മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്.
ശൈഖ് ജീലാനി(റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുൻയത്തിൽ ഇത് പറയാൻ വേണ്ടി മാത്രം ഒരു അദ്ധ്യായം തന്നെ കൊണ്ടുവന്നിട്ടുണ്ട്.
◉ فصل: في فضل صيام يوم السابع والعشرين من رجب[عبد القادر الجيلاني، الغنية لطالبي طريق الحق، ٣٣٢/١]
റജബ് 27 ന് അനുഷ്ഠിക്കുന്ന നോമ്പിൻ്റെ മഹത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം - (അൽ ഗുൻയത് - 1/361)
ശേഷം അവിടുന്ന് ഉദ്ധരിക്കുന്നു.
◉ من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرًا، [عبد القادر الجيلاني ,الغنية لطالبي طريق الحق ,1/332]
റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് അനുഷ്ഠിച്ചു ധന്യമാക്കിയാൽ അറുപത് കൊല്ലത്തെ ഇബാദത്തുകളുടെ പ്രതിഫലം അല്ലാഹു അവന് എഴുതപ്പെടുന്നതാണ്. (ഗുന്‍യത്ത്:1/332)
അബൂ ഹുറൈറ(റ) വിനെ തൊട്ട് ഈ ഹദീസ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) റജബ് 27 ലെ നോമ്പ് സുന്നതാണ് എന്ന് പറഞ്ഞു കൊണ്ട് തന്റെ ഇഹ്‌യയിൽ ഉദ്ധരിക്കുന്നുണ്ട്. "റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു." (ഇഹ്‍യാഅ് 1/361).
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു:
- قيل: ومن البدع: صوم رجب، وليس كذلك، بل هو سنةٌ فاضلةٌ، كما بينتُه في «الفتاوى» وبسطت الكلام فيه. ( فتح المبين بشرح الأربعين - ١/٢٢٦)
- റജബിലെ നോമ്പ് ബിദ്അതാണെന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അത് ശരിയല്ല. മറിച് വളരെ ശ്രേഷ്ഠമായ സുന്നതാണത്. ഇത് വിശാലമായി ഞാൻ ഫത്താവയിൽ പ്രതിപാദിച്ചിട്ടുണ്ട്. (ഫതഹുൽ മുബീൻ -1/226)
ഏതോ ഒരു പണ്ഡിതൻ റജബ് മാസത്തെ നോമ്പിനെ കുറിച്ചുള്ള ഹദീസുകൾ ളഈഫാണെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ അന്നത്തെ നോമ്പിൽ നിന്ന് വിരോധിക്കുന്നുണ്ടെന്ന് ഇബ്നു ഹജറുൽ ഹൈതമി(റ)വിനോട് പരാതിയുമായി വന്നത് തന്റെ ഫത്താവയിൽ കാണാം. മഹാൻ മറുപടി നൽകി:
وأمّا اسْتِمْرارُ هَذا الفَقِيهِ عَلى نَهْيِ النّاسِ عَنْ صَوْمِ رَجَب فَهُوَ جَهْلٌ مِنهُ وجُزافٌ عَلى هَذِهِ الشَّرِيعَةِ المُطَهَّرَةِ فَإنْ لَمْ يَرْجِع عَنْ ذَلِكَ وإلّا وجَبَ عَلى حُكّامِ الشَّرِيعَةِ المُطَهَّرَةِ زَجْرُهُ وتَعْزِيرُهُ التَّعْزِيرَ البَلِيغَ المانِعَ لَهُ
നിങ്ങൾ പറഞ്ഞ പണ്ഡിതൻ ഈ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ജനങ്ങളെ ഈ മാസത്തിലെ നോമ്പിൽ നിന്ന് തടയുകയും ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വിവര ശൂന്യത മാത്രമാണത്. ഈ ദീനിന്റെ പരിശുദ്ധമായ ശരീഅതിന്റെ പേരിലുള്ള അശ്രദ്ധയുമാണ്. ഈ വാദത്തിൽ നിന്നദ്ധേഹം പിൻവാങ്ങിയിട്ടില്ലെങ്കിൽ ശരീഅഃത് നടപ്പിൽ വരുത്തുന്ന ഹാകിമിന് അദ്ദേഹത്തിനെ അതിൽ നിന്ന് പിന്തിരിപ്പിക്കലും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കലും നിർബന്ധമാണ്.
ഇബ്നു ഹജർ(റ) വീണ്ടും പറയുന്നു.
◉والذي يَنْهى عَنْ صَوْمِهِ جاهِلٌ مَعْرُوفٌ بِالجَهْلِ ولا يَحِلُّ لِمُسْلِمٍ أنْ يُقَلِّدَهُ (فتاوي الكبرى الفقهية -٢/٥٤)
റജബിലെ നോമ്പിനെ എതിർക്കുന്നവർ വിഡ്ഡിയാണ്. അറിയപ്പെട്ട പരമ വിഡ്ഢി. അവനെ ഒരു മുസ്‌ലിമിനും പിന്തുടരാൻ പറ്റുകയില്ല.! (ഫതാവൽ കുബ്റാ- 2/54)
മിഅ്റാജ് ദിനത്തില്‍ തന്നെ നോമ്പ് സുന്നത്താണെന്ന് മറ്റു പല കര്‍മശാസ്ത്ര ഇമാമുകള്ളും വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാമ സുലൈമാനുൽ ജമൽ(റ) രേഖപ്പെടുത്തുന്നു.
മിഅ്റാജിന്റെ ദിവസത്തിലെ നോമ്പ് സുന്നതാണ്.(ഹാഷിയത്തുൽ ജമൽ:3/468)
◉ ويستحب صوم يوم المعراج [حاشيةالجمل٣/٤٦٨]
#പുറമെ എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നതാണെന്നു എല്ലാ ഫുഖഹാക്കളും പഠിപ്പിച്ചിട്ടുണ്ട്. ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം
#ഇനി ഹദീസ് ളഈഫാണെന്ന് പറഞ്ഞു നോമ്പിനെ നിഷേധിക്കുന്നവർക്കും ഇബ്നു ഹജർ(റ) മറുപടി കൊടുക്കുന്നുണ്ട്. ളഈഫായ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങൾ ചെയ്യാൻ പറ്റുമെന്നത് ദീനിൽ ഇജ്മാഉള്ള കാര്യമാണ്. ബിദ്അതുകാരുടെ നേതാവായ ഇബ്നു തൈമിയ്യ പോലും അത് സമ്മതിക്കുന്നുണ്ട്.
ബിദ്അതുകാർ ഈ ഹദീസുകൾ ളഈഫാണെന്ന് പറയാൻ ഉദ്ധരിക്കുന്ന ഇബ്നു ഹജറുൽ അസ്ഖലാനി(റ) അതേ ഗ്രന്ഥത്തിൽ തന്നെ ഈ കാര്യം തുറന്നു പറയുന്നുണ്ട്.
" اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة" (تبيين العجب بما ورد في فضل رجب (23-26 )
ളഈഫായ ഹദീസുകൾ പുണ്യ കർമങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ ഇളവ് ഉണ്ടെന്നത് അവറിവുള്ള ആളുകളിൽ നിന്ന് പ്രസിദ്ധമാണ്..
അത് കൊണ്ട് ഇത്തരം നന്മ മുടക്കികളെ നമ്മൾ കരുതിയിരുന്നേ മതിയാകൂ...
---------------------------------------------------
കൂടുതൽ രേഖകൾക്ക് :
◉روى أبو هريرة أن رسول الله ﷺ قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرًا (٣) وهو اليوم الذي أهبط الله فيه جبرائيل عليه السلام على محمد ﷺ بالرسالة.[أبو حامد الغزالي ,إحياء علوم الدين ,1/361]
◉ وليلة النصف منه وليلة سبع وعشرين منه وهي ليلة المعراج [أبو حامد الغزالي ,إحياء علوم الدين ,1/361]
◉ قيل: ومن البدع صوم رجب، وليس كذلك بل هو سنة فاضلة، كما بينته في الفتاوي وبسطت الكلام عليه. [البكري الدمياطي ,إعانة الطالبين على حل ألفاظ فتح المعين ,1/313]
◉ إعانة الطالبين على حل ألفاظ فتح المعين ١/٣١٣
✍️ Mohammed Yaseen Kalluvettupara