Monday, July 2, 2018

ഫിഖ്ഹ് സംശയങ്ങൾ

ആവശ്യമായ ചില സംശയങ്ങളും
   അതിനുള്ള   മറുപടിയും
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

ഞണ്ടിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  വെള്ളത്തിൽ മാത്രം ജീവിക്കുന്നവ ഹലാലും വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമുമാണ് (തുഹ്ഫ 9/377-378)

ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/379)

.മലയണ്ണാനെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/380)

മാനിറച്ചി ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/380)

കാട്ടു പൂച്ചയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ?

മറുപടി : അല്ല ഹറാമാണ് (തുഹ്ഫ 9/380)

കുതിരയിറച്ചി ഹലാലാണോ ?

മറുപടി:  അതെ (തുഹ്ഫ 9/380)

. കഴുതയിറച്ചി തിന്നാമോ ?

മറുപടി:  കാട്ടു കഴുതയാണെങ്കിൽ തിന്നാം നബി(സ) തിന്നിട്ടുമുണ്ട് (ബുഖാരി, മുസ്ലിം, തുഹ്ഫ 9/379)

 നാട്ടു കഴുതയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

കാട്ടുപോത്ത് ഹലാലല്ലേ ?

മറുപടി: അതെ (തുഹ്ഫ 9/379)

 കുരങ്ങിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

. കരടിയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല

. കാക്കയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

 കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?

മറുപടി:  പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ തുഹ്ഫ 9/381)

 പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?

മറുപടി:  സുന്നത്ത് (ശർവാനി 9/381)

 കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?

മറുപടി:  ഉണ്ട് സുന്നത്താണ് (ശർവാനി 9/381)

 മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?

മറുപടി:  കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)

കരിവണ്ടിനെ കൊല്ലാമോ ?

മറുപടി:  കറാഹത്താണ് (ശർവാനി 9/381)

തത്തയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

 മയിലിന്റെ മാംസം തിന്നാമോ ?

മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ?

മറുപടി:  അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)

 കൊക്കിന്റെ കാര്യമോ ?

മറുപടി:  അതും ഹലാലാണ് (തുഹ്ഫ 9/381)

. പ്രാവിനെ തിന്നാമോ ?

മറുപടി:  അതെ ഹലാലാണ് (തുഹ്ഫ 9/382)

 വവ്വാലിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/382)

ഒറ്റയടിക്ക് പല്ലിയെ കൊന്നവന് പ്രത്യേകം കൂലിയുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?

മറുപടി:  ശരിയാണ് ഒറ്റയടിക്ക് തന്നെ പല്ലിയെ കൊന്നവന് നൂറ് കൂലി കിട്ടും രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയും മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയാണ് ലഭിക്കുക എന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുഹ്ഫ 9/383,മുസ്ലിം)

പല്ലിയെ കൊന്നാലിത്രയും കൂലി ലഭിക്കുന്നതിലുള്ള രഹസ്യമെന്താണ് ?

മറുപടി:  ഇബ്രാഹിം നബി  (അ)യെ ശത്രുക്കൾ തീയിലിട്ടപ്പോൾ  തീ ആളിക്കത്താൻ വേണ്ടി പല്ലി ഊതിയിരുന്നു അങ്ങനെ പല്ലി വർഗം നിന്ദിക്കപ്പെട്ടതിനാലും ഇബ്രാഹിം നബിയെ ബഹുമാനിക്കാനുമാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപിച്ചത് (ശർവാനി 9/383) പല്ലി ഊതിയാൽ തീ കൂടുതൽ ആളുകയൊന്നുമില്ല പക്ഷെ ഒരു മഹാനോട് അനാദരവ് കാണിച്ചു എന്ന കാരണത്താൽ  ലോകാവസാനം വരെയുള്ള പല്ലികൾ ശപിക്കപ്പെട്ടവരായി മഹാന്മാരെ ബഹുമാനിക്കൽ ചെറിയ കാര്യമല്ല എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം

 സ്രാവ് ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/378)

. തവളയെ കൊല്ലാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/378)

 തവളയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തഹ്ഫ 9/378)

. ആട് പ്രസവിച്ചു പക്ഷെ കുട്ടി പട്ടിക്കുട്ടിയുടെ രൂപമാണ് എങ്കിലത് എന്ത് ചെയ്യും?

മറുപടി:  ഏതെങ്കിലും നായ ആ ആടുമായി ഇണചെർന്നിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ അത് ഹറാമും ഉറപ്പില്ലെങ്കിൽ ഹലാലുമാണ് കാരണം സൃഷ്ടിപ്പ് ചിലപ്പോൾ പതിവിന് വിപരീതമായ രൂപത്തിലും ഉണ്ടാവാറുണ്ട് എങ്കിലും അത് ഉപേക്ഷിക്കലാണ് സൂക്ഷ്മത  (തുഹ്ഫ 9/383)

 ചാണകം പോലുള്ള നജസായ വളമിട്ട് വളർത്തിയ മരത്തിലെ പഴം ,കായ,തേങ്ങ എന്നിവ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/386)

. രാപ്പാടി പക്ഷിയെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/382)

  കിണറ്റിലെ വെള്ളത്തിൽ കിടന്ന് മത്സ്യം ചാവുകയും തുടർന്ന് വെള്ളത്തിന്ന് ദുർഗന്ധമനുഭവപ്പെടുകയും ചെയ്താൽ ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കാമോ  ?

മറുപടി:  എടുക്കാം കാരണം മത്സ്യത്തിന്റെ ശവം ശുദ്ധിയുള്ളതാണ് ശുദ്ധിയുള്ള വസ്തു കലർന്ന് വെള്ളം പകർച്ചയായാലും അശുദ്ധമാവില്ല എന്നാൽ മീൻ ജീർണിച്ച് അതിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ വുളൂഹ് എടുക്കാൻ പറ്റുകയില്ല എങ്കിലും വെള്ളം മുത നജ്ജിസല്ല (ശർവാനി 9/377)

. കാഷ്ഠം പോലുള്ള നജസ് ഭക്ഷിക്കുന്ന കോഴിയെയും മറ്റും തിന്നാമോ ?

മറുപടി:  ഇറച്ചിയുടെ മണമോ രുചിയോ നിറമോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ കറാഹത്താണ് ഇല്ലെങ്കിൽ കറാഹത്തില്ല (തുഹ്ഫ 9/379,385,386)

 അവയുടെ മുട്ടയോ ?

മറുപടി:  അതും അപ്രകാരം തന്നെ  (തുഹ്ഫ 9/386)

മത്സ്യത്തെ അറുക്കേണ്ടതുണ്ടോ?

ഉ: കൂടുതൽ സമയം കരയിൽ ജീവനോടെയിരിക്കുന്ന വലിയ മത്സ്യത്തെ അറുക്കൽ സുന്നത്താണ്. ചെറിയവയെ അറുക്കൽ കറാഹത്തുമാണ്. (തുഹ്ഫ 9/317)

പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി. എങ്കിൽ ആ ഭക്ഷണം കഴിക്കാമോ?

ഉ: ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ ഭക്ഷിക്കാം. (തുഹ്ഫ 9/318)

മാങ്ങ, ആപ്പിൾ എന്നിവയിൽ പുഴു ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ?

ഉ: അതിൽ നിന്നു തന്നെ ജനിച്ചുണ്ടായ പുഴുവാണെങ്കിൽ അവ ഭക്ഷിക്കാം. (തുഹ്ഫ 9/318)

കടന്നൽ കൂടിന് തീ വെക്കാൻ പറ്റുമോ? ചുട്ടുകരിക്കാൻ അല്ലാഹുവിന് മാത്രമല്ലേ അവകാശമുള്ളൂ?

ഉ: തീ വെച്ചാലേ നശിക്കൂ എന്നുണ്ടെങ്കിൽ തീ വെക്കാം. (തുഹ്ഫ 9/318, 383)

അറുക്കുന്നതിനടയിൽ കത്തി താഴെ വീണു, വീണ്ടുമെടുത്ത് അറുത്തു. എന്നാൽ ആ അറവ് ശരിയാകുമോ?

ഉ: അറവ് മൃഗം പിടഞ്ഞതിനാലോ മറ്റോ കത്തി ഉയർത്തി ഉടനെത്തന്നെ താഴ്ത്തിയാലും വീണുപോയ കത്തിയെടുത്ത് ഉടനെ അറവ് തുടർന്നാലുമൊക്കെ അറവ് ശരിയാവും. (തുഹ്ഫ, ശർവാനി 9/323)

ആടുമാടുകളെ അറുക്കാൻ കിടത്തേണ്ടത് എങ്ങനെയാണ്?

ഉ: ഇടത് ഭാഗത്തിന്‍മേല്‍ ചെരിച്ചാണ് കിടത്തേണ്ടത്. അതാണ് സുന്നത്ത്. (തുഹ്ഫ 9/325)

അറുക്കുന്നതിന്‍റെ മുമ്പ് ജീവിക്ക് വെള്ളം കൊടുക്കേണ്ടതുണ്ടോ?

ഉ: ഉണ്ട്. സുന്നത്താണ്. കാരണം അത് മൃഗത്തിന്‍റെ തോൽപൊളിക്കൽ എളുപ്പമാക്കും. (തുഹ്ഫ, ശർവാനി 9/325)

 അറവു മൃഗത്തിന്‍റെ മുമ്പിൽ വെച്ച് തന്നെ കത്തി മൂർച്ചകൂട്ടാൻ പറ്റുമോ?

ഉ: കറാഹത്താണ്. (തുഹ്ഫ 9/325)

ഒരു മൃഗത്തിന്‍റെ മുമ്പിലിട്ട് മറ്റൊരു മൃഗത്തെ അറുക്കുന്നത് തെറ്റല്ലേ?

ഉ: തെറ്റാണ്. കറാഹത്താണ്. (തുഹ്ഫ 9/325)

അറുത്ത മൃഗത്തിന്‍റെ ജീവൻപോവുന്നതിന് മുമ്പ് തോല് പൊളിക്കാനും മറ്റും പാടുണ്ടോ?

ഉ: ഇല്ല. കറാഹത്താണ്. (തുഹ്ഫ 9/325)

ആത്മഹത്യ ചെയ്യാൻ തോന്നുന്നവൻ ചെല്ലേണ്ട ദുആ എന്താണ്?

മറുപടി : നബി  (സ) പറഞ്ഞു:  തനിക്ക് ബാധിച്ച ദുരിതമോർത്ത് നിങ്ങളിൽ ഒരാളും മരിക്കാൻ ആഗ്രഹിക്കരുത് തീരെ നിവൃത്തിയില്ലെങ്കിൽ അവൻ ഇങ്ങനെ ദുആ ചെയ്യണം

അല്ലാഹുമ്മ അഹ്യിനീ മാ കാനതിൽ ഹയാതു ഖൈറൻ ലീ വ തവഫ്ഫനീ മാ കാനതിൽ വഫാതു ഖൈറൻ ലീ

സാരം:(അല്ലാഹുവേ ജീവിതമാണ് എനിക്ക് നല്ലതെങ്കിൽ എനിക്ക് നീ ജീവിതം നൽകേണമേ മരണമാണ് നല്ലതെങ്കിൽ നീ എനിക്ക് മരണം നൽകേണമേ )(ബുഖാരി, മുസ്ലിം, അദ്കാർ 127)

 അന്ത്യനാളിൽ നബി(സ)യോട് ഏറ്റവും അടുത്ത് നിൽക്കുക ആരായിരിക്കും ?

മറുപടി:  നബി(സ)യുടെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവൻ
 (തുർമുദി .അദ്കാർ 105)

ആരെങ്കിലും നമ്മെ ആക്രമിക്കുകയോ എന്ന് ഭയപ്പെട്ടാൽ ചൊല്ലേണ്ടത് എന്താണ്?

മറുപടി:  അല്ലാഹുമ്മ ഇന്നാ നജ്അലുക ഫീ നുഹുറിഹിം വനഊദുബിക മിൻ ശുറൂറിഹിം (അബൂദാവൂദ് ,അദ്കാർ 202)

യാത്ര കഴിഞ്ഞ് നാട്ടിലെത്തിയാൽ ചൊല്ലേണ്ട ദുആ ഏതാണ്?

മറുപടി:  ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂൻ (മുസ്ലിം, അദ്കാർ 203)

തള്ളപ്പെടാത്ത മൂന്ന് പ്രാർത്ഥനകൾ ഏതാണ്?

മറുപടി:  (1) ദ്രോഹിക്കപ്പെട്ടവന്റെ പ്രാർത്ഥന  (2) യാത്രക്കാരന്റെ പ്രാർത്ഥന  (3)മക്കൾക്ക് വേണ്ടി പിതാവിന്റെ പ്രാർത്ഥന  (ഇബ്നുമാജ അദ്കാർ 199)

. യാത്രയിൽ കയറ്റം കയറുമ്പോൾ എന്തു ചൊല്ലണം ?

മറുപടി:  അല്ലാഹു അക്ബർ  (ബുഖാരി. അദ്കാർ 199)

.ഇറക്കം ഇറങ്ങുമ്പോഴോ ?

മറുപടി; സുബ്ഹാനല്ലാഹ് (ബുഖാരി, അദ്കാർ 199)

. തിന്നുമ്പോൾ ബിസ്മില്ലാ എന്നുമാത്രം ചൊല്ലിയാൽ ബിസ്മി ചൊല്ലിയ കൂലി ലഭിക്കുമോ ?

മറുപടി: ലഭിക്കും ഇത് ഏറ്റവും ചുരുങ്ങിയ ബിസ്മിയാണ് ബിസ്മില്ലാഹിർറഹ്മാനി റഹീം എന്നതാണ് പൂർണ്ണമായ പ്രതിഫലാർഹമായ ബിസ്മി (ശർവാനി )

വിവാഹം നിശ്ചയിച്ചു നിക്കാഹ് കഴിഞ്ഞിട്ടില്ല വരൻ വധുവിന് മൊബൈൽ ഫോൺ, ആഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാൽ ആ സമ്മാനങ്ങൾ തിരിച്ചു വാങ്ങാമോ ?

മറുപടി:  വാങ്ങാം (ഫത്ഹുൽ മുഈൻ 379)

സ്വർണ്ണം തന്നെ മഹർ കൊടുക്കണമെന്നുണ്ടോ ?

മറുപടി:  ഇല്ല വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം നബി(സ)യുടെ പെൺമക്കൾക്ക് 500 ദിർഹം വെള്ളിയാണ് മഹറായി കിട്ടിയത് (ഫത്ഹുൽ മുഈൻ 374)

എനിക്ക് മഹർ വേണ്ട എന്നു പറയാൻ പ്രായപൂർത്തിയായ സ്ത്രീകൾക്ക് അവകാശമുണ്ടോ ?

മറുപടി: ഉണ്ട് അപ്പോൾ പുരുഷന് മഹർ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം (ഫത്ഹുൽ മുഈൻ 267)

 വിവാസദ്യ നൽകൽ രാത്രിയാണോ പകലാണോ ഉത്തമം?

മറുപടി:  രാത്രിയാണ് സുന്നത്ത് (തുഹ്ഫ 7/498,ഫതുഉൽമുഈൻ 267)പണ്ട് കാലത്തൊക്കെ കല്യാണം രാത്രിയായിരുന്നല്ലോ

 വിവാഹത്തിന് സദ്യ കൊടുക്കാൻ സാധിച്ചില്ല എങ്കിൽ പിന്നീട് ഒരു ദിവസം കൊടുക്കൽ സുന്നുത്തുണ്ടോ  ?

മറുപടി:  തീർച്ചയായും സുന്നത്തുണ്ട് ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയ്താൽ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും അത് വീട്ടുകയും ചെയ്യാം (തുഹ്ഫ 7/496)

 നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കിൽ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം  പങ്കെടുക്കേണ്ടതുണ്ടോ ?

മറുപടി:  ഉണ്ട് മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ് മുറിക്കുന്നില്ലെങ്കിൽ അവിടെ പങ്കെടുക്കുകയും ബറക്കത്തിനുവേണ്ടി പ്രാർത്ഥിക്കുകയും വേണം  (തുഹ്ഫ7/508)

. വിവാഹ ദിവസം വരന്റെ കൂടെ സൽക്കാരത്തിന് പോകുന്ന ചില വിരുതന്മാർ തമാശക്കായി അവിടെ നിന്ന് വാഴക്കുല ,ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതിൽ തെറ്റുണ്ടോ ?

മറുപടി:  ഉണ്ട് അഥിതിയായി വരുന്ന ആൾക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാൻ പാടില്ല അതിന് വീട്ടുകാരന്റെ സമ്മതം വേണം  (തുഹ്ഫ 7/509)

 ഭക്ഷണം ടാബിളിൽ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത് അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്?

മറുപടി:  ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത് അത് ഭക്ഷണത്തോടുള്ള  ബഹുമാനമാണ് പാത്രങ്ങൾ എടുത്തതിനുശേഷമാണ് എണീക്കേണ്ടത് (ഇഹ്യാ ഉലൂമുദ്ധീൻ 2/36)

.ഫ്രൂട്ട്സ് ഭക്ഷണത്തിന്റെ മുമ്പോ പിമ്പോ ഉത്തമം?

മറുപടി:  ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം (ശർവാനി 7/512,ഇഹ്യാ
  ഉലൂമുദ്ധീൻ 2/344)

.വരൻ നികാഹിൽ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ ?

മറുപടി: ആക്കാം (തുഹ്ഫ 5/344)

. ഒരാൾ തന്റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാൽ വുളു മുറിയുമോ ?

മറുപടി: ഇല്ല

വിവാഹ സദ്യ നൽകേണ്ടതെപ്പോഴാണ് ?

മറുപടി:  വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭർത്താക്കന്മാർ സംയോഗത്തിലേർപ്പെട്ട ശേഷമാണ് അതാണ് നബിചര്യ നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കിൽ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും (ഫത്ഹുൽ മുഈൻ 378)കല്യാണത്തിന്റെ വിഭവങ്ങൾ വിളമ്പുന്നതിന്റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി ചിലർ ചെയ്യുന്നതുപോലെ സദ്യയും സൽക്കാരവും എല്ലാം കഴിഞ്ഞ് നികാഹ് നടത്തിയാൽ ആ സദ്യക്ക് വിവാഹ സദ്യ എന്ന പുണ്യം ലഭിക്കില്ല മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത് 

 വിവാഹം വൈകുന്നത് കാരണം മക്കൾ ഹറാമിൽ വീണാൽ മാതാപിതാക്കൾ കുറ്റക്കാരാകുമോ ?

മറുപടി ആകും

പെണ്ണ് കാണാൻ പോകുമ്പോൾ കൂടെ കൂട്ടുകാരെ കൂട്ടാമോ ?

മറുപടി:  കൂടെക്കൂട്ടാം പക്ഷെ അവർക്ക് പെണ്ണിനെ കാണിച്ചു കൊടുക്കൽ ഹറാമാണ്

. വിവാഹശേഷം ഭാര്യ ഭർതൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്ലാമിക നിയമപ്രകാരം താമസിക്കേണ്ടത്  ?

മറുപടി:  രണ്ടിലുമല്ല ഭർത്താവിന്റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത് അതില്ലെങ്കിൽ വാടകവീട്ടിലെങ്കിലും താമസസൗകര്യമൊരുക്കൽ ഭർത്താവിന്റെ കടമയാണ് എന്നാൽ പരസ്പരം സമ്മതമാണെങ്കിൽ ആരുടെ വീട്ടിലും താമസിക്കാം ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കൽ നിർബന്ധമാണ് (തുഹ്ഫ 8/362)പലരും പാർപ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത് അതിൽ ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ കുഴപ്പമില്ല പല കുടുംബപ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ്

 ഒരാളുടെ ഭാര്യ മരിച്ചു വലിയ മക്കളുണ്ട് എങ്കിലും വേറെ വിവാഹം കഴിക്കാൻ അദ്ദേഹം താൽപര്യം കാണിച്ചാൽ മക്കൾക്ക് എതിർക്കാൻ അവകാശമുണ്ടോ ?

മറുപടി;  ഇല്ലെന്ന് മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കിൽ മഹ്റ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ് കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിൽ പെട്ടതാണ്  (തുഹ്ഫ 7/423) 

ഇസ്ലാമിൽ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ ?

മറുപടി: ഉണ്ട് ശവ്വാൽ (തുഹ്ഫ 7/253)

നബി (സ) ശവ്വാലിലാണോ വിവാഹിതനായത് ?

മറുപടി:  അതെ ആഇശാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാൽ മാസത്തിലായിരുന്നു
 (തുഹ്ഫ 7/255)

.ഇരുപത്തഞ്ചുകാരനായ നബി(സ) നാൽപ്പതുകാരിയായ ഖദീജ  (റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നെക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യൽ സുന്നത്തുണ്ടോ ?

മറുപടി:  ഇല്ല തന്നെക്കാൾ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം എന്നാൽ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം

 നികാഹിന് വരുമ്പോൾ മഹ്റ് എടുക്കാൻ മറന്നു എന്നാൽ നിക്കാഹ് സ്വഹീഹാകുമോ ?

മറുപടി:  ആകും മഹർ പ്രദർശിപ്പിക്കൽ സുന്നത്തേയുള്ളൂ എന്നാൽ ഇണ ചേരുന്നതിന്റെ മുമ്പ് അത് വധുവിനെ ഏൽപ്പിക്കൽ
 നിർബന്ധമാണ്

നികാഹ് കഴിഞ്ഞ ഉടനെ വരൻ വധുവിന്റെ കഴുത്തിൽ മഹർ ചാർത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ ?

മറുപടി:  തെറ്റല്ല നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി മാല ചാർത്തലും അതിൽപെട്ടതാണ് എന്നാൽ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹർ ചാർത്തലാണ് തെറ്റ്

 നികാഹ് പള്ളിയിൽ വെച്ചാകുന്നത് സുന്നത്താണോ ?

മറുപടി: സുന്നത്താണ് (തുഹ്ഫ 7/255)

 ആദ്യരാത്രിയിൽ ഭാര്യയെ കാണുമ്പോൾ തലയിൽ കൈ വെച്ച് ചൊല്ലേണ്ട ദുആ എന്താണ്?

മറുപടി:  ബാറക്കല്ലാഹു ലികുല്ലി വാഹിദിൻ മിന്നാ ഫീസ്വാഹിബിഹി

 നിലവിലുള്ള കുട്ടിയുടെ മുലകുടി മാറുന്നതിന്റെ മുമ്പ് വീണ്ടും ഗർഭിണി അയാൾ അത് അലസിപ്പിക്കാൻ പാടുണ്ടോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 8/277)

 റൂഹ് ഊതുന്നതിന്റെ മുമ്പാണെങ്കിലോ ?

മറുപടി:  എങ്കിലും ഹറാമാണ് (തുഹ്ഫ 8/277)

റൂഹ് ഊതുന്നത് എത്രാം ദിവസമാണ്?

മറുപടി:  120 ആം ദിവസം  (തുഹ്ഫ 8/277)

നികാഹിന്റെ വാക്കുകൾ അറബിയിൽ പറയുമ്പോൾ തെറ്റിപ്പോയാൽ കുഴപ്പമുണ്ടോ  ?

മറുപടി : ഇല്ല അതിന്റെ അർത്ഥം മലയാളത്തിൽ പറയുമ്പോൾ തെറ്റാതിരുന്നാൽ മതി

ജ്യേഷ്ഠൻ മരിച്ചാൽ അവന്റെ ഭാര്യയെ അനിയന് വിവാഹം ചെയ്യാമോ ?

മറുപടി:  ചെയ്യാം

അപ്പോൾ വീണ്ടും മഹർ കൊടുക്കേണ്ടതുണ്ടോ ?

മറുപടി:  ഉണ്ട് 

 നികാഹ് കഴിഞ്ഞ് ഇണ ചേരുന്നതിന്റെ മുമ്പ് ത്വലാഖ് ചൊല്ലുകയാണെങ്കിൽ മഹർ തിരിച്ചു വാങ്ങാമോ ?

മറുപടി:  പകുതി തിരിച്ചു വാങ്ങാം (ഫത്ഹുൽ മുഈൻ 266)

ഇണ ചേർന്നതിന്റെ ശേഷമാണെങ്കിലോ ?

മറുപടി:  അപ്പോൾ ഒന്നും തിരിച്ചു വാങ്ങാൻ പാടില്ല

ഭാര്യയുടെ കാരണം കൊണ്ടാണ് ത്വലാഖ് ചൊല്ലുന്നതെങ്കിലോ ?

മറുപടി: എങ്കിലും അങ്ങനെ തന്നെ  (ഫത്ഹുൽ മുഈൻ 266)

 കുഞ്ഞുങ്ങൾക്ക് ഇത്ര കാലം മുലപ്പാൽ കൊടുക്കണമെന്ന് ഇസ്ലാമിൽ പ്രത്യേകം നിർദ്ദേശമുണ്ടോ ?

മറുപടി:  ഉണ്ട് ഉമ്മമാർ കുഞ്ഞുങ്ങൾക്ക് രണ്ട് വർഷക്കാലം മുലയൂട്ടണമെന്ന് അല്ലാഹു ഖുർആനിൽ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്  (സൂറത്തുൽ:ബഖറ 2/233)

ഭർത്താവിനുവേണ്ടി ഭാര്യ കിടപ്പറയിൽ അണിഞ്ഞൊരുങ്ങി ഭർത്താവിനെ ആകർഷിക്കണം അതുപോലെ ഭർത്താവ് ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ ?

മറുപടി: ഉണ്ട് ഇബ്നു അബ്ബാസ്  (റ) പറയുന്നു : പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകൾക്കുമുണ്ട് എന്ന ആയത്തു കാരണം ഞാൻ എന്റെ ഭാര്യക്കു വേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട് അവൾ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ  (തുഹ്ഫ 7/256)

ഖിബ്ലക്ക് നേരെ  കിടന്ന് ഇണ ചേരുന്നതിൽ തെറ്റുണ്ടോ ?

മറുപടി  കറാഹത്തില്ല (തുഹ്ഫ 7/256)

 നബി(സ)യുടെ സ്വഹാബികൾക്ക് ആർക്കെങ്കിലും കണ്ണേറ് തട്ടിയതിനും നബി  (സ)അതിന് ചികിത്സിച്ചതിനും തെളിവുണ്ടോ ?

മറുപടി;  ഉണ്ട് കുളിച്ചുകൊണ്ടിരുന്ന സഹ്ലുബ്നു ഹുനൈഫ് (റ)ന്റെ ശരീരം ആമിറുബ്നു റബീഅ (റ)കണ്ടപ്പോൾ ആശ്ചര്യത്തോടെ പറഞ്ഞു എന്തൊരു മനോഹരമായ ചർമ്മം സ്ത്രീകളുടെ ചർമ്മം പോലെയുണ്ട് അതോടെ സഹ്ല് (റ)കുളത്തിനടുത്ത് ബോധം കെട്ടു വീണു ആളുകൾ ഓടിച്ചെന്ന് പ്രവാചകനോട് പറഞ്ഞു:  സഹ്ലിനെ രക്ഷിക്കണം അദ്ദേഹം തലയുയർത്താനാവാതെ കിടുക്കുകയാണ് നബി  (സ)ചോദിച്ചു ആരെയെങ്കിലും സംശയമുണ്ടോ ? അവർ പറഞ്ഞു ഇത് ആമിറി (റ)ന്റെ കണ്ണേറാണോയെന്ന് സംശയമുണ്ട് ഉടനെ നബി(സ)ആമിറി(റ)വിളിപ്പിച്ചു രോഷത്തോടെ അദ്ദേഹത്തോട് ചോദിച്ചു :എന്തിനാണ് ഒരോരുത്തരും തന്റെ സഹോദരനെ കൊല്ലാൻ നോക്കുന്നത് ?നിനക്ക് ബാറകല്ലാഹുലക എന്ന് ചൊല്ലാമായിരുന്നില്ലേ (മാലിക്, മിശ്കാത്ത്,390)

 തട്ടിയ കണ്ണേറിന്റെ ദൂഷ്യം എങ്ങനെയാണ് കളയുക ?

മറുപടി:  മുകളിൽ പറഞ്ഞ ഹദീസിൽ നബി(സ) ആമിനിനോട് മുഖവും കൈകളും കാൽമുട്ടുകളും കാൽവിരലുകളും ഒരു പാത്രത്തിലേക്ക് കഴുകി ആ വെള്ളം സഹ്ലിന്റെ മേൽ ഒഴിക്കാൻ പറയുകയും അദ്ദേഹം അങ്ങനെ ചെയ്യുകയും സഹ്ലിന് സുഖം ലഭിച്ച് അദ്ദേഹം ഉണരുകയും ചെയ്തു  (മാലിക്, മിശ്കാത്ത് 390)

തട്ടിയ കണ്ണേറിന്റെ വിഷമം നീങ്ങാൻ വല്ല ദിക്റുമുണ്ടോ ?

മറുപടി: ഉണ്ട് ബിസ്മില്ലാഹി അല്ലാഹുമ്മ അദ്ഹിബ് ഹർറഹാ വബർദഹാ വവസ്ബഹാ (സാരം :അല്ലാഹുവേ ഈ കണ്ണേറിന്റെ ചൂടും തണുപ്പും വിഷമങ്ങളും നീ നീക്കിക്കളയണേ) (തസ്ഹീലുൽ മനാഫിഹ് 200)

മൃഗത്തിന് കണ്ണേറ് തട്ടിയാലോ ?

മറുപടി:  അതിന്റെ മൂക്കിൽ മന്ത്രിച്ച് ഊതുക അല്ലെങ്കിൽ മന്ത്രിച്ച വെള്ളം ശരീരത്തിൽ കുടയുക അല്ലെങ്കിൽ കുടിക്കാൻ കൊടുക്കുക (ത്വിബ്ബുന്നബി200)

കണ്ണേറിന് വേറെ വല്ല ദുആകളും ഉണ്ടോ ?

മറുപടി: ഉണ്ട് ഫാതിഹ 7വട്ടം ,ആയത്തുൽ കുർസി ,സൂറത്തുൽ ഖദ്ർ ,ഇഖ്ലാസ് ,ഫലഖ്,നാസ് എന്നിവ ഓരോ വട്ടവും ഓതി ഊതുക (തസ്ഹീലുൽ മനാഫിഹ് 201)

നബി(സ) കണ്ണേറിനെ പേടിച്ചിരുന്നോ അതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് ജിന്നുകളുടെ ശല്യങ്ങളിൽ നിന്നും മനുഷ്യരുടെ കണ്ണേറിൽ നിന്നും നബി  (സ)സ്ഥിരമായി അല്ലാഹുവിനോട് കാവൽ തേടാറുണ്ടായിരുന്നു പിന്നെ സൂറത്തുൽ ഫലഖും നാസും ഇറങ്ങിയപ്പോൾ കാവലിനായി അവയെ അവലംബിക്കാൻ തുടങ്ങി  (തുർമുദി,ഇബ്നുമാജ,മിശ്കാത്ത് 390)

തന്റെ കണ്ണ് മറ്റുള്ളവർക്ക് പറ്റാതിരിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?

മറുപടി:  ആശ്ചര്യകരമായ എന്ത് കണ്ടാലും ബാറകല്ലാ എന്നുപറയുക

കണ്ണേറ് തട്ടാതിരിക്കാൻ ചെറിയ കുട്ടികളുടെ കവിളിൽ കറുത്ത പുള്ളി കുത്തുന്നതിന് അടിസ്ഥാനമുണ്ടോ ?

മറുപടി:  ഉണ്ട് ഉസ്മാൻ  (റ)സുന്ദരനായ ഒരു കൊച്ചു കുട്ടിയെ കണ്ടപ്പോൾ രക്ഷിതാക്കളോട് പറഞ്ഞു: കണ്ണേറ് തട്ടാതിരിക്കാൻ അവന്റെ കവിളിലെ നുണക്കുഴിയിൽ നിങ്ങൾ കറുത്ത കുത്തിടുക (റൂഹുൽ ബയാൻ 4/294,മിർഖാത് 4/502)

കണ്ണ് പറ്റാതിരിക്കാൻ വീടുകളിലും പാടങ്ങളിലുമൊക്കെ രൂപങ്ങൾ വെക്കാൻ പാടുണ്ടോ ?

മറുപടി:  പാടത്തും മറ്റും മൃഗങ്ങളുടെ തലയോട്ടി പോലുള്ള വസ്തുക്കൾ വെക്കുന്ന പതിവ് പണ്ടേ ഉള്ളതാണ് കരിങ്കണ്ണൻ അതുവഴി വന്നാൽ പാടത്തേക്ക് ശ്രദ്ധപോകുന്നതിന്റെ മുമ്പ് അതിലേക്ക് ശ്രദ്ധ പോവുകയും അതുവഴി ആദ്യനോട്ടത്തിന്റെ വിഷം പാടത്തേൽക്കാതെ ആ രൂപത്തിൽ ഏൽക്കുകയും ചെയ്യും കുട്ടികളുടെ കവിളിൽ കറുത്ത കുത്തിടുന്നതും ഇതിനുവേണ്ടിയാണ് (റൂഹുൽ ബയാൻ 4/294)എന്നാൽ ജീവികളുടെ രൂപം ഉണ്ടാക്കി വെക്കാൻ പാടില്ല

കണ്ണേറിന് മന്ത്രിക്കാൻ നബി  (സ) കൽപ്പിച്ചിട്ടുണ്ടോ?

മറുപടി ;ഉണ്ട് ആഇശ (റ) പറയുന്നു കണ്ണേറിന് മന്ത്രിക്കാൻ നബി  (സ)കൽപ്പിച്ചിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്ത് 388)

 നബി(സ) തന്റെ മക്കൾക്ക് കണ്ണേറ് പറ്റാതിരിക്കാൻ വല്ലതും മന്ത്രിച്ചിട്ടുണ്ടോ ?

മറുപടി:  ഉണ്ട് സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം നബി  (സ)തന്റെ പേരമക്കളായ ഹസനെ(റ)യും ഹുസൈനെ(റ)യും ഇപ്രകാരം മന്ത്രിച്ചു ഉഈദുകുമാ ബികലിമാത്തില്ലാഹിത്താമ്മാത്തി മിൻകുല്ലി ശൈത്ത്വാനിൻ വഹാമ്മാത്തിൻ വമിൻകുല്ലി അയ്നില്ലാമ്മ (സാരം:അല്ലാഹുവിന്റെ പൂർണ്ണ നാമത്തിൽ നിങ്ങൾക്കു വേണ്ടി ഞാൻ എല്ലാ പിശാച് ,ഇഴജന്തുക്കൾ കണ്ണേറ് എന്നിവയിൽ നിന്ന് കാവൽ തേടുന്നു)  എന്നിട്ട് നബി  (സ)പറഞ്ഞു:  ഇബ്രാഹിം നബി മക്കളായ ഇസ്മാഈലിനെയും ഇസ്ഹാഖിനെയും ഇത് ഓതി മന്ത്രിച്ചിട്ടുണ്ട് അതുകൊണ്ട് നിങ്ങളും മക്കൾക്ക് ഇത് ഓതി മന്ത്രിച്ചു കൊടുക്കുക (ബുഖാരി, റൂഹുൽ ബയാൻ 4/295)

കണ്ണേറ് ഉണ്ട് എന്നതിന് ഖുർആനിൽ തെളിവുണ്ടോ?

മറുപടി:  ഉണ്ട് സൂറത്തുയൂസുഫ് 67 ആം വചനത്തിൽ യഹ്ഖൂബ് നബി  (അ)തന്റെ മക്കൾ ഈജിപ്തിലെ രാജാവിനെ കാണാൻ പോകുമ്പോൾ എന്റെ മക്കളേ നിങ്ങളെല്ലാവരും  കൂടി ഒരു വാതിലിലൂടെ  കടക്കരുത് വ്യത്യസ്തവാതിലുകളിലൂടെ പ്രവേശിക്കുക എന്ന് ഉപദേശിക്കുന്നുണ്ട് യൂസുഫ്  (അ)അടക്കമുള്ള തന്റെ മക്കൾ എല്ലാവരും അപാരമായ സൗന്ദര്യവും വ്യക്തിത്വവും ഉള്ളവരായതുകൊണ്ട് ആളുകളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് ഇങ്ങനെ ഉപദേശിച്ചത് (തഫ്സീർ റൂഹുൽബയാൻ 4/292, തഫ്സീർ റാസി 9/176,ഖുർതുബി 5/158,റൂഹുൽ മആനി 13/155,ഇബ്നു കസീർ 2/484,സ്വാവി 2/234)

കണ്ണേറ് കൊണ്ട് നാശങ്ങളുണ്ടാകുമെന്നതിന് തെളിവുണ്ടോ ?

മറുപടി:  ഉണ്ട് കണ്ണേറ് കൊണ്ട് മരണം വരെ സംഭവിക്കാം കണ്ണേറ് മനുഷ്യനെ ഖബറിലെത്തിക്കും ഒട്ടകത്തെ പാചകപ്പാത്രത്തിലുമെത്തിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം)  ഏതെങ്കിലുമൊരു കാര്യം വിധിയെ മറികടക്കുമായിരുന്നുവെങ്കിൽ അത് കണ്ണേറ് ആകുമായിരുന്നു എന്നും നബി(സ) പറഞ്ഞിട്ടുണ്ട്  (മുസ്ലിം,അഹ്മദ്, തുർമുദി,ഇബ്നുമാജ,ത്വിബ്ബുന്നബി 199)

കണ്ണേറ് എന്ന് പറഞ്ഞാൽ എന്താണ്?

മറുപടി:  ചീത്ത പ്രകൃതിയുള്ളവരിൽ നിന്നും അസൂയയുടെ കലർപ്പോടെ നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു ഇതുകാരണം നോക്കപ്പെടുന്ന വ്യക്തിയിലോ വസ്തുവിലോ ബുദ്ധിമുട്ടുണ്ടാകുന്നു ഇതിനാണ് കണ്ണേറ് എന്നുപറയുന്നത് (റൂഹുൽബയാൻ 4/293)

 കണ്ണേറ് ഉണ്ടാകാനുള്ള കാരണമെന്താണ് ?

മറുപടി: ഏതൊരു വസ്തുവും പൂർണ്ണതയിലെത്തിയാൽ പിന്നെ നാശം തുടങ്ങും അത് കണ്ണിന്റെ ശക്തി മാത്രമല്ല ഒരു  കാരണം മാത്രമാണ് യഥാർത്ഥ ശക്തി അല്ലാഹു തന്നെയാണ് ഓരോ കാരണങ്ങളിലൂടെയാണ് അവൻ നാശങ്ങളും ഗുണങ്ങളുമൊക്കെയുണ്ടാക്കുന്നത് (റൂഹുൽബയാൻ 4/293)

 പിശാചിൽ നിന്ന് കണ്ണേറ് തട്ടുമോ ?

മറുപടി:  തട്ടും നബി(സ) ഉമ്മുസൽമ (റ)യുടെ വീട്ടിലേക്ക് ചെന്നപ്പോൾ മുഖം കരുവാളിച്ച ഒരു പെൺകുട്ടി അവിടെ ഇരിക്കുന്നത് കണ്ടു അപ്പോൾ നബി(സ) പറഞ്ഞു നിങ്ങൾ അവളെ മന്ത്രിക്കുക കാരണം അവൾക്ക് പിശാചിന്റ കണ്ണേറ് തട്ടിയിട്ടുണ്ട് (ബുഖാരി, മുസ്ലിം, മിശ്കാത്388,ത്വിബ്ബുന്നബി 200,മിർകാത്ത് 4/501)

ഇതെഴുതിയവർക്ക് അല്ലാഹു ഇരു വീട്ടിലും വിജയം നൽകട്ടെ .ആമീൻ

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ആമീൻ

ദുനിയാവില്‍ നാം ഒരു വഴിയാത്രക്കാരനാണ് നമ്മുടെ യഥാര്‍ത്ഥ ജീവിതം നാളെ ആഖിറത്തിലാണ്..അവിടെ നമുക്ക് വിജയിക്കാന്‍ അറിവുകള്‍ നേടൂ................................................🌷 മുഫത്തിശ് പിടി അലി മുസ്‌ല്യാർ ഏലംകുളം

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ്

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിലെ മിക്ക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലുമുണ്ടെന്ന് സുന്നികള്‍ പറയുന്നതിനെ സംബന്ധിച്ച് ഒരു വാരികയില്‍ ചോദ്യത്തിന് മറുപടിയായി ഇപ്രകാരം എഴുതുന്നു: ‘ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് പാടില്ലെന്നതാണ്. ഇത് തുറന്നെഴുതിയ അല്‍ബയാന്‍ പത്രാധിപരെ സമസ്ത പുറത്താക്കിയത്രെ. തന്നെയുമല്ല ഇമാം നവവി(റ)യുടെ അദ്കാറില്‍ ദിക്റ് ചൊല്ലരുതെന്ന് വിവരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചെന്തു പറയുന്നു?
ഉത്തരം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്നാണ് കേരളത്തിലെ ആധികാരിക പണ്ഢിതസംഘടനയായ സമസ്തയുടെ തീരുമാനമെന്ന് ഉത്തരക്കാരന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് വേറെ മറുപടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ദീനീ വിഷയത്തില്‍ ആധികാരികമായ ഫത്വ നല്‍കാന്‍ കഴിവുള്ളവരാണല്ലോ അല്‍ബയാന്‍ പത്രാധിപരെ കൈകാര്യം ചെയ്തത്. ചില കിതാബിലെ ഇബാറത്തുകള്‍ തെറ്റിദ്ധരിച്ചായിരുന്നു അല്‍ബയാനിലെ ലേഖനം. ഇത് സമസ്ത തിരുത്തിയത് ഏറെ ശ്ളാഘനീയവും അഭിമാനാര്‍ഹവുമാണ്.
എന്നാല്‍ ആ വാരികക്കാരന് കിതാബിന്റെ ഇബാറത്തുകള്‍ അര്‍ഥം വെക്കാനോ വിശദീകരിക്കാനോ അധികാരമില്ല. പണ്ഢിതരെ തഖ്ലീദ് ചെയ്യുന്നത് ശിര്‍ക്കാകുമെന്നാണ് അവരുടെ വിശ്വാസം. പിന്നെ അവര്‍ എന്തിന് പണ്ഢിതന്മാരുടെ പിന്നില്‍ പോകുന്നു?
ഖുര്‍ആനും ഹദീസും സലക്ഷ്യം വിശദീകരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. ഖുര്‍ആനും സുന്നത്തും മറുകെ പിടിക്കുന്നവര്‍ക്ക് ഇതിനെതിരില്‍ ഒരു ബലഹീനമായ ഹദീസുപോലും ഉദ്ധരിക്കാനാവില്ല. അവസാനം പണ്ഢിതന്മാരുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്.
അദ്കാറില്‍ എന്താണ് പറഞ്ഞത് എന്ന് വിശദീകരിക്കുന്നതിന് മുമ്പ് ഇവര്‍ കിതാബുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വന്‍ അട്ടിമറികളുടെ സാമ്പിള്‍ കാണുക. വിഷയം ദിക്റ് തന്നെ. ഒരു വലിയ മൌലവി ശാഫിഈ മദ്ഹബ് എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മഹാന്മാരായ പണ്ഢിതന്മാരുടെ വാക്കുകള്‍ക്ക് തന്റെ ഇഷ്ടത്തിനൊത്ത് ധാരാളം ദുര്‍ വ്യാഖ്യാനങ്ങള്‍ അതില്‍ കുത്തിക്കുറിച്ചിട്ടുണ്ട്. സുന്നികളെ കബളിപ്പിക്കാനുള്ള കുതന്ത്രം. ആ പുസ്തകത്തിലെ തൊണ്ണൂറാം പേജിലെ വരി ഇവിടെ പകര്‍ത്താം മൌലവി നടത്തിയ അട്ടിമറിയുടെ ആഴം അപ്പോള്‍ ബോധ്യപ്പെടും. “ജനാസയുടെ കൂടെ നടക്കുമ്പോള്‍ ശബ്ദം ഉയര്‍ത്തല്‍ കറാഹത്താണ്. അത് ഖുര്‍ആന്‍, ദിക്റ് എന്നിവ കൊണ്ടായാലും അതില്‍ അവന്‍ മിണ്ടാതിരിക്കണം. മരണത്തെയും ദുനിയാവിന്റെ ക്ഷണികത്തെയും മറ്റും ഓര്‍ക്കുക. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാം. ശബ്ദിക്കരുത്. അത് ചീത്ത ബിദ്അത്താണ് (തുഹ്ഫ 3/136) ”.
എങ്ങനെയുണ്ട് മൌലവിയുടെ അര്‍ഥം. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാമെന്ന് ഇമാം ഇബ്നുഹജര്‍(റ) പറയുമോ? അത് പറയാന്‍ ഇബ്നുഹജര്‍(റ) ഇവരുടെ ആലയത്തില്‍ പോയിട്ടില്ലല്ലോ. ശബ്ദം കൂടുതല്‍ ഉയര്‍ത്താതെ നാവ് കൊണ്ട് ദിക്റ് ചൊല്ലണമെ ന്നര്‍ഥമുള്ള ഇബ്നുഹജറി(റ)ന്റെ ഇബാറത്തിലാണ് തലച്ചോറില്ലാതെ നാവുകൊണ്ട് ചിന്തിക്കുന്ന മൌലവി ചെന്നുപെട്ടത്. ഏതൊരു കുഞ്ഞിനും തിരിയുന്ന ഇത്തരം കബളിപ്പിക്കലില്‍ വഞ്ചിതരായ പാവം അനുയായികളുടെ കാര്യമാണ് കഷ്ടം. അവരും നാവുകൊ ണ്ട് പതുക്കെ ചിന്തിച്ചാല്‍ നാമെന്തുചെയ്യും.
ഇമാം റംലി(റ), അലിയ്യുശ്ശിബ്റാമുല്ലിസി(റ) തുടങ്ങിയ ശാഫിഈ മദ്ഹബിലെ പ്രാമാണികരായ പണ്ഢിതന്മാരുടെ അഭിപ്രായങ്ങള്‍ എടുത്തുവെച്ചത് സംബന്ധിച്ച് ഉത്തരക്കാരന്‍ മൌനം ദീക്ഷിച്ചു. ജനാസ കൊണ്ടുപോകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിനെ നിങ്ങള്‍ അധികരിപ്പിക്കുക എന്ന ഹദീസിനെ സംബന്ധിച്ചും ഒന്നും ഉച്ചരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ചിന്തയെ തെറ്റിക്കുംവിധം ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കും വിധത്തില്‍ ദിക്റ് ചൊല്ലുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുമാണ് പണ്ഢിതന്മാര്‍ കറാഹത്താണെന്നു പറഞ്ഞത്.
ജനാസ കൊണ്ടുപോകുമ്പോള്‍ ശബ്ദം ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന തുഹ് ഫയുടെ ഇബാറത്ത് മൌലവി തന്നെ ഉദ്ധരിച്ചുവല്ലോ. അദ്കാറില്‍ ഇമാം നവവി(റ) വിമ ര്‍ശിച്ചതും മറ്റൊന്നല്ല. അവിടെയും ഉത്തരക്കാരന്‍ തന്റെ സ്ഥിരം അട്ടിമറി ഉപയോഗിച്ചി ട്ടുണ്ട്.  ഇമാം നവവി(റ)യുടെ വരികള്‍ തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്: “മയ്യിത്തിന്റെ കൂടെ പോകുന്നവര്‍ അല്ലാഹുവിന് ദിക്റ് ചൊല്ലുന്നതില്‍ വ്യാപൃതരാകണം. അതോടൊ പ്പം മയ്യിത്തിന് വരാനിരിക്കുന്ന ഭയാനതകളെ കുറിച്ച് ചിന്തിക്കുകയും വേണം. എന്നാല്‍ ദിമശ്ഖിലും മറ്റും വിവരമില്ലാത്ത ചിലര്‍ മയ്യിത്തിന്റെ കൂടെ ഖുര്‍ആന്‍ പാരായണം ചെ യ്ത് ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതും ഖുര്‍ആന്‍ പാരായണത്തിന്റെ നിയമം തെറ്റിക്കും വിധം ശബ്ദമുഖരിതമാക്കുന്നതും തെറ്റാണ്” (അദ്കാര്‍, പേജ് 136).
ഈ വരിവിട്ടുകളഞ്ഞാണ് മൌലവി വാരിക പ്രസിദ്ധീകരിച്ചത്. ഈ ചീത്ത സ്വഭാവത്തെയാണ് പണ്ഢിതന്മാര്‍ എതിര്‍ത്തത്. എന്നാല്‍ പതുക്കെ ദിക്റ് ചൊല്ലല്‍ സുന്നത്താണെ ന്ന് തന്നെയാണ് ഹദീസ് പറയുന്നത്. ഇത് തന്നെയാണ് ശാഫിഈ മദ്ഹബും. ഇമാം നവവി(റ) പറയുന്നു: “ജനാസയുടെ അരികില്‍ ശബ്ദം പതുക്കെയാക്കുന്നത് സ്വഹാബാക്കള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഹസനുല്‍ ബസ്വരി(റ) പ്രസ്താവിച്ചതായി ഇബ്നുല്‍ മുന്‍ദിര്‍(റ) ഉദ്ധരിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 5/321). പക്ഷേ, നാവുകൊണ്ട് രഹസ്യമായി ചിന്തിക്കുവര്‍ക്ക് ഇത് മനസ്സിലാകില്ലല്ലോ. എന്തുചെയ്യാന്‍.

തുടരാൻ പാടില്ലെന്ന്!!സുന്നികളെ തുടരാൻ പാടില്ലെന്ന്!!

🌑🔘🌑            🔘🌑🔘

സുന്നികളെ തുടരാൻ
പാടില്ലെന്ന്!!

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

➖➖➖➖➖➖➖➖
സുന്നി പള്ളികളിൽ നടക്കുന്ന ജമാ അത്ത് നിസ്കാരത്തിൽ സുന്നികളെ തുടർന്ന് നിസ്കരിച്ച് നിസ്കാര ശേഷമുള്ള ദിക്ർ ദുആ ഇ ൽ പങ്കെടുക്കാതെ എഴുന്നേറ്റു പോകുന്ന ചില ധിക്കാരികളായ വഹാബികളുണ്ട്;
പല സ്ഥലങ്ങളിലും.
അത്തരക്കാർ ഇത് ശ്രദ്ധാപൂർവ്വം വായിക്കുക:

അൽ ഇസ്ലാഹ് മാസികയിൽ എഴുതുന്നു:

"എന്നാൽ, പാടപ്പെടുന്ന കവിതകളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ബുർദക്കാരന്റെ 
يا أكرم الخلق ٠٠٠٠٠
ان لم تكن اخذا.....
فانّ من جودك .....
പോലുള്ള കവിതകൾ അതിലുണ്ടെങ്കിൽ അവ കുഫ്റൻ  കവിതകളാണ്.ഇത് പിഴച്ച വിശ്വാസമാണ്. പള്ളിയുടെ ആളുകൾ ഇത് പോലുള്ള കാര്യങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ അവരുടെ ഇമാമിന് പിന്നിൽ നിസ്കരിക്കാൻ പാടില്ല."

      അൽ ഇസ്ലാഹ് മാസിക
      2015 ഒക്ടോ  പേ: 10

ബുർദ്ദ ചൊല്ലാത്ത ഒരു ഇമാമും ഒരു സുന്നി പള്ളിയിലും ഉണ്ടാവില്ലെന്നുറപ്പാണ്, കമ്മറ്റിക്കാരും തഥൈവ. ആയതിനാൽ ഇനിയെങ്കിലും സുന്നി പള്ളികളിലേക്ക് വലിഞ്ഞ് കയറി ജമാഅത്ത് നിസ്കാരം അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതെന്ന് സകല വഹാബികളോടും ആവശ്യപ്പെടുന്നു.

പുത്തൻ വാദികളുടെ സാന്നിധ്യം സുന്നികൾക്ക് ഇഷ്ടമല്ല  തന്നെ.

✍Aboohabeeb payyoli
🌑🌑🌑🌑🌑🌑🌑🌑

മുജാഹിദ് പിളർപ്പ് മറ നീങ്ങുന്നു.


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


B Aslam Saqafi Payyoli: ✉✉✉
മുജാഹിദ് വീണ്ടും
പിളർന്ന സാഹചര്യത്തിൽ

ഒരു പഴയ പോസ്റ്റ് പുനർവായനക്ക്👇

മുജാഹിദ് പിളർപ്പ്
മറ നീങ്ങുന്നു.
➰➰➰➰➰➰➰➰

പഴയ മടവൂർ ഗ്രൂപ്പ്നെതിരെ KNM മുഖപത്രം വിചിന്തനം വാരികയിൽ വന്ന മുഖലേഖനം

വിശ്വാസം,കർമ്മം,
സംസ്‌ക്കരണം എന്നീ മേഖലകളിലെല്ലാം ശരിയായ അറിവ് ലഭിച്ച യുവ തലമുറയാണ് വളർന്ന്
വരുന്നത്.
തർബിയത്,തസ്കിയത് എന്നീ ആശയങ്ങളൊന്നും യുവത്വത്തിന് ആവശ്യമില്ലെന്ന തോന്നൽ വലിയ അപകടം ചെയ്യും.അച്ചടക്കമില്ലായ്മയും അനുസരണക്കേടും ഏത് സമൂഹത്തിന്റെയും നാശത്തിന്റെ കുഴി വെട്ടും.
അച്ചടക്കമെന്നാൽ ബാഹ്യമായ ചില കാട്ടിക്കൂട്ടലുകളാണെന്നു ധരിച്ചുവെച്ചിട്ടുണ്ടെങ്കിൽ അവിടെയാണ് പിഴവ്.മനസ്സിന്റെ വിശുദ്ധിയും കെട്ടുറപ്പുമില്ലാതെ എന്ത് അച്ചടക്കം.വിദ്വേഷവും വെറുപ്പും നിറഞ്ഞ മനസ്സുകൾ ഒന്നിച്ച് നന്മയുടെയും നവോദ്ധാനത്തിന്റെയും വഴിയിൽ ഛിദ്രതയും ഭിന്നതയും സൃഷ്ടിക്കുന്നതിനെ എന്താണ് വിശേഷിപ്പിക്കുക.....
പ്രവർത്തിച്ചില്ലെങ്കിൽ മരവിച്ചുപോകുമെന്ന് നാം ഭയപ്പെടുന്ന മനസ്സുകളെ ഉണർത്താൻ വിഭാഗീയ പ്രവർത്തനങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് വരികയാണെങ്കിൽ ശാന്തമായ സാഹചര്യത്തിൽ ഇവരുടെ റോൾ എന്താണ്.സംഘർഷാവസ്ഥയിൽ മാത്രം സജീവമാകുന്ന ജീവികളെ ഒരു നവോദ്ധാന പ്രസ്ഥാനത്തിന് ആവശ്യമുണ്ടോ.....

      വിചിന്തനം വാരിക
   2018 ഫെബ്രു:2 പേജ് 1


ഇപ്പോൾ  മടവൂർ ഗ്രൂപ്പിൽ ഹുസൈൻ മടവൂരില്ല. 🤭
ഐക്യ മാമാങ്കം ഹുസൈൻ മൗലവിക്ക് അക്കരപ്പറ്റാനായിരുന്നോ... 🤔

🔹🔹🔹🔹🔹🔹🔹🔹
✍🏻Aboohabeeb payyoli
[02/07, 11:12 AM] DB Aslam Saqafi Payyoli: പുനർവായനക്ക്
🌑🔘🌑     🔘🌑🔘
*കെ.എൻ.എം വീണ്ടും*
*പിളർന്ന് വരുന്നു*
🔹🔹🔹🔹🔹🔹🔹🔹
1.കെ.എൻ.എം
2.കെ.എൻ.എം (മർകസുദ്ദഅവ)

വിശ്വാസകാര്യങ്ങളിൽ ഒത്ത് തീർപ്പാകാത്തതിനാൽ മുജാഹിദുകൾക്കിടയിൽ വിങ്ങി നിൽക്കുന്ന പിളർപ്പ്
പൊട്ടി വരുന്നു.
2018 ജൂൺ 8ന് ഇറങ്ങിയ ശബാബിൽ
കെ.എൻ എം ലീഡേഴ്സ് മീറ്റിംഗിന്റെ റിപ്പോർട്ട് വന്നത് ഗ്രൂപ്പ് തിരിവോടെയാണ്.

റിപ്പോർട്ട് ഇങ്ങനെ:

"ആരോഗ്യ സേവന രംഗത്ത് കർമ്മനിരതമാവുക - കെ.എൻ.എം (മർകസുദ്ദഅവ) "
ഈ തലവാചകത്തിൽ വന്ന റിപ്പോർട്ടിൽ കെ.എൻ.എം എന്ന് എഴുതിയടുത്തെല്ലാം ബ്രാക്കറ്റിൽ മർകസുദ്ദഅവ എന്ന് ചേർത്തിട്ടുണ്ട്. മർകസുദ്ദഅവ എന്നത് പഴയ മടവൂർ ഗ്രൂപ്പിന്റെ ആസ്ഥാനമായിരുന്നു.

മറ്റൊരു റിപ്പോർട്ട്
ഇങ്ങനെയാണ്:

"...... കെ.എൻ.എം (മർകസുദ്ദഅവ) കണ്ണൂർ ജില്ല പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു."
     
         ശബാബ്
         2018 ജൂൺ 1

കെ.എൻ.എം
(മർകസുദ്ദഅവ) ഗ്രൂപ്പ്
പഴയ മടവൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണെങ്കിലും  ഹുസൈൻ മടവൂർ ഈ ഗ്രൂപ്പിൽ അംഗമല്ല, ശബാബ് വാരികയിൽ സംഘടനാ പേജിൽ നിറഞ്ഞ് നിൽക്കാറുള്ള ഹുസൈൻ മടവൂരിനെ ഇപ്പോൾ കുറേയായി കാണാറില്ലയെന്നതും പുതിയ ഗ്രൂപ്പിസത്തെ സാധൂകരിക്കുന്നു.
വിശ്വാസ കാര്യങ്ങളിലെ പൊരുത്തക്കേടാണ് വീണ്ടും ഒരു പിളർപ്പിലേക്ക് പ്രസ്ഥാനത്തെ വഴിതിരിച്ച് വിട്ടത്. പഴയ മടവൂർ ഗ്രൂപ്പ് നേതാവും മുജാഹിദ് ആദർശ പ്രഭാഷകനുമായ CP ഉമർ സുല്ലമിയാണ് ഇപ്പോഴത്തെ മർകസുദ്ദഅവ ഗ്രൂപ്പിലെ
തല മുതിർന്ന നേതാവ്.
അബ്ദു ലത്തീഫ് കരുമ്പിലാക്കലും അലി മദനി മൊറയൂരും പിന്നെ കുറേ പുതുമുഖങ്ങളുമാണ് നേതൃസ്ഥാനത്തുള്ളത്.

✍Aboohabeeb payyoli
➖➖➖➖➖➖➖➖

Sunday, July 1, 2018

നഹ്‌സ്‌ നോക്കൽ ജൂതസംസ്ക്കാരമോ

📚നഹ്‌സ്‌ നോക്കൽ ജൂതസംസ്ക്കാരമോ 📚 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


❓ചോദ്യം : നഹ്സ് അഥവാ ദു:ശ്ശകുനം എന്ന ഒന്നില്ലെന്നും അത് സംബന്ധിച്ച ഹദീസുകള്‍ എല്ലാം വ്യാജമാണെന്നും പ്രബോധനം വാള്യം 57 ലക്കം 31 ലെ പ്രശ്നവും വീക്ഷണവും. ഇമാം ഇബ്നു ഹജര്‍ (റ)വിന്റെ ഫതാവല്‍ ഹദീസിയ്യ പേജ് 28 ഉം ഉദ്ധരിക്കുന്നു. അത് (നഹ്സ് നോക്കല്‍) ജൂതന്മാരുടെ ഏര്‍പ്പാട് ആണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ടത്രേ. സകല കാര്യങ്ങളിലും നഹ്സ് നോക്കുന്ന സുന്നികള്‍ ഇതിനു എന്ത് മറുപടി പറയും?

✅ ഉത്തരം : സഅ്ദ് (ഗുണം ഉള്ളത്, ബർക്കത്ത്‌ ഉള്ളത്) എന്നതിന്റെ മാറ്റമാണു നഹ്സ്. ഗുണം പിടിക്കാത്തതും ബറകത്തു കുറഞ്ഞതും എന്ന് ഇതിനെ ഭാഷാന്തരം ചെയ്യാം. ഇങ്ങനെ ദിവസങ്ങളില്‍ നഹ്സും  സഅ്ദും വേര്‍തിരിവ് ഇല്ലെന്നും എല്ലാ ദിവസങ്ങളും ഒരുപോലെ ആണെന്നുമാണ് പ്രബോധനത്തിന്റെ വീക്ഷണം എങ്കില്‍ അത് വികലവും വാസ്തവ വിരുദ്ധവും ആണ് എന്ന് വ്യക്തമാണ്. മുന്‍കാല സമുദായക്കാരില്‍ ചിലരെ നശിപ്പിച്ച ദിവസങ്ങളെ പറ്റി "ഫീ അയ്യാമിന്നഹിസാതിന്‍" (ഗുണം കെട്ട നഹ്സുള്ള ദിവസങ്ങള്‍) എന്ന് ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ടല്ലോ. പ്രസ്തുത ജനതക്ക് ഗുണം കെട്ടതും ബർക്കത്ത്‌ അറ്റതും ആണ് ആ ശിക്ഷയുടെ നാളുകള്‍ എന്ന് ഇത് കൊണ്ട് വ്യക്തമാണ്. ദിവസങ്ങളില്‍ ചിലത് പല കാര്യങ്ങള്‍ക്ക് ഹിതകരവും ശുഭകരമല്ലാത്തതും ഉണ്ടെന്നു നിരവധി  ഹദീസുകള്‍ കൊണ്ട് വ്യക്തമാകും. നികാഹു കര്‍മ്മം വെള്ളിയാഴ്ചയും അത് തന്നെ പ്രഭാതത്തിലും ആകുന്നത് പ്രത്യേകം സുന്നത്താണല്ലോ. "വെള്ളിയാഴ്ചയുടെ പ്രഭാതത്തില്‍ എന്റെ സമുദായത്തിന് നീ ബർക്കത്ത്‌ ഏകണേ" എന്ന് നബി (സ്വ) തങ്ങള്‍ പ്രാര്‍ഥിച്ച ഹദീസ് ആണ് ഇതിനാധാരം. ഇമാം തുർമുദി(റ) നിവേദനം ചെയ്തതും 'ഹസന്‍' (സ്വീകാര്യം) എന്ന് പ്രഖ്യാപിചിട്ടുള്ളതും ആണ് ഈ ഹദീസ്. തിങ്കളാഴ്ച ദിവസത്തിന്റെ പ്രഭാതത്തിലും സമുദായത്തിന് ബർക്കത്തിനായി നബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ടെന്നും അതടിസ്ഥാനത്തില്‍ ദീനിയ്യും ദുന്യവിയ്യുമായ പ്രവര്‍ത്തികള്‍ തിങ്കളാഴ്ച കാലത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി (റ) പ്രസ്താവിച്ചതായി തുഹ്ഫ യില്‍ ഉദ്ധരിചിട്ടുണ്ട്. മാസം 17,19,21 എന്നീ തീയതികളില്‍ കൊമ്പ് വെക്കല്‍ സര്‍വ രോഗത്തിനും ശമനം ആണെന്ന് റസൂല്‍ (സ്വ) പറഞ്ഞതായി അബൂ ദാവൂദും നബി(സ്വ) ഈ തീയതികളില്‍ കൊമ്പ് വെക്കല്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് അനസ് (റ) വിനെ തൊട്ട്‌ ഇമാം ബഗവി (റ) യും നിവേദനം ചെയ്തിട്ടുണ്ട്

ഇങ്ങനെ പല കാര്യത്തിനും ശുഭകരവും അശുഭകരവും ആയ ദിനങ്ങള്‍ നബി(സ്വ) യെ തൊട്ടു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇവയില്‍ അധികവും വ്യാജം ആണെന്ന് പ്രബോധനം വിധി എഴുതുന്നത്‌ കേവലം ജല്‍പ്പനം ആണ്. ഹദീസ് പണ്ഡിതന്മാരെ ഉദ്ധരിച്ചു കൊണ്ടല്ല. ചുരുക്കത്തില്‍ ദിവസങ്ങളില്‍ നഹ്സും അല്ലാത്തതും ഉണ്ടെന്നു ഖുര്‍ആനും ഹദീസും അംഗീകരിക്കുന്നവര്‍ സമ്മതിക്കാതെ വയ്യ.

എന്നാല്‍ നഹ്സ് ആചരിക്കുക എന്നത് മറ്റൊരു വിഷയമാണ്. ഇതില്‍ രണ്ടു നിലയുണ്ട്. ചില ദിവസങ്ങള്‍ക്കു കാര്യ നിര്‍വഹണത്തില്‍ പങ്കുണ്ടെന്നും ആപത്തും നേട്ടവും ഉണ്ടാക്കാന്‍ പ്രാപ്തി ഉണ്ടെന്നും ഉള്ള വിശ്വാസത്തോടെ ആചരിക്കലാണ് ഒന്ന്. രാശി നോക്കി ശുഭാശുഭ ദിനങ്ങളെ നിർണ്ണയിക്കുന്നവരില്‍ അധികവും ഈ വിശ്വാസക്കാരാണ്. അതേ സമയം അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവന്‍ ഇല്ലെന്നും സര്‍വ നേട്ടകോട്ടങ്ങളുടെയും യജമാനന്‍ അല്ലാഹു ആണെന്നും വിശ്വസിക്കുന്നതോടെ നഹ്സു നോക്കുന്നവരുണ്ട്. ചില ദിനങ്ങളിലെ നേട്ടകോട്ടങ്ങളെ കുറിച്ച് വന്ന പരാമര്‍ശങ്ങളിലും ചരിത്രങ്ങളിലും ആശിച്ചും ആശങ്കപ്പെട്ടും നഹ്സാച്ചരിക്കുന്നവര്‍ ആണിവര്‍. ഇതില്‍ ഒന്നാമത്തെ ആചാരം കടുത്ത തെറ്റും നിഷിദ്ധവും ആണ്. രണ്ടാമത്തെ വിഭാഗത്തിന്റെ ആചാരം അനുവദനീയം ആണ്. പക്ഷെ എല്ലാം അല്ലാഹുവില്‍ തവക്കുല്‍ ആക്കുന്നവര്‍ക്ക് ദിവസങ്ങളിലെ നഹ്സ് ഏൽക്കുകയില്ല. (ഇക്ലീല്‍). ഇതേ തത്വത്തിലാണ് ഇമാം ഇബ്നു ഹജര്‍(റ) വിന്റെ ഫതാവല്‍ ഹദീസിയ്യയിലെ ഇത് സംബന്ധിച്ച ഫത്‌വയും.

നഹ്സ്, സഅ്ദ് എന്നിവയെ സംബന്ധിച്ചും യാത്രക്കും മറ്റും പറ്റുന്ന ദിവസങ്ങളെ പറ്റിയും ചോദിക്കുന്നതിനു എന്ത് മറുപടി നല്‍കണം എന്ന ചോദ്യത്തിന് ഇമാം ഇബ്നു ഹജര്‍(റ) വിന്റെ മറുപടി ഇങ്ങനെ "അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയരുത്. അതിനെ അവഗണിക്കുകയും ചോദിച്ച ആളുടെ വിഡ്ഢിത്തവും ചോദ്യത്തിന്റെ ദൂഷ്യവും വിവരിച്ചു കൊടുക്കുകയും ആണ്  വേണ്ടത്. ഇങ്ങനെ ചോദിക്കല്‍ രാശി കണക്കും മറ്റും നോക്കാതിരിക്കുകയും എല്ലാം സ്രഷ്ടാവായ അല്ലാഹുവില്‍ ഭാരമേൽപ്പിക്കുകയും ചെയ്യുന്ന മുസ്ലിംകളുടെ നടപടി അല്ലെന്നും ജൂതന്മാരുടെ ചര്യ ആണെന്നും വിവരിച്ചു കൊടുക്കുകയും വേണം." (ഫതാവല്‍ ഹദീസിയ്യ - പേജ് 20).

ഇതില്‍ ദിവസങ്ങളില്‍ നഹ്സും സഅ്ദും ഇല്ലെന്നു കണ്ണടച്ചു പറയാനല്ല ഇബ്നു ഹജര്‍ (റ) നിര്‍ദ്ദേശിക്കുന്നത്. മറിച്ച്‌ അത് അന്വേഷിക്കുന്നതും  ആചരിക്കുന്നതും തവക്കുല്‍ ഉള്ള മുസ്ലിംകളുടെ പ്രവര്‍ത്തി അല്ലെന്നും ജൂതന്മാരുടെ ചര്യ ആണെന്നും മറുപടി നല്‍കാന്‍ ആണ് നിര്‍ദേശിക്കുന്നത്. നഹ്സിന്റെ നാളുകല്‍ക്കോ അതിന്റെ രാശികൾക്കോ ഉപദ്രവത്തിനു സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോട് കൂടി നഹ്സു കൊണ്ട് നടക്കുന്നവരെ പറ്റി ആണ് ഇബ്നു ഹജര്‍ (റ) ഇവിടെ പറഞ്ഞത് എന്ന് തന്നെ ധരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്‍ക്ക് തിങ്കളാഴ്ച ദിനം നോക്കണം എന്നും വിവാഹ കര്‍മത്തിന് ശവ്വാല്‍ മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണം എന്നും അത് സുന്നത്താണ് എന്നും പ്രസ്താവിച്ച ഇബ്നു ഹജര്‍ (റ) (തുഹ്ഫ-7 /216) നികാഹിനു ദിവസം ചോദിച്ചാല്‍, മറ്റു വല്ലതിനും നല്ല ദിവസങ്ങള്‍ തിരക്കിയാല്‍ മറുപടി നല്‍കില്ലെന്ന് ഗണിക്കാമോ?ചോദിച്ചവര്‍ വിഡ്ഢി ആണെന്ന് വിധി എഴുതുമോ?!! ഒരിക്കലും ഇല്ല തന്നെ. സുന്നികള്‍ കാര്യങ്ങള്‍ക്ക് നല്ല ദിവസം ഏതാണ് എന്ന് അന്വേഷിക്കുന്നതും തിരക്കുന്നതും ഈ ഗണത്തില്‍ ആണ് പെടുക. അല്ലാതെ നന്മയും തിന്മയും വരുത്തുന്നതില്‍ നാളുകള്‍ക്കു പങ്കുണ്ട് എന്ന വിശ്വാസത്തില്‍ അല്ല. ഇതാകട്ടെ ജൂത വിശ്വാസമാണ്. ഇതാണ് ഇബ്നു ഹജര്‍ (റ) പറഞ്ഞത് .എന്നാല്‍ 'മൻകൂതത്ത്' എന്ന പേരില്‍ അറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലിയാരെ(റ) തൊട്ടു ഉധരിക്കപ്പെട്ടത് അടിസ്ഥാന രഹിതവും വ്യാജവും ആണെന്ന് ഇബ്നു ഹജര്‍(റ) ഫതാവയില്‍ തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്. ഇത് കൊണ്ട് ദിവസങ്ങളില്‍ തീരെ നഹ്സില്ലെന്നു തെളിയുക ഇല്ലല്ലോ.

ആകയാല്‍ പുരാതന കാലം മുതല്‍ക്കേ മുസ്ലിംകള്‍ കാര്യങ്ങള്‍ക്ക് നല്ല ദിവസം നോക്കുന്നത് അടിസ്ഥാന രഹിതം അല്ലെന്നും ദിവസങ്ങളില്‍ നഹ്സ്, സഅ്ദ് എന്നിങ്ങനെ രണ്ടു തരം ഉണ്ടെന്നും മനസ്സിലാക്കേണ്ടതാണ്. അന്ധമായി നിഷേധിക്കുന്നവര്‍ക്ക് പക്ഷെ അടിസ്ഥാനം പരതേണ്ടതില്ലല്ലോ.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ നിവാരണം - ബുൽബുൽ മാസിക)

🌹അഹിബ്ബാഉ മൗലാനാ വാട്സപ്പ്‌ ഗ്രൂപ്പ്‌🌹

Saturday, June 30, 2018

സ്ഥാനനിർണയംഗൃഹം - ഗൃഹപ്രവേശം

ഗൃഹം - ഗൃഹപ്രവേശം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



മനുഷ്യർക്ക്‌ താമസിക്കാൻ ഒരു വീട് ആവശ്യമാണ്. ഓരോരുത്തരോടും അനുയോജ്യമായൊരു വീടും വാഹനവും സേവകനും ഇസ്‌ലാം അനുവദിച്ചതാണ്. എന്നാൽ പാർപ്പിടത്തിലും മറ്റും പരിധിവിടുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നാൽ വീട് ആവശ്യത്തിനുമാത്രം വിശാലമില്ലാതെ നന്നേ കുടുസ്സാകുന്നത് അപലക്ഷണമാണ്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാം;



അബ്ദുല്ലാഹിബ്നുഉമർ(റ)യിൽ നിന്നു നിവേദനം: "നിർഭാഗ്യം വീടിലും സ്ത്രീയിലും കുതിരയിലുമാണ്". (മുസ്ലിം. 4127)

ഈ ഹദീസിനെ വ്യാഖ്‌യാനിക്കുന്നതിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണാന്തരമുണ്ട്. ഇമാം മാലിക്കും(റ) മറ്റു ചിലരും ഈ ഹദീസിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ ചുമത്തി ഇപ്രകാരം അഭിപ്രായപ്പെടുന്നു. ചില വീട്ടിൽ താമസിക്കുന്നതും ചില സ്ത്രീകളെ ഭാര്യയായിസ്വീകരിക്കുന്നതും ചില കുതിരകളെ വാഹനമായി സ്വീകരിക്കുന്നതും അല്ലാഹുവിന്റെ ഖളാഅനുസരിച്ച് നാശത്തിനുനിമിത്തമാകാവുന്നതാണ്.

പക്ഷിലക്ഷണം നോക്കാൻ പാടില്ലെന്നതിൽ നിന്നു ഹദീസിൽ പറഞ്ഞ മൂന്നും ഒഴിവാണെന്നാണ് ഹദീസിന്റെ താത്പര്യമെന്ന് ഖത്വബി(റ) യും അനേകം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അഥവാ ലക്ഷണം നോക്കാൻ പാടില്ല. എന്നാൽ താമസിക്കാൻ ഇഷ്ടപ്പെടാത്ത വീടോ സഹവാസം വെറുക്കുന്ന ഭാര്യയോ അല്ലെങ്കിൽ കുതിരയെ സേവകനോ ഉണ്ടെങ്കിൽ ഭാര്യയെ വിവാഹ മോചനം നടത്തിയും മറ്റുള്ള വിൽപ്പന നടത്തിയോ മറ്റോ അവരുമായി വേർപിരിയണമെന്നാണ് ഹദീസിന്റെ താൽപര്യമെന്ന് അവർ വിശദീകരിക്കുന്നു. മറ്റു ചിലർ നൽകുന്ന വിശദീകരണം ഇതാണ്. വീട്ടിലെ ഭാഗ്യദോഷം വീട് കുടുസ്സാവാളും അയൽവാസികൾ ദുസ്സ്വഭാവികളാവലും അവർ ബുദ്ദിമുട്ടിക്കുന്നവരാവലുമാണ്. സ്ത്രീയിലെ ഭാഗ്യദോഷം അവൾ പ്രസവിക്കാതിരിക്കലും നാവ് നീളമുള്ളവളാകളും (ആവാസത്തിനും അല്ലാത്തതിനും നീട്ടിസംസാരിക്കുന്നവൾ) സംശയത്തിലേക്കു വെളിവാക്കലുമാണ്‌.  കുതിരയുടെ അപലക്ഷണം വലിയ വിലയുള്ളതാവലും അതിന്റെ പുറത്തിരുന്നു യുദ്ദം ചെയ്യാതിരിക്കലുമാണ്. സേവകന്റെ ഭാഗ്യദോഷം അവന്റെ സ്വഭാവം മോശമാകലും അവനിൽ അർപ്പിതമായ കാര്യം വേണ്ടതുപോലെ ഗൗനിക്കാത്തവനാകലുമാണ്. (ശർഹുമുസ്ലിം. 7/382)

വീടിനു സ്ഥാനം കാണുമ്പോൾ ഭൂമി ശാസ്ത്രപരമായ ചില നിയമങ്ങൾ കൂടി പരിഗണിക്കാനുണ്ട്. അല്ലാത്തപക്ഷം ആ വീട്ടിൽ താമസിക്കുന്നത് ആരോഗ്യപരമായും മാനസികമായുമുള്ള പല പ്രശ്നങ്ങൾക്കും നിമിത്തമായേക്കാം. നബി(സ) മലമൂത്ര വിസർജനത്തിനും  വീടിനും പ്രത്യേക സ്ഥലങ്ങൾ തെരെഞ്ഞെടുത്തിരുന്നതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി(റ) പറയുന്നു:



നബി(സ)യിൽ നിന്നുദ്ധരിക്കപ്പെടുന്നു. നബി(സ) വീടിനു പ്രത്യേകസ്ഥലം തേടും പോലെ മൂത്രിക്കാൻ വേണ്ടിയും പ്രത്യേകം സ്ഥലം അന്വേഷിക്കാറുണ്ടായിരുന്നു. (തുർമുദി. 1/97)

ഗ്രഹപ്രവേശനം

പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോൾ മഹാന്മാരുടെ പേരിൽ ഖുർആനും മറ്റും ഓതി ദുആ ചെയ്യുന്നതും അവരുടെ പേരിൽ സാധുക്കൾക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നതും നല്ല കാര്യമാണ്. വീട്ടിൽ ബറകത്തും ഐശ്വര്യവും ഉണ്ടാവാൻ അത് നിമിത്തമാണ്. ദാനധർമ്മം ആഫത്തുകൾ തട്ടിക്കളയുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

പ്രാർത്ഥിക്കാനും നിസ്കരിക്കാനും ഭക്ഷണം നൽകാനും സ്വഹാബാകിറാം(റ) നബി(സ)യെ വീട്ടിലേക്കു ക്ഷണിക്കാറുണ്ടായിരുന്നു. ബദ്രീങ്ങളിൽപ്പെട്ട ഇതുബാനുബ്നുമാലിക്(റ) വീട്ടിൽ വെച്ച നിസ്കരിക്കാനായി നബി(സ)യെ ക്ഷണിച്ചതും നബി(സ) ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോയി നിസ്കരിച്ചതും ഇമാം ബുഖാര(റ) രേഖപ്പെടുത്തിയിട്ടുണ്ട്:



ഇത്ബാനുബ്നുമാലിക്(റ)ൽ നിന്നു നിവേദനം. നബി(സ) അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു ചോദിച്ചു. താങ്കളുടെ വീടിന്റെ ഏതുസ്ഥലത്തുവെച്ച് ഞാൻ നിസ്കരിക്കാനാണ് താങ്കളിഷ്ടപ്പെടുന്നത്?. ഇത്ബൻ(റ) പറയുന്നു. അപ്പോൾ ഒരു സ്ഥലം നബി(സ)ക്കു ഞാൻ ചൂണ്ടികാണിച്ചുകൊടുത്തു. അപ്പോൾ അവിടെ നിന്നു നബി(സ) തക്ബീർ ചൊല്ലി. ഞങ്ങൾ നബി(സ)യുടെ പിന്നിൽ അണിയായിനിന്നു. അങ്ങനെ അവിടുന്ന് രണ്ടു റക്അത്ത്  നിസ്കരിച്ചു. (ബുഖാരി 406)

ഈ ഹദീസിനെ അധികരിച്ച ഇബ്നുഹജറുൽ  അസ്ഖലാനി(റ) എഴുതുന്നു:



നബി(സ) വന്നു നിസ്കരിക്കുന്നസ്ഥലം  നിസ്കരിക്കാനുള്ള സ്ഥലമാക്കാൻ വേണ്ടി ഇത്ബാൻ(റ) നബി(സ)യോട് വീട്ടിൽ വന്നു നിസ്കരിക്കാൻ ആവശ്യപ്പെട്ടതും നബി(സ) അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതും പരാമർശിക്കുന്ന ഹദീസ് മുമ്പ് പറഞ്ഞു പോയിട്ടുണ്ട്. അത് സ്വാലിഹീങ്ങളുടെ ആസാറുകൾകൊണ്ട് ബറകത്തെടുക്കുന്നതിനു പ്രമാണമാണ്. (ഫത്ഹുൽ ബാരി. 2/235)

മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നബി(സ)യെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതും നബി(സ) ക്ഷണം സ്വീകരിച്ചതും 'അടിയന്തിരം' എന്ന എന്റെ ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്.

വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ* *ഭാഗം 4*

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ*
         *ഭാഗം 4*
*വഹ്ഹാബിയെ വീഴ്ത്തിയ പേൺ പ്രേമം*

ഇബ്നു അബ്ദുൽ വഹാബുമായിട്ടുള്ള അകൽച്ച ഈ സമയത്തൊക്കെ ഞാൻ പടിപ്പിച്ചച്ച  ആശയങ്ങൾ പ്രധിഷേധം ഭയന്ന് മാറ്റിപ്പറയുമോ എന്ന ഭയം അസ്വസ്ഥനാക്കികൊണ്ടിരുന്ന ആശങ്ക   ഞാൻ ഗവർമെന്റ്റുമായി പങ്കുവെച്ചപ്പോഴാണ് ഈ സത്യം എനിക്ക് ബോധ്യമായത് .ഇബ്നു അബ്ദുൽ വഹ്ഹാബിമായി  നിരന്തരം മന്ത്രാലയം ബന്ധം സ്ഥാപിക്കുന്നുണ്ട് എന്നുള്ള വിവരമാണ് എനിക്ക്  അറിയാൻ സാധിച്ചത്

ബസ്വറയിൽ നിന്നും ഇസ്ഫഹാനിലേക്ക് പുറപ്പെട്ട  ഇബ്നു അബ്ദുൽ വഹാബിനെ മറ്റൊരു  ബ്രിട്ടീഷ് ചാര  ഉദ്യോഗസ്ഥൻ ബന്ധപ്പെടുകയും  പത്രപ്രവർത്തകനെന്ന വ്യാജേന അടുപ്പം സ്ഥാപിക്കുകയും ചെയ്തു

അബ്ദുൽ കരീം  എന്ന വ്യാജപേരിൽ എന്നപോലെ അയാളും  പ്രവർത്തിക്കുകയും ഇബിനു അബ്ദുൽ വഹ്ഹാബിന്റെ ആശയത്തിനൊത്തു നിലകൊള്ളുകയും ചെയ്തു

ഈ സമയത്തോക്കെയും സഫിയ യുമായി നിശ്ചിത വിവാഹം ദീർഘിപ്പിച്ചു അദ്ദേഹം ബന്ധം നില  നിർത്തിക്കൊണ്ടിരുന്നു

ശേഷം അബ്ദുൽ കരീം നിർദ്ദേശപ്രകാരം  അവർ സീറാസി ലേക്ക് പുറപ്പെടുകയും അവിടെവച്ച് അബ്ദുൽ കരീമിന്റെ സഹായത്തോടെ  മറ്റൊരു  ക്രിസ്ത്യൻ സ്ത്രീയെക്കൂടി വിവാഹം കഴിക്കുകയും ചെയ്തു

സഫിയയെ ഇസ്ഫഹാനിൽ ഉള്ള കരീമിന്റെ വീട്ടിലാക്കി യായിരുന്നു  അവർ സീറാസി ലേക്ക് പുറപ്പെട്ടിരുന്നത്

സീറാസീൽ വെച്ചു ആസ്യ എന്ന  പേരിൽ ബ്രിട്ടനിലെ മറ്റൊരു ചാരസുന്ദരി യുമായുള്ള വിവാഹം അദ്ദേഹത്തെ  കൂടുതൽ അപകടപ്പെടുത്തി

അങ്ങനെ  അബ്ദുൽ കരീമും സഫിയയും ആസ്യായും  സംഗം ചേർന്നു അബ്ദുൽ വഹാബിനെ  ബ്രിട്ടീഷ് സർക്കാറിന്റെ കളിപ്പാവയാക്കി മാറ്റി

ക്രിയാത്മകമായി ഏറെ  മുന്നേറാൻ അപ്പോഴും എന്നെ മന്ത്രാലയം  നിർബന്ധിച്ചുകൊണ്ടിരുന്നു അതിനായി ഏറെ കഠിനാധ്വാനം ചെയ്തു കണ്ടെത്തിയ ഭിന്നതയുടെ  ഫോർമുലകൾ എന്ന ഒരു വലിയ ഗ്രന്ഥം  അവർ എനിക്ക് സ്വകാര്യമായി  സമർപ്പിച്ചു പതിനായിരത്തോളം പേജുകൾ ഉള്ള ഈ ഗ്രന്ഥത്തിൽ ഇസ്ലാമിക ലോകത്തിന്റെ സൈനിക സാമ്പത്തിക വൈജ്ഞാനിക വിഷയങ്ങളെല്ലാം  ബ്രിട്ടീഷ് സാമ്രാജ്യത്തിന് ചെയ്യാനുള്ള  ഉത്തരവാദിത്തങ്ങൾ ആയിരുന്നു ഈ ഗ്രന്ഥം വളരെ സാഹസപ്പെട്ടു വായിച്ചു വിലയിരുത്തി  ഞാൻ പുതിയ  തന്ത്രങ്ങൾ ആവിഷ്കരിച്ചു കൊണ്ടേയിരുന്നു

ഈ ഗ്രന്ഥങ്ങളിൽ ഒക്കെയും  മുസ്ലിം രാഷ്ട്രങ്ങളെ പഠിച്ചും നിരീക്ഷിചും കണ്ടെത്തിയ ചില യാഥാർത്ഥ്യങ്ങ ളായിരുന്നു ഇസ്ലാമിന്റെ സ്വീകാര്യതയുള്ള കാരണങ്ങളും ഇതിനെ  തകർക്കാനുള്ള കുതന്ത്രങ്ങളും ആയിരുന്നു ഇതിനെ പ്രതിപാദ്യവിഷയങ്ങൾ

ഈ ഗ്രന്ഥങ്ങളൊക്കെയും വായിചും വിലയിരുത്തിയും ചില തന്ത്രങ്ങൾ ചിട്ടപ്പെടുത്തി ആത്മവിശ്വാസത്തോടെ ഞാൻ വീണ്ടും ബസ്വറയിലേക്ക് തന്നെ യാത്രതിരിച്ചു

സാഹസിക  യാത്രയിൽ ക്രിയാത്മക പദ്ധതികളും ആസൂത്രങ്ങളായി ബസ്വറയിലെത്തിയ ഹംഫർ ആദ്യമായി അന്വേഷിച്ചത് ഇബ്നു  അബുദുൽ വഹാബിനെ തന്നെയായിരുന്നു

അന്നു  പിരിയുമ്പോൾ പറഞ്ഞുറപ്പിച്ചത് പോലെ ആദ്യം ബസ്വറയിൽ വരുന്നവർ പരസ്പരം അന്വേഷിക്കാനുള്ള ഇടങ്ങൾ ധാരണയായിരുന്നു

ഈ അടിസ്ഥാനത്തിൽ കിട്ടിയ വിവരങ്ങൾ ശേഖരിച്ചു  ഇബിനു  അബുദുൽ വഹാബിനെ തേടി പുറപ്പെടുകയും അദ്ദേഹത്തിന്റെ പുതിയ സങ്കേതം കണ്ടെത്തുകയും ചെയ്തു

ആവേശ  നിർഭരമായ കൂടിക്കാഴ്ചക്കു ശേഷം പരസ്പര വിവരങ്ങൾ കൈമാറുകയും  അവസ്ഥകൾ വിലയിരുത്തുകയും ചെയ്തു  ഞാൻ കേട്ട് കാര്യങ്ങളൊക്കെയും സത്യമാണെന്ന്  ഹംഫറിന് ബോധ്യപ്പെടുന്ന രൂപത്തിലായിരുന്നു വിലയിരുത്തൽ

ഇതോടെയാണ് എനിക്ക് ബ്രിട്ടീഷ് മന്ത്രാലയത്തിന്റെ ചാലകശക്തിയും ക്രിയാത്മകത ചാര ശൃംഖലയുടെ വ്യാപ്തിയും  കൂടുതൽ ബോധ്യമായത് എന്നെയും ഇബ്നു അബ്ദുൽ വഹാബിനെയും നിരീക്ഷിക്കാൻ വളരെ അധികം ആളുകളെ മന്ത്രാലയം നിയമിച്ചിരുന്നു എന്നുള്ള സത്യം എനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞു

ഇത്തരത്തിൽ നിരീക്ഷണത്തിനും മറ്റുമായി അരലക്ഷത്തോളം  ഉദ്യോഗസ്ഥന്മാർ ലോകത്തിന്റെ വിവിധ  മേഖലകളിൽ ബ്രിട്ടീഷ് നു വേണ്ടി  പ്രയത്നിക്കുന്നു എന്നുള്ള വിവരം എനിക്ക്  കൂടുതൽ ബോധ്യമായി

ഇതിനിടയിൽ വഹാബി ആദർശത്തിന് പൊള്ളത്തരങ്ങൾ മുസ്ലീംലോകം തിരസ്കരിച്ചത്തിന്റെ നിരാശഇബ്നു അബ്ദുൽ വഹ്ഹാബിൽ നിന്നും  ഞാൻ വായിച്ചെടുത്തു
അദ്ദേഹത്തെ പലതും പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു


ഇതിനിടയിൽ പുതിയ ഫോർമുലകൾ പുറത്തെടുത്തു ഭിന്നിപ്പിനെ പുതിയ  മേഖലകൾ ഞാൻ പരീക്ഷിച്ചു തുടങ്ങി ധാരാളം  ഫോർമുലകൾ രൂപപ്പെടുത്തിയതിൽ ഏറ്റവും  പ്രധാനമർഹിക്കുന്ന ഇവകൾ ആയിരുന്നു

മുസ്ലിം സമൂഹത്തെ നിയന്ത്രിക്കുന്നതിൽ പണ്ഡിതന്മാർക്കു കഴിവും കാര്യങ്ങളും ഏറെ സ്വാധീനം ഉള്ളതായിരുന്നു ഈ സ്വാധീനത്തെ ഇല്ലാതാക്കിയാൽ മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും അധർമങ്ങളിൽ തളച്ചിടാനും  വേഗത്തിൽ സാധിക്കുന്നു എന്നായിരുന്നു ഒന്നാമത്തേത്

ഇതുപോലെതന്നെ അമ്പിയാക്കളൂടെയും ഔലിയാക്കളുടെയും  മഖ്ബറകൾ മുസ്ലിം കൂട്ടായ്മക്കും ആത്മീയ അഭി വ്രദ്ധിക്കും കാരണമാണെന്നും ഇത് പാടെ വിപഠനം  ചെയ്യൽ അനിവാര്യമാണെന്നും ഫോർമുലയിൽ മുഖ്യമായിരുന്നു

മുസ്‌ലിംകളുടെ ആരാധന ഭാഷ്യ ഐക്യം മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ  ജാറത്തിന്റെ  സ്വാധീനം ഇവർക്കെതിരെയുള്ള  കുതന്ത്രങ്ങൾ ഒക്കെ ആ ഫോർമുലയിൽ ഉണ്ടായിരുന്നു

മാത്രോമല്ല  കഅബ തകർക്കുവാനുള്ള പദ്ധതികളും ഹജ്ജിൽ നിന്ന് മുസ്ലിംകളേ പിന്തിരിപ്പിക്കുവാനുള്ള തന്ത്രങ്ങളും  ഖുർആനിനു എതിരെയുള്ള  ആരോപണങ്ങൾ ആ പദ്ധതിയിൽ ഉണ്ടായിരുന്നു പാരമ്പര്യമായി  മുസ്ലിംകൾ ആചാരിച്ചും അനുഷ്ടിചും പോന്നിരുന്ന ആത്മീയ ചെയ്തികളെ  ശിർക്കും കുഫ്റ്മായി ചിത്രീകരിച്ചു  സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചത് ഇത്തരം സയണിസ്റ്റ് ചിന്തകളായിരുന്നു

ചുരുക്കത്തിൽ ഇന്ന് ബിദഈ കക്ഷികൾ സുന്നികൾക്കെതിരെ ഉയർത്തുന്ന ആരോപണങ്ങളുടെ നിജസ്ഥിതി  കൂട്ടുകാർ ഇനിയെങ്കിലും മനസ്സിലാക്കണമെന്നു സാന്ദർഭികമായി ഉണർത്തുകയാണ്

തീർന്നില്ല ഹംഫർ തുടരുകയാണ് ഇസ്ലാമിനെ  നശിപ്പിക്കാൻ തയ്യാറാക്കിയ ഈ ഫോർമുലകൾ എങ്ങിനെ ഇബ്നു  അബ്ദുൽ വഹാബി ലൂടെ നടപ്പിലാക്കും എന്ന ചിന്തയിലൂടെ ഞാൻ അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടയിരുന്നു  ഇടക്കാണ് ബ്രിട്ടീഷ്  ഗവർമെന്റ്റിൽ നിന്നും എനിക്ക് ആ സന്ദേശം ലഭിച്ചത്

മിസ്റ്റർ ഹംഫർ ഇബ്നു അബ്ദുൽ വഹ്ഹാബിമായി നമ്മുടെ മന്ത്രാലയം ധാരണയായിട്ടുണ്ട് അതിനാൽ ഉസ്മാനിയ ഖിലാഫത്ത്  തകർക്കുവാൻ അദ്ദേഹവും അനുയായികളും നമ്മോടൊപ്പം ചേരുന്നതാണ് അതിനുവേണ്ട എല്ലാ സൗകര്യങ്ങളും
ചെയ്തു കൊടുക്കണമെന്നായിരുന്നു അത്
തുടരും ..
         *ഭാഗം.5*
*അറേബ്യായിലെ വഹ്ഹാബി സ്വാധീനം*

*Dr .അബ്ദുൽ നാസർ അൽ അർശദി*

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...