Thursday, November 4, 2021

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 2️⃣3

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


          *ഭാഗം* 2️⃣3


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar 

====================


*ഇമാം അബ്ദുറഹ്മാൻ ബിന്‍ ഇസ്മാഈല്‍ അബൂശാമ അല്‍ മഖ്ദിസീ (റ)* 


   { *ഹിജ്‌റ  599-665* }


✳☪✳☪✳☪✳☪


*മൗലിദാഘോഷത്തിൻറെ മഹത്വങ്ങൾ ഇമാം നവവി (റ)യുടെ ഉസ്താദ് വിശദീകരിക്കുന്നു*


🌀🌀🌀🌀🌀🌀🌀🌀


 *الإمام  عبد الرحمن بن إسماعيل أبو شامة أبي شامة (ر)* 


*ومن احسن ما ابتدع في زماننا ما يفعل كل عام في اليوم الموافق لمولده صلى اﷲ عليه وآله وسلم من*

*الصدقات، والمعروف، وإظهار الزينة والسرور, فإن ذلك مشعر بمحبته صلى اﷲ عليه وآله وسلم وتعظيمه فيقلب فاعل ذلك وشكرا ﷲ تعالى على ما من به من إيجاد رسوله الذي أرسله رحمة للعالمين وكان أول من فعل ذلكيالموصل الشيخ عمر بن محمد الملا أحد الصالحين المشهورين وبه اقتدى في ذلك صاحب أربل وغيره رحمهم اﷲتعالى*  

 (📚 *الباعث على إنكار البدع* *والحوادث_ص23)  وقال عن* *عمل المولد لعمر الملاء في كتابه* *الروضتين في أخبار*

*الدولتين  ص 203* 


*ഇമാം അബ്ദു റഹ്മാനു ബിന്‍ ഇസ്മാഈല്‍ അബൂശാമ (റ) മൗലിദിനെ സംബന്ധിച്ച് മഹാന്‍ പറയുന്നത് കാണുക*; 


*"നമ്മുടെ നാടുകളില്‍ നബിﷺ ജന്മദിനത്തോട്  അനുബന്ധിച്ച് ജനങ്ങള്‍ ഏറ്റവും പ്രതിഫലാര്‍ഹമായ രീതിയിൽ നടത്തി വരുന്ന സ്വദഖകള്‍, സല്‍കര്‍മ്മങ്ങള്‍, സന്തോഷം പ്രകടിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നബി ﷺയോടുള്ള സ്നേഹത്തിന്‍റെ മേലിലും നബി ﷺ തങ്ങളെ സൃഷ്ടിച്ചതിലും, ലോകര്‍ക്ക് കരുണയായി നിയോഗിച്ചതിലും അല്ലാഹുവിനുള്ള നന്ദിയുടെ മേലിലും അറീക്കുന്ന കാര്യങ്ങളാണ്".*


 *'മൗസിലില്‍' ഇത് ആദ്യമായി നിര്‍വ്വഹിച്ചത് സ്വാലീഹീങ്ങളില്‍ പെട്ട ഉമര്‍ മല്ലാഅ്(റ) ആയിരുന്നു. പിന്നീട് ഇര്‍ബല്‍ രാജാവും, മറ്റും അദ്ദേഹത്തെ അനുഗമിച്ചു അവർക്കെല്ലാവർക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടേ*. 


{ *അല്‍ ബാഇസ് ഫീ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസ് പേ: 23*📚 }


*ഇവിടെ നമ്മൾ കാണുന്നത് "ലോക പ്രശസ്തനായ ഇമാം അബൂശാമ (റ) മൗലിദ് ആഘോഷത്തിൻറെ മഹത്വങ്ങൾ വിശദീകരിക്കുകയും, മൗലിദാഘോഷം വിപുലമായി നടത്തിയ മഹാനെ പരിചയപ്പെടുത്തുകയും ആ കാലഘട്ടത്തിൽ അതിൽ പങ്കുകൊണ്ട രാജാക്കന്മാരെ എടുത്തു പറയുകയും അവർക്കെല്ലാം അല്ലാഹുവിൻറെ റഹ്മത്ത് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു" എന്നാൽ ഇവിടെ നബി ﷺ  തങ്ങളുടെ ജന്മത്തിൽ വിറളിപൂണ്ട മൗലിദ് വിരോധികൾ അനിസ്ലാമികമായി അവതരിപ്പിച്ചു നടക്കുന്നു. അല്ലാഹു ഇത്തരം ആളുകളെ നന്നാകട്ടെ*


_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...