Tuesday, April 2, 2019

ഖുത്വുബ അനറബിയിൽ ഓതണമെന്ന് ശറഹുൽ മുഹദ്ധബിൽ ഉണ്ടോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



*ഖുത്വുബയും ഒഹാബി തെറ്റിദ്ധരിപ്പിക്കലും*
:......... -- .

അനറബീഭാഷയിൽ ഖുത്വുബ നിർവഹിക്കണമെന്ന് ഇമാം നവവി (റ)  ശറഹുൽ മുഹദ്ധബിൽ പറഞ്ഞിട്ടുണ്ടോ?

*ഉത്തരം*

ഇല്ല. ഒരിക്കലുമില്ല.
ഖുത്വുബ അനറബി ഭാഷയിൽ നിർവഹിക്കണമെന്ന് ഒരു സ്ഥലത്തും ഇമാം നവവി (റ)പറഞ്ഞതായി കാണിക്കാൻ സാധ്യമല്ല മറിച്ച് ഇമാം നവവി (റ)ശറഹുൽ മുഹദ്ധബിൽ തന്നെ പറയുന്നത്   അറബിഭാഷയിൽനിർവഹിക്കണം എന്നാണ്

ഖുത്വുബയുടെ ഫർളുകൾ വിവരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു ഖുത്വുബയുടെ
ഫർളുകളിൽ മൂന്നാമത്തേത് തഖ്വ കൊണ്ടുള്ള വസ്വിയ്യത്താണ്
അതിന്റെ തെളിവ് ജാബിർ (റ )ന്റെ ഹദീസാണ് മറ്റൊന്ന് ഖുത്വുബ കൊണ്ടുള്ള  ലക്ഷ്യം ഉപദേശമാണ് അപ്പോൾ അതിന് ഭംഗം വരാൻ പാടില്ല

ഖുത്വുബ അറബി ഭാഷയിൽയിലാകൽ  നിബന്ധനയുണ്ടോ? അതിൽ രണ്ട് റൂട്ട് ഉണ്ട് ഏറ്റവും ശരിയായ റൂട്ട് അറബിഭാഷ നിബന്ധനയുണ്ട് എന്നതാണ് അതിന്റെ കാരണം ഖുത്വുബ ഫർളായ ദിക്റാണ് അതുകൊണ്ട് അതിൽ അറബിഭാഷ നിബന്ധനയാണ് അത്തഹിയാത്ത് പോലെയും തക്ബീറത്തുൽ ഇഹ്റാം പോലെയും ആണ്.

എന്ന് മാത്രമല്ല നബിസല്ലല്ലാഹുഅലൈഹിവസല്ലതങ്ങൾ പറഞ്ഞത് ഞാൻ നിസ്കരിക്കുന്നതായി എന്നെ നിങ്ങൾ എങ്ങനെ കണ്ടുവോ അപ്രകാരം നിങ്ങൾ നിസ്കരിക്കുക നബി(സ്വ) അറബിയിൽ ഖുത്വുബ ഓതിനിസ്കരിക്കുന്നവരായിരുന്നു
ഈ റൂട്ടാണ് ഭൂരിപക്ഷവും ഉറപ്പിച്ച് പറഞ്ഞ റൂട്ട്

അറബി ഭാഷയിൽ ആവൽ നിബന്ധന ഉണ്ടാകുമ്പോൾ ഒരാളും അറബി ഭാഷയിൽ ഖുതുബ നിർവഹിക്കാൻ അറിയുന്നവൻ ഇല്ലെങ്കിൽ പഠിക്കുന്നതുവരെ അവന്റെഭാഷയിൽ ഖുത്വുബ നിർവഹിക്കൽ അനുവദനീയമാണ്

പഠിക്കാൻ കഴിയുന്ന സമയം കഴിഞ്ഞിട്ടും ഒരാളെങ്കിലും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും അവർ നാല്റകഅത്ത് ളുഹ്റ് നിസ്കരിക്കേണ്ടതാണ് '
അവരുടെ ജുമുഅ കെട്ടാവുകയില്ല
(ശറഹുൽ മുഹദ്ധബ്)

والثالث ) : الوصية بتقوى الله - تعالى - لحديث جابر ، ولأن القصد من الخطبة الموعظة ; فلا يجوز الإخلال بها ( والرابع ) : أن يقرأ آية من القرآن لحديث جابر بن سمرة ; ولأنه أحد فرضي الجمعة فوجب فيه القراءة كالصلاة ويجب ذكر الله وذكر الرسول صلى الله عليه وسلم والوصية في الخطبتين

فرع ) هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية

، قال أصحابنا : فإذا قلنا بالاشتراط ، فلم يكن فيهم من يحسن العربية جاز أن يخطب بلسانه مدة التعلم ، وكذا إن تعلم واحد منهم التكبير بالعربية ، فإن مضى زمن التعلم ولم يتعلم أحد منهم عصوا بذلك ، ويصلون الظهر أربعا ، ولا تنعقد لهم جمعة .

ഇത്രയും വ്യക്തമായി  ഖുത്വുബ അറബി ഭാഷയിൽ ആവണമെന്ന് പറഞ്ഞ ഇമാം നവവി (റ) യുടെ പേരിൽ കളവുകൾ പ്രചരിപ്പിക്കുകയാണ് വഹാബി പുരോഹിതന്മാർ

ഖുത്വുബക്കിടയിൽ ശ്രോദ്ധാക്കളായ ജനങ്ങളോ ഖത്തീബോ വല്ലതും സംസാരിക്കുന്നത് കുഴപ്പമുണ്ടോ എന്ന ചർച്ചയാണ് ഖുത്വുബ അനറബിഭാഷയിൽ ഓതണം  എന്ന്  ഇമാം നവവി (റ) പറഞ്ഞു എന്ന് തെറ്റിദ്ധരിപ്പിച്ചു ഇവർ  കൊണ്ടുവരുന്നത്

അതിൽ ഒരിക്കലും ഖുത്തുബയെ പറ്റി പറയുകയല്ല മറിച്ച് ഖുത്വുബക്ക്മുമ്പും ശേഷവും ഖുതുബക്കിടയിലും ശ്രോതാക്കളോ ഖത്തീബോ ഖുതുബയിൽ പെടാത്ത വല്ലതും സംസാരിക്കുന്നതിനെ പറ്റി വിവരിക്കുകയാണ്

ഇമാം നവവി (റ) പറയുന്നത് കാണുക ഖ ഖുത്വുബ സദസ്യർ ശ്രദ്ധിച്ച് കേൾക്കൽ നിർബന്ധമാവുകയും സംസാരം ഹറാമാവുകയും ചെയ്യുമോ അതിൽ രണ്ട് അഭിപ്രായമുണ്ട്

وينبغي للقوم أن يقبلوا على الإمام ويستمعوا له وينصتوا والاستماع هو شغل القلب بالاستماع والإصغاء للمتكلم .

والإنصات هو السكوت .

وهل يجب الإنصات ويحرم الكلام ؟ فيه قولان مشهوران ، وقد ذكرهما المصنف بتفريعهما في باب هيئة الجمعة ( أصحهما ) : وهو المشهور في الجديد : يستحب الإنصات ولا يجب ، ولا يحرم الكلام ( والثاني ) : وهو نصه في القديم والإملاء من الجديد : يجب الإنصات ويحرم الكلام ، واتفق الأصحاب على أن الصحيح هو الأول ، وحكى الرافعي طريقا غريبا جازما بالوجوب وهو شاذ ضعيف .
എന്നാൽ ഖത്തീബ് ഖുത്വുബയിൽ പെടാത്ത സംസാരം അദ്ദേഹത്തിന് ഹറാമാണോ എന്നതിലും രണ്ടഭിപ്രായമുണ്ട്
وفي تحريم الكلام على الخطيب طريقان : ( أحدهما ) : على القولين ( والثاني ) : وهو الصحيح وبه قطع الجمهور : يستحب ولا يحرم للأحاديث الصحيحة أن رسول الله صلى الله عليه وسلم " تكلم في الخطبة " والأولى أن يجيب عن ذلك بأن كلامه صلى الله عليه وسلم كان لحاجة .

قال أصحابنا : وهذا الخلاف في حق القوم والإمام في كلام لا يتعلق به غرض مهم ناجز ، فلو رأى أعمى يقع في بئر أو عقربا ونحوها تدب إلى إنسان غافل ونحوه فأنذره أو علم إنسانا خيرا أو نهاه عن منكر فهذا ليس بحرام بلا خلاف نص عليه الشافعي ، واتفق عليه الأصحاب على التصريح به ، لكن قالوا : يستحب أن يقتصر على الإشارة إن حصل بها المقصود : هذا كله في الكلام في حال ، الخطبة أما قبل الشروع فيها وبعد فراغها فيجوز الكلام بلا خلاف لعدم الحاجة إلى الاستماع ، فأما في الجلوس بين الخطبتين فطريقان قطع المصنف والغزالي وآخرون بالجواز ، وقطع المحاملي وابن الصباغ وآخرون بجريان القولين ; لأنه قد يتمادى إلى الخطبة الثانية ، ولأن الخطبتين كشيء واحد فصار ككلام في أثنائها .

[ ص: 394 ] قال الشافعي والأصحاب : ويستحب أن لا يتكلم حتى يفرغ من الخطبتين واتفقوا على أن للداخل الكلام ما لم يأخذ لنفسه مكانا والقولان إنما هما فيما بعد قعوده ، قال الشافعي في مختصر المزني والأصحاب : يكره للداخل في حال الخطبة أن يسلم على الحاضرين ، سواء قلنا : الإنصات واجب أم لا ، فإن خالف وسلم قال أصحابنا : إن قلنا بتحريم الكلام حرمت إجابته باللفظ ، ويستحب بالإشارة كما لو سلم في الصلاة ، وفي تشميت العاطس ثلاثة أوجه : ( الصحيح ) المنصوص تحريمه كرد السلام ( والثاني ) : استحبابه ; لأنه غير مفرط بخلاف المسلم ( والثالث ) : يجوز ولا يستحب .

وحكى الرافعي - وجها - أنه يرد السلام ; لأنه واجب ، ولا يشمت العاطس ; لأنه سنة ، فلا يترك لها الإنصات الواجب ، وإذا قلنا : لا يحرم الكلام جاز رد السلام والتشميت بلا خلاف ، ويستحب التشميت على أصح الوجهين لعموم الأمر به ( والثاني ) : لا يستحب ; لأن الإنصات آكد منه فإنه مختلف في وجوبه ، وأما السلام ففيه ثلاثة أوجه .

( أحدها ) : يجوز ولا يستحب ، وبه قطع إمام الحرمين ( والثاني ) : يستحب ( والثالث ) : يجب ، وهذا هو الأصح وهو ظاهر نصه في مختصر المزني وصححه البغوي وآخرون .

هذا كله فيمن يسمع الخطبة ،

നമ്മുടെ പണ്ഡിതന്മാർ പറയുന്നു'
എന്നാൽ  സദസ്യരെ പറ്റിയും ഇമാമിനെ പറ്റിയും ഉള്ള  ഈ രണ്ട് അഭിപ്രായം പെട്ടന്നുള്ള പ്രധാനപ്പെട്ട ആവശ്യവുമായി ബന്ധപ്പെടാത്ത സംസാരത്തെ പറ്റിയാണ് എന്നാൽ പെട്ടെന്നു പറയേണ്ട പ്രധാനപ്പെട്ട സംസാരം ( ഖുത്വുബയിൽപെടാത്ത )അതായത്
അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌ അവനെ മുന്നറിയിപ്പ്‌ നല്‍കി,  അല്ലെങ്കില്‍ ഒരാള്‍ക്ക്‌ നല്ലത്‌ പഠിപ്പിക്കുകയോ തിന്മ വിരോധിക്കുകയൊ ചെയ്‌തു. ഇവയൊന്നും ഹറാമല്ല എന്നതിൽ അഭിപ്രായവ്യത്യാസം ഇല്ലാ... ശാഫി(റ) വ്യക്തമാക്കുകയും (നസ്സായി പറയുക) അസ്‌ഹാബുകള്‍ ഏകോപിച്ച്‌ പറഞ്ഞതുമാണിത്‌. എങ്കിലും വെറും സൂചനകൊണ്ട്‌ തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ്‌ സുന്നത്ത്‌ '
ഇതെല്ലാം ഖുത്വുബയുടെ സമയത്ത് സംസാരിക്കുന്നതിന് പറ്റിയാണ് അപ്പോൾ ഖുത്വുബക്ക് മുമ്പോ  കഴിഞ്ഞതിനുശേഷമോ സംസാരിക്കൽ ഒരിക്കലും ഹറാമില്ല

രണ്ടു ഖുത്തുബ ഇടയിലെ ഇരുത്തത്തിൽ സംസാരിക്കൽ അതിൽ രണ്ടു റൂട്ട് ഉണ്ട് ഒന്ന് അനുവദനീയമാണെന്നാണ്
(ശറഹുല്‍ മുഹദ്ദബ്:4/523).

ചുരുക്കത്തിൽ ഖുത്വുബ അറബി ഭാഷയിൽ തന്നെ ആവണം എന്ന് പറഞ്ഞ ഇമാം നവവി( റ) സദസ്യരോ ഖത്വീബോ ഖുതുബക്ക് മുമ്പോ ശേഷമോ ഇടയിലോ ഖുത്വുബയിൽ പെടാത്ത വല്ല സംസാരവും സംസാരിച്ചാൽ അത് ഹറാം അല്ലന്നും  തിന്മ ചെയ്യുന്ന ഒരാളെ കാണുക അപകടത്തിൽപ്പെടുന്ന ഒരാളെ കാണുക പോലെയുള്ള
വളരെ അത്യാവശ്യ ഘട്ടത്തിൽ
അയാളെ അതിനെ  ബോധവൽക്കരിക്കുകയും ഉപദേശിക്കുകയും നന്മ പറഞ്ഞുകൊടുക്കുകയും തിന്മ വിരോധിക്കുകയും ചെയ്താൽ ഖുതുബക്കിടയിൽ തുടർച്ചക്ക് ഭംഗം വരാത്ത നിലക്ക് മേൽ അത്യാവശ്യഘട്ടത്തിൽ സംസാരം കുഴപ്പമില്ലെന്നും

അവിടെയും ആഗ്യം കൊണ്ട്മതിയാകും എങ്കിൽ അതാണ് പുണ്യം എന്നും പഠിപ്പിക്കുകയാണ് ഇമാം നവവി (റ) ചെയ്യുന്നത്
ഇങ്ങനെ ചെയ്യൽ സദസ്യരുടെ മേലിലും ഖത്വീബിനു ഖുതുബക്ക് മുമ്പും കുത്തബ് ശേഷവും ഖുതുബക്കിടയിൽ കുഴപ്പമില്ല എന്നാണ് ഇമാം നവവിയും മറ്റു പണ്ഡിതന്മാരും പഠിപ്പിച്ചത്
ഖുത്വുബ അറബിയിൽ തന്നെയാവണമെന്ന് ഇമാം നവവി (റ) അവിടത്തെ മിന്ഹാജിലും  റൗളയിലും
ശറഹുൽ മുഹദ്ധബിലും മറ്റു ഗ്രന്ഥങ്ങളിലും വ്യക്തമായി പഠിപ്പിച്ചതാണ് '

ഇമാം ശാഫിഈ (റ) യുടെ പേരിൽ ഇവർ നടത്തുന്ന കബളിപ്പിക്കലും ഇപ്രകാരംതന്നെയാണ്
ഖുത്വുബയിൽ പെടാത്ത  വല്ലതും അത്യാവശ്യഘട്ടത്തിൽ ഖുതുബക്കിടയിൽ സംസാരത്തെ പറ്റി പറഞ്ഞ വാചകം കൊണ്ടുവന്നു
കുത്തുബ ഖുത്വുബ  അനറബിയിൽ  ഓതണമെന്ന് ഇമാം ഷാഫി  (റ ) പറഞ്ഞു എന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട് അവിടെയും ഖുത്വുബയെ പറ്റിയല്ല ചർച്ച ഉള്ളത് മറിച്ച് ഖുതുബക്കിടയിൽ അത്യാവശ്യഘട്ടത്തിൽ ഖുത്വുബയിൽ പെടാത്ത വല്ലതും സംസാരിക്കൽ തെറ്റാണോ ശരിയാണോ എന്ന്  മാത്രമാണ് ചർച്ച

ഇമാം നവവി (റ) മിൻഹാജിൽ പറയുന്നത് കാണുക ഖുത്വുബ അറബിയിൽ നിബന്ധനയാണ്

ويشترط كونها   عربية منهاج

، ഇമാം നവവി (റ) റൗളയിൽ പറയുന്നത് കാണുക

ഖുത്വുബ മുഴുവനും അറബിയിലാകൽ നിബന്ധനയുണ്ടോ
അതിൽ രണ്ട് വജ്ഹുകളുണ്ട് '
ശരിയായ അഭിപ്രായം നിബന്ധനയാണ് എന്നതാണ് അപ്പോൾ കഴിയുന്നവർ കൂട്ടത്തിൽ ആരുമില്ലെങ്കിൽ മറ്റു ഭാഷയിൽ നിർവഹിക്കാം എന്നാൽ അറബിഭാഷയിൽ ഖുതുബ നിർവഹിക്കാൻ പടിക്കൽ അവരുടെ മേലിൽ  നിർബന്ധമാണ്

പഠിക്കാൻ സൗകര്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാർ ആവുന്നതാണ് അവർക്ക് ജുമുഅ ഇല്ല
(റൗളത്തു ത്വാലിബീൻ ഇമാംനവവി )
وهل يشترط كون الخطبة كلها بالعربية ؟ وجهان . الصحيح : اشتراطه ، فإن لم يكن فيهم من يحسن العربية ، خطب بغيرها . ويجب أن يتعلم كل واحد منهم‌ الخطبة العربية ، كالعاجز عن التكبير بالعربية . فإن مضت مدة إمكان التعلم ولم يتعلموا ، عصوا كلهم ، ولا جمعة لهم . روضه الطالبين

ഇതിൽനിന്നും കുത്വുബ അറബിയിൽ ആകൽ നിർബന്ധമാണ്  എന്നതാണ് ശരിയായ അഭിപ്രായമെന്നും ഇല്ല എന്ന അഭിപ്രായം ശരിയല്ലാത്തതും സ്വീകാര്യമല്ലാത്തതുമായ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ഒരിക്കലും പറ്റാത്ത അഭിപ്രായമാണെന്നും മനസ്സിലാക്കാവുന്നതാണ്

അസ് ലം സഖാഫി
പരപ്പനങ്ങാടി

ഇസ്റാഉം മിഅ്റാജും

*26/03/19*

           *ഇസ്റാഉം മിഅ്റാജും-02*

....فانطَلَقَ البُراقُ يَهْوِي به يضَعُ حَافِرَهُ حيثُ أدرَكَ طرفُه، فقال له جبريل: انزل فصَلِّ ههنا، ففعل ثم ركب، فقال له جبريل: أتدري أين صلَّيتَ؟ قال: لا ، قال: صلَّيتَ بِمَدْيَنَ عند شجرة موسى
(الأنوار البهية من إسراء ومعراج خير البرية-١٥)
يهوي:يسير سيرا حثيثا قويا كالهواء.
🍂🍂🍂🍂🍂🍂🍂🍂🍂
മദീനയിലെ സന്ദർശനം കഴിഞ്ഞ് ബുറാഖ് കാറ്റ്  സഞ്ചരിക്കുന്ന വേഗതയിൽ  കണ്ണെത്തും ദൂരത്തിൽ തന്റെ കാൽ എടുത്ത് വെച്ചു. ജിബ്‌രീൽ(അ)പറഞ്ഞു: നബിയേ ഇവിടെ ഇറങ്ങി നിസ്കരിക്കുക.
തിരുനബിﷺ അവിടെ ഇറങ്ങി നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു.

ജിബ്‌രീൽ(അ): താങ്കൾ നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ?

നബിﷺ: ഇല്ലാ

ജിബ്‌രീൽ (അ): മൂസാനബി(അ) ഇരുന്നിരുന്ന മദ്‌യനിലെ മരത്തിന്റെ താഴെയാണ്  അങ്ങ് നിസ്കരിച്ചത്.
(അൽഅൻവാർ)

➡ മഹാന്മാരുമായി ബന്ധമുള്ള സ്ഥലങ്ങൾക്ക് പവിത്രതയുണ്ടെന്നും അവിടങ്ങൾ സന്ദർശിച്ച് ബറകത്ത് എടുക്കൽ പുണ്യമായ കാര്യമാണെന്നും ഈ സംഭവം നമ്മേ പഠിപ്പിക്കുന്നു.
*25/03/19*

         *ഇസ്റാഉം മിഅ്റാജും-01*

وعند ابن سعد : وكان الآخد بركابه جبريل، وبزمام البراق ميكائيل، فساروا حتى بلغوا أرضا ذات نخل فقال له جبريل : انزل فصلّ ههنا، ففعل ، ثم ركب ، فقال له جبريل: أتدري أين صليت؟ فقال: لا ، قال : صليت بطيبة وإليها المهاجرة.
(الأنوار البهية من إسراء ومعراج خير البرية-١٤)

🍂🍂🍂🍂🍂🍂🍂🍂🍂
മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണത്തിൽ യാത്രാ വാഹനമായ ബുറാഖിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്
യാത്ര നിയന്ത്രച്ചിരുന്നത്  ജിബ്‌രീൽ(അ)ആണ്. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോൾ ഈത്തപ്പനകൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. ജിബ്‌രീൽ (അ) പറഞ്ഞു: ഇവിടെ ഇറങ്ങി നിസ്കരിക്കുക.
മുത്ത് നബിﷺ നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയരുകയും ചെയ്തു. ജിബ്‌രീൽ (അ) ചോദിച്ചു:  അങ്ങ് നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ?

നബിﷺപറഞ്ഞു: ഇല്ലാ

ജിബ്‌രീൽ(അ): താങ്കൾക്ക് ഹിജ്റ പോകുന്നുള്ള  നാടായ ത്വൈബയാണ്(മദീനയാണ്)
(അൽഅൻവാർ)

➡മസ്ജിദുൽ ഹറാമിൽ നിന് ബൈതുൽ മുഖദ്ദസിലക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.

➡മിഅ്റാജ് - അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ്.

➡ഇസ്റാഉം മിഅ്റാജും നുബുവ്വതിന്റെ പത്താം വർഷം, റജബ് മാസം 27-ാം രാവിലാണ് നടന്നത്.

➡ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നാൽപത്തഞ്ച് സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(ശറഹുൽ മവാഹിബ്)

➡ യാത്രയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രമാണ് സൽസരണിയിൽ പ്രതിപാദിക്കുന്നത്.

➡ഇതിന്ന് അവലംബമാക്കുന്ന ഗ്രന്ഥം മഹാനായ സയ്യിദ് മുഹമ്മദ് അലവി മാലികി തങ്ങളുടെ(റ)
"അൽഅന് വാരുൽ ബഹിയ്യ മിൻ ഇസ്റാഅി വമിഅ്റാജി ഖൈരിൽ ബരിയ്യ" യാണ്
*27/03/19*
         *ഇസ്റാഉം മിഅ്റാജും-03*

فانطلق البراق يهوي به، ثم قال له جبريل: انزل فصلِّ، ففعل ثم ركب، فقال له: أتدري أين صلّيت؟ قال: لا.
قال : صلَّيتَ بطورِ سِينَاءَ حيث كلَّمَ الله موسى.

ثم بلغ أرضا فبدت له قصور الشام، فقال له جبريل: انزل فصلِّ، ففعل، ثم ركب، فانطلق البراق يهوي به فقال: أتدري أين صليت؟ قال: لا ، قال: صليتَ بِبَيْتِ لَحْمٍ حيث ولد عيسى ابن مريم
(الأنوار البهية من إسراء ومعراج خير البرية-16)
➖➖➖➖➖➖➖➖➖➖➖
മദ്‌യനിൽ നിന്നും  വീണ്ടും യാത്ര തുടർന്നു.
മറ്റൊരിടത്ത് എത്തിയപ്പോൾ ജിബ്‌രീൽ (അ) പറഞ്ഞു: നബിയേ ഇവിടെയും ഇറങ്ങി നിസ്കരിക്കുക.
അവിടുന്ന് നിസ്കാരം കഴിഞ്ഞു തിരിച്ച് വാഹനത്തിൽ കയറി.
ജിബ്‌രീൽ(അ):  എവിടെയാന്ന് നിസ്കരിച്ചതെന്ന് താങ്കൾ  അറിയുമോ?

നബിﷺ: അറിയില്ല.
ജിബ്‌രീൽ (അ): അല്ലാഹു മൂസാ നബി (അ)യോട് സംസാരിച്ച തൂരിസീനയിലാണ് അങ്ങ് നിസ്കരിച്ചത്.

അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. ശാമിലെ കൊട്ടാരങ്ങൾ കാണാൻ തുടങ്ങി. ജിബ്‌രീൽ (അ)അവിടെ ഇറങ്ങി നിസ്കരിക്കാൻ ആവശ്യപ്പെടുകയും നബിﷺ നിസ്കരിക്കുകയും ചെയ്തു. പതിവു പോലെ ജിബ്‌രീൽ (അ) ചോദിച്ചു: ഈ സ്ഥലം ഏതാണെന്ന് അറിയുമോ?
നബിﷺ: അറിയില്ല
ജിബ്‌രീൽ(അ):
ഈസാനബി (അ)യെ
പ്രസവിക്കപ്പെട്ട ബൈതുലഹ്‌മി(ബത്‌ലഹേം) ലാണ് അങ്ങ് നിസ്കരിച്ചത്.
(അൽഅൻവാർ)


                  *(04)*

قال النبيﷺ: مٙرٙرْتُ عَلَىٰ مُوسَىٰ لَيْلَةَ أُسْرِيَ بِي عِنْدَ الْكَثِيبِ الأَحْمَرِ. وَهُوَ قَائِمٌ يُصَلِّي فِي قَبْرِهِ".(صحيح مسلم: ٤٣٧٩)

➖➖➖➖➖➖➖➖➖➖➖
നബിﷺപറയുന്നു: ഇസ്റാഇന്റെ രാത്രി ചെമന്നമണൽകുന്നിനു സമീപത്ത് മൂസാ നബി(അ) ഖബ്റിന്നുള്ളിൽ വെച്ച് നിസ്ക്കരിക്കുകയായിരുന്നു.
(സ്വഹീഹു മുസ്‌ലിം:4379)

➡മഹാന്മാരായ അമ്പിയാക്കൾ അവരുടെ ഖബ്റിൽ ജീവിച്ചിരിക്കുകയാണെന്നും, ഖബ്റിന്റെ അകത്തുള്ള  മൂസാ നബി(അ) യെ പുറത്തുള്ള നബി(സ്വ)ക്ക്
കാണാൻ സാധിക്കുന്നുവെന്നും ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തുന്നു.
28/03/19
     *ഇസ്റാഉം മിഅ്റാജും-05*

ബൈതുൽ മുഖദ്ദസിൽ നിന്നും ആകാശത്തേക്ക് ഒരു പ്രത്യേക സംവിധാനത്തിലൂടെ(പ്രത്യേക ഏണി) യാത്ര പുറപ്പെട്ടു.
 ഒന്നാം ആകാശത്തെത്തിയപ്പോൾ  അതിന്റെ വാതിൽ തുറക്കാൻ ജിബ്‌രീൽ (അ) ആവശ്യപ്പെട്ടു.
ആരാ എന്ന് ചോദിച്ചു. ജിബ്‌രീല്‍(അ) പറഞ്ഞു: ജിബ്‌രീല്‍
ആരാണ് കൂടെ എന്ന ചോദ്യത്തിന് മുഹമ്മദ് നബി ﷺഎന്നായിരുന്നു മറുപടി.
തുടര്ന്ന് കവാടം തുറക്കപ്പെടുകയും ആദം നബി (അ) നബിﷺ യെ സ്വഗതം ചെയ്യുകയും ചെയ്തു.
നബിﷺ
ആദം നബി (അ)ക്ക് സലാം പറഞ്ഞു. ആദം നബി(അ)സലാം മടക്കുകയും ചെയ്തു.

ആദം നബി (അ)യുടെ വലത് ഭാഗത്ത് ഒരു വാതിൽ!  അതിലൂടെ നല്ല സുഗന്ധത്തിന്റെ നറുമണമുള്ള  കാറ്റ് അടിച്ച് വീശി.
ഇടത് ഭാഗത്തും ഒരു വാതിൽ!
അതിലൂടെ ദുർഗന്ധമുള്ള  കാറ്റും വന്നു.
ജിബ്‌രീൽ (അ) വിശദീകരിച്ച് കൊടുക്കുന്നു: ഈ രണ്ട് ഭാഗങ്ങളിലും ഉള്ളത് ആദം നബി(അ)യുടെ സന്താന പരമ്പരകളുടെ ആത്മാക്കളാണ്.
വലത് ഭാഗത്തുള്ളത് സ്വാലിഹീങ്ങളായ മനുഷ്യന്മാരുടെതാണ്. ഇടത് ഭാഗത്തുള്ളത് ചീത്ത മനുഷ്യൻമാരുടേതുമാണ്.  വലതു വശത്തുള്ള വാതിൽ സ്വർഗത്തിന്റെയും ഇടതുവശത്തുള്ളത്  നരകത്തിന്റെയും വാതിലുകളാണ്.

നബിﷺ യും ജിബ്‌രീലു (അ)ം   നടന്നുനീങ്ങി.

 അവര്‍ക്കുമുന്നില്‍ പാകമായ രുചിയുള്ള മാംസത്തിന്‍റെ ചട്ടിയും പാകമാവാത്ത ചീഞ്ഞ് നാറുന്ന  മാംസത്തിന്‍റെ ചട്ടിയുമുണ്ട്.
സുന്ദരവും പാകവുമായ ചട്ടിയിലെ മാംസം ഭക്ഷിക്കാതെ ഒരു കൂട്ടർ ചീത്തയായ പാകമാകാത്ത ചട്ടിയിലെ മാംസം ഭക്ഷിക്കുന്നു.

 നബി(സ്വ) ചോദിച്ചു: ജിബ്രീല്‍, ഇവര്‍ ആരാണ്?
......... (ആരാണെന്ന് നാളെ إن شاء الله)
(സംഗ്രഹം:അൽ അൻവാരുൽ ബഹിയ്യ-50-53)
29/03/19
         *ഇസ്റാഉം മിഅ്റാജും-06*

ثمّ مضى صلي الله عليه وسلم هنيئة فإذا هو بأخونة عليها لحم مشرح ليس يقربه أحد.وإذا بأخونة عليها لحم قد أروح وأنتن عنده ناس يأكلون منه. فقال يا جبريل من هؤلاء؟
قال: هؤلاء من أمتك يتركون الحلال ويأتون الحرام
( الأنوار البهية من إسراء ومعراج خير البرية-٥٢)
〰〰〰〰〰〰〰〰〰〰〰
ഒന്നാം ആകാശത്ത് ആദം നബി (അ)യെ സന്ദർശിച്ച ശേഷം
നബിﷺ യും ജിബ്‌രീലു (അ)ം   നടന്നുനീങ്ങി.

 അവര്‍ക്കുമുന്നില്‍ പാകമായ രുചിയുള്ള മാംസത്തിന്‍റെ ചട്ടിയും പാകമാവാത്ത ചീഞ്ഞ് നാറുന്ന  മാംസത്തിന്‍റെ ചട്ടിയുമുണ്ട്.
സുന്ദരവും പാകവുമായ  മാംസം ഭക്ഷിക്കാതെ ഒരു കൂട്ടർ ചീത്തയായ പാകമാകാത്ത  മാംസം ഭക്ഷിക്കുന്നു.

 നബി(സ്വ) ചോദിച്ചു: ജിബ്രീല്‍, ഇവര്‍ ആരാണ്? ജിബ്രീല്‍(അ) പറഞ്ഞു: ഹലാലായത് ഉണ്ടായിട്ടും അത് ഒഴിവാക്കി
ഹറാം തേടുന്നവർ.
(അൽഅൻവാർ-52)

➡ "ഹലാലായത് ഉണ്ടായിട്ടും അത് ഒഴിവാക്കി
ഹറാം തേടുന്നവർ"എന്നത് പൊതുവായ വിഷയമാണ്.
"അനുവദനീയവും നല്ലതുമായ ഭാര്യയെ ഉപേക്ഷിച്ച് ചീത്ത സ്ത്രീയെ സമീപിക്കുന്ന പുരുഷനും, നല്ല ഭര്‍ത്താവിനെ കയ്യൊഴിച്ച് ചീത്ത പുരുഷനെ സമീപിക്കുന്ന സ്ത്രീയും ഉൾപ്പെടുന്നതാണ്)

                     *07*

ثم مضٓى هُنٙيْهٙةً، فإذا هُوٙ بأٙقْوٙامٍ بُطُونُهُم أٙمْثٙالُ الْبُيوت فيها الحيات ترى من خارج بطونهم، كلما نهض خٙرّٙ فيقول : اللهم لا تقم الساعة، ........
فقال : يا جبريل من هؤلاء ؟
قال: هؤلاء من أمتك الذين يأكلون الربا ، لا يقومون الا كما يقوم الذين يتخبطه الشيطان  من المس

ثم مضى هنيهة فإذا هو بأقوام يجعل في أفواههم صخر من جهنم ، ثم يخرج من أسفلهم فسمعهم يضجون إلى الله تعالى فقال يا جبريل من هؤلاء؟
قال: هؤلاء الذين يأكلون أموال اليتامى ظلما ،
إنما يأكلون في بطونهم نارا وييصلون صعيرا
(الأنوار البهية من إسراء ومعراج خير البرية- (بحدف)-٥٣)

മുത്ത്നബിﷺകുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ അവിടെ  ഒരു കൂട്ടരുണ്ട്. അവരുടെ വയറ്  ഒരു വീടിന്റെ വലിപ്പത്തിലാണുള്ളത്. വയറിന്റെ അകത്ത് നിറയെ പാമ്പുകളുള്ളത്  വയറിന്റെ പുറത്ത് നിന്ന് നോക്കിയാൽ തന്നെ കാണാം. അവർ എഴുനേൽക്കാൻ ശ്രമിക്കുമ്പോളെല്ലാം വീണ് പോകുന്നു. അവർ ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അല്ലാഹുവെ ഖിയാമത്ത് നാൾ സംഭവിപ്പിക്കല്ലേ!
നബി ﷺചോദിച്ചു: ജിബ്‌രീൽ ഇവർ ആരാണ്?

ജിബ്‌രീൽ (അ): അങ്ങയുടെ ഉമ്മത്തിൽപെട്ട പലിശ തിന്നുന്ന ആളുകളാണ്.


കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ അവിടെ ഒരു കൂട്ടരുണ്ട്. അവരുടെ വായകളിലേക്ക് നരകത്തിൽ നിന്നുള്ള പാറ ഇടപ്പെടും. ആ നരകത്തിന്റെ പാറകൾ അവരുടെ മലദ്വാരത്തിലൂടെ പുറത്ത് വരുന്നു.
മുത്തുനബിﷺചോദിച്ചു: ഇവർ ആരാണ്?

ജിബ്‌രീൽ (അ): അക്രമ പരമായി അനാഥകളുടെ സ്വത്ത് ഭക്ഷിക്കുന്നവരാണ്. തീർച്ചയായും അവർ അവരുടെ വയറുകളിലേക്ക് തീയിനെയാണ് ഭക്ഷിക്കുന്നത്. അവരെ നരകത്തിലേക്ക് കൊണ്ട് പോകും.(സംഗ്രഹം: അൽഅൻവാർ- 53)
30/03/19
         *ഇസ്റാഉം മിഅ്റാജും-08*

ﺛُﻢّٙ مٙضٓىٰ ﻫُﻨٙﻴْﻬٙﺔً ﻓٙﺈِﺫا هو ﺑﻨﺴﺎءٍ مُعٙلّٙقات ﺑﺜﺪﻳﻬﻦ ﻭﻧﺴﺎء ﻣﻨﻜﺴﺎﺕ ﺑﺄﺭﺟﻠﻬﻦ ﻓﺴﻤﻌﻬﻦ ﻳﻀﺠﺠﻦ ﺇﻟﻰ اﻟﻠﻪ
فقال   ﻣﻦ ﻫﺆﻻء ﻳﺎ ﺟﺒﺮﻳﻞ
 ﻗﺎﻝ: ﻫﺆﻻء اﻟﻻﺗﻲ ﻳﺰﻧﻴﻦ ﻭﻳﻘﺘﻠﻦ ﺃﻭﻻﺩﻫﻦ
ﺛﻢ مضى ﻫﻨﻴﻬﺔ ﻓﺈﺫا هو ﺑﺄﻗﻮاﻡ ﻳﻘﻄﻊ ﻣﻦ ﺟﻨﻮﺑﻬﻢ اﻟﻠﺤﻢ فيلقمون فيقال لأحدهم: كل كما كنت تأكل لحم أخيك
فقال :ﻣﻦ ﻫﺆﻻء ﻳﺎ ﺟﺒﺮﻳﻞ
 ﻗﺎﻝ: ﻫﺆﻻء اﻟﻬﻤﺎﺯﻭﻥ ﻣﻦ ﺃﻣﺘﻚ اﻟﻠﻤﺎﺯﻭﻥ .
(الهمازون- المغتابون
اللمازون- العيابون)
(الأنوار البهية من إسراء ومعراج خير البرية-55)

മുത്ത്നബിﷺ കുറച്ച് കൂടി മുന്നോട്ടു നീങ്ങിയപ്പോൾ അവിടെ ഏതാനും സ്ത്രീകളുണ്ട്. അവരിൽ ചിലരെ മാറുകളോട് കൂടെയും  ചിലരെ കാലുകളോട് കൂടെയും  ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അവർ അല്ലാഹുവിനോട്(രക്ഷപ്പെടാന് വേണ്ടി) അട്ടഹസിച്ച് കരഞ്ഞുകൊണ്ടിരിക്കുന്നു.
 (അവരെ കുറിച്ച് അന്വേഷിച്ചപ്പോൾ) ജിബ്‌രീൽ (അ) പറഞ്ഞു: അവർ വ്യഭിചരിക്കുകയും സ്വന്തം കുട്ടികളെ കൊല്ലുകയും ചെയ്ത സ്ത്രീകളാണ്.

കുറച്ച് കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ ഒരു വിഭാഗം ആളുകളെ കണ്ടു. അവരുടെ ശരീരങ്ങളിലുള്ള മാംസങ്ങൾ മുറിച്ചെടുക്കപ്പെടുകയും, അതിനെ അവർക്ക് തന്നെ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുന്നു. എന്നിട്ട് അവരിൽ ഒരാളോട് പറയപ്പെടുന്നു: നീ നിന്റെ സഹോദരന്റെ മാംസം ഭക്ഷിച്ചിരുന്നത് പോലെ ഈ മാംസവും തിന്നുക.
(അവരെ കുറിച്ച് അന്വേഷിച്ചപ്പോൾ)
ജിബ്‌രീൽ (അ) ന്റെ മറുപടി: ജനങ്ങളെ കുറവാക്കുന്നവരും, കുറ്റം പറയുന്നവരുമാണ്.
(അൽഅൻവാർ- 55)
01/04/19
         *ഇസ്റാഉം മിഅ്റാജും:10*

 ......ﺛُﻢَّ ﺻَﻌِﺪَ ﺑِﻲ ﺇِﻟَﻰ -اﻟﺴَّﻤَﺎءِ اﻟﺴَّﺎﺑِﻌَﺔِ ﻓَﺎﺳْﺘَﻔْﺘَﺢَ ﺟِﺒْﺮِﻳﻞُ، ﻗِﻴﻞَ: ﻣَﻦْ ﻫَﺬَا؟ ﻗَﺎﻝَ: ﺟِﺒْﺮِﻳﻞُ، ﻗِﻴﻞَ: ﻭَﻣَﻦْ ﻣَﻌَﻚَ؟ ﻗَﺎﻝَ: ﻣُﺤَﻤَّﺪٌ، ﻗِﻴﻞَ: ﻭَﻗَﺪْ ﺑُﻌِﺚَ ﺇِﻟَﻴْﻪِ؟ ﻗَﺎﻝَ: ﻧَﻌَﻢْ، ﻗَﺎﻝَ: ﻣَﺮْﺣَﺒًﺎ ﺑِﻪِ، ﻓَﻨِﻌْﻢَ اﻟﻤَﺠِﻲءُ ﺟَﺎءَ، ﻓَﻠَﻤَّﺎ ﺧَﻠَﺼْﺖُ ﻓَﺈِﺫَا ﺇِﺑْﺮَاﻫِﻴﻢُ ﻗَﺎﻝَ: ﻫَﺬَا ﺃَﺑُﻮﻙَ ﻓَﺴَﻠِّﻢْ ﻋَﻠَﻴْﻪِ، ﻗَﺎﻝَ: ﻓَﺴَﻠَّﻤْﺖُ ﻋَﻠَﻴْﻪِ ﻓَﺮَﺩَّ اﻟﺴَّﻼَﻡَ، ﻗَﺎﻝَ: ﻣَﺮْﺣَﺒًﺎ ﺑِﺎﻻِﺑْﻦِ اﻟﺼَّﺎﻟِﺢِ ﻭَاﻟﻨَّﺒِﻲِّ اﻟﺼَّﺎﻟِﺢِ، ﺛُﻢَّ ﺭُﻓِﻌَﺖْ ﺇِﻟَﻲَّ ﺳِﺪْﺭَﺓُ اﻟﻤُﻨْﺘَﻬَﻰ، ﻓَﺈِﺫَا ﻧَﺒْﻘُﻬَﺎ ﻣِﺜْﻞُ ﻗِﻼَﻝِ ﻫَﺠَﺮَ، ﻭَﺇِﺫَا ﻭَﺭَﻗُﻬَﺎ ﻣِﺜْﻞُ ﺁﺫَاﻥِ اﻟﻔِﻴَﻠَﺔِ، ﻗَﺎﻝَ: ﻫَﺬِﻩِ ﺳِﺪْﺭَﺓُ اﻟﻤُﻨْﺘَﻬَﻰ، ﻭَﺇِﺫَا ﺃَﺭْﺑَﻌَﺔُ ﺃَﻧْﻬَﺎﺭٍ: ﻧَﻬْﺮَاﻥِ ﺑَﺎﻃِﻨَﺎﻥِ ﻭَﻧَﻬْﺮَاﻥِ ﻇَﺎﻫِﺮَاﻥِ، ﻓَﻘُﻠْﺖُ: ﻣَﺎ ﻫَﺬَاﻥِ ﻳَﺎ ﺟِﺒْﺮِﻳﻞُ؟ ﻗَﺎﻝَ: ﺃَﻣَّﺎ اﻟﺒَﺎﻃِﻨَﺎﻥِ ﻓَﻨَﻬْﺮَاﻥِ ﻓِﻲ اﻟﺠَﻨَّﺔِ، ﻭَﺃَﻣَّﺎ اﻟﻈَّﺎﻫِﺮَاﻥِ ﻓَﺎﻟﻨِّﻴﻞُ ﻭَاﻟﻔُﺮَاﺕُ،....
(صحيح البخاري  )

➖➖➖➖➖➖➖➖➖➖➖
നബിﷺ യാത്ര വിവരണം തടരുന്നു: പിന്നെ ജിബ്‌രീൽ(അ) എന്നെയും കൂട്ടി ഏഴാമാകാശത്തേക്കു കയറി. കവാടം തുറക്കാൻ ആവശ്യപ്പെട്ടു. ചോദ്യമുണ്ടായി: ആരാണത്? "ജിബ്‌രീൽ" എന്നദ്ദേഹം പറഞ്ഞു. ആരാണു താങ്കളുടെ കൂടെ? എന്നു ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു: "മുഹമ്മദ്" 'അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരന്നോ? എന്ന ചോദ്യത്തിനു 'അതെ' എന്ന് മറുപടി നൽകി. അപ്പോൾ പറഞ്ഞു: "അദ്ദേഹത്തിനു സ്വാഗതം " അവർ വന്നത് വളരെ നല്ല വരവ്"
ഞാൻ അകത്തേക്ക് കടന്നപ്പോൾ അവിടെ ഇബ്റാഹിം നബിയുണ്ടായിരുന്നു. ജിബ്‌രീൽ പറഞ്ഞു: "ഇത് താങ്കളുടെ പിതാവ്. അദ്ദേഹത്തിനു സലാം പറഞ്ഞാലും! ഞാൻ സലാം പറയുകയും അദ്ദേഹം മടക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "ഉത്തമ നബിയായ ഉത്തമ പുത്രന് സ്വാഗതം! " പിന്നെ എനിക്ക് സിദ്റതുൽ മുൻതഹാ ഉയർത്തിക്കാണിക്കപ്പെട്ടു. അതിലെ പഴങ്ങൾ ഹജറിലെ (ഒരു പ്രദേശം) തോൽപാത്രങ്ങൾ പോലയുണ്ടായിരുന്നു. അതിന്റെ ഇലയാവട്ടെ ആനച്ചെവി പോലയും. ജിബ്‌രീൽ(അ) പറഞ്ഞു: "ഇതാണ് സിദ്റതുൽ മുൻതഹാ " അവിടെ നാല് നദികൾ ഉണ്ടായിരുന്നു. പരോക്ഷമായ രണ്ടു നദികളും പ്രത്യക്ഷമായ രണ്ട് നദികളും.
"ജിബ്‌രീലെ! ഇതു രണ്ടുമെന്താണ്? എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു : "പരോക്ഷമായവ സ്വർഗത്തിലെ രണ്ട് പുഴകളാണ്. പ്രത്യക്ഷമായവ നൈലും യൂഫ്റട്ടീസും"
(സ്വഹീഹുൽ ബുഖാരി )


➡ പരോക്ഷമായ രണ്ട് നദികൾ അൽകൗസർ, നഹ്റുൽ റഹ്മ, ഈ രണ്ട് നദികൾ ചേർന്ന സൽസബീൽ എന്ന നദിയാണ്.(ഫത്ഹുൽ ബാരി)
31/03/19
         *ഇസ്റാഉം മിഅ്റാജും-09*

 فَأَتَيْنَا السَّمَاءَ الثَّانِيَةَ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ مَنْ مَعَكَ قَالَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. قِيلَ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ، وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْتُ عَلَى عِيسَى وَيَحْيَى فَقَالاَ مَرْحَبًا بِكَ مِنْ أَخٍ وَنَبِيٍّ. فَأَتَيْنَا السَّمَاءَ الثَّالِثَةَ، قِيلَ مَنْ هَذَا قِيلَ جِبْرِيلُ. قِيلَ مَنْ مَعَكَ قِيلَ مُحَمَّدٌ. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْتُ يُوسُفَ فَسَلَّمْتُ عَلَيْهِ، قَالَ مَرْحَبًا بِكَ مِنْ أَخٍ وَنَبِيٍّ فَأَتَيْنَا السَّمَاءَ الرَّابِعَةَ، قِيلَ مَنْ هَذَا قِيلَ جِبْرِيلُ. قِيلَ مَنْ مَعَكَ قِيلَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
قِيلَ وَقَدْ أُرْسِلَ إِلَيْهِ قِيلَ نَعَمْ. قِيلَ مَرْحَبًا بِهِ، وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْتُ عَلَى إِدْرِيسَ فَسَلَّمْتُ عَلَيْهِ، فَقَالَ مَرْحَبًا مِنْ أَخٍ وَنَبِيٍّ. فَأَتَيْنَا السَّمَاءَ الْخَامِسَةَ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ وَمَنْ مَعَكَ قِيلَ مُحَمَّدٌ. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ، وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْنَا عَلَى هَارُونَ، فَسَلَّمْتُ عَلَيْهِ فَقَالَ مَرْحَبًا بِكَ مِنْ أَخٍ وَنَبِيٍّ. فَأَتَيْنَا عَلَى السَّمَاءِ السَّادِسَةِ، قِيلَ مَنْ هَذَا قِيلَ جِبْرِيلُ. قِيلَ مَنْ مَعَكَ قَالَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. قِيلَ وَقَدْ أُرْسِلَ إِلَيْهِ مَرْحَبًا بِهِ، وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْتُ عَلَى مُوسَى، فَسَلَّمْتُ عَلَيْهِ فَقَالَ مَرْحَبًا بِكَ مِنْ أَخٍ وَنَبِيٍّ. فَلَمَّا جَاوَزْتُ بَكَى. فَقِيلَ مَا أَبْكَاكَ قَالَ يَا رَبِّ، هَذَا الْغُلاَمُ الَّذِي بُعِثَ بَعْدِي يَدْخُلُ الْجَنَّةَ مِنْ أُمَّتِهِ أَفْضَلُ مِمَّا يَدْخُلُ مِنْ أُمَّتِي. .....(صحيح البخاري)

➖➖➖➖➖➖➖➖➖➖➖
ഇനിയുള്ള യാത്ര മുത്ത്നബിﷺ തന്നെ വിവരിക്കന്നു: ജിബ്‌രീൽ(അ) എന്നേയും കൂട്ടി രണ്ടാം ആകാശത്തേക്ക് കയറി. വാതിൽ തുറക്കാനാവശ്യപ്പെട്ടു.  'ആരാണത്' എന്ന ചോദ്യമുണ്ടായപ്പോൾ അദ്ദേഹം 'ജിബ്‌രീൽ' എന്ന് പറഞ്ഞു. 'ആരാണു കൂടെ?' എന്നു ചോദിച്ചപ്പോൾ 'മുഹമ്മദ്' . അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരുന്നോ? എന്ന ചോദ്യത്തിനു ജിബ്‌രീൽ 'അതെ' എന്നു പറഞ്ഞു. അപ്പോൾ പറയുകയുണ്ടായി: " അദ്ദേഹത്തിനു സ്വാഗതം. അവർ വന്നതു വളരെ നല്ല വരവ്". എന്നിട്ടു വാതിൽ തറന്നു. ഞാൻ അകത്തു പ്രവേശിച്ചപ്പോൾ അവിടെ യഹ്യാ നബിയും ഈസാനബിയുമുണ്ടായിരുന്നു. അവരിരുവരും മാതൃസഹോദിരീപുത്രന്മാരാണ്. ജിബ്‌രീൽ(അ)  പറഞ്ഞു : "ഇത് യഹ്യയും ഈസായും(അ). അവർക്ക് സലാം പറഞ്ഞാലും" ഞാൻ സലാം പറയുകും അവർ മടക്കുകയം  ചെയ്തു. പിന്നെ അവർ പറഞ്ഞു: "ഉൽകൃഷ്ട സഹോദരനായ ഉൽകൃഷ്ട നബിക്കു സ്വാഗതം."

പിന്നെ എന്നെയും കൊണ്ട് ജിബ്‌രീൽ മൂന്നാമാകശത്തേക്കു കയറി. (നേരത്തെയുണ്ടായത് പോലെ ചോദ്യങ്ങളും മറുപടികളുമുണ്ടായി.) ഞാൻ അകത്തെത്തിയപ്പോൾ അവിടെ യൂസുഫ് നബിയുണ്ടായിരുന്നു. ജിബ്‌രീൽ(അ) പറഞ്ഞു : "ഇത് യൂസുഫ്; അദ്ദേഹത്തിന സലാം പറഞ്ഞാലും! ഞാൻ അദ്ദേഹത്തിനു സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയിട്ട് പറഞ്ഞു : "നല്ല നബിയായ നല്ല സഹോദരനു സ്വാഗതം"

പിന്നെ ജിബ്‌രീൽ എന്നേയും കൂട്ടി നാലാം ആകാശത്തേക്ക് കയറി (നേരത്തേത് പോലെ ചോദ്യങ്ങളും മറുപടികളുമുണ്ടാവുകയും ചെയ്തു.) ഞാൻ അകത്തേക്ക് കടന്നപ്പോൾ അവിടെ ഇദ് രീസ്(അ) ഉണ്ടായിരുന്നു. ജിബ്‌രീൽ പറഞ്ഞു : "ഇത് ഇദ്രീസ്. അദ്ദേഹത്തിനു സലാം പറഞ്ഞാലും!. ഞാനദ്ദേഹത്തിനു സലാം പറയുകയും അദ്ദേഹം സലാം മടക്കുകയും 'ഉത്തമ നബിയായ ഉത്തമ സഹോദരനു സ്വാഗതം' എന്ന് പറയുകയും ചെയ്തു.

പിന്നെ ജിബ്‌രീൽ ഞാനുമായി അഞ്ചാമാകാശത്തേക്കു കയറി. (നേരത്തെതു പോലെ ചോദ്യങ്ങളും മറുപടികളുമുണ്ടായി) ഞാൻ അകത്തേക്ക് കടന്നപ്പോൾ അവിടെയുണ്ടായിരുന്നു ഹാറൂൻ (അ). സലാം പറയലും മടക്കലുമുണ്ടായി. "ഉത്തമ നബിയായ ഉത്തമ സഹോദരനു സ്വാഗതം" എന്ന് അദ്ദേഹം പറയുകയും ചെയ്തു. പിന്നെ ആറാം ആകാശത്തേക്ക് കയറി. അവിടെ മൂസാ(അ) ഉണ്ടായിരുന്നു. (സലാം പറയലും സ്വാഗതം പറയലും നടന്നു.) ഞാൻ അവിടുന്നു കടന്നു പോയപ്പോൾ മൂസാ(അ) കറഞ്ഞു. താങ്കൾ കരയുന്നതെന്തിന്? എന്ന് ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു: "എന്റെ സമുദായത്തിൽ നിന്ന് ഞാൻ സ്വർഗത്തിൽ കടത്തുന്നതിലേറെയാളുകളെ എന്റെ ശേഷം നിയോഗിതനായ ഒരു യുവാവ് അദ്ദേഹത്തിന്റെ സമദായത്തിൽനിന്നു സ്വർഗത്തിൽ കടത്തും. അതുകൊണ്ടാണു ഞാൻ കരയുന്നത്.(തുടരും )
(സ്വഹീഹുൽ ബുഖാരി)



➡ഇബ്നു ഹജറുൽ അസ്‌ഖലാനി(റ) പറയുന്നു: അമ്പിയാക്കളുടെ മനസ്സിലുള്ള കാരുണ്യം മറ്റുള്ളവരുടേതിനെക്കാൾ അതികമാണ്. അത്കൊണ്ടാണ് മൂസാ നബി(അ) തന്റെ ഉമ്മത്തിനോടുള്ള കാരുണ്യം നിമിത്തം കരഞ്ഞത്.

ശിർക്കാരോപിക്കുന്ന വഹാബി

മക്കത്തെ മുശ്രിക്കുകൾ പാർടൈം മുശ്രിക്കുകൾ
സുന്നികൾ 24 മണിക്കൂർ മുശ്രിക്കുകൾ
————————————————-

മക്കയിലെ മുശ്രിക്കുകൾ പാർട്ടൈം മുശ്രിക്കുകൾ
സുന്നികൾ 24 മണിക്കൂറും  (ഫുൾടൈം ) മുശ്രിക്കു കൾ

പുസ്തകം : ദൈവ വിശ്വാസം ഖുർആനിൽ
                    എ.പി അബ്ദുൽഖാദിർ മൗലവി
പേജ് : 41

https://www.facebook.com/777959305671074/posts/1511707825629548?sfns=mo


ശിർക്ക് 'സ്വയം മുശ്രിക്കാക്കുന്ന വഹാബികൾ

https://youtu.be/3jGwCAZNkhg

മുജാഹിദ് നേതാക്കളായ AP അബ്ദുൽ ഖാദർ മൗലവിയും TP അബദുളള കോയ മദനിയും മുശ്രിക്കുകളാണെന്ന് ശിഷ്യനായ സകരിയ്യ സ്വലാഹി*

*മുജാഹിദ് നേതാക്കളുടെ ശിർക്കൻ ആരോപണങ്ങൾ അവരെത്തന്നെ തിരിഞ്ഞു കൊത്തുന്നു*

*അലവി സഖാഫി കൊളത്തൂർ*

*ഇസ്ലാം:വിശ്വാസം:ദർശനം SYS തിരൂരങ്ങാടി ആദർശ സമ്മേളനം29/3/2019*

ഇസ്തിഗാസ 'അഭൌതികമായ മാർഗത്തിലൂടെ മഹാന്മാരോട് സഹായം തേടാൻ ഹദീസിൽ വല്ല നിർദ്ദേശങ്ങളുമുണ്ടോ

അഭൌതികമായ മാർഗത്തിലൂടെ മഹാന്മാരോട് സഹായം തേടാൻ ഹദീസിൽ വല്ല നിർദ്ദേശങ്ങളുമുണ്ടോ ?

✅✅മറുവടി : ഉണ്ട്. ഇമാം ത്വബ്റാനി(റ) അൽമുഅജമുൽകബീർ(13737) നിവിടനം ചെയ്യുന്നു. നബി(സ) പറഞ്ഞു:


📖إذا أضل أحدكم شيئا ، أو أراد عونا ، وهو بأرض ليس بها أنيس فليقل : يا عباد الله ، أغيثوني ; فإن لله عبادا لا نراهم " . وقد جرب ذلك . (المعجم :١٣٧٣٧)

📕നിങ്ങൾ മനുഷ്യരാരുമില്ലാത്ത വിജനമായ സ്ഥലത്താകുമ്പോൾ നിങ്ങളുടെ വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും  വല്ല സഹായവും ഉദ്ദെഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. (ത്വബ്റാനി : 13737)

✍✍ഈ ഹദീസ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:

وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)

💢നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാനാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മ്രഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ  വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).

✍✍ഇമാം ത്വബ്റാനി(റ)യുടെ  മറ്റൊരു രിവായത്തിലുള്ളതിങ്ങനെയാണ്,

عن ابن عباس أن رسول الله صلى الله عليه وسلم قال : ( إن لله عز و جل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله، رواه الطّبرانيّ، ورجاله ثقات.

💢ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവിനു ഭൂമിയിൽ(അടിമകളുടെ) സംരക്ഷകരല്ലാത്ത ചില മലക്കുകളുണ്ട്.കൊഴിഞ്ഞുവീഴുന്ന വൃക്ഷങ്ങളുടെ ഇലകൾ അവർ രേഖപ്പെടുത്തി വെക്കും. അതിനാല വിജനമായ സ്ഥലത്തുവെച്ച് നിങ്ങളിൽ വല്ലവർക്കും വല്ല പ്രയാസവും നേരിട്ടാൽ "അല്ലാഹുവിന്റെ അടിമകളേ സഹായിക്കൂ" എന്നവൻ വിളിച്ചു പറയട്ടെ". ഇതിന്റെ നിവേദക പരമ്പരയിൽ വന്നവര വിശ്വാസയോഗ്യരാണ്‌.(മജ്മഉസ്സവാഇദ് : 4/401)

✍✍മറ്റൊരു രിവായത്തിൽ ഇപ്രകാരം കാണാം;

عن عبد الله بن مسعود قال: قال رسول الله »إذا انفلتت دابة أحدكم بأرض فلاة فليناد: يا عباد الله احبسوا علي، يا عباد الله احبسوا علي، فإن لله في الأرض سيحبسه، رواه أبو يعلى والطّابرانىّ(مجمع الزوائد : ٤١/٤)

💢അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "വിജനമായ സ്ഥലത്തുവെച്ച് നിങ്ങളി ആരുടെയെങ്കിലും മ്രഗം വഴി തെറ്റിപ്പോയാൽ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ തടഞ്ഞുവെക്കൂ എന്നവൻ വിളിച്ചു പറയട്ടെ. നിശ്ചയം അതിനെ പിടിച്ചു  വെക്കാൻ അല്ലാഹുവിനു ഭൂമിയിൽ  ആളുണ്ട്". അബൂയഅല(റ) യും ത്വബ്റാനി(റ) യും ഇതുദ്ദരിചിട്ടുണ്ട്. (മജ്മഉസ്സവാഇദ്: 4/401)

✍✍മഹാനായ ഇമാം നവവി(റ) യും മറ്റും ഈ നിർദ്ദേശം പരിശോധിച്ചതായും ഉടൻ വഴി തെറ്റിപോയ മ്രഗം നിന്നുപോയതായും ശർഹുൽ മുഹദ്ദബിലും അദ്കാറിലും വിവരിച്ചിട്ടുണ്ട്. ശർഹുൽ മുഹദ്ദബിൽ നിന്നു വായിക്കുക;

وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال.

💢ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം "അല്ലാഹുവിന്റെ അടിമകളേ! (എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചു വെക്കൂ" (يا عباد الله احبسوا) എന്നവൻ വിളിച്ചു പറയണം. തൽ വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്നു തെറ്റിപോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകളുണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത് "അല്ലാഹുവിന്റെ അടിമകളേ! നിങ്ങൾ തടഞ്ഞു വെക്കൂ" എന്ന് ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു. നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോദിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്. തെറ്റിപോയ ഒരു കോവർകഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചു പറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു. (ശർഹുൽ മുഹദ്ദബ്: 3/284).

✍✍ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489- ലും കാണാം.

Monday, April 1, 2019

മൗലൽ ബുഖാരി (റ)

നവോത്ഥാന നായകൻ
              ഖുതുബ്
സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ)

നിസ്കാരത്തിന്റെ മസ്അലകൾ വിശദീകരിച്ച്
വിശദീകരിച്ച് മൗലയുടെ പ്രസംഗം തുടരുകയാണ്. ചെമ്പിട്ട പള്ളിയുടെ
സമീപം , സദസ്സിൽ ഒട്ടനവധി ആളുകൾ സന്നിഹിതരാണ്.

പൊടുന്നനവെ മൗലാ തങ്ങൾ വിഷയത്തിൽ
നിന്നു മാറി മൂസാ നബി (അ)യെ കുറിച്ച് പ്ര
സംഗിക്കാൻ തുടങ്ങി . ഗംഭീരമായ അവതര
ണം.

സംഗതി സദസ്സിന് മനസ്സിലായില്ല. പ്രസംഗം
കഴിഞ്ഞപ്പോൾ  , നാട്ടിലെ പ്രധാന വ്യക്തി
യും  , സമ്പന്നനുമായ ജൂത പുരോഹിതൻ
ശനിച്ചൂർ  മൗലായുടെ സമീപത്തേക്ക് വേ
ഗത്തിൽ എത്തി.  മൗലായെ ആദരിക്കുന്നു
തന്റെ കയ്യിലുള്ള വിലയേറിയ രണ്ട് രത്നങ്ങ
ൾ സമ്മാനിക്കുന്നു.

മൗലാ സ്നേഹത്തോടെ വാങ്ങി. ശേഷം അത് തിരിച്ച് കൊടുത്തു.

ശനിച്ചൂർ സങ്കടത്തോടെ എന്നിൽ നിന്നും എന്തെങ്കിലും സ്വീകരിക്കണം തങ്ങളേ എന്ന്
പറഞ്ഞ് കൊണ്ട്  അവിടെ ഇരിക്കുകയാണ്.

മൗലാ പറഞ്ഞു:  നിന്റെ കൈവശമുള്ള തേക്ക് മരത്തടി ഞാൻ പുനരുദ്ധരിക്കുന്ന
പള്ളിക്ക് തന്നാൽ ഞാൻ സ്വീകരിക്കാം  .
വളരെ സന്തോഷത്തോടെ ശനിച്ചുർ സമ്മ
തിച്ചു. കൊച്ചി ചെമ്പിട്ട പള്ളിയുടെ പുനരു
ദ്ധാരണ ചരിതം തുടങ്ങുന്നതിവിടെ നിന്നാ
ണ്.

ഇവിടെ സംഭവിച്ചത് എന്തായിരുന്നു. ?

ശനിച്ചൂർ മൗലായെ പരിശോധിക്കാൻ വേണ്ടി
വന്നതായിരുന്നു. മൗലാ മഹാത്മാവാണെങ്കി
ൽ ഞാൻ ആ സദസ്സിലേക്ക് കയറി ചെല്ലുമ്പോൾ , മൗലായുടെ പ്രസംഗം എന്റെ
പ്രവാചകനായ മൂസാ നബിയെ പറ്റിയാക
ണം  എന്ന് മനസ്സിൽ വിചാരിച്ചു.

അതാണ് അവിടെ നാം കണ്ടത് .

"കുപ്പി അകത്തുള്ള വസ്തുവിനെപ്പോലെ
       കാണ്മാം ഞാൻ നിങ്ങടെ ഖൽബം
                          എന്നോവർ "

ആത്മീയ തേജസ്സ് സയ്യിദ് മൗലാ തങ്ങൾ
ഇസ് ലാമിക പ്രബോധന വഴിയിലെ നിറ
സാന്നിധ്യമായിരുന്നു. പള്ളികളും , ദീനീ
കേന്ദ്രങ്ങളും നിർമ്മിച്ച്  , പ്രഭാഷണങ്ങൾ
നടത്തി കൊണ്ട് കേരളത്തിലെ നവോത്ഥാ
ന പ്രവർത്തനങ്ങൾക്ക് നായകത്വം വഹിച്ചു.

ബുഖാരി ഖബീലയിലെ മഹത്തായ പാരമ്പര്യ
വും, പ്രത്യേകതകളും മൗലാ തങ്ങൾ ഇവിടെ
അടയാളപ്പെടുത്തുകയായിരുന്നു. കാരണം
ദീനിന്റെ പ്രചുര പ്രചാരണ പ്രവർത്തനങ്ങൾ
ക്ക് ബുഖാരി സാദാത്തീങ്ങളുടെ പങ്ക് അനിർ
വ്വചനീയമാണ്.

റഷ്യയിലെ ശറദ് എന്ന ഗ്രാമം.
ആ ഗ്രാമത്തിലെ മുഴുവൻ ആളുകളും
ഇസ് ലാം മതം വിശ്വസിച്ചു. ഒരു പുണ്യാ
ത്മാവിന്റെ കറാമത്തിനാലായിരുന്നത്.
ബുഖാരി ഖബീലയുടെ വംശനാഥനായി
അറിയപ്പെടുന്ന സയ്യിദ് മഹ്മൂദ് ആയിരുന്നു
ആ പുണ്യാത്മാവ്.

 ഈ പരമ്പരയിൽ കേരളത്തിലെത്തിയ
 പ്രഥമ വ്യക്തിയാണ് സയ്യിദ് ജലാലുദ്ദീൻ
ബുഖാരി(റ) . അവിടത്തെ ഏക മകൻ
സയ്യിദ് ഇസ്മാഈൽ ബുഖാരി (റ)
കൊച്ചി ചെമ്പിട്ട പള്ളി [ പത്താം നൂറ്റാണ്ടിലെ
മഹാഗുരു പൊന്നാനി ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ)ന്റെ ആത്മീയ ഗുരു.] , അവിടുത്തെ മകൻ സയ്യിദ് ബാ ഫഖ്റുദീൻ (റ) (പൊന്നാനി
വലിയ ജുമുഅത്ത് പള്ളി ) , അവിടുത്തെ മക
ൻ  സയ്യിദ് മുഹമ്മദുൽ പൊന്നാനി (റ) [വളപട്ടണം ]. അവിടുത്തെ മകനാണ് സയ്യിദ്
മൗലൽ ബുഖാരി (റ)

കവരത്തി ദ്വീപിലെ ശൈഖ് ഉമറുൽ ഐദറു
സിൽ മക്കി(റ)യുടെ മകൾ ആഇശ എന്ന
മഹതിയാണ് മൗലാ തങ്ങളുടെ മാതാവ്.
ഹി : 1144 ൽ കവരത്തിയിലാണ് മൗലായുടെ
ജനനം.
         
ഭാര്യ തന്റെ പ്രിയതമനോട് ചോദിക്കുകയാണ്.

 താങ്കൾ എന്തിനാണ് ഈ കുട്ടിയെ ഇത്രയും അധികം സ്നേഹിക്കുന്നത് ?

ഈ കുട്ടിയിൽ ഞാൻ വളരെ വളരെ ബഹുമാനം കാണുന്നു. ശൈഖ് സയ്യിദ് മുഹമ്മദ് ഖാസിം ജീലാനി (റ) കവരത്തി
പറഞ്ഞു.

ഒരു ഖുതുബ് മറ്റൊരു ഖുതുബിനെ പരിചയപ്പെടുത്തുകയാണിവിടെ.

ആ കുട്ടിയാണ്.............
ഖുതുബ് സയ്യിദ് മൗലാ തങ്ങൾ ( റ ) . ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട മൗലയെ വളർത്തിയത്
സയ്യിദ് ഖാസിം വലിയുല്ലാഹിയാണ്.
തന്റെ മകൻ കുന്താപ്പുറം  സയ്യിദ് യൂസഫ് വലിയുല്ലാഹിയോടൊപ്പം മൗല വളർന്നു.
ആത്മീയ വിദ്യകളും , പരിശീലനങ്ങളും മതിവരുവോളം കരഗതമാക്കി.

കേരളത്തിൽ ഇസ് ലാമിന്റെ പ്രധാന വളർച്ചയുടെ വേഗത മൗലാ തങ്ങളിലൂടെ യായിരുന്നു. മതപ്രബോധനവുമായി നാടു നീളെ ചുറ്റി സഞ്ചരിച്ചു. അനേകം പള്ളികൾ നിർമ്മിച്ചും , മതപ്രഭാഷണങ്ങൾ നടത്തിയും ജൈത്രയാത്ര നടത്തി. ആയിരക്കണക്കിനാ ളുകൾ ഇസ് ലാമിലേക്ക് ഒഴുകി. തുടർന്ന്
തമിഴ്നാടും അവിടത്തെ പ്രബോധനത്തിന് ഭാഗ്യം സിദ്ധിച്ചു.

കൊച്ചി ചെമ്പിട്ട പള്ളി പുനരുദ്ധാരണം, വടുതല കോട്ടൂർ പള്ളി , തിരുവിതാംകോട് പള്ളി , എറണാകുളം നെട്ടൂർ പള്ളി തുടങ്ങിയവ മൗലാ നിർമ്മിച്ച പള്ളികളിൽ ചിലത് മാത്രം.

തിരുവിതാംകോട് പള്ളി നിർമ്മാണത്തിന് തേക്ക് മരം കടൽ വഴിയായി മൗലാ തങ്ങൾ കൊണ്ടു പോയിരുന്നു . മികച്ച കൊത്തു പ
ണികൾ മൗലായുടെ പള്ളികളിൽ കാണാം.

മൗലാ തങ്ങൾ ജിന്നുകൾക്ക് ദറസ്സ്
നടത്തിയിരുന്ന എറണാകുളം വെണ്ണല വടക്കനേഴത്ത് പള്ളിയിലെ ഒരു ഭാഗം
പ്രത്യേക സ്മാരകമായി സംരക്ഷിച്ചു പോരുന്നു . മൗലാ തങ്ങളുടെ ആണ്ട് നേർച്ച വളരെ വിപുലമായി അവിടെ നടത്തപ്പെടുന്നു.

എറണാകുളം നെട്ടൂരിൽ മൗലായുടെ സ്മരണയിലായി " ജാമിഅ സയ്യിദ് മൗലാ ബുഖാരി (റ) " പ്രവർത്തിച്ചു വരുന്നു . ദറസ്സും , ജലാലിയ്യ മജ് ലിസും ,മദ്റസയും പ്രവർത്തിക്കുന്നു .

الف الالف نظام مدح اعلي العال عال
                       اول السطور بسم الله بدأ  القال قال

അല്ലഫൽ അലിഫ് പാടി ആത്മീയ വഴിയിലേ
ക്ക്  പാത വെട്ടി തെളിയിച്ചു തന്ന മഹാഗുരു
ശൈഖ് ഉമറുൽ ഖാഹിരി (റ) മക്കയിലുള്ള
ശൈഖിനെ അന്വേഷിച്ച് അവിടെ എത്തിയ
പ്പോൾ , ശൈഖിന്റെ മറുപടി നിങ്ങളുടെ നാട്ടിൽ സയ്യിദ് മൗലാ ഉള്ളപ്പോൾ ഇങ്ങോട്ട്
വരുന്നത് എന്തിന് ? അങ്ങോട്ട് പോവുക .
മൗലയുടെ സവിധത്തിൽ എത്തി ഖാഹിരി
മുരീദായി.

ടിപ്പു സുൽത്താൻ (റ)ന്റെ പതറാത്ത
പടയോട്ടങ്ങളിലെ പ്രേരക ശക്തിയായി
വർത്തിച്ചത് മൗല നൽകിയ കാറ്റിന്റെ എതിർ ദിശയിൽ
പറക്കുന്ന ഒരു കൊടിയാണ് , ടിപ്പു സുൽ
ത്താനും മൗലയുടെ മുരീദാണ്.

ഹൈദറോസ് കുട്ടി മൂപ്പർ (റ) മണത്തല ,
കൊച്ചി ചന്ദനപ്പള്ളി മസ്താൻ (റ) , ഗുണം കുടി മസ്താൻ (റ) ചെന്നൈ , മലേഷ്യയിൽ
അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അബ്ദു
ൽ ഖാദിർ മലാക്ക (റ) അടക്കം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മൗലായുടെ ശിഷ്യ ഗണങ്ങളുണ്ട്.

മൗലായുടെ സുദീർഘമായ ചരിതം പാടിയും
പറഞ്ഞും
 " മിൻഹത്തുൽ ബാരി ഫീ മദ്ഹത്തിൽ ബുഖാരി " യിലൂടെ  ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബാ ആലിം സാഹിബ് (റ) തരുന്നുണ്ട്.

മൗലാ തങ്ങളുടെ പേരിൽ  " റാതീബുൽ ജലാലിയ്യ "  എന്ന റാതീബ് ലബ്ബ ആലിം (റ) രചിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഈ  ജലാലിയ്യ  റാതീബ് പാരായണം ചെയ്ത് വരുന്നു.

ജലാലിയ്യ റാതീബടക്കം  ആത്മീയ മേഖലകളിൽ  വളരെ വലിയ സേവനം ചെയ്ത് കൊണ്ട് ജനങ്ങൾക്കു് മാർഗ്ഗ ദർശിയായ , പണ്ഡിത ജ്യോതിസ്സ് ശൈഖുനാ ഡോ. തൈക്കാ ശുഹൈബ് ആലിം[ഥ: ഉ]  ശ്രദ്ധേയ വ്യക്തിത്വമാണ്. മഹാനവർകളിൽ നിന്നുമാണ്  നൂറുൽ ഉലമ  ശൈഖുനാ അബ്ദുൽ ഖാദിറുൽ ഖാദിരി (റ) ഇജാസത്ത് സ്വീകരിച്ചത്.

 വടക്കൻ കേരളത്തിൽ ജാമിഅ സഅദിയ്യയിൽ മഹാനായ നൂറുൽ ഉലമ (റ) യാൽ സ്ഥാപിതമായ  ജലാലിയ്യ നടന്നു വരുന്നു.

 മധ്യകേരളത്തിലെ പ്രസിദ്ധമായ ജലാലിയ്യ  മജ് ലിസാണ്  ചേർത്തല താലൂക്കിലെ പാണാവള്ളി  ദാറുൽ ഹികമിൽ.
 അൽ ഉസ്താദ് എം. വൈ. അബ്ദുല്ലാ ദാരിമി അൽ ഖാദിരിയുടെ  നേതൃത്വത്തിൽ നടന്നു വരുന്നു .

ഹിജ്റ : 1207 ശവ്വാൽ 3 ന് മൗലാ തങ്ങൾ വഫാത്തായി.

വഫാത്തിന്റെ 231 വർഷങ്ങൾ പിന്നിട്ടു.

2017 ജൂൺ 28 ബുധൻ മൗലാ തങ്ങളുടെ
ഉറൂസ് നടക്കുകയാണ് . ഇ. അ .

"മുത്ത് നബി ﷺ യുടെ കുടുംബത്തെ അറിയൽ നരകത്തിൽ നിന്നുള്ള
മോചനമാണ്.

മുത്ത് നബി ﷺ യുടെ കുടുംബത്തെ
സ്നേഹിക്കൽ സ്വിറാത്ത് പാലം
വിട്ടു കടക്കുന്നതിന് കാരണമാണ്.

മുത്ത് നബി ﷺ യുടെ കുടുംബത്തോ
ടുള്ള സഹകരണം ശിക്ഷയിൽ നിന്നു
ള്ള രക്ഷയാണ്."

[ അശ്ശിഫാ :  ഖാളി ഇയാള് ( റ ) ]

حبّ الرّسول وحبّ الال ركنان

                       لا فرق بينهما يا اهل ايمان

ഓതാം നമുക്ക്,
അൽ ഫാതിഹ

[ മുഹമ്മദ് സാനി നെട്ടൂർ ]
956 77856 55

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ).

ബദ്റ് പാടിയും പറഞ്ഞും തന്ന .......

അറബി ഭാഷ കവാടത്തിലേക്ക് ആകർഷിക്കപ്പെടുന്ന ഉംദത്തു തഅരീഫ്
ഫീ നള്മി തസ്വ്രീഹു സഞ്ചാൻ സമ്മാനിച്ച
പണ്ഡിത താവഴിയിലെ കരുത്തുറ്റ സാന്നിധ്യം.

ചാലിലകത്തിനെ മലയാളിക്ക് സമ്മാനിച്ച

മഹാഗുരു മൗലാന വളപ്പിൽ  അബ്ദുൽ
അസീസ് മുസ്‌ലിയാർ (റ).

ഹി : 1269-ൽ പൊന്നാനി  വളപ്പിൽ വീട്ടിൽ
പൊന്നാനി അബ്ദുല്ല മുസ്‌ലിയാർ ഉസ്മാനിയുടെ പുത്രനായി ജനനം .തന്റെ
വന്ദ്യ പിതാവിൽ നിന്നും ഒട്ടുമിക്ക വിഷയങ്ങളിലും നൈപുണ്യം നേടി. ശൈഖ് അലി ഹസൻ മഖ്ദൂമി , അബ്ദുല്ലാ ഇബ്നു അഹ്മദ് മുസ്‌ലിയാർ പൊന്നാനി , മുഹമ്മദ് മഖ്ദും ചെറിയ ബാവ മുസ് ലിയാർ പൊന്നാനി തുടങ്ങിയവർ ഗുരുക്കന്മാരിൽ
പ്രധാനികളാണ്.

സമസ്തയുടെ സ്ഥാപക നേതാവ് ശൈഖുനാ പുതിയാപ്ല അബ്ദു റഹ്മാൻ മുസ് ലിയാർ , മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി , സഹോദരനായ വളപ്പിൽ അബ്ദു റഹ്മാൻ മുസ് ലിയാർ ,
വടുതല മൂസ മുസ്‌ലിയാർ ഇബ്നു അഹ്മദുൽ ബർദലി , വടുതല അഹ്മദ്
മുസ് ലിയാർ, വെളിയത്ത് കുഞ്ഞഹമ്മദ്
മുസ്‌ലിയാർ  തുടങ്ങി പ്രമുഖ ശിഷ്യരുടെ
നിര നീണ്ടതാണ്.

സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലർത്തിപോന്ന മഹാനവർകൾ അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്
തന്റെ ദറസ്സുകൾക്ക്  തിരഞ്ഞെടുത്തിരുന്നത്. ഖുതുബ് സയ്യിദ്
മുഹമ്മദ് മൗലൽ ബുഖാരി (റ) (വഫാത്ത് ഹി: 1207) തങ്ങളുടെ ദീനീ ദഅവത്തിന്റെ
കേന്ദ്രമായിരുന്ന നെട്ടൂരിൽ മൗല നിർമ്മിച്ച പള്ളിയിലും , മൗല നിർമ്മിച്ച വടുതല കോട്ടുർ പള്ളിയുടെ  അതേ ആകാരത്തിലും , ശൈലിയിലും നിർമ്മിക്കപ്പെട്ടതും , ശാത്വിരി സാദാത്തീങ്ങളുടെ കേന്ദ്രവുമായിരുന്ന വടുതല കാട്ടുപുറം പള്ളിയിലും ദീനീ പ്രബോധനത്തിന്  നേതൃത്വം നൽകി. ഈ പള്ളിയിൽ വെച്ചാണ് ചരിത്ര പ്രസിദ്ധമായ
ബദ്റ് മൗലിദ്  മഹാനവർകൾ രചിക്കുന്നത്
വടുതലയിലെ ഒട്ടേറെ സാത്വികരായ പ്രതിഭകൾ മൗലാനാ വളപ്പിൽ ഉസ്താദിന്റെ
ശിഷ്യരാണ്.

അദ്ധ്യാത്മിക ഗ്രന്ഥമായ നുസ്അത്തുൽ അസ്മാ തുടങ്ങി ഹംസത്തുൽ കർറാർ (റ) മൗലിദ് , അഹ്മദുൽ ബദവി (റ) മൗലിദ് ,
പുറത്തിയിൽ ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) മൗലിദ് , മമ്പുറം മൗലിദ് അടക്കം പ്രസിദ്ധ രചനകൾ ഒട്ടേറെയുണ്ട്.

കേവലം 54 വയസ്സ് മാത്രം ജീവിച്ചിരുന്ന വളപ്പിൽ ഉസ്താദ് തന്റെ ദറസ്സും , രചനകളിലൂടെയും , പ്രായത്തിലൂടെയും
ഇമാമുനാ ഗസ്സാലി (റ) യെ അനുസ്മരിപ്പിക്കുന്നു.

ഹി: 1322 ൽ റജബ് 20 ന് മഹാൻ വഫാത്തായി. പൊന്നാനി കോടമ്പി അകം പള്ളിയിലാണ് മറപ്പെട്ട് കിടക്കുന്നത്.

فمنهم العامل المشهور ذو الكرم                         
عبد العزيز بن عبد الله فنان

نحوا وصرفا وفقها و البديع معا                         
ني والقوافي عروضا فيض منان

മൗലാനാ വളപ്പിൽ ഉസ്താദിനെ സംബന്ധിച്ച് വാഴക്കാട് മുഹമ്മദ് മുസ് ലിയാർ ഒത്തിരി പാടിയിട്ടുണ്ട്.

മഹാപ്രതിഭയായിരുന്ന മൗലാന വളപ്പിൽ ഉസ്താദിന്റെ രചനകളിൽപെട്ടവ കൈവശ
മുള്ളവർ അറിയിക്കുമല്ലോ . വിശിഷ്യാ മഹത്തുക്കളുടെ മൗലിദുകൾ .

വളപ്പിൽ ഉസ്താദിന്റെ ബറക്കത്തിനാൽ റബ്ബ് നമുക്കും , നമ്മിൽ നിന്നും മരണപ്പെട്ടവർക്കും മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ ! ആമീൻ .

മുഹമ്മദ് സാനി നെട്ടൂർ
9567785655

കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...