അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
ധാര്‍മികത: ഭൗതികവാദികള്‍ മറുപടി പറയുമോ?
● ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി'

ഇസ്ലാമിനോടും തിരുനബി(സ്വ)യോടും മനുഷ്യമനസ്സുകളില്‍ രൂഢമൂലമായിക്കിടക്കുന്ന ആഭിമുഖ്യവും അവയുടെ ഔന്നത്യത്തെ കുറിച്ചുള്ള ബോധ്യങ്ങളും നുണപ്രചാരണങ്ങളിലൂടെയും ദുര്‍വ്യാഖ്യാനങ്ങളിലൂടെയും തകര്‍ത്ത്, മതത്തെയും മതനേതാക്കളെയും ഇകഴ്ത്തി വെറുപ്പ് കൃഷി ചെയ്യാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചില അരാജകവാദികള്‍ തിമര്‍ത്താടുകയാണിപ്പോള്‍. ഫ്രീ തിങ്കേഴ്സ് എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.
നന്മ മരങ്ങളായി സേവന നൈരന്തര്യങ്ങളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികളെ, അവര്‍ക്കതിന് പ്രചോദനം നല്‍കിയ നേതാവിനെ തെറിവിളിച്ച് മാനസികമായി പീഡിപ്പിക്കുന്നത് ഈ ‘മാനവ സ്നേഹി’കളുടെ ക്രൂരവിനോദവും വിശുദ്ധ ആരാധനയുമാണ്.
ഇസ്ലാം പുസ്തകങ്ങളും തത്ത്വങ്ങളുമായിട്ടല്ല ഇന്ത്യയിലേക്ക് കടന്നുവന്നത്. അജ്മീര്‍ ഖാജയും നിസാമുദ്ദീന്‍ ഔലിയയും ശൈഖ് സൈനുദ്ദീനും മമ്പുറം തങ്ങളുമൊക്കെയാണ് വര്‍ഗീയതയോ അസഹിഷ്ണുതയോ ഇല്ലാത്ത പരസ്പര സ്നേഹവും സാമൂഹ്യ സേവനവും മുഖമുദ്രയാക്കിയ ഇസ്ലാമിന്‍റെ ജൈവികരൂപം ഇവിടെ പ്രചരിപ്പിച്ചത്. അതവരുടെ സ്വന്തം വകയായിരുന്നില്ല. പ്രത്യുത പൂര്‍വിക ജീവിതങ്ങളില്‍ നിന്ന് പകര്‍ത്തിയെടുത്തതായിരുന്നു. അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്‍റെയും തിരുവചനങ്ങളുടെയും ജീവിക്കുന്ന രൂപങ്ങളായിരുന്നു അവര്‍. അതുകൊണ്ട് തന്നെ ആ ജീവിതങ്ങള്‍ തന്നെയായിരുന്നു സാധാരണ മുസ്ലിംകളുടെ പ്രമാണങ്ങള്‍.
ഈ സൗന്ദര്യത്തെ വികൃതമാക്കാന്‍ കെട്ട് കഥകളോ അപ്രബല ചരിത്രങ്ങളോ അനിവാര്യതകളില്‍ സംഭവിച്ച അനിഷ്ട സംഭവങ്ങളോ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഖുര്‍ആന്‍-ഹദീസ് കഷ്ണങ്ങളോ അവയുടെ ദുര്‍വ്യാഖ്യാനങ്ങളോ പണ്ഡിത വ്യാഖ്യാനങ്ങളിലെ സാഹചര്യ-കാല സ്വാധീനങ്ങളോ എടുത്ത് ഇസ്ലാം വിരോധം ഛര്‍ദിക്കുകയാണിവര്‍. മുസ്ലിംകളെ ചുട്ടു കൊല്ലാന്‍ സംഘികള്‍ക്ക് വിറക് കീറിക്കൊടുക്കുന്ന സ്വതന്ത്ര ചിന്തകരുടെ ലക്ഷ്യം വേറെയാണ്. എന്നും അധാര്‍മികതക്കെതിരെ നിലകൊണ്ട ഇസ്ലാമിനെ നശിപ്പിച്ചിട്ട് വേണമായിരിക്കും അരാജകവാദിക്ക് താന്തോന്നിത്തത്തിന് മേല്‍വിലാസമുണ്ടാക്കാന്‍. ഇവരിലെ ചില സാഡിസ്റ്റുകള്‍ തിരുനബി(സ്വ)യെ കുറിച്ച് പറയുമ്പോള്‍ കേള്‍വിക്കാര്‍ക്ക് മൂക്ക് പൊത്തേണ്ടിവരും. അത്രക്കു ദുര്‍ഗന്ധം!
‘ഫ്രീ തിങ്കേഴ്സ്’ എന്ന് ഞെളിയുകയും വൃക്തിജീവിതത്തില്‍ താന്തോന്നികളായി കഴിയുകയും ചെയ്യുന്ന ഈ നിരീശ്വരവാദികള്‍, അരാജകവാദികളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് രസകരം. താന്തോന്നിത്തത്തിന് ധാര്‍മികതയുടെ പട്ടുടുപ്പ് ധരിപ്പിച്ച് മാനവ വാദികളും സംശുദ്ധ വ്യക്തിത്വങ്ങളുമായി കെട്ടി ആടാനാണ് അവരുടെ പൂതി!!
മതനിരപേക്ഷതയെ കുറിച്ചും മനുഷ്യ സൗഹാര്‍ദത്തെ പറ്റിയും ജന്തുസ്നേഹത്തെ സംബന്ധിച്ചും സസ്യസംരക്ഷണത്തെ പ്രതിയുമൊക്കെയുള്ള ഇവരുടെ വാഗ്വിലാസം കേട്ടാല്‍ നമ്മള്‍ അന്തിച്ചുപോകും. എന്നാല്‍ തത്ത്വങ്ങള്‍ ചുരുളഴിക്കുമ്പോഴാണ് അവയിലെ അമാന്യതകള്‍ പുറത്ത് ചാടുക.
മതനേതാക്കളെ പരിഹസിച്ച് വിശ്വാസികളുടെ കരള് മാന്തിപ്പറിക്കുന്നത് ഹോബിയാക്കിയ ഒരു സാഡിസ്റ്റ് ദൈവം കളിക്കാനിറങ്ങിയത് കണ്ടപ്പോഴാണ് ഇപ്പോള്‍ ഇങ്ങനെയൊന്ന് കുറിക്കണമെന്ന് തോന്നിയത്. അയാളുടെ വാക്കുകള്‍ വായിക്കാം: ‘സ്വതന്ത്ര ചിന്തയില്‍ തെറ്റുശരികളുടെ മാനദണ്ഡം സാമൂഹികതയാണ്. മറ്റുള്ളവര്‍ നമ്മോട് എപ്രകാരം പെരുമാറണം എന്നു നാം ആഗ്രഹിക്കുന്നുവോ അപ്രകാരം നമ്മള്‍ മറ്റുള്ളവരോടും പെരുമാറുക എന്നതാണു സിമ്പിളായി പറയാവുന്ന കാര്യം. അതാരു ജഡ്ജ് ചെയ്യും? നാം ജീവിക്കുന്നത് ഏതു സാമൂഹ്യ ആവാസ വ്യവസ്ഥയിലാണോ ആ സമൂഹം തന്നെയാണ് നമ്മുടെ ചെയ്തികളെ ജഡ്ജ് ചെയ്യുന്നത്. എനിക്കു മാത്രം ശരിയെന്നും സമൂഹത്തിനു പൊതുവില്‍ തെറ്റ് എന്നും തോന്നുന്ന കാര്യം ഞാന്‍ ചെയ്താല്‍ സമൂഹം എന്നെ തെറ്റുകാരനായാണ് വിലയിരുത്തുക.’
ചോദിക്കട്ടെ,
സ്വതന്ത്ര ചിന്തയില്‍ ശരിതെറ്റുകളുടെ മാനദണ്ഡം സാമൂഹികതയാണെന്ന് തീരുമാനിച്ചത് ആരുടെ തിരുമണ്ടയാണ്?
സ്വതന്ത്ര ചിന്ത എന്നാല്‍ മാഷിന്‍റെ തലച്ചോറില്‍ ഉദിച്ച തിരുബോധങ്ങള്‍ എന്നാണോ അര്‍ത്ഥം?
അപ്പോള്‍ ഇയാള്‍ സ്വതന്ത്ര ചിന്തയുടെ ദൈവമോ അതോ പ്രവാചകനോ?
ഒരു മാഷിന്‍റെ തലച്ചോറില്‍ ഉദിച്ചത് വിഴുങ്ങാന്‍ ജനങ്ങളെന്താ അദ്ദേഹത്തിന്‍റെ അടിമകളാണോ?
ദൈവത്തെ വിമര്‍ശിച്ച് സ്വയം ദൈവം കെട്ടിയാടാനാണോ ഇയാളുടെ പുറപ്പാട്?
മാഷ്ടറുടെ ചിന്തകളില്‍ പരിമിതപ്പെട്ട പാരതന്ത്ര്യമാണോ ചിന്താസ്വാതന്ത്ര്യം എന്നത് കൊണ്ട് ഈ ജബ്രാ വിശ്വാസികള്‍ ഉദ്ദേശിക്കുന്നത്?
സാമൂഹികത എന്ന് പറഞ്ഞല്ലോ. എന്താണ് സാമൂഹികതയുടെ പരിധികള്‍? ആരാണ് അത് നിശ്ചയിച്ചത്? ആരാണ് അത് നിശ്ചയിക്കാന്‍ അയാള്‍ക്ക് അധികാരം നല്‍കിയത്?
എല്ലാ സമൂഹവും സാമൂഹികതയുടെ പരിധിയില്‍ വരുമോ?
അപ്പോള്‍ ഹിറ്റ്ലറുടെ സമൂഹത്തില്‍ ജൂത ഹത്യ തെറ്റല്ല അല്ലേ? നരഭോജികളുടെ സമൂഹത്തില്‍ നരഭോജനവും!
ആത്യന്തികമായ ശരിയും തെറ്റുമില്ല. മക്കളെ കൊന്നുതിന്നുന്ന സമൂഹത്തില്‍ അങ്ങനെ ചെയ്യണം ലേ?
മദ്യ-മദിരാക്ഷികള്‍ സ്വതന്ത്ര ചിന്തയില്‍
മദ്യവും മദിരാക്ഷിയും സ്വതന്ത്ര ചിന്തയില്‍ ആനക്കാര്യമൊന്നുമല്ല; സ്വതന്ത്ര ചിന്തകര്‍ അതൊന്നും വലിയ തെറ്റായി കാണുന്നില്ലെന്ന് മാഷ് സിദ്ധാന്തിക്കുന്നു.
മാഷുടെ വാക്കുകള്‍ വായിക്കാം: ‘മദ്യം, വ്യഭിചാരം, ആത്മഹത്യ തുടങ്ങിയ കാര്യങ്ങള്‍ സാമൂഹ്യ ധാര്‍മികതയുടെ ഭാഗമല്ല. അതെല്ലാം വ്യക്തികളുടെ സ്വകാര്യ വിഷയങ്ങളാണ്. മദ്യപാനം കൊണ്ടുണ്ടാകുന്ന സാമൂഹ്യ ദോഷങ്ങള്‍ക്ക് കാരണം മദ്യമല്ല. അത് കുടിക്കുന്നവരുടെ ധാര്‍മിക ബോധമാണ്.’
എങ്കില്‍ ചോദിക്കട്ടേ:
മാഷ് ജീവിക്കുന്ന മലപ്പുറം സമൂഹത്തില്‍ മദ്യവും മദിരാക്ഷിയും 90% പാപമായി കാണുന്നു. താങ്കള്‍ അത് പാപമല്ലെന്നും പറയുന്നു. അപ്പോള്‍ ഇയാള്‍ ധാര്‍മികതക്ക് പറഞ്ഞ ആ പഴയ നിര്‍വചനത്തില്‍ നിന്ന് പിന്മാറിയോ?
അതല്ല, സമൂഹം എന്ന് പറയുന്നത് ഇതൊന്നും പാപമായിക്കാണാത്ത ജബ്രവിശ്വാസികള്‍ മാത്രമാണെന്നാണോ താങ്കളുടെ വാദം?
കുടുംബത്തിലും സമൂഹത്തിലും മദ്യവും വ്യഭിചാരവും ഉണ്ടാക്കുന്ന വിപത്തുകളെ പറ്റിയും, ഹൃദയത്തെയും കരളിനെയും വന്‍കുടലിനെയും ബാധിക്കുന്ന മാരക രോഗങ്ങളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ സംബന്ധിച്ചും ഒരു ചുക്കുമറിയാത്ത മരപ്പൊട്ടനായിരിക്കില്ലല്ലോ താങ്കള്‍. എന്നിട്ടും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിന്‍റെ ഭാഗമായി ഇവയെ താങ്കള്‍ക്ക് എന്തുകൊണ്ട് എണ്ണാന്‍ സാധിക്കുന്നില്ല?
തന്തയില്ലാത്ത കുറേ കുട്ടികളെയും എയ്ഡ്സ് രോഗികളായ താന്തോന്നികളെയും (സ്വതന്ത്ര ചിന്തകര്‍) അന്തംകെട്ട കുറേ ഭോഷന്മാരെയും സൃഷ്ടിക്കുന്ന അരാജകത്വത്തിനെ സിദ്ധാന്തവല്‍ക്കരിക്കലാണോ താങ്കളുടെ പണി? അതാണോ യുക്തിവാദം?
മദ്യം എന്ന വസ്തുവല്ല അത് ഉപയോഗിക്കുന്നവന്‍റെ സാമൂഹ്യബോധവും ധാര്‍മിക നിലവാരവുമാണ് പ്രശ്നമെന്ന് താങ്കള്‍ പറയുന്നു. ചോദിക്കട്ടെ, അയാളുടെ സമൂഹ്യബോധം എങ്ങനെയാകണമായിരുന്നു?
കുടിച്ചു കുടിച്ച് വഴിയരികില്‍ കിടന്നു പുളയുന്നവരുടേത് പോലെ ആകണമായിരുന്നോ? അവരുടേത് തെറ്റും താങ്കളുടേത് ശരിയുമാകാന്‍ എല്ലാവരും ജബ്ബാറിന്‍റെ തലച്ചോറ് കൊണ്ട് തന്നെ ചിന്തിക്കേണ്ടി വരില്ലേ? അതിനു മാത്രം വിശുദ്ധമാണോ ആ തിരുമണ്ട?
താങ്കള്‍ യുക്തിവാദിയാണോ? അതോ ഭൗതികവാദിയോ, അതല്ല സ്വതന്ത്ര ചിന്തകനോ?
ഭൗതികവാദം പദാര്‍ത്ഥത്തിന്‍റെ യഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പഠനമാണല്ലോ. അതില്‍ ധാര്‍മികതക്കെന്ത് പ്രസക്തി?
യുക്തിവാദത്തില്‍ ധാര്‍മികതക്കെതിരെയും യുക്തിയാകാമല്ലോ? ബീജത്തിന്‍റെ ധര്‍മം പരമാവധി ജീവന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തലാണെന്നും അതുകൊണ്ട് അതിന്‍റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് യുക്തിയെന്നും പ്രഖ്യാപിച്ചത് യുക്തിവാദികളുടെ യുക്തിയുഗം മാസികയാണ്. ബലാത്സംഗത്തിന്‍റെ ഈ യുക്തിയില്‍ ധാര്‍മികത അപ്രസക്തമാണ്. അല്ലെങ്കിലും ഒരാളുടെ പ്രകൃതിയുടെ വിളിക്ക് ഉത്തരം നല്‍കാന്‍ തന്‍റെ അടുക്കല്‍ സൗകര്യമുണ്ടായിരിക്കെ(ഉദാ. കക്കൂസ്) അത് അപരന് തടഞ്ഞുവെക്കുന്നത് അക്രമമാണ് എന്നും യുക്തിച്ചു കൂടേ? അപ്പോള്‍ ബലാത്സംഗം തടയുന്നതാണ്, ചെയ്യുന്നതല്ല യുക്തിവിരുദ്ധം എന്നാകും യുക്തി. അല്ലെങ്കിലും സര്‍വൈവല്‍ ഓഫ് ഫിറ്റസ്റ്റ് അല്ലേ ഭൗതികവാദികളുടെയും സോ കാള്‍ഡ് യുക്തിവാദികളുടെയും അടിവേരായ ഡാര്‍വിനിസത്തിന്‍റെ സൈന്താന്തിക അടിത്തറ. അവിടെ അധികാരികള്‍ക്ക് ഭരിക്കാനും അടിമകള്‍ക്ക് നശിക്കാനും മാത്രമേ അര്‍ഹതയുള്ളൂ. കഴിവ് കെട്ടവനെയും അംഗവൈകല്യമുള്ളവരെയും പോറ്റുന്നതില്‍ എന്ത് യുക്തിയാണുള്ളത്?
അത് സ്വതന്ത്ര ചിന്തയാണ് എന്ന് പറയേണ്ട. സ്വതന്ത്ര ചിന്ത എന്നാല്‍ താങ്കളുടെ തിരുമണ്ടയില്‍ ഉദിച്ചത് വിഴുങ്ങുക എന്നല്ലല്ലോ. അത് താങ്കളുടെ മതം വിശ്വാസിക്കുന്ന കുഞ്ഞാടുകളോട് പറയൂ. അവരല്ലോ വേദവാക്യത്തിനായി കാത് കൂര്‍പ്പിച്ചിരിക്കുന്നത്.
സ്വതന്ത്ര ചിന്ത എന്നാല്‍ ഒരു ബൗണ്ടറിയുമില്ലാതെ ചിന്തിക്കുക എന്നാണര്‍ത്ഥം. മതത്തിന്‍റെ ബൗണ്ടറി അഴിച്ചുവച്ച് ജബ്ബാറിന്‍റെ മണ്ട കൊണ്ട് ചിന്തിച്ചാല്‍ അത് ജബ്രിസം മാത്രമേ ആകൂ. സ്വതന്ത്ര ചിന്തയാവുകയില്ല.
സാമൂഹികത കൊണ്ട് മാത്രം ധാര്‍മികത നിര്‍വചിക്കാനാകില്ലെന്ന് മനസ്സിലാക്കിയ നിര്‍വചനത്തില്‍ ഒരു സാധനം കൂടി ആഡി- നൈസര്‍ഗികവും സഹചവുമായ ജന്മവാസന. അതാണത്രെ മനുഷ്യന്‍റെ ധര്‍മികതയുടെ മറ്റൊരു പ്രധാന ഘടകം. ജബ്ബാറടക്കുള്ള യുക്തിവാദികള്‍ സ്വന്തം അമ്മയെ വ്യഭിചരിക്കാതിരിക്കുന്നതും വിസര്‍ജ്യം തിന്നാതിരിക്കുന്നതും ഈ വാസന കൊണ്ടാണത്രെ. ഈ വാസനയില്ലായിരുന്നെങ്കില്‍ ജബ്രകള്‍ പണിപറ്റിക്കുമായിരുന്നു. കക്കൂസുകള്‍ വൃത്തിയാക്കാന്‍ ആളെ വേറെ നോക്കേണ്ടി വരുമായിരുന്നില്ല! റബ്ബ് കാത്തു.
പ്രകൃത്യാ മനുഷ്യര്‍ കാട്ടുന്നതാണ് ഈ മൂല്യങ്ങളെന്നും മതത്തിനോ ദൈവത്തിനോ ഇതില്‍ യാതൊരു പങ്കുമില്ല എന്നുമാണ് ഇയാള്‍ പറഞ്ഞ് വെക്കുന്നതെങ്കിലും കൂട്ടത്തില്‍ മറ്റൊന്നുകൂടി പറയുന്നുണ്ട്.
അമ്മയുടെ മേല്‍ ആരെങ്കിലും കയറി മറിയുന്നുണ്ടെങ്കില്‍ അങ്ങനെയാവട്ടെ എന്നാണത്. അയാളുടെ സഹജവും നൈസര്‍ഗികവുമായ വാസന അതിനോട് പൊരുത്തപ്പെടുന്നുണ്ട്. അതിനാല്‍ അത് അധാര്‍മികമല്ലതാനും. സ്വന്തം സഹോദരിമാരെ പരിണയിക്കുന്ന ആധുനിക കള്‍ട്ടുകളുണ്ടത്രെ! വാസന ഇല്ലാതെ ഇതാന്നും ചെയ്യാനാകില്ലല്ലോ. ചെയ്യട്ടെ.
മക്കളെ പീഡിപ്പിക്കുന്ന അച്ഛന്‍മാര്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. ദൈവത്തിന്‍റെ പുസ്തകത്തില്‍ (പ്രകൃതിയാണ് തന്‍റെ ദൈവമെന്നും ജീന്‍ കോഡാണ് ദൈവത്തിന്‍റെ പുസ്തകമെന്നും ഇയാള്‍ ഒരിക്കല്‍ പ്രസംഗിച്ചിരുന്നു) പരിണാമം സംഭവിക്കുന്നത് കൊണ്ടായിരിക്കും അത്. വാസന അങ്ങനെയായത് കൊണ്ട് ആവട്ടേ. അല്ലേ? ജബ്രകള്‍ ഇനിയും എന്തൊക്കെ തോന്നിവാസങ്ങള്‍ക്കാണ് കുട വിരിക്കുക. ആവോ!
അതിനിടെ നിര്‍വചനത്തിലെ രണ്ട് ഘടകങ്ങള്‍ തമ്മില്‍ പോരായിക്കഴിഞ്ഞത് ജബ്ര വിശ്വാസികള്‍ അറിഞ്ഞിരിക്കില്ല. അല്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം തിരുവായ്ക്ക് എതിര്‍വാ ഇല്ലല്ലോ. അതുകൊണ്ടല്ലേ തങ്ങളുടെ ദൈവത്തിനെതിരെയുള്ള ചെറിയ കുട്ടികളുടെ പോസ്റ്റുകള്‍ പോലും ഈ സ്വതന്ത്ര ചിന്തകര്‍ (കുന്തം!) മുക്കിക്കളഞ്ഞത്! ചിന്താ സ്വാതന്ത്ര്യം, വിമര്‍ശന സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാല്‍ ഇസ്ലാമിനെതിരെയുള്ളത് മാത്രമാണെന്ന് വിധേയരായ ജബ്രവിശ്വസികള്‍ ഇനിയെങ്കിലും മനസ്സിലാക്കട്ടെ.
ആകെക്കൂടി ധാര്‍മികത എന്ന് പറഞ്ഞാല്‍ മറ്റുള്ളവരെ അക്രമിക്കാതിരിക്കുക എന്നാണെന്നും അവര്‍ ഇങ്ങോട്ട് പെരുമാറുന്നത് പോലെ അങ്ങോട്ട് പെരുമാറുക എന്നൊക്കെയാണ് ഈ ദൈവം അരുള്‍ ചെയ്യുന്നത്. ആരെയും കൊല്ലരുത്, മൃഗത്തിനെയോ സസ്യത്തെയോ അരുത്. സസ്യങ്ങള്‍ക്കും ജീവനുണ്ടല്ലോ. അപ്പോള്‍ ഇറച്ചിയും (പാലും മുട്ടയും പോലും) സസ്യാഹാരങ്ങളും (ഫ്രൂട്ട്സിന് ഒഴിവുണ്ട്) ഹറാമാണെങ്കിലും ളറൂറത്തിന് വേണ്ടി ജാഇസാണെന്നാണ് ജബ്രമതത്തിലെ മസാല.
അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്.
അക്രമിക്കാതിരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരിക ആക്രമണം മാത്രമാണോ അതോ മാനസികമായ പീഡനങ്ങളും പരിഹാസങ്ങളുമൊക്കെ അതില്‍ പെടുമോ?
പെടില്ലെങ്കില്‍ മനസ്സിനേക്കാള്‍ ശരീരത്തിന് പ്രാധാന്യം നല്‍കിയത് എന്തിന്‍റെ അടിസ്ഥാനത്തിലുള്ള, ആരുടെ സ്വതന്ത്ര ചിന്തയുടെ ഫലമാണ്?
പെടുമെങ്കില്‍ മതവിശ്വാസികളെ വിശിഷ്യാ മുസ്ലിംകളെയും അവരുടെ പ്രവാചകരെയും പരിഹസിക്കുന്നതും ഇകഴ്ത്തി രസിക്കുന്നതും ഹോബിയാക്കിയ ഒരു മനോരോഗിക്ക് ഈ വേദാന്തമോതാന്‍ എന്താണവകാശം? വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ശുദ്ധഭോഷ്ക്കല്ലേ ഇത്? വേശ്യയോ പ്രസംഗമോ പ്രശ്നമല്ലാത്തവരോട് എന്ത് പറയാന്‍. ലേ!
ചതി, വഞ്ചന, പാരവെക്കല്‍, അപരന് അസ്വസ്ഥതകളുണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് ഹേതുവാകല്‍ എന്നിവയൊക്കെ ജബ്രമതത്തില്‍ ഹറാമാണോ ഹലാലാണോ? ഹലാലാണെങ്കില്‍ വ്യഭിചരിക്കുന്ന പുരുഷന്‍ തന്‍റെ ഇണയെ വഞ്ചിക്കുകയല്ലേ? തന്തയില്ലാത്ത കുട്ടികളെ ഉണ്ടാക്കുക വഴി സാമൂഹ്യ ദുരന്തങ്ങള്‍ വരുത്തുകയല്ലേ? മദ്യം കഴിക്കുന്നവന്‍ കുടുംബത്തെ കൂടി പ്രയാസപ്പെടുത്തുകയല്ലേ? എയ്ഡ്സും ഹൃദ്രോഗവും വിതരണം ചെയ്യുന്നവന്‍ സ്വന്തത്തിനോട് മാത്രമാണോ ക്രൂരത ചെയ്യുന്നത്?
എന്നിട്ടും എന്ത് കൊണ്ടാണ് ജബ്രകള്‍ക്ക് വ്യഭിചാരം ധാര്‍മിക പ്രശ്നമാവാത്തത്!
ജബ്രകള്‍ക്ക് എന്ത് സദാചാരം?
ജബ്രകള്‍ക്ക് എന്ത് കുട്ടി? എന്ത് സദാചാരം? എന്ത് വിവാഹം! എന്ത് മാതാവ്! എന്ത് പിതാവ്! സഹജമായ വാസന വരുമ്പോള്‍ എവിടെയെങ്കിലും ഒന്ന് കയറിമറിയണം. ഹല്ല പിന്നെ!
ജബ്ബാര്‍ ഒരു സാഡിസ്റ്റാണല്ലോ(മത വിശ്വാസികളെ പരിഹസിച്ച് കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ആള്‍). അതിന് അയാളെ കുറ്റം പറയാനൊക്കില്ല; അത് സഹജമായ വാസന കൊണ്ടുണ്ടാകുന്ന ഒരു മാനസിക വൈകല്യമാണ്. വാസന സഹജമായാല്‍ പിന്നെ ധാര്‍മികതയുടെ പ്രശ്നമുദിക്കുന്നില്ലല്ലോ. അപ്പോള്‍ ഏതൊരു സാഡിസ്റ്റിനും ഈ നിയമം ബാധകമല്ലേ?
ഒരാള്‍ക്ക് മറ്റൊരാളെ കൊല്ലാന്‍ മുട്ടുന്നു. സഹജമായ വാസന. ജബ്രകള്‍ പറയും; അയാള്‍ കൊല്ലട്ടെ, അയാള്‍ക്കുമില്ലേ അവകാശങ്ങള്‍ എന്ന്. സ്വവര്‍ഗരതിയടക്കമുള്ള ലൈംഗിക വൈകൃതങ്ങളുള്ളവരെ, അവരിലാണ് എയ്ഡ്സ് ആദ്യമായി കണ്ടെത്തിയതെങ്കിലും ചികിത്സിക്കുകയല്ല, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്ന് സിദ്ധാന്തിക്കുന്നവരാണല്ലോ ജബ്രകള്‍. സാഡിസ്റ്റിനും വേണ്ടേ ഒരു ജീവിതം!
കോഴി തിന്നുന്നത് അനിവാര്യമായ ഒരു തിന്മയാണെന്ന് താങ്കള്‍ പറയുന്നു. അതെന്താ, കോഴി തിന്നല്‍ അനിവാര്യമാണോ? കോഴിയും കോഴിയുല്‍പന്നങ്ങളും മീനും മീനുല്‍പന്നങ്ങളും മറ്റെല്ലാ നോണ്‍ വെജും ഉപേക്ഷിച്ച് ജീവിക്കുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടില്‍. എല്ലാ ജബ്രകളും വീഗന്മാരാകട്ടേ. ഇനി ഒരു ജബ്ര വിശ്വാസിയും മട്ടണും ചിക്കനും ബീഫും (മുട്ടയും പാലും) തട്ടുന്നത് കണ്ടുപോകരുത്. ജബ്രകളുടെ ആക്രമണത്തില്‍ നിന്നെങ്കിലും നമ്മുടെ ജീവജാലങ്ങള്‍ രക്ഷപ്പെടട്ടെ! ‘അനിവാര്യമായ’ എന്ന മലയാള വാക്കിനോട് നീതി പുലര്‍ത്തേണ്ടേ മാഷേ. നിങ്ങളെന്ത് മാഷാ!
പിന്നെ തിന്നാനുള്ള സഹജമായ ജന്മവാസനയും മുട്ടുമാണ് ആ അനിവാര്യതയെങ്കില്‍ ജബ്രകള്‍ക്ക് ബലാത്സംഗവുമാകാമല്ലോ.
അല്ലെങ്കില്‍ പ്രകൃതി ദൈവത്തിന്‍റെ തേട്ടമുണ്ടെങ്കില്‍ അവര്‍ക്ക് എന്താണ് പാടില്ലാത്തത്? പെണ്ണിന്‍റെ ഉടലുതേടി പിന്നാലെ കൂടുന്ന ചില കോന്തന്മാരായ സ്വതന്ത്ര ചിന്തകരെ കുറിച്ച് മറ്റാരു സ്വതന്ത്ര ചിന്തക പോസ്റ്റിട്ടത് ഈ അടുത്തല്ലേ? നീയൊക്കെ പിന്നെ എന്ത് സ്വതന്ത്ര ചിന്തകയാണെന്നത്രെ ആ ജബ്ര ചോദിച്ചത്.
സസ്യങ്ങള്‍ക്കും ജീവനുണ്ടല്ലോ, അപ്പോള്‍ അവയെ കൊല്ലുന്നതും നിര്‍ത്തണമല്ലോ എന്ന ആധി മാഷ്ടര്‍ തന്നെ പങ്കുവെക്കുന്നുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരെ അവരൊക്കെ അനാവശ്യമാണെന്ന് യുക്തിച്ച് കൊന്നുതള്ളിയ നിരീശ്വരവാദികളായ സ്റ്റാലിന്‍, ഹിറ്റ്ലര്‍ എന്നിവരുടെ പിന്‍ഗാമിയുടേതാണ് ആധി എന്നോര്‍ക്കണം. നിരീശ്വരവാദങ്ങളുടെ പരിണാമമേ!
ആധി പങ്കുവച്ചത് കൊണ്ടായില്ല. ഈ ധാര്‍മികതയുടെ ജബ്ര നിര്‍വചനം ഒരു ഫുള്‍ സ്റ്റോപ്പിലെത്തിക്കേണ്ടേ? മറ്റുള്ളവര്‍ നമ്മോട് പെരുമാറുന്നത് പോലെ അങ്ങോട്ടും പെരുമാറണമെന്ന് സിദ്ധാന്തിക്കുകയും പ്രായോഗിക ജീവിതത്തില്‍ അത് മുച്ചൂടും ലംഘിക്കുകയുമരുതല്ലോ.
സസ്യങ്ങളുടെ ജീവനം നഷ്ടപ്പെടുത്തി ജബ്രകളുടെ ജീവനം സാധ്യമാക്കുന്നതിന്‍റെ അനിവാര്യത എന്താണ്? അവരുടെ ജീവനേക്കാള്‍ നമ്മുടെ ജീവന് മഹത്ത്വം കല്‍പ്പിച്ചതാരാണ്? അവന് അതിനധികാരമെന്താണ്?
ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ജന്മവാസനക്കനുസരിച്ച് എന്തും ചെയ്യാമെന്ന് സിദ്ധാന്തിക്കുന്ന ഫിലോസഫി സാമൂഹികമായ വന്‍ദുരന്തങ്ങളുണ്ടാക്കും. മൃഗഭോഗത്തിനും ശവഭോഗത്തിനും നിയമപരമായ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഈ ജനുസ്സില്‍പെട്ട ഒരാള്‍ കോടതി കയറിയതായി സോഷ്യല്‍ മീഡിയയില്‍ കണ്ടു. പിതാവിനോടൊപ്പം ലൈംഗിക ജീവിതം നയിക്കാന്‍ താല്‍പര്യപ്പെട്ട ഒരു യുവതിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി ഒരു ഫ്രീ തിങ്കര്‍ കലഹിക്കുന്നതും ഈയിടെ കേട്ടു. കുടുംബവും സമൂഹവും കെട്ട് പോയാലെന്താ, അരാജകവാദിക്ക് ആര്‍മാദിക്കണമെന്നേയുള്ളൂ. പക്ഷേ, എല്ലാ തോന്ന്യാസങ്ങള്‍ക്കും കുട വിരിച്ചിട്ടും വലിയ മാനവ വാദികളും സാമൂഹ്യ ധാര്‍മികതയുടെ അപ്പോസ്തലന്മാരുമായി ഞെളിയുന്നത് കാണുമ്പോഴാണ് അറപ്പ് തോന്നുന്നത്.
No comments:
Post a Comment