﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
Sunday, November 28, 2021
Sunday, November 21, 2021
സിയാറത്ത് ഫീസും* *ഇമാമത് ഫീസും
🔵
*സിയാറത്ത് ഫീസും*
*ഇമാമത് ഫീസും*
➖➖➖➖➖➖➖➖➖
സിയാറത്ത് ചെയ്യാൻ വരുന്നവർക്ക് ദുആ ചെയ്ത് കൊടുക്കാൻ ആളെ നിശ്ചയിക്കുന്നതും ഫീസ് കൊടുക്കുന്നതും തെറ്റാണെങ്കിൽ
മുജാഹിദ് പള്ളികളിൽ നിസ്‌ക്കരിക്കുന്ന (ഇമാം)
മൗലവിമാർക്ക് ശമ്പളം കൊടുക്കലും
അവർ അത് സ്വീകരിക്കലും തെറ്റാവുകയില്ലേ..?
കാരണം നബി (സ)യോ സഹാബികളോ
പള്ളിയിൽ ജോലി ചെയ്ത് ശമ്പളം
വാങ്ങിയിട്ടില്ല.
നബി(സ)തങ്ങളും സ്വാഹാബികളും
ബാങ്ക് വിളിച്ചും ഇമാമത് നിന്നും
ശമ്പളം വാങ്ങിയിട്ടില്ല, അത് പിൽക്കാലത്ത്
ഉടലെടുത്ത ഒരു 'പുത്തൻ'ആചാരമാണെന്ന്
മുജാഹിദുകൾ തന്നെ സമ്മതിക്കുന്നു.👇👇
"പ്രവാചകന്റെ കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച് മഹത്തായ ഒരു സ്ഥാനമായിരുന്നു. ബാങ്കിനോ ഇമാമത്തിനോ
ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല.
ബാങ്ക് കൊടുക്കലും ഇമാമത്ത് നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ്. അത് വരെ പ്രവാചകനും ശേഷം ഖലീഫമാരും ഗവർണ്ണരുമൊക്കെ അടങ്ങുന്ന ഭരണനേതൃത്വം തന്നെയാണ് നമസ്കാരത്തിന് ഇമാമത് നിർവഹിച്ചിരുന്നത്. അതിനു അവർക്ക് പ്രത്യേകിച്ച് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല."
(വിചിന്തനം വാരിക.
*2021 ഏപ്രിൽ 9 പേജ് :34*
കെ. എൻ എം മുഖപത്രം)
*അസ്‌ലം സഖാഫി പയ്യോളി*
🌹🌹🌹🌹🌹🌹🌹🌹🌹
Friday, November 19, 2021
കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ
കൊണ്ടോട്ടി തങ്ങൾക്കെതിരെ സമസ്ത പ്രസിഡന്റായിരുന്ന പാങ്ങിൽ അഹ്മദ് മുസ്‌ലിയാർ നൽകിയ ഫത് വയുടെ കയ്യെഴുത്തുപ്രതി. മുഹമ്മദ് ശാഹ് പിഴച്ച വാദക്കാരനായിരുന്നുവെന്ന് ഫത് വ നൽകിയ ശൈഖ് ജിഫ് രി തങ്ങൾ, മമ്പുറം തങ്ങൾ, ഉമർ ഖാളി തുടങ്ങിയ മലബാർ, ഉത്തരേന്ത്യ, മക്ക, മദീന, ഈജിപ്ത് തുടങ്ങിയിവിടങ്ങളിലെ പ്രസിദ്ധരായ പണ്ഡിതന്മാരുടെ നാമങ്ങൾ പരാമർശിച്ചാണ് പാങ്ങിൽ ഉസ്താദ് ഈ ഫത് വ തയ്യാറാക്കിയിട്ടുള്ളത്.
Tuesday, November 16, 2021
തബ്ലീലീഗ് ജമാഅത്ത്.മുഹന്നദ് തനി കാപട്യമായിരുന്നു.* വികലവാദങ്ങൾ നിറഞ്ഞ
https://m.facebook.com/story.php?story_fbid=4819163018118579&id=100000747860028
*മുഹന്നദ് തനി കാപട്യമായിരുന്നു.* വികലവാദങ്ങൾ നിറഞ്ഞ
ഗ്രന്ഥങ്ങളുമായി
ഖാസിം നാനൂത്തവി,
റഷീദ് ഗാങ്കോഹി, ഖലീൽ അമ്പേട്ടവി ,
ഥാനവി അടങ്ങുന്ന ദേവ്ബന്ദി മൗലവിമാരും ,
ഇവരുടെ ആചാര്യനായ ഇസ്മാഈൽ ദഹ്ലവിയും രംഗത്ത് വന്നപ്പോൾ ഇവർക്കെതിരെ സമൂഹത്തെ ഉണർത്താൻ ഗ്രന്ഥരചനകളുമായി പണ്ഡിതർ എല്ലാ കാലത്തും രംഗത്ത് വന്നിട്ടുണ്ട്. ഇസ്മാഈൽ
ദഹ്ലവിക്കെതിരെ ശൈഖ് ഫള്ലുൽ ഹഖ് ഖൈറാബാദി (റ)യും , ഗാങ്കോഹി, അമ്പട്ടവിക്കെതിരെ ഇമാം ഗുലാം ദസ്തക്കീർ ഖുസൂരി (റ)യും , ഇമാം അഹ്മദ് റസഖാൻ ബറേൽവി (റ)യും ഉദാഹരണങ്ങളാണ്.
സമൂഹം ദേവ്ബന്ദി മൗലവിമാരുടെ അപകടങ്ങൾ തിരിച്ചറിഞ്ഞതോടെ
പിടിച്ചു നിൽക്കാൻ പറ്റാതെയായി.
ഇമാം അഹ്മദ് റസാഖാൻ (റ)ൻ്റെ
വഫാത്തിന് ശേഷം ദേവ്ബന്ദി മൗലവി
ഖലീൽ അഹ്മദ് അമ്പേട്ടവി ഒരു കപട ഗ്രന്ഥമായ മുഹന്നദുമായി പ്രത്യക്ഷപ്പെട്ടു.
ജനങ്ങളെ തെറ്റുദ്ധരിപ്പിക്കലായിരുന്നു
ലക്ഷ്യം. വിഷയങ്ങളെ കുറിച്ച് നല്ല അവഗാഹമുള്ള പണ്ഡിതർ മുഹന്നദിൻ്റെ
റദ്ദ് അപ്പോൾ തന്നെ രചിക്കുകയുണ്ടായി.
അല്ലാമാ സയ്യിദ് നഈമുദ്ദീൻ മുറാദാബാദി (റ)
അല്ലാമാ ഹശ്മത്തലി (റ) തുടങ്ങിയവർ അവരിൽ പ്രസിദ്ധരാണ്.
മുഹന്നദിന് അവരുടെ തന്നെ നേതാവായ
മൻളൂർ നുഅമാനിക്ക് തന്നെ തൻ്റെ ദിആയത്തുൽ മുകസ്സഫയിലൂടെ തിരുത്ത്
കൊടുക്കേണ്ടി വന്നത് തന്നെ , *കാപട്യം*
*മറനീക്കി പുറത്ത്* *വന്നതിലൂടെയാണ്.*
ഥാനവിയുടെ ഹിഫ്ളുൽ ഈമാനിലെ
ഇബാറത്തും കണ്ടം മുറിച്ച് മുഹന്നദിൽ
അമ്പേട്ടവിക്ക് കൊടുക്കേണ്ടി വന്നതും
*മറ്റൊരു കപട മുഖമായിരുന്നു.*
മഹത്തുക്കളായ പണ്ഡിതർ അതൊക്കെ കയ്യോടെ പിടികൂടി. അമ്പേട്ടവി ഉദ്ധരിക്കുന്ന
ദേവ്ബന്ദി മൗലവിമാരുടെ മറ്റു വികല ഗ്രന്ഥങ്ങളുടെ ഉദ്ധരണികളോടെ തന്നെ
വൈരുദ്ധ്യാത്മക വാദങ്ങൾ സമൂഹം തിരിച്ചറിഞ്ഞു. മുഹന്നദിന്ന് ശേഷവും
ആ വികല ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നു
എന്നതും *മുഹന്നദിൻ്റെ കാപട്യം കൂടുതൽ*
*വ്യക്തമാക്കി* *തരുന്നുണ്ട്.*
ദേവ്ബന്ദി കടപതയായ മുഹന്നദിന് കേരളത്തിലെ പണ്ഡിത ശ്രേഷ്ഠനായ
*ശംസുൽ ഉലമ ശൈഖുനാ ഇ കെ അബൂബക്കർ മുസ്‌ലിയാർ (ന: മ:)* ഖണ്ഡനം
രചിച്ചിട്ടുണ്ട്.
*സുന്നി വോയ്സ് 2021 നവം: 15-31 ,ലക്കം* *ഇബ്രാഹിം ഖലീൽ* *സഖാഫി പെരിയടുക്ക എഴുതുന്ന*
*" മുഹന്നദണിഞ്ഞ മുഖംമൂടി "*
*രണ്ടാം ഭാഗം* *വായിക്കാം .*
pdf ന് ബന്ധപ്പെടാം
9567785655 ( whatsapp)
മുഹമ്മദ് സാനി നെട്ടൂർ
Saturday, November 13, 2021
മന്ത്രിച്ചു ഊതൽ ഭക്ഷണത്തിൽ
*"ഭക്ഷണത്തിൽ ഊതരുതെന്നാണ് ! ഓതിയൂതരുതെന്നല്ല"*___________⤵️
*വീഡിയോ കാണാൻ*
https://youtu.be/AbMVb4cxeIk
ഭക്ഷണ മര്യാദ പഠിപ്പിക്കുന്നിടത്ത് ഭക്ഷണത്തിലേക്ക് ശ്വസിക്കരുത്, വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം ശ്വാസം എടുത്ത് കുടിക്കുക പോലുള്ള കാര്യങ്ങൾ നബി സ്വ പഠിപ്പിച്ചതിന്റെയർത്ഥം ഓതിയൂതരുതെന്നല്ല അങ്ങനെ മന്ത്രിച്ച് ഊതാൻ പാടില്ലെന്ന് മുത്ത് നബി (സ്വ) പഠിപ്പിച്ചിട്ടില്ല , നബി (സ്വ) തന്നെ ഭക്ഷണത്തിലും, രോഗമുണ്ടാകുന്ന സ്ഥലത്തും, സ്വ ശരീരത്തിലും ഒക്കെ മന്ത്രിച്ചൂതിയ ധാരാളം തെളിവുകൾ സ്വഹീഹ് ബുഖാരി മുസ്ലിം പോലുള്ള സ്വഹീഹായ ഹദീസ് കിതാബുകളിൽ കാണാൻ കഴിയും
*ഇതാ⬇️ ഭക്ഷണത്തിലേക്ക് തന്നെ നബി (സ്വ) ഉമിനീരോട് (തുപ്പലോട്) കൂടി ഊതിയ ഹദീസ്*
*ﺻﺤﻴﺢ اﻟﺒﺨﺎﺭﻱ*
*- كتاب المغازي*
*باب غزوة الخندق وهي الأحزاب*
*صفحة -108*
*ഹദീസ് നമ്പർ - 4102*
فَقَالَ رَسولُ اللَّهِ صلَّى اللهُ عليه وسلَّمَ: لا تُنْزِلُنَّ بُرْمَتَكُمْ، ولَا تَخْبِزُنَّ عَجِينَكُمْ حتَّى أجِيءَ. فَجِئْتُ وجَاءَ رَسولُ اللَّهِ صلَّى اللهُ عليه وسلَّمَ يَقْدُمُ النَّاسَ حتَّى جِئْتُ امْرَأَتِي، فَقَالَتْ: بكَ وبِكَ، فَقُلتُ: قدْ فَعَلْتُ الذي قُلْتِ، فأخْرَجَتْ له عَجِينًا *فَبَصَقَ فيه وبَارَكَ*
(صحيح البخاري للإمام البخاري رضي الله عنه )
ഖന്ദഖ് യുദ്ധ സമയത്ത് ജാബിർ (റ) വിന്റെ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ജാബിർ (റ) വിന്റെ ക്ഷണം സ്വീകരിച്ച് നബി (സ്വ) ഖന്ദഖിലുണ്ടായ മുഴുവൻ സ്വഹാബത്തിനെയും കൂട്ടി വന്നു.. ഭക്ഷണമാകട്ടെ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ ! പക്ഷെ നബി (സ്വ) ആ ഭക്ഷണത്തിലേക്ക് അവിടത്തെ ഷറഫാക്കപ്പെട്ട ഉമിനീരോട് കൂടി ഊതുകയും, ബറകത്തിന്ന് വേണ്ടി ദുആ ചെയ്യുകയും ചെയ്തു അങ്ങനെ ആ ഭക്ഷണത്തിൽ വലിയ ബറകത്തുണ്ടാകുകയും അവിടെയുണ്ടായിരുന്ന മുഴുവൻ സ്വഹാബിമാരും ഭക്ഷണം കഴിച്ചു
*മറ്റൊരു ഹദീസിൽ വെള്ളത്തിലേക്ക് ഊതുന്ന കാര്യം മഹതി ആയിഷ (റ) പഠിപ്പിക്കുന്നു*⬇️
ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433).
*അപ്പോൾ കാര്യം വ്യക്തം !ഭക്ഷണത്തിലേക്ക് ഊതരുതെന്ന് പറഞ്ഞ നബി (സ്വ) തന്നെ ഭക്ഷണത്തിലേക്ക് ഉമിനീരീട് കൂടി ഊതി മന്ത്രിച്ചത് ചെയ്ത് കാണിച്ച് തരുന്നു, രണ്ടും വൈരുദ്ധ്യമല്ല! ഒന്ന് സാധാ ഊത്ത് മറ്റേത് മന്ത്രം !ഭക്ഷണത്തിൽ നമുക്ക് മന്ത്രിക്കാൻ പാടില്ലെന്ന് നബി (സ്വ) പഠിപ്പിക്കാത്തടുത്തോളം നമുക്കും ഓതി ഊതാം മന്ത്രിക്കാം മന്ത്രിക്കുന്നത് ഓതിയിട്ടാണ് ദിക്റ് ചൊല്ലിയിട്ടാണ് ഓത്തിനും ദിക്റിനും മഹത്വം ഉണ്ട് അതിന്റെ ബറകത്ത് ആ ഊത്തിന്ന് ലഭിക്കുക തന്നെ ചെയ്യും അത് കൊണ്ടാണല്ലോ നമുക്ക് ചെറിയ പനിയുണ്ടായാൽ പൊലും വെള്ളത്തിൽ മന്ത്രിച്ച് ആ വെള്ളം കുടിക്കുന്നത് .. രോഗമുള്ള സ്ഥലത്ത് വെള്ളത്തിൽ മന്ത്രിച്ച് കുടയാമെന്ന് ഹദീസിൽ വന്നതുമാണ് !*
*✍️ സിദ്ധീഖുൽ മിസ്ബാഹ്*
8891 786 787
13/11/2012
_____________________💐
മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ
*മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot....
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സു...
-
*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://isl...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘ...