Wednesday, August 21, 2019

കറാമത്ത്'കാന്തപുരം ഉസ്താദ് പ്രളയ സമയത്ത് സുന്നി ആശയത്തിന് വിരുദ്ധം പറഞ്ഞോ*?

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
,,


🔹 *ചോദ്യം*

*കാന്തപുരം ഉസ്താദ് പ്രളയ സമയത്ത് സുന്നി ആശയത്തിന് വിരുദ്ധം പറഞ്ഞോ*?

*ബഹു കാന്തപുരം ഉസ്താദ്  പ്രളയവുമായി ബന്ധപ്പെട്ട്  പറഞ്ഞ വാക്കുകൾ താഴെ നൽകുന്നു '*

*_"ഇന്ന് കേരളം ഭീതിജനകമായ ഒരു അവസ്ഥയിലാണ് ഉള്ളത് മഴ വർധിക്കുകയും ഡാം തുറന്ന് വിടുകയും ചെയ്തതിനാൽ പല സ്ഥലങ്ങളിലും വെള്ളം വർധിക്കുകയും ചെയ്തിരിക്കുകയാണ്._* *_കൂടാതെ ഉരുൾ പൊട്ടലും ശക്തമായ മഴയും കാറ്റും വന്നു ധാരാളം പേർ മരണപെട്ടു കൊണ്ടിരിക്കുകയും എല്ലാവരും പേടിച്ചു വിറച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് നാം ഉള്ളത്_* *_സർവശക്തനായ അല്ലാഹുവിനല്ലാതെ ഇതൊന്നും നിയന്ത്രിക്കാൻ കഴിയുകയില്ലന്ന് നൂറ് ശതമാനവും ഉറച്ച്  വിശ്വസിക്കുന്നവരാണ് നാം._*
*_ഉരുൾപൊട്ടലും മഴ വർഷിക്കലും മരിക്കലും ജീവിക്കലും എല്ലാം സർവ്വ ശക്തനായ അല്ലാഹു വിന്റെ ബുദ്റത്ത് കൊണ്ടും അവന്റെ ഖളാഅ ഖദ്റ് കൊണ്ടും ആണ് എന്ന് വിശ്വസിച്ചേ പറ്റു ,_* *_എല്ലാവരും പ്രത്യേകം  ഈ കെടുതിയിൽ നിന്ന് രക്ഷ കിട്ടാനും സലാമത്ത് ലഭിക്കാനും പ്രാർഥിക്കണമെന്നും അല്ലാഹുവിലേക്ക് അടങ്ങുകയും ചെയ്യണമെന്നും ഞാൻ അഭ്യർഥിക്കുകയാണ്,_* *_കൂടാതെ ധാന ധർമങ്ങളും സ്വദഖകളുമാണ് എല്ലാ ആഫത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗം,_*  *_അതിനാൽ മുഴുവൻ ആളുകളും കെടുതികളിൽ പെട്ടു ബുദ്ധിമുട്ടിയവരേയും തടയപെട്ടവരേയും ക്യാമ്പുകളിൽ താമസിക്കുന്നവരേയുമല്ലാം സഹായിക്കാൻ രംഗത്ത് വരണമെന്നും അറിയിക്കുന്നു അല്ലാഹു വിശമങ്ങളെല്ലാം നീക്കി തരട്ടേ."_*
മേൽ പറഞ്ഞ വാക്കുകൾ
സുന്നികൾ മുമ്പ് പഠിപ്പിച്ച ആശയത്തിൽ നിന്നുള്ള പിന്മാറ്റമാണോ?
ഔലിയാക്കളുടെ കറാമത്ത് കൊണ്ടും പ്രാർഥന കൊണ്ടും ഇവിടെ പല കാര്യങ്ങളും നടക്കുന്നുണ്ട് എന്ന സുന്നികൾ പറയുന്നതിന്ന് വിരുദ്ധമാണന്ന് ചില ബുദ്ധിയില്ലാത്ത ഒഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നു '
നിങ്ങളുടെ മറുപടി എന്ത്?

🔹 *മറുപടി*

ഇവിടെ ഒഹാബി പുരോഹിതർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്  അല്ലാഹു മാത്രമെ ആരാധ്യനുള്ളു എന്നും അവൻ ലോക സൃഷ്ടാവും രക്ഷിതാവുമാണ് എന്നും,
സർവശക്തനായ അല്ലാഹുവിനല്ലാതെ ഇതൊന്നും നിയന്ത്രിക്കാൻ കഴിയുകയില്ലന്ന്
നൂറ് ശതമാനവും ഉറച്ച്  വിശ്വസിക്കുന്നവരാണ് നാം.
ഉരുൾപൊട്ടലും മഴ വർഷിക്കലും മരിക്കലും ജീവിക്കലും എല്ലാം സർവ്വ ശക്തനായ അല്ലാഹുവിന്റെ ബുദ്റത്ത് കൊണ്ടും അവന്റെ ഖളാഅ ഖദ്റ് കൊണ്ടും ആണ് എന്ന് വിശ്വസിച്ചേ പറ്റു എന്നും നാം മനസ്സിലാക്കിയവർ തന്നെയാണ്.

ലോകം മുഴുവനും സൃഷ്ടിച്ചവനും  പരിപാലിക്കുന്നവനും നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണന്നും അവന്ന് മാത്രമേ ആരാധിക്കാൻ പാടുള്ളു എന്നുമാണ് സുന്നികൾ വിശ്വസിക്കുന്നത്.
لا حول ولا قوه الا بالله العلي العظيم
മഹത്തായ വലിയവനായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും തെറ്റലുമില്ലന്ന് ( തിന്മയെ തൊട്ട് )
ബാങ്ക് കേൾക്കുമ്പോഴും അല്ലാത്ത സമയത്തും എപ്പോഴും പറയുന്നവരാണ് സുന്നികൾ.
നിസ്കരിക്കാനോ നിസ്കാരത്തിന് പള്ളിയിൽ പോവാനോ മറ്റു ഒരു നന്മയും ചെയ്യാനോ തിന്മ തടയാനോ അല്ലാഹു വിനല്ലാതെ യാതൊരു കഴിവുമില്ല എന്നാണ് ഞങ്ങൾ എപ്പോഴും പറയാറുള്ളത്
وما النصر إلا من عند الله
ഭൗതികമോ അഭൗതികമോ ആ
ഏത് സഹായം ആര് ചെയ്താലും അവയല്ലാം അല്ലാഹുവിൽ നിന്നാണന്ന ഖുർആനിക വചനം പ്രഖ്യപിക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നവരാണ് സുന്നികൾ.
അപ്രകാരം
قل لا املك لنفسي ضرا ولا نفعا
,നബിയേ അങ്ങ് പറയു
ഞാൻ എന്റെ ശരീരത്തിന് യാതൊരു ഉപകാരം ചെയ്യൽനേയും  ഉപദ്രവം ചെയ്യൽനേയും ഉടമ പെടുത്തുന്നില്ല.

സ്വന്തം ശരീരത്തിന് പോലും ഭൗതികമോ അഭൗതികമോ ആയ ഒരു ഉപകാരമോ ഉപദ്രവമോ പോലും ചെയ്യാൻ സാധ്യമല്ല എന്നാണ് ഖുർആനിൽ അല്ലാഹു പഠിപ്പിക്കുന്നത് '
اياك نعبد واياك نستعين
നിന്നെ  ഞങ്ങൾ ആരാധിക്കുകയും ഭൗതികവും അഭൗതികവുമായ സർവകാര്യത്തിലും നിന്നോട് ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്ന് ആണയിട്ടു ചൊല്ലുന്നവരാണ്  സുന്നികൾ

മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:
ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا / وطاعتنا لك وفـي أمورنا كلها لا أحداً سواك،
عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.
"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."

"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)

തഫ്സീര്‍ ഇബ്നു കസീര്‍:
{ وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها
وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم
"നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു - അഥവാ നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"
"ഖതാദ: പറഞ്ഞു: ഇബാദത്ത് അവനു മാത്രമാക്കുവാനും നിങ്ങളുടെ കാര്യങ്ങളില്‍ അവനോട് സഹായം തേടാനും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു."

ബൈളാവി:
والمراد طلب المعونة في المهمات كلها، أو في أداء العبادات،
"എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ സഹായം തേടുക എന്നു ഉദ്ദേശം"
ജലാലൈനി:
{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيره ونطلب المعونة على العبادة وغيرها
"അഥവാ, നിന്നെ ഏകനാക്കുന്നതിലൂടെയും മറ്റും ഇബാദത്ത് കൊണ്ട് നിന്നെ ഞങ്ങള്‍ പ്രത്യേകമാക്കുന്നു. ഇബാദത്തിലും അത് അല്ലാത്തവയിലും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു."

ശൗകാനി:
{ وإياك نستعين } على طاعتك وعلى أمورنا كلها
“നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"

ഇമാം ബഗ്.വി(റ)
{ وَإِيَّاكَ نَسْتَعِينُ } نطلب منك المعونة على عبادتك وعلى جميع أمورنا
"നിന്നെ ആരാധിക്കുന്ന കാര്യത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു."

ഇബ്നു അഥിയ്യ(റ):
و { نستعين } معناه نطلب العون منك في جميع أمورنا،
"അതിന്റെ അര്‍ത്ഥം ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു എന്നാകുന്നു."
അൽ ഖാസിൻ:
{ وإياك نستعين } أي منك نطلب المعونة على عبادتك وعلى جميع أمورنا
"അഥവാ; നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു - നിന്നെ ആരാധിക്കുന്ന വിഷയത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും"

ഞങ്ങൾ മുസ്ലിമിങ്ങൾ ആവർത്തിച്ചു ചൊല്ലുന്നു '
لا إله إلا الله وحده لا شريك له له الملك وله الحمد يحيي وسميت وهو على كل شيء قدير
'അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല  അവൻ ഏകനാണ് അവന്ന് യാതൊരു പങ്കാളിയുമില്ല, അവന് മാത്രമാണ് ഭൗതികവും അഭൗതികവുമായ  സർവ്വ അധികാരവും, അവന്ന് മാത്രമാണ് സർവ്വ സ്തുതിയും, അവൻ ജീവിപ്പിക്കുന്നു, അവൻ മരിപ്പിക്കുന്നു,  അവൻ എല്ലാ വസ്തുവിന്റെ മേലിലും കഴിവുള്ളവനാണ് എന്ന തൗഹീദിന്റെ വചനം അഞ്ച് വഖത് നമസ്കാരത്തിന് ശേഷവും രാവിലെയും വൈകുന്നേരവും പത്ത് തവണയും ആവർത്തിച്ചു ചൊല്ലുന്നവരാണ്  സുന്നികൾ
اللهم لا مانع لما اعطيت ولا معطي لما منعت ولا راد لما قضيت ولا مبدل لما حكمت ولا ينفع ذا الجد منك الجد
അല്ലാഹുവേ നീ നൽകിയത് തടയുന്നവനില്ല  നീ തടഞ്ഞത് നൽകുന്നവനില്ല. നീ കണക്കാക്കിയത് തടുക്കുന്നവനില്ല.

നീ വിധിച്ചത് മാറ്റുന്നവനില്ല.
പ്രതാപമുള്ളവന്ന് അവന്റെ പ്രതാപം അല്ലാഹുവിന്റെ വിധിയുടെ മുന്നിൽ  ഉപകരിക്കുകയില്ല.
എന്നവചനവും അഞ്ച് വഖ്ത് നിസ്കാര ശേഷവും പ്രഖ്യാപിക്കുന്നവരാണ് സുന്നികൾ.
എന്നാൽ ജനങ്ങൾക്ക് ഒരു പരീക്ഷണമായിട്ടും ഒരു പാഠമായിട്ടും ലോകത്തിന്റെ യഥാർത്ത പരിപാലകനും  സൃഷ്ട്ടാവായ അല്ലാഹു മാത്രമാണന്നു ജനങ്ങളെ ബോധ്യപെടുത്താനും ഒരു ശാസ്ത്രത്തിനും ഒരു സൃഷ്ടിക്കും അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാൻ സാധ്യമല്ല എന്ന് ബോധ്യപെടുത്താനും മറ്റു പല ഹിക്മത്തുകൾക്ക് വേണ്ടിയും
അല്ലാഹു ഇത്തരം ദുരന്തങ്ങളും പ്രതിഭാസങ്ങളും ഉണ്ടാക്കുന്നത്.
അല്ലാഹു ഒരു കാര്യം തീരുമാനിച്ചാൽ
അതിനെ മറികടക്കാനോ തട്ടി മാറ്റാനൊ ഒരു വലിയ്യിനും സാധ്യമല്ല.

എല്ലാ ഔലിയാക്കളും അല്ലാഹുവിന്റെ തീരുമാനത്തിലും തൃപ്തിപെടുന്നവരും കീഴ് ഒതുങ്ങുന്നവരുമാണ്.
അല്ലാഹുവിന്റെ ഉദ്ധേശ പ്രകാരം മാത്രം പ്രവർത്തിക്കുന്നവരും പ്രാർഥിക്കുന്നവരുമാണ്.
അവരല്ലാം അല്ലാഹുവിന്റെ അടിമകൾ മാത്രമാണ്,  അല്ലാഹുവിന്റെ വിധിയെ മറികടക്കുന്ന *ഇലാഹുകൾ അല്ല* .  
അല്ലാഹുവിന്റെ വിധിയെ മറികടക്കുന്ന നിലക്ക് പ്രവർത്തിക്കാൻ അവരോട് തക് ലീഫ് ചെയ്തിട്ടുമില്ല.

മറിച്ച് അല്ലാഹുവിന്റെ നിർദേശം മാത്രം അനുസരിക്കുന്നവരാണ് ഔലിയാക്കൾ.
അതോട് കൂടി അവരിൽ നിന്ന് അല്ലാഹുവിന്റെ ഉദ്ധേശപ്രകാരം  ധാരാളം കറാമത്തുകൾ ഉണ്ടാവാറുണ്ട്.
നബി (ﷺ) പറയുന്നു.
إن من عباد الله من لو اقسم على الله لابرهഅല്ലാഹുവിന്ന് ചില അടിമകളുണ്ട് അവർ ഒരു കാര്യമുണ്ടാവട്ടെ എന്ന് സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും. (മുസ്ലിം)
ഈ കറാമത്ത് അവർക്ക് ലഭിക്കുന്നത് അവരുടെ ഉദ്ധേശ പ്രകാരമാണന്നത് വളരെ വ്യക്തമാണ്.

_*ഇബ്ന് തൈമിയ്യ തന്നെ മഹാന്മാരുടെ കറാമത്ത് വിവരിച്ചു കൊണ്ട് പറയുന്നത് കാണുക_*
*وزعم بعضهم أن الملك أقوى وأقدر وذكر قصة جبرائيل بأنه شديد القوى وأنه حمل قرية قوم لوط على ريشة من جناحه فقد آتى الله بعض عباده أعظم من ذلك فأغرق جميع أهل الأرض بدعوة نوح وقال النبي صلى الله عليه وسلم " { إن من عباد الله من لو أقسم على الله لأبره } " { ورب أشعث أغبر مدفوع بالأبواب لو أقسم على الله لأبره } وهذا عام في كل الأشياء وجاء تفسير ذلك في آثار : إن من عباد الله من لو أقسم على الله أن يزيل جبلا أو الجبال عن أماكنها لأزالها وأن لا يقيم القيامة لما أقامها وهذا مبالغة . ولا يقال : إن ذلك يفضل بقوة خلقت فيه وهذا بدعوة يدعوها لأنهما في الحقيقة يؤولان إلى واحد هو مقصود القدرة ومطلوب القوة وما من [ ص: 377 ] أجله يفضل القوي على الضعيف . ثم هب أن هذا في الدنيا فكيف تصنعون في الآخرة ؟ وقد جاء في الأثر : " { يا عبدي أنا أقول للشيء كن فيكون أطعني أجعلك تقول للشيء كن فيكون يا عبدي أنا الحي الذي لا يموت أطعني أجعلك حيا لا تموت } " وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته قوة*
*(📚ഫതാവ ഇബ്ന് തൈമി 4/ 377 )*
*_മലക്കുകൾക്ക് അല്ലാഹുവിൻറെ ഔലിയാക്കളെകാൾ  സ്ഥാനമുണ്ട് എന്ന വാദം ചിലർ കൊണ്ടു വന്നു '_*

*_അതിന് മറുപടി,  അല്ലാഹുവിൻറെ ചില അടിമകൾക്ക്  അല്ലാഹു അതിനേക്കാൾ വലിയ സ്ഥാനം നൽകും.കാരണം നൂഹ് നബിയുടെ പ്രാർത്ഥന കൊണ്ട് ഒരു സമൂഹത്തെ മുഴുവനും അല്ലാഹു നശിപ്പിച്ചു, അല്ലാഹുവിന് ചില അടിമകളുണ്ട് അല്ലാഹുവിൻറെ മേലിൽ അവർ ഒരു കാര്യം സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നടപ്പിലാക്കും._*
 *_നബി (ﷺ) പറയുന്നു: പൊടി പുരണ്ട മുടി ജടകുത്തിയ കവാടങ്ങളിൽ നിന്ന്  ആട്ടിയോടിക്കപ്പെടുന്ന ചില അടിമകൾ അല്ലാഹുവിനുണ്ട്, അവർ അല്ലാഹുവിനെ മേലിൽ ഒരു കാര്യം ഉണ്ടാവട്ടെ എന്ന സത്യം ചെയ്താൽ അല്ലാഹു അത് നടപ്പിലാക്കും._*
*_ഈ ഹദീസുകൾ ഏതൊരു കാര്യത്തിലും വ്യാപകമാണ്._*
*_ഈ ഹദീസിന്റെ  വിവരണത്തിൽ ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്._* _*അല്ലാഹുവിൽ സത്യം ചെയ്തു  പറഞ്ഞാൽ ഒരു പർവ്വതത്തെ അല്ലെങ്കിൽ പല പർവ്വതങ്ങളെ ഇവിടെ നിന്ന് നീക്കണമെന്ന് സത്യം ചെയ്ത് പറഞ്ഞാൽ അല്ലാഹു നീക്കുന്നതാണ്, ഖിയാമത്ത് നാള് സംഭവിക്കരുതെന്ന് സത്യം പറഞ്ഞാൽ അത് സംഭവിക്കുകയില്ല.*_ _*ഇത് ദുൻയാവിൽ ആണെങ്കിൽ ആഖിറത്തിലും ഇപ്രകാരംതന്നെ*_

ചില റിപ്പോർട്ടുകൾ ഇങ്ങനെ വന്നിട്ടുണ്ട്.
അല്ലാഹു അടിമയോട് പറയും,  ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു.
നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .
ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല, എങ്ങനെ അത് ഉണ്ടാവാതിരിക്കും, (വലിയായ )അടിമ അല്ലാഹുവിനെ

ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല, എങ്ങനെ അത് ഉണ്ടാവാതിരിക്കും, (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '
( ഫതാവ ഇബ്ന് തൈമി 4/ 377 )

ഇബ്ന് തൈമിയ്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരെ   അംഗീകരിക്കുന്ന ഒഹാബി പുരോഹിത വർഗത്തോട് അവർ സുന്നികളോട് ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നു.
അഥവാ , പ്രളയം ഇല്ലാതാവട്ടെ  'കുൻ' എന്ന് പറഞ്ഞാൽ തന്നെ ആ മഹാ പ്രളയം ഇല്ലാതെയാകുന്നു എന്നർത്ഥം.
*ഈ കഴിവുളെല്ലാമുണ്ടായിട്ടും റബ്ബിന്റെ ഒരു അടിമ ആ കഴിവിലൂടെ സഹായിച്ചില്ലെങ്കിൽ അദ്ദേഹം റബ്ബിങ്കൽ കുറ്റക്കാരനല്ലേ,,?
ഇനി ആ കഴിവ് ഒരാൾക്കില്ലെങ്കിൽ അയാളെ കുറ്റം പറയാനും പാടില്ല.
പക്ഷേ ഇവിടെ നിങ്ങളുടെ ഇബ്നു തൈമിയുടെ വിശ്വാസ പ്രകാരം ഔലിയാക്കൾക്ക് കഴിവുണ്ടായിട്ടും സഹായിച്ചില്ല എന്നല്ലേ മാഷേ വരുന്നത്,,???
അതെങ്ങനെ ശരിയാകും,,,????

(ഇബ്ന് തൈമിയ്യയെ ചീത്ത പറയുന്നു എന്ന ആ പഴയ തരികിടവാദം പറയാതെ മറുപടി പ്രമാണബദ്ധം  അറിയിക്കണേ,,)

ചുരുക്കത്തിൽ ഇതിനല്ലാം സുന്നികൾക്ക് പറയാനുള്ള മറുപടി ഇതാണ്,  അല്ലാഹുവിന്റെ മുൻ വിധിയെ മറികടക്കുന്നവരല്ല ഔലിയാക്കൾ, അതിൽ തൃപ്തിപെടാനും അതനുസരിക്കാനുമാണ് അവരോട് അല്ലാഹു തകലീഫ് ചെയ്തിട്ടുള്ളത്, അത് അവർ അംഗീകരിക്കുന്നവരും സ്വീകരിക്കുന്നവരുമാണ് '

അപ്രകാരം ചില പ്രവർത്തികൾ മലക്കുകൾ മുഖേനയും മഹാന്മാർ മുഖേനയും അല്ലാഹു ചെയതു കൊണ്ടിരിക്കുന്നു.
എന്നത് അല്ലാഹുവാണ് ലോകത്തെ നിയന്ത്രിക്കുന്നതിന്ന് എതിരല്ല

എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ് എന്ന് പറഞ്ഞ അല്ലാഹു തന്നെ അവന്റെ മലാഇക്കത്തുകളും മഹാന്മാരും
അല്ലാഹു വിന്റെ അനുമതിയോടെയും ഉദ്ധേശത്തോടെയും ഈ ലോകത്ത് ചില പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഉണ്ട് എന്ന് വെക്തമാക്കിയിട്ടുണ്ട്
فَالْمُدَبِّرَاتِ أَمْرًا
കാര്യങ്ങൾ നിയന്ത്രിക്കുന്നവൻ
എന്ന ആയത്തിന്റെ വിവരണത്തിൽ ഇബ്നു കസീർ പറയുന്നു.

അലി (റ) മുജാഹിദ് (റ) അത്വാ (റ) അബൂ സ്വാലിഹ് (റ) ഹസൻ ബസ്വരി (റ) ഖതാദ  (റ) റബീഇ (റ) സുദ്ധി (റ) എന്നീ മഹാന്മാർ എല്ലാം പറഞ്ഞത് മലാഇകത്തുകൾ ഉദ്ധേശമുണ്ട് എന്നാണ്.

ഭൂമി മുതൽ ആകാശം വരെയുള്ള കാര്യങ്ങൾ അവർ നിയന്ത്രിക്കുന്നുണ്ട് എന്ന് ഹസൻ ബസ്വരി (റ) പറയുന്നു. തഫ്സീറ് ഇബ്ന് കസീർ
فَالْمُدَبِّرَاتِ أَمْرًا
قال ابن كثير
وقوله : ( فالمدبرات أمرا ) قال علي ، ومجاهد ، وعطاء ، وأبو صالح ، والحسن ، وقتادة ، والربيع بن أنس ، والسدي : هي الملائكة ، زاد الحسن : تدبر الأمر من السماء إلى الأرض . يعني : بأمر ربها - عز وجل - . ولم يختلفوا في هذا
ഖുർത്തുബി (റ) പറയുന്നു.

കാറ്റ് മഴ  തുടങ്ങിയവയും മറ്റുള്ളവയും ഭൂമിയിലുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ മലക്കുകളെ അല്ലാഹു ഏൽപിച്ചിട്ടുണ്ട്. 'ആയത്ത് കൊണ്ട് അവർ ഉദ്ധേശമാണന്ന് അതാഉ (റ) ഇബ്ന് അബാസ് (റ) ൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.

അബ്ദുൽ റഹ്മാൻ ബന് സി ബാത് (റ) പറയുന്നു.
ദുൻയാവിന്റെ പ്രധാന പരിപാലനവും നിയന്ത്രണവും നാല്  മലക്കുകളിലേക്കാണ്.
കാറ്റ് കൊണ്ടും സൈന്യങ്ങളെ കൊണ്ടും ഏൽപിക്കപ്പെട്ടത് ജിബ്രീൽ  (അ) ആണ്, മഴ കൊണ്ടും സസ്യങ്ങൾ കൊണ്ടും ഏൽപിക്കപ്പെട്ട മീകാഈൽ (അ) ആണ്,  കരയിയിലും സമുദ്രത്തിലുമുള്ള ആത്മാക്കളെ പിടിക്കാൻ മരിപ്പിക്കാൻ ഏൽപിക്കപ്പെത് മരണത്തിന്റെ മലക്കാണ്,  അദ്ധേഹത്തിന്റെ പേര് അസ്റാഈൽ എന്നാണ് '
അവർക്ക് കാര്യങ്ങൾ ഇറക്കുന്നത് ഇസ്‌റാഫിൽ ആണ് ' തഫ്സീർ ഖുർതുബി
قال القرطبي في تفسيره
وروى عطاء عن ابن عباس : فالمدبرات أمرا : الملائكة وكلت بتدبير أحوال الأرض في الرياح والأمطار وغير ذلك . قال عبد الرحمن بن ساباط : تدبير أمر الدنيا إلى أربعة ; جبريل وميكائيل وملك الموت واسمه عزرائيل وإسرافيل ، فأما جبريل فموكل بالرياح والجنود ، وأما ميكائيل فموكل بالقطر والنبات ، وأما ملك الموت فموكل بقبض الأنفس في البر والبحر ، وأما إسرافيل فهو ينزل بالأمر عليهم ، وليس من الملائكة أقرب من إسرافيل وبينه وبين العرش مسيرة خمسمائة عام . وقيل : أي وكلوا بأمور عرفهم الله بها . ومن أول السورة إلى هنا قسم أقسم الله به ، ولله أن يقسم بما شاء من خلقه ، وليس لنا ذلك إلا به - عز وجل - . تفسير القرطبي
ഇബ്ന് അബ്ബാസിൽ നിന്ന് വന്ന ഹദീസ് ഇങ്ങനെ യാണ് .നബി (ﷺ)  പറയുന്നു. ഞാൻ ജിബ്രീലിനോട് ചോദിച്ചു ' ഓ ജിബ്‌രീൽ എന്തിന്റെ മേലിലാണ് നിങ്ങളുടെ അധികാരം എന്താണ് ? അദ്ധേഹം പറഞ്ഞു. കാറ്റുകളുടെയും സൈന്യങ്ങളുടേയും മേലിൽ
ഞാൻ ചോദിച്ചു  മീകാഈൽ എന്തിന്റെ മേലിൽ? അവർ പറഞ്ഞു മഴയുടെ മേലിലും സസ്യങ്ങളുടെ മേലിലും

ത്വബ്റാനി  (റ) ബൈഹഖി (റ) മറ്റും റിപ്പോർട്ട് ചെയ്തു
ورد عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم قال في جملة من حديث طويل: "قلت: يا جبريل على أيّ شيء أنت؟ قال: على الرياح والجنود. قلت: على أي شيء ميكائيل؟ فقال: على النبات والقطر". رواه الطبراني والبيهقي وغيرهما.

ഇബ്നു കസീർ പറയുന്നു
قال ابن كثير في تفسيره
وقوله : ( له معقبات من بين يديه ومن خلفه يحفظونه من أمر الله )أي : للعبد ملائكة يتعاقبون عليه ، حرس بالليل وحرس بالنهار ، يحفظونه من الأسواء والحادثات ، كما يتعاقب ملائكة آخرون لحفظ الأعمال من خير أو شر ، ملائكة بالليل وملائكة بالنهار ، فاثنان عن اليمين و [ عن ] الشمال يكتبان الأعمال ، صاحب اليمين يكتب الحسنات ، وصاحب الشمال يكتب السيئات ، وملكان آخران يحفظانه ويحرسانه ، واحدا من ورائه وآخر من قدامه ، فهو بين أربعة أملاك بالنهار ، وأربعة آخرين بالليل بدلا حافظان وكاتبان ، كما جاء في الصحيح : "..................

له معقبات من بين يديه ومن خلفه يحفظونه من أمر الله

എന്ന ആയത്ത് വിവരിച്ച് ഇബ്ന് കസീർ വിവരിക്കുന്നു '

മനുഷ്യനെ അപകടങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുന്ന മലക്കുകൾ രാവും പകലും മാറി മാറി വരുന്നതാണ്
وقال علي بن أبي طلحة ، عن ابن عباس : ( له معقبات من بين يديه ومن خلفه يحفظونه من أمر الله ) والمعقبات من أمر الله ، وهي الملائكة .
ഇബ്ന് അബ്ബാസ് (റ) പറയുന്നു. മുന്നിലും പിന്നിലും മനുഷ്യനെ സംരക്ഷിക്കുകയും കാക്കുകയും ചെയ്യുന്ന മലക്കുകളാണ് ഉദ്ധേശം, അല്ലാഹു വിന്റെ വിധി വന്നാൽ അവർ മാറി നിൽക്കുന്നതാണ്.
മുജാഹിദ് (റ) പറയുന്നു 'ഏതൊരു അടിമക്കും ഏൽപിക്കപെട്ട മലക്കുണ്ട്
മനുഷ്യരെ തൊട്ടും ജിന്നിനെ തൊട്ടും മറ്റു ഇഴജീവികളെ തൊട്ടും രാവും പകലും അവർ സംരക്ഷിക്കും.
ഇവരിൽ ആര് അവനിലേക്ക് വന്നാലും മലക്ക് അവനെ സംരക്ഷിക്കും അല്ലാഹു അപകടം വരാൻ ഉദ്ധേശിച്ചതൊഴികെ
അത് എത്തുക തന്നെ ചെയ്യും.
وقال عكرمة ، عن ابن عباس : ( يحفظونه من أمر الله ) قال : ملائكة يحفظونه من بين يديه ومن خلفه ، فإذا جاء قدر الله خلوا عنه .
وقال مجاهد : ما من عبد إلا له ملك موكل ، يحفظه في نومه ويقظته من الجن والإنس والهوام ، فما منها شيء يأتيه يريده إلا قال الملك : وراءك إلا شيء يأذن الله فيه فيصيبه .
ഉസ്മാൻ (റ) നബി (ﷺ) യോട് ചോദിച്ചു,  " അടിമയുടെ കൂടെ എത്ര മലക്കുകളാണ് ഉള്ളത്? നബി (ﷺ) പറഞ്ഞു.
നന്മതിന്മകൾ എഴുതുന്ന മലക്കുകൾ ഉണ്ട്
വേറെ നിന്റെ മുന്നിലും പിന്നിലും കാവൽ കാരായ മലക്കുകളും ഉണ്ട്.
അതാണ് അല്ലാഹു പറഞ്ഞത്
له معقبات من بين يديه ومن خلفه يحفظونه من أمر الله
നിന്റെ നെറുന്തലയുടെ മേൽ അതികാരമുള്ള മലക്കുകൾ ഉണ്ട്, അവർ നീ വിനയം കാണിച്ചാൽ നിന്നെ ഉയർത്തുകയും നീ അഹംഭാവം കാണിച്ചാൽ നിന്നെ താഴ്ത്തുകയും ചെയ്യും
وقد روى الإمام أبو جعفر بن جرير هاهنا حديثا غريبا جدا فقال :
حدثني المثنى ، حدثنا إبراهيم بن عبد السلام بن صالح القشيري ، حدثنا علي بن جرير ، عن حماد بن سلمة ، عن عبد الحميد بن جعفر ، عن كنانة العدوي قال : دخل عثمان بن عفان على رسول الله صلى الله عليه وسلم . فقال : يا رسول الله ، أخبرني عن العبد ، كم معه من ملك ؟ فقال : " ملك على يمينك على حسناتك ، وهو آمر على الذي على الشمال ، إذا عملت حسنة كتبت عشرا ، فإذا عملت سيئة قال الذي على الشمال للذي على اليمين : أكتب ؟ قال : لا لعله يستغفر الله ويتوب . فإذا قال ثلاثا قال : نعم ، اكتب أراحنا الله منه ، فبئس القرين . ما أقل مراقبته لله وأقل استحياءه منا " . يقول الله : ( ما يلفظ من قول إلا لديه رقيب عتيد ) [ ق : 18 ]
وملكان من بين يديك ومن خلفك ، يقول الله : ( له معقبات من بين يديه ومن خلفه يحفظونه من أمر الله )وملك قابض على ناصيتك ، فإذا تواضعت لله رفعك ، وإذا تجبرت على الله قصمك ،

നിന്റെ ചുണ്ടിൻമേൽ അധികാരമുള്ള മലക്കുകൾ ഉണ്ട്,  അവർ നബി (ﷺ) യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് സംരക്ഷിക്കുന്നു
നിന്റെ വായയുടെ മേൽ ഏൽപ്പിക്കപെട്ട മലക്കുകൾ ഉണ്ട് വായയിലേക്ക് പാമ്പ് പോലോത്തത് പ്രവേശിക്കലിനെ തൊട്ട് സംരക്ഷിക്കുന്നു.
നിന്റെ രണ്ട് കണ്ണിന്റെ മേൽ അധികാരമുള്ള മലക്കുകൾ ഉണ്ട്.
ഇങ്ങനെ എല്ലാ മനുഷ്യരുടെ മേലിലും പത്ത് മലക്കുകൾ ഉണ്ട്
وملكان على شفتيك ، ليس يحفظان عليك إلا الصلاة على محمد - صلى الله عليه وسلم - وملك قائم على فيك لا يدع الحية أن تدخل في فيك ، وملكان على عينيك فهؤلاء عشرة أملاك على كل آدمي ينزلون ملائكة الليل على ملائكة النهار; لأن ملائكة الليل سوى ملائكة النهار ، فهؤلاء عشرون ملكا على كل آدمي وإبليس بالنهار وولده بالليل " .
وقال كعب الأحبار : لو تجلى لابن آدم كل سهل وحزن ، لرأى كل شيء من ذلك شياطين لولا أن الله وكل بكم ملائكة عنكم في مطعمكم ومشربكم وعوراتكم ، إذا لتخطفتم .
وقال أبو أمامة ما من آدمي إلا ومعه ملك يذود عنه ، حتى يسلمه للذي قدر له .
وقال أبو مجلز : جاء رجل من مراد إلى علي ، رضي الله عنه ، وهو يصلي ، فقال : احترس ، فإن ناسا من مراد يريدون قتلك . فقال : إن مع كل رجل ملكين يحفظانه مما لم يقدر ، فإذا جاء القدر خليا بينه وبينه ، وإن الأجل جنة حصينة .
تفسير ابن كثير
ഇങ്ങനെ ധാരാളം സംഭവങ്ങൾ ഹദീസുകളിൽ  കാണാം.
ഇവിടെയല്ലാം കാറ്റുകളും മഴകളും സസ്യങ്ങളും ഭൂമി മുതൽ ആകാശം വരെയുള്ളവയും നിയന്ത്രിക്കാനും മനുഷ്യരെ സംരക്ഷിക്കാനും അല്ലാഹു മലക്കുകളെ ഏൽപിച്ചു എന്ന് പറയുന്നതും ലോകം നിയന്ത്രിക്കുന്നതും സംരക്ഷിക്കുന്നതും അല്ലാഹുവാണ് എന്നതിന്ന് ഒരുക്കലും എതിരാവുകയില്ല.
കാരണം ആദ്യം പറഞ്ഞത് യഥാർത്ത സംരക്ഷകനും നിയന്ത്രിക്കുന്നവനും അതിന്റെ സ്യഷ്ടികർത്താവും അല്ലാഹുവാണ് എന്നതാണ്,
അല്ലാഹു അല്ലാത്തവരുടെ സംരക്ഷണം എന്നാൽ അല്ലാഹുവിന്റെ ഉദ്ധേശത്തോടെയും കാരണക്കാർ എന്ന നിലക്കുമാണ്,  ദൈവമാണന്ന നിലക്കോ ദൈവാവദാരമാണന്ന നിലക്കോ സ്വയം നിയന്ത്രിക്കുന്നു എന്ന നിലക്കോ അല്ല.

*ഇപ്രകാരം ഔലിയാക്കൾ സഹായിക്കുമെന്ന് പറഞ്ഞാലും അവരുടെ കറാമത്ത് കൊണ്ട് സഹായിക്കുമെന്ന് പറഞ്ഞാലും
അല്ലാഹു വിന്റെ ഉദ്ധേശത്തോടെ അവർക് അല്ലാഹു നൽകിയ കറാമത്ത് കൊണ്ട് സഹായിക്കുമെന്നാണ്,  അവർ അല്ലാഹുവിന്റ വിധിയേയും ഖളാഉകളേയും തട്ടികളയുകയോ തടുക്കുകയോ ചെയ്യുമെന്നല്ല. അല്ലാഹു വിധിക്കുന്ന ശിക്ഷകളും പരീക്ഷണങ്ങളും  മനസ്സിലാക്കിയവരും അവന്റ അടിമയായി മാത്രം ജീവിക്കുന്നവരുമാണ്.
അവർ ഒരിക്കലും  ദൈവാവതാരങ്ങളോ അല്ലാഹുവിന്റെ ശിക്ഷകളെ മറികടക്കുന്ന സ്വയാധികാരമുള്ളവരോ അല്ല.*
*ഈ വിശ്വാസത്തിൽ അല്ലാഹുവിന്ന് വഴിപെട്ടു അനുസരിച്ച് ജീവിക്കുമ്പോൾ അല്ലാഹു അവർക്ക് നൽകുന്ന ബഹുമാനങ്ങളാണ് കറാമത്തുകൾ, ആ കറാമത്തുകൾ അല്ലാഹു ഇറക്കാൻ നിശ്ചയിച്ച  ശിക്ഷകളും പരീക്ഷണങ്ങളും തട്ടിമാറ്റാൻ വേണ്ടി ഉപയോഗിക്കാനുള്ളതല്ല.
അല്ലാഹുവിന്റെ ഉദ്ധേശ പ്രകാരം മാത്രമേ അത് പ്രകടിപ്പിക്കാൻ സാധിക്കുകയുള്ളു. *

*അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ
മഹാൻമാർ ഉദ്ധേശിക്കുമ്പോഴും അല്ലാത്തപ്പോഴും അത് നടക്കുന്നതാണ്.
ദുആ ചെയ്യുമ്പോൾ ഉത്തരം ലഭിക്കുക എന്നത് അവരുടെ ഒരു കറാമത്താണ്.
അത് അല്ലാഹുവിന്റെ ഉദ്ധേശമുണ്ടങ്കിൽ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ അത് സംഭവിക്കുന്നതാണ്.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ പറ്റി അല്ലാഹു തന്നെ പഠിപ്പിച്ചത് ഖുദ്സിയായ ഹദീസിൽ കാണാവുന്നതാണ്*
فإذا أحببته كنت سمعه الذي يسمع به وبصره الذي يبصر به ويده الذي يبطش بها ورجله الذي يمشي بها وأن سألني العجينه وان استعاذني لاعيذنه
എന്നിലേക്ക് അടുത്ത അടിമയെ ഞാൻ ഇഷ്ടപെട്ടാൽ അവൻ കേൾക്കുന്ന കേൾവി ഞാനാവും അവൻ കാണുന്ന കേൾവി ഞാനാവും അവൻ പിടിക്കുന്ന കൈ ഞാനാവും  അവൻ നടക്കുന്ന കാൽ ഞാനാവും അദ്ധേഹം എന്നോട് എന്ത് ചോദിച്ചാലും ഞാൻ അത് നൽകും .
അവൻ എന്നോട് എന്ത് കാവൽ തേടിയാലും ഞാൻ കാവൽ നൽകും (മുസ്ലിം)

ഈ ഹദീസിൽ നിന്ന്
അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അത് നൽകുകയും എന്ത് കാവൽ തേടിയാലും അതിന് കാവൽ നൽകുകയും ചെയ്യപെടുന്ന ഔലിയാക്കൾ ഉണ്ട് എന്ന് മനസ്സിലാക്കാം.

ഈ ഉത്തരം നൽകലും കാവൽ നൽകലും അല്ലാഹുവിന്റെ ഉദ്ധേശത്തോടെ മഹാന്മാർ ഉദ്ധേശിക്കുമ്പോൾ തന്നെയാണന്ന് വ്യക്തമാണ്.
അതോട് കൂടി അവരിൽ നിന്ന് അല്ലാഹു വിന്റെ ഉദ്ധേശ പ്രകാരം  ധാരാളം കറാമത്തുകൾ ഉണ്ടാവാറുണ്ട്
....................
മഹാന്മാരുടെ ഖബറിൽ നിന്നുള്ള കറാമത്തുകൾ വിവരിച്ചുകൊണ്ടും
നബി(ﷺ) യുടെ ഖബറിന്നരികിൽ ഇസ്തിഗാസ ശിർക്കല്ല എന്ന് സമ്മതിച്ചു കൊണ്ടും-വഹാബികളുടെ ആശയ സ്റോതസ് ഇബ്നുതൈമിയ്യ പറയുന്നു
ولا يدخل في هذا الباب ما يروى من أن قوما سمعوا رد السلام من قبر النبي  أو قبور غيره من الصالحين وأن سعيد بن المسيب كان يسمع الأذان من القبر ليالي الحرة ونحو ذل
فهذا كله حق ليس مما نحن فيه والأمر أجل من  ذلك وأعظ
وكذلك أيضا ما يروى أن رجلا جاء إلى قبر فشكا إليه الجدب عام الرمادة فرآه وهو يأمره أن يأتي عمر فيأمره أن يخرج فيستسقي الناس فإن هذا ليس من هذا الباب ومثل هذا يقع كثيرا لمن هو دون النبي وأعرف من هذه الوقائع كثيرا
وكذلك سؤال بعضهم للنبي أو لغيره من أمته حاجته فتقضى له فإن هذا قد وقع كثيرا وليس هو مما نحن فيه
وأكثر هؤلاء السائلين الملحين لما هم فيه من الحال لو لم يجابوا لاضطرب إيمانهم كما أن السائلين له في الحياة كانوا كذلك وفيهم من أجيب وأمر بالخروج من المدينة
فهذا القدر إذا وقع يكون كرامة لصاحب القبر
اقتضاء الصراط المستقيم٢٤٤
ഇബ്നു  തൈമിയ്യ പറയുന്നു .

നബി സ്വയുടെ ഖബറിൽ നിന്നും മറ്റു മഹാൻമാരുടെ ഖബറിൽ നിന്നും ജനങ്ങൾ സലാമിനെ കേട്ടതും ഖബറിൽ നിന്നും സഈദുബ്ന് ൽ മുസയ്യബ് വാങ്ക് കേട്ടതും അത് പോലെയുള്ളതും റിപോർട്ട് ചെയ്തത് നമ്മുടെ അദ്യായത്തിൽ പെട്ടതല്ല.
അവയല്ലാം സത്യമാണ് കാര്യം അതിനേക്കാൾ മഹത്വമാണ് '

ഇത് പോലേയാണ് റമാദ് വർഷത്തിൽ ഒരാൾ നബി(ﷺ) യുടെ ഖബറിന്നരികെ വരുകയും വരൾച്ചയേ പറ്റി പരാതി പറയുകയും ചെയ്തപ്പോൾ അയാൾ നബി(ﷺ)യെ കാണുകയും അവിടന്ന് ഉമർ(റ)നെ  സമീപ്പിക്കാൻ പറയുകയും ച്ചെയ്തു.
ഇതു പോലെയുള്ളത് നബി (ﷺ) യേക്കാൾ താഴെയുള്ളവർക്ക് വരെ ധാരാളം സംഭവിച്ചിട്ടുണ്ട്:
ഇത്തരം സംഭവങ്ങൾ ധാരാളം എനിക്കറിയാം.
ചിലർ നബി (ﷺ) യോടും ഉമ്മത്തിൽ നിന്നുള്ള മറ്റു മഹാൻമാരോടും ആവശ്യം ചോദിക്കുകയും അത് വീട്ടപെടുകയും ചെയ്യാറുണ്ട്. അത് ധാരാളം സംഭവിച്ചിട്ടുണ്ട്. അതൊന്നും നമ്മുടെ ചർച്ചയല്ല -
ഇങ്ങനെ നബി (ﷺ) യോട് ചോദിക്കുന്ന അധികമാളുകൾക്കും ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടച്ചു പോവുന്നതാണ് - ( അത് കൊണ്ടാണ് ഉത്തരം ചെയ്യുന്നത് )

നബി (ﷺ)യുടെ ജീവിതകാലത്ത് ചോദിക്കുന്നവർക്കും അപ്രകാരമായിരുന്നു. അവർക്ക് ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്

ഇങ്ങനെ സംഭവിക്കുന്നത് ഖബറാളിയുടെ കറാമത്താണ്.
(ഇഖ്തിളാ ഉസിറാത്ത് ഇബ്നു തൈമിയ244)

മുജാഹിദുകൾ മറുപടി പറയുമോ?

1.നബി (ﷺ)യുടെയും മഹാത്മാക്കളുടെയും ഖബറിൽ നിന്നും സഹായം കിട്ടുമെന്ന ഇബ്ൻ തൈമിയയുടെ വാദം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
2 . നബി (ﷺ) യോട് ചോദിക്കുന്നവർക്ക് ഈമാൻ പിടക്കാതിരിക്കാൻ ഉത്തരം ലഭിക്കും എന്നും അത് ഖബറിലുള്ളവരുടെ കറാമത്താണ് എന്നും ഇബ്നുതൈമിയ പറഞ്ഞത് ശിർക്കാണോ?
3. ഇബ്തൈമിയ്യക്ക് ശിർക്ക് അറിയില്ലേ?
4. ഖബറിലുള്ളവരെ വിളിച്ചാൽ കേൾക്കില്ല കേട്ടാൽ തന്നെ ഉത്തരം ലഭിക്കില്ല എന്ന മുജാഹിദുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ഇബ്നു തൈമിയ്യക്ക് മനസ്സിലായില്ലേ?
5.  നബി (ﷺ) യുടെ ഖബറിൽ നിന്നും ഉത്തരം ചെയ്യുന്നത് ചോദിക്കുന്നവർക്ക് ഉത്തരം നൽകപെട്ടിട്ടില്ലെങ്കിൽ ഈമാൻ പിടക്കും അത് കൊണ്ടാണ് ഇത്തരം നൽകുന്നത് ' എന്ന് ഇബ്നു തൈമിയ പറഞ്ഞതിൽ നിന്ന് നബി (ﷺ) യോട്  ശുപാർഷ തേടൽ ശിർക്കല്ല എന്ന് തൈമിക്ക് വാദമുണ്ട് എന്ന് മനസ്സിലാക്കാം അല്ലെ?
6. ചോദിക്കുന്നവരുടെ ഈമാൻ പിടക്കാതിരിക്കാൻ നൽകുന്ന ഉത്തരത്തിലെ ചോദ്യകർത്താവ് അനുയായികൾക്കു ശിർക്കും നേതാവിന് തൗഹീദുമായതെങ്ങിനെ ?
7.ശിർക്കൻ ഇബ്നുതൈമിയ്യ [ വഹാബീ വിശ്വാസ പ്രകാരം] എങ്ങിനെ നിങ്ങളുടെ നേതാവായി?
8. വന്ന് വന്ന് ഇബ്നു തൈമിയ്യയും മുശ്രിക്കായോ?
9. ഗ്രൂപ്പ് പോര് മൂത്തപ്പോൾ തൗഹീദ് ശെരിയുള്ള ഒരു ഗ്രൂപ്പുപോലുമില്ലെന്ന അവസ്ഥ - എന്നവസാനിക്കും?
10.പടച്ചോന്റെ വിശാലമായ സ്വർഗത്തിൽ പോകാൻ ഒരാളെ എങ്കിലും നിങ്ങൾ ബാക്കി വെക്കുമോ?
N:B- അജ്ഞനമെന്നത് ഞാനറിയും.മഞ്ഞൾ പോലെ വെളുത്തിരിക്കും!

✍അസ്ലം സഖാഫി പരപ്പനങ്ങാടി

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...