Monday, May 1, 2023

മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*

 https://m.facebook.com/story.php?story_fbid=pfbid02PHeJuQugSzDiRzvnRdK1mEmMgYvULr1gmpkSnozazNPHynB5UbGieeBjebdnbXjsl&id=100087554602292&mibextid=Nif5oz


*എല്ലാം മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*



*ഖുർആൻ വിമർശകർക്ക് മറുപടി* 

Aslam Kamil Saquafi parappanangadi


ചോദ്യം


*എല്ലാം മുശ്രിക്കുകളെയും കണ്ടിടത്തുവെച്ച് കൊന്നുകളയണമെന്ന് ഖുർആനിൽ ഉണ്ടോ?*


മറുപടി


 ഒരിക്കലുമില്ല

ഇങ്ങനെ ദുരാരോപണം നടത്താൻ തൗബ സൂറത്തിലെ ഒരു വചനമാണ് ചിലർ കൊണ്ട് വരാറുള്ളത്.


അതിന്റെ യഥാർത്ഥമെന്ത് എന്ന് നമുക്ക് പരിശോധിക്കാം

തൗബ സൂറത്തിൽ അല്ലാഹു പറയുന്നത് ഇങ്ങനെയാണ്

براءة من الله ورسوله إلى الذين عاهدتم من المشركين. 

(ഇത്‌) അല്ലാഹുവില്‍ നിന്നും, അവന്റെ റസൂലില്‍നിന്നുമുള്ള  (ബാധ്യത) ഒഴിവാകലാണ്‌ [ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ്‌]: മുശ്‌രിക്കു [ബഹുദൈവ വിശ്വാസി] കളില്‍ നിന്ന്‌ നിങ്ങള്‍ കരാറു നടത്തിയിട്ടുള്ളവരോട്‌. 9-1

തൌബ  - 9:2

فَسِيحُوا۟ فِى ٱلْأَرْضِ أَرْبَعَةَ أَشْهُرٍ وَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۙ وَأَنَّ ٱللَّهَ مُخْزِى ٱلْكَٰفِرِينَ

ആകയാല്‍ നിങ്ങള്‍ നാലു മാസം ഭൂമിയില്‍ (യഥേഷ്‌ടം) സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ അല്ലാഹുവിനെ (തോല്‍പിച്ച്‌) അശക്തമാക്കുന്നവരല്ലെന്നും, അല്ലാഹു ആ അവിശ്വാസികളെ അപമാനപ്പെടുത്തുന്നവനാണെന്നും.


തൌബ  - 9:3

وَأَذَٰنٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌ مِّنَ ٱلْمُشْرِكِينَ ۙ وَرَسُولُهُۥ ۚ فَإِن تُبْتُمْ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۗ وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ


അല്ലാഹുവില്‍നിന്നും, അവന്‍റെ റസൂലില്‍നിന്നുമുള്ള ഒരു അറിയിപ്പുമാകുന്നു. മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ മനുഷ്യരോട്‌ (പൊതുവില്‍). അല്ലാഹുവും അവന്‍റെ റസൂലും ആ മുശ്‌രിക്കുകളില്‍നിന്ന്‌ (ബാദ്ധ്യത) ഒഴിവായവരാണെന്ന്‌. എന്നാല്‍, (മുശ്‌രിക്കുകളേ) നിങ്ങള്‍ പശ്ചാത്തപിച്ചാല്‍, അത്‌ നിങ്ങള്‍ക്ക്‌ ഉത്തമമായിരിക്കും; നിങ്ങള്‍ തിരിഞ്ഞുകളഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനെ (പരാജയപ്പെടുത്തി) അശക്തമാക്കുന്നവരല്ലെന്നു അറിഞ്ഞുകൊള്ളുവിന്‍. അവിശ്വസിച്ചവര്‍ക്ക്‌ (നബിയേ) വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.9.3

ഇവിടെ കരാർ ചെയ്തു ലംഘനം നടത്തിയ അവിശ്വാസികളോട് ആണ് അല്ലാഹു കരാറിൽ നിന്ന് ഒഴിവായതായി പ്രഖ്യാപിക്കുന്നത്


ഇമാം ബൈളാവി വിവരിക്കുന്നു 

*അറബികളിൽ പെട്ട 

ബനൂ ളംറ ബനൂ കിനാന എന്നിവർ ഒഴികെയുള്ള

മുശ്രിക്കുകൾ കരാർ ചെയ്യുകയും ലംഘനം നടത്തുകയും ചെയ്തിരുന്നു ، 

കരാർ ലംഘനം നടത്തിയ ഈ മുശ്രിക്കുകളോടുള്ള കരാറിൽ നിന്നും ഒഴിവാക്കാൻ അല്ലാഹു കൽപ്പിക്കുകയാണ് .ആ മുശ്രിക്കുകൾക്ക് നാലു മാസം സാവകാശം ചെയ്യണമെന്നുംഅല്ലാഹു പറയുന്നു.* (തഫ്സീറുൽ ബൈളാവി 3.70)


وذلك أنهم عاهدوا مشركي العرب فنكثوا إلا أناسا منهم بنو ضمرة وبنو كنانة فأمرهم بنبذ العهد إلى الناكثين وأمهل المشركين أربعة أشهر ليسيروا أين شاءوا فقال : فسيحوا في الأرض أربعة أشهر


تفسر البيضاوي3/70


മേൽ ആയത്ത് കൾ വിവരിച്ചുകൊണ്ട് പ്രശസ്ത തഫ്സീർ അബുസൂ ഊദിൽ പറയുന്നു.


കരാർ ലംഘിച്ച അവിശ്വാസികളോട് 

അല്ലാഹുവും റസൂലും ഒഴിവാണെന്നും

ഇനി കരാറില്ല എന്ന്നും വിവരിക്കുകയാണ്.

(അൽ മുശ്രിക്കീന) ആ മുശ്രിക്കീങ്ങളിൽ നിന്ന് ഒഴിവാണ് എന്നാൽ കരാർ ലംഘനം നടത്തിയ മുശ്രിക്കുകളിൽ നിന്ന് എന്നാണ്.


(തഫ്സീറ് അബു സ്സഊദ്4/40 )

وفي تفسير أبو السعيد

وأسند العهد إليهم، والبراءة من العهد إلى الله تعالى؛ لأن هذه البراءة حكم شرعي بنقض العهد مع المشركين الذين نقضوا عهودهم

أن الله أي: بأن الله، وقرئ بالكسر لما أن الأذان فيه معنى القول بريء من المشركين أي: المعاهدين الناكثين 


فإن تبتم من الشرك والغدر

 അല്ലാഹു തുടരുന്നു

തൌബ  - 9:4

إِلَّا ٱلَّذِينَ عَٰهَدتُّم مِّنَ ٱلْمُشْرِكِينَ ثُمْ يَنقُصُوكُمْ شَيْـًٔا وَلَمْ يُظَٰهِرُوا۟ عَلَيْكُمْ أَحَدًا فَأَتِمُّوٓا۟ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ

(പക്ഷേ) മുശ്‌രിക്കുകളില്‍നിന്ന്‌ നിങ്ങള്‍ കരാറ്‌ നടത്തിയിട്ടുള്ളവരൊഴികെ, പിന്നീട്‌ (അതില്‍) നിങ്ങളോട്‌ യാതൊന്നും അവര്‍ പോരായ്‌മ വരുത്തിയിട്ടുമില്ല. നിങ്ങള്‍ക്കെതിരില്‍ ഒരാള്‍ക്കും അവര്‍ പിന്‍തുണ നല്‍കിയിട്ടുമില്ല (ഇങ്ങിനെയുള്ളവരൊഴികെ); അപ്പോള്‍, അവര്‍ക്ക്‌ അവരുടെ കാലം [അവധി] വരേക്ക്‌ അവരുടെ കരാറ്‌ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍. നിശ്ചയമായും അല്ലാഹു, സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.


 9 - 4

ഇമാം ബൈളാവി തഫ്സീറിൽ വിവരിക്കുന്നു.

കരാർ ലംഘനം നടത്തിയവരുടെ കരാറിൽ  നിന്നും ഒഴിവാകണമെന്ന പ്രഖ്യാപനത്തിന്ശേഷം അല്ലാഹു പറയുന്നത് കരാർ ചെയ്തതിനു ശേഷം കരാറിന്റെ നിബന്ധനകളിൽ ഒന്നും കുറക്കാതെയും കരാർ ലംഘനം നടത്താതെയും നിങ്ങളിൽ നിന്നും ആരെയും വധിക്കാതെ യും നിങ്ങളെ ഉപദ്രവിക്കാതെ യും ശത്രുക്കളിൽ നിന്നും ആരെയെങ്കിലും നിങ്ങൾക്കെതിരെ സഹായം ചെയ്യാതെയും  നിൽകൊണ്ടവർ  മേൽ  പ്രക്യാപനത്തിൽ ഉൾപ്പെടുകയില്ല അവരുടെ കരാർ നിങ്ങൾ പൂർത്തിയാക്കണം  കരാർ ലംഘനം നടത്തിയവരെ പോലെ അവരോട് പെരുമാറരുത്.അല്ലാഹു ഭക്തിയുള്ളവരെ ഇഷ്ടപ്പെടുന്നു എന്ന വചനം കരാർ പൂർത്തിയാക്കൽ ഭക്തിയുടെ ഭാഗമാണ് എന്ന് അല്ലാഹു ബോധിപ്പിക്കുകയാണ്.    (തഫ്സീറുൽ ബൈളാവി 3/70 )

الا الذين عاهدتم من المشركين استثناء من المشركين ، أو استدراك فكأنه قيل لهم بعد أن أمروا بنبذ العهد إلى الناكثين ولكن الذين عاهدوا منهم . ثم لم ينقصوكم شيئا من شروط العهد ولم ينكثوه أو لم يقتلوا منكم ولم يضروكم قط . ولم يظاهروا عليكم أحدا من أعدائكم فأتموا إليهم عهدهم إلى مدتهم إلى تمام مدتهم ولا تجروهم مجرى الناكثين . إن الله يحب المتقين تعليل وتنبيه على أن إتمام عهدهم من باب التقوى .

تفسير البيضاوي


ഖുർആൻ പറയുന്നു.

തൌബ  - 9:5

فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ


അങ്ങനെ, (യുദ്ധം) നിഷിദ്ധമായ (ആ) മാസങ്ങള്‍ കഴിഞ്ഞുപോയാല് ആ‍


, മുശ്‌രിക്കുകളെ (കറാർ ലങ്കനം നടത്തിയ തഫ്സീർ ബൈളാവി നോക്കുക) നിങ്ങള്‍  വധിക്കുവിന്‍, അവരെ കിട്ടിയേടത്തുവെച്ച്‌. അവരെ പിടിക്കുകയും, അവരെ ഉപരോധിക്കുകയും, എല്ലാ പതിസ്ഥലങ്ങളിലും അവര്‍ക്കുവേണ്ടി (പതി) ഇരിക്കുകയും ചെയ്യുവിന്‍. എനി, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും ചെയ്യുന്നപക്ഷം (അവര്‍ക്ക്‌) അവരുടെ വഴി ഒഴിവാക്കി (വിട്ടു) കൊടുക്കുവിന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്‌. കരുണാനിധിയാണ്‌.

9 - 5

ഇവിടെ എല്ലാ വിശ്വാസികളെയും വധിക്കാൻ ആണ് പറയുന്നത് എന്നാണ് ചിലർ തെറ്റിദ്ധരിപ്പിക്കാറുള്ളത് എന്നാൽ അൽ മുശ്രിക്കീന എന്ന് പറഞ്ഞാൽ ആ മുശ്രിക്കീങ്ങൾ എന്നാണ് അതായത് കരാർ ലംഘിക്കുകയും ഇസ്ലാമിക രാഷ്ട്രത്തിനെതിരെ അതിക്രമം ചെയ്യുകയും ചെയ്തു മുശ്രിക്കുകൾ .ഇത് ഖുർആനിലെ അൽ മുശ്രിക്കീന എന്നതിലെ അൽ എന്ന പദം അതിലേക്ക് സൂചനയാണ്.എല്ലാ മുഫസറുകളും വിവരിച്ചിട്ടുണ്ട്.


തഫ്സീറുൽ ബൈളാവി 3/70പറയുന്നു.

കരാർ ലംഘനം നടത്തിയ വർക്ക് സഞ്ചരിക്കാൻ അനുമതി നൽകിയ പരിശുദ്ധ നാല് മാസം കഴിഞ്ഞാൽ കരാർ ലംഘനം നടത്തിയ മുശ്രിക്കുകളെ കണ്ടെടുത്തുവെച്ച് അത് ഹറമിൽ ആവട്ടെ പുറത്താവട്ടെ


കൊന്നുകളയു .അവരെ വളയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യൂ എന്നാണ് ഇവിടെ പറയുന്നത്. (തഫ്സീറുൽ ബൈളാവി 3/ 70)


 فإذا انسلخ انقضى ، وأصل الانسلاخ خروج الشيء مما لابسه من سلخ الشاة . الأشهر الحرم التي أبيح للناكثين أن يسيحوا فيها 

اقتلوا المشركين الناكثين . حيث وجدتموهم من حل أو حرم . وخذوهم وأسروهم ، والأخيذ الأسير . واحصروهم واحبسوهم أو حيلوا بينهم وبين المسجد الحرام . واقعدوا لهم كل مرصد كل ممر لئلا يتبسطوا في البلاد ، وانتصابه على الظرف . فإن تابوا عن الشرك بالإيمان . وأقاموا الصلاة وآتوا الزكاة تصديقا لتوبتهم وإيمانهم .

تفسير البيضاوي

കരാർ ലംഘനം നടത്താത്ത മുശ്രിക്കുകൾ ഒഴികെ എന്ന അല്ലാഹുവിന്റെ വാക്ക് അതിൻറെ ഉദ്ദേശം കറാമ ലങ്കനം നടത്തിയ മുശ്രിക്കുകൾ ഒരിക്കലും സാവകാശം നൽകേണ്ടതില്ല എന്നും കരാർ ചെയ്യുകയും ലംഘനം നടത്താതിരിക്കുകയും ചെയ്തവരെ ഒരിക്കലും കരാർ ലംഘിച്ചവരെ സ്ഥാനത്ത് നടത്തുകയില്ല അവരുടെ കരാർ പൂർത്തിയാക്കേണ്ടതാണ് എന്നുമാണ് പറയുന്നത്

അൽ മുശ്രിക്കീന എന്നത് കൊണ്ടുള്ള ഉദ്ദേശം കരാർ ലംഘനം നടത്തിയവർ മാത്രമാണ്


എട്ടാം ആയത്തിലെയും അൽ മുശ്രിക്കൂന എന്നതുകൊണ്ടുള്ള

ഉദ്ദേശം കറാർലങ്കനം നടത്തിയവരാണ് കാരണം അവരിൽ നിന്നാണല്ലോ അല്ലാഹു ഒഴിവാണ് എന്ന് പറഞ്ഞത്


(തഫ് സീറ് അബു സഈദ് 4/40 )

إلا الذين عاهدتم من المشركين استدراك من النبذ السابق الذي أخر فيه القتال أربعة أشهر، كأنه قيل: لا تمهلوا الناكثين فوق أربعة أشهر، لكن الذين عاهدتم ثم لم ينكثوا عهدهم فلا تجروهم مجرى الناكثين في المسارعة إلى قتالهم، بل أتموا إليهم عهدهم،

والمراد بها: إما ما مر من الأشهر الأربعة فقط - ووضع المظهر موضع المضمر ليكون ذريعة إلى وصفها بالحرمة - تأكيدا لما ينبئ عنه إباحة السياحة من حرمة التعرض لهم مع ما فيه من مزيد الاعتناء بشأنها، أو هي مع ما فهم من قوله تعالى: فأتموا إليهم عهدهم إلى مدتهم من تتمة مدة بقيت لغير الناكثين، فعلى الأول يكون المراد بالمشركين في قوله تعالى: فاقتلوا المشركين الناكثين خاصة، فلا يكون قتال الباقين مفهوما من عبارة النص، بل من دلالته، وعلى الثاني مفهوما من العبارة إلا أنه يكون الانسلاخ وما نيط به من القتال حينئذ شيئا فشيئا لا دفعة واحدة، كأنه قيل: فإذا تم ميقات كل طائفة فاقتلوهم، ...


كيف وإن يظهروا فيكم

والمراد بالمشركين الناكثون؛ لأن البراءة إنما هي في شأنهم،

ഖുർആൻ വീണ്ടും പറയുന്നു.

തൌബ  - 9:6

وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ

(നബിയേ) ആ മുശ്‌രിക്കുകളില്‍ നിന്ന്‌ ഏതെങ്കിലും ഒരാള്‍ തങ്ങളോട്‌ രക്ഷ [അഭയം] തേടിയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുന്നതുവരെ അവന്‌ രക്ഷ [അഭയം] നല്‍കുക. പിന്നെ, അവനെ അവന്‍റെ അഭയസ്ഥാനത്ത്‌ എത്തിച്ചുകൊടുക്കുക. അത്‌ അവര്‍ അറിഞ്ഞുകൂടാത്ത ഒരു ജനതയാണെന്നുള്ളത്‌ കൊണ്ടത്രെ.


തഫ്സീറുൽ ബൈളാവി 3/70പറയുന്നു.

കരാർ ലംഗനം നടത്തിയ വർ തന്നെ അഭയം തേടി വന്നാൽ അവർക്ക് അഭയം നൽകണമെന്നും അപ്പോൾ അല്ലാഹുവിൻറെ വചനങ്ങൾ അവർ കേൾക്കുകയും ചിന്തിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യട്ടെ എന്നും ശേഷം അവർ ഇസ്ലാമിലേക്ക് വന്നിട്ടില്ലെങ്കിൽ അവരുടെ നിർഭയ സ്ഥാനങ്ങളിലേക്ക് അവരെ എത്തിച്ചു കൊടുക്കണം എന്നുമാണ് ഖുർആൻ ഇവിടെ വിവരിക്കുന്നത്. 3/70 തഫ്സീർ ബൈളാവി


وإن أحد من المشركين المأمور بالتعرض لهم . استجارك استأمنك وطلب منك جوارك فأجره فأمنه . حتى يسمع كلام الله ويتدبره ويطلع على حقيقة الأمر . ثم أبلغه مأمنه موضع أمنه إن لم يسلم


തൌബ  - 9:7

كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَٰهَدتُّمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ ۖ فَمَا ٱسْتَقَٰمُوا۟ لَكُمْ فَٱسْتَقِيمُوا۟ لَهُمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ

എങ്ങിനെയാണ്‌ ആ മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവിന്‍റെ അടുക്കലും, അവന്‍റെ റസൂലിന്‍റെ അടുക്കലും ഒരു കരാര്‍ (നിലവില്‍) ഉണ്ടാകുന്നത്‌? നിങ്ങള്‍ `മസ്‌ജിദുല്‍ ഹറാമി`ന്‍റെ അടുക്കല്‍ വെച്ചു കരാറു നടത്തിയവര്‍ക്കല്ലാതെ! എന്നാല്‍, അവര്‍ നിങ്ങളോട്‌ ചൊവ്വിനു നിലകൊള്ളുമ്പോള്‍, നിങ്ങള്‍ അവരോടും ചൊവ്വിനു നിലകൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.


ബൈളാവി തഫ്സീറിൽ പറയുന്നു. 3/70

കരാർ ലംഘനം നടത്തിയിരിക്കും എങ്ങനെയാണ് അല്ലാഹുവും റസൂലും അവരുടെ കരാർ പൂർത്തിയാക്കുക എന്നാണ് അല്ലാഹു പറയുന്നത്. തഫ്സീറുൽ ബൈളാവി 3/70)

كيف يكون للمشركين عهد عند الله وعند رسوله استفهام بمعنى الإنكار والاستبعاد لأن يكون لهم عهد ولا ينكثوه مع وغرة صدورهم ، أو لأن يفي الله ورسوله بالعهد وهم نكثوه

تفسير البيضاوي


അല്ലാഹു പറയുന്നു


തൌബ  - 9:8

كَيْفَ وَإِن يَظْهَرُوا۟ عَلَيْكُمْ لَا يَرْقُبُوا۟ فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُم بِأَفْوَٰهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَٰسِقُونَ

എങ്ങനെയാണ്‌ (അവര്‍ക്ക്‌ കരാര്‍ ഉണ്ടായിരിക്കുക)? നിങ്ങളുടെ മേല്‍ അവര്‍ (വിജയം വരിച്ചു) പ്രത്യക്ഷപ്പെടുന്നപക്ഷം, നിങ്ങളെപ്പറ്റി കുടുംബബന്ധമാകട്ടെ, (കരാറ്‌) ബാധ്യതയാകട്ടെ അവര്‍ കാത്തുസൂക്ഷിക്കുകയില്ല [പരിഗണിക്കുകയില്ല]! അവരുടെ വായകൊണ്ട്‌ അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും; അവരുടെ ഹൃദയങ്ങള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും തോന്നിയവാസികളുമാകുന്നു.

തഫ്സീർ ബൈളാവി പറയുന്നു.

അവർ ഒരിക്കലും കരാറിന്മേൽ സ്ഥിരമായി നിൽക്കുകയില്ല എന്നാണ് അല്ലാഹു പറയുന്നത്.

തഫ്സീർ ബൈളാവി 3/70


ഇതിൽ നിന്നും ഖുർആൻ ഒരിക്കലും എല്ലാ ബഹുദൈവവിശ്വാസികളെയും കൊന്നുകളയണമെന്ന് പഠിപ്പിച്ചിട്ടില്ല  അതെല്ലാം ഖുർആൻ വിരോധികൾ ഖുർആനിന്റെ പേരിൽ നിർമ്മിച്ചുണ്ടാക്കിയ പച്ച കളവാണ് എന്ന് മനസ്സിലാക്കാം 



*ഒരു അവിശ്വാസിയെ പോലും അനാവശ്യമായി അപമാനിക്കുക പോലും ചെയ്യരുത് എന്നാണ് ലോക ഗുരു മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചത് 

കൊല്ലരുത്*



തിരുനബി സ്വ പറയുന്നു. കരാറിൽ ഏർപെട്ട ഒരു അവിശ്വാസിയെ ഒരാൾ കൊന്നാൽ അവൻ സ്വർഗീയ പരിമളം എത്തിക്കുകയില്ല . സ്വർഗീയ പരിമളം നാൽപത് വർഷത്തെ ദൂരത്തേക്ക് അടിച്ചു  വീശുന്നതാണ് (സ്വഹീഹുൽ ബുഖാരി 3166)


തിരുനബി പറയുന്നു.


ഒരാൾ കരാറിൽ ഏർപെട്ട അവിശ്വാസിയെ ആക്രമിക്കുകയോ അപമാനിക്കുകയോ അവൻറെ കഴിവിനപ്പുറം അവനെ നിർബന്ധിപ്പിക്കുകയോ അവൻറെ ഇഷ്ടമില്ലാതെ ധനം അപഹരിക്കുകയോ ചെയ്താൽ അന്ത്യനാളിൽ ഞാൻ അവൻക്കെതിരെ വാദിക്കുന്നതാണ്. അബൂദാവൂദ് 3052

അഹമദ് 23958


3166 حَدَّثَنَا قَيْسُ بْنُ حَفْصٍ حَدَّثَنَا عَبْدُ الْوَاحِدِ حَدَّثَنَا الْحَسَنُ حَدَّثَنَا مُجَاهِدٌ عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَتَلَ نَفْسًا مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا البخاري3166

قال النبي صلى الله عليه وسلم


ألا من ظَلمَ معاهَدًا أوِ انتقصَه أو كلَّفَه فوقَ طاقتِه أو أخذَ منهُ شيئًا بغيرِ طيبِ نفسٍ فأنا خَصمهُ يومَ القيامةِ

| المحدث : السخاوي | المصدر : الأجوبة المرضية

الصفحة أو الرقم: 1/16 | خلاصة حكم المحدث : إسناده لا بأس به

ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ

| المصدر : صحيح أبي داود

الصفحة أو الرقم: 3052 | خلاصة حكم المحدث : صحيح

روى الإمام أحمد (23958) ، وابن حبان (4862) ، والطبراني في "المعجم الكبير" (796) ، والحاكم (24) ، وابن المبارك في "الزهد" (826) ، والنسائي في "السنن الكبرى" (11794) ، والبيهقي في "الشعب" (10611)


അക്രമം ചെയ്യുകയോ രാഷ്ട്രത്തോട് യുദ്ധം ചെയ്യുകയോ ചെയ്യാത്ത അവിശ്വാസികളോടുള്ള നിലപാട് വിശുദ്ധ ഖുർആൻ വിവരിക്കുന്നു.


 മുംതഹന  - 60:8


لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ


മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയോ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയോ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.


 മുംതഹന  - 60:9

إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَٰرِكُمْ وَظَٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ

മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം).<br />

<br />

അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍ തന്നെയാണ് അക്രമികള്‍.



Aslam Kamil saquafi parappanangadi

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....