Tuesday, January 1, 2019

തവസ്സുലും ആൾമാറാട്ടവും ഭാഗം 6

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തവസ്സുലും ആൾമാറാട്ടവും

ഭാഗം 6

മഹാന്മാരെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കൽ ശിർക്കാണെന്ന് വാദിക്കുന്ന പുത്തൻ വാദത്തിന്റെ അടിവേരറുക്കുന്ന ഹദീസാണ് ഇബ്നുമാജ(റ)യും മറ്റും റിപ്പോർട്ട്‌ ചെയ്ത , കണ്ണിനു അസുഖം ബാദിച്ച സ്വഹാബിയുടെ പ്രബലമായ ഹദീസ്. ഹദീസ് നാം നേരത്തെ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.ഹദീസ് കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  ലോക പ്രസിദ്ദ ഹദീസ് പണ്ഡിതരെല്ലാം പ്രബലമാണെന്ന് പ്രഖ്‌യാപിച്ചതിനാൽ ഹദീസ് ദുർബ്ബലമാണെന്ന് പറയാൻ സാധിക്കാത്തതിനാൽ അതിന്റെ നിവേദക പരമ്പരയിൽ വന്ന ഒരാളെ മാറ്റാനുള്ള ശ്രമമാണ് പുത്തൻ വാദികൾ നടത്തുന്നത്. ഈ ഹദീസിന്റെ നിവേദകകരിൽ 'അബൂജഅഫർ അൽ മദനിയ്യു അൽഖത്വ് മിയ്യു' എന്നാ വ്യക്തിയാണുള്ളത്. ഇബ്നുമാജ(റ) യുടെ സുനനിലും ഇമാം അഹ്മദ്(റ) ന്റെ മുസ്നദിലും ഹാകിമി(റ)ന്റെ മുസ്തദ്രകിലും ഇമാം ത്വബ്റാനി(റ) യുടെ മുഅജമുസ്സ്വഗീറിലും ഇമാം തുർമുദി(റ) യുടെ ബുലാഖ് പതിപ്പിൽ തന്നെയും അത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുർമുദിയുടെ ഇപ്പോഴത്തെ പതിപ്പിൽ അത് ഖത്വ് മിയല്ല എന്നറിയിക്കുന്ന "വഹുവ ഗൈറുൽ ഖത്വ് മിയ്യി" എന്നൊരു പരമാർശം കാണുന്നുണ്ട്. എന്നാൽ തുർമുദിയുടെ മറ്റു കോപ്പികളിൽ അത് ഖത്വ് മിയ്യാണ് എന്നർത്ഥം വരുന്ന 'വഹുവൽ ഖത്വ് മിയ്യു" എന്നാണുള്ളത്. അതിനാൽ മേറ്റ പരാമാർശം അച്ചടിപിശകാണ്. ഉമാറത്ത്(റ) ഉസ്താദും ശുഅബ(റ) ശിഷ്യനുമായ അബൂജഅഫർ(റ) ഖത്വ് മി തന്നെയാണ്. ഇദ്ദേഹത്തെ അബൂജഅഫർ റാസിയായി ചിത്രീകരിച്ചാണ് മൗലവിമാർ ആൾമാറാട്ടം നടത്തുന്നത്. കാരണം അബൂജഅഫർ റാസി(റ) ദുർബ്ബലനാണെന്ന് ചില പണ്ഡിതന്മാർ പ്രസ്ഥാപിച്ചിട്ടുണ്ട്. അതിൽ പിടിച്ചു തൂങ്ങി ഹദീസിനെ ദുർബ്ബലമാക്കാനുള്ള ഗൂഡശ്രമമാണ് ആൾമാറാട്ടത്തിന്റെ പിന്നിലുള്ളത്. ഇത്തരം തട്ടിപ്പുകളും വെട്ടിപ്പുകളും മാത്രമാണല്ലോ അവരുടെ പ്രമാണങ്ങൾ.  

എന്നാൽ ഖത്വ് മി, ,മദനി എന്നാ പേരുകളിൽ അറിയപ്പെടുന്ന അബൂജഅഫറി(റ) നെ കുറിച്ച് പണ്ഡിതൻമാർക്കിടയിൽ അഭിപ്രായാന്തരമില്ല. ഹാഫിളുൽ ഖസ്റജി ഖുലാസ്വിയിൽ എഴുതുന്നു:



അർത്ഥം:
ആദ്യം മദനിയും പിന്നീട് ബസ്വരിയും ഖത്വ് മിയുമായ അബൂജഅഫർ ഹബീബുൽ അന്സ്വാരിയുടെ പുത്രൻ ഉമൈറിന്റെ പുത്രൻ യസീദിന്റെ പുത്രൻ ഉമൈറാണ്. അസ് അസദുബ്നുസഹ്ൽ, ഇബ്നുൽ മൂസയ്യബ് എന്നിവർ അന്നിവർ അദ്ദേഹത്തിൻറെ ഗുരുനാഥൻമാരും ഹിശാമുദ്ദസ്തവാഈ, ശുഅബത്ത് എന്നിവർ ശിഷ്യന്മാരുമാണ്. ഇബ്നുമഈൻ, നാസാഈ എന്നിവർ അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഖുലാസ്വത്തുതഹ്ദീബിൽ കമാൽ: പേ: 252)

പ്രസ്തുത ഹദീസ് ഉദ്ദരിച്ച മുഹദ്ദിസുകളെല്ലാം തന്നെ അബൂജഅഫർ ഖത്വ് മിയിൽ നിന്നാണ് അതുദ്ദരിക്കുന്നത്. അവരെല്ലാം പരമ്പരയിൽ തന്നെ മദനിയെന്നോ ഖത്വ് മിയെന്നോ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും പരമ്പരകൾ നമുക്കിപ്പോൾ പരിശോദിക്കാം.  

(1)ഇബ്നുമാജ(റ)യുടെ പരമ്പര:



(2) ഇമാം അഹ്മദ്(റ)ന്റെ പരമ്പര:



(3)ഇമാം ഹാകിം(റ) പരമ്പര:



(4)ഇമാം ബൈഹഖി(റ)യുടെ പരമ്പര  



(5) ഇമാം ഇബ്നുഖുസൈമ(റ) യുടെ പരമ്പര:



(6)അബൂനുഐമി(റ) യുടെ പരമ്പര:


 
അപ്പോൾ ധാരാളം മുഹദ്ദിസുകൾ നിവേദക പരമ്പരയിൽ തന്നെ അബൂജഅഫർ ഖത്വ് മിയാണെന്ന് വ്യക്തമാക്കുകയും ഇമാം തുർമുദി(റ)യുടെ ചില കോപ്പികളിൽ അപ്രകാരം കാണുകയും ചെയ്യുമ്പോൾ അത് ഖത്വ് മിതന്നെയാണെന്നും അല്ലെന്ന പരമാർശം കോപ്പിയിൽ വന്ന അച്ചടിപിശകാണെന്നും മനസ്സിലാക്കാൻ പ്രയാസമില്ല. ഉമാറത്തുബ്നുഖുസൈമത്തുൽ അൻസ്വാരി(റ) യാണല്ലോ പ്രസ്തുത രിവായത്തുകളിൽ അബൂജഅഫർ(റ)ന്റെ ഗുരു. ആ ഗുരുവിൽ നിന്ന് അബൂജഅഫർ ഖത്വ് മി(റ) ഹദീസുദ്ദരിച്ചതായി അല്ലാമ മുസ്സി(റ) തഹ്ദീബുൽ കമാലിൽ രേഖപ്പെടുത്തുന്നുണ്ടു. അതേസമയം അബൂജഅഫർ റാസി അദ്ദേഹത്തിൽ നിന്ന് ഹദീസുദ്ദരിച്ചതായി അദ്ദേഹം പറയുന്നില്ല. അതുപോലെ അബൂജഅഫർ ഖത്വ് മി(റ)യുടെ ശിഷ്യന്മാരുടെ കൂട്ടത്തിൽ ശുഅബത്തുബ്നുൽ ഹജ്ജാജിനെ അല്ലാമ മുസ്സി(റ) എണ്ണുന്നുണ്ട്. അബൂജഅഫർ റാസിയുടെ ശിഷ്യന്മാരിൽ അദ്ദേഹത്തെ എണ്ണുന്നില്ല.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...