Monday, October 8, 2018

കൂട്ടപ്രാർഥന എപി ഉസ്താദ് പറഞ്ഞത് തശ് വീശ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



കൂട്ടപ്രാർഥന
എപി ഉസ്താദ് പറഞ്ഞത്

:........

എ പി ഉസ്താദ് ബുഖാരി ക്ലാസിൽ ജനങ്ങൾക്ക്  ഇമാം ദുആ ചെയ്യുമ്പോൾ
ഉറക്കെ ദുആ ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടോ?


ഉത്തരം

എ പി ഉസ്താദ് ഇമാമായി നിസ്കരിക്കുമ്പോൾ  ഉറക്കെ ദുആ ചെയ്യുന്നവരും മഅമൂമുകൾ ആമീൻ പറയുകയും ചെയ്യാറുണ്ട്

മർകസിലെ പള്ളിയിലടക്കം  ഉറക്കെയാണ് ദുആ ചെയ്യാറ്


പിന്നെയും ഉസ്താദിന്റെ പേരിൽ കളവ് പ്രജരിപ്പിക്കുകയാണ് ഒഹാബി മൗദൂദികൾ

പള്ളിയിൽ നിസ്കരിക്കുന്നവർക്ക് തശ് വീശും പ്രയാസവും ഇല്ലാത്ത നിലക്ക് ഖുർആൻ ഓതലും ദുആ ചെയ്യലും നിർവഹിക്കണമെന്നാണ് എ പി ഉസ്താദ് പറഞത് .അത് സുന്നികൾ പണ്ട് മുതലേ പറയുന്നതാണ്.


നിസ്ക്കാരത്തിന്റെ ശേഷമുള്ള പ്രാർത്ഥനയെക്കുറിച്ചു മുജാഹിദുക
ളുടെ അഭിപ്രായങ്ങൾക്കു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ
കാലത്ത് സുന്നികളെപോലെ ഇമാം ബഹുവചനംകൊണ്ടു ദുആ
ചെയ്തു മഅ്മൂമുകൾ ആമീൻ പറയുകയായിരുന്നു പതിവ്. പിന്നീട്
ഇമാം സലാം വീട്ടിയ ഉടനെ എഴുന്നേറ്റു പോവുകയാണു വേണ്ടതെന്നും
അവിടെത്തന്നെയിരിക്കൽ തെറ്റാണെന്നുമുള്ള ബോധോദയം ഉണ്ടായി.
അതോടെ പ്രാർത്ഥന ഇല്ലാതായി.

ഇപ്പോഴത്തെ വെളിപാട് ഇമാം അവി
ടെത്തന്നെ തിരിഞ്ഞിരിക്കുന്നതിനു വിരോധമില്ലെങ്കിലും ബഹുവചനം
കൊണ്ടു ദുആയിരക്കൽ വിരോധിക്കപ്പെട്ടതാണെന്നും അഥവാ ബഹുവചനം കൊണ്ടു ദുആ ഇരന്നാൽ തന്നെ മഅ്മൂമുകൾ ആമീൻ പറയൽ കുറ്റമാണെന്നുമാണ് .


1951 ലെ അൽമനാർ പറയുന്നു:
"സലാം വീട്ടിയ ഉടനെ ഇമാം തിരിഞ്ഞിരുന്നു ദിക്റും ദുആയും നടത്തുന്നത് യഹൂദ പണ്ഡിതന്മാർ അവ
രുടെ മതത്തിൽ പലതും കൂട്ടിച്ചേർത്ത പോലെ നമ്മുടെ ഉലമാക്കൾ
ഇസ്ലാമിൽ കടത്തിക്കുട്ടിയാണ്',

(അൽമനാർ. ജൂത പണ്ഡിതന്മാരും
നമ്മുടെ ഉലമാക്കളും എന്ന തലക്കെട്ടിൽ)


സുന്നികൾ കൂട്ടുപ്രാർത്ഥനക്കു എന്തു തെളിവുകളുദ്ധരിച്ചാലും
മൊത്തത്തിൽ മുജാഹിദുകൾക്കു പറയാനുള്ളത് അതൊക്കെ കളവാ
ണെന്നാണ്. സുന്നികൾ ഖുർആനിൽനിന്നും സുന്നത്തിൽ നിന്നും ആദ്യകാല പണ്ഡിതന്മാരുടെ അംഗീകൃത ഗ്രന്ഥങ്ങളിൽ നിന്നുമാണ് തെളി
വുദ്ധരിക്കുക. അറബിയറിയാത്ത പൊതു ജനങ്ങൾ എന്തു ചെയ്യും?

മുജാഹിദ് നേതാക്കൾ തന്നെ എഴുതിയ മലയാള പുസ്തകത്തിൽ കൂട്ടു
പ്രാർത്ഥനയെക്കുറിച്ചു വല്ലതും പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കു
കയാണ് എളുപ്പമാർഗ്ഗം -

എന്നാൽ പിന്നെ അതു കളവാണെന്നു പറയാൻ
പറ്റില്ലല്ലോ.

നോക്കു :
നബി(സ) പലപ്പോഴും വലതുഭാഗ
തിരിഞ്ഞിരുന്നുകൊണ്ട് ദുആ ചെയ്തിരുന്നതായി മുസ്ലിമിൽ വന്നിരി
രിക്കുന്നു'
(അൽമുർശിദ് പുസ്തകം 2:386),


വലതുഭാഗം മഅമൂമുകളുടെ നേരെയാക്കിക്കൊണ്ട് അവിടെയിരുന്ന് ദിക്റും ദുആയും ചൊല്ലുന്നുത് സുന്നതാകുന്നു. ഇങ്ങനെയാണ് നബി( സ ) യുടെയും സ്വഹാബബത്തിന്റെയും സുന്നത്തായി നമ്മുടെ ഇമാമുകൾ വിവരിക്കുന്നത്.

(അൽമുർശിദ്, 2-229)

ദുആ ചെയ്യുമ്പോൾ മഅമൂമുകൾ തന്റെ ദുആക്ക്ആമീൻ ചൊല്ലണമെന്ന് ഇമാം ഉദ്ദേശിക്കുന്നതും അതിനായി ഇമാം
ദുആ 'ജഹ്റാ ക്കുന്നതും (ഉറക്കെയാക്കുന്നതും )ഏകവചനം വന്നിട്ടില്ലാത്ത ദുആയിൽ ബഹുവചനത്തിന്റെ പദം ഉപയോഗിക്കുന്നതും സുന്ന
ത്തിനോടു വിരോധമായി വരുമോ?
ഒരിക്കലും വിരോധമായി വരിക
യില്ല.
(അൽമുർശിദ്: 2-25)

ഈ എഴുതിയതെല്ലാം കേരള വഹാബിക
ളുടെ നേതാവ് കെ എം മൗലവിയാണ്. സുന്നികൾ പറയുന്നതുപോലെ
ഇമാമുകൾ പറഞ്ഞിട്ടുണ്ടെന്നു മൗലവി തന്നെ ഇവിടെ സമ്മതിക്കുന്നു.


ദുആ കെട്ടിക്കുട്ടി ഉണ്ടാക്കിയതാണെന്ന് അൽമനാറിൽ വഹാബികൾ
എഴുതിയപ്പോഴും കൂട്ടുപ്രാർത്ഥന സുന്നത്താണെന്നു അൽമുർശിദിൽ
അവർ എഴുതിയപ്പോഴും അവർ ഖുർആനും സുന്നത്തും പ്രസംഗിക്കു
ന്നവരായിരുന്നു എന്നത് വായനക്കാർ ചിന്തിക്കേണ്ടതാണ്.



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

ഇസ്തിഗാസ ഒഹാബികളുടെ ദുർവ്യാഖ്യാനത്തിന് വിധേയമായ ആയത്ത് അൻആം : 71

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

ഇസ്തിഗാസ

ഒഹാബികളുടെ ദുർവ്യാഖ്യാനത്തിന് വിധേയമായ ആയത്ത് അൻആം : 71
.....................

ചോദ്യം:


*قُلْ أَنَدْعُو مِن دُونِ اللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰ أَعْقَابِنَا بَعْدَ إِذْ هَدَانَا اللَّهُ كَالَّذِي اسْتَهْوَتْهُ الشَّيَاطِينُ فِي الْأَرْضِ حَيْرَانَ لَهُ أَصْحَابٌ يَدْعُونَهُ إِلَى الْهُدَى ائْتِنَا ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ الْعَالَمِينَ*

*ചോദിക്കുക: അല്ലാഹുവെവിട്ട്, ഞങ്ങള്‍ക്കു ഗുണമോ ദോഷമോ വരുത്താനാവാത്തവയെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയോ? അങ്ങനെ, അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയ ശേഷം വീണ്ടും പിറകോട്ട് തിരിച്ചുപോവുകയോ? പിശാചിനാല്‍ വഴിപിഴച്ച് ഭൂമിയില്‍ പരിഭ്രാന്തനായി അലയുന്നവനെപ്പോലെ ആവുകയോ? അവന് ചില കൂട്ടുകാരുണ്ട്. അവര്‍ "ഇങ്ങോട്ടുവരൂ" എന്നു പറഞ്ഞ് നേര്‍വഴിയിലേക്ക് അവനെ ക്ഷണിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ വഴികാട്ടി. പ്രപഞ്ചനാഥന്ന് വഴിപ്പെടാന്‍ ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു.*
(Sura 6 : Aya 71)

സൂറത്ത് അൻആമിലെ 71 -മത്തെ ആയത്ത് ഉദ്ധരിച്ച് ഒരു ഒഹാബി പുരോഹിതൻ നൽകിയ അർഥമാണ് മുകളിൽ

മഹാൻമാരോടുള്ള ഇസ്തിഗാസ ശിർക്കാണന്നാണ് ഇതിൽ പറയുന്നത് എന്ന് അവൻ വാദിക്കുന്നു.

എന്താണ് യഥാർത്ഥ്യം

ഉത്തരം :

അൻആമിലെ 71 - മത്തെ  ആയത്ത് ഉദ്ധരിച്ച് കൊണ്ട്
ഇബ്നു കസീർ തഫ്സീറിൽ പറയുന്നു.

: وقال علي بن أبي طلحة ، عن ابن عباس في قوله : ( قل أندعو من دون الله ما لا ينفعنا ولا يضرنا ) الآية . هذا مثل ضربه الله للآلهة ومن يدعو إليها ، والدعاة الذين يدعون إلى الله ، عز وجل ، كمثل رجل ضل عن طريق تائها ضالا إذ ناداه مناد : " يا فلان بن فلان ، هلم إلى الطريق " ، وله أصحاب يدعونه : " يا فلان ، هلم إلى الطريق " ، فإن اتبع الداعي الأول ، انطلق به حتى يلقيه إلى الهلكة وإن أجاب من يدعوه إلى الهدى ، اهتدى إلى الطريق . وهذه الداعية التي تدعو في البرية من الغيلان ، يقول : مثل من يعبد هذه الآلهة من دون الله ، فإنه يرى أنه في شيء حتى يأتيه الموت ، فيستقبل الهلكة والندامة
: تفسير ابن كثير

ഇബ്നു അബ്ബാസ് (റ) പറഞ്ഞു. ഈ ആയത്ത് ദൈവങ്ങൾക്കും അതിലേക്ക് ക്ഷണിക്കുന്നവർക്കും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവർക്കു മുള്ള ഉപമയാണ്.

(തഫ്സീർ ഇബ്നു കസീർ ')


ഒഹാബികളുടെ നേതാവ് ശൗകാനി തഫ്സീറിൽ പറയുന്നു:

قل أندعو من دون الله ما لا ينفعنا ولا يضرنا أمره الله سبحانه بأن يقول لهم : هذه المقالة ، والاستفهام للتوبيخ : أي كيف ندعو من دون الله أصناما لا تنفعنا بوجه من وجوه النفع إن أردنا منها نفعا ولا نخشى ضرها بوجه من الوجوه ، ومن كان هكذا فلا يستحق العبادة ونرد على أعقابنا عطف على ندعو .

: تفسير فتح القدير للشوكاني

ഒരു നിലക്കും നമുക്ക് ഉപകാരം ചെയ്യാത്ത വിഗ്രഹത്തിന് അല്ലാഹു വിനെ കൂടാതെ നാം ദുആ ചെയ്യുകയോ എന്നാണ് അർഥം.

( ഫത്ഹുൽ ഖദീർ
  ശൗകാനി )


25 ] اعلم أن المقصود من هذه الآية الرد على عبدة الأصنام وهي مؤكدة لقوله تعالى قبل ذلك : ( قل إني نهيت أن أعبد الذين تدعون من دون الله ) [الأنعام : 56] فقال : ( قل أندعو من دون الله ) أي أنعبد من دون الله النافع الضار ما لا يقدر على نفعنا ولا على ضرنا ، ونرد على أعقابنا راجعين إلى الشرك بعد أن أنقذنا الله منه وهدانا للإسلام ؟


: تفسير الرازي

വിഗ്രഹാരാധകരെ ഖണ്ഡിക്കലാണ് ഈ ആയത്തിനാൽ ലക്ഷ്യം .  സൂറത്ത് അൻആമിൽ തന്നെ മുമ്പ് പറഞ്ഞ,

قل إني نهيت أن أعبد الذين تدعون من دون الله

അല്ലാഹുവിനെ കൂടാതെ നിങ്ങൾ ദുആ ചെയ്യുന്നവരെ ഞാൻ ആരാധിക്കലിനെ എന്നെ വിരോധിക്കപ്പെട്ടിരിക്കുന്നു 'എന്ന് തങ്ങൾ പറയൂ (അൻആം 56)
എന്ന ആയത്തിന് ശക്തി നൽകുന്നതാണ് മേൽ ആയത്ത്.
ഉപകാരവും ഉപദ്രവവും ചെയ്യുന്ന അല്ലാഹുവിനെ കൂടാതെ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വരെ നാം ആരാധിക്കുകയോ എന്നാണ് അർഥം
(തഫ്സീറ് റാസി 25)

തഫ്സീറ് അബു സുഊദ്
പറയുന്നു.

نزلت
في أبي بكر رضي الله عنه حين دعاه ابنه عبد الرحمن إلى عبادة الأصنام ; فتوجيه الأمر إلى رسول الله صلى الله عليه وسلم حينئذ ; للإيذان بما بينهما من الاتصال والاتحاد ، تنويها لشأن الصديق رضي الله تعالى عنه ; أي : أنعبد متجاوزين عبادة الله الجامع لجميع صفات الألوهية ، التي من جملتها القدرة على النفع والضر ، ما لا يقدر على نفعنا إذا عبدناه ، ولا على ضرنا إذا تركناه ، وأدنى مراتب المعبودية القدرة على ذلك
: ابو السعود

വിഗ്രഹാരാധനയിലേക്ക് അബൂബക്കർ (റ) വിന്റ് മകൻ ക്ഷണിച്ചപ്പോൾ ആണ് ഈ ആയത്ത് ഇറങ്ങിയത്.

ഉലൂഹിയ്യത്തിന്റെ എല്ലാ സ്വിഫതുകളും ഒരിമിച്ചുകൂട്ടിയ അല്ലാഹുവിനെ വിട്ട് ആരാധിച്ചാൽ ഉപകാരം ചെയ്യാനൊ ആരാധന ഉപേക്ഷിച്ചാൽ ഉപദ്രവിക്കാനൊ ചെയ്യാൻ കഴിയാത്ത തന്നെ ഞങ്ങൾ ആരാധിക്കുകയോ എന്നാണ് അർഥം.

(തഫ്സീറ് അബു സുഊദ് )


പൗരാണിക മുഫസ്സിർ ഇമാം ത്വിബ്രി(റ) പറയുന്നു.

قال أبو جعفر : وهذا تنبيه من الله - تعالى ذكره - نبيه - صلى الله عليه وسلم - على حجته على مشركي قومه من عبدة الأوثان . يقول له - تعالى ذكره - : قل يا محمد لهؤلاء العادلين بربهم الأوثان والأنداد ، والآمرين لك باتباع دينهم وعبادة الأصنام معهم : أندعو من دون الله حجرا أو خشبا لا يقدر على نفعنا أو ضرنا ، فنخصه بالعبادة دون الله ، وندع عبادة الذي بيده الضر والنفع والحياة والموت ، إن كنتم تعقلون فتميزون بين الخير والشر ؟ فلا شك أنكم تعلمون أن خدمة ما يرتجى نفعه ويرهب ضره ، أحق وأولى من خدمة من لا يرجى نفعه ولا يخشى ضره

(!تفسير الطبري)

വിഗ്രഹാരാധകരായ മുശ്രിക്കുകളായ ജനതക്കെതിരെ തെളിവ് നിരത്തുകയാണ് അല്ലാഹു ഇവിടെ ചെയ്യുന്നത്.

വിഗ്രഹാരാധന നടത്തുകയും രക്ഷിതാവിനോട് വിഗ്രഹത്തെയും അൻദാദിനേയും സമമാക്കുകയും ചെയ്തവരോട് നിങ്ങൾ പറയൂ നബിയേ,

ഉപകാര ഉപദ്രവത്തിന് കഴിയാത്ത കല്ലുകൾക്കും മരങ്ങൾക്കും ദുആ നടത്തുകയും അല്ലാഹു വിനെ കൂടാതെ ആരാധനയെ ഞങ്ങൾ പ്രത്യേകമാക്കുകയും   ജീവിതവും മരണവും ഉപകാരവും ഉപദ്രവവും നിയന്ത്രണത്തിലുള്ള അല്ലാഹുവിന്നുള്ള ആരാധന ഉപേക്ഷിക്കുകയും ചെയ്യുകയോ എന്നാണ് അർഥം.

(തഫ്സീറുത്വിബ്രി)


13423 - حدثني المثنى قال : حدثنا أبو صالح قال حدثني معاوية ، عن علي بن أبي طلحة ، عن ابن عباس قوله : " أندعو من دون الله ما لا ينفعنا ولا يضرنا ونرد على أعقابنا " قال : هذا مثل ضربه الله للآلهة ومن يدعو إليها ، وللدعاة الذين يدعون إلى الله ، كمثل رجل ضل عن الطريق تائها ضالا (تفسر الطبري)


ഇബ്നു അബ്ബാസ് (റ) പറഞ്ഞു. ഈ ആയത്ത് ദൈവങ്ങൾക്കും അതിലേക്ക് ക്ഷണിക്കുന്നവർക്കും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവർക്കു മുള്ള ഉപമയാണ്.

(തഫ്സീറുത്വിബ്രി)

[ 13425 - حدثني محمد بن عمرو قال : حدثنا أبو عاصم قال : حدثنا عيسى ، عن ابن أبي نجيح ، عن مجاهد في قوله : " ما لا ينفعنا ولا يضرنا " قال : الأوثان .


മുജാഹിദ് (റ) പറയുന്നു. വിഗ്രഹങ്ങളാണ് ഉദ്ധേശം .

(തഫ്സീറുത്വിബ്രി)


ചുരുക്കത്തിൽ മുൻ ഗാമികളായ  ഒരു മുഫസ്സിറും മേൽ ആയത്ത് മഹാൻമാരോട് തവസ്സുലും ഇസ്താഗാസയും ഇസ്തിഗ്ഫാഉം ചോദിക്കൽ ശിർക്കാണന്ന് മേൽ ആയത്തോ മറ്റു ആയത്തുകളോ വിവരിച്ചു ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല.

മറിച്ച് വിഗ്രഹാരാധകരെ പറ്റി പറഞ്ഞ ഖുർആൻ വചനങ്ങൾ   ദുർവ്യാഖ്യാനം ചെയ്തു മുസ്ലിമിങ്ങളെ മേൽ വെച്ച് കെട്ടുകയാണ് ചെയ്യുന്നത് '.

*

وكان ابن عمر يراهم شرار خلق الله وقال إنهم انطلقوا إلى آيات نزلت في الكفار فجعلوها على المؤمنين


ആദ്യത്തെ ബിദ്അത്തിന്റെ കക്ഷിയും മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുസ്ലിമീങ്ങളുടെ മേൽ വെച്ച് കെട്ടി സ്വഹാബികളേയും താബിഉകളേയും അടക്കമുള്ള മുസ്ലിമീങ്ങളെ ശിർക്കാരോപിച്ചു മുശ്രിക്കുകളാക്കിയ ഖവാരിജുകളെ വിവരിച്ചു ഇബ്നു ഉമർ( റ | പറയുന്നത് കാണുക

അല്ലാഹുവിന്റെ 'സൃഷ്ടികളിൽ ഏറ്റവും നീചൻമാരായിട്ടാണ് അവരെ ഇബ്ന് ഉമർ (റ) കണ്ടിരുന്നത്. കുഫാറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ മുഅമിനീങ്ങളുടെ മേൽ വെച്ചു കെട്ടിയവരാണവർ
സ്വഹീഹുൽ ബുഖാരി.

ഇതിൽ നിന്നും
വഹാബികൾ  ഖവാരിജകളുടെ യഥാർഥ പിന്മുറക്കാർ തന്നെയാണനും ആധുനിക ഖവാരിജുകൾ തന്നെ യാണന്നും ഇതിൽ നിന്ന് മനസ്സിലാക്കാം


കാരണം ഒഹാബികളും ചെയ്യുന്നത്
കാഫിരീങ്ങളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുഅമിനുകളുടെമേൽ ചാർത്തുകയാണല്ലോ -

ഇതു ഖവാരിജുളുടെ സ്വഭാവം ആണെന്ന് ഇബ്നു ഉമർ ( റ ) പറഞ്ഞിട്ടുണ്ട്.


സൂറതുൽ ഫാത്വിർ എട്ടാം ആയത്തിന്റെ അവതരണ പശ്ചാത്തലം
വിശദീകരിച്ചുകൊണ്ട് അല്ലാമാ സ്വാവി(റ) പറയുന്നു.

"വിശുദ്ധ ഖുർആനും തിരുസുന്നത്തും ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളുടെ
സമ്പത്തും രക്തവും അനുവദനീയമാക്കുന്ന ഖവാരിജുകളെ പ്രതിപാദിച്ചാണ് ഈ ആയത്ത് അവതരിച്ചത്. ഖവാരിജുകളുടെ ആശയ
ങ്ങളുടെ തനിപ്പകർപ്പായി ഹിജാസിൽ ഒരു വിഭാഗം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വഹാബികൾ എന്നാണവരെക്കുറിച്ച് പറയുക.
അതിപ്രധാനമായ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നതെന്നാണ് അവ
രുടെ മനോഗതി. അറിയുക!         അവരാണ് വ്യാജന്മാർ. പിശാചിന്റെ
സ്വാധീനത്തിലകപ്പെട്ട് പരാജിതരായവരും അല്ലാഹുവിന്റെ സ്മരണയെ വിസ്മരിച്ചവരുമാണവർ. അവർ പിശാചിന്റെ പാർട്ടിയാണ്.
പിശാചിന്റെ പാർട്ടി പരാജിതരെ. അവരെ ഉന്മൂലനാശം വരുത്തനായി അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു. (ഹാശിയത്തുസ്സ്വാവി 3/307).

وقيل هذه الاية نزلت في الخوارج الذين يحرفون تأويل الكتاب
والسنه ويستحلون بذلك دماء المسلمين واموالهم كماهو مشاهد
الآن في نظائرهم وهم فرقة بارض الحجاز يقال لهم الوهابية يحسبون انهم
على شيء الا انهم هم الكاذبون استحوذ عليهم الشيطان فأنساهم
ذكر الله اولئك حزب الشيطان الاإن حزب الشيطان هم
الخاسرون نسأل الله الكريم أن يقطع دابرهم اه تفسير الصاوي٣/٣٠٧


അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

Sunday, October 7, 2018

തബ്ലീഗ് ജമാഅത്ത് ശൈഖ ആദം ഹസ്രത്തിന്റെ ഫത് വ

*തബ്ലീഗ് ജമാഅത്ത് പിഴച്ചവരും ദീനിനും ദീനിന്റെ ഇൽമിനും ആപത്താണെന്നും* വെല്ലൂർ ബാഖിയാത്തിൽ 1906 മുതൽ 1960 വരെ 55  വർഷം മുദർരിസ് ആയി സേവനം ചെയ്ത മഹാനായ *മുഫ്തി ശൈഖ് ആദം ഹസ്രത്ത് (ന.മ)* കൊടുത്ത ഫത്വയെക്കുറിച്ച് 2017 *ജാമിയ ശൈഖ് ആദം ഹദ്റത്ത് അക്കാദമി* യുടെ സമ്മേളനത്തിൽവെച്ച് അരുമശിഷ്യനും ആയിരക്കണക്കിനു ബാഖവികളുടെ ഉസ്താദുമായ *ഷബീറലി ഹസ്രത്ത്* വിവരിക്കുന്നു.  കാണുക കേൾക്കുക ആഖിറം രക്ഷപ്പെടുത്തുക.....

ശൈഖുനായുടെ   ഈ ഗൗരവകരമായ നിലപാടുകൾ അവിടുത്തെ ശിഷ്‌യൻമാരും  കൂടെ ഉളള ഗ്രൂപ്പുകാരും    അംഗീകരിക്കുന്നുണ്ടോ  ആവോ.....❓

പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ??*

*ഉത്തരം*

*നബി (സ) പറയുന്നു:* അവസാന കാലത്ത് ധാരാളം കളവ് പറയുന്ന, കബളിപ്പിക്കുന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാക്കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ട് വരും.അവരെ നിങ്ങൾ സൂക്ഷിക്കണം.അവർ നിങ്ങളെ പിഴപ്പിക്കാതിരിക്കട്ടെ, ഹിത്നയാക്കാതിരിക്കട്ടെ.
(ബുഖാരി)
*നബി(സ) പറയുന്നു* വല്ലവനും പുത്തൻ വാദികളെ ബഹുമാനിച്ചാൽ അവൻ ദീൻ പൊളിക്കാൻ വേണ്ടി സഹായിച്ചവനായി.
[ബയ്ഹഖി]
പുത്തൻ വാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുന്നതല്ല.
[അഹ്മദ്‌ ]

*ഇബ്നു അബ്ബാസ് (റ) പറയുന്നു:*
നിങ്ങൾ ദേഹേച്ചയുടെ ആളുകളുടെ (പുത്തൻ വാദികൾ.) കൂടെ ഇരിക്കരുത് ,അവരുടെ കൂടെ ഇരിക്കൽ ഹൃദയത്തെ രോഗമുണ്ടാക്കും.

[അശരിഅ ഇമാം ആജിരി(റ) 1/453]
قال ابن عباس: " لا تجالسوا أهل الأهواء؛ فإن مجالستهم ممرضة للقلوب" ]أخرجه الآجري في الشريعة 1/453
*അസ്മാഉ ബ്നു ഉബൈദ് (റ) പറയുന്നു:*
പുത്തൽവാദികളിൽ പെട്ട രണ്ട് പേർ ഇബ്നുസീറിൻ (റ) അടുക്കൽ വന്നു അവർ പറഞ്ഞു:
ഇബ്നു സിറീൻ ഞങ്ങൾ നിങ്ങളോട് ഒരു ഹദീസ് പറഞ്ഞു തരട്ടയോ? അദ്ധേഹം പറഞ്ഞു: വേണ്ട .ഞങ്ങൾ ഒരായത്ത് ഓതിത്തരട്ട യോ?, അദേഹം പറഞ്ഞും, വേണ്ട. വീണ്ടും അദ്ധേഹം അവരോട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും ഇവിടുന്ന് എഴുന്നേറ്റ് പോകണം ,അല്ലെങ്കിൽ ഞാൻ എഴുന്നേറ്റംപോകും, പിന്നെ അദ്ധേഹം വിവരിച്ചു ,അവർ ഏതെങ്കിലും ആയത്ത് തിരിമറി നടത്തുകയും അത് എന്നെ ഹൃദയത്തിൽ സ്ഥിരമാവുമോ എന്ന് ഞാൻ ഭയന്നു. [ദാരിമി 1/81]" دخل رجلان من أهل الأهواء على ابن سيرين، فقالا: يا أبا بكر، نحدثك بحديث. قال: لا، قالا: فنقرأ عليك آية من كتاب الله عز وجل، قال: لا، لتقومانِّ عني أو لأقومنَّ. قال: إني خشيت أن يقرآ عليَّآية فيحرفاها فيقرَّ ذلك في قلبي" ] أخرجه الدارمي 1/81[.

*പുത്തൻ വാദികളുടെ മുറിയൻ സീഡികളും, മുറിയൻ പോസ്റ്റുകളും*,
*മുറിയൻ ക്ലിപ്പുകളും ,മറ്റു ഗ്രൂപുകളിൽ നിന്നും തെറ്റിദ്ധരിച്ച് പെട്ടു പോയവർ ഇബ്നു സിറീ (റ)ന്റെ ഈ വാക്കുകൾ ഗൗരവത്തോടെ ചിന്തിക്കുക...*

*അംറി ബ്നു ഖൈസ് (റ) പറയുന്നു:*
ഒരു യുവാവ് സുന്നികളുടെ കൂടെ വളരുന്നത് നീ കണ്ടാൽ അവനിൽ നീ പ്രദീക്ഷയർപ്പിച്ചോ, അവനെ നീ പുത്തൻ വാദിയുടെ കൂടെ കണ്ടാൽ അവനെ തൊട്ട് നീ നിരാശനായിക്കോ.. കാരണം ഒരു യുവാവ് ആരുടെ കൂടെയാണോ വളരുന്നത് അത് പോലെ ഉണ്ടാകും,
[അൽ ഇബാന 150]
من أصغى سمعه إلى صاحب وهو يعلم أنه صاحب بدعة؛ نزعت منه العصمة وَوُكِّلَ إلى نفسه"]أخرجه اللالكائي 1/153[.وقال عمرو بن قيس الملائي: " إذا رأيت الشاب أول ما ينشأ مع أهل السنة فارجه، وإذا رأيته مع أهل البدع فايئس منه، فإن الشاب على أول نشوئه" ]أخرجه ابن بطة في الشرح والإبانة ص15
*യഹയബ്നു അബീ കസീർ (റ) പറയുന്നു:*
ബിദ്അത്ത് കാരനെ നീ ഒരുവഴിയിൽ കണ്ടാൽ നീ മറ്റൊരു വഴിക്ക് പോവുക
[അശ്ശരിഅ ഇമാം ആജരി 1/458]
0[.قال يحيى بن أبي كثير: " إذا لقيت صاحب بدعة في طريق فخذ في غيره" ]أخرجه الآجري في الشريعة 1/458[
*അബൂ ഖിലാബ ഇമാം പറയുന്നു*
പുത്തൻ വാദികൾ പിഴച്ചവരാണ്. അവരുടെ മടക്കം നരകത്തിലേക്കാണ്.
[ത്വബക്കാത്ത് ഇബ്നു സഅദ് 7/154]
قال أبو قلابة: " إن أهلَ الأهواء أهلُ الضلالة، ولا أرى مصيرهم إلا إلى النار" ]أخرجه ابن سعد في الطبقات 7/184[
*ഇമാം അവ്സാ ഈ (റ) പറയുന്നു:*
നീ മുൻഗാമികളുടെ ചര്യ തുടർന്നോ .നിന്നെ ജനങ്ങൾ വെടിഞ്ഞാലും പുത്തൻ വാദികളുടെ അഭിപ്രായത്തെ തൊട്ട് സുക്ഷിച്ചോ! അവരുടെ വാക്ക് കൊണ്ട് അവർ നിനക്ക് ഭംഗിയാക്കി കാണിച്ചാലും ശരി.
[മുഖ്തസറുദഹബി 138]
84[.قال الأوزاعي: " عليك بأثر من سلف وإن رفضك الناس، وإياك وآراءَ الرجال وإن زخرفوا لك بالقول" ]ذكره الذهبي في العلو)المختصر( ص138
*ഫുളയലുബിനു ഇയാള് (റ) പറയുന്നു:*
എന്റെയും ഒരു പുത്തൻ വാദിയുടെയും ഇടയിൽ ഇരുമ്പിനാൽ ഒരു കോട്ടയുണ്ടവാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു, ജൂതന്റെ കൂടെയോ നസറാണിയുടെ കൂടെയോ ഞാൻ ദക്ഷണം കഴിക്കൽ പുത്തൻവാദിയുടെ കൂടെ കഴിക്കുന്നത് നേക്കാൾ ഇഷ്ട്ടമാണ്
[അൽ ലൽക്കായി 2/638]
قال الفضيل بن عياض: " أحب أن يكون بيني وبين صاحب بدعة حصن من حديد. آكل عند يهودي ونصراني أَحبُّ إليَّ من صاحببدعة. ]أخرجه اللالكائي 2/638[
*അബുൽജൗസി (റ)എന്നവർ പറയുന്നു:*
പന്നിയോ കുരങ്ങനോ എന്റെ അയൽവാസി ആവൽ പുത്തൻ വാദി എന്റെ അയൽവാസിആവുന്ന തിനേക്കാൾ എനിക്കിഷ്ഠമാണ്.
[അൽ ഖുബ്റ ഇബ്നു ബത്ത 2/476]
[.قال أبو الجوزاء: " لأن يجاورني القردة والخنازير في دار أَحبّ إليَّ من أن يجاورني رجل من أهل الأهواء" ]أخرجه ابن بطة في الكبرى 2/476[
*അബൂ ഖിലാഭ പറയുന്നു:*
വല്ലവനും ഒരു പുത്തൽ വാദം കൊണ്ടു വന്നാൽ (ഇസ്ലാമിക കോടതിക്ക്) അവനെ വാളുകൊണ്ട് കൊല്ലൽ ഹലാലാണ് .
[അശ്ശരീഅ ആജിരി 1/460]
6[.قال أبو قلابة: "ما ابتدع الرجل بدعة إلا استحل السيف" ]أخرجه الآجري في الشريعة 1/460[.
*അരത്യഅത് ഇബ്നു മുൻദിർ (റ) പറയുന്നു:*
എന്റെ മകൻ ഏതെങ്കിലും ഒരു തെമ്മാടിയുടെ കൂടെ ആവൽ പുത്തൻ പാദികളുടെ കൂടെ ആവുന്നതിനേക്കാൾ എനിക്ക് ഇഷ്ഠമാ
ണ് .
[അൽഇബാന 149]
قال أرطأة بن المنذر: " لأن يكون ابني فاسقا من الفساق أَحبّ إليَّ من أن يكون صاحب هوى" ]أخرجه ابن بطة في الشرح والإبانة ص1
*അബ്ദുല്ല ഇബ്നു മുബാറക് (റ) പറയുന്നു:*
ബിദ്അത്ത്കാരന്റെ മുഖത്ത് ഒരു ഇരുട്ട് കാണും. അവൻ എല്ലാ ദിവസവു 30 തവണ എണ്ണ തേച്ചാലും ശരി .
[അൽ ലൽഖായി 1/159]
9[.قال عبد الله بن المبارك: " صاحب البدعة على وجهه الظلمة وإن ادَّهن كل يوم ثلاثين مرة" ]أخرجه اللالكائي 1/159[
*ഫുളൈലിബ്നു ഇയാള് (റ) പറയുന്നു:*
പുത്തൻ വാദികളുടെ ജനാസയുടെ കൂടെ വല്ലവനും പിന്തുടർന്നാൽ അവൻ മടങ്ങുന്നത് വരെ അള്ളാഹു വിന്റെ കോപത്തിലായിരിക്കും.
[ഇബ്നു ബാത്ത് ശറഹ് അൽ ഇബാന 175]159[.قال الفضيل بن عياض: " من تبع جنازة مبتدع لم يزل في سخط الله حتى يرجع"]أخرجه ابن بطة في الشرح والإبانة ص175

*സഈദി ബ്നു അമ്പസത്ത് (റ) പറയുന്നു:*
ഒരാൾ പുത്തൻവാദം കൊണ്ട് വന്നാൽ അവന്റെ ഹൃദയം മുസ്ലിങ്ങൾക്കെതിരെ പകയുള്ളതാകും. അവന്റെ വിശ്വസ്ഥത നഷ്ടപ്പെടും.
[ശറഹ് അൽ ഇബാന 152]
قال سعيد بن عنبسة: " ما ابتدع رجل بدعة إلا غل صدره على المسلمين، واختلجت منه الأمانة" ]أخرجه ابن بطة في الشرح والإبانةص152[كان ابن طاووس جالسا فجاء رجل من المعتزلة، قال: فجعل يتكلم، قال: فأدخل ابن طاووس إصبعيه في أذنيه قال: وقال لابنه: أي بني، أدخل إصبعيك في أذنيك واشدد ولا تسمع من كلامه شيئاً. قال معمر: يعني أن القلب ضعيف" ]أخرجه اللالكائي 1/152
ഇബ്നു ഉമർ(റ) വിന്റെ അടുത്ത് ഒരാൾ വന്നു, എന്നിട്ട് പറഞ്ഞു, നിങ്ങൾക്ക് ഇന്നയാൾസലാം ചൊല്ലിയിട്ടുണ്ട്: അപ്പോൾ ഇബ്നു ഉമർ(റ) പറഞ്ഞു. അവൻ പുത്തൻ വാദിയാണെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. അവന് ഞാൻ സലാം മടക്കുകയില്ല.عن ابن عمر: " أنه جاءه رجل فقال: إن فلانا يقرأ عليك السلام، قال: بلغني أنه قد أحدث،فإن كان أحدث فلا تقرأ عليه السلام".]أخرجه الدارمي 1/68[.
വിശുദ്ധ ഖുർആനിൽ അല്ലാഹു സുബ്ഹാനഊത്താല പറയുന്നു;
നമ്മുടെ ആയത്തുകളെ ദൂർവ്യാഖ്യാനം ചെയ്യുന്നവരെ നീ കണ്ടാൽ അവരെ തൊട്ട് നീ തിരിഞ്ഞുകളയുക. നിങ്ങൾ അവരുടെ കൂടെക്കൂടിയാൽ നീ അവരെപ്പോലെയാണ്.ശയ്ത്താൻ നിന്നെ മറപ്പിച്ച് അവരുടെ കൂടെ ഇരുന്നാൽ ഓർമ്മ വന്നതിന് ശേഷം പിന്നെ നീ ഇരിക്കരുത്
[സുറത്തുൽ അൻആം]

*ശയ്ക്കാനി പറയുന്നു:* വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്യുന്ന പുത്തൻ വാദികളെ ഖണ്ഡിക്കാൻ കഴിയാത്തവർ അവരുടെ കൂടെ ഇരിക്കലിനെ ഉപേക്ഷിക്കണമെന്നും ഈ ആയത്തിൽ വലിയ ഉപദേശമുണ്ട്. സാധാരണക്കാരെ സംശയിപ്പിച്ചു കൊണ്ടിരിക്കുന്ന പുത്തൻവാദികളുടെ സദസിൽ ഹാളിറാകൽ വലിയ അപകടമാണ്,
[ഫാത്ഹുൽ ഖദീർ 2/l28]

*ഇമാം ബഗവി(റ) പറയുന്നു*
ഒരാൾ പുത്തൻ വാദിയെ കണ്ടാൽ അവനെ വെടിഞ്ഞു നിൽക്കുകയും അവനെ തൊട്ട് മാറി നിൽക്കുകയും വേണം. ജീവിക്കുന്നകാലത്തും മരണത്തിലും അവനെ ഉപേക്ഷിക്കണം.
[ശറഹുസ്സുന്ന: 1/224]8[.وقال البغوي: " فعلى المرء المسلم إذا رأى رجلا يتعاطى شيئا من الأهواء والبدع معتقدا، أو يتهاون بشيء من السنن أن يهجره ويتبرأ منه، ويتركه حيا وميتا" ]شرح السنة 1/224[.



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

സത്രീ പള്ളിയിൽ -:_ആ,തികാബീവി(റ) യും പള്ളിയും_*

*_ആതികാബീവി(റ) യും പള്ളിയും_*_ആതികാബീവി(റ) യും പള്ളിയും_*

🌷🌷🌷🌷🌷അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
🌷🌷🌷🌷🌷
*പിതാവ്: അംറുബ്നുനുഫൈൽ. മാതാവ്: ഉമ്മുകുറൈസ്. ആദ്യം അവരെ വിവാഹം കഴിച്ചിരുന്നത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൻ അബ്ദുല്ല എന്നവരാണ്. മഹതി വളരെ ഭംഗിയുള്ള സ്ത്രീയായിരുന്നു. അദ്ദേഹം അവരിൽ ആക്രഷ്ടനായത്തിന്റെ പേരില് യുദ്ദത്തിനു പോകുന്നതിനുവരെ അത് തടസ്സമായപ്പോൾ പിതാവ് അവരെ വിവാഹമോചനം നടത്താനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുല്ല അവരെ യ്ഹ്വലാഖ് ചെല്ലി. പക്ഷെ അദ്ദേഹത്തിനത് ഇഷ്ടമില്ലെന്നു മനാസിലാക്കിയ പിതാവ് മഹതിയെ മടക്കിയെടുക്കാനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവരെ മടക്കിയെടുത്തു. അദ്ദേഹത്തിൻറെ വിയോഗ ശേഷം സൈദുബ്നുൽ ഖത്ത്വാബ്(റ) അവരെ വിവാഹം കഴിച്ചു. അദ്ദേഹം യമാമ യുദ്ദത്തിൽ വെച്ച് രക്തസാക്ഷിയായി. തുടർന്ന് ഉമര്(റ) അവരെ കല്ല്യാണം കഴിച്ചു. ഉമർ(റ) ന്റെ വഫാത്തിനു ശേഷം  സുബൈറുബ്നുൽ അവ്വാം(റ) അവരെ വിവാഹം കഴിച്ചു. (ഇമാം അസ്ഖലാനി(റ) യുടെ അൽ ഇസ്വാബ ഫീമഅരിഫത്തി* സ്സ്വഹാബ: 2/107)
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
*ഹസ്രത്ത് ഉമർ(റ) ആതിക(റ) യെ  വിവാഹം കഴിക്കുമ്പോൾ മൂന്നു കാര്യം മഹതി ഉപാധി വെച്ചിരുന്നതായി ചരിത്രത്തിൽ കാണാം. അതിലൊന്ന് പള്ളിയില പോകുന്നത് തടയരുത് എന്നതായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ കാണാം.*


عن ابن عمر قال كانت امرأة لعمر تشهد صلاة الصبح والعشاء في الجماعة في المسجد فقيل لها لم تخرجين وقد تعلمين أن عمر يكره ذلك ويغار قالت وما يمنعه أن ينهاني قال يمنعه قول رسول الله صلى الله عليه وسلم ((لا تمنعوا إماء الله مساجد الله ))(٨٤٩)


*ഇബ്നു ഉമർ(റ) നിവേദനം: ഉമർ(റ) ന്റെ ഒരു ഭാര്യ സ്വുബ് ഹിനും ഇശാഇനും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതു സംബന്ധിച്ചു മഹാതിയോദ് ചോദിക്കപ്പെട്ടു. നിങ്ങൾ എന്താണ് പള്ളിയിൽ പോകുന്നത്? ഉമർ(റ) വിന് അതിൽ വെറുപ്പും ക്രോധവും ഉണ്ടെന്നു നിങ്ങൾക്കറിയില്ലേ?  എങ്കിൽ എന്ത്കൊണ്ടദ്ദേഹം എന്നെ തടയുന്നില്ല എന്നവർ തിരിച്ചു ചോദിച്ചു. "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന് അല്ലാഹുവിനെ റസൂൽ(സ) ന്റെ ന്റെ നിർദ്ദേശം ഉള്ളത് കൊണ്ടാണ് തടയാത്തദെന്നു അവർ പറഞ്ഞു. (ബുഖാരി: 849)*


*ഇവിടെ ചിന്തികേണ്ടുന്ന ചില വിഷയങ്ങളുണ്ട്.*

  *(1) ഉമർ(റ) മഹതിയെ വിവാഹം കഴിക്കുമ്പോൾ താൻ പള്ളിയിൽ പോകുന്നത് തടയരുതെന്ന ഉപാധി ഉമർ(റ) എന്തുകൊണ്ട് അംഗീകരിച്ചു?*
  *(2) ഇസ്ലാമിന്റെ നിയമങ്ങളിൽ കര്ക്കാഷ നിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ) വിന് മഹതി പള്ളിയില പോകുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.*

   *(3) സ്ത്രീകള്ക്ക് നിസ്കരിക്കാൻ അവരുടെ വീടുകളാണ് ഉത്തമമെന്ന നബി(സ) യുടെ പ്രസ്താവന ആതിഖാ ബീവിക്ക് അറിയാമായിരുന്നില്ലേ?*

*🌷മറുവടി🌷 *

*(1) ഉമർ (റ) പ്രസ്തുത നിബന്ധന അംഗീകരിക്കാൻ രണ്ടു കാരണങ്ങളുണ്ട്. *
     *ഒന്ന്: *"അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി(സ)യുടെ പ്രസ്താവനയോട് പ്രത്യക്ഷത്തിൽ എതിരാവുമൊ എന്ന ഭയം. കാരണം നിങ്ങൾ തടയരുത് എന്ന് നബി(സ) പറയുമ്പോൾ "ഞാൻ തടയും" എന്ന് ഉമർ(റ) പറയുന്നത് ശരിയല്ലോല്ലോ.* ഇതിനുദാഹരണം പറയാം;*

أَنَّ عَبْدَ اللَّهِ بْنَ عُمَرَ ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ ، إِذَا اسْتَأْذَنَّكُمْ إِلَيْهَا " ، قَالَ : فَقَالَ بِلَالُ بْنُ عَبْدِ اللَّهِ : وَاللَّهِ لَنَمْنَعُهُنَّ ، قَالَ : فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ ، فَسَبَّهُ سَبًّا سَيِّئًا ، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ ، وَقَالَ : أُخْبِرُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَتَقُولُ : وَاللَّهِ لَنَمْنَعُهُنَّ . (مسلم: ٦٦٧)


* അബ്ദുല്ലാഹിബ്നു ഉമർ(റ) യുടെ മകൻ സാലിം(റ) നിവേദനം: "അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'രാത്രി സമയത്ത് സ്ത്രീകൾക്ക് പള്ളിയില പോകാൻ നിങ്ങൾ അനുമതി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു പുത്രൻ പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം. ഞങ്ങൾ അവർക്ക് അനുമതി നൽകുകയില്ല'. റിപ്പോർട്ടർ പറയുന്നു: തല സമയം ഇബ്നു ഉമർ(റ) മകനെ ശകാരിക്കുകയും മകനോട്‌ കോപിക്കുകയും ചെയ്തു. അവർക്ക് അനുമതി നല്കണമെന്ന് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു വന്നു ഞാൻ പറയുമ്പോൾ അനുമതി നൽകുകയില്ലെന്ന് നീ പറയുകയോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. അബൂദാവൂദ്: 1/91,മുസ്ലിം 667)*



സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ദിക്കുക. 


وكأن السر في ذلك أن بلالا عارض الخبر برأيه ولم يذكر علة المخالفة. (فتح الباري شرح صحيح البخاري: ٢٣٧

*അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്. (ഫത്ഹുൽ ബാരി: 2/237)*
    ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
   ഇബ്നു ഹജര്(റ) തുടരുന്നു: 


وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان  يظهر أن لا ينكر عليه(فتح الباري شرح صحيح البخاري: ٢٣٧/٢)


*ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. (ഫത് ഹുൽബാരി: 2/237)*


*സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്.  *


*പ്രസ്തുത നിബന്ധന ഉമർ(റ) അംഗീകരിച്ചത് മേല വിവരിച്ച സംഗതി ഭയന്നത് കൊണ്ടാണെന്ന് അല്ലാമ മുഹമ്മദ്‌ സകരിയ്യാ കാന്തഹ് ലവി 'സ്വഹീഹുൽ ബുഖാരി' യുടെ വിശദീകരണ ഗ്രന്ഥമായ "ലാമിഉദ്ദറാരി" യിൽ പറയുന്നു: *


والأوجه هو التحاشي عن صورة المعارضت بقول سيد ولد آدم، والإشتراط أيض يكون لأجل ذلك (لامع الدراري: ١٣/٢)


*ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13*

*രണ്ട്: ആതിക(റ) യെ ഭാര്യയായി സ്വീകരിച്ച ശേഷം തന്ത്രത്തില്ലോടെ അത് നിർത്താമെന്ന ദ്രഡനിശ്ചയം.*
     ഹി: 695-ൽ *വഫാത്തായ മഹാനായ അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു: *


وما فعلت عاتكة زوجة عمر رضي الله عنهما أنها كانت تستأذنه فى الخروج إلى المسجد فيسكت، فتقول له لأخرجن إلا أن تمنعني، فلا يمنعها لأجل ما عارضه، من قوله عليه السلام ((لا تمنعوا إماء الله مساجد الله))، فترقها يوم خرجت إلى صلوة الصبح، وتقدمها ووقف لها بموضع فى الطريق فى الظلمة، حتى خطرت عليه، فوثب عليها، وقرصها فى نهدها ولم يتكلم، ولم يقل لها شيئا، لكي تجهل من هو الفاعل ذلك، فرجعت رضي الله عنه إلى بيتها، ولم تتم على مضيها إلى المسجد، ثم لم تخرج بعد ذلك، فقال لها عمر رضي الله عنه، لم تركت الخروج؟ فقالت: قد فسد الناس، فعللت عدم خروجها إلى المسجد بفساد الناس، وأجازه إلى ذلك السيد رضي الله عنه، الذي قد أمرنا باتباعه، فإنه أحد العمرين، وأحد الخلفاء، رضي الله عنهم(بهجة النفوس: ٢١٢/١)






*ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവിർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയില പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്നാ നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചൈതയാലെ തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിരത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു. "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?" മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണു. നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212*

*ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരമാര്ശിച്ചിട്ടുണ്ട്. *
  * തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഈ തന്ത്രം* *പ്രയോഗിക്കണമെങ്കിൽ കല്ല്യാണം കഴിക്കുകയും വേണം. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ.* അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്. *അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു.*

*(2) ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലവാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?. എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുവടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.  അല്ലാമാ കാന്തഹ് ലവി പറയുന്നു:  *

وإنما كان عمر لا يقدم على النهي لأدب الحديث، وإلا فقد كان له أن ينهى عن ذلك، لما علم من إشارات النبي صلى الله عليه وسلم جواز النهي،


*ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറാരി)*


*ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)*


*നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും  ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്. *
  *അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല.*


*(3) സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല. നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു:*


( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر .(نيل الأوطار: ١٦١/٣)(وعون المعبود: ٢٧٤/٢)


*വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവര്ക്കറിയില്ല.അതിന്റെ പേരില് ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവര്ക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്. (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)(*)


 


(*) പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശൌകാനി. ഇസ്ലാഹി പ്രാസ്ഥാന ചരിത്രത്തിനൊരാമുഖം എന്നാ പുസ്തകത്തിൽ പറയുന്നു: "1172-ൽ ഭൂജാതനായി 1250-ൽ അന്തരിച്ച ശൌകാനി യമനിൽ ഉദ്ദാരണ പ്രവർത്തനം നടത്തി...ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്ത്താവായ ശൌകാനിയുടെ 'നൈലുൽ ഔത്താർ' എന്നാ ഹദീസ് വ്യാഖ്യാന ഗ്രന്ഥം മത വിധികൾ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്" (പേ: 15) നൈലുൽ ഔത്താറിൽ ഹദീസിനു നൽകിയ അർത്ഥമാണ്‌ നാം വിവരിച്ചത്.



*മഹാനായ അബ്ദുൽ റസാഖ് (റ) മുസ്വന്നഫിൽ അബൂ അംറു ശ്ശൈബാനി(റ) യെ*

*തൊട്ട് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം; *


وعن أبي عمرو الشيباني أنه رأى  ابن مسعود يُخرج النساء من المسجد،  ويقول : أخرجن إلى بيوتكن خير لكن:((/


*ഇബ്നു മസ്ഊദ് (റ) സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുന്നത് ഞാൻ കണ്ടു. "നിങ്ങൾക്ക് അത്യുത്തമമായ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ പോകുവീൻ" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (മുസ്വന്നഫ് : 3/173)*


*ഈ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീനുൽ ഹയ്സമി (റ) എഴുതുന്നു: *


رواه الطبراني فى الكبير، ورجاله موثقون (مجمs


*ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്.അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്‌. (മജ്മഉസ്സവാഇദ്: 1/253) *


*സഅദുബ്നു ഇയാസ് (റ) വില നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത് ;*


عَنْ سَعْدِ بْنِ إِيَاسٍ  قَالَ : رَأَيْتُ عَبْدَ اللَّهِ يُخْرِجُ النِّسَاءَ مِنَ الْمَسْجِدِ يَوْمَ الْجُمُعَةِ ، وَيَقُولُ :  فَإِنَّ هَذَا لَيْسَ لَكُنَّ (البيهقي: ١٨٦/٣)


*വെള്ളിയാഴ്ച ദിവസം അബ്ദുല്ലാ(റ) പള്ളിയിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ഞാൻ കണ്ടു. "നിശ്ചയം ഇത് നിങ്ങൾക്കുള്ളതല്ല" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (ബൈഹഖി: 3/186)*


*പ്രസ്തുത ഹദീസിൽ നിന്നും ഉപര്യുക്ത ആശയം വളരെ വ്യക്തമാണ്. വീടുകളാണ് അത്യുത്തമമെന്ന നബി(സ) യുടെ പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകൾക്ക് അത് പറഞ്ഞു കൊടുത്ത് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയാണല്ലോ പ്രമുഖ സ്വഹാബിവര്യൻ ഇബ്നുമസ്ഊദ്(റ) ചെയ്തത്. അതിനാൽ പ്രസ്തുത പ്രസ്താവന ആതികാ ബീവി(റ) അറിഞ്ഞിരുന്നെങ്കിൽ അത്യുത്തമമായ വീട് ഒഴിവാക്കി മഹതി പള്ളിയിൽ പോകുമെന്ന് വിചാരിക്കാൻ ന്യായമില്ല. ഭർത്താവ് ഉമർ(റ) വിന് അതിനോട് വെറുപ്പും വിദ്വേഷവും ഉള്ളതിനോടപ്പം വിശേഷിച്ചും.  *


*ഉമർ(റ) ന്റെ വിയോഗശേഷം ആതികാ ബീവിയെ സുബൈറുബ്നുൽ അവ്വാം(റ) വിവാഹം കഴിച്ചതായി നാം നേരത്തെ വായിച്ചുവല്ലോ. അദ്ദേഹത്തിൻറെ കീഴിലായിരുന്നപ്പോൾ മഹതി പള്ളിയിലേക്ക് പുറപ്പെടുകയും സുബൈർ(റ) മുന്നിൽ പോയി വഴിയിൽ കാത്തിരിക്കുകയും അദ്ദേഹത്തിൻറെ അരികിലെത്തിയപ്പോൾ മഹതിയുടെ അരക്കെട്ടിനടിക്കുകയും മഹതി ഇന്നാലില്ലാ... ജനങ്ങൾ നാശമായിരിക്കുന്നു വെന്ന് പറഞ്ഞ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീടവർ പള്ളിയിലേക്ക് പോയിട്ടില്ല. (അൽ ഇസ്വാബ ഫീ തംയീസി സ്സ്വഹാബ: 4/357)*


*ചുരുക്കത്തിൽ അടിച്ചത് ഉമർ(റ) ആയാലും സുബൈർ(റ) ആയാലും നാശമുണ്ടാകുമെന്നു കണ്ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന, കരമശാസ്ത്ര പണ്ഡിതൻമാരുടെ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ആതികാ ബീവി(റ) യുടെ സംഭവം. അതിനാൽ അതികാ ബീവിയെ മാത്രകയാക്കുന്ന സ്ത്രീകൾ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ്വേണ്ടത്.*



حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186

"
ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353

*ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ smile emoticon وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.
قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
*ഇമാം ഷാഫി(റ)പറയുന്നത് കാണുക:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174
*"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)*

*ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്..*

നഹ്സ് നോക്കൽ അമാനി മൗലവി

⚫⚪⚫

ചില ദിവസങ്ങളിൽ, സമയങ്ങളിൽ
നഹ്സ് ഉണ്ട് ; അമാനി മൗലവി.
▫▫▫▫🔹▫▫▫▫▫
ചില സമയങ്ങളും ദിവസങ്ങളും നഹ്സ്
(അശുഭം) ആയി കണക്കാക്കപ്പെടുന്നത് ആധുനിക വഹാബികൾക്ക് അരോചകമാണെങ്കിലും മുൻകാല മൗലവിമാർ ഇതിനെ നിഷേധിച്ചിരുന്നില്ല.
കെ.എൻ.എം പുറത്തിറക്കിയ ഖുർആൻ പരിഭാഷയുടെ രചയിതാവ് മുഹമ്മദ് അമാനി മൗലവി തെളിവ് സഹിതം എഴുതുന്നത് നോക്കൂ....

"അനസ്(റ) നിവേദനം: നബി(സ) വല്ല ആവശ്യത്തിനും വേണ്ടി പുറപ്പെടുമ്പോൾ റാശിദ്, നജീഹ് എന്നിങ്ങനെ കേൾക്കുന്നത് അവിടുത്തേക്ക് ഇഷ്ടമായിരുന്നു.
( തുർമുദി )
മനുഷ്യരുടെ രണ്ടു പേരുകളാണ് റാശിദും നജീഹും.ആ പേരുകളുള്ള  ആളുകളെ വിളിക്കുന്നതും തന്റെ പുറപ്പാടും ഒത്തുകൂടുമ്പോൾ തന്നെ പുറപ്പാടിന്റെ ഉദ്ദേശ്യ സാധ്യതയുടെ ഒരു ശുഭസൂചനയായി നബി(സ) അത് കണ്ടിരുന്നുവെന്നാണ് ഉപരി സൂചിത ഹദീസിന്റെ പൊരുൾ.
കാരണം റാശിദ് എന്നാൽ തന്റേടമുള്ളവൻ സൻമാർഗി എന്നും നജീഹ് എന്നാൽ വിജയി,ഭാഗ്യവാൻ എന്നുമാണർത്ഥം. ഇപ്പോൾ നബി (സ) യുടെ 'ഫാൽ' (ശുഭലക്ഷണം) മനസിലായല്ലോ. ചില പ്രത്യേക സമയങ്ങളും ദിവസങ്ങളും അശുഭമായും (നഹ്സായും) ശുഭമായും ധരിക്കുന്നതും ഈ ഇനത്തിൽപ്പെട്ടതാണ്.ഇത് വിവരിക്കുന്ന പ്രത്യേകം ഹദീസുകളുണ്ട്. ദൈർഘ്യ ഭയത്താൽ ഉദ്ദരിക്കുന്നില്ല."

       അമാനി മൗലവി
       ഇസ്‌ലാമിക ജീവിതം
       പേജ്: 432

✍🏻 Aboohabeeb Payyoli
▪▪▪▪▪▫▪▪▪▪

Wednesday, October 3, 2018

സ്ത്രീ രംഗപ്രവേശനം മൗദൂദി സാഹിബിനു പറയാനുള്ളത്*

*സ്ത്രീ രംഗപ്രവേശനം മൗദൂദി സാഹിബിനു പറയാനുള്ളത്*

ജമാഅത്ത് ഇസ്‌ലാമിയുടെ മാതൃപുരുഷനായ അബുൽ അഅലാ മൗദൂദി  എഴുതി വിറ്റു വരുമാനമാക്കിയ "120ഓളം" ഉറുദു ബുക്കുകളിൽ കുഞ്ചികസ്ഥാനത്തുള്ളതാണ് പർദ്ദ എന്ന ഉറുദു ബുക്ക്‌!

ചെറുതും വലുതുമായ 60ൽ അധികം മൗദൂദി ബുക്സ് മലയളത്തിലേക്ക് മൊഴിമാറ്റം നടത്തിയ IPH എന്ന ജമാഅത്ത് പ്രസിദ്ധീകരണ വിഭാഗം ഇന്ന് വരെ പർദ എന്ന മൗദൂദിയുടെ ഇഷ്ട്ട രചന ഭാഷാമാറ്റം നടത്താൻ ഒരുക്കമായിട്ടില്ല,

#അറബിയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത മൗദൂദിസാഹിബ് തന്റെ പർദ്ദ എന്ന ഈ ഉറുദു ബുക്ക്‌ അറബിയിലേക്ക് തർജമ ചെയ്യിക്കാൻ അലിഹസൻ നദ്‌വിയോട് അപേക്ഷിച്ചത്  IPH ഇറക്കിയ മൗദൂദി ചരിത്രത്തിൽ വായിക്കാൻ കഴിയും, പല ഭാഷയിലേക്കും ഈ ബുക്ക്‌ മാറ്റപെട്ടിട്ടുണ്ട് എന്നർത്ഥം,

പർദ്ദയുടെ മലയാള വേർഷനുവേണ്ടി കാത്തിരിക്കുന്ന പതിനായിരങ്ങൾ ഉണ്ടെന്നു അറിഞ്ഞിട്ടും അതിന് മുതിരാതെ ജമാഅത്തുകാർ പൊട്ടൻ കളിക്കുന്നതിന് പിന്നിൽ വലിയൊരു രഹസ്യമുണ്ട്,

പർദ്ദ പേരു പോലെ തന്നെ ഉള്ളടക്കം കൊണ്ടും മുസ്‌ലിം സ്ത്രീയുടെ ജീവിതം മൗദൂദി അദ്ദേഹത്തിന്റെ ഭാഷയിൽ  വരഞ്ഞുകാണിച്ച ഗ്രന്ഥമാണ് ,
മുസ്‌ലിം സ്ത്രീ എങ്ങിനെ ജീവിക്കണം ,എങ്ങിനെ പുറത്തിറങ്ങണം , എവിടെ എപ്പോൾ എങ്ങിനെ പോവണം വരണം, സ്ത്രീകൾക്ക് ജുമാ ജമാഅത്ത് നിർബന്ധമുണ്ടോ, പ്രകടനത്തിനും  സമരപോരാട്ടങ്ങൾക്കും സ്ത്രീസാന്നിധ്യം ആവശ്യമാണോ എന്നല്ലാം മൗദൂദി തന്നെ അക്കമിട്ടു വിവരിച്ച പർദ്ദ മലയാളികളുടെ മാതൃഭാഷയിലേക്ക് മാറ്റിയാൽ അതോടെ ജമാഅത്ത് ഇസ്‌ലാമിയുടെ കാപട്യത്തിന്റെ മൂടുപടം പൊളിയും, പൊതുസമൂഹം മൗദൂദികളെ വിചാരണ ചെയ്യും എന്ന ആശങ്കകളിൽ നിന്നാണ് ആ രഹസ്യ ഒളിച്ചുകളി രൂപപെട്ടത്,

പർദ്ദയിൽ മൗദൂദി സാഹിബ് കട്ടായം പറഞ്ഞ  സ്ത്രീ നിയമങ്ങൾ കേരളീയ സമൂഹം തിരിച്ചറിയാൻ കാരണമായാൽ അത് വലിയ കോളിളകത്തിന് ഹേതുവാകും, പിന്നെ അതിൽ നിന്നും മുക്തിനേടാൻ ഒന്നുകിൽ മൗദൂദിയെ പാടെ തള്ളി യാഥാസ്ഥികൻ കുറാഫി എന്നൊക്കെ ഉച്ചത്തിൽ വിളിച്ചു ദൂരെ എറിയണം ,അല്ലെങ്കിൽ സ്ത്രീയെ കൂട്ടുപിടിച്ചുള്ള സമര ആഭാസങ്ങളും കോപ്രായങ്ങളും നിർത്തൽ ചെയ്തു ശുദ്ധികലശം നടത്തണം .... ഇതു രണ്ടായാലും മൗദൂദിമത പ്രസ്ഥാനം പ്രളയത്തിൽ പെട്ടു ചരിത്രമാവുമെന്ന ദീർഘവീക്ഷണത്തിൽ നിന്നാണ് പർദ്ധയെ പതിയെ പൊതിഞു പൊത്തിവെക്കുക എന്ന ബുദ്ധി പൊങ്ങിവന്നത്,

വർത്തമാന കാലത്ത് മൗദൂദി ഭക്തൻമാർ
ജമാഅത്ത് ഇസ്‌ലാമിയുടെ പേരിൽ നിർബന്ധം പിടിച്ചു കാഴ്ചവെക്കുന്ന സ്ത്രീ ശാക്തീകാരണങ്ങളും, ആണും പെണ്ണും കൂടികലർന്ന തെരുവ് നാടകങ്ങളും, സ്ത്രീ ജുമാജമാഅത്തുകളും മൗദൂദിക്ക് ലവലേശവും സ്വീകാര്യമല്ലായിരുന്നു എന്നത് പർദ്ദ വിളിച്ചു പറയുന്നുണ്ട്,

സ്ത്രീകളുടെ പൊതുപ്രവർത്തനവും , ജുമാ ജമാഅത്തും; പർദ്ദയിൽ മൗദൂദി എന്ത് പറയുന്നു എന്നത് ഈ വീഡിയോയിൽ തെളിവ് സഹിതം വിവരിക്കുന്നു... കാണുക.

വീഡിയോ പൂർണമായും കാണാനും ജമാഅത്ത് ഇസ്‌ലാമിയെ അടുത്തറിയുവാനും  ആഗ്രഹിക്കുന്നവർ ഫോളോ ചെയൂ; https://www.facebook.com/hameedkarad.oman

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...