Thursday, April 13, 2023

തറാവീഹ്ജാബിർ (റ) #വിന്റെ_ഹദീസ്_തെളിവിന്_പറ്റില്ല.

 ഭാഗം: 7


#ജാബിർ (റ) #വിന്റെ_ഹദീസ്_തെളിവിന്_പറ്റില്ല.


 "സലഫികൾ" കൂട്ട് പിടിക്കുന്ന മറ്റൊരു ഹദീസ് ജാബിർ (റ) വിനെ തൊട്ട് ഇമാം ഇബ്നു ഹിബ്ബാൻ സ്വഹീഹിൽ ഉദ്ധരിക്കുന്ന ഹദീസാണ്.


:وفي صحيح ابن حبان: حدثنا يعقوب القمي، قال حدثنا عيسى بن جارية عن جابر بن عبد الله، قال: صلى بنا رسول الله صلى الله عليه وسلم في رمضان ثمان ركعة والوتر


◉ صحيح ابن حبان:  2409


"ജാബിർ (റ) വിൽ നിന്ന് ഈസബ്നു ജാരിയ വഴി ഇമാം ഇബ്നു ഹിബ്ബാൻ ഉദ്ധരിക്കുന്നു: തിരു നബി (സ്വ) റമളാനിൽ ഞങ്ങളോട് കൂടെ 8 റക്അത്തും വിത്റുമാണ് നിസ്കരിച്ചത്"


 തിരുനബി (സ്വ) യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായി സ്ഥിരപെട്ടിട്ടില്ല എന്ന് നിരവധി പൗരാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിനാം സ്ഥിരപെടുത്തിയല്ലോ....

അതിൽ നിന്ന് ജാബിർ (റ) വിന്റെ ഹദീസ് പ്രമാണയോഗ്യമല്ലന്ന് സ്ഥിരപെടുമല്ലോ....


 മാത്രവുമല്ല പ്രസ്തുത  ഹദീസിന്റെ പരമ്പരയിലെ ഈസബ്നു ജാരിയ ഹദീസ് നിരൂപണ ശാസ്ത്രത്തിൽ അയോഗ്യത കൽപിക്കപെട്ട റാവിയുമാണ്.

നിരവധി മഹദിസുകൾ അത് വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണാം


◉ ميزان الإعتدال/ الحافظ الذهبي 3/ 311

◉ تهذيب التهذيب/ الإمام ابن حجر العسقلاني 8/ 207

◉ الضعفاء الكبير/ أبو جعفر العقيلي 3/ 383

◉ الضعفاء والمتركون/ الإمام ابن الجوزي 3/ 238

◉ أوجز المسالك/ الشيخ محمد زكريا 503، 504


പി.പി. ഉവൈസ് അദനി വെട്ടുപാറ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....