Monday, July 1, 2019

യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും● ജുനൈദ് ഖലീല്‍ സഖാഫി 0 COMMENTS
Yukthivadam - Malayalam
കേരളത്തില്‍ യുക്തിവാദ/നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ വിത്ത് പാകിയത് 19, 20 നൂറ്റാണ്ടുകളിലെ ജാതീയതയുടെയും ചാതുര്‍വര്‍ണ്യത്തിന്‍റെയും ഫലപുഷ്ടിയുള്ള മണ്ണിലായിരുന്നു. താഴ്ന്ന ജാതിക്കാരായ ശൂദ്രര്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കാത്ത രൂപത്തിലായിരുന്നു ചാതുര്‍വര്‍ണ്യ നിയമങ്ങളുണ്ടായിരുന്നത്.

കെ. ദാമോദരന്‍ എഴുതുന്നു: ‘സമുദായത്തിലെ ഏറ്റവും താഴ്ന്ന പടിയിലായിരുന്നു ശൂദ്രന്മാര്‍. കന്നുകാലികള്‍, അധ്വാനോപകരണങ്ങള്‍, വീട്ടുസാമഗ്രികള്‍ മുതലായവയെപ്പോലെ തന്നെ അവരും ധനിക വര്‍ഗക്കാരുടെ സ്വകാര്യ സ്വത്തായിട്ടാണ് കണക്കാക്കപ്പെട്ടത്. കഠിനാധ്വാനം ചെയ്ത് ഉയര്‍ന്ന വര്‍ഗക്കാരെ പരിചരിക്കുക എന്നതായിരുന്നു അവരുടെ സ്വധര്‍മം. വേദങ്ങള്‍ പഠിക്കാനോ സ്വത്തു സമ്പാദിക്കാനോ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. വല്ല സ്വത്തും അവരുടെ കയ്യില്‍ പെട്ടുപോയാല്‍ അത് സങ്കോചമന്യേ പിടിച്ചെടുത്തു സ്വന്തമാക്കാന്‍ ബ്രാഹ്മണര്‍ക്ക് അവകാശമുണ്ടായിരുന്നു (ഭാരതീയ ചിന്ത, കെ. ദാമോദരന്‍ പേജ്: 89).


‘വര്‍ണം നോക്കിയാണ് കുറ്റങ്ങളുടെ കാഠിന്യം നിര്‍ണയിക്കേണ്ടത് എന്ന് മനുസ്മൃതി ഊന്നിപ്പറയുന്നു. ഉദാഹരണത്തിന്, ക്ഷത്രിയന്‍ ബ്രാഹ്മണനെ ചീത്ത പറഞ്ഞാല്‍ നൂറു പണം പിഴയടക്കണം. അതേ കുറ്റം വൈശ്യന്‍ ചെയ്താല്‍ നൂറ്റമ്പതോ ഇരുന്നൂറോ പണമാണ് പിഴ. എന്നാല്‍ ബ്രാഹ്മണനെ ചീത്ത പറയുന്ന ശൂദ്രന് കുരടാവുക്കൊണ്ടുള്ള അടിയാണ് ശിക്ഷ. ബ്രാഹ്മണന്‍ ക്ഷത്രിയനെ ആക്ഷേപിച്ചാല്‍ അമ്പതു പണം പിഴ അടക്കണം. ആക്ഷേപിക്കുന്നത് വൈശ്യനെയാണെങ്കില്‍ ഇരുപത്തഞ്ചു പണം കൊടുത്താല്‍ മതി. ശൂദ്രനെയാണെങ്കില്‍ വെറും പന്ത്രണ്ടു പണം. ശൂദ്രന്‍ ബ്രാഹ്മണനെ അപമാനിച്ചാല്‍ അവന്‍റെ നാവു മുറിച്ചുക്കളയണം. താഴ്ന്ന വര്‍ണത്തില്‍ ജനിച്ച ഒരാള്‍ ഉയര്‍ന്ന വര്‍ണത്തില്‍ ജനിച്ചവനെ കയ്യേറ്റം ചെയ്താല്‍ ഏത് അവയവം കൊണ്ടാണോ അത് ചെയ്തത് ആ അവയവം ഛേദിച്ചുകളയണം. കയ്യോ വടിയോ ഓങ്ങിയാല്‍ കൈ മുറിച്ചുകളയണം. ചവിട്ടിയാല്‍ കാല്‍ മുറിച്ചുകളയണം. കുറ്റം ചെയ്യുന്ന ശൂദ്രന്‍റെ അവയവങ്ങള്‍ ഛേദിച്ചുകളയാന്‍ മാത്രമല്ല, അവനെ കൊല്ലാന്‍ പോലും വ്യവസ്ഥയുണ്ടായിരുന്നു. പക്ഷേ, എന്തുതന്നെ കുറ്റം ചെയ്താലും ബ്രാഹ്മണനു വധശിക്ഷയില്ല. കാരണം ഭൂമിയിലെ ദൈവമാണ് ബ്രാഹ്മണന്‍. ശിക്ഷകളുടെ കാഠിന്യം വര്‍ണവ്യവസ്ഥയിലെ വര്‍ഗസംഘര്‍ഷം എത്ര രൂക്ഷമായിരുന്നു എന്നാണ് കാണിക്കുന്നത് (ഭാരതീയ ചിന്ത, കെ. ദാമോദരന്‍ പേ: 90).


മനുഷ്യത്വം മരവിച്ച ചാതുര്‍വര്‍ണ്യത്തിന്‍റെ നേര്‍ചിത്രമാണിത്. പിന്നീട് താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും അവര്‍ക്ക് മാനുഷിക അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും ജാതിവിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ അരങ്ങേറി. ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തയായിരുന്നു നാരായണഗുരു.

യുക്തിവാദികളുടെ പാഠപുസ്തകം, അടിസ്ഥാനഗ്രന്ഥം എന്നീ പേരിലറിയപ്പെടുന്ന ‘യുക്തിദര്‍ശന’ത്തില്‍ കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്‍റെ ചരിത്രം പരാമര്‍ശിച്ച് പുതുപ്പള്ളി രാഘവന്‍, എം പ്രഭ, യു കലാനാഥന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് കാണാം.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തില്‍ 1888-ല്‍ അന്നോളം ബ്രാഹ്മണര്‍ക്കു മാത്രം, അതും ആഢ്യബ്രാഹ്മണര്‍ക്കു മാത്രം അട്ടിപ്പേറായി വിധിച്ചിരുന്ന അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് നാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തി. ‘ജാദിഭേദം മതവിദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരദ്വേന വാഴുന്ന’തിന് ആഹ്വാനം ചെയ്തു. നാരായണ ഗുരുവിന്‍റെ ക്ഷേത്ര പ്രതിഷ്ഠ കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മൂത്തുമുരടിച്ച യാഥാസ്ഥിതികത്വത്തിന്‍റെയും നാരായവേരുകള്‍ക്ക് കത്തിവെക്കുന്ന മഹത്തായ കര്‍മമായിരുന്നു. അദ്ദേഹം അതില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. ജാതിവ്യത്യാസത്തിന്‍റെയും മറ്റു അനാചാരങ്ങളുടെയും നേര്‍ക്ക് അദ്ദേഹം ആഞ്ഞടിച്ചു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നും അന്നത്തെ സ്ഥിതിക്ക് അത്യന്തം വിപ്ലവകരങ്ങളായ ആശയങ്ങള്‍, സന്ദേശങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു (യുക്തിദര്‍ശനം പേ: 763, 764).


ശ്രീനാരായണ ഗുരുവിന്‍റെ പാതയില്‍ നിന്നും ഊര്‍ജം നുകര്‍ന്ന് ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ 1917 മെയ് 29-ാം തിയ്യതി ‘സഹോദര സംഘം’ എന്ന കൂട്ടായ്മ രൂപീകരിച്ചു. ‘മിശ്രഭോജനത്തിലൂടെ സംഘത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഈ സഹോദരസംഘത്തില്‍ നിന്നാണ് കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം പിറവിയെടുത്തത്. യുക്തിദര്‍ശനത്തില്‍ ഇത് രേഖപ്പെടുത്തിയത് കാണാം: ‘ഇതോടടുത്ത കാലത്ത് തന്നെയാണ് ‘സഹോദരനും’ ‘മിതവാദിയും’ ‘കേരള കൗമുദി’യും യഥാക്രമം മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ മൂന്ന് പത്രങ്ങളും സഹോദര സംഘവും ഒത്തുചേര്‍ന്ന് കേരളത്തില്‍ വിചാര വിപ്ലവത്തിന്‍റെ വിത്ത് ശരിക്കും വിതക്കുകതന്നെ ചെയ്തു. അതിന്‍റെ ഫലമോ? സ്വതന്ത്രചിന്ത, നിര്‍ജ്ജാതിത്വം, നിര്‍മതത്വം, നിരീശ്വരത്വം, മിശ്രഭോജനം, മിശ്രവിവാഹം, സ്വതന്ത്ര സമുദായ വാദം എന്നിങ്ങനെ കേരളീയ ജനതയെ ആവേശം കൊള്ളിച്ച പ്രവൃത്യുന്മാരാക്കിയ പുതിയ പുതിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. അതേവിധത്തില്‍ തന്നെ മുള പൊട്ടിയതാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനവും (യുക്തിദര്‍ശനം പേ: 766-767).


ശ്രീനാരായണ ഗുരുവിന്‍റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ആശയത്തിനു പകരം അദ്ദേഹത്തിന്‍റെ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്ന പുതിയ ആശയം പ്രചരിപ്പിച്ചു. മേല്‍പറഞ്ഞ പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു നാസ്തികത പ്രചരിക്കപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് യുക്തിദര്‍ശനം പറയുന്നത് നോക്കൂ: ‘പത്രത്തിലൂടെ ആദ്യം വെളിച്ചം കണ്ട യുക്തിവാദ ലേഖനം എംപി വര്‍ക്കി എഴുതിയ ‘യഥാര്‍ത്ഥ ക്രിസ്തു’ എന്നതാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ചത് ‘സഹോദരന്‍’ പത്രത്തിലായിരുന്നു. ‘സഹോദരന്‍’ ആണ് ആദ്യമായി ലെനിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചതും ലെനിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ വിവരിച്ചതും. എന്നു തന്നെയല്ല, ലോകപ്രശസ്ത അമേരിക്കന്‍ യുക്തിവാദിയായിരുന്ന ഇംഗര്‍ സോളിന്‍റെ ചിത്രവും ജീവചരിത്രവും പ്രസിദ്ധീകരിച്ചതിനു പുറമെ അദ്ദേഹത്തിന്‍റെ ‘മോസ്സസിന്‍റെ തെറ്റുകള്‍’,  ‘നരകം’, ‘ദൈവങ്ങള്‍’ തുടങ്ങിയ ചില ലേഖനങ്ങളും ‘സഹോദരനി’ലൂടെ അന്നു പ്രകാശിതമായി. കുസുമത്തിന്‍റെ ലേഖനങ്ങളും യുക്തിവാദ പ്രസ്ഥാനത്തിന് ഈടുറ്റ സമ്പത്താണ്. ഇന്നും ‘സയന്‍സ് ദശകം’, ‘ആള്‍ദൈവം’, ‘പരിണാമം’, ‘പരിവര്‍ത്തനം’, ‘യുക്തികാല ഓണപ്പാട്ട്, ‘വെളിപാടുകള്‍’, ‘പുരോഹിതജാലം’, ‘ഭാവി’ തുടങ്ങിയ സഹോദരനയ്യപ്പന്‍റെ കവിതകളും ലേഖനങ്ങളും ഒരു കാലത്ത് കേരളത്തിലെങ്ങും യുവജനമാനസങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തവയാണ് (യുക്തിദര്‍ശനം പേ: 767, 768).

കേരളത്തില്‍ യുക്തിവാദ ആശയങ്ങള്‍ പ്രചാരം തുടങ്ങിയപ്പോള്‍ ഇതിനു മാത്രമായി ഒരു പ്രസിദ്ധീകരണം വേണമെന്ന് കേരളത്തിലെ യുക്തിവാദികള്‍ തീരുമാനിച്ചു. ‘അങ്ങനെ കേരളത്തിലെ പ്രമുഖ യുക്തിവാദികള്‍ കോഴിക്കോട്ട് മിതവാദി പത്രാധിപര്‍ സി കൃഷ്ണന്‍റെ വീട്ടില്‍ സമ്മേളിച്ചു. ഈ സമ്മേളനമാണ് കേരളത്തിലെ യുക്തിവാദികളുടെ പ്രഥമ സമ്മേളനം. ഈ സമ്മേളനം ‘യുക്തിവാദി’ എന്നൊരു മാസിക തുടങ്ങുവാന്‍ തീരുമാനിച്ചു. 1107 ധനുവില്‍ (1927 ജനുവരി) മാസിക മിതവാദി പ്രസ്സില്‍ നിന്നും അടിച്ചു പ്രസിദ്ധീകരണം ആരംഭിക്കണമെന്നും കെ രാമവര്‍മ്മ തമ്പാന്‍, കെ അയ്യപ്പന്‍, സിവി കുഞ്ഞുരാമന്‍, സി കൃഷ്ണന്‍, എംസി ജോസഫ് എന്നിവര്‍ മാസികയുടെ പത്രാധിപന്മാരായിരിക്കണമെന്നും നിശ്ചയിച്ചു’ (യുക്തിദര്‍ശനം പേ: 768).


പക്ഷേ, നിശ്ചയിച്ചതനുസരിച്ച് യുക്തിവാദി മാസിക ഇറക്കാന്‍ സാധിച്ചില്ല. 1929 സെപ്തംബറില്‍ കൊച്ചിയിലെ സഹോദരന്‍ പ്രസ്സില്‍ നിന്നായിരുന്നു ‘യുക്തിവാദി’യുടെ പ്രഥമ ലക്കം ഇറങ്ങിയത്. ഏകദേശം 50 വര്‍ഷത്തിലധികം മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ജാതിപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുതുടങ്ങി ഒടുവില്‍ മതനിഷേധത്തിലേക്ക് വഴിതെറ്റിയതാണ് കേരള യുക്തിവാദ പ്രസ്ഥാനങ്ങളെന്നു സാരം.


യുക്തിവാദി സംഘങ്ങള്‍ പിറവിയെടുക്കുന്നു

‘യുക്തിവാദി’ മാസികയുടെ പ്രസിദ്ധീകരണത്തോടെ യുക്തിവാദി സംഘവും നിലവില്‍വന്നു. ആദ്യകാല യുക്തിവാദി സംഘത്തിന്‍റെ പിറവിയെക്കുറിച്ച് യുക്തിദര്‍ശനം വിവരിക്കുന്നത് നോക്കാം: ‘യുക്തിവാദി’യുടെ ആരംഭത്തോട് കൂടിത്തന്നെ 1935 നവംബര്‍ 11-ാം തിയ്യതി കൊച്ചി സംസ്ഥാനത്ത് യുക്തിവാദി സംഘവും റജിസ്റ്റര്‍ ചെയ്തു. ശ്രീ. രാമവര്‍മ്മ തമ്പാന്‍ പ്രസിഡന്‍റും എംസി ജോസഫ് സെക്രട്ടറിയും പനമ്പിള്ളി ഗോവിന്ദമേനോന്‍ ഖജാന്‍ജിയുമായിരുന്നു (യുക്തിദര്‍ശനം പേ: 774).

പക്ഷേ, ഈ സംഘടന അധികം നിലനിന്നില്ല. പ്രവര്‍ത്തനരഹിതമായി അത് ഇല്ലാതായി. എന്നാല്‍ ഒറ്റപ്പെട്ട പല യുക്തിവാദി ഗ്രൂപ്പുകളും പ്രസിദ്ധീകരണങ്ങളും പിറവിയെടുക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചകളും സമ്മേളനങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇടമറുക് ചില യുക്തിവാദി സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. യുക്തിവാദ പ്രചാരണത്തിനായി ‘ഇസ്ക്രാ’ എന്നൊരു മാസികയും അദ്ദേഹം സ്ഥാപിച്ചു. പക്ഷേ, അതും ഇടക്ക്വച്ച് നിര്‍ത്തലാക്കേണ്ടിവന്നു. 1946-ല്‍ അഖില കൊച്ചി മിശ്രവിവാഹ സംഘം എന്ന സംഘടന രൂപീകരിച്ചു. 1958-ല്‍ അതിന്‍റെ പേര് മാറ്റി കേരള മിശ്രവിവാഹ സംഘം എന്നാക്കി.


കേരള യുക്തിവാദി സംഘത്തിന്‍റെ പിറവി

കേരള യുക്തിവാദി സംഘ(KYS)ത്തിന്‍റെ പിറവിയെക്കുറിച്ച് യുക്തിദര്‍ശനം വിവരിക്കുന്നതിങ്ങനെയാണ്: ‘24.12.67-ന് തൃശൂര്‍ റീജനല്‍ തിയ്യേറ്ററില്‍ നടന്ന യുക്തിവാദി സുഹൃദ്സമ്മേളനം കേരള യുക്തിവാദി സംഘം കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയുടെ പ്രസിഡന്‍റായി ശ്രീ. എംസി ജോസഫിനെയും വൈസ് പ്രസിഡന്‍റുമാരായി വിടി ഭട്ടതിരിപ്പാട്, കുറ്റിപ്പുറം കൃഷ്ണപ്പിള്ള എന്നിവരെയും ജനറല്‍ സെക്രട്ടറിയായി കെഎ സുബ്രഹ്മണ്യത്തിനെയും ജോയിന്‍റ് സെക്രട്ടറിമാരായി എവി ജോസ്, പിഎസ് രാമന്‍കുട്ടി എന്നിവരെയും ട്രഷററായി ജോസഫ് കുന്നത്തിനെയും തിരഞ്ഞെടുത്തു. കമ്മിറ്റി മെമ്പര്‍മാരായി മറ്റു ചില പ്രമുഖ യുക്തിവാദികളെയും തിരഞ്ഞെടുക്കുകയുണ്ടായി. പക്ഷേ, ഈ കമ്മിറ്റിക്ക് കാര്യമായൊന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷം 1969 മെയ് 19, 20 തിയ്യതികളില്‍ കോഴിക്കോട്ട് വച്ച് യുക്തിവാദി സംഘത്തിന്‍റെ ഒന്നാം വാര്‍ഷികം നടന്നു. അന്നു എം പ്രഭയെ പ്രസിഡന്‍റായും ഇടമറുകിനെ വൈസ് പ്രസിഡന്‍റായും പിഎസ് രാമന്‍കുട്ടിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അതിനെ തുടര്‍ന്ന് കേരളത്തിന്‍റെ ചില പ്രദേശങ്ങളില്‍ യുക്തിവാദി സംഘത്തിന്‍റെ ശാഖകള്‍ രൂപം കൊള്ളാന്‍ തുടങ്ങി (യുക്തിദര്‍ശനം പേ: 783, 784).

കേരള യുക്തിവാദി സംഘത്തിന്‍റെ രൂപീകരണത്തിന് ശേഷം ഇതേ ആശയത്തില്‍ പല പ്രാദേശിക സംഘടനകളും രംഗത്തുവരികയുണ്ടായി. കോട്ടയം കേന്ദ്രമാക്കി സനല്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ വന്ന റാഷണലിസ്റ്റ് സ്റ്റുഡന്‍റ്സ് ഫോറവും തൃശൂര്‍ കേന്ദ്രമാക്കി ജോണ്‍സണ്‍ ഐരൂര്‍, നാസ്തികന്‍ സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്ന റാഷണലിസ്റ്റ് യൂത്ത് ഫോറവും ഇതിനുദാഹരണങ്ങളാണ്. പക്ഷേ, ഇത്തരം സംഘടനകളെല്ലാം പിന്നീട് നിര്‍ജീവമാവുകയാണുണ്ടായത്.


പിന്നീട് സംഘടനക്കുള്ളില്‍ രൂക്ഷമായ ഭിന്നിപ്പുകള്‍ ഉടലെടുക്കുകയുണ്ടായി. ഇതേക്കുറിച്ച് കേരളത്തിലെ നവനാസ്തികരുടെ വീരപുരുഷന്‍ സി രവിചന്ദ്രന്‍ ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ എന്ന തന്‍റെ പുസ്തകത്തില്‍ തുറന്ന് സമ്മതിക്കുന്നതായി കാണാം: ‘സജീവമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സംഘടനക്കുള്ളില്‍ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്നു. മാര്‍ക്സിസത്തോടുള്ള സമീപനമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. മാര്‍ക്സിസത്തെയും വൈരുദ്ധ്യാഷ്ഠിത ഭൗതികവാദത്തെയും അംഗീകരിക്കുന്നവരും അല്ലാത്തവരുമായി രണ്ട് ചേരികള്‍ സംഘടനയില്‍ ഉണ്ടായിരുന്നു. കേരള യുക്തിവാദി സംഘത്തിന്‍റെ ഔദ്യോഗിക നേതൃത്വത്തില്‍ ബഹുഭൂരിപക്ഷവും മാര്‍ക്സിസത്തെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും അംഗീകരിച്ചപ്പോള്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തു. ഇതിനെ ചൊല്ലി പ്രസിദ്ധീകരണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പരസ്പരം വിമര്‍ശനം പതിവായി. വിമര്‍ശനങ്ങള്‍ പലപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് പോയി’ (വെളിച്ചപ്പാടിന്‍റെ ഭാര്യ. പേ: 214).

യുക്തിവാദി സംഘടനക്കുള്ളിലെ ഭിന്നിപ്പിന്‍റെ ഒരു ഔദ്യോഗിക തുടക്കമായി നമുക്കിതിനെ കണക്കാക്കാം. പിന്നീട് തമ്മില്‍ തല്ലിന്‍റെയും ആദര്‍ശ വൈരുദ്ധ്യങ്ങളുടെയും മാലപ്പടക്കം തന്നെ അവര്‍ക്കിടയില്‍ അരങ്ങേറി. രവിചന്ദ്രന്‍ തന്നെ പറയട്ടെ: ‘മദ്രാസ് കേന്ദ്രമാക്കി 1949-ല്‍ രൂപീകരിച്ച അഖിലേന്ത്യാ സംഘടനയാണ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍. അവിടെ മന്ത്രിയായിരുന്ന എസ് രാമനാഥനായിരുന്നു സംഘടനയുടെ സ്ഥാപകന്‍. കേരള യുക്തിവാദി സംഘം ഈ സംഘടനയില്‍ അംഗമായിരുന്നു. കെവൈഎസിനുള്ളില്‍ ആശയപരമായ ആരോപണ പ്രത്യാരോപണങ്ങളും വ്യക്തിപരമായി സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും ഉണ്ടായതോടെ അവര്‍ കേന്ദ്ര സംഘടനയായ ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷനില്‍ (IRA) നിന്നും അഫിലിയേഷന്‍ പിന്‍വലിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഐആര്‍എയുടെ സംസ്ഥാന ഘടകമായിരുന്നില്ല കേരളാ യുക്തിവാദി സംഘം. എങ്കിലും ദേശീയ നേതൃത്വത്തില്‍ നിന്നും പല കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ കേരളാ യുക്തിവാദി സംഘത്തിന്‍റെ സംസ്ഥാന കമ്മിറ്റി ഏതാണ്ട് ഒന്നടങ്കം എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ 1984-ല്‍ ഐആര്‍എയില്‍ നിന്നും കേരള യുക്തിവാദി സംഘം (കൈവൈഎസ്) പിന്‍മാറി (വെളിച്ചപ്പാടിന്‍റെ ഭാര്യ. പേ: 214, 215).

ഐആര്‍എയില്‍ നിന്നും കൈവൈഎസിന്‍റെ പിന്മാറ്റം മറ്റൊരു ഭിന്നിപ്പിന്‍റെ തുടക്കമായിരുന്നു. രവിചന്ദ്രന്‍ തുടരുന്നു: 1985-ല്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ കൊല്ലത്തുവച്ച് കേരള യുക്തിവാദി സംഘത്തിനു ബദലായി മാര്‍ക്സിസം, മാര്‍ക്സിയന്‍ ഭൗതികവാദം അംഗീകരിക്കാത്ത ഐആര്‍എ സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീനി പട്ടത്താനമായിരുന്നു ജനറല്‍ സെക്രട്ടറി. അബ്ദുല്ല മേപ്പയൂര്‍ പ്രസിഡന്‍റും. പില്‍ക്കാലത്ത് അഖിലേന്ത്യാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ശ്രീനി പട്ടത്താനവും കൂട്ടരും ഐആര്‍എ വിടുകയും 1997-ല്‍ ഭാരതീയ യുക്തിവാദി സംഘം രൂപീകരിക്കുകയും ചെയ്തു (വെളിച്ചപ്പാടിന്‍റെ ഭാര്യ, പേ: 215).


റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ പ്രശസ്ത ഗ്രന്ഥമായ ദിഗോഡ് ഡെല്യൂഷന്‍ (The God Delusion) എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയായ ‘നാസ്തികനായ ദൈവം’ രവിചന്ദ്രന്‍ സി എഴുതുന്നതോടെയാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍, സാംഹാരിസ് ഡാനിയല്‍ തുടങ്ങിയവരുടെ ചിന്തയില്‍ നിന്നുതിര്‍ന്നുവീണ നവനാസ്തികതയുടെ വിത്ത് കേരള മണ്ണിലെത്തുന്നത്. ഈ പുസ്തകം പുറത്തിറങ്ങിയതോടെയാണ് രവിചന്ദ്രന്‍ യുക്തിവാദ പ്രസ്ഥാനങ്ങളോട് ബന്ധപ്പെടാന്‍ തുടങ്ങിയത്. ‘പച്ചക്കുതിര’ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറയുന്നതായി കാണാം: ‘2009 ഒക്ടോബറില്‍ നാസ്തികനായ ദൈവം പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിലെ പ്രമുഖ യുക്തിവാദികളെ നേരിട്ട് പരിചയപ്പെടുന്നത്. പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ കേരളം ചുറ്റാന്‍ തുടങ്ങിയത് 2010 മുതലാണ് (പച്ചക്കുതിര 2018 ഏപ്രില്‍ പേ: 30).

ശാസ്ത്രത്തിന്‍റെ പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ കൂടി ശാസ്ത്ര കണ്ടെത്തലുകള്‍ മാത്രം സ്വീകരിച്ചുള്ള നവനാസ്തികതയുടെ പ്രചാരണം കൂടിയായിരുന്നു രവിചന്ദ്രന്‍ നിര്‍വഹിച്ചിരുന്നത്. കേവലം മതവിമര്‍ശനത്തിന് പുറമെ ശാസ്ത്രവിരുദ്ധമായതിനെ മുഴുവന്‍ എതിര്‍ക്കുക എന്ന പുതിയ ശൈലി രൂപപ്പെട്ടു. യുക്തിവാദികളിലുള്ള ശാസ്ത്രവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തു. യുക്തിവാദികളിലെ ശാസ്ത്ര വിരുദ്ധരെക്കുറിച്ച് രവിചന്ദ്രന്‍ പറയുന്നതിപ്രകാരമാണ്: ‘ശാസ്ത്ര ചിന്തയോട് ആഴത്തില്‍ കലഹിക്കുന്നവര്‍ പോലും അവര്‍ക്കിടയിലുണ്ട്. കളിമണ്‍ ചികിത്സ, ഹോമിയോപ്പതി, പ്രകൃതി ചികിത്സ തുടങ്ങിയ കപട ചികിത്സകളെ പിന്തുണയ്ക്കുന്നവരും അങ്ങിങ്ങുണ്ട്. എന്തിനേറെ, വാക്സിന്‍ വിരുദ്ധരെപോലും അവര്‍ക്കിടയില്‍ കാണാനാവും! (പച്ചക്കുതിര 2108 ഏപ്രില്‍ പേ: 31).

അധികാരമോഹങ്ങളും സംഘടനാ സങ്കുചിതത്വവും കേരള യുക്തിവാദ സംഘത്തിന്‍റെ മറ്റൊരു പിളര്‍പ്പ് കൂടിയുണ്ടാക്കി. ഈ പിളര്‍പ്പ് രവിചന്ദ്രന്‍ വിശദീകരിക്കുന്നതിപ്രകാരമാണ്: ‘2011-ല്‍ കേരള യുക്തിവാദത്തില്‍ പിളര്‍പ്പുണ്ടായി. മലപ്പുറം ജില്ലാ കമ്മറ്റി ഒന്നടങ്കം വിട്ടുപോയി. ഇഎ ജബ്ബാര്‍, മുഹമ്മദ് പാറയ്ക്കല്‍, പ്രൊഫ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ‘യുക്തിവാദി സംഘം’ എന്ന സംഘടന രൂപീകരിച്ചു (വെളിച്ചപ്പാടിന്‍റെ ഭാര്യ പേ: 216).

ഇഎ ജബ്ബാറും രവിചന്ദ്രനും തമ്മില്‍ നടന്ന അഭിമുഖത്തില്‍ ഈ പിളപ്പിനെക്കുറിച്ച് ഇഎ ജബ്ബാര്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: ‘സംഘടന വന്നതിനുശേഷമാണ് സംഘടനാ മൗലികവാദം വരുന്നത്. ആശയപ്രചാരണത്തേക്കാള്‍ സംഘടനയുടെ ചട്ടക്കൂടും അതിന്‍റെ അച്ചടക്കവും അതിന്‍റെ അജണ്ടകളും പ്രധാനമായിത്തീര്‍ന്നു. നിര്‍ഭാഗ്യവശാല്‍ അക്കാലഘട്ടത്തിലാണ് ഞാനും ഈ സംഘടനയിലേക്ക് വരുന്നത്. സംഘടനയ്ക്കകത്ത് വന്നുകഴിഞ്ഞാല്‍ മിക്കവാറും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലല്ല, സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണ് സമയം കളയുന്നത്. അതുകൊണ്ട് വലിയ പ്രയോജനം ഇല്ലായെന്ന് എനിക്ക് അനുഭവങ്ങളിലൂടെ തോന്നി. പലപ്പോഴും ഇത്തരം കമ്മിറ്റികളില്‍ പോയിരുന്നാല്‍ നമുക്കൊന്നും ചര്‍ച്ച ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. ഇത് പോരാ, ആശയം പ്രചരിപ്പിക്കലായിരിക്കണം പ്രധാനം. അതുപോലെ കാലം മാറുന്നതിനനുസരിച്ച് പുതിയ സങ്കേതങ്ങളും രീതികളുമൊക്കെ ആവിഷ്കരിക്കേണ്ടതുണ്ട് എന്ന ആശയങ്ങള്‍ ഞാന്‍ സംഘടനക്കകത്ത് വച്ചിരുന്നു. പക്ഷേ, അതിനോടൊന്നും സംഘടനക്കകത്ത് പലര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. 2012-ലെ സ്വതന്ത്രലോകം ദേശീയ സെമിനാറോടു കൂടി ഞാന്‍ സംഘടനയുമായി ഔപചാരികമായി പിരിഞ്ഞു’ (പച്ചക്കുതിര, 2016 ഡിസംബര്‍ പേ: 27).


എന്നാല്‍ ഈ പിളപ്പിന് കാരണം ഇഎ ജബ്ബാറിന്‍റെ അധികാരമോഹമാണെന്നാണ് കേരള യുക്തിവാദി സംഘം (KYS) പ്രസിഡന്‍റായിരുന്ന യു കലാനാഥന്‍ പറയുന്നത്. 1796 മുതല്‍ ദീര്‍ഘകാലം കൈവൈഎസ് പ്രസിഡന്‍റായിരുന്ന യു കലാനാഥനും സംഘടനയില്‍ നിന്ന് പിരിഞ്ഞുപോവുകയാണുണ്ടായത്. യുക്തിവാദി പ്രസ്ഥാനത്തിന് മാര്‍ക്സിസം വേണോ വേണ്ടയോ എന്നതില്‍ വീണ്ടും അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകളെ എതിര്‍ക്കാനും വേണ്ടി മാര്‍ക്സിസത്തെ അനുകൂലിക്കാത്ത ചില യുക്തിവാദികളുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘടനയായ കേരളാ ഫ്രീ തിങ്കേഴ്സ് ഫോറം (KFTF) നിലവില്‍ വന്നു. യൂട്യൂബ് ചാനലും ഫേസ്ബുക്ക് കൂട്ടായ്മയുമായി മുന്നോട്ടു ഗമിച്ചു. ഡോ. വിശ്വനാഥന്‍, എഎ ജബ്ബാര്‍, രവിചന്ദ്രന്‍ തുടങ്ങിയവര്‍ ഈ ഫോറത്തോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ‘യുക്തിയുഗം’ എന്ന മാസികയും ആരംഭിച്ചു. ഈ കൂട്ടായ്മയുടെ വാര്‍ഷിക സെമിനാറാണ് ‘സ്വതന്ത്രലോകം’. അതിനിടയില്‍ 2013 സ്വതന്ത്രലോകം സെമിനാറില്‍ രവിചന്ദ്രന്‍ വെളിച്ചപ്പാടിന്‍റെ ഭാര്യ എന്ന പ്രസന്‍റേഷന്‍ അവതരിപ്പിച്ചു. പക്ഷേ ഇതില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്നുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് യുക്തിവാദി സംഘത്തിന് ഫെമിനിസം വേണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകള്‍ അണികള്‍ക്കിടയില്‍ നടന്നു. ആ സമയത്ത് തന്‍റെയടുക്കല്‍ തെറ്റ് പറ്റിയെന്ന നിലപാടിലേക്ക് രവിചന്ദ്രന്‍ എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ 2016-ല്‍ തൃശൂരില്‍ വച്ച് ‘വെളിച്ചപ്പാടിന്‍റെ ഭാര്യ Reloaded’ എന്ന് വീണ്ടും അതേ വിഷയം രവിചന്ദ്രന്‍ അവതരിപ്പിച്ചതോടെ സംഘടനയില്‍ പിളര്‍പ്പുണ്ടായി. അങ്ങനെ തന്നെ അനുകൂലിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളിച്ച് 2016 ഒക്ടോബറില്‍ ‘എസ്സന്‍സ് ക്ലബ്’ എന്ന പുതിയ സംഘടന രവിചന്ദ്രന്‍ രൂപീകരിച്ചു. എന്നാല്‍ ഇത്തരം സംഘടനകളിലൊന്നും അദ്ദേഹം മെമ്പറാവുകയോ നേതൃസ്ഥാനം ഏറ്റെടുക്കുകയോ ചെയ്യാതെ തന്‍റെ നിയന്ത്രണത്തിലാക്കുക എന്ന ശൈലിയാണ് സ്വീകരിച്ചത്. ഈ സംഘടനയെ രവിചന്ദ്രന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ‘സജീവന്‍ അന്തിക്കാട്, പ്രശാന്ത് രണ്ടേടത്ത്, പി സുശീല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2013 ഒക്ടോബറില്‍ രൂപംകൊണ്ട ആയിരത്തിലധികം അംഗങ്ങളുള്ള എസ്സെന്‍സ് എന്ന ഹ്യൂമനിസ്റ്റ് സൈബര്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം ശാസ്ത്ര-നാസ്തിക-മാനവികവാദ പ്രചാരണമാണ്. എസ്സന്‍സ് ഫ്രീ തിങ്കേഴ്സ് ഡയറി എന്ന ഓണ്‍ലൈന്‍ മാഗസിന്‍, യൂട്യൂബ് ചാനല്‍, ഓഡിയോ-ബ്രോഡ്കാസ്റ്റിങ് ചാനല്‍ തുടങ്ങിയവയും എസ്സെന്‍സ് നടത്തുന്നു. കൂടാതെ വിവിധ വിഷയങ്ങളില്‍ സംവാദ പരമ്പരകളും (വെളിച്ചപ്പാടിന്‍റെ ഭാര്യ, പേ: 226).

അതിനിടയിലാണ് സംവരണ വിഷയത്തില്‍ രവിചന്ദ്രന്‍ നടത്തിയ പ്രഭാഷണങ്ങള്‍ മറ്റൊരു വിവാദം സൃഷ്ടിച്ചത്. അതില്‍ സംവരണ വിരുദ്ധതയും ദളിത് വിരുദ്ധതയുമുണ്ടെന്ന് പറഞ്ഞ് ഇഎ ജബ്ബാര്‍, ഡോ. വിശ്വനാഥന്‍ തുടങ്ങിയവര്‍ പരസ്യമായി ഇതിനെതിരെ പ്രതികരിച്ചു രംഗത്തുവന്നു. ഈ വിഷയത്തില്‍ രവിചന്ദ്രന് മറുപടി പറഞ്ഞുകൊണ്ട് പ്രശസ്ത ദളിത് ചിന്തകനും യുക്തിവാദിയുമായ സണ്ണി എം കപിക്കാടിന്‍റെ വീഡിയോ പുറത്തിറങ്ങി. ഫ്രീ തിങ്കേഴ്സ് ഫോറം രവിചന്ദ്രന് ചുട്ട മറുപടിയുമായി രംഗത്ത് വന്നു. എന്നാല്‍ തന്‍റെ ആരാധകരെ ഉപയോഗിച്ച് കോപ്പിറൈറ്റ് ക്ലൈം ചെയ്ത് ഈ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്ത് രവിചന്ദ്രന്‍ തിരിച്ചടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തന്‍റെ സംഘടനയായ എസ്സന്‍സിലെ അണികള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടായി. ചോദ്യം ചെയ്തവരെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് എസ്സന്‍സില്‍ ഇരുചേരികള്‍ രൂപപ്പെട്ടു. ഒന്ന് രവിചന്ദ്രനെ ആരാധ്യനായി കാണുന്നവര്‍. മറ്റൊന്ന് രവിചന്ദ്രനെ ഇവ്വിധം അംഗീകരിക്കാത്തവരും. അങ്ങനെ 2018-ല്‍ രവിചന്ദ്രനെ ഫാനായി കാണുന്നവര്‍ എസ്സന്‍സ് ക്ലബ്ബ് വിടുകയും ‘എസ്സന്‍സ് ഗ്ലോബല്‍’ എന്ന പേരില്‍ മറ്റൊരു കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു.

എസ്സന്‍സ് ക്ലബ്ബിന്‍റെ വാര്‍ഷിക പരിപാടിയാണ് ‘എസന്‍ഷ്യ’. പിളര്‍പ്പിനുശേഷം തിരുവനന്തപുരം വിജെടി ഹാളില്‍വച്ച് 2018 ഒക്ടോബല്‍ 18,19 തിയ്യതികളില്‍ ‘എസന്‍ഷ്യ 18’ എസ്സന്‍സ് ക്ലബ്ബുകാര്‍ നടത്തുകയുണ്ടായി. എന്നാല്‍ എസ്സന്‍സ് ക്ലബ്ബില്‍ നിന്നു പിരിഞ്ഞുപോയ രവിചന്ദ്രനും കൂട്ടരും എസ്സന്‍സ് ക്ലബ് എന്ന പേരും രജിസ്റ്റര്‍ നമ്പറും വച്ച് എസ്സന്‍സ് ക്ലബ് വാര്‍ഷിക പരിപാടിയായ ‘എസന്‍ഷ്യ 2018’ എറണാകുളം ടൗണ്‍ഹാലില്‍ വച്ച് ഡിസംബര്‍ 25, 26 തിയ്യതികളില്‍ വേറെ നടത്തിയിരുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ എസ്സന്‍സ് ക്ലബുകള്‍ തങ്ങളുടെ സംഘടനയുടെ പേരും രജിസ്റ്റര്‍ നമ്പറും ഉപയോഗിക്കുന്നതിനെതിരെ രവിചന്ദ്രനെയും കൂട്ടരെയും പ്രതികളാക്കി കേസ് കൊടുക്കുകയും ചെയ്തു. ‘മതം ഉപേക്ഷിക്കൂ, മനുഷ്യരാകൂ’ എന്ന് ഉദ്ഘോഷിക്കുന്ന യുക്തന്മാരുടെ ലജ്ജിപ്പിക്കുന്ന തമ്മില്‍ തല്ലും അധികാരമോഹങ്ങളും കാണുമ്പോള്‍ മതവിമര്‍ശനവും ദൈവിനിഷേധവുമൊക്കെ അഴുക്കുചാലിലെങ്കിലും തിളങ്ങിനില്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.

ബറാഅത്ത് രാവിലെ ആരാധനകള്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ബറാഅത്ത് രാവിലെ ആരാധനകള്‍● അബ്ദുല്‍ അസീസ് സഖാഫി വാളക്കുളം 0 COMMENTS

‘തീര്‍ച്ചയായും നാമതിനെ ഒരനുഗ്രഹീത രാവില്‍ അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കുന്നവനാണ്. യുക്തിപൂര്‍ണമായ ഓരോ കാര്യവും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു’ (ദുഖാന്‍ 34).

മേല്‍ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ) വിവരിച്ചു: ‘ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാവ്  ബറാഅത്ത് രാവാണെന്ന് ഇക്രിമ(റ) അടക്കം നിവധി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു (തഫ്സീര്‍ റാസി).


ഇമാം ഖുര്‍ത്വുബി(റ)ന്‍റെ വിശദീകരണം കാണുക: ‘ഇക്രിമ(റ) പറയുന്നത് ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട അനുഗൃഹീത രാവ് ശഅ്ബാന്‍ പകുതിയുടെ രാവാണെന്നാണ്. പ്രസ്തുത രാവില്‍ ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരില്‍ നിന്ന് വേര്‍തിരിച്ച് ലിസ്റ്റ് തയ്യാറാക്കും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ ആരെല്ലാമെന്ന് നിര്‍ണയിക്കപ്പെടും. ഓരോ വകുപ്പിലും നിര്‍ണയിക്കപ്പെട്ടവരേക്കാള്‍ ഒരാളെ പോലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ല. ഉസ്മാനുബ്നുല്‍ മുഗീറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി(സ്വ) പറഞ്ഞു: ഒരു ശഅ്ബാന്‍ മുതല്‍ അടുത്ത ശഅ്ബാന്‍ വരെയുള്ളവരുടെ ആയുസ്സ് തീരുമാനിക്കപ്പെടും (ഖുര്‍ത്വുബി).

‘യുക്തിപൂര്‍ണമായ കാര്യം’ എന്ന് അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം മനുഷ്യരുടെ ആയുസ്സ്, ഭക്ഷണം, ജയാപചയങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ഇമാം റാസി(റ) വിവരിക്കുന്നു: ‘ആയുസ്സ്, ഭക്ഷണം, വെള്ളം, ജയാപചയങ്ങള്‍’ എന്നിവ ഓരോരുത്തര്‍ക്കും വ്യത്യസ്ത അളവിലായിരിക്കും അല്ലാഹു അനുവദിച്ചത്. ഈ വ്യത്യസ്തതക്ക് പിന്നില്‍ അവന്‍റെ അതിമഹത്തായ ഹിക്മത്താണ്. അതിനാല്‍ ‘ഹകീം’ എന്ന അല്ലാഹുവിന്‍റെ വിശേഷണം ആലങ്കാരികമായി പ്രസ്തുത കാര്യങ്ങള്‍ക്ക് പ്രയോഗിച്ച് ‘അംറുന്‍ ഹകീം’ എന്നു പറഞ്ഞു (റാസി).


ഇമാം റാസി(റ), ഇമാം ഖുര്‍ത്വുബി(റ), ഇസ്മാ ഈലില്‍ ഹിഖീ(റ) തുടങ്ങിയവര്‍ ബറാഅത്ത് രാവിനെ കുറിച്ച് നല്‍കിയ ഒരു വിശദീകരണം കൂടി കാണാം: എല്ലാ വിവരങ്ങളുമടങ്ങിയ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പകര്‍ത്തിയെഴുതല്‍ ബറാഅത്ത് രാവില്‍ തുടങ്ങി ലൈലത്തുല്‍ ഖദ്റില്‍ പൂര്‍ത്തിയാക്കുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്. തുടര്‍ന്ന് ഓരോ വകുപ്പും അതാതിന്‍റെ ചുമതല വഹിക്കുന്ന മലക്കുകളെ ഏല്‍പ്പിക്കും. അതനുസരിച്ച് ഭക്ഷണത്തിന്‍റെ കാര്യം മീക്കാഇലീനെയും ഭൂകമ്പം പോലുള്ളവ ജിബ്രീലിനെയും ആപത്ത് മുസ്വീബത്തുകളുടെ ലിസ്റ്റുകള്‍ അസ്റാഈലിനെയും ഏല്‍പ്പിക്കും.

അറബി മാസം ശഅ്ബാന്‍ 14-ന് അസ്തമിച്ച രാത്രിയെയാണ് ബറാഅത്ത് രാവ് എന്ന് വിളി ക്കുന്നത്. മോചനം എന്നാണ് ബറാഅത്ത് എന്ന പദത്തിനര്‍ത്ഥം. നരകാവകാശികളായ നിരവധിയാളുകള്‍ക്ക് മോചനം ലഭ്യമാകുന്ന രാത്രിയായത് കൊണ്ടാണ് ആ പേര് വന്നത്. ലൈലതുന്‍ മുബാറക, ലൈലതുസ്സ്വക്ക്, ലൈലതുറഹ്മ എന്നീ പേരുകളിലും ഈ രാവ് അറിയപ്പെടുന്നു.


നിരവധി ഹദീസുകളിലൂടെ റസൂല്‍(സ്വ) ബറാഅത്ത് രാവിന്‍റെ ശ്രേഷ്ഠത തെര്യ പ്പെടുത്തുന്നുണ്ട്. അവയില്‍ ചിലത് നമുക്ക് മനസ്സിലാക്കാം: മുആദുബ്നു ജബല്‍(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ‘ശഅ്ബാന്‍ പകുതിയുടെ രാവില്‍ അവിശ്വാസിയും അക്രമിയുമല്ലാത്ത എല്ലാവര്‍ക്കും അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുകയും അവര്‍ക്ക് അവന്‍ പൊറുക്കുകയും ചെയ്യും (ത്വബറാനി).

ആഇശ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ബറാഅത്ത് രാവില്‍ ജിബ്രീല്‍(അ) എന്‍റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു: ‘ഈ രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തോളം ആളുകള്‍ക്ക് അല്ലാഹു നരകമോചനം നല്‍കുന്നതാണ് (ബൈഹഖി). ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിങ്ങള്‍ നിസ്കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (ഇബ്നുമാജ).

ആഇശ(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) ചോദിച്ചു: ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാവിനുള്ള മഹത്ത്വം അറിയാമോ? ബീവി അന്വേഷിച്ചപ്പോള്‍ നബി(സ്വ) വിശദീകരിച്ചു: ‘ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ എല്ലാ മനുഷ്യരെയും നിശ്ചയിക്കുന്നത് ആ രാവിലാണ്. അന്ന് മനുഷ്യരുടെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടും. അവരുടെ ഭക്ഷണം ഇറങ്ങുന്നതും അന്ന് തന്നെയാണ് (മിശ്ക്കാത്ത്).

അഞ്ച് സവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്.

യുക്തി പൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടുന്നു.
ബറാഅത്ത് രാവിലെ ആരാധനാകര്‍മങ്ങള്‍ക്ക് പ്രത്യേക ശ്രേഷ്ഠതകളുണ്ട്.
ആ രാവില്‍ അല്ലാഹു ധാരാളം അനുഗ്രഹം ചൊരിയും.
പ്രത്യേക പാപമോചനം നല്‍കപ്പെടുന്നു.
നബി(സ്വ) പറഞ്ഞു: ജ്യോത്സ്യന്‍, അക്രമി, സ്ഥിരമദ്യപാനി, മാതാപിതാക്കളെ വെറുപ്പി ക്കുന്നവന്‍, സ്ഥിരമായി വ്യഭിചരിക്കുന്നവന്‍ എന്നിവരല്ലാത്ത എല്ലാ വിശ്വാസികള്‍ക്കും ബറാഅത്ത് രാവില്‍ അല്ലാഹു പൊറുത്ത് കൊടുക്കും.

തിരുനബി(സ്വ)ക്ക് ശിപാര്‍ശ പറയാനുള്ള പൂര്‍ണാധികാരം നല്‍കപ്പെട്ടത് ഈ രാവിലാണ്. ശഅ്ബാന്‍ പതിമൂന്നാം രാവില്‍ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അധികാരം നബി(സ്വ) ചോദിച്ചപ്പോള്‍ മൂന്നിലൊന്ന് അല്ലാഹു നല്‍കി. പതിനാലാം രാവില്‍ ചോദിച്ചപ്പോള്‍ മൂന്നില്‍ രണ്ടും നല്‍കി. എന്നാല്‍ പതിനഞ്ചാം രാവില്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ശിപാര്‍ശക്കുള്ള പൂര്‍ണാധികാരം നല്‍കുകയുണ്ടായി (റാസി).
ഇബ്നുതൈമിയ്യ തന്നെ പറയുന്നത് നോക്കൂ: ശഅ്ബാന്‍ പകുതിയുടെ ശ്രേഷ്ഠത വ്യക്തമാക്കുന്ന നിരവധി ഹദീസുകളും ആസാറുക ളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളില്‍ പെട്ട ഒരു വിഭാഗം ആ രാവില്‍ പ്രത്യേകം നിസ്കാരം നിര്‍വഹിച്ചതായും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രസ്തുത രാവില്‍ ആരെങ്കിലും പ്രത്യേക നിസ്കാരം നിര്‍വഹിച്ചാല്‍ അതിന് മുന്‍ഗാമികളുടെ മാതൃകയും തെളിവുമുണ്ട് (ഫതാവാ ഇബ്നു തൈമിയ്യ).

ബറാഅത്ത് രാവിലെ പ്രത്യേക നിസ്കാരത്തിന്‍റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അന്നത്തെ രാത്രിയില്‍ പ്രത്യേക 100 റക്അത്തിനെ കുറിച്ച് ഇമാം ഗസ്സാലി(റ) ഇഹ്യയില്‍ പരാമര്‍ശി ക്കുന്നു. എന്നാല്‍ പ്രസ്തുത നിസ്കാരം ബിദ്അത്താണെന്നാണ് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നത്. ഇബ്നു ഹജര്‍(റ) ഈ അഭിപ്രായാന്തരത്തിലെ തീരുമാനം പറയുന്നത് ഇപ്രകാരം: ‘റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ ഇശാ-മഗ്രിബിനിടയിലെ 12 റക്അത്ത് പ്രത്യേക നിസ്കാരവും ശഅ്ബാന്‍ പതിനഞ്ചാം രാവിലെ 100 റക്അത്ത് നിസ്കാരവും ബിദ്അത്താണെങ്കിലും അവ തടയപ്പെടേണ്ടതല്ലെന്നാണ് ഇബ്നു സ്വലാഹ്(റ)ന്‍റെ ഫത്വയില്‍ നിന്ന് മനസ്സിലാകുന്നത്. നിസ്കരിക്കാനുള്ള പൊതു ഉത്തരവിന്‍റെ കീഴില്‍ അവ രണ്ടും ഉള്‍പ്പെടുമെന്നതാണ് അദ്ദേഹത്തിന്‍റെ തെളിവ് (ഫതാവല്‍ കുബ്റാ).


ശഅ്ബാന്‍ പതിനഞ്ചിന് (ബറാഅത്ത് ദിനം) പകല്‍ നോമ്പെടുക്കല്‍ സുന്നത്താണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാതെ ഇമാം റംലി(റ) വ്യക്തമാക്കിട്ടുണ്ട് (ഫതാവ റംലി).

ബറാഅത്ത് രാവില്‍ ഒരു പ്രാവശ്യം ദുഖാന്‍ സൂറത്തും മൂന്ന് പ്രാവശ്യം യാസീനും പാരായണം ചെയ്യുന്ന പതിവുണ്ട്. സച്ചരിതരായ പൂര്‍വികരില്‍ നിന്ന് പകര്‍ന്നുകിട്ടിയ നല്ല ആചാരമാണിത്. ഒന്നാം യാസീന്‍ ആയുസ്സില്‍ ബറകത്തുണ്ടാവാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ വിശാലതയുണ്ടാവാനും മൂന്നാമത്തേത് മരണവേളയിലെ നല്ല പര്യവസാനത്തിനും വേണ്ടിയാണ്. എന്തു ലക്ഷ്യം വച്ചാണോ യാസീന്‍ പാരായണം ചെയ്യുന്നത് അതു നിറവേറ്റപ്പെടും എന്ന ഹദീസ് ഇതിന് പ്രാമാണികത നല്‍കുന്നു.

അല്ലാമ മുര്‍തളാ സബീദി(റ) പറയുന്നു: ബറാഅത്ത് രാവ് ആരാധനകള്‍കൊണ്ട് സമ്പന്ന മാക്കുക എന്ന ആചാരം സച്ചരിതരായ മുന്‍ ഗാമികളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. അന്ന് മൂന്ന് യാസീന്‍ പാരായണം ചെയ്യുകയും ഓരോന്നിലും ക്രമപ്രകാരം ആയുസ്സിലെ ബറ കത്ത്, ഭക്ഷണത്തിലെ വിശാലത, ശുഭപര്യവസാനം എന്നിവ ലക്ഷ്യമാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും വേണം (ഇത്ഹാഫു സാദത്തില്‍ മുത്തഖീന്‍).

ശഅ്ബാന്‍ പകുതിയുടെ രാവില്‍ ഇശാ-മഗ്രിബിനിടയില്‍ മൂന്ന് യാസീന്‍ തുടരെ പാരായണം ചെയ്യണം. അവയ്ക്കിടയില്‍ മറ്റു സംസാരം പാടില്ല. യാസീന്‍ കൊണ്ട് ആയുസ്സ് വര്‍ധനവ്, ഭക്ഷണ വിശാലത, വിജയികളില്‍ ഉള്‍പ്പെടുക എന്നിവ യഥാക്രമം ലക്ഷ്യംവെക്കണം (നിഹായത്തുല്‍ അമല്‍).

ഏതൊരു സമയത്തിനും ശ്രേഷ്ഠത ലഭിക്കുന്നത് ആ സമയം ഉള്‍ക്കൊള്ളുന്ന മഹത്തായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. വിശുദ്ധ റമളാന്‍ മാസങ്ങളുടെ നേതാവായത് അതില്‍ ഖുര്‍ആന്‍, അവതരിച്ചതിനാലാണ്. ആദം നബി(അ)ന്‍റെ ജന്മദിനം വെള്ളിയാഴ്ചയായതിനാല്‍ വെള്ളി ദിവസങ്ങളുടെ നേതാവായി. അതുപോലെ ബറാഅത്ത് രാവിന് ആ ശ്രേഷ്ഠത ലഭിച്ചതും അന്ന് സംഭവിച്ച മഹത്തായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. തിരുനബി(സ്വ) ഹിജ്റക്ക് ശേഷം 17 മാസക്കാലം നിസ്കരിച്ചത് ബൈത്തുല്‍ മുഖദ്ദസിലേക്കു തിരിഞ്ഞായിരുന്നു. എന്നാല്‍ ഇബ്റാഹീം നബി(അ)ന്‍റെ ഖിബ്ലയായ കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്കരിക്കലായിരുന്നു തിരുനബി(സ്വ)യുടെ ആഗ്രഹം. ഏറെക്കാലത്തെ പ്രവാചകാഭിലാഷം പൂവണിയിച്ചുകൊണ്ട് സൂറത്തുല്‍ ബഖറയുടെ 144-ാം ആയത്ത് ഇറങ്ങി ഖിബ്ല മാറ്റം സാധ്യമായത് ശഅ്ബാന്‍ പതിനഞ്ചിനായിരുന്നു. തിരുനബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ ആജ്ഞാപിക്കുന്ന സൂറത്ത് അഹ്സാബിലെ 56-ാം ആയത്ത് ഇറങ്ങുന്നതും അന്നേ ദിവസം തന്നെയാണ്. അപ്പോള്‍ ആ ദിനത്തിന്‍റെ രാവിനും പകലിനും ശ്രേഷ്ഠത ലഭിക്കുമെന്നത് തീര്‍ച്ചയാണല്ലോ.

ശഅ്ബാന്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ മാസമാണ്. ശഅ്ബാനിലെ അധിക ദിവസവും അവിടുന്ന് നോമ്പെടുക്കാറുണ്ടായിരുന്നു. നിര്‍ബന്ധമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടവരുമോ എന്ന ശങ്കയാണ് ശഅ്ബാന്‍  മുഴുവനായും തിരുനബി(സ്വ) നോമ്പനുഷ്ഠിക്കാതിരിക്കാനുള്ള കാരണം. റമളാന്‍ കഴിഞ്ഞാല്‍ നോമ്പെടുക്കാന്‍ ഏറ്റവും ഉത്തമമായ മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളാണ്. ശഅ്ബാന്‍ പൂര്‍ണമായും നോമ്പെടുക്കല്‍ പ്രത്യേകം സുന്നത്താണ് (ശര്‍വാനി).

Sunday, June 30, 2019

വാഹാബികളുടെ 100 ബിദ്അത്തുകൾ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



നൂറ് ബിദ്അത്തുകളും നരകത്തിലെത്തിയ വഹാബിയും
🚫🚨🚫🚨🚫🚨🚫🚨🚫🚨🚫
എന്തെല്ലാമാണ് ബിദ്അത്തുകൾ ?
🚫🚨🚫🚨🚫🚨🚫🚨🚫🚨🚫
📜നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത് ആകുന്നു..എല്ലാ ബിദ്അതുകളും വഴി കേടാണ്‍..വഴി കേടുകള്‍ ഒക്കെ നരകത്തിലേക്ക് ആണ്‍ " മുഹമ്മദ്‌ നബി (സ) (ബുഖാരി, മുസ്ലിം , അബൂദാവൂദ്)📜
"كل بدعة ضلالة، وكل ضلالة في النار"
*വഹ്ഹാബികളിലെ പുത്തൻ വാദങ്ങൾ...*
1.. നിസ്കാരത്തിലെ നിയ്യത്ത് ആവിശ്യമില്ല  എന്ത് എന്ത് ചെയ്യുന്നുവോ അത് മനപ്പൂർവം ആയിരിക്കണം  എന്നു മാത്രം (കർമ ശാസ്ത്രം പേജ് 12.വഹ്ഹാബി പുസ്തകം )
2.കൈ കെട്ടൽ നെഞ്ചിൽ
(മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്രവിസകലനം  സലാംസുല്ലമി pege 15)
3.സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധം
(അൽ മുർഷിദ്  പുസ്തകം 2 pege 139)
4.സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത്  
(സല്സബീൽ പുസ്തകം 7.ലക്കം 9)
5.ഖുനൂത് ഓതുന്നതിനേക്കാൾ നല്ലത് വെഭിചാരമാണ് (ബാലുശ്ശേരി )
6. നിസ്കാര ഫർള്  പത്തര
(കർമ ശാസ്ത്രം 1983.പേജ് 33)
7.നിസ്കാര ഫർള്  ഒമ്പത് (കർമ ശാസ്ത്രം 1985.പേജ്. 28)
8.കോണകം ഉടുത്ത് പള്ളിയിൽ പോകാം (മുസ്ലിം സ്ത്രീകൾക്  അവകാശം ഉണ്ടോ M C C മൗലവി 1952 പേജ് 58)
9.അല്പം ബീജം പോയാൽ കുളിക്കേണ്ടതില്ല
( ജിഹാദ് 88.Pege 19)
10.ഖുർആനിൽ ഉണ്ടായിട്ട് കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല  
( ആധുനിക വഹ്ഹാബികൾ )
11.ഹദീസിൽ ഉണ്ടായിട്ടു കാര്യം ഇല്ല റസൂലോ സഹാബത്തോ ചെയ്യണം ഇല്ല എങ്കിൽ ചെയ്യാൻ പാടില്ല
( ആധുനിക വഹ്ഹാബികൾ )
12. ഉസ്മാൻ (റ )ഉണ്ടാക്കിയ വെള്ളിയാഴ്ച വാങ്ക് ബിദ്അത് (ഇസ്‌ലാം കര്മാനുഷ്ട്ടാന ങ്ങൾ  1997 പേജ് 434)
13. തറാവീഹ് നിസ്കാരം എട്ട്
(ചിലന്തി വല  ലെ കു ലേഖ 1982..പേജ് 2)
14. തറാവീഹ്  നിസ്കാരം 11
(വഹ്ഹാബി അമലിയ്യാത്ത് 1975 ജൂലായ് pege 31.32)
തറാവീഹ് എന്ന നിസ്കാരമേ ഇല്ല (ഇസ്‌ലാമിക് കർമ ശാശ്ത്രം 1985.പജ് 32.33)
15. നബി (സ ) സാദാരണക്കാരൻ
(ശബാബ്  88. ഫെബ്രവരി 12)
16. നബി (സ )തെറ്റ് ചെയ്ത ആൾ (സല്സബീൽ പുസ്തകം 1 പേജ് 3)
17. നബി (സ )ക്കു  സാദാരണ കേൾവി മാത്രമേ ഉള്ളോ
(ശബാബ്  88. ഫെബ്രവരി 12)
18. നബി (സ )ക് സാദാരണ കാഴ്ച ഉള്ളൂ
(ശബാബ്  88. ഫെബ്രവരി 12)
19. സഹാബത്തു ദീനിൽ തെളിവല്ല
(ജുമഅ ഖുതുബ മദ്ഹബുകളിൽ  പേജ് 84)
20. നബിദിനം ബിദ്അത്
(സല്സബീൽ 1977.പേജ് 2)
21. നബിദിനത്തിൽ മദ്ഹു പറയൽ (നബി പൊരുത്തം ആഗ്രഹിച്ചു മൗലിദ് ഓതൽ )ബിദ്അത് കാഫിറാകും
(സല്സബീൽ 1971 പേജ് 44)
22. നബിദിനത്തിൽ ഖുർആൻ ഓതൽ ബിദ്അത് (സല്സബീൽ 1980 പേജ് 30)
23. നബിദിനത്തിൽ ഭക്ഷണം സദഖ ചെയ്യൽ ബിദ്അത്
(സല്സബീൽ 1980 പേജ് 30)
24. തല മറക്കൽ സുന്നത്തില്ല മുസ്ലിം കളിലെ അനാചാരങ്ങൾ 1998.പേജ് 46.47)
25. കൂട്ട് പ്രാത്ഥന പാടില്ല എന്ന ബിദ്അത്
(സമ്പൂർണ നിസ്കാര ക്രമം 1982.Pege 67)
26. മയ്യത്തിന്  വേണ്ടി ദാന ധർമം ചെയ്യരുത് (ചാവടിയന്തിരം പേജ് 31)
26. കറാമതു നിഷേധിക്കുന്നു
(വിശ്വ ദർശനം 1995.പേജ് 577)
27. സുബ്ഹി വാങ്ക് കൊടുത്താലും പാത്രത്തിൽ ഉള്ളത് തീരും വരെ തിന്നാം
(ചിലന്തി വല 1982 പേജ് 2)
28. മാസം കാണാതെ നോമ്പ് നോല്‌കാം
(Shabab 1993 Pege 5
29. നിസ്കാരം ക ളാ ഹു  വീട്ടേണ്ടതില്ല ( ഇസ്‌ലാം മതത്തിലെ മൂല സിദ്ധാന്തങ്ങൾ പേജ് 47 ഉമർ മൗലവി )
30. ഖുഹ്യ സ്ഥാനം തൊട്ടാൽ വുളു മുറിയില്ല (ഹദീസ് ദുര്ബലതയും വ്യാഖ്യാനങ്ങളും. 1993/Pege 32.സുല്ലമി )
31. അല്ലാഹുവിനു ഇടതു കയ്യുണ്ട് (അതൗഹീദ്  Pege124)
32. അല്ലാഹുവിന് ഇടത് കൈ ഇല്ല  രണ്ടും വലത്താണ് (അഹ്ലു സുന്നത്തി വൽ ജമാഅ പേജ് 25)
33. അല്ലാഹുവിന്  കണ്ണ് മൂക്ക് കണങ്കാൽ മുഖം  ഉണ്ട് (അൽമനാർ 2004ഡിസംബർ )
34. അള്ളാഹു ഒരു ഭാഗം ഇല്ലാത്തവൻ (അഹ്‌ലുസുന്ന പേജ് 25)
35. അല്ലാഹുവിന്റെ വലത്തേ കയ്യിൽ ആകാശം (അതൗഹീദ് പേജ് 124)
36. അല്ലാഹുവിന്റ ഇടത്തു കയ്യിൽ ഭൂമി ((അതൗഹീദ് പേജ് 124)
37. അല്ലാഹുന്റെ മുഖം അല്ലാത്തത് ഒക്കെ നശിച്ചു പോകും (M.M അക്‌ബർ )
38. മരണപ്പെട്ടവർ കേൾക്കുകില്ല
39. മരണപ്പെട്ടവർ അറിയില്ല
40. മരണപ്പെട്ടർ ഉത്തരം ചെയ്യില്ല
41. റസൂലിനോട് സലാം പറഞ്ഞാൽ റസൂൽ അറിയില്ല
42. റസൂലിനോട് സലാം പറഞ്ഞാൽ മടക്കി ഉത്തരം ചെയ്യില്ല
43. അബൗതിക മാർഘത്തിൽ സഹായം പ്രതീക്ഷികൾ ശിർക്
കാര്യാ കാരണ ബന്ധത്തിന് അപ്പുറം ഉള്ളത് ചോദിക്കൽ ശിർക്
44. മരണപെട്ടവരോട് സഹായം  ചോദിക്കൽ ശിർക്
45. ജീവിച്ചിരിക്കുന്നവരോട്  ദുആ ചെയ്യാം
46. ജീവിച്ചിരിക്കുന്നവർക് സ്വന്തം കഴിവുണ്ട്
47. ഇയ്യാക നാസ്തഹീൻ  എന്ന വിശ്വാസത്തിൽ ജീവിച്ചിരിക്കുന്ന ആരോട് സഹായം തേടിയാലും ശിർക്കില്ല
48. മക്ക മുശ്രിക്കുകൾ ശിർക് ചെയ്തിട്ടില്ല
49. മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവർ ആണ്
50. മക്കാ മുശ്രിക്കുകൾ അല്ലാഹുവിനു ഇബാദത് എടുത്തിട്ടുണ്ട്
51. സുന്നികൾ മുശ്രിക്കാണ് (സല്സബീൽ 1974 പേജ് 9 ആഗസ്ത് 20)
52. സുന്നികൾ കാഫിർ ആണ് (സല്സബീൽ പുസ്തകം 1ലക്കം  4)
53. ശിർക് ചെയ്യുന്ന വരെ തുടർന്ന് നിസ്കരിക്കാം
54. ശിർക് ചെയ്യുന്നവർ അറുത്ത ത്  ഭക്ഷിക്കാം
55. ശിർക് ചെയ്യുന്നവരെ തുടർന്ന് നിസ്കരിക്കാം
56. ശിർക് ചെയ്യുന്നവരുടെ മയ്യത്ത് നിസ്കരിക്കാം
57.പിൻ ദ്വാരത്തിൽ കൂടി കാറ്റ് പോയാൽ വുളു മുറിയണം എങ്കിൽ നാറ്റം വേണം
58.പിൻ ദ്വാരത്തിൽ കൂടി കാറ്റ് പോയാൽ വുളു മുറിയണം എങ്കിൽ പൊട്ടി തെറി ക്കണം
59.നായ നജസ് അല്ല
60.മനോഹരം ചെയ്ത ശേഷം തുണിയിൽ മൂത്രം ആയാൽ നജസ് അല്ല
61.ഔറത് മറക്കൽ നിസ്കാരത്തിൽ ശർ ത്ത്  അല്ല
62.മറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു തെളിവില്ല
63.കരുതി കൂട്ടി കളാ ഹു  ആക്കിയ നിസ്കാരം നിസ്കരിക്കാൻ ഹറാം
64.നിസ്കാരത്തിൽ ഉള്ള അനിര്ണിത വാചകങ്ങൾ അനറബി ഭാഷയിൽ ആക്കാം
65.സുജൂദിൽ അവനവന്റെ ഭാഷയിൽ പ്രാർത്ഥിക്കാം
66.ഖുതുബ തിരിയുന്ന ഭാഷയിൽ ആവാം
67.ഖുതുബക് ശർത്തും ഫർളും ഇല്ല
68.ഖുതുബ ജുമുഅ നിസ്കാരത്തിൽ  പെട്ടതല്ല
69.പെരുന്നാളിന് ഒരു ഖുതുബ മതി
70.ഹിന്തുക്കൾക് സകാത് കൊടുക്കാം
71.ലോകത്തുള്ള എല്ലാസാദനകൾക്കും സകാത് നിർബന്ധം
72.ഫിത്ർ സകാത് പണമായി കൊടുക്കാം
73.നോമ്പിന്  നിയ്യത്ത് വേണ്ട
74.ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നോമ്പ് മുറിയില്ല
75.സൂര്യോ ദയം മുതൽ ആണ് നോമ്പ് ആരംഭിക്കുന്നത്
76.നാലാലൊരു മദ്ഹബ് സ്വീകരിച്ചാൽ കാഫിർ
77.മലക്കുകൾ എന്നാൽ കാളവണ്ടി എന്നാണു
78.50.യാസീൻ ഓതുക എന്നത് 50രൂപ കൊടുക്കു  പോലെ യാണ്
79.അള്ളാഹു പറഞ്ഞാലേ ഒരാൾ വലിയ്യാണെന്നു അംഗീകരിക്കാൻ പറ്റൂ
80.വഫാത്തായ റസൂൽ സുബാ ർഷ ചെയ്യും എന്നു വിശ്വസിക്കാൻ പാടില്ല
81.സലാത്ത് കൂട്ടമായി ചൊല്ലാൻ പാടില്ല
82.ദിക്ർ മജ്ലിസ് ഉണ്ടാക്കാൻ പാടില്ല
83.ശുഹദാക്കളുടെ പേര് കേൾക്കുമ്പോൾ  റളിയള്ളാഹു അന്ഹു എന്നു പറയരുത്
84.ഔലിയാക്കളെ പേര് കേൾക്കുമ്പോൾ റളിയള്ളാഹു അന്ഹു എന്നു പറയരുത്
85.വുളൂഹിന്റെ ശർ ത്ത്  4
86. വുളൂഹിന്റെ ശർ ത്ത്  2
87.ചേലാ കർമം ചെയ്യാൻ പാടില്ല
88.സ്ത്രീ കല്ക് സ്വപ്ന സ്കലനം ഉണ്ടായാൽ കുളിക്കേണ്ടതില്ല
89.സ്ത്രീകൾക് ആർത്തവരക്തം  7 ദിവസം മതി
90.സ്ത്രീകൾക് പ്രസവ
രക്തം  40 ദിവസം വരെ
91.അന്യ സ്ത്രീകളെ ബൈക്കി ൽ കൊണ്ട് പോകാം
92.അന്യ സ്ത്രീ പുരുഷന്മാർ ഒരു രാത്രിയും പകലും ദീർഘ യാത്ര അനുവദിനീയമാണ്
93. മൂന്ന് തലക്കും ചൊല്ലി എന്നു പറഞ്ഞാൽ ഒരു തലാഖ് ആകുകയുള്ളു
94. എല്ലാ പ്രവാചകൻ മാരും സാദാരണ മനുഷ്യർ
95. ഹജ്ജിന്റെയും ഉംറയുടെയും അവസരത്തിൽ നബി  (സ )യുടെ ഖബർ സിയാറത് ചെയ്യൽ ശിർക് (സല്സബീൽ 1989 ഒക്ടോബർ 4 പേജ് 50)
96. പെരുന്നാളും ജുമുഅ യും ഒരുമിച്ചു വന്നാൽ ജുമുഅ ഒഴിവാക്കാം
97. നബിയുടെ ആസാറുകൾക് ബർക്കത്തില്ല
98. ജം ഹും  ഖസ്‌റും ആക്കാൻ യാത്ര ദൂരം പരിധി നിക്ഷയിച്ചില്ല
99. ഭാര്യയുമായി സംയോഗം ചെയ്‌താൽ സ്കലനം നടന്നില്ല എങ്കിൽ കുളിക്കേണ്ടതില്ല (ഇസ്ലാമിക അനുഷ്ട്ടാന കർമങ്ങൾ 1996 പേജ് 566)
100. തറാവീഹ് തഹജ്ജുദ് വിത്ർ  ഇതെല്ലാം ഒരു നിസ്കാരം തന്നെയാണ്( ഇസ്ലാമിക കർമ ശാത്രം പേജ്  32.33.1985)
*പുത്തൻ വാദങ്ങൾ അവസാനിക്കുന്നില്ല  ഇനിയും വന്നു കൊണ്ടേ ഇരിക്കും..*

ഇസ്തിഗാസ 'റാസി ഇമാം പറഞ്ഞത് اشتعال كثير

🔷🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ശിർക്ക്, സംശയ നിവാരണം

മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ച ആയത്തുകൾ വിശദീകരിക്കുന്നിടത്ത് മുഫസ്സിറുകൾ  നടത്തുന്ന ചില പ്രയോഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തവസ്സുലും ഇസ്തിഗാസയും നടത്തുന്ന സുന്നികളുടെ കാര്യമാണ് മുഫസ്സിറുകൾ പറയുന്നതെന്ന് പുത്തനാഷയക്കാർ ജല്പിക്കാറുണ്ട്. അത്തരം ഉദ്ദരണികളുടെ ശരിയായ വിശദീകരണങ്ങൾ എന്താണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാക്കാം:
 വിഗ്രഹാരധനയിക്ക് മുശ്രിക്കുകൾ പറഞ്ഞിരുന്ന ന്യായം വിശദീകരിച്ച് ഇമാം റാസി(റ)  എഴുതുന്നു:

/                                         

ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)

ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്ബിയാക്കളുടെയും നേതാക്കളുടെയും രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതുകൊണ്ട്ജോലിയായാൽ ആ നേതാക്കന്മാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം ധാരാളം സൃഷ്ടികൾ നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപ്രതരാണ്.അവരുടെ ഖബറുകളെ ആധരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)

ചോദ്യം ഒന്ന് :

ശുപാർശ പ്രതീക്ഷിച്ച് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്റുകളെ ആദരിക്കുന്നത് ശിർക്കാണ്‌ എന്നല്ലേ ഇമാം റാസി(റ) പറയുന്നത്?.

മറുവടി: ഒരിക്കലുമല്ല. മറിച്ച് പ്രസ്തുത ഉദ്ദരണിയിൽ നിന്ന് ചോദ്യത്തിൽ പറഞ്ഞ ആശയം കണ്ടെത്തുന്നത് ഇനിപ്പറയുന്ന പ്രമാണങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല.

1- മേൽ ഉദ്ദരണിയിൽ പറഞ്ഞ ശുപാർശയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദമോ നിര്ദ്ദേശമോ വേണ്ടുകയോ കൂടാതെ നേതാക്കന്മാർ നടത്തുമെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന ശുപാർശയാണ്. കാരണം മേൽ വിശദീകരണം ഇമാം റാസി(റ) നൽകുന്നത് യൂനുസ് സൂറത്തിലെ 18-ആം വചനത്തിനാണ്. അതിങ്ങനെ:
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ(يونس: ١٨)

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു.

ഈ ആയത്തിൽ പറഞ്ഞ ശുപാര്ഷയുടെ വിവക്ഷ അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയാണെന്ന്  ഇമാം റാസി(റ) തന്നെ വിശദീകരിച്ചതാണ്. അദ്ദേഹം പറയുന്നു:
http://sunnisonkal.blogspot.in/                                                           Moosa Sonkal
( من ذا الذي ) استفهام معناه الإنكار والنفي ، أي لا يشفع عنده أحد إلا بأمره ، وذلك أن المشركين كانوا يزعمون أن الأصنام تشفع لهم ، وقد أخبر الله تعالى عنهم بأنهم يقولون : ( ما نعبدهم إلا ليقربونا إلى الله زلفى ) [الزمر : 3] وقولهم : ( هؤلاء شفعاؤنا عند الله ) [يونس : 18] ثم بين تعالى أنهم لا يجدون هذا المطلوب ، فقال : ( ويعبدون من دون الله ما لا يضرهم ولا ينفعهم ) [يونس : 18] فأخبر الله تعالى أنه لا شفاعة عنده لأحد إلا من استثناه الله تعالى بقوله : ( إلا بإذنه ) ونظيره قوله تعالى : ( يوم يقوم الروح والملائكة صفا لا يتكلمون إلا من أذن له الرحمن وقال صوابا ) [النبأ : 38] . (تفسير لكير: ٤٤٨/٣).

"ആരുണ്ട്" എന്ന ചോദ്യം നിഷേദത്തെ കാണിക്കാനുള്ളതാണ്‌. അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ അവന്റെ അടുക്കൽ ഒരാളും ശുപാർശ പറയുകയില്ലെന്നർത്ഥം. അങ്ങനെ അള്ളാഹു ചോദിക്കാൻ കാരണം തങ്ങളുടെ വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുത്ത് തങ്ങള്ക്കുവേണ്ടി ശുപാർശ പറയുമെന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നു. "വിഗ്രഹങ്ങള്ക്ക് ഞങ്ങൾ ആരാധിക്കുന്നത് അവ അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമാണ്" എന്നും "ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാണ്" എന്ന് മുശ്രിക്കുകൾ വാദിച്ചിരുന്നതായി അള്ളാഹു തന്നെ പറയുന്നുണ്ട്. പിന്നീട് "അവർക്ക്  ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കൾക്ക് അവർ ആരാധിക്കുന്നു " എന്ന പ്രസ്താവനയിലൂടെ ഈ ലക്‌ഷ്യം നേടാൻ അവർക്ക് സാധിക്കുകയില്ലെന്ന് അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുവാദം കൂടാതെ" എന്നത് കൊണ്ട് അല്ലാഹു മാറ്റി നിർത്തിയവരല്ലാതെ ഒരാളും അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയുകയില്ലെന്നു അല്ലാഹു പ്രഖ്യാപിക്കുന്നു. ഇതോടെ തതുല്യമായൊരു വചനം ഇനി പറയുന്നതാണ്: "റൂഹും മലക്കുകളും അണിയായിനില്ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമാല്ലാതെ അന്ന് സംസാരിക്കുകയില്ല".(നബഅ: 38) (റാസി: 3/448).
http://sunnisonkal.blogspot.in/                                                           Moosa Sonkal
അപ്പോൾ യൂനുസ് സൂറത്തിലെ പതിനെട്ടാം വചനത്തിൽ പറഞ്ഞ "ഇവര(ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങള്ക്കുള്ള ശുപാര്ഷകരാണ്" എന്നാ മുശ്രിക്കുകളെ വാദത്തെയാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെയടുക്കൽ ശുപാർശ പറയാനാരുണ്ട്?" എന്നാ ചോദ്യത്തിലൂടെ അല്ലാഹു ഖണ്ഡിച്ചതെന്നാണ് ഇമാം റാസി(റ) വ്യക്തമാക്കിയത്. അതിനാൽ അതോടു തതുല്യമാണെന്ന് ഇമാം റാസി(റ) പറഞ്ഞ വിഷയത്തിലുള്ള ശുപാർശയുടെ വിവക്ഷയും അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശ തന്നേയാവണം. കാരണം അല്ലാഹുവിന്റെ അനുവാദത്തോടുകൂടിയുള്ള ശുപാർശയിലാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. അതിനെ മുശ്രിക്കുകൾ വിശ്വസിച്ചിരുന്ന, അല്ലാഹുവിന്റെ അനുവാദം കൂടാതെയുള്ള ശുപാർശയോടു തത്തുല്യമായ ഒന്നായി കാണാൻ പറ്റില്ലല്ലോ. അതിനാൽ "ധാരാളം പടപ്പുകൾ" എന്നാ ഇമാം റാസി(റ) യുടെ പരമാർഷത്തിന്റെ വിവക്ഷ സുന്നികളല്ല. പ്രത്യുത വിളക്കുക്കൾ കത്തിച്ചും പൂക്കള വിതറിയും അല്ലാഹുവിന്റെ അനുമതി കൂടാതെയുള്ള ശുപാർശ പ്രതീക്ഷിച്ച് നേതാക്കന്മാരുടെ ഖബറുകൾ ആദരിക്കുന്ന മുശ്രിക്കുകളാണ്. ഇത്തരം സംഗതികൾ കേരളത്തിലും കാണാമല്ലോ.

2- ശുഹദാക്കളുടെ ഖബറുകൾ ജനങ്ങൾ സന്ദർശിക്കുന്നതും അവയെ അവർ ആദരിക്കുന്നതും  ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായാണ് ഇമാം റാസി(റ) അവതരിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു.

وسادسها: أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)

ആറാമത്തെ തെളിവ്: നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. അത് ചില രൂപത്തിലൂടെ നാം പറഞ്ഞതിന് രേഖയാണ്.(റാസി 2/443) .
http://sunnisonkal.blogspot.in/                                                           Moosa Sonkal
     അപ്പോൾ ശുഹദാക്കളുടെ ഖബറുകളെ ആദരിക്കുന്നത് വിഗ്രഹങ്ങളെ ആദരിക്കുന്നത് പോലെയല്ല ഇമാം റാസി(റ) കാണുന്നതെന്ന് മേല ഇബാറത്തിൽ നിന്ന് വ്യക്തമാണ്. ആയിരുന്നുവെങ്കിൽ ശുഹദാക്കൾ മരണശേഷം ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായി ഇമാം റാസി(റ) അതെടുത്ത് പറയുകയില്ലല്ലോ. അതിനാൽ നാം ഈ സുന്നി സോന്കാൽ ബി ലോഗ്സിലൂടെ ചര്ച്ച ചെയ്യുന്ന ഇബാറത്തിലും ഇമാം റാസി(റ) യുടെ പരമാർഷം മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളുടെ ഖബറുകളെ ആദരിക്കുന്നതിനെകുറിച്ചാണെന്ന്  വെക്കാൻ തരമില്ല.

3- "താങ്കൾക്ക് താങ്കളുടെ കീർത്തി നാം ഉയർത്തിത്തരുകയും ചെയ്തിരിക്കുന്നു". എന്ന് നബി(സ) യോട് അല്ലാഹു പറഞ്ഞതിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:
http://sunnisonkal.blogspot.in/                                                           Moosa Sonkal
بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة . (رازي: ٦/٣٢)
http://sunnisonkal.blogspot.in/                                                           Moosa Sonkal
എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്കു സേവനം ചെയ്യാനായി എത്തിച്ചേരുന്നു.വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ്ക്കു സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൽ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു. അവർ അങ്ങയുടെ ശുപാർശ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു. (റാസി: 32/6)

അപ്പോൾ മേൽ ഉദ്ദരണിയിൽ പരമാർഷിച്ച കാര്യം  വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ വകുപ്പിൽപെട്ടതായാണ് ഇമാം റാസി(റ) കണ്ടിരുന്നതെങ്കിൽ അന്ത്യനാൾ വരെ നബി(സ)യുടെ ബഹുമാനം നില നില്ക്കുന്നുവെന്നതിനു അത് തെളിവാകുകയില്ലല്ലോ. കാരണം അങ്ങനെയായിരുന്നുവെങ്കിൽ നബി(സ) കൊണ്ടുവന്ന കാര്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ജനങ്ങൾ സ്വീകരിച്ചില്ലെന്നും അവർ ശിർക്കിൽ തന്നെ നിലകൊള്ളുന്നവരാണ് എന്ന് മാണല്ലോ അത് കാണിക്കുക. അപ്പോൾ നബി(സ) യുടെ ബഹുമാനം അന്ത്യനാൾ വരെ നില നിൽക്കുമെന്നതിനു അതെങ്ങനെ പ്രമാണമാകും?.
http://sunnisonkal.blogspot.in/                                                           Moosa Sonkal
    ചുരുക്കത്തിൽ ശുപാർശ പ്രതീക്ഷിച്ച് അമ്പിയാ-ഔലിയാക്കളുടെ ഖബറുകൾ സന്ദർശിക്കുന്നതും അവയെ ആദരിക്കുന്നതും വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ ഇനത്തിൽ പെട്ടതായി ഇമാം റാസി(റ) കാണുന്നില്ലെന്ന്  ഈ രണ്ട് ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണ്. അതിനാൽ അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്യുമെന്ന വിഷ്വാസമല്ലാതെ, ശിര്ക്കിന്റെ മാനദണ്ഡവും വിഗ്രഹാരധനയുടെയും നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിന്റെയുമിടയിൽ ബന്ധിപ്പിക്കുന്ന ഘടകമായും മറ്റൊന്നും കണ്ടെത്താൻ സാധ്യമല്ലത്തന്നെ. എന്നിരിക്കെ ഇമാം റാസി(റ)യുടെ പ്രസ്തുത  ഉദ്ദരണി ഉയരത്തികാണിച്ച് ലോക മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബറുകളെ അവരര്ഹിക്കുന്ന നിലയില ആദരിക്കുന്നതും ശിർക്കാണെന്ന് പറയുന്നത് ക്രൂരതയാണെന്നെ പറയാൻ കഴിയൂ.
http://sunnisonkal.blogspot.in/                                                           Moosa Sonkal
4- മരിച്ചവരെയും അവരുടെ ഖബറുകളെയും  ചില രൂപത്തിലൊക്കെ ആദരിക്കാൻ ഇസ്ലാം നിർദ്ദേശിച്ചകാര്യമാണ്. ജനാസ കാണുമ്പോൾ എഴുനേറ്റു നില്ക്കുവാൻ നിർദ്ദേശിക്കുകയും ഖബറിനു മുകളിൽ ഇരിക്കുന്നതും ചവിട്ടുന്നതും മലമൂത്ര വിസർജ്ജനം നടത്തുന്നതുമെല്ലാം ഇസ്ലാം വിലക്കുകയും ചെയ്യുന്നു.
  നബി(സ) യുടെ മിമ്പറും ഖബറും ചുമ്പിക്കുന്നതിനെ കുറിച്ച്
അഹ് ല്സ്സുന്നയുടെ  ഇമാമായ ഇമാം അഹ്മദി(റ) നോട് ചോദിച്ചപ്പോൾ വിരോധമില്ലെന്നാണ് അവിടന്ന് മറുവടി നല്കിയത്. (ഫത്ഹുൽ ബാരി : 3/475)

മക്കയിലെ പ്രഗത്ഭ ശാഫിഈ പണ്ഡിതരിൽ  ഒരാളായിരുന്ന ഇബ്നുഅബിസ്സ്വൈഫ് യമാനി(റ) മുസ്വ് ഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബറുകൾ തുടങ്ങിയവ ചുംബിക്കൽ അനുവദനീയമാണെന്ന് പ്രസ്ഥാപിച്ചതായി ഉദ്ദരിക്കപ്പെടുന്നു.(ഫത്ഹുൽ ബാരി: 3/475)
http://sunnisonkal.blogspot.in/                                                           Moosa Sonkal
ഇബ്നു ഹജർ(റ) എഴുതുന്നു:

أما تخيل بعض المحرومين ان منع الزيارة أو السفر إليها من باب المحافظة على التوحيد وأن فعلها مما يؤد إلى الشرك هو تخيل باطل،دال على غباوة متخيلته وخياله،لأن المؤدي لذلك هو اتخاذ القبور مساجد، والعكوف عليها، وتصوير الصور فيها، كم ورد فى الأحاديث الصحيحة، بخلاف الزيارة والسلام والدعاء، وكل عاقل يعلم الفرق بينهما، ويتحقق أن النوع الثاني إذا فعل على المحافظة على آداب الشريعة الغراء لا يؤدي إلى محذور البتة، وأن القائل بمنع ذالك سدا للذريعة متقول على الله سبحانه وتعالى وعلى رسوله صل الله عليه وصلم،
وهنا أمران، لا بد منهما، أحدهما: وجوب تعظيم النبي صل الله عليه وصلم ورفع رتبته عن سائر الخلق، والثاني: إفراد الربوبية واعتقاد أن لرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه، فمن اعتقد فى مخلوق مشاركة الباري سبحانه وتعالى فى شيئ من ذلك فقد أشرك، ومن قصر بالرسول صل الله عليه وصلم عن شيئ من مرتبته فقد عصى أو كفر، ومن بالغ في تعظيمه صل الله عليه وصلم بأنواع التعظيم، ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق، وحافظ على جانب الربوبية والرسالة جميعا، وذالك هو القول لذي إفراط فيه ولا تفريط(الجوهر المنظم: ٥٨)
http://sunnisonkal.blogspot.in/                                                           Moosa Sonkal
സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അതെല്ലാം ശിർക്കിലേക്ക് ചെന്നെത്തിക്കുന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്തവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും അവയുടെ മേൽ ഭജനമിരിക്കുന്നതും അവയിൽl രൂപങ്ങൾ നിർമ്മിക്കുന്നതുമാണ്‌ ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്തിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഇതു ബുദ്ദിയുള്ളവനും മനസ്സിലാക്കുന്ന കാര്യമാണ്. മത നിയമങ്ങള പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് ചെന്നിത്തിക്കുന്നതല്ല. ശിര്ക്കിലെക്കുള്ള വഴി അടച്ചു കളയുക എന്ന കാരണം പറഞ്ഞ് സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരില് പച്ച കള്ളം നിർമ്മിക്കുന്നവനാണ്‌. ഇവിടെ രണ്ട കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.
http://sunnisonkal.blogspot.in/                                                           Moosa Sonkal
ഒന്ന്: നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തികാണിക്കലും  നിര്ബന്ധമാണ്.

രണ്ട്: റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അള്ളാഹു ദാത്തിലും സ്വിഫാത്തിലും അഫ്ആലിലും ഏകനാണെന്ന് വിശ്വസിക്കുക.അപ്പോൾ ഏതെങ്കിലും ഒരു സൃഷ്ട്ടി അവയിൽ നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിർക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനും ഇടിച്ചു താഴ്ത്തിയാൽ അവൻ കുറ്റക്കാരാണോ കാഫിറോ ആയി മാറി. ആദരവിന്റെ വിവിധ ഇനങ്ങളിലൂടെ ഒരാള് നബി(സ) ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പരിഗണിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ച് കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം: 58)
അപ്പോൾ വിലക്കപ്പെട്ട ആദരവ് അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളിലൊന്ന് എതെങ്കിലുമൊരു സൃഷ്ടിക്ക് ചാർത്തികൊണ്ടുള്ള ആദരവാണ്. ഇത് ശിർക്കനെന്നതിൽ സംശയമില്ല. കാരണം ഉലൂഹിയത്തിന്റെ സവിശേഷ ഗുണങ്ങളിൽ ഒന്ന് അല്ലാഹു അല്ലാത്തവർക്ക് സ്ഥിരപ്പെടുന്നതിലൂടെ അല്ലാഹുവിന്റെ പങ്കാളിയെ സ്ഥാപിക്കൽ വന്നുവല്ലോ. അതെ സമയം അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ, പണ്ഡിതന്മാർ, സ്വാലിഹീങ്ങൽ, മാതാ പിതാക്കൾ, ഗുരുവാര്യർ തുടങ്ങിയവരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ശിർക്കല്ലെന്നു മാത്രമല്ല ഇസ്ലാം നിർദ്ദേശിച്ചത് കൂടിയാണ്.
http://sunnisonkal.blogspot.in/                                                           Moosa Sonkal
നബി(സ) യിൽ നിന്ന് തൗഹീദ് മനസ്സിലാക്കിയ സ്വഹാബാകിറാം(റ) എപ്രകാരമായിരുന്നു നബി(സ) ആദരിചിരുന്നതെന്ന് ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

قال عروة: والله لقد وفدت على الملوك ووفدت على قيصر وكسرى والنجاشي والله إن رأيت ملكا قط يعظمه أصحابه ما يعظم أصحاب محمد صلى الله عليه وسلم محمدا والله إن تنخم نخامة إلا وقعت في كف رجل منهم فدلك بها وجهه وجلده وإذا أمرهم ابتدروا أمره وإذا توضأ كادوا يقتتلون على وضوئه وإذا تكلم خفضوا أصواتهم عنده وما يحدون إليه النظر تعظيما له.(صحيح البخاري: ٢٥٢٩)

http://sunnisonkal.blogspot.in/                                                           Moosa Sonkal
ഉർവത്തുബ്നുമസ്ഊദ് പറയുന്നു: അല്ലാഹുവാണേ സത്യം. പല രാജാക്കന്മാരെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കിസ്റയെയും ഖൈസറിനെയും നജാഷിയെയും ഞാൻ സന്ദർശിച്ചിട്ടുണ്ട്.അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) ന്റെ അനുയായികൾ മുഹമ്മദി(സ) നെ ആദരിക്കുന്നതുപോലെ ഒരു രാജാവിന്റെയും അനുയായികൾ അദ്ദേഹത്തെ ആദരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. അല്ലാഹുവാണേ സത്യം. മുഹമ്മദി(സ) തുപ്പുകയാണെങ്കിൽ അനുയായികളിൽ ഒരാളുടെ കൈയ്യിൽ അത് വീണിരിക്കും. എന്നിട്ട് അത് അവർ മുഖത്തും ശരീരത്തിലും തേക്കുന്നു. മുഹമ്മദ്‌ നബി(സ) ഒരു കാര്യം കല്പിച്ചാൽ അത് നിർവഹിക്കാൻ അവർ ഉത്സായിക്കുന്നു. മുഹമ്മദ്‌ നബി(സ) അംഗഷുദ്ദി വരുത്തുമ്പോൾ ബാക്കി വെള്ളത്തിനായി അവർ ഒരു യുദ്ദത്തിന്റെ വക്കോളം എത്തുന്നു. മുഹമ്മദ്‌ നബി(സ) സംസാരിക്കുമ്പോൾ അവരെല്ലാം നിശബ്ദരായിരിക്കുന്നു.മുഹമ്മദി (സ) ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിലേക്ക്‌ അവർ നേർക്കുനേരെ നോക്കുക പോലും ചെയ്യുന്നില്ല. (ബുഖാരി: 2529)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

وفي قصة عروة بن مسعود من الفوائد ما يدل على جودة عقله ويقظته، وما كان عليه الصحابة من المبالغة في تعظيم النبي صلى الله عليه وسلم وتوقيره، ومراعاة أموره، وردع من جفا عليه بقول أو فعل، والتبرك بآثاره.(فتح الباري: ٢٨٣/٨ )
http://sunnisonkal.blogspot.in/                                                           Moosa Sonkal
ഉർവത്തുബ്നുമസ്ഊദിന്റെ വിവരണത്തിൽ ധാരാളം പാഠങ്ങൾ ഉണ്ട്. അദ്ദേഹത്തിൻറെ ബുദ്ദിവൈഭവവും കാര്യബോധവും അത് വ്യക്തമാക്കുന്നു. നബി(സ) യെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും നബി(സ) യുടെ കാര്യം പരിഗണിക്കുന്നതിലും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ നബി(സ) യോട് ഗൌരവത്തിൽ പെരുമാറുന്നവരെ കൈകാര്യം ചെയ്യുന്നതിലും നബി(സ) യുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിലും സ്വഹാബാ കിറാം(റ) കാണിച്ചിരുന്ന സമീപന രീതിയും അത് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി: 8/283)

ശൈഖ് അബ്ദുൽഗനിയ്യ് അന്നാബൽസി(റ) 'കാശ്ഫുന്നൂർ അൻസ്വഹാബിൽ ഖുബൂർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:

إن البدعة الحسنة لمؤافقة لمقصود الشرع تسمى سنة، فبناء القباب على قبور لعلماء والأولياء والصلحاء ووضع الستور  والعمائم والثياب على قبورهم أمر جائز، إذا كان القصد بذلك التعظيم في أعن العامة، حتى لا يحتقروا صاحب هذا القبر، كذا إيقاد القناديل والشمع عند قبور الأولياء والصالحين وهو أيضا من باب التعظيم والاجلال للأولياء. فالمقصد فيها مقصد حسن.(روح البيان: ٦/٥)
http://sunnisonkal.blogspot.in/                                                           Moosa Sonkal
മതത്തിന്റെ ലക്ഷ്യത്തോട് യോജിച്ചു വരുന്ന നല്ല ബിദ്അത്തിനു സുന്നത്ത് എന്ന് പറയും. അപ്പോൾ പണ്ഡിതന്മാരുടെയും ഓലിയാകളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് മുകളിൽ ഖുബ്ബകൾ നിർമ്മിക്കുന്നതും അവരുടെ ഖബറുകൾക്ക് മുകളിൽ വിരികളും തലപ്പാവുകളും വസ്ത്രങ്ങളും വെക്കുന്നതും സാധാരണക്കാർ ഖബ്റാളിയേ നിസ്സാരമായി കാണാത്തവിധം അവര്ക്ക് അവരോടുള്ള ആദരവുണ്ടാക്കലാണ്  അതിന്റെ ലക്ഷ്യമെങ്കിൽ അത് അനുവദനീയമാണ്. ഇത് പോലെ ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്ക് സമീപം വിളക്കുകളും മെഴുകുകളും കത്തിക്കുന്നതും അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അത് വിലക്കുന്നത് ശരിയല്ല. അതിലുള്ള ലക്‌ഷ്യം നല്ല ലക്ഷ്യമാണ്‌. (റൂഹുൽ ബയാൻ: 5/6)

നബി(സ)യെ സന്ദർശിക്കുമ്പോൾ ആദരവോടെ സമീപിക്കാനും ശുപാർശ ആവശ്യപ്പെടാനും പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്. ഇമാം നവവി (റ) എഴുതുന്നു:

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى(شرح المهذب: ٢٧٤/٨)

http://sunnisonkal.blogspot.in/                                                           Moosa Sonkal
പിന്നെ സന്ദർശകൻ റസൂലുല്ലാഹി(സ) യുടെ തിരുമുഖത്തിനുനേരെ വന്നു നിൽക്കണം. സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട്  തവസ്സുൽ ചെയ്യുകയും അല്ലാഹു തആലയിലേക്ക്‌ ശുപാർശ പറയാൻ അവിടത്തോട് ആവശ്യപ്പെടുകയും വേണം.(ശർഹുൽ മുഹദ്ദബ്: 8/274) 

ഇതേ ആശയം നാലുമദ്ഹബിലെയും പണ്ഡിതന്മാർ പറയുന്നുണ്ട്. 



ഇസ്തിഗാസ. قل ادعوا الذين زعمتم



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക



ചോദ്യം നാല്:

lസുന്നികൾ മഹാന്മാരോട് നടത്തുന്ന സഹായാര്ഥന ശിർക്കാണെന്ന് സ്ഥാപിക്കാൻ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ആയത്തുകളിൽ പെട്ടതാണ് ഇസ്റാഅ സൂറത്തിലെ 56-57 ആയത്തുകൾ. ഇവയിൽ പരമാര്ശിക്കുന്നത് വിഗ്രഹങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് മഹാന്മാരെ കുറിച്ചാണെന്നും തഫ്സീർ റാസി ഉദ്ദരിച്ച് അവർ ജൽപിക്കാറുണ്ട്. യതാർത്യമെന്ത്?      

അവരുടെ ജല്പനം ശരിയല്ല. പ്രസ്തുത ആയത്തുകളും ഇമാം റാസി(റ) അവയ്ക്ക് നല്കിയ വിശദീകരണവും നമുക്ക് പരിശോദിക്കാം:
അല്ലാഹു പറയുന്നു:


قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا * أولئك الذين يدعون يبتغون إلى ربهم الوسيلة أيهم أقرب ويرجون رحمته ويخافون عذابه إن عذاب ربك كان محذورا ( الإسراء: ٥٦-٥٧ ) .  

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.  * അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

മേൽ വചനത്തിന്റെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:  

اعلم أن المقصود من هذه الآية الرد على المشركين وقد ذكرنا أن المشركين كانوا يقولون ليس لنا أهلية أن نشتغل بعبادة الله تعالى فنحن نعبد بعض المقربين من عباد الله وهم الملائكة ، ثم إنهم اتخذوا لذلك الملك الذي عبدوه تمثالا وصورة واشتغلوا بعبادته على هذا التأويل ، والله تعالى احتج على بطلان قولهم في هذه الآية فقال : ( قل ادعوا الذين زعمتم من دونه ) وليس المراد الأصنام لأنه تعالى قال في صفتهم : ( أولئك الذين يدعون يبتغون إلى ربهم الوسيلة ) وابتغاء الوسيلة إلى الله تعالى لا يليق بالأصنام البتة، إذا ثبت هذا فنقول : إن قوما عبدوا الملائكة فنزلت هذه الآية فيهم ، وقيل : إنها نزلت في الذين عبدوا المسيح وعزيرا ، وقيل : إن قوما عبدوا نفرا من الجن فأسلم النفر من الجن ، وبقي أولئك الناس متمسكين  بعبادتهم، فنزلت هذه الآية...

അറിയുക: നിശ്ചയം ഈ ആയത്തിനാലുള്ള ഉദ്ദേശ്യം മുശ്രിക്കുകളെ ഖണ്‍ഡിക്കലാണ്. മുശ്രിക്കുകൾ ഇപ്രകാരം പറഞ്ഞിരുന്നതായി നാം പറഞ്ഞുവല്ലോ: അല്ലാഹുവിനുള്ള ആരാധനയിൽ വ്യാപ്രതരാവാനുള്ള അർഹത നമുക്കില്ല. അതിനാൽ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ സാമീപ്യം ലഭിച്ചവരിൽ  ചിലർക്ക് നാം ആരാധിക്കുന്നു. അവർ മലക്കുകളാണ്. പിന്നീട് ആ മലക്കിന് പ്രതിമയും ബിംബവുമുണ്ടാക്കി ഈ ന്യായീകരണത്തിൽ അതിനു ആരാധിക്കുന്നതിൽ അവർ വ്യാപ്രതരായി. അവരുടെ ഈ അഭിപ്രായം ശരിയല്ലെന്നതിനുള്ള പ്രമാണം ഈ ആയത്തിലൂടെ വ്യക്തമാക്കികൊണ്ട് അല്ലാഹു പറഞ്ഞു: "അല്ലാഹുവിനു പുറമേ നിങ്ങൾ (ദൈവങ്ങളെന്നു) വിളിച്ചു പോന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ". വിഗ്രഹങ്ങളല്ല വിവക്ഷ. കാരണം അല്ലാഹു അവരെ വിശേഷിപ്പിച്ചത് "അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗ്ഗം  തേടികൊണ്ടിരിക്കുകയാണ്" എന്നാണല്ലോ. അല്ലാഹുവോട് അടുക്കുവാനുള്ള മാർഗ്ഗം ആരായുകയെന്നത് വിഗ്രഹങ്ങളോടു ഒരിക്കലും യോജിക്കുകയില്ലല്ലോ.ഇക്കാര്യം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ നാം പറയുന്നു: ഒരു വിഭാഗം ആളുകൾ മലക്കുകൾക്ക് ഇബാദത്തെടുത്തു. അവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. മസീഹിന് ആരാധിച്ഛവരുടെ കാര്യത്തിൽ അവതരിച്ചതാണ്‌ ഇതെന്നാണ് മറ്റൊരു പക്ഷം. ഒരു വിഭാഗമാളുകൾ ജിന്നുകളിലെ ഒരു വിഭാഗത്തിനു ആരാധിക്കുകയും ആ ജിന്നുകൾ ഇസ്ലാം സ്വീകരിക്കുകയും അവർ പിന്നെയും അവര്ക്ക് ആരാധിക്കുന്നതിൽ നിലകൊള്ളുകയും ചെയ്തു. അവരുടെ കാര്യത്തിൽ  അവതരിച്ചതാണ്‌ മറ്റൊരു വീക്ഷണം...ഇമാം റാസി(റ) തുടരുന്നു:

/                                                           
ثم إنه تعالى احتج على فساد مذهب هؤلاء أن الإله المعبود هو الذي يقدر على إزالة الضرر وإيصال المنفعة ، وهذه الأشياء التي يعبدونها وهي الملائكة والجن والمسيح وعزير لا يقدرون على كشف الضر ولا على تحصيل النفع ، فوجب القطع بأنها ليست آلهة (رازي: ٧٦/١٠)

ഇക്കൂട്ടരുടെ വീക്ഷണം ശരിയല്ലെന്നതിനു പ്രമാണമായി അല്ലാഹു പറയുന്നതിതാണ്. ആരാധിക്കപ്പെടുന്ന ദൈവം ഉപദ്രവം നീക്കാനും ഉപകാരം ചെയ്യാനും കഴിയുന്നവനായിരിക്കണം. ഇക്കൂട്ടര് ആരാധിച്ചുകൊണ്ടിരിക്കുന്ന മലക്കുകൾ,ജിന്നുകൾ,മസീഹ്, ഉസൈർ തുടങ്ങിയവർ ഉപദ്രവം അകറ്റുവാനോ  ഉപകാരം ചെയ്യുവാനോ കഴിയുന്നവരല്ല. അതിനാൽ അവർ ഇലാഹുകളല്ലെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. (റാസി: 10/76)

അപ്പോൾ അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ചുകൊണ്ടിരുന്ന മുശ്രിക്കുകളെ ഖണ്‍ഡിക്കാൻ അവതരിച്ചതാണ് ഈ ആയത്ത് എന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ. എന്നിരിക്കെ അല്ലാഹുവിനു മാത്രം ആരാധിക്കുന്ന സുന്നികൾക്കെതിരിൽ ഈ ആയാത് ഓതുന്നത് അക്രമം തന്നെയാണ്.
   മാത്രവുമല്ല സുന്നികൾ സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നവരാണ് മലക്കുകളും ഈസാ നബി(അ) യും ഉസൈറും(അ) എന്ന് ഈ യാത് വ്യക്തമാക്കുന്നു. കാരണം അവർ അവരെക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരാണ് എന്നാണല്ലോ ആയത്തിൽ പറയുന്നത്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പ്രസ്തുത ആയത്തിന് നൽകിയ വിശദീകരണം നോക്കൂ,

/                                                           
معناه يبتغون من هو أقرب منهم إلى ربهم(فتح الباري: ١٩٢/١٣)

അവരെക്കാൾ അവരുടെ രക്ഷിതാവിലേക്ക് കൂടുതൽ അടുത്തവരെ അവർ (വസീലയായി) തേടുന്നു എന്നർത്ഥം.(ഫത് ഹുൽ ബാരി : 13/192)

മലക്കുകൾക്കോ ഈസാ നബി(അ) ക്കോ, ഉസൈറി (അ) നോ ജിന്നുകൾക്കോ ഒരു കഴിവും ഇല്ലെന്നല്ല ഇമാം റാസി(റ) ഇവിടെ പറയുന്നത്. പ്രത്യുത ഇലാഹാകാനുള്ള യോഗ്യത അവർക്കില്ലെന്നാണ്. ഒരാള് ഇലാഹാകനമെങ്കിൽ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നവനായിരിക്കണം. മലക്കുകൾക്കോ ജിന്നുകൾക്കോ പ്രവാചകൻ മാർക്കോ ഓളിയാക്കൾക്കോ അല്ലാഹുവിന്റെ അനുവാദമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഒരു സുന്നിയും വിശ്വസിക്കുന്നില്ല.

ആ വിശ്വാസത്തോടെ അവരെ ആരാധിച്ചിരുന്ന മുശ്രിക്കുകളെയാണ് മേൽ ആയത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നത്. സബത്ത്‌ സൂറത്തിലെ 22-ആം വചനം വ്യാഖ്യാനിച്ച് അല്ലാമ ഇബ്നു കസീർ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:   

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌ (سبأ: ٢٢)

പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.

ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)
/                                                           
ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക". അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ. "ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല". അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)
/                                                           
അടിവരയിട്ട ഭാഗം ശ്രദ്ദിക്കുക. സ്വന്തമായോ ഷെയർആയോ തങ്ങളുടെ ദൈവങ്ങൾ ആകാശ-ഭൂമികളിൽ  അല്ലാഹുവിന്റെ പണക്കാരാണെന്നും അവരുടെ സഹായം അല്ലാഹുവിനു ആവശ്യമാണെന്നും അതിനാൽ അവർ ആരാധന അര്ഹിക്കുന്നവരാണെന്നും വിശ്വസിച്ച് അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ച മുശ്രിക്കുകളെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നതെന്നു കാര്യം വ്യക്തമാണ്. പുത്തൻ വാദികൾ  ജല്പിക്കുന്നത് പോലെ ഈ വിശ്വാസം അവർക്കുണ്ടായിരുന്നെങ്കിൽ അവരെ ഖണ്ഡിക്കുമ്പോൾ അപ്രകാരം പറയേണ്ടതില്ലല്ലോ. ഒരാള്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി ഖണ്ഡിക്കുന്ന സ്വഭാവം പുത്തൻവാദികളുടെതാണ്. അല്ലാഹുവിന്റെതല്ല. അതിനാൽ ആ ആയത്തും സുന്നികൾ നടത്തുന്ന ഇസ്തിഗാസക്ക് ബാധകമല്ല. എന്നിരിക്കെ അവരുടെ മേൽ അത് വെച്ചുകെട്ടുന്നത് അതിര്കടന്ന ക്രൂരതയാണെന്ന് ഈ സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ ഓർമപ്പെടുത്തുന്നു.

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...