Friday, December 4, 2020

തങ്ങൻമാർ വിമർശനം മറുപടി

തങ്ങൻമാർ

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpTء


ടെലിഗ്രാം ലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA



*ആരാണ് തങ്ങൻമാർ?*


ഒരു വിവരമില്ലാത്തവൻ എഴുതുന്നത് കാണുക


 സത്യത്തിൽ മുഹമ്മദ് നബിയെ നബി തങ്ങൾ എന്ന് വിളിക്കാൻ പാടില്ലാത്തതാണ് . കാരണം അറേബ്യയിലോ, പേർഷ്യയിലോ തങ്ങൾ എന്ന് പേരിൽ അറിയപ്പെടുന്ന ഒരാളോ അല്ലെങ്കിൽ ഒരു ഗോത്രമോ പോലുമില്ല എന്നതാന്ന് വസ്തുത. അതിന് കാരണം അറബി ഭാഷയിലും, പേർഷ്യൻ ഭാഷയിലും തങ്ങൾ എന്ന ഒരു പദം തന്നെയില്ല എന്നതാണ് സത്യം. പിന്നെ  പ്രവാചകൻ മുഹമ്മദ് എങ്ങനെയാണ് നബി തങ്ങളാകുന്നത് ?


മറുപടി


അറബി ഭാഷയിലും, പേർഷ്യൻ ഭാഷയിലും തങ്ങൾ എന്ന ഒരു പദം തന്നെയില്ല എന്ന് സമ്മതിച്ചാൽ തന്നെ ആ പേര് മലയാളികൾ പറയാൻ പാടില്ലത്ര. ഇമ്മിണി വലിയ കണ്ടുപിടുത്തം തന്നെ 


തങ്ങൾ എന്നത് ഒരു മലയാള വാക്കാണ് എന്ന് വന്നാൽ മലയാളികൾ അത് ഉപയോഗിക്കുന്നത് എങ്ങനെ  തെറ്റാവും . ബഹുമാനമുള്ളയാൾ എന്ന ഉദ്ധേശത്തിൽ മലയാളി അതിനെ ഉപയോഗിച്ചാൽ അത് ഖുർആനിനോ സുന്നത്തിനോ വിരുദ്ധമാകുമോ?


സാങ്കേതികമായി ഒരു പദം ഒരു അർഥത്തിന് ഉപയോഗിച്ചാൽ ആ പദം അങ്ങനെ ഖുർആനിൽ ഉപയോഗിച്ചു കാണണമെന്ന് ആരാണ് പഠിപ്പിച്ചത് 

لكل ان يصطلح


ഏതൊരാൾക്കും ഏതൊരു സമൂഹത്തിനും സാങ്കേതിക പദങ്ങൾ ഉണ്ടാക്കാമെന്ന് പണ്ഡിത ലോകം അംഗീകരിച്ച നിയമമാണ് .ഇതൊന്നുമറിയില്ലങ്കിൽ പഠിക്കാൻ ശ്രമിക്കുക.


അയാൾ വീണ്ടും എഴുതുന്നു.


 കേരളത്തിലെ നമ്പൂതിരി കുലത്തിൽ പെട്ട  ചില വിഭാഗക്കാരെയാണ് നൂറ്റാണ്ടുകളായിട്ട് അവരുടെ പേരിനോട് ചേർത്ത് തങ്ങൾ എന്ന് വിളിക്കപ്പെടുന്നത്.


മറുപടി



നമ്പൂതിരിമാർക്ക് അവർ ബഹുമാനിച്ചു കൊണ്ടു തങ്ങൾ എന്ന് പറയുന്നുണ്ടങ്കിൽ 

ആദരിക്കപെട്ടുകൊണ്ട് മറ്റൊരാൾക്കും അത് ഉപയോഗിക്കാൻ പാടില്ല എന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ടോ ?


നബി കുടുംബത്തിൽ  പെട്ടവർക്ക് മുസ്ലിംങ്ങൾ അവരെ ബഹുമാനിച്ചുകൊണ്ട്  തങ്ങൾ എന്ന് വിളിക്കുന്നുണ്ടെങ്കിൽ  തെറ്റാണെന്ന് പറയാൻ നമ്പൂതിരിമാർക്ക് ആ പേര് പറയുന്നുണ്ട് എന്നത് ഒരിക്കലും കാരണമല്ല. കാരണം ഒരു പദം സാങ്കേതികമായി ആയി ഒരു വിഭാഗം ഒരു അർത്ഥത്തിന് ഉപയോഗിക്കുന്നത്  തെറ്റാണെന്ന് ഒരു രേഖയിലും കാണിക്കാൻ സാധ്യമല്ല. ഏതൊരു ജനതയും  ഏതൊരു പദവും  സാങ്കേതികമായി ഉപയോഗിക്കാമെന്ന് പണ്ഡിതലോകം പറഞ്ഞത് ഞാൻ നേരത്തെ ഉദ്ധരിച്ചു 


 

അയാൾ വീണ്ടും എഴുതുന്നു.



 നമ്പൂതിരിമാർ ഇസ്ലാം മതം സ്വീകരിച്ചു വന്നാലും അവരുടെ പേരിനോടൊപ്പം കുല നാമം ചേർത്ത് കൊണ്ടാണ് അവർ അറിയപ്പെടുന്നത്. അങ്ങനെയാണ് ഇസ്ലാം മതത്തിൽ തങ്ങൻ മാരുണ്ടായത്. 


മറുപടി


ഒരു വിഭാഗത്തിൽപ്പെട്ട അമുസ്സീംങ്ങൾ ഇസ്ലാമിലേക്ക് കടന്നുവരുമ്പോൾ അവർക്ക് ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് വിളിച്ചിരുന്നു സ്ഥാനപ്പേരുകൾ ഇസ്ലാമിൽ വന്നതിനുശേഷവും വിളിച്ചു എന്നതുകൊണ്ട്  ആ പദം ബഹുമാനത്തോടു കൂടെ മുസ്ലീങ്ങളിൽ നിന്നും ബഹുമാനിക്കപ്പെടുന്ന ആളുകൾക്ക് സാങ്കേതികമായി വിളിച്ചാൽ അത് വലിയ  കുറ്റകരമാണെന്ന കണ്ടുപിടുത്തം മഹാത്ഭുതം തന്നെയാണ്.


അയാൾ വീണ്ടും എഴുതുന്നു..


 മമ്പുറം തങ്ങൾ  വന്നതും കണ്ണൂർ ജില്ലയിലെ ആയിത്തറ മമ്പുറത്ത് നിന്നാണ്  അയ്യുഹന്നാസുകൾക്കറിയില്ല എന്നതാണ് സത്യം. 



മറുപടി 



മമ്പുറം തങ്ങൾ നബി കുടുംബത്തിൽ പെട്ട ആളല്ല എന്ന് വരുത്താനാണ് ഈ പുരോഹിതൻ ഇങ്ങനെ എഴുതുന്നത് .

 എന്നാൽ അദ്ദേഹം നബി കുടുംബത്തിൽ പെട്ടവരല്ല എന്നതിന് യാതൊരു തെളിവും ഇയാൾ കൊണ്ടുവന്നിട്ടില്ല. മറിച്ച് തങ്ങളുടെ ചരിത്രം അതുപോലെ ഇന്നിവിടെ ജീവിക്കുന്ന അഹ് ലു ബൈതിന്റെചരിത്രം പരിശോധിച്ചാൽ അവർ നബി കുടുംബത്തിൽ പെട്ടവരാണ് എന്ന് വ്യക്തമായി തെളിയുന്നതാണ്.

നബികുടുംബം അന്ത്യ  നാൾ വരെ ഉണ്ടാകും എന്ന് തിരുവചനങ്ങളിൽ വ്യക്തമായി പഠിപ്പിക്കപ്പെട്ടത്


അയാൾ വീണ്ടും എഴുതുന്നു..


എന്നാൽ പ്രവാചകൻ മുഹമ്മദിന്റെ പിതൃത്വം അവകാശപ്പെട്ടുകൊണ്ടോഅല്ലെങ്കിൽ അദ്ദേഹത്തിന്റെ ജനിതക പരമ്പരയിൽ പെട്ടവനാണെന്നോ അവകാശപ്പെട്ടു കൊണ്ട് ലോകാവസാനം വരെ ഒരു പുരുഷനും രംഗത്ത് വരാൻ പാടില്ല എന്ന് അർത്ഥശങ്കക്ക് ഇടമില്ലാത്ത വിധം അല്ലാഹു സൂറ അഹ്സാബിന്റെ 40ാം വചനത്തിൽ വ്യക്തമാക്കിയിട്ടും അതൊന്നും ഗൗനിക്കാതെ മമ്പുറം തങ്ങളെ കുറിച്ച് ഈ അയ്യുഹനാസുകൾ പ്രചരിപ്പിക്കുന്നത് മമ്പുറം തങ്ങൾ നബിയുടെ മുപ്പത്തിരണ്ടാമത്തേയോ മുപ്പത്തിമൂന്നാമത്തേയോ പേരക്കിടാവാണ് എന്നാണ് .


മറുപടി:


പ്രവാചകരുടെ പേര് പറഞ്ഞിട്ട് ഒരു സ്വലാത്ത് പോലും പറയാതെയാണ് ഈ പുരോഹിതൻ ഇവിടെ കള്ളത്തരം എഴുതിവിടുന്നത്.  നബി കുടുംബത്തിൽ പെട്ടവർ ഒരിക്കലും ഉണ്ടാവുകയില്ല എന്ന് അഹ്സാബ് സൂറത്തിൽ പറഞ്ഞിട്ടില്ല.  അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത്


മുഹമ്മദ് നബി (സ) നിങ്ങളിൽ ഒരു പുരുഷനിൽ ഒരാളുടെ പിതാവായിട്ടില്ല. എന്ന ആയത്ത് വിവരിച്ചു . ഇമാം ഖുർത്വുബി പറയുന്നു.


യഥാർത്ഥത്തിൽ മുഹമ്മദ് നബി നബി സ്വല്ലല്ലാഹു അലൈഹിവസല്ലം അവിടുത്തെ  കാലഘട്ടത്തിൽ ഉള്ള ഒരു പുരുഷന്റെയുംപിതാവ് ആയിട്ടില്ല.

അവിടുത്തേക്ക് സന്താനം ഉണ്ടാവുകയില്ല എന്ന് ഈ ആയത്തിന്റെ  ഉദ്ദേശമല്ല.

ഇബ്റാഹിം ,കാസിം തയ്യിബ് മുത ഹർ എന്നീ ആൺകുട്ടികൾ അവിടുത്തേക്ക് ഉണ്ടായിട്ടുണ്ട് . പക്ഷേ പ്രായപൂർത്തിയായ പുരുഷൻ ആവുന്നതുവരെ അവർ ജീവിച്ചിട്ടില്ല.  ഹസൻ ഹുസൈൻ എന്നിവർ ചെറിയ കുട്ടിയായിരുന്നു :അവിടത്തെ ജീവിതകാലത്ത് അവർ പ്രായപൂർത്തിയായ പുരുഷന്മാരിൽ ആയിരുന്നില്ല. [ഖുർത്വുബി. ]

 

وأعلم أن محمدا لم يكن أبا أحد من الرجال المعاصرين له في الحقيقة. ولم يقصد بهذه الآية أن النبي صلى الله عليه وسلم لم يكن له ولد، فقد ولد له ذكور. إبراهيم، والقاسم، والطيب، والمطهر، ولكن لم يعش له ابن حتى يصير رجلا. وأما الحسن والحسين فكانا طفلين، ولم يكونا رجلين معاصرين له. الثانية: نفسير القرطبي

ഇമാം റാസി വിവരിക്കുന്നു


പുരുഷൻ എന്നതിൻറെ ഉപയോഗം വലിയ വരും പ്രായപൂർത്തിയായ വരുമാണ് .

തിരുനബിക്ക് വലിയ സന്താനം ഉണ്ടായിട്ടില്ല.വലിയ സന്താനം ഉണ്ടെങ്കിലേ പുരുഷൻ എന്ന പദം പറയാറുള്ളൂ ...

ഇവിടെ നിങ്ങളിൽ പുരുഷന്മാരിൽ നിന്നും ഒരാളുടെയും പിതാവ് ആയിട്ടില്ല എന്ന് പറഞ്ഞത് മേൽ സംഭാഷണം നടക്കുന്ന സമയത്ത്  (നബി  സ്വ യുടെ ജീവിത കാലത്ത് ) അവിടത്തേക്ക്   പുരുഷന്മാരായ സന്താനം   ഉണ്ടായിട്ടില്ല എന്നാണ് അർത്ഥം (തഫ്സൂറു റാസി)


فنقول الجواب عنه من وجهين أحدهما: أن الرجل في الاستعمال يدخل في مفهومه الكبر والبلوغ ولم يكن للنبي عليه السلام ابن كبير يقال إنه رجل والثاني: هو أنه تعالى قال: * (من رجالكم) * ووقت الخطاب لم يكن له ولد ذكر تفسير الرازي


സൂറത്തുൽ കൗസറിലെ അങ്ങേക്ക് നാം അൽ കൗസർ നൽകി എന്ന വചനം വിവരിച്ച് ഇമാം റാസി രേഖപ്പെടുത്തുന്നു.


അൽ കൗസർ കൊണ്ട് ഉദ്ദേശം അവിടത്തെ   സന്താനങ്ങൾ ആണ് . കാരണം അവിടുത്തെ സന്താനം ഇല്ലാത്തവനാണ് എന്ന് ആക്ഷേപിച്ചവനെതിരെ ഗണ്ഡിച്ചു കൊണ്ട് ഇറങ്ങിയ സൂറത്താണിത് .


അപ്പോൾ അർത്ഥം കാലഘട്ടം എത്ര സഞ്ചരിച്ചാലും നിലനിൽക്കുന്ന സന്താനങ്ങളെ അവിടുത്തേക്ക് അല്ലാഹു നൽകുമെന്നാണ് .ഒന്ന് ചിന്തിച്ചു നോക്കൂ അഹ് ലു ബൈതിൽ പെട്ട എത്ര പേർ കൊല്ലപ്പെട്ടു എന്നിട്ടും ലോകം അവരാൽ നിറഞ്ഞിരിക്കുന്നു.

ആക്ഷേപം പറഞ്ഞ ഉമയ്യ ഗോത്രത്തിൽ നിലവാരമുള്ള ഒരാളും ബാക്കിയില്ല .


 എന്നാൽ  അഹ് ലു ബൈതിൽ എത്ര പണ്ഡിതന്മാരും മഹത്തുക്കളുമാണ് ഉള്ളത്.

ഇമാം ബാഖിർ ഇമാം സ്വാദിഖ് അ ഇമാം കാളും  ഇമാം അറിള ഇവരെപ്പോലെയുള്ളവർധരാളം തഫ്സീർ റാസി 16. 254


 

والقول الثالث: الكوثر أولاده قالوا: لأن هذه السورة إنما نزلت ردا على من عابه عليه السلام بعدم الأولاد، فالمعنى أنه يعطيه نسلا يبقون على مر الزمان، فانظر كم قتل من أهل البيت، ثم العالم ممتلئ منهم، ولم يبق من بني أمية في الدنيا أحد يعبأ به، ثم أنظر كم كان فيهم من الأكابر من العلماء كالباقر والصادق والكاظم والرضا عليهم السلام والنفس الزكية وأمثالهم تفسير الرازي 12/354


നബികുടുംബം അന്ത്യ

നാൾ വരെ നിലനിൽക്കുമെന്നതിന്റെ പ്രമാണം

ധാരാളം  ഹദീസുകളിലും  പണ്ഡിത വചനങ്ങളിലും  ഉദ്ധരിക്കപ്പെട്ടതാണ് .

ഇപ്പോൾ  അതെല്ലാം പറയാൻ ഉദ്ദേശിക്കുന്നില്ല


പുരോഹിതൻ വീണ്ടും എഴുതുന്നു


 അതേ പോലെ മുസ്ലിം ലീഗ് നേതാക്കളായിരുന്ന അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, ഉമ്മർ ബാഫഖി തങ്ങൾ പാണക്കാട് തങ്ങൻമാർ തുടങ്ങിയവരെല്ലാം പറയാറ് ഞങ്ങൾ അറേബ്യയിൽ നിന്നും വന്നവരാണ് അല്ലെങ്കിൽ ഞങ്ങൾ യമനിൽ നിന്നും വന്നവരാണ് എന്നൊക്കെയാണ്. എന്നാൽ ഇത് സത്യമാണെങ്കിൽ ഇവരുടെ അനന്തിരവൻമാരിൽ പെട്ട തും, പേരിനോട് ചേർത്ത് തങ്ങൾ എന്ന് വിളിക്കപ്പെടുന്നതുമായ ആരെയെങ്കിലും  അറേബ്യയിലും, യമനിലും, പേർഷ്യയിലുമൊക്കെ ഇപ്പോഴും കാണേണ്ടതല്ലേ ? 



മറുപടി 


മലയാളത്തിലെ തങ്ങൾ എന്ന പദം യമനിലും അറേബ്യയിലും ഒക്കെ ഉണ്ടാവണം എന്ന് പറയുന്നത്  വിഡ്ഢിത്തരം മാത്രമാണ്  എന്നതിൽ സംശയം ഇല്ല .ശരിയായ ചിന്തയോ

 മതഗ്രന്ഥങ്ങളോ വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ വ്യാഖ്യാനമോ അറിയാതെഎന്തൊക്കെയോ പുലമ്പുകയാണ് പുരോഹിതൻ


ഇനിയും ചില വാചകക്കസർത്തുകൾ ഈ പുരോഹിതൻ എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും മറുപടി അർഹിക്കുന്നില്ല ആവശ്യമായ മറുപടി മുകളിൽ പറഞ്ഞു കഴിഞ്ഞു


*അസ്ലം സഖാഫി പരപ്പനങ്ങാടി*

 *

Monday, November 30, 2020

ഇസ്ലാം ആരാണ് പത്രോസ്

 *പത്രൊസ്_ശ്ലീഹ*  *സ്വർഗത്തിലോ_നരകത്തിലോ?!* 


രക്ഷയുടെ മാർഗ്ഗം ക്രിസ്തുമതമോ ഇസ്‌ലാമോ എന്ന ചോദ്യം ചില മിഷനറി സംഘങ്ങൾ വലിയ വായിൽ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ബൈബിൾ രക്ഷയുടെ മാർഗ്ഗം കാണിക്കുമോ എന്നറിയാൻ ഈ ചെറിയ കുറിപ്പ് സഹായിക്കും.


ആദ്യത്തെ മാർപാപ്പ എന്നു ഒരു വിഭാഗം ക്രൈസ്തവർ പരിചയപ്പെടുത്താറുള്ള ഒരാളാണ് പത്രൊസ് അല്ലെങ്കിൽ ശീമോൻ. യേശു ക്രിസ്തുവിന്റെ ഏറ്റവും അടുത്ത പന്ത്രണ്ടു ശിഷ്യരിൽ ഒരാളാണ്. ഗലീലയിൽ നിന്നുള്ള മുക്കുവൻ. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപോസ്തല പ്രവർത്തികളിലും ഇദ്ദേഹം പരാമർശിക്കപ്പെടുന്നു. ശ്ലീഹന്മാരുടെ തലവനായി യേശു ക്രിസ്തു നിയമിച്ചത് ഇദ്ദേഹത്തെയാണ്. സുവിശേഷങ്ങളിലും ( മത്താ. 16:18, യോഹ. 21:115-16) ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും (റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. പാറ എന്നർത്ഥമുള്ള കേഫാവ് എന്ന സ്ഥാനപ്പേര് യേശുക്രിസ്തു പത്രൊസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു (മത്താ. 16:16-20). യേശുവിന്റെ ശൂന്യമായ ശവകുടീരം ആദ്യമായി കണ്ട പത്രൊസാണ് യേശുവിലേക്ക് ആരോപിക്കപ്പെടുന്ന ഉയർത്തെഴുന്നേൽപ്പ് സംഭവത്തിന് മുഖ്യ സാക്ഷി. ഇദ്ദേഹം എഴുതിയതായി വിശ്വസിക്കപ്പെടുന്ന രണ്ടു കത്തുകൾ പുതിയനിയമത്തിൽ ഇടം പിടിച്ചിട്ടുണ്ട്.


എന്നാൽ പത്രൊസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുവാൻ തക്കവണ്ണം ഗൗരവമേറിയ ചില കാര്യങ്ങൾ പുതിയ നിയമം ഉദ്ധരിച്ചിട്ടുണ്ട്. യേശു തന്റെ ശിഷ്യന്മാരോട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയുന്ന ഭാഗം പുതിയ നിയമത്തിൽ നിന്ന് വായിക്കൂ. പത്രൊസ് യേശുവിനോട് തർക്കിക്കുകയായിരുന്നോ അതോ ശാസിച്ചുവോ? മറ്റു ശിഷ്യന്മാരാരും ധൈര്യപ്പെടാത്ത വളരെ അസാധാരണവും വിചിത്രവുമായ സംസാരം!


"പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു."(മത്തായി 16: 22-23).


ശ്രദ്ധിച്ചു വായിക്കൂ, യേശുവിനെ പത്രൊസ് ശാസിക്കുന്നു; യേശു അവനെ സാത്താനേ എന്നു വിളിക്കുന്നു!! പത്രൊസിനെയല്ലാതെ മറ്റൊരു ശിഷ്യനെയും യേശു സാത്താൻ എന്ന് വിളിച്ചിട്ടില്ല.


-----------------------------


ക്രിസ്ത്യാനികൾ ധർമ്മസങ്കടത്തിലാവുന്ന മറ്റൊരു കാര്യമാണ് നിർണായക ഘട്ടത്തിൽ പത്രൊസ് യേശുവിനെ മൂന്നുതവണ തള്ളിപ്പറഞ്ഞത്? പത്രൊസ് യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുകയും അതുവഴി രക്ഷ പ്രാപിക്കും എന്ന കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?


"പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു." (മർക്കോസ് 14: 66-72)


പത്രൊസ് യേശുവിനെ ശാസിച്ചതിനോടും അദ്ദേഹം സാത്താനേ…! എന്ന് പ്രതികരിച്ചതിനോടും ചേർത്ത് ഇത് വായിക്കുമ്പോൾ  മനസ്സിൽ ചില അസ്വസ്ഥതകൾ രൂപപ്പെടുന്നില്ല എന്ന് തറപ്പിച്ചു പറയാൻ കൈസ്തവ വിശ്വാസിക്ക് സാധിക്കുന്നില്ല.


-------------------------------


പത്രൊസിനും മറ്റു ശിഷ്യന്മാർക്കും ഇടയിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായി എന്നു പറയുന്ന ഭാഗങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പത്രൊസ് ഒരു കപടവിശ്വാസിയാണെന്നു പൗലോസ് പറയുന്നത് അദ്ദേഹം പിൽക്കാലത്ത് കൊരിന്ത്യർക്കു എഴുതിയ ലേഖനത്തിൽ നാം വായിക്കുന്നു !!!


"എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തു നിന്നു. യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടു കൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു. ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതു കൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇട വന്നു." (ഗലാത്യർ 2: 11-13)


ആധുനിക ക്രൈസ്തവതയുടെ ആണിക്കല്ലായ പൗലോസ് ആണ് പറയുന്നത് പത്രൊസ് കപടവിശ്വാസിയാണ് എന്ന്!!


----------------------------


പത്രൊസ് തന്നെ തള്ളിക്കളയും എന്ന് യേശു തന്നെ മുൻകൂട്ടി പറയുന്നു. അംഗീകരിക്കാൻ മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും ക്രിസ്ത്യാനികൾക്ക് നിഷേധിക്കാനാവാത്ത ഗുരുതരമായ ഒരു വസ്തുതയാണിത്. അതെങ്ങനെ സംഭവിക്കും എന്ന് യേശുക്രിസ്തു പ്രവചിക്കുന്നു: 


"യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു." (മർക്കോസ് 14:30)


“കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.'' (മത്തായി 26:75)


--------------------------------

പത്രോസ് തള്ളിപ്പറഞ്ഞു

---------------------------------

യേശു പറയുന്നത് നോക്കൂ:

"മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും." (മത്തായി 10:33)


"മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും." (ലൂക്കോസ് 12: 9)


യേശു ശിഷ്യന്മാരുടെ നേതൃത്വം ഏൽപ്പിച്ച ആളെപ്പോലും അദ്ദേഹം രക്ഷിക്കുകയില്ലെങ്കിൽ 

മോക്ഷത്തിന്റെ മാർഗം ക്രിസ്തുമതമാണ് എന്ന് വിശ്വസിക്കുന്നത് എത്ര ലജ്ജാകരമാണ്!!!


*സജീർ ബുഖാരി*

Saturday, November 28, 2020

-അഹ്ലുസ്സുന്നബ്ളോഗ് എങ്ങിനെ ഉപയോഗിക്കും

 ബ്ളോഗ് എങ്ങിനെ ഉപയോഗിക്കും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

htps://islamicglobalvoice.blogspot.in/?m

/

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*

🔍ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്
* ഇനിയും സന്ദർശിച്ചില്ലയോ* _________🌎🔎🔍
*പല വിഷയങ്ങളിലായി പ്രത്യേക വിഷയ സൂചിക നൽകി നൂറ് കണക്കിന് പഠനാർഹമായ ലേഖനങ്ങളും , ഖണ്ഡനങ്ങളും ഉള്ള വ്യത്യസ്തമായ വിജ്ഞാന ശേഖരം , വരും ദിനങ്ങളിൽ കൂടുതൽ അപ്ഡേറ്റ്സ്*
*blog എങ്ങനെ ഉപയോഗിക്കാം*👇👇

*മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ mobilversion ലഭിക്കും. അതിന്റെ ഏറ്റവും താഴെയുള്ള view web version ക്ലിക്ക് ചെയ്താൽ മെയിൻ പേജ് കിട്ടും.ഏറ്റവും മുകളിൽ വലതു വശത്തുകാണുന്ന മൂന്നു കുത്തുകളിൽ തൊടുമ്പോൾ- ഒമ്പതാമത്തെ തായി ad to homescreen എന്ന ഒപ്ഷൻ വരും.അതിൽ ക്ളിക്ക് ചെയ്ത് ADD കൊടുത്താൽ- നിങ്ങളുടെ ഫോണിൽ മെനുവിനൊപ്പം ബ്ളോഗിലേക്കുള്ള ഷോർട്ട്കട്ട് രൂപപ്പെടും. ഇതിലൂടെ മറ്റാരുടെയും സഹായമില്ലാതെ എപ്പോഴും നിങ്ങൾക്ക് ബ്ളോഗിലെത്താം.*

*ഗൂഗിൾ ക്രോം അല്ലാത്ത സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ചാൽ , വലതു വശത്ത് മൂന്ന് കുത്തിന് പകരം ഏറ്റവും താഴ്ഭാഗത്ത് നടുക്കായി മൂന്ന് വരകളാണ് ഉണ്ടാകുക.അതിൽ പ്രസ് ചെയ്താൽ രണ്ട് വരികളിലായി 8 ഒപ്ഷൻസ് ലഭിക്കും. അതിൽ രണ്ടാം വരിയിലെ ആദ്യ ഒപ്ഷനായ Ad page to എന്നതിൽ പ്രസ് ചെയ്യുക.അപ്പോൾ വേറെ 4 ഒപ്ഷൻ വരും.അതിൽ നാലാമത്തെ ഒപ്ഷനായ Homescreen എന്നതിൽ പ്രസ് ചെയ്യുക.ഇപ്പോൾ നിങ്ങളുടെ ഫോണിൽ മെനുവിനൊപ്പം ബ്ളോഗിലേക്കുള്ള ഷോർട്ട്കട്ട് രൂപപ്പെടും. ഇതിലൂടെ മറ്റാരുടെയും സഹായമില്ലാതെ എപ്പോഴും നിങ്ങൾക്ക് ബ്ളോഗിലെത്താം*
*ശേഷം  വലത് ഭാഗത്തായി കാണുന്ന index നോക്കുക*
*index - വിഷയ സൂചിക ആൽഫബറ്റിക് ഓർഡറിലാണ് കൊടുത്തിട്ടുള്ളത് എന്നതിനാൽ വിഷയങ്ങൾ പെട്ടെന്ന് കണ്ടെത്താനാകും*_______*
*🔍🔎 ↕ How to share*👇
*ബ്ലോഗിലെ ഓരോ പോസ്റ്റുകളുടെയും  ലാസ്റ്റ് ഭാഗത്ത് കാണുന്ന share buttun ൽ fb സിമ്പലിൽ  ക്ലിക്ക് ചെയ്താൽ നിങ്ങളുടെ Facebook ലേക്ക് പോസ്റ്റ് ഷെയറാകും,*
*↕How to copy paste*👇
*വലതു വശത്തുള്ള ഹെഡിംഗുകളിൽ ആവശ്യമുള്ളതിൽ ക്ളിക്ക് ചെയ്താൽ - അതുമായി ബന്ധപ്പെട്ട പേജ് കിട്ടും.പേജിലെ - ആവശ്യമുള്ള പോസ്റ്റിൽ അമർത്തിപ്പിടിച്ച് - നീലകളറിൽ വരുന്ന ഐക്കൺ മുകളിലേക്കും താഴേക്കും വലിച്ച് ആവശ്യമുള്ള ഭാഗം- ഏറ്റവും മുകളിൽ പ്രത്യക്ഷപ്പെടുന്ന ടൂൾ ബോക്സിലെ ഇരട്ടച്ചതുരത്തിൽ ക്ലിക്ക് ചെയ്താൽ മെമ്മറി സെക്ഷനിൽ  കോപി ആകും.  വാട്സപ്പിലോ , ഫെയിസ്ബുക്കിലോ, NOTE പാഡിലോ പോയി- എഴുതേണ്ട ഭാഗത്ത് ഞെക്കിപ്പിടിച്ചാൽ paste എന്ന എഴുത്ത് പ്രത്യക്ഷപ്പെടും. Paste എന്ന എഴുത്തിൽ ക്ലിക്ക് ചെയ്താൽ -നാം ബ്ളോഗിൽ നിന്ന് സെലക്ട് ചെയ്ത ഭാഗം മുഴുവനും അവിടെ Paste ആകും. ശേഷം പോസ്റ്റ് ബട്ടനോ [FB യിൽ] അതിന്റെ ആരോയോ[വാട്ട്സപ്പിൽ] ക്ലിക്ക് ചെയ്യുക. ഫോണിലെ ബാക്ക് ബട്ടൺ ഉപയോഗിച്ച് മെയിൻ പേജിലേക്ക് തിരിച്ച് പോകുകയും ചെയ്യാം. (google chrome ലൂടെ ബ്ലോഗ് ലിങ്കിൽ കയറിയാൽ copy paste ചെയ്യുമ്പോൾ എത്ര വലുതായ പോസ്റ്റാണെങ്കിലും മുഴുവനും കോപിയായി കിട്ടുന്നതാണ്. പോസ്റ്റ് വലുതാണെങ്കിൽ കോപ്പി ചെയ്യുമ്പോൾ ഒരു പക്ഷേ longerpost എന്ന് കാണിച്ചേക്കാം. അപ്പോൾ - മേൽ പറഞ്ഞ പോലെ ഒന്നുകൂടി സെലക്ട് ചെയ്ത് copy paste ചെയ്യുക.  uc browser പോലുള്ളതിലൂടെ ബ്ലോഗിൽ കയറിയാൽ വലിയ പോസ്റ്റുകൾ copy paste ആക്കിയാൽ മുഴുവനായും കിട്ടുകയില്ല so  google chrome is better)*_________👍🏻

*ഇഷ്ടപ്പെട്ട ലേഘനത്തിൻ്റെ ലിങ്കെടുക്കണമെങ്കിൽ ,ആ പോസ്റ്റിൻ്റെ ഹെഡിംഗിൽ തൊടുക.അപ്പോൾ ആ പോസ്റ്റ് മാത്രമുള്ള പേജിലെത്തും.ശേഷം ഏറ്റവും മുകളിൽ വലതു വശത്തു കാണുന്ന മൂന്ന് കുത്തിൽ തൊട്ട് share to എന്ന ഒപ്ഷൻ വഴി  
Copy the link എന്നതിൽ തൊടുക. സെർച്ച് എഞ്ചിൻ ഗൂഗിൾ ക്രോം അല്ലെങ്കിൽ- പോസ്റ്റിൻ്റെ ഹെഡിംഗിൽ തൊട്ട് -ആ പോസ്റ്റ് മാത്രമുള്ള പേജിലെത്തിയാൽ,താഴെ നടുക്കായി കാണുന്ന മൂന്ന് വരകളിൽ   പ്രസ്സ്‌ ചെയ്യുക. രണ്ടാം വരിയിൽ രണ്ടാമതായി കാണുന്ന Share എന്നതിൽ പ്രസ്സ് ചെയ്യുക.അപ്പോൾ ,Copy the link എന്ന ആദ്യ ഒപ്ഷനിൽ പ്രസ് ചെയ്യുക.ഇപ്പോൾ നാം സെലക്ട് ചെയ്ത പോസ്റ്റിൻ്റെ ലിങ്ക് കോപ്പിയായി. ഇനി നാം ഉദ്ധേശിക്കുന്നിടത്ത് Paste ചെയ്യുക.*

🌹ഉപകാരപ്പെട്ടുവെങ്കിൽ ഈ മെസ്സേജ് കൂട്ടുകാരിലേക്കും ഷെയർ ചെയ്യാൻ മറക്കില്ലല്ലോ🌹_______🌹
*നാഥൻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ*
*ദുആ വസ്വിയ്യത്തോടെ അസ് ലം കാമിലി*____________💐👍🏻

Tuesday, November 24, 2020

ഇസ്ലാം.പരിണാമവാദികൾ അഥവാ യുക്തിരഹിത വാദികൾ

 *🤔🤔😉പരിണാമവാദികൾ അഥവാ യുക്തിരഹിത വാദികൾ😉🤔🤔*


https://chat.whatsapp.com/ChuSrNo1vxOHdg99kJm3mJ


https://t.me/joinchat/JVxhqRXqAQtuwOVjAOSiCw


മാതൃഭൂമി പത്രത്തിൽ വന്ന ചോദ്യഉത്തരം ആണ് താഴെ ഞാൻ പോസ്റ്റ് ചെയ്യുന്നത്  യുക്തിവാദികൾ എന്നാൽ എത്രത്തോളം വിവരദോഷികൾ ആണ് എന്നതിന് ഒരു തെളിവ് കൂടിയാണ്  യുക്തിവാദി നേതാവ്   ദിലീപ് മമ്പള്ളില്‍ നൽകിയ ഈ മറുപടി


  ചോദ്യം🤔 മനുഷ്യനുമാത്രം എങ്ങനെ ബുദ്ധി ഉണ്ടായി എന്നതാണ്  


മറുപടി വായിച്ചാൽ ഏതൊരു കൊച്ചുകുട്ടിയും പൊട്ടിച്ചിരിക്കും😃🤣🤣😃 

മനുഷ്യന് മറ്റുവഴികൾ ഇല്ലാത്തതുകൊണ്ട് അവൻ ബുദ്ധി ഉപയോഗിച്ചു അങ്ങനെയാണ് പോലും ബുദ്ധി ഉണ്ടായത്  ഇത് വിശ്വസിക്കുന്ന ഈ വിവരദോഷികളുടെ പേരാണ് രസം  യുക്തിവാദികൾ🤣🤣  


ഇങ്ങനെയാണെങ്കിൽ നാം നാം പറക്കാൻ ചിറകുകൾ വേണമെന്ന് ആഗ്രഹിച്ചാൽ  അല്ലെങ്കിൽ ആവശ്യമാണ് എന്ന് തോന്നിയാൽ നമുക്കോ അല്ലെങ്കിൽ അടുത്ത തലമുറക്കോ ചിറകുകൾ ഉണ്ടാകും എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്☺️☺️☺️ 



*മനുഷ്യന് മാത്രം ബുദ്ധിശക്തി എന്തുതരം പരിണാമത്തിലൂടെ ലഭിച്ചു. ലോകം ഒരുപാട് പുരോഗമിച്ചിട്ടും നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള മൃഗങ്ങളും ഇന്നത്തെ മൃഗങ്ങളും തമ്മില്‍ ഭക്ഷണം തേടുന്നതിലോ, ഇര പിടിക്കുന്നതിലോ ഒന്നും ഒരു മാറ്റവും വരാത്തത് എന്തുകൊണ്ട്. മനുഷ്യന് മാത്രം പരിണാമം നല്‍കാന്‍ മാത്രം മനുഷ്യന്‍ എന്ത് കടപ്പാടാണ് പ്രകൃതിയോട് ചെയ്തത്❓❓*



ഗോറില്ല പോലെയുള്ള കുരങ്ങുകളിലെ ചില മാറ്റങ്ങള്‍ വഴി ഉണ്ടായ വിവിധ ജീവികളില്‍ ഒരു വര്‍ഗത്തിന് നിവര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ ആ ജീവികള്‍ക്ക് മരം കയറാനോ വേഗത്തില്‍ ഓടാനോ കഴിഞ്ഞിരുന്നില്ല. ഇരകളെയും ശത്രുക്കളെയും കടിച്ചുകീറാന്‍ കൂര്‍ത്ത പല്ലുകളും ഉണ്ടായിരുന്നില്ല. മാത്രമല്ല, കായികശക്തിയിലും ഇവറ്റകള്‍ വളരെ പിറകില്‍ ആയിരുന്നു. ഭക്ഷണത്തിന്റെ ലഭ്യത ഇവയ്ക്ക് കുറവായിരുന്നു. ശത്രുക്കളെ മണത്തറിയാന്‍ അത്ര നല്ല ഘ്രാണശക്തിയോ ഭയങ്കരമായ കേഴ്‌വിശക്തിയോ, രാത്രിയില്‍ കാഴ്ചശക്തിയോ ഈ പാവം ജീവികള്‍ക്ക് ഉണ്ടായിരുന്നില്ല. വെള്ളത്തില്‍ ഇറങ്ങിയാല്‍ മുങ്ങിച്ചാവും. കാരണം ജനിതകപരമായി നീന്തല്‍ വശമില്ല. തണുപ്പ് നേരിടാന്‍ ദേഹത്ത് രോമങ്ങളും കുറവ്.


അതിജീവനത്തിന്റെ കാര്യത്തില്‍ രണ്ടുംകെട്ട രീതിയില്‍ പിറന്ന ഈ പാവങ്ങള്‍ അതിജീവിക്കാന്‍ ചില കാര്യങ്ങള്‍ കണ്ടുപിടിച്ചു. ഒന്ന് കൂട്ടമായി നില്‍ക്കുക. മറ്റൊന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ബുദ്ധി ഉപയോഗിക്കുക. ഇത് രണ്ടും ചെയ്ത ജീവികള്‍ അതിജീവിച്ചു. ഓരോ തലമുറയിലും നേടിയ അറിവുകള്‍ അടുത്തവയിലേക്ക് കൈമാറി. ഏറ്റവും പ്രധാനമായി ബുദ്ധിയുള്ള ജീവികള്‍ അല്ലെങ്കില്‍ ഈ വിധത്തിലുള്ള അതിജീവനത്തിനു സഹായിച്ച മ്യൂട്ടേഷനുകള്‍ ഉണ്ടായവ മാത്രം അതിജീവിച്ചു. അങ്ങനെയാണ് ബുദ്ധിയുള്ള *ആധുനികമനുഷ്യന്റെ പിറവി.*

Sunday, November 22, 2020

ഇസ്ലലാവ്യത്യസ്ത തരം ഖുർആനുകളുണ്ടോ ?



1. സ്വഹാബിമാർക്ക് പലതരം ഖുർആനുകളോ ?


2. വ്യത്യസ്ത തരം ഖുർആനുകളുണ്ടോ ?


3. വ്യത്യസ്ത ഖിറാഅത്തുകളിലെ ആശയവ്യത്യാസങ്ങൾ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതല്ലേ?


4. ക്വുർആനിലെ പാരായണ വ്യത്യാസങ്ങള്‍ കാണിക്കുന്നത് അതില്‍ കൂട്ടിച്ചേർക്കലുകളുണ്ടായി എന്നല്ലേ?


5. വ്യത്യസ്ത ഹർഫുകളിലുള്ള ക്വുർആനുകൾ എന്നാല്‍ പലതരം ക്വുർആനുകളല്ലേ?


അല്ല. ക്വുർആൻ മനുഷ്യസമൂഹത്തിന് മുന്നിൽ പാരായണം ചെയ്തു കേൾപ്പിച്ച മുഹമ്മദ് നബി (സ) തന്നെ അത് ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടതാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ക്വുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് വ്യത്യസ്ത ശൈലികളില്‍ ക്വുര്‍ആന്‍ അവതരിക്കപ്പെട്ടതിനാല്‍ തന്നെ പലരും പാരായണം ചെയ്തിരുന്നത് പല ശൈലികളിലായിരുന്നുവെന്ന് കാണാന്‍ കഴിയും. ഏഴു ഹര്‍ഫുകളിലായാണ് അവസാനത്തെ ദൈവിക ഗ്രന്ഥം അവതരിക്കപ്പെട്ടത് എന്നറിയാതെ ചില സ്വഹാബിമാര്‍ തമ്മില്‍ ഇവ്വിഷ യക മായി നടന്ന തര്‍ക്കങ്ങളെക്കുറിച്ച വിവരണങ്ങളില്‍ നിന്ന് ഇവയെല്ലാം അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ടതാണെന്നും അവന്റെ നിര്‍ദേ ശമാണ് ഇവയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യാനെന്നും ഇവയിലേതിലെങ്കിലും ഒന്നില്‍ പാരായണം ചെയ്താല്‍ മതിയെന്നും ഒന്ന് മറ്റേതി ല്‍ നിന്ന് ഉത്തമമോ അധമമോ അല്ലെന്നുമുള്ള വസ്തുതകള്‍ മനസ്സിലാവും. രണ്ട് ഹദീഥുകള്‍ കാണുക.


ഉമറുബ്‌നുല്‍ ഖത്ത്വാബില്‍ (റ) നിന്ന്: 'റസൂലിന്റെ കാലത്ത് ഹിശാമുബ്‌നു ഹകീം ഒരിക്കല്‍ 'സൂറത്തുല്‍ ഫുര്‍ഖാന്‍' ഓതുന്നത് ഞാന്‍ കേട്ടു. ഞാന്‍ അദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു. എനിക്ക് റസൂല്‍ ഓതിത്തന്നിട്ടില്ലാത്ത പലവിധ ശൈലികളിലും അദ്ദേഹം ഓതുന്നു. നമസ്‌ കാരത്തിലായിരിക്കെത്തന്നെ, അദ്ദേഹവുമായി വഴക്കിടാന്‍ എനിക്ക് തോന്നി. നമസ്‌കാരം കഴിയുംവരെ ഞാന്‍ ക്ഷമിച്ചു. നമസ്‌കാരത്തി ല്‍നിന്ന് വിരമിച്ചയുടനെ, അദ്ദേഹത്തിന്റെ തട്ടം കഴുത്തിന് ചുറ്റിപ്പിടിച്ച് ഞാന്‍ ചോദിച്ചു: 'നിങ്ങളിപ്പോള്‍ ഓതുന്നതായി ഞാന്‍ കേട്ട സൂറത്ത് നിങ്ങള്‍ക്കാരാണ് ഓതിത്തന്നത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലാണ് എന്നെയത് ഓതിപ്പഠിപ്പിച്ചത്.' ഞാന്‍ പറഞ്ഞു: ''കള്ളം. റസൂല്‍ എനിക്ക് പഠിപ്പിച്ചുതന്നത് നിങ്ങള്‍ ഓതിയ രൂപത്തിലല്ല.' അദ്ദേഹത്തെയും പിടിച്ച് ഞാന്‍ റസൂലിന്റെ അടുത്തേക്ക് പുറപ്പെട്ടു. ഞാന്‍ റസൂലിനോട് പറഞ്ഞു: 'നിങ്ങള്‍ എനിക്ക് ഓതിത്തരാത്തവിധം സൂറത്തുല്‍ ഫുര്‍ഖാന്‍ ഇദ്ദേഹം ഓതുന്നത് ഞാന്‍ കേട്ടു.' റസൂല്‍ പറഞ്ഞു: 'അദ്ദേഹത്തെ വിട്ടേക്കൂ. ഹിശാം, നിങ്ങള്‍ ഓതൂ.' ഹിശാം ഞാന്‍ കേട്ട അതേപ്രകാരം തന്നെ ഓതി. അപ്പോള്‍ റസൂല്‍ പറഞ്ഞു: 'ഇപ്രകാരം തന്നെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.' തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: 'ഉമറേ, നിങ്ങളൊന്ന് ഓതൂ.' റസൂല്‍ എന്നെ പഠിപ്പിച്ചപോലെ ഞാന്‍ ഓതി. അപ്പോള്‍ റസൂല്‍ പറഞ്ഞു: 'ഇങ്ങനെയും ഇത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ക്വുര്‍ആന്‍ ഏഴ് വ്യത്യസ്ത ശൈലികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് എളുപ്പമായ വിധം അത് ഓതിക്കൊള്ളുക.'(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ വ മാ യതഅല്ലഖു ബിഹി)


അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന്: 'നബി പാരായണം ചെയ്തതില്‍നിന്ന് വ്യത്യസ്തമായി ഒരാള്‍ ഒരു സൂക്തം പാരായണം ചെയ്തത് ഞാന്‍ കേട്ടു. ഞാന്‍ അയാളുടെ കൈക്ക് പിടിച്ച് നബിയുടെ അടുത്ത് കൊണ്ടുവന്ന് കാര്യം ബോധിപ്പിച്ചു. അപ്പോള്‍ നബി പറഞ്ഞു: നിങ്ങളി രുവരും (പാരായണം ചെയ്തത്) ശരിയാണ്. നിങ്ങള്‍ ഭിന്നിക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഭിന്നിച്ചു; അങ്ങനെ അവര്‍ നശിച്ചു.' (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുസ്വൂമാത്)


മുഹമ്മദ് നബി(സ) യുടെ ആവശ്യപ്രകാരം അല്ലാഹു അവതരിപ്പിച്ചതാണ് ക്വുര്‍ആനിന്റെ ഈ ഏഴ് ശൈലികളുമെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ഇബ്‌നു അബ്ബാസില്‍നിന്ന്: നബി പറഞ്ഞു: ജിബ്‌രീല്‍ ഭാഷയിലെ, ഒരു ശൈലിയിലാണ് ക്വുര്‍ആന്‍ എനിക്ക് ഓതിത്തന്നത്. ഒന്നിലധികം (ശൈലികളില്‍) വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ അത് ഏഴു ഹര്‍ഫുകളില്‍ എത്തിനിന്നു. (സ്വഹീഹുല്‍ ബുഖാരി, കിതാബു ബദ്ഉല്‍ ഖല്‍ഖ്)


ഉബയ്യ്ബ്‌നു കഅ്ബില്‍ (റ) നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ ജിബ്‌രീലിനോട്(റ) പറഞ്ഞു: ''ഓ, ജിബ്‌രീല്‍! പ്രായമായ സ്ത്രീകളും പുരുഷന്‍മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഒരു നിരക്ഷര സമുദായത്തിലേക്കാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഗ്രന്ഥം പാരായണം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ ജിബ്‌രീല്‍(റ) പറഞ്ഞു: ഓ, മുഹമ്മദ്! ക്വുര്‍ആന്‍ ഏഴു ഹര്‍ഫുകളിലാണ് (ശൈലികള്‍) അവതരിക്കപ്പെട്ടിട്ടുള്ളത്, തീര്‍ച്ച''. (ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ക്വിറാആത്; മുസ്‌നദ് ഇമാം അഹ്മദ്, 5/132 ഹദീഥ്: 21523: ഇബ്‌നു ഹിബ്ബാന്‍ (ഹദീഥ് 736) ഉദ്ധരിച്ചിട്ടുള്ള ഈ ഹദീഥ് (Abu Khaliyl: Opt. Cit., page 269) ശൈഖ് ശുഐബ് അല്‍ അര്‍നാഊത്ത്വ് ഹസനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇമാം അല്‍ബാനി ഈ ഹദീഥ് ഹസനും സ്വഹീഹുമാണെന്നാണ്പറഞ്ഞിട്ടുള്ളത്:ജാമിഉത്തിര്‍മിദി, ഹദീഥ് 2942


ഉബയ്യുബ്‌നു കഅ്ബില്‍(റ) നിന്ന്: ബനൂ ഗിഫാറുകാരുടെ തടാകത്തിനരികിലിരിക്കുമ്പോള്‍ പ്രവാചകൻ(സ) ജിബ്‌രീല്‍ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഒരു പാരായണശൈലി (ഹര്‍ഫ്) യില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’നബി(സ) പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല . ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ രണ്ടാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ രണ്ടു ഹര്‍ഫുകളില്‍ പഠിപ്പിക്കു വാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു.’നബി(സ) പറഞ്ഞു: 'ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല.' ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ മൂന്നാമത് വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ മൂന്നു ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു. നബി(സ) പറഞ്ഞു: 'ഞാന്‍ അല്ലാഹുവിനോട് ക്ഷമ യാചിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നു. എന്റെ ജനതയ്ക്ക് അതിന് കഴിയില്ല. ജിബ്‌രീല്‍ അദ്ദേഹത്തിന്റെയടുക്കല്‍ നാലാം തവണ വന്നുകൊണ്ട് പറഞ്ഞു: താങ്കളുടെ ജനതയ്ക്ക് ക്വുര്‍ആന്‍ ഏഴ് ഹര്‍ഫുകളില്‍ പഠിപ്പിക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കു ന്നു. ഇതില്‍ ഏതുതരം പാരായണശൈലിയില്‍ അവര്‍ പാരായണം ചെയ്താലും അത് ശരിയായിരിക്കും.'' (സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സ്വലാത്ത്)


എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത നിലവാരത്തിലുള്ളവര്‍ക്ക് ഒരേ ശൈലിയില്‍ പാരായണം പ്രയാസ കരമാണെന്നതിനാല്‍ അല്ലാഹു തന്നെ അവതരിപ്പിച്ച ഏഴ് ഹര്‍ഫുകളിലായുള്ള ക്വുര്‍ആന്‍ പാരായണം നബി(സ)യുടെ കാലത്ത് തന്നെ നിലനിന്നിരുന്നുവെന്ന വസ്തുത മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ക്വുര്‍ആനുകള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് ചില വിമര്‍ശകന്മാര്‍ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ക്വുര്‍ആന്‍ പാരായണം നബി(സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങള്‍ വ്യക്തമാക്കുന്നു. ഏഴ് ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടും ക്വുര്‍ആനില്‍ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ''അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.'' (4:82) വെന്ന ക്വുര്‍ആന്‍” വചനത്തിലെ പരാമര്‍ശം ഏഴ് ഹര്‍ഫുകള്‍ക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹര്‍ഫിലുള്ള ക്വുര്‍ആനിലെ വചനങ്ങള്‍ തമ്മിലോ വ്യത്യസ്ത ഹര്‍ഫുകള്‍ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടുപോലും ക്വുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്.


 هوസ്ത തരം ഖുർആനുകളുണ്ടോ

Wednesday, November 18, 2020

ഇസ്ലാം.പ്രവാചക വഹ്‌യും വിമർശകരുടെ ചിത്തഭ്രമവും

 


*

പ്രവാചക വഹ്‌യും വിമർശകരുടെ ചിത്തഭ്രമവും

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

മുഹമ്മദ് നബിക്ക് ഖുർആൻ ലഭിച്ചു എന്ന് മുസ്‌ലിംകൾ വാദിക്കുന്നു. അത് എങ്ങനെ തെളിയിക്കാനാണ്?

മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു അവതരിപ്പിച്ച വെളിപാട് (വഹ്‌യ്) ആണ് ഖുർആൻ. അങ്ങനെ അവതരിപ്പിച്ചു എന്ന് നബി അവകാശപ്പെട്ടതോടെയാണ് സമൂഹം അറിയുന്നത്. വ്യക്തമായ പ്രമാണങ്ങൾ വഴി തെളിയിക്കപ്പെട്ട കാര്യമാണിത്.
ആദ്യമായി വഹ്‌യ് അവതരിച്ച സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ: ‘ആഇശ(റ) പറയുന്നു: നബി(സ്വ)ക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം ഉറക്കത്തിൽ ദൃശ്യമാകുന്ന നല്ല സ്വപ്നങ്ങളായിരുന്നു. അവിടന്ന് കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതോദയം പോലെ സ്പഷ്ടമായി പുലർന്നു കൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായി. അങ്ങനെ ഏതാനും രാത്രികൾ ഹിറാ ഗുഹയിൽ ഏകാന്തവാസം അനുഷ്ഠിച്ചു. ആ രാത്രികളിലേക്കുള്ള ആഹാരപദാർത്ഥങ്ങളുമായി ഗുഹയിലേക്ക് പോകും. കുറെ രാത്രികൾ ആരാധനയിൽ മുഴുകി അവിടെ കഴിച്ചുകൂട്ടും. പിന്നെ ഭാര്യ ഖദീജ(റ)യുടെ അടുക്കലേക്ക് തിരിച്ച് വരും. വീണ്ടും ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കി പുറപ്പെടും. ഹിറാ ഗുഹയിൽ വെച്ച് തിരുനബിക്ക് സത്യം വന്നു കിട്ടുന്നത് വരെ ഈ നില തുടർന്നുപോന്നു. അങ്ങനെ മലക്ക് തിരുമേനി(സ്വ)യുടെ മുമ്പിൽ പ്രത്യക്ഷ്യപ്പെട്ട് വായിക്കുക എന്നു പറഞ്ഞു. നബി(സ്വ) പ്രതിവചിച്ചു: ‘എനിക്ക് വായിക്കാനറിയില്ല’. അപ്പോൾ മലക്ക് എന്നെ പിടിച്ച് ശക്തമായി ആശ്ശേഷിച്ചു. എനിക്ക് വളരെ വിഷമമനുഭവപ്പെട്ടു. അനന്തരം എന്നെ വിട്ടു. വായിക്കുക എന്ന് വീണ്ടും കൽപ്പിച്ചു. വായിക്കാനറിയില്ലെന്ന് ഞാൻ അപ്പോഴും മറുപടി നൽകി. മലക്ക് എന്നെ പിടിച്ച് പഴയ പോലെ ശക്തമായി ആശ്ലേഷിച്ചു. എനിക്ക് വളരെ വിഷമം തോന്നി. പിന്നീട് വിട്ട ശേഷം വായിക്കുക എന്ന് വീണ്ടും പറഞ്ഞു. എനിക്ക് വായന അറിയില്ലെന്ന് പിന്നെയും ഞാൻ പറഞ്ഞപ്പോൾ മൂന്നാമതും എന്നെ പിടിച്ച് ശക്തിയോടെ ആശ്ലേഷിച്ചു. പിന്നെ എന്നെ വിട്ടിട്ട് പറഞ്ഞു: സ്രഷ്ടാവായ രക്ഷിതാവിന്റെ നാമത്തിൽ താങ്കൾ വായിക്കുക. മനുഷ്യനെ അവൻ ‘അലഖി’ൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, അങ്ങയുടെ രക്ഷിതാവ് അത്യുദാരനത്രെ. ഉടനെ പിടക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി(സ്വ) മടങ്ങി. ഖുവൈലിദിന്റെ മകൾ ഖദീജയുടെ അടുക്കൽ ചെന്ന് ‘എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കു’ എന്ന് അഭ്യർത്ഥിച്ചു. അവർ പുതച്ചു കൊടുത്തു. ഭയം നിശ്ശേഷം നീങ്ങിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം ബീവിയെ ധരിപ്പിച്ചു. തന്റെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്നതായി അവിടന്ന് മഹതിയോട് പറഞ്ഞു. അപ്പോൾ ഖദീജ(റ) പറഞ്ഞു: ‘ഇല്ല, അല്ലാഹുവാണ് സത്യം. അവൻ അങ്ങയെ ഒരിക്കലും കൈവെടിയില്ല, അങ്ങ് കുടുംബ ബന്ധം പുലർത്തുന്നു. പരാശ്രയരുടെ ഭാരം ചുമക്കുന്നു. അഗതികൾക്ക് സ്വയം അധ്യാനിച്ച് സഹായം ചെയ്തുകൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. വിപൽഘട്ടങ്ങളിൽ സഹായം നൽകുന്നു.’
പിന്നീട് തിരുനബി(സ്വ)യെ കൂട്ടി ഖദീജ(റ) തന്റെ പിതൃവ്യപുത്രനായ വറഖതുബ്‌നു നൗഫലിബ്‌നി അസദിബ്‌നി അബ്ദിൽ ഉസ്സയുടെ അടുക്കലേക്ക് ചെന്നു. വറഖത് ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയാവുകയും ഹിബ്രു ഭാഷയിൽ എഴുതാൻ പഠിക്കുകയും ചെയ്തയാളാണ്. തന്നിമിത്തം അദ്ദേഹം സുവിശേഷത്തിൽ നിന്ന് ചില ഭാഗങ്ങൾ ഹീബ്രുവിൽ എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം വയോവൃദ്ധനായി കാഴ്ച തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഖദീജ(റ) പറഞ്ഞു: ‘പിതൃവ്യപുത്രാ! താങ്കളുടെ സഹോദര പുത്രന്റെ വിശേഷങ്ങൾ ഒന്ന് ശ്രദ്ധിക്കുക’. വറഖത് ചോദിച്ചു: ‘എന്റെ സഹോദരപുത്രാ, നീ എന്താണ് ദർശിച്ചത്?’ കണ്ടതെല്ലാം തിരുനബി(സ്വ) വറഖതിനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: ഇത് അല്ലാഹു മൂസാ(അ)യുടെ അടുക്കലേക്ക് അയച്ചിരുന്ന അതേ നന്മയുടെ സന്ദേശവാഹകനാണ്. അങ്ങ് പ്രബോധനം ചെയ്യുന്ന സന്ദർഭത്തിൽ ഞാനൊരു യുവാവായിരുന്നെങ്കിൽ! അങ്ങയെ സ്വജനത സ്വദേശത്ത് നിന്ന് പുറത്താക്കുന്ന ഘട്ടത്തിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ! റസൂൽ(സ്വ) ചോദിച്ചു: ‘അവർ എന്നെ പുറത്താക്കുകയോ?’ വറഖത് പറഞ്ഞു. ‘താങ്കൾ കൊണ്ടുവന്നത് പോലെയുള്ള സന്ദേശങ്ങളുമായി വന്ന ഒരു മനുഷ്യനും തന്റെ ജനതയുടെ ശത്രുതക്ക് വിധേയനാകാതിരുന്നിട്ടില്ല. താങ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്ന ദിവസം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ശക്തമായ സഹായം താങ്കൾക്ക് നൽകുമായിരുന്നു.’ പക്ഷേ, പിന്നീട് അധികം കഴിഞ്ഞില്ല. വറഖത് മരണമടഞ്ഞു. ദൈവിക സന്ദേശങ്ങളുടെ അവതരണം കുറച്ച് കാലത്തേക്ക് നിലക്കുകയും ചെയ്തു’ (സ്വഹീഹുൽ ബുഖാരി).

ഈ കഥയിൽ കുറെ സംശയങ്ങളുണ്ട്. ഒന്നാമതായി, ഒരു ഇസ്‌ലാമിക പുസ്തകത്തിൽ പറഞ്ഞു എന്നതിനപ്പുറം ഇതിന് ചരിത്രപരമായ വല്ല രേഖയുമുണ്ടോ?

ചരിത്രമാണ് പറഞ്ഞത്. ഹി. 194 (എഡി 810) ശവ്വാൽ 13 (ജൂലൈ 20) വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഉസ്ബകിസ്ഥാനിലെ ബുഖാറയിൽ ജനിച്ച വിശ്വപ്രസിദ്ധ പണ്ഡിതനാണ് അബൂഅബ്ദില്ല എന്ന് വിളിക്കപ്പെട്ട മുഹമ്മദ് ബിൻ ഇസ്മാഈൽ എന്ന ഇമാം ബുഖാരി(റ). അദ്ദേഹത്തിനോട് ഈ സംഭവം പറഞ്ഞത് യഹ്‌യയാണ്. അദ്ദേഹത്തോട് ലൈസ്. അദ്ദേഹത്തോട് ഉഖൈൽ. അദ്ദേഹത്തോട് ഇബ്‌നു ശിഹാബ്. അദ്ദേഹത്തോട് ഉർവ. അദ്ദേഹത്തോട് പ്രവാചക ഭാര്യ ആഇശ(റ).
ഈ കണ്ണികളിൽ എല്ലാവരുടെ ചരിത്രവും ലഭ്യമാണ്. എവിടെ ജനിച്ചു? കുടുംബമേത്? പഠനം? ജീവിതരീതി? എല്ലാവരുടെയും സത്യസന്ധത ഹദീസ് നിദാന ശാസ്ത്രത്തിന്റെ കർക്കശമായ ഉരക്കല്ലുകളുടെ ബലത്തിൽ സ്ഥിരീകരിക്കപ്പെട്ടതാണ്.
എഡി 810-ൽ (ഉദാഹരണം) ജീവിച്ച ഏതെങ്കിച്ചുമൊരു ചരിത്രകാരൻ തനിക്ക് 200 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം ഇത്ര കൃത്യതയോടെ റിപ്പോർട്ട് ചെയ്ത ഒരു പൊതു ചരിത്രം കണിക്കാമോ?
മുമ്പ് എഴുതിയ ഒരാളെ കോപ്പിയടിക്കുക, നിഗമനങ്ങൾ നടത്തി എഴുതുക, ഇന്റർവ്യൂ നടത്തുക എന്നിവയാണ് സാധാരണ ചെയ്യുന്ന മാർഗങ്ങൾ. ഇന്റർവ്യൂവിലെ ആളുകളുടെ ഒരു ചരിത്രവും ഉണ്ടാവില്ല; കോപ്പിയടിയിലും നിഗമനങ്ങളിലും തെറ്റാനുള്ള സാധ്യത ഏറെ കൂടുതലാണ്. ചരിത്രകാരന്റെ വീക്ഷണങ്ങൾ വേറെയും. ഇന്നലെ നടന്ന സംഭവം രണ്ട് ജേണലിസ്റ്റുകൾ തികച്ചും വ്യത്യസ്തമായ രണ്ട് രീതിയിലാണ് ഉദ്ധരിക്കുന്നത്. അവരിൽ പലരും സംഭവത്തിന് ദൃക്‌സാക്ഷിയല്ല. ആണെങ്കിൽ ആരാണ് ആ ജേണലിസ്റ്റ് എന്ന് പോലും പലപ്പോഴും നാം അറിയുന്നില്ല. അറിഞ്ഞാൽ തന്നെ അയാളുടെ താൽപര്യങ്ങളെ കുറിച്ച് നമുക്ക് ധാരണയില്ല. നുണ ഫാക്ടറികളായ ഭൗതിക നേതാക്കളും രാഷ്ട്രീയ പ്രേരിതമായ പത്രപ്രവർത്തനവും നാടുവാഴുന്ന കാലത്ത് അതൊക്കെ കൂടുതൽ വിശദീകരിക്കേണ്ടതുണ്ടോ? അത്തരം വാർത്തകളും മറ്റുമാണ് നാളെയുടെ ചരിത്രകാരന്മാരുടെ വിശുദ്ധ തെളിവുകൾ.
ഇവിടെയാണ് സ്വഹീഹായ ഹദീസുകൾ വേറിട്ട് നിൽക്കുന്നത്. അത് ഇസ്‌ലാമിക വിശ്വാസ കർമങ്ങളുടെ പ്രമാണങ്ങൾ മാത്രമല്ല, നാലഞ്ച് തലമുറകളുടെ സത്യസന്ധമായ ചരിത്രം കൂടിയാണ്. അതുകൊണ്ടാണ് 200 കൊല്ലത്തിനു ശേഷമുള്ള ഒരാൾ നമ്മോട് പറയുമ്പോഴും ആ കാലഘട്ടത്തിൽ തന്നെയുള്ള ഒരാളുടെ സത്യസന്ധമായ ചരിത്ര വിവരണമായി അത് നമുക്കനുഭവപ്പെടുന്നത്.

ശരി. ആഇശയാണല്ലോ ഈ സംഭവം ഉദ്ധരിക്കുന്നത്. അവർ ഇതിന് ദൃക്‌സാക്ഷിയാണോ? അന്ന് അവർ കൊച്ചു കുഞ്ഞായിരുന്നില്ലേ?

മുഹമ്മദ് നബി(സ്വ)യുടെ പത്‌നിയല്ലേ ആഇശ(റ). ഭർത്താവിന്റെ അനുഭവം ഭാര്യ പറയുമ്പോൾ അത് ഭർത്താവ് പറഞ്ഞുകൊടുത്തിട്ടാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണോ?

ശരി. എന്നാൽ വെളിപാടിന് സാക്ഷികളുണ്ടോ? തനിക്ക് വെളിപാടുകൾ(വഹ്‌യ്) കിട്ടി എന്ന് മുഹമ്മദ് നബി പറയുകയാണ്. അങ്ങനെ വെളിപാട് കിട്ടി എന്നതിന് സാക്ഷികൾ ആരെങ്കിലുമുണ്ടോ?

മുഹമ്മദ് നബി പറഞ്ഞു എന്നല്ലാതെ അതിനു വേറെ തെളിവുകൾ ഒന്നുമില്ല എന്നാണ് ചോദ്യത്തിന്റെ സത്ത. മലക്ക് വന്നു ഞാൻ ജിബ്‌രീലാണ് എന്ന് പറയുകയായിരുന്നോ എന്ന് പരിഹാസച്ചുവയോടെ ചോദിക്കുന്നവരുമുണ്ട്.
യഥാർത്ഥത്തിൽ വെളിപാടിന് ഒരു സാക്ഷിയെ കൊണ്ടെന്താണ് കാര്യം? സാക്ഷിക്ക് താൻ കാണുന്നത് വെളിപാട് അവതരണമാണെന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? വെളിപാട് സ്വയം ഒരു തെളിവാണെന്നല്ല വിശ്വാസികൾ പറയുന്നത്. അങ്ങനെ ആണെങ്കിൽ മാത്രമേ ആ തെളിവിന് സാക്ഷികളുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നുള്ളൂ. വഹ്‌യ് ലഭിക്കുന്നു എന്നത് ഒരു വാദമാണ്. അതിന് വേറെ തന്നെ തെളിവ് വേണം. ആ തെളിവിന് സാക്ഷിയും വേണം. തെളിവ് തെളിവായി ആളുകൾക്ക് ബോധ്യപ്പെടുകയും വേണം. അത് ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനം. അത് ഉണ്ടായിട്ടുണ്ടെങ്കിൽ തനിക്ക് വെളിപാട് ലഭിക്കുന്നു എന്ന വാദം സ്ഥിരപ്പെട്ടു. തന്റെയടുക്കൽ ദൈവദൂതൻ വന്നു ഇങ്ങനെ പറഞ്ഞു എന്ന് മുഹമ്മദ് നബി വാദിക്കുമ്പോൾ പ്രേക്ഷകർ സ്വാഭാവികമായും അതിന് തെളിവ് ചോദിക്കും. അപ്പോൾ അതിന്റെ തെളിവ് കൊടുക്കേണ്ട ബാധ്യത വാദിക്കാണ്. അത് നിർവഹിച്ചിട്ടുണ്ടോ എന്നതാണ് പ്രശ്‌നത്തിന്റെ കാതലായ വശം. വഹ്‌യ് അവതരിക്കുന്നത് എപ്പോഴും കാണാൻ സാധിച്ചുകൊള്ളണമെന്നില്ല. അതീന്ദ്രിയമായ ലോകത്തുനിന്ന് ഇന്ദ്രിയ ലോകത്തേക്കുള്ള ഒരു സന്ദേശ പ്രവാഹമാണല്ലോ അത്. അതുകൊണ്ടുതന്നെ ഭൗതിക ലോകത്തുള്ളവർക്കെല്ലാം അത് അനുഭവിക്കാൻ സാധിക്കുന്നില്ല എന്നത് അവരുടെ പോരായ്മയാണ് എന്നതാണ് ശരി.

അപ്പോൾ വഹ്‌യ് വാദത്തിന് സുശക്തമായ തെളിവുകളുണ്ട് എന്നാണ് നിങ്ങൾ വാദിക്കുന്നത്.

അതേ.

എങ്കിൽ നമുക്ക് അതിലേക്ക് വരാം. അതിന് മുമ്പ് അത്രതന്നെ പ്രധാനമല്ലെങ്കിലും ഒന്ന് ചോദിച്ചോട്ടെ. വഹ്‌യിന് ആർക്കും സാക്ഷിയാകാൻ കഴിയുകയില്ല എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?

പല സന്ദർഭങ്ങളിലും വെളിപാടുകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ ജനങ്ങൾ അതിന് സാക്ഷിയായിട്ടുണ്ട്. മാഇദ സൂറത് അവതരിച്ചത് ഒരു യാത്രയിലായിരുന്നു. അസ്മ ബിൻത് യസീദ് അതിന് സാക്ഷിയായിട്ടുണ്ട്. തിരുനബിയുടെ അള്ബാഅ ഒട്ടകത്തിന്റെ കയർ അവരായിരുന്നു പിടിച്ചിരുന്നത്. ഒട്ടകപ്പുറത്ത് ഇരിക്കുന്ന നബിക്ക് വഹ്‌യ് അവതരിച്ചപ്പോൾ പ്രവാചക ഭാരം കൊണ്ട് ഒട്ടകം പ്രയാസമനുഭവിച്ചു. അപ്പോൾ നബി(സ്വ) ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി. ഈ സംഭവം പലരും ഉദ്ധരിച്ചിട്ടുണ്ട്. ഇതിനർത്ഥം അവർ അതിന് സാക്ഷികളാണ് എന്നാണല്ലോ.

സൈദ് ബിൻ സാബിത്(റ) പറയുന്ന ഒരു അനുഭവം ഇങ്ങനെ: ധർമസമരത്തിന് പ്രേരിപ്പിക്കുന്ന സൂക്തം അവതരിച്ചപ്പോൾ അന്ധനായ അബ്ദുല്ല ബിൻ ഉമ്മു മക്തൂം(റ) തിരുനബി(സ്വ)യോട് തന്റെ സങ്കടം അറിയിച്ചു. ഉടൻ തിരുമേനിക്ക് വഹ്‌യ് അവതരിച്ചു. എന്റെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു അപ്പോൾ നബി തങ്ങൾ. അവിടത്തെ തലയുടെ ഭാരം കാരണമായി തന്റെ തുടയെല്ല് പൊട്ടിപ്പോകുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടു. ശേഷം അവിടന്ന് പറഞ്ഞു: പ്രയാസമുള്ളവർക്ക് ഇളവുണ്ട്. 4: 95-ലെ ഈ ആശയം വരുന്ന ഭാഗം അങ്ങനെയാണ് അവതരിക്കുന്നത്.
ഒരിക്കൽ ഉമർ(റ) യഹ്‌യയോട് പറഞ്ഞു: നബിക്ക് വഹ്‌യ് അവതരിക്കുന്നത് കാണാൻ നിനക്ക് താൽപര്യമുണ്ടോ? അങ്ങനെ തിരുനബി(സ്വ)യുടെ മുഖത്തുണ്ടായിരുന്ന ഒരു തുണിക്കഷ്ണം നീക്കിത്തന്നു. അപ്പോൾ മുഖം ചുവന്ന് തുടുത്തിരിക്കുന്നു. ഒട്ടകത്തിന്റേത് പോലുള്ള ശബ്ദം കേൾക്കുന്നുമുണ്ട്. അപ്പോൾ പ്രവാചകർ ജിഅറാന എന്ന സ്ഥലത്തായിരുന്നു. ഇങ്ങനെ ഒട്ടനവധി സംഭവങ്ങൾ കാണാം.
വഹ്‌യ് ഇറങ്ങന്ന സന്ദർഭത്തിൽ തിരുനബിയിൽ ചില പ്രത്യേക അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ തേനീച്ചയുടെ ശബ്ദം പോലെയുള്ള മുഴക്കം കേൾക്കാം. ചിലപ്പോൾ അവിടുത്തെ ഭാരം വർധിക്കും. നെറ്റിത്തടം വിയർക്കും. കൂർക്കം വലിക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാകും. മണി മുഴങ്ങുന്നത് പോലെയുള്ള ശബ്ദം കേൾക്കും. നേരിട്ട് ജിബ്‌രീൽ(അ) വന്നു വഹ്‌യ് നൽകുന്ന സംഭവങ്ങളുമുണ്ട്. ഇതെല്ലാം ഹദീസ് ഗ്രന്ഥങ്ങളിലുള്ളതാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് എന്നർത്ഥം.

വഹ്‌യ് മാനസിക വിഭ്രാന്തിയാണോ?

വഹ്‌യിന്റെ കഥകൾ കേൾക്കുമ്പോൾ അതൊരു മാനസിക വിഭ്രാന്തിയാണെന്ന് തോന്നും. ചിലർ സ്‌കിസോഫ്രേനിയ ബാധിച്ചതാണെന്ന് പറഞ്ഞിട്ടുമുണ്ടല്ലോ.
ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്! എല്ലാ ആരോപണങ്ങൾക്കും വസ്തുനിഷ്ഠമായ മറുപടികളും വന്നിട്ടുണ്ട്. ഓറിയന്റലിസ്റ്റ്, ക്രിസ്ത്യൻ ആരോപണങ്ങളെ ഉപജീവിച്ച് കേരളത്തിൽ എടമുറകാണ് ആദ്യമായി ഈ ആരോപണം ഉന്നയിക്കുന്നത്.
ഇസ്‌ലാമിനെ തകർക്കാൻ വേണ്ടി എത്ര വ്യാജമായ ആരോപണങ്ങളും ഇറക്കുമതി ചെയ്യും എന്നതിനും നിരീശ്വവാദികൾക്ക് തെളിവുകളോട് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിനും തെളിവാണ് ഇതൊക്കെ. സ്‌കിസോഫ്രേനിയയെ കുറിച്ചും പ്രവാചകരെ കുറിച്ചും അറിയുന്ന ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുകയില്ല.
സ്‌കിസോഫ്രീനിയ ഏറ്റവും മാരകമായ മാനസികരോഗമാണ്. പലപ്പോഴും രോഗി സംസാരിക്കുന്നതെന്തെന്ന് മനസ്സിലാകില്ല. നിരർത്ഥകമായ മുറിയൻ വാചകങ്ങൾ, പരസ്പര ബന്ധമില്ലാത്ത വാക്യങ്ങൾ, സംസാരഘടനയിൽ അടുക്കും ചിട്ടയുമുണ്ടാവില്ല. ചിലർ സംസാരിക്കാൻ ശ്രമിക്കും; കഴിയില്ല. ക്രമേണ മൂകരായി മാറും. മറ്റു ചിലർ നിയന്ത്രണം വിട്ട് ഹാലിളകും. ഭക്ഷണത്തിലെ ക്രമരാഹിത്യം, ശാരീരികമായ കഠിനക്ഷീണം എന്നിവ പ്രകടമാവും. ചില സമയത്ത് ഭക്ഷണത്തോട് അമിതമായ ആർത്തി കാണിക്കും. ഈരോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. സന്തോഷവേളയിൽ പൊട്ടിക്കരയും. സന്താപം വരുമ്പോൾ പൊട്ടിച്ചിരിക്കും. ഇവർ അന്തർമുഖരായിരിക്കും. സാമൂഹിക പ്രശ്‌നങ്ങളിൽ തീരെ ഇടപെടില്ല. മറ്റുള്ളവരുമായി സമരസപ്പെടാനാവില്ല, ഭയംമൂലം സ്വന്തം അസ്തിത്വം നശിച്ച് മറ്റുള്ളവരുടെ അടിമയായി ജീവിക്കാനുള്ള പ്രവണത പ്രകടമാക്കുന്നു.
മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ പ്രവാചക ജീവിതത്തിൽ എവിടെയെങ്കിലും കണ്ടതായി തിരുജീവിതം വായിച്ച ഒരാൾക്കും തെളിയിക്കാൻ കഴിയില്ല.
സ്ഫുടമായ അറബിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ശാന്തനും സൗമ്യനുമായി മാത്രമാണ് അവിടുന്ന് സംസാരിച്ചത്. തുർമുദി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് വായിക്കുക: നിങ്ങളൊക്കെ സംസാരിക്കും പ്രകാരം ധൃതിയിൽ പറഞ്ഞൊപ്പിക്കുന്ന സ്വഭാവമായിരുന്നില്ല പ്രവാചകരുടേത്. പ്രത്യുത വ്യക്തവും സ്ഫുടവുമായ വാക്കുകളുപയോഗിച്ച് സാവകാശമാണ് അവിടന്ന് സംസാരിക്കുക. കേട്ടവർക്കൊക്കെ അത് ഒപ്പിയെടുക്കാൻ കഴിയും.’
സംസാരകലയുടെ സകലമാന സൗന്ദര്യവും ആവാഹിച്ചെടുത്ത് സംബോധിതരുടെ സാഹചര്യവും ചുറ്റുപാടുകളും മനസ്സിലാക്കി സരസവും സരളവുമായ ശൈലിയിൽ അവരോട് സംവദിച്ച് ഒരു മഹാജനസഞ്ചയത്തെ തന്നിലേക്കടുപ്പിച്ച ചരിത്ര പുരുഷനെ മാനസിക രോഗിയെന്ന് വിളിക്കുന്നവനല്ലേ ശരിക്കും മാനസിക രോഗി? വിശാലമായ പ്രപഞ്ചത്തിന് പിന്നിലൊരു നിയന്താവില്ലെന്ന് വിശ്വസിക്കാൻ മാത്രം ഭ്രാന്തമായ നിഷേധാത്മകത തലയിലേറ്റുന്നവർക്ക് എന്താണു പറയാൻ പാടില്ലാത്തത്?
ഭക്ഷണത്തിന്റെ കാര്യത്തിലും നിയതമായ അടുക്കും ചിട്ടയും അവിടന്ന് കാണിച്ചിട്ടുണ്ട്. പ്രവാചകർ പ്രാകൃതരെപ്പോലെ വാരിവലിച്ച് വിഴുങ്ങിയില്ല. ആർത്തി കാണിച്ചിട്ടില്ല. ചില പ്രത്യേക ഭക്ഷണങ്ങൾ ഇഷ്ടപ്പെട്ടു. ഇഷ്മില്ലാത്തത് മാറ്റിവെച്ചു. ഒരിക്കലും വയറ് നിറച്ചുണ്ടില്ല. ആഹാര ക്രമത്തിൽ അത്യുൽകൃഷ്ട പാഠങ്ങളാണ് തിരുദൂതർ പ്രവർത്തിച്ചതും പഠിപ്പിച്ചതുമെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിന്റെ കാര്യത്തിൽ മാനസിക രോഗിയുടെ ഏത് ലക്ഷണമാണ് ഈ യുക്തിവാദികൾ കാണുന്നത്?
സമൂഹത്തിന്റെ സകലമാന പുരോഗതികളും നെഞ്ചിലേറ്റിയ സമൂഹ നവോത്ഥാന നായകനെ അന്തർമുഖനെന്ന് വിളിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ക്രൂരതയാണ്. തമ്മിൽ തല്ലിയ ഗോത്രങ്ങളെ ഏകോദര സഹോദരങ്ങളാക്കിയ അതുല്യ നേതൃത്വം, ലഹരിയിലും ലൈംഗികതയിലും ജീവിതം തുലച്ച യുവതയെ സാംസ്‌കാരികതയുടെ ഉന്നതങ്ങളിൽ പ്രതിഷ്ഠിച്ച അനുപമ വ്യക്തിത്വം, 23 വർഷത്തെ ഹ്രസ്വമായ കാലയളവിനുള്ളിൽ പീഡനങ്ങളുടെ മുൾക്കിരീടങ്ങൾ വകഞ്ഞുമാറ്റി ഇരുപതോളം രാഷ്ട്രങ്ങളുടെ ആധിപത്യത്തിലേക്ക് നടന്നുചെന്ന രാഷ്ട്രീയ നയതന്ത്രജ്ഞൻ, കലാപഭൂമിയായിരുന്ന അറേബ്യയെ സമാധാനത്തിന്റെ പറുദീസയാക്കി മാറ്റിയ ശാന്തിദൂതൻ അമന്തർമുഖനായിരുന്നുവെന്നോ? മാനസിക രോഗിയാണെന്നോ?
ജീവിതകാലം മുഴുവൻ ഒരേ തത്ത്വത്തിലേക്ക് വിളിച്ച ആ വിപ്ലവ നായകൻ പലപ്പോഴും പല സ്വഭാവങ്ങൾ കാണിച്ചുവോ? ഹാലിളകിയെന്നോ? പടച്ചവന് മാത്രമേ തലകുനിക്കാവൂ എന്ന് പ്രസംഗിച്ചുനടന്ന ആ അജയ്യ നായകൻ അടിമത്വത്തിന് ദാഹിച്ചുവെന്നോ? അവിടത്തെ വാക്കും പ്രവൃത്തിയും സമരസപ്പെട്ടില്ലെന്നോ?
സാധാരണക്കാർക്കുണ്ടാവാത്ത ചില അനുഭവങ്ങൾ പ്രവാചകർക്കുണ്ടായിരുന്നുവെന്നത് ശരിയാണ്. ജിബ്‌രീൽ മാലാഖ ദിവ്യസന്ദേശവുമായി വന്നിരുന്നു. പലപ്പോഴും കൂടെയുണ്ടായിരുന്നവർ ജിബ്‌രീലിനെ കണ്ടിരുന്നില്ല. വേറെ ചിലപ്പോൾ അശരീരി കേട്ടിരുന്നു, സഖാക്കൾ കേട്ടിരുന്നില്ല. വഹ്‌യിന്റെ തുടക്കം ചിലപ്പോൾ മണിനാദം പോലെയായിരുന്നു. അപ്പോൾ പ്രവാചകർക്ക് പ്രയാസമനുഭവപ്പെട്ടിരുന്നു.
മറ്റുള്ളവർ കേൾക്കാത്തത് കേൾക്കുകയും കാണാത്തത് കാണുകയും അനുഭവിക്കാത്തത് അനുഭവിക്കുകയും ചെയ്യുക എന്ന അവസ്ഥ ചിത്തഭ്രമം ബാധിച്ചവർക്കുണ്ടാവാറുണ്ട് എന്നത് ശരിയാണ്. ഇത് രണ്ടും ഒരേ വിതാനത്തിൽ വായിച്ചതാണ് ഭൗതികവാദിക്ക് പറ്റിയ അമളി. രോഗിയുടേത് വമഹഹൗരശിമശേീി ആണ്. അയഥാർത്ഥങ്ങൾ അവർക്ക് മുമ്പിൽ യാഥാർത്ഥ്യങ്ങളായി തോന്നുകയാണ്. സുഹൃത്ത് തന്റെ മുമ്പിൽ വന്നു നിൽക്കുന്നത് പോലെ രോഗിക്ക് തോന്നുന്നു. അവനെ വിളിക്കുന്നു. യഥാർത്ഥത്തിൽ സുഹൃത്ത് വേറെ വീട്ടിലാണ്. അവിടെ വന്നിട്ടേയില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നെ എന്താണ് കാര്യം? രോഗിയുടെ തകരാർ മാത്രമാണ്.
എന്നാൽ വഹ്‌യിന്റെ കാര്യം അങ്ങനെയല്ല. അവിടെ ജിബ്‌രീൽ വന്നു എന്നതിനർത്ഥം വന്നു എന്ന് തന്നെയാണ്. അതുകൊണ്ടാണ് യുദ്ധത്തിൽ നാളെ അബൂജഹൽ ഇവിടെ വീഴും എന്ന് വഹ്‌യിന്റെ അടിസ്ഥാനത്തിൽ പറയുമ്പോൾ പിറ്റേന്ന് അബൂജഹൽ അവിടെത്തന്നെ മരിച്ചുവീഴുന്നത്. അതുകൊണ്ടാണ് വഹ്‌യ് ഇറങ്ങുമ്പോൾ മാത്രം ഭാരം കൂടുന്നത്. മലക്കിനെ നമുക്ക് കാണാൻ കഴിയുന്നില്ല എന്നത് നമ്മുടെ തകരാണ്. ഇനി ഒരു രോഗത്തിന്റെ ലക്ഷണമായി പറയപ്പെടുന്ന ഒരു കാര്യം ഒരാളിൽ ഉണ്ടെന്ന് തന്നെ സങ്കൽപിക്കുക. എന്നാൽ തന്നെ അയാൾക്ക് ആ രോഗമാണെന്ന് പറയാമോ?
ചുമയുള്ളവരൊക്കെ ക്ഷയ രോഗികളാണോ? വിറക്കുന്നവരൊക്കെ ടൈഫോയ്ഡ് രോഗികളാണോ? ശരീരം മെലിഞ്ഞവരൊക്കെ എയ്ഡ്‌സ് രോഗികളാണോ? മറ്റുള്ളവർ കാണാത്തത് കാണുന്നവരൊക്കെ സ്‌കിസോഫ്രീനിയ രോഗികളാണ് എന്നാണോ?
വെളിച്ചമുള്ളപ്പോഴൊക്കെ സൂര്യൻ ഉദിച്ചിരിക്കണമെന്നുണ്ടോ? തലപ്പാവു ധരിച്ചവരൊക്കെ ഇസ്‌ലാംമത പണ്ഡിതരാണോ? ഒരു ഫലത്തിന് ഒരൊറ്റ നിമിത്തമേ ഉണ്ടാകൂ എന്ന കണ്ടുപിടുത്തമാണ് ഏറ്റവും പെട്ടെന്ന് ചികിത്സക്കു വിധേയമാക്കേണ്ടത്.

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....