Monday, October 8, 2018

ഇസ്തിഗാസ ഒഹാബികളുടെ ദുർവ്യാഖ്യാനത്തിന് വിധേയമായ ആയത്ത് അൻആം : 71

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

ഇസ്തിഗാസ

ഒഹാബികളുടെ ദുർവ്യാഖ്യാനത്തിന് വിധേയമായ ആയത്ത് അൻആം : 71
.....................

ചോദ്യം:


*قُلْ أَنَدْعُو مِن دُونِ اللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰ أَعْقَابِنَا بَعْدَ إِذْ هَدَانَا اللَّهُ كَالَّذِي اسْتَهْوَتْهُ الشَّيَاطِينُ فِي الْأَرْضِ حَيْرَانَ لَهُ أَصْحَابٌ يَدْعُونَهُ إِلَى الْهُدَى ائْتِنَا ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ الْعَالَمِينَ*

*ചോദിക്കുക: അല്ലാഹുവെവിട്ട്, ഞങ്ങള്‍ക്കു ഗുണമോ ദോഷമോ വരുത്താനാവാത്തവയെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയോ? അങ്ങനെ, അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയ ശേഷം വീണ്ടും പിറകോട്ട് തിരിച്ചുപോവുകയോ? പിശാചിനാല്‍ വഴിപിഴച്ച് ഭൂമിയില്‍ പരിഭ്രാന്തനായി അലയുന്നവനെപ്പോലെ ആവുകയോ? അവന് ചില കൂട്ടുകാരുണ്ട്. അവര്‍ "ഇങ്ങോട്ടുവരൂ" എന്നു പറഞ്ഞ് നേര്‍വഴിയിലേക്ക് അവനെ ക്ഷണിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ വഴികാട്ടി. പ്രപഞ്ചനാഥന്ന് വഴിപ്പെടാന്‍ ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു.*
(Sura 6 : Aya 71)

സൂറത്ത് അൻആമിലെ 71 -മത്തെ ആയത്ത് ഉദ്ധരിച്ച് ഒരു ഒഹാബി പുരോഹിതൻ നൽകിയ അർഥമാണ് മുകളിൽ

മഹാൻമാരോടുള്ള ഇസ്തിഗാസ ശിർക്കാണന്നാണ് ഇതിൽ പറയുന്നത് എന്ന് അവൻ വാദിക്കുന്നു.

എന്താണ് യഥാർത്ഥ്യം

ഉത്തരം :

അൻആമിലെ 71 - മത്തെ  ആയത്ത് ഉദ്ധരിച്ച് കൊണ്ട്
ഇബ്നു കസീർ തഫ്സീറിൽ പറയുന്നു.

: وقال علي بن أبي طلحة ، عن ابن عباس في قوله : ( قل أندعو من دون الله ما لا ينفعنا ولا يضرنا ) الآية . هذا مثل ضربه الله للآلهة ومن يدعو إليها ، والدعاة الذين يدعون إلى الله ، عز وجل ، كمثل رجل ضل عن طريق تائها ضالا إذ ناداه مناد : " يا فلان بن فلان ، هلم إلى الطريق " ، وله أصحاب يدعونه : " يا فلان ، هلم إلى الطريق " ، فإن اتبع الداعي الأول ، انطلق به حتى يلقيه إلى الهلكة وإن أجاب من يدعوه إلى الهدى ، اهتدى إلى الطريق . وهذه الداعية التي تدعو في البرية من الغيلان ، يقول : مثل من يعبد هذه الآلهة من دون الله ، فإنه يرى أنه في شيء حتى يأتيه الموت ، فيستقبل الهلكة والندامة
: تفسير ابن كثير

ഇബ്നു അബ്ബാസ് (റ) പറഞ്ഞു. ഈ ആയത്ത് ദൈവങ്ങൾക്കും അതിലേക്ക് ക്ഷണിക്കുന്നവർക്കും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവർക്കു മുള്ള ഉപമയാണ്.

(തഫ്സീർ ഇബ്നു കസീർ ')


ഒഹാബികളുടെ നേതാവ് ശൗകാനി തഫ്സീറിൽ പറയുന്നു:

قل أندعو من دون الله ما لا ينفعنا ولا يضرنا أمره الله سبحانه بأن يقول لهم : هذه المقالة ، والاستفهام للتوبيخ : أي كيف ندعو من دون الله أصناما لا تنفعنا بوجه من وجوه النفع إن أردنا منها نفعا ولا نخشى ضرها بوجه من الوجوه ، ومن كان هكذا فلا يستحق العبادة ونرد على أعقابنا عطف على ندعو .

: تفسير فتح القدير للشوكاني

ഒരു നിലക്കും നമുക്ക് ഉപകാരം ചെയ്യാത്ത വിഗ്രഹത്തിന് അല്ലാഹു വിനെ കൂടാതെ നാം ദുആ ചെയ്യുകയോ എന്നാണ് അർഥം.

( ഫത്ഹുൽ ഖദീർ
  ശൗകാനി )


25 ] اعلم أن المقصود من هذه الآية الرد على عبدة الأصنام وهي مؤكدة لقوله تعالى قبل ذلك : ( قل إني نهيت أن أعبد الذين تدعون من دون الله ) [الأنعام : 56] فقال : ( قل أندعو من دون الله ) أي أنعبد من دون الله النافع الضار ما لا يقدر على نفعنا ولا على ضرنا ، ونرد على أعقابنا راجعين إلى الشرك بعد أن أنقذنا الله منه وهدانا للإسلام ؟


: تفسير الرازي

വിഗ്രഹാരാധകരെ ഖണ്ഡിക്കലാണ് ഈ ആയത്തിനാൽ ലക്ഷ്യം .  സൂറത്ത് അൻആമിൽ തന്നെ മുമ്പ് പറഞ്ഞ,

قل إني نهيت أن أعبد الذين تدعون من دون الله

അല്ലാഹുവിനെ കൂടാതെ നിങ്ങൾ ദുആ ചെയ്യുന്നവരെ ഞാൻ ആരാധിക്കലിനെ എന്നെ വിരോധിക്കപ്പെട്ടിരിക്കുന്നു 'എന്ന് തങ്ങൾ പറയൂ (അൻആം 56)
എന്ന ആയത്തിന് ശക്തി നൽകുന്നതാണ് മേൽ ആയത്ത്.
ഉപകാരവും ഉപദ്രവവും ചെയ്യുന്ന അല്ലാഹുവിനെ കൂടാതെ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വരെ നാം ആരാധിക്കുകയോ എന്നാണ് അർഥം
(തഫ്സീറ് റാസി 25)

തഫ്സീറ് അബു സുഊദ്
പറയുന്നു.

نزلت
في أبي بكر رضي الله عنه حين دعاه ابنه عبد الرحمن إلى عبادة الأصنام ; فتوجيه الأمر إلى رسول الله صلى الله عليه وسلم حينئذ ; للإيذان بما بينهما من الاتصال والاتحاد ، تنويها لشأن الصديق رضي الله تعالى عنه ; أي : أنعبد متجاوزين عبادة الله الجامع لجميع صفات الألوهية ، التي من جملتها القدرة على النفع والضر ، ما لا يقدر على نفعنا إذا عبدناه ، ولا على ضرنا إذا تركناه ، وأدنى مراتب المعبودية القدرة على ذلك
: ابو السعود

വിഗ്രഹാരാധനയിലേക്ക് അബൂബക്കർ (റ) വിന്റ് മകൻ ക്ഷണിച്ചപ്പോൾ ആണ് ഈ ആയത്ത് ഇറങ്ങിയത്.

ഉലൂഹിയ്യത്തിന്റെ എല്ലാ സ്വിഫതുകളും ഒരിമിച്ചുകൂട്ടിയ അല്ലാഹുവിനെ വിട്ട് ആരാധിച്ചാൽ ഉപകാരം ചെയ്യാനൊ ആരാധന ഉപേക്ഷിച്ചാൽ ഉപദ്രവിക്കാനൊ ചെയ്യാൻ കഴിയാത്ത തന്നെ ഞങ്ങൾ ആരാധിക്കുകയോ എന്നാണ് അർഥം.

(തഫ്സീറ് അബു സുഊദ് )


പൗരാണിക മുഫസ്സിർ ഇമാം ത്വിബ്രി(റ) പറയുന്നു.

قال أبو جعفر : وهذا تنبيه من الله - تعالى ذكره - نبيه - صلى الله عليه وسلم - على حجته على مشركي قومه من عبدة الأوثان . يقول له - تعالى ذكره - : قل يا محمد لهؤلاء العادلين بربهم الأوثان والأنداد ، والآمرين لك باتباع دينهم وعبادة الأصنام معهم : أندعو من دون الله حجرا أو خشبا لا يقدر على نفعنا أو ضرنا ، فنخصه بالعبادة دون الله ، وندع عبادة الذي بيده الضر والنفع والحياة والموت ، إن كنتم تعقلون فتميزون بين الخير والشر ؟ فلا شك أنكم تعلمون أن خدمة ما يرتجى نفعه ويرهب ضره ، أحق وأولى من خدمة من لا يرجى نفعه ولا يخشى ضره

(!تفسير الطبري)

വിഗ്രഹാരാധകരായ മുശ്രിക്കുകളായ ജനതക്കെതിരെ തെളിവ് നിരത്തുകയാണ് അല്ലാഹു ഇവിടെ ചെയ്യുന്നത്.

വിഗ്രഹാരാധന നടത്തുകയും രക്ഷിതാവിനോട് വിഗ്രഹത്തെയും അൻദാദിനേയും സമമാക്കുകയും ചെയ്തവരോട് നിങ്ങൾ പറയൂ നബിയേ,

ഉപകാര ഉപദ്രവത്തിന് കഴിയാത്ത കല്ലുകൾക്കും മരങ്ങൾക്കും ദുആ നടത്തുകയും അല്ലാഹു വിനെ കൂടാതെ ആരാധനയെ ഞങ്ങൾ പ്രത്യേകമാക്കുകയും   ജീവിതവും മരണവും ഉപകാരവും ഉപദ്രവവും നിയന്ത്രണത്തിലുള്ള അല്ലാഹുവിന്നുള്ള ആരാധന ഉപേക്ഷിക്കുകയും ചെയ്യുകയോ എന്നാണ് അർഥം.

(തഫ്സീറുത്വിബ്രി)


13423 - حدثني المثنى قال : حدثنا أبو صالح قال حدثني معاوية ، عن علي بن أبي طلحة ، عن ابن عباس قوله : " أندعو من دون الله ما لا ينفعنا ولا يضرنا ونرد على أعقابنا " قال : هذا مثل ضربه الله للآلهة ومن يدعو إليها ، وللدعاة الذين يدعون إلى الله ، كمثل رجل ضل عن الطريق تائها ضالا (تفسر الطبري)


ഇബ്നു അബ്ബാസ് (റ) പറഞ്ഞു. ഈ ആയത്ത് ദൈവങ്ങൾക്കും അതിലേക്ക് ക്ഷണിക്കുന്നവർക്കും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവർക്കു മുള്ള ഉപമയാണ്.

(തഫ്സീറുത്വിബ്രി)

[ 13425 - حدثني محمد بن عمرو قال : حدثنا أبو عاصم قال : حدثنا عيسى ، عن ابن أبي نجيح ، عن مجاهد في قوله : " ما لا ينفعنا ولا يضرنا " قال : الأوثان .


മുജാഹിദ് (റ) പറയുന്നു. വിഗ്രഹങ്ങളാണ് ഉദ്ധേശം .

(തഫ്സീറുത്വിബ്രി)


ചുരുക്കത്തിൽ മുൻ ഗാമികളായ  ഒരു മുഫസ്സിറും മേൽ ആയത്ത് മഹാൻമാരോട് തവസ്സുലും ഇസ്താഗാസയും ഇസ്തിഗ്ഫാഉം ചോദിക്കൽ ശിർക്കാണന്ന് മേൽ ആയത്തോ മറ്റു ആയത്തുകളോ വിവരിച്ചു ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല.

മറിച്ച് വിഗ്രഹാരാധകരെ പറ്റി പറഞ്ഞ ഖുർആൻ വചനങ്ങൾ   ദുർവ്യാഖ്യാനം ചെയ്തു മുസ്ലിമിങ്ങളെ മേൽ വെച്ച് കെട്ടുകയാണ് ചെയ്യുന്നത് '.

*

وكان ابن عمر يراهم شرار خلق الله وقال إنهم انطلقوا إلى آيات نزلت في الكفار فجعلوها على المؤمنين


ആദ്യത്തെ ബിദ്അത്തിന്റെ കക്ഷിയും മുശ്രിക്കുകളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുസ്ലിമീങ്ങളുടെ മേൽ വെച്ച് കെട്ടി സ്വഹാബികളേയും താബിഉകളേയും അടക്കമുള്ള മുസ്ലിമീങ്ങളെ ശിർക്കാരോപിച്ചു മുശ്രിക്കുകളാക്കിയ ഖവാരിജുകളെ വിവരിച്ചു ഇബ്നു ഉമർ( റ | പറയുന്നത് കാണുക

അല്ലാഹുവിന്റെ 'സൃഷ്ടികളിൽ ഏറ്റവും നീചൻമാരായിട്ടാണ് അവരെ ഇബ്ന് ഉമർ (റ) കണ്ടിരുന്നത്. കുഫാറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ മുഅമിനീങ്ങളുടെ മേൽ വെച്ചു കെട്ടിയവരാണവർ
സ്വഹീഹുൽ ബുഖാരി.

ഇതിൽ നിന്നും
വഹാബികൾ  ഖവാരിജകളുടെ യഥാർഥ പിന്മുറക്കാർ തന്നെയാണനും ആധുനിക ഖവാരിജുകൾ തന്നെ യാണന്നും ഇതിൽ നിന്ന് മനസ്സിലാക്കാം


കാരണം ഒഹാബികളും ചെയ്യുന്നത്
കാഫിരീങ്ങളുടെ മേൽ ഇറങ്ങിയ ആയത്തുകൾ മുഅമിനുകളുടെമേൽ ചാർത്തുകയാണല്ലോ -

ഇതു ഖവാരിജുളുടെ സ്വഭാവം ആണെന്ന് ഇബ്നു ഉമർ ( റ ) പറഞ്ഞിട്ടുണ്ട്.


സൂറതുൽ ഫാത്വിർ എട്ടാം ആയത്തിന്റെ അവതരണ പശ്ചാത്തലം
വിശദീകരിച്ചുകൊണ്ട് അല്ലാമാ സ്വാവി(റ) പറയുന്നു.

"വിശുദ്ധ ഖുർആനും തിരുസുന്നത്തും ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളുടെ
സമ്പത്തും രക്തവും അനുവദനീയമാക്കുന്ന ഖവാരിജുകളെ പ്രതിപാദിച്ചാണ് ഈ ആയത്ത് അവതരിച്ചത്. ഖവാരിജുകളുടെ ആശയ
ങ്ങളുടെ തനിപ്പകർപ്പായി ഹിജാസിൽ ഒരു വിഭാഗം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വഹാബികൾ എന്നാണവരെക്കുറിച്ച് പറയുക.
അതിപ്രധാനമായ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നതെന്നാണ് അവ
രുടെ മനോഗതി. അറിയുക!         അവരാണ് വ്യാജന്മാർ. പിശാചിന്റെ
സ്വാധീനത്തിലകപ്പെട്ട് പരാജിതരായവരും അല്ലാഹുവിന്റെ സ്മരണയെ വിസ്മരിച്ചവരുമാണവർ. അവർ പിശാചിന്റെ പാർട്ടിയാണ്.
പിശാചിന്റെ പാർട്ടി പരാജിതരെ. അവരെ ഉന്മൂലനാശം വരുത്തനായി അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു. (ഹാശിയത്തുസ്സ്വാവി 3/307).

وقيل هذه الاية نزلت في الخوارج الذين يحرفون تأويل الكتاب
والسنه ويستحلون بذلك دماء المسلمين واموالهم كماهو مشاهد
الآن في نظائرهم وهم فرقة بارض الحجاز يقال لهم الوهابية يحسبون انهم
على شيء الا انهم هم الكاذبون استحوذ عليهم الشيطان فأنساهم
ذكر الله اولئك حزب الشيطان الاإن حزب الشيطان هم
الخاسرون نسأل الله الكريم أن يقطع دابرهم اه تفسير الصاوي٣/٣٠٧


അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....