Monday, April 1, 2019

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (റ).

ബദ്റ് പാടിയും പറഞ്ഞും തന്ന .......

അറബി ഭാഷ കവാടത്തിലേക്ക് ആകർഷിക്കപ്പെടുന്ന ഉംദത്തു തഅരീഫ്
ഫീ നള്മി തസ്വ്രീഹു സഞ്ചാൻ സമ്മാനിച്ച
പണ്ഡിത താവഴിയിലെ കരുത്തുറ്റ സാന്നിധ്യം.

ചാലിലകത്തിനെ മലയാളിക്ക് സമ്മാനിച്ച

മഹാഗുരു മൗലാന വളപ്പിൽ  അബ്ദുൽ
അസീസ് മുസ്‌ലിയാർ (റ).

ഹി : 1269-ൽ പൊന്നാനി  വളപ്പിൽ വീട്ടിൽ
പൊന്നാനി അബ്ദുല്ല മുസ്‌ലിയാർ ഉസ്മാനിയുടെ പുത്രനായി ജനനം .തന്റെ
വന്ദ്യ പിതാവിൽ നിന്നും ഒട്ടുമിക്ക വിഷയങ്ങളിലും നൈപുണ്യം നേടി. ശൈഖ് അലി ഹസൻ മഖ്ദൂമി , അബ്ദുല്ലാ ഇബ്നു അഹ്മദ് മുസ്‌ലിയാർ പൊന്നാനി , മുഹമ്മദ് മഖ്ദും ചെറിയ ബാവ മുസ് ലിയാർ പൊന്നാനി തുടങ്ങിയവർ ഗുരുക്കന്മാരിൽ
പ്രധാനികളാണ്.

സമസ്തയുടെ സ്ഥാപക നേതാവ് ശൈഖുനാ പുതിയാപ്ല അബ്ദു റഹ്മാൻ മുസ് ലിയാർ , മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി , സഹോദരനായ വളപ്പിൽ അബ്ദു റഹ്മാൻ മുസ് ലിയാർ ,
വടുതല മൂസ മുസ്‌ലിയാർ ഇബ്നു അഹ്മദുൽ ബർദലി , വടുതല അഹ്മദ്
മുസ് ലിയാർ, വെളിയത്ത് കുഞ്ഞഹമ്മദ്
മുസ്‌ലിയാർ  തുടങ്ങി പ്രമുഖ ശിഷ്യരുടെ
നിര നീണ്ടതാണ്.

സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലർത്തിപോന്ന മഹാനവർകൾ അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്
തന്റെ ദറസ്സുകൾക്ക്  തിരഞ്ഞെടുത്തിരുന്നത്. ഖുതുബ് സയ്യിദ്
മുഹമ്മദ് മൗലൽ ബുഖാരി (റ) (വഫാത്ത് ഹി: 1207) തങ്ങളുടെ ദീനീ ദഅവത്തിന്റെ
കേന്ദ്രമായിരുന്ന നെട്ടൂരിൽ മൗല നിർമ്മിച്ച പള്ളിയിലും , മൗല നിർമ്മിച്ച വടുതല കോട്ടുർ പള്ളിയുടെ  അതേ ആകാരത്തിലും , ശൈലിയിലും നിർമ്മിക്കപ്പെട്ടതും , ശാത്വിരി സാദാത്തീങ്ങളുടെ കേന്ദ്രവുമായിരുന്ന വടുതല കാട്ടുപുറം പള്ളിയിലും ദീനീ പ്രബോധനത്തിന്  നേതൃത്വം നൽകി. ഈ പള്ളിയിൽ വെച്ചാണ് ചരിത്ര പ്രസിദ്ധമായ
ബദ്റ് മൗലിദ്  മഹാനവർകൾ രചിക്കുന്നത്
വടുതലയിലെ ഒട്ടേറെ സാത്വികരായ പ്രതിഭകൾ മൗലാനാ വളപ്പിൽ ഉസ്താദിന്റെ
ശിഷ്യരാണ്.

അദ്ധ്യാത്മിക ഗ്രന്ഥമായ നുസ്അത്തുൽ അസ്മാ തുടങ്ങി ഹംസത്തുൽ കർറാർ (റ) മൗലിദ് , അഹ്മദുൽ ബദവി (റ) മൗലിദ് ,
പുറത്തിയിൽ ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) മൗലിദ് , മമ്പുറം മൗലിദ് അടക്കം പ്രസിദ്ധ രചനകൾ ഒട്ടേറെയുണ്ട്.

കേവലം 54 വയസ്സ് മാത്രം ജീവിച്ചിരുന്ന വളപ്പിൽ ഉസ്താദ് തന്റെ ദറസ്സും , രചനകളിലൂടെയും , പ്രായത്തിലൂടെയും
ഇമാമുനാ ഗസ്സാലി (റ) യെ അനുസ്മരിപ്പിക്കുന്നു.

ഹി: 1322 ൽ റജബ് 20 ന് മഹാൻ വഫാത്തായി. പൊന്നാനി കോടമ്പി അകം പള്ളിയിലാണ് മറപ്പെട്ട് കിടക്കുന്നത്.

فمنهم العامل المشهور ذو الكرم                         
عبد العزيز بن عبد الله فنان

نحوا وصرفا وفقها و البديع معا                         
ني والقوافي عروضا فيض منان

മൗലാനാ വളപ്പിൽ ഉസ്താദിനെ സംബന്ധിച്ച് വാഴക്കാട് മുഹമ്മദ് മുസ് ലിയാർ ഒത്തിരി പാടിയിട്ടുണ്ട്.

മഹാപ്രതിഭയായിരുന്ന മൗലാന വളപ്പിൽ ഉസ്താദിന്റെ രചനകളിൽപെട്ടവ കൈവശ
മുള്ളവർ അറിയിക്കുമല്ലോ . വിശിഷ്യാ മഹത്തുക്കളുടെ മൗലിദുകൾ .

വളപ്പിൽ ഉസ്താദിന്റെ ബറക്കത്തിനാൽ റബ്ബ് നമുക്കും , നമ്മിൽ നിന്നും മരണപ്പെട്ടവർക്കും മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ ! ആമീൻ .

മുഹമ്മദ് സാനി നെട്ടൂർ
9567785655

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...