Saturday, August 15, 2020

ഇസ് ലാം:യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4

 



മതതാരതമ്യ പഠനം


യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4


 


ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് മുമ്പ് പറഞ്ഞുവല്ലൊ. ബൈബിളിലെ ഒരു വചനമോ പദമോ ഭാഷാര്‍ത്ഥത്തിലെടുത്താല്‍ അബദ്ധങ്ങളിലേക്ക് വഴുതിവീഴുന്നതായി കാണാം. അത് കൊണ്ട് ആ വചനമോ, പദമോ ഏത് സന്ദര്‍ഭത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. ഉദാഹരണമായി രണ്ട് കൂട്ടുകച്ചവടക്കാര്‍, ‘ഞങ്ങള്‍ രണ്ടുപേരും ഒന്നാകുന്നു’; അല്ലെങ്കില്‍ ‘ഒറ്റക്കെട്ടാണ്’ എന്ന് പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക. അവരുടെ ആകാരത്തിലോ, വ്യക്തിത്വത്തിലോ, സംസാരത്തിലോ സംസ്‌കാരത്തിലോ അവര്‍ ഒന്നാണ് എന്നല്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏത് മനുഷ്യനും മനസ്സിലാകും. അവര്‍ പറഞ്ഞ വാക്കുകള്‍ മേലോട്ടും, കീഴോട്ടും പരിശോധിച്ചാല്‍ ഏത് സന്ദര്‍ഭത്തിലാണ് ഒന്നാകുന്നു എന്ന പദം പ്രയോഗിച്ചതെന്ന് ഗ്രഹിക്കാന്‍കഴിയും. അഥവാ അവര്‍ കച്ചവടത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന് മനസ്സിലാകും. എന്നതുപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് ഏത് സന്ദര്‍ഭത്തിലാണ് യേശു പറഞ്ഞതെന്ന് പരിശോധിക്കണം.


യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമാണ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനമുള്ളത്. ആ വചനത്തിന്റെ മേലോട്ടും കീഴോട്ടും ഒരാവര്‍ത്തി വായിക്കുക. അതായത് 23 മുതല്‍ 38 വരെയുള്ള വചനങ്ങള്‍ മനസ്സിരുത്തി വായിക്കുക. അപ്പോള്‍ സന്ദര്‍ഭം വളരെ വ്യക്തമാകും. അത് പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ.


”യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദന്മാര്‍ അവനെ വളഞ്ഞു. നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തുവെങ്കില്‍ സ്പഷ്ടമായി പറയുക എന്ന് അവനോടുപറഞ്ഞു. യേശു അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തില്‍ ഉള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല”(23-26).


23 മുതല്‍ 26 വരെയുള്ള വചനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അതില്‍ അടിവരയിട്ട ഭാഗം വളരെ ശ്രദ്ധേയമാണ്. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിക്ക് സാക്ഷ്യമാകുന്നു’ ഈ വചനം യേശുവും ദൈവവും സരാംശത്തില്‍ ഒന്നാകുന്നുവെന്ന മിഷണറിമാരുടെ വാദത്തിന്റെ മുനയൊടിക്കുന്നു. കാരണം, യേശു അനവധി അത്ഭുതപ്രവര്‍ത്തികള്‍ ചെയ്തതായി സുവിശേഷങ്ങളില്‍ കാണാം. മരിച്ചവരെ ജീവിപ്പിച്ചു (യോഹ 11:43,44; ലൂക്ക് 7:14), കുരുടന് കഴ്ചനല്കി (യോഹ 9:6,7), പിശാചുക്കളെ പുറത്താക്കി (മാര്‍ക്ക് 5:7-13), കുഷ്ടരോഗികളെ സുഖപ്പെടുത്തി (മത്തായി 8:2-4). ഇവയെല്ലാം പിതാവായ ദൈവത്തിന്റെ നാമത്തില്‍, അതായത് ദൈവത്തിന്റെ അനുമതിയോടെയാണ് യേശു ചെയ്തത്. തന്റെ അപ്പോസ്തലന്മാരും മനസ്സിലാക്കിയത് അപ്രകാരം തന്നെയാണ്. അരുമശിഷ്യനായ പത്രോസ് പറയുന്നു:


”ഇസ്രായേല്‍ജനങ്ങളെ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍ കൊണ്ടും തന്റെ അത്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തന്നു” (അപ്പോ 2:22).


എന്നിട്ടും മിഷണറിമാര്‍ യേശുവിന്റെയും അദ്ദേഹത്തിന്റെ അപ്പോസ്തലന്മാരുടെയും വാക്കുകളെ നിഷേധിച്ചുകൊണ്ട് യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും അദ്ദേഹത്തിന്റെ ദൈവത്വത്തിന് തെളിവായി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകുയും ചെയ്യുന്നു.


അടയാളങ്ങളും അത്ഭുതങ്ങളും യേശുവിന്റെ ദിവ്യത്വത്തിന് തെളിവാണെന്ന് വാദത്തിന്‌വേണ്ടി അംഗീകരിച്ചാല്‍ പഴയനിയമ പ്രവാചകന്മാരും ദൈവങ്ങളാണെന്ന് അംഗീകരിക്കേണ്ടിവരും. കാരണം, അവരും അത്ഭുതങ്ങളും അടയാളങ്ങളും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഏലിയാ പ്രവാചകന്‍ മരിച്ച കുട്ടിയെ ജീവിപ്പിച്ചു’ (1 രാജ 17: 22). ‘മരിച്ചയാളെ ഏലിയാവിന്റെ കല്ലറയിലിട്ടപ്പോള്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ തട്ടി മരിച്ചയാള്‍ ജീവിച്ച് കാലൂന്നി എഴുന്നേറ്റു’ (2 രാജ 13:21). ‘മോശ പ്രവാചകന്റെ കരങ്ങളാല്‍ കടല്‍ പിളര്‍ന്ന് ഉണങ്ങിയ നിലത്തുകൂടി ഇസ്രയേല്‍മക്കള്‍ നടന്നു പോയി'(പുറപ്പാട് 14:21-22). ‘എലീശ നാമന്‍ എന്ന കുഷ്ടരോഗിയെ സുഖപ്പെടുത്തി'(2രാജ 5:7-14). ‘എലീശ അന്ധനായ യുവാവിന് കാഴ്ചനല്‍കി’ (2 രാജ 6:17). മോശയും, ഏലിയാവും, എലീശയും യേശുവുമെല്ലാം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ സഹായത്തോടെയാണ്; അനുമതിയോടെയാണ്. ഏകസത്യദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് അതവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. മരിച്ച ലാസറിനെ ജീവിപ്പിക്കുന്നതിനുമുമ്പുള്ള യേശുവിന്റെ പ്രാര്‍ത്ഥന കാണുക:


”പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന കേട്ടതിനാല്‍ അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും കേള്‍ക്കുമെന്ന് എനിക്കറിയാം” (യോഹ 11: 42-43). പ്രാര്‍ത്ഥനയ്ക്ക് ശേഷം ദൈവത്തിന്റെ അനുമതിയോടെ ലാസറിനെ ജീവിപ്പിച്ചു. ചുരുക്കത്തില്‍ ദേവാലയത്തില്‍ തനിക്ക് ചുറ്റും വളഞ്ഞ യഹൂദരോട് ഞാന്‍ മിശിഹായാണെന്നും ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണെന്നും താന്‍ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും അതിന് തെളിവാണെന്നും ദൈവത്തെ സാക്ഷിനിര്‍ത്തി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് യേശു  പറയുന്നു:


”എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു. അവ ഒരു നാളും നശിച്ചു പോകുകയില്ല. ആരും അവയെ എന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കയുമില്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവന്‍. പിതാവിന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല”(27-29).


യഹൂദരില്‍ വളരെ ന്യൂനപക്ഷം മാത്രമേ യേശുവിനെ മിശിഹായായി അംഗീകരിച്ചിരുന്നുള്ളൂ. അവരെ ആടുകള്‍ എന്ന സാങ്കേതിക പദം കൊണ്ടാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യേശുകൊണ്ടുവന്ന മാര്‍ഗ്ഗം അവര്‍ അതേപടി പിന്‍പറ്റി; ആ മാര്‍ഗ്ഗമാകട്ടെ നിത്യജീവനിലേയ്ക്കുള്ളതായിരുന്നു. അഥവാ സ്വര്‍ഗ്ഗ പ്രാപ്തിക്കുള്ളതായിരുന്നു.


‘ഞാന്‍ അവയ്ക്ക് നിത്യജീവന്‍ കൊടുക്കുന്നു’ എന്ന വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് യേശു ദൈവമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ‘നിത്യജീവന്‍’ എന്ന പദം കൊണ്ട് ബൈബിള്‍ ഉദ്ദേശിക്കുന്നതെന്താണന്ന് മനസ്സിലാക്കണം. യേശു പറയട്ടെ:


“ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്ത് പറയണം, എന്ത് പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ്തന്നെ എനിക്ക് കല്‍പ്പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പ്പന നിത്യജീവനാണെന്ന് ഞാന്‍ അറിയുന്നു. അതിനാല്‍ ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോട് കല്‍പ്പിച്ചത് പോലെ തന്നെയാണ്” (യോഹന്നാന്‍ 12:49-50). യേശുവിന്റെ ശിഷ്യഗണങ്ങള്‍ മനസ്സിലാക്കിയതെന്താണ്? പത്രോസ് യേശുവിനോട് പറയുന്നത് കാണുക:


”നിത്യജീവന്റെ വചനങ്ങള്‍ നിന്റെപക്കലുണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു” (യോഹന്നാന്‍ 6:69).


അതുകൊണ്ട് ‘നിത്യജീവന്‍’ എന്നത് ‘ദൈവത്തിന്റെ കല്‍പ്പന’യാണ്. ആ കല്‍പ്പനയും കൊണ്ടാണ് അല്ലെങ്കില്‍ നിത്യജീവനും കൊണ്ടാണ് സര്‍വ്വ പ്രവാചകന്മാരും തങ്ങളുടെ ജനതയിലേക്ക് വന്നത്. പത്രോസ് ഉള്‍പ്പെടെയുള്ള ശിഷ്യഗണങ്ങള്‍ ‘നിത്യജീവന്‍’ എന്ന പദംകൊണ്ട് യേശുവിനെ മനസ്സിലാക്കിയത് ‘ദൈവത്തിന്റെ ദാസന്‍'(അപ്പോ 3:13), ‘പരിശുദ്ധ ദാസന്‍'(അപ്പോ 4:27) ആയിട്ടാണ്. എന്നാല്‍ മിഷണറിമാരൊ, യേശു ദൈവമാണെന്നും. അത്ഭുതം തന്നെ!


‘ആരും അവയെ (ആടുകളെ) എന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കയില്ല’. അതായത് ഏകസത്യദൈവത്തിലും യേശുവിലും വിശ്വസിച്ചവവരെ ആര്‍ക്കും വിശ്വാസ വ്യതിചലനം വരുത്തുവാന്‍ സാധിക്കയില്ല. അവയെ ദൈവം അദ്ദേഹത്തിന് നല്‍കിയതാണ്. ആ ദൈവമാകട്ടെ എല്ലാവരേക്കാള്‍ വലിയവന്‍. അഥവാ ഏറ്റവും വലിയവനാകുന്നു. (അറബിയില്‍ ‘അല്ലാഹു അക്ബര്‍’ എന്നാണ്). ദൈവം ഒരുവനെ സന്മാര്‍ഗ്ഗത്തിലാക്കിയാല്‍ അവനെ തിരിച്ച് ദുര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ലെന്ന് തന്റെ ചുറ്റും കൂടിയ യഹൂദരെ പഠിപ്പിക്കുകയായിരുന്നു. യേശു തുടര്‍ന്ന് പറഞ്ഞു:


”ഞാനും പിതാവും ഒന്നാകുന്നു” (30).


മുകളില്‍ സൂചിപ്പിച്ച 23 മുതല്‍ 29 വരെയുള്ള വചനങ്ങളും ബൈബിളിനെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച അതിന്റെ വ്യാഖ്യാനവും മനസ്സിരുത്തി വായിക്കുക, തുടര്‍ന്ന് 30-ാം വാക്യം അവയോടു ചേര്‍ത്ത്‌വായിക്കുക. മിഷണറിമാര്‍ പറയുംപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന 30-ാം വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാകുന്നതെങ്ങനെ?


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് യേശു പറഞ്ഞതിനെ തുടര്‍ന്നുള്ള യഹൂദരുടെ പ്രതികരണം കാണുക.


”യഹൂദര്‍ അവനെ എറിയുവാന്‍ പിന്നെയും കല്ലെടുത്തു. യേശു അവരോട്: പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ലപ്രവൃത്തികള്‍ നിങ്ങളെ കാണിച്ചു; അവയില്‍ ഏത് പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്ന് ചോദിച്ചു. യഹൂദന്മര്‍ അവനോട്: നല്ല പ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കേ നിന്നെത്തന്നെ ദൈവം ആക്കുന്നത് കൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു” (31-33).


‘ഞാനും പിതാവും ഒന്നാകുന്നു’വെന്ന യേശുവിന്റെ പ്രതികരണം യഹൂദരുടെ ക്രോധത്തിന് വഴിതെളിച്ചു. തന്റെ വാക്കുകള്‍കൊണ്ട് താന്‍ ദൈവമാണെന്ന് തെറ്റിധരിക്കുമെന്നുപോലും അദ്ദേഹം വിചാരിച്ചില്ല. കാരണം അദ്ദേഹം യഹൂദരോട് ചോദിക്കുന്നു. ‘പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ല പ്രവര്‍ത്തികള്‍ നിങ്ങളെ കാണിച്ചു. അതില്‍ ഏത് പ്രവര്‍ത്തിനിമിത്തം നിങ്ങള്‍ എന്നേ കല്ലെറിയുന്നു’. അതേ വാക്ക് യഹൂദരോടുള്ള സംസാരത്തിന്റെ ആരംഭത്തില്‍ തന്നെ യേശു പറഞ്ഞിരുന്നു. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു’ എന്ന്, എങ്കിലും ഞാനും പിതാവും ഒന്നാകുന്നു എന്ന വചനംകൊണ്ട് യേശു സ്വയം ദൈവമാണെന്ന് അവകാശപ്പെടുന്നുവെന്ന് യഹൂദര്‍ തെറ്റിധരിച്ചു. അല്ല, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, അതാണ് ശരി. കാരണം, സൃഷ്ടിയെ സ്രഷ്ടാവാക്കുന്നത് യഹൂദരെ സംബന്ധിച്ചിടത്തോളം ദൈവദൂഷണമാണ്, കൊടും പാതകമാണ്. അപ്രകാരം യേശുവിന്റെ മേല്‍ കുറ്റമാരോപിച്ച് കലാപം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ യേശു അവരുടെ ദുരാരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കുന്നത് കാണുക.


യേശു അവരോട്: ”നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്ന് പറഞ്ഞുവെങ്കില്‍-തിരുവെഴുത്തിന് നീക്കം വന്നുകൂടായല്ലോ-ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട്; നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ലോകത്തില്‍ അയച്ചവനോട് നിങ്ങള്‍ പറയുന്നുവോ” (34-36).


‘നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന്  ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?’ എന്ന വചനം ന്യായപ്രമാണത്തില്‍ എവിടെയുമില്ല. സങ്കീര്‍ത്തന പുസ്തകം 82-ാം അദ്ധ്യാ യം 6-ാം വാക്യത്തിലാണ് അത് എഴുതിയിട്ടുള്ളത്. ആ വചനം ന്യായപ്രമാണത്തില്‍ (തോറയില്‍) ആണെന്ന് യോഹന്നാന്‍ തെറ്റിധരിച്ചെഴുതിയതാകാം. ആ തെറ്റ് യോഹന്നാന്‍ യേശുവിന്റെ പേരില്‍ ആരോപിച്ചുവെന്നുമാത്രം.


ആരാണ് ദേവന്മാര്‍? ദൈവത്തിന്റെ അരുളപ്പാടുണ്ടായവര്‍ അഥവാ പ്രവാചകന്മാരെയാണ് ഇവിടെ ദേവന്മാര്‍ എന്നു പറയുന്നത്. ദൈവം, പ്രവാചകന്മാരെ ദേവന്മാര്‍ എന്ന് വിളിച്ചുവെങ്കില്‍ തിരുവെഴുത്തുകള്‍ക്ക് നീക്കം വന്നുകൂടായല്ലോ? ഇക്കാര്യം യഹൂദര്‍ക്ക് എതിര്‍ക്കാന്‍ കഴിയുകയില്ല. യേശുവിന് തീര്‍ച്ചയായും വേദഗ്രന്ഥം (തിരുവെഴുത്ത്) അറിയാം.അദ്ദേഹം ആധികാരികതയോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം പറയുന്നതിതാണ്: ‘പുണ്യാത്മാക്കളായ മനുഷ്യരെ അഥവാ, ദൈവത്തിന്റെ പ്രവാചകന്മാരെ, വേദഗ്രന്ഥത്തില്‍ ദേവന്മാര്‍ എന്ന് വിശേഷിപ്പിച്ചുവല്ലൊ. അതില്‍ നിങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. പിന്നെ നിങ്ങള്‍ എന്നെ എന്തിന് എതിര്‍ക്കുന്നു? ഞാന്‍ അതില്‍ കുറഞ്ഞ ഒരു പേരല്ലെ പറഞ്ഞുള്ളൂ. അതായത് ദൈവപുത്രന്‍; ദൈവം പറയുന്നു: ”യിസ്രായേല്‍ (യാക്കോബ്) എന്റെ പുത്രന്‍” (പുറ 4:22), ”ദാവീദ് എന്റെ പുത്രന്‍” (സങ്കീര്‍ 2:7), ”സോളമന്‍ എനിക്ക് പുത്രനായിരിക്കും” (2 രാജ: 714), ഇവരെല്ലാം-ആലങ്കരികമായി-ദൈവത്തിന്റെ പുത്രന്‍മാര്‍ ആയതുപോലെ ഞാനും ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ഇസ്രായേല്‍ ലോകത്തേക്കയച്ച എന്നോട് നിങ്ങള്‍ പറയുന്നുവോ? അത് മൂലം ഞാന്‍ എന്നെത്തന്നെ ദൈവമാക്കുകയോ, ദൈവത്തിനു തുല്ല്യനാകുകയോ ചെയ്യുന്നില്ല. അതാണ് മേല്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യങ്ങളുടെ സുവ്യക്തമായ അര്‍ത്ഥം. യഹൂദരുടെ തെറ്റിദ്ധാരണ യേശു അവര്‍ക്ക് തിരുത്തി ക്കൊടുത്തു. എന്നാല്‍ ക്രൈസ്തവരാകട്ടെ പണ്ട് യഹൂദര്‍ക്ക് പിണഞ്ഞ ആ തെറ്റില്‍ കടിച്ചുതൂങ്ങി യേശുവിനെ ദൈവമാക്കുവാന്‍ ശ്രമിക്കുന്നു!


യഥാര്‍ത്ഥത്തില്‍ യേശു പിതാവാം ദൈവത്താല്‍ അയക്കപ്പെട്ട പരിശുദ്ധ പ്രവാചകനായിരുന്നു. അതുകൊണ്ട് സത്തയിലോ സാരാംശത്തിലോ അല്ല; മറിച്ച് ആദര്‍ശത്തില്‍ അല്ലെങ്കില്‍ ഉദ്ദേശത്തില്‍ ഒന്നാണ് എന്നത്രേ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രി. 325 ല്‍ നിഖ്യാസുന്നഹദോസില്‍വെച്ച് ക്രൂരനും ബഹുദൈവവിശ്വാസിയുമായ കോണ്‍സ്റ്റാന്റൈന്‍ ചക്രവര്‍ത്തിയാണ്, യേശു ‘സാരാംശത്തില്‍ പിതാവിനോടു തുല്യന്‍’ (Homo Ousios) എന്ന് ആദ്യമായി പറഞ്ഞത്. അത് വേദവാക്യമായി മിഷണറിമാര്‍ ഇന്നും ഏറ്റു പറയുന്നു. അധ്യായം ഒന്നില്‍ അത് വിശദീകരിച്ചതാണ്.


സമാനമായ വാക്യങ്ങള്‍


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനത്തിന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അധ്യായത്തിലുണ്ട്. അത് പരിശോധിക്കും മുമ്പ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വാക്യത്തിന്റെ ഗ്രീക്ക് മൂലവും അതിന്റെ ഉച്ചാരണവും ഇംഗ്ലീഷ് വിവര്‍ത്തനവും കാണുക:


ἐγὼ καἰ ὁ πατὴρ ἕν ἐσμεν.


ഗ്രീക്ക്മൂലത്തിന്റെ ഉച്ചാരണം, ‘ Ego kai ho pater hen esmen’ എന്നാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ”I and the Father are one” എന്നുമാണ്. ഇംഗ്ലീഷ് വിവര്‍ത്തനത്തിലെ അടിവരയിട്ട ‘one’ എന്ന പദം ഗ്രീക്ക്മൂലത്തില്‍ അടിവരയിട്ട ἕν (hen) എന്ന പദത്തിന്റെ പരിഭാഷയാണ്. അഥവാ one = ἕν എന്ന് സാരം.


യോഹന്നാന്‍ 10:30 ന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അദ്ധ്യായത്തിലുണ്ടന്ന് പറഞ്ഞുവല്ലൊ. അതിലെ 21,22,23വചനങ്ങള്‍ ഇപ്രകാരമാണ്:


”പിതാവേ, അങ്ങ് എന്നിലും, ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 22. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിയ്ക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. 23. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരോടും സ്‌നേഹിക്കുന്നുവെന്നും ലോകം അറിയട്ടെ”.


17:22 ന്റെ ഗ്രീക്ക് മൂലം കാണുക:


κἀγὼ τὴν δόξαν ἣν δέδωκάς μοι δέδωκα αὐτοῖς, ἵνα ὦσιν ἕν καθὼς ἡμεῖς ἕν.


ഈ ഗ്രീക്ക് മൂലത്തിന്റെ ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക: ”I have given them the glory that you gave me, that they may be one as we are one”.


”നാം ഒന്നായിരിക്കുന്നത്‌ പോലെ അവരും ഒന്നായിരിക്കുന്നതിന് നീ എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്കിയിരിക്കുന്നു”


സമാനമായ വചനം 11-ാം വാക്യത്തിലുമുണ്ട്. അതിന്റെ ഗ്രീക്ക്മൂലവും ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക:


Πάτερ ἅγιε, τήρησον αὐτoὺς ἐν τῷ ὀνόματί σουῳ δεδωκάς μοι, ἵνα ὦσιν ἕν καθὼς ἡμεῖς.


“Holy Father, protect them by the power of your name-the name you gave me-so that they may be one as we are one”. ”പരിശുദ്ധ പിതാവേ, അവര്‍ നമ്മേപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ”.”هخ


ഗ്രീക്ക്മൂലങ്ങളിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേയും വാക്യങ്ങളില്‍ അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീക്കില്‍ ἕν (hen) എന്ന പദത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷില്‍ ‘one’ എന്നും മലയാളത്തില്‍ ‘ഒന്ന്’ എന്നുമാണുള്ളത്. 10:30 ല്‍ യേശുവും പിതാവും ഒന്നാകുന്നു എന്നതിന് ഗ്രീക്ക്മൂലത്തില്‍ ἕν (hen) ഉപയോഗിച്ചു; 17:11 വചനത്തിലും 17:22 വചനത്തിലും യേശുവും പിതാവും പന്ത്രണ്ട് അപ്പോസ്തലന്മാരും ഒന്നാകുന്നു എന്നതിനും ഗ്രീക്ക്മൂലത്തില്‍ ἕν (hen) എന്നു പ്രയോഗിച്ചു. അതുകൊണ്ട് യോഹന്നാന്‍ 10:30 വചനമനുസരിച്ച് 17:11, 17:22 വാക്യങ്ങളിലെ ‘നാം ഒന്നായിരിക്കുന്നതുപോലെ’ അഥവാ ‘ഞാനും(യേശുവും) പിതാവും ഒന്നായിരിക്കുന്നതുപോലെ’ അവരും അതായത് പന്ത്രണ്ട് അപ്പേസ്തലന്മാരും ഒന്നായിരിക്കുന്നതിന്’ എന്നു വായിക്കണം. അത് എത്ര സ്പഷ്ടമായിട്ടാണ് യോഹന്നാന്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍ യോഹന്നാന്‍ 10:30 വചനപ്രകാരം യേശു ദൈവമാകുമെങ്കില്‍ 17:11,17:22 വചനങ്ങള്‍ പ്രകാരം, വഞ്ചകനും ഒറ്റുകാരനുമായ യൂദാസും (മത്തായി26:47-49), സാത്താനെന്ന് യേശു വിളിച്ച പത്രോസും (മത്താ16:23), സംശയാലുവായ തോമസും (യോഹ 20:25) ഉള്‍പ്പെടെ പന്ത്രണ്ട് അപ്പോസ്തലന്മാരും ദൈവമാകണം. അപ്രകാരം പരിശുദ്ധാത്മാവ് ഉള്‍പ്പെടെ പതിനഞ്ച് ദൈവങ്ങള്‍ ചേര്‍ന്ന അല്ലെങ്കില്‍ പതിനഞ്ച് ആളത്വങ്ങള്‍ ഉള്‍കൊള്ളുന്ന ദൈവസങ്കല്‍പ്പമായിരിക്കണം ക്രൈസ്തവരുടേത്.


യോഹന്നാന്‍ 10:30 വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണത എത്ര വലുതാണെന്നോര്‍ക്കുക. ബഹുദൈവവിശ്വാസത്തിലേക്കാണ് അത് ചെന്നെത്തുന്നത്. അതുകൊണ്ട് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം ദൈവവും യേശുവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാണെന്നല്ല, ആദര്‍ശത്തില്‍ ഒന്നാണെന്നാണ് നമ്മേ ബോധ്യപ്പെടുത്തുന്നത്.


ആരാണ് ലോകങ്ങളുടെ നാഥനായ ദൈവം? ക്വുര്‍ആന്‍ പറയുന്നു: ”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു നിരാശ്രയനാകുന്നു (ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനകുന്നു). അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്നു തുല്യനായി ആരും ഇല്ല താനും” (112:1-4).


”അല്ലാഹു-അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ കുര്‍സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (2:255).


മേല്‍ പറഞ്ഞ ബൈബിള്‍ വചനങ്ങളും അവയുടെ വിശദീകരണങ്ങളും വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളുമായി താരതമ്യം ചെയ്ത് നോക്കുക. ക്വുര്‍ആനിലേയും ബൈബിളിലേയും മിക്കവാറും വചനങ്ങള്‍ ഒത്തു പോകുന്നതായി കാണാം. മിഷണറിമാര്‍, പ്രത്യേകിച്ചും ക്രൈസ്തവ സഹോദരങ്ങള്‍ അത് ഗ്രഹിച്ചിരുന്നുവെങ്കില്‍.


(തുടരും)


 


ഇസ്ലാം :സ്ത്രീ ക്രിസ്തുമതത്തിൽ

 സ്ത്രീ ക്രിസ്തുമതത്തിൽ

Muhammad Sajeer Bukhari / 1 year ago





എല്ലാ അർത്ഥത്തിലും ക്രിസ്തുമതത്തെ പ്രയുക്തതലത്തിൽ സ്വീകാര്യമെന്ന നിലപാടാണ് പടിഞ്ഞാറിന്. തങ്ങളുടെ മതം രാഷ്ട്രീയം, സംസ്കാരം, എന്തിനധികം നിരീശ്വരത്തെ പോലും മാർഗരേഖ ചെയ്യുന്നത് ക്രൈസ്തവതയുടെ കാണാച്ചരടുകളായിരുന്നു/ ആണ് എന്നത് വിസ്മരിക്കാവതല്ല. അറേബ്യയിൽ തിരുപ്രവാചകരുടെ പ്രബോധനദൗത്യം സാംസ്കാരികൗന്നത്യത്തിന്റെ ഗരിമയാർന്ന ചിത്രം വാങ്മയത്വത്തോടെ അവതരിപ്പിക്കുന്നത് ക്രിസ്ത്വാബ്ദം അറുന്നൂറ്റിപ്പത്താം ആണ്ടോടെയാണ്. അതിന് മുൻപുള്ള പൂർണമായ ആറു നൂറ്റാണ്ട് സാമൂഹിക ജീവിതത്തിന്റെ ഘടനാ രൂപീകരണത്തിലും മാനസിക വ്യാപാരങ്ങളെയും വ്യവഹാരങ്ങളെയും പരുവപ്പെടുത്തുന്നതിലും ഗണനീയമായ പങ്കുവഹിച്ചിരുന്നത് ക്രിസ്തുമതമായിരുന്നു. പക്ഷേ, പ്രതിലോമപപരമായിരുന്നു അതിന്റെ സമീപനം എന്നുവേണം വിലയിരുത്താൻ.

ജൈവവ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിപ്പോലും പെൺപക്ഷത്തെ ഉൾക്കൊള്ളാൻ ക്രിസ്തുമതത്തിനായില്ല. മനുഷ്യന്റെ ലൗകിക ജീവിതത്തിന് ഹേതുകമായ “ആദിപാപത്തിന്റെ ദുഷ്ടഹേതുവാണ് സ്ത്രീയെന്നാണ് ബൈബിളിന്റെ വീക്ഷണം. ആ അഭിശപ്തഭാരം പുരുഷന്റെ തലയിൽ കെട്ടിവെച്ചതിന്റെ ശിക്ഷയായാണ് സ്ത്രീ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെന്ന് ബൈബിൾ ആവർത്തിക്കുകയും ചെയ്യുന്നു: “സ്ത്രീയോടു കൽപ്പിച്ചത്: ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധി പ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും'(ഉൽപത്തി 5/16).


ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളിൽ പുരുഷനെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുള്ളത് ബാൽ എന്ന എബ്രായ പദമാണ്. ഉടമസ്ഥൻ എന്നാണ് ഈ പദത്തിനർത്ഥം. ഏതർത്ഥത്തിലും പുരുഷന്റെ ഉടമസ്ഥതയിലുള്ള, അവനു യഥേഷ്ടം വിനിമയാധികാരം ഉള്ള വെറുമൊരു ചരക്കായിട്ടായിരുന്നു പഴയനിയമകാലത്ത് പെണ്ണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം പുത്രിമാരെപ്പോലും വിൽക്കുവാൻ പുരുഷന് ബൈബിൾ അനുവാദം നൽകുന്നു! (പുറപ്പാട് 21/ 7). ഋണബാധ്യതകൾ തീർക്കുവാൻ സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം അവർക്കിടയിൽ നിലനിന്നിട്ടുണ്ടായിരുന്നു (നെഹമ്യാവ് 5/5). ആരാധനാലയങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി ഇടപെടുന്നത് തടസ്സം ചെയ്യപ്പെട്ടു. തന്റെ പത്നിയോ പുത്രിയോ എടുക്കുന്ന നേർച്ചകൾ ദുർബലപ്പെടുത്തുന്നതിനുള്ള അധികാരം പുരുഷന് നൽകിയിരുന്നു (സംഖ്യ 30/12). പ്രസവിക്കുന്നത് പെൺകുഞ്ഞിനെയാണെങ്കിൽ ആണിനെ പ്രസവിച്ചാലുള്ളതിന്റെ ഇരട്ടി കാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് ചട്ടം (ലേവ്യ 12: 15). സ്ത്രീക്ക് പുരുഷന്റെ പകുതി മൂല്യം മാത്രമേയുള്ളൂ (ലേവ്യ 27/ 5-7 കാണുക). പ്രശസ് തമായ പത്തു കൽപനകളിൽ (Ten commandmends) ഭാര്യയെ പ്രസ്താവിച്ചിരിക്കുന്നത് വളർത്തുമൃഗങ്ങളുടെയും അടിമകളുടെയും ഒപ്പമാണെന്നതിൽ നിന്നു തന്നെ (പുറപ്പാട് 20/17, ആവർത്തനം 5/21) സ്ത്രീക്ക് കിട്ടിയിരുന്ന സാമൂഹിക പദവി എന്തായിരുന്നുവെന്ന് ഊഹിക്കാം.


പ്രഭാത പ്രാർത്ഥനയായ ഷേമാ ചൊല്ലുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും അടിമകൾക്കും അനുവാദം ഉണ്ടായിരുന്നില്ല. “എന്നെ സ്ത്രീയായി പടക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു” എന്ന ഒരു പ്രാർത്ഥന തന്നെ യഹൂദ ദിനചര്യകളിൽ ഉണ്ടായിരുന്നു. വേദപഠനം അവർക്ക് നിഷേധിക്കപ്പെട്ടു. സ്ത്രീകൾക്ക് തോറ പഠിപ്പിക്കുന്നതിലും നല്ലത് അത് ചുട്ടെരിച്ച് കളയുന്നതാണ് എന്നാണ് ക്രിസ്തുവർഷം തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഏലിയാസർ എന്ന ജൂതറബ്ബിയുടെ അഭിപ്രായം.

യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവതയുടെ നേതൃപദവിയിലെത്തിയ പൗലോസ് തന്നെ സ്ത്രീവിരുദ്ധതയുടെ ആദ്യപാഠങ്ങൾ പ്രകടിപ്പിക്കുന്നു. യവന ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന പൗലോസിന്റെ അഭിപ്രായത്തിൽ സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണത്രേ പുരുഷന് നല്ലത്! (1കൊരി. 7/1).


“വിശുദ്ധന്മാരുടെ സർവസഭകളിലും എന്ന പോലെ സ്ത്രീ കൾ സദായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായമാണവും പറയുന്നത് പോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല” എന്നും പൗലോസ് എഴുതിയിട്ടുണ്ട് (1 കൊരി. 141 34).


മനുഷ്യന്റെ “ആദിപാപ'ത്തിന്റെ അനിവാര്യമായ തുടർച്ചയാണ് സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നാണ് പുണ്യവാളനായ സെന്റ് അഗസ്റ്റിന്റെ അഭിപ്രായം: “ആദാമിന് എന്തുകൊണ്ടാണ് ഒരു സ്ത്രീയെ ദൈവം ഇണയാക്കി നൽകിയത്?' എന്ന് പരിഭവപ്പെടുന്ന സെന്റ് അഗസ്റ്റിൻ “ആദമിന്റെ ഇണ ഒരു പുരുഷൻ തന്നെയായിരുന്നെങ്കിൽ ആദിപാപത്തിന്റെ ഭാരം മനുഷ്യൻ പേറേണ്ടിവരില്ലായിരുന്നു” എന്ന് പോലും പറയുകയുണ്ടായി. അതിലേറെ വിസ്മയാവഹമാണ് ടെൽടൂലിയൻ (Tertulian) എന്ന ദൈവശാസ്ത്ര പണ്ഡിതന്റെ നിലപാട്. ഓരോ സ്ത്രീയിലും പാപിനിയായ ഓരോ ഹവ്വാ വസിക്കുന്നു എന്ന് വിളിച്ചുപറഞ്ഞ ടെർടൂലിയൻ അവൾ ചെകുത്താന്റെ പ്രവേശന കവാടമാണ് എന്ന് വിശേഷിപ്പിച്ചു (You are devils' gateway! - On Female Dress I/1). സ്ത്രീക്ക് ആത്മാവുണ്ടെന്ന കാര്യം അംഗീകരിക്കുന്നതിൽ പോലും പല ക്രൈസ്തവ സഭകൾക്കും വിയോജിപ്പുണ്ടായിരുന്നു! ഒരു സ്ത്രീ മാത്രം ജന്മം നൽകിയ അസാധാരണനായ മനുഷ്യപുത്രനിൽ ദിവ്യത്വം അദ്ധ്യാരോപിക്കുന്നവർ തന്നെയാണ് മാതൃത്വത്തിന് ചെകുത്താന്റെ അപവർണനം ചാർത്തുന്നത് എന്നത് എത്ര മാത്രം വിരോധാഭാസമാണ്!

ഇസ്ലാം: യേശു എന്ന മനുഷ്യൻ

 യേശു എന്ന മനുഷ്യൻ

Muhammad Sajeer Bukhari / 4 years ago



ബൈബിളിൽ യേശു മനുഷ്യനാണെന്ന് പറഞ്ഞ സ്ഥലങ്ങൾ എവിടെ? പ്രധാന ഭാഗങ്ങളുടെ നമ്പർ പറയാമോ?
Mushthak Kannur

ഉത്തരം: മുമ്പ് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത് പോലെ 88 സ്ഥലങ്ങളിൽ യേശു മനുഷ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഭാഗങ്ങൾ സൂചിപ്പിക്കാം :

യോഹ. 8/40
ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.

അ.പ്ര. 2/23
ദൈവം നിങ്ങൾക്കു കാണിച്ചു തന്ന മനുഷ്യനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;

അ.പ്ര. 17/31
താൻ നിയമിച്ച മനുഷ്യൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു ...

തിമോ. 2/5,6
5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ :

6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

മനുഷ്യനാണെങ്കിൽ ദൈവമല്ല

ദൈവത്തെ കുറിച്ച് പറയുന്ന രണ്ടു വചനങ്ങൾ വായിക്കൂ.

സംഖ്യ 23/19
വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?

ഹോശേയ 11/9
എന്റെ ഉഗ്രകോപം ഞാൻ നടത്തുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രേ.

#യേശു_മനുഷ്യനാണ്
#ദൈവം_മനുഷ്യനല്ല
#യേശു_ദൈവമല്ല

Thursday, August 13, 2020

ഇസ്ലാംയേശു ദൈവമല്ല എന്നതിന്റെ പത്ത് കാരണങ്ങൾ ഭാഗം 2

യേശു ദൈവമല്ല എന്നതിന്റെ പത്ത് കാരണങ്ങൾ

++++++++++++++++++++++++++++++++++


(ഭാഗം രണ്ട്) 



(

--------------------------------------------


4.യേശുവിന് ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ലാ എല്ലാം ദൈവ കല്പന പ്രകാരം മാത്രം 


പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ

(യോഹന്നാൻ 13:3)

-----------------


നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു

(യോഹന്നാൻ 17:6)

------------------


മുകളിലെ വചനങ്ങളിൽ നിന്നും മനസിലാക്കാം യേശുവിനു എല്ലാം പിതാവ് നല്കിയതാണ് എന്നാൽ 


<>ദൈവത്തിന് അതിന്റെ ആവശ്യമുണ്ടോ...?


<>ദൈവം വല്ല കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുമോ.....?


ഇല്ലാ എന്നായിരുക്കും മറുപടി എന്നാൽ യേശുവിന്റെ എല്ലാ പ്രവർത്തനവും ദൈവത്തിൽ നിന്നാണ് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് യേശു തന്നെ പറഞ്ഞാതായി നമുക്ക് കാണാൻ സാധിക്കും താഴെ ഉള്ള വചനങ്ങൾ ശ്രദ്ധിക്കുക

--------------------------------------------


യേശു അവരോടു ഉത്തരം പറഞ്ഞതു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.

(യോഹന്നാൻ 7:16)

------------------


ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. 


അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.

(യോഹന്നാൻ 12:49-50)

--------------------


നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.

(യോഹന്നാൻ 8:26)

-------------------


എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു

(യോഹന്നാൻ 14:24)

-------------------


ആകയാൽ യേശു അവരോടു ഉത്തരം പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു

(യോഹന്നാൻ 5:19)

----------------


എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.

(യോഹന്നാൻയ 5:30)

--------------------

 

മുകളിലെ വചനങ്ങളിൽ നിന്നും മനസിലാക്കാം യേശു എല്ലാത്തിനും പിതാവിനെ ആശ്രയിക്കുന്നു അപ്പോൾ ദൈവമെന്നൽ സർവശക്തനാണ് എന്നാൽ യേശു ഒരിക്കലും സർവ ശക്തനാണ് എന്ന് അവകാശപെട്ടിട്ടില്ല അങ്ങനെ ഉള്ള യേശു ക്രിസ്തു എങ്ങനെ ദൈവമാകും 

--------------------------------------------

5.യേശുവിന് ആരെയും സ്വയം രക്ഷിക്കാൻ പറ്റില്ല ദൈവത്തിന്റെ അനുമതി ഇല്ലാതെ 


യേശു ക്രിസ്തു ഏതു കാര്യത്തിനും പിതാവിനോട് പ്രാർത്ഥിച്ചതായി ബൈബിളിൽ കാണാം യേശു ദൈവമായിരുന്നെങ്കിൽ യേശുവിനു പിതാവിനോട് സഹായം ചോദിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല കാരണം ദൈവം എല്ലാത്തിനും കഴിവുള്ളവനാണ്‌ എല്ലാവരും അവനെ ആശ്രയിക്കും എന്നാൽ അവൻ ആരെയും ആശ്രയിക്കില്ല ഇതിനാൽ തന്നെ യേശുവിനെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഉള്ള കഴിവ് പിതാവിനാണ് എന്നും വ്യക്തമാണ് താഴെ ഉള്ള വചനം നോക്കുക

----------- ----------- ---------- ---------

മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു.


താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും


ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.


എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.


അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.


 അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ” എന്നു പറയുന്നു.


 ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.


 പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ

(എബ്രയാർ 5:1-8)

---------------


മുകളിലെ വചന പ്രകാരം യേശുവും ദൈവത്തിനു പാപയാഗം അർപ്പിക്കണം എന്നതും മരണത്തിൽ നിന്ന് രക്ഷിക്കുന്നത് ദൈവമാണ് എന്നും വ്യക്തമാണ് അങ്ങനെ ഉള്ള യേശു എങ്ങനെയാണ് സ്വയം ഇഷ്ട്ടപ്രകാരം മറ്റുള്ളവരെ രക്ഷിക്കുക ദൈവത്തിന്റെ അനുമതി ഇല്ലാതെ അങ്ങനെ സ്വന്തം ഇഷ്ട്ടപ്രകാരം പ്രവർത്തിക്കാൻ കഴിയാത്ത യേശു എങ്ങനെ ദൈവമാകും 

--------------------------------------------

6.യേശു ഇസ്രായിലേക്ക് മാത്രമായി അയക്കപെട്ടവൻ 


ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

(യോഹന്നാൻ 17:3)

-------------------


യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.

(യോഹന്നാൻ 8:42)

-------------------


നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.

(യോഹന്നാൻ 8:26)

--------------------


മുകളിലെ വചനത്തിൽ നിന്നും മനസിലാക്കാം യേശു ക്രിസ്തു ദൈവത്തിൽ നിന്നും അയക്കപ്പെട്ടവൻ ആണ് എന്ന് അതിനാൽ തന്നെ അയക്കപ്പെട്ടവൻ ദൈവം ആകില്ല എന്ന് ഉറപ്പാണ് കാരണം കല്പിക്കുന്നവനാണ് ദൈവം കല്പന സ്വീകരിക്കുന്നവാൻ ദൈവം ആകില്ല എന്നതാണ് സത്യം 

താഴെ ഉള്ള വചനം നോക്കുക

--------------------------------------------


അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.

(മത്തായി 15:24)

----------------


ഈ വചന പ്രകാരം യേശു ഇസ്രായിലേക്ക് മാത്രം അയക്കപെട്ടവനാണ് എന്നത് വ്യക്തമാണ് മാത്രവുമല്ല യേശുവിന്റെ പ്രവർത്തനങ്ങൾ ഇസ്രായിലെ ജനതക്ക് മാത്രമാണ് എന്ന് ബൈബിളിൽ നിന്നും മനസിലാക്കാം അങ്ങനെ യേശു ദൈവം ആയിരുന്നെങ്കിൽ ലോകത്തിനു വേണ്ടി പ്രവർത്തിക്കുമായിരുന്നു എന്നാൽ ദൈവം യേശുവിന് അതിനുള്ള അധികാരം നല്കിയില്ല എന്നതാണ് വസ്തുത 

--------------------------------------------

ഇസ് ലാം. യേശു ദൈവമല്ല എന്നതിന്റെ പത്ത് കാരണങ്ങൾ (ഭാഗം ഒന്ന്)

 യേശു ദൈവമല്ല എന്നതിന്റെ പത്ത് കാരണങ്ങൾ


(ഭാഗം ഒന്ന്)


--------------------------------------------


1.വരാനിരിക്കുന്ന കാര്യങ്ങൾ അറിയുന്നവാൻ ദൈവം


ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ(യെശയ്യാവ് 44:7)


ദൈവം എല്ലാം അറിയുന്നവനാണ് എന്നാൽ യേശുവിനെ സംബന്ധിച്ച് പല കാര്യങ്ങളും അറിയില്ല എല്ലാം ദൈവം പറഞ്ഞു കൊടുക്കണം എന്നാൽ ദൈവം പറഞ്ഞു കൊടുക്കാത്ത കാര്യങ്ങൾ അത് ദൈവത്തിനു മാത്രമാണ് അറിയുന്നത് അങ്ങനെ പിതാവിന് മാത്രം അറിയുന്ന ലോകാവസാനം എന്നാ ദിവസം യേശുവിനു

അറിയില്ല

--------------------------------------------

അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. 


അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. 


ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.


ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.


ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.

(മത്തായി 24:32-36)

-------------------------------------------

2.യേശു മനുഷ്യ പുത്രൻ


അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.


യേശു അവനോടു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.

(മത്തായി 8:20)

------------------------------------------

 നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.


എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു:

(മത്തായി 9:5-6)

------------------------------------------- 

യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.


 മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു

(മത്തായി 12:7-8)

-------------


നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു” എന്നു പറഞ്ഞു.

(ലുക്കൊസ് 9:44)

--------------------------------------------


അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.

(യോഹന്നാൻ 5:27)

--------------------------------------------

യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.


ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.


 

നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.


അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.

(സങ്കിർത്തനം 146:1-4)

-----------------------------------------#പഴയ നിയമത്തിന്റെ ഭാഷയിൽ ദൈവം മനുഷ്യനല്ല


വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; 

(സഖ്യ 23:19)

-------------------------------------------

ഞാൻ മനുഷ്യനല്ല ദൈവം അത്രേ(ഹോശേയ 11:9)

-------------------------------------------

3.യേശു ദൈവമാണ് എന്ന് അവകാശപെട്ടിട്ടില്ല 


#പഴയ നിയത്തിൽ ദൈവം സ്വയം പരിജയ പെടുത്തുന്നു 

////////////////////////////////////////

ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; 

(ഉല്പത്തി 35:11)

-------------------------------------------

അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; 

(ഉല്പത്തി 46:3)

----------


നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു.

(പുറപ്പാട് 16:12)

----------------


അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.


 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.

(പുറപ്പാട് 20:2)

-------------


ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും

(സങ്കിർത്തനം 46:10)

--------------


എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.

(സങ്കിർത്തനം 50:7)

------------


 മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു

(സങ്കിർത്തനം 81:10)

-----------


നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും

(യെശയ്യാവ് 41:10)

------------


നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും

(യെശയ്യാവ് 45:3)

---------------


 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.

യെശയ്യാവ് 45:5)

-------------

പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

(യെശയ്യാവ് 46:9)

-----------------


 ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ

(യിരെമ്യാവ് 31:27)

------------------


ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും

(യെഹെസ്കേൽ 13:9)

-------------


#എന്നാൽ പുതിയ നിയമത്തിൽ യേശു മറ്റൊരു ദൈവത്തെ പരിജയപെടുത്തുന്നു 


അതിന്നു യേശു: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. 


നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു

(മാർക്കോസ് 12:29-30)

---------------


ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

(യോഹന്നാൻ 17:3)

---------------


ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു

(യോഹന്നാൻ  8:54)


#ആരെ ആരാധിക്കണം യേശു പഠിപ്പിക്കുന്നു 


സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.(യോഹന്നാൻ 4:23)

--------------


യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു

(മത്തായി 4:10)



ഖുർആൻ ബൈബിളിന്റെ കോപ്പിയല്ല : അമ്പത് ഉത്തരങ്ങൾ!!!

 ഖുർആൻ ബൈബിളിന്റെ കോപ്പിയല്ല : അമ്പത് ഉത്തരങ്ങൾ!!!

Shamil / 4 months ago




1. ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മാലാഖമാരേയും സാത്താനെയും പടച്ചിട്ടുണ്ടെന്നു ഖുർആൻ. ബൈബിളിൽ മൗനം.

2. സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു മാലാഖ (FALLEN ANGEL) ആണ് സാത്താൻ എന്നു ബൈബിൾ. ഇതു ഖുർആൻ വിരുദ്ധമാണ്.

3. നോഹയുടെ ജനം വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നീ പൂജാബിംബങ്ങൾക്ക് ഉപാസനയർപ്പിച്ചിരുന്നു എന്നു ഖുർആൻ. ബൈബിളിൽ മൗനം.

4. നോഹയുടെ പേടകം അറാറത്ത് പർവ്വതത്തിൽ ഉറച്ചു എന്നാണ് ബൈബിളിലുള്ളത്. അതൊരു പർവ്വതനിരയുടെ പേരാണ്. ഖുർആനിൽ ജൂദിമല എന്ന് വ്യക്തമായി എടുത്തു പറയുന്നു. അതു ബൈബിളിലില്ല.

5. ഹവ്വ പാപം ചെയ്തതിനാൽ യഹോവയായ ദൈവം അവളെ പ്രസവവേദന കൊണ്ട് കഷ്ടപ്പെടുത്തി എന്ന് ബൈബിൾ. ഖുർആനിൽ അങ്ങനെയില്ല.

6. ആദ്, സമൂദ് ഗോത്രങ്ങളെ കുറിച്ചു ഖുർആൻ പറയുന്നു. ഖുർആനിക വിവരണങ്ങളോട് യോജിക്കുന്ന വിധത്തിൽ ആദ് സമൂഹത്തിന്റെ വാസസ്ഥലം സഊദി അറേബ്യയിലെ മാദാഇനു സ്വാലിഹിൽ കണ്ടെത്തി. സമൂദ് ഗോത്രക്കാരുടെ വാസസ്ഥലം ഈയടുത്ത് നാസയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെട്ടു. ഇവരെ പറ്റി ബൈബിളിലില്ല.

7. ബൈബിളിൽ സ്വാലിഹ് നബി അ. ഇല്ല.

8. ബൈബിളിൽ ഹൂദ് നബി അ. ഇല്ല.

9. ബൈബിളിൽ ശുഐബ് നബി അ.യുടെ പേര് ഇല്ല.

10. ബൈബിളിൽ ഖിള്ർ അ. ഇല്ല.

11. ബൈബിളിൽ ലുഖ്മാൻ അ. ഇല്ല.

12. ബൈബിളിൽ മൂസ നബിയും തന്റെ ജനതയും ഇടപെട്ട 'പശു സംഭവം' ഇല്ല.

13. ബൈബിളിലുള്ള ഹോശേയ, മലാഖി, മീഖാ, യൂദാ, നഹൂം, നെഹമ്യാവ്, ഓബദ്യാവ്, എസ്തേർ, യോവേൽ, രൂത്ത് മുതലയവരൊന്നും ഖുർആനിലില്ല. 

14. ദുൽഖർനൈനിനെ പറ്റി ബൈബിളിലില്ല.

15. അസ്ഹാബുൽ കഹ്ഫ് ബൈബിളിലില്ല.

16. സൂറതു യാസീൻ പറഞ്ഞ അന്തോഖ്യ ഗ്രാമവാസികളുടെ കഥ ബൈബിളിലില്ല.

17. യേശുവിനെ ക്രൂശിച്ചു കൊന്നു എന്നു ബൈബിൾ. രക്ഷിച്ചുയർത്തി എന്നു ഖുർആൻ.

18. അബ്രഹാം തന്റെ ഏകജാതനായ പുത്രൻ യെസഹാഖിനെ ബലി നൽകുന്നതായി ബൈബിൾ. ഖുർആനിലത് യിശ്മയേൽ. ബൈബിളിലും ഖുർആനിലും മൂത്തപുത്രൻ യിശ്മയേൽ. എങ്കിൽ ആരാണ് ആദ്യജാതൻ?!

19. ഉൽപത്തി 37ലുള്ള യോസേഫിന്റെ സ്വപ്നം നിറവേറിയതായി ഖുർആൻ. ബൈബിളിലതില്ല. മാത്രമോ, യോസേഫിന്റെ സ്വപ്നത്തിനു മുമ്പേ അമ്മ മരിച്ചുവെന്നും ബൈബിൾ. പ്രവചനപ്പിഴവ്. 

20. യേശുക്രിസ്തുവിന്റെ  അമ്മ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു ബൈബിൾ. പരിശുദ്ധാത്മാവ് ദൈവത്തിന്റെ സുവിശേഷം അറിയിക്കുകയും ആത്മാവ് ഊതുകയും ചെയ്യുകയായിരുന്നു എന്നു ഖുർആൻ.

21. മോശെയെ ദത്തെടുത്തത് ഫറോവയുടെ പുത്രിയെന്നു ബൈബിൾ, ഭാര്യയെന്നു ഖുർആൻ. 

22. ലോത്ത് ഭക്തനും സദ്‌വൃത്തനുമായ പ്രവാചകനെന്നു ഖുർആൻ. സ്വന്തം മക്കളെ പോലും ഭോഗിച്ചു രസിച്ച ദുർവൃത്തനെന്നു ബൈബിൾ.

23. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തവനും അനുസരണാ ശീലനുമായിരുന്നു മോശെ എന്നു ഖുർആൻ. സംഖ്യാപുസ്തകം 20 ൽ മോശെ ദൈവത്തെ ധിക്കരിക്കുന്നു.

24. തോറയെ ശാസ്ത്രിമാരുടെ കള്ളെഴുത്തു കോലുകൾ തന്നെ വ്യാജമാക്കി കളഞ്ഞുവെന്നു യിരമ്യാവ് 8. ഒരു തരത്തിലുള്ള ഭേദഗതികളുമില്ലാതെ സംരക്ഷിക്കപ്പെടുമെന്നു ഖുർആൻ.

25. ഫറോവ മുങ്ങിയിട്ടില്ലെന്നു ബൈബിൾ. മുങ്ങി മരിച്ചെന്നും കടൽ പുറംതള്ളിയെന്നും ഖുർആൻ.

26. ഉൽപത്തി പുസ്തകത്തിൽ ദൈവം ക്ഷീണിച്ചു വിശ്രമിക്കുന്നു, ആദാമിനെ തിരഞ്ഞു നടക്കുന്നു, മനുഷ്യനെ സൃഷ്ടിച്ചതിൽ അനുതപിക്കുന്നു. ഖുർആനിൽ ദൈവം സർവജ്ഞാനിയും സർവശക്തനും സൃഷ്ടി സഹജഗുണങ്ങളില്ലാത്തവനുമാണ്.

27. യേശു തൊട്ടിലിൽ വെച്ചു സംസാരിച്ചെന്നു ഖുർആൻ. ശൈശവ ജീവിതത്തെ പറ്റി ബൈബിളിൽ പൂർണ മൗനം.

28. യേശു പക്ഷികളുടെ ശില്പമുണ്ടാക്കുകയും ജീവൻ നൽകുകയും ചെയ്യുന്ന അത്ഭുതത്തെ പറ്റി ഖുർആൻ. ബൈബിൾ എഴുത്തുകാർ അതറിഞ്ഞിട്ടില്ല.

29. അഹരോൺ അപരാധിയല്ലെന്നും പ്രവാചകനാണെന്നും ഖുർആൻ. അദ്ദേഹമല്ല ശമരിയക്കാരനാണ് ഗോവിഗ്രഹം ഉണ്ടാക്കിയത് എന്നുമാണ് ഖുർആനിലുള്ളത്. എന്നാൽ ഗോവിഗ്രഹം ഉണ്ടാക്കിയതു അഹരോണാണെന്നു ബൈബിൾ.

30. ഖുർആനിക് ക്രിമിനോളജി നിശ്ചിത പരിധിക്കപ്പുറം മോഷണക്കുറ്റം ചെയ്തവരുടെ കൈപ്പാദം ഛേദിക്കണമെന്ന് ശാസിക്കുന്നു. ഇക്കാര്യം ബൈബിളിലില്ല.

31. പരസ്ത്രീഗമനം നടത്തുന്ന അവിവാഹിതനു നൂറടി ശിക്ഷ പറയുന്നു ഖുർആൻ. ഇതും ബൈബിളിലില്ല. 

32 . ഒരു മാസം പൂർണമായി വ്രതമനുഷ്ഠിക്കാൻ ഖുർആൻ പഠിപ്പിക്കുന്നു, ബൈബിളിലില്ല.

33. പെൺമക്കൾക്കു നൽകുന്നതിന്റെ ഇരട്ടി ദായധനം ആൺമക്കൾക്കു നൽകാനാണ് ഖുർആനിന്റെ ശാസന, ബൈബിളിലില്ല. 

34. യുദ്ധങ്ങൾക്കിടയിൽ യോദ്ധാക്കളല്ലാത്തവരെ നേരിടരുതെന്നു ഖുർആൻ. സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വൃദ്ധർ തുടങ്ങിയവരെ ഉപദ്രവിക്കരുത്. വൃക്ഷങ്ങൾ പോലും നശിപ്പിക്കരുത്. എന്നാൽ, ബൈബിളിൽ കൃഷികളും ചെടികളുമുൾപ്പടെ അവരുടെ ആവാസവ്യവസ്ഥ ആകെ തകർക്കണമെന്നു പഠിപ്പിക്കുന്നു. 

35. അവിശ്വാസികളായ പുരുഷൻമാരെയും  പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നു കളയാനും പുരുഷനോടു കൂടെ ശയിക്കാത്ത യുവതികളെ ജീവനോടു വെച്ചു കൊള്ളാനും ബൈബിൾ പഠിപ്പിക്കുന്നു, ഖുർആൻ വിരുദ്ധമാണ്.

36. അടിമത്ത മോചനം നടത്തുന്നവർക്ക് സ്വർഗമുണ്ടെന്ന് ഖുർആൻ. ബൈബിളിൽ ഇങ്ങനെയൊരു വാഗ്ദാനമില്ല.

37. ജിന്ന് വർഗത്തെ കുറിച്ച് ഖുർആനിലുണ്ട്, ബൈബിളിലില്ല.

38. ഖുർആനിൽ ഹജ്ജ് കല്പിക്കുന്നു, ബൈബിളിലില്ല.

39. അബ്രഹാമും യിശ്മയേലും ചേർന്നാണ് കഅ്ബ നിർമിച്ചതെന്നു ഖുർആൻ. ബൈബിളിൽ അതില്ല.

40. ദാവീദ് കൊലക്കുറ്റം ചെയ്തെന്നു ബൈബിൾ ആരോപിക്കുന്നു. ഖുർആനിൽ അദ്ദേഹം സദ്‌വൃത്തനായ പ്രവാചകനാണ്.

41. ബൈബിളിൽ ശലമോന്റെയും ബൽഖീസിന്റെയും കഥയില്ല.

42. ശലമോനു വേണ്ടി വേലയും സൈനിക സേവനവും ചെയ്തിരുന്ന ജിന്നുകളെ കുറിച്ച്  ബൈബിളിലില്ല.

43. ശലമോൻ പക്ഷികളോടു സംസാരിച്ചിരുന്നത് ബൈബിളിലില്ല.

44. പെൺതേനീച്ചകൾ മാത്രമാണ് ഇരതേടുകയെന്നു ഖുർആനിലുണ്ട്, ബൈബിളിലില്ല.

45. സ്വർഗത്തിന്റെ വ്യത്യസ്ത വിതാനങ്ങളെ കുറിച്ച് ഖുർആൻ സംസാരിക്കുന്നു. ബൈബിളിലില്ല.

46. നരകത്തിലെ സുഖൂം വൃക്ഷത്തെ കുറിച്ച് ബൈബിളിലില്ല, ഖുർആനിലുണ്ട്.

47. ഖുർആനിൽ ദുൽകിഫ്ൽ അ.നെ പറ്റി പറയുന്നു, ബൈബിളിലില്ല.

48. ദൈവത്തിനു പുത്രനില്ലെന്നു ഖുർആൻ. ബൈബിൾ അനേകം പേരെ ദൈവപുത്രൻ എന്നു പരിചയപ്പെടുത്തുന്നു.

49. യേശുവിന്റെ ശിഷ്യൻമാരുടെ പേർ ഖുർആനിലില്ല.

50. യോസേഫിന്റെ കാലത്തെ രാജാവിനെ ബൈബിൾ ഫറോവ എന്നു പരിചയപ്പെടുത്തുന്നു. ഇതു തെറ്റാണെന്ന് ഈജിപ്റ്റോളജി തെളിയിച്ചു. ഖുർആനിൽ അദ്ദേഹത്തെ മലിക് - രാജാവ് എന്നു മാത്രം പരിചയപ്പെടുത്തുന്നു.

ഇനിയും അനേകം ഉദ്ധരിക്കാനാകും. ഒന്നിലുള്ളത് മറ്റേതിലില്ല. ബൈബിൾ പറഞ്ഞ ആളുകളെ പറ്റിയോ സംഭവങ്ങളെ കുറിച്ചോ ഖുർആൻ പറയുമ്പോൾ വസ്തുതാപരമായ കൃത്യതയും കണിശതയും പുലർത്തുകയും ചെയ്യുന്നു. ബൈബിൾ എഴുത്തുകാർക്ക് പിണഞ്ഞ അബദ്ധങ്ങൾ ഖുർആനിലില്ല. സത്യാന്വേഷകർക്കിവ ധാരാളം. ദുർവാശിക്കാർക്കോ കർത്താവിന്റെ അഗ്നിപൊയ്ക മാത്രം ശരണം.

✍🏻 Muhammad Sajeer Bukhari

കൈ ചുംബിക്കൽ നാല് മദ്ഹബുകളിൽ

 



https://chat.whatsapp.com/ERFeJytUEL


ടെലിഗ്രാംലിങ്ക്


https://t.me/joinchat/GBXOO


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോകിക്കു


Follow this link to join my WhatsApp group: https://chat.whatsapp.com/Cvn3c0yfcS6Ln08Wf0frIk



കൈ ചുംബിക്കൽ നാല് മദ്ഹബുകളിൽ



പണ്ഡിതന്മാർ,സയ്യിദന്മാർ തുടങ്ങിയ സ്വാലീഹീങ്ങളുടെ കൈ ചുംബിക്കൽ അനുവദനീയമാണെന്നതിൽ നാല് മദ്ഹബിലും ഏകോപനമാണ്. ചില മദ്ഹബിൽ സുന്നത്തുമാണ്.

സാധാരണക്കാരുടെ കൈ മുത്തൽ കൂടിവന്നാൽ കറാഹത്തുമാണ്.


ഇതിനായി കൈ നീട്ടിക്കൊടുക്കുകയുമാവാം. കാരണം ഇത്തരം സത് വൃത്തർക്ക് മനസ്സിൽ അഹങ്കാരമോ, അഹമഹിമയോ ഉണ്ടാവില്ല.

അങ്ങനെ വരുമെന്ന് പേടിക്കുന്നവർ സൂക്ഷ്മത പുലർത്താറുമുണ്ട്.

താഴെ പറയും വിധം ഇതിന് അർഹരെല്ലാത്തവർ കൈ ചുംബിക്കാൻ നീട്ടിക്കൊടുക്കരുത് എന്നത് പറയേണ്ടതില്ല.


നബി(സ) തങ്ങളുടെ കൈ സ്വഹാബത്ത് ചുംബിച്ച ധാരാളം ഹദീസുകളുണ്ട്.

സ്വഹാബികൾ തന്നെ പരസ്പരവും കൈ ചുംബിച്ചതായി രേഖകളുണ്ട്.


കൈ ചുംബിക്കുന്നതിന്റെ നാല് മദ്ഹബിലുമുള്ള വീക്ഷണം നമുക്ക് ഹൃസ്വമായി പരിശോധിക്കാം.

ശാഫിഈ മദ്ഹബ്


قال الإمام النووي: (تقبيل يد الرجل لزهده، وصلاحه وعلمه، أو شرفه، أو نحو ذلك من الأمور الدينية؛ لا يكره بل يستحب، فإن كان لغناه، أو شوكته، أو جاهه عند أهل الدنيا فمكروه شديد الكراهة) شرح البخاري للعسقلاني ج11/ص48.

ഇമാം നവവി(റ) പറയുന്നു: ശറഫ്,ഇൽമ്,നന്മ,പരിത്യാഗം തുടങ്ങിയ ദീനിയ്യായ കാരണങ്ങൾക്ക് വേണ്ടി കൈ ചുംബിക്കൽ കറാഹത്തില്ല,എന്നല്ല അത് സുന്നത്താണ്.

ലൗകികർക്കിടയിലെ അവന്റെ

സമ്പത്ത്,പ്രണയം,പദവി എന്നിവകൾക്ക് വേണ്ടി  കൈമുത്തൽ ശക്തിയേറിയ കറാഹത്താണ്.(ഫത്ഹുൽ ബാരി).


ഹനഫീ മദ്ഹബ്


ഇബ്നു ആബിദീൻ(റ) പറയുന്നു:

ولا بأس بتقبيل يد الرجل العالم والمتورع على سبيل التبرك، وقيل: سنة، قال الشرنبلالي: وعلمت أن مفاد الأحاديث سنيته أو ندبه كما أشار إليه العيني) - حاشية ابن عابدين. ج5/ص254.

പണ്ഡിതന്മാർ സൂക്ഷമശാലികൾ എന്നിവരുടെ കൈ ബറക്കത്തിന് വേണ്ടി ചുമ്പിക്കൽ തെറ്റല്ല. അത് സുന്നത്താണെന്ന് പറയപ്പെട്ടിരിക്കുന്നു. ശർനബിലാനി(റ) പറഞ്ഞു: ഐനി എന്നവർ സൂചിപ്പിച്ചത് പോലെ കൈ ചുംബിക്കൽ സുന്നത്താണ് എന്നാണ് ഹദീസുകളിൽ നിന്ന് എനിക്ക് മനസ്സിലായത്.(ഹാശിയ ഇബ്നി ആബിദീൻ പേ.254).


മാലിക്കീ മദ്ഹബ്


ഇബ്നു ഹജറിനിൽ അസ്ഖലാനി(റ) പറയുന്നു:

قال الإمام مالك: (إن كانت - قُبلة يد الرجل - على وجه التكبر والتعظيم فمكروهة، وإن كانت على وجه القربة إلى الله لدينه أو لعلمه أو لشرفه فإن ذلك جائز). شرح البخاري لابن حجر العسقلاني ج11/ص48.

ഇമാം മാലിക്ക്(റ) പറഞ്ഞു: അഹങ്കാരം,  മഹത്വപ്പെടുത്തൽ എന്നിവക്ക് വേണ്ടി കൈ ചുംബിക്കൽ കറാഹത്താണ്.

ഇൽമ്,ശറഫ്,ദീന് എന്നിവക്ക് വേണ്ടി അല്ലാഹുവിലേക്കുള്ള സാമീപ്യമാണ് ലക്ഷ്യമെങ്കിൽ അനുവദനീയമാണ്.(ഫത്ഹുൽബാരി 11/48)


ഹമ്പലി മദ്ഹബ്


അല്ലാമാ സഫാറൈനി(റ) പറയുന്നു:

قال: (قال المرزوي: سألت أبا عبد الله - الإمام أحمد بن حنبل - رحمه الله عن قُبلة اليد، فقال: إن كان على طريق التدين فلا بأس، قَبَّلَ أبو عبيدة يد عمر بن الخطاب رضي الله عنهما، وإن كان على طريق الدنيا فلا). ج1/ص287.

മർസവി(റ) പറയുന്നു: കൈ ചുംബിക്കലിനെ കുറിച്ച് ഞാൻ ഇമാം അഹ്മദ്(റ) നോട് ചോദിച്ചപ്പോൾ അദ്ധേഹം പറഞ്ഞു: ദീനിന്റെ മാർഗത്തിലാണെങ്കിൽ പ്രശ്നമില്ല. കാരണം അബൂ ഉബൈദ(റ) ഉമർ(റ) ന്റെ കൈ ചുംബിച്ചിട്ടുണ്ട്. ദുൻയവിയ്യായ മാർഗത്തിലായാൽ കുഴപ്പമാണ്.(ഗദാഉൽ അൽബാബ് 1/287)


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...