Saturday, November 3, 2018

ഖുത്വുബ നവവി ഇമാമിന്റെ പേരിൽ ഒഹാബി തട്ടിപ്പ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

മതഗ്രന്ധങ്ങളിൽ ഒഹാബി പുരോഹിതൻമാരുടെ തട്ടിപ്പുകൾ പിടികൂടുന്നു.

വിശയം
ഖുത്വുബ നവവി ഇമാമിന്റെ പേരിൽ ഒഹാബി തട്ടിപ്പ്


അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


ചോദ്യം

ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു




يشترط أن تكون بالعربية للقادر عليها ، إلا إذا كان
السامعون جميعا لا يعرفون العربية فإنه يخطب
بلغتهم

وهذا هو الصحيح عند الشافعية ، وبه قال بعض '
الحنابلة
انظر: "المجموع" للنووي (4/522)

അറബിയിൽ സാധിക്കുന്നവർ അതിൽ തന്നെ ഖുത്ബ നൽകേണ്ടതാണ്, എന്നാൽ ശ്രോദ്ധാക്കൾ മുഴുവനും അറബി മനസ്സിലാക്കാൻ സാധിക്കാത്തവരാണെങ്കിൽ, അവരുടെ ഭാഷയിൽ ആണ് ഖുത്ബ നിർവഹിക്കേണ്ടത്.

ശാഫിഈ മദ്ഹബുകാരുടെ അടുക്കൽ ഇതാകുന്നു ശരി. ചില ഹമ്പലി മദ്ഹബുകാരും ഇതേ അഭിപ്രായക്കാരാണ്. നോക്കുക : നവവിയുടെ 'അൽ മജ്‌മൂഅ' (4/522)


ഇങ്ങനെ ഇമാം നവവി (റ)ന്റെ 4/522 ലോ മറ്റു സ്ഥലങ്ങളിലോ പറഞ്ഞിട്ടുണ്ടോ ?


ഉത്തരം

ഇല്ല ഒരിക്കലും ഇല്ല. ആ അറബി പദങ്ങളും മലയാള അർഥവും  ഇമാം നവവി റ വിന്റെ അൽ മജ്മൂഉ എന്ന പേരിൽ പ്രശസ്തമായ ശറഹുൽ മുഹദ്ധബിലോ നവവി ഇമാമി ന്റെയോ മറ്റു ഒരു ഇമാമിന്റെയോ ഒരു ഗ്രന്ധങ്ങളിലും കാണിക്കാൻ സാധ്യമല്ല

കഴിയുമെങ്കിൽ ആഗോള ഒഹാബീ പുരോഹിതന്മാരെ മുഴുവനും ഞാൻ വെല്ലുവിളിക്കുന്നു.
നിങ്ങളുടെ പിതാവ് ഇബ്ലീസ് ആൻറ് ജൂത ക്രസ്തുമത പോപ്പുമാരെയും കൂട്ടാം ഇല്ല ഒരിക്കലും നിങ്ങൾക്ക് സാധ്യമല്ല


ഇവർ ജൂത ക്രസ്തേനികളേയും കടത്തിവെട്ടി എങ്ങനെയാണ്  പാവപെട്ട മുസ്ലിമീങ്ങളെ എങ്ങനെയാണ് കബളിപ്പിക്കുന്നത് എന്നതിന്ന് ഏറ്റവും വലിയ തെളിവാണിത്

ജൂതൻമാർ ക്രിസ്ത്യാനികൾ മതഗ്രന്ധങ്ങളിൽ തിരിമറി നടത്തുന്നവരാണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതാണ്
يحرفون الكلم عن مواضعه

ജൂത ക്രിസ്ത്യാനികളെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിൻപറ്റുന്നവർ ഒഹാബി പുരോഹിതന്മാർ തന്നെയാണന്ന് താഴെ പറയുന്ന വിവരണത്തിൽ നിന്ന് ഗ്രഹിക്കാം

ഈ തിരിമറി ആഗോള ഒഹാബികളുടെ തിരിമറിയാണ് കാരണം
മേൽ അറബി വാചകം അൽ മജ്മുഇന്റെ പേജ് നമ്പർ ചേർത്തി  നീണ്ട ലേഘനം എഴുതിയത് ആഗോള ഒഹാബി പുരോഹിതൻ അവരുടെ സൈറ്റിലാണ്


പേജ് നമ്പർ ചേർത്തി കിതാബിലുണ്ട് എന്ന് പറഞ്ഞാൽ കിതാബ് നോക്കാൻ കഴിയാത്ത സാധാരണക്കാരെ ചതിക്കാൻ വളരെ എളുപ്പമാണല്ലേ.

ഇവരുടെ ആഘോള ലേഖനങ്ങളിൽ സൈറ്റുകളിലും  കിതാബുകളുടെ പേജ് നമ്പർ ചേർത്തി കൊണ്ടുള്ള ധാരാളം ഇത്തരം കളവുകൾ മുൻകാല പണ്ഡിതന്മാരുടെ യും ഇമാമുമാരുടെയും പേരിൽ നടത്തിയതായി കാണാം

കിതാബിലില്ലാത്ത വാചകങ്ങൾ ചേർത്തി
കിതാബിന്റെ പേജ് നമ്പറും നൽകി ഇവർ ഇത്തരം ലേഘനങ്ങൾ എഴുതുന്നതിലൂടെ
നബി സ്വ പറഞ്ഞ

അവസാന കാലത്ത് പെരും കള്ളം പറയുന്ന ദജ്ജാലുകളായ കബളിപ്പിക്കുന്നവർ വരുമെന്ന വാക്ക്
നാം കൺമുമ്പിൽ കാണുകയാണ് '

നിങ്ങളുടെ മുൻഗാമികൾ കേൾക്കാത്ത പുതിയ വാദവുമായാണ് അവർ വരിക എന്നും നിങ്ങളെ അവർ പിഴപ്പിക്കാതിരിക്കുകയും ഫിത്നയാക്കാതിരിക്കുകയും ചെയ്യട്ടെ എന്ന നബി സ്വ യുടെ വാക്ക് എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും

കിതാബുകൾ പരിശോധിക്കാതെ ഇത്തരം
ആഗോള കള്ള  ലേഖനങ്ങൾ വായിച്ചു അത് സത്യമാണന്ന് വിശ്വസിച്ചു  
അതിന്ന്  പരിഭാഷ എഴുതുകയും അത് തന്നെ വായിച്ചു പേജ് നമ്പർ പറഞ്ഞു പ്രസംഗിക്കുകയും ചെയ്തു പാവപെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് മുജാഹിദ് പുരോഹിതൻമാർ ചെയ്യുന്നത്

ഇവരുടെ  കുട്ടി മൗലവിമാർ എങ്കിലും കിതാബ് ഒന്ന് പരിശോധിച്ചു സത്യം സത്യമായി പറഞ്ഞിരുന്നെകിൽ  എത്ര നന്നായിരുന്നു'

ഇത്തരം കബളിപ്പിക്കുന്നവരിൽ നിന്നും
കള്ളൻമാരിൽ നിന്നും അല്ലാഹു പാവപെട്ട സമുദായത്തെ കാത്തു രക്ഷിക്കട്ടെ...!
ഇവരുടെ ഏത്  ലേഘനങ്ങളും പോസ്റ്റുകളും പ്രഭാഷണങ്ങളും ശരിയായ നിലക്ക് നിക്ഷ്പക്ഷമായി പരിശോധിച്ചാൽ ഇങ്ങനെ ധാരാളം കള്ളത്തരങ്ങളും കബളിപ്പിക്കലും ദുർവ്യാഖ്യാനങ്ങളും കാണാവുന്നതാണ്


തെറ്റിദ്ധരിച്ചു ഒഹാബി പുരോഹിതൻമാരുടെ കെണി വലയിൽ പെട്ടു പോയവർ നിക്ഷ്പക്ഷമായി ചിന്തിച്ചിരുന്നങ്കിൽ എത്ര നന്നാവുമായിരുന്നു.


ചുരുക്കത്തിൽ ഇമാം നവവിയുടെ ഒരു കിതാബിലും മേൽ പറഞ്ഞത് പോലെയുള്ള അറബി വാക്കോ  മേൽ പരിഭാഷ പോലെയുള്ളത് ലഭിക്കുന്ന ഒറ്റ വാചകവും കാണിക്കാൻ സാധ്യമല്ല.


മേൽ പറഞ്ഞത് പോലെയുള്ള അറബി വാക്കോ  മേൽ പരിഭാഷ പോലെയുള്ളത് ലഭിക്കുന്ന ഒറ്റ വാചക മോ നവവി ഇമാമിന്റെ ഏതെങ്കിലും ഒരു ഗ്രന്ധത്തിൽ കാണിച്ചു തരാൻ  ആഗോള വഹാബീ പുരോഹിതന്മാരെ മുഴുവനും ഞാൻ വെല്ലുവിളിക്കുന്നു '


എന്താണ് ഇമാം നവവി റ പറയുന്നത് എന്ന് നോക്കാം
ഇമാം നവവി(റ) എഴുതുന്നു:


فرع ) هل  يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية

قال أصحابنا : فإذا قلنا بالاشتراط ، فلم يكن فيهم من يحسن العربية جاز أن يخطب بلسانه مدة التعلم ، وكذا إن تعلم واحد منهم التكبير بالعربية ، فإن مضى زمن التعلم ولم يتعلم أحد منهم عصوا بذلك ، ويصلون الظهر أربعا ، ولا تنعقد لهم جمعة المجموع.شرح المهذب٤/٢٨٦


ഖുതുബ അറബിയിലായിരിക്കൽ
നിബന്ധനയാണോ എന്നതിൽ രണ്ട് ത്വരീ
ഖു (   റൂട്ട് )കളുണ്ട്. ബഹുഭൂരിപക്ഷം ആ റൂട്ട് മാത്രമേ ഉള്ളു എന്ന് തറപ്പിച്ചു
പറഞ്ഞതും രണ്ടിൽ പ്രബലവുമായ ത്വരീ
ഖ് (റൂട്ട്  ) നിബന്ധനയാണ് എന്നതാണ്,
കാരണം ഖുതുബ ഒരു നിർബന്ധ ദിക്റാ
ണ്. അപ്പോൾ (നിസ്കാരത്തിലെ) അത്ത
ഹിയ്യാത്ത്, തക്ബീറത്തുൽ ഇഹ്റാം
പോലെ അതിലും അറബിഭാഷ നിബന്ധന
യാക്കി. ഇതിനു പുറമെ "ഞാൻ എപ്രകാരം
നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ട
ത് അപ്രകാരം നിങ്ങളും നിസ്കരിക്കു
വിൻ' എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.
നബി(സ്വ) അറബിയിലായിരുന്നു ഖുതുബ
നിർവ്വഹിച്ചിരുന്നത്.

നമ്മുടെ പണ്ഡിതൻമാർ പറയുന്നു.
ഖുത്വുബ അറബിയിലാവൽ നിബന്ധനയാണന്ന് നാം പറയുമ്പോൾ
അവരെ കൂട്ടത്തിൽ അറബി പദങ്ങൾ പറയാൻ അറിയുന്നവർ ഇല്ലങ്കിൽ (അതായത് ഖുത്വുബയുടെ ഘടകങ്ങളായ ഹംദ് സ്വലാത്ത് വസിയ്യത്ത് ഖുർആൻ പ്രാർഥന എന്നിവ അറബിയിൽ ചൊല്ലാൻ അറിയില്ലെങ്കിൽ )  പഠിക്കുന്ന സമയം അവരുടെ ഭാഷയിൽ ഖുത്വുബ ഓതണം

പഠിക്കാൻ സാധിക്കുന്ന സമയം  കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്നതും അവർ നാല് റക്അത്ത് ളുഹ്റ് നിസ്കരിക്കേണ്ടതുമാണ് അവർക്ക് ജുമുഅ നടക്കില്ല'


(  അൽ മജ്മൂഉ. 4/286)

ഇവിടെ ഇമാം നവവി അൽ മജ്മൂ ഇൽ പറയുന്നത്  പഠിക്കാൻ കഴിയുന്ന സമയം
കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്നതും അവർ നാല് റക്അത്ത് ളുഹ്റ് നിസ്കരിക്കേണ്ടതുമാണ് അവർക്ക് ജുമുഅ നടക്കില്ല' എന്നുമാണ്

ഇതിനെ കത്രിക വെച്ച് മുറിച്ച് കളഞ്ഞു
അൽ മജ്മൂ ഇൽ തിരിമറി നടത്തിയിരിക്കുകയാണ് ഒഹാബി ആഗോള പുരോഹിതൻമാർ

ഖുത്വുബയുടെ ഘടകങ്ങൾ അറബിയിൽ പറയാൻ അറിയുന്ന ഒരാളുമില്ലെങ്കിൽ പഠിക്കാൻ ആവശ്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ സ്വന്തം ഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നത്
അവർ കുറ്റക്കാരാവുന്നതും
ആ വെള്ളിയാഴ്ച്ച അവർ ളുഹ്റ് നിസ്കരിക്കേണ്ടതും ജുമുഅ അവർക്ക് നടക്കുന്നതുമല്ല


അവരിൽ ആരെങ്കിലും അറബിയിൽ ഓ താൻ പഠിക്കൽ നിർബന്ധമാണ് എന്ന ആശയത്തെ ദുർവ്യാഖ്യനിച്ചു   പേജ് നമ്പർ നൽകി കബളി പ്പിക്കുകയാണ് ഈ പുരോഹിത വർഗം ചെയ്തിരിക്കുന്നത്.




ഇമാം നവവി റ  തന്നെ റൗളയിൽ പറയുന്നത് കാണുക

وَهَلْ يُشْتَرَطُ كَوْنُ الْخُطْبَةِ كُلِّهَا بِالْعَرَبِيَّةِ؟ وَجْهَانِ. الصَّحِيحُ: اشْتِرَاطُهُ، فَإِنْ لَمْ يَكُنْ فِيهِمْ مَنْ يُحْسِنُ الْعَرَبِيَّةَ، خَطَبَ بِغَيْرِهَا. وَيَجِبُ أَنْ يَتَعَلَّمَ كُلُّ وَاحِدٍ مِنْهُم ُ الْخُطْبَةَ الْعَرَبِيَّةَ، كَالْعَاجِزِ عَنِ التَّكْبِيرِ بِالْعَرَبِيَّةِ. فَإِنْ مَضَتْ مُدَّةُ إِمْكَانِ التَّعَلُّمِ وَلَمْ يَتَعَلَّمُوا، عَصَوْا كُلُّهُمْ، وَلَا جُمُعَةَ لَهُمْ…..
ഖുത്വുബ മുഴുവനും അറബിയിലാവൽ നിബന്ധനയുണ്ടോ എന്നതിൽ രണ്ട് വീക്ഷണമുണ്ട് അതിൽ സ്വീകാര്യമായത് നിബന്ധനയുണ്ട് എന്നതാണ്

അവരുടെ  കൂട്ടത്തിൽ അറബി  പറയാൻ അറിയുന്നവർ ഇല്ലെങ്കിൽ (അതായത് ഖുത്വുബയുടെ ഘടകങ്ങളായ ഹംദ് സ്വലാത്ത് വസിയ്യത്ത് ഖുർആൻ പ്രാർഥന എന്നിവ അറബിയിൽ ചൊല്ലാൻ അറിയില്ലെങ്കിൽ )  മറ്റു ഭാഷയിൽ ഖുത്വുബ ഓതണം

അവർ അറബി ഖുത്വുബ പഠിക്കൽ നിർബന്തമാണ്
അറബിയിൽ തക്ബീർ ചൊല്ലാൻ കഴിയാത്തവനും ഇപ്രകാരമാണ്
(പഠിക്കുന്ന സമയം അനറബിയിൽ തക്ബീർ ചൊല്ലണം

പഠിക്കാൻ ആവശ്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ കുറ്റക്കാരനാവും)

പഠിക്കാൻ സാധിക്കുന്ന സമയം  കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാവുന്നതാണ്. അവർക്ക് ജുമുഅ നടക്കില്ല'

روضت الطالبين

امام نووي 👆👆

ഖുതുബ മുഴുവനും  അറബിയിൽ ആയിരിക്കൽ ശർത്ത്വാകുന്നു....


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം നവവി റ യുടെ മിൻഹാജിൽ  ഖുത്വുബ അറബിയാവൽ വാചകം വിവരിച്ചുകൊണ്ട് ലോക പ്രശസ്ത പണ്ഡിതർ ഇബ്നു ഹജർ റ
തുഹ്ഫയിൽ പറയുന്നു.


ويشترط كونها عربية ) للاتباع نعم إن لم يكن فيهم من يحسنها ولم يمكن تعلمها قبل ضيق الوقت خطب منهم واحد بلسانهم ، وإن أمكن تعلمها وجب على كل منهم ، فإن مضت مدة إمكان تعلم واحد منهم ولم يتعلم عصوا كلهم ولا جمعة لهم بل يصلون الظهر

وفائدتها بالعربية مع عدم معرفتهم لها العلم بالوعظ في الجملة قاله القاضي تحفة.. 451/2

ഖുത്വു ബ അറബിയിൽ ആവണമെന്നത് നിബന്ധന യാണ് അതിന്റെ തെളിവ് നബി സ്വ യെ പിൻപറ്റണം എന്നതാണ്

പക്ഷെ അറബിയിൽ ഓതാൻ അറിയുന്നവൻ അവരെ കൂട്ടത്തിലില്ലെങ്കിൽ ജുമുഅയുടെ സമയം കഴിയുന്നതിന്ന് മുമ്പ് പഠിക്കാൻ സാധിച്ചിട്ടുമില്ലങ്കിൽ ഒരാൾ അവരുടെ ഭാഷയിൽ ഖുത്വുബ ഓതണം

പഠിക്കാൻ സൗകര്യം കിട്ടിയാൽ ഒരാൾ പഠിക്കൽ നിർബന്ധമാണ്

പഠിക്കാൻ സൗകര്യം ലഭിക്കുന്ന സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും  കുറ്റക്കാരാവും അവർക്ക് ജുമുഅ ഇല്ല
അവർ ളുഹ്റാണ് നിസ്കരിക്കേണ്ടത്

ശ്രോദ്ധാക്കൾ അറബി അറിയില്ലങ്കിലും
അറബിയിൽ ആണ് ഖുത്വുബ യാ വേണ്ടത് എന്ന് പറയുമ്പോൾ ഖുത്വുബ അറബിയിൽ ആവുന്നതിന്റെ ഉപകാരം
മൊത്തത്തിൽ അതിൽ ഉപദേശമുണ്ടെന്ന് മനസ്സിലാക്കിയാൽ മതി

ഇത് ഖാളി റ പറഞ്ഞിട്ടുണ്ട്

തുഹ്ഫ 2/454

ഇത്രയും വിവരിച്ചതിൽ നിന്നും  സദസ്സിൽ അറബി അറിയാത്തവരോട് അനറബിയിൽ ഖുത്വുബ ഓതണം എന്ന് ഇമാം നവവി റ വിന്റെ പേരിലും ശാഫിഈ മദ്ഹബിന്റെ പേരിലും ജൂതൻമാരെ പോലും കടത്തിവെട്ടുന്ന തട്ടിപ്പുകളും തിരിമറികളുമാണ് വഹാബികള്‍ നടത്തി കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം

ഇനിയും ഒഹാബിസത്തിൽ പെട്ടു തെറ്റിദ്ധരിച്ചവർ നിക്ഷ്പക്ഷമായി ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു '

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


https://www.youtube.com/watch?v=z68BeXc0ZWk&feature=youtu.be


അഹ്ലുസുന്ന : ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ  ? | Aslam Kamil Saqafi
ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ ? - അസ്ലം സഖാഫി പരപ്പനങ്ങാടി
വിഷയം : ഖുതുബ അനറബിയിൽ

,...
https://www.facebook.com/groups/1199424800164783/permalink/1936647789775810/
*ഖുത്വുബ.
അറബി അറിയാത്തവരോട് ഖുത്വുബ  അവരുടെ ഭാഷയിൽ ഒതണമെന്ന് ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറഞ്ഞു എന്ന ഒഹാബീ കളവിന് മറുപടി


                                  Live : *അസ്‌ലം സഖാഫി പരപ്പനങ്ങാടി* വീണ്ടും ലൈവിൽ

നബിദിനാഘോഷം ഒഹാബിക്ക് മറുപടി

https://m.facebook.com/story.php?story_fbid=2191786637725625&id=2176010752636547

*✍________ "ഫൈസൽ മൗലവിയോട്" 11 ചോദ്യങ്ങൾ (വിഷയം :- നബിദിനാഘോഷം - ബിദ് അത്ത്)*_____________❓

ആദർശ പഠന പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ 🔍🔎 👇
http://sunniknowledge.blogspot.com/?m=0

face book പോസ്റ്റുകൾക്കായി ക്ലിക്ക് ചെയ്യൂ ലൈക് ചെയ്യൂ 🔎🔍👇
https://www.facebook.com/siddeequlmisbahpadannakkad/
*>>>>>നബിദിനാഘോഷം വരവായി - ജഹാലത്തുകളുടെ കൂമ്പാരവുമായി മുഖാമുഖ വേദികളിൽ  ഫൈസൽ മൗലവി<<<<<* ________

ഹബീബായ (സ്വ) യുടെ മീലാദുശ്ശരീഫ് വരവിനെയും കാത്താണ് മുജാഹിദ് വിസ്ഡം നേതാവ് ഫൈസൽ മൗലവിയും കൂട്ടരും കേരളത്തിൽ മുഖാമുഖവുമായി  നടക്കാറുള്ളത് മറ്റ് തർക്ക പരമായ ധാരാളം വിഷയങ്ങളൊക്കെ ഉണ്ടായിട്ടും പക്ഷെ അതിനൊന്നും ഇവന്മാരെ കാണലുമില്ല !!! ഇരിക്കട്ടെ ഇയാൾ നടത്തുന്ന മുഖാമുഖം ശ്രവിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് മുമ്പേ പാടിയ പാട്ട് തന്നെ പാടിക്കൊണ്ടിരുക്കുക എന്ന ശൈലിയും ആരെങ്കിലും ചോദ്യം ചോദിച്ചാൽ അര മണിക്കൂർ മറുപടിയും , പിന്നെ നബിദിനാഘോഷത്തിന്റെ ഇമാമീങ്ങളുടെ ഉദ്ധരണി കൊടുത്താലോ ആദ്യം പാടെ അത് തള്ളിക്കളയും ശേഷം അത് തള്ളുന്നില്ലെങ്കിൽ തന്നെ ഇതിൽ മൗലിദാഘോഷവുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് പറയും ഈയൊരു ശൈലിയാണ് മൗലവി നടത്തിക്കൊണ്ടിരിക്കുന്നത് -

എന്ത് തന്നെയായാലും അൽഹംദുലില്ലാഹ് സുന്നികൾക്ക് സന്തോഷിക്കാം കാരണം ഈക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് (30/10/2018) നടന്ന മുഖാമുഖത്തിൽ നബിദിനാഘോഷം നല്ല ബിദ് അത്താണെന്നും വേണമെങ്കിൽ കഴിക്കുന്നവർ കഴിച്ചോട്ടെ എന്ന നിലപാടിലേക്ക് മൗലവി എത്തിയിട്ടുണ്ട്  അൽഹംദുലില്ലാഹ് !! ഒരു കാലത്ത് എല്ലാ ബിദ് അത്തും നരഗത്തിലേക്കാണെന്നും , മൗലിദാഘോഷങ്ങൾ ഷിർക്കും ഖുറാഫാത്താണെന്നുമൊക്കെയുള്ള പഴയ നിലപാടുകളിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു... ഇൻഷാ അള്ളാഹ് ഇനിയും മാറും കാത്തിരുന്ന് കാണാം.

*ഫൈസൽ മൗലവിയുടെ ജഹാലത്തുകളിൽ നിന്ന് 11 ചോദ്യങ്ങൾ :- മറുപടി എഴുതിത്തരുമെന്ന് പ്രതീക്ഷിക്കുന്നു???*

*(01) :-* ❓ എല്ലാ മുഖാമുഖങ്ങളിലും ഫൈസൽ മൗലവീ താങ്കൾ ആവർത്തിക്കുന്ന കര്യമാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് ഉടലെടുത്ത് മുളഫർ രാജാവിലൂടെ വിപുലമായി കടന്ന് വന്നതാണെന്ന് !!? എന്നാൽ ചോദിക്കട്ടെ മൗലിദാഘോഷം ആഘോഷമായി കൊണ്ടാടുന്നവർക്ക് അതി മഹത്തായ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്ന നിങ്ങളുടെ തന്നെ ഷൈഖുൽ ഇസ്ലാമായ സാക്ഷാൽ ഇബ്നു തയ്മിയ്യ ഇഖ്തിളാഇൽ പഠിപ്പിക്കുമ്പോൾ ഇബ്നു തയ്മിയ്യയും ഷിയാക്കൾ കൊണ്ട് വന്ന കാര്യം പ്രോൽസാഹിപ്പിച്ചയാളാണോ ???? ബഹുമാനപ്പെട്ട അബൂ ശാമ (റ)   അനാചാരങ്ങളെ മാത്രം എതിർക്കാൻ രചിച്ച കിതാബായ "കിതാബുൽ ബാഇസിൽ" വരെ മൗലിദാഘോഷം നല്ല കാര്യമായി പഠിപ്പിക്കുന്നു നവവി ഇമാമിന്റെ ഉസ്താദായ ഇമാം അബൂ ശാമ (റ) ഷിയാഇസം പഠിപ്പിച്ച ഇമാമാണോ ???? മൗലിദാഘോഷത്തിന്റെ അസ് ല് ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ ഉണ്ടെന്ന് പഠിപ്പിച്ച ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഷിയാക്കളുടെ ആചാരത്തിന്ന് വേണ്ടി ബുഖാരി മുസ്ലിം ഉദ്ദരിച്ച ഹദീസ് തെളിവാക്കി സമുദായത്തിന്ന് പഠിപ്പിച്ചുവോ ? ഈ ആശയം തന്നെ അസ്ഖലാനി ഇമാമിന്റെ മരണം വരെ സന്ദത സഹചാരിയും ശിഷ്യനുമായിരുന്ന ബഹുമാനപ്പെട്ട ഇമാം സഖാവി (റ) എന്റെ ഉസ്താദായ അസ്ഖലാനി ഇമാം എന്നോട് നേരിട്ട് ഈ വിഷയം പറഞ്ഞിട്ടുണ്ടെന്ന് പഠിപ്പിച്ചത് ഷിയാ ആചാരത്തിന്ന് വേണ്ടിയാണോ ??   , ഇമാം ബൈഹഖി (റ) രിവായത് ചെയ്ത "അഖ അന്നഫ്സിഹി" എന്ന ഹദീസിനെ അടിസ്ഥാനപ്പെടുത്തി മൗലിദാഘോഷം നമുക്ക് സുന്നത്താണെന്ന് പഠിപ്പിച്ച ഹാഫിള് ഇമാം സുയൂതി (റ) , അത് പോലെ ഇക്കാലം വരെ മൗലിദാഘോഷിക്കണം എന്ന് പഠിപ്പിച്ച ധാരാളം ഇമാമീങ്ങൾ കടന്ന് പോയിട്ടുണ്ട് അവരൊക്കെ ഷിയാഇസം പ്രചരിപ്പിച്ചവരാണോ ???? അതോ ഷിയാക്കൾ കൊണ്ട് വന്നത് പ്രോൽസാഹിപ്പിച്ചവരാണോ ????

*(02) :-*❓  മലികുൽ മുളഫർ രാജാവാണ് മൗലിദാഘോഷം ഷിയാക്കളിൽ നിന്ന് കൊണ്ട് വന്നതെന്ന് പറഞ്ഞ് ബഹുമാനപ്പെട്ട മുളഫർ രാജാവിനെ ഒരു ഷിയാ ആശയക്കാരനാക്കി ചിത്രീകരിക്കാൻ മുജാഹിദുകളായ നിങ്ങൾ ശ്രമിക്കാറുണ്ട് എന്നാൽ നിങ്ങളുടെ തന്നെ  സ്വന്തം നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ലോക പ്രശസ്ത പണ്ഡിതൻ ഹാഫിള് ഇബ്നു കസീറ് (നമ) മുളഫർ രാജാവിനെ പറ്റി പറയുന്നത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ ???

قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)

... "ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം റബീഉല്‍ അവ്വലിൽ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു , മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ്.""

*(03) :-* ❓വാർഷിക സമ്മേളനങ്ങൾ , സംഘടന ഇതൊക്കെ പുതിയ നല്ല കാര്യങ്ങളല്ലേ ?!  എന്നിങ്ങനെ സുന്നികൾ പറയുമ്പോൾ താങ്കളെ പോലുള്ളവർ പറയാറുള്ളത് അതൊക്കെ ആരാധനയുടെ ഭാഗമായി ചെയ്യുന്നതല്ലെന്നും മൗലിദാഘോഷം ആരാധനയുടെ ഭാഗമാണെന്നുമാണ് പറയാറുള്ളത് ! എന്നാൽ ഈ പറഞ്ഞത് തന്നെ ശുദ്ധ അസംബന്ധമാണെങ്കിലും  ഒരു പ്രസക്ത ചോദ്യം ബാക്കിയുണ്ടവിടെ ? വെള്ളിയാഴ്ച ജുമുഅയും ഖുതുബയും ആരാധനയാണെന്നതിൽ നിങ്ങൾക്കും തർക്കമില്ലല്ലോ! അപ്പോൾ നിങ്ങളുടെ കെ.എം മൗലവി തന്നെ പറഞ്ഞ് പഠിപ്പിച്ചത് പോലെ നബി (സ്വ) യോ സ്വഹാബത്തോ , താബി ഈങ്ങളോ , തബഉ താബി ഈങ്ങളോ ശേഷം വന്ന ഖലഫുകളോ  ആരും തന്നെ അർകാനുകൾ അറബിയിലും അനുബന്ധങ്ങൾ പരിഭാഷപ്പെടുത്തിയോ ഖുതുബ നിർവ്വഹിച്ചിട്ടില്ലെന്ന് പഠിപ്പിക്കുന്നു അപ്പോൾ നിങ്ങൾ ഖുതുബയെന്ന ആരാധനയുടെ കാര്യത്തിൽ ആഴ്ചയിൽ 01 ബിദ് അത്തും , മാസത്തിൽ നാല് ബിദ് അത്തും , കൊല്ലത്തിൽ 48 ബിദ് അത്തും അല്ലേ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ??? ഇവിടെ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടൊ എന്ത് കൊണ്ട് ബാധകമാകുന്നില്ല?????

മൗലിദാഘോഷം നാഴികക്ക് നാൽപ്പത് വട്ടം അത് ഹിജ്റ 400 ന്ന് ശേഷം ഉണ്ടായ അനാചാരമാണെന്നും നബിയോ സ്വഹാബത്തോ ആരും തന്നെ ഇത് ചെയ്തിട്ടില്ലെന്നും ഒരു തെളിവുമില്ലാതെ നിങ്ങൾ വാദിക്കുമ്പോൾ ഹിജ് റ 1000 കൊല്ലങ്ങൾക്ക് ശേഷം തുർക്കിയിലെ ഭരണാധികാരിയായിരുന്ന മുസ്തഫാ കമാൽ പാഷ കൊണ്ട് വന്ന ഖുതുബ പരിഭാഷയാണ് നിങ്ങൾ ആരാധനാ കാര്യത്തിൽ പിൻപറ്റുന്നത് ??? ആദ്യം സ്വന്തം ബിദ് അത്തുകൾ ഒന്ന് നിർത്തി വെക്കൂ എന്നിട്ട് പോരെ മറ്റുള്ളവർക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരാൻ ???

*(04) :-*❓ വിശ്വാസികള്‍ക്ക് സലാത്ത് ചൊല്ലാന്‍ ഉള്ള അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പരമ്പരാഗത മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച രാവുകളിലും മറ്റും സ്വലാതിന്‍റെ സദസുകള്‍ കാണാം. ഏതെങ്കിലും നിങ്ങളുടെ വഹാബി സലഫി പള്ളികളില്‍  സ്വലാതിന്‍റെ സദസുകള്‍ കാണാറുണ്ടോ? എന്ത് കൊണ്ടില്ല ??? ഒരു പക്ഷെ നിങ്ങൾ മറുപടി പറഞ്ഞേക്കാം അത്തരം സദസുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിനും തെളിവില്ല എന്ന്. എന്നാല്‍ ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ് എന്നിങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നത് പോലുള്ള നിങ്ങളുടെ പള്ളികളില്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ടല്ലോ. അതിന് എവിടെ നിന്നാണ് തെളിവ് കിട്ടിയത്??? ഉത്തമ നൂറ്റാണ്ടിൽ നിന്നാണോ ????  അപ്പോള്‍ നന്മയുടെ വാതായനങ്ങള്‍ ബിദ്അത്തുകാരെ തൊട്ട് അല്ലാഹു അടച്ചു കളഞ്ഞിരിക്കുന്നു. ഇമാമുകള്‍ محرومون (ബറകത്ത് തടയപ്പെട്ടവര്‍) എന്ന് വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ പെട്ട് പോയവരാണ് നിങ്ങളെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു

*(05) :-*❓ മൗലിദാഘോഷത്തിന്റെ അമല് (അസ് ലു അമലുൽ മൗലിദ്) നല്ല ബിദ് അത്താണെന്ന് അതായത് ബിദ് അതുൻ ഹസനയാണെന്ന് ഇമാമീങ്ങൾ പഠിപ്പിക്കുന്നുവെന്ന് മൗലവീ നിങ്ങൾ സമ്മതിക്കുന്നതോടൊപ്പം ഇത് ചെയ്യുന്ന സുന്നികളായ നമ്മെ നല്ല ബിദ ഇ എന്ന് വിളിക്കാൻ പറ്റും എന്ന് നിങ്ങൾ പറയുന്നു !  എന്നാൽ മൗലവീ താങ്കളും ഈ നല്ല ബിദ ഇകളിൽ പെടുമല്ലോ !! കാരണം മഹാനായ ഉമർ (റ) നബി (സ്വ) നടപ്പിൽ വരുത്താത്ത "റമളാൻ മുഴുവനും ഒരൊറ്റ ഇമാമിന്റെ കീഴിൽ നടക്കുന്ന തറാവീഹ് ജമാ അത്ത്" പുതിയ പരിഷ്കാരമായി കൊണ്ട് വരുകയും അതിനെ നിഹ്മത്തായ ബിദ് അത്ത് അതായത് വളരെ നല്ല ബിദ് അത്താണെന്ന് ഉമർ റ തന്നെ പറയുകയും ചെയ്തു ഈ ബിദ് അത്ത് നിങ്ങളുടെ സലപി പ്പള്ളികളിലും ഇന്നും  നടക്കുന്നു അപ്പോൾ നിങ്ങളും അനുയായികളും നല്ല ബിദ ഇ എന്ന് എന്ത് കൊണ്ട് സമൂഹത്തോട് പറയുന്നില്ല ??? അത് പോലെ ഉമർ (റ) വിനെയും താങ്കൾ നല്ല ബിദ ഇ എന്ന ലിസ്റ്റിൽ പെടുത്തിയോ ?????? ഈ നല്ല ബിദ് അത്ത് എന്നത് കൊണ്ട് എന്താണ് താങ്കൾ മനസ്സിലാക്കിയത് ????

അത് പോലെ ളുഹാ നമസ്ക്കാരത്തെപ്പറ്റിയും സ്വഹാബത്ത് നല്ല ബിദ് അത്തായിട്ടാണ് കണ്ടിരുന്നത് അപ്പോൾ സ്വഹാബത്തൊക്കെ നല്ല ബിദ ഇകളാണോ ?? ളുഹാ നമസ്ക്കരിക്കുന്ന നിങ്ങളൊക്കെ നല്ല ബിദ ഇകളാണോ ????

*(06) :-*❓ നല്ല ബിദ് അത്തുകളായി ഫൈസൽ മൗലവി താങ്കൾ പഠിപ്പിക്കുന്നിടത്ത് മദ്രസ  , കിതാബുകൾ ഉണ്ടാക്കുക പോലോത്തതാണെന്ന് ഇക്കഴിഞ്ഞ മലപ്പുറത്ത് വെച്ച് നടന്ന മുഖാമുഖത്തിൽ വരെ ആവർത്തിച്ചു !  അപ്പോൾ ഈ വാദത്തിലൂടെ താങ്കളും നല്ല ബിദ ഇയായില്ലേ ??? സുന്നികളെ ബിദ് അത്തുകാർ എന്ന് വാദിക്കുമ്പോൾ മലർന്ന് കിടന്ന് മേൽപ്പോട്ട് തുപ്പുകയല്ലേ മൗലവീ താങ്കൾ ???? കാരണം എത്രയോ നല്ല ബിദ് അത്തുകൾ നിങ്ങൾ ചെയ്യുന്നു !! ജാമിഅ ഹിന്ദിയ നിങ്ങളുടെ സ്ഥാപനമല്ലേ ! ഈ പേരിൽ നബിയോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ ഒരാളും തന്നെ ഇങ്ങനെയൊന്ന്  മതത്തിന്റെ പേരിൽ സ്ഥാപനം നടത്തിയിട്ടില്ല !!!! ഇതല്ലെ ?! നിങ്ങളുടെ ഭാഷയിൽ പച്ച തനി ബിദ് അത്ത് ????

*(07) :-* ❓ബിദ് അതുൻ ഹസനയെന്നാൽ മദ്രസയും , കിതാബുണ്ടാക്കലുമാണെന്നും ഇത് പോലെ‌ നബിദിനാഘോഷവും ഈ ഗണത്തിൽ പെടുമെന്ന് ആരും പഠിപ്പിക്കുന്നില്ലെന്ന്  മൗലവി പറയുമ്പോൾ ബഹുമാനപ്പെട്ട ഇമാം നവവി (റ) വിന്റെ ഉസ്താദായ ഇമാം അബൂശാമ (റ) പുത്തനാചാരങ്ങൾ അതായത് ബിദ് അത്തുകൾ വിവരിക്കാൻ മാത്രം രചിക്കപ്പെട്ട "കിതാബുൽ ബാഇസിൽ" മൗലിദാഘോഷത്തെ നല്ല കാര്യമായി  പഠിപ്പിക്കുന്നു !!!! മൗലവിക്കെന്ത് പറയാനുണ്ട് ????? താങ്കളുടെ ഇത്തരം കളവുകൾ ഇനിയും മുഖാമുഖ വേദികളിൽ ആവർത്തിക്കുമോ ????

*അബൂ ശാമ (റ) വിന്റെ വരികൾ ശ്രദ്ധിച്ചാലും*

"""നമ്മുടെ കാലഘട്ടത്തിൽ നടന്നു വരുന്ന ഒരു നല്ല കാര്യമാണ്  നബി(സ)യുടെ ജനന്മ ദിനം വരുന്ന കാലത്ത്‌ സ്വദഖ കൊടുക്കലും ഭംഗിയും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നത്‌.  അത് അള്ളാഹുവിന്റെ റസൂലിനെ (സ്വ) അവരുടെ ഹൃദയത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്ന് തെളിവാണ് മാത്രമല്ല ലോകത്തിന്ന് അനുഗ്രഹ മായി പ്രവാചകനെ അള്ളാഹു നമുക്ക്‌ നൽകി എന്നതിന്നുള്ള നന്ദിയുമാണ്." (കിതാബുൽ ബാഇസ്)"""""

*(08 ) :-* ❓ബിദ് അതുൻ ഹസന എന്നത് ജാഹിസും  സുന്നത്തിന്റെ ഗണത്തിൽ പെടുന്നതാണെന്നതും എന്നതിന്ന് പണ്ഡിതന്മാർക്കിടയിൽ ഇത്തിഫാഖുള്ള കാര്യമാണെന്ന് ഇക്കഴിഞ്ഞ മലപ്പുറം മുഖാമുഖത്തിൽ വെച്ച് (30-10-2018)  ഒരു മുത അല്ലിം കുട്ടി നിരവധി പ്രമാണങ്ങൾ നിരത്തി തെളിയിച്ചപ്പോൾ അന്തം വിട്ട് മേൽപ്പോട്ട് നോക്കി നിന്നതല്ലാതെ എന്ത് ഖണ്ഡനമുണ്ട് മൗലവീ താങ്കൾക്ക് ???? നല്ല ബിദ് അത്ത് സുന്നത്താണെന്ന പണ്ഡിത ഏകോപനത്തെ താങ്കൾ പൊളിക്കുമോ ??????

*(09) :-* ❓അമലുൽ മൗലിദിന്റെ അസ് ല് ബിദ് അതുൻ ഹസനയാണെന്നും മൂന്ന് നൂറ്റാണ്ടിന്ന് ശേഷം വന്നതാണെന്നും അസ്ഖലാനിയുടെ ഫത് വ മൗലവി വായിക്കുമ്പോൾ അതിന്റെ തൊട്ട് മുകളിലായി  മൗലിദാഘോഷം സുന്നത്തിലോ കിതാബിലോ അസ് ല് ഇല്ലെന്ന ഫാകിഹാനിയുടെ വാദം എടുത്ത് വെച്ച് ഇമാം സുയൂതി (റ) തന്നെ മൗലിദിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്നാണെന്ന് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) വിന്റെ ഫത് വ  കൊടുത്തത് എന്തിന്ന് മറച്ച് വെക്കുന്നു ?????

മൗലിദാഘോഷത്തിന്റെ അടിസ്ഥാനം സുന്നത്തിൽ നിന്ന് തന്നെയാണെന്ന് അസ്ഖലാനി ഇമാമിന്റെ ഫത് വ പ്രസ്തുത അൽ ഹാവിയിലെ ഭാഗം  

هَذَا جَمِيعُ مَا أَوْرَدَهُ الفاكهاني فِي كِتَابِهِ الْمَذْكُورِ، وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ، وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،

അപ്പോൾ വ്യക്തമല്ലേ അടിസ്ഥാനം സുന്നത്തിൽ നിന്നും അസ് ലു അമലുൽ മൗലിദ് അതായത് മൗലിദാഘോഷത്തിന്റെ ഇന്നത്തെ രൂപത്തിലും ശൈലിയിലും നബിയുടെയും സ്വഹാബത്തിന്റേയും കാലത്തില്ല പക്ഷെ നബിദിനം സ്വഹാബത്ത് എല്ലാ തിങ്കളാഴ്ചയും പ്രത്യേകമായി പരിഗണിച്ചു സൽകർമ്മങ്ങൾ ചെയ്തു , നബി സ്വ തന്നെ ആടിനെ അറുത്ത് വിതരണം ചെയ്തു , റബീഉൽ അവ്വൽ 12 ന്ന്  നബി (സ്വ) ഹിജ്റ മദീനയിലെത്തിയപ്പോൾ ഹബീബ് (സ്വ) യാകുന്ന അനുഗ്രഹത്തിന്ന് ഷുക്റ് ചെയ്യൽ നിർബന്ധമാണെന്ന പാട്ട് പാടി (ത്വല അൽ ബദ്റു അലൈനാ) സ്വഹാബത്ത് രണ്ട് പെരുന്നാൾ ദിനത്തേക്കാൾ സന്തോഷത്തോടെ ആഘോഷിച്ചു, മറ്റൊരവസരത്തിൽ സ്വഹാബത്ത് കൂട്ടമായി ഇരുന്ന് അമ്പിയാക്കളുടെ മദ് ഹേ ജലസ സംഘടിപ്പിച്ചു ഈ സദസ്സ് കണ്ട നബി (സ്വ) അവിടെക്ക് വരുകയും ഹബീബ് (സ്വ) യുടെ  മദ് ഹ് നബിതങ്ങൾ (സ്വ) തന്നെ ആ സദസ്സിൽ വെച്ച് പറയുകയും ഇതൊക്കെ നല്ല കാര്യമാണെന്ന് അംഗീകരിക്കുകയും ചെയ്തു. ഇതിൽ നിന്നൊക്കെ നബിദിനാഘോഷമെന്ന നബി സ്വ യെ ക്കൊണ്ട് സന്തോഷപ്രകടനം ചെയ്യലും അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തലും , കൂട്ടമായി മദ് ഹ് മജ് ലിസ് സംഘടിപ്പിക്കുകയും ചെയ്യുക എന്ന അടിസ്ഥാനം ദീനിൽ സ്ഥിരപ്പെട്ടു എന്നല്ലേ മനസ്സിലാകുക????

*(10) :-*❓ ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമുണ്ടൊ ???

നിർബന്ധവും സുന്നത്തുമായ കാര്യമായ ഇൽമ് പഠിക്കൽ !  ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി നിങ്ങളും നൽകിയല്ലോ !! (ശരീഅത്ത് കോളജ് , മദ്രസകൾ)  അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി സ്വ യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം നമ്മൾ സ്വീകരിച്ചു !!! നിങ്ങളും സ്വീകരിച്ചു

ഇത് പോലെ  നബി(സ്വ) യും  സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതും അത് നിർബന്ധമാണെന്ന് പാടിയതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന്  നടത്തിക്കൂടാ ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ ശൈലിയിലോ രൂപത്തിലോ ഷറഹ് അനുവദിക്കുന്ന രീതിയിൽ മാറ്റം വരുത്തി പ്രത്യേക സമയത്തോ മാസത്തിലോ ചെയ്യുന്നതെങ്ങനെ അനിസ്ലാമികമാകും ????

*(11) :-*❓ മൗലിദാഘോഷം വരുമ്പോൾ മാത്രം നബി (സ്വ) യും സ്വഹാബത്തും ചെയ്തത് മാത്രമേ മുജാഹിദുകളായ ഞങ്ങൾ ചെയ്യാറുള്ളൂ എന്ന് പറഞ്ഞ് എന്തിന്ന് ജനങ്ങളെ വഞ്ചിക്കണം ??? ഇതാ തറാവീഹിലും കൂടി നിങ്ങൾ ചെയ്യുന്നത് നോക്കൂ

നിങ്ങൾ പറയുന്നു  നബി (സ്വ) റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ  കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെ‌നിസ്ക്കരിക്കുന്നു , എന്നാൽ നബി (സ്വ) റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലപി പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇതാകട്ടെ ഉമർ (റ ) കൊണ്ട് വന്ന നല്ല ബിദ് അത്തുമാകുന്നു  ഈ ബിദ് അത്ത് നിങ്ങളെന്തിന്ന് ചെയ്യണം ??? നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ

അത് പോലെ ബി (സ്വ) 11 റക് അത്ത് നിസ്ക്കരിച്ചു എന്ന് ആയിഷ (റ) പറഞ്ഞ ഹദീസിൽ  4+4 +3=11 എന്ന രീതിയിലാകുന്നു അതായത് ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ അപ്പൊൾ  ഇതിന്നും നബി മാതൃക വേണ്ടെ ?????

അത് പോലെ റമളാൻ കഴിഞ്ഞാൽ സലപി പള്ളിയിൽ ഇശാ നിസ്ക്കാരം കഴിഞ്ഞാൽ പൊടിയും തട്ടി പോകാറാണല്ലൊ പതിവ് ഈ 11 റക് അത്ത് എന്ത് കൊണ്ട് നിസ്ക്കരിക്കുന്നില്ല മുത്ത് നബി (സ്വ) റമളാൻ അല്ലാത്ത കാലത്തും നിസ്ക്കരിച്ചിട്ടുണ്ടല്ലോ എന്നല്ലേ നിങ്ങൾ കൊണ്ട് വന്ന 11 ന്റെ ഹദീസിലുള്ളത്  അപ്പൊൾ റമളാൻ അല്ലാത്ത കാലത്ത് നബി മാതൃക വേണ്ടെ ??????

അത് പോലെ നബി ചെയ്യാത്തത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് കുല്ലു ബിദ് അത്തുൻ ളലാലത്തെന്ന് പറയുന്ന നിങ്ങൾ തറാവീഹ് 20 റക് അത്ത് ബിദ് അത്തെന്ന് പറയാൻ എന്ത് കൊണ്ട് ഭയക്കുന്നു അതോ ബിദ് അത്താണെങ്കിൽ ആര് പഠിപ്പിച്ചു???

*അപ്പോൾ ജുമുഅ ഖുതുബയിലും , തറാവീഹിലും വ്യക്തമായി നബി (സ്വ) യുടെ മാതൃകയോ സ്വഹാബത്തിന്റെ ചര്യയോ നിങ്ങൾ ഫോളൊ ചെയ്യുന്നില്ലെന്ന് സുവ്യക്തം!!!!*

*കാര്യം ചുരുക്കം!!! ഹബീബായ (സ്വ) യുടെ തിരുനബിസ്നേഹ പ്രകടനമാകുന്ന മൗലിദാഘോഷത്തിന്ന് മാത്രമായി പുതിയ ഉസൂലുണ്ടാക്കി മുഖാമുഖ വേദികളിൽ ഇറങ്ങിത്തിരിക്കുന്നത് വ്യക്തമായ പ്രവാചക വിരോധവും ഇബ്ലീസിന്റെ പണിയുമാണെന്ന് മുസ്ലിമീങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു.*

തെറ്റിദ്ധരിച്ചവർ ഈ ചോദ്യങ്ങൾ മനസ്സിരുത്തി വിലയിരുത്തുക ! മുഖാമുഖ വേദികളിൽ ഫൈസൽ മൗലവിയോട് ചോദിക്കുക ???

*✍ written by - സിദ്ധീഖുൽ മിസ്ബാഹ് - 9072 784 786 / posted date : 03/10/2018*

മറുപടി - എഴുതി siddeequlmisbah@gmail.com ലേക്ക് mail ചെയ്യുമല്ലോ

മുശ്രിക്കുകളുടെ 'അല്ലാഹു' .........


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


മുശ്രിക്കുകളുടെ 'അല്ലാഹു'
.........
 ചില ആയത്തുകളിലും ചില തഫ്സീറുകളിലുമൊക്കെ മുശ്രിക്കുകൾ "അല്ലാഹു' എന്നുപറഞ്ഞതായും അല്ലാഹുവിനെഅംഗീകരിച്ചതായും കാണാം  ആകാശഭൂമികൾ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ മറുപടി പറയുമെന്നുംഖുർആനിൽ കാണാം.

ഇത് പൊക്കിപ്പിടിച്ച് സുന്നികളെ പോലെതന്നെമക്കാ മുശ്രിക്കുകൾക്കും അല്ലാഹുവിൽവിശ്വാസമുണ്ടായിരുന്നുവെന്ന്ചിലർ വാദിക്കാറുണ്ട്. ഇതിന്റെ യാഥാർത്ഥ്യം നാം ഗ്രഹിക്കേണ്ടതാണ്.


"അല്ലാഹുവിനെക്കുറിച്ച് അവർക്ക് യഥാർത്ഥ വിശ്വാസമില്ലായിരുന്നുവെ
ന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. മാത്രമല്ല, മുഹമ്മദ് നബി(സ)
പഠിപ്പിച്ചതും മുസ്ലിംകൾ വിശ്വസിക്കുന്നതുമായ അല്ലാഹുവല്ല ഇവരുടെ അല്ലാഹു,

 വസ്തുതകളിലേക്കിറങ്ങിച്ചെന്നാൽ ഇക്കാര്യം ബോധ്യപ്പെടും.
അല്ലാഹു പറയുന്നു;

ام خلق السموات والأرض بل لايوقنون (سورة الطور ۳۹)

"അവരാണോ ആകാശഭൂമികളെ സൃഷ്ടിച്ചത്? എന്നാൽ അവർ
(ഇതിനെ)ഉറപ്പിക്കാത്തവരാകുന്നു.' (അത്തുർ 36)

ഈ സൂക്തം വിശദീ
കരിച്ചുകൊണ്ട് ഖുർആൻ വ്യാഖ്യാതാക്കൾ എഴുതുന്നത് മുശ്രിക്കുകൾക്ക്
അല്ലാഹുവിനെക്കുറിച്ച് വിശ്വാസമില്ലായിരുന്നുവെന്നാണ്.

ഇമാം ബൈളാവി(റ) പറയുന്നു.

اذا سؤلوا من خلقكم  ومن خلق السماوات والارض

قالوا الله إذ لو ايقنو ا ذلك لما يعرضوا عن عبادته

"നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചതാരാണെന്ന് അവരോട്
ചോദിച്ചാൽ അവർ പറയും അല്ലാഹുവാണെന്ന്. എന്നാൽ ഇക്കാര്യം
അവർ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ. അവർ അല്ലാഹുവിന് ആരാധന നടത്തുന്നതിനെ കുറിച്ച് അവർ തിരിഞ്ഞ് കളയുക യില്ലല്ലോ ( ബൈളാവി 4 / 405)


അല്ലാമ ശൈഖ് സാദ റ പറയുന്നു.

والمعني انهم واناعترفوا بأن الخالق هو الله تعالي لكنهم غير موقنون في ذالك الاعتراف إذ لو يقنوا ذلك لما اعرضو عن عبادته

(ഹാശിയതുശൈഖ് സാദ 4/405)



സ്രഷ്ടാവ് അല്ലാഹുവാണന്ന് അവർ പറയുന്നണ്ടെങ്കിലും അതിൽ അവർ ക്ക് ഉറപ്പ് വിശ്വാസം ഇല്ലായിരുന്നു.
വിശ്വാസമുണ്ടായിരുന്നെങ്കിൽ അവർ ആരാധന ചെയ്യുന്നതിൽ വിമുഖത കാണിക്കില്ലല്ലോ

ഹാശിയതുശൈഖ് സാദ 4/405)

അല്ലാമാ അബുസ്സുഊദ്(റ) പറയുന്നു

اذا سؤلوا من خلقكم وخلق  السموات والأرض قالوا الله وهو غير موقنين لما قالوا( تفسير ابو السعود ٧/١٥١)


"നിങ്ങളെയും ആകാശഭൂമികളെയും സ്രഷ്ടിച്ചത് ആരാണന്ന് അവരോട്
ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയും   എന്നാൽ അവർ പറയുന്ന. കാര്യത്തിൽ അവർക്ക് ഉറപ്പ് വിശ്വാസം ഇല്ലായിരുന്നു.
തഫ്സീർ അബുസ്സുഊദ് 1/151)
ഇതുതന്നെ തഫ്സീർ റൂഹുൽബയാൻ 9/202ലും കാണാവുന്നതാണ്:



അല്ലാമാ അബൂഹയ്യാൻ(റ) എഴുതി,

اذا سءلوا من خلقكم وخلق السموات والأرض قالوا الله
وهم شاكون فيما يقولون  لا يوقنون اه (البحر المحيط ۸/۱۵۲)

“നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചത് ആരാണെന്ന് അവ
രോട് ചോദിച്ചാൽ, അവർ അല്ലാഹുവാണെന്ന് പറയും. എന്നാൽ ആ
പറയുന്നതിൽ അവർ സംശയാലുക്കളായിരുന്നു. അതിൽ അവർക്ക് ഉറപ്പ്
വിശ്വാസം ഇല്ലായിരുന്നു.' (അൽബഹ്റു ൽ മുഹീഥ് 8/152)

 അല്ലാമാ ഖാളി
സനാഉള്ളാഹിൽ മള്ഹരി(റ) തന്റെ തഫ്സീറുൽ മള്ഹരി 9 /99ലാം
ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാമാ മുഹമ്മദ് നൂവി(റ) എഴുതുന്നു.

فاذا اسئلوا من خلقكم ومن خلق السموات والارض
قالوا الله وهم غير موقنين بما قالوا اه( تفسير المنير ۲/۳۷۲)

നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചതാരാണെന്നവരോട്
ചോദിച്ചാൽ അവർ അല്ലാഹുവാണെന്ന് പറയും. എന്നാൽ ഈ പറയുന്ന
തുകൊണ്ട് അവർക്ക് യാതൊരു ദൃഢവിശ്വാസവും ഇല്ലായിരുന്നു.
(തഫ്സീറുൽമുനീർ 2/372)
- ...::
നേരത്തെ നാം വിശദീകരിച്ച ചില സൂക്തങ്ങളിൽ, കപ്പലിൽ സമുദ്ര
ത്തിലുടെ അവർ സഞ്ചരിക്കുമ്പോൾ സന്നിഗ്ധഘട്ടത്തിൽ നിഷ്കളങ്കമായി അല്ലാഹുവിനോട് അവർ, പാർത്ഥിക്കാറുണ്ടായിരുന്നെന്ന്
പരാമർശങ്ങൾ വായിച്ചു. എന്നാൽ ഇവിടെയും അല്ലാഹുവിനോട്
പ്രാർത്ഥിക്കുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് ഖുർആൻ വ്യാഖ്യാതാക്കൾ
രേഖപ്പെടുത്തിയത് കാണുക.

ഇമാം അബൂഹയ്യാൻ(റ) എഴുതി:

فاذا ركبوا في الفلك دعوالله مخلصين له الدين
 كائنين في صورة من يخلص
الدين لله من المؤمنين حيث لا يذكرون الا الله ولا يدعون مع الله
آخر ومن المخلصين ضرب من التهكم (البحرا المحيط ۷/۶ه)

"ഇഖലാസുള്ളവരായി അല്ലാഹുവിനോട് പ്രാർത്ഥിക്കുമെന്നതിന്റെ
അർത്ഥം ഇഖാസുള്ളവരുടെ രൂപത്തിൽ, അവർ അല്ലാഹുവിനോട്
പ്രാർത്ഥിക്കുന്നുവെന്നാണ്. അവരെക്കുറിച്ച് ആത്മാർത്ഥതയുള്ളവരാവുക
എന്ന പരാമർശത്തിൽ ഒരു തരം പരിഹാസമുണ്ട്. (കാരണം അവർ
ക്കില്ലാത്ത വിശേഷണമാണല്ലോ അവർക്ക് ചാർത്തിയത് )' അൽ
ബഹറുൽ മുഹീഥ് 6 457)


ഇമാം നസഫി(റ) എഴുതി:

کائنين في صورة من يخلص الدين لله من المؤمنون (مدارك ۱۳۰۹/۲۶)

“അതായത് ആത്മാർത്ഥതയുള്ളവരുടെ രൂപത്തിലായിരുന്നു ഈ
പ്രാർത്ഥന. (യഥാർത്ഥ ഇഖലാസില്ല എന്നർത്ഥം.) (മദാരിക് 2/1306)

ഖാളി സനാഉള്ളാഹ് (റ) എഴുതി:

يدعون كائنين في صورة من اخلص دینه من المؤمنين اه

تفسير المظهري٧/٢١٥
"അതായത് മുഅ്മിനീങ്ങളിൽനിന്ന് ഇഖാസുള്ളവരുടെ രൂപത്തിലാ
യിരുന്നു ഈ പ്രാർത്ഥന.' (തഫ്സീറുൽമള്ഹരി 7/215)

ആലൂസി എഴുതി;

أي كائنين في صورة من أخلص دينه اه (روح المعانی ۲۱/۱۳)

“അതായത് ഇഖാസുള്ളവരുടെ കോലത്തിൽ അവർ പ്രാർത്ഥിച്ചു.
(റൂഹുൽ മആനി 2}13)

ശൈഖ് ഇസ്മാഈൽ ഹിഖ്ഖി(റ) രേഖപ്പെടുത്തി.

والجواب ان المراد به التضرع في الدعاء عند مسیس الضرورة..... ولم
يرد الاخلاص الذي هو من ثمرات الإيمان اه (روح البیان 4۹۳/۹)

'കാഫിറായ ഇവർക്ക് ഇഖലാസുണ്ടാവുക എന്നതിന്റെ അർത്ഥമെന്താണെന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഇപ്രകാരമാണ്
ഇത് കൊണ്ടുള്ള വിവക്ഷ, വിഷമം വരുന്ന സന്ദർഭത്തിൽ പ്രാർത്ഥനയിൽ ഉണ്ടാവുന്ന
താഴ്മയാണിത്, അല്ലാതെ ഈമാനിന്റെ ഫലമായ ഉണ്ടാവുന്ന ഇഖ് ലാസ്
ഉദ്ദേശ്യമല്ല.' (റൂഹുൽബയാൻ 6/493)

ഇമാം ഇബ്നുജരീർ(റ) എഴുതുന്നു



فمنهم مقتصد في قوله واقراره بربه وهومع
ذلك مضمر الكفربه اه (تفسير الطبری ۲۲۶/۱۰)

"അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന അവർ  അല്ലാഹു
വെന്ന് നാവുകൊണ്ട് പറയുന്നുവെങ്കിലും ഉള്ളിൽ കുഫ്റിനെ  മറച്ചു വെച്ചിരിക്കുകക്കുയാണ്.' (തഫ്സീറുത്വബരി 10 /224)

ഈ ഖുർആൻ പണ്ഡിതന്മാരുടെ ഉദ്ധരണികളിൽനിന്നും സ്പഷ്ടമാ
വുന്നത് അവർക്കല്ലാഹുവിനെക്കുറിച്ച് വിശ്വാസമില്ലായിരുന്നുവെന്നാണ്.
അവർ അല്ലാഹുവിലേക്ക് മുന്നിടുമ്പോൾ തന്നെ ആത്മാർത്ഥത നടിച്ചു
കൊണ്ടാണ് പ്രാർത്ഥിക്കുന്നത്. യഥാർത്ഥ ആത്മാർത്ഥത അവർക്കില്ലായി
രുന്നു. ഇനി അവർ പറഞ്ഞിരുന്ന അല്ലാഹു തന്നെ മുസ്ലിംകൾ വിശ്വസി
ക്കുന്നതും മുഹമ്മദ് നബി(സ) പഠിപ്പിച്ചതുമായ അല്ലാഹുവല്ല. മറ്റനേകം
ദൈവങ്ങളെപ്പോലെ അല്ലാഹുവെന്ന് പേരുള്ള ഒരു ദൈവം എന്നെ അവർ
ക്ക് ഇതേക്കുറിച്ച് വിശ്വാസമുണ്ടായിരുന്നുള്ളൂ. അവർ ചില സങ്കൽപ്പങ്ങളുണ്ടാക്കി ചില വിശേഷണങ്ങൾ ചാർത്തിയ ദൈവത്തിന് അല്ലാഹുവെന്ന്
പേരിട്ടുവെന്ന് ചുരുക്കം.


 ഇമാം നവവി(റ) രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.

فمعبودهم الذي عبدوه ليس هو الله وان سموه به
لانهم ما عرفوا الله سبحانه وتعالى اه (شرح مسلم ۳۳۱/۱)

(അവർ പ്രാർത്ഥിച്ചിരുന്ന) അവരുടെ ആരാധ്യവസ്തു അല്ലാഹുവല്ല.
അവർ അതിന് അല്ലാഹു എന്ന് പേരുവെച്ചിരുന്നുവെങ്കിലും ശരി. കാരണം
അല്ലാഹുവിനെ (അറിയേണ്ടതുപോലെ) അവർ അറിഞ്ഞിട്ടില്ല.' (ശറഹു
മുസ്ലിം 1/331)
അവർ പറയുന്നു അല്ലാഹു ജിന്നുകളിലെ ഉന്നതന്മാരുടെ പെൺമക്കളെ
വിവാഹം കഴിച്ചവനും മക്കളെ ഉത്പാദിപ്പിച്ചവനുമാണ്.' (ബുഖാരി 1/
465 കാണുക.)

قالوا ان الله خطب الى سادات الجن وزوجه
مسن تراوات بناتهم اه بخاری 465/1

ഇമാംറാസി(റ) പറയുന്നു:


155وذلك لأنهم لما اعتقدوا في الله ما لا يليق به وكانهم أطاعوا ذاتا
موصوفة بالصفات التي تخيلوها فهم في الحقيقة ماعبدوالله اه

تفسير الرازی ۱۳۸/۳۱)



"മാത്രമല്ല അല്ലാഹുവിനോട് ഒരിക്കലും യോജിക്കാത്ത നിലക്കുള്ള
യുക്തിയിൽ മെനഞ്ഞെടുത്ത ചില വിശേഷണങ്ങൾ ചാർത്തിയ
സത്തയെയാണ് അല്ലാഹുവായി അവർ മനസ്സിലാക്കിയത്. അതിനാണ്
അവർ വഴിപ്പെടുകയും ചെയ്തത്. അതാണെങ്കിലോ യഥാർത്ഥ അല്ലാഹുവല്ലല്ലോ. അപ്പോൾ (മുസ്ലിംകൾ വിശ്വസിക്കുന്ന) അല്ലാഹു വിനെ
അവർ അംഗീകരിക്കുകയോ വഴിപ്പെടുകയോ ചെയ്തിട്ടില്ല. (തഫ്സീ
റാസി 31/131)

ചുരുക്കത്തിൽ മുശ്രിക്കുകളുടെ 'അല്ലാഹു' മുഹമ്മദ് നബി(സ
പഠിപ്പിച്ചതോ മുസ്ലിംകൾ വിശ്വസിക്കുന്നതോ അല്ല.

അതിനാൽ മുസ്
ലിംകളെപ്പോലെ മുശ്രിക്കുകൾക്കും യഥാർത്ഥ അല്ലാഹുവിനെക്കുറിച്ച്
വിശ്വാസമുണ്ടായിരുന്നുവെന്ന ബിദഈ വാദം നിരർതഥകവും അവാസ്തവവുമാണെന്ന് വ്യക്തമായും നാം മനസ്സിലാക്കുക

അവലംഭം
ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ. അലവി സഖാഫി

നോക്കി എഴുത്ത്
അസ് ലം സഖാഫി
പരപ്പനങ്ങാടി


ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

ഖുതുബയും ശാഫിഈ ഇമാമും* ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ് പിടികൂടുന്നു


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




*ഖുതുബയും ശാഫിഈ ഇമാമും*

ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ് പിടികൂടുന്നു

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

____________________________

ജുമുഅ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ആവണമെന്ന് ശാഫി ഇമാം പറഞ്ഞിട്ടുണ്ടൊ     ?


ഉത്തരം:  ഇല്ല ഒരിക്കലുമില്ല  അങ്ങനെ തെളിയിക്കാൻ സാധ്യമല്ല !  കാരണം ശാഫി ഈ ഇമാമിന്റെ മദ്ഹബ് വിവരിച്ച എല്ലാ ശാഫിഈ പണ്ടിതന്മാരും മദ്ഹബിൽ  ഖുതുബ അറബിയിൽ ശർത്താണന്ന് വ്യക്തമാ യി പറഞ്ഞിട്ടുണ്ട് . ഇമാം നവവി (റ) റൗളയിലും    ശറഹുൽ മുഹദബിലും റാഫിഈ ഇമാം ശറഹുൽക ബിറിലും പറഞ്ഞിട്ടുണ്ട് . ഇമാം മഹല്ലി ,ഫത്ഹുൽ മുഈൻ ,തുഹ്ഫ, നിഹായ,തുടങ്ങി നൂറ് കണക്കിന് ശാഫിഈ മദ്ഹബ് വിവരിച്ച ഗ്രന്ഥങ്ങളിൽ അത് പറഞ്ഞിട്ടുണ്ട്    ' ആ ഉദ്ധരണിയിൽ ചിലത് താഴെ വരുന്നതാണ്:


ശാഫിഈ ഇമാം പറഞ്ഞതിന് എതിരെ ഈ ഇമാമുമാർ ശാഫിഈ ഇമാമിന്റെ മദ്ഹബ് വിവ രിച്ചു പറഞ്ഞു എന്ന് ഊഹിക്കാൻ പോലും സാധ്യമല്ല. ഇതിൽ നിന്നും ബിദഇകൾ ദുർവ്യാഖ്യനവുമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം 


.ഇനി എന്താണ് ഇമാം പറയുന്നത് എന്ന് നമുക്ക് നോക്കാം   ഒരു ഖത്തീബ് ഖുത്തുബ ഓതന്നതിനിടയിൽ ഖുതുബയിൽപ്പെടാത്തത് വല്ലതും സംസാരിക്കാമോ? എന്നാണ് അവിടെ ചർച്ച. خخخخഅല്ലാതെ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ഒതാമൊ എന്നതല്ല.  ഖുതുബ അറബിയിൽ തന്നെ നടത്തൽ ശർത്താണ് എന്ന് ശാഫിഈ മദ്ഹബ് വിവരിക്കുകയും അത് പോലെ അറബിയിൽ ഖുതുബ നടക്കുന്നതിനിടയിൽ ജനങ്ങൾക്കാവശ്യമായ എന്തെങ്കിലും സംസാരം അനുവദനീയമാകുന്ന സാഹചര്യം നവവി ഇമാം(റ) വിവരിക്കുന്നത് എന്താണെന്ന്  കാണുക


قال أصحابنا: وهذا الخلاف في حقِّ القوم والإمام في كلامٍ لا يتعلق به غرضٌ مهمٌّ ناجِزٌ، فلو رأى أعمى يقع في بئر، أو عقربًا تدب إلى إنسان غافل ونحوه فأنذره، أو علَّم إنسانًا خيرًا أو نهاه عن منكر - فهذا ليس بحرامٍ بلا خلاف، نصَّ عليه الشافعي، واتَّفق الأصحاب على التَّصريح به، لكن قالوا: يُستحبُّ أن يقتصر على الإشارة إن حصل بها المقصود".


അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുത്വ്‌ബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി, അല്ലെങ്കില്‍ ഒരാള്‍ക്ക്‌ നല്ലത്‌ പഠിപ്പിക്കുകയോ ചെയ്‌തു. ഇവയൊന്നും ഹറാമല്ലെന്നതില്‍ അഭിപ്രായാന്തരമില്ല. ശാഫി(റ) വ്യക്തമാക്കുകയും (നസ്സായി പറയുക) അസ്‌ഹാബുകള്‍ ഏകോപിച്ച്‌ പറഞ്ഞതുമാണിത്‌. എങ്കിലും വെറും സൂചനകൊണ്ട്‌ തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ്‌ സുന്നത്ത്‌?? (ശറഹുല്‍ മുഹദ്ദബ് :  4/523).(30)


ശാഫിഈ ഇമാമിന്റെ വാജകം വിവരിച്ചു
കൊണ്ട് ഇമാം നവവി വിവരിച്ചതാണ് മുകളിൽ വായിച്ചത് 

ഖുത്വുബ അനറബിയിൽ ആവണമെന്ന്
ശാഫിഈ മദ്ഹബിലെ ഒരു പണ്ഡിതനും
ശാഫിഈ റ ഇമാമിന്റെ മേൽ വാജകം വിവരിച്ചുകൊണ്ട് പറഞ്ഞിട്ടില്ല


ഇനി ഇമാം ശാഫിഈ യുടെ വാക്കുകളുടെ
നമുക്ക് വിഷകലനം ചെയ്തു നോക്കാം

അത് ഇങ്ങനെ യാണ്

كلام الإمام في الخطبة

( قال الشافعي ) : رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب ( قال الشافعي ) : وحديث جابر وأبي سعيد { أن رسول الله صلى الله عليه وسلم قال : لرجل دخل المسجد وهو على المنبر فقال أصليت ؟ فقال : لا فقال فصل ركعتين } وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي صلى الله عليه وسلم " انظروا إلى هذا الذي .

( قال الشافعي ) : ولا بأس أن يتكلم الرجل في [ ص: 232 ] خطبة الجمعة وكل خطبة فيما يعنيه ويعني غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به ، أو كرهته فلا يفسد خطبته ولا صلاته .




ഇമാം ശാഫിഈ റ പറയുന്ന ഹെണ്ഡിംഗ് തന്നെ ഇതാണ് '
كَلَامُ الْإِمَامِ فِي الْخُطْبَةِ

ഖുതുബയില്‍ ഇമാം സംസാരിക്കുന്ന വിഷയം.!!!


ഈ ഹെണ്ഡിംഗിൽ നിന്നും തന്നെ ഖുത്വുബ ഇതര ഭാഷയിൽ ഓതുന്നതിനെപ്പറ്റിയല്ല ഇവിടെ ചർച്ചാ വിഷയം എന്നും ഖുത്വുബ ഓതുമ്പോൾ ഖുത്വുബയിൽ പെടാത്ത മറ്റു ചെറിയ  സംസാരങ്ങൾ ഖുത്വുബയുടെ തുടർച്ചക്ക് ഭംഗം വരാത്ത നിലക്ക് പറ്റുമോ എന്ന വിശയമാണ് ശാഫിഈ റ പറയുന്നത് എന്നും മനസ്സിലാക്കാം

ഖുത്വുബ അനറബി ഭാഷയിൽ ഒതലാണ് ചർച്ച വിശയ മെങ്കിൽ
 الخطبة بكلام الناس
ജനങ്ങളുടെ ഭാഷയിൽ ഖുത്വുബ നിർവഹിക്കൽ
എന്നോ

الخطبة بغير العربية

അറബിയല്ലാത്ത ഭാഷയിൽ ഖുത്വുബ ഓതൽ എന്നോ ആണ് ഹെണ്ഡിംഗ് നൽകേണ്ടി യിരുന്നത്

മറിച്ചു
كَلَامُ الْإِمَامِ فِي الْخُطْبَةِ

 ഖുത്വുബയിലെ
ഇമാമിന്റ സംസാരം എന്നാണ്
ഹെണ്ഡിംഗ് നൽകിയിരിക്കുന്ന


മേൽ ഹെണ്ഡിംഗിന് ശേഷം
ഖുത്വുബിൽ പെടാതെ നബി സ്വ ഖുത്വുബക്കിടയിൽ സംസാരിച്ചത് തെളിവായി കൊണ്ട് വരികയും ചെയ്യുന്നു.

ഹെണ്ഡിംഗിന് ശേഷം ശാഫിഈ ഇമാം പറയുന്നു


( قال الشافعي ) : رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب ( قال الشافعي ) : وحديث جابر وأبي سعيد { أن رسول الله صلى الله عليه وسلم قال : لرجل دخل المسجد وهو على المنبر فقال أصليت ؟ فقال : لا فقال فصل ركعتين } وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي صلى الله عليه وسلم " انظروا إلى هذا الذي .

( قال الشافعي ) : ولا بأس أن يتكلم الرجل في [ ص: 232 ] خطبة الجمعة وكل خطبة فيما يعنيه ويعني غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به ، أو كرهته فلا يفسد خطبته ولا صلاته .

ജാബിർ (റ) വിന്റെയും അബൂസഈദ് റ ന്റയും ഹദീസ്

: , ഒരു പുരുഷൻ

 നബി (സ.അ) മിമ്പറയിൽ ആയിരിക്കെ പള്ളിയിലേക്ക് കടന്നു വന്ന ഒരാളോട് നബി സ്വ പറഞ്ഞു.
താങ്കൾ നിസ്കരിച്ചോ?

ഇല്ല എന്ന് പറഞ്ഞപ്പോൾ

എന്നാൽ നീ രണ്ടു റക് അത് നിസ്കരിക്കൂ എന്ന് നബി സ.അ.  അദ്ധേഹത്തോട് പറഞ്ഞു.


മറ്റൊരു ഹദീസും ഇതിന് തെളിവായി കൊണ്ട് വരുന്നു .

ശേഷം ഇമാം ശാഫിഈ റ പറയുന്നു.

وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ ، وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ ، وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ ،


‘ജുമുഅയുടെ ഖുതുബക്കിടയിലും മറ്റു ഖുതുബകൾക്കിടകലും ഇമാമിനോ മറ്റുള്ളവര്‍ക്കോ അത്യാവശ്യമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനു വിരോധമില്ല.( ഉമ്മ്: )


 

"’അപ്പോള്‍ അതാണ്‌ വിഷയം. ഇമാം നവവി റ യും മറ്റും പറഞ്ഞത് പോലെ ഖുതുബക്കിടയില്‍  അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുതുബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി        ആവശ്യമായ കാര്യങ്ങള്‍ സാന്ദര്‍ഭികമായി അവരെ ഉണര്‍ത്തുന്നത് കൊണ്ട്, അത് ഖുതുബയില്‍ പെട്ടത് അല്ലെങ്കിലും

അതില്‍ തെറ്റില്ല എന്നാണ് ഇമാം അവര്‍കള്‍ അവിടെ പറയുന്നത്....

ഉമ്മിലെ പരാമര്‍ശം

മാതൃ ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ആണ് എന്നത് കടുത്ത ദുർവ്യാഖ്യാനമാണ് - ഖുതുബ അനറിബി ഭാഷയിലാവാമെന്ന്  കിതാബുൽ ഉമ്മില്‍ എന്നല്ല ഒരൊറ്റ ശാഫിഈ ഗ്രന്ഥങ്ങളിലും കാണാൻ സാധിക്കില്ല.


ഖുതുബയില്‍ ഖത്വീബ്‌ സംസാരിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ്‌ ഉമ്മിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തെ ഖുതുബ പരിഭാഷ ആവാമെന്ന്‌ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌ പരിഷ്‌കരണവാദികള്‍ ചെയ്യുന്നത്‌. ?


ഖുതുബക്കിടയില്‍ സംസാരിക്കല്‍?


(""അന്‍ യതകല്ലമ റജുലുന്‍ ഫീ ഖുത്വ്‌ബതില്‍ ജുമുഅത്തി"") എന്ന ഉമ്മിന്റെ പ്രയോഗം തന്നെ ഖുതുബയും സംസാരവും വെവ്വേറെയാണെന്ന്‌ അറിയിക്കുന്നുണ്ട്‌.


ഖുത്ബയുടെ മുവാലാത്തിന്‌(തുടര്‍ച്ചക്ക്‌) തകരാര്‍ സൃഷ്‌ടിക്കാത്ത വിധത്തില്‍ ഖുതുബക്കിടയില്‍ സംസാരിക്കുന്നതിന്‌ കുഴപ്പമില്ല എന്ന്‌ പറഞ്ഞതിനെ ഖുതുബ ഭാഷാന്തരത്തിന്‌ കൂട്ട്‌പിടിക്കുന്നത്‌ ശുദ്ധ അസംബദ്ധമാണ്‌.

 ശാഫിഈ ഇമാം കൊടുത്ത ഉദ്ദരണി സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം നടത്തുകയാണ് ഒഹാബി പുരോഹിതർ അതാകട്ടെ മുഴുവനും കൊടുക്കലുമില്ല. കൊടുത്താൽ കബളിക്കൽ കയ്യോടെ പിടികൂടുകയും ചെയ്യുമെന്ന ധാരണയിൽ നിന്നാണതൊക്കെ !!!!!

ഇതെ വിഷയം വിവരിച്ചുകൊണ്ട്   ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇബ്നു ഹജർ റ പറയുന്നു
والجديد أنه لا يحرم عليهم ) يعني الحاضرين سمعوا أو لا

الكلام ) خلافا للأئمة الثلاثة بل يكره لما في الخبر الصحيح { أن رجلا سأل النبي صلى الله عليه وسلم عن الساعة وهو يخطب } ولم ينكر عليه وبه يعلم أن الأمر للندب في { وإذا قرئ القرآن فاستمعوا له وأنصتوا } بناء على أنه الخطبة وبه قال أكثر المفسرين وأن المراد باللغو في خبر أبي هريرة المشهور مخالفة السنة واعترض الاستدلال بذلك باحتمال أن المتكلم تكلم قبل أن يستقر في موضع ولا حرمة حينئذ قطعا أو قبل الخطبة [ ص: 454 ] أو أنه معذور بجهله ويجاب بأن هذه واقعة قولية والاحتمال يعمها وإنما الذي يسقط بالاحتمال الواقعة الفعلية كما هو مقرر في محله ، فإن قلت هذه فعلية لأنه إنما أقره بعدم إنكاره عليه قلت ممنوع بل جوابه له قول متضمن لجواز سؤاله على أي حالة كان فكانت قولية بهذا الاعتبار



ولا يحرم قطعا الكلام على خطيب ولا على من لم يستقر في موضع كما تقرر ولا حال الدعاء للملوك على ما في المرشد ولا على سامع خشي وقوع محذور بغافل بل يجب عليه عينا إن انحصر الأمر فيه وظن وقوعه به لولا تنبيهه أن ينبهه عليه أو علم غيره خيرا ناجزا أو نهاه عن منكر بل قد يجب في هذين أيضا إن كان التعليم لواجب مضيق والنهي عن محرم

ويسن له أن يقتصر على إشارة كفت ،تحفة المحتاج/٤٥٤/٢



ജദീദായ അഭിപ്രായം േശ്രാദ്ധാക്കൾക്ക് സംസാരിക്കൽ ഹറാമല്ല.
എങ്കിലും അത് കറാഹത്താണ്


ഖത്വീബ് സംസാരിക്കലും  സദസ്സിലേക്ക് കടന്ന് വന്നു സ്ഥിരമായി ഇരുന്നിട്ടില്ലാത്തവൻ സംസാരിക്കലും 
ഹറാമില്ല എന്നതിൽ ഭിന്നതയില്ല.

എങ്കിലും ( സംസാരിക്കാതെ) ആഗ്യം കാണിച്ചു ചുരുക്കൽ സുന്നത്താണ്

തുഹ്ഫ 2/454

  ചുരുക്കത്തിൽ അനറബി ഭാഷയിൽ ഖുത്വുബയ പറ്റിയല്ല മേൽ പറഞ്ഞത്

ഖുത്വുബ ഓതുന്നതിന്നിടയിൽ ഖുത്വുബയിൽ പെടാത്ത സംസാരത്തെ പറ്റിയാണ്


ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതൻ ഇമാം നവവി റ യുടെ മിൻഹാജിൽ  ഖുത്വുബ അറബിയാവൽ വാജകം വിവരിച്ചുകൊണ്ട് ലോക പ്രശസ്ത പണ്ഡിതർ ഇബ്നു ഹജർ റ
തുഹ്ഫയിൽ പറയുന്നു.


ويشترط كونها عربية ) للاتباع نعم إن لم يكن فيهم من يحسنها ولم يمكن تعلمها قبل ضيق الوقت خطب منهم واحد بلسانهم ، وإن أمكن تعلمها وجب على كل منهم ، فإن مضت مدة إمكان تعلم واحد منهم ولم يتعلم عصوا كلهم ولا جمعة لهم بل يصلون الظهر

 وفائدتها بالعربية مع عدم معرفتهم لها العلم بالوعظ في الجملة قاله القاضي تحفة.. ﺹ :/2 451

ഖുത്വു ബ അറബിയിൽ ആവണമെന്നത് നിബന്തന യാണ് അതിന്റെ തെളിവ് നബി സ്വ യെ പിൻപറ്റണം എന്നതാണ്

പക്ഷെ അറബിയിൽ ഓതാൻ അറിയുന്നവൻ അവരെ കൂട്ടത്തിലില്ലെങ്കിൽ ജുമുഅയുടെ സമയം കഴിയുന്നതിന്ന് മുമ്പ് പഠിക്കാൻ സാധിച്ചിട്ടുമില്ലങ്കിൽ ഒരാൾ അവരുടെ ഭാഷയിൽ ഖുത്വുബ ഓതണം

പഠിക്കാൻ സൗകര്യം കിട്ടിയാൽ ഒരാൾ പഠിക്കൽ നിർബന്തമാണ്

പഠിക്കാൻ സൗകര്യം ലഭിക്കുന്ന സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും  കുറ്റക്കാരാവും അവർക്ക് ജുമുഅ ഇല്ല
അവർ ളുഹ്റാണ് നിസ്കരിക്കേണ്ടത്

ശ്രോദ്ധാക്കൾ അറബി അറിയില്ലങ്കിലും
അറബിയിൽ ആണ് ഖുത്വുബ യാ വേണ്ടത് എന്ന് പറയുമ്പോൾ ഖുത്വുബ അറബിയിൽ ആവുന്നതിന്റെ ഉപകാരം
മൊത്തത്തിൽ അതിൽ ഉപദേഷ മുണ്ടന്ന് മനസ്സിലാക്കിയാൽ മതി

ഇത് ഖാളി റ പറഞ്ഞിട്ടുണ്ട്

(തുഹ്ഫ 2/451)


കണ്ണ് പൊട്ടൻ കിണറ്റിലേക്ക് പോവുമ്പോൾ ഭയപെടുത്തും പോലെ = മാതൃഭാഷയൽ തുടർച്ചക്ക് ഭംഗം വരാതെ   ഖുതുബയുടെ ഭാഗമായല്ലാതെ സംസാരിക്കുന്നത് വിരോധമില്ലന്നും
 ഖുതുബ അറബിയിലാവണമെന്നും ജനങ്ങൾ ഗ്രഹിക്കുന്നില്ലങ്കിലും മൊത്തത്തിൽ ഉപദേഷമാണന്ന് മനസ്സിലാക്കിയാൽ മതി എന്നും അറബിയിൽ ഖുതുബ ഓതാൻ അറിയുന്ന ഒരാളുമില്ലെങ്കിൽ  ജുമുഅ സ്വഹീഹല്ല ളുഹ്റ് നിസ്കരിക്കണം എന്നല്ലാം പറഞ്ഞ ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇബ്നു ഹജർ തുഹഫ യിൽ പറയുന്നത്:🎀



ഖുത്വുബയില്‍ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങള്‍ തുടര്‍ന്നു വന്ന സമ്പ്രദായത്തോട് പിന്‍പറ്റാന്‍ വേണ്ടിയാണെന്നും എല്ലാ കര്‍മശാസ്ത്രപണ്ഢി തന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകള്‍ വായിക്കുക.


ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)


“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)


انه شرط اتباعا لما جرى عليه الناس ( شرح الكبير 4/589)


“ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579)


ويشترط كونها عربية لإتباع السلف والخلف (نهاية 2/317)

“മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).


നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുത്വുബഃ അറബിയിലായിരിക്കണം എന്നാണ്.

صلوا كما رأيتموني أصلي (بخاري 932)


"ഞാന്‍ നിസ്കരിക്കുന്നതുപ്രകാരം നിങ്ങള്‍ നിസ് കരിക്കുവീന്‍" എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുത്വുബക്കും ബാധകമാണ്.


ഖുത്വുബഃ എല്ലാ അര്‍ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയുണ്ട്. ബുഖാരിയില്‍ത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരികയും ആളുകള്‍ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍ ‘ഞങ്ങള്‍ നിസ്കരിച്ചു കൊണ്ടിരിക്കെ’ എന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ അപ്പോള്‍ നബി (സ്വ) ഖുത്വുബഃ നിര്‍വഹിക്കുകയായിരുന്നു. ഖുത്വുബയെ സംബന്ധിച്ചാണ് ഈ ഹദീസില്‍ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുത്വുബഃ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.


إن الخطبة و الصﻻة مشبهتان بصﻻتي الجمع (تحفة2/457)


“തീര്‍ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്‍വഹിക്കപ്പെടുന്ന രണ്ടു നിസ്കാരങ്ങള്‍ക്ക് തുല്യമാണ്.” (തുഹ്ഫഃ 2/457)


أن الخطبة تشبه الصلاة اي على الأصح (شرواني 2/458)


“ഏറ്റവും സ്വഹീഹായ അഭിപ്രായ പ്ര കാരം ഖുത്വുബഃ നിസ്കാരത്തോട് തുല്യമാണ്” (ശര്‍വാനി, 2/458).


إن الخطبة تشبه الصلاة أو نائبة عنها (تحفة2/458)


"തീർച്ചയായും ഖുതുബ നിസ്കാരത്തോട് തുല്യമായതാണ്.അഥവാ നിസ്കാരത്തിനു പകരമാണ്"(തുഹ്ഫ:2/458


ومذهب الشافعي أنه فرض وشرط لصحة الخطبة . قال الطحاوي : لم يقل هذا غير الشافعي ، ودليل الشافعي أنه ثبت هذا عن رسول الله - صلى الله عليه وسلم - مع قوله - صلى الله عليه وسلم :  صلوا كما رأيتموني أصلي (شرح مسلم 6/150)


ഖുത്വുബഃ യില്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാന്‍ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങള്‍ ക ണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ്” (ശര്‍ഹുമുസ്ലിം 6/150).


ഖുത്വു ബയും നിസ്കാരവും തുല്യമാണെന്നു സാരം.ഖുത്വുബഃ നിസ്കാരത്തോട് തുല്യമാകുമ്പോള്‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ.

നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുത്വുബയിലും പരിഗണിക്കണമെന്ന് ചുരുക്കം..



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


https://www.youtube.com/watch?v=z68BeXc0ZWk&feature=youtu.be


അഹ്ലുസുന്ന : ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ  ? |   Aslam Kamil Saqafi
ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ ? - അസ്ലം സഖാഫി പരപ്പനങ്ങാടി
വിഷയം : ഖുതുബ അനറബിയിൽ

#നബിദിനം #മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ എന്ന് ഉസ്താദ് പറഞ്ഞതിന്റെ അർഥം എന്ത് ? നബിദിനാഘോഷം ബിദ്അത്താണ് ന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

https://m.facebook.com/groups/1199424800164783?view=permalink&id=1943686722405250

#നബിദിനം
#മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ
എന്ന് ഉസ്താദ് പറഞ്ഞതിന്റെ അർഥം എന്ത് ?

നബിദിനാഘോഷം ബിദ്അത്താണ് ന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?


ഫൈസൽ മൗലവിയുടെ മലപ്പുറം മുഖാമുഖത്തിന് മറുപടി




                                   Live : *അസ്‌ലം സഖാഫി പരപ്പനങ്ങാടി* വീണ്ടും ലൈവിൽ

കൈ മുത്തുന്നു.സാക്കിർ നായിക്കിന്റെ കൈ മുത്തുന്നു.

*സലഫീ ഹീറോ സാക്കിർ നായിക്കിന്റെ കൈ മുത്തുന്നു.ദേ... ശിയാ...!*
👇👇👇👁👁👁
https://youtu.be/Vt1mb6PZrAg
🤦‍♂മൗലവിമാർ വീണ്ടും ശശി...സാക്കിർ നായിക്ക് ശിയാ വിശ്വാസിയാണോ എന്നൊന്നും ചോദിച്ച് മുജായിദുകാരെ ആരും എടങ്ങേറാക്കരുത്. തൗഹീദിലെ ഈ അപ്ഡേഷൻ കേരളത്തിൽ ലോഞ്ച് ചെയ്യുന്നതിൽ- സാങ്കേതിക തകരാർ മൂലം അല്പം താമസമുണ്ട്.തകരാർ പരിഹരിക്കുന്നതു വരെ അണികൾ തത്കാലം ക്ഷമിക്കുക-സഹിക്കുക-സഹകരിക്കുക.
 കൈ മുത്തൽ ശിയാക്കളുടെ അടയാളമാക്കിയ കേരള മുജായിദ് സുന്നികൾക്കെതിരെ കുത്തിയ കുഴിയിൽ ചാടി കാലിട്ടടിക്കുന്നത് സ്വന്തം സാക്കിർ നായിക്ക്...സലഫികൾ ചെയ്യുമ്പോൾ തൗഹീദും സുന്നികൾ ചെയ്യുമ്പോൾ  ഖുറാഫി ശിയാ നരകം എന്നിവയും ബാധകമാണെന്ന് വഹാബീ മാനിഫെസ്റ്റോയിൽ ഉസൂലുകളുടെ കൂട്ടത്തിൽ എഴുതിച്ചേർത്തതു കൊണ്ട് നോ പ്രോബ്ളം... അല്ലെങ്കിലും *നരകത്തിലാര് പോകണമെന്നും സ്വർഗത്തിലാര് പോകണമെന്നും തീരുമാനിക്കാനുള്ള അവകാശം പടച്ചോൻ ,ഒരു തൗഹീദിൽ എട്ട് തൗഹീദ് ജനിപ്പിച്ച കേരളത്തിലെ വഹാബീ മൗലവിമാരെ എല്പിച്ചത് കൊണ്ട് ഒരു മുജായിദും ഒരു വിഷയത്തിലും ഒട്ടും പേടിക്കേണ്ടതില്ല*.അല്ലെങ്കിലും എത്ര നാളാണ് സത്യത്തിനെതിരെ പുറം തിരിഞ്ഞ് നിൽക്കുക...അണികളെ എപ്പോഴും പറ്റിക്കാം.ലോകരെ അതുപോലെ പറ്റിക്കാനാകില്ലല്ലോ...
              ✍ *ഖുദ്സി*

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...