Thursday, August 13, 2020

ഖുർആൻ ബൈബിളിന്റെ കോപ്പിയല്ല : അമ്പത് ഉത്തരങ്ങൾ!!!

 ഖുർആൻ ബൈബിളിന്റെ കോപ്പിയല്ല : അമ്പത് ഉത്തരങ്ങൾ!!!

Shamil / 4 months ago




1. ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മാലാഖമാരേയും സാത്താനെയും പടച്ചിട്ടുണ്ടെന്നു ഖുർആൻ. ബൈബിളിൽ മൗനം.

2. സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു മാലാഖ (FALLEN ANGEL) ആണ് സാത്താൻ എന്നു ബൈബിൾ. ഇതു ഖുർആൻ വിരുദ്ധമാണ്.

3. നോഹയുടെ ജനം വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നീ പൂജാബിംബങ്ങൾക്ക് ഉപാസനയർപ്പിച്ചിരുന്നു എന്നു ഖുർആൻ. ബൈബിളിൽ മൗനം.

4. നോഹയുടെ പേടകം അറാറത്ത് പർവ്വതത്തിൽ ഉറച്ചു എന്നാണ് ബൈബിളിലുള്ളത്. അതൊരു പർവ്വതനിരയുടെ പേരാണ്. ഖുർആനിൽ ജൂദിമല എന്ന് വ്യക്തമായി എടുത്തു പറയുന്നു. അതു ബൈബിളിലില്ല.

5. ഹവ്വ പാപം ചെയ്തതിനാൽ യഹോവയായ ദൈവം അവളെ പ്രസവവേദന കൊണ്ട് കഷ്ടപ്പെടുത്തി എന്ന് ബൈബിൾ. ഖുർആനിൽ അങ്ങനെയില്ല.

6. ആദ്, സമൂദ് ഗോത്രങ്ങളെ കുറിച്ചു ഖുർആൻ പറയുന്നു. ഖുർആനിക വിവരണങ്ങളോട് യോജിക്കുന്ന വിധത്തിൽ ആദ് സമൂഹത്തിന്റെ വാസസ്ഥലം സഊദി അറേബ്യയിലെ മാദാഇനു സ്വാലിഹിൽ കണ്ടെത്തി. സമൂദ് ഗോത്രക്കാരുടെ വാസസ്ഥലം ഈയടുത്ത് നാസയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെട്ടു. ഇവരെ പറ്റി ബൈബിളിലില്ല.

7. ബൈബിളിൽ സ്വാലിഹ് നബി അ. ഇല്ല.

8. ബൈബിളിൽ ഹൂദ് നബി അ. ഇല്ല.

9. ബൈബിളിൽ ശുഐബ് നബി അ.യുടെ പേര് ഇല്ല.

10. ബൈബിളിൽ ഖിള്ർ അ. ഇല്ല.

11. ബൈബിളിൽ ലുഖ്മാൻ അ. ഇല്ല.

12. ബൈബിളിൽ മൂസ നബിയും തന്റെ ജനതയും ഇടപെട്ട 'പശു സംഭവം' ഇല്ല.

13. ബൈബിളിലുള്ള ഹോശേയ, മലാഖി, മീഖാ, യൂദാ, നഹൂം, നെഹമ്യാവ്, ഓബദ്യാവ്, എസ്തേർ, യോവേൽ, രൂത്ത് മുതലയവരൊന്നും ഖുർആനിലില്ല. 

14. ദുൽഖർനൈനിനെ പറ്റി ബൈബിളിലില്ല.

15. അസ്ഹാബുൽ കഹ്ഫ് ബൈബിളിലില്ല.

16. സൂറതു യാസീൻ പറഞ്ഞ അന്തോഖ്യ ഗ്രാമവാസികളുടെ കഥ ബൈബിളിലില്ല.

17. യേശുവിനെ ക്രൂശിച്ചു കൊന്നു എന്നു ബൈബിൾ. രക്ഷിച്ചുയർത്തി എന്നു ഖുർആൻ.

18. അബ്രഹാം തന്റെ ഏകജാതനായ പുത്രൻ യെസഹാഖിനെ ബലി നൽകുന്നതായി ബൈബിൾ. ഖുർആനിലത് യിശ്മയേൽ. ബൈബിളിലും ഖുർആനിലും മൂത്തപുത്രൻ യിശ്മയേൽ. എങ്കിൽ ആരാണ് ആദ്യജാതൻ?!

19. ഉൽപത്തി 37ലുള്ള യോസേഫിന്റെ സ്വപ്നം നിറവേറിയതായി ഖുർആൻ. ബൈബിളിലതില്ല. മാത്രമോ, യോസേഫിന്റെ സ്വപ്നത്തിനു മുമ്പേ അമ്മ മരിച്ചുവെന്നും ബൈബിൾ. പ്രവചനപ്പിഴവ്. 

20. യേശുക്രിസ്തുവിന്റെ  അമ്മ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു ബൈബിൾ. പരിശുദ്ധാത്മാവ് ദൈവത്തിന്റെ സുവിശേഷം അറിയിക്കുകയും ആത്മാവ് ഊതുകയും ചെയ്യുകയായിരുന്നു എന്നു ഖുർആൻ.

21. മോശെയെ ദത്തെടുത്തത് ഫറോവയുടെ പുത്രിയെന്നു ബൈബിൾ, ഭാര്യയെന്നു ഖുർആൻ. 

22. ലോത്ത് ഭക്തനും സദ്‌വൃത്തനുമായ പ്രവാചകനെന്നു ഖുർആൻ. സ്വന്തം മക്കളെ പോലും ഭോഗിച്ചു രസിച്ച ദുർവൃത്തനെന്നു ബൈബിൾ.

23. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തവനും അനുസരണാ ശീലനുമായിരുന്നു മോശെ എന്നു ഖുർആൻ. സംഖ്യാപുസ്തകം 20 ൽ മോശെ ദൈവത്തെ ധിക്കരിക്കുന്നു.

24. തോറയെ ശാസ്ത്രിമാരുടെ കള്ളെഴുത്തു കോലുകൾ തന്നെ വ്യാജമാക്കി കളഞ്ഞുവെന്നു യിരമ്യാവ് 8. ഒരു തരത്തിലുള്ള ഭേദഗതികളുമില്ലാതെ സംരക്ഷിക്കപ്പെടുമെന്നു ഖുർആൻ.

25. ഫറോവ മുങ്ങിയിട്ടില്ലെന്നു ബൈബിൾ. മുങ്ങി മരിച്ചെന്നും കടൽ പുറംതള്ളിയെന്നും ഖുർആൻ.

26. ഉൽപത്തി പുസ്തകത്തിൽ ദൈവം ക്ഷീണിച്ചു വിശ്രമിക്കുന്നു, ആദാമിനെ തിരഞ്ഞു നടക്കുന്നു, മനുഷ്യനെ സൃഷ്ടിച്ചതിൽ അനുതപിക്കുന്നു. ഖുർആനിൽ ദൈവം സർവജ്ഞാനിയും സർവശക്തനും സൃഷ്ടി സഹജഗുണങ്ങളില്ലാത്തവനുമാണ്.

27. യേശു തൊട്ടിലിൽ വെച്ചു സംസാരിച്ചെന്നു ഖുർആൻ. ശൈശവ ജീവിതത്തെ പറ്റി ബൈബിളിൽ പൂർണ മൗനം.

28. യേശു പക്ഷികളുടെ ശില്പമുണ്ടാക്കുകയും ജീവൻ നൽകുകയും ചെയ്യുന്ന അത്ഭുതത്തെ പറ്റി ഖുർആൻ. ബൈബിൾ എഴുത്തുകാർ അതറിഞ്ഞിട്ടില്ല.

29. അഹരോൺ അപരാധിയല്ലെന്നും പ്രവാചകനാണെന്നും ഖുർആൻ. അദ്ദേഹമല്ല ശമരിയക്കാരനാണ് ഗോവിഗ്രഹം ഉണ്ടാക്കിയത് എന്നുമാണ് ഖുർആനിലുള്ളത്. എന്നാൽ ഗോവിഗ്രഹം ഉണ്ടാക്കിയതു അഹരോണാണെന്നു ബൈബിൾ.

30. ഖുർആനിക് ക്രിമിനോളജി നിശ്ചിത പരിധിക്കപ്പുറം മോഷണക്കുറ്റം ചെയ്തവരുടെ കൈപ്പാദം ഛേദിക്കണമെന്ന് ശാസിക്കുന്നു. ഇക്കാര്യം ബൈബിളിലില്ല.

31. പരസ്ത്രീഗമനം നടത്തുന്ന അവിവാഹിതനു നൂറടി ശിക്ഷ പറയുന്നു ഖുർആൻ. ഇതും ബൈബിളിലില്ല. 

32 . ഒരു മാസം പൂർണമായി വ്രതമനുഷ്ഠിക്കാൻ ഖുർആൻ പഠിപ്പിക്കുന്നു, ബൈബിളിലില്ല.

33. പെൺമക്കൾക്കു നൽകുന്നതിന്റെ ഇരട്ടി ദായധനം ആൺമക്കൾക്കു നൽകാനാണ് ഖുർആനിന്റെ ശാസന, ബൈബിളിലില്ല. 

34. യുദ്ധങ്ങൾക്കിടയിൽ യോദ്ധാക്കളല്ലാത്തവരെ നേരിടരുതെന്നു ഖുർആൻ. സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വൃദ്ധർ തുടങ്ങിയവരെ ഉപദ്രവിക്കരുത്. വൃക്ഷങ്ങൾ പോലും നശിപ്പിക്കരുത്. എന്നാൽ, ബൈബിളിൽ കൃഷികളും ചെടികളുമുൾപ്പടെ അവരുടെ ആവാസവ്യവസ്ഥ ആകെ തകർക്കണമെന്നു പഠിപ്പിക്കുന്നു. 

35. അവിശ്വാസികളായ പുരുഷൻമാരെയും  പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നു കളയാനും പുരുഷനോടു കൂടെ ശയിക്കാത്ത യുവതികളെ ജീവനോടു വെച്ചു കൊള്ളാനും ബൈബിൾ പഠിപ്പിക്കുന്നു, ഖുർആൻ വിരുദ്ധമാണ്.

36. അടിമത്ത മോചനം നടത്തുന്നവർക്ക് സ്വർഗമുണ്ടെന്ന് ഖുർആൻ. ബൈബിളിൽ ഇങ്ങനെയൊരു വാഗ്ദാനമില്ല.

37. ജിന്ന് വർഗത്തെ കുറിച്ച് ഖുർആനിലുണ്ട്, ബൈബിളിലില്ല.

38. ഖുർആനിൽ ഹജ്ജ് കല്പിക്കുന്നു, ബൈബിളിലില്ല.

39. അബ്രഹാമും യിശ്മയേലും ചേർന്നാണ് കഅ്ബ നിർമിച്ചതെന്നു ഖുർആൻ. ബൈബിളിൽ അതില്ല.

40. ദാവീദ് കൊലക്കുറ്റം ചെയ്തെന്നു ബൈബിൾ ആരോപിക്കുന്നു. ഖുർആനിൽ അദ്ദേഹം സദ്‌വൃത്തനായ പ്രവാചകനാണ്.

41. ബൈബിളിൽ ശലമോന്റെയും ബൽഖീസിന്റെയും കഥയില്ല.

42. ശലമോനു വേണ്ടി വേലയും സൈനിക സേവനവും ചെയ്തിരുന്ന ജിന്നുകളെ കുറിച്ച്  ബൈബിളിലില്ല.

43. ശലമോൻ പക്ഷികളോടു സംസാരിച്ചിരുന്നത് ബൈബിളിലില്ല.

44. പെൺതേനീച്ചകൾ മാത്രമാണ് ഇരതേടുകയെന്നു ഖുർആനിലുണ്ട്, ബൈബിളിലില്ല.

45. സ്വർഗത്തിന്റെ വ്യത്യസ്ത വിതാനങ്ങളെ കുറിച്ച് ഖുർആൻ സംസാരിക്കുന്നു. ബൈബിളിലില്ല.

46. നരകത്തിലെ സുഖൂം വൃക്ഷത്തെ കുറിച്ച് ബൈബിളിലില്ല, ഖുർആനിലുണ്ട്.

47. ഖുർആനിൽ ദുൽകിഫ്ൽ അ.നെ പറ്റി പറയുന്നു, ബൈബിളിലില്ല.

48. ദൈവത്തിനു പുത്രനില്ലെന്നു ഖുർആൻ. ബൈബിൾ അനേകം പേരെ ദൈവപുത്രൻ എന്നു പരിചയപ്പെടുത്തുന്നു.

49. യേശുവിന്റെ ശിഷ്യൻമാരുടെ പേർ ഖുർആനിലില്ല.

50. യോസേഫിന്റെ കാലത്തെ രാജാവിനെ ബൈബിൾ ഫറോവ എന്നു പരിചയപ്പെടുത്തുന്നു. ഇതു തെറ്റാണെന്ന് ഈജിപ്റ്റോളജി തെളിയിച്ചു. ഖുർആനിൽ അദ്ദേഹത്തെ മലിക് - രാജാവ് എന്നു മാത്രം പരിചയപ്പെടുത്തുന്നു.

ഇനിയും അനേകം ഉദ്ധരിക്കാനാകും. ഒന്നിലുള്ളത് മറ്റേതിലില്ല. ബൈബിൾ പറഞ്ഞ ആളുകളെ പറ്റിയോ സംഭവങ്ങളെ കുറിച്ചോ ഖുർആൻ പറയുമ്പോൾ വസ്തുതാപരമായ കൃത്യതയും കണിശതയും പുലർത്തുകയും ചെയ്യുന്നു. ബൈബിൾ എഴുത്തുകാർക്ക് പിണഞ്ഞ അബദ്ധങ്ങൾ ഖുർആനിലില്ല. സത്യാന്വേഷകർക്കിവ ധാരാളം. ദുർവാശിക്കാർക്കോ കർത്താവിന്റെ അഗ്നിപൊയ്ക മാത്രം ശരണം.

✍🏻 Muhammad Sajeer Bukhari

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....