🔵
*സിയാറത്ത് ഫീസും*
*ഇമാമത് ഫീസും*
➖➖➖➖➖➖➖➖➖
സിയാറത്ത് ചെയ്യാൻ വരുന്നവർക്ക് ദുആ ചെയ്ത് കൊടുക്കാൻ ആളെ നിശ്ചയിക്കുന്നതും ഫീസ് കൊടുക്കുന്നതും തെറ്റാണെങ്കിൽ
മുജാഹിദ് പള്ളികളിൽ നിസ്‌ക്കരിക്കുന്ന (ഇമാം)
മൗലവിമാർക്ക് ശമ്പളം കൊടുക്കലും
അവർ അത് സ്വീകരിക്കലും തെറ്റാവുകയില്ലേ..?
കാരണം നബി (സ)യോ സഹാബികളോ
പള്ളിയിൽ ജോലി ചെയ്ത് ശമ്പളം
വാങ്ങിയിട്ടില്ല.
നബി(സ)തങ്ങളും സ്വാഹാബികളും
ബാങ്ക് വിളിച്ചും ഇമാമത് നിന്നും
ശമ്പളം വാങ്ങിയിട്ടില്ല, അത് പിൽക്കാലത്ത്
ഉടലെടുത്ത ഒരു 'പുത്തൻ'ആചാരമാണെന്ന്
മുജാഹിദുകൾ തന്നെ സമ്മതിക്കുന്നു.👇👇
"പ്രവാചകന്റെ കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച് മഹത്തായ ഒരു സ്ഥാനമായിരുന്നു. ബാങ്കിനോ ഇമാമത്തിനോ
ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല.
ബാങ്ക് കൊടുക്കലും ഇമാമത്ത് നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ്. അത് വരെ പ്രവാചകനും ശേഷം ഖലീഫമാരും ഗവർണ്ണരുമൊക്കെ അടങ്ങുന്ന ഭരണനേതൃത്വം തന്നെയാണ് നമസ്കാരത്തിന് ഇമാമത് നിർവഹിച്ചിരുന്നത്. അതിനു അവർക്ക് പ്രത്യേകിച്ച് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല."
(വിചിന്തനം വാരിക.
*2021 ഏപ്രിൽ 9 പേജ് :34*
കെ. എൻ എം മുഖപത്രം)
*അസ്‌ലം സഖാഫി പയ്യോളി*
🌹🌹🌹🌹🌹🌹🌹🌹🌹
No comments:
Post a Comment