L📗📖📗📖📗📖📗📖
*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ*
*ഭാഗം*26
📗📖📗📖📗📖📗📖
Ashraf Sa-adi bakimar
*===================*
*ഇമാം മുഹമ്മദ് ബിന്‍ അബൂ ഇസ്ഹാഖ് ബിന്‍ ഇബാദുന്നഫസീ(റ)*
*(ഹിജ്‌റ 733 - 805)*
☪☪☪☪☪☪☪☪
*മൗലിദ് ആഘോഷത്തിന് അലങ്കാര വസ്തുക്കൾ അനുവദനീയമാണോ*❓
*==================*
*الإمام محمد بن أبي إسحق بن عباد النفزي (ر)*
*وسئل الولي العارف بالطريقة والحقيقة أبو عبد اﷲ بن عباد رحمه اﷲ ونفع به عما يقع في مولد النبي صلى اﷲ عليه وسلم من وقود الشمع وغير ذلك لأجل الفرح والسرور بمولده عليه السلام*.
*فأجاب: الذي يظهر أنه عيد من أعياد المسلمين،من مواسمهم، وكل ما يقتضيه الفرح والسرور بذلك المولد المبارك، من إيقاد الشمع وإمتاع البصر، وتتره السمع والنظر، والتزين بما حسن من* *الثياب، وركوب فاره الدواب؛ أمر مباح لا ينكر قياساﹰ على غيره من أوقات الفرح، والحكم بأن هذه الأشياء لا تسلم من بدعة في هذا الوقت الذي ظهر فيه سر الوجود، وارتفع فيه علم العهود، وتقشع بسببه ظلام الكفر والجحود، ينكﹶر على قائله، لأنه مقﹾت وجحود. وادعاء أن هذا الزمان ليس من المواسم المشروعة لأهل الإيمان، ومقارنة ذلك بالنيروز والمهرجان، أمر مستثقل تشمئز منه النفوس* ا *لسليمة* ، *وترده الآراء* *المستقيمة*
{ *المعيار المعرب والجامع المغرب عن فتاوي أهل إفريقية* *والأندلس والمغرب*📚} ( *11/278*)
*എട്ടാം നൂറ്റാണ്ടിൽ ജീവിച്ച അറിയപ്പെട്ട വലിയ്യും, ത്വരീഖത്തിൻറെ വലിയ ഇമാമും, ആത്മജ്ഞാനിയുമായ മഹാനായ ഇബ്നു ഇബാദ്(റ)വിനോട് നബി ﷺ യുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി മെഴുക് പോലെയുള്ള അലങ്കാര വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടു*
*മഹാനവർകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു ; "തിരു നബി ﷺ ജനിച്ച ദിവസം വിശ്വാസികളുടെ പെരുന്നാളും ആഘോഷവുമാണ്. തിരുനബി ﷺയുടെ ജന്മ ദിനത്തില്‍ സന്തോഷം ഉണ്ടാകാൻ മെഴുക് കത്തിക്കുന്നതും, കണ്ണിന് സന്തോഷമുണ്ടാക്കുന്ന അലങ്കാരങ്ങള്‍ ഉണ്ടാക്കുന്നതും, ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അനുവദനീയമായ കാര്യങ്ങളാണ്. തിരു ജന്മത്തോട് അനുബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ബിദ്അത്താണെന്ന് വാദിക്കുന്നവരെ വിമര്‍ശിക്കപ്പെടേണ്ടതാണ് അത് സത്യ നിഷേധവുമാണ്".*
{ *അല്‍ മിഅ്യാറുല്‍ മുഅ്റബ്* 📚 }
*സാധാരണക്കാരിൽ അലങ്കാരവും ,വിളക്കും കാണിച്ച് സംശയത്തിന്റെ വിത്ത് പാകുന്നവർക്ക് ഏകദേശം 700 വർഷങ്ങൾക്കു മുമ്പ് തന്നെ വലിയ പണ്ഡിതന്മാർ ഇത്തരം വിഷയങ്ങൾക്കുള്ള വ്യക്തമായ മറുപടി നൽകിയതായി കാണാം.*
*അഹ്ലുസ്സുന്നയുടെ ഇമാമുകൾ ഈ വിഷയത്തിലൊക്കെ കൃത്യവും,വ്യക്തവുമായ മറുപടികൾ എഴുതിവച്ചിട്ടുണ്ട് എന്ന് ഓർക്കുക. ഇതൊന്നും ഇന്നുള്ള സുന്നികൾ മാത്രം കണ്ടു പിടിച്ച ആഘോഷ മാർഗങ്ങൾ ആണെന്ന പലരുടെയും തെറ്റിദ്ധാരണകൾ ശരിയല്ല*
_________________________
*ദുആ വസിയത്തോടെ*
Ashraf Sa-adi bakimar