Saturday, February 1, 2020

ലീഗല്ല ഇന്നത്തെ ലീഗ്!

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



ആ ലീഗല്ല ഇന്നത്തെ ലീഗ്!

● അഭിമുഖം: സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി/ സയ്യിദ് ജസാര്‍ ഇബ്റാഹിം ബാഫഖി കൊയിലാണ്ടി, സ്വാലിഹ് ഒളവട്ടൂര്‍

0 COMMENTS



കേരളത്തിലെ സയ്യിദ് തറവാട്ടിലെ കാരണവരും സമുദായത്തിന്റെഹ അഭയ കേന്ദ്രവുമായിരുന്നു ഖാഇദുല്‍ ഖൗം എന്ന് ആദരപൂര്വംയ വിളിക്കപ്പെട്ട സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. 1906 ജനുവരി 19-നായിരുന്നു ജനനം. മുന്നണി രാഷ്ട്രീയമെന്ന ആശയത്തിന് കേരളത്തിന്റെ. മണ്ണില്‍ വേരോട്ടമുണ്ടാക്കിയവരില്‍ പ്രധാനി. പട്ടം-മന്നം-ബാഫഖി തങ്ങള്‍-ആര്‍ ശങ്കര്‍ സിന്ദാബാദ് എന്നത് വിമോചന സമര കാലത്തെ പ്രധാന മുദ്രാവാക്യമായിരുന്നു. സമസ്തയുടെ വിദ്യാഭ്യാസ ബോര്ഡി്ന് രൂപം നല്കുതന്നതിനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബികോളേജ് സ്ഥാപിക്കുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു. കേരള വഖഫ് ബോര്ഡി്ന്റെസ രൂപീകരണം മുതല്‍ മരിക്കുവോളം അതില്‍ അംഗമായിരുന്നു. സാമുദായികമായും രാഷ്ട്രീയമായും ഉന്നത നേതാവായിരുന്ന അദ്ദേഹത്തിന്റെു ജീവിതത്തില്‍ പുതുതലമുറക്ക് പ്രചോദനം നല്കുംന്ന ഒരുപാട് ചരിത്ര യാഥാര്ത്ഥ്യരങ്ങള്‍ നിറഞ്ഞുകിടക്കുന്നു. ആ ഓര്‍മകളിലൂടെ, അനുഭവ തീക്ഷ്ണതയിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ് പ്രിയപുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെന പ്രസക്ത ഭാഗങ്ങള്‍:

കേരള ജനതയുടെ പ്രിയ നായകനായിരുന്നല്ലോ താങ്കളുടെ പിതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. ചെറുപ്പത്തിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കാമോ?

രാഷ്ട്രീയത്തില്‍ അപൂര്വകമായ വിശുദ്ധിയുടെ പ്രതീകമായിരുന്നു ഉപ്പ. എല്ലാ പണ്ഡിതന്മാരും രാഷ്ട്രീയക്കാരും സ്വീകാര്യനായിട്ടാണ് എന്നും അദ്ദേഹത്തെ കണ്ടിരുന്നത്. എന്ത് പ്രശ്നങ്ങള്ക്കും മധ്യസ്ഥനായി അദ്ദേഹത്തെ നിശ്ചയിക്കും. വീട്ടില്‍ ആര് വന്നാലും വിഭവ സമൃദ്ധമായ ഭക്ഷണം നല്കിയ സല്ക്ക്രിക്കും. അക്കാര്യത്തില്‍ രാഷ്ട്രീയ ഭേദം കാണിച്ചിരുന്നില്ല. ഞാനിപ്പോഴുമോര്ക്കുരന്നു. ഒരിക്കല്‍ കൊയിലാണ്ടിയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് വന്നു, അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ച് ഇഷ്ടഭക്ഷണമൊരുക്കി ഉപ്പ. കൊയിലാണ്ടിയിലെ സല്ക്കാനരമല്ലേ. കഴിക്കാന്‍ ഇരുന്നപ്പോള്‍ ടേബിളിലുള്ളത് കണ്ട് നമ്പൂതിരിപ്പാട് ഞെട്ടി. ‘തങ്ങള്‍ എന്നെ വല്ലാതെ തീറ്റിച്ചു’ എന്നായി സഖാവ്. അത്രക്കു സല്ക്കാാര പ്രിയനായിരുന്നു ഉപ്പ.

ഒരു ദിവസത്തെ പിതാവിന്റെണ ജീവിത ചിട്ടകള്‍ എങ്ങനെയായിരുന്നു?

സുബ്ഹി വാങ്ക് കൊടുക്കുന്നതിന്റെ മുമ്പ് എഴുന്നേല്ക്കും . ഞങ്ങളെയും വിളിച്ചുണര്ത്തും . പിന്നെ എല്ലാവരെയും കൂട്ടി പള്ളിയില്‍ പോകും. തഹജ്ജുദ് നിസ്കരിച്ച് അല്പംന കഴിയുമ്പോള്‍ സുബ്ഹി വാങ്ക് കൊടുക്കും. പള്ളിയില്‍ അപ്പോഴേക്ക് കുറെ ആളുകള്‍ എത്തിയിരിക്കും. എല്ലാവരും ചേര്ന്ന് ഇസ്തിഗ്ഫാര്‍ ചൊല്ലും. ഉപ്പ തന്നെയാണ് ഇമാമത് നില്ക്കു ക. ഔറാദുകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും രാവിലെ ഏഴ് മണിയായിട്ടുണ്ടാകും. ചായ കുടിച്ച് കോഴിക്കോട് കച്ചവടത്തിന് പോകും. മഗ്രിബിനോടടുത്ത സമയത്ത് തിരിച്ച് വരും. ഉപ്പയുടെ ജീവിതത്തില്‍ ഹദ്ദാദ് മുടങ്ങിയത് കണ്ടിട്ടേയില്ല. ഹദ്ദാദ് പതിവാക്കാന്‍ ഞങ്ങളെ ഉപദേശിക്കുമായിരുന്നു.
തഹജ്ജുദ് നിസ്കാരത്തിന് വലിയ പ്രാധാന്യം നല്കിണയിരുന്നു. എത്ര വൈകിക്കിടന്നാലും മുടക്കം വരുത്തില്ല. ഒരു ദിവസം അര്ധന രാത്രിയോടടുത്തപ്പോഴാണ് ഉപ്പയും ഖാദിമും വീട്ടിലെത്തിയത്. ഏതാണ്ട് മൂന്ന് മണിക്കൂറേ സുബ്ഹി വാങ്കിനുള്ളൂ. കുറച്ചു നേരം കിടന്നു. പെട്ടെന്നൊരു കാല്പെ്രുമാറ്റം കേട്ട് ഖാദിം ഞെട്ടി ഉണര്ന്നു . തസ്കരന്മാരായിരിക്കുമെന്നാണ് അയാള്‍ കരുതിയത്. നോക്കിയപ്പോള്‍ റാന്തല്‍ കത്തിച്ച് വുളു എടുത്ത് വരികയാണ് ഉപ്പ. പിന്നെ കിടക്ക മടക്കി വച്ച് തഹജ്ജുദ് നിസ്കരിക്കാന്‍ തുടങ്ങി.

കച്ചവടത്തിന്റെി സ്വഭാവം വിവരിക്കാമോ? മറ്റ് ഏര്പ്പാധടുകള്‍ എന്തെല്ലാമായിരുന്നു?

കോഴിക്കോട്, കൊഴിലാണ്ടി, വടകര, ബര്മ. എന്നിവിടങ്ങളിലായി നല്ല നിലയില്‍ അരിക്കച്ചവടമുണ്ടായിരുന്നു. പിന്നെ കുരുമുളക്, കൊപ്ര, ഉണക്കിയ കപ്പ എന്നിയെല്ലാം കയറ്റിയയക്കുമായിരുന്നു. വമ്പിച്ച കച്ചവടം തന്നെയായിരുന്നു. കിട്ടിയ ലാഭത്തിലൊരു വിഹിതം പാവങ്ങള്ക്കും അശരണര്ക്കു്മായി മാറ്റിവച്ചു. അക്കാലത്ത് റേഷന്‍ അരിക്ക് സര്ക്കായര്‍ സംവിധാനങ്ങള്‍ മതിയാകാതെ വന്നപ്പോള്‍ സ്വന്തം ഗോഡൗണില്‍ നിന്ന് അദ്ദേഹം അരി നല്കിംയത് ഓര്ക്കുയന്നു.
എല്ലാ റമളാനിലും നിരവധി പാവങ്ങള്ക്ക് വസ്ത്രം കൊടുക്കുമായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ 30 അയല്വാനസികളെയും കുടുംബക്കാരെയും ഒരുമിച്ച്കൂട്ടി ഭക്ഷണം കഴിപ്പിച്ചിട്ടേ ഉപ്പക്ക് സമാധാനമാകൂ. ഞങ്ങള്‍ 21 മക്കളില്‍ 14 ആണ്‍ മക്കളും പേരക്കുട്ടികളും കൂടി പള്ളിയില്‍ പോകുമ്പോള്‍ ഒരു പട തന്നെയുണ്ടാവും. ചെറുപ്പത്തിലെ പല അനുഭവങ്ങളും മറന്ന് പോയിട്ടുണ്ടെങ്കിലും ഇത് എന്റെട ഉള്ളില്‍ മായാതെ നില്ക്കു ന്നു.

രാഷ്ട്രീയത്തിലും സമുദായ നേതൃതലത്തിലും ബാഫഖി തങ്ങള്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിരുന്നല്ലോ. അതിനെ കുറിച്ചുള്ള ഓര്മ കള്‍?

സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ്ള, അഖിലേന്ത്യ തലത്തില്‍ ലീഗ് പ്രസിഡന്‍റ്, സമസ്ത ട്രഷറര്‍ തുടങ്ങിയവ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ലീഗ് പല ഘട്ടങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. രാഷ്ട്രീയ നിലപാടുകളില്‍ അന്നും ഇന്നും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍…!

ഉപ്പയുടെ കാലത്ത് ലീഗ് സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ മഗ്രിബ് വാങ്ക് കൊടുത്താല്‍ വേദിയിലും പരിസരങ്ങളിലും മുഴുവന്‍ നിസ്കാരമായിരിക്കും. ഉപ്പ തന്നെ ഇമാം നില്ക്കും . ഉപ്പ സ്റ്റേജില്‍ നിന്ന് പറയും; ജംഉം കസ്റും ആക്കുന്നവര്‍ അങ്ങനെ നിസ്കരിക്കുക, അല്ലാത്തവര്‍ ഇമാമിനെ തുടരുക. രാഷ്ട്രീയ പരിപാടികളിലും നിസ്കാരം അവ്വല്‍ വഖ്തില്‍ തന്നെ നടക്കണമെന്ന് ഉപ്പാക്ക് നിര്ബംന്ധമായിരുന്നു. ഇന്ന് മുസ്ലിം ലീഗിന്റെഅ കുഞ്ചികസ്ഥാനങ്ങളില്‍ വഹാബിസാന്നിധ്യം ശക്തമായതിനാല്‍ കാര്യങ്ങള്‍ പഴയതു പോലെയല്ല. ഒരിക്കല്‍ ഞാന്‍ എന്റെക കുടുംബത്തോട് ചോദിച്ചു: നിങ്ങളില്‍ ആര്ക്കെതങ്കിലും ലീഗില്‍ വല്ല സ്ഥാനവുമുണ്ടോ? ഇല്ലെന്നായിരുന്നു മറുപടി. ബാഫഖി തങ്ങളുടെ രക്തബന്ധങ്ങളെ പാര്ട്ടി അകറ്റിനിര്ത്തിഥയിരിക്കുകയാണ്. ഒരിക്കലും ഉപ്പ ആഗ്രഹിച്ച മുസ്ലിം ലീഗല്ല ഇപ്പോള്‍ കാണുന്നത്.

രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ പല പരിപാടികളിലും സംബന്ധിക്കേണ്ടിവരും. രാഷ്ട്രീയപരമായി അതൊക്കെ നാട്ടുനടപ്പാണെങ്കിലും മതപരമായി പാടില്ലാത്തതായിരിക്കാം. പലപ്പോഴും കണ്ടുവരുന്ന ഗാനമേളയും ഡാന്സുംത കോലം ഉണ്ടാക്കലും കത്തിക്കലുമൊക്കെ ഉദാഹരണം. ഉപ്പ ലീഗിന്റെ മാത്രമല്ല, സമസ്തയുടെയും നേതാവായിരുന്നല്ലോ. ഏതിനായിരുന്നു അദ്ദേഹം കൂടുതല്‍ പരിഗണന നല്കിേയിരുന്നത്?

ഞാനൊരനുഭവത്തിലൂടെ ഇതിനുത്തരം പറയാം. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം സ്കൂളിന്റെ് ഉദ്ഘാടന ചടങ്ങിലേക്ക് ഉപ്പയെ ക്ഷണിച്ചു. പരിപാടിയുടെ കുറച്ച് മുമ്പ്, പോകാനുള്ള ഒരുക്കമൊന്നും കാണാത്തതിനാല്‍ പോകുന്നില്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെന മറുപടി ഇതായിരുന്നു: ‘ഞാന്‍ പോകാന്‍ ഉദ്ദേശിച്ചതാണ്, പക്ഷേ ഇപ്പോഴാണ് അവിടെ ഒരു സിനിമാ നടന്‍(പ്രേം നസീര്‍) വരുന്നുണ്ടെന്ന് വിവരം കിട്ടിയത്. അയാളുടെ കൂടെ ഞാന്‍ ഇരുന്നാല്‍ ആലിമീങ്ങള്‍ എന്നെക്കുറിച്ച് എന്ത് കരുതും. സമസ്തയുടെ ഭാരവാഹിത്വത്തിലിരുന്നിട്ട് ഞാന്‍ അതില്‍ പങ്കെടുത്താല്‍ ആളുകള്‍ ചോദിക്കുമ്പോള്‍ ആലിമീങ്ങള്ക്ക്ക മറുപടി പറയാനാകില്ല. അതിനാല്‍ ഞാന്‍ പോകുന്നില്ല. ദീനിനായിരുന്നു ഉപ്പ എന്നും ഒന്നാം സ്ഥാനം നല്കി യിരുന്നത്.
ഉപ്പ കാണിച്ച അതേ പാതയിലാണ് ഞാന്‍ ഇന്നും നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നെ ഒരു പ്രമുഖ ഗോള്ഡ്ദ ഷോപ്പിന്റെ് ഉദ്ഘാടനത്തിന് ക്ഷണിക്കുകയുണ്ടായി. ഞാനും ഹൈദരലി ശിഹാബ് തങ്ങളുമുണ്ട്. പിന്നീടാണ് ഒരു സിനിമാ നടി കൂടി ഉദ്ഘാടനത്തിനെത്തുമെന്ന് സംഘാടകര്‍ പറഞ്ഞത്. എനിക്ക് പകരം അവള്‍ ദുആ ചെയ്യുമോ എന്നു ഞാനവരോട് ചോദിച്ചു. അവള്‍ ഉണ്ടെങ്കില്‍ ഞാന്‍ നാളെയേ വരൂ എന്നറിയിച്ചു.

രാഷ്ട്രീയ രംഗം കൈകൂലികള്ക്ക് സാധ്യതയുള്ളതാണല്ലോ. അത്തരം അധര്മ്ങ്ങള്ക്കെ്തിരെയുള്ള സംസാരങ്ങള്‍/ഉപദേശങ്ങള്‍ പിതാവില്‍ നിന്നുണ്ടായിരുന്നോ?

തീര്ച്ച്യായും. ഒരിക്കല്‍ മന്നത്ത് പത്മനാഭന്‍ സമുദായ സംഘടനക്ക് ഒരു കോളേജ് ആവശ്യപ്പെട്ട് ഗവണ്മെനന്റിലന്റെസ അനുവാദത്തിനായി അന്നത്തെ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയെ സമീപിച്ചു. സിഎച്ച് ആദ്യം അതംഗീകരിച്ചില്ല. ഉടന്‍ അദ്ദേഹം ഉപ്പയെ കണ്ടു. അദ്ദേഹത്തെ അനുനയിപ്പിച്ച് ഉപ്പ പറഞ്ഞു: ‘സിഎച്ച് എന്റെ് തൊഴിലാളിയും ഞാന്‍ മുതലാളിയുമാണ്. ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂ’. വൈകാതെ സ്ഥാപനം തുടങ്ങാന്‍ അനുമതിയായി. അതിന്റെച സംഘാടകര്‍ ഉപ്പയുടെ കൈയ്യില്‍ പതിനായിരം രൂപയുടെ ചെക്ക് നല്കി . ഉടനെ അത് നാല് കഷ്ണമാക്കിയിട്ട് ഉപ്പ പറഞ്ഞു: ‘നിങ്ങള്‍ ഭൂരിപക്ഷ വിഭാഗമാണ്, ഞങ്ങള്‍ ന്യൂനപക്ഷവും. ദയവ് ചെയ്ത് ഞങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കരുത്.’ ഇന്ന് ഇത്തരത്തിലൊരു നേതാവിനെ കിട്ടുമോ!

രാഷ്ട്രീയത്തില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണല്ലോ. ധാരാളം പ്രതിസന്ധികള്‍ അദ്ദേഹം ജീവിതത്തില്‍ നേരിട്ടു. അതൊക്കെ എങ്ങനെയാണ് തരണം ചെയ്തത്?

ആരോടും എന്തും ധീരതയോടെ വിളിച്ച് പറയാന്‍ സാധിച്ചിരുന്നുവെന്നതാണ് ഉപ്പയുടെ വലിയ കൈമുതല്‍. അഴകൊഴമ്പന്‍ സമീപനമില്ല. എന്ത് പ്രശ്നവും വളരെ പെട്ടെന്ന് സൗമ്യമായി കൈകാര്യം ചെയ്യാന്‍ അസാമാന്യ പാടവമുണ്ടായിരുന്നു. പയ്യോളിയില്‍ ഒരു കൊലപാതകം നടന്നു. പക്രു കൊലക്കേസ് അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ സമുദായവല്ക്ക രിക്കുകയായിരുന്നു. വന്‍ ലഹളയിലേക്ക് വഴിയൊരുക്കാന്‍ പോന്നതായിരുന്നു അത്. ഉപ്പ അപ്പോള്‍ ബര്മിയിലായിരുന്നു. വിവരം അറിഞ്ഞപ്പോള്‍ പയ്യോളിലേക്ക് തിരിച്ചു. കക്ഷി ഭേദമന്യേ എല്ലാവരെയും ഒരുമിച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ കൊന്നു. അവര്‍ അതിന് പ്രതികാരവും ചെയ്തു. ഇത് കൊണ്ട് എന്ത് നേട്ടമുണ്ടായി? ഇത് ഇവിടെ വച്ച് നിര്ത്താം നമുക്ക്. നിങ്ങള്‍ നിങ്ങളുടെ ദൈവത്തോട് പ്രാര്ത്ഥിേക്കൂ. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തോടും. എല്ലാവരോടും സൗമ്യമായി വര്ത്തി്ച്ചു. ജനങ്ങള്‍ ആ ഉപദേശം സ്വീകരിച്ചു. അങ്ങനെ വന്‍ ലഹളയിലേക്ക് നിങ്ങേണ്ടിയിരുന്ന പ്രശ്നത്തിന് ശുഭപര്യവസാനം കൈവന്നു. അതുപോലെ തന്നെയായിരുന്നു മുട്ടിപ്പോക്ക് സംഭവവും. പള്ളിയുടെ മുന്നിലൂടെ ചിലര്‍ നിസ്കാര സമയത്ത് ചെണ്ടയും മറ്റും മുട്ടി പോവും. തങ്ങള്‍ അവരോട് പറഞ്ഞു: ഞങ്ങളുടെ ആരാധനാലയം പള്ളിയാണ്, നിങ്ങളുടേത് അമ്പലവും. ഞങ്ങളുടെ ആരാധനക്ക് വിഷമമുണ്ടാക്കുന്ന തരത്തിലുള്ള ഈ മുട്ടിപ്പോക്ക് കൊണ്ട് ഞങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. നിങ്ങളുടെ അമ്പലത്തിലേക്ക് ഞങ്ങള്‍ മുട്ടിപ്പോകുന്നില്ല. അത് കൊണ്ട് ഇത് നിര്ത്തി വച്ച് സഹകരിക്കണം. അവര്‍ അത് സ്വീകരിച്ചു.

ബാഫഖി തങ്ങളുടെ ജനങ്ങളുമായുള്ള ഇടപെടല്‍ അടുത്തു നിന്നു കണ്ടിരിക്കുമല്ലോ. ഓര്മികള്‍?

നിസ്കാരം ഖളാ ആക്കരുത് എന്നും ഹദ്ദാദ് മുടക്കരുതെന്നും ഉപ്പയുടെ പ്രധാന വസ്വിയ്യത്തുകളായിരുന്നു. ഒരിക്കല്‍ രസകരമായ ഒരു സംഭവമുണ്ടായി. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പിരിവുമായി ബന്ധപ്പെട്ട് ഉപ്പ മദ്രാസില്‍ പോയി. തങ്ങള്‍ വലിയ ധര്മി ഷ്ഠനായതിനാല്‍ അവിടത്തെ പള്ളിക്ക് എന്തെങ്കിലും നല്ക ണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ ഇഷാഇന് പള്ളിയില്‍ വരൂ, അപ്പോള്‍ തരാം എന്നായി ഉപ്പ. സംഭവം നാട്ടിലാകെ പരന്നു. തങ്ങള്‍ എന്തോ തരുന്നുണ്ടെന്ന് പറഞ്ഞ് പണക്കാരും സാധാരണക്കാരുമെല്ലാം പള്ളിയില്‍ സംഘടിച്ചു. നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ് നിന്ന് ഉപ്പ പറഞ്ഞു: ഞാന്‍ തരുന്നത് സ്വീകരിക്കാന്‍ വന്നവരല്ലേ നിങ്ങള്‍? ‘അതേ’ എന്ന് അവര്‍. അപ്പോള്‍ ഫാത്തിഹ വിളിച്ച് ഹദ്ദാദ് ആരംഭിച്ചു. ശേഷം ഉപ്പ പറഞ്ഞു: ഇതാണ് എനിക്ക് തരാനുള്ളത്. അത് ഞാന്‍ തന്നു. നിങ്ങള്‍ പതിവാക്കുക. ഞാന്‍ ജാമിഅ നൂരിയ്യയുടെ പിരിവിന് വന്നതാണ്. അതിനാല്‍ എനിക്ക് തരാനുള്ളത് നിങ്ങളും തരിക. നിങ്ങളെ കൊണ്ട് പറ്റുന്നത് മതി.

ബാഫഖി തങ്ങളുടെ ജീവിതത്തിലെ പല നിര്ണാവയക നിമിഷങ്ങള്ക്കുംള താങ്കള്‍ സാക്ഷിയായിരുന്നല്ലോ. പ്രതിസന്ധികളെ എങ്ങനെയാണ് അദ്ദേഹം തരണം ചെയ്തിരുന്നത്?

ഉപ്പക്ക് ഹൃദയാഘാതം സംഭവിച്ചത് ഓര്ക്കുാന്നു. അന്ന് ഞാനാണ് കച്ചവടത്തിന്റെ’ കണക്ക് നോക്കിയിരുന്നത്. പണം ആവശ്യം വന്നപ്പോള്‍ ഉപ്പയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞില്ല. ഉപ്പക്ക് തിരേ വയ്യെന്ന് അറിയിപ്പ് കിട്ടിയപ്പോള്‍ ഞാന്‍ വേഗം വീട്ടിലെത്തി. അപ്പോഴേക്ക് ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്ഥിരമായി ചികിത്സിച്ചിരുന്ന രാമേന്ദ്രന്‍ ഡോക്ടറെ വിളിക്കാന്‍ ഉപ്പ ആവശ്യപ്പെട്ടു. അദ്ദേഹത്തെ കിട്ടാതെ വന്നപ്പോള്‍ വല്ലപ്പോഴുമൊക്കെ കാണിക്കാറുള്ള ഗഫൂര്‍ ഡോക്ടറെ വരുത്താന്‍ പറഞ്ഞു. അദ്ദേഹം എത്തിയപ്പോഴേക്കും ബോധം പോയിരുന്നു. പെട്ടെന്ന് ഓക്സിജന്‍ മാസ്ക് വച്ചു. 16 മിനിറ്റോളം ബോധമില്ലാതെ കിടന്നിരിക്കണം. ബാഫഖി തങ്ങള്‍ നിര്യാതനായെന്നു വരെ അപ്പോഴേക്ക് പുറത്തു പ്രചരിക്കുകയുണ്ടായി. ഏതായാലും ഉപ്പ കണ്ണു തുറന്നു. എഴുന്നേറ്റ ഉടനെ പറഞ്ഞത്, ‘ഞാന്‍ നിസ്കരിച്ചിട്ടില്ല’ എന്നാണ്. അപ്പോഴേക്ക് വീട്ടിലെത്തിച്ചേര്ന്നഴ ഇകെ അബൂബക്കര്‍ മുസ്ലിയാര്‍ ആശ്വസിപ്പിച്ചപ്പോള്‍ ഇതായിരുന്നു മറുപടി: ‘ ഞാന്‍ ഇന്നു വരെ ഒരു വഖ്തും ഖളാആക്കിയിട്ടില്ല. അതിന് അല്ലാഹു ഇതുവരെ ഇടവരുത്തിയിട്ടില്ല.’ പിന്നെ മാസ്ക് മാറ്റി തയമ്മും ചെയ്ത് നിസ്കരിച്ചു. നിസ്കാര ശേഷം മാസ്ക് ഘടിപ്പിച്ചു കൊടുത്തു. പതിവു പോലെത്തന്നെ പുലര്ച്ചെ എഴുന്നേറ്റു.

1973 ജനുവരി 19-ന് ഹജ്ജിനിടെ മക്കത്ത് വച്ചാണല്ലോ മഹാനവര്കനളുടെ നിര്യാണം. ജന്നതുല്‍ മുഅല്ലയില്‍ മറമാടുകയും ചെയ്തു. അസുഖമായിട്ടും ഹജ്ജിന് പോയ സാഹചര്യം?

ഈ ചോദ്യത്തിന് മറുപടി പറയും മുമ്പ് മറ്റൊരു കാര്യം പറയാം. ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മരണമടഞ്ഞപ്പോള്‍ ആദരാജ്ഞലിയര്പ്പി ച്ച് മയ്യിത്തിന്റെ് മേല്‍ റീത്ത് വെക്കാന്‍ തുനിഞ്ഞ മന്ത്രി കരുണാനിധിയെ ഉപ്പ നിരുത്സാഹപ്പെടുത്തി. മുസ്ലിമിന്റെറ മയ്യിത്തിന് ചില ആദരവുണ്ടല്ലോ. ഇത് തന്റെപ ആദരവാണെന്ന് പറഞ്ഞപ്പോള്‍, നിര്ബതന്ധമെങ്കില്‍ കാലിന്റെആയും അപ്പുറം വച്ചിട്ട് പോയിക്കൊള്ളൂ എന്നു പറഞ്ഞു. ഇസ്ലാമിക വിരുദ്ധമായൊരു കാര്യത്തിനെതിരെ പ്രതികരിക്കാനാളില്ലാത്ത സാഹചര്യം ഉപ്പയില്‍ വലിയ വിഷമമുണ്ടാക്കി. അങ്ങനെയെങ്കില്‍ ഞാന്‍ മരിച്ചാല്‍ ഇവര്‍ എന്തെല്ലാം ചെയ്യും! ആ ആശങ്ക പലപ്പോഴും അലട്ടിയിരുന്നു. പിന്നീടുള്ള കാലം പ്രാര്ത്ഥെനയായിരുന്നു: അല്ലാഹുവേ, നീ എന്നെ മക്കത്ത് വച്ച് മരിപ്പിച്ച് ജന്നതുല്‍ മുഅല്ലയില്‍ ഖദീജ ബീവി(റ)യുടെ സമീപത്ത് ഖബറടക്കണേ…!
ഉപ്പ എല്ലാം കണക്കു കൂട്ടിയിരിക്കണം. അതുകൊണ്ടായിരിക്കണം അസുഖമായിട്ടും മക്കയിലേക്ക് പോകാന്‍ തീരുമാനിച്ചത്. യാത്രക്ക് മുമ്പ് മക്കളെ വിളിച്ച് കൂട്ടി കാര്യം പറഞ്ഞു. ഒരു മകളും മരുമകനും തങ്ങളുടെ കൂടെ യാത്ര തിരിച്ചു. എന്റെച ഭാര്യ ആദ്യമായി ഗര്ഭിരണിയായിരുന്നു അപ്പോള്‍. ഏഴാം മാസം. യാത്രാ മധ്യത്തില്‍ ഉപ്പ എന്നോട് പറഞ്ഞു: ‘ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, ബീവി സുഖമായി പ്രസവിക്കും, നിന്നെ റബ്ബ് സഹായിക്കും.’ എനിക്ക് ആ വാക്കുകള്‍ മതിയായിരുന്നു. വലിയ ആശ്വാസവും സന്തോഷവും തോന്നി. മക്കാ ശരീഫില്‍ നിന്ന് അസുഖം മൂര്ച്ഛി ച്ചപ്പോള്‍ കൂടെയുള്ളവരോട് പറഞ്ഞു: വാപ്പ പോവാ മക്കളേ! എനിക്ക് രണ്ട് കോളേജുകളിലും വ്യക്തിപരമായി ഒരാള്ക്കും കടങ്ങളുണ്ട്. എന്റെേ കൈയില്‍ ഇപ്പോള്‍ പണമായി ഒന്നുമില്ല. മുതലായി പലതും ഉണ്ട്. അതില്‍ നിന്ന് നിങ്ങള്‍ ആ കടങ്ങള്‍ വീട്ടണം. എന്നെ അസ്വ്റിന് ശേഷം കഅ്ബയുടെ മുന്നില്‍ കടത്തി പിറകില്‍ നിങ്ങള്‍ നിസ്കരിക്കണം. ഇന്ഷാറ അല്ലാഹ്! ഞാന്‍ പോവുകയാണ്.’ പിന്നെ കലിമ ചൊല്ലി കൈ കെട്ടി ഉപ്പ പരലോകം പുല്കിാ. മക്കാ ശരീഫില്‍ വാര്ത്തക പരന്നു. നാട്ടിലും അറിഞ്ഞു. ഇഷ്ട ജനങ്ങള്‍ കണ്ണീര്‍ തൂകി. ഇന്ത്യയില്‍ നിന്നുള്ള ആയിരത്തില്പടരം ഹാജിമാരടക്കം വിവിധ പ്രദേശങ്ങളില്‍ നിന്ന് അവിടെ എത്തിച്ചേര്ന്നാ പതിനായിരങ്ങള്‍ പുലര്ച്ച ക്ക് മുമ്പേ ബൈതുല്‍ ഫാസില്‍ എന്ന ഗൃഹത്തില്‍ തടിച്ചുകൂടി. പുഞ്ചിരിച്ച് ഉറങ്ങിക്കിടക്കുന്ന പ്രിയ നേതാവിന്റെി മുഖം അവസാനമായി ഒരു നോക്കു കാണാന്‍. ഹറമിലെ മയ്യിത്ത് നിസ്കാരത്തിനു ശേഷം വന്ജ നാവലി ആഗ്രഹം പോലെ ഉപ്പക്ക് ഖദീജ(റ)യുടെ ചാരത്ത് അന്ത്യവിശ്രമമൊരുക്കി.

ഈദ്ഗാഹ്: പ്രമാണങ്ങള്‍ എന്ത് പറയുന്നു?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




ഈദ്ഗാഹ്: പ്രമാണങ്ങള്‍ എന്ത് പറയുന്നു?

● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം

0 COMMENTS



ഈദ്ഗാഹിന്‍റെ പേരില്‍ വിശ്വാസികളെ പെരുന്നാള്‍ സുദിനങ്ങളില്‍ വൃത്തിഹീനമായ മാര്‍ക്കറ്റുകളിലേക്കും മൈതാനങ്ങളിലേക്കും  നിസ്കാരത്തിന് വലിച്ചിഴക്കുന്നവരാണ് ബിദഇകള്‍. ഗള്‍ഫ് നാടുകളെയാണ് ഇവര്‍ ഇക്കാര്യത്തില്‍ അനുകരിക്കാറുള്ളത്. എന്നാല്‍ ഈദ്ഗാഹിന്‍റെ വിഷയത്തില്‍ ഗള്‍ഫ് നാടുകളോട് താരതമ്യം ചെയ്യുന്നത് ശുദ്ധവിവരക്കേടാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. കാരണം അവിടങ്ങളിലെല്ലാം പെരുന്നാള്‍ നിസ്കാരത്തിനു വേണ്ടി പ്രത്യേകമായി തയ്യാര്‍ ചെയത സ്ഥലങ്ങളെയാണ് ഈദ്ഗാഹ് എന്ന് വിളിക്കുന്നത്. നിസ്കാര ശേഷം പൂട്ടി അടുത്ത നിസ്കാരം വരെ സംരക്ഷിക്കുകയും വൃത്തിയായി പരിപാലിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രങ്ങളാണവ. അല്ലാതെ ഏതെങ്കിലും ചന്തകളിലോ മറ്റോ ബാനര്‍ വച്ച തട്ടിക്കൂട്ട് ഈദ്ഗാഹുകളല്ല. പെരുന്നാള്‍, ഗ്രഹണം പോലുള്ള നിസ്കാരങ്ങള്‍ക്കു വേണ്ടി പ്രത്യേകം മാറ്റിവച്ച സ്ഥലങ്ങളാണ് ഇവ.

ഈദ്ഗാഹ് എന്ന് ഇന്ത്യയിലും അറബി നാടുകളില്‍ മൈദാനു സ്വലാത്ത് എന്നും വിളി ക്കപ്പെടുന്നു. പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കാന്‍ പള്ളിയാണോ മൈതാനമാണോ ഉത്തമമെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണാന്തരമുണ്ട്. പെരുന്നാള്‍ നിസ്കരത്തിനു വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത സ്ഥലം ഉണ്ടെങ്കില്‍ തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമാണെങ്കില്‍ പള്ളിയില്‍വച്ച് നിര്‍വഹിക്കുന്നതാണ് ഉത്തമമെന്ന വീക്ഷണമാണ് ശാഫിഈ മദ്ഹബില്‍ പ്രബലം. പ്രവിശാലവും സൗകര്യപ്രദവുമായ മസ്ജിദുകള്‍ അടച്ച്പൂട്ടി പെരുന്നാള്‍ ദിനം വൃത്തിഹീനമായ സ്ഥലങ്ങളില്‍ പോയി നിസ്കാരം നിര്‍വഹിക്കുന്ന പുത്തന്‍ വാദികളുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.

‘നബി(സ്വ) ചെറിയ പെരുന്നാള്‍ ദിവസവും വലിയ പെരുന്നാള്‍ ദിവസവും മുസ്വല്ലയിലേക്കു പുറപ്പെട്ടിരുന്നു’- ഇമാം മുസ്ലിം സ്വഹീഹില്‍ ഉദ്ധരിച്ച ഈ ഹദീസാണ് ഈ നടപടിക്ക് പുത്തന്‍ വാദികള്‍ തെളിവാക്കാറുള്ളത്. എന്നാല്‍ എന്താണ് ഈ ഹദീസിന്‍റെ താല്‍പര്യമെന്ന് ഇമാം നവവി(റ) വിശദീകരിക്കുന്നുണ്ട്. ‘പെരുന്നാള്‍ നിസ്കാരത്തിനായി മുസ്വല്ലയിലേക്ക് പുറപ്പെടല്‍ സുന്നത്താണെന്നും പള്ളിയില്‍വച്ച് നിസ്കരിക്കുന്നതിനേക്കാള്‍ അതാണുത്തമമെന്നും അഭിപ്രായപ്പെട്ടവര്‍ക്ക് ഈ ഹദീസ് പ്രമാണമാക്കാവുന്നതാണ്. ഈ ഹദീസ് അടിസ്ഥാനപ്പെടുത്തിയാണ് അധിക പട്ടണങ്ങളിലും പെരുന്നാള്‍ നിസ്കാരത്തിന് മുസ്വല്ലകള്‍ ഉപയോഗപ്പെടുത്തുന്നത്. മക്കാ നിവാസികള്‍ പണ്ടുകാലം മുതലേ പള്ളിയില്‍വച്ച് മാത്രമാണ് പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചിരുന്നത്.

ശാഫിഈ ധാരയിലെ പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ രണ്ട് വീക്ഷണങ്ങളാണുള്ളത്. ഒന്ന്: പെരുന്നാള്‍ നിസ്കാരത്തിന് പള്ളിയേക്കാള്‍ ഉത്തമം മൈതാനമാണ്. ഈ ഹദീസാണ് ഉദ്ധൃത വീക്ഷ ണത്തിന്‍റെ അവലംബം. രണ്ട്: എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമാണെങ്കില്‍ മൈതാനിയേക്കാള്‍ ഉത്തമം പള്ളിതന്നെ. ഈ വീക്ഷണത്തെയാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും പ്രബലമാക്കുന്നത്. ഇതിന് അവരുടെ തെളിവ്  ‘മക്കാനിവാസികള്‍ പെരുന്നാള്‍ നിസ്കാരം പള്ളിക്ക് പുറത്ത്വച്ച് നിസ്കരിക്കാതി രുന്നത് പള്ളി വിശാലമായത് കൊണ്ടും നബി(സ്വ) മൈതാനിയിലേക്ക് പുറപ്പെട്ടത് പള്ളിയുടെ വിശാലത കുറവ് കൊണ്ടുമാണ്. അതിനാല്‍ പള്ളി വിശാലമാണെങ്കില്‍ അതുതന്നെയാണ് ഉത്തമമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു (ശര്‍ഹു മുസ്ലിം).

അബൂഇസ്ഹാഖുശ്ശീറാസി(റ) വിവരിക്കുന്നു: ‘പള്ളി വിശാലമാണെങ്കില്‍ അവിടെ മറ്റൊരഭിപ്രായത്തിന് പഴുതില്ല. പള്ളി തന്നെയാണുത്തമം. കാരണം മക്കയില്‍ ഒരു ഘട്ടത്തില്‍ പോലും പള്ളിക്കു വെളിയില്‍വച്ച് പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, മൈതാനിയേക്കാള്‍ വൃത്തിയിലും ശ്രേഷ്ഠതയിലും മുമ്പില്‍ നില്‍ക്കുന്നത് പള്ളി തന്നെയാണല്ലോ (മുഹദ്ദബ്). ഇതേ ആശയം മറ്റു പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്നു ഹജറുല്‍ ഹൈതമി(റ) കുറിച്ചു: ‘ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലം പള്ളിയാണല്ലോ. അതിനാല്‍ പെരുന്നാള്‍ നിസ്കാരം അവിടെ വച്ച് നിര്‍വഹിക്കലാണ് അഭികാമ്യം. തിരുനബി(സ്വ) പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചത് മൈതാനിയിലാണന്നും അതിനാല്‍ പെരുന്നാള്‍ നിസ്കാര നിര്‍വഹണത്തിന് പള്ളിയെക്കാള്‍ മൈതാനിയാണുത്തമമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുവെങ്കിലും. നബി(സ്വ)യുടെ കാലത്ത് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പള്ളി വിശാലമല്ലാത്തത് കൊണ്ടാണ് അവിടുന്ന് മൈതാനിയിലേക്കു പുറപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ ആ അഭിപ്രായത്തെ ഖണ്ഡിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറാമല്ലാത്ത പള്ളികളുടെ കാര്യത്തിലാണ് പ്രസ്തുത രണ്ടഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നത്. മസ്ജിദുല്‍ ഹറാമിന്‍റെ പുണ്യവും കഅ്ബയെ നേരില്‍ കാണുന്നതും പരിഗണിച്ചാല്‍ അവിടെവച്ച് തന്നെയാണ് പെരുന്നാള്‍ നിസ്കാരം ഉത്തമമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. എങ്കിലും വല്ല പ്രതിബന്ധവുമുണ്ടായാല്‍ മേല്‍ വിവരിക്കപ്പെട്ട നിയമത്തിനു മാറ്റമുണ്ടാകാം. അഥവാ ആദ്യ വീക്ഷണമനുസരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പള്ളി വിശാലമല്ലെങ്കില്‍ അവിടെവച്ച് നിസ്കരിക്കുന്നത് കറാഹത്തായിവരും. രണ്ടാം വീക്ഷണ പ്രകാരം മഴ പോലുള്ള പ്രതിബന്ധങ്ങളുണ്ടാവുന്ന സാഹചര്യത്തില്‍ മൈതാനിയില്‍വച്ച് നിസ്കരിക്കലും കറാഹത്താണ്. പള്ളി വിശാലമല്ലാതിരിക്കുകയും മഴ പോലുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പള്ളിയില്‍ ഉള്‍ക്കൊള്ളുന്നവരെ കൂട്ടി ഇമാം പള്ളിയില്‍വച്ച് നിസ്കരിക്കുകയും അവശേഷിക്കുന്നവര്‍ക്ക് മറ്റൊരിടത്ത്വച്ച് ജ മാഅത്തായി നിസ്കരിക്കാന്‍ ഒരാളെ ഇമാം പ്രതിനിധിയാക്കുകയുമാണ് വേണ്ടത് (തുഹ്ഫതുല്‍ മുഹ്താജ്).

പരിശുദ്ധ ഇസ്ലാം പെരുന്നാള്‍ നിസ്കാരം എവിടെ വച്ചാവണമെന്നും ആകരുതെന്നും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രമാണങ്ങള്‍ മറികടന്നു വരുന്ന എല്ലാ പുത്തനാശയങ്ങളും തള്ളപ്പെടേണ്ടതാണ്.


ഹസന്‍ മുസ്ലിയാരുടെ ഓര്‍മകളിലൂടെ ● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




ഗുരുമുഖം-2 : ഹസന്‍ മുസ്ലിയാരുടെ ഓര്‍മകളിലൂടെ

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

0



ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ പണ്ഡിതനാണ് മര്‍ഹൂം ഇകെ ഹസന്‍ മുസ്ലിയാര്‍. സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തന മേഖലയില്‍ അസാധാരണമായ ഇടപെടലുകള്‍ നടത്തിയ  വലിയ പണ്ഡിതനും  ധിഷണാശാലിയുമാണദ്ദേഹം. 1964-ല്‍ ഞാന്‍ മാങ്ങാട് ദര്‍സ് നടത്തുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് ഹസന്‍ മുസ്ലിയാര്‍ ഇയ്യാട് മഹല്ലില്‍ മുദരിസാണ്. അതിനു മുമ്പേ കേട്ടറിയാം. ജമാഅത്തെ ഇസ്ലാമി, മുജാഹിദുകള്‍ തുടങ്ങിയ ബിദഈ സംഘടനകളുടെ ആശയപാപ്പരത്തം വെളിവാക്കി അദ്ദേഹം ആ കാലത്ത് കോഴിക്കോട് ജില്ലയില്‍ പലയിടത്തും നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചിരുന്നു. എതിര്‍ പക്ഷത്തുള്ളവരെ വൈജ്ഞാനികമായും ബൗദ്ധികമായും നിലംപരിശാക്കുന്നതായിരുന്നു അവയെല്ലാം. സുന്നത്ത് ജമാഅത്തിന്‍റെ ആശയങ്ങളെ ഏറ്റവും സുവ്യക്തതയോടെ വെളിപ്പെടുത്തുന്നവയും. ആ ഊര്‍ജവും പാണ്ഡിത്യവും തഖ്വയും എന്നെ ആകര്‍ഷിച്ചു. അങ്ങനെ ഹസന്‍ മുസ്ലിയാരുമായി അടുത്തു. ഞങ്ങള്‍ തമ്മില്‍ പലപ്പോഴും സന്ധിക്കുകയുണ്ടായി. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയങ്ങളായിരുന്നു അറിവ് പങ്കുവച്ച് അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍.

പിന്നീട് പല വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡന പ്രസംഗങ്ങള്‍ക്കും പോകുമ്പോള്‍ ഹസന്‍ മുസ്ലിയാര്‍ എന്നെ കൂടെക്കൂട്ടുമായിരുന്നു. യാത്രയിലും ഒരുമിച്ചുണ്ടാകുന്ന മറ്റവസരങ്ങളിലുമെല്ലാം ഞങ്ങള്‍ ചര്‍ച്ചയിലായിരിക്കും. കേരളത്തില്‍ സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതും വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകള്‍ സജീവമാക്കുന്നതും ആ ചര്‍ച്ചകളില്‍ കടന്നുവരും. സംഘടനാപരമായി സമസ്തയിലും എസ്വൈഎസിലും സജീവമാകാനും വിശ്രമമില്ലാതെ ദര്‍സിലും കിതാബുകള്‍ മുതാലഅ ചെയ്യുന്നതിലും മുഴുകാനും സുന്നത്ത് ജമാഅത്തിന്‍റെ പ്രചാരണ രംഗത്തു മുന്നിട്ടിറങ്ങാനും   പറ്റുന്ന നിലയില്‍ ജീവിതത്തെ ക്രിയാത്മകമാക്കാന്‍  അദ്ദേഹവുമായുള്ള സഹവാസം കാരണമായി.

ശാഫിഈ മദ്ഹബ് പ്രകാരമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം, പ്രഭാഷണം, ഫത്വ നല്‍കല്‍ തുടങ്ങിയവയെല്ലാം. എന്നാല്‍ മദ്ഹബ് വിരോധികളായ ബിദഇകള്‍ ആയത്തും ഹദീസും മാത്രം ഓതി വാദപ്രതിവാദങ്ങളില്‍ വരുമ്പോള്‍ അദ്ദേഹം അവരെ അതേ രീതിയില്‍ ഖണ്ഡിച്ചു. ഓരോ സന്ദര്‍ഭത്തിലും  എതിരാളികളെ എങ്ങനെ മുട്ടുകുത്തിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നു ഹസന്‍ മുസ്ലിയാര്‍ക്ക്.

ഫത്വകള്‍ ചോദിച്ചു വരുന്നവര്‍ പണം എത്ര നല്‍കിയാലും അദ്ദേഹം സ്വീകരിക്കാറില്ലായിരുന്നു. പണം വാങ്ങിയാല്‍ ഫത്വകളെ അത് സ്വാധീനിക്കും എന്നാരോപണം മറ്റുള്ളവര്‍ ഉന്നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. പണത്തിന് ആവശ്യമില്ലാഞ്ഞിട്ടല്ല. ‘ദീനിന്‍റെ പ്രചാരണം ഏറ്റവും ആത്മാര്‍ത്ഥമായി നാം നടത്തണം. എങ്കില്‍ അല്ലാഹു നമ്മെ ബുദ്ധിമുട്ടിക്കില്ല’ -ഹസന്‍ മുസ്ലിയാര്‍ പറയും.

1968-ല്‍ ഹസന്‍ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു സംഭവമുണ്ടായത് ഓര്‍ക്കുന്നു. ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങളുമായി ചേകനൂര്‍ മൗലവി രംഗത്തുവന്നുതുടങ്ങിയ കാലമായിരുന്നു അത്. ഹസന്‍ മുസ്ലിയാര്‍ അന്ന് ആക്കോടാണ് ദര്‍സ് നടത്തുന്നത്. വാഴക്കാട് വന്ന് ചേകനൂര്‍ മൗലവി വെല്ലുവിളിച്ചു. ജുമുഅ ഖുതുബ പ്രാദേശിക ഭാഷയിലാകണം, അല്ലെന്നു തെളിയിക്കാന്‍ സാധിക്കുമോ എന്നായിരുന്നു വെല്ലുവിളി. സുന്നികള്‍ അതേറ്റെടുത്തു. അങ്ങനെ ഒരു സംവാദത്തിനു കളമൊരുങ്ങി. സംവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആക്കോട് പള്ളിയില്‍ നടന്ന യോഗത്തിലേക്ക് ഹസന്‍ മുസ്ലിയാര്‍ എന്നെയും കൂട്ടിക്കൊണ്ടുപോയി. ചാലിയാര്‍ പുഴയിലൂടെ തോണിയില്‍ പോയത് ഇപ്പോഴും ഓര്‍ക്കുന്നു. മറ്റു പല പണ്ഡിതരും ഉണ്ടായിരുന്നു അവിടെ. വിശദമായ ആലോചനകള്‍ക്കു ശേഷം സംവാദത്തിനു വ്യവസ്ഥ തയ്യാറാക്കാന്‍ ഇരുകൂട്ടരും വാഴക്കാട് സംഗമിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ ആ ദിവസമെത്തി. സുന്നീപക്ഷത്ത് കണ്ണിയത്ത് അഹമ്മദ് കുട്ടി മുസ്ലിയാര്‍, ഇകെ ഹസന്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന പണ്ഡിതരുടെ കൂടെ ഞാനും പങ്കെടുത്തു. ഹസന്‍ മുസ്ലിയാരുടെ ധിഷണയും നൈപുണ്യവും ഗംഭീരമായി പ്രകടമായ ചര്‍ച്ചയായിരുന്നുവത്.

അന്ന് ചേകനൂര്‍ മൗലവിയുടെ സഹായിയായി ഉണ്ടായിരുന്ന എംടി മൗലവി വാഴക്കാട്  പ്രസംഗത്തിനിടെ പറഞ്ഞു: ‘വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍ ഒരുമിച്ചുകൂടിയാല്‍ അവിടെ  ഭൂരിപക്ഷത്തിന് ഏതു   ഭാഷയാണ് മനസ്സിലാകുന്നത് അതിലാകണം ഖുതുബ നടത്താന്‍.’ ഉടനെ ഹസന്‍ മുസ്ലിയാര്‍ ചോദിച്ചു: ‘ഹജ്ജ് വേളയില്‍ മക്കയില്‍ ഒരുമിച്ചുകൂടുന്നവരില്‍ മഹാഭൂരിപക്ഷവും അറബി സംസാരിക്കാത്തവരാണ്. അപ്പോള്‍, അവിടെ അറബിയില്‍ ഖുതുബ ഓതുന്നത് ശരിയാവുമോ?’ അതോടെ ബിദഇകള്‍ നിഷ്പ്രഭരായി. പിന്നെ ആ വിഷയത്തില്‍ അവര്‍ക്കൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല.

മുഅ്ജിസത്ത്, കറാമത്ത് വിഷയത്തിലായി പിന്നെ ചര്‍ച്ച.  അസാധാരണ വിഷയങ്ങളില്‍ സാധാരണ മനുഷ്യര്‍ക്ക് സ്വയം നിര്‍ണയ കഴിവ് ഇല്ലാത്തതു പോലെ  അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും മുഅജിസത്ത്, കറാമത്തില്‍  ഇഖ്തിയാര്‍(ഇച്ഛാസ്വാതന്ത്ര്യം) ഇല്ല എന്നായിരുന്നു ചേകനൂര്‍ മൗലവിയുടെ വാദം. എന്നാല്‍ മഹാന്മാര്‍ യഥേഷ്ടം മുഅ്ജിസത്തും കറാമത്തും കാണിക്കുമെന്ന്   ഹസന്‍ മുസ്ലിയാര്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തികളില്‍ സാധാരണ ആളുകള്‍ക്ക് എപ്രകാരം ഇഖ്തിയാറുണ്ടോ, അതുപ്രകാരം അസാധാരണ മനുഷ്യര്‍ക്ക് അസാധാരണ കാര്യങ്ങളില്‍ ഇഖ്തിയാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അതിന് ധാരാളം തെളിവുകളും അദ്ദേഹം ഉദ്ധരിച്ചു. ഒന്നിന് പോലും മറുപടി പറയാന്‍ ചേകനൂര്‍ മൗലവിക്ക് സാധിച്ചില്ല. യഥേഷ്ടം എന്നാല്‍ അല്ലാഹുവിന്‍റെ വിധി കൂടാതെ എന്നാണ് ഉദ്ദേശിച്ചതെന്ന് ചേകനൂര്‍ പിന്നീട് പറഞ്ഞു. ഹസന്‍ മുസ്ലിയാര്‍ പ്രതികരിച്ചു: ‘അല്ലാഹുവിന്‍റെ വിധി കൂടാതെ സാധാരണ മനുഷ്യര്‍ക്കും ഒന്നും നിര്‍വഹിക്കാന്‍ സാധിക്കില്ലല്ലോ.’ അതോടെ ചേകനൂര്‍ പൂര്‍ണമായും ഉത്തരം മുട്ടി. അവിടെ പങ്കെടുത്ത എല്ലാവര്‍ക്കും അയാളുടെ ആശയപരമായ പിഴവ് ബോധ്യപ്പെട്ടു.

ആഴമുള്ള അറിവിലൂടെയും തീവ്രമായ ആത്മാര്‍ത്ഥതയിലൂടെയുമായിരുന്നു ഹസന്‍ മുസ്ലിയാര്‍ ബിദഇകളെ നേരിട്ടത്. മുതഅല്ലിമുകള്‍ ശ്രദ്ധിക്കേണ്ടത് പഠനകാലം സമ്പുഷ്ടമാക്കാനാണ്.  എല്ലാ ജ്ഞാനശാഖകളിലും കഴിവാര്‍ജിക്കണം. മതപരമായ വിധികളെ ബുദ്ധിപരമായി വിശകലനം ചെയ്യാന്‍ സാധിക്കണം. പണ്ഡിതര്‍ നിരന്തര പാരായണവും ചര്‍ച്ചകളും വഴി അറിവ് വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.


لف

ഭൗതികവാദികള്‍ മറുപടി പറയുമോ?





അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


ധാര്‍മികത: ഭൗതികവാദികള്‍ മറുപടി പറയുമോ?

● ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി'



ഇസ്ലാമിനോടും തിരുനബി(സ്വ)യോടും മനുഷ്യമനസ്സുകളില്‍ രൂഢമൂലമായിക്കിടക്കുന്ന ആഭിമുഖ്യവും അവയുടെ  ഔന്നത്യത്തെ കുറിച്ചുള്ള ബോധ്യങ്ങളും നുണപ്രചാരണങ്ങളിലൂടെയും ദുര്‍വ്യാഖ്യാനങ്ങളിലൂടെയും തകര്‍ത്ത്, മതത്തെയും മതനേതാക്കളെയും ഇകഴ്ത്തി വെറുപ്പ് കൃഷി ചെയ്യാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചില അരാജകവാദികള്‍ തിമര്‍ത്താടുകയാണിപ്പോള്‍. ഫ്രീ തിങ്കേഴ്സ് എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

നന്മ മരങ്ങളായി സേവന നൈരന്തര്യങ്ങളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികളെ, അവര്‍ക്കതിന് പ്രചോദനം നല്‍കിയ നേതാവിനെ തെറിവിളിച്ച് മാനസികമായി പീഡിപ്പിക്കുന്നത്  ഈ ‘മാനവ സ്നേഹി’കളുടെ ക്രൂരവിനോദവും വിശുദ്ധ ആരാധനയുമാണ്.

ഇസ്ലാം പുസ്തകങ്ങളും തത്ത്വങ്ങളുമായിട്ടല്ല ഇന്ത്യയിലേക്ക് കടന്നുവന്നത്. അജ്മീര്‍ ഖാജയും നിസാമുദ്ദീന്‍ ഔലിയയും ശൈഖ് സൈനുദ്ദീനും മമ്പുറം തങ്ങളുമൊക്കെയാണ് വര്‍ഗീയതയോ അസഹിഷ്ണുതയോ ഇല്ലാത്ത പരസ്പര സ്നേഹവും സാമൂഹ്യ സേവനവും മുഖമുദ്രയാക്കിയ  ഇസ്ലാമിന്‍റെ ജൈവികരൂപം ഇവിടെ പ്രചരിപ്പിച്ചത്. അതവരുടെ സ്വന്തം വകയായിരുന്നില്ല. പ്രത്യുത പൂര്‍വിക ജീവിതങ്ങളില്‍ നിന്ന് പകര്‍ത്തിയെടുത്തതായിരുന്നു. അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്‍റെയും തിരുവചനങ്ങളുടെയും ജീവിക്കുന്ന രൂപങ്ങളായിരുന്നു അവര്‍. അതുകൊണ്ട് തന്നെ ആ ജീവിതങ്ങള്‍ തന്നെയായിരുന്നു സാധാരണ മുസ്ലിംകളുടെ പ്രമാണങ്ങള്‍.

ഈ സൗന്ദര്യത്തെ വികൃതമാക്കാന്‍ കെട്ട് കഥകളോ അപ്രബല ചരിത്രങ്ങളോ അനിവാര്യതകളില്‍ സംഭവിച്ച അനിഷ്ട സംഭവങ്ങളോ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഖുര്‍ആന്‍-ഹദീസ് കഷ്ണങ്ങളോ അവയുടെ ദുര്‍വ്യാഖ്യാനങ്ങളോ പണ്ഡിത വ്യാഖ്യാനങ്ങളിലെ സാഹചര്യ-കാല സ്വാധീനങ്ങളോ എടുത്ത് ഇസ്ലാം വിരോധം ഛര്‍ദിക്കുകയാണിവര്‍.  മുസ്ലിംകളെ ചുട്ടു കൊല്ലാന്‍ സംഘികള്‍ക്ക് വിറക് കീറിക്കൊടുക്കുന്ന സ്വതന്ത്ര ചിന്തകരുടെ ലക്ഷ്യം വേറെയാണ്. എന്നും അധാര്‍മികതക്കെതിരെ  നിലകൊണ്ട ഇസ്ലാമിനെ നശിപ്പിച്ചിട്ട് വേണമായിരിക്കും അരാജകവാദിക്ക് താന്തോന്നിത്തത്തിന് മേല്‍വിലാസമുണ്ടാക്കാന്‍. ഇവരിലെ ചില സാഡിസ്റ്റുകള്‍ തിരുനബി(സ്വ)യെ കുറിച്ച് പറയുമ്പോള്‍ കേള്‍വിക്കാര്‍ക്ക് മൂക്ക് പൊത്തേണ്ടിവരും. അത്രക്കു ദുര്‍ഗന്ധം!

‘ഫ്രീ തിങ്കേഴ്സ്’ എന്ന് ഞെളിയുകയും വൃക്തിജീവിതത്തില്‍ താന്തോന്നികളായി കഴിയുകയും ചെയ്യുന്ന ഈ നിരീശ്വരവാദികള്‍, അരാജകവാദികളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് രസകരം. താന്തോന്നിത്തത്തിന് ധാര്‍മികതയുടെ പട്ടുടുപ്പ് ധരിപ്പിച്ച് മാനവ വാദികളും സംശുദ്ധ വ്യക്തിത്വങ്ങളുമായി കെട്ടി ആടാനാണ് അവരുടെ പൂതി!!

മതനിരപേക്ഷതയെ കുറിച്ചും മനുഷ്യ സൗഹാര്‍ദത്തെ പറ്റിയും ജന്തുസ്നേഹത്തെ സംബന്ധിച്ചും സസ്യസംരക്ഷണത്തെ പ്രതിയുമൊക്കെയുള്ള ഇവരുടെ വാഗ്വിലാസം കേട്ടാല്‍ നമ്മള്‍ അന്തിച്ചുപോകും. എന്നാല്‍ തത്ത്വങ്ങള്‍ ചുരുളഴിക്കുമ്പോഴാണ് അവയിലെ അമാന്യതകള്‍ പുറത്ത് ചാടുക.

മതനേതാക്കളെ പരിഹസിച്ച് വിശ്വാസികളുടെ കരള് മാന്തിപ്പറിക്കുന്നത് ഹോബിയാക്കിയ ഒരു സാഡിസ്റ്റ് ദൈവം കളിക്കാനിറങ്ങിയത് കണ്ടപ്പോഴാണ് ഇപ്പോള്‍ ഇങ്ങനെയൊന്ന് കുറിക്കണമെന്ന് തോന്നിയത്. അയാളുടെ വാക്കുകള്‍ വായിക്കാം: ‘സ്വതന്ത്ര ചിന്തയില്‍ തെറ്റുശരികളുടെ മാനദണ്ഡം സാമൂഹികതയാണ്. മറ്റുള്ളവര്‍ നമ്മോട് എപ്രകാരം പെരുമാറണം എന്നു നാം ആഗ്രഹിക്കുന്നുവോ അപ്രകാരം നമ്മള്‍ മറ്റുള്ളവരോടും പെരുമാറുക എന്നതാണു സിമ്പിളായി പറയാവുന്ന കാര്യം. അതാരു ജഡ്ജ് ചെയ്യും?   നാം ജീവിക്കുന്നത് ഏതു സാമൂഹ്യ ആവാസ വ്യവസ്ഥയിലാണോ ആ സമൂഹം തന്നെയാണ് നമ്മുടെ ചെയ്തികളെ ജഡ്ജ് ചെയ്യുന്നത്. എനിക്കു മാത്രം ശരിയെന്നും സമൂഹത്തിനു പൊതുവില്‍ തെറ്റ് എന്നും തോന്നുന്ന കാര്യം ഞാന്‍ ചെയ്താല്‍ സമൂഹം എന്നെ തെറ്റുകാരനായാണ് വിലയിരുത്തുക.’

ചോദിക്കട്ടെ,

സ്വതന്ത്ര ചിന്തയില്‍ ശരിതെറ്റുകളുടെ മാനദണ്ഡം സാമൂഹികതയാണെന്ന് തീരുമാനിച്ചത് ആരുടെ തിരുമണ്ടയാണ്?

സ്വതന്ത്ര ചിന്ത എന്നാല്‍ മാഷിന്‍റെ തലച്ചോറില്‍ ഉദിച്ച തിരുബോധങ്ങള്‍ എന്നാണോ അര്‍ത്ഥം?

അപ്പോള്‍ ഇയാള്‍ സ്വതന്ത്ര ചിന്തയുടെ ദൈവമോ അതോ പ്രവാചകനോ?

ഒരു മാഷിന്‍റെ തലച്ചോറില്‍ ഉദിച്ചത് വിഴുങ്ങാന്‍ ജനങ്ങളെന്താ അദ്ദേഹത്തിന്‍റെ അടിമകളാണോ?

ദൈവത്തെ വിമര്‍ശിച്ച് സ്വയം ദൈവം കെട്ടിയാടാനാണോ ഇയാളുടെ പുറപ്പാട്?

മാഷ്ടറുടെ ചിന്തകളില്‍ പരിമിതപ്പെട്ട പാരതന്ത്ര്യമാണോ ചിന്താസ്വാതന്ത്ര്യം എന്നത് കൊണ്ട് ഈ ജബ്രാ വിശ്വാസികള്‍ ഉദ്ദേശിക്കുന്നത്?

സാമൂഹികത എന്ന് പറഞ്ഞല്ലോ. എന്താണ് സാമൂഹികതയുടെ പരിധികള്‍? ആരാണ് അത് നിശ്ചയിച്ചത്? ആരാണ് അത് നിശ്ചയിക്കാന്‍ അയാള്‍ക്ക് അധികാരം നല്‍കിയത്?

എല്ലാ സമൂഹവും സാമൂഹികതയുടെ പരിധിയില്‍ വരുമോ?

അപ്പോള്‍ ഹിറ്റ്ലറുടെ സമൂഹത്തില്‍ ജൂത ഹത്യ തെറ്റല്ല അല്ലേ? നരഭോജികളുടെ സമൂഹത്തില്‍ നരഭോജനവും!

ആത്യന്തികമായ ശരിയും തെറ്റുമില്ല. മക്കളെ കൊന്നുതിന്നുന്ന സമൂഹത്തില്‍ അങ്ങനെ ചെയ്യണം ലേ?



മദ്യ-മദിരാക്ഷികള്‍ സ്വതന്ത്ര ചിന്തയില്‍

മദ്യവും മദിരാക്ഷിയും സ്വതന്ത്ര ചിന്തയില്‍ ആനക്കാര്യമൊന്നുമല്ല; സ്വതന്ത്ര ചിന്തകര്‍ അതൊന്നും വലിയ തെറ്റായി കാണുന്നില്ലെന്ന് മാഷ് സിദ്ധാന്തിക്കുന്നു.

മാഷുടെ വാക്കുകള്‍ വായിക്കാം: ‘മദ്യം, വ്യഭിചാരം, ആത്മഹത്യ തുടങ്ങിയ കാര്യങ്ങള്‍ സാമൂഹ്യ ധാര്‍മികതയുടെ ഭാഗമല്ല. അതെല്ലാം വ്യക്തികളുടെ സ്വകാര്യ വിഷയങ്ങളാണ്. മദ്യപാനം കൊണ്ടുണ്ടാകുന്ന സാമൂഹ്യ ദോഷങ്ങള്‍ക്ക് കാരണം മദ്യമല്ല. അത് കുടിക്കുന്നവരുടെ ധാര്‍മിക ബോധമാണ്.’

എങ്കില്‍ ചോദിക്കട്ടേ:

മാഷ് ജീവിക്കുന്ന മലപ്പുറം സമൂഹത്തില്‍ മദ്യവും മദിരാക്ഷിയും 90% പാപമായി കാണുന്നു. താങ്കള്‍ അത് പാപമല്ലെന്നും പറയുന്നു. അപ്പോള്‍ ഇയാള്‍ ധാര്‍മികതക്ക് പറഞ്ഞ ആ പഴയ നിര്‍വചനത്തില്‍ നിന്ന് പിന്മാറിയോ?

അതല്ല, സമൂഹം എന്ന് പറയുന്നത് ഇതൊന്നും പാപമായിക്കാണാത്ത ജബ്രവിശ്വാസികള്‍ മാത്രമാണെന്നാണോ താങ്കളുടെ വാദം?

കുടുംബത്തിലും സമൂഹത്തിലും മദ്യവും വ്യഭിചാരവും ഉണ്ടാക്കുന്ന വിപത്തുകളെ പറ്റിയും, ഹൃദയത്തെയും കരളിനെയും വന്‍കുടലിനെയും ബാധിക്കുന്ന മാരക രോഗങ്ങളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ സംബന്ധിച്ചും ഒരു ചുക്കുമറിയാത്ത മരപ്പൊട്ടനായിരിക്കില്ലല്ലോ താങ്കള്‍. എന്നിട്ടും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിന്‍റെ ഭാഗമായി ഇവയെ താങ്കള്‍ക്ക് എന്തുകൊണ്ട് എണ്ണാന്‍ സാധിക്കുന്നില്ല?

തന്തയില്ലാത്ത കുറേ കുട്ടികളെയും എയ്ഡ്സ് രോഗികളായ താന്തോന്നികളെയും (സ്വതന്ത്ര ചിന്തകര്‍) അന്തംകെട്ട കുറേ ഭോഷന്മാരെയും സൃഷ്ടിക്കുന്ന അരാജകത്വത്തിനെ സിദ്ധാന്തവല്‍ക്കരിക്കലാണോ താങ്കളുടെ പണി? അതാണോ യുക്തിവാദം?

മദ്യം എന്ന വസ്തുവല്ല അത് ഉപയോഗിക്കുന്നവന്‍റെ സാമൂഹ്യബോധവും ധാര്‍മിക നിലവാരവുമാണ് പ്രശ്നമെന്ന് താങ്കള്‍ പറയുന്നു. ചോദിക്കട്ടെ, അയാളുടെ സമൂഹ്യബോധം എങ്ങനെയാകണമായിരുന്നു?

കുടിച്ചു കുടിച്ച് വഴിയരികില്‍ കിടന്നു പുളയുന്നവരുടേത് പോലെ ആകണമായിരുന്നോ? അവരുടേത് തെറ്റും താങ്കളുടേത് ശരിയുമാകാന്‍ എല്ലാവരും ജബ്ബാറിന്‍റെ തലച്ചോറ് കൊണ്ട് തന്നെ ചിന്തിക്കേണ്ടി വരില്ലേ? അതിനു മാത്രം വിശുദ്ധമാണോ ആ തിരുമണ്ട?

താങ്കള്‍ യുക്തിവാദിയാണോ? അതോ ഭൗതികവാദിയോ, അതല്ല സ്വതന്ത്ര ചിന്തകനോ?

ഭൗതികവാദം പദാര്‍ത്ഥത്തിന്‍റെ യഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പഠനമാണല്ലോ. അതില്‍ ധാര്‍മികതക്കെന്ത് പ്രസക്തി?

യുക്തിവാദത്തില്‍ ധാര്‍മികതക്കെതിരെയും  യുക്തിയാകാമല്ലോ? ബീജത്തിന്‍റെ ധര്‍മം പരമാവധി ജീവന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തലാണെന്നും അതുകൊണ്ട് അതിന്‍റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് യുക്തിയെന്നും പ്രഖ്യാപിച്ചത് യുക്തിവാദികളുടെ യുക്തിയുഗം മാസികയാണ്. ബലാത്സംഗത്തിന്‍റെ ഈ യുക്തിയില്‍ ധാര്‍മികത അപ്രസക്തമാണ്. അല്ലെങ്കിലും ഒരാളുടെ പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്‍കാന്‍ തന്‍റെ അടുക്കല്‍ സൗകര്യമുണ്ടായിരിക്കെ(ഉദാ. കക്കൂസ്) അത് അപരന് തടഞ്ഞുവെക്കുന്നത്  അക്രമമാണ് എന്നും യുക്തിച്ചു കൂടേ? അപ്പോള്‍ ബലാത്സംഗം തടയുന്നതാണ്, ചെയ്യുന്നതല്ല യുക്തിവിരുദ്ധം എന്നാകും യുക്തി. അല്ലെങ്കിലും സര്‍വൈവല്‍ ഓഫ് ഫിറ്റസ്റ്റ് അല്ലേ ഭൗതികവാദികളുടെയും സോ കാള്‍ഡ് യുക്തിവാദികളുടെയും അടിവേരായ ഡാര്‍വിനിസത്തിന്‍റെ സൈന്താന്തിക അടിത്തറ. അവിടെ അധികാരികള്‍ക്ക് ഭരിക്കാനും അടിമകള്‍ക്ക് നശിക്കാനും മാത്രമേ അര്‍ഹതയുള്ളൂ. കഴിവ് കെട്ടവനെയും അംഗവൈകല്യമുള്ളവരെയും പോറ്റുന്നതില്‍ എന്ത് യുക്തിയാണുള്ളത്?

അത് സ്വതന്ത്ര ചിന്തയാണ് എന്ന് പറയേണ്ട. സ്വതന്ത്ര ചിന്ത എന്നാല്‍ താങ്കളുടെ തിരുമണ്ടയില്‍ ഉദിച്ചത് വിഴുങ്ങുക എന്നല്ലല്ലോ. അത് താങ്കളുടെ മതം വിശ്വാസിക്കുന്ന കുഞ്ഞാടുകളോട് പറയൂ. അവരല്ലോ വേദവാക്യത്തിനായി കാത് കൂര്‍പ്പിച്ചിരിക്കുന്നത്.

സ്വതന്ത്ര ചിന്ത എന്നാല്‍ ഒരു ബൗണ്ടറിയുമില്ലാതെ ചിന്തിക്കുക എന്നാണര്‍ത്ഥം. മതത്തിന്‍റെ ബൗണ്ടറി അഴിച്ചുവച്ച് ജബ്ബാറിന്‍റെ മണ്ട കൊണ്ട് ചിന്തിച്ചാല്‍ അത് ജബ്രിസം മാത്രമേ ആകൂ. സ്വതന്ത്ര ചിന്തയാവുകയില്ല.

സാമൂഹികത കൊണ്ട് മാത്രം ധാര്‍മികത നിര്‍വചിക്കാനാകില്ലെന്ന് മനസ്സിലാക്കിയ നിര്‍വചനത്തില്‍ ഒരു സാധനം കൂടി ആഡി- നൈസര്‍ഗികവും സഹചവുമായ  ജന്മവാസന. അതാണത്രെ മനുഷ്യന്‍റെ ധര്‍മികതയുടെ മറ്റൊരു പ്രധാന ഘടകം. ജബ്ബാറടക്കുള്ള  യുക്തിവാദികള്‍ സ്വന്തം അമ്മയെ വ്യഭിചരിക്കാതിരിക്കുന്നതും വിസര്‍ജ്യം തിന്നാതിരിക്കുന്നതും ഈ വാസന കൊണ്ടാണത്രെ. ഈ വാസനയില്ലായിരുന്നെങ്കില്‍ ജബ്രകള്‍ പണിപറ്റിക്കുമായിരുന്നു. കക്കൂസുകള്‍ വൃത്തിയാക്കാന്‍ ആളെ വേറെ നോക്കേണ്ടി വരുമായിരുന്നില്ല! റബ്ബ് കാത്തു.

പ്രകൃത്യാ മനുഷ്യര്‍ കാട്ടുന്നതാണ് ഈ മൂല്യങ്ങളെന്നും മതത്തിനോ ദൈവത്തിനോ ഇതില്‍ യാതൊരു പങ്കുമില്ല എന്നുമാണ് ഇയാള്‍ പറഞ്ഞ് വെക്കുന്നതെങ്കിലും കൂട്ടത്തില്‍ മറ്റൊന്നുകൂടി പറയുന്നുണ്ട്.

അമ്മയുടെ മേല്‍ ആരെങ്കിലും കയറി മറിയുന്നുണ്ടെങ്കില്‍ അങ്ങനെയാവട്ടെ എന്നാണത്. അയാളുടെ സഹജവും നൈസര്‍ഗികവുമായ വാസന അതിനോട് പൊരുത്തപ്പെടുന്നുണ്ട്. അതിനാല്‍ അത് അധാര്‍മികമല്ലതാനും. സ്വന്തം സഹോദരിമാരെ പരിണയിക്കുന്ന ആധുനിക കള്‍ട്ടുകളുണ്ടത്രെ! വാസന ഇല്ലാതെ ഇതാന്നും ചെയ്യാനാകില്ലല്ലോ. ചെയ്യട്ടെ.

മക്കളെ പീഡിപ്പിക്കുന്ന അച്ഛന്‍മാര്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. ദൈവത്തിന്‍റെ പുസ്തകത്തില്‍ (പ്രകൃതിയാണ് തന്‍റെ ദൈവമെന്നും ജീന്‍ കോഡാണ് ദൈവത്തിന്‍റെ പുസ്തകമെന്നും ഇയാള്‍ ഒരിക്കല്‍ പ്രസംഗിച്ചിരുന്നു) പരിണാമം സംഭവിക്കുന്നത് കൊണ്ടായിരിക്കും അത്.  വാസന അങ്ങനെയായത് കൊണ്ട് ആവട്ടേ. അല്ലേ? ജബ്രകള്‍ ഇനിയും എന്തൊക്കെ തോന്നിവാസങ്ങള്‍ക്കാണ് കുട വിരിക്കുക. ആവോ!

അതിനിടെ നിര്‍വചനത്തിലെ രണ്ട് ഘടകങ്ങള്‍ തമ്മില്‍ പോരായിക്കഴിഞ്ഞത് ജബ്ര വിശ്വാസികള്‍ അറിഞ്ഞിരിക്കില്ല. അല്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം തിരുവായ്ക്ക് എതിര്‍വാ ഇല്ലല്ലോ. അതുകൊണ്ടല്ലേ തങ്ങളുടെ ദൈവത്തിനെതിരെയുള്ള ചെറിയ കുട്ടികളുടെ പോസ്റ്റുകള്‍ പോലും ഈ സ്വതന്ത്ര ചിന്തകര്‍ (കുന്തം!) മുക്കിക്കളഞ്ഞത്! ചിന്താ സ്വാതന്ത്ര്യം, വിമര്‍ശന സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാല്‍ ഇസ്ലാമിനെതിരെയുള്ളത് മാത്രമാണെന്ന് വിധേയരായ ജബ്രവിശ്വസികള്‍ ഇനിയെങ്കിലും മനസ്സിലാക്കട്ടെ.

ആകെക്കൂടി ധാര്‍മികത എന്ന് പറഞ്ഞാല്‍ മറ്റുള്ളവരെ അക്രമിക്കാതിരിക്കുക എന്നാണെന്നും അവര്‍ ഇങ്ങോട്ട് പെരുമാറുന്നത് പോലെ അങ്ങോട്ട് പെരുമാറുക എന്നൊക്കെയാണ് ഈ ദൈവം അരുള്‍ ചെയ്യുന്നത്. ആരെയും കൊല്ലരുത്, മൃഗത്തിനെയോ സസ്യത്തെയോ അരുത്. സസ്യങ്ങള്‍ക്കും ജീവനുണ്ടല്ലോ. അപ്പോള്‍ ഇറച്ചിയും (പാലും മുട്ടയും പോലും) സസ്യാഹാരങ്ങളും (ഫ്രൂട്ട്സിന് ഒഴിവുണ്ട്) ഹറാമാണെങ്കിലും ളറൂറത്തിന് വേണ്ടി ജാഇസാണെന്നാണ് ജബ്രമതത്തിലെ മസാല.

അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്.

അക്രമിക്കാതിരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരിക ആക്രമണം മാത്രമാണോ അതോ മാനസികമായ പീഡനങ്ങളും പരിഹാസങ്ങളുമൊക്കെ അതില്‍ പെടുമോ?

പെടില്ലെങ്കില്‍ മനസ്സിനേക്കാള്‍ ശരീരത്തിന് പ്രാധാന്യം നല്‍കിയത് എന്തിന്‍റെ അടിസ്ഥാനത്തിലുള്ള, ആരുടെ സ്വതന്ത്ര ചിന്തയുടെ ഫലമാണ്?

പെടുമെങ്കില്‍ മതവിശ്വാസികളെ വിശിഷ്യാ മുസ്ലിംകളെയും അവരുടെ പ്രവാചകരെയും പരിഹസിക്കുന്നതും ഇകഴ്ത്തി രസിക്കുന്നതും ഹോബിയാക്കിയ ഒരു മനോരോഗിക്ക് ഈ വേദാന്തമോതാന്‍ എന്താണവകാശം? വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ശുദ്ധഭോഷ്ക്കല്ലേ ഇത്? വേശ്യയോ പ്രസംഗമോ പ്രശ്നമല്ലാത്തവരോട് എന്ത് പറയാന്‍. ലേ!

ചതി, വഞ്ചന, പാരവെക്കല്‍, അപരന് അസ്വസ്ഥതകളുണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് ഹേതുവാകല്‍ എന്നിവയൊക്കെ ജബ്രമതത്തില്‍ ഹറാമാണോ ഹലാലാണോ? ഹലാലാണെങ്കില്‍ വ്യഭിചരിക്കുന്ന പുരുഷന്‍ തന്‍റെ ഇണയെ വഞ്ചിക്കുകയല്ലേ? തന്തയില്ലാത്ത കുട്ടികളെ ഉണ്ടാക്കുക വഴി സാമൂഹ്യ ദുരന്തങ്ങള്‍ വരുത്തുകയല്ലേ? മദ്യം കഴിക്കുന്നവന്‍ കുടുംബത്തെ കൂടി പ്രയാസപ്പെടുത്തുകയല്ലേ? എയ്ഡ്സും ഹൃദ്രോഗവും വിതരണം ചെയ്യുന്നവന്‍ സ്വന്തത്തിനോട് മാത്രമാണോ ക്രൂരത ചെയ്യുന്നത്?

എന്നിട്ടും എന്ത് കൊണ്ടാണ് ജബ്രകള്‍ക്ക് വ്യഭിചാരം ധാര്‍മിക പ്രശ്നമാവാത്തത്!



ജബ്രകള്‍ക്ക് എന്ത് സദാചാരം?

ജബ്രകള്‍ക്ക് എന്ത് കുട്ടി? എന്ത് സദാചാരം? എന്ത് വിവാഹം! എന്ത് മാതാവ്! എന്ത് പിതാവ്! സഹജമായ വാസന വരുമ്പോള്‍ എവിടെയെങ്കിലും ഒന്ന് കയറിമറിയണം. ഹല്ല പിന്നെ!

ജബ്ബാര്‍ ഒരു സാഡിസ്റ്റാണല്ലോ(മത വിശ്വാസികളെ പരിഹസിച്ച് കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ആള്‍). അതിന് അയാളെ കുറ്റം പറയാനൊക്കില്ല; അത് സഹജമായ വാസന കൊണ്ടുണ്ടാകുന്ന ഒരു മാനസിക വൈകല്യമാണ്. വാസന സഹജമായാല്‍ പിന്നെ ധാര്‍മികതയുടെ പ്രശ്നമുദിക്കുന്നില്ലല്ലോ. അപ്പോള്‍ ഏതൊരു സാഡിസ്റ്റിനും ഈ നിയമം ബാധകമല്ലേ?

ഒരാള്‍ക്ക് മറ്റൊരാളെ കൊല്ലാന്‍ മുട്ടുന്നു. സഹജമായ വാസന. ജബ്രകള്‍ പറയും; അയാള്‍ കൊല്ലട്ടെ, അയാള്‍ക്കുമില്ലേ അവകാശങ്ങള്‍ എന്ന്. സ്വവര്‍ഗരതിയടക്കമുള്ള ലൈംഗിക വൈകൃതങ്ങളുള്ളവരെ,  അവരിലാണ് എയ്ഡ്സ് ആദ്യമായി കണ്ടെത്തിയതെങ്കിലും ചികിത്സിക്കുകയല്ല, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്ന് സിദ്ധാന്തിക്കുന്നവരാണല്ലോ ജബ്രകള്‍. സാഡിസ്റ്റിനും വേണ്ടേ ഒരു ജീവിതം!

കോഴി തിന്നുന്നത് അനിവാര്യമായ ഒരു തിന്മയാണെന്ന് താങ്കള്‍ പറയുന്നു. അതെന്താ, കോഴി തിന്നല്‍ അനിവാര്യമാണോ? കോഴിയും കോഴിയുല്‍പന്നങ്ങളും മീനും മീനുല്‍പന്നങ്ങളും മറ്റെല്ലാ നോണ്‍ വെജും ഉപേക്ഷിച്ച് ജീവിക്കുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടില്‍. എല്ലാ ജബ്രകളും വീഗന്മാരാകട്ടേ. ഇനി ഒരു ജബ്ര വിശ്വാസിയും മട്ടണും ചിക്കനും ബീഫും (മുട്ടയും പാലും) തട്ടുന്നത് കണ്ടുപോകരുത്. ജബ്രകളുടെ ആക്രമണത്തില്‍ നിന്നെങ്കിലും നമ്മുടെ ജീവജാലങ്ങള്‍ രക്ഷപ്പെടട്ടെ! ‘അനിവാര്യമായ’ എന്ന മലയാള വാക്കിനോട് നീതി പുലര്‍ത്തേണ്ടേ മാഷേ. നിങ്ങളെന്ത് മാഷാ!

പിന്നെ തിന്നാനുള്ള സഹജമായ ജന്മവാസനയും മുട്ടുമാണ് ആ അനിവാര്യതയെങ്കില്‍ ജബ്രകള്‍ക്ക്  ബലാത്സംഗവുമാകാമല്ലോ.

അല്ലെങ്കില്‍ പ്രകൃതി ദൈവത്തിന്‍റെ തേട്ടമുണ്ടെങ്കില്‍ അവര്‍ക്ക് എന്താണ് പാടില്ലാത്തത്? പെണ്ണിന്‍റെ ഉടലുതേടി പിന്നാലെ കൂടുന്ന ചില കോന്തന്മാരായ സ്വതന്ത്ര ചിന്തകരെ കുറിച്ച് മറ്റാരു സ്വതന്ത്ര ചിന്തക പോസ്റ്റിട്ടത് ഈ അടുത്തല്ലേ? നീയൊക്കെ പിന്നെ എന്ത് സ്വതന്ത്ര ചിന്തകയാണെന്നത്രെ ആ ജബ്ര ചോദിച്ചത്.

സസ്യങ്ങള്‍ക്കും ജീവനുണ്ടല്ലോ, അപ്പോള്‍ അവയെ കൊല്ലുന്നതും നിര്‍ത്തണമല്ലോ എന്ന ആധി മാഷ്ടര്‍ തന്നെ പങ്കുവെക്കുന്നുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരെ അവരൊക്കെ അനാവശ്യമാണെന്ന് യുക്തിച്ച് കൊന്നുതള്ളിയ നിരീശ്വരവാദികളായ സ്റ്റാലിന്‍, ഹിറ്റ്ലര്‍ എന്നിവരുടെ പിന്‍ഗാമിയുടേതാണ് ആധി എന്നോര്‍ക്കണം. നിരീശ്വരവാദങ്ങളുടെ പരിണാമമേ!

ആധി പങ്കുവച്ചത് കൊണ്ടായില്ല. ഈ ധാര്‍മികതയുടെ ജബ്ര നിര്‍വചനം ഒരു ഫുള്‍ സ്റ്റോപ്പിലെത്തിക്കേണ്ടേ? മറ്റുള്ളവര്‍ നമ്മോട് പെരുമാറുന്നത് പോലെ അങ്ങോട്ടും പെരുമാറണമെന്ന് സിദ്ധാന്തിക്കുകയും പ്രായോഗിക ജീവിതത്തില്‍ അത് മുച്ചൂടും ലംഘിക്കുകയുമരുതല്ലോ.

സസ്യങ്ങളുടെ ജീവനം നഷ്ടപ്പെടുത്തി ജബ്രകളുടെ ജീവനം സാധ്യമാക്കുന്നതിന്‍റെ അനിവാര്യത എന്താണ്? അവരുടെ ജീവനേക്കാള്‍ നമ്മുടെ ജീവന് മഹത്ത്വം കല്‍പ്പിച്ചതാരാണ്? അവന് അതിനധികാരമെന്താണ്?

ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ജന്മവാസനക്കനുസരിച്ച് എന്തും ചെയ്യാമെന്ന് സിദ്ധാന്തിക്കുന്ന ഫിലോസഫി സാമൂഹികമായ വന്‍ദുരന്തങ്ങളുണ്ടാക്കും. മൃഗഭോഗത്തിനും ശവഭോഗത്തിനും നിയമപരമായ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഈ ജനുസ്സില്‍പെട്ട ഒരാള്‍ കോടതി കയറിയതായി സോഷ്യല്‍ മീഡിയയില്‍ കണ്ടു. പിതാവിനോടൊപ്പം ലൈംഗിക ജീവിതം നയിക്കാന്‍ താല്‍പര്യപ്പെട്ട ഒരു യുവതിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി ഒരു ഫ്രീ തിങ്കര്‍ കലഹിക്കുന്നതും ഈയിടെ കേട്ടു. കുടുംബവും സമൂഹവും കെട്ട് പോയാലെന്താ, അരാജകവാദിക്ക് ആര്‍മാദിക്കണമെന്നേയുള്ളൂ. പക്ഷേ, എല്ലാ തോന്ന്യാസങ്ങള്‍ക്കും കുട വിരിച്ചിട്ടും വലിയ മാനവ വാദികളും സാമൂഹ്യ ധാര്‍മികതയുടെ അപ്പോസ്തലന്മാരുമായി ഞെളിയുന്നത് കാണുമ്പോഴാണ് അറപ്പ് തോന്നുന്നത്.

അല്ലാഹുവിന്‍റെ കഴിവുകള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുന്നതെന്തിന്?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




അല്ലാഹുവിന്‍റെ കഴിവുകള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുന്നതെന്തിന്?

● ഇബ്റാഹീം ബാഖവി മേല



അല്ലാഹുവിനോടും അവന്‍ നിശ്ചയിച്ചുനല്‍കിയ കേന്ദ്രങ്ങളോടും സഹായം തേടുന്നവരാണ് സുന്നികള്‍. എന്നാല്‍ ബിദഇകള്‍ അല്ലാഹുവിന്‍റെ അപാരമായ കഴിവിന് അതിര്‍ത്തി നിര്‍ണയിക്കുകയാണ് ചെയ്തത്. അല്ലാഹു നേരിട്ടു നല്‍കാന്‍ ശേഷിയുള്ളവനായതുപോലെ മറ്റൊരാള്‍ മുഖേനയും സഹായിക്കാന്‍ കഴിവുള്ളവനാണെന്ന് സുന്നികള്‍ വിശ്വസിക്കുന്നു. എന്നാല്‍ അല്ലാഹു അല്ലാത്തവരോട് സഹായാര്‍ത്ഥന പാടില്ലെന്ന വാദത്തോടെ മറ്റൊരാള്‍ മുഖേന സഹായം നല്‍കാനുള്ള അല്ലാഹുവിന്‍റെ കഴിവിനെ നിഷേധിക്കുകയാണ് വഹാബികള്‍ ചെയ്തത്. ഫാതിഹയില്‍ നിര്‍വഹിക്കുന്ന സഹായതേട്ട മാണല്ലോ നടേ നാം പരാമര്‍ശിച്ചത്. ഏത് കാര്യത്തില്‍ സഹായം തേടുന്നു എന്നത് പ്രധാനമാണ്. വിശേഷിച്ചും എന്നോട് ചോദിക്കൂ, ഞാന്‍ ഉത്തരം ചെയ്യാം എന്നു പറഞ്ഞ ശക്തിയോടുള്ള തേട്ടമാകുമ്പോള്‍ ഇതിന് വലിയ പ്രസക്തിയുണ്ട്. ഇതിന്‍റെ ബാക്കി വായനകളാണ് ‘ഇഹ്ദിന’യില്‍ മറഞ്ഞുകിടക്കുന്നത്. ഞങ്ങളെ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കണേയെന്നാണ് ആവശ്യപ്പെടുന്നത്. ദിനേന പതിനേഴു തവണ ഈ പ്രാര്‍ത്ഥന വിശ്വാസി ആവര്‍ത്തിക്കുന്നു. കാരണം ഈമാന്‍ എന്നത് എപ്പോഴും നഷടപ്പെടാന്‍ സാധ്യതയുള്ളതാണ്. ഇമാം ഗസ്സാലി(റ) പറഞ്ഞു: ഒരു അവിശ്വാസിയെ കാണുമ്പോള്‍ നീ ചിന്തിക്കേണ്ടത് അവന് അല്ലാഹു പില്‍കാലത്ത് ഹിദായത്ത് നല്‍കുകയും നിന്‍റെ ഈമാന്‍ കളയുകയും ചെയ്താലുള്ള ഗൗരവത്തക്കുറിച്ചാണ്.

ഈമാന്‍ നഷ്ടപ്പെടുന്നത് ഗൗരവത്തില്‍ കാണണം. നബി(സ്വ) പറഞ്ഞു: ഇന്ന് എന്‍റെ ഉമ്മത്തില്‍ ആയിരത്തി എഴുനൂറാളുകള്‍ മരണപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ടാളുകള്‍ മാത്രമാണ് ഈമാനോടെ മരണപ്പെട്ടത്. ഈമാന്‍ നഷ്ടപ്പെടുകയെന്നത് പുതിയ കാലത്ത് വര്‍ധിച്ചുവരുന്ന ഒരു പ്രതിസന്ധിയാണ്. പതിനേഴ് മണിക്കൂറാണ് മനുഷ്യന്‍ സാധാരണയായി ഒരു ദിവസം ഉണര്‍ന്നിരിക്കുന്നത്. ഓരോ മണിക്കൂറിനും ഒരു തവണ എന്ന നിലയില്‍ വിശ്വാസി ഈ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു. സന്മാര്‍ഗത്തില്‍ ചേര്‍ക്കണേ എന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനക്ക് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്ന്, ലഭ്യമായ ഹിദായത്ത് നിലനിര്‍ത്തുക, രണ്ട്, ഹിദായത്തിന്‍റെ ഉന്നതമായ പദവിയിലേക്ക് നയിക്കുക.

നിരവധി ഘട്ടങ്ങളിലായി വിശ്വാസി സ്വായത്തമാക്കുന്നതാണ് ഹിദായത്. ഈമാന്‍ സിദ്ധിക്കുകയെന്നതാണ് ഹിദായത്തിന്‍റെ പ്രാഥമിക ഘട്ടം. സ്വര്‍ഗലബ്ധിക്കുള്ള യോഗ്യതയാണ് ഈമാന്‍. പക്ഷേ, ദോഷം പ്രവര്‍ത്തിച്ച വിശ്വാസികളെ അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹം ലഭിച്ചില്ലെങ്കില്‍ നരകത്തില്‍ പ്രവേശിപ്പിക്കും. അവരെ തെറ്റുകളില്‍ നിന്ന് ശുദ്ധിയാക്കാനുള്ള ഒരു പ്രക്രിയയാണത്. കൊല്ലപ്പണിക്കാരുടെ ആലയില്‍ ഇരുമ്പ് തീയിലിട്ട് സ്ഫുടം ചെയ്യുന്നത് പോലെ. ശിക്ഷ അവസാനിപ്പിച്ച് വിശ്വാസികളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍ അവരുടെ പുറംഭാഗത്ത് നിറയെ പാടുകളുണ്ടാവും. മാഉല്‍ ഹയാത്ത് എന്ന ജലസ്രോതസ്സാണ് പിന്നീട് അവരെ വൃത്തിയാക്കുന്നത്. അല്ലാഹുവല്ലാത്ത ഒന്നും മനസ്സില്‍ വരാത്ത സ്ഥിതിയാണ് ഹിദായത്തിന്‍റെ ഉന്നത തലം. ഈ ഘട്ടത്തിലെത്തിയവരുടെ എല്ലാ വ്യവഹാരങ്ങളും അല്ലാഹുവിന്‍റെ പൊരുത്തത്തിനു വേണ്ടിയായിരിക്കും.

ഇമാം ഗസ്സാലി(റ) പറഞ്ഞു: ‘മനസ്സിന്‍റെ ധര്‍മം അതില്‍ അല്ലാഹുവിന്‍റെ മഹബ്ബത്ത് നിറക്കുകയെന്നതാണ്. അല്ലാഹുവല്ലാത്ത മറ്റു ചിന്തകള്‍ വന്നാല്‍ ഹൃദയം രോഗം ബാധിച്ചതായി.’ അറിവിന്‍റെയും ഗ്രന്ഥരചനയുടെയും ലോകത്ത് വ്യാപൃതനായി വിവാഹം കഴിക്കാന്‍ പോലും മറന്ന വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇമാം നവവി(റ)ന്‍റെ വഫാത്തിന്‍റെ രംഗം ശ്രദ്ധേയം. ഇമാം കരയുകയാണ്. കൂടിനിന്ന ശിഷ്യര്‍ കാരണമന്വേഷിച്ചപ്പോള്‍ ഇമാം മറുപടി നല്‍കി: ‘ജീവിതത്തില്‍ ഞാനെടുത്ത ഒരു തീരുമാനമുണ്ടായിരുന്നു, അല്ലാഹു അല്ലാത്ത ഒന്നിനും മനസ്സില്‍ സ്ഥാനം കല്‍പിക്കല്ലെന്നായിരുന്നു അത്. ഒരിക്കല്‍ ഞാനെന്‍റെ കൂട്ടുകാരനെ കാണാന്‍ പോകുന്ന വഴിയില്‍ ഒരു പുഴവക്കില്‍ വീഴുകയുണ്ടായി. അപ്പോള്‍ ഒരു നിമിഷം അല്ലാഹ് എന്ന ചിന്ത എന്‍റെ ഹൃദയത്തില്‍ നിന്നും നീങ്ങിപ്പോയി. ആ നിമിഷത്തെയോര്‍ത്താണ് ഞാന്‍ കരയുന്നത്.’

ഹിദായത്തിന്‍റെ ചെറിയ പടികളില്‍നിന്ന് ഉയര്‍ന്ന സ്ഥാനത്തേക്ക് എന്നെ ആനയിക്കണേ എന്നതാണ് ‘ഇഹ്ദിന’യുടെ താല്‍പര്യം. ചൊവ്വായ മാര്‍ഗത്തിന്‍റെ പ്രചാരകര്‍ എന്ന പേരിലാണ് സകല പ്രസ്ഥാനക്കാരും രംഗത്തുവരിക. വികല വിശ്വാസക്കാരായ തബ്ലീഗ് ജമാഅത്തിന്‍റെ  ആശയ പ്രമാണത്തിന്‍റെ നാമം തന്നെ ‘സ്വിറാത്വുല്‍ മുസ്തഖീം’ എന്നാണ്. വഴി പിഴച്ചവര്‍ പോലും തങ്ങള്‍ അത്തരക്കാരല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കും.

ഫാതിഹയുടെ സുപ്രധാനമായ ഒരു നാമമാണ് ‘തഅ്ലീമുല്‍ മസ്അല’. ചോദിക്കേണ്ടതെങ്ങനെ എന്നതിന്‍റെ അധ്യാപനമാണത്. കാരണം, ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ കാവല്‍ ചോദിക്കുന്നു, നിന്നെ ഞങ്ങള്‍ ആരാധിക്കുകയും സഹായം തേടുകയും ചെയ്യുന്നു എന്നൊക്കെ അല്ലാഹു തന്നെ പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അപ്പോള്‍പ്പിന്നെ ചോദിക്കേണ്ടതെങ്ങനെയാണെന്ന് അടിമകളെ പഠിപ്പിക്കുകയാണ് അല്ലാഹു. നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കണേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യമാണ് ഏതാണ് നേര്‍മാര്‍ഗമെന്നത്. ഈ സംശയത്തിന് എന്താണ് നേര്‍മാര്‍ഗമെന്നല്ല, ആരുടെ പാതയാണ് നേര്‍മാര്‍ഗമെന്നാണ് അല്ലാഹു വിശദീകരിക്കുന്നത്. ഫാതിഹയില്‍ അവന്‍ പറഞ്ഞതിങ്ങനെ: ‘അതായത്, നീ അനുഗ്രഹിച്ചവരുടെ മാര്‍ഗം. കോപത്തിനു വിധേയരുടെയും വഴിപിഴച്ചവരുടെയുമല്ല.’ ഈ വിഭാഗമേതാണെന്നും റബ്ബ് തന്നെ വിശദീകരിച്ചുതന്നത് ഇങ്ങനെ വായിക്കാം: അല്ലാഹു അനുഗ്രഹിച്ചവരെന്നാല്‍ നബിമാരും സ്വാലിഹീങ്ങളും ശുഹദാക്കളും (4/69). ഇവരുടെ വഴി പിന്തുടരുന്നതാണ് ഹിദായത്തെന്നര്‍ത്ഥം. സന്മാര്‍ഗത്തില്‍ പാരമ്പര്യത്തിന്‍റെ പ്രാധാന്യം ഈ വാക്യം നമ്മെ ബോധ്യപ്പെടുത്തുന്നു. സനദുകളില്ലായിരുന്നുവെങ്കില്‍ ദീന്‍ പാഴായിപ്പോകുമായിരുന്നു, പരമ്പരയെന്നത് ദീനില്‍ പെട്ടതാണ് തുടങ്ങിയ വാചകങ്ങള്‍ മതത്തിലെ പാരമ്പര്യത്തിന്‍റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ മതിയായതാണ്. വ്യക്തമായിപ്പറഞ്ഞാല്‍ നേര്‍മാര്‍ഗത്തിന്‍റെ സാധൂകരണം പാരമ്പര്യത്തിന്‍റെ കണ്ണിമുറിയാത്ത ശൃംഖലകളുടെ ആധികാരികതയിലാണ് നിലകൊള്ളുന്നത്.

ഈ പാരമ്പര്യ സുരക്ഷിതത്വം സുന്നത്ത് ജമാഅത്തിന് മാത്രം അവകാശപ്പെട്ടതാണ്. കേരളത്തിലെ പണ്ഡിതന്മാരുടെ പരമ്പരയിലെ പ്രമുഖനായിരുന്നല്ലോ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. മലയാളക്കരയിലെ മതപഠനരംഗത്ത് ചാലിലകത്തിന്‍റെ പരിഷ്കാരങ്ങള്‍ വളരെ സ്തുത്യര്‍ഹമായിരുന്നു. അദ്ദേഹത്തിന്‍റെ മൂന്ന് പ്രമുഖ ശിഷ്യന്മാരാണ് ഖുത്വുബി മുഹമ്മദ് മുസ്ലിയാര്‍, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാര്‍, കെഎം മൗലവി എന്നിവര്‍. ചാലിലകത്തിനു ശേഷം കെഎം മൗലവി പഠനാവശ്യാര്‍ത്ഥം എത്തിയത് പ്രമുഖ പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായ നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ സമീപത്താണ്. ഉസ്താദ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുമ്പോള്‍ താനും അതില്‍ പങ്കാളിയാകേണ്ടിവരുമോ എന്ന് ഭയന്ന് പെണ്‍വേഷം കെട്ടിയാണ് കെഎം മൗലവി കൊടുങ്ങല്ലൂരിലെ മണപ്പാട്ട് തറവാട്ടില്‍ അഭയം തേടിയതെന്ന് ചരിത്ര വസ്തുതയാണല്ലോ. മണപ്പാട്ട് നിന്നു കിട്ടിയ ഇബ്നു അബ്ദില്‍ വഹാബിന്‍റെയും മറ്റു ബിദഈ നേതാക്കളുടെയും ഗ്രന്ഥങ്ങള്‍ വായിച്ചാണ് അദ്ദേഹം പുതിയ വാദങ്ങളുമായെത്തിയത്. ഗുരുമുഖത്തുനിന്നുള്ള പഠനം കൂടാതെ പാരമ്പര്യത്തിന്‍റെ ചങ്ങല പൊട്ടിച്ചെറിഞ്ഞുകൊണ്ടുള്ള  രംഗപ്രവേശനമായിരുന്നു കേരളത്തില്‍ വഹാബിസത്തിന്‍റേതെന്നു ചുരുക്കം.

ത്രീവർ വാദം സലഫിസം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക




ഞാന്‍ എന്നെ വിളിക്കുന്ന പേര് നവോത്ഥാന പ്രസ്ഥാനം എന്നാണ്!● പി.കെ.എം അബ്ദുറഹ്മാന്‍0 COMMENTS
salafism
സലഫി, സലഫിസം, സലഫിയ്യത്ത്, സലഫീ മന്ഹ‍ജ് തുടങ്ങിയ പദാവലികളെ ചൊല്ലി മുജാഹിദ് സുഹൃത്തുക്കള്ക്കു ള്ള പലമാതിരി ആശയക്കുഴപ്പങ്ങളും സന്ദേഹങ്ങളും ഇനിയും തീര്ന്നി ട്ടില്ല. മാത്രമല്ല, അത് വല്ലാതെ വണ്ണം വെക്കുകയുമാണ്. തങ്ങള്ക്ക്ര ‘സലഫി’ എന്ന പേരില്‍ അറിയപ്പെടാന്‍ ഉദ്ദേശ്യമില്ല എന്നാണ് മര്കകസുദ്ദഅ്വ നേതാവ് ജോ. ജാബിര്‍ അമാനി കോഴിക്കോട്ട് മാധ്യമ പ്രവര്ത്തനകര്ക്ക്ഹ മുമ്പില്‍ തുറന്ന് പറഞ്ഞിത്. ‘ഞാന്‍ എന്നെ വിളിക്കുന്ന പേര് വിമല്‍ കുമാര്‍ എന്നാണ്’ എന്ന ആ ഡയലോഗിനെ ഓര്മി്പ്പിക്കുന്ന വിധത്തില്‍ ‘കേരള നവോത്ഥാന പ്രസ്ഥാന’മെന്ന് വിളിക്കപ്പെടാനുള്ള പൂതിയും അദ്ദേഹം പ്രകടിപ്പിക്കുകയാണ്ടായി. മുമ്പൊക്കെ സലഫി പ്രസ്ഥാനം എന്നാല്‍, ഖുര്ആദനും സുന്നത്തും പിന്തുടരുന്നവരായിരുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ സലഫി എന്ന പദത്തിന് വ്യാഖ്യാനങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. അത് തീവ്രവാദ സംഘടനകളെ പ്രതിനിധാനം ചെയ്യുന്നുവെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത് എന്നും സ്വന്തം നിലപാടിന് അദ്ദേഹം ന്യായം പറയുന്നു.
ഇത് ചര്ച്ചഘയായതിനെ തുര്ന്ന് അദ്ദേഹം ഇറക്കിയ വിശദീകരണക്കുറിപ്പും ഏറെക്കുറെ മുന്‍ പ്രസ്താവനയെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ്: “സമീപകാലത്ത് ‘സലഫ് സലഫി’ പ്രയോഗങ്ങള്ക്ക്ി വലിയ അര്ത്ഥല വ്യത്യാസങ്ങള്‍ വരുന്നുണ്ട്. ചില പ്രത്യേക ചിന്താധാരകളായും തീവ്രവാദ വ്യാഖ്യാനങ്ങള്‍ നല്കി്യും ബഹുസ്വരജീവിതത്തിന് പ്രയാസങ്ങളുണ്ടാക്കുന്ന സമീപനങ്ങളായും ഉപയോഗിച്ച് വരുന്നു. അത്തരത്തിലുള്ള ‘സലഫി ‘കളുടെ പ്രതിനിധാനം ഈ സംഘടനക്ക് സ്വീകരിക്കാന്‍ സാധ്യമല്ല.”
മര്കസസുദ്ദഅ്വ ഗ്രൂപ്പിന്റൊ താത്വിക പ്രസിദ്ധീകരണമായ അത്തൗഹീദിലും മുജാഹിദ് സുഹൃത്തുക്കളുട ആശയക്കുഴപ്പം പ്രതിഫലിക്കുന്നുണ്ട്. അതിന് അവരെ പറഞ്ഞിട്ട് കാര്യമില്ല, അവരുടെ സ്ഥാനത്ത് നമ്മളാരായാലും അളതപ്പിപ്പോകും. മുഖ്യധാരാ സലഫികള്‍ മുതല്‍ റാഡിക്കല്‍ ജിഹാദി സലഫികള്‍ വരെയുള്ള എത്രയെത്ര ഇനമാണിത് നാട്ടിലുള്ളത്? നിസ്കാരത്തിന്റൊ സ്വഫ്ഫിനുള്ള കാര്പ്പ്റ്റിലെ ലൈന്‍ വരെ ബിദ്അത്തില്‍ പെടുത്തുന്നവര്‍ വരെ അതില്‍ പെടുന്നു. മിമ്പറിന്റെര പടികളുടെ എണ്ണത്തിലുള്ള കാര്ക്കുഷ്യത്തിന്റെ് പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പുണ്ട്. മുഖ്യധാരാ വിഭാഗം ഹംബലി മദ്ഹബിനെ അനുഗമിക്കാന്‍ നോക്കുന്നവരാണെങ്കില്‍, അല്ബാംനിയുടെ ജോര്ദാനനിയന്‍ ഗ്രൂപ്പ് തീവ്രമദ്ഹബ് വിരുദ്ധരാണ്. ഗള്ഫ്മ യുദ്ധകാലത്ത് ഉരുവംകൊണ്ട സഹ്വ പ്രസ്ഥാനം വേറൊന്ന്. രാഷ്ട്രീയ പരിഷ്കാരമാണത്രേ ലക്ഷ്യം, എന്ന് വെച്ച് ഭരിക്കുന്നവരോട് കച്ചറക്ക് പോകുന്നില്ല. മദ്ഖലീ ഗ്രൂപ്പ്എന്നൊരു പാര്ടി്ന യുണ്ട്. മനുഷ്യര്‍ സലഫീ മന്ഹനജിലാണോ എന്ന ഒളിഞ്ഞുനോട്ടമാണത്രേ മുഖ്യ പരിപാടി. ഭരണകൂടത്തിന് ഓശാന ചൊല്ലലാണ് മറ്റൊരു ധര്മംഞ. അറബ് വസന്തത്തിന് ശേഷം അലകും കോലും വേറുട്ടുപോയ ഈജിപ്ത്യന്‍ സലഫിസം ജീവിച്ചിരിപ്പുണ്ട്. റാഡിക്കല്‍ സലഫി വീക്ഷണത്തിന് അടിപ്പടവ് കെട്ടുന്ന തക്ഫീരി സലഫികളാണ് മറ്റൊരു സംഘം. മുസ്ലികളെ, വിശേഷിച്ചും ശരീഅത്തിന്റെക അടിസ്ഥാനത്തിലല്ലാതെ വിധി വിലക്കുകള്‍ കല്പ്പിളക്കുന്ന ഭരണാധികാരികളെ കാഫറാക്കാലണ് മുഖ്യവിനോദം. റാഡിക്കല്‍ ജിഹാദി സലഫികളെക്കുറിച്ച് പറയേണ്ടല്ലോ. തീവ്രരാഷ്ട്രീയ വീക്ഷണവുമുള്ള അല്ഖാലഇദ, ഐ എസ് ഐ എസ് തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പെടുന്നു. സഊദി സലഫിസത്തിന്റെിയും മുസ്ലിം ബ്രദര്‍ ഹുഡിന്റെവയും അവാന്തര വിഭാഗങ്ങളില്‍ നിന്നുണ്ടായ സംയുക്തമാണ് ഈ ഗ്രൂപ്പ് എന്നാണ് പറയപ്പെടുന്നത്.
സലഫിസമെന്നാല്‍ പ്രസ്ഥാനമല്ല, അതൊരു സമീപന രീതിയാണ്, രീതിശാസ്ത്രമാണ്, ചിന്താധാരയാണ്, ഒരു സമീപന യുക്തബോധമാണ്, രീതിശാസ്ത്രമാണ്, മെതഡോളജിയുടെ പേരാണ്, ആനയാണ് കുതിരയാണ് എന്നൊക്കെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ സലഫീ സുഹൃത്തുക്കള്‍ പറയുന്നത്. ഇ ടി മുഹമ്മദ് ബഷീര്‍ ജോണീ ലൂക്കോസുമായുള്ള അഭിമുഖത്തിലും ഏതാണ്ടിമ്മാതിരി ഒരു ഉരുണ്ട് കളിയുണ്ട്.
ഏതായാലും കേരളത്തിലെ മതനവീകരണ പ്രസ്ഥാനങ്ങള്‍ ഈ സംജ്ഞയെ ചൊല്ലിയ നല്ല ആശയക്കുഴപ്പത്തിലാണ്. ഈ സന്ദേഹം പദാവലിയോട് വലിയ അനുകമ്പയില്ലാത്ത മര്കാസുദ്ദഅ്വക്കാരില്‍ പോലും പ്രതിഫലിക്കുന്നുണ്ട്. പിന്നെ മറ്റു ഗ്രൂപ്പുകളുടെ കാര്യം പറയാനുണ്ടോ? ആഗോള തലത്തിലുള്ള ചര്ച്ചകകളും സംഭവ വികാസങ്ങളും ഈ ആശയക്കുഴപ്പത്തിന്റെ് വ്യാപ്തി വര്ധിരപ്പിക്കുകയും ചെയ്യുന്നു.
‘സലഫീ മന്ഹ‍ജ്’ എന്ന താല്ക്കോ ല്‍ പദത്തെ ചൊല്ലിയാണ് പത്ത് പതിനഞ്ച് കൊല്ലം മുമ്പ് കേരളത്തിലെ മുജാഹിദുകള്‍ ആദ്യമായി പിളര്ന്ന ത്. അന്ന് ഹുസൈന്‍ മടവൂരിന്റെപ നേതൃത്വത്തിലുള്ള യുവജന വിഭാഗം സലഫീ മന്ഹ ജില്‍ (സലഫീ മാര്ഗിത്തില്‍ ) നിന്ന് പുറത്ത് പോയെന്നും അങ്ങനെ അവര്‍ക്ക് ആദര്ശാ വ്യതിയാനം സംഭവിച്ചുവെന്നുമുള്ള വിമര്ശവനമാണ് വഴിപിരിച്ചിലിലെത്തിച്ചത്. സുബൈര്‍ മങ്കട എന്ന ഒരാളായിരുന്നു ഇങ്ങനെയൊരു പിളര്പ്പി ന്റെി വൈറസിനെ പ്രസ്ഥാനത്തിനകത്ത് കണ്ടെത്തിയതത്രേ. മറ്റൊരാരോപണം ‘സൂറൂറിസ’വുമായി യുവജന വിഭാഗം നേതാക്കള്ക്ക് ബന്ധമുണ്ടെന്നതായിരുന്നു. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സുറൂറികളുടെ അല്ബ യാന്‍ മാസിക കേരളത്തില്‍ പ്രചരിപ്പിച്ചത് ഇവരാണെന്നും ആക്ഷേപമുണ്ടായി. സലഫീ പ്രസ്ഥാനത്തെ തകര്ക്കാ ന്‍ ഇഖ്വാനികള്‍ രൂപം കൊടുത്തതാണ് സുറൂസിസമെന്നാണ് പറയുന്നത്.
പിന്നെ ‘സലഫി’യെയും സലഫീ മന്ഹകജിനെയും ചൊല്ലിയുള്ള കുതര്ക്ക ങ്ങളുടെയും കുതുഹുലങ്ങളുടെയും കാലമായിരുന്നു. സലഫികളുടെ മാര്ഗജത്തില്‍ നിന്ന് ഇവരില്‍ ചിലര്‍ പിഴച്ചു എന്ന് ഗള്ഫ്ല സലഫികള്‍ മുന്നറിയിപ്പ് നല്കിവയിരുന്നുവെന്ന വാദം ചര്ച്ചലയുടെ ടെമ്പറേച്ചര്‍ കൂട്ടി.
സലഫി മന്ഹുജ് എന്നൊരു സാധനം കേരളത്തിലെ മുജാഹിദുകള്ക്ക്പ പരിചയമില്ലെന്നും ഇത് കേരളത്തില്‍ മാത്രമുള്ള സ്വതന്ത്ര പ്രസ്ഥാനമാണെന്നും മടവൂര്‍ വിഭാഗം പറഞ്ഞുനോക്കി. ‘സലഫി’ കടന്നുവരുന്നത് ഗള്ഫിില്‍ എണ്ണവിപണി ഉയര്ന്നലപ്പോഴാണെന്നും അവര്‍ തെളിവ് നിരത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഹായം ലഭിക്കുന്നത് കെ എന്‍ എമ്മിനാണെന്ന് എ പി അബ്ദുല്‍ കാദര്‍ മൗലവി തന്നെ തുറന്നുപറഞ്ഞതും അക്കാലത്തായിരുന്നു.
വീര്യം കൂടിയ മുജാഹിദുകളാണെന്നും ശുദ്ധ സലഫികളാണെന്നും വരുത്തിത്തീര്ക്കാ നാണ് ഇടക്കിടെ ഈ സലഫി സലഫി എന്ന് ചിലര്‍ പറയുന്നതെന്നായിരുന്നു മര്ക സുദ്ദഅവക്കാരുടെ വിമര്ശഫനം. അക്കാലത്ത് അവരുടെ നേതാവായിരുന്ന ഹുസൈന്‍ മടവൂര്‍ തന്നെ എഴുതി: “മര്ഹും് കെ എം മൗലവി സ്ഥാപിച്ച രണ്ട് സ്ഥാപനങ്ങളാണ് തിരൂരങ്ങാടി യതീംഖാനയും നൂറുല്‍ ഇസ്ലാം മദ്റസയും. എന്‍ വി അബ്ദുസ്സലാം മൗലവി സ്ഥാപിച്ചതാണ് സുല്ലമുസ്സലാം അറബിക്കോളജൂം മേത്തലങ്ങാടി ജുമഅത്ത് പള്ളിയും. എം സി സി അബ്ദുര്റഅഹ്മാന്‍ മൗലവി സ്ഥാപിച്ചതാണ് പുളിക്കല്‍ മദീനത്തുല്‍ ഉലൂം…..അവരാരും തന്നെ സലീഫീ കോളജ്, മുജാഹിദ് മസ്ജിദ് എന്നൊന്നും പേരിട്ടില്ല. വളരെ അടുത്ത കാലത്തുണ്ടായ ഒരു പ്രവണതയാണ് പള്ളിയുടെ മുമ്പില്‍ പോലും മുജാഹിദ് മസ്ജിദ് എന്ന ബോര്ഡ്ാ സ്ഥാപിക്കല്‍….” എന്തുകൊണ്ടാണ് മഞ്ചേരിയിലെ കെ എന്‍ എം പ്രസിന് ‘കലിക്കറ്റ് ഓപ്സറ്റ് പ്രസ്’ എന്നും പുളിക്കലലിലെ ആശുപത്രിക്ക് ‘മലബാര്‍ ആയുര്വേറദിക് ആശുപത്രി’യെന്നും പേരിട്ടതിനെ അദ്ദേഹം ചോദിച്ചു. സലഫീ ലോഡ്ജും സലഫീ ആയുര്വേതദവും സലഫീ പ്രസ്സുമായി നടന്നാല്‍ എന്താകുമെന്ന് നേതാക്കള്ക്ക റിയാമെന്ന് പരിഹസിക്കകുകയും ചെയ്തു മടവൂര്‍.
കാസര്കോളട് സലഫീ സെന്റിറിന്റെല പ്ലേനും എസ്റ്റിമേറ്റും തയ്യാറാക്കി എ പി അബ്ദുല്‍ ഖാദര്‍ മൗലവിയെ സമീപിച്ചപ്പോള്‍, ആ പേര് വേണ്ട, കാരണം വിദേശത്ത് നമുക്ക് പണം തരുന്നവര്‍ സലഫികളാകണമെന്നില്ല എന്നും അതുകൊണ്ട് സലഫീ സെന്റാര്‍ എന്ന പേരല്ല നല്ലത് എന്നും എ പി ജില്ലാ സെക്രട്ടറിയോട് എ പി നിര്ദേ്ശിച്ചത്രേ. പുളിക്കല്‍ ജാമിഅ സലഫിയ്യയുടെ പേപ്പറുകള്‍ കുവൈത്തിലെ ഓഫീസുകളില്‍ ‘ജാമിഅ ഇസ്ലാമിയ്യ’ എന്ന പേരില്‍ തയ്യാറാക്കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ടി പിയുടെ ആശുപത്രി വളപ്പിലെ പള്ളിക്ക് മുജാഹിദ് എന്ന് പേരിട്ടിട്ടില്ലല്ലോ എന്ന് കളിയാക്കുന്നുണ്ട് ഒരിടത്ത് മടവൂര്‍.
എന്നാല്‍, 1959ല്‍ കെ എം മൗലവി ജലാലത്തുല്‍ മലിക് സുഊദ് ബിന്‍ അബ്ദില്‍ അസീസ് അവര്ക ള്ക്ക്ന എഴുതിയ കത്തായിരുന്നു മറുഭാഗത്തിന്റെദ തുറുപ്പ്. “അറേബ്യന്‍ ഉപദ്വീപിന്റെക ഭരണ സാരഥിയും അല്ലാഹുവിന്റെി ശ്രദ്ധയാല്‍ സംരക്ഷിക്കപ്പെടുന്ന സഊദിയ അറേബ്യന്‍ ഭരണകൂടത്തിന്റെു ഇമാമും ആയ മഹാനായ രാജാവ് സഊദ് ഒന്നാമന്‍ അവര്കയളുടെ സമക്ഷത്തിങ്കലേക്ക്, സുരക്ഷതനായ രാജാവവര്കകളേ” എന്ന് പറഞ്ഞ് തുടങ്ങുന്ന മെമ്മോറാണ്ടത്തില്‍ മൗലവി സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: “ഏകദേശം മൂന്ന് പതിറ്റാണ്ടുകള്ക്ക്ദ മുമ്പ് തന്ന സലഫീ വിശ്വാസം സ്വന്തമാക്കിയ അങ്ങയുടെ സഹോദരന്മാരായ മലബാര്‍ മുസ്ലിംകളുടെ അഥവാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കേരള മുസ്ലിംകളുടെ ഗണത്തില്‍ പെട്ട ഒരു സഹോദരാനാണീ കുറുപ്പുകാരന്‍….” അതൊക്കെ പഴയ ചരിത്രം.
എന്നാല്‍, പയ്യെപ്പയ്യെ മടവൂര്‍ പറഞ്ഞതിനൊടെല്ലാം സുല്ലായി. സലഫികള്‍ സമാധാനത്തിന്റെു വെള്ളരിപ്രാവുകള്‍ എന്നൊക്കെ പ്രസ്താവന ഇറക്കി. പറഞ്ഞതെല്ലാം അദ്ദേഹത്തോട് മാറന്നുപോയി.
മൂപ്പരുടെ അന്നത്തെ ആ ബാധയാണ് ഇപ്പോള്‍ മര്സുതദ്ദഅ്വക്കാര്ക്ക്ട വിട്ടുപോകാത്തത്. ഹുസൈന്‍ മടവൂര്‍ പോയെങ്കിലും ‘സലഫി’ക്കും ‘സലഫീ മന്ഹ‍ജി’നും എതിരായ അദ്ദേഹത്തിന്റെു വീരവാദങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയിയലും ബുക്സ്റ്റാളുകളിലും ഇണ്ടല്ലോ. മര്കു്സദ്ദഅ്വക്കാര്‍ അവരുടെ വിമല്‍ കുമാര്‍ മോഹവുമായി നടക്കട്ടെ. അതുപോലെയല്ലല്ലോ മറ്റു ഗ്രൂപ്പുകള്‍. അവരൊക്കെ എന്തു ചെയ്യും? വിസ്ഡംകാരും കെ എന്‍ എം ഗ്രൂപ്പുമൊക്കെ എണ്ണിയാലൊടുങ്ങാത്ത വിദേശത്തെ സലഫി ഗ്രൂപ്പുകളില്‍ ഏതിനെയാകും തഖ്ലീദ് ചെയ്യുന്നുണ്ടാകുക? മദ്ഖലിയെയോ മുഖ്യധാരെയെയോ? അതോ തക്ഫീര്‍ ഗ്രൂപ്പിനെയോ ജോര്ദാ്നിയന്‍ വേര്ഷുനെയോ? ഇനി അതുമല്ല, സഹ്വക്കാരെയും ഈജിപ്ഷ്യന്‍ സലഫിസത്തെയും പുല്കു്ന്നോ? ഇനി കുറച്ചുകൂടി ഡോസ് കൂടിയ റാഡിക്കല്‍ ജിഹാദി സലഫിസത്തിന്റെോ വഴിയോ? ഇനി എല്ലാറ്റിന്റെടയും ഒരു സംയുക്ത രസായനം തയ്യറാക്കിയിട്ടുണ്ടാകുമോ? ആര്ക്കരറിയാം?

Yകറാമത്ത്, ഇസ്തിദ്റാജ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


Yകറാമത്ത്, ഇസ്തിദ്റാജ്● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം0 COMMENTS
Karamath
പ്രവാചകത്വവാദമില്ലാതെ വലിയ്യിന്‍റെ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്ത് (ശര്‍ഹുല്‍ അഖാഇദ്). ബഹുമാനം, ആദരവ് എന്നൊക്കെയാണ് ഈ അറബി പദത്തിന്‍റെ അര്‍ത്ഥം. പ്രവാചകത്വത്തിനു തെളിവായി അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് നല്‍കപ്പെട്ടതു പോലെ ഔലിയാക്കള്‍ക്ക് ആദരവായി നല്‍കപ്പെട്ടതാണ് കറാമത്ത്. അമ്പിയാക്കളില്‍ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നവ ഔലിയാക്കളില്‍ നിന്ന് കറാമത്തായി സംഭവിക്കാം.

അല്ലാഹുവിനോടുള്ള അനുസരണം പൂര്‍ണമായും ഏറ്റെടുത്ത സാത്വികരാണ് ഔലിയാക്കള്‍. അവരില്‍ നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകള്‍. എല്ലാ അസാധാരണ സംഭവങ്ങളും കറാമത്തല്ല. അസാധാരണ സംഭവങ്ങള്‍ രണ്ടു വിധമുണ്ട്.

പ്രത്യേകമായ വാദത്തെ തുടര്‍ന്നുണ്ടാകുന്നത്: ദൈവികവാദം, പ്രവാചകത്വവാദം, വിലായത്തിന്‍റെ വാദം, ആഭിചാര-പ്രേത-വശീകരണ വാദം എന്നീ നാലിലൊരു ഇനത്തില്‍ പെട്ടതായിരിക്കും ഇവ. ദൈവിക വാദം ഉന്നതിയിച്ച ഫിര്‍ഔന്‍ ചില അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച് തന്‍റെ അവകാശവാദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പില്‍കാലത്ത് പ്രത്യക്ഷപ്പെടുന്ന ദജ്ജാലും ചില അത്ഭുതങ്ങള്‍ കാണിച്ച് തന്‍റെ വാദങ്ങള്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടാമത്തെ ഇനം പ്രവാചകത്വവാദമാണ്. ആ വാദം സത്യമെങ്കില്‍ അവര്‍ക്ക് അല്ലാഹു മുഅ്ജിസത്ത് നല്‍കും. പ്രവാചത്വത്തിന്‍റെ തെളിവായി ജനങ്ങള്‍ക്കതിനെ മനസ്സിലാക്കാനും കഴിയും.

മൂന്നാമത്തേത് വിലായത്തിന്‍റെ വാദമാണ്. ഔലിയാക്കള്‍ക്ക് കറാമത്തുണ്ടാകുമെന്നത് സ്ഥിരപ്പെട്ടതാണെങ്കിലും അവര്‍ക്ക് കറാമത്ത് വാദിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരത്രെ.



ആഭിചാര ക്രിയയിലും പിശാച് സേവയിലും ഏര്‍പ്പെടുന്നവര്‍ക്ക് പിശാചിന്‍റെ സഹായത്തോടെ പല അത്ഭുതങ്ങളും പ്രകടിപ്പിക്കാന്‍ കഴിയും.

ഒരു വാദവും കൂടാതെ പ്രകടമാവുന്ന അത്ഭുതങ്ങള്‍: ഇത്തരം സംഭവങ്ങള്‍ രണ്ടു വിധമാണെന്നു കാണാം. 1. സജ്ജനങ്ങളില്‍ നിന്ന് പ്രകടമാകുന്നവ. 2. ദോഷികളില്‍ നിന്ന് പ്രകടമാകുന്നവ.
ദോഷികള്‍ക്ക് അവരുടെ ഉദ്ദേശ്യത്തോട് യോജിച്ച സംഭവങ്ങള്‍ ഉണ്ടാകുന്നതിന് ഇസ്തിദ്റാജ് (കുരുക്കില്‍ വീഴ്ത്തുക) എന്നും ഉദ്ദേശ്യത്തോട് വിയോജിച്ചതാണെങ്കില്‍ ഇഹാനത്ത് (നിസ്സാരപ്പെടുത്തല്‍) എന്നും പറയുന്നു.



വലിയ്യ് ഉദ്ദേശിക്കുമ്പോഴെല്ലാം കറാമത്ത് പ്രകടമാകുമോ?

കറാമത്തിനെ പാടെ നിഷേധിക്കുന്നവരാണ് പഴയ പുത്തന്‍വാദികളായ മുഅ്തസിലത്ത്. എന്നാല്‍ സ്വഹാബത്തില്‍ നിന്നും താബിഉകളില്‍ നിന്നും അനിഷേധ്യമാംവിധം നിരവധി കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഇതില്‍ പലതും വിവരിക്കുന്നുണ്ട്.



ആധുനിക പുത്തന്‍വാദികള്‍ ഇപ്പോള്‍ കറാമത്തിനെ പൂര്‍ണമായി നിഷേധിക്കാറില്ലെങ്കിലും ഔലിയാക്കള്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ കഴിയുമെന്ന് അംഗീകരിക്കാറില്ല. കറാമത്ത് പാടെ നിഷേധിക്കുന്നതു പോലെ ഭാഗിക നിഷേധമായ ഇതും പ്രമാണവിരുദ്ധവും നിരര്‍ത്ഥകവുമാണ്.

ഔലിയാക്കള്‍ ഉദ്ദേശിക്കുമ്പോള്‍ കറാമത്ത് പ്രകടമാക്കാന്‍ കഴിയുമെന്നതിന് നിരവധി തെളിവുകള്‍ കാണാം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘സുലൈമാന്‍(അ) പറഞ്ഞു; സമൂഹമേ, അവര്‍ കീഴടങ്ങി എന്‍റെ മുമ്പില്‍ വരുന്നതിനു മുമ്പായി അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരാന്‍ ആര്‍ക്ക് സാധിക്കും? ജിന്നുകളില്‍ നിന്നൊരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കും മുമ്പ് ഞാനത് എത്തിക്കാം. നിശ്ചയം ഞാനതിനു കഴിവുള്ളവനും വിശ്വസ്ത നുമാകുന്നു. വേദവിജ്ഞാനം നേടിയ ഒരാള്‍ ഉടനെ പറഞ്ഞു: അങ്ങ് കണ്ണടച്ച് തുറക്കും മുമ്പ് ഞാനതെത്തിക്കാം. അങ്ങനെ അദ്ദേഹം കണ്ണടച്ച് തുറന്നപ്പോഴേക്ക് സിംഹാസനം തൊട്ടുമുമ്പിലെത്തിയിരിക്കുന്നു (സൂറത്തുന്നംല്: 39).



പ്രസ്തുത സിംഹാസനം കൊണ്ടുവന്നത് ആസ്വഫുബ്നു ബര്‍ഖിയാ(റ) എന്ന വലിയ്യാണ്. കറാമത്ത് മുഖേനയാണത് സാധ്യമായത്. കണ്ണടച്ച് തുറക്കും മുമ്പ് ഞാനത് കൊണ്ടുവരാം എന്ന് സധീരം പറയണമെങ്കില്‍ ഉദ്ദേശിക്കുമ്പോഴെല്ലാം കറാമത്ത് പ്രകടമാക്കാന്‍ സാധിക്കണമല്ലോ.

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ജുറൈജ്(റ)ന്‍റെ  അത്ഭുതകരമായ സംഭവം വിവരിക്കുന്നുണ്ട്. നാട്ടില്‍ അറിയപ്പെട്ട ഒരു വേശ്യ പ്രസവിക്കുകയും കുട്ടിയുടെ പിതാവ് ജുറൈജ്(റ)വാണെന്ന് ആരോപിക്കുകയും ചെയ്തു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ മഹാന്‍ കറാമത്ത് കൊണ്ട് സംസാരി പ്പിച്ചു: ‘നിങ്ങളല്ല എന്‍റെ പിതാവ്’. ചോരപ്പൈതല്‍ സത്യം വിളിച്ച് പറഞ്ഞു.

ഈ ഹദീസ് വിവരിച്ചുകൊണ്ട് ഇമാം നവവി(റ) പറയുന്നു: ‘കറാമത്തുകള്‍ ഔലിയാക്കളുടെ ഇഷ്ടപ്രകാരവും അവര്‍ ആവശ്യപ്പെടുമ്പോഴും ഉണ്ടാകുമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു’ (ശര്‍ഹു മുസ്ലിം).



ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതി: ഔലിയാക്കളില്‍ നിന്ന് കറാമത്ത് പ്രകടമാ കുമെന്നും അവരുടെ ഇഷ്ടപ്രകാരവും അവര്‍ ആവശ്യപ്പെടുമ്പോഴും അത് സംഭവിക്കുമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു’ (ഫത്ഹുല്‍ ബാരി). ഇബ്നു തൈമിയ തന്നെ ഈ ആശയം പരാമര്‍ശിക്കുന്നുണ്ട്: ‘ആവശ്യമനുസരിച്ച് കറാമത്തുകള്‍ ഉണ്ടാകുമെന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ദുര്‍ബല വിശ്വാസിയോ ആവശ്യമുള്ളവനോ വേണ്ടി കറാമത്ത് പ്രകടമാക്കേണ്ടിവന്നാല്‍ ദുര്‍ബല വിശ്വാസിയുടെ വിശ്വാസം ദൃഢപ്പെടുത്താനും ആവശ്യക്കാരന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കാനും വലിയ്യിന് കറാമത്ത് പ്രത്യക്ഷപ്പെടുത്താവുന്നതാണ്’ (അല്‍ഫുര്‍ഖാന്‍).

സാധാരണക്കാര്‍ക്ക് സാധാരണ കാര്യം ചെയ്യാന്‍ ഇച്ഛാസ്വാതന്ത്ര്യമുള്ളതുപോലെ  ഔലിയാക്കള്‍ക്ക് കറാമത്ത് പ്രകടിപ്പിക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ചില ഗുണങ്ങള്‍ പരിഗണിച്ചോ മറ്റോ അവര്‍ കറാമത്ത് പ്രകടിപ്പിച്ചില്ലെന്നുവരാം. അത്തരം സംഭവങ്ങള്‍ ഉയര്‍ത്തി കറാമത്ത് പ്രകടിപ്പിക്കുന്നതില്‍ ഔലിയാക്കള്‍ക്കുള്ള ഇച്ഛാസ്വതന്ത്ര്യത്തെ നിഷേധിക്കുന്നത് ശുദ്ധ വിവരക്കേടാണ്.



എന്താണ് ഇസ്തിദ്റാജ്?

ദുര്‍മാര്‍ഗവും മത്സരവും വര്‍ധിക്കാനിടയാകുംവിധം ഭൗതികോദ്ദേശ്യങ്ങള്‍ സാധ്യമാക്കിക്കൊടുക്കലാണ് ഇസ്തിദ്റാജ്. അതുവഴി അവന്‍ അല്ലാഹുവില്‍ നിന്ന് കൂടുതലായി അകന്നുകൊണ്ടിരിക്കും. അങ്ങനെ അഹങ്കാരിയും ദുര്‍മാര്‍ഗിയുമായി ജീവിതം നയിച്ചു പര്യവസാനം നാശത്തില്‍ കലാശിക്കും.

അവിശ്വാസികളില്‍ നിന്നും ദുര്‍വൃത്തരില്‍ നിന്നും പ്രകടമാകുന്ന അത്ഭുതങ്ങള്‍ ഈ ഗണത്തിലാണ് പെടുക. ഒരാളില്‍ നിന്ന് അത്ഭുതം പ്രകടമാകുന്നുവെന്നത് കൊണ്ടു മാത്രം അദ്ദേഹം വലിയ്യാണെന്ന് മനസ്സിലാക്കാവതല്ല. കറാമത്ത് പ്രകടമാകുന്ന വലിയ്യ് ഒരിക്കലും അതില്‍ സന്തോഷമോ അഹങ്കാരമോ പ്രകടിപ്പിക്കുകയില്ല. മറിച്ച്, അവര്‍ക്ക് ഭയഭക്തി വര്‍ധിക്കാനേ അത് കാരണമാകൂ. അല്ലാഹുവില്‍ നിന്നുള്ള ഇസ്തിദ്റാജാകുമോ അതെന്ന ഭയമായിരിക്കും അവരെ ഭരിക്കുന്നത്. എന്നാല്‍ ഇസ്തിദ്റാജ് നല്‍കപ്പെടുന്ന വ്യക്തി തന്നില്‍ നിന്ന് പ്രകടമാകുന്ന അത്ഭുതം കാരണം അഹങ്കരിക്കുന്നു.

ഇസ്തിദ്റാജ് നല്‍കപ്പെടുന്നവരില്‍ നിന്ന് പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ ഇങ്ങനെ:

1. പ്രസ്തുത സ്ഥാനത്തിനു താനര്‍ഹനാണെന്ന് അഹങ്കരിക്കുക. ആത്മീയോന്നതിയുടെ നിമിത്തം വിനയമാണ്. ഒരാള്‍ വിനയാന്വിതനായാല്‍ അല്ലാഹു അവനെ ഉയര്‍ത്തും, ഒരാള്‍ അഹങ്കരിച്ചാല്‍ അല്ലാഹു അവനെ താഴ്ത്തുകയും ചെയ്യും (ഹദീസ്). അല്ലാഹുവിന് ഒരാളോടും വിധേയത്വമോ ബാധ്യതയോ ഇല്ലല്ലോ, പിന്നെ എങ്ങനെ ഒരാള്‍ക്ക് അര്‍ഹത വാദിക്കാന്‍ കഴിയും? വിലായത്തിന്‍റെ പദവിയിലെത്തിയവര്‍ കരുതുന്നത് ‘ഞാനൊരിക്കലും ഇതിനര്‍ഹനല്ല, അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ട് ഇതെനിക്ക് നല്‍കിയതാണ്’ എന്നായിരിക്കും.

ഇത്തരം അത്ഭുതങ്ങള്‍ പ്രകടമാക്കാന്‍ കഴിഞ്ഞത് തന്‍റെ സല്‍കര്‍മങ്ങള്‍ നിമിത്തമാണെന്ന് അഭിമാനിക്കുക. തന്‍റെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ടു എന്ന ധാരണയില്‍ നിന്നുള്ളതാണിത്. അങ്ങനെ ഉറപ്പിച്ച് പറയാന്‍ ഒരു വലിയ്യും ധൈര്യപ്പെടില്ല. പ്രത്യുത, കൂടുതല്‍ വിനയാന്വിതനായി അദ്ദേഹം മാറുകയാണുണ്ടാവുക.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....