Saturday, March 21, 2020

ഇസ്‌ലാമിക്_ക്രിമിനോളജിയെ #വിമർശിച്ചവരുടെ_ആത്മനൊമ്പരങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA




دك#നിർഭയ: 
#ഇസ്‌ലാമിക്_ക്രിമിനോളജിയെ
#വിമർശിച്ചവരുടെ_ആത്മനൊമ്പരങ്ങൾ

നിർഭയ കേസിൽ നീതി ലഭിച്ചുവെന്നാണ് ഇന്നും ഇന്നലെയും ധാരാളം പേർ എഴുതിയത്. ഏഴു വർഷത്തെ നിയമപോരാട്ടത്തിന്റെ നാൾവഴികളടക്കമാണ് മാധ്യമങ്ങൾ റിപ്പോർട്ടെഴുതിയത്. വധശിക്ഷ നടപ്പിലാക്കിയത് പുലർച്ചെയായിട്ടും തീഹാർ ജയിലിനു പുറത്തു നൂറു കണക്കിനാളുകൾ തടിച്ചുകൂടി ആരവം മുഴക്കുകയും ലഡു വിതരണം ചെയ്യുകയും ചെയ്തത്രെ. നാലു പേരെ കൊന്നത് മാനവികതക്കെതിരായി ആർക്കും തോന്നിയില്ല! 

പലരുടെയും കപടമുഖം കൂടിയാണ് നിർഭയക്കേസ് വലിച്ചു ചീന്തിയത്. ഇസ്‌ലാമിക് ക്രിമിനോളജി ക്രൂരം, കാടത്തം എന്നു ഓരിയിട്ടു നടന്നവരാണ് നിർഭയക്കേസിലെ വിധിയുടെ മാനവികതയെ വാനോളം വാഴ്ത്തുന്നത്. വിമർശിക്കുന്ന പലർക്കും എന്താണ് ഇസ്‌ലാമിന്റെ നിലപാട് എന്നു പോലും അറിയില്ലെന്നതു വിരോധാഭാസമാണ്.

വ്യഭിചാരക്കുറ്റം തന്നെ പറയട്ടെ. വ്യഭിചാരത്തിനു വധശിക്ഷയാണു ഇസ്‌ലാമിൽ എന്നു മാത്രമേ പലർക്കും അറിയൂ. എല്ലാ വ്യഭിചാരികൾക്കും അതുണ്ടോ, എപ്പോഴാണ് ശിക്ഷിക്കുക എന്നൊന്നും പലർക്കും അറിയുക പോലുമില്ല!! ഒരു കാര്യം ഉറപ്പാണ്; വിമര്‍ശനങ്ങളുടെ കപടനാട്യങ്ങൾ കൊണ്ട് മറച്ചുവെക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും ഇസ്‌ലാമിക നിയമങ്ങള്‍ മാനവികമാണെന്ന സത്യം വിമർശകർ അംഗീകരിക്കേണ്ടി വരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് നിർഭയ വിധി.

ഇസ്‌ലാമിക് ക്രിമിനോളജി സംബന്ധിച്ചു സാമാന്യം ദീർഘമായ ഒരു പ്രബന്ധം 2008 ൽ സുന്നി വോയ്സ് ദ്വൈവാരികയുടെ അനേകം ലക്കങ്ങളിൽ ഖണ്ഡശ:യായി എഴുതിയിട്ടുണ്ട്. സന്ദർഭവശാൽ ഇന്നു വരെ പുസ്തകമാക്കാൻ ഒത്തിട്ടില്ല. ഈ കുറിപ്പ് നിർഭയക്കേസിന്റെ പശ്ചാത്തലത്തിൽ വ്യഭിചാരക്കുറ്റത്തിന്റെ കാര്യത്തിൽ ഇസ്‌ലാമിന്റെ നിലപാട് അറിയാത്തവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. 

മനുഷ്യന്റെ പ്രകൃതിപരമായ താൽപര്യമാണ് ലൈംഗികാസക്തിയുടെ പൂർത്തീകരണം. അതിന്റെ ലളിതവും സുരക്ഷിതവും മാതൃകാപരവുമായ മാധ്യമമായി ഇസ്‌ലാം വിവാഹത്തെ നിശ്ചയിച്ചിരിക്കുന്നു. വിവാഹം എന്ന കർമ്മം പ്രയാസ രഹിതമായ ഒരു ഉടമ്പടിയാണ്. ഒരു സ്ത്രീയിൽ മാത്രം തങ്ങളുടെ ലൈംഗിക തൃഷ്ണക്ക് ശമനം കാണാനാവാത്തവർക്ക് ഇതര സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിട്ടുണ്ട്. ധാർമിക ശീലങ്ങളും സാംസ്കാരിക ഗുണവശങ്ങളും നിലനിർത്തുന്നതിനു വേണ്ടിയാണ് ഹലാലിന്റെ വൃത്തം ഇങ്ങനെ വിശാലമാക്കിയിരിക്കുന്നത്. 

ഇനിയും, മനുഷ്യ മനസ്സിനെ മൃഗീയ വാസനകളുടെ ദുഃസ്വാധീനങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിന് പരസ്ത്രീ പുരുഷന്മാരുടെ നിർബാധമുള്ള ഇടപഴകലുകളെ കർശനമായ അതിർവരമ്പുകൾ നിശ്ചയിച്ച് നിയന്ത്രണ വിധേയമാക്കിയിരിക്കുന്നു. മേനി കാട്ടിയും ചമഞ്ഞൊരുങ്ങിയും വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്ന വിധം അന്യപുരുഷന്മാർക്കു മുമ്പിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത് കടുത്ത ഭാഷയിൽ ഹറാമാണെന്ന് വിധിക്കുകയും ഒട്ടും ഒഴിച്ചു കൂടാനാവാത്ത സന്ദർഭങ്ങളിലൊഴികെ പുറത്തിറങ്ങിക്കൂടായെന്ന് സ്ത്രീകളെ ശാസിക്കുകയും ചെയ്യുന്നു. അശ്ലീലച്ചുവയുള്ള ഏതുതരം ആഭാസങ്ങളെയും മാറ്റിവെക്കുകയും മൃദുല വികാരങ്ങളുണർത്തുന്ന സംഗീതങ്ങളുടെ ആസ്വാദനം പോലും അരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട് മതം. ബാലെ മുതൽ കാബറെ വരെയുള്ള നൃത്താഭാസങ്ങളെ സ്ത്രീ സ്വാതന്ത്യത്തിന്റെയും ഫെമിനിസത്തിന്റെയും പേരിൽ തലയിലേറ്റുന്ന മോഡേൺ കൾച്ചർ ഇസ്‌ലാമിന് അന്യമാണ്. സൗന്ദര്യ മത്സരം മുതൽ ചുംബന മത്സരം വരെ നീളുന്ന ആഭാസങ്ങളും മോഡലുകളും കാൾഗേൾസും പബ്ഹൗസുകളും ഇസ്‌ലാമിക സമൂഹത്തിൽ ഒരു വിധേനയും അനുവദിക്കപ്പെടുന്നില്ല. സ്വന്തം മേനിയും മെയ്യഴകും വിൽപനച്ചരക്കല്ലായെന്ന വിശ്വാസവും ധാർമിക ബോധവും നിലനിർത്താൻ ആവശ്യമായ ശിക്ഷണ, അധ്യയന മാർഗങ്ങളുടെ ഫലപ്രദമായ പ്രയോഗവൽക്കരണം ഉറപ്പു വരുത്തുക കൂടി ചെയ്യുന്നു. 

ഇതെല്ലാമായിട്ടും 'നാലാൾ' കാൺകെ അവിഹിത
ലൈംഗികവേഴ്ചക്ക് ധൈര്യപ്പെടുന്നവർ സമൂഹത്തിന്റെ സദാചാര ശീലങ്ങളെ ധിക്കരിക്കുകയും ധാർമിക പാഠങ്ങളെ വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. ഒരാൾക്കെതിരെ ഉന്നയിക്കപ്പെടുന്ന വ്യഭിചാരാരോപണം വസ്തുനിഷ്ഠമായി തെളിയിക്കപ്പെടാത്ത പക്ഷം ഉന്നയിച്ചയാൾക്ക് എൺപതു അടി പരസ്യശിക്ഷ വിധിക്കപ്പെടും! അത്തരമൊരു സാഹചര്യത്തിൽ നാലു ദൃക്സാക്ഷികൾക്ക് ശരിയായി ബോധ്യപ്പെടുന്ന വിധം അവിഹിത വേഴ്ചയിലേർപ്പെടുന്നവർ സമൂഹത്തിന്റെ ധാർമിക ഭദ്രത തകർക്കുന്നുവെന്നതിനാൽ മാതൃകാ നടപടികൾ സ്വീകരിക്കപ്പെടണം. കേവലം കുറ്റവാളിയെ ശിക്ഷിക്കുന്നതു മാത്രമല്ല ലക്ഷ്യം. പ്രത്യുത, വിഹിത വഴികളെ ലംഘിച്ച് സദാചാര വിരുദ്ധമായ വേഴ്ചകളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് താക്കീതു നൽകൽ കൂടിയാണ്.

#ശിക്ഷയുടെ_പ്രകാരങ്ങൾ

ഇസ്‌ലാമിക് ക്രിമിനോളജി പ്രതിക്ക് ശിക്ഷ ഉറപ്പു വരുത്തുക എന്നതിനല്ല, നീതി ഉറപ്പുവരുത്തുക എന്നിടത്താണ് ഊന്നൽ നൽകുന്നത്. സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കാനുള്ള പഴുതുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന രീതി പ്രവാചക തിരുമേനി സ്വ. ഏറെ അവലംബിച്ചത് വ്യഭിചാരിക്കു വധശിക്ഷ നടപ്പാക്കുന്നിടത്താണ്. ഒരു കാരണവശാലും ഒരു നിരപരാധിയുടെ ജീവൻ അപഹരിക്കപ്പെട്ടു കൂടാ എന്ന തത്വദീക്ഷയാണതിന്റെ പിന്നിൽ. അതേസമയം, തെളിയിക്കപ്പെടുന്ന കുറ്റത്തിന് മാതൃകാ നടപടി സ്വീകരിക്കുന്നതിലും അവിടുന്ന് അമാന്തിച്ചില്ല. പ്രതി കുറ്റം ചെയ്യാനിടയായ പശ്ചാത്തലത്തിനും കുറ്റവാളിയുടെ മാനസിക നിലക്കും ലഭിക്കുന്ന ശിക്ഷയിൽ വ്യതിയാനങ്ങൾ വരുത്താൻ അവസരമുണ്ടെന്നത് അംഗീകരിക്കുന്ന രീതിയിലാണ് ഇസ്‌ലാമിക് ക്രിമിനോളജി വ്യഭിചാരിക്ക് ശിക്ഷ നിർണയിച്ചിട്ടുള്ളത്. അഥവാ, കുറ്റാരോപിതർ വിവാഹിതനാണോ അവിവാഹിതനാണോ എന്നു പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്ത ശേഷം രണ്ടു വിഭാഗത്തിലുമുള്ളവർക്ക് വെവ്വേറെ ശിക്ഷാരീതി നടപ്പിലാക്കിയിരിക്കുന്നു. അവിവാഹിതനെ അപേക്ഷിച്ച് സദാചാര സുരക്ഷിതത്വത്തിന് അവസരമുള്ളയാളാണ് വിവാഹിതൻ എന്നതിനാൽ ശിക്ഷയുടെ കാഠിന്യം വർധിക്കുന്നു.

#കുറ്റാരോപണം_കുറ്റമാണ്

വ്യഭിചാരത്തെ കഠിനമായ ഭർത്സിച്ചതു പോലെ വ്യഭിചാരാരോപണത്തെയും (ഖദ്ഫ്) ഇസ്‌ലാം ഗൗരവത്തിൽ ശാസിക്കുന്നു. തെളിവില്ലാതെ ആരോപണമുന്നയിക്കുന്നയാളെ, ആണാവട്ടെ പെണ്ണാവട്ടെ, എൺപത് കഠിന പ്രഹരത്തിനു ശിക്ഷ വിധിക്കാനും ന്യായകോടതിയിൽ സാക്ഷിത്വത്തിന് അവകാശം നിഷേധിക്കാനുമാണ് ഖുർആനിക ശാസന. “സദാചാരനിഷ്ഠരായ മാന്യവ്യക്തികളുടെ പേരിൽ ദുരാരോപണമുന്നയിക്കുകയും എന്നിട്ട് നാലു സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവരുണ്ടല്ലോ അവർക്ക് എൺപത് വീതം പ്രഹര ശിക്ഷ നൽകുവീൻ. അവരുടെ സാക്ഷിത്വം സ്വീകരിക്കരുത്. അവർ തന്നെയാണ് തെമ്മാടികൾ. അനന്തരം പശ്ചാതപിക്കുകയും സ്വയം നന്നാവുകയും ചെയ്തിട്ടില്ലായെങ്കിൽ. അല്ലാഹുവോ, ഏറ്റവും മാപ്പരുളുന്നവനും പരമദയാപരനുമത്രെ' (സൂറതുന്നൂർ 4,5).

വ്യഭിചാരാരോപണത്തിനു നൽകപ്പെടുന്ന  ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ പ്രതിയുടെ മുമ്പിലുള്ള ഏകമാർഗം തന്റെ വാദത്തെ സാക്ഷ്യപ്പെടുത്തുന്ന നാലുപേരെ ഹാജരാക്കുക എന്നതാണ്. നേരത്തേ വിവരിച്ച ഉപാധികളനുസരിച്ചുള്ള നാലു സാക്ഷികൾ അവതരിക്കപ്പെടുന്ന പക്ഷം ആരോപിതനു വ്യഭിചാരക്കുറ്റത്തിനുള്ള ശിക്ഷ നൽകപ്പെടും. തഥൈവ, ആരോപിതൻ കുറ്റസമ്മതം നടത്തിയാലും ആരോപകൻ രക്ഷപ്പെടും. ശിക്ഷ ആളുകളുടെ അവകാശമാണ് എന്നു അഭിപ്രായമുള്ള കർമശാസ്ത്ര വിശാരദരുടെ പക്ഷമനുസരിച്ച് ശിക്ഷയിൽ നിന്നു പ്രതിയെ ഒഴിവാക്കി കൊടുക്കാനുള്ള അവസരം ആരോപിതനുണ്ടാകും. എന്നാൽ അബൂഹനീഫ റ.വിന്റെ വീക്ഷണത്തിൽ ശിക്ഷകൾ നൽകുന്നത് അല്ലാഹുവിന്റെ അവകാശത്തിൽ പെട്ടതാണ്. പ്രതിക്കു രക്ഷപ്പെടാനാവില്ലെന്നർഥം.

കുറ്റം തെളിയിക്കാനാവാത്ത പക്ഷം ശിക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നാലു സാക്ഷികൾ കാൺകെ വ്യഭിചാരക്കുറ്റം ചെയ്തവരെ വധശിക്ഷ വിധിക്കണമെന്നു ഇസ്‌ലാം പറഞ്ഞത്. വിമർശകർ നീതി പുലരണമെന്നു ആഗ്രഹിക്കുന്നവരാണെങ്കിൽ, നിർഭയ വിധിയോടുള്ള മാനവികത ഇഷ്ടപ്പെടുന്ന മനഃസാക്ഷിയുള്ള മനുഷ്യരുടെ തന്നെ സന്തോഷം നിറഞ്ഞ പ്രതികരണങ്ങളോടു ചേർത്താണ് ഇതും വായിക്കേണ്ടത്.
✍ Muhammad Sajeer Bukhari
 📱9562060700  📩 7736303533

ഇസ്ലാംഭാഗം 4 *മനുഷ്യൻ ഒരു മഹാത്ഭുതം*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

ഭാഗം 4
*മനുഷ്യൻ ഒരു മഹാത്ഭുതം*

 *അണ്ഡവും ബീജവും സങ്കലിച്ചാണു മനുഷ്യൻ ജനിക്കുന്നത് . പക്ഷെ എങ്ങനെ മനുഷ്യൻ തന്റെ സ്വന്തം സൃഷ്ടിപ്പും വളർച്ചയും മനസിലാക്കുമ്പോൾ വിസ്മയഭരിതനാവുന്നു . പലരും ചിന്തിക്കാൻ പ്രേരിതനാവുന്നു . ആ ചിന്ത ഒരു ബുദ്ധിമാനെ സൃഷ്ടാവിലേക്കെത്തി ക്കുന്നു* '

 നാം എങ്ങനെ ഉണ്ടായി . “ മാതാപിതാക്കളുടെ സംയോഗത്തെ തുടർന്നു മാതാവു ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു എന്ന ലളിതമായ ഉത്തരമാണ് പെട്ടന്നു നൽകാനുണ്ടാവുക . പക്ഷെസംയോഗത്തെ തുടർന്നു നടക്കുന്ന ഗർഭധാരണത്തിന്റെ വിശതമായ ചിത്രത്തിലേക്കു കണ്ണോടിച്ചാൽ ആരും വിസ്മയഭരിതരാവും .

സംയോഗം മൂലം ഗർഭാശയമുഖത്തു നിക്ഷേപിക്കപ്പെടുന്ന ശുക്ള ത്തിൽ 100 ലക്ഷം മുതൽ 500 ലക്ഷം വാര പുരുഷബീജങ്ങൾ അടക്കി യിരിക്കുമെന്നു കണക്കാക്കപ്പെടുന്നു . തവളക്കുഞ്ഞിന്റെ രൂപത്തിൽ ഉരുണ്ടതലയും നേർത്ത വാലുമുള്ള ബീജം 10000 എണ്ണം കൂട്ടിചേർന്നാൽപോലും സാധാരണ ദൃഷ്ടിയിൽ പതിയാത്തവിധം വളരെ ചെറു താണ് , ഗർഭാശയമുഖത്ത് പതിച്ചാലുടൻ ഗർഭാശയത്തിലേക്കും അവിടെ നിന്ന് അണ്ഡവാഹിനിക്കുഴലിലേക്കും ബീജങ്ങൾ തിരക്കിട്ടു യാത്ര നടത്തുന്നു . ഒരു നീന്തൽ മത്സരം . ഈ മത്സരത്തിൽ കൂറെ ബീജങ്ങൾ ഇടക്ക് തളർന്നു വീഴും . ഒട്ടു വളരയെണ്ണം അണ്ഡവാഹിനിയുടെ . വിസ്താരമേറിയ സ്ഥലത്ത് ലക്ഷ്യസ്ഥാനത്തിന് സമീപതെത്താം.

 മാസത്തിലൊരിക്കൽ ഒരു അണ്ഡം സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്നു വേർപെട്ട് അണ്ഡവാഹിനിയിലെത്തുന്നു . ഇത് പുരുഷ ബീജത്തെ പ്രതീക്ഷിച്ച് അണ്ഡവാഹിനിയുടെ വിസ്താരമേറിയ സ്ഥലത്ത് കാത്ത് കിടക്കുകയായിരിക്കും . പുരുഷബീജമാണു നേരത്തെ എത്തുന്നതെങ്കിൽ അത് അണ്ഡത്തിന്റെ വരവും കാത്തിരിക്കുന്നു . അണ്ഡത്തെ ആദ്യം കണ്ടുമുട്ടുന്ന പുരുഷബീജം അണ്ഡബിത്തി തുളച്ചു അകത്ത് കടക്കുന്നു .

 അതോടെ അതിന്റെ നീണ്ട വാൽ തലയിൽ നിന്നും  വേർപെടുന്നു . ആദ്യത്തെ ബീജം അണ്ഡത്തിൽ പ്രവേശിച്ചു കഴിഞ്ഞാലുടൻ അണ്ഡഭിത്തിക്ക് കുട്ടികൂടുകയും മറ്റൊരു പുരുഷ ബീജത്തിന്റെ പ്രവേശനം തന്മൂലം തടയപെടുകയും ചെയ്യുന്നു'



 ഒരറ്റ ബീജമേ   ഗർഭധാരണത്തിനായി അണ്ഡത്തിനാവശ്യമുള്ളൂ . പക്ഷെ അഞ്ച് കോടി ബീജങ്ങൾ ഒരേ സമയം അണ്ഡത്തെ കൈവശപ്പെടുത്താനായി മത്സരിക്കുകയും ഒന്നൊഴികെ മറ്റാല്ലാം പരാജയപ്പെടുകയും ചെയ്യുന്നു' ഈ ബീജങ്ങളിൽ നിന്ന് ഏറ്റവും പ്രാപ്തിയും യോഗ്യതയുമുള്ളതു തെരഞ്ഞെടുക്കാൻ ഒരുക്കപ്പെട്ടതാണ് ഈ മത്സരമെന്നു ശാസ്ത്രം അഭിപ്രായപ്പെടുന്നു .

*ഇത്രയും ആസൂത്രിതവും സൂക്ഷ്മവുമായ സംവിധാനം കേവലം യാദ്യശ്ചികമാണോ എന്ന ചോദ്യത്തിനു മുമ്പിൽ പക്ഷേ ശാസ്ത്രം മൗനമവലംബിക്കുകയാണ് . തീർച്ചയായും ശക്തനായൊരു സൂത്രധാരകൻ ഇതിനു പിന്നിലുണ്ടെന്നു ബുദ്ധിയുള്ള എതു മനുഷ്യനും സമ്മതിക്കും*

 പുറമെ നിന്നു വരുന്ന വസ്തുക്കളെ പുറം തള്ളുകയാണ് ശരീരത്തിന്റെ സ്വഭാവം . പാക്ഷ ബീജത്തിന്റെ കാര്യത്തിൽ ഈ സ്വഭാവം കാണിക്കാത്തതെന്തുകൊണ്ടെന്നു ശാസ്ത്രം അത്ഭുതത്തോടെ ചോദിക്കുമ്പോൾ ഖുർ ആൻ അത് ഇങ്ങനെ വിശദീകരിക്കുന്നു

 ' ലോകനാഥന്റെ നാമത്തിൽ നീ വായിക്കുക മനുഷ്യവർഗത്തെ അവൻ  പറ്റിപ്പിടിക്കുന്നപിണ്ഡത്തിൽന്ന് സൃഷ്ടിച്ച് അതു പിണ്ഡത്തിന് പറ്റിപിടി ക്കാനുള്ള ശക്തിയും പ്രേരണയും അല്ലാഹു നൽകി (അൽ ഖലം)


 ഇനി ഗർഭാശയമുഖത് സ്രവിക്കുന്ന പുരുഷബീജമടങ്ങുന്ന ശുക്ളത്തെ എത്ര ഭദ്രമായും സുരക്ഷിതമായുമാണ് അല്ലാഹു സംരക്ഷിച്ചതെന്നു നോക്കു.
 പുരുഷബീജം ഉൽപാദിപ്പിക്കുന്ന വൃഷ്ണങ്ങളെ പ്രത്യേകമായൊരു സഞ്ചിയിലാണ് സൂക്ഷിച്ചിരിക്കുന്നത് . ഈ സഞ്ചി അതിന്റെ വലിപ്പം സ്വയം വ്യത്യാസപ്പെടുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നത് , ഇത്  വേനൽകാലങ്ങളിൽ വികസിക്കുന്നതായും തണുപ്പുകാലങ്ങളിൽ സങ്കോചിക്കുന്നതായും അനുഭവപ്പെടുന്നു . ശീതോഷണങ്ങളിൽ നിന്ന് ബീജത്തെ സംരക്ഷിക്കാനാണ് ഇതന്ന് ശാസ്ത്രം പറയുന്നു'


*അമിത ചൂടോ തണുപ്പോ ഏറ്റാൽ   ബീജ നശിക്കും . ചൂടുകാലത്ത് സഞ്ചിയുടെ വികാസം അതികമുള്ളചൂട് വായുവിൽ ലയിക്കാനും താപനില കുറയാനും ഇടവരുത്തു ന്നു . ഇങ്ങനെ ബീജത്തെ നാശത്തിൽ നിന്ന്  സംരക്ഷിക്കുന്ന സാഹചര്യത്തിനനുസരിച്ചു സഞ്ചിയുടെ നിലപാടിൽ മാറ്റം സൃഷട്ടിക്കുന്നശക്തിയേത് ? ഒരു ശക്തിയുടെയും ഇടപെടൽ കൂടാതെ പ്രകൃത്യം നടക്കുന്നതാണ് ഈ പ്രക്രിയയെങ്കിൽ വളരെ കൃത്യമായി ഒരുതവണപോലും മാറ്റമില്ലാതെ ഇതു നടക്കുമെന്നു വിശ്വസിക്കാനാവുമോ* ? *വിശാലമായ അർത്ഥത്തിൽ ഇങ്ങനെ ഒരു ചോദ്യം ഉന്നയി ക്കാം പ്രകൃതിയെന്ന വാക്കിനർത്ഥമെന്ത്* ?

 *അണ്ഡവും ബീജവും യോജിച്ചു കഴിഞ്ഞാൽ പിന്നീട് നടക്കുന്ന പ്രവർത്തനവും അൽഭുതാവഹമാണ് , അണ്ഡവാഹിനിക്കുഴലിൽ വെച് ബീജസങ്കലനം നടന്ന ഭ്രൂണം ( ബീജസങ്കലനം നടന്ന അണ്ഡം ഭ്രൂണ മെന്ന പേരിലാണ് പിന്നീട് അറിയപ്പെടുന്നത് ) ഒരാഴ്ചത്തെ യാത്രക്കു ശേഷമാണു ഗർഭാശയത്തിൽ എത്തുന്നത് , അണ്ഡവാഹിനിക്കുഴലി നുള്ളിൽ സ്ഥിതിചെയ്യുന്ന ചെറുനാരുകളുടെ ചലനം മൂലമാണത്ര ഭ്രൂണം മന്ദം മന്ദം ഗർഭാശയത്തിലേക്ക് നീങ്ങുന്നത്* ,

*ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭാശയത്തിന്റെ ഉൾഭിത്തികൾ ബലിഷ്ഠവും രക്തനിബിഡവുമാക്കി സജ്ജീകരിക്കപ്പെട്ടിട്ടുണ്ടാകും . ഭ്രൂത്തിന്റെ ക്രമാനുഗതമായ വളർച്ചക്കും ഘട്ടം ഘട്ടമായ വികാസത്തിനും ഇതാവശ്യമാണ് , ബീജവും അണ്ഡവും തമ്മിൽ നടന്ന സങ്കലനം കഴിഞ്ഞ് ഏതാണ്ട് പത്ത് ദിവസം കഴിയുമ്പോൾ ഗർഭാശയത്തി നകത്ത് വെച്ച് ഭ്രൂണത്തിന്റെ പുറത്തെ കുട്ടിയേറിയ ആവരണം പൊട്ടി പോകുന്നു . അതോടൊപ്പം കവിരലുകൾ പോലുള്ള ഒരു സാധനം അഥവാ ' സ്പർശിനികൾ ' പുറത്തേക്കു വരുന്നു . അവയുടെ സഹായ തോടുകൂടിയാണ് ഭ്രൂണം ഗർഭാശയത്തിൽ പറ്റിപ്പിടിച്ച് ആവശ്യമായ പോഷകാംശങ്ങൾ ഉള്ളിലേക്കു വലിച്ചെടുക്കുന്നത് . ആദ്യമാദ്യം ഭ്രൂണത്തിന്റെ പുറത്തുള്ള എല്ലാ സ്പർശിനികളിൽ കൂടിയും പോഷകംഉൾക്കൊള്ളാമെങ്കിലും രണ്ട് മാസത്തിനു ശേഷം ഭ്രൂണത്തെ മാതാ വിന്റെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന ' പ്ളസണ്റ' എന്നു പറയപ്പെടുന്ന മറുപിള്ളയിൽ നിന്നു മാത്രം പോഷകം ഉൾകൊള്ളുകയും മറ്റു സ്പർശിനികൾ നിഷ്ക്രിയമാവുകയും ചെയ്യുന്നു . ഗ്രൂണത്തിന്റെ ഒരു ഭാഗം ശിശുവായും കുറെ ഭാഗം മറുപിള്ളയായും ബാക്കി ഭാഗം ശിശുവിനെ പരിരക്ഷിക്കാനുള്ള ഉറയായും രൂപാന്തരപ്പെടുകയാണ് *-


  . മാതാവിന്റെ രക്തത്തിൽ നിന്നാണ് ശിശുവിന് വേണ്ട ാ ഓക്സിജനും പോഷക വസ്തുവും ലഭിക്കുന്നത് . പക്ഷേ മാതാവിന്റെ രക്തം  നേർക്കുനേരെ ശിശുവിന് നൽകപ്പെടുകയല്ല . മാതൃ രക്തത്തിൽ നിന്ന് ശിവിന് അപായകരമായി തീരുന്ന ഘടകങ്ങൾ നീക്കികളഞ്ഞ ശേഷം ശിശുവിന് അനുയോജ്യവും ആവശ്യമായ പോഷകങ്ങളും
 ഓക്സിജനും നൽകപ്പെടുകയാണു ചെയ്യുന്നത് . മറുപിള്ളയാണ് ഈ ധർമ്മം നിർവ്വഹിക്കുന്നത് .

 *ശിശുവിനെ ആവരണം ചെയ്തിരിക്കുന്ന സഞ്ചിയിൽ നേർത്ത ധാരാളം ദ്രാവകം ഉണ്ടായിരിക്കും . ശിശുവിന് സ്വതന്ത്രമായി ചലിക്കു ന്നതിനും വളരുന്നതിനും മാതാവിന്റെ ഉദരത്തിനേൽക്കുന്ന ചലനങ്ങളും മർദ്ദനങ്ങളും ശിശുവിനെ ബാധിക്കാതിരിക്കുന്നതിനുമാണിത് . പക്ഷേ ഈ വെള്ളത്തിൽ മുങ്ങിക്കിടന്നിട്ടും ശിശുവിന്റെ ജീവനെ അത് ബാധി ക്കുന്നില്ല . യാതൊരു ഹാനിയും സംഭവിക്കാതെ അതു വളരുന്നു . പുറം ലോകത്ത് വന്നുകഴിഞ്ഞാൽ കുറഞ്ഞ വെള്ളത്തിൽ അൽപ സമയം മുഖം കുത്തികിടന്നാൽ ശുദ്ധവായു ലഭിക്കാതെ മരണപ്പെട്ടുപോകുന്ന കുഞ്ഞ് ചെറു ദ്വാരം പോലുമില്ലാത്ത നിറയെ വെള്ളമുള്ള ഒരു സഞ്ചി ക്കുള്ളിൽ മാസങ്ങളോളം മുഖം കുത്തികിടന്നിട്ടും ജീവാപായം സംഭവിക്കുന്നില്ല . എന്തുകൊണ്ട് ? *
അഭൗമമായ ഒരു ശക്തിയുടെ സംരക്ഷണം ലഭിക്കുന്നത് കൊണ്ടു തന്നെ '

*ശിശുവിന്റെ സൃഷ്ടിപ്പിലും വളർച്ചയിലും ഒരു ശക്തിക്കും പങ്കില്ലെന്നും ആരുടെയും സംരക്ഷണവും നിയന്ത്ര ണവുമില്ലെന്നും വിശ്വസിക്കാനാവുമോ ? - മനുഷ്യൻ തന്റെ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ചു ചിന്തിച്ചാൽ  ഒരു മഹത്തായ ശക്തിയുടെ കൈകളാണു തന്റെ പിറവിയുടെയും വളർച്ചയും പിന്നിലുള്ളതെന്നും സംശയാതീതമായി കണ്ടെത്താവുന്നതാണ് . സ്യഷടാവിനെ അറിയാത്ത മനുഷ്യൻ സ്വശരീരത്തെ മനസ്സിലാക്കിയാൽ മതി* .

നാസ്തികത - കർത്തവ്യങ്ങളിൽ നിന്ന് ഒളിച്ചോട്ടം* ഭാഗം 1

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA





*നാസ്തികത - കർത്തവ്യങ്ങളിൽ നിന്ന് ഒളിച്ചോട്ടം* ഭാഗം 1
© Abid Al Lutfi Naeemi

ദൈവനിഷേധത്തിന്റെ പാരമ്യതയായ നാസ്തികത ഒരു പുതുമയുള്ള സംഗതിയാണെന്ന ധാരണ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ നിരീശ്വരവാദം എല്ലാക്കാലത്തും നിലനിന്നിരുന്നു എന്ന് മനസ്സിലാകും. ശാസ്ത്രീയ മാർഗങ്ങൾ വിജ്ഞാന ശേഖരണത്തിന് ഉപയോഗിച്ചു തുടങ്ങിയത് കൊണ്ട് നിരീശ്വരവാദത്തിന് ഒരു മേന്മയും യഥാർത്ഥത്തിൽ ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നുവെങ്കിൽ ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിക്കപ്പെടുന്നതിന് മുമ്പ് എല്ലാ സംസ്ക്കാരങ്ങളിലും ഇത്ര വ്യാപകമായി നിരീശ്വരവാദികളെ കാണാനാകുമായിരുന്നില്ല. ഏറ്റവും ശാസ്ത്രവിരുദ്ധമായ നിലപാടുകൾ കൈക്കൊണ്ടിരുന്ന അത്തരക്കാരെ പുച്ഛത്തോടെ കണ്ടിരുന്ന സാമൂഹികസാഹചര്യം പല സംസ്ക്കാരങ്ങളിലും നിലവിലുണ്ടായിരുന്നു എന്നത് പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും. നാസ്തികർ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ശാസ്ത്രീയ വിപ്ലവത്തിന് മുമ്പും ശേഷവുമൊക്കെ അവരുടെ സാന്നിദ്ധ്യം വായിച്ചെടുക്കാനാകും. അങ്ങനെയെങ്കിൽ ഒരാളെ നിരീശ്വരവാദിയാക്കുന്ന മൂലബിന്ദു എന്താണ് ? മാറിച്ചിന്തിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള ധൈര്യം എന്നാണ് ഇന്നത്തെ നിരീശ്വരവാദികൾ പറയുക. കാരണം ഇന്ന് യുക്തിവാദവും നിരീശ്വരവാദവും സമാനാർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടു വരുന്നു. ഇതാകട്ടെ തികച്ചും യുക്തിരഹിതമാണുതാനും... യുക്തിക്ക് നിരീശ്വരവാദവുമായി വിദൂരമായ ബന്ധം പോലുമില്ല. ഒരു ദൈവവിശ്വാസിക്കും തികഞ്ഞ യുക്തിവാദിയാകാം. ഈ വിനീതനായ ലേഖകൻ സ്വയം യുക്തിവാദി എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ലേഖകന്റെ യുക്തിപരമായ അപഗ്രഥനപ്രകാരം ഒരാൾ നാസ്തികനാകാനുള്ള പ്രധാനകാരണം അയാളുടെ അദർശപരമായ സ്വതന്ത്രതയോ ധീരതയോ അല്ല. ആ മൂലകാരണം ഒന്നാണ് - ഭയം. ഭയമാണ് ഒരാളെ യുക്തിവാദിയാക്കുന്നത്.

ഇത് മനസ്സിലാക്കണമെങ്കിൽ സമൂഹത്തിലെ ഡിഫോൾട്ട് (default) സാഹചര്യം മനസ്സിലാക്കണം. മതവിശ്വാസികൾ ഭൂരിപക്ഷമായ, മതവിശ്വാസം ഉഴുതുമറിച്ച വിളനിലത്തിലാണ് സമൂഹം എന്ന സംഗതി പടർന്നുപന്തലിച്ചു നിൽക്കുന്നത്. കാരണം, സമൂഹനിർമിതിയിൽ മതങ്ങൾ നിർവഹിച്ച ആഴത്തിലുള്ള പങ്ക് (ഏതു തരത്തിലായാലും); നിഷേധിക്കൽ നിസ്സംശയം വിഡ്ഢിത്തമായിത്തീരുന്ന ഒരു പച്ച യാഥാർത്ഥ്യമാണ്. അങ്ങനെയുള്ള സാമൂഹികാന്തരീക്ഷത്തിൽ വളർന്നു വരുന്ന ഒരു ടിപിക്കൽ വ്യക്തി പൊതുവേ ബാല്യം മുതലേ ദൈവവിശ്വാസവും മതപരമായ ചട്ടക്കൂടുകളുമായിട്ടാണ് വളർന്നുവരുന്നത്. അയാളുടെ മനസ്സിലെ നന്മ - തിന്മകൾ സ്വന്തം മതത്താൽ നിർവചിക്കപ്പെട്ടതായിരിക്കും. കുട്ടിക്കാലം മുതലേ അവന്റെ വ്യക്തിത്വം രൂപപ്പെട്ടത് മതബോധനത്തിലൂടെയാവും. അപരനെ ദ്രോഹിച്ചാൽ ദൈവം ശിക്ഷിക്കുമെന്ന ഭയവും, മാതാപിതാക്കളെ ബഹുമാനിച്ചാൽ ദൈവം കടാക്ഷിക്കുമെന്ന പ്രതീക്ഷയും, അധ്യാപകനെ ബഹുമാനിച്ചാൽ ജീവിതത്തിൽ വിജയിക്കുമെന്ന ഉറപ്പും, സമൂഹത്തിനും സമുദായത്തിനും ഗുണം ചെയ്യൽ സ്വകർത്തവ്യമാണെന്ന ബോധവും, മാതാപിതാക്കളും സമൂഹവും നിരന്തരബോധനപ്രക്രിയയിലൂടെ (ബോധപൂർവമോ അല്ലാതെയോ) ഒരു കുട്ടിയുടെ മനസ്സിൽ സന്നിവേശിപ്പിക്കുന്നു. കുട്ടികൾ പൊതുവെ നിഷ്ക്കളങ്കരായതിനാൽ ഇതവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നില്ല. നന്മകൾ നിറഞ്ഞതും തിന്മകൾ കുറഞ്ഞതുമായ ഒരു ബാല്യമാണ് ബഹുഭൂരിഭാഗവും അനുഭവിക്കുക. അത്ര ഗുരുതരമായ തെറ്റുകളൊന്നും കുട്ടികൾ ചെയ്യാറില്ല. ഇനി ഒരുപക്ഷെ കുട്ടികൾ തെറ്റുകൾ ചെയ്താൽ തന്നെയും നാമവരെ ഒരു പരിധിയിൽ കൂടുതൽ കുറ്റവാളികളായി കാണാറില്ല. അതുകൊണ്ടുതന്നെ, സ്വന്തം പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ഭാരം ബാല്യത്തിൽ നാം അനുഭവിക്കുന്നില്ല. പക്ഷെ, കുട്ടി യുവത്വത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ഈ അവസ്ഥ മാറുന്നു.

ഇസ്‌ലാമിലാകട്ടെ, മതനിർദേശങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളെയും സ്പർശിക്കുന്ന നിയമങ്ങൾ ഇസ്‌ലാമിൽ ഉള്ളതിനാൽ എല്ലാ സമയത്തും മതനിയമങ്ങളെ സൂക്ഷിക്കേണ്ടിവരുന്നു. സമൂഹത്തിൽ ഇടപഴകുന്ന ഒരു മുസ്‌ലിംയുവാവിന് ഈ നിയമങ്ങൾ മുഴുവനും പാലിക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ട് തോന്നാനിടയുണ്ട്. പ്രത്യേകിച്ച് വേണ്ടത്ര, വേണ്ട രൂപത്തിൽ മതബോധം ഇല്ലാത്തവർക്ക്. സ്കൂൾ, കോളേജ് പഠനവേളയിൽ സഹപാഠികളോട് ഇടപഴകുമ്പോൾ പരസ്ത്രീപുരുഷസമ്പർക്ക സംബന്ധിയായ ഇസ്‌ലാമിക നിയമങ്ങൾ ഭാരമായി മാറുന്നു. പണമിടപാടുകളിൽ പലിശയും ഇടപാടിലെ കൃത്യതയും ബുദ്ധിമുട്ടായിത്തോന്നാൻ തുടങ്ങുന്നു. പലപ്പോഴും വീട്ടിൽ കള്ളം പറയേണ്ടിവരുന്നു. പ്രഭാത നിസ്ക്കാരം ബുദ്ധിമുട്ടാകുന്നു. പള്ളിയിൽ സംഘടിതനിസ്ക്കാരത്തിന് പോകൽ വിലങ്ങുതടിയാകുന്നു. മറ്റ് മതചടങ്ങുകൾ ചതുർത്ഥി. സിനിമകളിൽ കണ്ടുപരിചയിച്ച നായകസങ്കൽപങ്ങളെ പോലെ അർമാദിക്കാനാകുന്നില്ല. അനാവശ്യചിന്തകൾ മനം കീഴടക്കുന്നു. ആകെക്കൂടെ മുമ്പ് പഠിച്ച മതനിയമങ്ങൾക്കും താൻ സ്വപ്നം കാണുന്ന സ്‌റ്റൈലിഷ് , അടിപൊളി ജീവിതത്തിനുമിടയിൽ ഒരു സംഘർഷം രൂപപ്പെടാൻ തുടങ്ങുന്നു. ഇന്നത്തെ കാലത്തെ ബഹുഭൂരിഭാഗം യുവതയും ഈ മാനസികസംഘർഷം അനുഭവിക്കുന്നുണ്ട് എന്നത് അവരോടുള്ള ആശയവിനിമയത്തിൽ നിന്ന് ലേഖകന് മനസ്സിലായിട്ടുണ്ട്.

ചലച്ചിത്രങ്ങളിലൂടെ, തെറ്റായ സന്ദേശങ്ങൾ നൽകുന്ന കലാരൂപങ്ങളിലൂടെ തെറ്റുകളുടെ കാൽപനികവൽക്കരണവും സൗന്ദര്യവൽക്കരണവും തകൃതിയായി നടക്കുന്നു. പ്രണയമാണ് സിനിമകളിലെ പ്രധാന പ്രമേയം. അതാകട്ടെ സകല സീമകളും ലംഘിച്ച് അധ്യാപികയെ വരെ പ്രണയപാത്രമാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ആരെയും കൊതിപ്പിക്കുന്ന തരത്തിലാണ് പ്രണയം അവതരിപ്പിക്കപ്പെടുന്നത്. ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം പ്രണയമാണെന്നും അത് ഏറ്റവും മനോഹരമായ വികാരമാണെന്നും സിനിമകൾ പഠിപ്പിക്കുന്നു. ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചില്ലെങ്കിൽ ജീവിതം തന്നെ പരാജയമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ചെറുപ്പക്കാരുണ്ട്. സിനിമകൾ പലതരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ ചില നല്ല സന്ദേശങ്ങൾ നൽകുന്നതായി (പറയപ്പെടുന്ന) സിനിമകൾ ചൂണ്ടിക്കാണിച്ച് സിനിമകളെ ന്യായീകരിക്കുന്ന അവസ്‌ഥയുമുണ്ട്. വിവാഹത്തിനു മുമ്പ് ഉറപ്പായും കാണേണ്ടതായി ഒരു സിനിമയെ പരിചയപ്പെടുത്തിയ ഒരു കൂട്ടുകാരൻ ലേഖകനുണ്ടായിരുന്നു ( അവനുള്ള പണി കൊടുത്തിട്ടുണ്ട് ). മറ്റൊരു വിദ്യാർത്ഥി തന്റെ ഏറ്റവും വലിയ ആഗ്രഹമായി പറഞ്ഞത് പ്രണയിച്ച് വിവാഹം കഴിക്കുക എന്നതാണ്. ഓരോ വ്യക്തിക്കും പൂർണരൂപത്തിൽ അനുയോജ്യയായ ഒരു ഇണയുണ്ട് എന്നാണ് യുവാക്കളുടെ ധാരണ. എന്നാൽ ഒരു വ്യക്തിയും പൂർണനല്ലെന്നും തനിക്കോ തന്റെ ഇണക്കോ ഒരിക്കലും പൂർണത കൈവരിക്കാനാവില്ല എന്നുമുള്ള ജീവിതസത്യം വിസ്മരിക്കപ്പെടുന്നു. സ്നേഹിക്കുന്നവളെ വിവാഹം കഴിക്കുന്നതിനെക്കാൾ പ്രധാനമാണ് വിവാഹം കഴിച്ചവളെ സ്നേഹിക്കുക എന്നത്. പക്ഷെ, ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്നത് വിവാഹത്തിനു മുൻപേ ക്രിക്കറ്റിലേതു പോലെ LBW ആയി ഔട്ടാവാനാണ് - Love Before Wedding.

ഇങ്ങനെ, ഒരു നൂറ് കാര്യങ്ങൾക്ക് മതം തടസ്സമാണ്. ഇനി മതനിയമങ്ങളെ മറികടന്ന് ഇവയൊക്കെ ചെയ്താൽ തന്നെ മനസ്സാക്ഷിക്കുത്ത് അനുഭവിക്കേണ്ടിവരും. പരലോകവും ശിക്ഷയുമൊക്കെ പറഞ്ഞ് ഉസ്താദുമാർ ഭയപ്പെടുത്തുകയും ചെയ്യുന്നു. പുറത്തുകടക്കാനുള്ള ഏറ്റവും വലിയ എളുപ്പവഴിയാണ് നിരീശ്വരവാദം. മതത്തെ തള്ളുന്നതോടെ താൽക്കാലികമായി ഒരു മനസ്സമാധാനം. ദൈവമില്ലെങ്കിൽ തനിക്ക് തോന്നുന്നതൊക്കെ ചെയ്യാമല്ലോ, ശിക്ഷിക്കാൻ ആരുമില്ല (രക്ഷിക്കാനും അരുമില്ലാതാകുന്നു എന്നത് തൽക്കാലം മനസ്സിൽ വരുന്നില്ല) പക്ഷെ, മതത്തെ തള്ളുന്നതിനാണ് ഏറ്റവും വലിയ ശിക്ഷ എന്ന് ഈ എക്സ്-മതവിശ്വാസികൾ ചിന്തിക്കുന്നുമില്ല. അതായത് മതനിയമങ്ങൾ പ്രകാരമുള്ള ശിക്ഷകൾ ഭയന്ന് മതത്തിന് പുറത്തു പോകുന്നു ; എന്നാൽ മതനിരാസമാണ് മതത്തിലെ ഏറ്റവും വലിയ പാപം എന്നത് മറക്കുകയും ചെയ്യുന്നു. ഒരിക്കൽ പുറത്തുപോയാൽ പിന്നെ ഒരു സ്വാതന്ത്ര്യമൊക്കെ അനുഭവിക്കുന്നതായി തോന്നും എന്നത് വാസ്തവമാണ്. അടുത്തപടി, മറ്റുള്ളവർ ചോദിക്കുമ്പോൾ മറുപടി പറയാൻ തന്റെ മതനിരാസത്തിനും നിരീശ്വരവാദത്തിനും 'തെളിവുകൾ' കണ്ടെത്തുകയും അവ കണ്ടിടത്തൊക്കെ ബുദ്ധിജീവി ചമഞ്ഞ് വച്ചുകാച്ചുകയും ചെയ്യുക എന്നതാണ്.

ഇനി മറ്റൊരു വിഭാഗം - നിരീശ്വരവാദത്തെ യാദൃശ്ചികമായി പരിചയപ്പെടുകയും പിന്നീട് അതിന്റെ താൽക്കാലിക മാനസിക സുഖങ്ങളും തെറ്റായ സുരക്ഷിതത്വബോധവും മനസ്സിൽ കണ്ട് നിരീശ്വരവാദത്തിലേക്ക് മതംമാറുകയും ചെയ്യുന്നവരാണ്. ലേഖകന്റെ അഭിപ്രായത്തിൽ നാസ്തികരായി മാറുന്ന മുസ്‌ലിംയുവാക്കളിൽ ബഹുഭൂരിഭാഗവും ഇപ്രകാരം ഭയം കാരണം 'മനംമാറ്റം' സംഭവിക്കുന്നവരാണ്. (മതത്തിന്റെ തെറ്റായ ഉപയോഗം കണ്ട് മനംമടുക്കുകയോ അനാചാരങ്ങൾ കണ്ട് സഹികെടുകയോ ചെയ്ത് നാസ്തികരാകുന്നവർ ഇതരമതങ്ങളിലാണ് കൂടുതൽ) തെളിവുകൾ കണ്ടോ ചിന്തിച്ചോ നാസ്തികരാവുകയല്ല, നാസ്തികരായ ശേഷം ന്യായീകരണത്തിന് തെളിവന്വേഷിക്കുകയാണ് ഇവരുടെ പരിപാടി. പലരും നാസ്തിക സംഘടനകളിലൊന്നും അംഗങ്ങളായില്ലെങ്കിലും മനസ്സിൽ നിരീശ്വരവാദം കുറഞ്ഞും കൂടിയുമൊക്കെ താൽക്കാലിക സുഖം അന്വേഷിക്കുന്നവരാണ്. എന്നല്ല, പൂർണാർത്ഥത്തിൽ നാസ്തികരായി അതിന്റെ പ്രചാരകരായവരെക്കാൾ കൂടുതൽ മനസ്സിൽ ഇടയ്ക്കിടെ നിരീശ്വരവാദം കടന്നുവരുന്ന ദുർബലമനസ്ക്കരെക്കൂടെ ലക്ഷ്യം വച്ചാണ് ഈ ലേഖനം എഴുതപ്പെട്ടിട്ടുള്ളത്. അവരോട് പറയാനുള്ളത് - നിങ്ങളുടെ മനുഷ്യൻ എന്ന നിലയിലുള്ള കർത്തവ്യമാണ് മതനിയമങ്ങൾ മുമ്പോട്ടുവയ്ക്കുന്നത്. അതിൽ നിന്ന് താൽക്കാലികമായി കപടസുരക്ഷിതത്വം തോന്നുക എന്നതല്ലാതെ നിരീശ്വരവിശ്വാസം കൊണ്ട് യാതൊരു പ്രയോജനവുമില്ല. മാത്രമല്ല, മുൻപത്തെക്കാൾ ഗുരുതരമായ പാപത്തിൽ നിങ്ങൾ ആപതിക്കുകയും ചെയ്യും. നിരീശ്വരചിന്താഗതി കൊണ്ട് സ്വാതന്ത്ര്യം തോന്നും എന്നത് ശരിയാണ്. പക്ഷെ, അതു കൊണ്ട് ഉള്ള ദൈവം ഇല്ലാതാകാൻ പോകുന്നില്ല. മതസത്യങ്ങൾ അപ്രത്യക്ഷമാവുകയുമില്ല. താൽക്കാലിക സുരക്ഷിതത്വമൊക്കെ തോന്നിയ ശേഷം യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ - ദൈവസന്നിധിയിലെത്തുമ്പോൾ - വിരൽ കടിച്ചിട്ട് കാര്യമില്ല.

തുടരും......

ഇസ്ലാം:ഭാഗം 4 *മനുഷ്യൻ ഒരു മഹാത്ഭുതം*

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

ഭാഗം 4
*മനുഷ്യൻ ഒരു മഹാത്ഭുതം*

 *അണ്ഡവും ബീജവും സങ്കലിച്ചാണു മനുഷ്യൻ ജനിക്കുന്നത് . പക്ഷെ എങ്ങനെ മനുഷ്യൻ തന്റെ സ്വന്തം സൃഷ്ടിപ്പും വളർച്ചയും മനസിലാക്കുമ്പോൾ വിസ്മയഭരിതനാവുന്നു . പലരും ചിന്തിക്കാൻ പ്രേരിതനാവുന്നു . ആ ചിന്ത ഒരു ബുദ്ധിമാനെ സൃഷ്ടാവിലേക്കെത്തി ക്കുന്നു* '

 നാം എങ്ങനെ ഉണ്ടായി . “ മാതാപിതാക്കളുടെ സംയോഗത്തെ തുടർന്നു മാതാവു ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തു എന്ന ലളിതമായ ഉത്തരമാണ് പെട്ടന്നു നൽകാനുണ്ടാവുക . പക്ഷെസംയോഗത്തെ തുടർന്നു നടക്കുന്ന ഗർഭധാരണത്തിന്റെ വിശതമായ ചിത്രത്തിലേക്കു കണ്ണോടിച്ചാൽ ആരും വിസ്മയഭരിതരാവും .

സംയോഗം മൂലം ഗർഭാശയമുഖത്തു നിക്ഷേപിക്കപ്പെടുന്ന ശുക്ള ത്തിൽ 100 ലക്ഷം മുതൽ 500 ലക്ഷം വാര പുരുഷബീജങ്ങൾ അടക്കി യിരിക്കുമെന്നു കണക്കാക്കപ്പെടുന്നു . തവളക്കുഞ്ഞിന്റെ രൂപത്തിൽ ഉരുണ്ടതലയും നേർത്ത വാലുമുള്ള ബീജം 10000 എണ്ണം കൂട്ടിചേർന്നാൽപോലും സാധാരണ ദൃഷ്ടിയിൽ പതിയാത്തവിധം വളരെ ചെറു താണ് , ഗർഭാശയമുഖത്ത് പതിച്ചാലുടൻ ഗർഭാശയത്തിലേക്കും അവിടെ നിന്ന് അണ്ഡവാഹിനിക്കുഴലിലേക്കും ബീജങ്ങൾ തിരക്കിട്ടു യാത്ര നടത്തുന്നു . ഒരു നീന്തൽ മത്സരം . ഈ മത്സരത്തിൽ കൂറെ ബീജങ്ങൾ ഇടക്ക് തളർന്നു വീഴും . ഒട്ടു വളരയെണ്ണം അണ്ഡവാഹിനിയുടെ . വിസ്താരമേറിയ സ്ഥലത്ത് ലക്ഷ്യസ്ഥാനത്തിന് സമീപതെത്താം.

 മാസത്തിലൊരിക്കൽ ഒരു അണ്ഡം സ്ത്രീയുടെ അണ്ഡാശയത്തിൽ നിന്നു വേർപെട്ട് അണ്ഡവാഹിനിയിലെത്തുന്നു . ഇത് പുരുഷ ബീജത്തെ പ്രതീക്ഷിച്ച് അണ്ഡവാഹിനിയുടെ വിസ്താരമേറിയ സ്ഥലത്ത് കാത്ത് കിടക്കുകയായിരിക്കും . പുരുഷബീജമാണു നേരത്തെ എത്തുന്നതെങ്കിൽ അത് അണ്ഡത്തിന്റെ വരവും കാത്തിരിക്കുന്നു . അണ്ഡത്തെ ആദ്യം കണ്ടുമുട്ടുന്ന പുരുഷബീജം അണ്ഡബിത്തി തുളച്ചു അകത്ത് കടക്കുന്നു .

 അതോടെ അതിന്റെ നീണ്ട വാൽ തലയിൽ നിന്നും  വേർപെടുന്നു . ആദ്യത്തെ ബീജം അണ്ഡത്തിൽ പ്രവേശിച്ചു കഴിഞ്ഞാലുടൻ അണ്ഡഭിത്തിക്ക് കുട്ടികൂടുകയും മറ്റൊരു പുരുഷ ബീജത്തിന്റെ പ്രവേശനം തന്മൂലം തടയപെടുകയും ചെയ്യുന്നു'



 ഒരറ്റ ബീജമേ   ഗർഭധാരണത്തിനായി അണ്ഡത്തിനാവശ്യമുള്ളൂ . പക്ഷെ അഞ്ച് കോടി ബീജങ്ങൾ ഒരേ സമയം അണ്ഡത്തെ കൈവശപ്പെടുത്താനായി മത്സരിക്കുകയും ഒന്നൊഴികെ മറ്റാല്ലാം പരാജയപ്പെടുകയും ചെയ്യുന്നു' ഈ ബീജങ്ങളിൽ നിന്ന് ഏറ്റവും പ്രാപ്തിയും യോഗ്യതയുമുള്ളതു തെരഞ്ഞെടുക്കാൻ ഒരുക്കപ്പെട്ടതാണ് ഈ മത്സരമെന്നു ശാസ്ത്രം അഭിപ്രായപ്പെടുന്നു .

*ഇത്രയും ആസൂത്രിതവും സൂക്ഷ്മവുമായ സംവിധാനം കേവലം യാദ്യശ്ചികമാണോ എന്ന ചോദ്യത്തിനു മുമ്പിൽ പക്ഷേ ശാസ്ത്രം മൗനമവലംബിക്കുകയാണ് . തീർച്ചയായും ശക്തനായൊരു സൂത്രധാരകൻ ഇതിനു പിന്നിലുണ്ടെന്നു ബുദ്ധിയുള്ള എതു മനുഷ്യനും സമ്മതിക്കും*

 പുറമെ നിന്നു വരുന്ന വസ്തുക്കളെ പുറം തള്ളുകയാണ് ശരീരത്തിന്റെ സ്വഭാവം . പാക്ഷ ബീജത്തിന്റെ കാര്യത്തിൽ ഈ സ്വഭാവം കാണിക്കാത്തതെന്തുകൊണ്ടെന്നു ശാസ്ത്രം അത്ഭുതത്തോടെ ചോദിക്കുമ്പോൾ ഖുർ ആൻ അത് ഇങ്ങനെ വിശദീകരിക്കുന്നു

 ' ലോകനാഥന്റെ നാമത്തിൽ നീ വായിക്കുക മനുഷ്യവർഗത്തെ അവൻ  പറ്റിപ്പിടിക്കുന്നപിണ്ഡത്തിൽന്ന് സൃഷ്ടിച്ച് അതു പിണ്ഡത്തിന് പറ്റിപിടി ക്കാനുള്ള ശക്തിയും പ്രേരണയും അല്ലാഹു നൽകി (അൽ ഖലം)


 ഇനി ഗർഭാശയമുഖത് സ്രവിക്കുന്ന പുരുഷബീജമടങ്ങുന്ന ശുക്ളത്തെ എത്ര ഭദ്രമായും സുരക്ഷിതമായുമാണ് അല്ലാഹു സംരക്ഷിച്ചതെന്നു നോക്കു.
 പുരുഷബീജം ഉൽപാദിപ്പിക്കുന്ന വൃഷ്ണങ്ങളെ പ്രത്യേകമായൊരു സഞ്ചിയിലാണ് സൂക്ഷിച്ചിരിക്കുന്നത് . ഈ സഞ്ചി അതിന്റെ വലിപ്പം സ്വയം വ്യത്യാസപ്പെടുന്ന വിധമാണ് സജ്ജീകരിച്ചിരിക്കുന്നത് , ഇത്  വേനൽകാലങ്ങളിൽ വികസിക്കുന്നതായും തണുപ്പുകാലങ്ങളിൽ സങ്കോചിക്കുന്നതായും അനുഭവപ്പെടുന്നു . ശീതോഷണങ്ങളിൽ നിന്ന് ബീജത്തെ സംരക്ഷിക്കാനാണ് ഇതന്ന് ശാസ്ത്രം പറയുന്നു'


*അമിത ചൂടോ തണുപ്പോ ഏറ്റാൽ   ബീജ നശിക്കും . ചൂടുകാലത്ത് സഞ്ചിയുടെ വികാസം അതികമുള്ളചൂട് വായുവിൽ ലയിക്കാനും താപനില കുറയാനും ഇടവരുത്തു ന്നു . ഇങ്ങനെ ബീജത്തെ നാശത്തിൽ നിന്ന്  സംരക്ഷിക്കുന്ന സാഹചര്യത്തിനനുസരിച്ചു സഞ്ചിയുടെ നിലപാടിൽ മാറ്റം സൃഷട്ടിക്കുന്നശക്തിയേത് ? ഒരു ശക്തിയുടെയും ഇടപെടൽ കൂടാതെ പ്രകൃത്യം നടക്കുന്നതാണ് ഈ പ്രക്രിയയെങ്കിൽ വളരെ കൃത്യമായി ഒരുതവണപോലും മാറ്റമില്ലാതെ ഇതു നടക്കുമെന്നു വിശ്വസിക്കാനാവുമോ* ? *വിശാലമായ അർത്ഥത്തിൽ ഇങ്ങനെ ഒരു ചോദ്യം ഉന്നയി ക്കാം പ്രകൃതിയെന്ന വാക്കിനർത്ഥമെന്ത്* ?

 *അണ്ഡവും ബീജവും യോജിച്ചു കഴിഞ്ഞാൽ പിന്നീട് നടക്കുന്ന പ്രവർത്തനവും അൽഭുതാവഹമാണ് , അണ്ഡവാഹിനിക്കുഴലിൽ വെച് ബീജസങ്കലനം നടന്ന ഭ്രൂണം ( ബീജസങ്കലനം നടന്ന അണ്ഡം ഭ്രൂണ മെന്ന പേരിലാണ് പിന്നീട് അറിയപ്പെടുന്നത് ) ഒരാഴ്ചത്തെ യാത്രക്കു ശേഷമാണു ഗർഭാശയത്തിൽ എത്തുന്നത് , അണ്ഡവാഹിനിക്കുഴലി നുള്ളിൽ സ്ഥിതിചെയ്യുന്ന ചെറുനാരുകളുടെ ചലനം മൂലമാണത്ര ഭ്രൂണം മന്ദം മന്ദം ഗർഭാശയത്തിലേക്ക് നീങ്ങുന്നത്* ,

*ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭാശയത്തിന്റെ ഉൾഭിത്തികൾ ബലിഷ്ഠവും രക്തനിബിഡവുമാക്കി സജ്ജീകരിക്കപ്പെട്ടിട്ടുണ്ടാകും . ഭ്രൂത്തിന്റെ ക്രമാനുഗതമായ വളർച്ചക്കും ഘട്ടം ഘട്ടമായ വികാസത്തിനും ഇതാവശ്യമാണ് , ബീജവും അണ്ഡവും തമ്മിൽ നടന്ന സങ്കലനം കഴിഞ്ഞ് ഏതാണ്ട് പത്ത് ദിവസം കഴിയുമ്പോൾ ഗർഭാശയത്തി നകത്ത് വെച്ച് ഭ്രൂണത്തിന്റെ പുറത്തെ കുട്ടിയേറിയ ആവരണം പൊട്ടി പോകുന്നു . അതോടൊപ്പം കവിരലുകൾ പോലുള്ള ഒരു സാധനം അഥവാ ' സ്പർശിനികൾ ' പുറത്തേക്കു വരുന്നു . അവയുടെ സഹായ തോടുകൂടിയാണ് ഭ്രൂണം ഗർഭാശയത്തിൽ പറ്റിപ്പിടിച്ച് ആവശ്യമായ പോഷകാംശങ്ങൾ ഉള്ളിലേക്കു വലിച്ചെടുക്കുന്നത് . ആദ്യമാദ്യം ഭ്രൂണത്തിന്റെ പുറത്തുള്ള എല്ലാ സ്പർശിനികളിൽ കൂടിയും പോഷകംഉൾക്കൊള്ളാമെങ്കിലും രണ്ട് മാസത്തിനു ശേഷം ഭ്രൂണത്തെ മാതാ വിന്റെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന ' പ്ളസണ്റ' എന്നു പറയപ്പെടുന്ന മറുപിള്ളയിൽ നിന്നു മാത്രം പോഷകം ഉൾകൊള്ളുകയും മറ്റു സ്പർശിനികൾ നിഷ്ക്രിയമാവുകയും ചെയ്യുന്നു . ഗ്രൂണത്തിന്റെ ഒരു ഭാഗം ശിശുവായും കുറെ ഭാഗം മറുപിള്ളയായും ബാക്കി ഭാഗം ശിശുവിനെ പരിരക്ഷിക്കാനുള്ള ഉറയായും രൂപാന്തരപ്പെടുകയാണ് *-


  . മാതാവിന്റെ രക്തത്തിൽ നിന്നാണ് ശിശുവിന് വേണ്ട ാ ഓക്സിജനും പോഷക വസ്തുവും ലഭിക്കുന്നത് . പക്ഷേ മാതാവിന്റെ രക്തം  നേർക്കുനേരെ ശിശുവിന് നൽകപ്പെടുകയല്ല . മാതൃ രക്തത്തിൽ നിന്ന് ശിവിന് അപായകരമായി തീരുന്ന ഘടകങ്ങൾ നീക്കികളഞ്ഞ ശേഷം ശിശുവിന് അനുയോജ്യവും ആവശ്യമായ പോഷകങ്ങളും
 ഓക്സിജനും നൽകപ്പെടുകയാണു ചെയ്യുന്നത് . മറുപിള്ളയാണ് ഈ ധർമ്മം നിർവ്വഹിക്കുന്നത് .

 *ശിശുവിനെ ആവരണം ചെയ്തിരിക്കുന്ന സഞ്ചിയിൽ നേർത്ത ധാരാളം ദ്രാവകം ഉണ്ടായിരിക്കും . ശിശുവിന് സ്വതന്ത്രമായി ചലിക്കു ന്നതിനും വളരുന്നതിനും മാതാവിന്റെ ഉദരത്തിനേൽക്കുന്ന ചലനങ്ങളും മർദ്ദനങ്ങളും ശിശുവിനെ ബാധിക്കാതിരിക്കുന്നതിനുമാണിത് . പക്ഷേ ഈ വെള്ളത്തിൽ മുങ്ങിക്കിടന്നിട്ടും ശിശുവിന്റെ ജീവനെ അത് ബാധി ക്കുന്നില്ല . യാതൊരു ഹാനിയും സംഭവിക്കാതെ അതു വളരുന്നു . പുറം ലോകത്ത് വന്നുകഴിഞ്ഞാൽ കുറഞ്ഞ വെള്ളത്തിൽ അൽപ സമയം മുഖം കുത്തികിടന്നാൽ ശുദ്ധവായു ലഭിക്കാതെ മരണപ്പെട്ടുപോകുന്ന കുഞ്ഞ് ചെറു ദ്വാരം പോലുമില്ലാത്ത നിറയെ വെള്ളമുള്ള ഒരു സഞ്ചി ക്കുള്ളിൽ മാസങ്ങളോളം മുഖം കുത്തികിടന്നിട്ടും ജീവാപായം സംഭവിക്കുന്നില്ല . എന്തുകൊണ്ട് ? *
അഭൗമമായ ഒരു ശക്തിയുടെ സംരക്ഷണം ലഭിക്കുന്നത് കൊണ്ടു തന്നെ '

*ശിശുവിന്റെ സൃഷ്ടിപ്പിലും വളർച്ചയിലും ഒരു ശക്തിക്കും പങ്കില്ലെന്നും ആരുടെയും സംരക്ഷണവും നിയന്ത്ര ണവുമില്ലെന്നും വിശ്വസിക്കാനാവുമോ ? - മനുഷ്യൻ തന്റെ സ്വന്തം സൃഷ്ടിപ്പിനെക്കുറിച്ചു ചിന്തിച്ചാൽ  ഒരു മഹത്തായ ശക്തിയുടെ കൈകളാണു തന്റെ പിറവിയുടെയും വളർച്ചയും പിന്നിലുള്ളതെന്നും സംശയാതീതമായി കണ്ടെത്താവുന്നതാണ് . സ്യഷടാവിനെ അറിയാത്ത മനുഷ്യൻ സ്വശരീരത്തെ മനസ്സിലാക്കിയാൽ മതി* .

മിഅറാജ് നോമ്പ്

*❓റജബ് 27ന് നോമ്പ് അനുഷ്ടിക്കൽ സുന്നത്താണോ...?*
➖➖➖➖➖➖➖➖➖➖➖
👉അതെ സുന്നത്താണ്.
റജബ് ഇരുപത്തി ഏഴിന്(മിഅറാജ് ദിവസം) നോമ്പ് അനുഷ്ടിക്കൽ സുന്നത്താണ്.
 *(ഫത്ഹുല്‍ അല്ലാം 2/208, ബാജൂരി 2/302, ഇആനത്ത് 2/207,ഹാശിയത്തുൽ ജമൽ 2/349,ഇഹ്യാ ഉലൂമുദ്ധീൻ  1/328,ഹാശിയത്തുൽ ബർമാവീ 158,ഫതാവാ ശാലിയാത്തി 135)*
☝കറുത്ത രാവിൻ്റെ ദിനങ്ങളിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്നും മാസം 27 അതിൽ പെടുമെന്നും
 *(തുഹ്ഫ 3/456)*
☝ *തിരു നബി(സ്വ)പറഞ്ഞു:* "ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ  അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തും"
 *(ഗുൻയ:1/182,ഇഹ്യാ ഉലൂമുദ്ധീൻ  1/328,നുസ്ഹത്തുൽ മജാലിസ് 1/154)*
☝സുന്നത്തിൻ്റെ കൂടെ ഖളാഉം കൂടി കരുതിയാൽ രണ്ടിൻ്റെയും പ്രതിഫലം ലഭിക്കുന്നതാണ്
 *(ഫത്ഹുൽ മുഈൻ 202,ഫതാവൽ കുബ്റ 2/75,ശർവാനി 3/457)*
☝സുഹൃത്തുക്കളെ ഈ വരുന്ന *തിങ്കളാഴ്ച റജബ് 27 മിഅറാജ് ദിനമാണ്* .ആയതിനാല്‍ മിഅറാജിന്‍റെ സുന്നത്ത് നോമ്പും, തിങ്കളാഴ്ചത്തെ സുന്നത്ത് നോമ്പും, കറുത്ത രാവിൻ്റെ ദിവസത്തിലെ നോമ്പും, റമളാനിൽ ഖളാ ഉളളവർക്ക് അതും കരുതിയാൽ നാല് നോമ്പിന്‍റെയും  പ്രതിഫലം കിട്ടുമെന്നതിനാൽ നിയ്യത്ത് വെക്കാൻ ഓർമ്മിക്കുമല്ലോ..
☝ *നിയ്യത്ത്* "റമളാനിൽ നിന്നും ഖളാആയിപ്പോയ നോമ്പും ,തിങ്കളാഴ്ചത്തെ സുന്നത്ത് നോമ്പും,കറുത്ത രാവിൻ്റെ ദിവസത്തിലെ സുന്നത്ത് നോമ്പും,മിഅറാജ് ദിവസത്തിലെ സുന്നത്ത് നോമ്പും കൂടി الله തആലാക്ക് വേണ്ടി നൊയറ്റു വീട്ടുവാൻ ഞാൻ കരുതി" *എന്നതാണ് ഖളാഉം കൂടെ ഉള്ളവരുടെ നിയ്യത്ത്*
(ഗൾഫിലുള്ളവർക്ക് നോമ്പ് നാളെ (ഞായറാഴ്ചയാണ്)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദുആ പ്രതീക്ഷയോടെ..
 *✍AM സിദ്ധീഖ് സഖാഫി ചെക്യാട്*
 *📞9847763242*
ج

ഇസ്ലാം:കൊറോണ വൈറസ് വന്നപ്പോൾ മുസ്ലിമിങ്ങൾ ദൈവത്തെ കയ്യഴിഞ്ഞോ?


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA




ചോദ്യം

കൊറോണ വൈറസ് വന്നപ്പോൾ മുസ്ലിമിങ്ങൾ ദൈവത്തെ കയ്യഴിഞ്ഞോ?

ഉത്തരം

*ഇല്ല*.
ഇത്തരം ദുരന്തങ്ങൾ മുസ്ലിമീങ്ങളുടെ ദൈവ വിശ്വാസത്തെ ശക്തി പെടുത്തുകയാണ് ചെയ്തത്
ഇങ്ങനെ യുള്ള പല പരീക്ഷണങ്ങൾ നൽകുമെന്ന് ഖുർആനിൽ അല്ലാഹു തന്നെ പറഞ്ഞതാണ് 'അത് സത്യമാണന്നും ഖുർആൻ ദൈവിക ഗ്രന്തമാണന്നും ഞങ്ങൾക്ക് വെക്തമായി 'അത് കൊണ്ട് ഞങ്ങൾ അല്ലാഹുവിലും ഖുർആനിലുമുള്ള വിശ്വാസം ഒന്നുകൂടി വർധിക്കുകയും ശക്തിയാവുകയും ചെയ്തിരിക്കുന്നു.


*രണ്ട്*
 പ്രവാചകർ മുഹമ്മദ് നബി സ്വ ഈ സമുദായത്തോട് പഠിപ്പിച്ചത് ഇങ്ങനെ യാണ് 'ഒരു ജനത പരസ്യമായി തിന്മ (വ്യഭിജാരം ,മധ്യപാനം ,കൊല കൊള്ള ,വഞ്ചന ,അതിക്രമം  അക്രമ തുടങ്ങി മഹാ തിന്മകൾ)

പ്രവർത്തിച്ചാൽ അവരിൽ പ്ളേക് മഹാമാരികൾ മുൻകാലങ്ങളിൽ കാണാത്താ
രോഗങ്ങൾ അവരിൽ വ്യാപിക്കുന്നതാണ് '

 ഒരു ജനത അളവ് തൂക്കത്തിൽ കുറവ് വരുത്തിയാൽ
വരൾച്ച കൊണ്ടും അമിത ചെലവുകൾ കൊണ്ടുംഅക്രമിയായ ഭരണാധികാരിയെ കൊണ്ടും അവരെ ശിക്ഷിക്കപ്പെടുന്നതാണ് '

 അവരുടെ സമ്പത്തിന്റെ സകാത്ത് അവർ തടഞ്ഞുവച്ചാൽ ആകാശത്തുനിന്നും അവർക്ക് മഴയെ തടയപ്പെടുന്നതാണ്
മൃഗങ്ങൾ ഇല്ലായിരുന്നെങ്കിൽ അവർക്ക് മഴ ലഭിക്കുകയില്ല'

 അവർ അല്ലാഹുവിന്റെയും പ്രവാചകന്റെയും കറാറിനെ ലംഘിച്ചാൽ മറ്റു വിഭാഗത്തിൽപ്പെട്ട ശത്രുക്കളെ അവരുടെമേൽ അധികാരം നൽകുന്നതാണ് .

അവരുടെ നേതാക്കൾ വിശുദ്ധ ഖുർആനിന്റെ  അടിസ്ഥാനത്തിൽ വിധി പറയാതിരിക്കുകയും അല്ലാഹുവിനെ നിയമങ്ങളെക്കാൾ  മറ്റു സംസ്കാരങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്താൽ
 അവർക്കിടയിൽ  തന്നെ കുഴപ്പങ്ങൾ ഉണ്ടാകുന്നതാണ്
(സുനനു ഇബ്നു മാജഹ്)

പ്രവാചകരുടെ ഈ വചനം പുലർന്ന് കാണുമ്പോൾ  അവർ പഠിപ്പിച്ചത് സത്യമാണെന്നും അവർ പ്രവാചകർ തന്നെയാണെന്നും ഞങ്ങൾക്ക് വിശ്വാസം വർദ്ധിക്കുകയും അവർ കൊണ്ടുവന്ന മതവും പഠിപ്പിച്ച ആരാധനകളും വിശുദ്ധ ഖുർആനും അവർ പഠിപ്പിച്ച ഏകദൈവവിശ്വാസവും  യാഥാർത്ഥ്യം തന്നെയാണെന്നും ഞങ്ങൾക്ക് കൂടുതൽ ബോധ്യമാവുകയും ഞങ്ങൾക്ക് കൂടുതൽ വിശ്വാസം വർധിക്കുകയാണ് ചെയ്തിയിട്ടുള്ളത് '



*വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം*

എന്നാല്‍, തോന്നിയവാസം പ്രവര്‍ത്തിച്ചവരാകട്ടെ, അവരുടെ (ആതിഥേയ) വാസസ്ഥലം നരകമാകുന്നു; അവര്‍ അതില്‍നിന്നു പുറത്തുപോകുവാന്‍ ഉദ്യമിക്കുമ്പോഴെല്ലാം, അതില്‍ (തന്നെ വീണ്ടും) അവര്‍ മടക്കപ്പെടുന്നതാണ്‌.
അവരോടു പറയപ്പെടുകയും ചെയ്യും: 'നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍' എന്ന്‍!
സജദ  - 32:19
ഏറ്റവും വലുതായ ശിക്ഷക്കുപുറമെ, അവര്‍ക്കു നാം താണ ശിക്ഷയില്‍ നിന്നും (ചിലതൊക്കെ) ആസ്വദിപ്പിക്കുക തന്നെ ചെയ്യുന്നതാണ്; അവര്‍ മടങ്ങിയേക്കാമല്ലോ ( - അതിന്നുവേണ്ടി).

സജദ  - 32:20


അമാനി മൗലവിയുടെ പരിഭാഷയിൽ എഴുതുന്നു'

രോഗം, ക്ഷാമം, യുദ്ധം തുടങ്ങിയ വിവിധ മനഃക്ലേശങ്ങളും കഷ്ടപ്പാടുകളും ഇഹലോകത്തു വെച്ചുതന്നെ അവര്‍ക്കു അനുഭവപ്പെടും. ഇങ്ങിനെയുള്ള പരീക്ഷണങ്ങളില്‍ നിന്നെങ്കിലും അവര്‍ പാഠം പഠിച്ചു മടങ്ങുവാന്‍ വേണ്ടിയാണത്. മടങ്ങുന്നില്ലെങ്കില്‍ ഇതിനുപുറമെ പരലോകത്തു വെച്ചുള്ള ഏറ്റവും വമ്പിച്ച ശിക്ഷയും അവര്‍ അനുഭവിക്കേണ്ടിവരും.

ഖുര്‍ആന്റെ അവതരണവേളയില്‍ അതിന്റെ പ്രത്യക്ഷ ശത്രുക്കളായിരുന്ന ഖുറൈശികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പല ശിക്ഷകളും അവര്‍ക്കു അനുഭവപ്പെട്ടിട്ടുണ്ട്.  ഏഴുകൊല്ലം ഒന്നായി അവര്‍ക്കു വമ്പിച്ച ക്ഷാമം പിടിപെട്ടു. മനുഷ്യന്‍ തിന്നാറില്ലാത്ത പലതും ഭക്ഷിക്കുവാന്‍ പോലും അവര്‍ നിര്‍ബന്ധിതരായി. അല്ലാഹുവിന്റെ നിയമങ്ങളെ പരസ്യമായി ധിക്കരിച്ച പല ജനതകളിലും ഇതുപോലെ വിവിധ ഭയങ്കര ശിക്ഷകള്‍ അനുഭവപ്പെട്ടിട്ടുളളതു ചരിത്രപ്രസിദ്ധങ്ങളാണ്. പക്ഷേ, ചിലപ്പോള്‍ ചില ജനതയുടെയോ, ചില വ്യക്തിയുടെയോ മേലുള്ള നടപടി പെട്ടെന്നു സംഭവിച്ചില്ലെന്നു വന്നേക്കും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അല്ലാഹു തന്റെ ശിക്ഷാനടപടികള്‍ നടത്താതിരിക്കുകയില്ല. ഇതിനെപ്പറ്റിയാണ് നബി (സ) പറയുന്നത്: متفق عليه – إن الله ليملي للظالم حتى إذا أخذه لم يفلته (അല്ലാഹു അക്രമിയെ അയച്ചുവിട്ടേക്കും. അങ്ങനെ, അവനെ അവന്‍ പിടിക്കുമ്പോള്‍ അവനു കുതറി രക്ഷപ്പെടാനാവുകയില്ല. ) (ബു. മു
(തഫ്സീർ അമാനി )

*ഖുർആൻ  ഫറോവ ക്ക് നൽകിയ സിക്ഷയെ പറ്റി' വീണ്ടും പറയുന്നു*

അഅ്റാഫ്  - 7:133


അപ്പോള്‍, അവരില്‍ നാം ജലപ്രളയവും, വെട്ടുകിളിയും, പേനും (അഥവാ ചെള്ളും), തവളകളും, രക്തവും അയച്ചു; വിശദമാ(യി വ്യക്ത്മാ)ക്കപ്പെട്ട ദൃഷ്ടാന്തങ്ങളായിക്കൊണ്ടു.
എന്നാല്‍, അവര്‍ അഹംഭാവം നടിക്കയാണു ചെയ്തതു, അവര്‍ കുറ്റവാളികളായ ഒരു ജനതയായിരുന്നു താനും.


 (ത്വൂഫാന്‍) طُوفَان

എന്ന പദം എല്ലാവിധ പൊതു ആപത്തുകള്‍ക്കും, പറയപ്പെടുമെങ്കിലും വെള്ളപ്പൊക്കം കൊണ്ടുള്ള ആപത്തിലാണ് അധികവും പ്രയോഗം. അതാണു ഇവിടെ ഉദ്ദേശ്യമെന്നത്രെ അധിക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം.)* മഹാവ്യാധികള്‍ മൂലമുള്ള വമ്പിച്ച ജീവനാശമാണ് ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്.*

 അഅ്റാഫ്  - 7:134



അവരുടെ മേല്‍ ശിക്ഷ ഭവിച്ചപ്പോള്‍, അവര്‍ പറഞ്ഞു: 'മൂസാ, നിന്റെ റബ്ബു നിന്റെ അടുക്കല്‍ കരാറു നല്‍കിയ (നിശ്ചയ) പ്രകാരം, അവനോടു ഞങ്ങള്‍ക്കുവേണ്ടി നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്നു (ഈ) ശിക്ഷ നീ (നീക്കി) തുറവിയാക്കിത്തന്നുവെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം ഇസ്രാഈല്‍ സന്തതികളെ ഞങ്ങള്‍ അയച്ചു തരുകയും തന്നെ ചെയ്യുന്നതാണ്.'

 അഅ്റാഫ്  - 7:135


എന്നാല്‍, ഒരു അവധി - അതവര്‍ പ്രാപിക്കും - വരെ നാം അവരില്‍ നിന്നു ശിക്ഷയെ (നീക്കി) തുറവിയാക്കിയപ്പോള്‍, അപ്പോള്‍, (അതാ) അവര്‍ (വാക്കു) ലംഘിക്കുന്നു!

 അഅ്റാഫ്  - 7:136


അപ്പോള്‍ നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു; അങ്ങനെ, അവരെ നാം സമുദ്രത്തില്‍ മുക്കി (നശിപ്പിച്ചു); (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്ത കാരണത്താല്‍.

 അഅ്റാഫ്  - 7:137


ബനൂ ഇസ്റാഇൽ ജനതയെപറ്റി ഖുർആൻ   പറയുന്നു
 അല്‍ ബഖറ  - 2:59



എന്നാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ തങ്ങളോട് പറയപ്പെട്ടതല്ലാത്ത ഒരു വാക്ക് (അതിന്) പകരമാക്കി (മാറ്റി). ആകയാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മേല്‍ ആകാശത്തുനിന്ന് നാം ഒരു (കഠിന) ശിക്ഷ ഇറക്കി, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം.

*അമാനി ഖുർആൻ പരിഭാഷ*

ഇങ്ങനെ വിശുദ്ധഖുർആനിൽ തിന്മ പ്രവർത്തിച്ച ജനതക്ക് ശിക്ഷകൾ ഇറക്കിയത് ധാരാളം രേഖപ്പെടുത്തിയിട്ടുണ്ട്.  ഇത്തരം ശിക്ഷകൾ  തിന്മ പ്രവർത്തിക്കുമ്പോൾ സംഭവിക്കുമെന്നതിനാൽ ഉണ്ടാവുമെന്നതിന്ന് വ്യക്തമായ ദൃഷ്ടാന്തമാണ്   ഖുർആനിൽ മേൽ പരാമർശിച്ച കാര്യങ്ങൾ

അതിനാൽ ഖുർആൻ സത്യമാണെന്നും  അത് സൃഷ്ടാവായ അല്ലാഹു വിൽ നിന്നുള്ളതാണെന്നും മുഹമ്മദ് നബി വിവരിച്ചതല്ലാം സത്യമാണെന്നും  മുഹമ്മദ് നബി ദൈവദൂതൻ തന്നെയാണെന്നും   അവർ പഠിപ്പിച്ച ഏകദൈവം സത്യമാണെന്നും അതുകൊണ്ട് ആ അല്ലാഹുവിനെ മാത്രം
ആരാധിക്കണം എന്ന വിശ്വാസം
 ഞങ്ങൾക്ക് ഒന്നും ഒന്നുകൂടി ഉറപ്പാക്കുകയും
  കൂടുതൽ ശക്തിയാർജിക്കുകയും ചെയ്തിരിക്കുന്നു


*മറ്റൊന്നു*
*ഇങ്ങനെയുള്ള രോഗങ്ങൾ ദുരന്തങ്ങൾ വ്യാപിക്കുന്നത് ഭൂമിയിലുള്ള  ഒരാളും ഇഷ്ടപ്പെടുന്നില്ല  എല്ലാവരും അത് ഇല്ലാതാക്കാനും നിയന്ത്രിക്കാനും പാടു പെടുകയാണ്* '

*പക്ഷേ മനുഷ്യൻറെ നിയന്ത്രണത്തിന് വിധേയമായി അല്ലാതെ തന്നെ  രോഗങ്ങളും ദുരന്തങ്ങൾ വ്യാപിക്കുന്നതായി നാം കാണുന്നു 'അത് മനുഷ്യൻ ഉദ്ദേശിക്കുന്നത്  മാത്രമല്ല ലോകത്ത് നടക്കുന്നത് എന്നതിനുള്ള തെളിവാണ്* '

* ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാകുമെന്ന് മനുഷ്യനെ മുൻകൂട്ടി അറിയാൻ അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ അസാധ്യമാണെന്നും എല്ലാം നൽകുന്നവനും എല്ലാം തടയുന്നതിനും    ആകാശ ഭൂമിയിലെ എല്ലാ അധികാരവും അവൻ മാത്രമാണെന്നും മനുഷ്യൻ  കോടാനുകോടി സൃഷ്ടികളിൽ ഒരു ബിന്ദു മാത്രമാണെന്നും  അവൻ അഹംഭാവം നടിച്ച് ദൈവത്തെ വെല്ലുവിളിച്ചു നടക്കേണ്ടവൻ  അല്ലെന്നും എല്ലാം അല്ലാഹുവാണ് നിയന്ത്രിക്കുന്നതെന്നും ഇതിലൂടെ സത്യവിശ്വാസികൾ  മനസ്സിലാക്കുകയും  അതിൽ  ദൃഢത ലഭിക്കുകയും ചെയ്യുന്നു/

*ഇത്തരം രോഗങ്ങളും  ദുരന്തങ്ങളും*  അക്രമികൾക്ക് ശിക്ഷയായി കൊണ്ടും വിശ്വാസികൾക്ക്  പാഠമായി കൊണ്ടും സംഭവിക്കാവുന്നതാണ് ' ഇങ്ങനെ   ദുരന്തങ്ങൾ വരുമ്പോൾ സത്യവിശ്വാസികൾ എന്താണ് ചെയ്യേണ്ടത് എന്ന് പ്രവാചകർ തന്നെ പഠിപ്പിച്ചിട്ടുണ്ട് ദുരന്തങ്ങൾ ഉള്ള സ്ഥലങ്ങളി ലേക്ക് ദുരന്തം ഇല്ലാത്ത സ്ഥലത്തു നിന്ന് ആരും പോകാൻ പാടില്ല എന്നും ദുരന്തം ഉള്ള സ്ഥലത്തുനിന്ന് ദുരന്തം ഇല്ലാത്ത സ്ഥലത്തേക്കും പോകാൻ പാടില്ല  എന്നും പ്രവാചകൻ പഠിപ്പിക്കുകയും

*ദുരന്തങ്ങൾ വന്ന് ആരാധനാലയങ്ങളിലും മറ്റും
ആരാധനകളും പുണ്യകർമങ്ങളും നിർവഹിക്കൽ അസാധ്യമായാൽ സൗകര്യമുള്ള സ്ഥലങ്ങളിലോ വീടുകളിലോ വെച്ചും മറ്റും നിർവഹിക്കേണ്ടതാണ്  എന്നും പ്രവാചകൻ പഠിപ്പിച്ചതാണ്* '

 *ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ആരാധനാലയങ്ങൾ ഞങ്ങൾ അടച്ചിട്ടു എന്നത്  ദൈവം ഇല്ലായെന്ന് തിന്നോ അല്ലാഹു വിന്നു ശക്തിയില്ല എന്നതിന്നോ
 അല്ലാഹു വിനെ ആരാധിക്കപ്പെടേണ്ടതല്ല
എന്നതിനൊ തെളിവല്ല'*

 *ഇങ്ങനെയുള്ള ഘട്ടങ്ങളിൽ കല്പിച്ചതുപോലെ സൗകര്യമുള്ള സൗകര്യം അനുസരിച്ച്  ആരാധനകൾ നിർവഹിക്കുകയും   അല്ലാഹു വിനോട് കൂടുതൽ  മാപ്പ് ചോദിച്ചു കൊണ്ടും സ്മരണകൾ നിർവഹിച്ചു കൊണ്ടും മഹത്വപ്പെടുത്തി കൊണ്ടും    വിശ്വാസം ഉറപ്പിച്ചു കൊണ്ടും വണക്കം നടത്തിക്കൊണ്ടു പ്രാർത്ഥിച്ചുകൊണ്ട് ആരാധനകൾ നിർവഹിക്കണം എന്നാണ്  പ്രവാചകർ  മുസ്ലിംങ്ങളെ പഠിപ്പിക്കുന്നത് ' ഈ ഘട്ടത്തിൽ ഇത്തരം ആരാധനകൾ വീട്ടിൽ വച്ച് തന്നെ നിസ്കരിക്കാവുന്നതാണ് അങ്ങനെയാണ് ചെയ്യേണ്ടത് എന്നതുകൊണ്ട് ആരാധനാലയങ്ങളിലേക്ക് പോകുന്നത്   രോഗം വ്യാപിക്കും എങ്കിൽ അവിടേക്ക് പോവരുത് എന്നതാണ് ഇസ്ലാമിൻറെ നിയമം*


അസ്ലം പരപ്പനങ്ങാടി

സഷ്ടാവിനെതേടി

 -
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


https://chat.whatsapp.com/DHise5t7BW63aayUZFgeZ7




രണ്ട്



*സഷ്ടാവിനെതേടി*

 അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം , എന്തെല്ലാം ദൃഷ്ടാന്തങ്ങളാണ് ഇതിൽ ഒളിഞ്ഞുകിടക്കുന്നത് . മനുഷ്യ ചിന്ത കടന്നെത്തിയി ട്ടില്ലാത്ത അതി നിഗൂഡങ്ങളായ നിരവധി കാര്യങ്ങൾ പ്രപഞ്ചത്തിലുണ്ട് . പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പും ഘടനയും എത്രമാത്രം വിദഗ്ദവും സൂക്ഷമവുമാണ് . പ്രാപഞ്ചിക ഘടനയെ സംബന്ധിച്ചു ശാസ്ത്രം മനസ്സിലാക്കി തുടങ്ങുന്നതേയുള്ളൂ . എന്നിട്ടും അതിന്റെ അത്ഭുതകരമായ ഘടനയും സജജീകരണവും കണ്ട് അവർ അത്ഭുതം കൂറുകയാണ് . പ്രാപഞ്ചികര ഹസ്യങ്ങളിലേക്ക് ശാസ്ത്രം കൂടുതൽ കടന്നു ചെന്നാൽ എന്തായി രിക്കും അവസ്ഥ ഇതൊക്കെ യാദ്യക്ഷികമാണെന്നും പ്രകൃത്യാ രൂപട്ടതാണെന്നും പറഞ്ഞാൽ ബുദ്ധിമാനെ സംബന്ധിച്ചിടത്തോളം വിശ്വ സിക്കാൻ സാധ്യമല്ല .

 ,*പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് കണ്ണയക്കും മുമ്പ് നാം താമസിക്കുന്ന ഭൂമിയെക്കുറിച്ചു തന്നെ ഒരു നിമിഷം ചിന്തിക്കുക . നയനമ നോഹരമായ വവിധ്യമാർന്ന എത്രയെത സസ്യങ്ങളാണതിൽ  എല്ലാം രൂപങ്ങളിലുള്ള വർണ വജാത്യമുള്ള പുഷ്പങ്ങൾ  കുണുങ്ങിക്കുണുങ്ങിയൊഴുകുന്ന സ്ഫടികസമാനമായ നദികളുടെ സമവര്യവും കിലുകിലാ ശബ്ദവും ആരെയാണ് ആകർഷിക്കാത്തത്* *

വനാന്തരങ്ങളിലെ സ്ഥിതിയോ ?* വ്യത്യസ്ത രൂപത്തിലും വലു ത്തിലുമുള്ള എത്രയെത്ര മ്യഗങ്ങൾ ! ടെലസ്കോപ്പിലൂടെ മാത്രം കാണാനൊക്കുന്ന ചെറിയ ജീവികൾ മുതൽ ഗജവീരൻമാർ വരെയുള്ള


 സഹസ്രം ജീവികൾ ഭൂമിയിൽ നിവസിക്കുന്നു . ഈ വസ്തുക്കളാ ഒരു വിധത്തിലാല്ലങ്കിൽ മറ്റൊരു വിധത്തിൽ മനുഷ്യവംശത്തിന്റെ ജീവി തത്തിനാവശ്യമാണ് . ഉപദ്രവകാരികളെന്ന് പ്രത്യക്ഷത്തിൽ ധരിക്കുന്ന വസ്തുക്കൾ പോലും മനുഷ്യന് ഉപകാരപ്പെടുന്നതാണ് . ഇങ്ങനെ സസ്യങ്ങളാലും , വ്യക്ഷങ്ങളാലും നദികളാലും ജീവികളാലും ഭൂമിയെ ഭംഗിയായി അണിയിച്ചൊരുക്കിയതാര് ? ഭൂമിയിൽ നിന്ന് നയനം മേൽപോട്ടയച്ചാലോ എത്ര അത്ഭുതകാ മാണ് വാനലോകത്തിന്റെ കിടപ്പ് . അനന്മവിസ്മൃതമായ ആകാശം. അതിൽ വാഹനങ്ങൾ കണക്കെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മേഘ കൾ എങ്ങനെയാണു . മേഘങ്ങൾ ചലിക്കുന്നത് ? അതിന് യന്ത്രങ്ങലില്ല . ഡ്രവർമാരില്ല . വായുവാണെന്ന് നാം ഉത്തരം കണ്ടത്തി യേക്കും . എങ്കിൽ വായു എവിടെ നിന്നു വന്നു.?

 രാത്രി സമയത്ത് ആകാശലോകത്തേക്ക് ഒന്നു കണ്ണയച്ചാൽ നീലാംബരത്തിൽ മിന്നിത്തിളക്കുന്ന എണ്ണമറ്റ മ മിനുങ്ങിപ്പോലെ തോന്നിക്കുന്ന  നക്ഷത്രങ്ങൾ ലക്ഷക്കണക്കിന് കിലോമീറ്റർ വ്യാസമുള്ള വലിയ വലിയ ഗോളങ്ങളാണെന്ന കാര്യം ഉൾകൊള്ളാൻ തന്നെ നമ്മുടെ ചെറിയ ബുദ്ധി മടിക്കുന്നു . പക്ഷ വാസ്തവമതാണ് . എത്ര അകലത്തിലാണു അതു സ്ഥിതിചെയ്യുന്ന ന്ന് ചിന്തിച്ചിട്ടുണ്ടോ ? ഓരോ നക്ഷത്രവും സഞ്ചരിച്ചുകൊണ്ടിരി ക്കുന്നു . വ്യത്യസ്ത സഞ്ചാരപഥങ്ങളിൽ കൂടി ഈ സംവിധാനത്തിന് പിന്നിലെ ശക്കിയത് ?


നാം താമസിക്കുന്ന സുന്ദരമായ വീട് . എന്തെല്ലാം ഉപകരണങ്ങ ളാണവിടെ സജ്ജീകരിച്ചിരിക്കുന്നത് , മേശ , കസേര , കട്ടിലുകൾ ഇങ്ങനെ നിങ്ങൾക്കിരിക്കാനും എഴുതാനും വിശ്രമിക്കാനും അനുയോജ്യമായ വിധത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഉപകരണങ്ങൾ . വീടിന്റെ ഒരു മുറിയിൽ ഉയർന്നു നിൽക്കുന്ന വലിയ അലമാരി നിരവധി പുസ്ത കങ്ങൾ അതിന് അടുക്കി വെച്ചിരിക്കുന്നു . വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദിക്കുന്ന വിശ്വാതതര സാഹിത്യകാരൻമാരുടെ അമൂല്യ കൃതികൾ ' വീടിന്റെ അങ്കണ ഓരം ചേർന്നു നിൽക്കുന്ന വിവിധ പൂച്ചെടികൾ ഇത്രയും ഭംഗിയായി വീടും പരിസരവും സജ്ജീകരിച്ച നിങ്ങളുടെ കലാഭവന അഭിനന്ദനാർഹം തന്നെ '


സുന്ദരമായ വീടും അതിൻറെ സെറ്റപ്പും ആരുടെയും രൂപകല്പനയല്ലെന്നും ഒരു സുപ്രഭാതത്തിൽ താനേ ഉണ്ടായതാണെന്നും ആരെ ങ്കിലും പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ ? വിഡ്ഡി എന്നു വിളിച്ചു നിങ്ങൾ ആക്ഷേപിക്കും . നിങ്ങളവനെ എത്രമാത്രം അദ്ധ്വാനിച്ചിട്ടാണ് വീട്സജീകരിച്ചത് , ഒരാളുടെയും സഹായം കൂടാതെ സ്വയം ഉണ്ടോയതാണെന്ന വാദം നിങ്ങളെന്നല്ല ഒരാളും സമ്മതിക്കില്ല .

എങ്കിൽ ഒന്ന് ചിന്തിച്ചു നോക്കു . നാം നേരത്തെ വിവരിച്ച അത്ഭുതകരമാംവിധം ചിട്ട് പ്പെടുത്തിയ പ്രപഞ്ചം മനുഷ്യ വാസയോഗ്യമായ വിധത്തിൽ സ്ഥിതി ചെയുന്ന വിശാലമായ ഭൂമി , അതിലെ വസ്തുക്കൾ എല്ലാം ഒരു സുപ്രഭാതത്തിൽ സ്വയം ഉണ്ടായതാണെന്നു പറഞ്ഞാൽ എങ്ങനെ സമ്മ തിക്കും നിങ്ങളുടെ ബുദ്ധിക്ക് അതെങ്ങനെ ഉൾകൊള്ളാനാവും ?

*ഒരു സഷ്ടാവിന്റെ അനിവാര്യതയാണിവിടെ തെളിഞ്ഞു വരുന്നത്* . അത് , ഈ പ്രപഞ്ചം , നാം വസിക്കുന്ന ഭൂമി , നമ്മുടെ ചുറ്റുമുള്ള സസ്യങ്ങൾ , ജീവജാലങ്ങൾ , നാം താമസിക്കുന്ന വീടും അതിലെ ഉപകരണങ്ങളും എല്ലാം ക്ഷണിക്കുന്നത് ഒരു സ്യഷ്ടാവിലക്കാണ് , ചിന്തിക്കുന്ന മനുഷ്യന് ഈ വസ്തുത കളിലൊക്കെ സഷ്ടാവിന്റെ അസ്തിത്വം തെളിഞ്ഞു കാണാനാവും . മലഞ്ചെരുവിൽ താമസിക്കുന്ന ഒരു അറബി മുസ്ലിമായപ്പോൾ വിശ്വാസത്തിലേക്കു വരിപ്പിച്ച ഘടകമെന്തെന്നു അയാളോട് ചോദിച്ചു' *ഒട്ടകകാഷ്ടം കണ്ടാൽ അത് കാഷ്ടിച്ച ഒരു ഒട്ടകമുണ്ടെന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമില്ല . ഒരു മനുഷ്യന്റെ കാല്പാടുകൾ ദൃഷ്ടിയിൽ പെട്ടാൽ അത് വഴി ഒരു മനുഷ്യൻ നടന്നുപോയതായി നാം മനസ്സിലാക്കുന്നു . എങ്കിൽ നക്ഷത്രനിബിഡമായ ആകാശവും , മലകളും , കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂമിയും , തിരമാലകളും സമുദ്രവും സൂക്ഷ്മജ്ഞാനിയായ അല്ലാഹുവിന്റെ മേൽ അറിയിക്കുന്നി ല്ലയോ* ? '

 ഇതായിരുന്നു അറബിയുടെ പ്രതികരണം . - എത യുക്തി സഹമായ മറുപടി ! പ്രപഞ്ചത്തിന്റെ വിസ്മയാവഹ മായ ഘടനയക്കുറിച്ചൊന്നും കൂടുതൽ ചിന്തിച്ചിട്ടില്ലാത്ത ഒരു സാധാ ണക്കാരനായ അറബിയിൽ നിന്നുണ്ടായ മറുപടി ചിന്തകരും ബുദ്ധി മാൻമാരും പുരോഗമനവാദികളുമെന്നവകാശപ്പെടുന്ന ആധുനികനെ ഉണർത്താൻ തികച്ചും പര്യപ്തമാണ് ,

ആത്മഹത്യയെന്ന് ആദ്യം വിധിയെഴുതപ്പെട്ട എത്രയോ മരണങ്ങൾ സൂക്ഷമാന്വേഷണത്തിനുശഷം  കൊലപാതകമാണെന്ന് തെളിയിക്കപെടാറുണ്ട് കൊലപാതകം നടത്തുന്നതായി ആരങ്കിലും കണ്ടതുകൊണ്ടാണൊ തെളിയിക്കപ്പെടുന്നത് ,?

 മൃതശരീത്തിനടുത്ത് നിന്നു കിട്ടിയ ഒരു ബട്ടൺ , അല്ലെങ്കിൽ സമീപമുള്ള ഒരു കാലടിപ്പാത, മൃതദേഹതിന്റെ കഴുത്തിൽ കണ്ടത്തിയ ഒരു വിരലടയാളം തുടങ്ങിയ നേരിയ സൂചനകളാണ്  ക്രൈംബ്രാഞ്ചിനും  രഹസ്യാന്വേഷകന്മാർക്കും കേസ് തെളിയിക്കാൻ സഹായകമാകുന്നത് . മൃതദേഹത്തിനു സമീപം കണ്ടത്തിയ ഷർട്ടിന്റെ ബട്ടൻ ഏതോ ഒരു വ്യക്തിയുടെ സാന്നിദ്ധ്യം സൂചിപിക്കുന്നു . തന്ത്രപരമായ അന്വേഷണത്തിലൂടെ ബട്ടണിന്റെ ഉടമയെ കണ്ടെത്തുന്നു . കേസിന് തുമ്പുണ്ടാക്കുന്നു . അന്വേഷണ മാധ്യം എത്രമാത്രം പുരോഗമിച്ച കാലത്ത് പ്രാപഞ്ചിക പ്രതിഭാസങ്ങൾ നമ്മെ ചിന്തിപ്പിക്കുന്നില്ലെങ്കിൽ അന്വേഷണ തൃഷ്ണ വളർത്തുന്നില്ലെങ്കിൽ അതത്ഭുതമല്ലോ ,

*മുൻവിധി മാറ്റിവെച്ചു സത്യാന്വേഷണ തൃഷ്ണയോട പ്രപഞ്ചത്തെ ക്കുറിച്ചു ചിന്തിച്ചാൽ എത്രയത തെളിവുകളാണ് പ്രപഞ്ചം ഒരു യാദ്യശ്ചിക പ്രതിഭാസമല്ലെന്നു തെളിയിക്കുന്നത് ?*


കാലത്ത് ഉദിച്ചുയരുന്ന സൂര്യനില്ലേ ? നമ്മുടെ ദൃഷ്ടിയിൽ ഒരു 'പത്തിരിച്ചടിയോളം മാത്രമെ അതിന് വലിപ്പമുള്ളു. ഥാർത്ഥത്തിൽ 139047 കിലോമീറ്റർ വ്യാസമുള്ള കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന പടു കൂറ്റൻ ഗോളമാണ് സൂര്യൻ' സുര്യനെ അപേക്ഷിച്ചു ഭൂമി വളരെ ചെറുപ്പമാണ് .
12757 കിലോമീറ്റർ മാത്രമാണ് ഭൂമിയുടെ ഉപരിതലവ്യാസം

 ഭൂമിയിൽ നിന്നും 14967 കിലോമീറ്റർ ദൂരത്താണ് സൂര്യൻ സ്ഥിതി ചെയ്യുന്നത് . ഈ അകലം വളരെ പ്രധാനവും ശ്രദ്ധേയവും ചിന്താർഹവുമാണ് .
ഈ  അകലത്തേക്കാൾ അമിതമായി സൂര്യൻ കുറെക്കൂടി അടുത്തു വരികയാണെങ്കിൽ
അതിശക്തമായ ഉഷ്ണം താങ്ങാനാവാതെ   ഭൂമിയിലെ വൃക്ഷലതാദികൾ കരിയുകയും  ജീവജാലങ്ങൾ ചത്തൊടുങ്ങുകയും ചെയ്യുമായിരുന്നു സൂര്യൻ ഭൂമിയുമായി കുറേകൂടി അകന്ന ലോ അതിശൈത്യം നാശത്തിന്നിടയാക്കും വളരെ കൃത്യമായ നിലയിൽ ഇപ്പോൾ

സ്ഥിതിചെയ്യുന്ന അനുപാതത്തിൽ സൂര്യൻ സ്ഥാപിച്ചതാര് ?

ഭൂമി സൂര്യന് ചുറ്റും പ്രദക്ഷിണം വെക്കുമ്പോൾ നിശ്ചിത അകലം തെറ്റാതെ ഒരേ സഞ്ചാരപഥത്തിൽ കൂടി ചലിപ്പിക്കുന്നതാര്? യാദൃശ്ചികം എന്ന് മറുപടി അപഹാസ്യമാണ് ' ലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമി കറങ്ങി കൊണ്ടിരിക്കുന്നു എന്നിട്ടും ഒരു നിമിഷംപോലും നിശ്ചിത അകലത്തിൽ നിന്നും തെറ്റാതെ ചലിക്കണം എങ്കിൽ അത് സൂക്ഷ്മ ശാലിയായ നീയെന്താവ് അനിവാര്യമാണ്

 ഭൂമിക്ക് പുറമേ ബുധൻ ശുക്രൻ ചൊവ്വ വ്യാഴം ശനി യുറാനസ് നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങുന്ന
 കുടുംബം സൗരയുഥം എന്ന പേരിലറിയപ്പെടുന്നു . ആയിരക്കണക്കിന് ഗഹങ്ങളടങ്ങുന്ന സൗരയുഥത്തിന്റെ ഏറ്റവും ചെറിയ ഒരു ഗ്രഹമാണ് ഭൂമി എന്നറിയുമ്പോൾ സൗരയുഥത്തിന്റെ വ്യാസം ഊഹിക്കാമല്ലോ എന്നാൽ ഇതുകൊണ്ടു മാത്രം പ്രപഞ്ചത്തിന്റെ വിസ്തൃതി അവസാ നിക്കുന്നില്ല . ജ്യോതർ മണ്ഡലത്തിൽ സൗരയുഥം പോലെ നിരവധി കുടുംബങ്ങൾ വേറെയുമുണ്ട് . അങ്ങകലെ ആകാശത്തു മിന്നാമിനി പോലെ നേരിയ പ്രകാശം പൊഴിക്കുന്ന നക്ഷത്രങ്ങൾ അത്തരം കുടുംബത്തിലെ അംഗങ്ങളാണ് .

പ്രകാശം ഒരു സെക്കന്റിൽ 186000 നാഴിക വേഗതയിൽ സഞ്ചരിക്കുന്നു എന്നാണ് കണക്ക് , ലക്ഷക്കണ ക്കിന് വർഷങ്ങളുടെ സഞ്ചാരത്തിന് ശേഷമാണ് ആ നക്ഷത്രങ്ങളിൽ പലതിന്റെയും പ്രകാശം നമ്മുടെ സൃഷ്ടിക്ക് ഗോചരീഭവിക്കുന്നതെന്നു കൂടി അറിയുക . അപ്പോൾ അവയും നാമുമായുള്ള അകലം എത്രയാ യിരിക്കും ? ഗണിച്ചു തിട്ടപ്പെടുത്താനെന്നല്ല ഊഹിക്കാൻ പോലും പ്രയാസ മാണ് ,

പ്രപഞ്ചത്തിൽ പതിനായിരം കോടി നക്ഷത്ര സമൂഹങ്ങൾ ഉണ്ടന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് . ഭൂമിയും സൂര്യനും ഉൾപ്പെടെ നക്ഷത്ര സമൂഹമായ ക്ഷീരപതത്തിൽ തന്നെ പതിനായിരം കോടി നക്ഷ ത്രlങ്ങളുണ്ട് . ഒരു ലക്ഷം പ്രകാശവർഷമാണ് ക്ഷീരപഥത്തിന്റെ വ്യാസം . അടുത്ത 25 നക്ഷത സമൂഹങ്ങൾ ചേർന്നുള്ള ലോക്കൽ ഗ്രൂപ്പിന്റെ ഒരു ഭാഗമാണ് ക്ഷീരപഥം . ഈ ലോക്കൽ ഗ്രൂപ്പിൽ ഏറ്റവും വലിയ നക്ഷത്രസമൂഹമായ ആർഡ്രാമെഡ ക്ഷീരപഥത്തിൽ നിന്ന് 20 ലക്ഷം പ്രകാശ വർഷം അകലെയാണ് . അതാണ് ക്ഷീരപഥത്തോട് ഏറ്റവുമടുത്ത നക്ഷതത്രസമൂഹം .
ആർഡ്രാമെഡയിൽ മാത്രം
 400 , 000 , 000 , 000 നക്ഷത്രങ്ങളുണ്ടെന്ന് ശാസ്ത്രം പറയുന്നു . ഇങ്ങനെ ആധുനിക ശാസ്ത്രത്തിന്റെ തുച്ചമായ അറിവു വെച്ചു . ചിന്തിക്കുമ്പോൾ തന്നെ പ്രപഞ്ചത്തിന്റെ വിസ്ത്രിതിയെപറ്റി ഊഹിക്കാൻ പോലും മനുഷ്യൻ അശക്തനാണ് , ഒരു മനുഷ്യന് എണ്ണിത്തിട്ട പെടുത്താൻ സാധിക്കാത്ത നക്ഷത്രങ്ങൾ അനന്തവിസ്തൃതമായ ശൂന്യാകാശത്തിൽ മത്സ്യങ്ങളെപ്പോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . മൽസ്യങ്ങൾക്കു ചുറ്റുപാടുകളെ അറിയാനും കാണാനുമുള്ള കഴിവുണ്ട് നക്ഷമങ്ങൾക്കിതില്ല . പരിസരബോധവും കായ്ച്ചയുമുള്ള മത്സ്യങ്ങൾ തന്നെ വിശാലമായ സമുദ്രത്തിലെ യു ത്രക്കിടിയിൽ കൂട്ടം തെറ്റി കൂട്ടിമുട്ടിപ്പോവാറുണ്ട് . എന്നാൽ അചേതനങ്ങളായ കോടിക്കണക്കിനു നക്ഷത്രങ്ങൾ അവയുടെ സഞ്ചാരത്തിനിടയിൽ
ഇതുവരെ കൂട്ടിമുട്ടി ഇല്ല എന്ന വസ്തുത അത്യത്ഭുതകരമാണ് *' ഒരു നിയന്താവിന്റെ സാന്നിധ്യം അല്ലെ ഇത് തെളിയിക്കുന്നത്*


 നിശ്ചയം , ആകാശഭൂമികളുടെ സ്യഷ്ടിപ്പിലും രാപ്പകലുകൾ മാറിമാറിക്കൊണ്ടിരിക്കുന്നതിലും ബുദ്ധിമാന്മാർക്ക് പല ദൃഷ്ടാന്തങ്ങളു മുണ്ട് . നിന്നും ഇരുന്നും , പാർശ്വങ്ങളിൽ കിടന്നും ( എല്ലാ സമയത്തും ) അല്ലാഹുവിനെ അവർ സ്മരിച്ചുകൊണ്ടിരിക്കും . ആകാശ ഭൂമിയുടെ സ്യഷ്ടിപ്പിൽ അവർ ചിന്തിക്കും ( അങ്ങനെ അവർ പറയും ) രക്ഷിതാവേ , ഇവയൊന്നും നീ വ്യർത്ഥമായി സൃഷ്ടിച്ചതല്ല . നീ പരിശുദ്ധൻ തന്നെ . അതിനാൽ നരക ശിക്ഷയെ തൊട്ട് ഞങ്ങളെ നീ കാക്കേണമേ ( ആലു ഇറാൻ ഖുർ ആൻ ) - -

മതങ്ങളിലൂടെ ഒരു പഠന പര്യടനം നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ്

പകർത്തിയത്
അസ്ലം പരപ്പനങ്ങാടി
 - - - - - - -

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...