ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തവസ്സുൽ ഇസ്തിഗാസ ശിർക്കല്ല
എന്താണ് തവസ്സുൽ ഇസ്തിഗാസ ?
എന്തിനാണ് തവസ്സുൽ ഇസ്തിഗാസ ?
:- - - ...................::::... .......
അല്ലാഹു വിൽ നിന്ന് ഒരു കാര്യം ലഭിക്കാൻ വേണ്ടി അല്ലാഹു ഇഷ്ടപെട്ടവരെ വസീലയാക്കൽ:
തവസ്സുൽ രണ്ട് ഇനമുണ്ട്;
-
ഒന്ന്
അല്ലാഹു തൃപ്തിപെട്ട ഒരു കാര്യത്തെ മുൻനിറുത്തി അല്ലാഹു വിനോട് പ്രാർഥിക്കൽ
അത് ചിലപ്പോൾ അല്ലാ
ഹുവിന്റ സിഫത്തോ പ്രവർത്തിക്കുന്നവന്റെ
. സൽക്കർമങ്ങളോ, അല്ലാഹു വിന്റ
ഇഷ്ടപാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സാലിഹീങ്ങൾ
തുടങ്ങയവരായയിരിക്കാം.
രണ്ട്:
അമ്പിയാക്കളും ഔലിയാക്കളും അല്ലാഹു വിന്റെ പ്രയങ്കരരായ ഇഷ്ടദാസൻമാരാണന്നും അവർ അല്ലാഹുവിനോട് ദുആ ചെയ്താലും ശഫാഅത്ത് ചെയ്താലും സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും അവർ മുഖേനെ ചില അസാധാരണ സംഭവങ്ങൾ അല്ലാഹു പ്രകടിപ്പിക്കാറുണ്ടന്നും അവരുടെ മരണശേഷവും അത് തുടരുമെന്നും അതുമുഖേനെ നമുക്ക്
സഹായം ലഭിക്കുമെനന്ന്
കരുതി സഹായം ചോദിക്കുന്ന
തിനാണ്
സാങ്കേതിക അർഥത്തിൽ
ഇസ്തിഗാസ എന്ന് പറയുന്നത്.
അഖില അനുഗ്രഹങ്ങളുടെയും സാക്ഷാൽ ഉടമസ്ഥൻ അല്ലാഹു ആണെങ്കിലും, ബാഹ്യമായി മഹത്തുക്കളായ
അമ്പിയാക്കളും ഒൗലിയാക്കളും ആ സഹായത്തിന് കാരണമായത് കൊണ്ട്
അവരോട് ചോദിക്കുമ്പോൾ
യഥാർഥത്തിൽ അല്ലാഹുവിനോട് തന്നെയാണ് നാം ചോദിക്കുന്നത്
ഇങ്ങനെയുളള സഹായം ചോദിക്കൽ രണ്ടുവിധമുണ്ട്. അല്ലാഹുവിന്റെ
ഇഷ്ടദാസൻമാരായ അമ്പിയാക്കളോടും ഔലിയാക്കളോടും നേരിട്ടുള്ള
സഹായം ചോദിക്കലാണതിലൊന്ന്.
അല്ലാഹുവിനോട് കാര്യസാധ്യത്തി
നായി ദുആ ഇരക്കുവാനും ശഫാഅത്ത് ചെയ്യുവാനുമായി അവന്റെ അമ്പിയം
ലിയാ തുടങ്ങിയ മഹത്തുക്കളോട് പറയുക എന്നതാണ് മറ്റൊന്ന്.
'..........
തവസ്സുൽ എന്തിന്ന്
അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയ മഹത്തുക്കളെ ഇഷ്ടപെടലും
സ്നേഹിക്കാലും പുണ്യമുള്ള ഒരു സൽക്കർമകാണെന്നത് പക്ഷാന്തരമില്ല.
ഏത് ഈമാനാണ് ഖൈർ എന്ന് നബി (സ്വ)യോട് ചോദിക്കട്ടെതിന്ന്
അവിടുന്ന് പറത്തു അല്ലാഹുവിന് വേണ്ടി സ്നേഹിക്കലും അവനുവേണ്ടി കോപിക്കലുമാണ്.
എനിക്ക്
സൽക്കർമ്മങ്ങളില്ലെങ്കിലും ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ
സ്വഹാബിയോട് നീ ആരെയാണ് സ്നേഹിക്കുന്നത്
അവരോട് കൂടെയാണ് നി എന്നാണ് നബി (സ) മറുപടി പറഞ്ഞത്.
ചുരുക്കത്തിൽ സജജനങ്ങളോടുള്ള മുഹബ്ബത്ത് ഏറ്റവും പുണ്യക
സൽക്കർമ്മമാണ്.
അമ്പിയാക്കളെയും ഒൗലിയാക്കളേയും കൊണ്ട് തവസ്സു
ചെയ്യുമ്പോൾ യഥാർഥത്തിൽ അവരോടുള്ള മഹബ്ബത്ത് എന്ന സൽകർമം
കൊണ്ട് തവസ്സുൽ ചെയ്യുകയാണ്.
അപ്പോൾ ബാഹ്യമായി സൽകർമങ്ങൾ കൊണ്ടുള്ള തവസ്സുൽ വ്യക്തികളെക്കൊണ്ടുള്ള തവസ്സുൽ ഇങ്ങനെ
രണ്ട് വിധമുണ്ടെങ്കിലും യഥാർത്ഥത്തിൽ അതല്ലാം പ്രാർഥിക്കുന്നവെ
സൽക്കർമ്മം കൊണ്ടുള്ള തവസ്സുൽ തന്നെയാണ്.
അവിടയല്ലാം അല്ലാഹു
വിന് ഇഷ്ടമുള്ള ഒന്ന് എടുത്ത് പറഞ്ഞുകൊണ്ട് അല്ലാഹുവിനോൾ ദുആ
ഇരക്കുകയാണ് തവസ്സുൽ ചെയ്യുന്നവർ ചെയ്യുന്നത്.
ഇസ്തിഗാസ: എന്തിന്?
എന്നാൽ 'സഹായം ചോദിക്കാൻ മഹത്തുക്കളെ സമീപിക്കുന്നതെ
നതിന്ന്? അല്ലാഹുവിനോട് ചോദിച്ചാൽ പോരെ' എന്ന് സംശയിക്കുന്ന ചിലർ ഉണ്ട്
അതിന്ന് മറുപടി ഇതാണ്. അവരുടെ പ്രാർത്ഥന അല്ലാഹു സ്വീകരി
കൂടുതൽ സാദ്ധ്യതയുള്ളതുകൊണ്ടും അവർ സഹായത്തിന്ന് കാരണക്കാരായതു കൊണ്ടുമാണ് നാം അവരെ സമീപിക്കുന്നത്.
അല്ലാഹു വിന്റെ
സഹായം കിട്ടാൻ കാരണക്കാരായവരെ സമീപിക്കുന്നത് യഥാർഥത്തി
അല്ലാഹുവിനോടുള്ള സഹായാഭ്യർത്ഥന തന്നെയാണ്.
കാര്യകാരണവുമായി ബന്ധപ്പെടുന്നത് അതിന്ന് എതിരല്ല.
ഫലമെന്ത്?
ഇങ്ങനെ തവസ്സുൽ ചെയ്യുന്നതെന്തിന്? അല്ലാഹുവിനോട് ചോദി
ച്ചാൽ പോരെ? അഖില രുടെയും സ്ഥിതിഗതികളറിയുന്ന അല്ലാഹു
സർവ്വർക്കും ഉത്തരം നൽകില്ലേ?
അവൻ എന്നോട് ചോദിക്കൂ ഞാൻ ഉത്തരം നൽകാമെന്ന് പറഞ്ഞില്ലേ
അവൻ ഖണ്ഡ നാടിയേക്കാൾ അടുത്ത വനല്ലേ പിന്നെ എന്തിന് ഒരു തവസ്സുൽ
പിന്നെ എന്തിന് ഇടയിൽ ഒന്ന് എടുത്ത്
പറഞ്ഞുകൊണ്ടാരു ഇടതേട്ടം എന്നു ചില സംശയങ്ങളുണ്ട്.
എന്തിനാണ്
മനുഷ്യൻ തവസ്സുൽ ചെയ്യുന്നത്. പൂർവ്വിക പണ്ഡിതരുടെ അഭിപ്രായം ശ്രദ്ധി
ക്കുക.
ان تقديم الوسيلة على طلب الحاجة أدعى إلى الاجابة (بیضاوی: ۹-۱)
"ആവശ്യങ്ങൾ തേടാൻ വസീല സമർപ്പിക്കൽ പ്രാർത്ഥനക്കുത്തരം വലി
ക്കാൻ കൂടുതൽ രകമാണ്. (ബൈളാവി 1-9)
മഹാന്മാരുടെ പ്രാർത്ഥന കൊണ്ടുള്ള തവസ്സുൽ. അഥവാ പ്രാർത്ഥിക്കാനും ശുപാർശ ചെയ്യാനും ജീവിതകാലത്തും മരണ ശേഷവും മഹാന്മാരോട് ആവശ്യപ്പെടുക. മഴയില്ലാത്ത സമയത്ത് മഴക്കു വേണ്ടി പ്രാർത്ഥിക്കാൻ സ്വഹാബത്ത് നബി(സ) യോട് ആവശ്യപ്പെട്ടതായി പ്രബലമായ ഹദീസുകളിൽ കാണാം. നബി(സ)യുടെ പ്രാർത്ഥനക്കുത്തരം ലഭിക്കുമെന്ന വിശ്വസത്തോടെയാണല്ലോ അവർ അത് ആവശ്യപ്പെടുന്നത്.
നാളെ മഹ്ശറയിൽ ഏറ്റവും ഘട്ടത്തിൽ
استغاثةاستغاثوا بادم
അവർ ആദം നബി صلي الله عليه وعلي نبينا وسلم
യോട് ഇസ്തിഗാസ ചെയ്യുന്നു' പിന്നെ ഓരോ നബിയോ ടും ഇസ്തിഗാസ ചെയ്യുന്നു. അവസാനം നബി സ്വയോട് ഇസ് തിഗാസ ചെയ്യുന്നു.
എന്നോട് ചോദിക്കൂ ഞാൻ ഉത്തരം നൽകാമെന്ന് അല്ലാന്നു പറഞ്ഞില്ലേ
അവൻ ഖണ്ഡനാടിയേക്കാൾ അടുത്ത വനല്ലേ പിന്നെ എന്തിന് ഒരു തവസ്സുൽ
പിന്നെ എന്തിന് ഇടയിൽ ഒന്ന് എടുത്ത്
പറഞ്ഞുകൊണ്ടാരു ഇടതേട്ടം
പിന്നെ എന്തിന് ഇവിടെ ഒരു ഇസ്തിഗാസ
ഇതിനുള്ള ഉത്തരം തന്നെ യാണ് എല്ലാ
ഇസ്തിഗാസ തവസ്സുലിനുമുള്ള ഉത്തരം
ഒരു സംഭവം കാണുക:
അനസുബ്നുമാലിക്(റ) ൽ നിന്ന് നിവേദനം: "നബി(സ) യുടെ കാലത്ത് ജനങ്ങൾക്ക് ജലക്ഷാമം ബാധിച്ചു. നബി(സ) വെള്ളിയാഴ്ച ഖുത്വുബ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അഅറാബി എണീറ്റ് നിന്ന് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! വെള്ളമില്ലാതെ സമ്പത്ത് നശിച്ചിരിക്കുന്നു. ഭക്ഷണമില്ലാതെ ഭാര്യ സന്താനങ്ങൾ വിശന്നിരിക്കുന്നു. അതിനാല അവിടുന്ന് ഞങ്ങള്ക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിച്ചാലും". അപ്പോൾ നബി(സ) ഇരുകരങ്ങളുയർത്തി പ്രാർത്ഥിച്ചു. അപ്പോൾ ആകാശത്ത് ഞങ്ങൾ കാർമേഘത്തിന്റെ ചെറിയ അംശം പോലും കണ്ടിരുന്നില്ല. എന്റെ ആതമാവ് ആരുടെ അധീനത്തിലാണോ അവൻ തന്നെയാണു സത്യം. നബി(സ) ഉയര്ത്തിയ കൈകള താഴ്ത്തുന്നതിനു മുമ്പായി പർവ്വതസമാനമായ കാർമേഘങ്ങൾ തിങ്ങിക്കൂടി മിമ്പറിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പായി മഴ വര്ഷിച്ച്ചു. മഴത്തുള്ളികൾ നബി(സ)യുടെ താടിയിലൂടെ ഉട്ടി വീഴുന്നത് ഞാൻ നോക്കികണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിനോടടുത്ത ദിവസവും തുടങ്ങി അടുത്ത വെള്ളിയാഴ്ചവരെ മഴ തുടർന്ന്. നേരത്തെ വന്ന അഅറാബിയോ മറ്റൊരാളോ എഴുന്നേറ്റുനിന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! മഴ വർഷിച്ചു പുരകൾ തകർന്നുവീണു. സമ്പത്ത് വെള്ളത്തിൽ മുങ്ങിപ്പോയി. അതിനാല അവിടുന്ന് ഞങ്ങൾക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിച്ചാലും. അപ്പോൾ രണ്ടു കരങ്ങളുയർത്തി നബി(സ) പറഞ്ഞു: "അല്ലാഹുവേ! ഞങ്ങളുടെ ചുട്ടു ഭാഗങ്ങളിലേക്ക് മഴയെ നീ നീക്കേണമേ! ഞങ്ങൾക്ക് ഇന് മഴവേണ്ട". അങ്ങനെ നബി(സ) കാർമേഘത്തിലേക്ക് ചൂണ്ടുന്നിടത്തുനിന്നെല്ലാം കാർ മേഘം നീങ്ങിപ്പോയി. അതേത്തുടർന്ന് മദീനയുടെ മുകളിൽ നിന്ന് കാർമേഘം നീങ്ങിയതിനാൽ മദീനയെ ഒരു വ്രത്തംപോലെ കാണാമായിരുന്നു. തുടർന്ന് ഒരു മാസക്കാലം മദീനയിലെ ചെരുവുകൾ ഒലിച്ചു. ഇതു ഭാഗത്തുനിന്നു വരുന്നവരും ക്ഷേമത്തിന്റെ കാര്യം പറയുമായിരുന്നു". (ബുഖാരി 881)
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജര്(റ) എഴുതുന്നു:
തുടക്കത്തിൽ നബി(സ)യുടെ പ്രാർത്ഥനയുടെ ഉടനെയും അവസാനത്തിൽ അവസാനത്തിൽ പ്രാർത്ഥനയുടെ കൂടെയും അല്ലാഹു നബി(സ)ക്ക് ഉത്തരം നല്കിയതും നബി(സ) നല്കിയ സൂചനക്ക് വഴിപ്പെട്ട് കാർമേഘം നീങ്ങിയതും നബി(സ)യുടെ പ്രവാചകത്വത്തിനു രേഖയാണ്. (ഫത്ഹുൽബാരി 3/448)
അല്ലാഹു ഖണ്ഡനാടിയേക്കാൾ അടുത്ത വനല്ലേ പിന്നെ എന്തിന് ഒരു തവസ്സുൽ
പിന്നെ എന്തിന് ഇടയിൽ ഒന്ന് എടുത്ത്
പറഞ്ഞുകൊണ്ടാരു ഇടതേട്ടം
പിന്നെ എന്തിന് ഇവിടെ ഒരു ഇസ്തിഗാസ
ഇതിനുള്ള ഉത്തരം തന്നെ യാണ് എല്ലാ
ഇസ്തിഗാസ തവസ്സുലിനുമുള്ള ഉത്തരം
:... - ...::
നബി(സ)യുടെ ജീവിത കാലത്ത് സ്വഹാബാകിറാം(റ) സ്വീകരിച്ച അതേസമീപനം നബി(സ)യുടെ വിയോഗ ശേഷവും അവർ സ്വീകരിച്ചിരുന്നതായി ഹദീസുകളിൽ കാണാവുന്നതാണ്.
നബി(സ)യുടെ വഫാത്തിനു ശേഷം ബിലാലുബ്നു ഹാരിസ്(റ) എന്നാ സ്വഹാബി നബി(സ) യുടെ ഖബ്റിങ്കൽ ചെന്ന് മഴക്കു വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാൻ നബി(സ) യോട് ആവശ്യപ്പെട്ടതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. വിശ്വ വിഖ്യാത ഹദീസ് പണ്ഡിതൻ ഇബ്നു അബീ ശൈബ(റ) (ഹി:159-325) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു:
മാലിക്(റ) വില നിന്ന് നിവേദനം: അവർ പറയുന്നു. ഉമർ(റ)ന്റെ കാലത്ത് ജനങ്ങൾക്ക് കഠിനമായ വരള്ച്ച്ച ബാധിച്ചു. അന്ന് ഒരാൾ നബി(സ) യുടെ ഖബ്റിനു സമീപം വന്നു ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കു വേണ്ടി പ്രാർത്ഥിക്കുക. നിശ്ചയം അവർ നശിച്ചിരിക്കുന്നു". പിന്നീട് സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ ബന്ധപ്പെട്ട് ഇപ[രകാരം നിർദ്ദേശിച്ചു: "നീ ഉമർ(റ) നെ സമീപിച്ച് എന്റെ സലാം അദ്ദേഹത്തിനു പറയുക. അവര്ക്ക് മഴ ലഭിക്കുമെന്നും ഭരണത്തിന്റെ കടുപ്പം കുറയ്ക്കണമെന്നും ഉമർ(റ)നോട് പറയുകയും ചെയ്യുക". ആ വ്യക്തി ഉടൻ ഉമർ(റ) വിനെ സമീപിച്ച് പ്രസ്തുത സംഭവം വിവരിച്ചപ്പോൾ ഉമർ(റ) കരഞ്ഞുകൊണ്ട് പറഞ്ഞു: "എന്റെ രക്ഷിതാവേ! എനിക്ക് സാധിക്കാത്തതിലല്ലാതെ ഞാൻ വീഴ്ച വരുത്തിയിട്ടില്ല". (മുസ്വന്നഫ്: 12/32)
ഈ ഹദീസിന്റെ പരമ്പര പ്രബലമാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) 'ഫത്ഹുൽ ബാരി' (2/496) ലും അല്ലാമ ഇബ്നുകസീർ 'അൽബിദായത്തുവന്നിഹായ' (7/94)ലും അബൂയഅലാ 'അൽഇർഷാദ്' (1/314)ലും മറ്റും വ്യക്തമാക്കിയിട്ടുണ്ട്.ഇസ്തിഗസയുടെ ബ്ലോഗ്സിൽ ഇതുമായി ബന്ധപ്പെട്ട് സമഗ്രചര്ച്ചയുണ്ട്.
ഈ സംഭവം ശിർക്കാണന്നോ കുഫ് റാണന്നോ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.
മുസന്ന ഫിന്റെ റിപ്പോർട്ടിൽ നാല് റാവി മാരാണുള്ളത് അവർ എല്ലാം ബുഖാരി മുസ്ലിമിലെ റാവി മാരാണ്
'.........
ആവശ്യ പൂർത്തീകരണത്തിന് വേണ്ടി പ്രാർത്ഥികുമ്പോൾ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യാനും അതിന്റെ ഭാഗമായി അവരുടെ പേര് വിളിക്കാനും ഹദീസിൽ നിർദ്ദേശമുണ്ട്. വിശ്രുത ഹദീസ് പണ്ഡിതൻ ഇബ്നുമാജ(റ) സുനനിലും മറ്റു ധാരാളം ഹദീസ് പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിലും നിവേദനം ചെയ്ത പ്രബലമായൊരു ഹദീസിൽ ഇപ്രകാരം കാണാം;
ഉസ്മാനുബ്നു ഹുനയ്ഫ(റ) നിവേദനം; കണ്ണിനു കാഴ്ചയില്ലാത്ത ഒരാള് നബി(സ)യെ സമീപിച്ച് കണ്ണിനു കാഴ്ച തിരിച്ചു കിട്ടാൻ അല്ലാഹുവോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. നബി(സ) അദ്ദേഹത്തോട് പറഞ്ഞു: "താങ്കള് ഉദ്ദേശിക്കുന്ന പക്ഷം പ്രാർത്ഥനയെ ഞാൻ പിന്തിപ്പിക്കാം അതായിരിക്കും താങ്കൾക്ക് ആഖിറത്തിൽ കൂടുതൽ ശ്രേഷ്ടകരം. താങ്കള് ഉദ്ദേശിക്കുന്ന പക്ഷം ഞാൻ പ്രാർത്ഥിക്കുകയും ചെയ്യാം". അപ്പോൾ നബി(സ)യോട് അദ്ദീഹം പ്രാർത്ഥിക്കാനാവശ്യപ്പെട്ടു. അപ്പോൾ നബി(സ) അദ്ദേഹത്തോട് ഭംഗിയായി അംഗ ശുദ്ദിവരുത്തി രണ്ടു റക്അത്ത് നിസ്കരിച്ച് ഇങ്ങനെ പ്രാർത്ഥിക്കാൻ കൽപ്പിച്ചു. "അല്ലാഹുവേ! അനുഗ്രഹത്തിന്റെ പ്രവാചകനായ നിന്റെ നബി മുഹമ്മദ് (സ) നെ കൊണ്ട് ഞാൻ നിന്നിലേക്ക് മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബിയേ! അങ്ങയെകൊണ്ട് എന്റെ രക്ഷിതാവിലേക്ക് എന്റെ ആവശ്യ നിർവ്വഹണത്തിനു വേണ്ടി ഞാൻ മുന്നിടുന്നു. അല്ലാഹുവേ! അതിനാല നബിയേ എനിക്കൊരു ശുപാർശകരായി നീ സ്വീകരിക്കേണമേ!". അബൂ ഇസ്ഹാഖ്(റ) പറയുന്നു: "ഈ ഹദീസ് സ്വഹീഹാണ്". (ഇബ്നു മാജ: 1375)
നഷ്ടപ്പെട്ട കണ്ണിന്റെ കാഴ്ച തിരിച്ചു ലഭിക്കാനായി അല്ലാഹുവോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടു നബി(സ) യുടെ മുന്നിൽ വന്നെത്തിയ വ്യക്തിക്ക് ആവശ്യനിർവ്വഹണത്തിനു പ്രാർത്ഥിക്കാൻ നബി(സ) നിർദ്ദേശിച്ചുകൊടുത്ത മാർഗ്ഗമാണീ ഹദീസിൽ പറയുന്നത്.ആദ്യം പൂർണ്ണ രൂപത്തിൽ അംഗ ശുദ്ദിവരുത്തി രണ്ട് റക്അത്ത് നിസ്കരിച്ച്, നബി(സ)യെ തവസ്സുലാക്കി , നബി(സ)യെ വിളിച്ച് ഭക്തി പുരസ്സരം ഈ പ്രാർത്ഥന ചൊല്ലാൻ നബി(സ) കൽപ്പിക്കുന്നു. തവസ്സുലിന്റെയും ഇസ്തിഗാസയുടെയും വാചകങ്ങൾ നബി(സ)തന്നെ അദ്ദേഹത്തെ ചൊല്ലി കേൾപ്പിക്കുന്നു. അദ്ദേഹം നബി(സ) നിർദ്ദേശിച്ച രൂപത്തിൽ പ്രവർത്തിക്കുകയും അത് നിമിത്തം അയാൾക്ക് കാഴ്ച തിരിച്ചു കിട്ടുകയും ചെയ്യുന്നു. പ്രസ്തുത ഹദീസ് വിശദീകരിച്ച് ശൌകാനി തന്നെ പറയുന്നു:
റസൂലുല്ലാഹി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാമെന്നതിന് ഈ ഹദീസ് രേഖയാണ്.നലകുന്നവനും തടയുന്നവനും യതാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലെന്നും തവസ്സുൽ ചെയ്യുന്നവൻ വിശ്വസിക്കണമെന്ന് മാത്രം. (തുഹ്ഫത്തുദ്ദാകിരീൻ 280)
നബി സ്വ തവസ്സുൽ ചെയ്യാൻ എന്തിനാണ് ഇവിടെ നിർദേശിച്ചത്
അല്ലാഹു ഖണ്ഡനാടിയേക്കാൾ അടുത്ത വനല്ലേ പിന്നെ എന്തിന് ഒരു തവസ്സുൽ
പിന്നെ എന്തിന് ഇടയിൽ ഒന്ന് എടുത്ത്
പറഞ്ഞുകൊണ്ടാരു ഇടതേട്ടം
പിന്നെ എന്തിന് ഇവിടെ ഒരു ഇസ്തിഗാസ
ഇതിനുള്ള ഉത്തരം തന്നെ യാണ് എല്ലാ
ഇസ്തിഗാസ തവസ്സുലിനുമുള്ള ഉത്തരം
ഇമാം മുൻദിരി(റ) അത്തർഗീബു വത്തർഹീബ് 1/476 ലും ഇമാം ത്വബ്റാനി(റ) അൽമുഅജമുൽ കബീർ 9/31 ലും ഇമാം അഹ്മദ്(റ) മുസ്നദ് 4/138 ലും ഹാകിം(റ) മുസ്തദ്റക് 1/519 ലും ഇമാം തുര്മുടി(റ) സുനനിലും (നമ്പർ 3505) പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഇമാം തുർമുദി(റ), ഹാകിം(റ),ഇബ്നുമാജ(റ), എന്നിവരും തവസ്സുൽ വിരോധികൾ പോലും അംഗീകരിക്കുന്ന ദാഹബിയും പ്രസ്ഥാപിച്ചിട്ടുണ്ട്.
പ്രസ്തുത പ്രാർത്ഥന നബി(സ)യുടെ വിയോഗശേഷവും ആവശ്യനിർവ്വഹണത്തിനുവേണ്ടി സ്വഹാബിമാർ നിർദ്ദേശിച്ചിരുന്നതായും ആവശ്യം പൂർത്തീകരിക്കപ്പെട്ടതായും ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാവുന്നതാണ്;
ഉസ്മാനുബ്നുഹുനയ്ഫ(റ)ൽ നിന്ന് നിവേദനം; ഒരാൾ തന്റെ ഒരാവശ്യം നിറവേറ്റികിട്ടുന്നതിനായി മഹാനായ ഉസ്മാൻ(റ)ന്റെ സന്നിധിയിലേക്ക് പലപ്രാവശ്യം പോയിക്കൊണ്ടിരുന്നു. എന്നാൽ ഉസ്മാൻ(റ) അയാളുടെ കാര്യം പരിഗണിച്ചില്ല. അതേത്തുടർന്ന് അദ്ദേഹം ഉസ്മാനുബ്നുഹുനയ്ഫ(റ) നെ സമീപിച്ച് ആവലാതി ബോധിപിച്ചു. അപ്പോൾ ഉസ്മാനുബ്നുഹുനയ്ഫ(റ) അദ്ദേഹത്തോട് ഇപ്രകാരം നിർദ്ദേശിച്ചു. താങ്കൾ ഭംഗിയായി അംഗ ശുദ്ദിവരുത്തി പള്ളിയിൽ പോയി രണ്ട് റക്അത്ത് നിസ്കരിച്ച് ഇപ്രകാരം പ്രാർത്ഥിക്കുക്ക." "അല്ലാഹുവേ! അനുഗ്രഹത്തിന്റെ പ്രവാചകനായ നിന്റെ നബി മുഹമ്മദ്(സ)നെകൊണ്ട് ഞാൻ നിന്നിലേക്ക് മുന്നിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബിയേ! അങ്ങയെക്കൊണ്ട് എന്റെ രക്ഷിതാവിലേക്ക് എന്റെ ഈ ആവഷ്യനിർവ്വഹണത്തിനുവേണ്ടി ഞാൻ മുന്നിടുന്നു. അല്ലാഹുവേ! അതിനാൽ നബിയേ എനിക്കൊരു ശുപാർശകരായി സ്വീകരിക്കേണമേ". എന്നിട്ട് താങ്കളുടെ ആവശ്യം എന്താണെങ്കിൽ അതുകൂടി പറഞ്ഞ് നിങ്ങൾ ഉസ്മാനുബ്നു അഫാൻ(റ)നെ സമീപിക്കുക. തുടർന്ന് അദ്ദേഹം ഉസ്മാനുബ്നുഹുനയ്ഫ(റ) നിർദ്ദേശിച്ചത് പോലെ പ്രവർത്തിച്ച ഉസ്മാനുബ്നു അഫാൻ(റ)നെ സമീപിച്ചു. അപ്പോൾ പാറാവുകാരൻ അദ്ദേഹത്തിൻറെ കൈപിടിച്ച് ഉസ്മാൻ(റ) ന്റെ സമീപത്തേക്ക് അദ്ദേഹത്തെ ആനയിക്കുകയും ഉസ്മാൻ(റ) അദ്ദേഹത്തെ തന്റെ കൂടെ ഇരുത്തുകയും ആഗമനോദ്ദെഷ്യം ആരായുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഉന്നയിച്ച ആവശ്യം പൂർത്തീകരിച്ച് കൊടുക്കുകയും ഈ സമയം വരെ താങ്കളുടെ ആവശ്യം എന്നെ അറിയിച്ചില്ലല്ലോ എന്ന് ഉസ്മാൻ(റ) അദ്ദേഹത്തോട് ചോദിക്കുകയും ഇനി താങ്കൾക്ക് എന്ത് ആവശ്യങ്ങളുണ്ടെങ്കിലും എന്നെ അറിയിക്കണമെന്ന് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. പിന്നീടദ്ദേഹം ഉസ്മാനുബ്നു അഫാനി(റ) ന്റെ സദസ്സിൽ നിന്ന് പുറപ്പെട്ട് ഉസ്മാനുബ്നുഹുനയ്ഫ(റ) നെ സമീപിച്ച് പറഞ്ഞ്: "അല്ലാഹു താങ്കൾക്ക് നന്മ പ്രതിഫലം നല്കട്ടെ. എന്റെ കാര്യത്തിൽ താങ്കൾ അദ്ദേഹത്തോട് സംസാരിക്കും വരെ അദ്ദേഹം എന്നെ പരിഗണിച്ചിരുന്നില്ല". അപ്പോൾ ഉസ്മാനുബ്നുഹുനയ്ഫ(റ) പറഞ്ഞ്: "അല്ലാഹുവാണേ സത്യം. ഞാനദ്ദേഹത്തോട് ഒന്നും സംസാരിച്ചിട്ടില്ല. പക്ഷെ ഞാൻ നബി(സ)യുടെ കൂടെയിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ചനഷ്ടപ്പെട്ട ഒരാള് നബി(സ)യെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു....". (അൽ മുഅജമുൽ കബീർ. 8232)
ഉസ്മാനുബ്നുഹുനയ്ഫി(റ)നെ തൊട്ട് അബൂബക്കറുബ്നു അബീഖൈസമ(റ) താരീഖിൽ രേഖപ്പെടുത്തിയ റിപ്പോർട്ടിൽ ഇങ്ങനെയൊരു പരമാർഷം കൂടി കാണാം;
وإن كانت لك حاجة فافعل مثل ذلك
'നിനക്ക് വല്ല ആവശ്യമുണ്ടയാൽ നീ അതുപോലെ പ്രവര്ത്തിക്കുക'. അബൂജഅഫറുൽ മദനിയെ തൊട്ട് ഇത് റിപ്പോർട്ട് ചെയ്യുന്നത് ഹമ്മാദുബ്നുസലമ(റ) യാണ്. അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.വിശ്വസതനായ ഒരാള് കൂടുതൽ പറഞ്ഞാൽ അത് സ്വീകാര്യമാണ് എന്നാണല്ലോ ഹദീസ് നിദാനശാസ്ത്രം.
ചുരുക്കത്തിൽ ആവശ്യനിർവഹണത്തിനു വേണ്ടി മഹാന്മാരെ കൊണ്ട് തവസ്സുലും ഇസ്തിഗസയും നടത്താൻ നബി(സ) സ്വഹാബത്തിനെ പഠിപ്പിക്കുകയും നബി(സ)യുടെ മുന്നില് വെച്ച്തന്നെ അത് ചെയ്യിപ്പിക്കുകയും ആവശ്യമുണ്ടാകുമ്പോഴെല്ലാം അങ്ങനെ ചെയ്യാൻ കൽപ്പിക്കുകയും അതനുസരിച്ച് സ്വഹാബിമാരും താബിഉകളും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ദുആക്കുള്ള നിബന്ധനകളെല്ലാം ഒത്തുകൂടുമ്പോൾ അത് സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഹഫിളുൽ മുൻദിരി(റ)യുടെ അത്തർഗീബ് വത്തർഹീബ് 1/475 ലും ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) യുടെ മജ്മഉസ്സവാഇദ് 2/279ല്lum ഇത് കാണാവുന്നതാണ്.
പ്രസ്തുത ഹദീസിന്റെ എല്ലാ രിവായത്തുകളും പരമാർശിച്ച ശേഷം ഹദീസ് പ്രബലമാണെന്ന് ഇമാം ത്വബ്റാനി(റ) പ്രസ്താവിച്ചതായി തർഗീബിൽ കാണാം. (തുഹ്ഫത്തുൽ അഹ് വദി 8/476)
ഇക്കാര്യം ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) മജ്മഉസ്സവാഇദ് 1/399 ലും വിവരിച്ചിട്ടുണ്ട്.
ശൈഖ് അബ്ദുൽഗനിയ്യ്(റ) 'ഇന്ജാഹുൽഹാജ' എന്നാ ഗ്രന്ഥത്തിൽ പറയുന്നു:
ശൈഖുനാ ആബിദ് സിൻദി(റ) രിസാലയിൽ പറയുന്നു: നബി(സ)യുടെ ജീവിതകാലത്ത് ആദരിക്കപ്പെട്ട അവിടുത്തെ ദാത്തുകൊണ്ട് തവസ്സുലും ഇസ്തിശ്ഫാഉം ചെയ്യാമെന്നതിന് ഈ ഹദീസ് രേഖയാണ്. നബി(സ)യുടെ മരണശേഷവും അതാകാമെന്നതിനു ഇമാം ത്വബ്റാനി(റ) കബീറിൽ ഉസ്മാനുബ്നു ഹുനൈഫി(റ)ൽ നിവേദനം ചെയ്ത ഹദീസും രേഖയാണ്....(തുഹ്ഫത്തുൽ അഹ് വദി 8/476)
....ً.........
മഹാന്മാരെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക. മഹാനായ ഉമർ(റ) അബ്ബാസ് (റ) നെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചത് ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ:
അനസുബ്നുമാലിക്(റ)ൽ നിന്ന് നിവേദനം: മദീനയിൽ ജലക്ഷാമം നേരിടുമ്പോൾ അബ്ബാസ്(റ)നെ തവസ്സുലാക്കി ഉമർ(റ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ നബിയെ കൊണ്ട് നിന്നിലേക്ക് തവസ്സുൽ ചെയ്യുകയും നീ ഞങ്ങൾക്ക് മഴ നൽകുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ നബിയുടെ പിത്രവ്യനെ കൊണ്ട് നിന്നിലേക്ക് തവസ്സുൽ ചെയ്യുന്നു. അതിനാല നീ ഞങ്ങൾക്ക് മഴ നൽകേണമേ". അനസ്(റ) പറയുന്നു: "അപ്പോൾ അവര്ക്ക് മഴ നൽകാറുണ്ട്". (ബുഖാരി: 954)
ഇബ്നു ഹജറുൽ ഹൈതമി(റ) യുടെ ഹാശിയത്തുൽ ഈളാഹ് 219-ലും ഇമാം സുബ്കി(റ)യുടെ ശിഫാഉസ്സഖാം 141-ലും അല്ലാമ കുർദി(റ) യുടെ ഫതാവൽ കുർദി 259-ലും ഇന്നത്തെ തവസ്സുൽ വിരോധികൾ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി "അദ്ദുർറുന്നളീദ് ഫീ ഇഖ്‌ലാസ്വി കലിമത്തിത്തൗഹീദ്" എന്നാ ഗ്രന്ഥത്തിലും ഈ സംഭവം വ്യക്തികളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്റെ തെളിവായി ഉദ്ദരിച്ചിട്ടുണ്ട്. 'തുഹ്ഫത്തുദ്ദാകിരീൻ' എന്ന ഗ്രന്ഥത്തിൽ ശൌകാനി പറഞ്ഞതിങ്ങനെ:
നബി(സ)യുടെ പിത്രവ്യൻ അബ്ബാസി(റ)നെ കൊണ്ട് സ്വഹാബത്ത്(റ) മഴയെ തേടിയ സംഭവം സ്വഹീഹിൽ സ്ഥിരപ്പെട്ടതാണ്. ഉമർ(റ) ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ നബിയെകൊണ്ട് നിന്നിലേക്ക് തവസ്സുൽ ചെയ്യുകയും നീ ഞങ്ങൾക്ക് മഴ നൽകുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ നബിയുടെ പിത്രവ്യനെ കൊണ്ട് നിന്നിലേക്ക് തവസ്സുൽ ചെയ്യുന്നു. അതിനാല നീ ഞങ്ങൾക്ക് മഴ നൽകേണമേ". ഇത് സജ്ജനങ്ങളെകൊണ്ട് തവസ്സുൽ ചെയ്തതിന്റെ ഭാഗമാണ്.(തുഹ്ഫത്തുദ്ദാകിരീൻ 1/56)
ഇമാം ബുഖാരി(റ)ക്ക് പുറമേ മറ്റു പല മുഹദ്ദിസുകളും ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് നമുക്ക് പകര്ന്നു തരുന്ന പാഠങ്ങൾ ഇവയാണ്;
(1) തൗഹീതിനെതിരിൽ ശക്തമായി പ്രതികരിക്കുന്ന ഉമർ(റ)ണ് അബ്ബാസ്(റ) നെ തവസ്സുലാക്കി പ്രാർത്ഥിച്ചിരിക്കുന്നത്. വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കായിരുന്നുവെങ്കിൽ ഉമർ(റ) അത് ചെയ്യുമായിരുന്നില്ല. അപ്പോൾ വ്യക്തികളെ തവസ്സുലാക്കി തവസ്സുൽ ചെയ്യാമെന്ന് ഉമർ(റ) ഇതിലൂടെ മുസ്ലിം ലോകത്തെ പഠിപ്പിച്ചിരിക്കുന്നു.
(2)ജലക്ഷാമം എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. അപ്പോൾ അബ്ബാസ്(റ)നെ തവസ്സുൽ ചെയ്തുകൊണ്ടുള്ള പ്രാർത്ഥനയിൽ ധാരാളം സ്വഹാബിമാർ പങ്കെടുത്തിട്ടുണ്ടാവണം. അവരില ഒരാൾക്കും ഇത് ശിർക്കാണെന്ന് തോന്നിയിട്ടില്ല. നബി(സ)യുടെ വാക്കില നിന്നോ പ്രവർത്തനത്തിൽ നിന്നോ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്നോ ശിർക്കിലേക്ക് ചെന്നിത്തിക്കുന്നതാണെന്നോ അനുവദനീയമല്ലെന്നൊ ഏതെങ്കിലും സ്വഹാബി മനസ്സിലാക്കിയിരുന്നുവെങ്കിൽ ഉമർ(റ)ന്റെ പ്രാർത്ഥനയെ അവർ ചോദ്യം ചെയ്യുമായിരുന്നുവന്നതിനു സ്വഹാബത്തി(റ)ന്റെ ചരിത്രം സാക്ഷിയാണ്. അതുണ്ടായിട്ടില്ലെന്നു ശൌകാനി പോലും സമ്മതിക്കുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കൂ.
അർത്ഥം:
നബി(സ)യെ കൊണ്ടുള്ള തവസ്സുൽ അവിടത്തെ ജീവിതകാലത്തും മരണശേഷവും സന്നിധിയിൽ വെച്ചും അഭാവത്തിലും ഉണ്ടാകുന്നതാണ്. ജീവിതകാലത്ത് നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്. നബി(സ)യുടെ മരണ ശേഷം മറ്റുള്ളവരെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത്തിന്റെ സുകുതിയ്യായ ഇജ്മാഅ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. ഇക്കാര്യം നീ അറിയാതെ പോകരുത്. ഇത് പറയാൻ കാരണം ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിനെ സ്വഹാബത്തിൽ ഒരാളും വിമർശിച്ചിട്ടില്ല. (തുഹ്ഫത്തുൽ അഹ് വദി 8/476)
(3) വ്യക്തിയെ കൊണ്ടുള്ള തവസ്സുൽ ചെയ്തപ്പോൾ അവര്ക്ക് മഴ ലഭിച്ചുവെന്നതാണ് മറ്റൊരു വസ്തുത. ഇത് ശിര്ക്കല്ലെന്നു മാത്രമല്ല ഉത്തരം ലഭിക്കാനുതകുന്നത് കൂടിയാണ് ഇത്തരം പ്രാർത്ഥനയെന്നു തെളിയുന്നു.
(4) വ്യക്തികളെകൊണ്ട് തവസ്സുൽ ചെയ്യാമെന്നതിന് ധാരാളം പണ്ഡിതന്മാർ ഈ ഹദീസ് പ്രമാണമായി ഉദ്ദരിച്ചിട്ടുണ്ടല്ലോ. അവരൊക്കെ ശിര്ക്ക് പ്രചാരകരും ശിര്ക്കിനെ പ്രോത്സാഹിപ്പിക്കുന്നവരുമാണെന്ന് പറയാമോ?.
ഇമാം ബുഖാരിയും മറ്റു മുഹദ്ദിസുകളും ഉദ്ദരിച്ച ഹദീസ് ബലഹീനമാണെന്ന് പറയാൻ നിർവ്വാഹമില്ലാത്തതിനാൽ ഈ ഹദീസിനെ ദുർവ്യാഖ്യാനം ചെയ്യാനാണ് തവസ്സുൽ വിരോധികൾ ശ്രമിക്കാറുള്ളത്. ഈ ഹദീസിൽ പറയുന്നത് ഉമർ(റ) അബ്ബാസ്(റ)വിനെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചതല്ല, പ്രത്യുത ഉമർ(റ) അബ്ബാസ്(റ) നോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടതാണ്. ഇങ്ങനെയാണ് ഇവരുടെ ദുർവ്യാഖ്യാനം. എന്നാൽ കാര്യം അപ്രകാരമായിരുന്നുവെങ്കിൽ 'അല്ലാഹുമ്മ' (അല്ലാഹുവേ) 'വാഇന്നാ നതവസ്സലു ഇലൈക ബി അമ്മിനബിയ്യിനാ' (തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ നബിയുടെ പിത്രവ്യനെകൊണ്ട് നിന്നിലേക്ക് തവസ്സുലാക്കുന്നു) എന്നും 'ഫസ്ഖിനാ' (അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ) എന്നും ഉമർ(റ) പറയുമായിരുന്നു?.
ഉമർ(റ) അബ്ബാസ്(റ)നോട് പ്രാർത്ഥിക്കാൻ പറഞ്ഞതായി മറ്റു വല്ല ഹദീസിലുമുണ്ടെങ്കിൽ രണ്ടു സംഭവങ്ങളും സ്ഥിരപ്പെടുമെന്നല്ലാതെ ഇമാം ബുഖാരി(റ) ഉദ്ദരിച്ച ഈ ഹദീസിന്റെ ആശയം മറ്റൊന്നാകില്ലല്ലോ.
മരണപ്പെട്ട നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്(റ)നെ കൊണ്ട് ഉമർ(റ) തവസ്സുൽ ചെയ്തത് മരനപ്പെട്ടവരെകൊണ്ട് തവസ്സുൽ ചെയ്യാൻ പാടില്ലെന്ന് പഠിക്കാനാണെന്ന് തവസ്സുൽ വിരോധികൾ ജൽപിക്കാറുണ്ട്.
അത്തരം ജല്പനങ്ങളെ ഇമാം സുബ്കി(റ) യും മറ്റു പണ്ഡിതന്മാരും ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു.
ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് നബി(സ)യെ കൊണ്ടോ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാൻ പറ്റാത്തതുകൊണ്ടല്ല. കാരണം അബുൽജൗസാഅ(ർ) ൽ നിന്നു നിവേദനം ചെയ്യപ്പെടുന്നു: "മദീനയിൽ ശക്തമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷ(റ) യോട് ആവലാതി ബോധിപ്പിച്ചു.അപ്പോൾ നബി(സ)യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽ നിന്ന് ആകാശത്തേക്ക് ഒരു ദ്വാരമുണ്ടാക്കാൻ ആഇഷ(റ) അവരോടു നിർദ്ദേശിച്ചു. അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവര്ക്ക് നല്ല മഴ ലഭിച്ചു. അതുനിമിത്തം സസ്യങ്ങൾ മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചുകൊഴുക്കുകയും ചെയ്തു. അതിനാൽ ആ വർഷത്തെ 'ആമുൽ ഫത്ഖ്' എന്ന് വിളിക്കപ്പെട്ടു". (ശിഫാഉസ്സഖാം: 143).
ഉപരിസൂചിത ഹദീസ് വിശ്വവിഖ്യാത ഹദീസുപണ്ഡിതൻ ഇമാം ദാരിമി(റ) (ഹി:181-255) സുനനിൽ നിവേദനം ചെയ്തിട്ടുണ്ട്. (സുനനുദ്ദാരിമി: 93)
ആ ഹദീസിനു ഇമാം ദാരിമി(റ) നൽകിയ തലവാചകം ശ്രദ്ദേഹമാണ്.
باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته
"വഫാത്തിനു ശേഷം അല്ലാഹു നബി(സ)യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം". അപ്പോൾ ഇമാം ദാരിമി(റ) പ്രസ്തുത ഹദീസ് മേൽപ്പറഞ്ഞ തലവാചകത്തിൽ കൊണ്ടുവന്നത് അപ്രകാരം ചെയ്തപ്പോൾ അവർക്ക് മഴ ലഭിച്ചത് നബി(സ)യെ അല്ലാഹു ആദരിച്ചതിന്റെ ഭാഗമാണെന്നു സമർത്ഥിക്കാനാണല്ലോ.
ഉമർ(റ) അബ്ബാസ്(റ) നെ തവസ്സുലാക്കിയതിലെ തത്വം വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:
ഉമർ(റ) നബി(സ) യെ കൊണ്ടോ അവിടത്തെ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാതെ അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തതിലുള്ള തത്വം അവിടത്തെ അങ്ങേയറ്റത്തെ വിനയപ്രകടനവും നബി(സ)യുടെ കുടുംബത്തിന്റെ സ്ഥാനം ഉയർത്തിക്കാണിക്കലുമാണെന്ന് മനസ്സിലാക്കാം. അതിനാൽ അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിൽ നബി(സ)യെ കൊണ്ടുള്ള തവസ്സുലും അതിലപ്പുറവും അടങ്ങിയിരിക്കുന്നു. (അൽ ജൗഹറുൽ മുനള്വം: 176)
അല്ലാമ ബാഗിശ്നി(റ) എഴുതുന്നു:
നബി(സ) അല്ലാത്തവരെകൊണ്ടും തവസ്സുൽ ചെയ്യാമെന്ന് പഠിപ്പിക്കാനാണ് ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത്. കാരണം നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാമെന്ന കാര്യം അവര്ക്ക് അറിയുന്നതും ഉറപ്പുള്ളതുമാണ്. അപ്പോൾ നബി(സ)യെ കൊണ്ട് മാത്രം തവസ്സുൽ ചെയ്യുകയാണെങ്കിൽ നബി(സ) അല്ലാത്തവരെകൊണ്ട് തവസ്സുൽ പാടില്ലെന്ന് ചിലര് മനസ്സിലാക്കാനിടയുണ്ടല്ലോ. (ബിഗ് യത്തുൽ മുസ്തർശിദീൻ 297)
ചുരുക്കത്തിൽ ഉമർ(റ)ന്റെ പ്രവർത്തിയുടെ യതാർത്ഥ ന്യായം ഇതാണ്. കാരണം മുകളിൽ പറഞ്ഞ ഉസ്മാനുബ്ന് ഹുനൈഫ് പറഞ്ഞ കാരണം അതിന്ന് തെളിവാണ്
--- ....................
മഹാനായ ആദം നബി(അ) നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്ത സംഭവം ധാരാളം മുഹദ്ദിസുകൾ ഉദ്ദരിക്കുകയും അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം ഹാകിം(റ) മുസ്തദ്റകിൽ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.
ഉമറുബ്നുൽ ഖത്ത്വാബ്(റ) നിവേദനം: നബി(സ) പറഞ്ഞു: "പഴം ഭക്ഷിച്ച ശേഷം ആദം നബി(അ) അല്ലാഹുവിനോട് പറഞ്ഞു: "എന്റെ രക്ഷിതാവേ! മുഹമ്മദ്(സ)ന്റെ ഹഖ് കൊണ്ട് എനിക്ക് നീ പൊറുത്ത് തന്നാലും". അല്ലാഹു ചോദിച്ചു: "ഞാൻ സ്രഷ്ടിച്ചിട്ടില്ലാത്ത മുഹമ്മദിനെ(സ) നീ എങ്ങനെ അറിഞ്ഞു?". ആദം (അ) പറഞ്ഞു: "നീ എന്റെ സ്രഷ്ടിപ്പ് പൂർത്തീകരിച്ചപ്പോൾ ഞാൻ തല ഉയർത്തി അർശിലേക്ക് നോക്കിയപ്പോൾ അർശിന്റെ തൂണുകളിൽ - لاإله إلا الله محمد رسول الله എന്ന് എഴുതി വെച്ചത് ഞാൻ കണ്ടു. നിനക്കേറ്റം ഇഷ്ടപ്പെട്ട അടിമയുടെ പേരല്ലാതെ നിന്റെ പേരിനോട് ചേർത്തി എഴുതിവെക്കുകയില്ലെന്ന് ഞാൻ മനസ്സിലാക്കി". അപ്പോൾ അല്ലാഹു പറഞ്ഞു: "ആദമേ! നീ സത്യമാണ് പറഞ്ഞത്. അദ്ദേഹം എനിക്കേറ്റവും ഇഷ്ടപ്പെട്ടവരാണ്. അവരുടെ ഹഖ് കൊണ്ട് നീ എന്നോട് ചോദിക്കൂ. തീർച്ചയായും താങ്കൾക്കു ഞാൻ പൊറുത്തുതരും. മുഹമ്മദില്ലായിരുന്നെങ്കിൽ താങ്കളെ ഞാൻ സ്രഷ്ടിക്കുമായിരുന്നില്ല". (ഹദീസ് നമ്പർ: 4194) ഈ ഹദീസിന്റെ പരമ്പര പ്രബലമാണെന്ന് ഹാകിൽ(റ) വ്യക്തമാക്കിയിട്ടുണ്ട്. (മുസ്തദ്റക് 2/615)
ഇമാം ബൈഹഖി(റ) ദലാഇലുന്നുബുവ്വയിലും (നമ്പർ 2243)ഇമാം ത്വബ്റാനി(റ) അൽ മുഅജമുൽഔസത്വിലും (നമ്പർ 6690) അൽമുഅജമുസ്സ്വഗീറിലും (നമ്പർ 989) ഇമാം സുയൂത്വി(റ) ഖസ്വാഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യ (1/62) ലും ഇമാം സുബ്കി(റ) ശിഫാഇസ്സഖാം (135) ലും അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314) ലും ഇബ്നുകസീർ അൽബിദായത്തുവന്നിഹായ (1/180) ലും ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി(റ) ഹാശിയത്തുൽ ഈളാഹിലും പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇബ്നു തൈമിയ്യ പോലും പ്രസ്തുത ഹദീസ് ഉദ്ദരിച്ച ശേഷം അത് മറ്റു പ്രബലമായ ഹദീസുകൾക്ക് വ്യാഖ്യാനം പോലെയാണെന്നും മറ്റു ഹദീസുകളെ ശക്തിപ്പെടുത്താൻ പറ്റിയതാണെന്നും പറഞ്ഞിട്ടുണ്ട്. ഇമാം സുയൂതി(റ) ഇത് അൽബഖറ 37-ആം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ദരിച്ചിട്ടുണ്ട്. മഹാന്മാരെ തവസ്സുൽ ചെയ്യാമെന്നതിനുരേഖയായാണ് പണ്ഡിതന്മാർ ഈ ഹദീസും ഉദ്ദരിക്കുന്നത്. ഇസ്മാഈൽ ഹിഖീ(റ) പറയുന്നു:
അർത്ഥം:
നിശ്ചയം നമ്മുടെ നബി(സ) നമുക്കും അല്ലാഹുവിനും ഇടക്കുള്ള മധ്യവർത്തിയാണ്.ചോദിക്കും മുമ്പ് വസീല സമർപ്പിക്കൽ അത്യാവശ്യമാണ്. "അല്ലാഹുവിലേക്ക് നിങ്ങൾ വസീല തെടുവീൻ" എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടല്ലോ. ആദം(അ) പ്രാർത്ഥനക്കുത്തരം ലഭിക്കാനും പശ്ചാതാപം സ്വീകരിക്കാനും ഇരുലോകത്തിന്റെയും നേതാവിനെ കൊണ്ട് തവസ്സുൽ ചെയ്ത കാര്യം ഹദീസിൽ വന്നിട്ടുണ്ടല്ലോ.(റൂഹുൽ ബയാൻ 7/230)
ഇബ്നു ഹജർ(റ) എഴുതുന്നു:
നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങി പൂർവിക സച്ചരിതരുടെ ചര്യയാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്....(ഹാശിയാത്തുൽ ഈളാഹ് 500)
വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ വിശുദ്ദ ഖുർആനും അംഗീകരിച്ചതാണ്. അള്ളാഹു പറയുന്നു:
وَكَانُوا مِن قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُوا فَلَمَّا جَاءَهُم مَّا عَرَفُوا كَفَرُوا بِهِ ۚ فَلَعْنَةُ اللَّـهِ عَلَى الْكَافِرِينَ ﴿٨٩:سورة البقرة﴾
"അവർ (നബിതങ്ങൾ വരുന്നതിനു) മുമ്പ് അവിശ്വാസികൾക്കെതിരിൽ (നബിയെക്കൊണ്ട്) വിജയം തേടുന്നവരായിരുന്നു. അവർ അറിഞ്ഞിരുന്നകാര്യം അവർക്കെത്തിയപ്പോൾ അതവർ അതവർ നിഷേധിക്കുകയാണ് ചെയ്തത്. അതിനാല ആ നിഷേധികൾക്കെത്രേ അല്ലാഹുവിന്റെ ശാപം". (അൽബഖറ 89)
ഈ സൂക്തം അവതരിക്കാനുള്ള പശ്ചാത്തലം ഇമാം റാസി(റ) വിവരിക്കുന്നു:
أما قوله تعالى ( وَكَانُوا مِن قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُوا) في سبب النـزول وجوه: أحدها أن اليهود من قبل مبعث محمد عليه السلام ونزول القرءان كانوا يستفتحون أي يسألون الفتح والنصرة وكانوا يقولون: اللهم افتح علينا وانصرنا بالنبي الأمي.(التفسير الكبير: ١٨٠/٣)
ഈ സൂക്തമാവതരിക്കാനുള്ള പല കാരണങ്ങളിലൊന്ന് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെടുന്നതിനും ഖുർആൻ അവതരിക്കുന്നതിനും മുമ്പ് ജൂതന്മാർ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഉമ്മിയ്യായ നബിയെകൊണ്ട് ഞങ്ങളെ നീ സഹായിക്കുകയും ഞങ്ങൾക്ക് നീ വിജയം നൽകുകയും ചെയ്യേണമേ!". (റാസി 1/194)
ഇമാം സുയൂത്വി(റ) എഴുതുന്നു:
അർത്ഥം:
അത്വാഅ(റ), ളഹ്ഹാക്(റ) വഴിയായി ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് അബൂനുഐം(റ) ദലാഇലിൽ ഉദ്ദരിക്കുന്നു. മുഹമ്മദ് നബി(സ)യെ നിയോഗിക്കുന്നതിന് മുമ്പ് ബനൂഖുറൈള , ബനൂന്നളീർ ഗോത്രങ്ങളിൽ പെട്ട ജൂതന്മാർ ശത്രുക്കൾക്കെതിരിൽ സഹായം തേടി ഇപ്രകാരം പ്രാർത്തിക്കാറുണ്ടായിരുന്നു. "അല്ലാഹുവേ! ഉമ്മിയ്യായ നബിയുടെ ഹഖ് കൊണ്ട് നിന്നോട് ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ സഹായിക്കണം". അപ്പോൾ അവർക്ക് സഹായം ലഭിച്ചിരുന്നു. (അദ്ദുർറുൽ മൻസൂർ 1/216)
അബുസ്സുഊദ്(റ) പറയുന്നു:
ويقولون: اللهم انصرنا بالنبي المبعوث فى آخر الزمان. (أبو السعود: ١٥٤/١)
അവസാനകാലത്ത് നിയോഗിക്കപ്പെടുന്ന നബിയെകൊണ്ട് ഞങ്ങളെ നീ സഹായിക്കേണമേ അല്ലാഹുവേ എന്നവർ പ്രാർത്ഥിക്കാറുണ്ടായിരുന്നു. (അബുസ്സുഊദ് 1/154)
അപ്പോൾ പൂർവ്വകാല സമുദായം യുദ്ദത്തിൽ വിജയത്തിനായി നബി(സ)യുടെ ആഗമനത്തിനുമുമ്പ്തന്നെ നബി(സ)യുടെ സ്ഥാനവും ബഹുമാനവും അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാക്കി നബി(സ)യെ തവസ്സുലാക്കി പ്രാർത്ഥിച്ചിരുന്നു. അവരുടെ ആ പ്രാർത്ഥനക്ക് അല്ലാഹു അവർക്ക് ഉത്തരം നൽകുകയും ചെയ്തിരുന്നു. ഇക്കാര്യം ഇബ്നുഅബ്ബാസ്(റ)നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) രേഖപ്പെടുത്തിയത് നേരത്തെ നാം വായിച്ചുവല്ലോ. നബി(സ)യെ തവസ്സുലാക്കിക്കൊണ്ടുള്ള പ്രാർത്ഥന ശിർക്കോ ഹറാമൊ ആയിരുന്നുവെങ്കിൽ നബി(സ)യുടെ പ്രശംസയായി ഖുർആനിൽ അല്ലാഹു അത് എടുത്തുപറയുകയോ മേൽപ്പറഞ്ഞ മഫസ്സിറുകൾ അവരുടെ ഗ്രന്ഥങ്ങളിൽ അംഗീകാര സ്വഭാവത്തോടെ അതുദ്ദരിക്കുകയോ ചെയ്യുമായിരുന്നില്ല. അവർ പ്രാർത്ഥനയിൽ ഉപയോഗിച്ചിരുന്ന "ബിഹഖിന്നബിയ്യിൽ ഉമ്മിയ്യി" എന്ന പ്രയോഗം ഏറെ ശ്രദ്ദേയമാണ്.
അല്ലാഹു പറയുന്നു:
أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ(سورة الإسراء: ٥٧)
അവർ ആരാധിച്ചുകൊണ്ടിരിക്കുന്നവർ(ഈസാ, ഉസൈർ, മലക്കുകൾ) അവരുടെ രക്ഷിതാവിലേക്ക് അവരേക്കാൾ അടുത്തവരെ മധ്യവർത്തിയായി സ്വീകരിക്കുയാണ് ചെയ്യുന്നത്. (ഇസ്റാഅ: 57)
قوله (أَيُّهُمْ أَقْرَبُ) معناه يبتغون من هو أقرب منهم إلى ربهم. (فتح الباري: ١٠/١٣)
അവരെക്കാൾ അവരുടെ റബ്ബിലേക്ക് അടുത്തവരെ അവർ വസീലയായി തേടുന്നു എന്നർത്ഥം. (ഫത്ഹുൽ ബാരി: 10/13)
അതായത് ദൈവപുത്രനാണെന്ന വീക്ഷണത്തിൽ ക്രൈസ്തവർ ആരാധിക്കുന്ന ഈസാ നബി(അ)യും ജൂതന്മാർ ആരാധിക്കുന്ന ഉസൈറും(അ) മക്കാമുഷ്രിക്കുകൽ ആരാധിക്കുന്ന മലക്കുകളും അല്ലാഹുവിന്റെ അടിമകളാണെന്നും അവർ തന്നെ അവരേക്കാൾ അല്ലാഹുവിലേക്കടുത്തവരെ വസീലയാക്കി അല്ലാഹുവിലേക്ക് അടുക്കാൻ ശ്രമിക്കുന്നവരാണെന്നും അതിനാൽ അവർ ദൈവപുത്രന്മാരോ പുത്രികളോ ആണെന്ന വാദം ശരിയല്ലെന്നുമാണ് അല്ലാഹു ഈ വചനത്തിലൂടെ പ്രഖ്യാപിക്കുന്നത്. ആദം(അ) നബിയെ കൊണ്ട് തവസ്സുൽ ചെയ്ത സംഭവം ഇതിനുദാഹരണമാണ്. മറ്റു പ്രവാചകന്മാരുടെ ഹഖുകൊണ്ട് നബി(സ) തവസ്സുൽ ചെയ്തത് ശേഷം വിവരിക്കുന്നുണ്ട്.
ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്യുന്നു:
ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോൾ അവർ പറയും: നബി(സ)യോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ? അപ്പേൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർ വിജയം വരിക്കും. പിന്നീട് ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും. അപ്പോൾ ചോദിക്കപ്പെടും നബി(സ)യുടെ സ്വഹാബത്തിനോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ?. അപ്പോൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർ വിജയം വരിക്കും. പിന്നെ ജനങ്ങളുടെ മേൽ ഒരു കാലം വരും. അന്ന് ജനങ്ങളിൽ ഒരു വിഭാഗം യുദ്ദം ചെയ്യും അപ്പോൾ ചോദിക്കപ്പെടും. നബി(സ)യുടെ സ്വഹാബത്തിനോട് സഹവസിച്ചവരോട് സഹവസിച്ച ആരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ?. അപ്പോൾ അതെ എന്ന് മറുവടി ലഭിക്കും. അത് നിമിത്തം അവർ വിജയം വരിക്കും.(ബുഖാരി: 3376)
മഹാന്മാരുടെ സാന്നിധ്യം മറ്റുള്ളവർക്ക് വിജയം വരിക്കാൻ നിമിത്തമാണെന്ന് പ്രസ്തുത വചനം പഠിപ്പിക്കുന്നു.
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു:
ابغوني فى ضعفائكم، فإنما ترزقون أو تنصرون بضعفائكم (أبو داود: مشكوة: ٤٤٧ كتاب الرقاق)
നബി(സ) പറഞ്ഞു: "നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ കൂട്ടത്തിൽ എന്നെ നിങ്ങൾ അന്വേഷിക്കുക, നിശ്ചയം നിങ്ങൾക്ക് ഭക്ഷണം, അല്ലെങ്കിൽ സഹായം നല്കപ്പെടുന്നത് നിങ്ങളിൽ നിന്നുള്ള ദുർബ്ബലരുടെ സാന്നിധ്യം കൊണ്ടുമാത്രമാണ്". (അബൂദാവൂദ് 2227, മിശ്കാത്ത് 447)
പാപങ്ങളുടെയും സജ്ജനങ്ങളുടെയും സാന്നിധ്യം മറ്റുള്ളവർക്ക് ഭക്ഷണവും സഹായവും ലഭിക്കാൻ നിമിത്തമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു.
"എനിക്ക് നിങ്ങൾ ദുർബ്ബലരെ അന്വേഷിക്കൂ" എന്നർത്ഥം വരുന്ന ابغوالي الضعفاء എന്നാ പ്രയോഗമാണ് മറ്റൊരു രിവായത്തിലുള്ളത്. അതിന്റെ വിവക്ഷയിതാണ്.
أي صعاليق المسلمين، وهم من يستضعفهم الناس حالهم، أستعين بهم. (عون المعبود: ١١/٦)
അവസ്ഥ മോശമായതിനുവേണ്ടി ജനങ്ങൾ ദുർബ്ബലരായികാണുന്ന മുസ്ലിംകളെ എനിക്കുവേണ്ടി നിങ്ങൾ അന്വേഷിക്കൂ. അവരോട് ഞാൻ സഹായം തേടും.(ഔനുൽ മഅബൂദ് : 6/11)
ഫാത്തിഹാ സൂറത്തിലെ
നത്? " നിന്നോട് ഞങ്ങൾ ഇബാദത്തടുക്കുന്നു" നിന്നോട് തങ്ങൾ സഹാ
യാഭ്യർത്ഥന ചെയ്യുന്നു"
എന്ന പദങ്ങളിലെ ബഹുവചനവും അവ ഉൾകൊള്ളുന്ന ആശയവും വിവരിച്ചുകൊണ്ട് മഹാനായ ഇമാം ബൈളാവി റ
ഇങ്ങനെ പറയുന്നു
നിന്നെ ഞങ്ങൾ ആരാധിക്കുകയും, നിന്നോട് 'ഞങ്ങൾ സഹായമ
ഭ്യർത്ഥിക്കുകയും ചെയ്യുന്നു എന്ന ബഹുവചനമാണ് ഒരാൾ തനിച്ച് നിസ്ക
രിക്കുമ്പോഴും ചൊല്ലുന്നത്. അതിന്റെ രഹസ്യമെന്ത് എന്ന് നാം ചിന്തിക്കു
മ്പോൾ
തന്റെ നിസ്കാരവും മറ്റു ആരാധനകളും സ്വീകാര്യയോഗ്യമാണ
ന്നുറപ്പില്ലാത്ത മനുഷ്യൻ താൻ ചെയ്യുന്ന നിസ്കാരവും മറ്റും സ്വീകരിക്കാനായി അല്ലാഹുവിനാടപേക്ഷിക്കുമ്പോൾ
അവന്റെ മുന്നിൽ തന്റെ വിധേയത്തം
തുറന്നുവെക്കുകയും താൻ മാത്രമല്ല അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ പുണ്യപുരുഷന്മാർ എല്ലാം തന്റെ കൂട്ടത്തിലുണ്ട്. അവർക്ക് സഹായം ചെയ്യു
മ്പോൾ ആ കൂട്ടത്തിൽ തനിക്കും, അവരുടെ ആരാധന സ്വികരികപ്പെടുമ്പോൾ
അക്കൂട്ടത്തിൽ തന്റെതും സ്വീകരിക്കണേ
എന്നർത്ഥിക്കുന്നു.
അതിനായി മറ്റുള്ളവരേയും അവരുടെ സൽകർമങ്ങളേയും അവർ വസീലയായി
സമർപ്പിക്കുന്നു.
(തഫ്സീറ് ബൈ ളാവി)
ഇമാം റാസി റ റയുന്നു.
كان العبد يقول
: إلهي إن لم تكن عبادتي مقبولة فلا تردني لأني لست بوحيد في هذه العبادة بل نحن كثيرون فإن لم أستحق الإجابة والقبول فأتشفع إليك بعبادات سائر المتعبدين فأجبني .
تفسير الرازي: ١/١٩٤
എന്റെ ഇബാദത്ത് സ്വീകാര്യമല്ലാതിന്നാൽ തന്നെ എന്നെ നീ തള്ളിക്കളയരുത് കാരണം ഈ ഇബാദത്തിൽ ഞാൻ തനിച്ചല്ല.
ഞങ്ങൾ ധാരാളം ആളുകളുണ്ട് -ഞാൻ സ്വീകാര്യത്തിനും ഉത്തരത്തിനും അർഹനല്ലങ്കിലും മറ്റു ഇബാദത്തടുക്കുന്നവരുടെ ഇബാദത്ത് കൊണ്ട് ഞാൻ നിന്നോട് തവസ്സുൽ ചെയ്യുന്നു. അത് കൊണ്ട് എനിക്ക് നീ ഇത്തരം ചെയ്യേണമേ എന്ന് പറയുന്നത് പോലെയാണ് ബഹുവജനം കൊണ്ട് അടിമ ഉദ്ധേശിക്കുന്നത് ( റാസി 1/194)
:::.. .....
തവസ്സുൽ പണ്ഡിത വീക്ഷണം
:::..'' ''
ഇമാം സുബ്കി(റ) (ഹി:683-756) പറയുന്നു:
"നീ അറിയുക. നിശ്ചയം തവസ്സുലും ഇസ്തിഗാസയും നബി(സ) യോട് അല്ലാഹുവിലേക്ക് ശുപാര്ശ ആവശ്യപ്പെടലും അനുവദനീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമികവിശ്വാസികളായ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അമ്പിയാ-മുർസലീങ്ങളുടെ പ്രവർത്തിയിൽ നിന്നും സച്ചരിതരായ സലഫിന്റെയും പണ്ഡിതന്മാരുടെയും മറ്റെല്ലാ മുസ്ലിംകളുടെയും ചര്യയിൽ നിന്നും അറിയപ്പെട്ടകാര്യവുമാണത്. മതത്തിന്റെ വക്താക്കളിൽ ഒരാളും അതിനെ വിമർശിച്ചിട്ടില്ല. ഇബ്നുതൈമിയ്യയുടെ കാലം വരെ ഒരാളും അതിനെ വിമർശിച്ചതായി കേട്ടിട്ടില്ല. ദുർബ്ബലവിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കാനുപയുക്തമായ ചിലതെല്ലാം ഇവ്വിഷയകമായി അദ്ദേഹം സംസാരിക്കുകയും മുമ്പൊരാളും പറഞ്ഞിട്ടില്ലാത്ത നവീനാശയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.... ഇമാം സുബ്കി(റ) തുടരുന്നു: "തവസ്സുലിനെയും ഇസ്തിഗാസയെയും വിമർശിച്ചതിന് ഇബ്നുതൈമിയ്യക്ക് മുൻഗാമികളുടെ മാത്രകയില്ല. അതിനാൽ അതിലൂടെ മുസ്ലിം ലോകത്ത് അദ്ദേഹം ഒറ്റപ്പെട്ടവനായിത്തീർന്നു". (ശിഫാഉസ്സഖാം: 134)
ശൈഖ് ജീലാനി(റ) പറയുന്നു:
يستحب أن يتوسلوا بالزهاد والصالحين وأهل العلم والفضل والدين. (غنية الطالبين: ١٢٨/٢)
പ്രപഞ്ചത്യാഗികൾ, സച്ചരിതർ, പണ്ഡിതർ, ശ്രേഷ്ടവാന്മാർ എന്നിവരെകൊണ്ട് തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ഗുൻയത്ത് 2/128)
......
ശൈഖ് ജീലാനി(റ) പറയുന്നു:
"നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യുന്ന അവസരത്തിൽ പുണ്യമഖ്ബറയിലേക്ക് തിരിയലും ദോഷങ്ങൾ പൊറുത്ത് കിട്ടാനും ആവശ്യങ്ങള പരിഹരിക്കാനും നബി(സ)യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യലും സുന്നത്താണെന്ന് നാല് മദ്ഹബിലെയും ഗ്രന്ഥകാരന്മാരിൽ അധികപേരും പ്രസ്ഥാപിചിരിക്കുന്നു". (ഗുൻയത്ത് 1/90)
::::...
ഇമാം നവവി(റ) പറയുന്നു:
നബി(സ)ക്കും സിദ്ദിഖ്(റ)നും ഉമറി(റ)നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ)യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുകയും വേണം. (ശർഹുൽ മുഹദ്ദബ് 8/274)
ഇബ്നു ഹജർ(റ) പറയുന്നു:
മഴയെത്തേടുന്ന നിസ്കാരത്തിൽ പങ്കെടുക്കുന്നവരെല്ലാവരും രഹസ്യമായി താൻ ചെയ്ത സൽകർമ്മം മുൻനിർത്തിയും സജ്ജനങ്ങളെക്കൊണ്ടും വിശിഷ്യാ നബികുടുംബത്തെകൊണ്ടും തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ശർഹുബാഫള്ൽ 97)
ചുരുക്കത്തിൽ മഹാന്മാരെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കാമെന്നു വിശുദ്ദ ഖുർആനും തിരുസുന്നത്തും അംഗീകരിച്ചതും അമ്പിയാക്കളും ഔലിയാക്കളും സച്ചരിതരായ പൂര്വീകരും ചെയ്തു കാണിച്ചു തന്നതുമാണ്. അതിനാൽ അതിനെ ശിര്ക്കോ ഹറാമൊ ആയി കാണുന്നത് പ്രമാണങ്ങളെ പച്ചയിൽ വ്യഭിചരിക്കുന്നതിന്റെ ഭാഗമാണ്.
സ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
എന്നാൽ അന്ന് വിശ്വാസികളായി അഭിനയിച്ച് നടന്നിരുന്ന കപട വിശ്വാസികൾ അതിനു തയ്യാറായിരുന്നില്ല. അവരുടെ സ്വഭാവം അല്ലാഹു വിവരിക്കുന്നതു കാണുക.
وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّـهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ(سورة المنافقون: ٥)
"നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി നിനക്ക് കാണുകയും ചെയ്യാം."
മുനാഫിഖുകളുടെ സ്വഭാവം മറ്റൊരിടത്ത് അല്ലാഹു വിവരിക്കുന്നത് കാണൂ.
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١﴾ أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ ﴿١٢﴾ وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَـٰكِن لَّا يَعْلَمُونَ ﴿١٣:سورة البقرة﴾
"നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല. മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല."
അപ്പോൾ നബി(സ)യെ കൊണ്ട് ബറക്കത്തെടുക്കുകയും തവസ്സുൽ ചെയ്യുകയും നബി(സ)യോട് ശുപാര്ശ തേടുകയും ചെയ്തിരുന്ന സ്വഹബത്തിനെ മൂഡന്മാരും ലോകം തിരിയാത്തവരുമായാണ് കപട വിശ്വാസികൾ കണ്ടിരുന്നത്. അവരുടെ അത്തരം നിലപാടുകളെയാണ് പ്രസ്തുത വചനങ്ങളിലൂടെ അല്ലാഹു ശതിയുക്തം വിമർശിക്കുന്നത്.
കപട വിശ്വാസികളുടെ നേതാവ് ഇബ്നുസലൂലിനോട് നബി(സ) സമീപിച്ച് കുറ്റസമ്മതം നടത്താനാവശ്യപ്പെട്ടപ്പോൾ അവൻ പ്രതികരിച്ചതിങ്ങനെയായിരുന്നു.
-----
അബൂഹയ്യാൻ (റ) എഴുതുന്നു:
സ്വഹാബത്തിൽ ചിലർ ഇബ്നുസലൂലിനോട് ഇപ്രകാരം പറഞ്ഞു: "നീ റസൂലുല്ലാഹി (സ) യെ സമീപിച്ച് കുറ്റസമ്മതം നടത്തൂ. എന്നാൽ റസൂലുല്ലാഹി(സ) നിനക്ക് വേണ്ടി പാപമോചനത്തിനിരക്കും". അപ്പോൾ ഈ അഭിപ്രായത്തോട് വെറുപ്പ് പ്രകടിപ്പിച്ച് അവൻ തല തിരിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "വിശ്വസിക്കാൻ നിങ്ങൾ നിർദ്ദേശിച്ചപ്പോൾ ഞാൻ വിശ്വസിച്ചു. എന്റെ സമ്പത്തിന്റെ സകാത്ത് നൽകാൻ നിങ്ങൾ ആവശ്യപ്പെട്ടപ്പോൾ അതും ഞാൻ ചെയ്തു.ഇനി മുഹമ്മദിനെ സുജൂദു ചെയ്യാൻ മാത്രമേ നിങ്ങൾ കല്പ്പിക്കാനുള്ളൂ".(അൽബഹ്റുൽ മുഹീഥ് 10/278)
അപ്പോൾ നബി(സ)യെ സമീപിച്ച് കുറ്റ സമ്മതം നടത്തുന്നതിനെ നബി(സ)ക്ക് സുജൂദു ചെയ്യലാണല്ലോ കപട വിശ്വാസികളുടെ നേതാവ് ഇബ്നുസലൂൽ കണ്ടത്. ഇതേ രീതി തന്നെയാണ് ആധുനിക പുത്താൻ വാദികളും സ്വീകരിക്കുന്നത്. നബി(സ)യോട് ശുപാർശ ആവശ്യപ്പെടുന്നതിനെ പ്രാർത്ഥനയായും നബി(സ)ക്കുള്ള ആരാധനയായുമാണല്ലോ അവർ ചിത്രീകരിക്കുന്നത്. അങ്ങനെ ചെയ്യുന്ന സുന്നികളെ മൂഡന്മാരും ലോകം തിരിയാത്തവരുമായി അവർ വിലയിരുത്തുന്നു. എന്നാൽ അവരുടെ ഈ നിലപാടുകളെയാണ് പ്രസ്തുത വചനങ്ങളിലൂടെ അല്ലാഹു ശക്തിയുക്തം എതിർത്തിരിക്കുന്നതെന്ന കാര്യം പ്രസ്താവ്യമാണ്.
:::... .....
ക്രമീകരണം
അസ് ലം സഖാഫി
പരപ്പനങ്ങാടി