Wednesday, August 21, 2019

കറാമത്ത്'കാന്തപുരം ഉസ്താദ് പ്രളയ സമയത്ത് സുന്നി ആശയത്തിന് വിരുദ്ധം പറഞ്ഞോ*?

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,


🔹 *ചോദ്യം*

*കാന്തപുരം ഉസ്താദ് പ്രളയ സമയത്ത് സുന്നി ആശയത്തിന് വിരുദ്ധം പറഞ്ഞോ*?

*ബഹു കാന്തപുരം ഉസ്താദ്  പ്രളയവുമായി ബന്ധപ്പെട്ട്  പറഞ്ഞ വാക്കുകൾ താഴെ നൽകുന്നു '*

*_"ഇന്ന് കേരളം ഭീതിജനകമായ ഒരു അവസ്ഥയിലാണ് ഉള്ളത് മഴ വർധിക്കുകയും ഡാം തുറന്ന് വിടുകയും ചെയ്തതിനാൽ പല സ്ഥലങ്ങളിലും വെള്ളം വർധിക്കുകയും ചെയ്തിരിക്കുകയാണ്._* *_കൂടാതെ ഉരുൾ പൊട്ടലും ശക്തമായ മഴയും കാറ്റും വന്നു ധാരാളം പേർ മരണപെട്ടു കൊണ്ടിരിക്കുകയും എല്ലാവരും പേടിച്ചു വിറച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് നാം ഉള്ളത്_* *_സർവശക്തനായ അല്ലാഹുവിനല്ലാതെ ഇതൊന്നും നിയന്ത്രിക്കാൻ കഴിയുകയില്ലന്ന് നൂറ് ശതമാനവും ഉറച്ച്  വിശ്വസിക്കുന്നവരാണ് നാം._*
*_ഉരുൾപൊട്ടലും മഴ വർഷിക്കലും മരിക്കലും ജീവിക്കലും എല്ലാം സർവ്വ ശക്തനായ അല്ലാഹു വിന്റെ ബുദ്റത്ത് കൊണ്ടും അവന്റെ ഖളാഅ ഖദ്റ് കൊണ്ടും ആണ് എന്ന് വിശ്വസിച്ചേ പറ്റു ,_* *_എല്ലാവരും പ്രത്യേകം  ഈ കെടുതിയിൽ നിന്ന് രക്ഷ കിട്ടാനും സലാമത്ത് ലഭിക്കാനും പ്രാർഥിക്കണമെന്നും അല്ലാഹുവിലേക്ക് അടങ്ങുകയും ചെയ്യണമെന്നും ഞാൻ അഭ്യർഥിക്കുകയാണ്,_* *_കൂടാതെ ധാന ധർമങ്ങളും സ്വദഖകളുമാണ് എല്ലാ ആഫത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗം,_*  *_അതിനാൽ മുഴുവൻ ആളുകളും കെടുതികളിൽ പെട്ടു ബുദ്ധിമുട്ടിയവരേയും തടയപെട്ടവരേയും ക്യാമ്പുകളിൽ താമസിക്കുന്നവരേയുമല്ലാം സഹായിക്കാൻ രംഗത്ത് വരണമെന്നും അറിയിക്കുന്നു അല്ലാഹു വിശമങ്ങളെല്ലാം നീക്കി തരട്ടേ."_*
മേൽ പറഞ്ഞ വാക്കുകൾ
സുന്നികൾ മുമ്പ് പഠിപ്പിച്ച ആശയത്തിൽ നിന്നുള്ള പിന്മാറ്റമാണോ?
ഔലിയാക്കളുടെ കറാമത്ത് കൊണ്ടും പ്രാർഥന കൊണ്ടും ഇവിടെ പല കാര്യങ്ങളും നടക്കുന്നുണ്ട് എന്ന സുന്നികൾ പറയുന്നതിന്ന് വിരുദ്ധമാണന്ന് ചില ബുദ്ധിയില്ലാത്ത ഒഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നു '
നിങ്ങളുടെ മറുപടി എന്ത്?

🔹 *മറുപടി*

ഇവിടെ ഒഹാബി പുരോഹിതർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്  അല്ലാഹു മാത്രമെ ആരാധ്യനുള്ളു എന്നും അവൻ ലോക സൃഷ്ടാവും രക്ഷിതാവുമാണ് എന്നും,
സർവശക്തനായ അല്ലാഹുവിനല്ലാതെ ഇതൊന്നും നിയന്ത്രിക്കാൻ കഴിയുകയില്ലന്ന്
നൂറ് ശതമാനവും ഉറച്ച്  വിശ്വസിക്കുന്നവരാണ് നാം.
ഉരുൾപൊട്ടലും മഴ വർഷിക്കലും മരിക്കലും ജീവിക്കലും എല്ലാം സർവ്വ ശക്തനായ അല്ലാഹുവിന്റെ ബുദ്റത്ത് കൊണ്ടും അവന്റെ ഖളാഅ ഖദ്റ് കൊണ്ടും ആണ് എന്ന് വിശ്വസിച്ചേ പറ്റു എന്നും നാം മനസ്സിലാക്കിയവർ തന്നെയാണ്.

ലോകം മുഴുവനും സൃഷ്ടിച്ചവനും  പരിപാലിക്കുന്നവനും നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണന്നും അവന്ന് മാത്രമേ ആരാധിക്കാൻ പാടുള്ളു എന്നുമാണ് സുന്നികൾ വിശ്വസിക്കുന്നത്.
لا حول ولا قوه الا بالله العلي العظيم
മഹത്തായ വലിയവനായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും തെറ്റലുമില്ലന്ന് ( തിന്മയെ തൊട്ട് )
ബാങ്ക് കേൾക്കുമ്പോഴും അല്ലാത്ത സമയത്തും എപ്പോഴും പറയുന്നവരാണ് സുന്നികൾ.
നിസ്കരിക്കാനോ നിസ്കാരത്തിന് പള്ളിയിൽ പോവാനോ മറ്റു ഒരു നന്മയും ചെയ്യാനോ തിന്മ തടയാനോ അല്ലാഹു വിനല്ലാതെ യാതൊരു കഴിവുമില്ല എന്നാണ് ഞങ്ങൾ എപ്പോഴും പറയാറുള്ളത്
وما النصر إلا من عند الله
ഭൗതികമോ അഭൗതികമോ ആ
ഏത് സഹായം ആര് ചെയ്താലും അവയല്ലാം അല്ലാഹുവിൽ നിന്നാണന്ന ഖുർആനിക വചനം പ്രഖ്യപിക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നവരാണ് സുന്നികൾ.
അപ്രകാരം
قل لا املك لنفسي ضرا ولا نفعا
,നബിയേ അങ്ങ് പറയു
ഞാൻ എന്റെ ശരീരത്തിന് യാതൊരു ഉപകാരം ചെയ്യൽനേയും  ഉപദ്രവം ചെയ്യൽനേയും ഉടമ പെടുത്തുന്നില്ല.

സ്വന്തം ശരീരത്തിന് പോലും ഭൗതികമോ അഭൗതികമോ ആയ ഒരു ഉപകാരമോ ഉപദ്രവമോ പോലും ചെയ്യാൻ സാധ്യമല്ല എന്നാണ് ഖുർആനിൽ അല്ലാഹു പഠിപ്പിക്കുന്നത് '
اياك نعبد واياك نستعين
നിന്നെ  ഞങ്ങൾ ആരാധിക്കുകയും ഭൗതികവും അഭൗതികവുമായ സർവകാര്യത്തിലും നിന്നോട് ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്ന് ആണയിട്ടു ചൊല്ലുന്നവരാണ്  സുന്നികൾ

മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:
ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا / وطاعتنا لك وفـي أمورنا كلها لا أحداً سواك،
عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.
"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."

"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)

തഫ്സീര്‍ ഇബ്നു കസീര്‍:
{ وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها
وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم
"നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു - അഥവാ നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"
"ഖതാദ: പറഞ്ഞു: ഇബാദത്ത് അവനു മാത്രമാക്കുവാനും നിങ്ങളുടെ കാര്യങ്ങളില്‍ അവനോട് സഹായം തേടാനും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു."

ബൈളാവി:
والمراد طلب المعونة في المهمات كلها، أو في أداء العبادات،
"എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ സഹായം തേടുക എന്നു ഉദ്ദേശം"
ജലാലൈനി:
{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيره ونطلب المعونة على العبادة وغيرها
"അഥവാ, നിന്നെ ഏകനാക്കുന്നതിലൂടെയും മറ്റും ഇബാദത്ത് കൊണ്ട് നിന്നെ ഞങ്ങള്‍ പ്രത്യേകമാക്കുന്നു. ഇബാദത്തിലും അത് അല്ലാത്തവയിലും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു."

ശൗകാനി:
{ وإياك نستعين } على طاعتك وعلى أمورنا كلها
“നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"

ഇമാം ബഗ്.വി(റ)
{ وَإِيَّاكَ نَسْتَعِينُ } نطلب منك المعونة على عبادتك وعلى جميع أمورنا
"നിന്നെ ആരാധിക്കുന്ന കാര്യത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു."

ഇബ്നു അഥിയ്യ(റ):
و { نستعين } معناه نطلب العون منك في جميع أمورنا،
"അതിന്റെ അര്‍ത്ഥം ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു എന്നാകുന്നു."
അൽ ഖാസിൻ:
{ وإياك نستعين } أي منك نطلب المعونة على عبادتك وعلى جميع أمورنا
"അഥവാ; നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു - നിന്നെ ആരാധിക്കുന്ന വിഷയത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും"

ഞങ്ങൾ മുസ്ലിമിങ്ങൾ ആവർത്തിച്ചു ചൊല്ലുന്നു '
لا إله إلا الله وحده لا شريك له له الملك وله الحمد يحيي وسميت وهو على كل شيء قدير
'അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല  അവൻ ഏകനാണ് അവന്ന് യാതൊരു പങ്കാളിയുമില്ല, അവന് മാത്രമാണ് ഭൗതികവും അഭൗതികവുമായ  സർവ്വ അധികാരവും, അവന്ന് മാത്രമാണ് സർവ്വ സ്തുതിയും, അവൻ ജീവിപ്പിക്കുന്നു, അവൻ മരിപ്പിക്കുന്നു,  അവൻ എല്ലാ വസ്തുവിന്റെ മേലിലും കഴിവുള്ളവനാണ് എന്ന തൗഹീദിന്റെ വചനം അഞ്ച് വഖത് നമസ്കാരത്തിന് ശേഷവും രാവിലെയും വൈകുന്നേരവും പത്ത് തവണയും ആവർത്തിച്ചു ചൊല്ലുന്നവരാണ്  സുന്നികൾ
اللهم لا مانع لما اعطيت ولا معطي لما منعت ولا راد لما قضيت ولا مبدل لما حكمت ولا ينفع ذا الجد منك الجد
അല്ലാഹുവേ നീ നൽകിയത് തടയുന്നവനില്ല  നീ തടഞ്ഞത് നൽകുന്നവനില്ല. നീ കണക്കാക്കിയത് തടുക്കുന്നവനില്ല.

നീ വിധിച്ചത് മാറ്റുന്നവനില്ല.
പ്രതാപമുള്ളവന്ന് അവന്റെ പ്രതാപം അല്ലാഹുവിന്റെ വിധിയുടെ മുന്നിൽ  ഉപകരിക്കുകയില്ല.
എന്നവചനവും അഞ്ച് വഖ്ത് നിസ്കാര ശേഷവും പ്രഖ്യാപിക്കുന്നവരാണ് സുന്നികൾ.
എന്നാൽ ജനങ്ങൾക്ക് ഒരു പരീക്ഷണമായിട്ടും ഒരു പാഠമായിട്ടും ലോകത്തിന്റെ യഥാർത്ത പരിപാലകനും  സൃഷ്ട്ടാവായ അല്ലാഹു മാത്രമാണന്നു ജനങ്ങളെ ബോധ്യപെടുത്താനും ഒരു ശാസ്ത്രത്തിനും ഒരു സൃഷ്ടിക്കും അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാൻ സാധ്യമല്ല എന്ന് ബോധ്യപെടുത്താനും മറ്റു പല ഹിക്മത്തുകൾക്ക് വേണ്ടിയും
അല്ലാഹു ഇത്തരം ദുരന്തങ്ങളും പ്രതിഭാസങ്ങളും ഉണ്ടാക്കുന്നത്.
അല്ലാഹു ഒരു കാര്യം തീരുമാനിച്ചാൽ
അതിനെ മറികടക്കാനോ തട്ടി മാറ്റാനൊ ഒരു വലിയ്യിനും സാധ്യമല്ല.

എല്ലാ ഔലിയാക്കളും അല്ലാഹുവിന്റെ തീരുമാനത്തിലും തൃപ്തിപെടുന്നവരും കീഴ് ഒതുങ്ങുന്നവരുമാണ്.
അല്ലാഹുവിന്റെ ഉദ്ധേശ പ്രകാരം മാത്രം പ്രവർത്തിക്കുന്നവരും പ്രാർഥിക്കുന്നവരുമാണ്.
അവരല്ലാം അല്ലാഹുവിന്റെ അടിമകൾ മാത്രമാണ്,  അല്ലാഹുവിന്റെ വിധിയെ മറികടക്കുന്ന *ഇലാഹുകൾ അല്ല* .  
അല്ലാഹുവിന്റെ വിധിയെ മറികടക്കുന്ന നിലക്ക് പ്രവർത്തിക്കാൻ അവരോട് തക് ലീഫ് ചെയ്തിട്ടുമില്ല.

മറിച്ച് അല്ലാഹുവിന്റെ നിർദേശം മാത്രം അനുസരിക്കുന്നവരാണ് ഔലിയാക്കൾ.
അതോട് കൂടി അവരിൽ നിന്ന് അല്ലാഹുവിന്റെ ഉദ്ധേശപ്രകാരം  ധാരാളം കറാമത്തുകൾ ഉണ്ടാവാറുണ്ട്.
നബി (ﷺ) പറയുന്നു.
إن من عباد الله من لو اقسم على الله لابرهഅല്ലാഹുവിന്ന് ചില അടിമകളുണ്ട് അവർ ഒരു കാര്യമുണ്ടാവട്ടെ എന്ന് സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും. (മുസ്ലിം)
ഈ കറാമത്ത് അവർക്ക് ലഭിക്കുന്നത് അവരുടെ ഉദ്ധേശ പ്രകാരമാണന്നത് വളരെ വ്യക്തമാണ്.

_*ഇബ്ന് തൈമിയ്യ തന്നെ മഹാന്മാരുടെ കറാമത്ത് വിവരിച്ചു കൊണ്ട് പറയുന്നത് കാണുക_*
*وزعم بعضهم أن الملك أقوى وأقدر وذكر قصة جبرائيل بأنه شديد القوى وأنه حمل قرية قوم لوط على ريشة من جناحه فقد آتى الله بعض عباده أعظم من ذلك فأغرق جميع أهل الأرض بدعوة نوح وقال النبي صلى الله عليه وسلم " { إن من عباد الله من لو أقسم على الله لأبره } " { ورب أشعث أغبر مدفوع بالأبواب لو أقسم على الله لأبره } وهذا عام في كل الأشياء وجاء تفسير ذلك في آثار : إن من عباد الله من لو أقسم على الله أن يزيل جبلا أو الجبال عن أماكنها لأزالها وأن لا يقيم القيامة لما أقامها وهذا مبالغة . ولا يقال : إن ذلك يفضل بقوة خلقت فيه وهذا بدعوة يدعوها لأنهما في الحقيقة يؤولان إلى واحد هو مقصود القدرة ومطلوب القوة وما من [ ص: 377 ] أجله يفضل القوي على الضعيف . ثم هب أن هذا في الدنيا فكيف تصنعون في الآخرة ؟ وقد جاء في الأثر : " { يا عبدي أنا أقول للشيء كن فيكون أطعني أجعلك تقول للشيء كن فيكون يا عبدي أنا الحي الذي لا يموت أطعني أجعلك حيا لا تموت } " وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته قوة*
*(📚ഫതാവ ഇബ്ന് തൈമി 4/ 377 )*
*_മലക്കുകൾക്ക് അല്ലാഹുവിൻറെ ഔലിയാക്കളെകാൾ  സ്ഥാനമുണ്ട് എന്ന വാദം ചിലർ കൊണ്ടു വന്നു '_*

*_അതിന് മറുപടി,  അല്ലാഹുവിൻറെ ചില അടിമകൾക്ക്  അല്ലാഹു അതിനേക്കാൾ വലിയ സ്ഥാനം നൽകും.കാരണം നൂഹ് നബിയുടെ പ്രാർത്ഥന കൊണ്ട് ഒരു സമൂഹത്തെ മുഴുവനും അല്ലാഹു നശിപ്പിച്ചു, അല്ലാഹുവിന് ചില അടിമകളുണ്ട് അല്ലാഹുവിൻറെ മേലിൽ അവർ ഒരു കാര്യം സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നടപ്പിലാക്കും._*
 *_നബി (ﷺ) പറയുന്നു: പൊടി പുരണ്ട മുടി ജടകുത്തിയ കവാടങ്ങളിൽ നിന്ന്  ആട്ടിയോടിക്കപ്പെടുന്ന ചില അടിമകൾ അല്ലാഹുവിനുണ്ട്, അവർ അല്ലാഹുവിനെ മേലിൽ ഒരു കാര്യം ഉണ്ടാവട്ടെ എന്ന സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും._*
*_ഈ ഹദീസുകൾ ഏതൊരു കാര്യത്തിലും വ്യാപകമാണ്._*
*_ഈ ഹദീസിന്റെ  വിവരണത്തിൽ ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്._* _*അല്ലാഹുവിൽ സത്യം ചെയ്തു  പറഞ്ഞാൽ ഒരു പർവ്വതത്തെ അല്ലെങ്കിൽ പല പർവ്വതങ്ങളെ ഇവിടെ നിന്ന് നീക്കണമെന്ന് സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നീക്കുന്നതാണ്, ഖിയാമത്ത് നാള് സംഭവിക്കരുതെന്ന് സത്യം പറഞ്ഞാൽ അത് സംഭവിക്കുകയില്ല.*_ _*ഇത് ദുൻയാവിൽ ആണെങ്കിൽ ആഖിറത്തിലും ഇപ്രകാരംതന്നെ*_

ചില റിപ്പോർട്ടുകൾ ഇങ്ങനെ വന്നിട്ടുണ്ട്.
അല്ലാഹു അടിമയോട് പറയും,  ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു.
നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .
ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല, എങ്ങനെ അത് ഉണ്ടാവാതിരിക്കും, (വലിയായ )അടിമ അല്ലാഹുവിനെ

ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല, എങ്ങനെ അത് ഉണ്ടാവാതിരിക്കും, (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '
( ഫതാവ ഇബ്ന് തൈമി 4/ 377 )

ഇബ്ന് തൈമിയ്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരെ   അംഗീകരിക്കുന്ന ഒഹാബി പുരോഹിത വർഗത്തോട് അവർ സുന്നികളോട് ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നു.
അഥവാ , പ്രളയം ഇല്ലാതാവട്ടെ  'കുൻ' എന്ന് പറഞ്ഞാൽ തന്നെ ആ മഹാ പ്രളയം ഇല്ലാതെയാകുന്നു എന്നർത്ഥം.
*ഈ കഴിവുളെല്ലാമുണ്ടായിട്ടും റബ്ബിന്റെ ഒരു അടിമ ആ കഴിവിലൂടെ സഹായിച്ചില്ലെങ്കിൽ അദ്ദേഹം റബ്ബിങ്കൽ കുറ്റക്കാരനല്ലേ,,?
ഇനി ആ കഴിവ് ഒരാൾക്കില്ലെങ്കിൽ അയാളെ കുറ്റം പറയാനും പാടില്ല.
പക്ഷേ ഇവിടെ നിങ്ങളുടെ ഇബ്നു തൈമിയുടെ വിശ്വാസ പ്രകാരം ഔലിയാക്കൾക്ക് കഴിവുണ്ടായിട്ടും സഹായിച്ചില്ല എന്നല്ലേ മാഷേ വരുന്നത്,,???
അതെങ്ങനെ ശരിയാകും,,,????

(ഇബ്ന് തൈമിയ്യയെ ചീത്ത പറയുന്നു എന്ന ആ പഴയ തരികിടവാദം പറയാതെ മറുപടി പ്രമാണബദ്ധം  അറിയിക്കണേ,,)

ചുരുക്കത്തിൽ ഇതിനല്ലാം സുന്നികൾക്ക് പറയാനുള്ള മറുപടി ഇതാണ്,  അല്ലാഹുവിന്റെ മുൻ വിധിയെ മറികടക്കുന്നവരല്ല ഔലിയാക്കൾ, അതിൽ തൃപ്തിപെടാനും അതനുസരിക്കാനുമാണ് അവരോട് അല്ലാഹു തകലീഫ് ചെയ്തിട്ടുള്ളത്, അത് അവർ അംഗീകരിക്കുന്നവരും സ്വീകരിക്കുന്നവരുമാണ് '

അപ്രകാരം ചില പ്രവർത്തികൾ മലക്കുകൾ മുഖേനയും മഹാന്മാർ മുഖേനയും അല്ലാഹു ചെയതു കൊണ്ടിരിക്കുന്നു.
എന്നത് അല്ലാഹുവാണ് ലോകത്തെ നിയന്ത്രിക്കുന്നതിന്ന് എതിരല്ല

എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ് എന്ന് പറഞ്ഞ അല്ലാഹു തന്നെ അവന്റെ മലാഇക്കത്തുകളും മഹാന്മാരും
അല്ലാഹു വിന്റെ അനുമതിയോടെയും ഉദ്ധേശത്തോടെയും ഈ ലോകത്ത് ചില പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഉണ്ട് എന്ന് വെക്തമാക്കിയിട്ടുണ്ട്
فَالْمُدَبِّرَاتِ أَمْرًا
കാര്യങ്ങൾ നിയന്ത്രിക്കുന്നവൻ
എന്ന ആയത്തിന്റെ വിവരണത്തിൽ ഇബ്നു കസീർ പറയുന്നു.

അലി (റ) മുജാഹിദ് (റ) അത്വാ (റ) അബൂ സ്വാലിഹ് (റ) ഹസൻ ബസ്വരി (റ) ഖതാദ  (റ) റബീഇ (റ) സുദ്ധി (റ) എന്നീ മഹാന്മാർ എല്ലാം പറഞ്ഞത് മലാഇകത്തുകൾ ഉദ്ധേശമുണ്ട് എന്നാണ്.

ഭൂമി മുതൽ ആകാശം വരെയുള്ള കാര്യങ്ങൾ അവർ നിയന്ത്രിക്കുന്നുണ്ട് എന്ന് ഹസൻ ബസ്വരി (റ) പറയുന്നു. തഫ്സീറ് ഇബ്ന് കസീർ
فَالْمُدَبِّرَاتِ أَمْرًا
قال ابن كثير
وقوله : ( فالمدبرات أمرا ) قال علي ، ومجاهد ، وعطاء ، وأبو صالح ، والحسن ، وقتادة ، والربيع بن أنس ، والسدي : هي الملائكة ، زاد الحسن : تدبر الأمر من السماء إلى الأرض . يعني : بأمر ربها - عز وجل - . ولم يختلفوا في هذا
ഖുർത്തുബി (റ) പറയുന്നു.

കാറ്റ് മഴ  തുടങ്ങിയവയും മറ്റുള്ളവയും ഭൂമിയിലുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ മലക്കുകളെ അല്ലാഹു ഏൽപിച്ചിട്ടുണ്ട്. 'ആയത്ത് കൊണ്ട് അവർ ഉദ്ധേശമാണന്ന് അതാഉ (റ) ഇബ്ന് അബാസ് (റ) ൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.

അബ്ദുൽ റഹ്മാൻ ബന് സി ബാത് (റ) പറയുന്നു.
ദുൻയാവിന്റെ പ്രധാന പരിപാലനവും നിയന്ത്രണവും നാല്  മലക്കുകളിലേക്കാണ്.
കാറ്റ് കൊണ്ടും സൈന്യങ്ങളെ കൊണ്ടും ഏൽപിക്കപ്പെട്ടത് ജിബ്രീൽ  (അ) ആണ്, മഴ കൊണ്ടും സസ്യങ്ങൾ കൊണ്ടും ഏൽപിക്കപ്പെട്ട മീകാഈൽ (അ) ആണ്,  കരയിയിലും സമുദ്രത്തിലുമുള്ള ആത്മാക്കളെ പിടിക്കാൻ മരിപ്പിക്കാൻ ഏൽപിക്കപ്പെത് മരണത്തിന്റെ മലക്കാണ്,  അദ്ധേഹത്തിന്റെ പേര് അസ്റാഈൽ എന്നാണ് '
അവർക്ക് കാര്യങ്ങൾ ഇറക്കുന്നത് ഇസ്‌റാഫിൽ ആണ് ' തഫ്സീർ ഖുർതുബി
قال القرطبي في تفسيره
وروى عطاء عن ابن عباس : فالمدبرات أمرا : الملائكة وكلت بتدبير أحوال الأرض في الرياح والأمطار وغير ذلك . قال عبد الرحمن بن ساباط : تدبير أمر الدنيا إلى أربعة ; جبريل وميكائيل وملك الموت واسمه عزرائيل وإسرافيل ، فأما جبريل فموكل بالرياح والجنود ، وأما ميكائيل فموكل بالقطر والنبات ، وأما ملك الموت فموكل بقبض الأنفس في البر والبحر ، وأما إسرافيل فهو ينزل بالأمر عليهم ، وليس من الملائكة أقرب من إسرافيل وبينه وبين العرش مسيرة خمسمائة عام . وقيل : أي وكلوا بأمور عرفهم الله بها . ومن أول السورة إلى هنا قسم أقسم الله به ، ولله أن يقسم بما شاء من خلقه ، وليس لنا ذلك إلا به - عز وجل - . تفسير القرطبي
ഇബ്ന് അബ്ബാസിൽ നിന്ന് വന്ന ഹദീസ് ഇങ്ങനെ യാണ് .നബി (ﷺ)  പറയുന്നു. ഞാൻ ജിബ്രീലിനോട് ചോദിച്ചു ' ഓ ജിബ്‌രീൽ എന്തിന്റെ മേലിലാണ് നിങ്ങളുടെ അധികാരം എന്താണ് ? അദ്ധേഹം പറഞ്ഞു. കാറ്റുകളുടെയും സൈന്യങ്ങളുടേയും മേലിൽ
ഞാൻ ചോദിച്ചു  മീകാഈൽ എന്തിന്റെ മേലിൽ? അവർ പറഞ്ഞു മഴയുടെ മേലിലും സസ്യങ്ങളുടെ മേലിലും

ത്വബ്റാനി  (റ) ബൈഹഖി (റ) മറ്റും റിപ്പോർട്ട് ചെയ്തു
ورد عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم قال في جملة من حديث طويل: "قلت: يا جبريل على أيّ شيء أنت؟ قال: على الرياح والجنود. قلت: على أي شيء ميكائيل؟ فقال: على النبات والقطر". رواه الطبراني والبيهقي وغيرهما.

ഇബ്നു കസീർ പറയുന്നു
قال ابن كثير في تفسيره
وقوله : ( له معقبات من بين يديه ومن خلفه يحفظونه من أمر الله )أي : للعبد ملائكة يتعاقبون عليه ، حرس بالليل وحرس بالنهار ، يحفظونه من الأسواء والحادثات ، كما يتعاقب ملائكة آخرون لحفظ الأعمال من خير أو شر ، ملائكة بالليل وملائكة بالنهار ، فاثنان عن اليمين و [ عن ] الشمال يكتبان الأعمال ، صاحب اليمين يكتب الحسنات ، وصاحب الشمال يكتب السيئات ، وملكان آخران يحفظانه ويحرسانه ، واحدا من ورائه وآخر من قدامه ، فهو بين أربعة أملاك بالنهار ، وأربعة آخرين بالليل بدلا حافظان وكاتبان ، كما جاء في الصحيح : "..................

له معقبات من بين يديه ومن خلفه يحفظونه من أمر الله

എന്ന ആയത്ത് വിവരിച്ച് ഇബ്ന് കസീർ വിവരിക്കുന്നു '

മനുഷ്യനെ അപകടങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുന്ന മലക്കുകൾ രാവും പകലും മാറി മാറി വരുന്നതാണ്
وقال علي بن أبي طلحة ، عن ابن عباس : ( له معقبات من بين يديه ومن خلفه يحفظونه من أمر الله ) والمعقبات من أمر الله ، وهي الملائكة .
ഇബ്ന് അബ്ബാസ് (റ) പറയുന്നു. മുന്നിലും പിന്നിലും മനുഷ്യനെ സംരക്ഷിക്കുകയും കാക്കുകയും ചെയ്യുന്ന മലക്കുകളാണ് ഉദ്ധേശം, അല്ലാഹു വിന്റെ വിധി വന്നാൽ അവർ മാറി നിൽക്കുന്നതാണ്.
മുജാഹിദ് (റ) പറയുന്നു 'ഏതൊരു അടിമക്കും ഏൽപിക്കപെട്ട മലക്കുണ്ട്
മനുഷ്യരെ തൊട്ടും ജിന്നിനെ തൊട്ടും മറ്റു ഇഴജീവികളെ തൊട്ടും രാവും പകലും അവർ സംരക്ഷിക്കും.
ഇവരിൽ ആര് അവനിലേക്ക് വന്നാലും മലക്ക് അവനെ സംരക്ഷിക്കും അല്ലാഹു അപകടം വരാൻ ഉദ്ധേശിച്ചതൊഴികെ
അത് എത്തുക തന്നെ ചെയ്യും.
وقال عكرمة ، عن ابن عباس : ( يحفظونه من أمر الله ) قال : ملائكة يحفظونه من بين يديه ومن خلفه ، فإذا جاء قدر الله خلوا عنه .
وقال مجاهد : ما من عبد إلا له ملك موكل ، يحفظه في نومه ويقظته من الجن والإنس والهوام ، فما منها شيء يأتيه يريده إلا قال الملك : وراءك إلا شيء يأذن الله فيه فيصيبه .
ഉസ്മാൻ (റ) നബി (ﷺ) യോട് ചോദിച്ചു,  " അടിമയുടെ കൂടെ എത്ര മലക്കുകളാണ് ഉള്ളത്? നബി (ﷺ) പറഞ്ഞു.
നന്മതിന്മകൾ എഴുതുന്ന മലക്കുകൾ ഉണ്ട്
വേറെ നിന്റെ മുന്നിലും പിന്നിലും കാവൽ കാരായ മലക്കുകളും ഉണ്ട്.
അതാണ് അല്ലാഹു പറഞ്ഞത്
له معقبات من بين يديه ومن خلفه يحفظونه من أمر الله
നിന്റെ നെറുന്തലയുടെ മേൽ അതികാരമുള്ള മലക്കുകൾ ഉണ്ട്, അവർ നീ വിനയം കാണിച്ചാൽ നിന്നെ ഉയർത്തുകയും നീ അഹംഭാവം കാണിച്ചാൽ നിന്നെ താഴ്ത്തുകയും ചെയ്യും
وقد روى الإمام أبو جعفر بن جرير هاهنا حديثا غريبا جدا فقال :
حدثني المثنى ، حدثنا إبراهيم بن عبد السلام بن صالح القشيري ، حدثنا علي بن جرير ، عن حماد بن سلمة ، عن عبد الحميد بن جعفر ، عن كنانة العدوي قال : دخل عثمان بن عفان على رسول الله صلى الله عليه وسلم . فقال : يا رسول الله ، أخبرني عن العبد ، كم معه من ملك ؟ فقال : " ملك على يمينك على حسناتك ، وهو آمر على الذي على الشمال ، إذا عملت حسنة كتبت عشرا ، فإذا عملت سيئة قال الذي على الشمال للذي على اليمين : أكتب ؟ قال : لا لعله يستغفر الله ويتوب . فإذا قال ثلاثا قال : نعم ، اكتب أراحنا الله منه ، فبئس القرين . ما أقل مراقبته لله وأقل استحياءه منا " . يقول الله : ( ما يلفظ من قول إلا لديه رقيب عتيد ) [ ق : 18 ]
وملكان من بين يديك ومن خلفك ، يقول الله : ( له معقبات من بين يديه ومن خلفه يحفظونه من أمر الله )وملك قابض على ناصيتك ، فإذا تواضعت لله رفعك ، وإذا تجبرت على الله قصمك ،

നിന്റെ ചുണ്ടിൻമേൽ അധികാരമുള്ള മലക്കുകൾ ഉണ്ട്,  അവർ നബി (ﷺ) യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് സംരക്ഷിക്കുന്നു
നിന്റെ വായയുടെ മേൽ ഏൽപ്പിക്കപെട്ട മലക്കുകൾ ഉണ്ട് വായയിലേക്ക് പാമ്പ് പോലോത്തത് പ്രവേശിക്കലിനെ തൊട്ട് സംരക്ഷിക്കുന്നു.
നിന്റെ രണ്ട് കണ്ണിന്റെ മേൽ അധികാരമുള്ള മലക്കുകൾ ഉണ്ട്.
ഇങ്ങനെ എല്ലാ മനുഷ്യരുടെ മേലിലും പത്ത് മലക്കുകൾ ഉണ്ട്
وملكان على شفتيك ، ليس يحفظان عليك إلا الصلاة على محمد - صلى الله عليه وسلم - وملك قائم على فيك لا يدع الحية أن تدخل في فيك ، وملكان على عينيك فهؤلاء عشرة أملاك على كل آدمي ينزلون ملائكة الليل على ملائكة النهار; لأن ملائكة الليل سوى ملائكة النهار ، فهؤلاء عشرون ملكا على كل آدمي وإبليس بالنهار وولده بالليل " .
وقال كعب الأحبار : لو تجلى لابن آدم كل سهل وحزن ، لرأى كل شيء من ذلك شياطين لولا أن الله وكل بكم ملائكة عنكم في مطعمكم ومشربكم وعوراتكم ، إذا لتخطفتم .
وقال أبو أمامة ما من آدمي إلا ومعه ملك يذود عنه ، حتى يسلمه للذي قدر له .
وقال أبو مجلز : جاء رجل من مراد إلى علي ، رضي الله عنه ، وهو يصلي ، فقال : احترس ، فإن ناسا من مراد يريدون قتلك . فقال : إن مع كل رجل ملكين يحفظانه مما لم يقدر ، فإذا جاء القدر خليا بينه وبينه ، وإن الأجل جنة حصينة .
تفسير ابن كثير
ഇങ്ങനെ ധാരാളം സംഭവങ്ങൾ ഹദീസുകളിൽ  കാണാം.
ഇവിടെയല്ലാം കാറ്റുകളും മഴകളും സസ്യങ്ങളും ഭൂമി മുതൽ ആകാശം വരെയുള്ളവയും നിയന്ത്രിക്കാനും മനുഷ്യരെ സംരക്ഷിക്കാനും അല്ലാഹു മലക്കുകളെ ഏൽപിച്ചു എന്ന് പറയുന്നതും ലോകം നിയന്ത്രിക്കുന്നതും സംരക്ഷിക്കുന്നതും അല്ലാഹുവാണ് എന്നതിന്ന് ഒരുക്കലും എതിരാവുകയില്ല.
കാരണം ആദ്യം പറഞ്ഞത് യഥാർത്ത സംരക്ഷകനും നിയന്ത്രിക്കുന്നവനും അതിന്റെ സ്യഷ്ടികർത്താവും അല്ലാഹുവാണ് എന്നതാണ്,
അല്ലാഹു അല്ലാത്തവരുടെ സംരക്ഷണം എന്നാൽ അല്ലാഹുവിന്റെ ഉദ്ധേശത്തോടെയും കാരണക്കാർ എന്ന നിലക്കുമാണ്,  ദൈവമാണന്ന നിലക്കോ ദൈവാവദാരമാണന്ന നിലക്കോ സ്വയം നിയന്ത്രിക്കുന്നു എന്ന നിലക്കോ അല്ല.

*ഇപ്രകാരം ഔലിയാക്കൾ സഹായിക്കുമെന്ന് പറഞ്ഞാലും അവരുടെ കറാമത്ത് കൊണ്ട് സഹായിക്കുമെന്ന് പറഞ്ഞാലും
അല്ലാഹു വിന്റെ ഉദ്ധേശത്തോടെ അവർക് അല്ലാഹു നൽകിയ കറാമത്ത് കൊണ്ട് സഹായിക്കുമെന്നാണ്,  അവർ അല്ലാഹുവിന്റ വിധിയേയും ഖളാഉകളേയും തട്ടികളയുകയോ തടുക്കുകയോ ചെയ്യുമെന്നല്ല. അല്ലാഹു വിധിക്കുന്ന ശിക്ഷകളും പരീക്ഷണങ്ങളും  മനസ്സിലാക്കിയവരും അവന്റ അടിമയായി മാത്രം ജീവിക്കുന്നവരുമാണ്.
അവർ ഒരിക്കലും  ദൈവാവതാരങ്ങളോ അല്ലാഹുവിന്റെ ശിക്ഷകളെ മറികടക്കുന്ന സ്വയാധികാരമുള്ളവരോ അല്ല.*
*ഈ വിശ്വാസത്തിൽ അല്ലാഹുവിന്ന് വഴിപെട്ടു അനുസരിച്ച് ജീവിക്കുമ്പോൾ അല്ലാഹു അവർക്ക് നൽകുന്ന ബഹുമാനങ്ങളാണ് കറാമത്തുകൾ, ആ കറാമത്തുകൾ അല്ലാഹു ഇറക്കാൻ നിശ്ചയിച്ച  ശിക്ഷകളും പരീക്ഷണങ്ങളും തട്ടിമാറ്റാൻ വേണ്ടി ഉപയോഗിക്കാനുള്ളതല്ല.
അല്ലാഹുവിന്റെ ഉദ്ധേശ പ്രകാരം മാത്രമേ അത് പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളു. *

*അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ
മഹാൻമാർ ഉദ്ധേശിക്കുമ്പോഴും അല്ലാത്തപ്പോഴും അത് നടക്കുന്നതാണ്.
ദുആ ചെയ്യുമ്പോൾ ഉത്തരം ലഭിക്കുക എന്നത് അവരുടെ ഒരു കറാമത്താണ്.
അത് അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ അത് സംഭവിക്കുന്നതാണ്.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ പറ്റി അല്ലാഹു തന്നെ പഠിപ്പിച്ചത് ഖുദ്സിയായ ഹദീസിൽ കാണാവുന്നതാണ്*
فإذا أحببته كنت سمعه الذي يسمع به وبصره الذي يبصر به ويده الذي يبطش بها ورجله الذي يمشي بها وأن سألني العجينه وان استعاذني لاعيذنه
എന്നിലേക്ക് അടുത്ത അടിമയെ ഞാൻ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കേൾവി ഞാനാവും അവൻ കാണുന്ന കേൾവി ഞാനാവും അവൻ പിടിക്കുന്ന കൈ ഞാനാവും  അവൻ നടക്കുന്ന കാൽ ഞാനാവും അദ്ധേഹം എന്നോട് എന്ത് ചോദിച്ചാലും ഞാൻ അത് നൽകും .
അവൻ എന്നോട് എന്ത് കാവൽ തേടിയാലും ഞാൻ കാവൽ നൽകും (മുസ്ലിം)

ഈ ഹദീസിൽ നിന്ന്
അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അത് നൽകുകയും എന്ത് കാവൽ തേടിയാലും അതിന് കാവൽ നൽകുകയും ചെയ്യപെടുന്ന ഔലിയാക്കൾ ഉണ്ട് എന്ന് മനസ്സിലാക്കാം.

ഈ ഉത്തരം നൽകലും കാവൽ നൽകലും അല്ലാഹുവിന്റെ ഉദ്ധേശത്തോടെ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ തന്നെയാണന്ന് വ്യക്തമാണ്.
അതോട് കൂടി അവരിൽ നിന്ന് അല്ലാഹു വിന്റെ ഉദ്ധേശ പ്രകാരം  ധാരാളം കറാമത്തുകൾ ഉണ്ടാവാറുണ്ട്
....................
മഹാന്മാരുടെ ഖബറിൽ നിന്നുള്ള കറാമത്തുകൾ വിവരിച്ചുകൊണ്ടും
നബി(ﷺ) യുടെ ഖബറിന്നരികിൽ ഇസ്തിഗാസ ശിർക്കല്ല എന്ന് സമ്മതിച്ചു കൊണ്ടും-വഹാബികളുടെ ആശയ സ്റോതസ് ഇബ്നുതൈമിയ്യ പറയുന്നു
ولا يدخل في هذا الباب ما يروى من أن قوما سمعوا رد السلام من قبر النبي  أو قبور غيره من الصالحين وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذل
فهذا كله حق ليس مما نحن فيه والأمر أجل من  ذلك وأعظ
وكذلك أيضا ما يروى أن رجلا جاء إلى قبر فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر فيأمره أن يخرج فيستسقي الناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي وأعرف من هذه الوقائع كثيرا
وكذلك سؤال بعضهم للنبي أو لغيره من أمته حاجته فتقضى له فإن هذا قد وقع كثيرا وليس هو مما نحن فيه
وأكثر هؤلاء السائلين الملحين لما هم فيه من الحال لو لم يجابوا لاضطرب إيمانهم كما أن السائلين له في الحياة كانوا كذلك وفيهم من أجيب وأمر بالخروج من المدينة
فهذا القدر إذا وقع يكون كرامة لصاحب القبر
اقتضاء الصراط المستقيم٢٤٤
ഇബ്നു  തൈമിയ്യ പറയുന്നു .

നബി സ്വയുടെ ഖബറിൽ നിന്നും മറ്റു മഹാൻമാരുടെ ഖബറിൽ നിന്നും ജനങ്ങൾ സലാമിനെ കേട്ടതും ഖബറിൽ നിന്നും സഈദുബ്ന് ൽ മുസയ്യബ് വാങ്ക് കേട്ടതും അത് പോലെയുള്ളതും റിപോർട്ട് ചെയ്തത് നമ്മുടെ അദ്യായത്തിൽ പെട്ടതല്ല.
അവയല്ലാം സത്യമാണ് കാര്യം അതിനേക്കാൾ മഹത്വമാണ് '

ഇത് പോലേയാണ് റമാദ് വർഷത്തിൽ ഒരാൾ നബി(ﷺ) യുടെ ഖബറിന്നരികെ വരുകയും വരൾച്ചയേ പറ്റി പരാതി പറയുകയും ചെയ്തപ്പോൾ അയാൾ നബി(ﷺ)യെ കാണുകയും അവിടന്ന് ഉമർ(റ)നെ  സമീപ്പിക്കാൻ പറയുകയും ച്ചെയ്തു.
ഇതു പോലെയുള്ളത് നബി (ﷺ) യേക്കാൾ താഴെയുള്ളവർക്ക് വരെ ധാരാളം സംഭവിച്ചിട്ടുണ്ട്:
ഇത്തരം സംഭവങ്ങൾ ധാരാളം എനിക്കറിയാം.
ചിലർ നബി (ﷺ) യോടും ഉമ്മത്തിൽ നിന്നുള്ള മറ്റു മഹാൻമാരോടും ആവശ്യം ചോദിക്കുകയും അത് വീട്ടപെടുകയും ചെയ്യാറുണ്ട്. അത് ധാരാളം സംഭവിച്ചിട്ടുണ്ട്. അതൊന്നും നമ്മുടെ ചർച്ചയല്ല -
ഇങ്ങനെ നബി (ﷺ) യോട് ചോദിക്കുന്ന അധികമാളുകൾക്കും ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടച്ചു പോവുന്നതാണ് - ( അത് കൊണ്ടാണ് ഉത്തരം ചെയ്യുന്നത് )

നബി (ﷺ)യുടെ ജീവിതകാലത്ത് ചോദിക്കുന്നവർക്കും അപ്രകാരമായിരുന്നു. അവർക്ക് ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്

ഇങ്ങനെ സംഭവിക്കുന്നത് ഖബറാളിയുടെ കറാമത്താണ്.
(ഇഖ്തിളാ ഉസിറാത്ത് ഇബ്നു തൈമിയ244)

മുജാഹിദുകൾ മറുപടി പറയുമോ?

1.നബി (ﷺ)യുടെയും മഹാത്മാക്കളുടെയും ഖബറിൽ നിന്നും സഹായം കിട്ടുമെന്ന ഇബ്ൻ തൈമിയയുടെ വാദം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
2 . നബി (ﷺ) യോട് ചോദിക്കുന്നവർക്ക് ഈമാൻ പിടക്കാതിരിക്കാൻ ഉത്തരം ലഭിക്കും എന്നും അത് ഖബറിലുള്ളവരുടെ കറാമത്താണ് എന്നും ഇബ്നുതൈമിയ പറഞ്ഞത് ശിർക്കാണോ?
3. ഇബ്തൈമിയ്യക്ക് ശിർക്ക് അറിയില്ലേ?
4. ഖബറിലുള്ളവരെ വിളിച്ചാൽ കേൾക്കില്ല കേട്ടാൽ തന്നെ ഉത്തരം ലഭിക്കില്ല എന്ന മുജാഹിദുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ഇബ്നു തൈമിയ്യക്ക് മനസ്സിലായില്ലേ?
5.  നബി (ﷺ) യുടെ ഖബറിൽ നിന്നും ഉത്തരം ചെയ്യുന്നത് ചോദിക്കുന്നവർക്ക് ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടക്കും അത് കൊണ്ടാണ് ഇത്തരം നൽകുന്നത് ' എന്ന് ഇബ്നു തൈമിയ പറഞ്ഞതിൽ നിന്ന് നബി (ﷺ) യോട്  ശുപാർഷ തേടൽ ശിർക്കല്ല എന്ന് തൈമിക്ക് വാദമുണ്ട് എന്ന് മനസ്സിലാക്കാം അല്ലെ?
6. ചോദിക്കുന്നവരുടെ ഈമാൻ പിടക്കാതിരിക്കാൻ നൽകുന്ന ഉത്തരത്തിലെ ചോദ്യകർത്താവ് അനുയായികൾക്കു ശിർക്കും നേതാവിന് തൗഹീദുമായതെങ്ങിനെ ?
7.ശിർക്കൻ ഇബ്നുതൈമിയ്യ [ വഹാബീ വിശ്വാസ പ്രകാരം] എങ്ങിനെ നിങ്ങളുടെ നേതാവായി?
8. വന്ന് വന്ന് ഇബ്നു തൈമിയ്യയും മുശ്രിക്കായോ?
9. ഗ്രൂപ്പ് പോര് മൂത്തപ്പോൾ തൗഹീദ് ശെരിയുള്ള ഒരു ഗ്രൂപ്പുപോലുമില്ലെന്ന അവസ്ഥ - എന്നവസാനിക്കും?
10.പടച്ചോന്റെ വിശാലമായ സ്വർഗത്തിൽ പോകാൻ ഒരാളെ എങ്കിലും നിങ്ങൾ ബാക്കി വെക്കുമോ?
N:B- അജ്ഞനമെന്നത് ഞാനറിയും.മഞ്ഞൾ പോലെ വെളുത്തിരിക്കും!

✍അസ്ലം സഖാഫി പരപ്പനങ്ങാടി

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

Monday, August 19, 2019

പുത്തൻ വാദികൾ:സുന്നികളെ തുടരാൻ പാടില്ലെന്ന്!

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

🚥🚥🚥🚥🚥🚥🚥
സുന്നികളെ തുടരാൻ
പാടില്ലെന്ന്!!
➖➖➖➖➖➖➖➖
സുന്നി പള്ളികളിൽ നടക്കുന്ന ജമാ അത്ത് നിസ്കാരത്തിൽ സുന്നികളെ തുടർന്ന് നിസ്കരിച്ച് നിസ്കാര ശേഷമുള്ള ദിക്ർ ദുആ ഇ ൽ പങ്കെടുക്കാതെ എഴുന്നേറ്റു പോകുന്ന ചില ധിക്കാരികളായ വഹാബികളുണ്ട്;
പല സ്ഥലങ്ങളിലും.
അത്തരക്കാർ ഇത് ശ്രദ്ധാപൂർവ്വം വായിക്കുക:

അൽ ഇസ്ലാഹ് മാസികയിൽ എഴുതുന്നു:

"എന്നാൽ, പാടപ്പെടുന്ന കവിതകളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ബുർദക്കാരന്റെ
يا أكرم الخلق ٠٠٠٠٠
ان لم تكن اخذا.....
فانّ من جودك .....
പോലുള്ള കവിതകൾ അതിലുണ്ടെങ്കിൽ അവ കുഫ്റൻ  കവിതകളാണ്.ഇത് പിഴച്ച വിശ്വാസമാണ്. പള്ളിയുടെ ആളുകൾ ഇത് പോലുള്ള കാര്യങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ അവരുടെ ഇമാമിന് പിന്നിൽ നിസ്കരിക്കാൻ പാടില്ല."

      അൽ ഇസ്ലാഹ് മാസിക
      2015 ഒക്ടോ  പേ: 10

ബുർദ്ദ ചൊല്ലാത്ത ഒരു ഇമാമും ഒരു സുന്നി പള്ളിയിലും ഉണ്ടാവില്ലെന്നുറപ്പാണ്, കമ്മറ്റിക്കാരും തഥൈവ. ആയതിനാൽ ഇനിയെങ്കിലും സുന്നി പള്ളികളിലേക്ക് വലിഞ്ഞ് കയറി ജമാഅത്ത് നിസ്കാരം അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതെന്ന് സകല വഹാബികളോടും ആവശ്യപ്പെടുന്നു.

പുത്തൻ വാദികളുടെ സാന്നിധ്യം സുന്നികൾക്ക് ഇഷ്ടമല്ല  തന്നെ.

👁

കറാമത്ത് കൊണ്ട് പ്രളയം നീങ്ങുമോ?* *ഒഹാബി പുരോഹിതന്മാർക്ക് മറുപടി*

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

*കറാമത്ത് കൊണ്ട് പ്രളയം നീങ്ങുമോ?*

*ഒഹാബി പുരോഹിതന്മാർക്ക് മറുപടി*

🔹 *ചോദ്യം*

*ഔലിയാക്കളുടെ കറാമത്ത് കൊണ്ട് എന്ത് കൊണ്ട് പ്രളയങ്ങളും ദുരന്തങ്ങളും പിടിച്ചു നിർത്തുന്നില്ല.*

✅ *മറുപടി*

*ഔലിയാക്കളുടെ കറാമത്ത് എന്നാൽ അല്ലാഹുവിന്റെ വിധിയെ മാറ്റുന്നതോ അല്ലാഹു ഇറക്കുന്ന ശിക്ഷകളും  പരീക്ഷണങ്ങളും ദുരന്തങ്ങളും തടുത്ത് മാറ്റാനുള്ളതുമല്ല.*
*കാരണം ഔലിയാക്കൾ എപ്പോഴും ഉരുവിട്ട് കൊണ്ടിരിക്കുന്നത്*
*لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيء قدير*

_അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല ' അവൻ ഏകനാണ് അവന്ന് യാതൊരു പങ്കാളിയുമില്ല, അവന് മാത്രമാണ് ഭൗതികവും അഭൗതികവുമായ സർവ്വ അധികാരവും,  അവന്ന് മാത്രമാണ് സർവ്വ സ്തുതിയും, അവൻ ജീവിപ്പിക്കുന്നു, അവൻ മരിപ്പിക്കുന്നു, അവൻ എല്ലാ വസ്തുവിന്റെ മേലിലും കഴിവുള്ളവനാണ്._

എന്ന തൗഹീദിന്റെ വചനം അഞ്ച് വക്ത് നമസ്കാരത്തിന് ശേഷവും രാവിലെയും വൈകുന്നേരവും പത്ത് തവണയും ആവർത്തിച്ചു ചൊല്ലുന്നവരാണ്  സുന്നികളും ഔലിയാക്കളും.

അപ്രകാരം
اللهم لا مانع لما اعطيت ولا معطي لما منعت ولا راد لما قضيت ولا مبدل لما حكمت ولا ينفع ذا الجد منك الجد
അല്ലാഹുവേ നീ നൽകിയത് തടയുന്നവനില്ല  നീ തടഞ്ഞത് നൽകുന്നവനില്ല.  നീ കണക്കാക്കിയത് തടുക്കുന്നവനില്ല.
നീ വിധിച്ചത് മാറ്റുന്നവനില്ല.
പ്രതാപമുള്ളവന്ന് അവന്റെ പ്രതാപം അല്ലാഹുവിന്റെ വിധിയുടെ മുന്നിൽ  ഉപകരിക്കുകയില്ല.
എന്ന വചനവും അഞ്ച് വഖ്ത് നിസ്കാര ശേഷവും പ്രഖ്യാപിക്കുന്നവരാണ് സുന്നികളും ഔലിയാക്കളും.
അത് കൊണ്ട് തന്നെ അല്ലാഹു വിധിക്കുന്ന ശിക്ഷകളും പരീക്ഷണങ്ങളും  മനസ്സിലാക്കിയവരും അവന്റ അടിമയായി മാത്രം ജീവിക്കുന്നവരുമാണ്.
അവർ ഒരിക്കലും  ദൈവാവതാരങ്ങളോ  അല്ലാഹുവിന്റെ ശിക്ഷകളെ മറികടക്കുന്ന സ്വയാധികാരമുള്ളവരോ അല്ല.

ഈ വിശ്വാസത്തിൽ അല്ലാഹുവിന്ന് വഴിപെട്ടു അനുസരിച്ച് ജീവിക്കുമ്പോൾ അല്ലാഹു അവർക്ക് നൽകുന്ന ബഹുമാനങ്ങളാണ്  കറാമത്തുകൾ, ആ കറാമത്തുകൾ അല്ലാഹു ഇറക്കാൻ നിശ്ചയിച്ച  ശിക്ഷകളും  പരീക്ഷണങ്ങളും തട്ടിമാറ്റാൻ വേണ്ടി ഉപയോഗിക്കാനുള്ളതല്ല.

അല്ലാഹു വിന്റെ ഉദ്ധേശ പ്രകാരം മാത്രമേ അത് പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളു.

അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ
മഹാൻമാർ ഉദ്ധേശിക്കുമ്പോഴും അല്ലാത്തപ്പോഴും അത് നടക്കുന്നതാണ്.
ദുആ ചെയ്യുമ്പോൾ ഉത്തരം ലഭിക്കുക എന്നത് അവരുടെ ഒരു കറാമത്താണ്.
അത് അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ അത് സംഭവിക്കുന്നതാണ്.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ പറ്റി അല്ലാഹു തന്നെ പഠിപ്പിച്ചത് ഖുദ്സിയായ ഹദീസിൽ കാണാവുന്നതാണ്

فإذا أحببته كنت سمعه الذي يسمع به وبصره الذي يبصر به ويده الذي يبطش بها ورجله الذي يمشي بها وأن سألني العجينه وان استعاذني لاعيذنه

എന്നിലേക്ക് അടുത്ത അടിമയെ ഞാൻ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കേൾവി ഞാനാവും അവൻ കാണുന്ന കേൾവി ഞാനാവും അവൻ പിടിക്കുന്ന കൈ ഞാനാവും  അവൻ നടക്കുന്ന കാൽ ഞാനാവും  അദ്ധേഹം എന്നോട് എന്ത് ചോദിച്ചാലും ഞാൻ അത് നൽകും .
അവൻ എന്നോട് എന്ത് കാവൽ തേടിയാലും ഞാൻ കാവൽ നൽകും (മുസ്ലിം)

ഈ ഹദീസിൽ നിന്ന്
അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അത് നൽകുകയും എന്ത് കാവൽ തേടിയാലും അതിന് കാവൽ നൽകുകയും ചെയ്യപെടുന്ന ഔലിയാക്കൾ ഉണ്ട് എന്ന് മനസ്സിലാക്കാം.

ഈ ഉത്തരം നൽകലും കാവൽ നൽകലും അല്ലാഹുവിന്റെ ഉദ്ധേശത്തോടെ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ തന്നെയാണന്ന് വ്യക്തമാണ്.
അതോട് കൂടി അവരിൽ നിന്ന് അല്ലാഹു വിന്റെ ഉദ്ധേശ പ്രകാരം  ധാരാളം കറാമത്തുകൾ ഉണ്ടാവാറുണ്ട്

നബി (صلى الله عليه وسلم ) പറയുന്നു.

إن من عباد الله من لو اقسم على الله لابره
അല്ലാഹുവിന്ന് ചില അടിമകളുണ്ട് അവർ ഒരു കാര്യമുണ്ടാവട്ടെ എന്ന് സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും (മുസ്ലിം)

ഈ കറാമത്ത് അവർക്ക് ലഭിക്കുന്നത് അവരുടെ ഉദ്ധേശ പ്രകാരമാണന്നത് വളരെ വ്യക്തമാണ്.
പക്ഷെ ഇത്തരം കറാമത്തുകളും പ്രാർഥനകളും അല്ലാഹുവിന്റെ പരീക്ഷണങ്ങളെ തട്ടികളയുന്നതോ അല്ലാഹുവിനെ മറിക്കടക്കുന്നവയോ അല്ല.
അല്ലാഹുവിന്റെ ഉദ്ധേശ പ്രകാരവും അവന്റെ തീരുമാനങ്ങളെ അനുസരിച്ചു കൊണ്ടും കീഴ്പെട്ട് കൊണ്ടുമാണ്.

_ഇബ്ന് തൈമിയ്യ തന്നെ മഹാന്മാരുടെ കറാമത്ത് വിവരിച്ചു കൊണ്ട് പറയുന്നത് കാണുക_

*وزعم بعضهم أن الملك أقوى وأقدر وذكر قصة جبرائيل بأنه شديد القوى وأنه حمل قرية قوم لوط على ريشة من جناحه فقد آتى الله بعض عباده أعظم من ذلك فأغرق جميع أهل الأرض بدعوة نوح وقال النبي صلى الله عليه وسلم " { إن من عباد الله من لو أقسم على الله لأبره } " { ورب أشعث أغبر مدفوع بالأبواب لو أقسم على الله لأبره } وهذا عام في كل الأشياء وجاء تفسير ذلك في آثار : إن من عباد الله من لو أقسم على الله أن يزيل جبلا أو الجبال عن أماكنها لأزالها وأن لا يقيم القيامة لما أقامها وهذا مبالغة . ولا يقال : إن ذلك يفضل بقوة خلقت فيه وهذا بدعوة يدعوها لأنهما في الحقيقة يؤولان إلى واحد هو مقصود القدرة ومطلوب القوة وما من [ ص: 377 ] أجله يفضل القوي على الضعيف . ثم هب أن هذا في الدنيا فكيف تصنعون في الآخرة ؟ وقد جاء في الأثر : " { يا عبدي أنا أقول للشيء كن فيكون أطعني أجعلك تقول للشيء كن فيكون يا عبدي أنا الحي الذي لا يموت أطعني أجعلك حيا لا تموت } " وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته قوة*
*(📚ഫതാവ ഇബ്ന് തൈമി 4/ 377 )*

*_മലക്കുകൾക്ക് അല്ലാഹുവിൻറെ ഔലിയാക്കളെകാൾ  സ്ഥാനമുണ്ട് എന്ന വാദം ചിലർ കൊണ്ടു വന്നു '_*

*_അതിന് മറുപടി,  അല്ലാഹുവിൻറെ ചില അടിമകൾക്ക്  അല്ലാഹു അതിനേക്കാൾ വലിയ സ്ഥാനം നൽകും.കാരണം നൂഹ് നബിയുടെ പ്രാർത്ഥന കൊണ്ട് ഒരു സമൂഹത്തെ മുഴുവനും അല്ലാഹു നശിപ്പിച്ചു, അല്ലാഹുവിന് ചില അടിമകളുണ്ട് അല്ലാഹുവിൻറെ മേലിൽ അവർ ഒരു കാര്യം സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നടപ്പിലാക്കും._*
  *_നബി (s) പറയുന്നു: പൊടി പുരണ്ട മുടി ജടകുത്തിയ കവാടങ്ങളിൽ നിന്ന്  ആട്ടിയോടിക്കപ്പെടുന്ന ചില അടിമകൾ അല്ലാഹുവിനുണ്ട്, അവർ അല്ലാഹുവിനെ മേലിൽ ഒരു കാര്യം ഉണ്ടാവട്ടെ എന്ന സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും._*
*_ഈ ഹദീസുകൾ ഏതൊരു കാര്യത്തിലും വ്യാപകമാണ്._*
*_ഈ ഹദീസിന്റെ  വിവരണത്തിൽ ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്._* _*അല്ലാഹുവിൽ സത്യം ചെയ്തു  പറഞ്ഞാൽ ഒരു പർവ്വതത്തെ അല്ലെങ്കിൽ പല പർവ്വതങ്ങളെ ഇവിടെ നിന്ന് നീക്കണമെന്ന് സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നീക്കുന്നതാണ്, ഖിയാമത്ത് നാള് സംഭവിക്കരുതെന്ന് സത്യം പറഞ്ഞാൽ അത് സംഭവിക്കുകയില്ല.*_ _*ഇത് ദുൻയാവിൽ ആണെങ്കിൽ ആഖിറത്തിലും ഇപ്രകാരംതന്നെ*_ '

ചില റിപ്പോർട്ടുകൾ ഇങ്ങനെ വന്നിട്ടുണ്ട്.
അല്ലാഹു അടിമയോട് പറയും,  ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു.
നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .
ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല, എങ്ങനെ അത് ഉണ്ടാവാതിരിക്കും, (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '
( ഫതാവ ഇബ്ന് തൈമി 4/ 377 )

വലിയ്യിന്റെ ഇഷ്ടാനുസരണം കറാമത് സംഭവിക്കുമോ എന്ന സംശയം ചിലര്‍ ഉന്നയിക്കാറുണ്ട്. ഇതിന് ഇബ്നുതൈമിയ്യഃ തന്റെ ഫതാവയില്‍ നല്‍കുന്ന മറുപടി ശ്രദ്ധേ യമാണ്:

“വലിയ്യിന്റെ ആവശ്യാനുസരണം കറാമതുകള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയിരിക്കല്‍ അനിവാര്യമാകുന്നു” (ഫതാവാ ഇബ്നുതൈമിയ്യഃ, പേ. 157).

ജുറൈജ് (റ) വുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചോരപ്പൈതല്‍ സംസാരിച്ച സംഭവം വിവരിച്ചശേഷം ഇബ്നുഹജര്‍ (റ) എഴുതുന്നു:

“ഈ സംഭവം ഔലിയാക്കള്‍ക്കു കറാമത്തുണ്ടാകുമെന്നതിനും അവരുടെ ഇഷ്ടാനുസരണം അത് സംഭവിക്കാമെന്നതിനും തെളിവാണ്” (ഫത്ഹുല്‍ബാരി, 8/316).

ഇമാം റംലി (റ) എഴുതുന്നു: “ഔലിയാഇല്‍ നിന്ന് ഉദ്ദേശ്യപൂര്‍വമായും അല്ലാതെയും കറാമതുകള്‍ സംഭവിക്കാം” (ഫതാവാ റംലി, 4/386)
.........

ഇസ്തിഗാസ

നബി സ്വ യുടെ ഖബറിന്നരികിൽ ഇസ്തിഗാസ ശിർക്കല്ല. ഇബ്നുതൈമിയ്യ

ولا يدخل في هذا الباب ما يروى من أن قوما سمعوا رد السلام من قبر النبي  أو قبور غيره من الصالحين وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذلك

فهذا كله حق ليس مما نحن فيه والأمر أجل من ذلك وأعظم

وكذلك أيضا ما يروى أن رجلا جاء إلى قبر النبي  فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر فيأمره أن يخرج فيستسقي الناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي  وأعرف من هذه الوقائع كثيرا

وكذلك سؤال بعضهم للنبي  أو لغيره من أمته حاجته فتقضى له فإن هذا قد وقع كثيرا وليس هو مما نحن فيه



وأكثر هؤلاء السائلين الملحين لما هم فيه من الحال لو لم يجابوا لاضطرب إيمانهم كما أن السائلين له في الحياة كانوا كذلك وفيهم من أجيب وأمر بالخروج من المدينة

فهذا القدر إذا وقع يكون كرامة لصاحب القبر
اقتضاء الصراط المستقيم٢٤٤

ഇബ്നുതൈയ് മിയ്യ പറയുന്നു .

നബി സ്വയുടെ ഖബറിൽ നിന്നും മറ്റു മഹാൻമാരുടെ ഖബറിൽ നിന്നും ജനങ്ങൾ സലാമിനെ കേട്ടതും
ഖബറിൽ നിന്നും സഈദുബ്ന് ൽ മുസയ്യബ് വാങ്ക് കേട്ടതും അത്േപാലെയുള്ളതും റിപോർട്ട് ചെയ്തത് നമ്മുടെ അദ്യായത്തിൽ പെട്ടതല്ല.
അവയല്ലാം സത്യമാണ് കാര്യം അതിനേക്കാൾ മഹത്വമാണ് '

ഇത് പോലേയാണ്  റമാദ് വർഷത്തിൽ ഒരാൾ നബി സ്വയുടെ ഖബറിന്നരികെ വരുകയും വരൾച്ചയേ പറ്റി പരാതി പറയുകയും ചെയ്തപ്പോൾ അയാൾ നബി സ്വയെ കാണുകയും അവിടന്ന് ഉമർ റയെ സമീപ്പിക്കാൻ പറയുകയും ച്ചെയ്തു

ഇതു പോലെയുള്ളത് നബി സ്വ യേക്കാൾ താഴെയുള്ളവർക്ക് വരെ ധാരാളം സംഭവിച്ചിട്ടുണ്ട്:
ഇത്തരം സംഭവങ്ങൾ ധാരാളം എന്ിക്കറിയാം


ചിലർ നബി  സ്വ യോടും ഉമ്മത്തിൽ നിന്നുള്ള മറ്റു മഹാൻമാരോടും ആവശ്യം ചോദിക്കുകയും അത് വിട്ടപെടുകയും ചെയ്യാറുണ്ട്. അത് ധാരാളം സംഭവിച്ചിട്ടുണ്ട് അതൊന്നും നമ്മുടെ ചർച്ചയല്ല -
ഇങ്ങനെ നബി സ്വ യോട് ചോദിക്കുന്ന അതികമാളുകൾക്കും ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടച്ചു പോവുന്നതാണ് - ( അത് കൊണ്ടാണ് ഉത്തരം ചെയ്യുന്നത് )

നബി സ്വയുടെ ജീവിതകാലത്ത് ചോയ്ക്കുന്നവർക്കും അപ്രകാരമായിരുന്നു.അവർക്ക് ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്

ഇങ്ങനെ സംഭവിക്കുന്നത് ഖബറാളിയുടെ കറാമത്താണ് -
(ഇഖ്തിളാ ഉസിറാത്ത് ഇബ്നു തൈമിയ244)

*മുജാഹിദുകൾ മറുപടി പറയുമോ?*

1
നബി സ്വയുടെയും മഹാത്മാക്കളുടെയും ഖബറിൽ നിന്നും സഹായം കിട്ടുമെന്ന ഇബ്ൻ തൈമിയയുടെ വാദം നിങ്ങൾ അങ്ങീകരിക്കുന്നുണ്ടോ?

2 . നബി സ്വ യോട് ചോദിക്കുന്നവർക്ക് ഈ മാൻ പിടക്കാതിരിക്കാൻ ഉത്തരം ലഭിക്കും എന്നും അത് ഖബറിലുള്ളവരുടെ കറാമത്താണ് എന്നും ഇബ്നുതൈമിയ പറഞ്ഞത് ശിർക്കാണോ?

3. തൈമിക്ക് ശിർക്ക് അറിയില്ലേ?

4. ഖബറിലുള്ളവരെ വിളിച്ചാൽ കേൾക്കില്ല കേട്ടാൽ തന്നെ ഉത്തരം ലഭിക്കില്ല എന്ന മുജാഹിദുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ഇബ്നു തൈമിയ്യക്ക് മനസ്സിലായില്ലേ.

5.  നബി സ്വയുടെ ഖബറിൽ നിന്നും ഉത്തരം ചെയ്യുന്നത് ചോദിക്കുന്നവർക്ക് ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടക്കും അത് കൊണ്ടാണ് ഇത്തരം നൽകുന്നത് ' എന്ന് ഇബ്നു തൈമിയ പറഞ്ഞതിൽ നിന്ന് നബി സ്വ യോട്  സുഭാർഷ തേടൽ ശിർക്കല്ല എന്ന് തൈമിക്ക് വാദമുണ്ട് എന്ന് മനസ്സിലാക്കാം അല്ലെ?
........
*ഇബ്ന് തൈമിയ്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരെ   അംഗീകരിക്കുന്ന  ഒഹാബി പുരോഹിത വർഗത്തോട് അവർ സുന്നികളോട് ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നു.
അഥവാ , പ്രളയം ഇല്ലാതാവട്ടെ  'കുൻ' എന്ന് പറഞ്ഞാൽ തന്നെ ആ മഹാ പ്രളയം ഇല്ലാതെയാകുന്നു എന്നർത്ഥം.
*ഈ കഴിവുളെല്ലാമുണ്ടായിട്ടും റബ്ബിന്റെ ഒരു അടിമ ആ കഴിവിലൂടെ സഹായിച്ചില്ലെങ്കിൽ അദ്ദേഹം റബ്ബിങ്കൽ കുറ്റക്കാരനല്ലേ,,?
ഇനി ആ കഴിവ് ഒരാൾക്കില്ലെങ്കിൽ അയാളെ കുറ്റം പറയാനും പാടില്ല.
പക്ഷേ ഇവിടെ നിങ്ങളുടെ ഇബ്നു തൈമിയുടെ വിശ്വാസ പ്രകാരം ഔലിയാക്കൾക്ക് കഴിവുണ്ടായിട്ടും സഹായിച്ചില്ല എന്നല്ലേ മാഷേ വരുന്നത്,,???
അതെങ്ങനെ ശരിയാകും,,,????*
(ഇബ്ന് തൈമിയ്യയെ ചീത്ത പറയുന്നു എന്ന ആ പഴയ തരികിടവാദം പറയാതെ മറുപടി പ്രമാണബദ്ധം  അറിയിക്കണേ,,)

*ചുരുക്കത്തിൽ ഇതിനല്ലാം സുന്നികൾക്ക് പറയാനുള്ള മറുപടി ഇതാണ്,  അല്ലാഹുവിന്റെ മുൻ വിധിയെ മറികടക്കുന്നവരല്ല ഔലിയാക്കൾ,   അതിൽ തൃപ്തിപെടാനും അതനുസരിക്കാനുമാണ് അവരോട് അല്ലാഹു തകലീഫ് ചെയ്തിട്ടുള്ളത്, അത് അവർ അംഗീകരിക്കുന്നവരും സ്വീകരിക്കുന്നവരുമാണ് '*

*അസ് ലം സഖാഫി പരപ്പനങ്ങാടി*

*മമ്പുറം തങ്ങൾ മരിച്ച ഭാര്യയെ ജീവിപ്പിച്ചതായി ചരിത്രത്തിൽ കാണുന്നു.*


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

*മമ്പുറം തങ്ങൾ മരിച്ച ഭാര്യയെ ജീവിപ്പിച്ചതായി ചരിത്രത്തിൽ കാണുന്നു.*
*ഇങ്ങനെ ഔലിയാക്കൾ മരിച്ചവരെ ജീവിപ്പിക്കുമോ?*

മറുപടി

*ഈസാ നബി അലൈസലാം മരണപ്പെട്ടവരെ  അല്ലാഹു അനുമതിയോടെ ഞാൻ ജീവിപ്പിക്കും എന്ന് പറഞ്ഞത് വിശുദ്ധ ഖുർആനിൽ തന്നെ കാണാവുന്നതാണ് '*

*ഈസ നബി അല്ലാത്ത മഹാന്മാരും *

*മരണപെട്ടവരെ ജീവിപ്പിച്ചതിന്ന് ധാരാളം സംബവങ്ങൾ ഉണ്ട്
ഒഹാബി പുരോഹിതന്മാരെ അടിവേരറുത്ത് കൊണ്ട്*

*ഇബ്നുതൈമിയ്യ അന്നു ബുവത്ത്  എന്ന ഗ്രന്തത്തിൽ പറയുന്നു'*
*മരിച്ചവരെ ജീവി പ്പിക്കുക എന്ന കറാമത്ത് ഈസ  നബി മാത്രമല്ല ധാരാളം അമ്പിയാക്കൾ അതിൽ പങ്കാണ്*
എന്ന് മാത്രമല്ല സ്വാലിഹീങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട് (നുബുവ്വാത്ത് 218)*
قال  ابن تيمية في النبوات (ص/218) : (بخلاف إحياء الموتى، فانه اشترك فيه كثير من الأنبياء بل ومن الصالحين).

النبوات (ص/298):

മരിച്ചവരെ ജീവിപ്പിക്കുക എന്നത് അമ്പിയാക്കളുടെ അനുയായികളുടെ കരങ്ങളിലൂടെ യും ഉണ്ടായിട്ടുണ്ട് ' ഈ ഉമ്മത്തിലെ ഒരു വിഭാഗം മഹാന്മാർക്ക് അത് സംഭവിച്ചിട്ടുണ്ട് '

ഈസാ നബിയുടെ അനുയായികളുടെ കൈയ്യിലൂടെ യും ഉണ്ടായിട്ടുണ്ട് കാരണം ഔലിയാക്കൾ പറയുന്നത് ഞങ്ങളുടെ കൈകളിലൂടെ മരിച്ചവരെ അല്ലാഹു ജീവിപ്പിക്കുന്നത് അത് മുഹമ്മദ് നബിയേയും  മൂസാ നബിയേയും ഞങ്ങൾ പിൻപറ്റിയത് കൊണ്ടാണ്:
ഞങ്ങൾ അവരെ വിശ്വസിക്കുകയും സത്യം ആക്കുകയും ചെയ്തതുകൊണ്ട് അള്ളാഹു ഞങ്ങളുടെ കരങ്ങളുടെ മേൽ മരിച്ചവരെ ജീവിപ്പിക്കുന്നു അതുകൊണ്ടുതന്നെ മരിച്ചവരെ ജീവിപ്പിക്കൽ  മുഹമ്മദ് നബിയേയു6 ഈസ നബിയേയും ഈമാൻ കൊള്ളാൻ കാരണമാകുന്നു

അവരെ കളവാക്കുന്നവരിൽ നി ന്ന് മരിച്ചവരെ ജീവിപ്പിക്കൽഒരിക്കലും ഉണ്ടാവുകയില്ല' ഇത് അവർ നബിയാണ് എന്നതിന് ദൃഷ്ടാന്തമാണ്
നുബുവ്വാത്ത് 218)
وقال في النبوات (ص/298): (وقد يكون إحياء الموتى على يد أتباع الأنبياء كما قد وقع لطائفة من هذه الأمة ومن أتباع عيسى، فإن هؤلاء يقولون نحن إنما أحيى الله الموتى على أيدينا لاتباع محمد أو المسيح، فبإيماننا بهم وتصديقنا لهم أحيى الله الموتى على أيدينا، فكان إحياء الموتى مستلزماً لتصديقه عيسى ومحمداً، لم يكن قط مع تكذيبهما فصار آية لنبوتهم). .............
النبوات (ص/298):
ഇബ്നു തൈമിയ്യ വീണ്ടും പറയുന്നു'
അമ്പിയാക്കളുടെ വഴികളിലേക്ക് ക്ഷണിക്കുന്ന സ്വാലിഹീങ്ങൾ അവരെ വഴിയെ തൊട്ട് പുറപ്പെട്ടവർ അല്ല '
അതുകൊണ്ട് തന്നെ അവരുടെ അസാധാരണ സംഭവങ്ങൾ അമ്പിയാക്കളുടെ അമാനുഷിക സംഭവങ്ങളിൽ (മുഅ ജി സത്തുകൾ )പെട്ടതാണ്  '

കാരണം ഈ മഹത്തുക്കൾ പറയുന്നത് അത് ഞങ്ങൾക്ക് ഇതെല്ലാം ലഭിച്ചത് അമ്പിയാക്കളെ പിൻപറ്റിയത് കാരണമായിട്ടാണ് '

ഞങ്ങൾ അവരെ പിൻപറ്റി ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ലഭിക്കുകയില്ല .
അമ്പിയാക്കൾക്ക് ഉണ്ടായ അതേ സംഭവങ്ങൾ ഔലിയാക്കൾക്ക് ഉണ്ടായാൽ
അതിനു ഉദാഹരണം അബൂമുസ്ലിം എന്നവർക്ക് തീ തണുപ്പും രക്ഷയും ആയതുപോലെ

അത് ഇബ്രാഹിം നബി സംഭവിച്ചതാണ് '
പല മഹാന്മാർക്കും അള്ളാഹു ഭക്ഷണവും വെള്ളവും വർധിപ്പിച്ച് നൽകിയിട്ടുണ്ട് അത് നബിസല്ലല്ലാഹു അലൈഹി സല്ലമ തങ്ങളിലും സംഭവിച്ചതാണ് '

അമ്പിയാക്കൾക്ക് മരിച്ചവരെ അള്ളാഹു ജീവിച്ചതുപോലെ പോലെ

പല സ്വാലിഹീങ്ങൾക്കും അള്ളാഹു മരിച്ചവരെ ജീവിപ്പിച്ചു നൽകിയിട്ടുണ്ട് '

ഈ കറാമത്തുകൾ എല്ലാം അമ്പിയാക്കളുടെ മുഅ്ജിസത്തും അവളുടെ ഭാഗം തന്നെയാണ് ആണ്
നുബുവ്വാത്ത് 218)
وقال في النبوات (ص/5): (أما الصالحون الذين يَدْعُوْنَ إلى طريق الأنبياء لا يخرجون عنها، فتلك خوارقهم من معجزات الأنبياء، فإنهم يقولون نحن إنما حصل لنا هذا باتباع الأنبياء، ولو لم نتبعهم لم يحصل لنا هذا، فهؤلاء إذا قُدِّرَ أنه جرى على يد أحدهم ما هو من جنس ما جرى للأنبياء كما صارت النار برداً وسلاماً على أبي مسلمٍ كما صارت على إبراهيم، وكما يكثِّرُ الله الطعام والشراب لكثير من الصالحين، كما جرى في بعض المواطن للنبي صلى الله عليه وسلم، أو إحياء الله ميِّتاً لبعض الصالحين كما أحياه للأنبياء، وهي أيضا من معجزاتهم بمنزلة ما تقدمهم من الإرهاص، ومع هذا فالأولياء دون الأنبياء والمرسلين، فلا تبلغ كرامات أحدٍ قط مثل معجزات المرسلين، كما أنهم لا يبلغون في الفضيلة والثواب إلى درجاتهم، ولكنهم قد يشاركونهم في بعضها، كما قد يشاركونهم في بعض أعمالهم). ..
ഇബ്നു തൈമിയ്യ പറയുന്നു   മരിച്ചവരെ ജീവിപ്പിക്കുക എന്ന ദൃഷ്ടാന്തം ഈസാ നബിക്ക് മാത്രമുള്ളതല്ല

അതിൽ മറ്റു അമ്പിയാക്കളും പങ്കാളിയായിട്ടുണ്ട് അതിൽ പെട്ടവരാണ് ഇൽയാസ് നബി
(അൽ ജവാബ് 17-1)
"معلوم أن المسيح نفسه لم تكن له آيات مثل آيات موسى ، فضلا عن الحواريين ، فإن أعظم آيات المسيح عليه السلام إحياء الموتى ، وهذه الآية قد شاركه فيها غيره من الأنبياء كإلياس وغيره .
وأهل الكتاب عندهم في كتبهم : أن غير المسيح أحيا الله على يديه الموتى، وموسى بن عمران : من جملة آياته العصا ، التي انقلبت فصارت ثعبانا مبينا، حتى بلعت الحبال والعصي التي للسحرة، وكان غير مرة يلقيها فتصير ثعبانا ، ثم يمسكها فتعود عصا.
ومعلوم أن هذه آية لم تكن لغيره ، وهي أعظم من إحياء الموتى ، فإن الإنسان كانت فيه الحياة، فإذا عاش فقد عاد إلى مثل حاله الأول ، والله تعالى يحيي الموتى بإقامتهم من قبورهم ، وقد أحيا غير واحد من الموتى في الدنيا.
وأما انقلاب خشبة تصير حيوانا ، ثم تعود خشبة ، مرة بعد مرة ، وتبتلع الحبال والعصي، فهذا أعجب من حياة الميت.
وأيضا : فالله قد أخبر أنه أحيا من الموتى على يد موسى وغيره من أنبياء بني إسرائيل ، أعظم ممن أحياهم على يد المسيح، قال تعالى: (وإذ قلتم يا موسى لن نؤمن لك حتى نرى الله جهرة فأخذتكم الصاعقة وأنتم تنظرون. ثم بعثناكم من بعد موتكم لعلكم تشكرون) [البقرة: 55 - 56]. وقال تعالى: (فقلنا اضربوه ببعضها كذلك يحيي الله الموتى) [البقرة: 73] انتهى من "الجواب الصحيح لمن بدل دين المسيح" (4/17-19) .
*ഇബ്ന്തൈമിയ്യയുടെ ശിഷ്യൻ
ഇബ്ന് കസീർ
അൽ ബിദായ വന്നിഹായയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ച ചെയ്യുന്നുണ്ട് '
അത് ഇങ്ങനെ തുടരുന്നു*
ഈ സനബിയുടെ മുഅജി സാത്തുകളിൽ മരിച്ചവരെ ജീവിപ്പിക്കൽ ഉൾപ്പെടുന്നതാണ്
അത്  നമ്മുടെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്കും ധാരാളം സംഭവിച്ചിട്ടുണ്ട്.

നിർജീവ വസ്തുക്കൾക്ക് ജീവൻ നൽകലും  വിഷത്തിൽ ഊട്ട പെട്ട് ആട് കൊറു സംസാരിക്കലും മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാൾ അത്ഭുതമാണ്
നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് സലാം ചൊല്ലിയകല്ല് ജീവനുള്ള അതായത് മനസ്സിലാക്കാനുള്ള ഉള്ള ശക്തിയും ബുദ്ധിയും അതിനു ഉണ്ടായതും മരിച്ചുപോയ ജീവജാലങ്ങൾക്ക് ജീവൻ നൽകുന്നതിനേക്കാൾ അത്ഭുതമാണ്

وفي البداية والنهاية
. وقال شيخنا العلامة ابن الزملكاني رحمه الله: وأما معجزات عيسى عليه السلام فمنها إحياء الموتى، وللنبي ﷺ من ذلك كثير، وإحياء الجماد أبلغ من إحياء الميت.
وقد كلم النبي ﷺ الذراع المسموم وهذا الإحياء أبلغ من إحياء الإنسان الميت من وجوه أحدها: أنه إحياء جزء من الحيوان دون بقيته وهذا معجز لو كان متصلا بالبدن.
الثاني: أنه أحياه وحده منفصلا عن بقية أجزاء ذلك الحيوان مع موت البقية.
الثالث: أنه أعاد عليه الحياة مع الإدراك والعقل ولم يكن هذا الحيوان يعقل في حياته الذي هو جزؤه مما يتكلم، وفي هذا ما هو أبلغ من حياة الطيور التي أحياها الله لإبراهيم ﷺ.
قلت: وفي حلول الحياة والإدراك والعقل في الحجر الذي كان يخاطب النبي ﷺ بالسلام عليه كما روي في صحيح مسلم من المعجز ما هو أبلغ من إحياء الحيوان في الجملة، لأنه كان محلا للحياة في وقت بخلاف هذا حيث لا حياة له بالكلية قبل ذلك، وكذلك تسليم الأحجار والمدر عليه وكذلك الأشجار والأغصان وشهادتها بالرسالة، وحنين الجذع.
മരിച്ചതിനുശേഷം ജീവിച്ച ധാരാളം ചരിത്രങ്ങൾ ഇബ്നു അബിദ്ധുൻയാ റ അവരുടെ കിതാബിൽ ഒരുമിച്ചു കിട്ടിയിട്ടുണ്ട് ഉണ്ട് '

ഒരു സംഭവം ഇങ്ങനെ കാണാം ഞങ്ങൾ അൻസാരികളിൽ പെട്ട ഒരാളുടെ അരികിലേക്കു കടന്നു ചെന്നു അദ്ദേഹം രോഗിയാണ് '

അദ്ദേഹം മരണപ്പെട്ടു '

അദ്ദേഹത്തിന് വളരെ പ്രായമുള്ള അദ്ദേഹത്തിൻറെ മാതാവ് അദ്ദേഹത്തിൻറെ  തല ഭാഗത്ത്ഇരിക്കുന്നു '

ഞങ്ങളിൽ ചിലർ ആ ഉമ്മയോട് നിങ്ങളുടെ അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ച് കൊള്ളുക എന്ന് പറഞ്ഞു

അപ്പോൾ ആ ഉമ്മ ചോദിച്ചു എന്താണത് എൻറെ മകൻ മരിച്ചോ?
ഞങ്ങൾ പറഞ്ഞു അതെ '':
ഉമ്മ പറഞ്ഞു നിങ്ങൾ പറയുന്നത് സത്യമാണോ ?

ഞങ്ങൾ പറഞ്ഞു :അതെ

അപ്പോൾ  ആ ഉമ്മ കൈ നീട്ടി ഇങ്ങനെ പറഞ്ഞു അല്ലാഹുവേ നിനക്ക് അറിയാം ഞാൻ മുസ്ലിമായി പിന്നെ ഹിജ്റ പോയി

അത് കൊണ്ട് ഈ പ്രധിസന്തിഘട്ടത്തിൽ നീ എന്നെ സഹായിക്കണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു

ഇന്ന് ഈ മുസീബത്ത് നീ എനിക്ക് നൽകരുത്
അപ്പോൾ   മരിച്ച വ്യക്തി  അദ്ധേഹത്തിന്റെ മുഖത്തുനിന്ന് അദ്ധേഹം തുണി നീക്കുകയും ഇരിക്കുകയും  ഞങ്ങൾ അദ്ധേഹത്തിന്റെ കൂടെ ഭക്ഷണം കഴിക്കുകയും ചെയ്തു '

നുബുവ്വത്തിന് പ്രമാണം എന്ന ഭാഗത്തും അതും ഈ ചരിത്രം മുമ്പ് പറഞ്ഞിട്ടുണ്ട് ഉണ്ട്.
വേറെയും ചരിത്ര വും ധാരാളം ഉദ്ധരിച്ചിട്ടുണ്ട്
*മറ്റൊരു ചരിത്രം ഇങ്ങനെയാണ്*
وقد جمع ابن أبي الدنيا كتابا فيمن عاش بعد الموت وذكر منها كثيرا، وقد ثبت عن أنس رضي الله عنه أنه قال: دخلنا على رجل من الأنصار وهو مريض يعقل فلم نبرح حتى قبض، فبسطنا عليه ثوبه وسجيناه وله أم عجوز كبيرة عند رأسه، فالتفت إليها بعضنا وقال: يا هذه احتسبي مصيبتك عند الله.
فقالت: وما ذاك أمات ابني؟
قلنا: نعم

قالت: أحق ما تقولون؟
قلنا: نعم، فمدت يدها إلى الله تعالى فقالت: اللهم إنك تعلم أني أسلمت وهاجرت إلى رسولك رجاء أن تعينني عند كل شدة ورخاء، فلا تحملني هذه المصيبة اليوم.
قال: فكشف الرجل عن وجهه وقعد وما برحنا حتى أكلنا معه.
وهذه القصة قد تقدم التنبيه عليها في دلائل النبوة، وقد ذكر معجز الطوفان مع قصة العلاء بن الحضرمي، وهذا السياق الذي أورده شيخنا ذكر بعضه بالمعنى، وقد رواه أبو بكر ابن أبي الدنيا، والحافظ أبو بكر البيهقي من غير وجه عن صالح بن بشير المري أحد زهاد البصرة وعبادها، وفي حديثه لين عن ثابت، عن أنس فذكره.
وفي رواية البيهقي أن أمه كانت عجوزا عمياء ثم ساقه البيهقي من طريق عيسى بن يونس عن عبد الله بن عون، عن أنس كما تقدم وسياقه أتم، وفيه أن ذلك كان بحضرة رسول الله ﷺ وهذا إسناد رجاله ثقات ولكن فيه انقطاع بين عبد الله بن عون وأنس والله أعلم.
അബു സാബ്ത്ത് നഖ്ഇ പറയുന്നു.
യമനിൽ നിന്നും ഒരാൾ മുന്നിട്ടു വന്നു ' വഴിയിൽ വച്ച് അദ്ദേഹത്തിൻറെ മൃഗം ചത്തുപോയി'
അദ്ദേഹം എഴുന്നേറ്റ് വുളു ചെയ്തു രണ്ട് റക്അത്ത് നിസ്കരിച്ചു '
എന്നിട്ട് പറഞ്ഞു അല്ലാഹുവേ

ഞാൻ മദീനയിൽ നിന്നും യുദ്ധം ചെയ്തതായി വരുകയാണ്.
നിന്റെ തൃപ്തി ആഗ്രഹിച്ചു കൊണ്ടാണ് വരുന്നത് ' നീ മരിച്ചവരെ ജീവിക്കുന്നവനാണ് ഞാൻ സാക്ഷ്യം വഹിക്കുന്നു പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നവനാണ്
ഈ ദിവസം എൻറെ മേലിൽ ഒരാളോടും  ഒരു ബാധ്യതയും ആകരുത്

ഇന്ന്എൻറെ കഴുതയെ ജീവൻ നൽകാൻ നിന്നോട് ഞാൻ തേടുന്നു ഈ സമയത്ത് ആ കഴുത  രണ്ട് ചെവിയും കുടഞ്ഞ് കൊണ്ട് എഴുന്നേറ്റുനിന്നു

ഇമാം ബൈഹഖി പറയുന്നു.
ഇത് സ്വഹീഹായ പരമ്പരയാണ്

ശരീഅത്ത് അനുസരിച്ചു ജീവിക്കുന്ന് ഇത്  കറാമത്തായി സംഭവിക്കുന്നു

ഇതിന്ന് ധാരാളം റിപ്പോർട്ട് കൾ ഉണ്ട്
قصة أخرى

قال الحسن بن عرفة: حدثنا عبد الله بن إدريس عن إسماعيل ابن أبي خالد، عن أبي سبرة النخعي قال: أقبل رجل من اليمن، فلما كان في بعض الطريق نفق حماره، فقام فتوضأ ثم صلى ركعتين ثم قال: اللهم إني جئت من المدينة مجاهدا في سبيلك، وابتغاء مرضاتك، وأنا أشهد أنك تحيي الموتى، وتبعث من في القبور، لا تجعل لأحد علي اليوم منة أطلب إليك اليوم أن تبعث حماري، فقام الحمار ينفض أذنيه.
قال البيهقي: هذا إسناد صحيح، ومثل هذا يكون كرامة لصاحب الشريعة.

قال البيهقي: وكذلك رواه محمد بن يحيى الذهلي عن محمد بن عبيد، عن إسماعيل ابن أبي خالد، عن الشعبي وكأنه عند إسماعيل من الوجهين والله أعلم.
قلت: كذلك رواه ابن أبي الدنيا من طريق إسماعيل عن الشعبي فذكره، قال الشعبي: فأنا رأيت الحمار بيع أو يباع في الكناسة - يعني: بالكوفة -.

وقد أوردها ابن أبي الدنيا من وجه آخر، وأن ذلك كان في زمن عمر بن الخطاب، وقد قال بعض قومه في ذلك:
ومنا الذي أحي الإله حماره * وقد مات منه كل عضو ومفصل
മരണത്തിനുശേഷം സംസാരിച്ചതിനും നബിസല്ലല്ലാഹു അലൈഹി വസല്ലമ ക്കും അബൂബക്കർ ഉമർ ഉസ്മാൻ റളിയള്ളാഹു അൻഹും  എന്നിവർക്കും സാക്ഷി നിന്നതുമായ ചരിത്രം പ്രശസ്തമാണ്.

ഇതിൽ  പല റിപ്പോർട്ടുകൾ വന്നിട്ടുണ്ട്  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

*ഇമാം ബുഖാരി താരീഖുൽ കബീറിൽ ഇൽ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇമാം ഹാക്കിം റിപോർട്ട് ചെയ്തിട്ടുണ്ട്
ബൈഹഖി റിപോർട്ട് ചെയ്യുകയും സ്വഹീഹാണന്ന് പറയുകയും ചെയ്തിട്ടുണ്ട് '*
وأما قصة زيد بن خارجة وكلامه بعد الموت وشهادته للنبي ﷺ ولأبي بكر، وعمر، وعثمان بالصدق فمشهورة مروية من وجوه كثيرة صحيحة.

قال البخاري في التاريخ الكبير: زيد بن خارجة الخزرجي الأنصاري شهد بدرا وتوفي في زمن عثمان وهو الذي تكلم بعد الموت.
وروى الحاكم في مستدركه والبيهقي في دلائله وصححه كما تقدم من طريق العتبي عن سليمان بن بلال، عن يحيى بن سعيد الأنصاري، عن سعيد بن المسيب أن زيد بن خارجة الأنصاري ثم من الحارث بن الخزرج، توفي زمن عثمان بن عفان فسجي بثوبه ثم إنهم سمعوا جلجلة في صدره، ثم تكلم فقال: أحمد في الكتاب الأول صدق صدق، أبو بكر الضعيف في نفسه القوي في أمر الله، في الكتاب الأول صدق صدق، عمر بن الخطاب القوي في الكتاب الأول صدق صدق، عثمان بن عفان على منهاجهم مضت أربع وبقيت اثنتان، أتت الفتن وأكل الشديد الضعيف وقامت الساعة، وسيأتيكم عن جيشكم خير.
قال يحيى بن سعيد: قال سعيد بن المسيب: ثم هلك رجل من بني حطمة، فسجي بثوبه فسمع جلجلة في صدره، ثم تكلم فقال: إن أخا بني حارث بن الخزرج صدق صدق.
ورواه ابن أبي الدنيا والبيهقي أيضا من وجه آخر بأبسط من هذا وأطول.
وصححه البيهقي

*ഇനിയും ധാരാളം സംഭവങ്ങൾ ഈ വിഷയത്തിൽ കാണാൻ കഴിയും*

നബിസല്ലല്ലാഹു അലൈഹി വസല്ലമ എല്ലുകൾ ഒരുമിച്ചുകൂട്ടി  ദുആ ചെയ്തപ്പോൾ ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങിയ സംഭവം കാണാവുന്നതാണ് (അൽ ബിദായത്തു വന്നിഹായ)
قال: وقد روى في التكلم بعد الموت عن جماعة بأسانيد صحيحة والله أعلم.
قلت: قد ذكرت في قصة سخلة جابر يوم الخندق وأكل الألف منها ومن قليل شعير ما تقدم.
وقد أورد الحافظ محمد بن المنذر المعروف بيشكر في كتابه الغرائب والعجائب بسنده كما سبق أن رسول الله ﷺ جمع عظامها ثم دعا الله تعالى فعادت كما كانت فتركها في منزله والله أعلم
البداية والنهاية
ഇബ്ന് തൈമിയ്യ  പറയുന്നു
وكان " سعيد بن المسيب " في أيام الحرة يسمع

الأذان من قبر [ ص: 281 ] رسول الله صلى الله عليه وسلم أوقات الصلوات وكان المسجد قد خلا فلم يبق غيره .
ورجل من " النخع " كان له حمار فمات في الطريق فقال له أصحابه هلم نتوزع متاعك على رحالنا فقال لهم : أمهلوني هنيهة ثم توضأ فأحسن الوضوء وصلى ركعتين ودعا الله تعالى فأحيا له حماره فحمل عليه متاعه .
الفرقان لابن تيمية
*ഹർറത്ത് ദിനങ്ങളിൽ നിസ്കാരത്തിന് സമയമായാൽ സഈദ് ബ്നുൽ മുസയ്യബ് നബി സ്വയുടെ  ഖബറിൽ നിന്നും ബാങ്കിനെ കേൾക്കാറുണ്ടായിരുന്നു '
മറ്റൊരാളും അവിടെയുണ്ടായിരുന്നു
പള്ളി കാലിയായിരുന്നു -
നഖ്ഇ കുടുംബത്തിൽ പെട്ട ഒരു മനുഷ്യൻ അദ്ദേഹത്തിന് കഴുത ഉണ്ടായിരുന്നു '
യാത്രയിൽ അത് ചത്തുപോയി 'അപ്പോൾ അദ്ദേഹം വുളു ചെയ്തു നിസ്കരിച്ചു ദുആ ചെയ്യ്തു
കഴുതയെ അല്ലാഹു ജീവിപ്പിച്ചു അദ്ദേഹത്തിൻറെ ചരക്കുകൾ ചുമന്നു കൊണ്ടു പോയി *
(അൽ ഫുർഖാൻ )

ഇമാം ഇബ്ന് ഹജർ റ പറയുന്നു.
ഇമാം യാഫിഈ റ പറഞ്ഞു.
മുത്തസിലായ സനദ് കൊണ്ട് സ്വഹീഹായി വന്ന സംഭവമാണ് ആണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അവരിൽ നിന്നും ഉണ്ടായ സംഭവം ആ സംഭവത്തിൽ ഇങ്ങനെ കാണാം ശൈ കവറുകൾ പറഞ്ഞു കോഴിയുടെ എല്ലുകൾ കൂട്ടിയിട്ട് അവയോട് അദ്ധേഹം പറഞ്ഞു
അല്ലാഹു വിന്റെ അനുമതിപ്രകാരം എഴുന്നേൽക്കുക അപ്പോൾ അവ ചിറകുകളുള്ള നിലക്ക് എഴുന്നേറ്റു കൊണ്ട് പറക്കുകയുണ്ടായി
(അൽ ഫതാവ ൽ ഹദീസിയ്യ 108)
.... قال ابن حجر الهيثمي في الفتاوى الحديثية
: (( وقال اليافعي رضي الله عنه : صح بالسند المتصل على الشيخ القطب عبد القادر الجيلاني رحمه الله تعالى أن أم شاب عنده دخلت عليه وهو يأكل في دجاجة فأنكرت أكله الدجاجة وإطعامه ابنها أرذل الطعام ، فقال لها : إذا صار ابنك بحيث يقول بمثل هذه الدجاجة : قومي بإذن الله فقامت وله أجنحة وطارت بها حق لها أن يأكل الدجاج )) [ ص 108
ഇമാം സുബ് കി പറയുന്നു 
يقول السبكي في طبقات الشافعية الكبرى أثناء كلامه عن إحياء الموتى على يد الأولياء : والحكايات في هذا الباب كثيرة ، ومن أواخرها أنّ مفَّرِّجاً الدمامي ، وكان من أولياء الله من أهل الصعيد ، ذُكر أنه أُحضرت عنده فراخ مشوية فقال لها : طيري ، فطارت أحياءاً بإذن الله تعالى
طبقات الشافعية الكبرى ج2 ص 338 ط. دار إحياء الكتب العربية / القاهرة
ഔലിയാക്കളുടെ കരങ്ങളിലൂടെ മരിച്ചവരെ ജീവിപ്പിക്കൽ ഉണ്ട്
ആ വിഷയത്തിലുള്ള സംഭവങ്ങൾ ധാരാളമാണ് അതിൽ പെട്ട ഒരു സംഭവമാണ് മുഫരിജു ദമാമി റ യുടെ സംഭവം
അദ്ദേഹം വലിയ ഔലിയാക്കളിൽ പെട്ടയാളാണ് ചുട്ട പറവയെ ജീവനുള്ളതായി പറപ്പിച്ചു വിട്ടു
(ത്വബഖാത്ത്)

*അസ് ലം സഖാഫി
പരപ്പനങ്ങാടടി*

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

ഖുത്വുബയുടെ ഭാഷ

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



ഖുത്വുബയുടെ ഭാഷ


ജുമുഅഃ ഖുത്വുബഃ കേവലം ഒരു പ്രസംഗമാണെന്ന ധാരണയില്‍ നിന്നാണ് ഖുത്വുബഃ പരിഭാഷാ വാദം ഉയര്‍ന്നു വന്നത്. ഇത് സംബന്ധിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം. ഉപദേശം എന്ന അര്‍ഥകല്‍പ്പന ഖുത്വുബക്ക് നല്‍കുന്നത് ഉചിതമല്ല. അല്‍മുന്‍ജിദ് എന്ന പ്രസിദ്ധമായ അറബി നിഘണ്ടുവില്‍ പോലും ഖുത്വുബക്ക് ഉപദേശിച്ചു, സന്നിഹിതരായവരുടെ മേല്‍ ഖുത്വുബഃ പാരായണം ചെയ്തു എന്നിങ്ങനെയാണ് ഭാഷാര്‍ഥം നല്‍കിയിരിക്കുന്നത്. ഭാഷയില്‍ പോലും ഖുത്വുബ കേവലം ഉപദേശമല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ട്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഖുത്വുബഃ പൂര്‍ണമായ ഒരു ആരാധനയാണെന്നു കാണാം. ഖത്വീബു ശര്‍ബീനി (റ) ഖുത്വുബയെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്:
“അല്ലാഹുവിനെ സ്തുതിച്ചും നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലിയും ആരംഭിച്ചു വസ്വിയ്യത്ത്, ദുആഅ് എന്നിവയാല്‍ അവസാനിപ്പിക്കപ്പെടുന്ന സംസാരം”(മുഗ്നി, 3/137).
ഇമാം ശാഫിഈ (റ) അല്‍ ഉമ്മ് എന്ന ഗ്രന്ഥത്തിലും താത്വികമായി ഈ വിശദീകരണം നല്‍കുന്നത് കാണാം. (വാ.1/179) ഖുത്വുബഃ പ്രത്യേകമായ ആരാധനയാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങള്‍ വേഗത്തില്‍ പോവുക.’ എന്ന ഖുര്‍ആനിലെ ആഹ്വാനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇമാം നവവി (റ) എഴുതുന്നു: “ബാങ്കിനു ശേഷം നിര്‍വഹിക്കപ്പെടുന്ന ദിക്റ് ഖുത്വുബയാകുന്നു” (ശര്‍ഹുല്‍ മുഹദ്ദബ്, 4/513).
ഇമാം ബുഖാരി (റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസിലെ ഒരു പരാമര്‍ശം ഇപ്രകാരമാണ്. ‘മലകുകള്‍ അവരുടെ ഏടുകള്‍ ചുരുട്ടുകയും ദിക്റ് ശ്രദ്ധിക്കാന്‍ വേണ്ടി ഇരിക്കുകയും ചെയ്യും’ (ബുഖാരി 1/127). ഇവിടെയും ദിക്റ് കൊണ്ട് ഉദ്ദേശ്യം ഖുത്വുബയാണെന്നു വ്യക്തം.
ഇബ്നു ഹജര്‍ (റ) എഴുതുന്നു: “നിശ്ചയം ഖുത്വുബഃ ഒരു ആരാധനയാണ്. അല്ലാഹു വിനെ അതില്‍ പറയല്‍ ആവശ്യമായിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ റസൂലിനെ പറയലും അതില്‍ ആവശ്യമായി” (തുഹ്ഫഃ 2/446).
ഇതേ അഭിപ്രായം ഇബ്നു കസീറും രേഖപ്പെടുത്തിയിട്ടുണ്ട്. ഖുത്വുബയെ കേവലം ഒരു പ്രസംഗമായിക്കാണുന്ന പരിഭാഷാവാദികളുടെ നയം വികലമാണെന്ന് പ്രമാണങ്ങള്‍ തെളിയിക്കുന്നു. മേല്‍ വിശദീകരണത്തില്‍ ഇത് വ്യക്തമാണ്. ഈ വാദത്തിന് ഖുര്‍ആ ന്റെയും സുന്നത്തിന്റെയും പിന്തുണയില്ല. ആഗോള മുസ്ലിംകള്‍ ഏകകണ്ഠമായി അം ഗീകരിച്ചതായിരുന്നു ഖുത്വ്വുബഃ അറബിയിലായിരിക്കണമെന്നത്. ഇതിനെതിരെ ആദ്യ മായി രംഗത്തുവന്നത് തുര്‍ക്കിയിലെ കമാല്‍പാഷ എന്ന ഭരണാധികാരിയാണ്. പരിഭാ ഷാവാദികളുടെ ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം രേഖ പ്പെടുത്തിയിട്ടുണ്ട്.
“ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”(തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313).
കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുത്വുബഃ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ്രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ കെ.എം മൌലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്.
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)
ഖുത്വുബഃ പരിഭാഷ നിഷിദ്ധമാകാന്‍ പ്രധാന കാരണം അത് വിശ്വാസികള്‍ നാളിതുവരെ തുടര്‍ന്നുവന്ന മാര്‍ഗത്തിനു വിരുദ്ധമാകുന്നു എന്നതാണ്. മുഅ്മിനുകളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുന്നവര്‍ നരകത്തില്‍ എത്തിച്ചേരുമെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. വിശ്വാസികളുടേതല്ലാത്ത മാര്‍ഗം അവലംബിക്കുന്നതു നിഷിദ്ധമാണെന്ന് ഇമാം റാസി തന്റെ തഫ്സീര്‍ 11/44 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
നബി (സ്വ) യും അവിടുത്തെ പിന്‍പറ്റിയ മുസ്ലിംകളും ഖുത്വുബഃ അറബിയില്‍ നിര്‍വഹിച്ചുവെന്ന് പ്രമാണങ്ങള്‍ തെളിയിക്കുമ്പോള്‍ മറ്റൊരുകാര്യം കൂടി നാം ശ്രദ്ധി ക്കണം. ഏതൊരു ഇബാദത്തിലും സാധാരണഗതിയില്‍ നബി (സ്വ) യുടെ ഇത്തിബാ ഇനെ അവലംബമാക്കല്‍ നിബന്ധനയാണ്. ജുമുഅഃ ഖുത്വുബയും ഇതില്‍ നിന്ന് വ്യത്യ സ്തമല്ല. ഖുത്വുബയില്‍ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങള്‍ തുടര്‍ന്നു വന്ന സമ്പ്രദായത്തോട് പിന്‍പറ്റാന്‍ വേണ്ടിയാണെന്നും എല്ലാ കര്‍മശാസ്ത്രപണ്ഢി തന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകള്‍ വായിക്കുക.
“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278) “ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579) “മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).
നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുത്വുബഃ അറബിയിലായിരിക്കണം എന്നാണ്. ‘ഞാന്‍ നിസ്കരിക്കുന്നതുപ്രകാരം നിങ്ങള്‍ നിസ് കരിക്കുവീന്‍’ എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുത്വുബക്കും ബാധകമാണ്. ഖുത്വുബഃ എല്ലാ അര്‍ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയുണ്ട്. ബുഖാരിയില്‍ത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരികയും ആളുകള്‍ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍ ‘ഞങ്ങള്‍ നിസ്കരിച്ചു കൊണ്ടിരിക്കെ’ എന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ അപ്പോള്‍ നബി (സ്വ) ഖുത്വുബഃ നിര്‍വഹിക്കുകയായിരുന്നു. ഖുത്വുബയെ സംബന്ധിച്ചാണ് ഈ ഹദീസില്‍ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുത്വുബഃ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.
“തീര്‍ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്‍വഹിക്കപ്പെടുന്ന രണ്ടു നിസ്കാരങ്ങള്‍ക്ക് തുല്യമാണ്.” (തുഹ്ഫഃ 2/457) “ഏറ്റവും സ്വഹീഹായ അഭിപ്രായ പ്ര കാരം ഖുത്വുബഃ നിസ്കാരത്തോട് തുല്യമാണ്” (ശര്‍വാനി, 2/458).
ഖുത്വുബഃ യില്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാന്‍ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങള്‍ ക ണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ്” (ശര്‍ഹുമുസ്ലിം 6/150). (ഖുത്വു ബയും നിസ്കാരവും തുല്യമാണെന്നു സാരം) “തീര്‍ച്ചയായും ഖുത്വുബ നിസ്കാര ത്തോട് തുല്യമായതാണ്. അഥവാ നിസ്കാരത്തിനു പകരമാണ്” (തുഹ്ഫഃ 2/458).
ഖുത്വുബഃ നിസ്കാരത്തോട് തുല്യമാകുമ്പോള്‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ. നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുത്വുബയിലും പരിഗണിക്കണമെന്ന് ചുരുക്കം. ഖുത്വുബ പരിഭാഷാവാദികള്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ നമുക്കു വിശകലനം ചെയ്യാം.
ചോദ്യം: നബി(സ്വ)യും സ്വഹാബത്തും ഖുതുബക്ക് അറബിഭാഷ പ്രത്യേകം തിരഞ്ഞെടുത്തിരുന്നോ?
മറുപടി: അതെ. നബി (സ്വ) യുടെ സ്വഹാബികളില്‍ പലരും അനറബി രാജ്യങ്ങളില്‍ ഖുത്വുബഃ നിര്‍വഹിച്ചപ്പോഴും പ്രാദേശിക ഭാഷക്കു പകരം അറബി മാത്രമാണ് ഉപയോഗിച്ചത്. കെ.എം മൌലവി തന്റെ ഫത്വയില്‍ ഇത് വ്യക്തമാക്കിയത് മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്.
ചോദ്യം: നബി (സ്വ) മറ്റ് പ്രസംഗങ്ങളിലും ഉപദേശങ്ങളിലും അറബി തന്നെയാണല്ലോ ഉപയോഗിച്ചിരുന്നത്. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തതും അറബിയില്‍ തന്നെയായിരുന്നു. ഇവയിലെല്ലാം തന്നെ അനറബിഭാഷ ഉപയോഗിക്കല്‍ പുത്തനാശയമല്ലെങ്കില്‍ ഖുത്വുബയില്‍ മാത്രം അതെങ്ങനെയാണ് പുത്തനാശയമാവുക?
മറുപടി: ഖുത്വുബഃ കേവലം ഒരു പ്രസംഗമോ ഉപദേശമോ അല്ല. മുഖയ്യദായ (കുറേ നിബന്ധനകള്‍ ഉള്ള) ആരാധനയാണ്. മതപ്രസംഗം പോലുള്ളവ മുത്വ്ലഖായ (പ്രത്യേക നിബന്ധനകള്‍ ഇല്ലാത്ത) ആരാധനയാണ്. ഖുത്വുബയുടെ നിര്‍വചനത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഖുത്വുബക്ക് കുറേ ഫര്‍ളുകളും ശര്‍ത്വുകളും ഉള്ളതില്‍ ഒന്നാണ്, അത് അറബിയിലായിരിക്കണം എന്നത്. ഈ നിബന്ധന പാലിക്കുമ്പോഴേ ഖുത്വുബഃ സാധു വാകുകയുള്ളൂ. നിസ്കാരത്തിലെ തക്ബീര്‍, അത്തഹിയ്യാത്ത് തുടങ്ങിയവക്കു തുല്യ മാണ് ഖുത്വുബഃ എന്ന് പോലും ചില പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് തക്ബീറും അത്തഹിയ്യാത്തും അറബിയിലായിരിക്കല്‍ നിര്‍ബന്ധമായതുപോലെ ഖുത്വു ബയും അറബിയിലാകല്‍ നിര്‍ബന്ധമാകുന്നു. ശറഹുല്‍മുഹദ്ദബ് (2/440), ഇബ്നു കസീര്‍ (3/514), മുഗ്നി (1/287) എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക.).
സാന്ദര്‍ഭികമായി ഒരു കാര്യം കൂടി മാന്യവായനക്കാര്‍ ശ്രദ്ധിക്കുക. ഖുര്‍ആനും സുന്ന ത്തും പിന്‍പറ്റാന്‍ നാഴികക്കു നാല്‍പ്പതു വട്ടം ആഹ്വാനം ചെയ്യുകയും ഞങ്ങളുടെ റോള്‍മോഡല്‍ പ്രവാചകാനാണെന്ന് പറയുകയും ചെയ്യുന്നവരോട് അറബിയല്ലാത്ത ഭാ ഷയില്‍ ഖുത്വൂബ നിര്‍വ്വഹിക്കുന്നതിന് ഒരു ഖുര്‍ആന്‍ വാക്യമോ ഹദീസോ തെളി വായി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അവരുടെ പ്രതികരണം വിലയിരുത്തുകയും ചെയ്യുക. ഖുര്‍ആനും സുന്നത്തും ഉപേക്ഷിച്ച് തങ്ങളുടെ സ്വന്തം യുക്തിയിലേക്ക് അവര്‍ മടങ്ങുന്നത് നിങ്ങള്‍ക്കു കാണാം.
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....