Wednesday, August 21, 2019

ഖുത്വുബയെ സകാത്തിനോട് തുലനം ചെയ്യാമോ?*


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,



🚥🚥🚥🚥🚥🚥🚥
*ഖുത്വുബയെ സകാത്തിനോട്
തുലനം ചെയ്യാമോ?*

*തര്‍ക്കമുള്ള ജുമുഅ: ഖുത്ബ പരിഭാഷയും സ്ത്രീ പള്ളിപ്രവേശവും ഒഴിവാക്കിക്കൂടെ?*

ഖുതുബ അറബിയിൽ മാത്രം ഓതിയാൽ ജുമുഅ ശരിയാവുമല്ലോ. അതിനാല്‍ വിവാദമുള്ള പരിഭാഷ ഒഴിവാക്കികുടേ? സ്ത്രീകൾ പള്ളിയിൽ വന്നില്ലങ്കിലും അവരുടെ നിസ്കാരം ശരിയാവും. ആ നിലക്ക് വിവാദമായ സ്ത്രീ പള്ളിയില്‍പോകുന്നത് നിർത്തികൂടെ?”
എന്ന സുന്നികളുടെ ചോദ്യത്തിന് ഒരു വഹാബി പുരോഹിതന്റെ മറുപടി കാണുക

1. നബി(സ)യോ നാല് ഖലീഫമാരോ ഏതെങ്കിലും ഒരു ഈദുല്‍ ഫിത്വറിന് യവമോ ബാര്‍ലിയോ ഗോതമ്പോ മറ്റോ അല്ലാതെ സമസ്തക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്ന പോലെ അരി ഫിത്വര്‍ സകാത്തായി നല്‍കിയിട്ടില്ലല്ലോ. അങ്ങനെ അരി നല്‍കാം എന്ന് പറഞ്ഞിട്ടുമില്ല. എന്നിട്ടും സമസ്തക്കാര്‍ കേരളത്തില്‍ അരി ഫിത്വര്‍ സകാത്തായി കൊടുക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്?
🚥
സുന്നി യുടെ മറുപടി

വിവിധ രാജ്യങ്ങളിൽ   സഹാബികളും താബിഉകളും സച്ചരിതരായ മഹത്തുക്കളും ഖുത്തുബ നിർവഹിച്ചിട്ടുണ്ട് ' അടുത്ത കാലം വരെ അവരെല്ലാം അറബിയിൽ മാത്രമായിരുന്നു  ഖുതുബ മുഴുവനും നിർവഹിച്ചത് ' ഒരാൾ പോലും അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നിർവഹിച്ചതായി റിപ്പോർട്ടില്ല.
*ഇത് വഹാബി നേതാവ് പോലും സമ്മതിച്ചിട്ടുണ്ട്.*

*ഖുത്വുബഃ പരിഭാഷാ വാദിയായ കെ.എം മൌലവി ഇക്കാര്യം  വ്യക്ത മായി വിശദീകരിക്കുന്നുണ്ട്:*
ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ

സകാത്തിൽ അരിയുടെ സകാത്ത് നൽകണമെന്ന് വെക്തമായ നസ്സ് സ്ഥിരപെട്ടിട്ടില്ല. എന്ന് സമ്മദിച്ചാൽ തന്നെ നബി സ്വ യുടെ കാലത്തുള്ള തിനോട് തുല്യമായതിലും സകാത്ത് നൽകണമെന്ന് ഖിയാസിന്റെ  അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് '
ഖിയാസ് ഇസ്ലാമിൽ പ്രമാണമാണ്

എന്നാൽ ഖുതുബ അനറബി ഭാഷയിൽ നടത്തിയതായി ഒരു തെളിവും
സഹാബികളും  താബിഉകളും സച്ചരിതരായ മഹത്തുക്കളിൽ നിന്നും കാണിച്ചു തരാൻ
ഒരു പുരോഹിതനും  സാധ്യമല്ല.

അതുകൊണ്ട് തന്നെ ഖുത്വുബയെ സകാത്ത് മായി തുലനം ചെയ്യുന്നത് കഴിഞ്ഞകാലത്ത് ജീവിച്ച പണ്ഡിതന്മാരുടെ മാത്രകയില്ലാത്തതും  ബുദ്ധി ശൂന്യതയും വിവരക്കേടുമാണ് '

🚥🚥🚥🚥🚥🚥🚥
ഒഹാബിയുടെ അടുത്ത വിവരക്കേട് ഇങ്ങനെ യാണ്

നബി(സ) ഫിത്വര്‍ സകാത്തായി നല്‍കിയത് അദ്ദേഹത്തിന്‍റെ നാട്ടിലെ മുഖ്യാഹാരമായിരുന്നു. അതിനെ അനുകരിച്ച് നാം നമ്മുടെ നാട്ടിലെ മുഖ്യാഹാരം നല്‍കുന്നു. ഇതേപോലെ തന്നെ നബി(സ്വ) ഖുത്ബ പറഞ്ഞത് അദ്ദേഹത്തിന്‍റെ നാട്ടിലെ മാതൃഭാഷയായിരുന്ന അറബിയിലായിരുന്നു. അതുപോലെ നാം നമ്മുടെ മാതൃഭാഷയായ മലയാളത്തിലും പറയുന്നു.

മറുപടി

*ഇതിനുള്ള മറുപടി നേരത്തെ പറഞ്ഞതിൽ നിന്നും വെക്തമാണ്*

*എന്നാൽ ഖുതുബ അനറബി ഭാഷയിൽ നടത്തിയതായി ഒരു തെളിവും
സഹാബികളും  താബിഉകളും സച്ചരിതരായ മഹത്തുക്കളിൽ നിന്നും കാണിച്ചു തരാൻ
ഒരു പുരോഹിതനും  സാധ്യമല്ല.*

* അതുകൊണ്ട് തന്നെ ഖുത്വുബയെ സകാത്ത് മായി തുലനം ചെയ്യുന്നത് കഴിഞ്ഞകാലത്ത് ജീവിച്ച പണ്ഡിതന്മാരുടെ മാത്രകയില്ലാത്തതും  ബുദ്ധി ശൂന്യതയും വിവരക്കേടുമാണ്*
🚥🚥🚥🚥🚥🚥🚥
പുരോഹിതൻ വീണ്ടും പറയുന്നു'

ഇനി ഖുത്ബ അറബിയല്ലാത്ത ഭാഷയില്‍ ആകാമോ എന്ന വിഷയത്തിലെ പണ്ഡിതാഭിപ്രായങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍, ഹനഫി മദ്ഹബ് പ്രകാരം അതാകാവുന്നതാണ്. അറബിയിലായിരിക്കണം എന്നൊരു നിബന്ധന അവര്‍ക്കില്ല.
🚥
മറുപടി

താഴെ യുള്ള ചോദ്യോത്തരത്തിൽ നിന്നും മനസ്സിലാക്കാം

ചോ: അനറബി ഭാഷയിൽ ഖുതുബി
നിർവ്വഹിക്കൽ അനുവദനീയമാണെന്ന്
ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടു
ന്നുണ്ടല്ലോ?.
മറുപടി: ഇമാം അബൂഹനീഫ(റ) പറ
ഞ്ഞ "ജവാസി'ന്റെ (അനുവദനീയത്തിന്റെ)
വിവക്ഷ വിവരിച്ച് പ്രഗത്ഭ  ഹനഫീ
കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽ ഹയ്യ്
ലക്സ്വീ(റ) എഴുതുന്നു:

والمراد بالجواز هنا هو الجواز في حق الصلوة، بمعنى أنه
يكفي لأداء الشرطية، وتصح بها الصلوة، لا الجواز بمعنی
الإباحة المطلقة، فانه لا شك في أن الخطبة بغير العربية
خلاف الشئة المتوارثة من النبي ء والصحابة رضي الله
عنهم، فيكون مكروها تحريما (عمدة الرعاية حاشية شرح
الوقاية: ۱/ ۲۰۰)|

ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്
കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത്
മതിയാകുമെന്നർത്ഥം.
നിരുപാധികം ഹലാലാണന്ന അ ർ
ത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല.
കാരണം അനറബി ഭാഷയിൽ ഖുതുബ
നിർവ്വഹിക്കുന്നത് നബി സ്വയിൽ നിന്നും
സ്വഹാബത്തിൽ നിന്നും അനന്തരമായി ലഭിച്ച ചര്യക്കെതിരാണന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ളകറാഹത്താകുന്നു. (ഉംദത്തുൽ
ആയ: 1/200)
"ആകാമുന്നഫാഇസ്' എന്ന ഗ്രന്തത്തിൽ അദ്ദേഹം പറയുന്നു:
الكراهة إنما هي لمخالفة السنة، لأن النبي صلي الله عليه وسلم وأصحابه قد خطبو
دائما بالعربية، ولم ينقل أحد منهم أنهم خطوا خطبة
خطبة غير الجمعة بغير العربية (آكام النفائس: ۱۹
ഇവിടെ (തഹ്രീമിന്റെ) കറാഹത്ത്
സുന്നത്തിനോട് എതിരായതിന്റെ പേ
ലാണ്. കാരണം നബി സ്വയും അവിട
ത്തെ അനുചരന്മാരും അറബിയിൽ മാത്ര
മാണ് സ്ഥിരമായി ഖുതുബ നിർവ്വഹി
ട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാ
ഏതെങ്കിലുമൊരു ഖുതുബ അനറബിഭാ
യിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ധരിക
ന്നില്ല. (ആകാമു ന്ന ഫാഇസ് പേ66)

ചുരുക്കത്തിൽ ഖുതുബ പേർഷ്യൻ
ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം
അബൂഹനീഫ(റ) പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല. പ്രത്യുത ഖുതുബയുടെ സാധുതയ്ക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽമാത്രമാണ്.
അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവുംഅനറബിഭാഷയിൽ ഖുതുബ നിർവ്വഹക്കുന്നത് കുറ്റകരം തന്നെയാണ്
🚥🚥🚥🚥🚥🚥🚥
ഒഹാബി പുരോഹിതന്റെ മറ്റൊരു വെടി കാണുക

ശാഫിഈ മദ്ഹബിലാണെങ്കിലും രണ്ടഭിപ്രായങ്ങളില്‍ ഒന്ന് അങ്ങനെ ആകാം എന്നുതന്നെയാണ്

മറുപടി

*ഇതിന്റെ മറുപടി താഴെ പറയുന്ന ചോദ്യോത്തരത്തിൽ നിന്നും മനസ്സിലാക്കാം*

ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച് പരിഭാഷപ്പെടുത്തിക്കൂടേ?.

മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:

هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)
ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)

പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:
وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١
മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട് അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട് തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )
'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു:
ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )

ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )
ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.

ഇമാം നവവി (റ) മിൻഹാജിൽ പറയുന്നത് കാണുക ഖുത്വുബ അറബിയിൽ നിബന്ധനയാണ്
ويشترط كونها   عربية منهاج
، ഇമാം നവവി (റ) റൗളയിൽ പറയുന്നത് കാണുക

ഖുത്വുബ മുഴുവനും അറബിയിലാകൽ നിബന്ധനയുണ്ടോ
അതിൽ രണ്ട് വജ്ഹുകളുണ്ട് '

ശരിയായ അഭിപ്രായം നിബന്ധനയാണ് എന്നതാണ് അപ്പോൾ കഴിയുന്നവർ കൂട്ടത്തിൽ ആരുമില്ലെങ്കിൽ മറ്റു ഭാഷയിൽ നിർവഹിക്കാം എന്നാൽ അറബിഭാഷയിൽ ഖുതുബ നിർവഹിക്കാൻ പടിക്കൽ അവരുടെ മേലിൽ  നിർബന്ധമാണ്
പഠിക്കാൻ സൗകര്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാർ ആവുന്നതാണ് അവർക്ക് ജുമുഅ ഇല്ല
(റൗളത്തു ത്വാലിബീൻ ഇമാംനവവി )
وهل يشترط كون الخطبة كلها بالعربية ؟ وجهان . الصحيح : اشتراطه ، فإن لم يكن فيهم من يحسن العربية ، خطب بغيرها . ويجب أن يتعلم كل واحد منهم‌ الخطبة العربية ، كالعاجز عن التكبير بالعربية . فإن مضت مدة إمكان التعلم ولم يتعلموا ، عصوا كلهم ، ولا جمعة لهم . روضه الطالبين
🚥🚥
*ഇതിൽനിന്നും കുത്വുബ അറബിയിൽ ആകൽ നിർബന്ധമാണ്  എന്നതാണ് ശരിയായ അഭിപ്രായമെന്നും ഇല്ല എന്ന അഭിപ്രായം ശരിയല്ലാത്തതും സ്വീകാര്യമല്ലാത്തതുമായ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ഒരിക്കലും പറ്റാത്ത അഭിപ്രായമാണെന്നും മനസ്സിലാക്കാവുന്നതാണ്*

*ചുരുക്കത്തിൽ ഈ അഭിപ്രായം സ്വഹീഹിന്ന് എതിരെ യുള്ള അഭിപ്രായമാണ്*
*അങ്ങനെ ഉള്ള അഭിപ്രായത്തിന് ഫാസിദ് എന്നാണ് പറയുക ' ഫാസിദ് ആയ അഭിപ്രായം കൊണ്ട്  അമൽ (പ്രവർത്തിക്കൽ)ചെയ്യൽ അനുവദനീയമല്ല എന്ന് ഇമാം നവവി അടക്കമുള്ള എല്ലാ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.*
*തുഹ്ഫയുടെ താഴെ പറയുന്ന വാക്കുകളിൽ നിന്നും എന്നും മനസ്സിലാക്കാം*
وإلا ) يقو . (فالصحيح) هو الذي أعبر به لإشعاره بانتفاء اعتبارات الصحة عن مقابلة وإنه فاسد ولم يعبر بنظيره في الأقوال بل أثبت لنظيره الخفاء وإن القصور في فهمه إنما هو منا نحسب تأدباً مع الإمام الشافعي كما قال ، وفرقاً بين مقام المجتهد المطلق والمقيد فإن قلت أطباقهم هنا على أن التعبير بالصحيح فاض بفساد مقابله يقتضي أن كل ما عبر فيه به لا يسن الخروج من خلافه ، لأن شرط الخروج منه عدم فساده كما صرحوا به ، وقد صرحوا في مسائل عبروا فيها بالصحيح بسن الخروج من الخلاف فيها  تحفة 85
* ശർവാനി വിവരിക്കുന്നതും കാണുക*
: (  فإن الصحيح منه مشعر بفساد مقابله اه شرواني85

*സ്വഹീഹ് എന്ന വാചകത്തിന്റെ അപ്പുറത്തുള്ള അഭിപ്രായം ഫാസി ദായിരിക്കും*
🚥🚥🚥🚥🚥🚥🚥
ഇനി മൗലവിയുടെ മറ്റൊരു ഞൊണ്ടി ന്യായവും മറുപടിയും താഴെ നൽകുന്നു

ചോദ്യം

ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കണമെന്ന് പറയുന്ന ഫിഖ്ഹ് ഗ്രൻഥങ്ങൾ തന്നെ അർകാനുകൾ മാത്രം അറബിയിലായാൽ മതിയെന്ന് പറയുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഹജറുൽ ഹൈതമി(റ) പറയുന്നു:
( ويشترط كونها ) أي الأركان دون ما عداها ( عربية ) للاتباع (تحفة المحتاج في شرح المنهاج:٤٥٠/٢)
ഇത്തിബാഇനുവേണ്ടി ഖുത്വുബ അറബിയാവൽ നിബന്ധനയാണ്. അതായത് അർകാൻ. അർകാൻ അല്ലാത്തതല്ല.(തുഹ്ഫത്തുൽ മുഹ്താജ് : 2/ 450)

മറുപടി:
 ഖുത്വുബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാൻ. നേരത്തെ വിവരിച്ചപ്പോലെ ചുരുങ്ങിയ രൂപത്തിൽ അർകാൻ മാത്രംകൊണ്ടുവന്നാലും അതിനെ ഖുത്വുബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വുബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ ഖുത്വുബ 'അർകാൻ' (മുഖ്യഘടകങ്ങൾ) മാത്രമാണ്. 'അർകാൻ' അല്ലാത്തവയല്ല എന്നാണ്  പ്രസ്തുത പരാമർശത്തിന്റെ താല്പര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമില്ല. ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ 'അർകാൻ' അറബിയിലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;

മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തി' ന് (അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം  അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )

അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.
*അസ് ലം സഖാഫി
പരപ്പനങ്ങാടി*
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

🚥🚥🚥🚥🚥🚥🚥


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg


തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

🚥🚥🚥🚥🚥🚥🚥

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...