Saturday, March 21, 2020

മിഅറാജ് നോമ്പ്

*❓റജബ് 27ന് നോമ്പ് അനുഷ്ടിക്കൽ സുന്നത്താണോ...?*
➖➖➖➖➖➖➖➖➖➖➖
👉അതെ സുന്നത്താണ്.
റജബ് ഇരുപത്തി ഏഴിന്(മിഅറാജ് ദിവസം) നോമ്പ് അനുഷ്ടിക്കൽ സുന്നത്താണ്.
 *(ഫത്ഹുല്‍ അല്ലാം 2/208, ബാജൂരി 2/302, ഇആനത്ത് 2/207,ഹാശിയത്തുൽ ജമൽ 2/349,ഇഹ്യാ ഉലൂമുദ്ധീൻ  1/328,ഹാശിയത്തുൽ ബർമാവീ 158,ഫതാവാ ശാലിയാത്തി 135)*
☝കറുത്ത രാവിൻ്റെ ദിനങ്ങളിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്നും മാസം 27 അതിൽ പെടുമെന്നും
 *(തുഹ്ഫ 3/456)*
☝ *തിരു നബി(സ്വ)പറഞ്ഞു:* "ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ  അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തും"
 *(ഗുൻയ:1/182,ഇഹ്യാ ഉലൂമുദ്ധീൻ  1/328,നുസ്ഹത്തുൽ മജാലിസ് 1/154)*
☝സുന്നത്തിൻ്റെ കൂടെ ഖളാഉം കൂടി കരുതിയാൽ രണ്ടിൻ്റെയും പ്രതിഫലം ലഭിക്കുന്നതാണ്
 *(ഫത്ഹുൽ മുഈൻ 202,ഫതാവൽ കുബ്റ 2/75,ശർവാനി 3/457)*
☝സുഹൃത്തുക്കളെ ഈ വരുന്ന *തിങ്കളാഴ്ച റജബ് 27 മിഅറാജ് ദിനമാണ്* .ആയതിനാല്‍ മിഅറാജിന്‍റെ സുന്നത്ത് നോമ്പും, തിങ്കളാഴ്ചത്തെ സുന്നത്ത് നോമ്പും, കറുത്ത രാവിൻ്റെ ദിവസത്തിലെ നോമ്പും, റമളാനിൽ ഖളാ ഉളളവർക്ക് അതും കരുതിയാൽ നാല് നോമ്പിന്‍റെയും  പ്രതിഫലം കിട്ടുമെന്നതിനാൽ നിയ്യത്ത് വെക്കാൻ ഓർമ്മിക്കുമല്ലോ..
☝ *നിയ്യത്ത്* "റമളാനിൽ നിന്നും ഖളാആയിപ്പോയ നോമ്പും ,തിങ്കളാഴ്ചത്തെ സുന്നത്ത് നോമ്പും,കറുത്ത രാവിൻ്റെ ദിവസത്തിലെ സുന്നത്ത് നോമ്പും,മിഅറാജ് ദിവസത്തിലെ സുന്നത്ത് നോമ്പും കൂടി الله തആലാക്ക് വേണ്ടി നൊയറ്റു വീട്ടുവാൻ ഞാൻ കരുതി" *എന്നതാണ് ഖളാഉം കൂടെ ഉള്ളവരുടെ നിയ്യത്ത്*
(ഗൾഫിലുള്ളവർക്ക് നോമ്പ് നാളെ (ഞായറാഴ്ചയാണ്)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദുആ പ്രതീക്ഷയോടെ..
 *✍AM സിദ്ധീഖ് സഖാഫി ചെക്യാട്*
 *📞9847763242*
ج

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...