള് ഉപേക്ഷിക്കൽ അനുവദനീയമല്ല. (അൽ അവ് സത്വ - 6/493 )


قال أبو بكر (أجمع أهل العلم على وجوب صلاة الجمعة، ودلت الأخبار الثابتة عن رسول الله صلى الله عليه وسلم على أن فرائض الصلوات خمس، وصلاة العيدين ليس من الخمس، وإذا دل الكتاب والسنة والاتفاق على وجوب صلاة الجمعة، ودلت الأخبار عن رسول الله صلى الله عليه وسلم على أن فرائض الصلوات الخمس، وصلاة العيدين ليس من الخمس، وإذا دل الكتاب والسنة والاتفاق على وجوب صلاة الجمعة ودلت الأخبار عن رسول الله صلى الله عليه وسلم على أن صلاة العيد تطوع، لم يجز ترك فرض بتطوع). ا

اهـ

6/493

 

ഇമാം മാലിക് മുവത്വയിലെ മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരേണ്ടതില്ല എന്ന ഹദീസ് ഉദ്ധരിച്ചു ഇമാം  ശൈബാനി പറയുന്നു.


ഇതുകൊണ്ട് തന്നെയാണ് നാം പിടിക്കുന്നത്

.മേൽഭാഗത്തുള്ളവർക്ക് ഇളവുണ്ടെന്ന് ഹദീസ്

മേൽഭാഗത്തുള്ളവർ പട്ടണവാസികൾ അല്ലാത്തതുകൊണ്ട് അവർക്ക് ഉസ്മാൻ റളിയള്ളാഹു ഇളവ് നൽകിയതാണ് ഇത് ഇമാം അബു ഹനീഫയുടെയും അഭിപ്രായമാണ്

(അൽ ജാമിഉ സ്വഗീർ )

وفي (الموطأ) للإمام محمد أيضـا عن الإمام مالك بن أنس عن محمد بن شهاب الزهري عن أبي عبيد مولى ابن أزهر أنه قال في حديثه: [شهدت العيد مع عثمان بن عفان –رضي الله عنه-، فصلى ثم انصرف، فخطب فقال: إنـه قد اجتمع لكم في يومكم هذا عيدان فمن أحب من أهل العالية أن يرجع فقد أذنت له] 


ثم قال محمد:[وبهذا كله نأخذ، وإنما رخص عثمان في الجمعة لأهل العالية لأنهم ليسـوا من أهل المصـر وهو قول أبي حنيفة].


ഇമാം ഷൈബാനി പറയുന്നു ഇമാം അബു ഹനീഫ പറഞ്ഞു രണ്ട് ആഘോഷങ്ങൾ ഒരു ദിവസത്തിൽ ഒരുമിച്ചു വന്നാൽ ഒന്നാമത്തെ സുന്നത്തും രണ്ടാമത്തേത് ഫർളും ആണ്രണ്ടിൽനിന്ന് ഒന്നിനെയും ഉപേക്ഷിക്കപ്പെടരുത് (അൽ ജാമിഉ സ്വഗീർ ഹനഫി)

قال الإمام محمد بن الحسن الشيباني في (الجامع الصغيـر): [محمد عن يعقـوب عن أبي حنيفـة: عيدان اجتمعا في يوم واحد فالأول سنة والآخـر فريضـة، ولا يترك واحد منهما

……

ഇബ്ൻ ആബിദീൻ എന്നവരും ഇത് ഉദ്ധരിക്കുന്നു.

قال ابن عابدين الحنفي في حاشيته في باب العيدين: وتجب على من تجب عليه الجمعة. ثم قال: قال في الهداية ناقلا عن الجامع الصغير عيدان اجتمعا في يوم واحد فالأول سنة والثاني فريضة ولا يترك واحد منهما اهـ


മാലിക്ക് പണ്ഡിതൻ ഇമാം ബാജി പറയുന്നു.


മേൽഭാഗത്തുള്ളവർക്കും പുറത്തുള്ള ഗ്രാമവാസികൾക്കും ഇളവുണ്ട് എന്നതാണ്.ഇതുകൊണ്ട് അബു ഹനീഫയും ശാഫി ഇമാമും പറഞ്ഞിരിക്കുന്നു. (ശർഹു മുവത്വ  )

وقال أبو الوليد الباجي المالكي في شرحه: [روى ابن وهب ومطرف وابن الماجشـون عن مالك أن ذلك (أي الإذن لأهل العوالي والقرى) جائـز ... وبذلك قال أبو حنيفة والشافعي].


ഇബ്ൻ ഹജർ പറയുന്നു

 ജുമാ നടക്കുന്ന നാട്ടിലേക്ക്

ജുമാ നടക്കാത്തനാട്ടുകാർ ബാങ്ക് കേട്ടതിന് വേണ്ടി വരുന്നവർ ആണെങ്കിൽ പെരുന്നാളും ജുമായും ഒരുമിച്ചു വന്നാൽ ജുമുഅയുടെ ടൈം കിടക്കുന്നതിനു മുമ്പ് പെരുന്നാൾ നിസ്കാരം കഴിഞ്ഞാൽ അവർക്ക് പിരിഞ്ഞു പോകാവുന്നതാണ് ജുമുഅക്ക് വേണ്ടി മടങ്ങിവരേണ്ടതില്ല അത് അവർക്കുള്ള ഇളവാണ് അവർ പെരുന്നാൾ നിസ്കാരത്തിനു വന്നിട്ടില്ലെങ്കിൽ ജുമുഅക്ക് വരേണ്ടതാണ്. തുഹ്ഫ 2/415

وَلِمَنْ حَضَرَ وَالْعِيدُ الَّذِي وَافَقَ يَوْمُهُ يَوْمَ جُمُعَةٍ الِانْصِرَافُ بَعْدَهُ قَبْلَ دُخُولِ وَقْتِهَا وَعَدَمُ الْعَوْدِ لَهَا، وَإِنْ سَمِعُوا تَخْفِيفًا عَلَيْهِمْ وَمِنْ ثَمَّ لَوْ لَمْ يَحْضُرُوا لَزِمَهُمْ الْحُضُورُ لِلْجُمُعَةِ عَلَى الْأَوْجَهِ وَلَا تَسْقُطُ بِالسَّفَرِ مِنْ مَحَلِّهَا لِمَحَلٍّ يَسْمَعُ أَهْلُهُ النِّدَاءَ مُطْلَقًا عِنْدَهُمَا؛ لِأَنَّهُ مَعَهَا كَمَحَلَّةٍ مِنْهَا.

 ( تحفة المحتاج  ,2/415

*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*

 


ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...