Monday, April 17, 2023

നിങ്ങൾ സകാത്ത് നൽകിയോ

 *നിങ്ങൾ സകാത്ത് നൽകിയോ*


നിങ്ങളുടെ കയ്യിൽ 595 ഗ്രാം വെള്ളിക്ക് സമാനമായ സഖ്യ 45000 രൂപയോ അതിൽ കൂടുതലോ ഉണ്ടോ ?


1.ഒരു വർഷം നിങ്ങളുടെ കയ്യിൽ സൂക്ഷിച്ചാൽ


2.ബാങ്കിൽ സൂക്ഷിച്ചാൽ


3.മറ്റൊരാളുടെ അടുക്കൽ സൂക്ഷിച്ചാൽ


4.നിങ്ങളുടെ കുടുംബത്തിനോ മറ്റോ കടം കൊടുത്താൽ


5. ജോലിയുടെ ആവശ്യത്തിനും മറ്റും

മൂൻകൂട്ടി നൽകുന്ന പണം 


6. കച്ചവടത്തിന്  ശയർ നൽകിയത്


7. കുറിയിൽ നിക്ഷേപിച്ച് നിക്ഷിത കണക്ക് എത്തിയതിന് ശേഷം ഒരു വർഷമായാൽ


8.തിരിച്ചു നൽകണമെന്ന വെവസ്ഥയിൽ മറ്റൊരാൾക്ക്  നൽകിയത് 


9.വീടോ പീടികയോ മറ്റോ വാടകക്കെടുക്കുമ്പോൾ  അഡ്വാൻസായി നൽകുന്ന തുക


10 കച്ചവടം തുടങ്ങി ഒരു വർഷമായാൽ


തുടങ്ങി ധാരാളം സ്ഥലങ്ങളിൽ



നിങ്ങളുടെ കയ്യിൽ 595 ഗ്രാം വെള്ളിക്ക് സമാനമായ സഖ്യ 45000 രൂപ യോ അതിൽ കൂടുതലോ ഒരു വർഷം മേൽ രൂപത്തിൽ ഉണ്ടങ്കിൽ അതിന്റെ 40 ൽ 1 ( 2 .5 /) സകാത്ത് നൽകേണ്ടതാണ്


കച്ചവടത്തിന്റെ സകാത്ത് കൊല്ലവസാനം  കച്ചവട വസ്തുക്കളും മാറ്റി വെക്കാത്ത (കച്ചവടത്തിൽ ഉപയോഗിക്കുന്ന ) പണവും 

മേൽ സഖ്യക്കുള്ളത് ( 595 ഗ്രാം വെള്ളിക്ക് സമാനം) ഉണ്ടങ്കിൽ  സകാത്ത് നൽകണം 


തുടക്കം മുതൽ മേൽ സംഖ്യ ഉണ്ടാവണമെന്നില്ല


സകാത്തിൽ ശ്രദ്ധിക്കേണ്ടത് 


1 നിയ്യത്ത് ചെയ്യുക

2. ഫഖീർ . മിസ്കീൻ കടക്കാർ തുടങ്ങി അവകാശികൾക്ക് നൽകുക


അവകാശകളാണന്ന് ഉറപ്പ് വരുത്തിയതിന്ന് ശേഷമേ നൽകാവു

കാരണം അവകാശികളല്ലാത്തവർക്ക് നൽകിയാൽ ഒരിക്കലും സകാത്ത് വീടുകയില്ല.


അല്ലാഹു പറയുന്നു


 തൌബ  - 9:34


۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ


. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക!- 


`ജഹന്നമി' ന്‍റെ [നരകത്തിന്‍റെ] അഗ്നിയില്‍ വെച്ച്‌ അത്‌ കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ദിവസം, എന്നിട്ട്‌ അതുകൊണ്ട്‌ അവരുടെ നെറ്റികള്‍ക്കും, പാര്‍ശ്വങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടു വെ(ച്ചു കരി)ക്കപ്പെടുകയും ചെയ്യുന്ന (ദിവസം). `ഇതത്രെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചത്‌; അതിനാല്‍, നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നതിനെ നിങ്ങള്‍ രുചിച്ചുനോക്കിക്കൊള്ളുവിനഎന്ന്‌ അവരോട്‌ പറയപ്പടുകയും ചെയ്യും)


തൌബ  - 9:35


അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....