Tuesday, April 18, 2023

ഇരുപത്തിയേഴാം രാവിൽ പള്ളിയിൽ എത്തികാഫ് ഇരിക്കലല്ലേ പുണ്യം*

 *ഇരുപത്തിയേഴാം രാവിൽ പള്ളിയിൽ എത്തികാഫ് ഇരിക്കലല്ലേ പുണ്യം*


റമളാൻ അവസാന പത്തിലും ഒറ്റരാവുകളിലും ഇരുപത്തി ഏഴാം രാവിലും പള്ളിയിൽ ഇഅതികാഫ് ഇരിക്കുകയല്ലേ ചെയ്തത് അത് കൊണ്ട് റമളാൻ അവസാന പത്തിൽ പള്ളിയുടെ പുറത്ത് വെച്ച് ദിക്റ് ചൊല്ലാനോ സദസ്സ് സഘടിപ്പിക്കാനോ പാടില്ല . അവസാന പത്തിൽ പള്ളിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല അത് ബിദ്അത്താണ് നബി ചര്യക്ക് വിരുദ്ധമാണ് എന്നൊക്കെയാണ് ഒഹാബി പുരോഹിതന്മാർ പറഞ്ഞ് കൊണ്ടിരിക്കുന്നത്


പക്ഷെ മുജാഹിദ് പള്ളിയിൽ നബി തങ്ങൾ ഇഅതികാഫ് ഇരുന്നത് പോലെ അവസാന പത്തിലെ മുഴു സമയവും ഒരു ഒഹാബിയും ഇഅതികാഫ് ഇരിക്കുന്നത് കാണുന്നില്ല.

ഈ റമദാനിലെ ഇരുപത്തിയേഴാം രാവിലെ എങ്കിലും രാത്രി മുഴുവനും അല്ലെങ്കിൽ പകൽ മുഴുവനും അവർ പള്ളിയിൽ എത്തികാഫിന്നിരുന്നു എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും

മറിച്ച് വീട്ടിൽ കൂർക്കം വലിച്ചു കിടന്നുറങ്ങുകയായിരിക്കും


മേൽ വാദമുള്ള ഒരു ഒഹാബിയും ഒഹാബിച്ചിയും ഇനിയുള്ള റമളാനിന്റെ അവസാന പത്തിലെങ്കിലും മുഴുസമയവും ഇ അത്തികാഫ് ഇരിക്കുമെന്നും പള്ളിയിൽ നിന്നും പുറത്തിറങ്ങൽ ഒഹാബി വാദപ്രകാരം ബിദ്അത്തായത് കൊണ്ട് പള്ളിയുടെ പുറത്ത് വിജ്ഞാന സദസ്സ് മറ്റോ  സംഘടിപ്പിക്കുകയോ ഒന്നും ചെയ്യാതെ വീട്ടിലേക്ക് പോലും പോകാതെ മുഴുസമയവും ഇ അത്തികാഫിലായി ഇരിക്കുമെന്ന് കരുതുന്നു.


യഥാർത്ഥത്തിൽ ബുദ്ധിയുള്ള ആളുകൾ മനസ്സിലാക്കേണ്ടത് അവസാന പത്തിൽ ഏത് ഇബാദത്തും ചെയ്യാവുന്നതാണ്. അത് പള്ളിയിൽ നിന്ന് ഇബാദത്ത് ചെയ്യാൻ മാത്രമേ സ്വീകാര്യമാവും എന്ന് നിയമം ഇല്ല . പള്ളിയിലും പള്ളിയുടെ പുറത്തും ദിക്കറുകൾ ചൊല്ലാം  വിജ്ഞാന സദസ്സുകളിൽ പങ്കെടുക്കാം ഇബാദത്തുകൾ ചെയ്യാം പള്ളിയിൽ എത്തികാഫ് ഇരിക്കുന്നത് വലിയ പുണ്യമാണെന്ന് മാത്രം. അല്ലാതെ പള്ളിയിൽ എത്തികാഫ് ഇരിക്കാൻ മാത്രമേ പാടുള്ളൂ. പുറത്തിറങ്ങുന്നതും വിജ്ഞാന സദസ്സിൽ പങ്കെടുക്കുന്നതും മറ്റുസദസ്സുകൾ സംഘടിപ്പിക്കുന്നതും പള്ളിയുടെ പുറത്തുവച്ച് ദിക്റ് ചൊല്ലുന്നതും ദുആ ചെയ്യുന്നതും തെറ്റാണെന്ന് പാടില്ല എന്ന ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. ഖുർആനിലോ ഹദീസിലോ അങ്ങനെ തെളിയിക്കാനും സാധ്യമല്ല അതുണ്ടെങ്കിൽ ഈ പുരോഹിത വർഗ്ഗം അതാണ് തെളിയിക്കേണ്ടിയിരുന്നത് പക്ഷേ ഇതുവരെ അവർക്ക് അതിന് സാധിച്ചിട്ടില്ല



അസ് ലം സഖാഫി പരപ്പനങ്ങാടി


Monday, April 17, 2023

നിങ്ങൾ സകാത്ത് നൽകിയോ

 *നിങ്ങൾ സകാത്ത് നൽകിയോ*


നിങ്ങളുടെ കയ്യിൽ 595 ഗ്രാം വെള്ളിക്ക് സമാനമായ സഖ്യ 45000 രൂപയോ അതിൽ കൂടുതലോ ഉണ്ടോ ?


1.ഒരു വർഷം നിങ്ങളുടെ കയ്യിൽ സൂക്ഷിച്ചാൽ


2.ബാങ്കിൽ സൂക്ഷിച്ചാൽ


3.മറ്റൊരാളുടെ അടുക്കൽ സൂക്ഷിച്ചാൽ


4.നിങ്ങളുടെ കുടുംബത്തിനോ മറ്റോ കടം കൊടുത്താൽ


5. ജോലിയുടെ ആവശ്യത്തിനും മറ്റും

മൂൻകൂട്ടി നൽകുന്ന പണം 


6. കച്ചവടത്തിന്  ശയർ നൽകിയത്


7. കുറിയിൽ നിക്ഷേപിച്ച് നിക്ഷിത കണക്ക് എത്തിയതിന് ശേഷം ഒരു വർഷമായാൽ


8.തിരിച്ചു നൽകണമെന്ന വെവസ്ഥയിൽ മറ്റൊരാൾക്ക്  നൽകിയത് 


9.വീടോ പീടികയോ മറ്റോ വാടകക്കെടുക്കുമ്പോൾ  അഡ്വാൻസായി നൽകുന്ന തുക


10 കച്ചവടം തുടങ്ങി ഒരു വർഷമായാൽ


തുടങ്ങി ധാരാളം സ്ഥലങ്ങളിൽ



നിങ്ങളുടെ കയ്യിൽ 595 ഗ്രാം വെള്ളിക്ക് സമാനമായ സഖ്യ 45000 രൂപ യോ അതിൽ കൂടുതലോ ഒരു വർഷം മേൽ രൂപത്തിൽ ഉണ്ടങ്കിൽ അതിന്റെ 40 ൽ 1 ( 2 .5 /) സകാത്ത് നൽകേണ്ടതാണ്


കച്ചവടത്തിന്റെ സകാത്ത് കൊല്ലവസാനം  കച്ചവട വസ്തുക്കളും മാറ്റി വെക്കാത്ത (കച്ചവടത്തിൽ ഉപയോഗിക്കുന്ന ) പണവും 

മേൽ സഖ്യക്കുള്ളത് ( 595 ഗ്രാം വെള്ളിക്ക് സമാനം) ഉണ്ടങ്കിൽ  സകാത്ത് നൽകണം 


തുടക്കം മുതൽ മേൽ സംഖ്യ ഉണ്ടാവണമെന്നില്ല


സകാത്തിൽ ശ്രദ്ധിക്കേണ്ടത് 


1 നിയ്യത്ത് ചെയ്യുക

2. ഫഖീർ . മിസ്കീൻ കടക്കാർ തുടങ്ങി അവകാശികൾക്ക് നൽകുക


അവകാശകളാണന്ന് ഉറപ്പ് വരുത്തിയതിന്ന് ശേഷമേ നൽകാവു

കാരണം അവകാശികളല്ലാത്തവർക്ക് നൽകിയാൽ ഒരിക്കലും സകാത്ത് വീടുകയില്ല.


അല്ലാഹു പറയുന്നു


 തൌബ  - 9:34


۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ


. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക!- 


`ജഹന്നമി' ന്‍റെ [നരകത്തിന്‍റെ] അഗ്നിയില്‍ വെച്ച്‌ അത്‌ കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ദിവസം, എന്നിട്ട്‌ അതുകൊണ്ട്‌ അവരുടെ നെറ്റികള്‍ക്കും, പാര്‍ശ്വങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടു വെ(ച്ചു കരി)ക്കപ്പെടുകയും ചെയ്യുന്ന (ദിവസം). `ഇതത്രെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചത്‌; അതിനാല്‍, നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നതിനെ നിങ്ങള്‍ രുചിച്ചുനോക്കിക്കൊള്ളുവിനഎന്ന്‌ അവരോട്‌ പറയപ്പടുകയും ചെയ്യും)


തൌബ  - 9:35


അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി

1️⃣5️⃣ *തറാവീഹ് :* *മുജാഹിദ് ആദർശ പരിണാമം* ✍️aslamsaquafi payyoli ➖▪️➖▪️➖▪️➖▪️➖▪️➖ *നിങ്ങൾ 20 നിസ്കരിക്കാതെ എഴുന്നേറ്റ് പോകാറുണ്ടോ...?!* മുജാഹിദുകൾക്ക് ചില സ്വഭാവങ്ങളുണ്ട്. സുന്നി പള്ളികളിൽ തറാവീഹിന് കൂടിയാൽ എട്ടോ പത്തോ നിസ്കരിച്ചു അവർ എഴുന്നേറ്റു പോകും, അല്ലെങ്കിൽ സംസാരിച്ചിരിക്കുകയോ, സഫുകൾക്കിടയിൽ വെറുതെ ഇരിക്കുകയോ ചെയ്യും. 20 റക്അത്ത് നിസ്കരിക്കൽ കുറ്റമാണ്, തെറ്റാണ് എന്ന വിശ്വാസത്താലാണ് ഇങ്ങനെയൊക്കെ അവർ ചെയ്യുന്നത്. എങ്കിൽ ഇനിമുതൽ ഇങ്ങനെ ചെയ്തു പോകരുത് ഇത് മഹാ അബദ്ധമാണ് എന്നാണ് പുതിയ മൗലവിമാരുടെ തീരുമാനം. തറാവീഹ് വിഷയത്തിൽ പഴയ കാലങ്ങളിൽ സംവാദങ്ങൾ നടന്നത് വരെ തെറ്റാണെന്ന ചിന്താഗതിയാണ് ആധുനിക മൗലവിമാർക്കുള്ളത്. ഒരു മൗലവി എഴുതുന്നു: "ചിലർ തറാവീഹിന്റെ റകഅത്തുകളുടെ എണ്ണം മുറുകെ പിടിക്കുന്നതിൽ ശക്തമായ കാഠിന്യം പുലർത്തും. ഹദീസിൽ വന്ന എണ്ണത്തിനപ്പുറം നിസ്കരിക്കുന്നത് അനുവദനീയമല്ല, അതിൽ അധികരിപ്പിക്കുന്നവൻ തെറ്റുകാരനാണ് എന്നെല്ലാം പറയും ഇത് അബദ്ധമാണ് എന്നതിൽ സംശയമില്ല. പതിനൊന്നിൽ കൂടുതൽ നിസ്കരിക്കുന്ന ഇമാമിന്റെ പിറകിൽ നിന്ന് പത്തു റകഅത് കഴിഞ്ഞാൽ പിന്തിരിഞ്ഞു പോവുക എന്നതോ, സ്വഫുകൾക്കിടയിൽ വെറുതെ ഇരുന്ന് നിസ്കാരത്തിന്റെ അണി മുറിക്കുകയോ, അവിടെ ഇരുന്ന് സംസാരിച്ച് നിസ്കരിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുക എന്നതോ ഒന്നും ശരിയല്ല. ഇക്കൂട്ടർ നന്മയാണ് ഉദ്ദേശിക്കുന്നത് എങ്കിലും അവർ സ്വീകരിച്ച ഈ അഭിപ്രായവും ഗവേഷണവും അബദ്ധമാണ് എന്നത് സംശയമില്ല....ചുരുക്കത്തിൽ, തറാവീഹിന്റെ വിഷയത്തിൽ സുന്നത്ത് മുറുകെ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും കൂടുതൽ കണിശത പുലർത്തുകയും പ്രസ്തുത വിഷയത്തിൽ അതിന്റെ പരിധികൾ ലംഘിച്ചുകൊണ്ട് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർ അത് തിരുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ വാദപ്രതിവാദങ്ങൾക്ക് വെല്ലുവിളിക്കുക എന്നതും ഈ വിഷയം സത്യാസത്യങ്ങളെ വേർതിരിക്കുന്ന വിഷയമായി കണക്കാക്കുകയും ചെയ്യുക എന്നതും ശരിയല്ല എന്നർത്ഥം." (അൽ ഇസ്‌ലാഹ് മാസിക 2013 ഏപ്രിൽ പേ: 38,39) israjda-awawing sirajulhuda alumni ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 1️⃣5️⃣

*തറാവീഹ് :* 

*മുജാഹിദ് ആദർശ പരിണാമം*

✍️aslamsaquafi payyoli

➖▪️➖▪️➖▪️➖▪️➖▪️➖


*നിങ്ങൾ 20 നിസ്കരിക്കാതെ എഴുന്നേറ്റ് പോകാറുണ്ടോ...?!*


മുജാഹിദുകൾക്ക് ചില സ്വഭാവങ്ങളുണ്ട്. സുന്നി പള്ളികളിൽ തറാവീഹിന് കൂടിയാൽ എട്ടോ പത്തോ നിസ്കരിച്ചു അവർ എഴുന്നേറ്റു പോകും, അല്ലെങ്കിൽ സംസാരിച്ചിരിക്കുകയോ, സഫുകൾക്കിടയിൽ വെറുതെ ഇരിക്കുകയോ ചെയ്യും. 20 റക്അത്ത് നിസ്കരിക്കൽ കുറ്റമാണ്, തെറ്റാണ് എന്ന വിശ്വാസത്താലാണ് ഇങ്ങനെയൊക്കെ അവർ ചെയ്യുന്നത്. 

എങ്കിൽ ഇനിമുതൽ ഇങ്ങനെ ചെയ്തു പോകരുത് ഇത് മഹാ അബദ്ധമാണ് എന്നാണ് പുതിയ മൗലവിമാരുടെ തീരുമാനം. തറാവീഹ് വിഷയത്തിൽ പഴയ കാലങ്ങളിൽ സംവാദങ്ങൾ നടന്നത് വരെ തെറ്റാണെന്ന ചിന്താഗതിയാണ് ആധുനിക മൗലവിമാർക്കുള്ളത്.


ഒരു മൗലവി എഴുതുന്നു:

"ചിലർ തറാവീഹിന്റെ റകഅത്തുകളുടെ എണ്ണം മുറുകെ പിടിക്കുന്നതിൽ ശക്തമായ കാഠിന്യം പുലർത്തും. ഹദീസിൽ വന്ന എണ്ണത്തിനപ്പുറം നിസ്കരിക്കുന്നത് അനുവദനീയമല്ല, അതിൽ അധികരിപ്പിക്കുന്നവൻ തെറ്റുകാരനാണ് എന്നെല്ലാം പറയും ഇത് അബദ്ധമാണ് എന്നതിൽ സംശയമില്ല. പതിനൊന്നിൽ കൂടുതൽ നിസ്കരിക്കുന്ന ഇമാമിന്റെ പിറകിൽ നിന്ന് പത്തു റകഅത് കഴിഞ്ഞാൽ പിന്തിരിഞ്ഞു പോവുക എന്നതോ, സ്വഫുകൾക്കിടയിൽ വെറുതെ ഇരുന്ന് നിസ്കാരത്തിന്റെ അണി മുറിക്കുകയോ, അവിടെ ഇരുന്ന് സംസാരിച്ച് നിസ്കരിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുക എന്നതോ ഒന്നും ശരിയല്ല. ഇക്കൂട്ടർ നന്മയാണ് ഉദ്ദേശിക്കുന്നത് എങ്കിലും അവർ സ്വീകരിച്ച ഈ അഭിപ്രായവും ഗവേഷണവും അബദ്ധമാണ് എന്നത് സംശയമില്ല....ചുരുക്കത്തിൽ, തറാവീഹിന്റെ വിഷയത്തിൽ സുന്നത്ത് മുറുകെ പിടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും കൂടുതൽ കണിശത പുലർത്തുകയും പ്രസ്തുത വിഷയത്തിൽ അതിന്റെ പരിധികൾ ലംഘിച്ചുകൊണ്ട് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അവർ അത് തിരുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ വാദപ്രതിവാദങ്ങൾക്ക് വെല്ലുവിളിക്കുക എന്നതും ഈ വിഷയം സത്യാസത്യങ്ങളെ വേർതിരിക്കുന്ന വിഷയമായി കണക്കാക്കുകയും ചെയ്യുക എന്നതും ശരിയല്ല എന്നർത്ഥം."


(അൽ ഇസ്‌ലാഹ് മാസിക

2013 ഏപ്രിൽ പേ: 38,39)


israjda-awawing

sirajulhuda alumni

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

Thursday, April 13, 2023

തറാവീഹ്ജാബിർ (റ) #വിന്റെ_ഹദീസ്_തെളിവിന്_പറ്റില്ല.

 ഭാഗം: 7


#ജാബിർ (റ) #വിന്റെ_ഹദീസ്_തെളിവിന്_പറ്റില്ല.


 "സലഫികൾ" കൂട്ട് പിടിക്കുന്ന മറ്റൊരു ഹദീസ് ജാബിർ (റ) വിനെ തൊട്ട് ഇമാം ഇബ്നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിക്കുന്ന ഹദീസാണ്.


:وفي صحيح ابن حبان: حدثنا يعقوب القمي، قال حدثنا عيسى بن جارية عن جابر بن عبد الله، قال: صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعة والوتر


◉ صحيح ابن حبان:  2409


"ജാബിർ (റ) വിൽ നിന്ന് ഈസബ്നു ജാരിയ വഴി ഇമാം ഇബ്നു ഹിബ്ബാൻ ഉദ്ധരിക്കുന്നു: തിരു നബി (സ്വ) റമളാനിൽ ഞങ്ങളോട് കൂടെ 8 റക്അത്തും വിത്റുമാണ് നിസ്കരിച്ചത്"


 തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായി സ്ഥിരപെട്ടിട്ടില്ല എന്ന് നിരവധി പൗരാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിനാം സ്ഥിരപെടുത്തിയല്ലോ....

അതിൽ നിന്ന് ജാബിർ (റ) വിന്റെ ഹദീസ് പ്രമാണയോഗ്യമല്ലന്ന് സ്ഥിരപെടുമല്ലോ....


 മാത്രവുമല്ല പ്രസ്തുത  ഹദീസിന്റെ പരമ്പരയിലെ ഈസബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്.

നിരവധി മഹദിസുകൾ അത് വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണാം


◉ ميزان الإعتدال/ الحافظ الذهبي 3/ 311

◉ تهذيب التهذيب/ الإمام ابن حجر العسقلاني 8/ 207

◉ الضعفاء الكبير/ أبو جعفر العقيلي 3/ 383

◉ الضعفاء والمتركون/ الإمام ابن الجوزي 3/ 238

◉ أوجز المسالك/ الشيخ محمد زكريا 503، 504


പി.പി. ഉവൈസ് അദനി വെട്ടുപാറ

Sunday, April 9, 2023

തബ്ലീലീഗ് ജമാഅത്ത്

 [09/04, 2:35 pm] سلام ويناد: 📣തബ് ലീക്കൻമാരുടെ ലീക്കൻ വിശ്വാസങ്ങൾ😅

📝VMH വണ്ടൂർ

📱9605606574 

🍃🍃🍃🍃🍃🍃🍃

👉🏻അല്ലാഹുവിന് വ്യാജം പറയാനും വാഗ്ദത്തം ചെയ്തതിനെതിരെ പ്രവർത്തിക്കാനും കഴിയും😒(ഫതാവാ റശീദിയ്യ 113)

👉🏻പരലോകത്ത് ഭാഗങ്ങളില്ലാതെ അല്ലാഹുവിനെ കാണുമെന്ന് വിശ്വസിക്കൽ ബിദ്അത്ത്(ഈളാഉൽഹഖ്,ദഹ് ലവീ പേജ്45)

👉🏻പ്രവാചകൻമാർക്ക് കളങ്കമുണ്ടായിട്ടുണ്ട്😠(മൽഫൂളാത്ത്90)

👉🏻അമ്പിയാക്കൾക്ക് ഒരിക്കലും ഗൈബ് അറിയില്ല..അത് അല്ലാഹു നൽകിയതാണെന്ന് വിശ്വസിച്ചാൽ പോലും ശിർക്ക് തന്നെ(തഖ് വിയതുൽ ഈമാൻ,ലക്നൗ പതിപ്പ് 32,ദുയൂബന്ദ് പതിപ്പ് 15)

👉🏻അത്തഹിയ്യാത്തിൽ നബിയെ വിളിക്കുമ്പോൾ നബി അത് കാണും,കേൾക്കുംഎന്ന വിശ്വാസം അനുവദനീയമല്ല..അത് അപകടകരമാണ്(തലവൻ ഇല്യാസ്,മഖാതീബ് 9)

👉🏻ഇൽമുൽ ഗൈബ് കൊണ്ട് നബി അത് അറിയുമെന്ന് വിശ്വസിക്കൽ നിസ്സംശയം ശിർക്കാണ്(ബറാഹീനേ ഖാത്വിഅ 28)

👉🏻വഹാബികളുടെ  വിശ്വാസം ശരിയായ വിശ്വാസമാണ്😠(ഫതാവാ റശീദിയ്യ 280)

🌹🌹🌹🌹🌹🌹🌹

📣സൂക്ഷിക്കുക..ഇവർ ഇന്ത്യൻ വഹാബീപതിപ്പ് തന്നെ.. അതാണ് സുപ്രസിദ്ധ മുഫ്തിയായിരുന്ന ഇമാം ശാലിയാത്വി(നഃമ)എഴുതിവെച്ചത്..👇🏻

📝തബ് ലീഗ് നേതാവ് ഇസ്മാഈൽ ദഹ് ലവി ഇബ്നു തൈമിയ്യയുടേയും ഇബ്നു അബ്ദുൽ വഹാബിൻറെയും പിഴച്ച വിശ്വാസത്തിലേക്ക് ഇന്ത്യയിൽ നിന്ന് ആകൃഷ്ടരായവരിൽ ഒന്നാമനാണ്അൽപം വഴിപിഴച്ചവർ അയാളെ പിൻപറ്റുകയും ചെയ്തു(ദഫ്ഉൽ അസീർ)📝

🍃🍃🍃🍃🍃🍃🍃

📣വലിച്ചെറിയുക..ഈ വഹാബീവൽകൃത വികലാശയത്തേ...📣📣📣

[09/04, 2:35 pm] سلام ويناد: https://m.facebook.com/story.php?story_fbid=3071911989510366&id=100000747860028


ഇന്ത്യയിലെ പ്രഥമ വഹാബി 

എന്ന പേരിൽ

കുപ്രസിദ്ധനായ വ്യക്തിയാണ്

 *ഇസ്മാഈൽ ദഹ്ലവി.* 


ദേവ്ബന്ദി , തബ്ലീഗികളുടെ ആദർശ ഗുരുവാണ് ഇസ്മാഈൽ ദഹ്ലവി.


മുസ്‌ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി

ടിയാൻ എഴുതിയ ക്ഷുദ്ര കൃതിയാണ്

 *തഖ് വിയത്തുൽ ഈമാൻ.* 



 ദേവ്ബന്ദി മൗലവി *റഷീദ് അഹമ്മദ് കാങ്കോഹി എഴുതുന്നു.* 


 " ഇസ്മാഈൽ ദഹ് ലവി പണ്ഡിതനും , മുത്തഖിയും , ബിദ്അത്ത് നിർമാർജ്ജനം  ചെയ്യുന്നവനും  , സുന്നത്ത് നടപ്പാക്കുന്നവനും , ഖുർആനും , ഹദീസും അനുസരിച്ച് പ്രവർത്തിക്കുന്നവനും ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന വ്യക്തിയുമാകുന്നു.


(ഫതാവ റശീദിയ്യ:  42 ) .


 *കാങ്കോഹി  വീണ്ടും പറയുന്നു.* 


" തഖ് വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം അങ്ങേയറ്റം ആവശ്യമായ കിതാബാണ്.

ശിർക്ക് , ബിദ്അത്തുകൾ തടയുന്നതിൽ നിസ്തുല്യ കിതാബാണ്. അതിലെ തെളിവുകൾ മുഴുവനും 

ഖുർആനും ഹദീസുമാണ്. 

ആ കിതാബ് വാങ്ങലും 

പഠിക്കലും , അതനുസരിച്ച് പ്രവർത്തിക്കലും സാക്ഷാൽ ഇസ്ലാമാണ്. പ്രതിഫലം ലഭിക്കുന്നതുമാണ്. അത് വാങ്ങുന്നതിനെ ആക്ഷേപിക്കുന്നവർ പുത്തൻ വാദിയും 

തെമ്മാടിയു മാണ്.


(ഫതാവ റശീദിയ്യ: 42) .



ഗാങ്കോഹിയെ ബൈഅത്ത് ചെയ്ത

 *ദേവ്ബന്ദി മൗലവി അൻവർ ഷാ കാശ്മീരി* 

എഴുതുന്നു.


"ആചാരങ്ങളെ ഇല്ലാതാക്കുന്നതിന് ഇസ്മാഈൽ ദഹ്ലവിക്ക് ഒരു കിതാബുണ്ട്. അത് തഖ്വിയത്തുൽ ഈമാൻ എന്ന കൃതിയെക്കാൾ

വളരെ നല്ലതാണ്.

തഖ്വിയത്തുൽ ഈമാൻ 

എന്ന ഗ്രന്ഥത്തിൽ കടുപ്പം

കൂടിയതിനാൽ ഉപകാരം കുറഞ്ഞ് പോയി. അത് കൊണ്ട് ഈ കിതാബിന്റെ

കാരണത്താൽ ചില *വിവരം കെട്ടവർ* *ഇസ്മാഈൽ*

*ദഹ്ലവിയെ കുഫ്ർ*

*ആരോപണം* നടത്തിയിട്ടുണ്ട്.


[ ഫയ്ളുൽ ബാരി 1/252]

[09/04, 2:35 pm] سلام ويناد: *തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി*

______________________________________

☢ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്വഹിക്കുന്ന പുണ്യപ്രവൃത്തിയാണ്പ്രവാചകര്‍ (സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്വിക മഹാന്മാര് ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില് കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള് പ്രചരിക്കാന് സഹായകമായ പ്രവര്ത്തനങ്ങള് വിമര്ശിക്കുക എന്നത്. 


തബ്ലീഗുകാരും ഈ മതവിരുദ്ധതയില് കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര് ബിദ്അത്തിന്റെ നേര്പതിപ്പാണെന്നു വ്യക്തമാവുന്നു. 

മൗലിദില് കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്ശിക്കുന്നതെന്ന് ചിലര് വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില് കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍, ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. 

ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള് തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക:


👉 *ചോദ്യം:* 


❓⚡മൗലിദിന്നിടയില് നില്ക്കാതെ സ്വഹീഹായ റിപ്പോര്ട്ടുകള് മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില് പങ്കെടുക്കാമോ? 


*ഉത്തരം:*

ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള് സംഘടിപ്പിക്കല് വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)


മറ്റൊരു ഫത്വകാണുക:-


കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്ട്ടുകള് മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില് പങ്കെടുക്കലുംപലകാരണങ്ങളാല് അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)


തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.നബിദിനാഘോഷം ബിദ്അത്ത്. വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില് പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില് സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില് ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: 


*“റബീഉല് അവ്വലില് നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില് നബി(സ്വ)യുടെ ജന്മം പരാമര്ശിക്കപ്പെടുമ്പോള് അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്ക്കുക. റബീഉല് ആഖിര് പതിനൊന്ന് (ഗൗസുല് അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല് ഈമാന് പേ.92).* 


ലോകപണ്ഡിതര് മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില് പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില് തര്ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പംമനസ്സിലായില്ലെന്ന് നടിക്കരുത്.


നബി(സ്വ)യെ ചിന്തിച്ച് പോകരുത്തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല് ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില് ഓര്ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില് പോലുംകഴുതയെയോ കാളയെയോ ഓര്ക്കുന്നത് ഇതിനേക്കാള് ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്ക്കല് ശിര്ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല് മുസ്തഖീം പേ.97).


അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള് ഭര്ത്സിക്കുന്നത്.


👉⚡ *മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?* ❓❓❓


തിരുനബി(സ്വ) തബ്ലീഗ് മൗലമാരുടെടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില് രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള് നബി(സ്വ)യെ സ്വപ്നത്തില് ദര്ശിച്ചു. നബി(സ്വ) ഉറുദുവില് പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള് അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. *ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള് എനിക്ക് ഈ ഭാഷ വശമായി’’* *(ബറാഹീനെ ഖാത്വിഅ പേ.30).* 


തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്ആന് ആയത്തുദ്ധരിച്ച് ഇമാം ഇബ്നുഹജരില് അസ്ഖലാനി(റ) തന്റെ ഫത്ഹുല് ബാരിയില് രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില് നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.


*മുസ്‌ലിംകള് ബഹുദൈവ വിശ്വാസികള്അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര് വിശേഷിപ്പിച്ച ഇസ്മാഈല് ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര് അവരുടെ ദേവന്മാരോട് വച്ചു പുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്, ഔലിയാക്കള്, ശുഹദാക്കള്… എന്നിവരോട് മുസ്‌ലിംകള് സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്ണ്ണമായും പിന്തുടര്ന്നു’(രിസാലത്തുത്തൗഹീദ് പേ.51).* 


ദേവിദേവന്മാര്ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന് തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.അബൂജഹലിനുതുല്യംലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല് ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള് അവരുടെ ആരാധ്യരും അല്ലാഹുവും സമന്മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു.


അവരെ വിളിച്ചു, നേര്ച്ചകള് നേര്ന്നു, ശിപാര്ശകരാക്കി ഇതെല്ലാമാണ് അവര് ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില് തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).


ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന് റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില് ഇത്തരം കാപട്യങ്ങള് ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.


ഇസ്തിഗാസക്കെതിരെഇന്ത്യയില് ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല് ദഹ്ലവി പറയുന്നു: *“ജനങ്ങള്ക്കിടയില് യാ ശൈഖ് അബ്ദല്ഖാദിര് ജീലാനീ ശൈഅന് ലില്ലാഹ് (ശൈഖവര്കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്ക്കാണ്. ഇതില് നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല് ഈമാന് പേ.68, രിസാലത്തുതൗഹീദ് പേ.161).* 


മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില് നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്ത്ഥിക്കാം.വിളികേള്ക്കുമെന്ന് കരുതിയാല്‍....


ഇസ്മാഇല് ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്ത്ഥിക്കണമെന്ന് പറയുന്നത് ശിര്ക്കാണ്. ഇവിടെ ആവശ്യ പൂര്ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്ക്ക് സംഭവിച്ചു’’ (തഖ്വിയതുല് ഈമാന് പേ.32, രിസാലത്തുത്തൗഹീദ് പേ.105)


മഹത്തുക്കള്ക്ക് അല്ലാഹു നല്കുന്ന കേള്വിക്കും കാഴ്ചക്കും പരിധിനിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില് നിന്നും ഉമര്(റ) നല്കിയ “പര്വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില് നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില് നിന്നു വ്യക്തം. മറ്റനവധിരേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല് മറ്റൊരു കാര്യം സൂചിപ്പിക്കാം.മഹാന്മാര്ക്ക് അല്ലാഹു നല്കുന്ന കഴിവുകൊണ്ട് അവര് സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്ത്ഥനയും ഇസ്ലാമിക ചരിത്രത്തില് ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില് നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലുംഇവര് സമൂഹധാരയില് നിന്നു പുറംതിരിഞ്ഞാണ് നില്ക്കുന്നത്.അദൃശ്യജ്ഞാനം ഒരാള്ക്കുമില്ലെന്ന് തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ:-


‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര് അദൃശ്യകാര്യങ്ങള് അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)


*അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്!അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്ആനും പ്രമാണങ്ങളും പറയുമ്പോള് അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്.*


മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന് അപഹസിക്കുന്ന ഇവര്ക്ക് ആരാധനാ കാര്യങ്ങളില് ഉപദേശിക്കുന്നതിനനര്ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.(തുടരും)


✒ *അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍*

[09/04, 2:36 pm] سلام ويناد: നബിവിശ്വാസവും തബ്ലീഗുകാരും

*********************************

ഇസ്‌ലാമിക തബ്ലീഗ് (പ്രബോധനം) നടത്തുന്നു എന്നു അവകാശപ്പെടുന്നവര്‍ എന്തു പ്രചരിപ്പിക്കണം? നിസ്സംശയം പറയാം, മതത്തിന്റെ യഥാര്‍ത്ഥ വിശ്വാസവും രീതികളും കര്‍മവിധികളും തന്നെ. എന്നാല്‍, ഇസ്‌ലാമിക പ്രബോധനം എന്നതിലപ്പുറം മതത്തിലെ ഛിദ്രതയും തൗഹീദാദി വിശ്വാസങ്ങളിലെ മലിനീകരണവും നിഗൂഢലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മത ദര്‍ശനങ്ങളോട് വിരുദ്ധ സമീപനമാണ് തബ്ലീഗ് ജമാഅത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ ലക്കം വിശദീകരിച്ച തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥത്തില്‍ നിന്നു ചിലതു പരാമര്‍ശിക്കാം.

അമ്പിയാക്കള്‍ അശുദ്ധ മനസ്കര്‍

മതത്തിന്റെ സമ്പൂര്‍ണ പ്രയോക്താക്കളാണ് പ്രവാചകന്മാര്‍. അവര്‍ സമ്പൂര്‍ണ പാപസുരക്ഷിതരാണെന്നാണ് മതം പഠിപ്പിക്കുന്നത്. എത്രമേല്‍ മലിനമായ സാഹചര്യത്തിലും ധര്‍മനിഷ്ഠരായി തുടരാന്‍ അവര്‍ക്കു കഴിയും. എങ്കിലേ അവര്‍ സമൂഹത്തിനു മാതൃകാ യോഗ്യരാവുകയുള്ളൂ. എന്നാല്‍ തബ്ലീഗുകാര്‍ വിരുദ്ധ ദര്‍ശനമാണു സ്വീകരിക്കുന്നത്. സമൂഹത്തിന്റെ മ്ലേഛതകള്‍ നബിമാരെയും സ്വാധീനിക്കുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.

പാപസുരക്ഷിതരും അല്ലാഹുവില്‍ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കള്‍. എങ്കിലും ഈ പ്രബോധന വേളയില്‍ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങള്‍ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളില്‍ പതിക്കും. ഏകാന്തമായ ദൈവസ്മരണിയിലൂടെയും ആരാധനയിലൂടെയുമാണ് അവര്‍ ആ പൊടിപടലങ്ങള്‍ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങള്‍ കണ്ടുമുട്ടുന്നവരുടെ മ്ലേഛതകള്‍ പ്രതിഫലിക്കും. തന്മൂലം രാത്രി ആരാധനയില്‍ മുഴുകുകയും ചെയ്യേണ്ടതാണ് (മല്‍ഫൂളാത്ത്, പേ 90).

അമ്പിയാക്കള്‍ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകള്‍ അവരുടെ ഹൃദയങ്ങളില്‍ പതിക്കുകമൂലം അവര്‍. ശുദ്ധമല്ലാതെയാവുമെന്നാണ് ഈ പറയുന്നത്. പ്രബോധിത സമൂഹത്തിന്റെ മാലിന്യം പ്രവാചകന്മാര്‍ക്കു ബാധിച്ച പോലെ തബ്ലീഗുകാര്‍ക്കും എത്തുമെന്ന പരാമര്‍ശത്തിലൂടെ നബിമാരെ തബ്ലീഗുകാരന്റെ നിലാവരത്തിലേക്ക് താഴ്ത്തുകയോ അതല്ലെങ്കില്‍ നബിമാര്‍ക്ക് തുല്യമാണ് തബ്ലീഗുകാര്‍ എന്നു വരുത്തുകയോ ആണ് ചെയ്തിരുന്നത്. ഇസ്‌ലാമിക ലോകത്തിനു പരിചയമില്ലാത്ത പരമാബദ്ധമാണിത്.

നബി(സ്വ)യെക്കാള്‍ അറിവ് പിശാചിന്!

തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിനെ വളരെയധികം സ്വാധീനിച്ച ഖലീല്‍ അഹ്മദ് അന്പേട്ടവി പറയുന്നത് കാണുക: ‘ചുരുക്കത്തില്‍, പിശാചിന്റെയും മലക്കുല്‍ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂല്‍(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിര്‍ക്കല്ലെങ്കില്‍ പിന്നെന്താണത്? ശ്വൈാനിനും മലക്കുല്‍ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാല ജ്ഞാനമുണ്ടെന്ന ശിര്‍ക്ക് സ്ഥാപിക്കാന്‍ പറ്റുന്ന ഏതു തെളിവാണുള്ളത്?’ (ബറാഹീനേ ഖാത്വിഅ, പേ.55).

പിശാചിനോട് എന്തിനാണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് ഖുര്‍ആനുള്‍പ്പടെയുള്ള മുഴുവന്‍ പ്രമാണങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടും തബ്ലീഗുകാര്‍ അതിനെ ശിര്‍ക് വല്‍കരിച്ച് പിശാചിനോടുള്ള കടപ്പാട് കൃത്യമായി തന്നെ നിര്‍വഹിക്കുന്നു. റസൂല്‍(സ്വ)യെ സാധാരണക്കാരനാക്കാനുള്ള പതിവു ബിദ്അത്ത് രീതിയാണിത്. ഇബ്ലീസിനോടു നബി(സ്വ)യോടുള്ളതിനേക്കാള്‍ സ്നേഹമുള്ളവര്‍ ആരായിരിക്കും?

നബി(സ്വ)യും ഭ്രാന്തന്റെ ജ്ഞാനവും

ഹിഫ്ളുല്‍ ഈമാനില്‍ താനവി നടത്തുന്ന നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ചോദ്യം: അദൃശ്യജ്ഞാനം രണ്ടു വിധമുണ്ട്. 1) സ്വന്തമായി ലഭിക്കുന്നത്. ഈ അര്‍ത്ഥ പ്രകാരം അല്ലാഹുവല്ലാതെ ഒരാളും അദൃശ്യജ്ഞാനമുള്ള വരാണെന്ന് പറയാന്‍ പറ്റില്ല. 2) മറ്റൊരാള്‍ മുഖേന ലഭിക്കുന്നത്. ഇതനുസരിച്ച് നബി(സ്വ) അദൃശ്യ ജ്ഞാനമുള്ളവരാകുന്നു. ഈ വിശ്വാസവും പ്രവര്‍ത്തനവും ശരിയാണോ?

ഉത്തരം: തിരുനബി(സ്വ)ക്ക് അദൃശ്യം അറിയുമെന്നത് ശരിയാണെങ്കില്‍ ഒരു കാര്യം അന്വേഷിക്കേണ്ടതുണ്ട്. അദൃശ്യമെന്നാല്‍ മുഴുവന്‍ അദൃശ്യവും എന്നാണോ അതോ ചില അദൃശ്യങ്ങള്‍ എന്നോ? ചിലതാണങ്കില്‍ അതില്‍ റസൂല്‍(സ്വ)ക്ക് മാത്രം എന്ത് പ്രത്യേകത? ഇത് സാധാരണ മനുഷ്യര്‍ക്ക് എന്നല്ല; കുട്ടികള്‍ക്കും ഭ്രാന്തന്മാര്‍ക്കും മൃഗങ്ങള്‍ക്കും മുഴുവന്‍ ജീവികള്‍ക്കുമുള്ളതാണല്ലോ? കാരണം ഓരോ വ്യക്തിക്കും അറിയാത്തവ മറ്റേ വ്യക്തിക്ക് അറിയുമല്ലോ. അപ്പോള്‍ എല്ലാവരും അദൃശ്യ ജ്ഞാനമുള്ളവരായി മാറി’ (ഹിഫ്ളുല്‍ ഈമാന്‍ പേ.15).

ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തിയാലും അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് അദൃശ്യജ്ഞാനം എന്ന് പറയുന്നത്. നബി(സ്വ)ക്ക് അത്തരം കാര്യങ്ങള്‍ അറിയിക്കപ്പെട്ടിട്ടുണ്ടെന്നതിന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്. പക്ഷേ, തബ്ലീഗുകാര്‍ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. അവര്‍ക്ക് തിരുറസൂലും ഭ്രാന്തനും മൃഗങ്ങളുമൊക്കെയും ഒരേ സ്ഥാനത്തില്‍ മാത്രം. ഇസ്‌ലാമിന് പരിചയമില്ലാത്തതാണിതും.

നബി(സ്വ)ക്ക് വിവരമില്ല!

ഇസ്മാഈല്‍ ദഹ്ലവിയുടെ വാക്കുകള്‍ കാണുക. ഈലോകത്തോ പരലോകത്തോ ഖബറിലോ അടിമകളോട് അല്ലാഹു എങ്ങനെ വര്‍ത്തിക്കുമെന്ന് ഒരാള്‍ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെത്തന്നെ. തങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥയെ സംബന്ധിച്ച് അവര്‍ക്ക് വിവരമില്ല. വഹ്യ് മുഖേന ആര്‍ക്കെങ്കിലും ഒരാളുടെ അന്ത്യം സന്തോഷകരമായിരിക്കുമെന്ന് വിവരം നല്‍കപ്പെട്ടാല്‍ തന്നെ അത് മൊത്തത്തിലായിരിക്കും’(തഖ്വിയതുല്‍ ഈമാന്‍ പേ.35)

റസൂല്‍(സ്വ) സ്വര്‍ഗം വാഗ്ദാനം ചെയ്ത എത്രയോ സ്വഹാബികളുണ്ട്. സ്വര്‍ഗലോകത്ത് ചിലര്‍ക്കുള്ള ഗുണങ്ങള്‍ അവിടുന്ന് വിവരിക്കുകയും ചെയ്തു. ഇത് മൊത്തത്തിലായല്ല വ്യക്തിപരമായി വിശദീകരിച്ചു തന്നെയായിരുന്നു. വസ്തുത ഇതായിരിക്കെ നബി(സ്വ)ക്ക് അവിടുത്തെ പരലോകാവസ്ഥ പോലും അറിയില്ലെന്നു പ്രചരിപ്പിക്കുന്നത് ക്രൈസ്തവരെ പോലുള്ള മതവിരുദ്ധരെ സഹായിക്കാനാണ്. നബി(സ്വ)യെ ‘സാധു’വാക്കി അവതരപ്പിക്കേണ്ടത് അവര്‍ക്കാണല്ലോ ആവശ്യമുള്ളത്. ഇവിടെ തബ്ലീഗുകാരും ഇസ്ലാം വിരുദ്ധരും ഒരേ തൂവല്‍പക്ഷികളാവുന്നു.

അമ്പിയാക്കളേക്കാള്‍ ഉന്നതരും

തബ്ലീഗുകാര്‍ വച്ചുപുലര്‍ത്തുന്ന മറ്റൊരു വിശ്വാസം ശ്രദ്ധിക്കുക: ‘പ്രവാചകന്മാര്‍ സമുദായത്തില്‍ നിന്നു വ്യതിരിക്തരാവുന്നുണ്ടെങ്കില്‍ അതു വിജ്ഞാനത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കര്‍മ്മങ്ങളില്‍ പലപ്പോഴും സമുദായം അവരോടു തുല്യരാവുകയോ അവരേക്കാള്‍ മികവുപുലര്‍ത്തുകയോ ചെയ്യുന്നു’(തഹ്ദീറുന്നാസ് പേ 8).

ഹുജ്ജതുല്ലാഹി അലല്‍ ആലമീന ഫില്‍ അര്‍ള് എന്ന സ്ഥാനപ്പേരോടെ പരിചയപ്പെടുത്തുന്ന നേതാവാണ് ഇത്തരമൊരു പരമാബദ്ധം എഴുന്നള്ളിക്കുന്നത്. സാധാരണക്കാര്‍ തന്നെ നബിമാരേക്കാള്‍ ഭക്തരും ആരാധനക്കാരുമാവുമെങ്കില്‍ ഇസ്‌ലാമില്‍ പ്രവാചകന്മാര്‍ എങ്ങനെയാണ് മാതൃകയാവുക? ഇതൊക്കെ അറിയുമ്പോള്‍ ഇവരുടെ കാര്യമോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

മുത്തു നബിക്ക് നേരെ

വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നബി(സ്വ)ക്ക് പതിച്ചു നല്‍കിയ അംഗീകാരം തബ്ലീഗുകാര്‍ കൊച്ചാക്കുന്നു. സര്‍വലോക കാരുണ്യം (റഹ്മതുന്‍ ലില്‍ ആലമീന്‍) എന്ന വിശേഷണത്തെ സംബന്ധിച്ച് ഇവര്‍ പറയുന്നു:

ചോദ്യം: റഹ്മതുല്‍ ആലമീന്‍ എന്നത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണോ? മറുപടി: ലോകാനുഗ്രഹി എന്ന സവിശേഷത മറ്റുപലര്‍ക്കും പറയാവുന്നതാണ്. അമ്പിയാക്കള്‍, ഔലിയാക്കള്‍, പണ്ഡിതര്‍ എന്നിവരെല്ലാം ഈ വിശേഷണത്തിന് അര്‍ഹരാണ്’(ഫതാവാ റശീദിയ്യ, പേ. 104).

തിരുനബിയോടുള്ള ധിക്കാരത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ശരിയായ ബിദ്അത്ത് ആശയം ഇവിടെയും കാണാം. മതവുമായി ഇവരുടെ ബന്ധരാഹിത്യത്തിനു കൂടുതല്‍ തെളിവുകളെന്തിനാണ്.

ആലിമുല്‍ ഗൈബെന്ന പ്രയോഗം

തിരുനബി(സ്വ) അദൃശ്യമറിയുമെന്ന് സ്ഥിരപ്പെട്ടാലും ആലിമുല്‍ഗൈബ് എന്ന് പറയാന്‍ പാടില്ലെന്നാണ് തബ്ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്. അത് വ്യാഖ്യാനിച്ചാണെങ്കിലും ശരി. അത് ശിര്‍ക്കിനെ തോന്നിപ്പിക്കുമെന്നതാണ് കാരണം. (അല്‍ മുഹന്നദ് അലല്‍ മുഫന്നദ് പേ.28).

അല്ലാഹുവിന് ഇല്ലാത്ത ഭയം ഇവര്‍ക്ക്!! റഊഫ്, റഹീം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അല്ലാഹു തന്നെ നബി(സ്വ)യിലും ഉപയോഗിച്ചത് ഖുര്‍ആനില്‍ കാണാം. ഇവിടെയൊന്നും ഉദയം ചെയ്യാത്ത ശിര്‍ക് എങ്ങനെയാണ് ആലിമുല്‍ഗൈബ് (അദൃശ്യമറിയുന്നവന്‍) എന്ന് പറയുമ്പോഴേക്കും ഉദയം ചെയ്യുന്നത്?

തിരു നബി(സ്വ) അന്ത്യ പ്രവാചകനല്ല!

ചെറിയ കുട്ടികള്‍ക്കുവരെ അറിയുന്ന വസ്തുതയാണ് നബി(സ്വ) അന്ത്യ പ്രവാചകനാണെന്നത്. എന്നാല്‍ മതത്തെപൊളിച്ചടക്കാന്‍, ഇസ്‌ലാമില്‍ നിന്ന് പുറത്തായവര്‍ എന്ന് എല്ലാവരും അംഗീകരിക്കുന്ന ഖാദിയാനികള്‍ക്ക് കുടപിടിക്കുകയാണ് തബ്ലീഗുകാര്‍. ഈ വരികള്‍ കാണൂ:‘അവിടുത്തെ കാലത്തു തന്നെ ഈ ഭൂമിയിലോ ആകാശത്തോ മറ്റൊരു നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ ആ നബിയും പ്രവാചകത്വത്തിന്റെ വിഷയത്തില്‍ തിരുമേനി (സ്വ)യെ ആശ്രയിച്ചിരിക്കും… ഞാനീ പറഞ്ഞ രൂപത്തില്‍ (എല്ലാവരുടെയും നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രം എന്ന അര്‍ത്ഥപ്രകാരം) ഖത്മുന്നുബുവ്വത്തിനെ മനസ്സിലാക്കിയാല്‍ റസൂല്‍(സ്വ) അന്ത്യ പ്രവാചകനാകുന്നത് മുന്‍കാല അമ്പിയാക്കളെ അപേക്ഷിച്ചു മാത്രമല്ല പ്രത്യുത അവിടുത്തെ കാലത്തു തന്നെ എവിടെയെങ്കിലും ഏതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അവിടുന്ന് ഖാതിമിയ്യത് അതേപടി നിലനില്‍ക്കും…. റസൂല്‍ (സ്വ)യുടെ കാലശേഷം വല്ല നബിയും ജനിക്കുമെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അന്ത്യപ്രവാചകനെന്ന വിശേഷണത്തില്‍ ഒരുവ്യത്യാസവും വരികയില്ല. അവിടുത്തെ സമകാലീനനായി മറ്റേതെങ്കിലും ഭൂമിയില്‍ ഒരു പ്രവാചകനുണ്ടാകുന്നതിനെ കുറിച്ച് പറയേണ്ടതുമില്ല. ഇതേ ഭൂമിയില്‍ മറ്റേതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെയും ഖാത്തിമുന്നബിയ്യീന്‍ എന്നതിന് ഒരു പോറലും സംഭവിക്കില്ല’(തഹ്ദീറുന്നാസ് പേ 43).

കേട്ടാല്‍ നബി(സ്വ)യെ പ്രകീര്‍ത്തിക്കുകയാണെന്നു തോന്നും. പക്ഷേ, അന്ത്യ പ്രവാചകന്‍ എന്നാല്‍ അവസാനത്തെ നബി എന്നല്ല, എല്ലാനബിമാരും ആശ്രയിക്കുന്നവര്‍ എന്ന അര്‍ത്ഥം നല്‍കി ലോകത്ത് ഇന്നോളം കഴിഞ്ഞ പണ്ഡിതരൊന്നും പറയാത്ത പുതിയൊരു ആദര്‍ശം പ്രചരിപ്പിച്ച് മതവിരുദ്ധത തെളിയിക്കുകയാണ് ഇവര്‍. നബി(സ്വ)ക്കൊപ്പമോ ശേഷമോ ഒരര്‍ത്ഥത്തിലുള്ള പ്രവാചകനും വരില്ലെന്നും അങ്ങനെ വിശ്വസിക്കുന്നത് കുഫ്റാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.

അദൃശ്യമറിയലും ശിര്‍ക്ക്

റശീദ് അഹ്മദ് ഗംഗോഹിയുടെ ഫതാവയില്‍ രേഖപ്പെടുത്തുന്നു: നബി(സ്വ)ക്ക് അദൃശ്യ ജ്ഞാനം ഒട്ടും ഉണ്ടായിരുന്നില്ല. നബി(സ്വ) ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുമില്ല. അദൃശ്യജ്ഞാനം ഉണ്ടായിരുന്നില്ലെന്നതിന് ഖുര്‍ആനും നിരവധി ഹദീസുകളും തെളിവാണ്. അദൃശ്യം അറിഞ്ഞിരുന്നുവെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അത് പരസ്യമായ ശിര്‍ക്കാണ് (ഫതാവാ റശീദിയ്യ പേ. 103).

വിശുദ്ധ ഖുര്‍ആനിലും സ്വഹീഹുല്‍ ബുഖാരിയുള്‍പ്പടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള സത്യം കണ്ണടച്ച് ഇരുട്ടാക്കി സമൂഹത്തെ വഞ്ചിക്കുന്നത് ആരുടെ പ്രീതി നേടാനാണെന്ന് മുസ്‌ലിം സമൂഹത്തിനറിയാം, ഇതും നേരത്തേ പറഞ്ഞ ബിദ്അത്ത് പ്രീണനം തന്നെ.

അല്ലാഹുവിന്നറിയാം, റസൂലിനും…

ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായി സത്യവിശ്വാസികളില്‍ കാണാം. സ്വഹാബിമാര്‍ തിരുദൂതരോട് നേരിട്ടുതന്നെ തതുല്യ പ്രയോഗങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഇതിനെ സംബന്ധിച്ച് തബ്ലീഗിന്റെ വീക്ഷണം കാണുക:

ഏതെങ്കിലുമൊരാള്‍ മറ്റൊരാളുടെ ഹൃദയത്തിലെ ചിന്ത എന്താണെന്നോ അവന്റെ വിവാഹം എന്നാണെന്നോ മരത്തില്‍ എത്ര ഇലകളുണ്ടെന്നോ ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്നോ ചോദിച്ചാല്‍ അതിനുത്തരം അല്ലാഹുവും അവന്റെ റസൂലും അറിയും (അല്ലാഹു വറസൂലുഹു അഅ്ലം) എന്ന് പറയരുത്. കാരണം അദൃശ്യം അല്ലാഹു മാത്രമേ അറിയൂ… റസൂല്‍ അറിയില്ല’ (തഖ്വിയതുല്‍ ഈമാന്‍ പേ.69)

റസൂല്‍ അദൃശ്യമറിയുമെന്ന വിശ്വാസം ശിര്‍ക്കാണെന്ന് ഗംഗോഹിയും. ഇതുവഴിയും സത്യവിശ്വാസികളെ മുഴുവന്‍ ശിര്‍ക്കില്‍ വകചേര്‍ക്കുകയാണ് തബ്ലീഗ് മൗലാനമാര്‍. എന്നാലോ, അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ മേല്‍ ആരോപിക്കുകയാണെന്നും തബ്ലീഗ് ജമാഅത്തെന്നാല്‍ ശരിയായ സുന്നത്ത് ജമാഅത്താണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരള തബ്ലീഗുകാര്‍ ഈ പ്രചാരണത്തില്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. സത്യത്തില്‍, മറ്റു ബിദ്ത്തുകാര്‍ പോലും വച്ചുപുലര്‍ത്താത്തത്ര കടുത്ത അന്ധകാരമാണ് ഇവര്‍ക്കുള്ളത്. അദൃശ്യജ്ഞാനമറിയുമെന്നത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുന്നതിലും മറ്റും ഇത് വ്യക്തമാകുന്നു.

[09/04, 2:36 pm] سلام ويناد: ഇസ്‌ലാമിക തബ്ലീഗ് (പ്രബോധനം) നടത്തുന്നു എന്നു അവകാശപ്പെടുന്നവര് എന്തു പ്രചരിപ്പിക്കണം? നിസ്സംശയം പറയാം, മതത്തിന്റെ യഥാര്ത്ഥ വിശ്വാസവും രീതികളും കര്മവിധികളും തന്നെ. എന്നാല്, ഇസ്‌ലാമിക പ്രബോധനം എന്നതിലപ്പുറം മതത്തിലെ ഛിദ്രതയും തൗഹീദാദി വിശ്വാസങ്ങളിലെ മലിനീകരണവുംനിഗൂഢലക്ഷ്യമായി പ്രവര്ത്തിക്കുന്നതിനാല് മത ദര്ശനങ്ങളോട് വിരുദ്ധ സമീപനമാണ് തബ്ലീഗ് ജമാഅത്തുകാര് വച്ചുപുലര്ത്തുന്നത്. കഴിഞ്ഞ ലക്കം വിശദീകരിച്ച തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥത്തില് നിന്നു ചിലതു പരാമര്ശിക്കാം.അമ്പിയാക്കള് അശുദ്ധ മനസ്കര്മതത്തിന്റെ സമ്പൂര്ണ പ്രയോക്താക്കളാണ് പ്രവാചകന്മാര്. അവര് സമ്പൂര്ണ പാപസുരക്ഷിതരാണെന്നാണ് മതം പഠിപ്പിക്കുന്നത്. എത്രമേല് മലിനമായ സാഹചര്യത്തിലും ധര്മനിഷ്ഠരായി തുടരാന് അവര്ക്കു കഴിയും. എങ്കിലേ അവര് സമൂഹത്തിനു മാതൃകാ യോഗ്യരാവുകയുള്ളൂ. എന്നാല് തബ്ലീഗുകാര് വിരുദ്ധ ദര്ശനമാണു സ്വീകരിക്കുന്നത്. സമൂഹത്തിന്റെ മ്ലേഛതകള് നബിമാരെയും സ്വാധീനിക്കുമെന്ന് അവര് പ്രചരിപ്പിക്കുന്നു.പാപസുരക്ഷിതരും അല്ലാഹുവില് നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കള്. എങ്കിലും ഈ പ്രബോധന വേളയില് വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങള് അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളില് പതിക്കും. ഏകാന്തമായ ദൈവസ്മരണിയിലൂടെയും ആരാധനയിലൂടെയുമാണ് അവര് ആ പൊടിപടലങ്ങള് കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങള് കണ്ടുമുട്ടുന്നവരുടെ മ്ലേഛതകള് പ്രതിഫലിക്കും. തന്മൂലം രാത്രി ആരാധനയില് മുഴുകുകയും ചെയ്യേണ്ടതാണ് (മല്ഫൂളാത്ത്, പേ 90).അമ്പിയാക്കള് പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകള് അവരുടെ ഹൃദയങ്ങളില് പതിക്കുകമൂലം അവര്. ശുദ്ധമല്ലാതെയാവുമെന്നാണ് ഈ പറയുന്നത്. പ്രബോധിത സമൂഹത്തിന്റെ മാലിന്യം പ്രവാചകന്മാര്ക്കു ബാധിച്ച പോലെ തബ്ലീഗുകാര്ക്കും എത്തുമെന്ന പരാമര്ശത്തിലൂടെ നബിമാരെ തബ്ലീഗുകാരന്റെ നിലാവരത്തിലേക്ക് താഴ്ത്തുകയോ അതല്ലെങ്കില് നബിമാര്ക്ക് തുല്യമാണ് തബ്ലീഗുകാര് എന്നു വരുത്തുകയോ ആണ് ചെയ്തിരുന്നത്. ഇസ്‌ലാമിക ലോകത്തിനു പരിചയമില്ലാത്ത പരമാബദ്ധമാണിത്.നബി(സ്വ)യെക്കാള് അറിവ് പിശാചിന്!തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്യാസിനെ വളരെയധികം സ്വാധീനിച്ച ഖലീല് അഹ്മദ് അന്പേട്ടവി പറയുന്നത് കാണുക: ‘ചുരുക്കത്തില്, പിശാചിന്റെയുംമലക്കുല് മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂല്(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിര്ക്കല്ലെങ്കില് പിന്നെന്താണത്? ശ്വൈാനിനും മലക്കുല് മൗത്തിനും വിശാലമായ അറിവുണ്ടെന്നത്പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാല ജ്ഞാനമുണ്ടെന്ന ശിര്ക്ക് സ്ഥാപിക്കാന് പറ്റുന്ന ഏതു തെളിവാണുള്ളത്?’ (ബറാഹീനേ ഖാത്വിഅ, പേ.55).പിശാചിനോട് എന്തിനാണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് ഖുര്ആനുള്പ്പടെയുള്ള മുഴുവന് പ്രമാണങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടുംതബ്ലീഗുകാര് അതിനെ ശിര്ക് വല്കരിച്ച് പിശാചിനോടുള്ള കടപ്പാട് കൃത്യമായി തന്നെ നിര്വഹിക്കുന്നു. റസൂല്(സ്വ)യെ സാധാരണക്കാരനാക്കാനുള്ള പതിവു ബിദ്അത്ത് രീതിയാണിത്. ഇബ്ലീസിനോടു നബി(സ്വ)യോടുള്ളതിനേക്കാള് സ്നേഹമുള്ളവര് ആരായിരിക്കും?നബി(സ്വ)യും ഭ്രാന്തന്റെ ജ്ഞാനവുംഹിഫ്ളുല് ഈമാനില് താനവി നടത്തുന്ന നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ചോദ്യം: അദൃശ്യജ്ഞാനം രണ്ടു വിധമുണ്ട്. 1) സ്വന്തമായി ലഭിക്കുന്നത്. ഈ അര്ത്ഥ പ്രകാരം അല്ലാഹുവല്ലാതെ ഒരാളും അദൃശ്യജ്ഞാനമുള്ള വരാണെന്ന് പറയാന് പറ്റില്ല. 2) മറ്റൊരാള് മുഖേന ലഭിക്കുന്നത്. ഇതനുസരിച്ച് നബി(സ്വ) അദൃശ്യ ജ്ഞാനമുള്ളവരാകുന്നു. ഈ വിശ്വാസവും പ്രവര്ത്തനവും ശരിയാണോ?ഉത്തരം: തിരുനബി(സ്വ)ക്ക് അദൃശ്യം അറിയുമെന്നത് ശരിയാണെങ്കില് ഒരു കാര്യം അന്വേഷിക്കേണ്ടതുണ്ട്. അദൃശ്യമെന്നാല് മുഴുവന് അദൃശ്യവും എന്നാണോ അതോ ചില അദൃശ്യങ്ങള് എന്നോ? ചിലതാണങ്കില് അതില് റസൂല്(സ്വ)ക്ക് മാത്രം എന്ത് പ്രത്യേകത? ഇത് സാധാരണ മനുഷ്യര്ക്ക് എന്നല്ല; കുട്ടികള്ക്കും ഭ്രാന്തന്മാര്ക്കും മൃഗങ്ങള്ക്കും മുഴുവന് ജീവികള്ക്കുമുള്ളതാണല്ലോ? കാരണം ഓരോ വ്യക്തിക്കും അറിയാത്തവ മറ്റേ വ്യക്തിക്ക് അറിയുമല്ലോ. അപ്പോള് എല്ലാവരും അദൃശ്യ ജ്ഞാനമുള്ളവരായി മാറി’ (ഹിഫ്ളുല് ഈമാന് പേ.15).ഇന്ദ്രിയങ്ങള് ഉപയോഗപ്പെടുത്തിയാലും അറിയാന് കഴിയാത്ത കാര്യങ്ങള്ക്കാണ് അദൃശ്യജ്ഞാനം എന്ന് പറയുന്നത്. നബി(സ്വ)ക്ക് അത്തരം കാര്യങ്ങള് അറിയിക്കപ്പെട്ടിട്ടുണ്ടെന്നതിന് വിശുദ്ധ ഖുര്ആന് തന്നെ സാക്ഷിയാണ്. പക്ഷേ, തബ്ലീഗുകാര്ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. അവര്ക്ക് തിരുറസൂലും ഭ്രാന്തനും മൃഗങ്ങളുമൊക്കെയും ഒരേ സ്ഥാനത്തില് മാത്രം. ഇസ്‌ലാമിന് പരിചയമില്ലാത്തതാണിതും.നബി(സ്വ)ക്ക് വിവരമില്ല!ഇസ്മാഈല് ദഹ്ലവിയുടെ വാക്കുകള് കാണുക. ഈലോകത്തോ പരലോകത്തോ ഖബറിലോ അടിമകളോട് അല്ലാഹു എങ്ങനെ വര്ത്തിക്കുമെന്ന് ഒരാള്ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെത്തന്നെ. തങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥയെ സംബന്ധിച്ച് അവര്ക്ക് വിവരമില്ല. വഹ്യ് മുഖേന ആര്ക്കെങ്കിലും ഒരാളുടെ അന്ത്യം സന്തോഷകരമായിരിക്കുമെന്ന് വിവരം നല്കപ്പെട്ടാല് തന്നെ അത് മൊത്തത്തിലായിരിക്കും’(തഖ്വിയതുല് ഈമാന് പേ.35)റസൂല്(സ്വ) സ്വര്ഗം വാഗ്ദാനം ചെയ്ത എത്രയോ സ്വഹാബികളുണ്ട്. സ്വര്ഗലോകത്ത് ചിലര്ക്കുള്ള ഗുണങ്ങള് അവിടുന്ന് വിവരിക്കുകയും ചെയ്തു. ഇത് മൊത്തത്തിലായല്ല വ്യക്തിപരമായി വിശദീകരിച്ചു തന്നെയായിരുന്നു. വസ്തുത ഇതായിരിക്കെ നബി(സ്വ)ക്ക് അവിടുത്തെ പരലോകാവസ്ഥ പോലും അറിയില്ലെന്നു പ്രചരിപ്പിക്കുന്നത് ക്രൈസ്തവരെ പോലുള്ള മതവിരുദ്ധരെ സഹായിക്കാനാണ്. നബി(സ്വ)യെ ‘സാധു’വാക്കി അവതരപ്പിക്കേണ്ടത് അവര്ക്കാണല്ലോ ആവശ്യമുള്ളത്. ഇവിടെ തബ്ലീഗുകാരും ഇസ്ലാം വിരുദ്ധരും ഒരേ തൂവല്പക്ഷികളാവുന്നു.അമ്പിയാക്കളേക്കാള് ഉന്നതരുംതബ്ലീഗുകാര് വച്ചുപുലര്ത്തുന്ന മറ്റൊരു വിശ്വാസം ശ്രദ്ധിക്കുക: ‘പ്രവാചകന്മാര് സമുദായത്തില് നിന്നു വ്യതിരിക്തരാവുന്നുണ്ടെങ്കില് അതു വിജ്ഞാനത്തിന്റെ കാര്യത്തില് മാത്രമാണ്. കര്മ്മങ്ങളില് പലപ്പോഴും സമുദായം അവരോടു തുല്യരാവുകയോ അവരേക്കാള് മികവുപുലര്ത്തുകയോ ചെയ്യുന്നു’(തഹ്ദീറുന്നാസ് പേ 8).ഹുജ്ജതുല്ലാഹി അലല് ആലമീന ഫില് അര്ള് എന്ന സ്ഥാനപ്പേരോടെ പരിചയപ്പെടുത്തുന്ന നേതാവാണ് ഇത്തരമൊരു പരമാബദ്ധം എഴുന്നള്ളിക്കുന്നത്. സാധാരണക്കാര് തന്നെ നബിമാരേക്കാള് ഭക്തരും ആരാധനക്കാരുമാവുമെങ്കില് ഇസ്‌ലാമില് പ്രവാചകന്മാര് എങ്ങനെയാണ് മാതൃകയാവുക? ഇതൊക്കെ അറിയുമ്പോള് ഇവരുടെ കാര്യമോര്ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്!മുത്തു നബിക്ക് നേരെവിശുദ്ധ ഖുര്ആനിലൂടെ അല്ലാഹു നബി(സ്വ)ക്ക് പതിച്ചു നല്കിയ അംഗീകാരം തബ്ലീഗുകാര് കൊച്ചാക്കുന്നു. സര്വലോക കാരുണ്യം (റഹ്മതുന് ലില് ആലമീന്) എന്ന വിശേഷണത്തെ സംബന്ധിച്ച് ഇവര് പറയുന്നു:ചോദ്യം: റഹ്മതുല് ആലമീന് എന്നത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണോ? മറുപടി: ലോകാനുഗ്രഹി എന്ന സവിശേഷത മറ്റുപലര്ക്കും പറയാവുന്നതാണ്. അമ്പിയാക്കള്, ഔലിയാക്കള്, പണ്ഡിതര് എന്നിവരെല്ലാം ഈ വിശേഷണത്തിന് അര്ഹരാണ്’(ഫതാവാ റശീദിയ്യ, പേ. 104).തിരുനബിയോടുള്ള ധിക്കാരത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ശരിയായ ബിദ്അത്ത് ആശയം ഇവിടെയും കാണാം. മതവുമായി ഇവരുടെ ബന്ധരാഹിത്യത്തിനു കൂടുതല് തെളിവുകളെന്തിനാണ്.ആലിമുല് ഗൈബെന്ന പ്രയോഗംതിരുനബി(സ്വ) അദൃശ്യമറിയുമെന്ന് സ്ഥിരപ്പെട്ടാലും ആലിമുല്ഗൈബ് എന്ന് പറയാന് പാടില്ലെന്നാണ് തബ്ലീഗുകാര് പ്രചരിപ്പിക്കുന്നത്. അത് വ്യാഖ്യാനിച്ചാണെങ്കിലും ശരി. അത് ശിര്ക്കിനെ തോന്നിപ്പിക്കുമെന്നതാണ് കാരണം. (അല് മുഹന്നദ് അലല് മുഫന്നദ് പേ.28).അല്ലാഹുവിന് ഇല്ലാത്ത ഭയം ഇവര്ക്ക്!! റഊഫ്, റഹീം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള് അല്ലാഹു തന്നെ നബി(സ്വ)യിലും ഉപയോഗിച്ചത് ഖുര്ആനില് കാണാം. ഇവിടെയൊന്നും ഉദയം ചെയ്യാത്ത ശിര്ക് എങ്ങനെയാണ് ആലിമുല്ഗൈബ് (അദൃശ്യമറിയുന്നവന്) എന്ന് പറയുമ്പോഴേക്കും ഉദയം ചെയ്യുന്നത്?തിരു നബി(സ്വ) അന്ത്യ പ്രവാചകനല്ല!ചെറിയ കുട്ടികള്ക്കുവരെ അറിയുന്ന വസ്തുതയാണ് നബി(സ്വ) അന്ത്യ പ്രവാചകനാണെന്നത്. എന്നാല് മതത്തെപൊളിച്ചടക്കാന്, ഇസ്‌ലാമില് നിന്ന് പുറത്തായവര് എന്ന് എല്ലാവരും അംഗീകരിക്കുന്ന ഖാദിയാനികള്ക്ക് കുടപിടിക്കുകയാണ് തബ്ലീഗുകാര്. ഈ വരികള് കാണൂ:‘അവിടുത്തെ കാലത്തു തന്നെ ഈ ഭൂമിയിലോ ആകാശത്തോ മറ്റൊരു നബിയുണ്ടെന്നു സങ്കല്പ്പിച്ചാല് ആ നബിയും പ്രവാചകത്വത്തിന്റെ വിഷയത്തില് തിരുമേനി (സ്വ)യെ ആശ്രയിച്ചിരിക്കും… ഞാനീ പറഞ്ഞ രൂപത്തില് (എല്ലാവരുടെയും നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രം എന്ന അര്ത്ഥപ്രകാരം) ഖത്മുന്നുബുവ്വത്തിനെ മനസ്സിലാക്കിയാല് റസൂല്(സ്വ)അന്ത്യ പ്രവാചകനാകുന്നത് മുന്കാല അമ്പിയാക്കളെ അപേക്ഷിച്ചു മാത്രമല്ല പ്രത്യുത അവിടുത്തെ കാലത്തു തന്നെ എവിടെയെങ്കിലും ഏതെങ്കിലും നബിയുണ്ടെന്നു സങ്കല്പ്പിച്ചാല് പോലും അവിടുന്ന് ഖാതിമിയ്യത് അതേപടി നിലനില്ക്കും…. റസൂല് (സ്വ)യുടെ കാലശേഷം വല്ല നബിയും ജനിക്കുമെന്നു സങ്കല്പ്പിച്ചാല് പോലും അന്ത്യപ്രവാചകനെന്ന വിശേഷണത്തില് ഒരുവ്യത്യാസവും വരികയില്ല. അവിടുത്തെ സമകാലീനനായി മറ്റേതെങ്കിലും ഭൂമിയില് ഒരു പ്രവാചകനുണ്ടാകുന്നതിനെ കുറിച്ച് പറയേണ്ടതുമില്ല. ഇതേ ഭൂമിയില് മറ്റേതെങ്കിലും നബിയുണ്ടെന്നു സങ്കല്പ്പിച്ചാല് തന്നെയും ഖാത്തിമുന്നബിയ്യീന് എന്നതിന് ഒരു പോറലും സംഭവിക്കില്ല’(തഹ്ദീറുന്നാസ് പേ 43).കേട്ടാല് നബി(സ്വ)യെ പ്രകീര്ത്തിക്കുകയാണെന്നു തോന്നും. പക്ഷേ, അന്ത്യ പ്രവാചകന് എന്നാല് അവസാനത്തെ നബി എന്നല്ല, എല്ലാനബിമാരും ആശ്രയിക്കുന്നവര് എന്ന അര്ത്ഥം നല്കി ലോകത്ത് ഇന്നോളം കഴിഞ്ഞ പണ്ഡിതരൊന്നും പറയാത്ത പുതിയൊരു ആദര്ശം പ്രചരിപ്പിച്ച് മതവിരുദ്ധത തെളിയിക്കുകയാണ് ഇവര്. നബി(സ്വ)ക്കൊപ്പമോ ശേഷമോ ഒരര്ത്ഥത്തിലുള്ള പ്രവാചകനും വരില്ലെന്നും അങ്ങനെ വിശ്വസിക്കുന്നത് കുഫ്റാണെന്നുമാണ് മതംപഠിപ്പിക്കുന്നത്.അദൃശ്യമറിയലും ശിര്ക്ക്റശീദ് അഹ്മദ് ഗംഗോഹിയുടെ ഫതാവയില് രേഖപ്പെടുത്തുന്നു: നബി(സ്വ)ക്ക് അദൃശ്യ ജ്ഞാനം ഒട്ടും ഉണ്ടായിരുന്നില്ല. നബി(സ്വ) ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുമില്ല. അദൃശ്യജ്ഞാനം ഉണ്ടായിരുന്നില്ലെന്നതിന് ഖുര്ആനും നിരവധി ഹദീസുകളും തെളിവാണ്. അദൃശ്യം അറിഞ്ഞിരുന്നുവെന്ന് ആരെങ്കിലും വിശ്വസിച്ചാല് അത് പരസ്യമായ ശിര്ക്കാണ് (ഫതാവാ റശീദിയ്യ പേ. 103).വിശുദ്ധ ഖുര്ആനിലും സ്വഹീഹുല് ബുഖാരിയുള്പ്പടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള സത്യം കണ്ണടച്ച് ഇരുട്ടാക്കി സമൂഹത്തെ വഞ്ചിക്കുന്നത് ആരുടെ പ്രീതി നേടാനാണെന്ന് മുസ്‌ലിം സമൂഹത്തിനറിയാം, ഇതും നേരത്തേ പറഞ്ഞ ബിദ്അത്ത് പ്രീണനം തന്നെ.അല്ലാഹുവിന്നറിയാം, റസൂലിനും…ഇത്തരം പ്രയോഗങ്ങള് ധാരാളമായി സത്യവിശ്വാസികളില് കാണാം. സ്വഹാബിമാര് തിരുദൂതരോട് നേരിട്ടുതന്നെ തതുല്യ പ്രയോഗങ്ങള് നടത്തിയിട്ടുമുണ്ട്. ഇതിനെ സംബന്ധിച്ച് തബ്ലീഗിന്റെ വീക്ഷണം കാണുക:ഏതെങ്കിലുമൊരാള് മറ്റൊരാളുടെ ഹൃദയത്തിലെ ചിന്ത എന്താണെന്നോ അവന്റെ വിവാഹം എന്നാണെന്നോ മരത്തില് എത്ര ഇലകളുണ്ടെന്നോ ആകാശത്ത് എത്ര നക്ഷത്രങ്ങള് ഉണ്ടെന്നോ ചോദിച്ചാല് അതിനുത്തരം അല്ലാഹുവും അവന്റെ റസൂലും അറിയും (അല്ലാഹു വറസൂലുഹു അഅ്ലം) എന്ന് പറയരുത്. കാരണം അദൃശ്യം അല്ലാഹു മാത്രമേ അറിയൂ… റസൂല് അറിയില്ല’ (തഖ്വിയതുല് ഈമാന് പേ.69)റസൂല് അദൃശ്യമറിയുമെന്ന വിശ്വാസം ശിര്ക്കാണെന്ന് ഗംഗോഹിയും. ഇതുവഴിയും സത്യവിശ്വാസികളെ മുഴുവന് ശിര്ക്കില് വകചേര്ക്കുകയാണ് തബ്ലീഗ് മൗലാനമാര്. എന്നാലോ, അത്തരം കാര്യങ്ങള് ഞങ്ങളുടെ മേല് ആരോപിക്കുകയാണെന്നും തബ്ലീഗ് ജമാഅത്തെന്നാല് ശരിയായ സുന്നത്ത് ജമാഅത്താണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരള തബ്ലീഗുകാര് ഈ പ്രചാരണത്തില് ഏറെ ശ്രദ്ധിക്കാറുണ്ട്. സത്യത്തില്, മറ്റു ബിദ്ത്തുകാര് പോലും വച്ചുപുലര്ത്താത്തത്ര കടുത്ത അന്ധകാരമാണ് ഇവര്ക്കുള്ളത്. അദൃശ്യജ്ഞാനമറിയുമെന്നത് ശിര്ക്കാണെന്ന് പഠിപ്പിക്കുന്നതിലും മറ്റും ഇത് വ്യക്തമാകുന്നു.

[09/04, 2:37 pm] سلام ويناد: തബ്ലീഗ്, മുജാഹിദ്: ബിദ്അത്തിന്റെ ഇരട്ടമുഖങ്ങള്‍

___________________________________

കൃത്അവസാനിച്കള്‍ക്ക് വിപണി തേടുന്നവരാരും അതിന്റെ യഥാര്‍ത്ഥ വശം വെളിപ്പെടുത്താറില്ല. സമൂഹത്തെ മതത്തിന്റെ സുതാര്യതയില്‍ നിന്നും യഥാര്‍ത്ഥ രൂപത്തിലുള്ള ആത്മീയതയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന കപട ത്വരീഖത്തുകാര്‍ ഖാദിരിയ്യ, ദസൂഖിയ പോലുള്ള ശുദ്ധ രീതികളെന്നാണ് അവകാശപ്പെടാറുള്ളത്. സമാന ശൈലിയില്‍ ബിദ്അത്തുകാരും പ്രവര്‍ത്തിക്കുന്നു.

കേരള മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്ന പുത്തന്‍വാദ രീതിയുടെ താത്ത്വികാടിസ്ഥാനത്തില്‍ നിന്നു തന്നെയാണ് തബ്ലീഗ് ജമാഅത്തും ആദര്‍ശ സംഭരണം നടത്തിയിട്ടുള്ളത്. അവര്‍ക്കില്ലാത്ത തീവ്രത മുസ്ലിം ലോകം അംഗീകരിച്ച പല വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരെ ഇവര്‍ വെച്ചുപുലര്‍ത്തുന്നുമുണ്ട്. ബിദ്അത്തിന്റെ കൂരിരുള്‍ സമൂഹത്തില്‍ കുത്തിക്കയറ്റാന്‍ വേണ്ടി രൂപഭാവാദികളില്‍ ആത്മീയത പ്രസരിപ്പിച്ച് നടക്കുന്ന തനി ബിദ്അത്തുകാരാണ് ഇക്കൂട്ടര്‍ എന്നതാണ് വസ്തുത. ഏതാനും വിഷയങ്ങളിലല്ല, സര്‍വതിലും തബ്ലീഗുകാര്‍ ജന്മസ്വഭാവം പ്രകടിപ്പിക്കുന്നതു കാണാം.

മഹത്തുക്കളോടുള്ള വിരോധം അതിന്റെ മൂര്‍ധന്യതയിലെത്തിയപ്പോള്‍ തബ്ലീഗ് മൗലാന പറഞ്ഞു:‘ആരുടെയെങ്കിലും പ്രീതിയും സാമീപ്യവും കരുതി അറുക്കപ്പെടുന്ന മൃഗം പന്നിയെ പോലെയാണ്. ഒരു വിത്യാസവുമില്ല (രിസാലത്തുത്തൗഹീദ് പേ.136).

മഹത്തുക്കളിലേക്ക് ചേര്‍ത്തിപ്പറയുന്ന പശു, ആട് പോലെയുള്ള മൃഗങ്ങള്‍ നജസും ഹറാമുമാണ്. നബിയ്യിലേക്കോ, വലിയ്യിലേക്കോ മറ്റുള്ളവരിലേക്കോ ചേര്‍ത്തിപറയുന്ന മുഴുവന്‍ ജീവികളും കോഴിയോ, ഒട്ടകമോ ആവട്ടെ നജസും ഹറാമുമാണ്. ഈ പ്രവര്‍ത്തനം ശിര്‍ക്കുമാണ്’(രിസാലത്തുത്തൗഹീദ് പേ.136).

പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി തന്റെ മസ്തിഷ്കത്തില്‍ ഉദയം ചെയ്യുന്ന ചിന്തകള്‍ മതമായി പരിചയപ്പെടുത്തുകയാണ് ദഹ്ലവി. ഇതുവഴിയും മതവിരുദ്ധര്‍ക്കു പാദപൂജകരാവുന്നു ഇവര്‍.

ഇസ്മാഈല്‍ ദഹ്ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങള്‍ ഇനിയും അനവധിയുണ്ട്. ചിലതുകൂടി ഇവിടെ ചേര്‍ക്കാം. നബിദിനമാഘോഷിക്കുക, തിരുജന്മം പരാമര്‍ശിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍കുക, മൂന്ന്, പത്ത്, നാല്‍പത്, ആറുമാസം മുതലായവ കൊണ്ടാടുക, വിദൂരത്തുള്ള ഖബ്റുകള്‍ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്വൃത്തര്‍ക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്യ കൊണ്ട്പോവുക, നേര്‍ച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തില്‍ ഒഴിക്കുക, ജനങ്ങള്‍ക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവര്‍ക്ക് വേണ്ടി കൊണ്ട്പോവുക തുടങ്ങി അനേകായിരം കാര്യങ്ങള്‍ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്വിയതുല്‍ ഈമാന്‍ പേ.92,93, രിസാലതുതൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാ റശീദിയ്യ പേ.135,146,147,228,230,244,248).

തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്തരം പിഴച്ച ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവയുടെ പ്രാമാണിക സമര്‍ത്ഥനത്തിനു മുതിരാതെ ഒരു കാര്യം ഓര്‍മിപ്പിക്കാം. ഇമാം ശാഫിഈ(റ)നെ പോലുള്ള മഹാന്മാര്‍ പഠിപ്പിച്ചതും ചെയ്തു കാണിച്ചതുമായ, മുസ്ലിം ലോകം നിര്‍വഹിച്ചുവരുന്ന ഇവ മതവിരുദ്ധമാക്കുമ്പോള്‍, പരിശുദ്ധ ഇസ്ലാം ജനശൂന്യമാകുമെന്നുറപ്പ്. അത്രമേല്‍ വിശ്വാസികളെ സ്വാധീനിച്ച കാര്യങ്ങളെല്ലാം ശിര്‍ക്കും ഹറാമുമാക്കി എഴുതിത്തള്ളുകയാണ് തബ്ലീഗുകാര്‍. സമൂഹത്തിനു ധാര്‍മിക ചൈതന്യം ഉണ്ടാക്കാനെന്ന് പ്രചരിപ്പിച്ച് വിശ്വാസവൈകല്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വളഞ്ഞവഴിയാണ് ഈ പ്രസ്ഥാനം. ഇതൊന്നും അറിയാതെ തബ്ലീഗില്‍ പെട്ടുപോയവരൊക്കെ ചിന്തിക്കുക.

ഇന്ത്യന്‍ വഹാബിസം

വഹാബിസത്തിന്റെ വാദങ്ങള്‍ പകര്‍ത്തുകയും മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിനെ മാതൃകാ പുരുഷനായികാണുകയും ഞങ്ങള്‍ വഹാബികളാണെന്ന് സ്വയം പരിചയപ്പെടുത്തുന്നവരുമാണ് തബ്ലീഗുകാര്‍. ഗംഗോഹിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക:

മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ വഹാബി എന്നാണ് ലോകര്‍ പറയുന്നത്. അയാള്‍ നല്ല മനുഷ്യനായിരുന്നു. ഹമ്പലീമദ് ഹബ്കാരനായിരുന്നുവെന്ന് കേള്‍ക്കുന്നുണ്ട്. ഹദീസനുസരിച്ച് അമല്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു. അനാചാരങ്ങള്‍ക്കും ബഹുദൈവാരാധനക്കുമെതിരെ പടപൊരുതി. പക്ഷേ; കര്‍ക്കശ സ്വഭാവക്കാരനായിരുന്നു (ഫതാവാറശീദിയ്യ പേ 280).

അയാളെ പിമ്പറ്റുന്നവര്‍ക്ക് വഹാബികളെന്ന് പറയപ്പെടുന്നു. വിശ്വാസപരമായി വളരെ മെച്ചപ്പെട്ടവരാണ് അദ്ദേഹവും അനുയായികളും. അവര്‍ വളരെ നല്ല മനുഷ്യരാണ്. അവരുടെ നന്മ പൊതുജനം സ്വീകരിക്കാത്തതുകൊണ്ട് പലപ്പോഴും അതിരുകടന്ന് സംസാരിക്കേണ്ടി വന്നു. അതിനാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടായി (ഫതാവാ റശീദിയ്യ പേ.280).

ഇബ്നു വഹാബിനെ പിമ്പറ്റുന്നവര്‍ക്ക് അവര്‍പോലും നല്‍കാത്ത വിശേഷണങ്ങള്‍ നല്‍കാനും തബ്ലീഗ് ആചാര്യന്‍ തയ്യാറാവുന്നുണ്ട്. ഇതു കാണുക: ‘ഇന്ന് നബിതങ്ങളുടെ സുന്നത്തിനെ മുറുകെ പിടിക്കുകയും ദീനീ ചിട്ടയില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് വഹാബികള്‍ എന്ന് പറയുന്നത്’ (ഫതാവാ റശീദിയ്യ പേ..110, അല്‍മുഹന്നദ് അലല്‍ മുഫന്നദ് പേ..9).

മുഹമ്മദ് ഇല്‍യാസിന്റെ ജീവ ചരിത്രം രചിച്ച അബുല്‍ ഹസന്‍ അലി നദ്വിയുടെ വാക്കുകള്‍ കൂടി വിലയിരുത്താം. അദ്ദേഹം എഴുതി:

ഈ സംഘം (തബ്ലീഗ് ജമാഅത്ത്) മുഹമ്മദ് ബിന്‍ ഇര്‍ഫാന്റെയും അവരെ പോലെയുള്ളവരുടെയും മാര്‍ഗമാണ് തൗഹീദില്‍ അവലംബിച്ചത്.ശൈഖ് ഇസ്മാഈല്‍ ശഹീദിന്റെ പ്രബോധനവും സമരവും പരിചയപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥമാണ് തഖ്വിയതുല്‍ ഈമാന്‍. ഈ ഗ്രന്ഥം ബിദ്അത്തുകാരുടെയും അന്ധവിശ്വാസികളുടെയും ഉറക്കം കെടുത്തി. ഇത്കാരണം അവര്‍ കലാപങ്ങള്‍ അഴിച്ചുവിട്ടു…. ഈ ഗ്രന്ഥം ശൈഖ് അബ്ദുല്‍ വഹാബിന്റെ പ്രസിദ്ധമായ കിതാബുത്തൗഹീദിന്റെ വഴിയാണ് സ്വീകരിച്ചതെന്ന് വളരെ ശ്രദ്ധേയമാണ്. അതല്ല; അതിനേക്കാള്‍ മറുപടിയിലും തെളിവ് സമര്‍പ്പണത്തിലും തഖ്വിയതുല്‍ ഈമാന്‍ മികച്ച് നില്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ ഈ സംഘത്തെ അറിയപ്പെടുന്നത് വഹാബികള്‍ എന്ന പേരിലാണ്. അന്ധമായി അനുവര്‍ത്തിച്ചു വരുന്ന ബഹു ദൈവാരാധന, ഖബ്റാരാധനക്കെതിരെയാണ് ഈ സംഘം ക്ഷണിക്കുന്നത്. തബ്ലീഗ് ജമാഅത്തെന്ന ഈ സംഘത്തോട് ഏറ്റവും ഈര്‍ഷ്യത പ്രകടിപ്പിക്കുന്നത് ശൈഖ് റസാഖാന്റെ അനുയായികളായ ബറേല്‍വികളാണ്’(അര്‍റാഇദ്, ജമാദുല്‍ ഊല1412, പേജ് 4).

മുഹമ്മദ് ഇല്യാസ് വിഭാവനം ചെയ്യുന്നത് ഇബ്നു അബ്ദില്‍ വഹാബിന്റെ ആദര്‍ശം തന്നെയാണെന്ന് നദ്വി ഇവിടെ തുറന്ന് സമ്മതിക്കുന്നു. ഇതേ ആശയം ഇല്ല്യാസിന്റെ ശിഷ്യന്‍ മന്‍സൂര്‍ നുഅ്മാനി വ്യക്തമായി പറയുന്നത് കാണുക: ‘ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിലെ ഉന്നതന്മാരുടെയും കിതാബുകള്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ തൗഹീദിലേക്കും സുന്നത്തിന്റെ ഇത്തിബാഇലേക്കും ക്ഷണിക്കുക, ശിര്‍ക്ക് ബിദ്അത്തുകളോട് പരമാവധി സന്ധിയില്ലാ സമരം നടത്തുക, ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്ന് നിസ്സംശയം ബോധ്യപ്പെടും. ഇന്ത്യയിലെ വഴിയറിയാത്ത ജനതക്ക് തഖ്വിയത്തുല്‍ ഈമാന്‍ എന്ന കൃതിയിലൂടെ ശാഹ് ഇസ്മാഈല്‍ ശഹീദ് നല്‍കിയ സന്ദേശം അതുതന്നെയായിരുന്നു. ശഹീദിന് ശേഷം സമുന്നത നേതാക്കളായ ഹസ്റത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂഥവിയും ഹസ്റത്ത് മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹിയും അവരുടെ ഖലീഫമാരും ശിഷ്യന്മാരും അതേ സന്ദേശത്തിന്റെ പതാക വാഹകരായിരുന്നു’ (ശൈഖ് മുഹമ്മദ് അബ്ദില്‍ വഹാബ് കീ ഖിലാഫത് പ്രോപഗണ്ടപേ 7576).

ഈ ഗ്രന്ഥത്തില്‍ വഹാബിസത്തോടുള്ള തബ്ലീഗ് ജമാഅത്ത് നേതാക്കളുടെ ആത്മബന്ധവും ആദര്‍ശ പ്രതിബദ്ധതയും വെളിപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഏതെങ്കിലും തബ്ലീഗുകാരന്‍ ഞങ്ങള്‍ സുന്നികളാണെന്ന് പ്രചരിപ്പിച്ച് ജനസ്വാധീനം നേടാന്‍ ശ്രമിക്കുന്നുവെങ്കില്‍ പ്രസ്തുത ഗ്രന്ഥമൊന്ന് വായിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ മതി.

ഇന്ത്യയിലെ ബിദ്അത്ത് പ്രചാരണത്തിന്റെ അടിസ്ഥാനം എവിടെ ആരംഭിക്കുന്നു എന്നതിനെക്കുറിച്ച് ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റി നടത്തിയ പഠനവും വഹാബിസവും തബ്ലീഗിസവും തമ്മിലുള്ള അവിശുദ്ധ ബന്ധം അനാവരണം ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിക്കുക:

‘വഹാബിസം എന്നത് സാങ്കേതികമായി മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ശിഷ്യരായ നജ്ദികള്‍ക്കും ഇന്ത്യന്‍ പരിഷ്കര്‍ത്താവായ ഇസ്മാഈല്‍ ശഹീദിന്റെ അനുയായികള്‍ക്കുമാണ് പ്രയോഗിക്കുന്നത്’ (അദ്ദഅ്വത്തു സ്സലഫിയ്യ പേ.348).

ഇസ്ലാഹി ചരിത്രത്തിനൊരു ആമുഖം എന്ന പുസ്തകത്തില്‍ കേരളമുജാഹിദുകളും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വിശ്വാസപരമായി തബ്ലീഗിസവും വഹാബിസവും തുല്യനിലയില്‍ നില്‍ക്കുന്നു എന്നതാണ് വസ്തുത. ആത്മീയതയുടെ നിറകുടങ്ങളാണെന്ന് തോന്നിപ്പിക്കും വിധം കോപ്രായങ്ങള്‍ കാണിച്ച് പൊതുജനത്തെ കബളിപ്പിക്കുന്ന തബ്ലീഗുകാരുടെ നേതാക്കളും വാദങ്ങളും ഒരു സത്യവിശ്വാസിക്കും ഉള്‍കൊള്ളാന്‍ കഴിയാത്തതാണ്. ഇവരാണ് ദയൂബന്ദ് ഉലമാക്കളുടെ പോരിശയോതി സമൂഹത്തെ വഴി പിഴപ്പിക്കുന്നത്. സ്വഹാബികള്‍ മുതല്‍ മദ്ഹബിന്റെ ഇമാമുകള്‍ വരെയുള്ളവര്‍ക്ക് മനസ്സിലാവാത്ത ഇസ്ലാം സ്വര്‍ഗം പ്രതീക്ഷിക്കുന്നവര്‍ കരുതിയിരിക്കുക തന്നെ വേണം.

[09/04, 2:37 pm] سلام ويناد: തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി● 

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0

ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍ പ്രചരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുക എന്നത്. തബ്ലീഗുകാരും ഈ മതവിരുദ്ധതയില്‍ കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര്‍ ബിദ്അത്തിന്റെ നേര്‍പതിപ്പാണെന്നു വ്യക്തമാവുന്നു.

മൗലിദില്‍ കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില്‍ കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍ ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള്‍ തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക: “ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)


മറ്റൊരു ഫത്വകാണുക: കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില്‍ പങ്കെടുക്കലുംപലകാരണങ്ങളാല്‍ അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)


തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.

നബിദിനാഘോഷം ബിദ്അത്ത്

വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില്‍ സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില്‍ ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92).

ലോകപണ്ഡിതര്‍ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്‍ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില്‍ പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പം മനസ്സിലായില്ലെന്ന് നടിക്കരുത്.

നബി(സ്വ)യെ ചിന്തിച്ച് പോകരുത്

തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്‍ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്കാള്‍ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്‍ക്കല്‍ ശിര്‍ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല്‍ മുസ്തഖീം പേ.97). അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള്‍ ഭര്‍ത്സിക്കുന്നത്.

മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?

തിരുനബി(സ്വ) തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില്‍ രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30).

തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയതുദ്ധരിച്ച് ഇമാം ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില്‍ നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.

മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികള്‍

അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര്‍ വിശേഷിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര്‍ അവരുടെ ദേവന്‍മാരോട് വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍… എന്നിവരോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്‍ണ്ണമായും പിന്തുടര്‍ന്നു’(രിസാലത്തുത്തൗഹീദ് പേ.51).

ദേവിദേവന്‍മാര്‍ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന്‍ തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.

അബൂജഹലിനുതുല്യം

ലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്‍: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള്‍ അവരുടെ ആരാധ്യരും അല്ലാഹുവും സമന്‍മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു. അവരെ വിളിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, ശിപാര്‍ശകരാക്കി ഇതെല്ലാമാണ് അവര്‍ ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില്‍ തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).

ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്‍ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന്‍ റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്‍ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്‍ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില്‍ ഇത്തരം കാപട്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.

ഇസ്തിഗാസക്കെതിരെ

ഇന്ത്യയില്‍ ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ യാ ശൈഖ് അബ്ദല്‍ഖാദിര്‍ ജീലാനീ ശൈഅന്‍ ലില്ലാഹ് (ശൈഖവര്‍കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. ഇതില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല്‍ ഈമാന്‍ പേ.68, രിസാലത്തുതൗഹീദ് പേ.161).

മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില്‍ നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

വിളികേള്‍ക്കുമെന്ന് കരുതിയാല്‍

ഇസ്മാഇല്‍ ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് ശിര്‍ക്കാണ്. ഇവിടെ ആവശ്യ പൂര്‍ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്‍ക്ക് സംഭവിച്ചു’’ (തഖ്വിയതുല്‍ ഈമാന്‍ പേ.32, രിസാലത്തുത്തൗഹീദ് പേ.105)

മഹത്തുക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കേള്‍വിക്കും കാഴ്ചക്കും പരിധി നിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില്‍ നിന്നും ഉമര്‍(റ) നല്‍കിയ “പര്‍വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്‍ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില്‍ നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില്‍ നിന്നു വ്യക്തം. മറ്റനവധി രേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല്‍ മറ്റൊരു കാര്യം സൂചിപ്പിക്കാം.

മഹാന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അവര്‍ സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്‍ത്ഥനയും ഇസ്ലാമിക ചരിത്രത്തില്‍ ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്‍ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില്‍ നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലും ഇവര്‍ സമൂഹധാരയില്‍ നിന്നു പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്.

അദൃശ്യജ്ഞാനം ഒരാള്‍ക്കുമില്ല

തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ. ‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)

അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്‍!

അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആനും പ്രമാണങ്ങളും പറയുമ്പോള്‍ അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്‍. മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന്‍ അപഹസിക്കുന്ന ഇവര്‍ക്ക് ആരാധനാ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനനര്‍ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.

തുടരും


അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

Wednesday, March 22, 2023

തറാവീഹ് : പതിനൊന്നിനെ ദുർബലപ്പെടുത്തുന്നു.!!* .സകരിയാ സ്വലാഹി

 4️⃣

തറാവീഹ്:

മുജാഹിദ് ആദർശ പരിണാമം 

▪️▪️▪️▪️▪️▪️▪️▪️▪️

✍️aslamsquafi payyoli 

*വർഷങ്ങൾക്കുശേഷം പതിനൊന്നിനെ ദുർബലപ്പെടുത്തുന്നു.!!*

➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനത്തിലെ അറിയപ്പെട്ട പ്രഭാഷകനും പണ്ഡിതനും ആയിരുന്നു സക്കരിയ സ്വലാഹി. ധാരാളം ഖണ്ഡന പ്രസംഗങ്ങൾക്കും സംവാദങ്ങൾക്കും നേതൃത്വം കൊടുത്ത അദ്ദേഹം മുജാഹിദുകളുടെ തറാവീഹ് വിഷയത്തിലുള്ള നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 


30 വർഷത്തെ അദ്ദേഹത്തിൻ്റെ  പ്രസംഗവും തറാവീഹ് സംബന്ധമായി എഴുതിയതുമെല്ലാം അദ്ദേഹത്തിന് തന്നെ ദുർബലപ്പെടുത്തുകയും പിൻവലിക്കുകയും ചെയ്യേണ്ടിവന്നു എന്നത് മുജാഹിദ് ആദർശ പരിണാമത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്.


സകരിയ സ്വലാഹി എഴുതുന്നു:

"മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട 30 വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിന്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യ എന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ആളാണ് ഈ ലേഖകൻ (സക്കരിയ സ്വലാഹി). മുജാഹിദ് കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ 11ൽ അധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ. എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നുവരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവ് ഉണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സാപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്.

അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എൻ്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്... ഈ രണ്ട് ലേഖനങ്ങളും ഈയുള്ളവൻ മുജാഹിദ് സംഘടനയിൽ ഉണ്ടായിരുന്ന സമയത്ത് സംഘടനയുടെ ആദർശമായി എഴുതിയതായിരുന്നു. കൂടുതൽ പഠിച്ചപ്പോൾ അതിൽ പല തെറ്റുകളും ഉണ്ടായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട് അതിനാൽ ആ രണ്ട് ലേഖനങ്ങളും ഈയുള്ളവൻ ഇതിനാൽ പിൻവലിക്കുകയാണ്."

(അൽ ഇസ്ലാഹ് മാസിക 

2018 ജൂൺ പേജ് 36)


*israj da-awa wing*

*sirajulhudaalumni*

🔘🔘🔘🔘🔘🔘🔘🔘🔘

Saturday, March 18, 2023

സ്വഹാബികൾ സഹായത്തിന് വേണ്ടി നബിയെ വിളിച്ചതിന് (ഇസ്തിഗാസ )

 സ്വഹാബികൾ സഹായത്തിന് വേണ്ടി നബിയെ വിളിച്ചതിന് (ഇസ്തിഗാസ ) തെളിവില്ലാത്ത കാലത്തോളം  സലഫിയ്യത് 

വളരും എന്ന് എഫ്ബിയിൽ ഒരു സലഫി.


വഹാബിയ്യതിലേക്ക് ജിന്ന് മലക് വിളികൾ ചേക്കേറിയ കാലത്ത്,  ജിന്നിനോട് സഹാബി ചോദിച്ചതിന്  തെളിവുണ്ടോ എന്ന് സുന്നികൾ ചോദിച്ചപ്പോൾ അന്ന് വഹാബി പറഞ്ഞത്  സ്വഹാബി ചെയ്യാത്തതതൊക്കെ ശിർക്കാണോ എന്നായിരുന്നു.!


സ്വഹാബികളുടെ  ഇസ്തിഗാസ ( നബിയിൽ നിന്ന് സഹായം പ്രതീക്ഷിച്ച് നബിയെ വിളിച്ച) യുടെ ധാരാളം സംഭവങ്ങളിൽ ഒന്നാണ്  ത്വബ്റാനി ഉദ്ധരിച്ച സംഭവം. വഫാതായ നബിയെയാണ് ഇതിൽ വിളിക്കുന്നത്.

-ഉസ്മാനുബ്ന് ഹുനൈഫിന്റെ ഈ ഹദീസ് 

ഇബ്നു തൈമിയ്യ വരെ സ്വഹീഹാക്കിയിട്ടുണ്ട്.


وقد روى الطبراني هذا الحديث في المعجم، من حديث ابن وهب عن شبيب بن سعيد، ورواه من حديث أصبغ بن الفرج: حدثنا عبد الله بن وهب عن شبيب بن سعيد المكي عن روح بن القاسم عن أبي جعفر الخطمي المدني عن أبي أمامة بن سهل بن حنيف عن عمه عثمان بن حنيف: أن رجلاً كان يختلف إلى عثمان بن عفان في حاجة له، فلقي عثمان بن حنيف فشكا إليه ذلك، فقال له عثمان بن حنيف: (ائت الميضأة فتوضأ، ثم ائت المسجد فصل فيه ركعتين، ثم قل: اللهم إني أسألك وأتوجه إليك بنبينا محمد صلى الله عليه وسلم نبي الرحمة، يا محمد إني أتوجه بك إلى ربك عز وجل فيقضي لي حاجتي، وتذكر حاجتك، ورح حتى أروح معك، فانطلق الرجل فصنع ما قال له، ثم أتى باب عثمان بن عفان فأجلسه معه على الطنفسة، وقال: حاجتك؟ فذكر حاجته فقضاها له، ثم قال له: ما ذكرت حاجتك حتى كانت هذه الساعة، وقال: ما كانت لك من حاجة فائتنا، ثم إن الرجل خرج من عنده، فلقي عثمان بن حنيف فقال له: جزاك الله خيراً ما كان ينظر في حاجتي، ولا يلتفت إلي حتى كلمته في، فقال عثمان بن حنيف: والله ما كلمته، ولكن شهدت رسول الله صلى الله عليه وسلم وأتاه ضرير فشكا إليه ذهاب بصره فقال له النبي صلى الله عليه وسلم: أفتصبر؟ فقال: يا رسول الله! إنه ليس لي قائد وقد شق علي، فقال له رسول الله صلى الله عليه وسلم: ائت الميضأة، فتوضأ ثم صل ركعتين، ثم ادع بهذه الدعوات، فقال عثمان بن حنيف: فوالله ما تفرقنا، ولا طال بنا الحديث، حتى دخل علينا الرجل كأنه لم يكن به ضر قط).


قال الطبراني: روى هذا الحديث شعبة عن أبي جعفر واسمه عمير بن يزيد وهو ثقة، تفرد به عثمان بن عمر عن شعبة قال أبو عبد الله المقدسي: والحديث صحيح.


قلت: والطبراني ذكر تفرده بمبلغ علمه، ولم تبلغه رواية روح بن عبادة عن شعبة، وذلك إسناد صحيح، يبيّن أنه لم ينفرد به عثمان بن عمر

(التوسل والوسيلة)


അതോ ലോകം നിയന്ത്രിക്കുന്ന ഔലിയാക്കളുണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ ഇബ്ൻ തൈമിയ്യയെ സലഫികൾ കാഫിറാക്കിയോ ?


#ഡോ_ഫൈസൽ_അഹ്സനി_രണ്ടത്താണി

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...