സഈദ് ബ്നുൽമുസയ്യബ്(റ)
നിസ്കാര സമയങ്ങളിൽ
നബി(സ) യുടെ ഖബർ ശരീഫിൽ
നിന്ന് ബാങ്ക് കേൾക്കാരുണ്ടായിരുന്നൂ
അൽ വിലായതു വൽ കറാമ:
K M മൗലവി. ( പേജ്:66)
﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
സഈദ് ബ്നുൽമുസയ്യബ്(റ)
നിസ്കാര സമയങ്ങളിൽ
നബി(സ) യുടെ ഖബർ ശരീഫിൽ
നിന്ന് ബാങ്ക് കേൾക്കാരുണ്ടായിരുന്നൂ
അൽ വിലായതു വൽ കറാമ:
K M മൗലവി. ( പേജ്:66)
🟥🟪🟥🟪🟥🟪
*ഔലിയാക്കളെ അനുസരിച്ചവർ അല്ലാഹുവിനെ അനുസരിച്ചവരാണ് .മഹാനായ ശൈഖ് അഹ്മദ് ഇബ്നു അജീബ (റ)പറയുന്നു:*
*റസൂലിനെ അനുസരിച്ചവർ തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു.(നിസാഅ 80): മുഅജിസത്ത് കൊണ്ട് പ്രവാചകന്മാർക്ക് രിസാലത്തിനെ അല്ലാഹു സാക്ഷ്യപ്പെടുത്തിയത് പോലെ ഓലിയാക്കൾക്ക് കറാമത്ത് നൽകി വിലായത്തിന് അംഗീകാരം നൽകി.*
*അതുകൊണ്ട് ഔലിയാക്കളെ അനുസരിച്ചവർ അല്ലാഹുവിനെ അനുസരിച്ചിക്കുന്നു,അവരിൽനിന്ന് മുഖം തിരിച്ചവർ അല്ലാഹുവിൽ നിന്ന് മുഖം തിരിച്ചിരിക്കുന്നു,അവരെ സ്നേഹിച്ചവർ അല്ലാഹുവിനെ സ്നേഹിച്ചിരിക്കുന്നു,അവരെ വെറുപ്പിച്ചവർ അല്ലാഹുവിനെ വെറുപ്പിച്ചിരിക്കുന്നു.*
*കാരണം അവർ അല്ലാഹുവിന്റെ പ്രകാശങ്ങളുടെ ഭാഗമായ പ്രകാശവും സത്തയുടെ അംശമായ സത്തയുമാണ്.അല്ലാഹുവേതര ശേഷിപ്പുകളൊന്നും അവരിലില്ല എന്നതാണതിനു കാരണം. ബഹ്റുൽ മദീദ് 1/534 ഇബ്നു അജീബ.*
*അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.*
*قال الشيخ احمد بن عجيبة (ر) في تفسير الاية:من يطع الرسول فقد اطاع الله. (سورة النساء 80).*
*كما شهد الحق جل جلاله لرسله بالرسالة بما اظهر لهم من المعجزات شهد لاوليائه بالولاية بما منحهم من الكرامات... فمن اطاعهم فقد اطاع الله ومن اعرض عنهم فقد اعرض عن معرفة الله ومن احبهم فقد احب الله ومن ابغضهم فقد ابغض الله لانه نور من انوار الله وعين من عيون الله اذ لم يبق فيهم بقية مما سوى الله ، اقدامهم على قدم رسول الله ان الذين يبايعونك انما يبايعون الله.*
*تفسير البحر المديد للشيخ احمد بن عجيبة1/534*
🟨🟧🟩🟨🟧🟩
*പതിനൊന്നാം രാവിന്റെ*
*മധുര പലഹാരം കുഴിച്ചുമൂടുക.*
*ദേവ്ബന്ദീ തബ്‌ലീഗ് നേതാവ്*
*അശ്റഫലി ഥാനവി*
പതിനൊന്നാം രാവിന്റെ (ശൈഖ് ജീലാനി (റ)യുടെ പേരിലുള്ള ) മധുര പലഹാരം ആരെങ്കിലും കൊണ്ടു വന്നാൽ എന്തു ചെയ്യണമെന്ന ചോദ്യത്തിന് മറുപടിയായി ദേവ്ബന്ദീ തബ്‌ലീഗീ ജമാഅത്തിന്റെ ആത്മീയ നേതാവ് അശ്റഫലി ഥാനവി നൽകിയ മറുപടി വായിക്കൂ.
മധുര പലഹാരം വാങ്ങാതെ വിസമ്മതിച്ച് തിരിച്ച് കൊടുക്കുന്നത് കൊണ്ട് വിവരമില്ലാത്ത സാധാരണക്കാർ പ്രകോപിതരാകും. പൊതുജനം പ്രകോപിക്കുമെന്ന ആശങ്കയുള്ളത് കൊണ്ടും മധുര പലഹാരം സ്വീകരിക്കുകയും എവിടെയെങ്കിലും കുഴിച്ചുമൂടുകയും ചെയ്യുക.
[ആശയം:
കമാലാത്തെ അശ്റഫിയ്യ:പേ:209,210]
ദേവ്ബന്ദീ തബ്‌ലീഗ് പണ്ഡിതനായ
അശ്റഫലി ഥാനവിയുടെ ഇമ്മിണി ബല്ല്യ തഹ്ഖീഖാത്തുകളിൽ ഒന്നായി അവതരിപ്പിച്ച കാര്യമാണ് ഇതെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.
ദേവ്ബന്ദീ തബ്‌ലീഗീ ജമാഅത്തുകാരുടെ സുന്നി പറച്ചിലിന്റെ ?പിന്നിൽ ഒളിഞ്ഞിരിക്കുന്ന വഹാബിസത്തെ തിരിച്ചറിയാൽ ഇത് ഉപകരിക്കുമെന്ന് വിനീതൻ മനസ്സിലാക്കുന്നു.
മുഹമ്മദ് ഇസ്മാഈൽ അംജദി
മഹാരാഷ്ട്ര ____9819631650
___________🌹🌷🌹___________
വക്കം മൗലവിയുടെ മന്ത്രിച്ചൂത്തിനെ കുറിച്ച് സീതി സാഹിബ് മാത്രമല്ല പറയുന്നത്
......................
അമ്പതുകളിൽ കെ.എം സീതി സാഹിബ് എഴുതിയ ലേഖനത്തിൽ നിന്ന്, വക്കം മൗലവിയെ കൊണ്ട് വെള്ളം ജപിപ്പിക്കുന്ന ഭാഗം പ്രത്യേകം വെട്ടിക്കളഞ്ഞത്, സംശയാസ്പദവും മൗലവിയുടെ മൗലികമായ നിലപാടുകൾക്ക് വിരുദ്ധവുമായതു കൊണ്ടാണെന്നും അക്കാര്യം അടിക്കുറിപ്പായോ മറ്റോ സൂചിപ്പിക്കാതിരുന്നതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഗ്രന്ഥകാരൻ മുജീബ് റഹ്മാൻ കിനാലൂരിന്റെ വിശദീകരണം.
എന്നാൽ, വക്കം മൗലവി വെള്ളം ഊതിക്കൊടുത്തിരുന്ന കാര്യം സീതി സാഹിബ് മാത്രമല്ല, മൗലവിയുടെ സമകാലികനും സഹപ്രവർത്തകനും ബന്ധുവുമായ എം. മുഹമ്മദ് കണ്ണ് എഴുതിയ വക്കം മൗലവിയും നവോത്ഥാന നായകൻമാരും എന്ന പുസ്തകത്തിലും വ്യക്തമായി പറയുന്നുണ്ട്. നാനാ ജാതി മതക്കാർക്ക് പ്രഭാതത്തിൽ ശുദ്ധജലം ഓതി കൊടുക്കാറുണ്ടായിരുന്നുവെന്ന് അതിൽ വിശദീകരിക്കുന്നു. ( പുസ്തകത്തിന്റെ പേജ് ഇതോടൊപ്പം ഉണ്ട് ) മുജീബ് റഹ്മാൻ പുസ്തകത്തിൽ തന്റെ മറ്റു വാദങ്ങൾ സ്ഥാപിക്കാൻ ഉപയോഗിച്ച റഫറൻസ് തന്നെയാണ് ഈ പുസ്തകം. അപ്പോൾ, തെളിവ് മൗലികമല്ല എന്ന് ഇനി പറയില്ല.
വക്കം മൗലവിയുടെ പ്രഥമ ജീവചരിത്രം എഴുതിയത് മുഹമ്മദ് കണ്ണാണ്. ആ ജീവചരിത്രത്തിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. അതായത്, 1924ൽ വക്കം മൗലവിയുടെ അധ്യക്ഷതയിൽ നബിദിന മഹാസമ്മേളനം കൂടാൻ തീരുമാനിച്ച കാര്യം. അത് അദ്ദേഹത്തിന്റെ 'ബൗദ്ധിക ജീവിതത്തിന്റെ ' ഭാഗമല്ലാത്തതു കൊണ്ട് ഇപ്പോൾ ചർച്ച ചെയ്യുന്നില്ല! (പേജ് ഇതോടൊപ്പമുണ്ട്)
വക്കം മൗലവിയെ അടുത്തറിയുകയും കൂടെ പ്രവർത്തിക്കുകയും സഹവസിക്കുകയുമൊക്കെ ചെയ്ത കെ.എം സീതി സാഹിബ് എഴുതിയ ലേഖനം തന്നെ കാര്യങ്ങൾ മനസ്സിലാക്കാൻ ധാരാളമാണ്.
സീതി സാഹിബിന്റെ ലേഖനം ആദ്യം പ്രസിദ്ധീകരിക്കുന്നത്, മുജാഹിദ് നേതാവായ എൻ.വി അബ്ദുസലാം മൗലവിയുടെ പത്രാധിപത്യത്തിൽ അമ്പതുകളിൽ പുറത്തിറങ്ങിയിരുന്ന മിശ്കാത്തുൽ ഹുദായുടെ വിശേഷാൽ പ്രതിയിലും.
അവരൊന്നും കാണാത്ത എന്തു മൗലികതയാണ് ഗ്രന്ഥകാരന്റെ പക്കലുള്ളത്!
ഒരാളുടെ ജീവിതവും സംഭാവനകളും എഴുതുമ്പോൾ തനിക്ക് യുക്തമല്ലെന്നു തോന്നുന്ന കാര്യങ്ങൾ രേഖയിൽ നിന്ന് വെട്ടിമാറ്റുന്ന 'ഗവേഷണ രീതി' ആദ്യമായി കേൾക്കുകയാണ്.
ഇങ്ങനെ വെട്ടിയും തിരുത്തിയും വെള്ളം ചേർത്തുമെഴുതേണ്ടതല്ല വക്കം മൗലവി എന്ന ബഹുമുഖ ജീവിതത്തെ.
നിലവിലെ സുന്നി, സലഫി കാഴ്ചപ്പാടുകളിൽ നിന്നു കൊണ്ടല്ല, അവർ ജീവിച്ച കാലത്തെ പരിശോധിച്ചു കൊണ്ടാണ് ഗവേഷണങ്ങൾ നടക്കേണ്ടത്.
Shafeeq Vazhippara
#യേശു #ദൈവമല്ല #എന്നതിന്റെ #പത്ത് #കാരണങ്ങൾ
--------------------------------------------
1⃣ .വരാനിരിക്കുന്ന കാര്യങ്ങൾ അറിയുന്നവാൻ ദൈവം
ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ
-(യെശയ്യാവ് 44:7)
ദൈവം എല്ലാം അറിയുന്നവനാണ് എന്നാൽ യേശുവിനെ സംബന്ധിച്ച് പല കാര്യങ്ങളും അറിയില്ല എല്ലാം ദൈവം പറഞ്ഞു കൊടുക്കണം എന്നാൽ ദൈവം പറഞ്ഞു കൊടുക്കാത്ത കാര്യങ്ങൾ അത് ദൈവത്തിനു മാത്രമാണ് അറിയുന്നത് അങ്ങനെ പിതാവിന് മാത്രം അറിയുന്ന ലോകാവസാനം എന്നാ ദിവസം യേശുവിനു
അറിയില്ല
--------------------------------------------
അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
(മത്തായി 24:32-36)
-------------------------------------------
2⃣ .യേശു മനുഷ്യ പുത്രൻ
അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
യേശു അവനോടു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
(മത്തായി 8:20)
------------------------------------------
നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു:
(മത്തായി 9:5-6)
-------------------------------------------
യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.
മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു
(മത്തായി 12:7-8)
-------------
നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു” എന്നു പറഞ്ഞു.
(ലുക്കൊസ് 9:44)
--------------------------------------------
അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.
(യോഹന്നാൻ 5:27)
--------------------------------------------
യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.
നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
(സങ്കിർത്തനം 146:1-4)
-----------------------------------------
#പഴയ നിയമത്തിന്റെ ഭാഷയിൽ ദൈവം മനുഷ്യനല്ല
വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല;
(സഖ്യ 23:19)
-------------------------------------------
ഞാൻ മനുഷ്യനല്ല ദൈവം അത്രേ(ഹോശേയ 11:9)
-------------------------------------------
3⃣ .യേശു ദൈവമാണ് എന്ന് അവകാശപെട്ടിട്ടില്ല
#പഴയ നിയത്തിൽ ദൈവം സ്വയം പരിജയ പെടുത്തുന്നു
////////////////////////////////////////
ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു;
(ഉല്പത്തി 35:11)
-------------------------------------------
അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ;
(ഉല്പത്തി 46:3)
----------
നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു.
(പുറപ്പാട് 16:12)
----------------
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
(പുറപ്പാട് 20:2)
-------------
ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും
(സങ്കിർത്തനം 46:10)
--------------
എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
(സങ്കിർത്തനം 50:7)
------------
മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു
(സങ്കിർത്തനം 81:10)
-----------
നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും
(യെശയ്യാവ് 41:10)
------------
നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും
(യെശയ്യാവ് 45:3)
---------------
ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.
യെശയ്യാവ് 45:5)
-------------
പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
(യെശയ്യാവ് 46:9)
-----------------
ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ
(യിരെമ്യാവ് 31:27)
------------------
ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും
(യെഹെസ്കേൽ 13:9)
-------------
#എന്നാൽ പുതിയ നിയമത്തിൽ യേശു മറ്റൊരു ദൈവത്തെ പരിജയപെടുത്തുന്നു
അതിന്നു യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു
(മാർക്കോസ് 12:29-30)
---------------
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
(യോഹന്നാൻ 17:3)
---------------
ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു
(യോഹന്നാൻ 8:54)
#ആരെ ആരാധിക്കണം യേശു പഠിപ്പിക്കുന്നു
സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.(യോഹന്നാൻ 4:23)
--------------
യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു
-(മത്തായി 4:10)
--------------------------------------------
4⃣ .യേശുവിന് ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ലാ എല്ലാം ദൈവ കല്പന പ്രകാരം മാത്രം
പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ
-(യോഹന്നാൻ 13:3)
-----------------
നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു
-(യോഹന്നാൻ 17:6)
------------------
മുകളിലെ വചനങ്ങളിൽ നിന്നും മനസിലാക്കാം യേശുവിനു എല്ലാം പിതാവ് നല്കിയതാണ് എന്നാൽ
<>ദൈവത്തിന് അതിന്റെ ആവശ്യമുണ്ടോ????
<>ദൈവം വല്ല കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുമോ.....?
ഇല്ലാ എന്നായിരുക്കും മറുപടി എന്നാൽ യേശുവിന്റെ എല്ലാ പ്രവർത്തനവും ദൈവത്തിൽ നിന്നാണ് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് യേശു തന്നെ പറഞ്ഞാതായി നമുക്ക് കാണാൻ സാധിക്കും താഴെ ഉള്ള വചനങ്ങൾ ശ്രദ്ധിക്കുക
--------------------------------------------
യേശു അവരോടു ഉത്തരം പറഞ്ഞതു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
(യോഹന്നാൻ 7:16)
------------------
ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.
(യോഹന്നാൻ 12:49-50)
--------------------
നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.
(യോഹന്നാൻ 8:26)
-------------------
എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു
(യോഹന്നാൻ 14:24)
-------------------
ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു
(യോഹന്നാൻ 5:19)
----------------
എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.
(യോഹന്നാൻയ 5:30)
--------------------
മുകളിലെ വചനങ്ങളിൽ നിന്നും മനസിലാക്കാം യേശു എല്ലാത്തിനും പിതാവിനെ ആശ്രയിക്കുന്നു അപ്പോൾ ദൈവമെന്നൽ സർവശക്തനാണ് എന്നാൽ യേശു ഒരിക്കലും സർവ ശക്തനാണ് എന്ന് അവകാശപെട്ടിട്ടില്ല അങ്ങനെ ഉള്ള യേശു ക്രിസ്തു എങ്ങനെ ദൈവമാകും
--------------------------------------------
5⃣ .യേശുവിന് ആരെയും സ്വയം രക്ഷിക്കാൻ പറ്റില്ല ദൈവത്തിന്റെ അനുമതി ഇല്ലാതെ
യേശു ക്രിസ്തു ഏതു കാര്യത്തിനും പിതാവിനോട് പ്രാർത്ഥിച്ചതായി ബൈബിളിൽ കാണാം യേശു ദൈവമായിരുന്നെങ്കിൽ യേശുവിനു പിതാവിനോട് സഹായം ചോദിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല കാരണം ദൈവം എല്ലാത്തിനും കഴിവുള്ളവനാണ് എല്ലാവരും അവനെ ആശ്രയിക്കും എന്നാൽ അവൻ ആരെയും ആശ്രയിക്കില്ല ഇതിനാൽ തന്നെ യേശുവിനെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഉള്ള കഴിവ് പിതാവിനാണ് എന്നും വ്യക്തമാണ് താഴെ ഉള്ള വചനം നോക്കുക
----------- ----------- ---------- ---------
മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു.
താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും
ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.
എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.
അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.
അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ” എന്നു പറയുന്നു.
ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.
പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ
(എബ്രയാർ 5:1-8)
---------------
മുകളിലെ വചന പ്രകാരം യേശുവും ദൈവത്തിനു പാപയാഗം അർപ്പിക്കണം എന്നതും മരണത്തിൽ നിന്ന് രക്ഷിക്കുന്നത് ദൈവമാണ് എന്നും വ്യക്തമാണ് അങ്ങനെ ഉള്ള യേശു എങ്ങനെയാണ് സ്വയം ഇഷ്ട്ടപ്രകാരം മറ്റുള്ളവരെ രക്ഷിക്കുക ദൈവത്തിന്റെ അനുമതി ഇല്ലാതെ അങ്ങനെ സ്വന്തം ഇഷ്ട്ടപ്രകാരം പ്രവർത്തിക്കാൻ കഴിയാത്ത യേശു എങ്ങനെ ദൈവമാകും
-------------------------------------------
6⃣ .യേശു ഇസ്രായിലേക്ക് മാത്രമായി അയക്കപെട്ടവൻ
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
(യോഹന്നാൻ 17:3)
-------------------
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
(യോഹന്നാൻ 8:42)
-------------------
നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.
(യോഹന്നാൻ 8:26)
--------------------
മുകളിലെ വചനത്തിൽ നിന്നും മനസിലാക്കാം യേശു ക്രിസ്തു ദൈവത്തിൽ നിന്നും അയക്കപ്പെട്ടവൻ ആണ് എന്ന് അതിനാൽ തന്നെ അയക്കപ്പെട്ടവൻ ദൈവം ആകില്ല എന്ന് ഉറപ്പാണ് കാരണം കല്പിക്കുന്നവനാണ് ദൈവം കല്പന സ്വീകരിക്കുന്നവാൻ ദൈവം ആകില്ല എന്നതാണ് സത്യം
താഴെ ഉള്ള വചനം നോക്കുക
--------------------------------------------
അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.
(മത്തായി 15:24)
----------------
ഈ വചന പ്രകാരം യേശു ഇസ്രായിലേക്ക് മാത്രം അയക്കപെട്ടവനാണ് എന്നത് വ്യക്തമാണ് മാത്രവുമല്ല യേശുവിന്റെ പ്രവർത്തനങ്ങൾ ഇസ്രായിലെ ജനതക്ക് മാത്രമാണ് എന്ന് ബൈബിളിൽ നിന്നും മനസിലാക്കാം അങ്ങനെ യേശു ദൈവം ആയിരുന്നെങ്കിൽ ലോകത്തിനു വേണ്ടി പ്രവർത്തിക്കുമായിരുന്നു എന്നാൽ ദൈവം യേശുവിന് അതിനുള്ള അധികാരം നല്കിയില്ല എന്നതാണ് വസ്തുത
-
🏛️🏛️🏛️🏛️🏛️🏛️🏛️
അദ്രശ്യം
*ലൗഹുൽ മഹ്ഫൂളിലെ അറിവുകൾ കാണാം എങ്ങനെ?മഹാനായ ഇമാം ഗസ്സാലി ( റ) പറയുന്നു:*
*നമ്മുടെ ഹൃദയം കണ്ണാടി പോലെയാണ്; ലൗഹുൽ മഹ്ഫൂളും കണ്ണാടി പോലെയാണ് .കാരണം എല്ലാ സൃഷ്ടികളുടെയും രൂപം ലൗഹിലുണ്ട്.*
*ഒരു കണ്ണാടി മറ്റൊരു കണ്ണാടിയുടെ മുന്നിൽ വെച്ചാൽ അതിലൊന്നിലെ രൂപങ്ങളെല്ലാം മറ്റേ കണ്ണാടിയിലും കാണാം. ഭൗതിക വികാരങ്ങളിൽ നിന്ന് ഹൃദയം ഒഴിവായാൽ ലൗഹുൽ മഹ്ഫൂളിലെ രൂപങ്ങളെല്ലാം ഹൃദയത്തിൽ തെളിയും.*
*ഹൃദയത്തിൽ മാലിന്യമുണ്ടെങ്കിൽ മല കൂത് (അഭൗതിക ) ലോകം കാണാൻ തടസമാകും. കീമിയാഉസ്സ ആദ:/6.*
*ഹൃദയം തെളിയാൻ ഈമാനിൻ്റെ വെളിച്ചമുള്ള ഹൃദയത്തിൽ നിന്ന് ദിക്റ് സ്വീകരിക്കുക.*
*قال الامام الغزالي (ر) : ان القلب مثل المرآة ، واللوح المحفوظ مثل المرآة ايضا، لان فيه صورة كل موجود ، واذا قابلت المرآة بمرآة اخرى حلت صورة ما في احداهما فى الاخرى، وكذلك تظهر صور مافى اللوح المحفوظ الى القلب اذا كان فارغامن شهو ات الدنيا، فان كان مشغولا بها كان عالم الملكوت محجوبا عنه .كيمياء السعادة للغزالي / 6.*
💝💝💝💝💝💝💝
കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...