Tuesday, April 2, 2019

ഇസ്റാഉം മിഅ്റാജും

*26/03/19*

           *ഇസ്റാഉം മിഅ്റാജും-02*

....فانطَلَقَ البُراقُ يَهْوِي به يضَعُ حَافِرَهُ حيثُ أدرَكَ طرفُه، فقال له جبريل: انزل فصَلِّ ههنا، ففعل ثم ركب، فقال له جبريل: أتدري أين صلَّيتَ؟ قال: لا ، قال: صلَّيتَ بِمَدْيَنَ عند شجرة موسى
(الأنوار البهية من إسراء ومعراج خير البرية-١٥)
يهوي:يسير سيرا حثيثا قويا كالهواء.
🍂🍂🍂🍂🍂🍂🍂🍂🍂
മദീനയിലെ സന്ദർശനം കഴിഞ്ഞ് ബുറാഖ് കാറ്റ്  സഞ്ചരിക്കുന്ന വേഗതയിൽ  കണ്ണെത്തും ദൂരത്തിൽ തന്റെ കാൽ എടുത്ത് വെച്ചു. ജിബ്‌രീൽ(അ)പറഞ്ഞു: നബിയേ ഇവിടെ ഇറങ്ങി നിസ്കരിക്കുക.
തിരുനബിﷺ അവിടെ ഇറങ്ങി നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയറുകയും ചെയ്തു.

ജിബ്‌രീൽ(അ): താങ്കൾ നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ?

നബിﷺ: ഇല്ലാ

ജിബ്‌രീൽ (അ): മൂസാനബി(അ) ഇരുന്നിരുന്ന മദ്‌യനിലെ മരത്തിന്റെ താഴെയാണ്  അങ്ങ് നിസ്കരിച്ചത്.
(അൽഅൻവാർ)

➡ മഹാന്മാരുമായി ബന്ധമുള്ള സ്ഥലങ്ങൾക്ക് പവിത്രതയുണ്ടെന്നും അവിടങ്ങൾ സന്ദർശിച്ച് ബറകത്ത് എടുക്കൽ പുണ്യമായ കാര്യമാണെന്നും ഈ സംഭവം നമ്മേ പഠിപ്പിക്കുന്നു.
*25/03/19*

         *ഇസ്റാഉം മിഅ്റാജും-01*

وعند ابن سعد : وكان الآخد بركابه جبريل، وبزمام البراق ميكائيل، فساروا حتى بلغوا أرضا ذات نخل فقال له جبريل : انزل فصلّ ههنا، ففعل ، ثم ركب ، فقال له جبريل: أتدري أين صليت؟ فقال: لا ، قال : صليت بطيبة وإليها المهاجرة.
(الأنوار البهية من إسراء ومعراج خير البرية-١٤)

🍂🍂🍂🍂🍂🍂🍂🍂🍂
മസ്ജിദുൽ ഹറാമിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള പ്രയാണത്തിൽ യാത്രാ വാഹനമായ ബുറാഖിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്
യാത്ര നിയന്ത്രച്ചിരുന്നത്  ജിബ്‌രീൽ(അ)ആണ്. യാത്ര കുറച്ചുദൂരം പിന്നിട്ടപ്പോൾ ഈത്തപ്പനകൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. ജിബ്‌രീൽ (അ) പറഞ്ഞു: ഇവിടെ ഇറങ്ങി നിസ്കരിക്കുക.
മുത്ത് നബിﷺ നിസ്കരിക്കുകയും തിരിച്ച് വാഹനത്തിൽ കയരുകയും ചെയ്തു. ജിബ്‌രീൽ (അ) ചോദിച്ചു:  അങ്ങ് നിസ്കരിച്ച സ്ഥലം ഏതാണെന്ന് മനസ്സിലായോ?

നബിﷺപറഞ്ഞു: ഇല്ലാ

ജിബ്‌രീൽ(അ): താങ്കൾക്ക് ഹിജ്റ പോകുന്നുള്ള  നാടായ ത്വൈബയാണ്(മദീനയാണ്)
(അൽഅൻവാർ)

➡മസ്ജിദുൽ ഹറാമിൽ നിന് ബൈതുൽ മുഖദ്ദസിലക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.

➡മിഅ്റാജ് - അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ്.

➡ഇസ്റാഉം മിഅ്റാജും നുബുവ്വതിന്റെ പത്താം വർഷം, റജബ് മാസം 27-ാം രാവിലാണ് നടന്നത്.

➡ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നാൽപത്തഞ്ച് സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(ശറഹുൽ മവാഹിബ്)

➡ യാത്രയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രമാണ് സൽസരണിയിൽ പ്രതിപാദിക്കുന്നത്.

➡ഇതിന്ന് അവലംബമാക്കുന്ന ഗ്രന്ഥം മഹാനായ സയ്യിദ് മുഹമ്മദ് അലവി മാലികി തങ്ങളുടെ(റ)
"അൽഅന് വാരുൽ ബഹിയ്യ മിൻ ഇസ്റാഅി വമിഅ്റാജി ഖൈരിൽ ബരിയ്യ" യാണ്
*27/03/19*
         *ഇസ്റാഉം മിഅ്റാജും-03*

فانطلق البراق يهوي به، ثم قال له جبريل: انزل فصلِّ، ففعل ثم ركب، فقال له: أتدري أين صلّيت؟ قال: لا.
قال : صلَّيتَ بطورِ سِينَاءَ حيث كلَّمَ الله موسى.

ثم بلغ أرضا فبدت له قصور الشام، فقال له جبريل: انزل فصلِّ، ففعل، ثم ركب، فانطلق البراق يهوي به فقال: أتدري أين صليت؟ قال: لا ، قال: صليتَ بِبَيْتِ لَحْمٍ حيث ولد عيسى ابن مريم
(الأنوار البهية من إسراء ومعراج خير البرية-16)
➖➖➖➖➖➖➖➖➖➖➖
മദ്‌യനിൽ നിന്നും  വീണ്ടും യാത്ര തുടർന്നു.
മറ്റൊരിടത്ത് എത്തിയപ്പോൾ ജിബ്‌രീൽ (അ) പറഞ്ഞു: നബിയേ ഇവിടെയും ഇറങ്ങി നിസ്കരിക്കുക.
അവിടുന്ന് നിസ്കാരം കഴിഞ്ഞു തിരിച്ച് വാഹനത്തിൽ കയറി.
ജിബ്‌രീൽ(അ):  എവിടെയാന്ന് നിസ്കരിച്ചതെന്ന് താങ്കൾ  അറിയുമോ?

നബിﷺ: അറിയില്ല.
ജിബ്‌രീൽ (അ): അല്ലാഹു മൂസാ നബി (അ)യോട് സംസാരിച്ച തൂരിസീനയിലാണ് അങ്ങ് നിസ്കരിച്ചത്.

അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. ശാമിലെ കൊട്ടാരങ്ങൾ കാണാൻ തുടങ്ങി. ജിബ്‌രീൽ (അ)അവിടെ ഇറങ്ങി നിസ്കരിക്കാൻ ആവശ്യപ്പെടുകയും നബിﷺ നിസ്കരിക്കുകയും ചെയ്തു. പതിവു പോലെ ജിബ്‌രീൽ (അ) ചോദിച്ചു: ഈ സ്ഥലം ഏതാണെന്ന് അറിയുമോ?
നബിﷺ: അറിയില്ല
ജിബ്‌രീൽ(അ):
ഈസാനബി (അ)യെ
പ്രസവിക്കപ്പെട്ട ബൈതുലഹ്‌മി(ബത്‌ലഹേം) ലാണ് അങ്ങ് നിസ്കരിച്ചത്.
(അൽഅൻവാർ)


                  *(04)*

قال النبيﷺ: مٙرٙرْتُ عَلَىٰ مُوسَىٰ لَيْلَةَ أُسْرِيَ بِي عِنْدَ الْكَثِيبِ الأَحْمَرِ. وَهُوَ قَائِمٌ يُصَلِّي فِي قَبْرِهِ".(صحيح مسلم: ٤٣٧٩)

➖➖➖➖➖➖➖➖➖➖➖
നബിﷺപറയുന്നു: ഇസ്റാഇന്റെ രാത്രി ചെമന്നമണൽകുന്നിനു സമീപത്ത് മൂസാ നബി(അ) ഖബ്റിന്നുള്ളിൽ വെച്ച് നിസ്ക്കരിക്കുകയായിരുന്നു.
(സ്വഹീഹു മുസ്‌ലിം:4379)

➡മഹാന്മാരായ അമ്പിയാക്കൾ അവരുടെ ഖബ്റിൽ ജീവിച്ചിരിക്കുകയാണെന്നും, ഖബ്റിന്റെ അകത്തുള്ള  മൂസാ നബി(അ) യെ പുറത്തുള്ള നബി(സ്വ)ക്ക്
കാണാൻ സാധിക്കുന്നുവെന്നും ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തുന്നു.
28/03/19
     *ഇസ്റാഉം മിഅ്റാജും-05*

ബൈതുൽ മുഖദ്ദസിൽ നിന്നും ആകാശത്തേക്ക് ഒരു പ്രത്യേക സംവിധാനത്തിലൂടെ(പ്രത്യേക ഏണി) യാത്ര പുറപ്പെട്ടു.
 ഒന്നാം ആകാശത്തെത്തിയപ്പോൾ  അതിന്റെ വാതിൽ തുറക്കാൻ ജിബ്‌രീൽ (അ) ആവശ്യപ്പെട്ടു.
ആരാ എന്ന് ചോദിച്ചു. ജിബ്‌രീല്‍(അ) പറഞ്ഞു: ജിബ്‌രീല്‍
ആരാണ് കൂടെ എന്ന ചോദ്യത്തിന് മുഹമ്മദ് നബി ﷺഎന്നായിരുന്നു മറുപടി.
തുടര്ന്ന് കവാടം തുറക്കപ്പെടുകയും ആദം നബി (അ) നബിﷺ യെ സ്വഗതം ചെയ്യുകയും ചെയ്തു.
നബിﷺ
ആദം നബി (അ)ക്ക് സലാം പറഞ്ഞു. ആദം നബി(അ)സലാം മടക്കുകയും ചെയ്തു.

ആദം നബി (അ)യുടെ വലത് ഭാഗത്ത് ഒരു വാതിൽ!  അതിലൂടെ നല്ല സുഗന്ധത്തിന്റെ നറുമണമുള്ള  കാറ്റ് അടിച്ച് വീശി.
ഇടത് ഭാഗത്തും ഒരു വാതിൽ!
അതിലൂടെ ദുർഗന്ധമുള്ള  കാറ്റും വന്നു.
ജിബ്‌രീൽ (അ) വിശദീകരിച്ച് കൊടുക്കുന്നു: ഈ രണ്ട് ഭാഗങ്ങളിലും ഉള്ളത് ആദം നബി(അ)യുടെ സന്താന പരമ്പരകളുടെ ആത്മാക്കളാണ്.
വലത് ഭാഗത്തുള്ളത് സ്വാലിഹീങ്ങളായ മനുഷ്യന്മാരുടെതാണ്. ഇടത് ഭാഗത്തുള്ളത് ചീത്ത മനുഷ്യൻമാരുടേതുമാണ്.  വലതു വശത്തുള്ള വാതിൽ സ്വർഗത്തിന്റെയും ഇടതുവശത്തുള്ളത്  നരകത്തിന്റെയും വാതിലുകളാണ്.

നബിﷺ യും ജിബ്‌രീലു (അ)ം   നടന്നുനീങ്ങി.

 അവര്‍ക്കുമുന്നില്‍ പാകമായ രുചിയുള്ള മാംസത്തിന്‍റെ ചട്ടിയും പാകമാവാത്ത ചീഞ്ഞ് നാറുന്ന  മാംസത്തിന്‍റെ ചട്ടിയുമുണ്ട്.
സുന്ദരവും പാകവുമായ ചട്ടിയിലെ മാംസം ഭക്ഷിക്കാതെ ഒരു കൂട്ടർ ചീത്തയായ പാകമാകാത്ത ചട്ടിയിലെ മാംസം ഭക്ഷിക്കുന്നു.

 നബി(സ്വ) ചോദിച്ചു: ജിബ്രീല്‍, ഇവര്‍ ആരാണ്?
......... (ആരാണെന്ന് നാളെ إن شاء الله)
(സംഗ്രഹം:അൽ അൻവാരുൽ ബഹിയ്യ-50-53)
29/03/19
         *ഇസ്റാഉം മിഅ്റാജും-06*

ثمّ مضى صلي الله عليه وسلم هنيئة فإذا هو بأخونة عليها لحم مشرح ليس يقربه أحد.وإذا بأخونة عليها لحم قد أروح وأنتن عنده ناس يأكلون منه. فقال يا جبريل من هؤلاء؟
قال: هؤلاء من أمتك يتركون الحلال ويأتون الحرام
( الأنوار البهية من إسراء ومعراج خير البرية-٥٢)
〰〰〰〰〰〰〰〰〰〰〰
ഒന്നാം ആകാശത്ത് ആദം നബി (അ)യെ സന്ദർശിച്ച ശേഷം
നബിﷺ യും ജിബ്‌രീലു (അ)ം   നടന്നുനീങ്ങി.

 അവര്‍ക്കുമുന്നില്‍ പാകമായ രുചിയുള്ള മാംസത്തിന്‍റെ ചട്ടിയും പാകമാവാത്ത ചീഞ്ഞ് നാറുന്ന  മാംസത്തിന്‍റെ ചട്ടിയുമുണ്ട്.
സുന്ദരവും പാകവുമായ  മാംസം ഭക്ഷിക്കാതെ ഒരു കൂട്ടർ ചീത്തയായ പാകമാകാത്ത  മാംസം ഭക്ഷിക്കുന്നു.

 നബി(സ്വ) ചോദിച്ചു: ജിബ്രീല്‍, ഇവര്‍ ആരാണ്? ജിബ്രീല്‍(അ) പറഞ്ഞു: ഹലാലായത് ഉണ്ടായിട്ടും അത് ഒഴിവാക്കി
ഹറാം തേടുന്നവർ.
(അൽഅൻവാർ-52)

➡ "ഹലാലായത് ഉണ്ടായിട്ടും അത് ഒഴിവാക്കി
ഹറാം തേടുന്നവർ"എന്നത് പൊതുവായ വിഷയമാണ്.
"അനുവദനീയവും നല്ലതുമായ ഭാര്യയെ ഉപേക്ഷിച്ച് ചീത്ത സ്ത്രീയെ സമീപിക്കുന്ന പുരുഷനും, നല്ല ഭര്‍ത്താവിനെ കയ്യൊഴിച്ച് ചീത്ത പുരുഷനെ സമീപിക്കുന്ന സ്ത്രീയും ഉൾപ്പെടുന്നതാണ്)

                     *07*

ثم مضٓى هُنٙيْهٙةً، فإذا هُوٙ بأٙقْوٙامٍ بُطُونُهُم أٙمْثٙالُ الْبُيوت فيها الحيات ترى من خارج بطونهم، كلما نهض خٙرّٙ فيقول : اللهم لا تقم الساعة، ........
فقال : يا جبريل من هؤلاء ؟
قال: هؤلاء من أمتك الذين يأكلون الربا ، لا يقومون الا كما يقوم الذين يتخبطه الشيطان  من المس

ثم مضى هنيهة فإذا هو بأقوام يجعل في أفواههم صخر من جهنم ، ثم يخرج من أسفلهم فسمعهم يضجون إلى الله تعالى فقال يا جبريل من هؤلاء؟
قال: هؤلاء الذين يأكلون أموال اليتامى ظلما ،
إنما يأكلون في بطونهم نارا وييصلون صعيرا
(الأنوار البهية من إسراء ومعراج خير البرية- (بحدف)-٥٣)

മുത്ത്നബിﷺകുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ അവിടെ  ഒരു കൂട്ടരുണ്ട്. അവരുടെ വയറ്  ഒരു വീടിന്റെ വലിപ്പത്തിലാണുള്ളത്. വയറിന്റെ അകത്ത് നിറയെ പാമ്പുകളുള്ളത്  വയറിന്റെ പുറത്ത് നിന്ന് നോക്കിയാൽ തന്നെ കാണാം. അവർ എഴുനേൽക്കാൻ ശ്രമിക്കുമ്പോളെല്ലാം വീണ് പോകുന്നു. അവർ ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അല്ലാഹുവെ ഖിയാമത്ത് നാൾ സംഭവിപ്പിക്കല്ലേ!
നബി ﷺചോദിച്ചു: ജിബ്‌രീൽ ഇവർ ആരാണ്?

ജിബ്‌രീൽ (അ): അങ്ങയുടെ ഉമ്മത്തിൽപെട്ട പലിശ തിന്നുന്ന ആളുകളാണ്.


കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ അവിടെ ഒരു കൂട്ടരുണ്ട്. അവരുടെ വായകളിലേക്ക് നരകത്തിൽ നിന്നുള്ള പാറ ഇടപ്പെടും. ആ നരകത്തിന്റെ പാറകൾ അവരുടെ മലദ്വാരത്തിലൂടെ പുറത്ത് വരുന്നു.
മുത്തുനബിﷺചോദിച്ചു: ഇവർ ആരാണ്?

ജിബ്‌രീൽ (അ): അക്രമ പരമായി അനാഥകളുടെ സ്വത്ത് ഭക്ഷിക്കുന്നവരാണ്. തീർച്ചയായും അവർ അവരുടെ വയറുകളിലേക്ക് തീയിനെയാണ് ഭക്ഷിക്കുന്നത്. അവരെ നരകത്തിലേക്ക് കൊണ്ട് പോകും.(സംഗ്രഹം: അൽഅൻവാർ- 53)
30/03/19
         *ഇസ്റാഉം മിഅ്റാജും-08*

ﺛُﻢّٙ مٙضٓىٰ ﻫُﻨٙﻴْﻬٙﺔً ﻓٙﺈِﺫا هو ﺑﻨﺴﺎءٍ مُعٙلّٙقات ﺑﺜﺪﻳﻬﻦ ﻭﻧﺴﺎء ﻣﻨﻜﺴﺎﺕ ﺑﺄﺭﺟﻠﻬﻦ ﻓﺴﻤﻌﻬﻦ ﻳﻀﺠﺠﻦ ﺇﻟﻰ اﻟﻠﻪ
فقال   ﻣﻦ ﻫﺆﻻء ﻳﺎ ﺟﺒﺮﻳﻞ
 ﻗﺎﻝ: ﻫﺆﻻء اﻟﻻﺗﻲ ﻳﺰﻧﻴﻦ ﻭﻳﻘﺘﻠﻦ ﺃﻭﻻﺩﻫﻦ
ﺛﻢ مضى ﻫﻨﻴﻬﺔ ﻓﺈﺫا هو ﺑﺄﻗﻮاﻡ ﻳﻘﻄﻊ ﻣﻦ ﺟﻨﻮﺑﻬﻢ اﻟﻠﺤﻢ فيلقمون فيقال لأحدهم: كل كما كنت تأكل لحم أخيك
فقال :ﻣﻦ ﻫﺆﻻء ﻳﺎ ﺟﺒﺮﻳﻞ
 ﻗﺎﻝ: ﻫﺆﻻء اﻟﻬﻤﺎﺯﻭﻥ ﻣﻦ ﺃﻣﺘﻚ اﻟﻠﻤﺎﺯﻭﻥ .
(الهمازون- المغتابون
اللمازون- العيابون)
(الأنوار البهية من إسراء ومعراج خير البرية-55)

മുത്ത്നബിﷺ കുറച്ച് കൂടി മുന്നോട്ടു നീങ്ങിയപ്പോൾ അവിടെ ഏതാനും സ്ത്രീകളുണ്ട്. അവരിൽ ചിലരെ മാറുകളോട് കൂടെയും  ചിലരെ കാലുകളോട് കൂടെയും  ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അവർ അല്ലാഹുവിനോട്(രക്ഷപ്പെടാന് വേണ്ടി) അട്ടഹസിച്ച് കരഞ്ഞുകൊണ്ടിരിക്കുന്നു.
 (അവരെ കുറിച്ച് അന്വേഷിച്ചപ്പോൾ) ജിബ്‌രീൽ (അ) പറഞ്ഞു: അവർ വ്യഭിചരിക്കുകയും സ്വന്തം കുട്ടികളെ കൊല്ലുകയും ചെയ്ത സ്ത്രീകളാണ്.

കുറച്ച് കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ ഒരു വിഭാഗം ആളുകളെ കണ്ടു. അവരുടെ ശരീരങ്ങളിലുള്ള മാംസങ്ങൾ മുറിച്ചെടുക്കപ്പെടുകയും, അതിനെ അവർക്ക് തന്നെ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുന്നു. എന്നിട്ട് അവരിൽ ഒരാളോട് പറയപ്പെടുന്നു: നീ നിന്റെ സഹോദരന്റെ മാംസം ഭക്ഷിച്ചിരുന്നത് പോലെ ഈ മാംസവും തിന്നുക.
(അവരെ കുറിച്ച് അന്വേഷിച്ചപ്പോൾ)
ജിബ്‌രീൽ (അ) ന്റെ മറുപടി: ജനങ്ങളെ കുറവാക്കുന്നവരും, കുറ്റം പറയുന്നവരുമാണ്.
(അൽഅൻവാർ- 55)
01/04/19
         *ഇസ്റാഉം മിഅ്റാജും:10*

 ......ﺛُﻢَّ ﺻَﻌِﺪَ ﺑِﻲ ﺇِﻟَﻰ -اﻟﺴَّﻤَﺎءِ اﻟﺴَّﺎﺑِﻌَﺔِ ﻓَﺎﺳْﺘَﻔْﺘَﺢَ ﺟِﺒْﺮِﻳﻞُ، ﻗِﻴﻞَ: ﻣَﻦْ ﻫَﺬَا؟ ﻗَﺎﻝَ: ﺟِﺒْﺮِﻳﻞُ، ﻗِﻴﻞَ: ﻭَﻣَﻦْ ﻣَﻌَﻚَ؟ ﻗَﺎﻝَ: ﻣُﺤَﻤَّﺪٌ، ﻗِﻴﻞَ: ﻭَﻗَﺪْ ﺑُﻌِﺚَ ﺇِﻟَﻴْﻪِ؟ ﻗَﺎﻝَ: ﻧَﻌَﻢْ، ﻗَﺎﻝَ: ﻣَﺮْﺣَﺒًﺎ ﺑِﻪِ، ﻓَﻨِﻌْﻢَ اﻟﻤَﺠِﻲءُ ﺟَﺎءَ، ﻓَﻠَﻤَّﺎ ﺧَﻠَﺼْﺖُ ﻓَﺈِﺫَا ﺇِﺑْﺮَاﻫِﻴﻢُ ﻗَﺎﻝَ: ﻫَﺬَا ﺃَﺑُﻮﻙَ ﻓَﺴَﻠِّﻢْ ﻋَﻠَﻴْﻪِ، ﻗَﺎﻝَ: ﻓَﺴَﻠَّﻤْﺖُ ﻋَﻠَﻴْﻪِ ﻓَﺮَﺩَّ اﻟﺴَّﻼَﻡَ، ﻗَﺎﻝَ: ﻣَﺮْﺣَﺒًﺎ ﺑِﺎﻻِﺑْﻦِ اﻟﺼَّﺎﻟِﺢِ ﻭَاﻟﻨَّﺒِﻲِّ اﻟﺼَّﺎﻟِﺢِ، ﺛُﻢَّ ﺭُﻓِﻌَﺖْ ﺇِﻟَﻲَّ ﺳِﺪْﺭَﺓُ اﻟﻤُﻨْﺘَﻬَﻰ، ﻓَﺈِﺫَا ﻧَﺒْﻘُﻬَﺎ ﻣِﺜْﻞُ ﻗِﻼَﻝِ ﻫَﺠَﺮَ، ﻭَﺇِﺫَا ﻭَﺭَﻗُﻬَﺎ ﻣِﺜْﻞُ ﺁﺫَاﻥِ اﻟﻔِﻴَﻠَﺔِ، ﻗَﺎﻝَ: ﻫَﺬِﻩِ ﺳِﺪْﺭَﺓُ اﻟﻤُﻨْﺘَﻬَﻰ، ﻭَﺇِﺫَا ﺃَﺭْﺑَﻌَﺔُ ﺃَﻧْﻬَﺎﺭٍ: ﻧَﻬْﺮَاﻥِ ﺑَﺎﻃِﻨَﺎﻥِ ﻭَﻧَﻬْﺮَاﻥِ ﻇَﺎﻫِﺮَاﻥِ، ﻓَﻘُﻠْﺖُ: ﻣَﺎ ﻫَﺬَاﻥِ ﻳَﺎ ﺟِﺒْﺮِﻳﻞُ؟ ﻗَﺎﻝَ: ﺃَﻣَّﺎ اﻟﺒَﺎﻃِﻨَﺎﻥِ ﻓَﻨَﻬْﺮَاﻥِ ﻓِﻲ اﻟﺠَﻨَّﺔِ، ﻭَﺃَﻣَّﺎ اﻟﻈَّﺎﻫِﺮَاﻥِ ﻓَﺎﻟﻨِّﻴﻞُ ﻭَاﻟﻔُﺮَاﺕُ،....
(صحيح البخاري  )

➖➖➖➖➖➖➖➖➖➖➖
നബിﷺ യാത്ര വിവരണം തടരുന്നു: പിന്നെ ജിബ്‌രീൽ(അ) എന്നെയും കൂട്ടി ഏഴാമാകാശത്തേക്കു കയറി. കവാടം തുറക്കാൻ ആവശ്യപ്പെട്ടു. ചോദ്യമുണ്ടായി: ആരാണത്? "ജിബ്‌രീൽ" എന്നദ്ദേഹം പറഞ്ഞു. ആരാണു താങ്കളുടെ കൂടെ? എന്നു ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു: "മുഹമ്മദ്" 'അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരന്നോ? എന്ന ചോദ്യത്തിനു 'അതെ' എന്ന് മറുപടി നൽകി. അപ്പോൾ പറഞ്ഞു: "അദ്ദേഹത്തിനു സ്വാഗതം " അവർ വന്നത് വളരെ നല്ല വരവ്"
ഞാൻ അകത്തേക്ക് കടന്നപ്പോൾ അവിടെ ഇബ്റാഹിം നബിയുണ്ടായിരുന്നു. ജിബ്‌രീൽ പറഞ്ഞു: "ഇത് താങ്കളുടെ പിതാവ്. അദ്ദേഹത്തിനു സലാം പറഞ്ഞാലും! ഞാൻ സലാം പറയുകയും അദ്ദേഹം മടക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "ഉത്തമ നബിയായ ഉത്തമ പുത്രന് സ്വാഗതം! " പിന്നെ എനിക്ക് സിദ്റതുൽ മുൻതഹാ ഉയർത്തിക്കാണിക്കപ്പെട്ടു. അതിലെ പഴങ്ങൾ ഹജറിലെ (ഒരു പ്രദേശം) തോൽപാത്രങ്ങൾ പോലയുണ്ടായിരുന്നു. അതിന്റെ ഇലയാവട്ടെ ആനച്ചെവി പോലയും. ജിബ്‌രീൽ(അ) പറഞ്ഞു: "ഇതാണ് സിദ്റതുൽ മുൻതഹാ " അവിടെ നാല് നദികൾ ഉണ്ടായിരുന്നു. പരോക്ഷമായ രണ്ടു നദികളും പ്രത്യക്ഷമായ രണ്ട് നദികളും.
"ജിബ്‌രീലെ! ഇതു രണ്ടുമെന്താണ്? എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു : "പരോക്ഷമായവ സ്വർഗത്തിലെ രണ്ട് പുഴകളാണ്. പ്രത്യക്ഷമായവ നൈലും യൂഫ്റട്ടീസും"
(സ്വഹീഹുൽ ബുഖാരി )


➡ പരോക്ഷമായ രണ്ട് നദികൾ അൽകൗസർ, നഹ്റുൽ റഹ്മ, ഈ രണ്ട് നദികൾ ചേർന്ന സൽസബീൽ എന്ന നദിയാണ്.(ഫത്ഹുൽ ബാരി)
31/03/19
         *ഇസ്റാഉം മിഅ്റാജും-09*

 فَأَتَيْنَا السَّمَاءَ الثَّانِيَةَ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ مَنْ مَعَكَ قَالَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. قِيلَ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ، وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْتُ عَلَى عِيسَى وَيَحْيَى فَقَالاَ مَرْحَبًا بِكَ مِنْ أَخٍ وَنَبِيٍّ. فَأَتَيْنَا السَّمَاءَ الثَّالِثَةَ، قِيلَ مَنْ هَذَا قِيلَ جِبْرِيلُ. قِيلَ مَنْ مَعَكَ قِيلَ مُحَمَّدٌ. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْتُ يُوسُفَ فَسَلَّمْتُ عَلَيْهِ، قَالَ مَرْحَبًا بِكَ مِنْ أَخٍ وَنَبِيٍّ فَأَتَيْنَا السَّمَاءَ الرَّابِعَةَ، قِيلَ مَنْ هَذَا قِيلَ جِبْرِيلُ. قِيلَ مَنْ مَعَكَ قِيلَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
قِيلَ وَقَدْ أُرْسِلَ إِلَيْهِ قِيلَ نَعَمْ. قِيلَ مَرْحَبًا بِهِ، وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْتُ عَلَى إِدْرِيسَ فَسَلَّمْتُ عَلَيْهِ، فَقَالَ مَرْحَبًا مِنْ أَخٍ وَنَبِيٍّ. فَأَتَيْنَا السَّمَاءَ الْخَامِسَةَ، قِيلَ مَنْ هَذَا قَالَ جِبْرِيلُ. قِيلَ وَمَنْ مَعَكَ قِيلَ مُحَمَّدٌ. قِيلَ وَقَدْ أُرْسِلَ إِلَيْهِ قَالَ نَعَمْ. قِيلَ مَرْحَبًا بِهِ، وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْنَا عَلَى هَارُونَ، فَسَلَّمْتُ عَلَيْهِ فَقَالَ مَرْحَبًا بِكَ مِنْ أَخٍ وَنَبِيٍّ. فَأَتَيْنَا عَلَى السَّمَاءِ السَّادِسَةِ، قِيلَ مَنْ هَذَا قِيلَ جِبْرِيلُ. قِيلَ مَنْ مَعَكَ قَالَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. قِيلَ وَقَدْ أُرْسِلَ إِلَيْهِ مَرْحَبًا بِهِ، وَلَنِعْمَ الْمَجِيءُ جَاءَ. فَأَتَيْتُ عَلَى مُوسَى، فَسَلَّمْتُ عَلَيْهِ فَقَالَ مَرْحَبًا بِكَ مِنْ أَخٍ وَنَبِيٍّ. فَلَمَّا جَاوَزْتُ بَكَى. فَقِيلَ مَا أَبْكَاكَ قَالَ يَا رَبِّ، هَذَا الْغُلاَمُ الَّذِي بُعِثَ بَعْدِي يَدْخُلُ الْجَنَّةَ مِنْ أُمَّتِهِ أَفْضَلُ مِمَّا يَدْخُلُ مِنْ أُمَّتِي. .....(صحيح البخاري)

➖➖➖➖➖➖➖➖➖➖➖
ഇനിയുള്ള യാത്ര മുത്ത്നബിﷺ തന്നെ വിവരിക്കന്നു: ജിബ്‌രീൽ(അ) എന്നേയും കൂട്ടി രണ്ടാം ആകാശത്തേക്ക് കയറി. വാതിൽ തുറക്കാനാവശ്യപ്പെട്ടു.  'ആരാണത്' എന്ന ചോദ്യമുണ്ടായപ്പോൾ അദ്ദേഹം 'ജിബ്‌രീൽ' എന്ന് പറഞ്ഞു. 'ആരാണു കൂടെ?' എന്നു ചോദിച്ചപ്പോൾ 'മുഹമ്മദ്' . അദ്ദേഹത്തിലേക്ക് അയക്കപ്പെട്ടിരുന്നോ? എന്ന ചോദ്യത്തിനു ജിബ്‌രീൽ 'അതെ' എന്നു പറഞ്ഞു. അപ്പോൾ പറയുകയുണ്ടായി: " അദ്ദേഹത്തിനു സ്വാഗതം. അവർ വന്നതു വളരെ നല്ല വരവ്". എന്നിട്ടു വാതിൽ തറന്നു. ഞാൻ അകത്തു പ്രവേശിച്ചപ്പോൾ അവിടെ യഹ്യാ നബിയും ഈസാനബിയുമുണ്ടായിരുന്നു. അവരിരുവരും മാതൃസഹോദിരീപുത്രന്മാരാണ്. ജിബ്‌രീൽ(അ)  പറഞ്ഞു : "ഇത് യഹ്യയും ഈസായും(അ). അവർക്ക് സലാം പറഞ്ഞാലും" ഞാൻ സലാം പറയുകും അവർ മടക്കുകയം  ചെയ്തു. പിന്നെ അവർ പറഞ്ഞു: "ഉൽകൃഷ്ട സഹോദരനായ ഉൽകൃഷ്ട നബിക്കു സ്വാഗതം."

പിന്നെ എന്നെയും കൊണ്ട് ജിബ്‌രീൽ മൂന്നാമാകശത്തേക്കു കയറി. (നേരത്തെയുണ്ടായത് പോലെ ചോദ്യങ്ങളും മറുപടികളുമുണ്ടായി.) ഞാൻ അകത്തെത്തിയപ്പോൾ അവിടെ യൂസുഫ് നബിയുണ്ടായിരുന്നു. ജിബ്‌രീൽ(അ) പറഞ്ഞു : "ഇത് യൂസുഫ്; അദ്ദേഹത്തിന സലാം പറഞ്ഞാലും! ഞാൻ അദ്ദേഹത്തിനു സലാം പറഞ്ഞു. അദ്ദേഹം സലാം മടക്കിയിട്ട് പറഞ്ഞു : "നല്ല നബിയായ നല്ല സഹോദരനു സ്വാഗതം"

പിന്നെ ജിബ്‌രീൽ എന്നേയും കൂട്ടി നാലാം ആകാശത്തേക്ക് കയറി (നേരത്തേത് പോലെ ചോദ്യങ്ങളും മറുപടികളുമുണ്ടാവുകയും ചെയ്തു.) ഞാൻ അകത്തേക്ക് കടന്നപ്പോൾ അവിടെ ഇദ് രീസ്(അ) ഉണ്ടായിരുന്നു. ജിബ്‌രീൽ പറഞ്ഞു : "ഇത് ഇദ്രീസ്. അദ്ദേഹത്തിനു സലാം പറഞ്ഞാലും!. ഞാനദ്ദേഹത്തിനു സലാം പറയുകയും അദ്ദേഹം സലാം മടക്കുകയും 'ഉത്തമ നബിയായ ഉത്തമ സഹോദരനു സ്വാഗതം' എന്ന് പറയുകയും ചെയ്തു.

പിന്നെ ജിബ്‌രീൽ ഞാനുമായി അഞ്ചാമാകാശത്തേക്കു കയറി. (നേരത്തെതു പോലെ ചോദ്യങ്ങളും മറുപടികളുമുണ്ടായി) ഞാൻ അകത്തേക്ക് കടന്നപ്പോൾ അവിടെയുണ്ടായിരുന്നു ഹാറൂൻ (അ). സലാം പറയലും മടക്കലുമുണ്ടായി. "ഉത്തമ നബിയായ ഉത്തമ സഹോദരനു സ്വാഗതം" എന്ന് അദ്ദേഹം പറയുകയും ചെയ്തു. പിന്നെ ആറാം ആകാശത്തേക്ക് കയറി. അവിടെ മൂസാ(അ) ഉണ്ടായിരുന്നു. (സലാം പറയലും സ്വാഗതം പറയലും നടന്നു.) ഞാൻ അവിടുന്നു കടന്നു പോയപ്പോൾ മൂസാ(അ) കറഞ്ഞു. താങ്കൾ കരയുന്നതെന്തിന്? എന്ന് ചോദിച്ചപ്പോൾ മഹാനവർകൾ പറഞ്ഞു: "എന്റെ സമുദായത്തിൽ നിന്ന് ഞാൻ സ്വർഗത്തിൽ കടത്തുന്നതിലേറെയാളുകളെ എന്റെ ശേഷം നിയോഗിതനായ ഒരു യുവാവ് അദ്ദേഹത്തിന്റെ സമദായത്തിൽനിന്നു സ്വർഗത്തിൽ കടത്തും. അതുകൊണ്ടാണു ഞാൻ കരയുന്നത്.(തുടരും )
(സ്വഹീഹുൽ ബുഖാരി)



➡ഇബ്നു ഹജറുൽ അസ്‌ഖലാനി(റ) പറയുന്നു: അമ്പിയാക്കളുടെ മനസ്സിലുള്ള കാരുണ്യം മറ്റുള്ളവരുടേതിനെക്കാൾ അതികമാണ്. അത്കൊണ്ടാണ് മൂസാ നബി(അ) തന്റെ ഉമ്മത്തിനോടുള്ള കാരുണ്യം നിമിത്തം കരഞ്ഞത്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....