Tuesday, December 21, 2021

ക്രസ്തേനിസം:ബൈബിളിലെ 1️⃣0️⃣1️⃣ #വ്യക്തമായ #വൈരുദ്ധ്യങ്ങൾ:

 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

 #ബൈബിളിലെ  1️⃣0️⃣1️⃣ #വ്യക്തമായ  #വൈരുദ്ധ്യങ്ങൾ:

🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀🌹🍀

➖➖➖➖➖➖➖➖➖➖➖➖➖


0️⃣1️⃣. യാക്കോബ്  മൽപ്പിടുത്തം നടത്തിയത് ആരുമായി?


'ദൈവവുമായി' - (ഉൽപത്തി 32:22–32)


'മാലാഖയുമായി' -  (ഹോശേയാ 12:4)

➖➖➖➖➖➖➖➖➖➖➖➖➖


0️⃣2️⃣.ഇസ്രായേലിൽ എത്ര പോരാളികളെ കണ്ടെത്തി?


എൺപതിനായിരം (2.ശമൂവേൽ 24: 9)


പതിനൊന്നുലക്ഷംപേര്‍ (1.ദിനവൃത്താന്തം 21:5)


➖➖➖➖➖➖➖➖➖➖➖➖➖


0️⃣3️⃣. യെഹൂദയിൽ എത്ര പോരാളികളെ കണ്ടെത്തി?


അഞ്ചുലക്ഷം (2.ശമൂവേൽ 24: 9)


നാലുലക്ഷത്തെഴുപതിനായിരം (1.ദിനവൃത്താന്തം 21:5)


➖➖➖➖➖➖➖➖➖➖➖➖➖


0️⃣4️⃣. യിസ്രായേലിന്റെ യോദ്ധാക്കളെ എണ്ണാൻ ദാവീദിന് തോന്നിച്ചത് ആര്?


'ദൈവം' - (2.സാമൂവേൽ 24:1)


'സാത്താൻ' - (1.ദിനവൃത്താന്തം 21:1)


➖➖➖➖➖➖➖➖➖➖➖➖➖


0️⃣5️⃣. ദൈവം ഗാദ്പ്രവാചകനെ ദാവീദിന്റെ അടുക്കലേക്ക് അയച്ചത് എത്രവർഷത്തെ ക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ഭയപ്പെടുത്താനായിരുന്നു? 


ഏഴ് - (2.ശമൂവേൽ 24:13)


മൂന്ന് - (1.ദിനവൃത്താന്തം 21:12)


➖➖➖➖➖➖➖➖➖➖➖➖➖


0️⃣6️⃣. യെരൂശലേം ഭരിക്കാൻ തുടങ്ങിയപ്പോൾ അഹസ്യാവിന് എത്ര വയസ്സായിരുന്നു?* 


ഇരുപത്തിരണ്ട് (2.രാജാക്കന്മാർ 8:26)


നാൽപ്പത്തിരണ്ട് (2.ദിനവൃത്താന്തം 22: 2)


➖➖➖➖➖➖➖➖➖➖➖➖➖


0️⃣7️⃣. യെഹോയാഖീം  രാജാവാകുമ്പോൾ അവന്നു എത്ര വയസ്സായിരുന്നു?


പതിനെട്ട് -  (2.രാജാക്കന്മാർ 24:8)


എട്ട് - (2.ദിനവൃത്താന്തം 36:9)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


 0️⃣8️⃣. യെഹോയാഖീം എത്രകാലം ജറുസലേം ഭരിച്ചു? 


മൂന്ന് മാസം (2 രാജാക്കന്മാർ 24: 8)


മൂന്നു മാസവും പത്തു ദിവസവും (2 ദിനവൃത്താന്തം 36: 9)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


 0️⃣9️⃣. ദാവീദിന്റെ വീരന്മാരിൽ കീർത്തി പ്രാപിച്ച യോശേബ് എന്ന പോരാളി കുന്തം ഉയർത്തി ഒരേസമയം എത്ര പേരെ കൊന്നു? 


എണ്ണൂറ് (2.ശമൂവേൽ 23:8)


മുന്നൂറ് (1.ദിനവൃത്താന്തം 11:11)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


 1️⃣0️⃣. ദാവീദ് ഉടമ്പടി പെട്ടകം യെരൂശലേമിൽ കൊണ്ടുവന്നത് എപ്പോഴാണ്? ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നതിനു മുമ്പോ ശേഷമോ?


ശേഷം (2.ശമൂവേൽ 5 & 6)


മുമ്പ് (1.ദിനവൃത്താന്തം 13 & 14)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣1️⃣. എത്ര ജോഡി ശുദ്ധമായ മൃഗങ്ങളെ പെട്ടകത്തിൽ കയറ്റാനാണ് ദൈവം നോഹയോട് പറഞ്ഞത്? 


രണ്ട് - (ഉല്പത്തി 6:19, 20)


ഏഴ് - (ഉല്പത്തി 7:2). 


➖➖➖➖➖➖➖➖➖➖➖➖➖


1️⃣2️⃣. ദാവീദ് സോബ രാജാവിനെ തോൽപ്പിച്ചപ്പോൾ എത്ര കുതിരപ്പടയാളികളെ പിടികൂടി?


ആയിരത്തി എഴുനൂറ് (2.ശമൂവേൽ 8: 4)


ഏഴായിരം (1.ദിനവൃത്താന്തം 18: 4)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣3️⃣. ശലോമോന് എത്ര കുതിരാലയങ്ങൾ ഉണ്ടായിരുന്നു?* 


നാൽപതിനായിരം (1.രാജാക്കന്മാർ 4:26)


നാലായിരം (2 ദിനവൃത്താന്തം 9:25)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣4️⃣. ആസാ രാജാവിന്റെ ഭരണത്തിന്റെ ഏത് വർഷത്തിലാണ് ഇസ്രായേൽ രാജാവായ ബാഷ മരിച്ചത്?* 


ഇരുപത്തിയാറാം വർഷം (1.രാജാക്കന്മാർ 15:33 - 16: 8)


മുപ്പത്തിയാറാം വർഷത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു ..


(2ദിനവൃത്താന്തം 16: 1)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣5️⃣. ആലയം പണിയുന്നതിനായി ശലോമോൻ എത്ര മേൽവിചാരകരെ നിയോഗിച്ചു?


മൂവായിരത്തി അറുനൂറ്


(2.ദിനവൃത്താന്തം 2: 2)


മൂവായിരത്തി മുന്നൂറ് 


(1.രാജാക്കന്മാർ 5:16)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣6️⃣. ശലോമോൻ ഉണ്ടാക്കിയ വാർപ്പുകടലിൽ എത്ര ബാത്ത് വെള്ളം ഉൾക്കൊള്ളുമായിരുന്നു?* 


രണ്ടായിരം


(1.രാജാക്കന്മാർ 7:26)


മൂവായിരത്തിലധികം 


(2.ദിനവൃത്താന്തം 4: 5)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣7️⃣. ബാബിലോണിയൻ അടിമത്തത്തിൽ നിന്ന് മോചിതരായ ഇസ്രായേല്യരിൽ, പഹ്‌റത്ത്-മോവാബിന്റെ മക്കൾ എത്രപേർ ഉണ്ടായിരുന്നു? 


രണ്ടായിരത്തി തൊണ്ണൂറ്റി പന്ത്രണ്ട് (എസ്ര 2: 6)


രണ്ടായിരത്തി തൊണ്ണൂറ്റി പതിനെട്ട് (നെഹെമ്യാവു 7:11)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣8️⃣. സത്തുവിന്റെ (Zattu) മക്കൾ എത്രപേർ ഉണ്ടായിരുന്നു? 


തൊണ്ണൂറ്റിനാല്പത്തഞ്ചു (എസ്രാ 2: 8)


എൺപത്തി നാൽപത്തിയഞ്ച് (നെഹെമ്യാവു 7:13)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣9️⃣. അസ്ഗദിന്റെ (Azgad) മക്കൾ എത്രപേർ ഉണ്ടായിരുന്നു?


ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട് (എസ്ര 2:12)


രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട് (നെഹെമ്യാവു 7:17)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣0️⃣. അദിൻന്റെ (Adin) മക്കൾ എത്രപേർ ഉണ്ടായിരുന്നു? 


നാനൂറ്റമ്പത്തിനാല് (എസ്രാ 2:15)


അറുനൂറ്റമ്പത്തഞ്ചു (നെഹെമ്യാവു 7:20)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣1️⃣. ഹാശുമിന്റെ (Hashum) മക്കൾ എത്രപേർ ഉണ്ടായിരുന്നു?


ഇരുനൂറ്റി ഇരുപത്തിമൂന്ന് (എസ്ര 2:19)


മുന്നൂറ്റി ഇരുപത്തിയെട്ട് (നെഹെമ്യാവു 7:22)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣2️⃣. ബെഥേലിന്റെയും ഐയുടെയും മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 


ഇരുനൂറ്റി ഇരുപത്തിമൂന്ന് (എസ്രാ 2:28)


നൂറ്റിയിരുപത്തിമൂന്ന് (നെഹെമ്യാവു 7:32)


➖➖➖➖➖➖➖➖➖➖➖➖➖


 2️⃣3️⃣. എസ്രാ 2:64, നെഹെമ്യാവു 7:66 എന്നി വാക്യങ്ങൾ അനുസരിച്ച് സമ്മേളനത്തിലെ (Assembly യിലെ) സഭയുടെ ആകെ എണ്ണം 42,360 ആണെന്ന് പറയുന്നു. സംഖ്യകൾ‌ കൂട്ടിയാൽ ഇത് ഒട്ടും യോജിക്കുന്നുമില്ല.

 ഓരോ പുസ്തകത്തിൽ നിന്നും ലഭിച്ച ആകെത്തുക ഇപ്രകാരമാണ്:


29,818 (എസ്രാ)


31,089 (നെഹെമിയ)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣4️⃣. അസംബ്ലിയിൽ എത്ര ഗായകർ ഉണ്ടായിരുന്നു? 


ഇരുനൂറ് (എസ്രാ 2:65)


ഇരുനൂറ്റിനാല്പത്തഞ്ചു (നെഹെമ്യാവു 7:67)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣5️⃣. അബീയാ രാജാവിന്റെ മാതാവിന്റെ പേര്?* 


ഗിബെയയിലെ യൂറിയലിന്റെ മകളായ മിഖയ്യ (2.ദിനവൃത്താന്തം 13: 2)


അബ്ശാലോമിന്റെ മകളായ മച്ചാ (2.ദിനവൃത്താന്തം 11:20) 


എന്നാൽ അബ്ശാലോമിന് താമാർ എന്നു പേരുള്ള ഒരു മകളേ ഉണ്ടായിരുന്നുള്ളൂ (2.ശമൂവേൽ 14:27)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣6️⃣. യോശുവയും ഇസ്രായേല്യരും കൂടി ജറുസലേം പിടിച്ചെടുത്തുവോ?. 


അതെ (യോശുവ 10:23,40)


ഇല്ല (യോശുവ 15:63)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣7️⃣. 'മനുഷ്യന്റെ ആയുസ്സ് 120 വർഷമായിരിക്കും' 

(ഉൽപത്തി 6:3)


അതിനുശേഷം ജനിച്ച പലരും അതിലും കൂടുതൽ വർഷങ്ങൾ ജീവിച്ചു. അർപ്പക്ഷാദ് 438 വർഷം ജീവിച്ചു. മകൻ ശേലഹ് 433 വർഷം ജീവിച്ചു. അദ്ദേഹത്തിന്റെ മകൻ ഏബെർ 464 വർഷം ജീവിച്ചു (ഉല്പത്തി 11:12-16)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣8️⃣. വിലക്കപ്പെട്ട വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.

 (ഉൽപത്തി 2:17)


വിലക്കപ്പെട്ട കനി ആദാം ഭക്ഷിച്ചിട്ടും 930 വയസ്സ് വരെ അദ്ദേഹം ജീവിക്കുകയും ചെയ്തു (ഉൽപത്തി 5:5)


➖➖➖➖➖➖➖➖➖➖➖➖➖


2️⃣9️⃣. മിദ്യാന്യർ യോസേഫിനെ ആർക്കാണ് വിറ്റത്?


'ഇസ്മായേല്യർക്ക്' - (ഉല്പത്തി 37:28)


'ഫറവോന്റെ ഉദ്യോഗസ്ഥനായ പോത്തിഫർക്ക്' (ഉൽപത്തി 37:36)


➖➖➖➖➖➖➖➖➖➖➖➖➖


3️⃣0️⃣. ആരാണ് യോസേഫിനെ ഈജിപ്തിലേക്ക് കൊണ്ടുവന്നത്? 


'ഇസ്മായേല്യർ' - (ഉൽപത്തി 37:28)


മിദ്യാന്യർ' - (ഉൽപത്തി 37:36)


➖➖➖➖➖➖➖➖➖➖➖➖➖


3️⃣1️⃣. ദൈവം തന്റെ മനസ്സ് മാറ്റുന്നുണ്ടോ?


അതെ. 'യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാൽ: ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു.'  - (1.ശമൂവേൽ 15:10-11)


'യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല'- (1.ശമൂവേൽ 15:29)


അതെ. യഹോവ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.' - (1.ശമൂവേൽ 15:35). 


മുകളിലുള്ള മൂന്ന് ഉദ്ധരണികളും എല്ലാം ഒരേ പുസ്തകത്തിന്റെ ഒരേ അദ്ധ്യാത്തിൽ നിന്നും ഉള്ളതാണെന്ന് ശ്രദ്ധിക്കുക! കൂടാതെ, മറ്റു പല സന്ദർഭങ്ങളിലും ദൈവം അനുതപിച്ചുവെന്ന് ബൈബിൾ പറയുന്നു:


i. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി' - (ഉൽപത്തി 6:6)


'മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും  ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു' -(ഉൽപത്തി 6:7)


ii. 'അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു.' -  (പുറപ്പാട് 32:14)


......................................


3️⃣2️⃣. മോശെയും അഹ്റോനും ചെയ്ത ഓരോ അത്ഭുതങ്ങളെപ്പോലെ തന്നെയായിരുന്നു മാന്ത്രികന്മാരും തങ്ങളുടെ ജാലവിദ്യകളാൽ ചെയ്തതെന്ന് ബൈബിൾ പറയുന്നു. 


'മോശയും അഹരോനും നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീർന്നു.' - (പുറപ്പാട് 7:20-21)


'മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു'- (പുറപ്പാടു 7:22).


➖➖➖➖➖➖➖➖➖➖➖➖➖


3️⃣3️⃣. ആരാണ് ഗോലിയോത്തിനെ കൊന്നത്?


ദാവീദ് (1.ശമൂവേൽ 17:23-50)


'എൽഹാനാൻ' - (2.ശമൂവേൽ 21:19)


➖➖➖➖➖➖➖➖➖➖➖➖➖


3️⃣4️⃣. ശൌലിനെ കൊന്നതാര്?


ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ  വീണു, ശൌൽ മരിച്ചു  (1.ശമൂവേൽ 31:4-6)


ഒരു അമാലേക്യൻ അവനെ കൊന്നു (2.ശമൂവേൽ 1:1-16)


➖➖➖➖➖➖➖➖➖➖➖➖➖


3️⃣5️⃣. യാക്കോബിന്റെ ഭവനത്തിലെ എത്ര അംഗങ്ങൾ ഈജിപ്തിൽ വന്നു?


എഴുപത്  (ഉല്പത്തി 4 & 27)


എഴുപത്തിയഞ്ച് (പ്രവൃ. 7:14)


➖➖➖➖➖➖➖➖➖➖➖➖➖


3️⃣6️⃣. മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാവ് ആരായിരുന്നു?


യാക്കോബ് (മത്തായി1:16)


ഹേലി (ലൂക്കോസ് 3:23)


➖➖➖➖➖➖➖➖➖➖➖➖➖


3️⃣7️⃣. യേശുവിന്റെ വംശാവലി ദാവീദിന്റെ ഏത് പുത്രനിൽനിന്നാണ്? 


ശലോമോൻ (മത്തായി 1: 6)


നാഥാൻ (ലൂക്കോസ് 3: 31)


➖➖➖➖➖➖➖➖➖➖➖➖➖


3️⃣8️⃣. ശെയല്തീയേലിന്റെ പിതാവ് ആരായിരുന്നു? 


യെഖൊന്യാ (മത്തായി 1:12)


നേരി (ലൂക്കോസ് 3:27)


➖➖➖➖➖➖➖➖➖➖➖➖➖


3️⃣9️⃣. യേശുവിന്റെ പൂർവ്വികനായ സെരുബ്ബാബേലിന്റെ മകൻ?


അബീഹൂദ് (മത്തായി 1:13)


രേസ (ലൂക്കോസ് 3:27)


എന്നാൽ സെരുബ്ബാബേലിന്റെ ഏഴു പുത്രന്മാർ ഇപ്രകാരമാണ്:


i മെശുല്ലാം, 


ii ഹനന്യാവു, 


iii ഹശൂബാ, 


iv ഓഹെൽ,


v ബേരെഖ്യാവു,


vi ഹസദ്യാവു, 


vii യൂശബ്-ഹേസെദ് 


(1. ദിനവൃത്താന്തം 3:19,20).


അബീഹൂദ്, രേസ എന്നീ പേരുകൾ എന്തായാലും യോജിക്കുന്നില്ല.


➖➖➖➖➖➖➖➖➖➖➖➖➖


4️⃣0️⃣. ഉസ്സീയാവിന്റെ പിതാവ് ആരായിരുന്നു?* 


ജോറാം (മത്തായി 1:8)


അമസിയ (2.ദിനവൃത്താന്തം 26:1)


➖➖➖➖➖➖➖➖➖➖➖➖➖


4️⃣1️⃣. യെഖോന്യാവിന്റെ പിതാവ് ആരായിരുന്നു?


യോശിയാവു (മത്തായി 1:11)


യെഹോയാക്കീം (1.ദിനവൃത്താന്തം 3:16)


➖➖➖➖➖➖➖➖➖➖➖➖➖


 4️⃣2️⃣. ബാബിലോണിയൻ പ്രവാസം മുതൽ നിന്ന് യേശു വരെ എത്ര തലമുറകൾ ഉണ്ടായിരുന്നു? 


പതിനാല് (മത്തായി 1:17)


എന്നാൽ തലമുറകളുടെ സൂക്ഷ്മമായ എണ്ണം പതിമൂന്ന് മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ (മത്തായി 1:12-16 കാണുക)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


4️⃣3️⃣. ആരാണ് ശാലാഹിന്റെ പിതാവ്?


കയിനാൻ (ലൂക്കോസ് 3: 35-36)


അർപ്പക്ഷാദ് (ഉല്പത്തി 11:12)


➖➖➖➖➖➖➖➖➖➖➖➖➖


4️⃣4️⃣. വരുവാനുള്ള ഏലിയാവു യോഹന്നാൻ സ്നാപകനാണോ? 


അതെ (മത്തായി 11:14 & 17:10-13)


അല്ല (യോഹന്നാൻ 1:19-21)


➖➖➖➖➖➖➖➖➖➖➖➖➖


4️⃣5️⃣. ദാവീദിന്റെ സിംഹാസനം യേശു അവകാശമാക്കുമോ?


അതെ, ദൂതൻ പറഞ്ഞു (ലൂക്കോസ് 1:32)


ഇല്ല, അവൻ യെഹോയാക്കീമിന്റെ പിൻഗാമിയായതിനാൽ - (മത്തായി 1: I 1 &


1.ദിനവൃത്താന്തം 3:16 കാണുക) - യെഹോയാക്കീമിനെ ദൈവം ശപിച്ചതിനാൽ ദാവീദിന്റെ സിംഹാസനത്തിൽ അവൻ ഇരിക്കുകയില്ല.


(യിരെമ്യാവു 36:30)


➖➖➖➖➖➖➖➖➖➖➖➖➖


 4️⃣6️⃣. എത്ര മൃഗങ്ങളിൽ സവാരി ചെയ്താണ് യേശു യെരൂശലേമിൽ പ്രവേശിച്ചത്?* 


ഒന്ന് - ഒരു കഴുതക്കുട്ടി (മർക്കോസ് 11:7 & ലൂക്കോസ് 19: 35). അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതിന്മേൽ ഇരുന്നു. ”


രണ്ട് - ഒരു കഴുതയും, കുട്ടിയും (മത്തായി 21:7) "കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു. 


➖➖➖➖➖➖➖➖➖➖➖➖➖


4️⃣7️⃣. യേശു, ക്രിസ്തുവാണെന്ന് ശിമോൻ പത്രോസ് കണ്ടെത്തിയത് എങ്ങനെ?


സ്വർഗത്തിൽ നിന്നുള്ള ഒരു വെളിപ്പെടുത്തലിലൂടെ (മത്തായി 16:17)


അവന്റെ സഹോദരൻ അന്ത്രെയാസ് (Andrew) അവനോടു പറഞ്ഞു (യോഹന്നാൻ 1:41)


➖➖➖➖➖➖➖➖➖➖➖➖➖


4️⃣8️⃣. എവിടെ വെച്ചാണ് യേശു ആദ്യമായി ശിമോൻ പത്രോസിനെയും അന്ത്രെയാസ്നെയും  കണ്ടത്?* 


ഗലീലി കടലിനരികിൽ (മത്തായി 4: 18-22)


യോർദ്ദാൻ നദിയുടെ തീരത്ത് (യോഹന്നാൻ 1:42). അതിനുശേഷം, ഗലീലിയിലേക്ക് പോകാൻ യേശു തീരുമാനിച്ചു (യോഹന്നാൻ 1:43)


➖➖➖➖➖➖➖➖➖➖➖➖➖


4️⃣9️⃣. യേശു യായീറൊസിനെ കണ്ടുമുട്ടിയപ്പോൾ യായീറൊസിന്റെ മകൾ മരിച്ചിരുന്നുവോ? 


അതെ. മത്തായി 9:18 "എന്റെ മകൾ മരിച്ചുപോയി."


ഇല്ല. മർക്കോസ് 5:23  "എന്റെ മകൾ അത്യാസന്ന നിലയിലാണ്."


➖➖➖➖➖➖➖➖➖➖➖➖➖


 5️⃣0️⃣. യാത്രയിൽ ഒരു വടി കൂടെ കൊണ്ടുപോകുവാൻ യേശു ശിഷ്യന്മാരെ അനുവദിച്ചുവോ?* 


അതെ (മർക്കോസ് 6:8)


ഇല്ല (മത്തായി 10:9 &  ലൂക്കോസ് 9: 3)


➖➖➖➖➖➖➖➖➖➖➖➖➖


5️⃣1️⃣. യേശു യോഹന്നാൻ സ്നാപകനാണെന്ന് ഹെരോദാവ് കരുതിയോ?* 


അതെ (മത്തായി 14:2 & മർക്കോസ് 6:16)


ഇല്ല (ലൂക്കോസ് 9:9)


➖➖➖➖➖➖➖➖➖➖➖➖➖


5️⃣2️⃣. യോഹന്നാൻ സ്നാപകൻ യേശുവിനെ സ്നാനത്തിനു മുമ്പ് തിരിച്ചറിഞ്ഞിരുന്നുവോ? 


അതെ (മത്തായി 3:13-14)


ഇല്ല (യോഹന്നാൻ 1:32,33)


➖➖➖➖➖➖➖➖➖➖➖➖➖


5️⃣3️⃣. സ്നാനത്തിനു ശേഷം യോഹന്നാൻ സ്നാപകൻ യേശുവിനെ തിരിച്ചറിഞ്ഞോ?


അതെ (യോഹന്നാൻ 1:32,33)


ഇല്ല (മത്തായി 11:2)


➖➖➖➖➖➖➖➖➖➖➖➖➖


 5️⃣4️⃣. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, യേശു സ്വന്തം സാക്ഷ്യം വഹിക്കുന്നതിനെക്കുറിച്ച് എന്താണ് പറഞ്ഞത്?* 


"ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല." (യോഹന്നാൻ 5:31)


"ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു." (യോഹന്നാൻ 8:14)


➖➖➖➖➖➖➖➖➖➖➖➖➖


5️⃣5️⃣. യേശു യെരൂശലേമിൽ പ്രവേശിച്ചപ്പോൾ അന്നുതന്നെ ദൈവാലയം ശുദ്ധീകരിച്ചോ?


അതെ (മത്തായി 21:12)


ഇല്ല. അവൻ ദൈവാലയത്തിലേക്കു പോയി ചുറ്റും നോക്കി, എന്നാൽ വളരെ വൈകിപ്പോയതിനാൽ അവൻ ഒന്നും ചെയ്തില്ല. പകരം, രാത്രി ചെലവഴിക്കാൻ അവൻ ബെഥാന്യയിലേക്കു പോയി, അടുത്ത ദിവസം രാവിലെ ദൈവാലയം ശുദ്ധീകരിക്കാൻ മടങ്ങിവന്നു. (മർക്കോസ് 11:11- 17)


➖➖➖➖➖➖➖➖➖➖➖➖➖


5️⃣6️⃣. ​​യേശു  അത്തിവൃക്ഷത്തെ ശപിച്ചപ്പോൾ ആ മരം ക്ഷണത്തിൽ  വാടിപ്പോയോ?* 


അതെ. (മത്തായി 21:19)


ഇല്ല. ഒരു രാത്രി എടുത്തു. 'രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.' (മർക്കോസ് 11:20)


➖➖➖➖➖➖➖➖➖➖➖➖➖


5️⃣7️⃣. യൂദാസ് യേശുവിനെ ചുംബിച്ചുവോ?* 


അതെ (മത്തായി 26:48-50)


യേശുവിനെ ചുംബിക്കാൻ യഹൂദാസിനു അടുക്കാൻ കഴിഞ്ഞില്ല (യോഹന്നാൻ 18:3-12)


➖➖➖➖➖➖➖➖➖➖➖➖➖


5️⃣8️⃣. യേശുവിനെ പത്രോസ് തള്ളിപ്പറയുന്നതിനെക്കുറിച്ച് യേശു എന്താണ് പറഞ്ഞത്?* 


“നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി ക്കുകുകയില്ല." (യോഹന്നാൻ 13:38)


"കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു." (മർക്കോസ് 14:30). 


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


5️⃣9️⃣. യേശു സ്വന്തം കുരിശു ചുമന്നുവോ? 


അതെ (യോഹന്നാൻ 19:17)


ഇല്ല (മത്തായി 27:31-32)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣0️⃣. ആലയത്തിന്റെ തിരശ്ശീല കീറുന്നതിനുമുമ്പ് യേശു മരിച്ചുവോ?


അതെ (മത്തായി 27:50-5 & മാർക്കോസ് 15:37-38)


ഇല്ല. തിരശ്ശീല കീറിയശേഷം യേശു ഉറക്കെ നിലവിളിച്ചു. 'പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു' എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോസ് 23:45-46)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣1️⃣. യേശു രഹസ്യമായി വല്ലതും സംസാരിച്ചുവോ? 


ഇല്ല. "ഞാൻ രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല" (യോഹന്നാൻ 18:20)


അതെ. 'ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.' (മാർക്കോസ് 4:34). 


'പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. 


അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല."  (മത്തായി 13:10-11)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣2️⃣. ക്രൂശീകരണ ദിവസം ആറാം മണിക്കൂറിൽ യേശു എവിടെയായിരുന്നു?


കുരിശിൽ (മർക്കോസ് 15:23)


പീലാത്തോസിന്റെ കൊട്ടാരത്തിൽ (യോഹന്നാൻ 19:14)

➖➖➖➖➖➖➖➖➖➖➖➖➖


6️⃣3️⃣. യേശുവിനോടൊപ്പം  ക്രൂശിച്ച രണ്ട് കള്ളന്മാരും യേശുവിനെ പരിഹസിച്ചുവോ? 


അതെ (മാർക്കോസ് 15:32)


'അവരിൽ ഒരാൾ യേശുവിനെ പരിഹസിച്ചു, മറ്റൊരാൾ യേശുവിനെ ന്യായീകരിച്ചു' (ലൂക്കോസ് 23:43)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣4️⃣. കുരിശിലേറ്റപ്പെട്ട അതേ ദിവസം തന്നെ യേശു സ്വർഗത്തിലേക്ക് കയറിയോ? 


അതെ. തന്നെ ന്യായികരിച്ച കള്ളനോട് അവൻ പറഞ്ഞു, 'ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.' (ലൂക്കോസ് 23:43)


ഇല്ല. 'നാല്‌പതു (40) ദിവസങ്ങളോളം അവർക്കു പ്രത്യക്ഷനായി' (പ്രവൃത്തികൾ1:2-3 & ലൂക്കോസ് 24:31)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣5️⃣. പൌലോസ് ദമസ്‌കസിലേക്കു പോകുന്ന വഴിയിൽ ഒരു വെളിച്ചം കാണുകയും ഒരു ശബ്ദം കേൾക്കുകയും ചെയ്തു. എന്നാൽ അവനോടൊപ്പമുണ്ടായിരുന്നവർ ശബ്ദം കേട്ടുവോ?* 


അതെ (പ്രവൃ. 9:7)


ഇല്ല (പ്രവൃ. 22:9)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣6️⃣. വെളിച്ചം കണ്ട പൌലോസ് നിലത്തു വീണു. അവന്റെ സഹയാത്രികരും നിലത്തു വീണുപോയോ? 


അതെ (പ്രവൃ. 26:14)


ഇല്ല (പ്രവൃ. 9:7)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣7️⃣. പൌലോസിന്റെ കടമകൾ എന്തായിരിക്കണമെന്ന് ശബ്‌ദം സ്ഥലത്തുതന്നെ പറഞ്ഞോ?* 


അതെ (പ്രവൃ. 26:16-18)


ഇല്ല. ശബ്ദം പൌലോസിനോട് ദമസ്‌കസ് നഗരത്തിലേക്ക് പോകാൻ കൽപിച്ചു. (പ്രവൃ. 9:7 & 22:10)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣8️⃣. യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ അവർ മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ അവരോടൊപ്പം വിഗ്രഹാർപ്പിതം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. ആ മഹാപാപങ്ങളാൽ ദൈവം അവരെ ബാധിച്ചു. ആ ബാധയിൽ എത്രപേർ മരിച്ചു? 


ഇരുപത്തിനാലായിരം (സംഖ്യാപുസ്തകം 25:1-9)


ഇരുപത്തി മൂവായിരം (1.കൊരിന്ത്യർ 10:8)


➖➖➖➖➖➖➖➖➖➖➖➖➖


6️⃣9️⃣. യേശുവിനെ ഒറ്റിക്കൊടുത്തതിന് ലഭിച്ച രക്ത പണവുമായി യൂദാസ് എന്തു ചെയ്തു?


'അവൻ ആ പണംകൊണ്ട് ഒരു നിലം മേടിച്ചു.'  (പ്രവൃ. 1:18)


'അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു.' (മത്തായി 27:5)

➖➖➖➖➖➖➖➖➖➖➖➖➖,


7️⃣0️⃣. യൂദാസ് ചത്തത് എങ്ങനെ?


'അവൻ പോയി കെട്ടി തൂങ്ങിച്ചത്തു' (മത്തായി 27: 5)


'അവൻ തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.' (പ്രവൃ. 1:18)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


7️⃣1️⃣. ആ നിലത്തിനു 'രക്തനിലം' എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? 


പരദേശികളെ കുഴിച്ചിടുവാനുള്ള സ്ഥലമാകയാൽ ആ നിലത്തിന്നു രക്തനിലം എന്നു പേർ പറയുന്നു.  (മത്തായി 27: 8)


'യൂദാസ് അവിടെ തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയതു കൊണ്ട് ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി' (പ്രവൃ. 1:19)


➖➖➖➖➖➖➖➖➖➖➖➖➖


7️⃣2️⃣. ആര് ആർക്കാണ് മറുവിലയാകുന്നത്?


യേശു അനേകർക്ക് മറുവിലയായി (മർക്കോസ് 10:45).


'ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കും പകരമായ്തീരും' (സദൃശവാക്യങ്ങൾ 21:18)


➖➖➖➖➖➖➖➖➖➖➖➖➖


7️⃣3️⃣. മോശെയുടെ ന്യായപ്രമാണം ഉപയോഗപ്രദമാണോ?* 


അതെ. 'എല്ലാ തിരുവെഴുത്തുകളും പ്രയോജനമുള്ളതാണ്.' (2.തിമോത്തി 3:16)


'ഇല്ല. ആദ്യകല്‍പന  അതിന്റെ ബലഹീനതയും നിഷ്പ്രയോജനത്വവും കൊണ്ടു അസാധുവാക്കപ്പെട്ടു.  ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ല' 


(എബ്രായർ 7:18)


➖➖➖➖➖➖➖➖➖➖➖➖➖


7️⃣4️⃣. കുരിശിൽ എഴുതിവെച്ച കൃത്യമായ വാക്ക് എന്തായിരുന്നു? 


'യെഹൂദന്മാരുടെ രാജാവായ യേശു' (മത്തായി 27:37)


'യെഹൂദന്മാരുടെ രാജാവു'  (മാർക്കോസ് 15:26)


'ഇവൻ യെഹൂദന്മാരുടെ രാജാവു' (ലൂക്കോസ് 23:38)


'നസറായനായ യേശു യെഹൂദന്മാരുടെ രാജാവു' (യോഹന്നാൻ 19:19)


➖➖➖➖➖➖➖➖➖➖➖➖➖


7️⃣5️⃣. യോഹന്നാൻ സ്നാപകനെ കൊല്ലുവാൻ ഹെരോദാവ് ആഗ്രഹിച്ചിരുന്നുവോ?


അതെ (മത്തായി 14:5)


ഇല്ല. അവനെ കൊല്ലാൻ ആഗ്രഹിച്ചത് ഹെരോദാവിന്റെ ഭാര്യ ഹെരോദ്യയാണ്. 'യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു' (മർക്കോസ് 6:20)


➖➖➖➖➖➖➖➖➖➖➖➖➖


7️⃣6️⃣. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പട്ടികയിൽ യേശുവിന്റെ പത്താമത്തെ ശിഷ്യൻ ആരായിരുന്നു? 


തദ്ദായി (മത്തായി 10:1-4 & മർക്കോസ് 3:13 -19)


എരിവുകാരനായ ശിമോൻ (ലൂക്കോസ് 6:15)


➖➖➖➖➖➖➖➖➖➖➖➖➖


 7️⃣7️⃣. ചുങ്കം പിരിക്കുന്ന ആളുടെ ഓഫീസിൽ ഇരിക്കുന്ന ഒരാളെ യേശു കണ്ടു, തന്റെ ശിഷ്യനാകാൻ അവനെ വിളിച്ചു. അവന്റെ പേര് എന്തായിരുന്നു? 


മത്തായി (മത്തായി 9:9)


ലേവി (മർക്കോസ് 2:14 & ലൂക്കോസ് 5:27)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


 7️⃣8️⃣. പെസഹാ ഭക്ഷണത്തിന് മുമ്പോ അതോ ശേഷമോ യേശുവിനെ ക്രൂശിച്ചത്? 


ശേഷം (മർക്കോസ് 14:12-17)


മുമ്പ്. പെസഹാ പെരുന്നാളിന് മുമ്പ് (യോഹന്നാൻ 18:28 &19:14)


➖➖➖➖➖➖➖➖➖➖➖➖➖


7️⃣9️⃣. ക്രൂശീകരണം തടയാൻ യേശു പിതാവിനോട് പ്രാർത്ഥിച്ചിട്ടുണ്ടോ?. 


അതെ. (മത്തായി 26:39; മാർക്കോസ് 14:36; ലൂക്കോസ് 22:42)


ഇല്ല (യോഹന്നാൻ 12:27)


➖➖➖➖➖➖➖➖➖➖➖➖➖


 8️⃣0️⃣. കുരിശ് ഒഴിവാക്കാൻ യേശു പ്രാർത്ഥിക്കുവാൻ  എത്ര തവണ അവൻ ശിഷ്യന്മാരിൽ നിന്ന്  വിട്ടു മാറിപ്പോയി?* 


മൂന്ന് (മത്തായി 26:36-46, മർക്കോസ് 14:32-42)


ഒന്ന്  (ലൂക്കോസ് 22: 39-46)


,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


8️⃣1️⃣. യേശു മരിക്കുമ്പോൾ ശതാധിപൻ എന്താണ് പറഞ്ഞത്? 


'ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു' (ലൂക്കോസ് 23:47)


'ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം' (മാർക്കോസ് 15:39)


➖➖➖➖➖➖➖➖➖➖➖➖➖


8️⃣2️⃣. 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്ത് എന്ന അർത്ഥം വരുന്ന എബ്രായ ഭാഷയിൽ അദ്ദേഹം പ്രാർത്ഥിച്ച വാക്കുകൾ എന്തായിരുന്നു?. 


'എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ' - (മർക്കോസ് 15:34)


'ഏലീ, ഏലീ, ലമ്മാ ശബക്താനി' - (മത്തായി 27:46)


➖➖➖➖➖➖➖➖➖➖➖➖➖


8️⃣3️⃣. യേശു മരിക്കുന്നതിനുമുമ്പ് അവസാനമായി പറഞ്ഞ വാക്കുകൾ എന്തായിരുന്നു? 


'പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു' - (ലൂക്കോസ് 23:46)


'നിവൃത്തിയായി' - (യോഹന്നാൻ 19:30)


➖➖➖➖➖➖➖➖➖➖➖➖➖


8️⃣4️⃣. യേശു കഫർന്നഹൂമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപന്റെ അടിമയെ സുഖപ്പെടുത്തി. ഇതിനായി യേശുവിനോട് അപേക്ഷിക്കാൻ ശതാധിപൻ സ്വയം വന്നുവോ?* 


അതെ (മത്തായി 8: 5)


ഇല്ല. അവൻ യഹൂദന്മാരുടെ ചില മൂപ്പന്മാരെയും സുഹൃത്തുക്കളെയും അയച്ചു (ലൂക്കോസ് 7: 3,6)


➖➖➖➖➖➖➖➖➖➖➖➖➖


8️⃣5️⃣. യേശുവിനു പുറമെ മറ്റാരെങ്കിലും സ്വർഗ്ഗത്തിലേക്ക് കയറിയിട്ടുണ്ടോ?* 


ഇല്ല. സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല' (യോഹന്നാൻ 3:13)


അതെ. “ഏലിയാവ് ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്കു പോയി” (2.രാജാക്കന്മാർ 2:11) & 'ഹാനോക്കിനെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു." - (എബ്രായർ 11: 5)


➖➖➖➖➖➖➖➖➖➖➖➖➖


8️⃣6️⃣. ദാവീദ്‌ ശബ്ബത്തിൽ ദൈവത്തിന്റെ ആലയത്തിൽ ചെന്ന് പുരോഹിതർമാർക്കു മാത്രം വിഹിതമായ വിശുദ്ധഅപ്പം എടുത്തു ഭക്ഷിച്ചപ്പോൾ ആരായിരുന്നു മഹാപുരോഹിതൻ?* 


അബ്യാഥാർ (മർക്കോസ് 2:26)


അബ്യാഥാറിന്റെ പിതാവായ അഹിമേലെക് - (1.ശമൂവേൽ 1:1 & 22:20)


➖➖➖➖➖➖➖➖➖➖➖➖➖


8️⃣7️⃣. യേശുവിന്റെ ശരീരം സംസ്കരിക്കുന്നതിനു മുമ്പ് സുഗന്ധവ്യഞ്ജനങ്ങളാൽ ലേപനം ചെയ്യപ്പെട്ടുവോ? 


അതെ, 'അവന്റെ രഹസ്യ ശിഷ്യന്മാർ അതു നിർവഹിച്ചു' - (യോഹന്നാൻ 19:39-40)


ഇല്ല. യേശുവിനെ സുഗന്ധവ്യഞ്ജനങ്ങളാൽ ലേപനം ചെയ്യുന്നതിന്നുവേണ്ടി  സ്ത്രീകൾ പോയെങ്കിലും കല്ലറ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടു.' (മർക്കോസ് 16:1)


➖➖➖➖➖➖➖➖➖➖➖➖➖


8️⃣8️⃣. സ്ത്രീകൾ എപ്പോഴാണ് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങിയത്?


'ശബ്ബത്ത് കഴിഞ്ഞു' - (മർക്കോസ് 16: 1)


ശബ്ബത്തിന് മുമ്പ്. സ്ത്രീകൾ സുഗന്ധവ്യഞ്ജനങ്ങളും തൈലങ്ങളും തയ്യാറാക്കി പിന്നെ, ശബ്ബത്തിൽ അവർ കല്പനപ്രകാരം വിശ്രമിച്ചു' -(ലൂക്കോസ് 23:55 മുതൽ 24:1 വരെ)


➖➖➖➖➖➖➖➖➖➖➖➖➖


8️⃣9️⃣. എപ്പോഴാണ് സ്ത്രീകൾ കല്ലറ സന്ദർശിച്ചത്? 


'സൂര്യൻ ഉദിച്ചപ്പോൾ' -  (മർക്കോസ് 16: 2)


'രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ' - (യോഹന്നാൻ 20:1) 


➖➖➖➖➖➖➖➖➖➖➖➖➖


9️⃣0️⃣. സ്ത്രീകൾ കല്ലറയിലേക്ക് പോയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?


യേശുവിന്റെ ശരീരത്തെ സുഗന്ധവ്യഞ്ജനങ്ങളാൽ അഭിഷേകം ചെയ്യാൻ - (മർക്കോസ് 16:1; ലൂക്കോസ് 23:55 മുതൽ 24:1 വരെ)


'ശവകുടീരം കാണാൻ. സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല. (മത്തായി 28:1) 


➖➖➖➖➖➖➖➖➖➖➖➖➖


9️⃣1️⃣. കല്ലറയുടെ കവാടത്തിൽ ഒരു വലിയൊരു കല്ല് സ്ഥാപിച്ചു. സ്ത്രീകൾ വരുമ്പോൾ ആ കല്ല് എവിടെയായിരുന്നു? 


'അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു' - (മാർക്കോസ് 16:4; ലൂക്കോസ് 24:2; & യോഹന്നാൻ 20:1)


'സ്ത്രീകൾ അടുത്തെത്തിയപ്പോൾ ഒരു ദൂതൻ സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന് കല്ല് ഉരുട്ടി നീക്കുന്നത്  സ്ത്രീകൾ കണ്ടു. ആ ദൂതൻ സത്രീകളോട് സംസാരിച്ചു. ദൂതൻ കല്ല് ഉരുട്ടിമാറ്റുന്നതിന് സ്ത്രീകൾ സാക്ഷിയായി എന്ന് (മത്തായി 28:1-6)


➖➖➖➖➖➖➖➖➖➖➖➖➖


9️⃣2️⃣. യേശുവിന്റെ ശരീരത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തെക്കുറിച്ച് ആരെങ്കിലും സ്ത്രീകളോട് പറഞ്ഞിട്ടുണ്ടോ?


അതെ. 'വെളുത്ത അങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ' - (മർക്കോസ് 16:5).


'രണ്ടുപേർ, മിന്നുന്ന വസ്ത്രത്തിൽ' പിന്നീട് മാലാഖമാർ എന്ന് വിശേഷിപ്പിച്ചു -  (ലൂക്കോസ് 24:4 & 24:23) -- ഒരു ദൂതൻ, കല്ല് ഉരുട്ടിയയാൾ (മത്തായി 16:2) -- യേശു  മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതായി സ്ത്രീകളോട് പറയുന്നു' - (മത്തായി 28:7; മർക്കോസ് 16:6; ലൂക്കോസ് 24:5 അടിക്കുറിപ്പ്)


ഇല്ല. 'അവൾ (മറിയ) ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു; 


➖➖➖➖➖➖➖➖➖➖➖➖➖


 9️⃣3️⃣. കുരിശു സംഭവത്തിനുശേഷം യേശുവിനെ മഗ്ദലന മറിയ ആദ്യമായി കണ്ടത് എപ്പോഴാണ്? അവൾ എങ്ങനെ പ്രതികരിച്ചു?


'നിങ്ങൾക്കു വന്ദനം' എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. - (മത്തായി 28:9)


എന്നാൽ മറിയ  യേശുവിനെ കണ്ടപ്പോൾ അവൾ അവനെ തിരിച്ചറിഞ്ഞില്ല. അവൾ അവനെ തോട്ടക്കാരനാണെന്ന് തെറ്റിദ്ധരിച്ചു. യേശുവിന്റെ ശരീരം അവൾ ചോദിക്കുന്നു,  എന്നാൽ യേശു അവളുടെ പേര് പറഞ്ഞപ്പോൾ അവൾ അവനെ തിരിച്ചറിഞ്ഞു അവനെ 'ഗുരു' എന്നു അർത്ഥം വരുന്ന റബ്ബൂനി എന്നു വിളിച്ചു.(യോഹന്നാൻ 20:11-16)


➖➖➖➖➖➖➖➖➖➖➖➖➖


9️⃣4️⃣. മഗ്ദലന മറിയയോട് യേശു തന്റെ ശിഷ്യന്മാർക്ക് നൽകിയ സന്ദേശം എന്തായിരുന്നു?


'എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും' - (മത്തായി 28:10)


'എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക' - (യോഹന്നാൻ 20:17)


➖➖➖➖➖➖➖➖➖➖➖➖➖


9️⃣5️⃣. ശിഷ്യന്മാർ എപ്പോഴാണ് ഗലീലിയിലേക്ക് പോയത്? 


ഉടനെ, കാരണം അവർ യേശുവിനെ ഗലീലിയിൽ കണ്ടപ്പോൾ 'ചിലരോ സംശയിച്ചു' - (മത്തായി 28:17). 


കുറഞ്ഞത് 40 ദിവസത്തിന് ശേഷം.  


യേശു യെരൂശലേമിൽ അവർക്കു പ്രത്യക്ഷപ്പെട്ടു അവരോടു പറഞ്ഞു, “നിങ്ങൾ ഉയരത്തിൽ നിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തിൽ തുടരുക' (ലൂക്കോസ് 24:49) - 'അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ 


പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.' - (പ്രവൃത്തികൾ 1:2-3), 


➖➖➖➖➖➖➖➖➖➖➖➖➖


9️⃣6️⃣. ഓരോ മനുഷ്യനും പാപം ചെയ്യുന്നുണ്ടോ? 


അതെ. 'പാപം ചെയ്യാത്ത ഒരു മനുഷ്യനുമില്ല' - (1.രാജാക്കന്മാർ 8:46; 2 ദിനവൃത്താന്തം 6:36; സദൃശവാക്യങ്ങൾ 20: 9; സഭാപ്രസംഗി 7:20)


ഇല്ല. യഥാർത്ഥ വിശ്വാസികൾക്ക് പാപം ചെയ്യാൻ കഴിയില്ല, കാരണം അവർ ദൈവമക്കളാണ്. 'യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.' - (1.യോഹന്നാൻ 5:1). 


കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.' - (1.യോഹന്നാൻ 3:1). “സ്നേഹിക്കുന്നവൻ ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു” (1 യോഹന്നാൻ 4: 7). “ദൈവത്തിൽനിന്നു ജനിച്ച ആരും പാപം ചെയ്യുന്നില്ല; ദൈവത്തിന്റെ സ്വഭാവം അവനിൽ വസിക്കുന്നു, അവൻ ദൈവത്തിൽനിന്നു ജനിച്ചതിനാൽ പാപം ചെയ്യാൻ കഴിയില്ല ”(1 യോഹന്നാൻ 3: 9). പക്ഷേ, വീണ്ടും, അതെ! “നമുക്ക് പാപമില്ലെന്ന് പറഞ്ഞാൽ നാം നമ്മെത്തന്നെ വഞ്ചിക്കുന്നു, സത്യം നമ്മിൽ ഇല്ല” (1 യോഹന്നാൻ 1: 8)


➖➖➖➖➖➖➖➖➖➖➖➖➖


9️⃣7️⃣. ഭാരം വഹിക്കേണ്ടത് എങ്ങിനെ?


'തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.' (ഗലാത്യർ 6:2)


'ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കും' (ഗലാത്യർ 6:5)


➖➖➖➖➖➖➖➖➖➖➖➖➖


9️⃣8️⃣. പുനരുത്ഥാനത്തിനു ശേഷം യേശു എത്ര ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു?


പന്ത്രണ്ട് (1.കൊരിന്ത്യർ 15:5)


പതിനൊന്ന് (മത്തായി 27:3-5 & പ്രവൃത്തികൾ 1:9-216, മത്തായി 28:16; മാർക്കോസ് 16:14 അടിക്കുറിപ്പ്; ലൂക്കോസ് 24:9; ലൂക്കോസ് 24:33)


➖➖➖➖➖➖➖➖➖➖➖➖➖


9️⃣9️⃣. സ്നാനത്തിനു ശേഷം മൂന്നു ദിവസം യേശു എവിടെയായിരുന്നു? 


അവന്റെ സ്നാനത്തിനുശേഷം, 'ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു. അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു.' (മാർക്കോസ് 1:12-13)


സ്നാനത്തിനുശേഷം അടുത്ത ദിവസം യേശു രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തു. രണ്ടാം ദിവസം: യേശു ഗലീലിയിലേക്കു പോയി - രണ്ടു ശിഷ്യന്മാർ കൂടി. മൂന്നാം ദിവസം: യേശു ഗലീലിയിലെ കാനയിൽ ഒരു വിവാഹ വിരുന്നിലായിരുന്നു' (യോഹന്നാൻ 1:35; 1:43; 2: 1-11 കാണുക)


➖➖➖➖➖➖➖➖➖➖➖➖➖


1️⃣0️⃣0️⃣. യെരൂശലേമിൽ ഉണ്ണിയേശുവിന്റെ ജീവൻ അപകടത്തിലായിരുന്നുവോ?


അതെ, 'അതിനാൽ യോസേഫ് അവനോടൊപ്പം ഈജിപ്തിലേക്ക് ഓടിപ്പോയി, ഹെരോദാവ് മരിക്കുന്നതുവരെ അവിടെ താമസിച്ചു.' (മത്തായി 2:13 23)


ഇല്ല. കുടുംബം ഒരിടത്തേക്കും ഓടിപ്പോയില്ല. പകരം ശാന്തരായി യഹൂദ ആചാരങ്ങൾ അനുസരിച്ച് അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.  കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചുരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.' (ലൂക്കോസ് 2: 21-40


➖➖➖➖➖➖➖➖➖➖➖➖➖


1️⃣0️⃣1️⃣. യേശു വെള്ളത്തിന്മേൽ നടന്നപ്പോൾ ശിഷ്യന്മാർ എങ്ങനെ പ്രതികരിച്ചു?


'നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.' - (മത്തായി 14:33)


'എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു..' (മർക്കോസ് 6:51)

🟩🟥🟨🟪🟦🟩🟥🟨🟪🟦🟩🟥🟨🟪

Tuesday, December 7, 2021

സ്വഹാബികളെ തള്ളുന്ന വഹാബികൾ

 ജുമുഅക്ക് രണ്ട് ബാങ്ക് വഹാബികൾ കൊടുക്കാത്തത് സഹാബികളെ അംഗീകരിക്കാത്തതിനാലെന്ന് മുജാഹിദ് മൗലവി

ജുമുഅക്ക് രണ്ടു ബാങ്ക് കൊടുക്കാത്തതിന്റെ കാരണമെന്താണെന്ന് മുജാഹിദ് മൗലവി തന്നെ പറയട്ടെ! കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ !!!



'''സഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തതു മൂലമാണ് വെള്ളിയാഴ്ചയിലെ 2 ബാങ്ക് മുത്വലാഖ് തറാവീഹിന്റെ റക്അഅത്തുകളുടെ എണ്ണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി വിയോജിച്ചത്'''

    എം ഐ മുഹമ്മദലി

    സുല്ലമി.

    ഗൾഫ് സലഫിസവും

    മുജാഹിദ് പ്രസ്ഥാനവും

    പേജ്:142,143.

മക്കയിലും മദീനയിലും തറാവീഹ് 20 റക്അത്താണെന്ന സകരിയ്യ സലാഹിയുടെ വാക്ക് ഇതിനോട് ചേർത്ത് വായിക്കുക.

https://youtu.be/fvrlzFuuxiU

അതായത്........

കേരള വഹാബികൾ

വെള്ളിയാഴ്ച രണ്ട് ബാങ്ക് കൊടുക്കാത്തതും തറാവീഹ് 20 നിസ്കരിക്കാത്തതും

സ്വഹാബികളെ അംഗീകരിക്കാത്ത

തിനാൽ...

🔵⚫🔴⚪🔵⚫🔴⚪


എഴുപത്തിമൂന്നിലൊന്നുമാതമേ രക്ഷപ്പെടുകയുള്ളു- ബാക്കി 72 ഉം നരകത്തിലാണെന്ന്  പഠിപ്പിച്ച പ്രവാചകൻ രക്ഷപ്പെടുന്നവരുടെ അടയാളം പറഞ്ഞത് '''നബിയുടെയും സഹാബത്തിന്റെയും മാർഗത്തിൽ നിലകൊള്ളുന്നവർ''' എന്നാണ്.

തറാവീഹിന്റെ റക്അഅത്ത് ,വെള്ളിയാഴ്ചയിലെ രണ്ട് ബാങ്ക് ,മുത്വലാഖ് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ മുജാഹിദുകൾ സഹാബികളെ അംഗീകരിക്കുന്നില്ലെന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ തല മൂത്ത നേതാവായ മൗലവി തന്നെ പുസ്തകമെഴുതിയപ്പോൾ --- രക്ഷപ്പെട്ട വിഭാഗത്തിൽ മുജാഹിദുകളില്ലെന്നേതായാലും ഉറപ്പായി...!!!....

* അല്ലാഹുവിന്റെ റസൂൽ (സ)

തന്നെ പറയട്ടെ*

"ജൂതന്മാർ എഴുപത്തി ഒന്നോ,

എഴുപത്തി രണ്ടോ കക്ഷികളായി

ഭിന്നിച്ചു, ക്രിസ്ത്യാനികളും എഴുപത്തി ഒന്നോ, എഴുപത്തി രണ്ടോ

കക്ഷികളായി പിരിഞ്ഞു. എന്റെ

സമുദായം എഴുപത്തി മൂന്നു കക്ഷികളായി

ചേരി ,".(അബൂദാവൂദ്, ഹദീസ്

നമ്പർ 4596).

ഈ പറഞ്ഞ 73 വിഭാഗങ്ങളിൽ

സ്വര്ഗാവകാശികളായി

വിജയിക്കുന്നവർ *ഒന്ന് മാത്രമാണ്*.

അവരുടെ സ്വഭാവ ഗുണങ്ങളും,

പ്രത്യേകതകളും നബി (സ) തന്നെ നമ്മെ

ഇപ്രകാരം പഠിപ്പിച്ചു: "അവരിൽ ഒരു

വിഭാഗമൊഴികെ മറ്റെല്ലാവരും

നരകത്തിലായിരിക്കും.

സ്വഹാബത്ത് ചോദിച്ചു : അള്ളാഹുവിന്റെ ദൂതരെ , *ആഒരു വിഭാഗം ആരായിരിക്കും* ? നബി

(സ) പറഞ്ഞു : ഞാനും എന്റെ

സ്വഹാബിമാരും ഏതൊരു മാർഗത്തിലാണോ നില കൊണ്ടത് ആ

മാർഗത്തിൽ നിലകൊള്ളുന്നവരാണവർ




Friday, December 3, 2021

ഇസ്‌ലാം:ജൂത ശിക്ഷാവിധി: പ്രവാചകരുടേത് നീതിരാഹിത്യമോ?

 


  


ജൂത ശിക്ഷാവിധി: പ്രവാചകരുടേത് നീതിരാഹിത്യമോ?



ജൂതഗോത്രമായ ബനൂഖുറൈളക്കെതിരെ നടപടിയെടുത്തത്, അവർ രാഷ്ട്ര സുരക്ഷക്കു വിരുദ്ധമായി നബി(സ്വ)യുമായുണ്ടാക്കിയ കരാർ ലംഘിച്ചതുകൊണ്ടാണെന്ന വാദം ശരിയല്ല; അങ്ങനെയൊരു കരാർ തന്നെ നടന്നിട്ടില്ല എന്നൊക്കെയാണ് ചില വിമർശകർ ആരോപിക്കുന്നത്. തികച്ചും വസ്തുതാ വിരുദ്ധമാണിത്.

നേരത്തെ സൂചിപ്പിച്ച പോലെ ജൂതന്മാരോട് രണ്ട് കരാറുകളുണ്ടായിട്ടുണ്ട്. ജൂതന്മാരടങ്ങുന്ന മദീനാനിവാസികളോട് മൊത്തത്തിൽ നടത്തിയ പൊതുവായതാണ് ഒന്ന്. മദീന ചാർട്ടർ എന്ന പേരിൽ വിശ്രുതമായ പ്രസ്തുത ഉടമ്പടി ആരംഭിക്കുന്നതിങ്ങനെ: ‘പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ! അല്ലാഹുവിന്റെ ദൂതൻ മുഹമ്മദും മക്കയിലെ മുഹാജിറുകളും മദീനയിലെ അൻസ്വാറുകളും ജൂതന്മാരും മറ്റു സഹായികളായ ബഹുദൈവാരാധക ഗോത്രങ്ങളുമായി എഴുതിയ ഉടമ്പടി.’

ഈ വ്യവസ്ഥയിൽ 47 ഖണ്ഡികകളുണ്ട്. അവയിൽ നിന്ന് ചിലത് കാണാം:

1. മുകളിൽ പറയപ്പെട്ടവർ ഒരു ഉമ്മത്തായി നിലകൊള്ളും.

2. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവർക്കുമാണ്. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കും ലഭ്യമാക്കണം.

3. അനുയായികളായ ജൂതന്മാർക്ക് എല്ലാ സഹായവും പിന്തുണയും തുല്യതയും നൽകും.


4. സൈനിക പര്യടനങ്ങൾക്ക് പുറപ്പെടുമ്പോൾ സൈനിക നേതൃത്വത്തെ അറിയിക്കുകയും സേനയുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണം. സഖ്യകക്ഷികളായ ജൂതഗോത്രങ്ങളുടെ ശത്രുക്കളെ ഒരിക്കലും സഹായിക്കുന്നതല്ല.

5. അവിശ്വാസികൾ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത് നിൽക്കാൻ പാടില്ല (കാരണം, ഖുറൈശികൾ മദീനയിലെ രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാൽ രാഷ്ട്ര ശത്രുക്കളാണ്).

6. ജൂത ഗോത്രമായ ബനൂ ഔഫിനെ വിശ്വാസികളായ മുസ്‌ലിംകളോടൊപ്പം ഒറ്റ ഉമ്മത്ത് (കമ്യൂണിറ്റി) ആയി പരിഗണിക്കും. ജൂതന്മാർക്ക് അവരുടെ മതത്തിൽ നിലകൊള്ളാം. അവരുടെ സ്വതന്ത്രമാക്കപ്പെട്ട ആളുകൾക്കും ഇത് ബാധകമാണ്. അന്യായം പ്രവർത്തിക്കുന്നവർക്കും പാപം ചെയ്യുന്നവർക്കും ഇത് ബാധകമല്ല. കാരണം അവർ അവരോടും അവരുടെ കുടുംബത്തോടും ദ്രോഹമാണ് ചെയ്യുന്നത്.

7. ബനൂ ഔഫിനു ബാധകമാക്കപ്പെട്ട മേൽപറഞ്ഞ നിബന്ധനകൾ ബനൂന്നജ്ജാർ ഗോത്രത്തിനു ബാധകമാണ്. അവിശ്വാസികൾ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത് നിൽക്കാൻ പാടില്ല (കാരണം ഖുറൈശികൾ മദീനയിലെ രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാൽ ശത്രുക്കളാണ്).

8. ജൂത ഗോത്രങ്ങളുടെ ആശ്രിതരും അവരെപ്പോലെ തന്നെ.

9. ആരും മുഹമ്മദ് നബിയുടെ അനുവാദമില്ലാതെ യുദ്ധത്തിന് പോകാൻ പാടില്ല.

10. ജൂതന്മാർ അവരുടെ വിഹിതവും മുസ്‌ലിംകൾ അവരുടെ വിഹിതവും വഹിക്കണം. ഈ കരാറിൽ പറയപ്പെട്ട വിഭാഗങ്ങൾക്കു നേരെ നടക്കുന്ന യുദ്ധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. അവർക്കിടയിൽ സൗഹാർദവും പരസ്പര സഹകരണവും സത്യസന്ധതയും രാജ്യസ്‌നേഹവും വളർത്തിയെടുക്കണം.

11. ഈ ഉടമ്പടിയിൽ പറയപ്പെട്ടവർക്ക് മദീന ഒരു ശാന്തിഗേഹമായിരിക്കും.

12. ദ്രോഹമോ വഞ്ചനയോ കാണിക്കാത്തവർക്ക് അതിഥി ആതിഥേയനെപ്പോലെയായിരിക്കും.

13. മക്കയിലെ ഖുറൈശികൾക്കും അവരെ സഹായിക്കുന്നവർക്കും ഒരുവിധ സംരക്ഷണവും നൽകുന്നതല്ല.

14. മദീനയെ ആക്രമിക്കുന്നവരെ ഈ ഉടമ്പടിയിലെ കക്ഷികൾ ഒന്നിച്ച് നേരിടും.

15. ഉടമ്പടിയിലെ കക്ഷികളെ ഒത്തുതീർപ്പിനും സന്ധിസംഭാഷണത്തിനും വിളിക്കുമ്പോൾ അവർ സന്ധി അംഗീകരിക്കണം. മുസ്‌ലിംകൾ യുദ്ധസന്ദർഭങ്ങളിലല്ലാത്തപ്പോൾ അവരും സമാധാന സന്ധി അംഗീകരിക്കണം. ഓരോ വിഭാഗവും അവരുടെ വിഹിതം വഹിക്കണം.

16. ജൂതഗോത്രമായ അൽഔസിനും അവരുടെ ആശ്രിതർക്കും ഉടമ്പടിയിലെ കക്ഷികൾക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഉടമ്പടിയോട് അവർ സത്യസന്ധത കാട്ടണം.

17. കുറ്റവാളി കുറ്റത്തിന്റെ ഭാരം വഹിക്കണം. അല്ലാഹു നീതിപൂർവം ഈ കരാർ രേഖപ്പെടുത്തുന്നു. തിന്മയും പാപവും പ്രവർത്തിക്കുന്നവരെ ഈ രേഖ സംരക്ഷിക്കുന്നില്ല. അല്ലാഹു നന്മ ചെയ്യുന്നവരെയും സത്യസന്ധതയോടെ പ്രവർത്തിക്കുന്നവരെയും സംരക്ഷിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു.

കരാറിൽ പല ഗോത്രക്കാരെയും പ്രത്യേകമായി പറയുന്നുണ്ട്. എന്നാൽ ചിലരെ വ്യംഗമായേ പറയുന്നുള്ളൂ. മദീനയിലെ മുസ്‌ലിംകളും അവിടെയുള്ള ജൂതന്മാരോടുമുള്ള കരാറിൽ ഉൾപ്പെടുന്നുണ്ട് ബനൂഖുറൈള.

അവരെ പരാമർശിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ബനൂഔസിനെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. അവരോട് സഖ്യത്തിലുള്ളവരാണ് ബനൂഖുറൈള. വിമർശകർ അവലംബിക്കാറുള്ള ഇബ്‌നു ഇസ്ഹാഖിന്റെ സീറയിൽ കരാർ ബന്ധത്തിൽ സഖ്യത്തിലുള്ളവർ (ഹലീഫ്) അഥവാ അവരോട് ബന്ധത്തിലുള്ള ആളുകൾക്കും ഇത് ബാധകമാണ്. അവർക്ക് പ്രവാചകന്റെ പ്രത്യേക അനുമതിയില്ലാതെ ഇതിൽ നിന്ന് പിന്മാറാൻ കഴിയില്ല എന്നു കൂടി ചേർത്തിട്ടുണ്ട്. ബനൂ ഔസുമായി സഖ്യത്തിലുള്ളവരാണ് ബനൂ ഖുറൈള. അതുപോലെ ഖസ്‌റജിനോട് സഖ്യത്തിലുള്ളവരാണ് ബനൂ ഖൈനുഖാഅ. അഥവാ പൊതുവായി ഈ കരാറിൽ അവർ ഉൾപ്പെടുന്നുണ്ട്.

ക്രിസ്ത്യാനിറ്റി, ഇസ്‌ലാമിക പഠനങ്ങൾ ധാരാളായി നടത്തിയ പ്രൊ. മോൺഗോമറി വാട്ട് മുഹമ്മദ് ഇൻ മദീന എന്ന പുസ്തകത്തിൽ ബനൂഖുറൈളക്കാർ ഈ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും അവരുടെ നേതാവായ കഅബ് ബ്‌നു അസദ് അവരുടെ ഗോത്രത്തെ പ്രതിനിധീകരിച്ച് ഈ രേഖയിൽ ഒപ്പിട്ടിട്ടുണ്ട് എന്നും സൂചിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ചരിത്രകാരന്മാർ ബനൂഖുറൈള എന്ന പദം അതിൽ പ്രയോഗിച്ചിട്ടില്ലെങ്കിലും ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട് പൊതുകരാർ അവർക്കു കൂടി ബാധകമാണെന്ന് ന്യായമായും വിലയിരുത്താം.

ഇനി ഒരു വാദത്തിന് വേണ്ടി അവർ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്ന് നമ്മൾ സമ്മതിച്ചുകൊടുത്താൽ പോലും ഇവരുമായി കരാർ ഉണ്ടായിട്ടില്ലെന്ന് പറയാൻ കഴിയില്ല. മറിച്ച് പ്രത്യേകമായി ഒരു കരാർ ഇവരുമായി ഉണ്ടായിട്ടുണ്ട്.

പ്രവാചകർ(സ്വ) മദീനയിലെത്തിയതിനു ശേഷം സ്ഥിര ശത്രുക്കളായിരുന്ന ഗോത്രങ്ങളെ ഏകോദര സഹോദരങ്ങളാക്കുകയും ജൂതരുമായും മറ്റും കരാറുകളിലേർപ്പെടുകയും ചെയ്തു. ശേഷം സമാധാനം പൂത്തുലഞ്ഞ മദീന പുരോഗതിയിലക്ക് കുതിച്ചു. ഇത് കണ്ട് സഹിക്കവയ്യാതെ മക്കയിലെ ശത്രുക്കൾ പലരെയും സ്വാധീനിക്കാൻ ശ്രമിച്ചു. ജൂതരാണ് അവർക്ക് സഹായം വാഗ്ദാനം ചെയ്തത്. സന്ധി സംഭാഷണത്തിനെത്തിയ നബി(സ്വ)യെ കെട്ടിടത്തിനു മുകളിൽ നിന്ന് കല്ലുരുട്ടി തലയിലിട്ട് കൊല്ലാൻ ശ്രമിച്ചതടക്കം നിരവധി കരാർ ലംഘനങ്ങൾ അവർ നടത്തുകയുണ്ടായി. ജിബ്‌രീൽ(അ) വധശ്രമത്തെ കുറിച്ച് നബി(സ്വ)യെ അറിയിച്ചപ്പോൾ, അവിടന്ന് പ്രസ്തുത ചർച്ചാവേദിയിൽ നിന്ന് ഇറങ്ങിപ്പോരുകയാണുണ്ടായത്.

പ്രസ്തുത സംഭവത്തെ തുടർന്ന് കിനാനത്തു ബ്‌നു സുഹൈറാ എന്നയാൾ ജൂതന്മാരോട് ചോദിച്ചു: മുഹമ്മദ് നബി ഇവിടെ നിന്ന് പോകാനുള്ള കാരണം എന്താണെന്ന് അറിയുമോ? അവർ പറഞ്ഞു: അറിയില്ല. അദ്ദേഹം പ്രതിവചിച്ചു: തീർച്ചയായും തൗറാത്ത് തന്നെ സത്യം, അദ്ദേഹത്തെ കൊല്ലാൻ നിങ്ങൾ ശ്രമിച്ചത് അദ്ദേഹം അറിഞ്ഞിട്ടുണ്ട്. നിശ്ചയം അദ്ദേഹം അല്ലാഹുവിന്റെ റസൂലാണ്. തൗറാത്തിൽ പറഞ്ഞിട്ടില്ലേ, ഇങ്ങനെ ഒരു നബി വരാനുണ്ടെന്നും അദ്ദേഹം മക്കയിൽ ജനിക്കുകയും മദീനയിലേക്ക് ഹിജ്‌റ വരികയും ചെയ്യും, അദ്ദേഹത്തിന് ഇന്നാലിന്ന പ്രത്യേകതകൾ ഉണ്ടാകുമെന്നും നമുക്ക് അറിയില്ലേ, നിശ്ചയമായും ഇതെല്ലാം ആ വ്യക്തിയിലുണ്ട്. അതുകൊണ്ട് തീർച്ചയായും നിങ്ങളുടെ രക്ഷക്ക് ആ നബിയെ പിന്തുടരുക തന്നെ ചെയ്യുക.

സ്വമതത്തിൽ പെട്ട സുഹൈറയുടെ വാക്കുകളും അവർ ചെവികൊണ്ടില്ല. മദീനാ രാഷ്ട്രത്തിനു ഭീഷണിയാവും വിധം നിരന്തരം അവർ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവന്നു. മക്കയിൽ നിന്ന് വൻസംഘമായെത്തുന്ന ഇസ്‌ലാമിന്റെ ശത്രുക്കളായിരുന്നു അവരുടെ പ്രതീക്ഷ. നബി(സ്വ)യും അനുചരരും ആ മലവെള്ളപ്പാച്ചിലിൽ നാമാവശേഷമാകുമെന്ന് അവർ ദിവാസ്വപ്നം കണ്ടു.

ബനൂഖുറൈളയെക്കൂടി നബിക്കെതിരെ തിരിക്കാനായി ബനൂനളീറിന്റെ ശ്രമം. അവരുടെ നേതാവായ ഹുയയ്യുബ്‌നു അഖ്തബ് ബനൂഖുറൈളയുടെ നേതാവായ കഅ്ബ് ബ്‌നു അസദിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തെ കണ്ടപാടെ കഅ്ബ് ബ്‌നു അസദ് പറഞ്ഞു: ഹുയയ്യേ, നീ വന്നത് ഒരു അവലക്ഷണമായാണ് ഞാൻ മനസ്സിലാക്കുന്നത്. നിന്നെ എനിക്ക് ആവശ്യമേ ഇല്ല. മുഹമ്മദിനോടുള്ള കരാർ ലംഘിക്കാൻ പറയാനല്ലേ നീ വന്നത്? മുഹമ്മദ് നബിയിൽ നിന്ന് സത്യവും നന്മയും സത്യസന്ധതയും കരാർപാലനവും മാത്രമേ ഞാൻ അനുഭവിച്ചിട്ടുള്ളൂ. മുഹമ്മദ് നബി(സ്വ) എന്നോട് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തോടും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഞാൻ ഈ കരാർ ലംഘിക്കുകയില്ല എന്ന് പറഞ്ഞ് ഹുയയ്യിനെ പറഞ്ഞയക്കുകയാണ് ചെയ്തത്. മുഹമ്മദ് നബി(സ്വ)യുടെ സത്യസന്ധതക്കുള്ള നേർസാക്ഷ്യമാണിത്.

എന്നാലും നിരന്തരമായി സമ്മർദം ചെലുത്തി വലിയ വാഗ്ദാനങ്ങൾ നൽകി കഅ്ബിനെയും ബനൂഖുറൈളയെയും നബി(സ്വ)ക്കെതിരെ അണിനിരത്തുന്നതിൽ ഹുയ്യയ്യ് വിജയിക്കുകയുണ്ടായി.

കരാർ ചെയ്തതായും ലംഘിച്ചതായും അവർതന്നെ സമ്മതിച്ചതാണ്. അതു കാരണമാണ് നടപടിയുണ്ടായത്.

(സീറത്തുബ്‌നു ഇസ്ഹാഖ് ബ്‌നു ഇസ്ഹാഖ്-റ, സുനനുൽ കുബ്‌റ ഇമാം ബൈഹഖി-റ, അൽബിദായ വന്നിഹായ, സീറ, റൗളുൽ അൻസ് ഇബ്‌നു ഹിശാം).


ഇങ്ങനെയൊക്കെയാണെങ്കിൽ ബനൂന്നളീറല്ലേ ബനൂഖുറൈളയെക്കാൾ ശിക്ഷക്ക് അർഹർ? എന്നിട്ട് അവരെ നാടുകടത്തുകയും ഇവർക്ക് വധശിക്ഷ നൽകുകയും ചെയ്തത് എന്തുകൊണ്ടാണ്? ഇതാണ് മറ്റൊരു വിമർശനം. പരിശോധിക്കാം.

ബനൂനളീർ ബനൂഖുറൈളയെ പോലെ തന്നെ ആദ്യത്തെ പൊതുവായ കരാർ ലംഘിച്ചിട്ടുണ്ട്. തങ്ങളെ ആക്രമിക്കുകയില്ലെന്ന് ഒരു പ്രത്യേക കരാർ ചെയ്യാനാവശ്യപ്പെട്ടപ്പോൾ ചെയ്തതുമില്ല. കരാർ ചെയ്യാതെ നേരെ സമരത്തിന് വന്നപ്പോൾ അവരോട് തിരിച്ചും സമരം ചെയ്യുകയും ആ സമരത്തിൽ അവർ പരാജയപ്പെടുകയും ചെയ്തു. ‘ഞങ്ങൾ ഇവിടന്ന് പൊയ്‌ക്കോളാം. ഞങ്ങളെ ഒന്നും ചെയ്യാതിരുന്നാൽ മതി’ എന്ന് അവർ പറഞ്ഞപ്പോൾ അവരെ വെറുതെ വിട്ടു. നമ്മെ വെറുതെ വിടുകയും നാം ഇത്രയൊക്കെ മുസ്‌ലിംകൾക്ക് നേരെ വധശ്രമങ്ങൾ നടത്തിയിട്ടും അക്രമങ്ങൾ ചെയ്തിട്ടും നമ്മെ തിരിച്ചു കൊല്ലാനോ ആക്രമിക്കാനോ അവർ വന്നില്ലല്ലോ എന്ന ഉൾചിന്ത വരുന്നതിന് പകരം വീണ്ടും മുസ്‌ലിംകളെയും റസൂൽ(സ്വ)യെയും ഉപദ്രവിക്കാനും കുഴപ്പങ്ങൾ സൃഷ്ടിക്കാനുമാണ് അവർ ശ്രമിച്ചത്. അങ്ങനെ ചെയ്യാനുള്ള കാരണം അവരെ വെറുതെവിട്ടു എന്നുള്ളത് തന്നെയാണ്. ഇത്തരത്തിൽ മറ്റൊരു കൂട്ടർ ഇതുപോലെ വഞ്ചന ചെയ്യുകയാണെങ്കിൽ, രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ അവരെ പരമാവധി ശിക്ഷക്ക് വിധേയമാക്കുകയേ കൂടുതൽ ഫലപ്രദമാവുകയുള്ളൂ എന്നുള്ളതാണ് രാഷ്ട്രതന്ത്രം, റസൂൽ(സ്വ)യെ പോലോത്ത രാഷ്ട്രതന്ത്രജ്ഞർ സ്വീകരിക്കേണ്ടതും ഇതുതന്നെയാണല്ലോ. കൂടെനിന്ന് കരാർ ലംഘിക്കുക എന്നതുതന്നെയാണ് നേർക്കുനേർ യുദ്ധം ചെയ്യുന്നതിനേക്കാൾ വലിയ കുറ്റകൃത്യം.

മക്ക മുശ്‌രിക്കുകൾ സർവ സന്നാഹത്തോടെയും മദീനയെ തകർക്കാൻ എത്തിച്ചേർന്ന ഘട്ടത്തിൽ, രാഷ്ട്ര രക്ഷക്ക് ഒന്നിച്ചുനിൽക്കണമെന്ന കരാർ തിരസ്‌കരിക്കുക മാത്രമല്ല ശത്രുക്കളെ എല്ലാ അർത്ഥത്തിലും സഹായിക്കുകയുമാണ് ജൂതർ ചെയ്തത്.

പല യുദ്ധത്തിലും നബി(സ്വ)യുടെ സഹായിയായി പങ്കെടുത്ത അവിടത്തെ ഭാര്യ ഉമ്മുസലമ(റ) ഖന്ദഖ് യുദ്ധത്തിനു മുന്നോടിയായി ബനൂഖുറൈള ഗോത്രം നടത്തിയ വഞ്ചനയെ കുറിച്ച് വിശദീകരിക്കുന്നതു കാണാം. ആ സന്ദർഭത്തിലാണത്രെ മുസ്‌ലിംപക്ഷം ഏറെ പരീക്ഷിതരായത്. വഞ്ചനയറിഞ്ഞിട്ടും റസൂൽ(സ്വ) സഅദ് ബ്‌നു ഉബാദത്, സഅദ് ബ്‌നു മുആദ്, ഖവ്വാത് ബ്‌നു ജുബൈർ, അബ്ദുല്ലാഹി ബ്‌നു റവാഹ(റ) എന്നിവരെ അവരിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. അപ്പോൾ സഹായം പ്രതീക്ഷിക്കപ്പെടുന്ന ബനൂ ഖുറൈളയിൽ നിന്നും റസൂലിനും അവിടത്തെ സ്വഹാബത്തിനും നേരെ തെറിയഭിഷേകമാണ് ഉണ്ടായത്. എന്ത് കരാർ എന്ന് അവർ പറയുന്നുണ്ടായിരുന്നു.

ബനൂഖുറൈളക്കാർ അവരുടെ തെക്കുഭാഗം ശത്രുക്കൾക്കു വേണ്ടി തുറന്നു കൊടുത്തു. ഇതിനെക്കുറിച്ചാണ് വിശുദ്ധ ഖുർആനിൽ സൂറത് അഹ്‌സാബിന്റെ പത്താം വാക്യം പറയുന്നത്: ‘നിങ്ങളുടെ മുകളിലൂടെയും താഴ് ഭാഗത്തിലൂടെയും ശത്രുക്കൾ വരുന്ന സന്ദർഭം…’

ഇത്രയൊക്കെ അതിക്രമം ചെയ്തിട്ടും അവർക്ക് തന്നെ വിധികർത്താവിനെ തിരഞ്ഞെടുക്കാൻ നബി(സ്വ) അനുവാദം നൽകുകയുണ്ടായെങ്കിൽ അവിടന്ന് കാണിച്ച ഹൃദയ വിശാലത എത്രയാണെന്ന് ആലോചിക്കുക.

(തുടരും)


ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി


തബ്‌ലീഗ് :സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി!

 


  


സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി!


അൽകൗകബുദ്ദുർറിയയിൽ ശാഹ് വലിയുല്ലാഹി(റ)യുടേതായി പറഞ്ഞ അഭിപ്രായത്തെ കുറിച്ച് അടിക്കുറിപ്പിൽ തഖിയുദ്ദീൻ നദ്‌വി രേഖപ്പെടുത്തിത് ശാഹ് വലിയുല്ലാഹി തന്റെ ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ പറഞ്ഞു എന്നാണ്. യഥാത്ഥത്തിൽ ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ ശാഹ് വലിയുല്ലാഹി പറഞ്ഞെതെന്ത്, അതിന്റെ ഉദ്ദേശമെന്ത് എന്ന് നോക്കാം. മൂന്ന് പള്ളിയിലേക്കല്ലാതെ വാഹനം കെട്ടി യാത്ര പുറപ്പെടരുത് എന്നർത്ഥം വരുന്ന ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ശാഹ് വലിയുല്ലാഹി പറയുന്നു: ഖബ്ർ, ഔലിയാക്കളുടെ ആരാധനാ സ്ഥലം, ത്വൂർ പർവതം എല്ലാം ഹദീസിൽ വന്ന വിലക്കിൽ സമമാണ് (ഹുജ്ജതുല്ലാഹിൽ ബാലിഗ).

ശാഹ് വലിയുല്ലാഹി(റ) പറഞ്ഞതിന്റെ ഉദ്ദേശ്യം റശീദ് അഹ്‌മദ് ഗംഗോഹിയുടെ ഗുരുവും ഇസ്മാഈൽ ദഹ്‌ലവിയെ ശക്തമായി എതിർത്ത സുന്നി പണ്ഡിതനുമായ മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) മുൻതഹൽ മഖാലിൽ രേഖപ്പെടുത്തുന്നു: ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ വിവരിച്ചു: എന്റെ അടുക്കൾ ശരിയായത്, ഖബ്ർ, ഔലിയാക്കളുടെ ആരാധനാ സ്ഥലം, ത്വൂർ പർവതം എല്ലാം ഹദീസിൽ വന്ന വിലക്കിൽ സമമാണ്.

മുവത്വയുടെ വ്യാഖ്യാനമായ മുസ്വഫയിൽ പറയുന്നു: മഹാനായ അബൂ ബസ്വറത്തുൽ ഗിഫാരി(റ) ഹദീസിന്റെ വിലക്കിൽ ത്വൂർ പർവതത്തെ ഉൾപ്പെടുത്തുകയും അബൂഹുറൈറ(റ)യെ എതിർക്കുകയും ചെയ്യുന്നു.

മുവത്വയുടെ മറ്റൊരു വ്യാഖ്യാനമായ മുസവയിൽ ശാഹ് വലിയുല്ലാഹി(റ) പറയുന്നു: ഞാൻ പറയുന്നു; മൂന്ന് പള്ളി അല്ലാത്ത മറ്റു പ്രത്യേക സ്ഥലങ്ങളിലേക്ക് ഇബാദത്ത് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വാഹനം കെട്ടി യാത്ര പുറപ്പെടുന്നത് വിലക്കപ്പെട്ടതാണ്.

ശേഷം മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) ശാഹ് വലിയുല്ലാഹി(റ)യുടെ ഈ വിഷയത്തിലുള്ള നിലപാട് വിവരിക്കുന്നു: ശാഹ് വലിയുല്ലാഹി(റ)യുടെ ഉദ്ദേശ്യവും നിലപാടും വളരെ വ്യക്തമാണ്. ബറകത്താക്കപ്പെട്ട സ്ഥലങ്ങൾ അഥവാ ഔലിയാക്കളുടെ ഖബറുകൾ, അവരുടെ ആരാധനാ സ്ഥലങ്ങൾ, ത്വൂർ പർവതം അതുപോലുള്ള മറ്റു സ്ഥലങ്ങളിലേക്ക് ഇബാദത്തിന് വേണ്ടിയോ തബറുകിനോ തവസ്സുലിന് വേണ്ടിയോ യാത്ര പുറപ്പെടുന്നത് നിഷിദ്ധമാക്കുന്നത് ആ സ്ഥലങ്ങൾക്ക് പ്രത്യേകം പ്രതിഫലമുണ്ടെന്ന ഉദ്ദേശ്യത്തോടുകൂടി അവിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴാണ് (മുൻതഹൽ മഖാൽ ഫീ ശറഹി ഹദീസി ലാ തുശദ്ദിർറിഹാൽ).

ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) സിയാറത്ത് ചെയ്യാൻ വേണ്ടി വാഹനം കെട്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിച്ചു എന്ന് വരുത്തിത്തീർക്കാൻ റശീദ് അഹ്‌മദ് ഗംഗോഹി ഏതു പ്രസ്താവനയെയാണോ അവലംബിച്ചത് അതേ പ്രസ്താവനക്കാണ് മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) വിശദീകരണം നൽകുന്നതും അദ്ദേഹം സിയാറത്ത് നിഷേധിച്ചിട്ടില്ല എന്ന് സമർത്ഥിക്കുന്നതും.

അമ്പേട്ടവി മുഹന്നദിൽ നബി(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ച യാത്ര പുറപ്പെടുന്നതിനെ ഞങ്ങൾ അംഗീകരിക്കുന്നു എന്ന് പറയാൻ റഷീദ് അഹ്‌മദ് ഗംഗോഹിയുടെ സുബ്ദതുൽ മനാസിക് തെളിവായി ഉദ്ധരിച്ച ശേഷം ആധികാരികമായ മറ്റൊരു ഗ്രന്ഥം അന്വേഷിച്ചു കിട്ടാതായപ്പോൾ മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ)യുടെ മുൻതഹൽ മഖാൽ ഉദ്ധരിക്കുന്നുവെന്നതാണ് വിരോധാഭാസം.

കൗകബുദ്ദുർറിയുടെ ടിപ്പണിയിൽ സകരിയ കാന്ദലവിയുടെ വിശദീകരണം കാണാം: ഞാൻ പറയുന്നു; ഹദീസിൽ വന്ന വിലക്കിൽ ശാഹ് വലിയ്യുല്ലയുടെയും ഭൂരിഭാഗം വരുന്ന മറ്റു പണ്ഡിതന്മാരുടെയും അടുക്കൽ നബി(സ്വ)യുടെ ഖബർ സിയാറത്ത് ഉൾപ്പെടുന്നില്ല. ശാഹ് വലിയുല്ലാഹി മുവത്വയുടെ വ്യാഖ്യാനമായ മുസഫയിലും മുസവയിലും പറയുന്നു: ഹജ്ജിൽ നിന്ന് വിരമിച്ചതിന് ശേഷം തിരുനബി(സ്വ)യുടെ ഖബർ സിയാറത്ത് ചെയ്യൽ സുന്നതാണ്. അതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല.

റശീദ് അഹ്‌മദ് ഗംഗോഹി നബി(സ്വ)യുടെ ഖബ്ർ, മറ്റു മഖ്ബറകൾ എന്ന് വേർതിരിക്കാതെ സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടൽ അനുവദനീയമല്ലെന്ന് പറഞ്ഞിടത്ത് സകരിയ കാന്ദലവി റസൂൽ(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയെ മാത്രം അതിൽ നിന്നൊഴിവാക്കുന്നു. നബി(സ്വ)യുടേതല്ലാത്ത മറ്റു മഖ്ബറകൾ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയോട് കാന്ദലവിക്ക് വിയോജിപ്പാണ്.

സകരിയ കാന്ദലവി ഫളായിലേ അഅ്മാലിൽ സജ്ജനങ്ങളുടെ ഖബ്ർ സിയാറത്തിന് വേണ്ടി യാത്ര പോകാമെന്ന് സമർത്ഥിക്കുന്ന ഇമാം ഗസ്സാലി(റ)യുടെ ഉദ്ധരണം കൊണ്ടുവന്ന ശേഷം പറയുന്നു: ഞാൻ പറയുന്നു; ഔലിയാക്കളുടെ ഖബ്ർ സിയാറത്തിന് വേണ്ടി യാത്ര പോവൽ അനുവദനീയമാണോ അല്ലേ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട് (ഫളായിലേ അഅ്മാൽ).

ഇമാം ഗസ്സാലി(റ) പറഞ്ഞതിനോട് കാന്ദലവി വിയോജിക്കുന്നതും നബി(സ്വ)തങ്ങളുടെ ഖബർ സിയാറത്തിന് വേണ്ടി യാത്ര പോകുന്നതിൽ പരിഗണിക്കാത്ത അഭിപ്രായവ്യത്യാസം ഔലിയാക്കളുടെ ഖബ്ർ സിയാറത്തിൽ പരിഗണിക്കുന്നത് എന്തുകൊണ്ടാണ്. ഇതേ കാന്ദലവിയുടെ നിർദേശ പ്രകാരമാണ് തഖ്‌വിയതുൽ ഈമാൻ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയതെന്ന് അബുൽ ഹസൻ അലി നദ്‌വി തഖ്‌വിയതുൽ ഈമാനിന്റെ പരിഭാഷയായ രിസാലതുത്തൗഹീദിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

കാന്ദലവി പറഞ്ഞതിനോടു സമാനമായി മറ്റൊരു ദേവ്ബന്ദി നേതാവ് അൻവർ ഷാ കശ്മീരി പറഞ്ഞതായി കാണാം. സ്വഹീഹുൽ ബുഖാരിക്ക് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ നബി(സ്വ)യുടെ ഖബർ ഉദ്ദേശിച്ച് യാത്ര പുറപ്പെടാമെന്ന് പറയുന്നു. അതേസമയം തുർമുദിക്കെഴുതിയ വ്യാഖ്യാനത്തിൽ പറയുന്നതിങ്ങനെ: ഈ കാലഘട്ടത്തിലെ ജനങ്ങൾ പതിവാക്കിയ ഔലിയാക്കളുടെ ഖബറുകൾ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര പുറപ്പെടുന്നതിന് നബി(സ്വ)യിൽ നിന്നോ മദ്ഹബിന്റെ ഇമാമുമാരിൽ നിന്നോ അല്ലെങ്കിൽ മറ്റു പണ്ഡിതന്മാരിൽ നിന്നോ ഉള്ള പ്രമാണങ്ങൾ അനിവാര്യമാണ്. നാട്ടിലെ ഖബറുകൾ സിയാറത്ത് ചെയ്യുന്നതിനെ അതിലേക്ക് ഖിയാസ് ചെയ്യൽ അനുവദനീയമല്ല. കാരണം അവിടെ യാത്ര പുറപ്പെടലില്ല (അൽ ഉർഫുശ്ശദി 1/327).

പ്രമാണങ്ങൾ ഇല്ലാത്തതുകൊണ്ട് ഔലിയാക്കളുടെ ഖബറുകൾ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര പുറപ്പെടാൻ പാടില്ല എന്നാണ് കശ്മീരിയുടെ വാദം. മുഹന്നദിൽ നബി(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയെ മാത്രം പരാമർശിച്ചത് കൊണ്ടാകണം കശ്മീരിയും കാന്ദലവിയും അങ്ങനെ പറഞ്ഞത്. അപ്പോഴും മുതിർന്ന നേതാക്കളായ റശീദ് ഗംഗോഹിയും ഇസ്മാഈൽ ദഹ്‌ലവിയും പറഞ്ഞതിനെ വിമർശിക്കാനോ എതിർക്കാനോ അവർ തയ്യാറുമല്ല. റസൂൽ(സ്വ)യുടെ ഖബർ സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെയെങ്കിലും അവർക്ക് അംഗീകരിക്കേണ്ടിവന്നുവെന്നത് അഅ്‌ലാ ഹസ്‌റത്തിന്റെ വിമർശനത്തിന്റെ വിജയമാണ്.

സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളെ സമർത്ഥിച്ചുകൊണ്ട് ഇമാം സുബ്ഖി(റ) രചിച്ച ശിഫാഉസ്സഖാമിനെ കുറിച്ച് അൻവർ ഷാ കശ്മീരി പറഞ്ഞത് സാന്ദർഭികമായി പറയാതിരിക്കാൻ നിർവാഹമില്ല. കശ്മീരി എഴുതി: ശിഫാഉസ്സഖാം ഫീ സിയാറതി ഖൈരിൽ അനാം എന്ന പേരിൽ ഇബ്‌നു തൈമിയ്യയെ എതിർത്തുകൊണ്ടു തഖിയുദ്ദീൻ സുബ്ഖി ഒരു രചന നടത്തിയിട്ടുണ്ട്. സ്ഫുടവും പുതിയതുമായ ഒന്നിനെയും ഞാനതിൽ കണ്ടിട്ടില്ല. തഖിയുദ്ദീൻ സുബ്ഖി ദുർബലമായതിനെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. പിന്നീട് ഇബ്‌നു അബ്ദിൽ ഹാദി അസ്സ്വാരിമുൽ മുങ്കി എന്ന പേരിൽ തഖിയുദ്ദീൻ സുബ്ഖിയെ എതിർത്തുകൊണ്ട് രചന നടത്തുകയും അതിൽ നന്നായി സമർത്ഥിക്കുകയും ചെയ്തു (അൽ ഉർഫുശ്ശദി 1/327).

ഇമാം സുബ്ഖി(റ) ശിഫാഉസ്സഖാമിൽ സമർത്ഥിച്ച സുന്നത്ത് ജമാഅത്തിന്റെ പല ആശയങ്ങളോടും അൻവർ ഷാ കശ്മീരിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് ഇതിൽ നിന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇസ്മാഈൽ ദഹ്‌ലവിയെയും റശീദ് അഹ്‌മദ് ഗംഗോഹിയെയും വിമർശിച്ചതിന് അൻവർ ഷാ കശ്മീരി ദേഷ്യപ്പെടുന്നത് കാണുക: സൂക്ഷ്മതയും സുഹ്ദുമുള്ള ഇസ്മാഈൽ ദഹ്‌ലവി, മുസ്‌ലിംകളുടെ ഇമാമായ റശീദ് അഹ്‌മദ് ഗംഗോഹിയെ പോലോത്ത മഹാപണ്ഡിതന്മാരെ ആക്ഷേപിക്കാൻ തുടങ്ങി ജനങ്ങളെ ഖബ്ർ പൂജയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തു (സഹ്‌മുൽ ഗൈബ് പേ. 3).

അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്‌റുകൾ ഉദ്ദേശിച്ച് വിദൂരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിനെയും അവിടെച്ചെന്ന് ഇസ്തിഗാസ നടത്തുന്നതിനെയും ശക്തമായി എതിർക്കുകയും അത് ശിർക്കാണെന്ന് വരെ എഴുതിയത് കൊണ്ടാണ് അക്കാലത്തെ സുന്നി പണ്ഡിതൻമാർ അദ്ദേഹത്തെ വിമർശിച്ചത്. അതിനെ ഖബ്ർ പൂജയാക്കി അവഹേളിക്കുകയാണ് അൻവർ ഷാ കശ്മീരി. റശീദ് അഹ്‌മദ് ഗംഗോഹിയെ പുകഴ്ത്തുന്ന കാവ്യം കൊണ്ടാണ് സഹ്‌മുൽ ഗൈബ് അവസാനിപ്പിക്കുന്നത്.

ഹിജ്‌റ 1330ൽ വഹാബി പണ്ഡിതൻ റശീദ് രിള ഇന്ത്യയിൽ വരുകയും ദേവ്ബന്ദ് ദാറുൽ ഉലൂം സന്ദർശിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തെ വരവേൽക്കുകയും ദേവ്ബന്ദി ആശയധാര അദ്ദേഹത്തിന് വിവരിച്ചു കൊടുക്കുകയും ചെയ്തത് അവിടത്തെ പ്രധാനാധ്യാപകനായിരുന്ന അൻവർ ഷാ കശ്മീരിയായിരുന്നുവെന്ന് രേഖപ്പെടുത്തിയതു കാണാം. അൻവർ ഷാ കശ്മീരി അന്ന് നടത്തിയ പ്രഭാഷണത്തിന്റെ ലിഖിതരൂപം അദ്ദേഹത്തിന്റെ ചരിത്രം പറയുന്ന ജമാലേ അൻവർ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയും അൻവർ ഷാ കാശ്മീരി ഇസ്മാഈൽ ദഹ്‌ലവിയെ പരിചയപ്പെടുത്താൻ മറന്നില്ല. ഷാ പറയുന്നു: ഇസ്മാഈൽ ദഹ്‌ലവി പുത്തനാശയത്തിനെതിരെ കഠിനാധ്വാനം നടത്തുകയും മികച്ച ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. അതെല്ലാം വിശ്വാസ കാര്യങ്ങളിൽ വളരെ ഉപകാരപ്രദമാണെന്ന കാര്യം സ്ഥിരപ്പെട്ടതാണ് ( ജമാലേ അൻവർ പേ. 288).

ഇവരുടെ വൈരുധ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദേവ്ബന്ദിലെ ദാറുൽ ഇഫ്താഅ് നൽകിയ രണ്ട് ഫത്‌വകൾ ശ്രദ്ധിക്കുക. സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിച്ച് മുസ്‌ലിംകൾക്കിടയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് ബോധ്യമായപ്പോൾ ‘ഏതൊരു വ്യക്തിയുടെയും ഖബറുകൾ ഉദ്ദേശിച്ച് യാത്ര പുറപ്പെടാമെന്നും അതിനെ വിലക്കാൻ യാതൊരു തെളിവുമില്ലെന്നും ഫത്‌വ നൽകുന്നു’ (ഫത്‌വ നമ്പർ: 159671).

സിയാറത്ത് യാത്ര നടത്തുന്നത് ശക്തമായി വിരോധിക്കുകയും അത് ശിർക്കാണെന്ന് വരെ എഴുതിവെക്കുകയും ചെയ്ത തഖ്‌വിയതുൽ ഈമാനിനെ കുറിച്ചും അതിന്റെ രചയിതാവായ ഇസ്മാഈൽ ദഹ്‌ലവിയെ കുറിച്ചുമുള്ള ചോദ്യത്തിന് നൽകിയ ഫത്‌വ ഇങ്ങനെ: ഇസ്മാഈൽ ദഹ്‌ലവി പ്രസിദ്ധനും പരിഗണനീയനുമായ പണ്ഡിതനാണ്. സുന്നത്തിന്റെയും തൗഹീദിന്റെയും പതാകവാഹകനാണ്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വ്യാഖ്യാതാവാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ തഖ്‌വിയതുൽ ഈമാൻ പരിഗണിക്കപ്പെടേണ്ടതും ഉപകാരപ്രദവുമായ കൃതിയാണ്. തെളിവുകൾ നിരത്തി ശിർക്കിനെയും ബിദ്അത്തിനെയും ഖണ്ഡിക്കുന്ന ഗ്രന്ഥമാണത്. ധാരാളമാളുകൾ അത് കാരണം ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും സുന്നത്തിലേക്കും തൗഹീദിലേക്കും കടന്നുവന്നിട്ടുണ്ട് (ഫത്‌വ നമ്പർ: 147034).

സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിക്കാൻ യാതൊരു തെളിവുമില്ലെന്ന് ഒരു ഫത്‌വ. സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ ശക്തമായി നിഷേധിച്ച ഗ്രന്ഥത്തെ കുറിച്ച്, തെളിവുകൾ നിരത്തി സുന്നത്ത് സ്ഥാപിക്കുന്ന ഗ്രന്ഥമെന്ന് മറ്റൊരു ഫത്‌വ. ഈ വിരോധാഭാസത്തിന്റെ പേരാണ് തബ്‌ലീഗിസം. അവരുടെ കാപട്യമാണ് ഇതിൽ നിന്നെല്ലാം ബോധ്യമാകുന്നത്. വിശ്വാസികൾ ഇതിൽ വഞ്ചിതരാവാതെ ശ്രദ്ധിക്കണം.

തഖ്‌വിയതുൽ ഈമാൻ, ഫതാവാ റശീദിയ്യ എന്നിവ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്. അതിനെ വിമർശിക്കാനോ അതിൽ പരാമർശിച്ചത് തെറ്റെന്ന് പറയാനോ ഒരിക്കലും അവർ തയ്യാറാവില്ല. ദേവ്ബന്ദികളെ സുന്നികളാക്കി ചിത്രീകരിച്ച് മലയാളികൾക്ക് പരിചയപ്പെടുത്താൻ വടുതല മൂസ മൗലവി 2013ൽ മുഹന്നദിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. എന്നാൽ അതിന്റെ വർഷങ്ങൾക്കു മുമ്പുതന്നെ ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്‌ലിയാർ മുഹന്നദിന് മലയാളത്തിൽ പ്രൗഢമായൊരു ഖണ്ഡനം ‘വെളിച്ചം കെട്ട വെള്ളക്കടലാസുകൾ’ എന്ന പേരിൽ എഴുതിയിട്ടുണ്ട്. മുന്നദിലെ ഓരോ വാദത്തിനും അതിൽ അക്കമിട്ട് മറുപടി പറയുന്നുണ്ട് (അമൂല്യരത്‌നങ്ങൾ പേ. 174).

ചുരുക്കത്തിൽ, മുഹന്നദ് തനി കാപട്യമാണ്. ദേവ്ബന്ദികളുടെ വികലവാദങ്ങൾ സമൂഹം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പുകമറ മാത്രമായിരുന്നു അത്. അവരുടെ തന്നെ നേതാവായ മൻളൂർ നുഅ്മാനി അദ്ദിആയത്തുൽ മുകസ്സഫ എഴുതിയപ്പോൾ മുഹന്നദിന്റ മുഖംമൂടി അവരാൽ തന്നെ അഴിഞ്ഞു വീണു. സ്വന്തം നേതാവായ അശ്‌റഫലി ഥാനവിയുടെ വികലവാദങ്ങൾ ഉൾക്കൊള്ളുന്ന ഹിഫ്‌ളുൽ ഈമാനിലെ വാചകങ്ങൾ, ഥാനവിയെ വെള്ളപൂശാനായി വെട്ടിമുറിച്ച് മുഹന്നദിൽ കൊടുക്കേണ്ടിവന്ന അമ്പേട്ടവിയുടെ ദയനീയതും സമൂഹത്തിൽ മുഹന്നദിന്റെ കപടത അടിവരയിട്ടു രേഖപ്പെടുത്തുന്നതായി.


ഇബ്‌റാഹീം ഖലീൽ സഖാഫി പെരിയടുക്ക


 


ഇസ്ലാം:തിരുനബി(സ്വ):സഹിഷ്ണുതയുടെ മാതൃക

 




● ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല


 

തിരുനബി(സ്വ):സഹിഷ്ണുതയുടെ മാതൃക



ഒരു സംഘം ജൂതന്മാർ ഒരിക്കൽ നബി(സ്വ)യുടെയടുത്ത് വന്നു. അസ്സലാമു അലൈകും അഥവാ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ എന്നതിന് പകരം അവർ പറഞ്ഞത് അസ്സാമു അലൈകും അഥവാ നാശവും മരണവും നിന്റെ മേലിലു­ണ്ടാവട്ടെ എന്ന അഭിവാദ്യമായിരുന്നു. അപ്രതീക്ഷിതമായി വന്ന ഈ കടുത്ത വാക്കുകൾ കേട്ടയുടനെത്തന്നെ ആഇശ(റ) ഒരൽപം പരുഷമായി പ്രതികരിച്ചു. ‘നിങ്ങളുടെ മേൽ ശാപവും നാശവുമുണ്ടാവട്ടെ’ എന്നായിരുന്നു ബീവി പ്രതികരിച്ചത്. ഇത് രണ്ടും ശ്രവിച്ച പ്രവാചകർ(സ്വ) ആഇശ(റ)യെ തിരുത്തുകയാണ് ചെയ്തത്. ‘അടങ്ങൂ ആഇശ, അല്ലാഹു എല്ലാ കാര്യങ്ങളിലും മയം ഇഷ്ടപ്പെടുന്നു.’ അവർ പറഞ്ഞത് അങ്ങ് കേട്ടില്ലയോ എന്നായി ബീവി. ‘നിങ്ങളുടെ മേലും എന്ന് ഞാൻ പറഞ്ഞില്ലേ? അത് പോരേ?’ എന്ന് ആഇശ ബീവിയോട് റസൂൽ(സ്വ) മറുപടി സ്വരത്തിൽ പറയുകയും ചെയ്തു. ‘നിങ്ങളുടെ മേലും’ എന്ന് നബി(സ്വ) പറഞ്ഞതിന്റെ ഉദ്ദേശ്യം എനിക്ക് മരണം വരുന്നത് പോലെ നിങ്ങൾക്കും മരണം വരുമെന്ന ഉണർത്തലായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു (ഇർശാദുസ്സാരി: 9/149).

മദീനയിലെ അറിയപ്പെട്ട ജൂത പുരോഹിതനായിരുന്ന സൈദ്ബ്‌നു സൻഅ തന്റെ കഴിഞ്ഞകാലം ഓർത്തെടുക്കുന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കൽ നബി(സ്വ)യും അലി(റ)യും വീടിനു പുറത്തിറങ്ങിയപ്പോൾ ഒരു പാവം അഅ്‌റാബി(ഗ്രാമീണൻ) വന്ന് തന്റെ ജനതയുടെ കാര്യം ബോധിപ്പിച്ചു. അവരെല്ലാവരും ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ടെന്നും പക്ഷേ ആർക്കും ഭക്ഷിക്കാൻ ഒന്നുമില്ലെന്നും അവർക്ക് ഭക്ഷണം നൽകി മതംമാറ്റം നടത്താനുള്ള ശ്രമങ്ങൾ നടന്നേക്കാമെന്നുമായിരുന്നു അഅ്‌റാബിയുടെ പരാതി. നമ്മുടെ കയ്യിൽ വല്ലതുമുണ്ടോ എന്ന് നബി(സ്വ) അലി(റ)യോട് ആരാഞ്ഞു. ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ദൂരെ നിന്നും കണ്ട സൈദ്ബ്‌നു സൻഅ നബി(സ്വ)യുടെ അടുത്ത് വരികയും തൽകാലം കടമായി ഈത്തപ്പഴം തരാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. നബി(സ്വ) സമ്മതിക്കുകയും അഅ്‌റാബിയെ സന്തോഷത്തോടെ പറഞ്ഞയക്കുകയും ചെയ്തു.

കടത്തിന്റെ അവധിയെത്തുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ സൈദ്ബ്‌നു സൻഅ മദീന പള്ളിക്കടുത്തെത്തി. നബി(സ്വ)യും അബൂബക്കർ(റ), ഉമർ(റ) തുടങ്ങിയവരൊക്കെയുള്ള സദസ്സിലേക്കാണ് അദ്ദേഹം ചെന്നത്. നബിയെ കണ്ടപാടെത്തന്നെ അദ്ദേഹം അവിടത്തെ ഖമീസും തലപ്പാവും ശക്തമായി പിടിച്ചുകുലുക്കി പണം ചോദിക്കാൻ തുടങ്ങി. നല്ല തെറിയഭിഷേകവും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു. ഈ പെരുമാറ്റം കണ്ട് നബി(സ്വ)യുടെ കൂടെയുള്ളവരുടെ മുഖം ചുവന്നു. ക്ഷമ നഷ്ടപ്പെട്ട ഉമർ(റ) സൈദിനോട് അൽപം ദേഷ്യത്തിലാണ് സംസാരിച്ചത്. പക്ഷേ നബി(സ്വ) ഉമറിനെയാണ് തിരുത്തിയത്. ‘ഈ സംസാരമല്ല ഇവിടെ ആവശ്യം. എനിക്കും ഇദ്ദേഹത്തിനും ഇതിലേറെ നല്ലൊരു ആളെയാണ് ലഭിക്കേണ്ടത്; എന്നോട് നല്ല നിലയിൽ കടം വീട്ടാൻ കൽപിക്കുന്ന, ഇദ്ദേഹത്തോട് നല്ല നിലയിൽ കടം തിരിച്ചുചോദിക്കാൻ കൽപിക്കുന്ന ഒരാൾ!’

ശേഷം ഇദ്ദേഹത്തിന് അവകാശപ്പെട്ടതിനേക്കാൾ ഇരുപത് സ്വാഅ് അധികം നൽകാനും തിരുനബി(സ്വ) ഉമറിനോട് കൽപിക്കുകയും അങ്ങനെ കൊടുക്കുകയും ചെയ്തു. വിശാലമായ നബിസ്‌നേഹത്തിന്റെ വലയം മനസ്സിലാക്കിയ സൈദ്ബ്‌നു സൻഅ അധികം വൈകാതെ മുസ്‌ലിമാവുകയുണ്ടായി. (അൽ മുഅജ്മുൽ കബീർ 25/203).

പതിനായിരക്കണക്കിന് അനുയായികളുടെ നേതാവും, മദീനയുടെ ആത്മീയവും ഭൗതികവുമായ മുഴുവൻ നിയന്ത്രണങ്ങളുമുള്ള മുസ്‌ലിം ലോകത്തിന്റെ നേതാവ് മുഹമ്മദ് നബി(സ്വ) തന്റെ അനുയായികൾക്കൊപ്പം ഇരിക്കുമ്പോൾ തന്നെ അന്നാട്ടിലെ ന്യൂനപക്ഷ സമുദായാംഗമായ ഒരു ജൂതന് നബി(സ്വ)യോട് ഇങ്ങനെ പെരുമാറാൻ സാധിക്കുന്നതും അതിന് ധൈര്യം വരുന്നതും എന്തുകൊണ്ട് എന്ന ഒരൊറ്റ ചോദ്യത്തിന് ഉത്തരം തേടിയാൽ മതി മുഹമ്മദ് നബി(സ്വ)യിലടങ്ങിയ സഹിഷ്ണുതയുടെ ആഴം കണ്ടെത്താ

ൻ. തങ്ങളുടെ ജീവനേക്കാൾ ആയിരം മടങ്ങ് സ്‌നേഹിക്കുന്ന പുണ്യനബിയോട് വളരെ പരുഷമായി പെരുമാറിയിട്ടും അതിനോട് അതേ ഭാഷയിൽ പ്രതികരിക്കാതെ ക്ഷമിച്ച്, തിരുനബി(സ്വ) പറഞ്ഞുതരുന്നതിനനുസരിച്ച് ഇടപെട്ട് ലോകത്തിനു മാതൃക സൃഷ്ടിക്കാൻ തയ്യാറായ അനുചരരുടെ സഹിഷ്ണുത ആലോചിച്ചാൽ മതി പ്രവാചകരുടെ സന്നിധിയിൽ എത്രമാത്രം ആഴത്തിലാണ് സഹിഷ്ണുതയുടെ അധ്യാപനങ്ങൾ പകർന്നു നൽകുന്നതെന്ന് ബോധ്യപ്പെടാൻ. ഒരു പ്രകോപനവുമില്ലാതെ തീർത്തും അവിഹിതമായി അക്രമിക്കപ്പെടുമ്പോഴും ശകാരങ്ങളേൽക്കേണ്ടി വരുമ്പോഴും അനുയായികളെ ഉപയോഗപ്പെടുത്തിപ്പോലും ഒന്നും ചെയ്യാതെ, ഉപദ്രവത്തിനു പകരം ഉപകാരം ചെയ്യുന്ന മാതൃക ലോകത്ത് ഒരിക്കലും ബദലില്ലാത്തതാണെന്ന് പറഞ്ഞാൽ തെറ്റാകില്ല.

സഹിഷ്ണുതയുടെ ആദ്യം സർവമാതൃകകളും ലോകത്തിനു സമ്മാനിച്ചാണ് തിരുനബി(സ്വ) വിട പറഞ്ഞത്. സ്വന്തം അഭിരുചിക്കും ഇഷ്ടത്തിനും വിശ്വാ സത്തിനും താൽപര്യങ്ങൾക്കും പറ്റാത്തതെല്ലാം പൂർണമായും അവഹേളിക്കപ്പെടുകയും നിഷ്‌കാസനം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രവണത അഥവാ അസഹിഷ്ണുത എക്കാലവും ലോകത്ത് നടന്നിട്ടുണ്ട്. ഒരുപക്ഷേ മനുഷ്യോൽപത്തിയോളം അതിനു പഴക്കവുമുണ്ടാവും. മനുഷ്യൻ ഏറ്റവും കൂടുതൽ സാഹസം കാണിക്കേണ്ടത് ഇത്തരം നീചപ്രവർത്തനങ്ങളിൽ നിന്നുള്ള മോചനത്തിനാണ്. താൻ അല്ലെങ്കിൽ തങ്ങൾ മാത്രമെന്ന ചിന്ത ലോകത്ത് ഒരാൾക്കും പാടില്ല. അന്യനെ ഉൾകൊള്ളാനും അപരനെ മനസ്സിലാക്കാനും സാധ്യമായ വഴികളിലൂടെയെല്ലാം അവന്റെ നിലനിൽപിനെ സ്വാഗതം ചെയ്യാനുമാണ് സാമൂഹ്യജീവിയായ മനുഷ്യൻ എപ്പോഴും ശ്രമിക്കേണ്ടത്. ഈ വിചാരത്തിനെതിരെയുള്ള ഏതു പ്രവണതയും കടുത്ത തെറ്റും മനുഷ്യത്വ ത്തോടുള്ള വഞ്ചനയും പൂർണമായും മാറ്റിയെടുക്കേണ്ടതുമാണ്. മനുഷ്യൻ ഏറ്റവും കൂടുതൽ അസഹിഷ്ണുവാകേ@തും ഇത്തരം ക്രൂരമായ വിചാരങ്ങളോ ടാണ്.

ഭാഷവർഗവർണമത വൈജാത്യങ്ങൾ സൃഷ്ടിച്ച് മനുഷ്യത്വത്തെ ധ്വംസിക്കുന്ന രൂപത്തിൽ മനുഷ്യനെ വെട്ടിമുറിക്കുന്ന സകല ചിന്താധാരകളെയും മുഹമ്മദ് നബി(സ്വ) അതികഠിനമായി വിമർശിച്ചു. തന്റെ ജീവിതത്തിലൂടെ ലോകം എക്കാലവും മാതൃകയാക്കുന്ന ഉത്തമ രൂപങ്ങൾ സൃഷ്ടിച്ചെടുത്തു. ചരിത്രത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത വിധമുള്ള അനുപമ മാതൃകകൾ സമ്മാനിച്ചു. സഹിഷ്ണുത എന്ന പദത്തിന് മുഹമ്മദ് നബി(സ്വ)യെപ്പോലെ ഒരു പര്യായം ലഭിക്കാൻ ചരിത്രം എക്കാലവും കഷ്ടപ്പെടേണ്ടിവരും. അല്ലെങ്കിൽ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. തന്റെ ദൗത്യ നിർവഹണത്തിന്റെ അവസാന ദിവസങ്ങളിൽ ലക്ഷക്കണക്കിന് വരുന്ന അനുയായികളെ അറഫാ മരുഭൂമിയിൽ അണിനിരത്തി സ്വന്തം ജീവിതം തന്നെ സാക്ഷിനിർത്തി ഇക്കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുകയും ലോകത്തെ മുഴുവൻ ജനങ്ങളിലേക്കും ഈ സന്ദേശം എത്തിക്കാനുള്ള ആഹ്വാനം നൽകുകയും ചെയ്തു. മനുഷ്യന് അവകാശങ്ങളുണ്ട് എന്ന് ലോകം ചിന്തിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഇതെല്ലം. ‘ഓ മനുഷ്യരേ’ എന്ന് അഭിസംബോധന ചെയ്താണ് തു കൊണ്ടാണ് പ്രസംഗം തിരുനബി(സ്വ) ആരംഭിക്കുന്നത് തന്നെ. അഥവാ മനുഷ്യ സമൂഹത്തെ മൊത്തം ഒരു മാലയിൽ അണിനിരത്തിയുള്ള ജീവിതവും സന്ദേശവും. ലോകത്ത് അതിനു മുമ്പും ശേഷവും മനുഷ്യന്റെ അവകാശങ്ങൾ പ്രഖ്യാപിക്കാനും സംസ്ഥാപിക്കാനും പ്രചരിപ്പിക്കാനും മാലോകരെ സഹിഷ്ണുവാക്കാനും ഇങ്ങനെയൊരു സംഗമം നടന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.

ഇസ്‌ലാം മാത്രമാണ് ശരിയെന്ന് മുഹമ്മദ് നബി(സ്വ) സമൂഹത്തെ ബോധ്യപ്പെടുത്തി. അതേസമയം തെറ്റായ കാര്യ ങ്ങൾ വിശ്വസിക്കാൻ ഒരു മനുഷ്യനുള്ള സ്വാതന്ത്ര്യം ഒരിക്കലും ഹനിക്കരുതെന്നും പ്രഖ്യാപിച്ചു. അറേബ്യയിൽ മതസ്വാതന്ത്ര്യം മരീചികയായ കാലത്താണ് ഇഷ്ടമുള്ള മതം സ്വീകരിക്കാൻ ഓരോ മനുഷ്യനെയും അനുവദിക്കൂ എന്ന് മക്കയിലെ പ്രമാണിമാരോട് നബി(സ്വ) ആവശ്യപ്പെട്ടത്. മതം മനുഷ്യൻ സ്വാതന്ത്ര്യത്തോട് കൂടിയാണ് സ്വീകരിക്കേണ്ടതെന്ന് ലോകത്ത് വിളംബരപ്പെടുത്തിയ നേതാവും മുഹമ്മദ് നബി(സ്വ)യാണ്. മനസ്സിനുള്ളിലാണ് മതം മാറേണ്ടത്. മനസ്സ് മാറാതെയുള്ള ഏതു മാറ്റവും ഒരാളെ മുസ്‌ലിമാക്കുന്നില്ല എന്ന് പറയാൻ ധൈര്യം കാണിച്ചതുതന്നെ ഏറ്റവും വലിയ സഹിഷ്ണുതയായിരുന്നു. കാരണം മതങ്ങളുടെ അടിസ്ഥാന ധർമം മനുഷ്യന് സ്വസ്ഥത സമ്മാനിക്കലാണല്ലോ. മനസ്സിൽ പരിവർത്തനം സാധ്യമാകാതെ ഈ സ്വസ്ഥത ഒരിക്കലും ലഭ്യമാകില്ല.

ജീവിക്കാനും വിശ്വസിക്കാനും ആചരിക്കാനും സാമൂഹ്യ കടപ്പാടുകൾ നിർവഹിക്കാനും മറ്റെല്ലാ മാനുഷിക കാര്യങ്ങൾക്കും മനുഷ്യന് സ്വാതന്ത്ര്യം വേണം. അവിടെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണണം. ഇവിടെയാണ് തിരുനബി(സ്വ)യും ഇസ്‌ലാമും വേറിട്ടുനിൽക്കുന്നത്. മനുഷ്യകുലത്തെ മൊത്തം ആദരിച്ച മതമാണ് ഇസ്‌ലാം. ഖുർആൻ ഇത് അടിവരയിടുന്നുണ്ട് (ഇസ്‌റാഅ് 70). ഓരോ മനുഷ്യനെയും ആദരിച്ചുവെന്ന് പറയുന്നത് പതിനാലു നൂറ്റാണ്ടു മുമ്പാണെന്നു കൂടി മനസ്സിലാക്കണം. ഖുർആന്റെ ഈ പ്രസ്താവന വന്നതിന് ആയിരം വർഷങ്ങൾക്കിപ്പുറവും സ്ത്രീജന്മം മനുഷ്യ ജന്മമാണോ, അടിമകൾ മനുഷ്യരാണോ തുടങ്ങിയ ധാരാളം ചർച്ചകൾ ലോകത്ത് ചൂടുപിടിച്ചിരുന്നു; അഥവാ പരിഷ്‌കൃത ലോകത്തുതന്നെ മനുഷ്യനെ വെട്ടിമുറിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇന്നും കറുത്തവർഗക്കാരനും മറ്റു മതാനുയായികൾക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത ലോകരാഷ്ട്രങ്ങളുടെ നീണ്ട പട്ടിക നമുക്കറിയാം. മതം വ്യത്യാസപ്പെട്ടതിന്റെ പേരിലും നിറം കറുത്തതിന്റെ പേരിലും അനാവശ്യ ഫോബിയകൾ സൃഷ്ടിക്കുന്ന അനേകായിരം ശ്രമങ്ങൾക്കിടയിൽ അഥവാ ഇത്തരം അസഹിഷ്ണുതകൾക്കിടയിലാണ് മുഹമ്മദ്(സ്വ) കെടാവിളക്കായി പ്രകാശിച്ചു നിൽക്കുന്നത്.

ഒരു മതത്തെയും മതാനുയായിയെയും ഇല്ലാത്തത് പറഞ്ഞ് പീഡിപ്പിക്കാനോ അനാവശ്യ ഫോബിയകൾ വളർത്തി മാനസികാഘാതം സൃഷ്ടിക്കാനോ നബി(സ്വ) സമ്മതിച്ചില്ല. മുസ്‌ലിമിനോടും അമുസ്‌ലിമിനോടും ഒരുപോലെ സത്യസന്ധമായി പെരുമാറുന്നവനാണ് യഥാർത്ഥ വിശ്വാസി. അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന നീതിയും. ഒരു സമൂഹത്തോടുള്ള വിദ്വേഷം അഥവാ അനാവശ്യ ഫോബിയ ആ സമൂഹത്തോട് അനീതി ചെയ്യാനുള്ള കാരണമാകരുത് എന്ന് ശക്തമായി താക്കീത് ചെയ്യുകയും ഓരോ സമൂഹത്തോടും നീതിചെയ്യൽ നിർബന്ധമാണെന്ന് പഠിപ്പിക്കുകയും ചെയ്ത ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ (മാഇദ 8). വിദ്വേഷം ജനിപ്പിക്കുന്നത് കുടിൽ വ്യവസായമായി മാറിയ ആധുനിക അസഹിഷ്ണുതാ ലോകത്ത് ഈ കൽപന എത്രയേറെ പ്രസക്തമാണ്!

മനുഷ്യന്റെ ഭാഷയും വർണവും വ്യത്യാസപ്പെടുന്നത് അല്ലാഹുവിന്റെ പ്രത്യേകമായ ദൃഷ്ടാന്തമാണെന്ന് പഠിപ്പിച്ച മതവും ഇസ്‌ലാമാണ്. ഖുർആൻ വളരെ മനോഹരമായി ഈ ദൃഷ്ടാന്തം വരച്ചിടുന്നു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പും നിങ്ങളുടെ ഭാഷകളും നിറങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതും അവന്റെ ഉന്നതമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് (അർറൂം 22). ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് പോലെ അതികമനീയമായ ദൃഷ്ടാന്തമായാണ് മനുഷ്യരുടെ ഈ വൈജാത്യങ്ങളെ ഇസ്‌ലാം ദർശിക്കുന്നത്. മുഴുവൻ മനുഷ്യരെയും ഒരൊറ്റ ആണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചതെന്ന് ഖുർആനും മുഹമ്മദ്(സ്വ)യും പറയുകയുണ്ടായി. ഭാഷയുടെ പേരിൽ പോലും മനുഷ്യനെ വെട്ടിമുറിക്കുന്ന അസഹിഷ്ണുത വാഴുന്ന ലോകത്ത് ഇതിലപ്പുറം എന്തു സന്ദേശമാണ് ഈ സമൂഹം ആവശ്യപ്പെടുന്നത്?! അറബികൾക്ക് എന്നും അറേബ്യൻ പെരുമയിൽ അഹങ്കാരവും ആഭിജാത്യവുമുണ്ടായിരുന്നു. അനറബികളെ അവർ രണ്ടാം കണ്ണുകൊണ്ടു മാത്രമാണ് നോക്കിയത്. അറബികൾക്കിടയിൽ വന്ന അറബി സംസാരിക്കുന്ന പ്രവാചകർ(സ്വ)യെ സംബന്ധിച്ചിടത്തോളം ഈ അറേബ്യൻ വികാരം നിലനിർത്തിയോ ആളിക്കത്തിച്ചോ തന്റെ ഔന്നത്യവും ആഭിജാത്യവും തെളിയിക്കാനും മതത്തെ പെട്ടെന്ന് ജനമനസ്സുകളിൽ കുടിയിരുത്താനും സാധിക്കുമായിരുന്നിട്ടും ഒരിക്കലും അത്തരം പ്രവൃത്തികൾക്ക് മുതിരാതെ അറബികളുടെ മുഖത്ത് നോക്കി ഉച്ചൈസ്തരം നബി(സ്വ) ഇങ്ങനെ താക്കീത് ചെയ്തു: ‘ഒരു അറബിക്കും മറ്റൊരു അനറബിയെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. വെളുത്തവന് കറുത്തവനെക്കാൾ യാതൊരുവിധ ശ്രേഷ്ഠതയുമില്ല, എല്ലാ ശ്രേഷ്ഠതയുടേയും മാനദണ്ഡം ഹൃദയത്തിലുള്ള ദൈവഭക്തി മാത്രമാണ്.’ ലോകം കണ്ട ഏറ്റവും വലിയ സഹിഷ്ണുതയുടെ സന്ദേശമായിരുന്നു അത്. മുസ്‌ലിംകൾ നെഞ്ചോട് ചേർക്കുന്ന വിശുദ്ധ ഖുർആനിൽ ഒരിടത്തുപോലും അറബികൾ എന്ന വാക്ക് പ്രയോഗിച്ചിട്ടുമില്ല. പതിനാലു നൂറ്റാണ്ടിനിടയിൽ ഒരു മുസ്‌ലിമിനും നിറത്തിന്റെ പേരിലോ ഭാഷയുടെ പേരിലോ ഒരൽപം പോലും അവഗണന നേരിടേണ്ട ദുരവസ്ഥ വരാത്തതിന്റെ പിന്നിലെ രഹസ്യവും ഇതുതന്നെയാണ്.

ജനങ്ങൾക്കിടയിൽ മതിൽകെട്ടുകളില്ലാതെ സ്‌നേഹവും സഹിഷ്ണുതയും വളർത്തിയെടുത്ത ലോകത്തിന്റെ അതുല്യനായ മാതൃകാ പുരുഷനായ നബി(സ്വ) ജനങ്ങൾക്ക് സേവനം ചെയ്യാനാണ് നിരന്തരം തന്റെ ജനതയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. മുസ്‌ലിം ജനതയുടെ പ്രത്യേകത തന്നെ അവർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ഖുർആൻ ഉണർത്തി. ‘നിങ്ങൾ ജങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഉത്തമ ജനതയാണ്’ (ആലുഇംറാൻ 110). തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടമാകുന്നത് വരെ ഒരാളും സമ്പൂർണ വിശ്വാസിയാകില്ലെന്ന സന്ദേശം വ്യക്തമായി പലയാവർത്തി സമൂഹത്തോട് പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച വ്യക്തിത്വം പ്രവാചകർ (സ്വ) മാത്രമാണ്. കേവല പ്രഖ്യാപനങ്ങളോ നിർദേശങ്ങളോ മാത്രമായിരുന്നില്ല ഇവയൊന്നും. ജീവിതത്തിൽ കാണിക്കുകയും അതുപോലെ ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരെ സൃഷ്ടിക്കുകയും ചെയ്തു. ഒരു യുദ്ധവേളയിൽ അവസാന നിമിഷം കിട്ടിയ പാനജലം പരസ്പരം കൈമാറി ആരും കുടിക്കാതെ അവസാനം എല്ലാവരും മരണത്തിനു കീഴടങ്ങിയ സൗഹൃദം പ്രവാചകരുടെ അനുയായികൾക്കല്ലാതെ മറ്റാർക്കും അവകാശപ്പെടാനാവില്ല.

നബി(സ്വ) വിഭാവനം ചെയ്ത വിശാലമായ സഹിഷ്ണുത കേവലം മനുഷ്യനിൽ ഒതുങ്ങുന്നതായിരുന്നില്ല. അവിടന്ന് പ്രപഞ്ചത്തിന്റെ കാരുണ്യമാണ്. ഓരോ ജീവിയോടും പറവയോടും സസ്യത്തോടും പ്രകൃതിയോടുമെല്ലാം തിരുനബി(സ്വ) സഹിഷ്ണുത കാണിച്ചു. ഖുർആൻ പറയുന്നത് ഏറെ ശ്രദ്ധേയം: ‘ഭൂമിയിൽ നടക്കുന്ന ഏതു ജന്തുവും ആകാശത്ത് പറക്കുന്ന ഏതു പറവയും നിങ്ങളെപോലുള്ള ജനത മാത്രമാണ്’ (അൻആം 38). ഭൂമിയിലെ ഓരോ ജന്തുവിനെയും മനുഷ്യരെപ്പോലെയുള്ള സമൂഹം അല്ലെങ്കിൽ ഉമ്മത്തായാണ് ഇവിടെ ഖുർആൻ പരിഗണിച്ചത്. ഉമ്മത്ത് എന്ന വിശാലമായ ആശയത്തിൽ ഓരോ ജീവിയെയും കാണണമെന്ന സന്ദേശത്തിലുപരി മനുഷ്യരുടെ സഹോദര ജീവികളായ ഈ കോടാനുകോടി ജന്തുജാലങ്ങളെ ലോകത്ത് ഒരാൾക്കും പരിഗണിക്കാനാവില്ല. മുഹമ്മദ് നബി(സ്വ) ലോകാനുഗ്രഹിയാണല്ലോ.

അതേസമയം മുഹമ്മദ് നബി(സ്വ) അസഹിഷ്ണുവായിരുന്നു, എപ്പോഴും തെറ്റുകളോടും തിന്മകളോടും മാത്രം. സ്വന്തം സമൂഹത്തിലും മറ്റെല്ലാ വിഭാഗങ്ങളിലും തിന്മയെ ശക്തമായി വിപാടനം ചെയ്തു. തന്റെ മകൾ ഫാത്വിമ(റ) മോഷ്ടിച്ചാലും ഞാൻ അവളുടെ കൈ മുറിക്കുമെന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞത് അന്നും ഇന്നും ലോകത്തെ തെല്ലൊന്നുമല്ല കുലുക്കിയത്. പ്രമാണിമാർക്ക് കേട്ടു ശീലമില്ലാത്ത വാക്കുകളായിരുന്നു അത്. പ്രമാണിത്വം മനുഷ്യന് എല്ലാ ആനുകൂല്യവും നൽകിയപ്പോൾ മുഹമ്മദ്(സ്വ) തെറ്റുകൾക്ക് മുമ്പിലും മനുഷ്യരെ തുല്യരായി ക@ു. നിങ്ങളുടെ രൂപത്തിലേക്കോ കോലത്തിലേക്കോ അല്ല അല്ലാഹു നോക്കുന്നതെന്നും മനസ്സ് നന്നാക്കുകയാണ് വേണ്ടതെന്നും പഠിപ്പിച്ചു. ഏറ്റവും നല്ലവനും വലിയനും സൂക്ഷ്മ ജീവിതം നയിച്ചവനാണെന്ന് നിരന്തരം ഓർമപ്പെടുത്തി. ഇതിലപ്പുറം ഒരു സന്ദേശം സഹിഷ്ണുത വിളഞ്ഞുകാണാൻ ആഗ്രഹിക്കുന്ന ലോകത്തിന് ആവശ്യമില്ലായിരുന്നു.


ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല


ക്ര സ്തേ നിസം:സ്വർണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ? 

 



● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

  

സ്വർണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ?

Published on17 November 2021

SHARE ARTICLE

The post has been shared by 9 people.

Facebook9

Twitter

Pinterest

Mail

മോശയുടെ സഹോദരൻ അഹറോൻ (ഹാറൂൻ) ആണ് ഇസ്‌റാഈല്യർക്ക് പശുക്കുട്ടിയുടെ സ്വർണവിഗ്രഹം നിർമിച്ചു കൊടുത്തതെന്ന് ബൈബിൾ പറയുന്നു. എന്നാൽ, സാമിരി(ശമരിയക്കാരൻ) ആണെന്നാണ് ഖുർആൻ ഭാഷ്യം. ബൈബിൾ പറഞ്ഞതിന് വിരുദ്ധമായി പിൽക്കാലത്ത് വന്ന ഗ്രന്ഥം പറയുമ്പോൾ ഖുർആൻ പറഞ്ഞത് തെറ്റാണെന്നല്ലേ മനസ്സിലാകുന്നത്?

?? ബൈബിളിൽ (പുറപ്പാട് 32:16) അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിതെന്ന് പറയുന്നു. ഖുർആനിൽ (20:88) സാമിരിയാണ് എന്നും പറയുന്നു.
ബൈബിളിൽ പറഞ്ഞതു പോലെയല്ല വിശുദ്ധ ഖുർആനിലുള്ളതെന്നത് ഖുർആനിൽ പറഞ്ഞത് തെറ്റാണെന്നതിന്റെ തെളിവാകുന്നതെങ്ങനെയാണ്?
അഹരോനാണ് പശുക്കുട്ടിയെ ഉണ്ടാക്കിയതെന്ന് ബൈബിൾ പറയുന്നത് ശരിയാകണമെങ്കിൽ ഒന്നുകിൽ ദൈവം പറയണം, അല്ലെങ്കിൽ അഹറോൻ അത് നിർമിക്കുന്നത് കണ്ടയാൾ പറയണം? പക്ഷേ, ആ ബൈബിൾ രചയിതാവ് ആരാണ്? അയാൾ മോശയുടെ കാലത്ത് ജീവിച്ചയാളാണോ? എന്താണതിന് തെളിവ്?
ആണെങ്കിൽ തന്നെ ഈ സംഭവത്തിന് അദ്ദേഹം സാക്ഷിയായിരുന്നുവോ? അല്ലെങ്കിൽ സാക്ഷിയായവരെ അദ്ദേഹം കണ്ടിരുന്നോ? കണ്ടവരെ കണ്ടവരെ കണ്ടിരുന്നോ? ആരൊക്കെയാണവർ? അവരൊക്കെ സത്യസന്ധരാണോ? അതല്ല, പുറപ്പാട് ദൈവം അവതരിപ്പിച്ച് കൊടുത്ത ‘തോറ’യാണെന്നാണോ വാദം? അങ്ങനെയെങ്കിൽ ‘തോറ’ വാങ്ങാൻ പോയതും വന്നതും ശേഷമുള്ള സംഭവങ്ങളും ഇടയിൽ നടന്ന സംഭവവും (ഇത് അത്തരം ഒരു സംഭവമാണ്) എങ്ങനെയാണ് തോറയിൽ ഉണ്ടാവുന്നത്? മോശ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കല്ലറ എവിടെയെന്നതിനെ കുറിച്ചുള്ള ചർച്ചകൾ പോലും പഴയ നിയമത്തിൽ കാണാം. അപ്പോൾ അതെങ്ങനെയാണ് മോശക്ക് അവതരിച്ച ഗ്രന്ഥമാകുന്നത്?
വിഗ്രഹാരാധനക്ക് വേണ്ടി പശുക്കുട്ടിയെ ഉണ്ടാക്കിയത് ഹാറൂനാണെന്ന് ബൈബിളിലുണ്ടെങ്കിൽ, ബൈബിളിൽ അബദ്ധങ്ങളുണ്ടെന്നതിനും അത് ദൈവികമല്ല എന്നതിനുമാണ് തെളിവായിത്തീരുന്നത്. കാരണം ജനങ്ങളെ നന്മയിലേക്ക് നയിക്കാൻ ദൈവം തിരഞ്ഞെടുത്ത ദാസനാണ് ഹാറൂൻ. ഖുർആനും ബൈബിളും(പുറപ്പാട് 28: 1) ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. പാപങ്ങളിൽ ഏറ്റവും നികൃഷ്ടമാണ് വിഗ്രഹാരാധനയെന്നും ഇരു ഗ്രന്ഥങ്ങളും സിദ്ധാന്തിക്കുന്നുണ്ട്. ജനങ്ങളെ നന്നാക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ തന്നെ ആ വൃത്തികേട് ചെയ്യുന്നുവെന്നത് പ്രവാചകന് മാത്രമല്ല, ദൈവത്തിന് തന്നെയും ന്യൂനതയല്ലേ?
ഹാറൂൻ പശുരൂപം നിർമിച്ച് ആരാധന ചെയ്തുവെങ്കിൽ ബൈബിളിൽ വൈരുധ്യങ്ങളുണ്ട് എന്നതിനും അത് തെളിവാണ്. കാരണം എനിക്കെതിരെ പാപം ചെയ്തവന്റെ പേര് തന്റെ പുസ്തകത്തിൽ നിന്ന് തുടച്ച് നീക്കും എന്ന് ബൈബിളിൽ (പുറപ്പാട് 32: 33)ൽ കാണാം.
തന്റെ പുസ്തകത്തിൽ നിന്ന് അഹറോന്റെ പേര് ദൈവം തുടച്ച് നീക്കിയോ? ഇല്ല! പ്രത്യുത ഈ സംഭവത്തിന് ശേഷം കൂടുതൽ ദൈവാനുഗ്രഹങ്ങൾ കിട്ടിയയാളായാണ് അദ്ദേഹത്തെ ബൈബിൾ പരിചയപ്പെടുത്തുന്നത്.
പശുക്കുട്ടിയുടെ കാര്യത്തിൽ ക്ഷുഭിതനായ മൂസാ നബി പ്രതികൾക്ക് വധശിക്ഷ വിധിച്ച കാര്യം ബൈബിളിൽ കാണാം (32: 25-28). എന്നിട്ട് അഹരോൻ ശിക്ഷിക്കപ്പെട്ടോ? പശുക്കുട്ടിയെ നിർമിച്ചയാൾക്കല്ലേ ഏറ്റവും കൊടിയ ശിക്ഷ നൽകേണ്ടിയിരുന്നത്? എന്തുകൊണ്ട് നൽകിയില്ല?
ഒന്നുകിൽ മോശെ പക്ഷപാതിത്വം കാണിച്ചു, അതായത് ദൈവം അനീതി ചെയ്തു എന്ന് പറയേണ്ടിവരും. അതല്ലെങ്കിൽ ബൈബിളിൽ പറഞ്ഞ പശുക്കുട്ടി നിർമാണത്തിന്റെ കർതൃത്വം ഹാറൂനിനെ ഏൽപ്പിക്കുന്ന പ്രസ്താവന ശരിയല്ലെന്ന് പറയേണ്ടി വരും.
ലേവിയരാണ് വധശിക്ഷ നടപ്പാക്കുന്നത്. തങ്ങളുടെ ഉടപ്പിറപ്പുകളെയാണ് കൊല്ലാനുള്ളത്. എന്നിട്ടും ആരും ഹാറൂനിനെ കൊല്ലാതിരുന്നത് എന്ത്! അല്ലെങ്കിൽ ഹാറൂനിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്?
ഉത്തരം ലളിതമാണ്; ഹാറൂൻ ആ സംഭവത്തിൽ പ്രതിയല്ല. ബൈബിളിലാണ് വിഷയത്തിൽ അബദ്ധം സംഭവിച്ചത്. പിന്നെ ആരാണ് യഥാർത്ഥ പ്രതി? ബൈബിൾ വാസ്തവ വിരുദ്ധമായി ഉദ്ധരിച്ച കാര്യത്തിന്റെ യാഥാർത്ഥ്യം ഖുർആൻ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. അതേ, സാമിരിയാണ് പശുവിഗ്രഹം നിർമിച്ചത്. ഖുർആനിക പ്രസ്താവനയിൽ മേൽ പറഞ്ഞ പ്രശ്‌നങ്ങൾ ഒന്നുമേ ഇല്ല.
ചുരുക്കത്തിൽ, സാമിരിയാണ് പശുക്കുട്ടിയെ നിർമിച്ചതെന്ന പ്രസ്താവന ഖുർആനിലെ അബദ്ധമല്ല; പ്രത്യുത ബൈബിളിൽ ചിലർ എഴുതിച്ചേർത്ത അബദ്ധത്തിന്റെ കൃത്യമായ എഡിറ്റിംഗാണ്. ‘തുച്ഛമായ കാര്യലാഭങ്ങൾക്ക് വേണ്ടി സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കുകയും എന്നിട്ട് ഇത് അല്ലാഹുവിങ്കൽ നിന്നാണെന്ന് പറയുകയും ചെയ്യുന്നവനാണ് മഹാനാശം’ (വി.ഖു 2: 79).

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...