Saturday, June 30, 2018

സ്ഥാനനിർണയംഗൃഹം - ഗൃഹപ്രവേശം

ഗൃഹം - ഗൃഹപ്രവേശം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



മനുഷ്യർക്ക്‌ താമസിക്കാൻ ഒരു വീട് ആവശ്യമാണ്. ഓരോരുത്തരോടും അനുയോജ്യമായൊരു വീടും വാഹനവും സേവകനും ഇസ്‌ലാം അനുവദിച്ചതാണ്. എന്നാൽ പാർപ്പിടത്തിലും മറ്റും പരിധിവിടുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നാൽ വീട് ആവശ്യത്തിനുമാത്രം വിശാലമില്ലാതെ നന്നേ കുടുസ്സാകുന്നത് അപലക്ഷണമാണ്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാം;



അബ്ദുല്ലാഹിബ്നുഉമർ(റ)യിൽ നിന്നു നിവേദനം: "നിർഭാഗ്യം വീടിലും സ്ത്രീയിലും കുതിരയിലുമാണ്". (മുസ്ലിം. 4127)

ഈ ഹദീസിനെ വ്യാഖ്‌യാനിക്കുന്നതിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണാന്തരമുണ്ട്. ഇമാം മാലിക്കും(റ) മറ്റു ചിലരും ഈ ഹദീസിനെ അതിന്റെ ബാഹ്യാർത്ഥത്തിൽ ചുമത്തി ഇപ്രകാരം അഭിപ്രായപ്പെടുന്നു. ചില വീട്ടിൽ താമസിക്കുന്നതും ചില സ്ത്രീകളെ ഭാര്യയായിസ്വീകരിക്കുന്നതും ചില കുതിരകളെ വാഹനമായി സ്വീകരിക്കുന്നതും അല്ലാഹുവിന്റെ ഖളാഅനുസരിച്ച് നാശത്തിനുനിമിത്തമാകാവുന്നതാണ്.

പക്ഷിലക്ഷണം നോക്കാൻ പാടില്ലെന്നതിൽ നിന്നു ഹദീസിൽ പറഞ്ഞ മൂന്നും ഒഴിവാണെന്നാണ് ഹദീസിന്റെ താത്പര്യമെന്ന് ഖത്വബി(റ) യും അനേകം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അഥവാ ലക്ഷണം നോക്കാൻ പാടില്ല. എന്നാൽ താമസിക്കാൻ ഇഷ്ടപ്പെടാത്ത വീടോ സഹവാസം വെറുക്കുന്ന ഭാര്യയോ അല്ലെങ്കിൽ കുതിരയെ സേവകനോ ഉണ്ടെങ്കിൽ ഭാര്യയെ വിവാഹ മോചനം നടത്തിയും മറ്റുള്ള വിൽപ്പന നടത്തിയോ മറ്റോ അവരുമായി വേർപിരിയണമെന്നാണ് ഹദീസിന്റെ താൽപര്യമെന്ന് അവർ വിശദീകരിക്കുന്നു. മറ്റു ചിലർ നൽകുന്ന വിശദീകരണം ഇതാണ്. വീട്ടിലെ ഭാഗ്യദോഷം വീട് കുടുസ്സാവാളും അയൽവാസികൾ ദുസ്സ്വഭാവികളാവലും അവർ ബുദ്ദിമുട്ടിക്കുന്നവരാവലുമാണ്. സ്ത്രീയിലെ ഭാഗ്യദോഷം അവൾ പ്രസവിക്കാതിരിക്കലും നാവ് നീളമുള്ളവളാകളും (ആവാസത്തിനും അല്ലാത്തതിനും നീട്ടിസംസാരിക്കുന്നവൾ) സംശയത്തിലേക്കു വെളിവാക്കലുമാണ്‌.  കുതിരയുടെ അപലക്ഷണം വലിയ വിലയുള്ളതാവലും അതിന്റെ പുറത്തിരുന്നു യുദ്ദം ചെയ്യാതിരിക്കലുമാണ്. സേവകന്റെ ഭാഗ്യദോഷം അവന്റെ സ്വഭാവം മോശമാകലും അവനിൽ അർപ്പിതമായ കാര്യം വേണ്ടതുപോലെ ഗൗനിക്കാത്തവനാകലുമാണ്. (ശർഹുമുസ്ലിം. 7/382)

വീടിനു സ്ഥാനം കാണുമ്പോൾ ഭൂമി ശാസ്ത്രപരമായ ചില നിയമങ്ങൾ കൂടി പരിഗണിക്കാനുണ്ട്. അല്ലാത്തപക്ഷം ആ വീട്ടിൽ താമസിക്കുന്നത് ആരോഗ്യപരമായും മാനസികമായുമുള്ള പല പ്രശ്നങ്ങൾക്കും നിമിത്തമായേക്കാം. നബി(സ) മലമൂത്ര വിസർജനത്തിനും  വീടിനും പ്രത്യേക സ്ഥലങ്ങൾ തെരെഞ്ഞെടുത്തിരുന്നതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി(റ) പറയുന്നു:



നബി(സ)യിൽ നിന്നുദ്ധരിക്കപ്പെടുന്നു. നബി(സ) വീടിനു പ്രത്യേകസ്ഥലം തേടും പോലെ മൂത്രിക്കാൻ വേണ്ടിയും പ്രത്യേകം സ്ഥലം അന്വേഷിക്കാറുണ്ടായിരുന്നു. (തുർമുദി. 1/97)

ഗ്രഹപ്രവേശനം

പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോൾ മഹാന്മാരുടെ പേരിൽ ഖുർആനും മറ്റും ഓതി ദുആ ചെയ്യുന്നതും അവരുടെ പേരിൽ സാധുക്കൾക്ക് ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നതും നല്ല കാര്യമാണ്. വീട്ടിൽ ബറകത്തും ഐശ്വര്യവും ഉണ്ടാവാൻ അത് നിമിത്തമാണ്. ദാനധർമ്മം ആഫത്തുകൾ തട്ടിക്കളയുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

പ്രാർത്ഥിക്കാനും നിസ്കരിക്കാനും ഭക്ഷണം നൽകാനും സ്വഹാബാകിറാം(റ) നബി(സ)യെ വീട്ടിലേക്കു ക്ഷണിക്കാറുണ്ടായിരുന്നു. ബദ്രീങ്ങളിൽപ്പെട്ട ഇതുബാനുബ്നുമാലിക്(റ) വീട്ടിൽ വെച്ച നിസ്കരിക്കാനായി നബി(സ)യെ ക്ഷണിച്ചതും നബി(സ) ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോയി നിസ്കരിച്ചതും ഇമാം ബുഖാര(റ) രേഖപ്പെടുത്തിയിട്ടുണ്ട്:



ഇത്ബാനുബ്നുമാലിക്(റ)ൽ നിന്നു നിവേദനം. നബി(സ) അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു ചോദിച്ചു. താങ്കളുടെ വീടിന്റെ ഏതുസ്ഥലത്തുവെച്ച് ഞാൻ നിസ്കരിക്കാനാണ് താങ്കളിഷ്ടപ്പെടുന്നത്?. ഇത്ബൻ(റ) പറയുന്നു. അപ്പോൾ ഒരു സ്ഥലം നബി(സ)ക്കു ഞാൻ ചൂണ്ടികാണിച്ചുകൊടുത്തു. അപ്പോൾ അവിടെ നിന്നു നബി(സ) തക്ബീർ ചൊല്ലി. ഞങ്ങൾ നബി(സ)യുടെ പിന്നിൽ അണിയായിനിന്നു. അങ്ങനെ അവിടുന്ന് രണ്ടു റക്അത്ത്  നിസ്കരിച്ചു. (ബുഖാരി 406)

ഈ ഹദീസിനെ അധികരിച്ച ഇബ്നുഹജറുൽ  അസ്ഖലാനി(റ) എഴുതുന്നു:



നബി(സ) വന്നു നിസ്കരിക്കുന്നസ്ഥലം  നിസ്കരിക്കാനുള്ള സ്ഥലമാക്കാൻ വേണ്ടി ഇത്ബാൻ(റ) നബി(സ)യോട് വീട്ടിൽ വന്നു നിസ്കരിക്കാൻ ആവശ്യപ്പെട്ടതും നബി(സ) അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതും പരാമർശിക്കുന്ന ഹദീസ് മുമ്പ് പറഞ്ഞു പോയിട്ടുണ്ട്. അത് സ്വാലിഹീങ്ങളുടെ ആസാറുകൾകൊണ്ട് ബറകത്തെടുക്കുന്നതിനു പ്രമാണമാണ്. (ഫത്ഹുൽ ബാരി. 2/235)

മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നബി(സ)യെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചതും നബി(സ) ക്ഷണം സ്വീകരിച്ചതും 'അടിയന്തിരം' എന്ന എന്റെ ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....