Tuesday, June 19, 2018

പ്രവാചകർ സാധാരണക്കാരൻ മുജാഹിദ്

പ്രവാചകർ സാധാരണക്കാരൻ മുജാഹിദ്

പ്രവാചകൻമാർ തെറ്റ് ചെയ്തു സൽസബീൽ

(
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
സല്സബീല് 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

ഇസ്തിഗാസ:ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹു എഴുതിയെന്നോ !!

ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹു എഴുതിയെന്നോ !! ??
——————————————————-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ലോക പ്രസിദ്ധനായ ഹാഫിളും മുഹദ്ദിസും ശാഫിഈ മദ്ഹബിന്റെ കര്‍മ്മശാസ്ത്ര സരണിയിലെ രണ്ടാം ശാഫിഈ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന മഹാനായ ഇമാംനവവി(റ) നിരവധി കനപ്പെട്ട കിത്താബുകള്‍ മുസ് ലിം ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്, അക്കൂട്ടത്തില്‍ പെട്ടതാണു മഹാന്‍ രചിച്ച ‘കിത്താബുല്‍ അര്‍ബഈന്‍' (كتاب الأربعين)  അഥവാ പ്രധാനപ്പെട്ട 40.ഹദീസുകള്‍ സമാഹരിച്ചു കൊണ്ട് എഴുതിയ ഹദീസ് കിത്താബ്, ഈ കിത്താബിന്ന് തന്റെ ശിഷ്യന്മാര്‍ അടക്കം ധാരാളം ശറഹുകളും വ്യാഖ്യാനങ്ങളും എഴുതിയിട്ടുട്ട്, എങ്കിലും ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് ‘അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് മഹാനായ ഇമാം നവവി(റ) തന്നെ ശറഹ് എഴുതിയിട്ടുണ്ടോ എന്നതാണ്‍, ഇന്ന് ഇമാം നവവി(റ)യുടേതെന്ന് പറഞ്ഞുകൊണ്ട് ഒരു ശറഹ് വിപണിയില്‍ ലഭ്യമാണ്‍, ആ ശറഹു ഇമാം നവവി(റ)യുടേതാണോ? ഇമാം നവവി(റ) അങ്ങിനെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടോ? എന്താണതിനെ കുറിച്ചു പൂര്‍വ്വീകരായ ഇമാമുകളും ഇമാം നവവി(റ)യുടെ ശിഷ്യന്മാരും പറയുന്നത് എന്ന്  നമുക്ക് പരിശോധിക്കാം.
മഹാനായ അലാഉദ്ദീന്‍ ഇബ്നുല്‍അത്ത്വാര്‍(റ):മുഖ്ത്തസ്വറുന്നവവി എന്നും, ഇബ്നുന്നവവി എന്നു ള്ള സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ട ഇമാംനവവി(റ) നിരവധി കിത്താബുകള്‍ എഴുതുകയും ക്രോഡി കരിക്കുകയും ഇമാംനവവി(റ)ക്ക് വര്‍ഷങ്ങളോളം സേവനം  ചെയ്യുകയും ചെയ്ത ഹാഫിളും പ്രപഞ്ചത്യാകിയും കര്‍മ്മശാസ്ത്ര ഇമാമുമായ ഹിജ്റ:724.ല്‍ വഫാത്തായ മഹാനായ ഇബ്നുല്‍അ ത്ത്വാര്‍(റ) തന്റെ ‘അറ്ബഈനുന്നവവി' യുടെ വ്യഖ്യാന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നത് കാണുക. മഹാന്‍ പറയുന്നു:
وكان من جملة ما جمعه رحمه الله تعالى أربعين حديثا من الأحاديث النبويّة قائلها خير البريّة صلى الله عليه وسلم، وعزم رحمه الله تعالى على شرحها، وتبيين الحكمة في اختيارها دون غيرها، فلم يُقْدَرْ له رحمه الله تعالى ذلك، واخترمته المنية. وها أنا إن شاء الله تعالى أشرح الأحاديث المذكورة بألفاظ واضحات..الخ.(مقدمة شرح الأربعين النووية:ص/35)للإمام ابن العطار الملقب بمختصر النووي. 
ഇബ്നുല്‍ അത്ത്വാര്‍(റ) പറയുന്നു:'മഹാനായ ഇമാം നവവി(റ) ക്രോഡീകരിച്ച കിത്താബുകളുടെ കൂട്ടത്തില്‍ പെട്ടതാണ്‍, ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി(സ്വ) വാചകങ്ങളായ ഹദീസുകളുടെ കൂട്ടത്തില്‍ പെട്ട നാല്‍പത് ഹദീസുകള്‍ ഒരുമിച്ചു കൂട്ടിയ 'അല്‍ അര്‍ബഈന്‍' എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതാനും അങ്ങിനെ ഒന്ന് രചനക്ക് തെരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമാക്കാനും ഇമാംനവവി(റ) തീരുമാനിച്ചിരുന്നു, പക്ഷെ അങ്ങിനെ ഒരു വ്യാഖ്യാന മെഴുതാന്‍ ഇമാംനവവി(റ)ക്ക് സാധിക്കുന്നതിന്നു മുമ്പ് മഹാനായ ഇമാംനവവി(റ) ഈ ലോകത്തോ ട് വിട പറയുകയാണുണ്ടായത്. ഇമാംനവവി(റ) വിന്റെ പ്രധാനശിഷ്യനായ ഇമാം ഇബ്നുല്‍ അത്ത്വാര്‍(റ) തന്റെ(ശറഹുല്‍ അര്‍ബഈന്‍ അന്നവവിയ്യ:പേജ്/35)ല്‍ പറഞ്ഞതായി കാണാവുന്നതാ ണ്‍. ഈ പറഞ്ഞതില്‍ നിന്നും ഇമാംനവവി(റ) തന്റെ’ 'അല്‍ അര്‍ബഈന്‍' എന്ന ഹദീസ് ഗ്രന്ഥത്തി നു ഒരു ശറഹോ വ്യാഖ്യാനമോ എഴുതിയിട്ടില്ല എഴുതുന്നതിന്ന് മുമ്പ് മഹാന്‍ വഫാത്തായിട്ടുണ്ടെ ന്നാണ്‍ വ്യക്തമാവുന്നത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇമാം നവവി (റ)യുടെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് തന്റെ പ്രധാന ശിഷ്യന്‍ ഇബ്നുല്‍ അത്ത്വാര്‍ (റ)ക്ക് പുറമെ ഹിജ്റ:734.ല്‍ വഫാത്തായ ഇമാം താജുദ്ദീന്‍ അല്‍ ഫാക്കിഹാനി(റ)‌യും, ഹിജ്റ:702.ല്‍ വഫാത്തായ ഇമാം ഇബ്നു ദഖീഖില്‍ അയ്ദ്(റ)യും, ഹിജ്റ:767.ല്‍ വഫാത്തായ ഇമാം ഇസ്സുദ്ദീന്‍ ഇബ്നു ജമാഅ(റ)യും, ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ)യും, ഹിജ്റ :804.ല്‍ വഫാത്തായ ഇമാം ഇബ്നുല്‍ മുലഖിന്‍(റ)യും, ഹിജ്റ:974. ല്‍ വഫാത്തായ ഇബ്നുഹജര്‍ അല്‍ ഹൈത്തമി(റ)യും തുടങ്ങി ധാരാളം പൂര്‍വ്വീകരായ ഇമാമുകള്‍ തന്നെ വ്യാഖ്യാനങ്ങള്‍ എഴുതി യിട്ടുണ്ട് അവരാരും തന്നെ ഇമാം നവവി(റ) തന്നെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് ശറഹു എഴുതിയിട്ടുണ്ടെന്നു പറഞ്ഞതായി കാണുന്നില്ല, എന്നല്ല  ആ ഇമാമുകള്‍ ആരും തന്നെ ശറഹു എഴുതുന്ന സമയത്ത് ഇമാം നവവി(റ) തന്റെ ശറഹില്‍ വ്യഖ്യാനിച്ചതു പോലെ എന്നു പറഞ്ഞു കൊണ്ട് ഇമാം നവവി(റ)യെ തൊട്ടു വരികള്‍ എടുത്തുദ്ധരിക്കുകപോലും ചെയ്യുന്നില്ല, അങ്ങിനെ ഒരു ശറഹു ഇമാം നവവി(റ) തന്നെ തന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് എഴുതിയിരുന്നുവെങ്കില്‍ പൂര്‍വ്വീകരായ ഇമാമുകളോക്കെ ആ ശറഹില്‍ നിന്നു എടുത്തുദ്ധരിക്കു മായിരുന്നു, അങ്ങിനെയൊന്നു കാണുന്നുമില്ല. അത് കൊണ്ട് തന്നെ ഇമാം നവവി(റ)യുടെ ഖാദിമും പ്രധാനശിഷ്യനും ആയ ഇബ്നുല്‍അത്ത്വാര്‍(റ) പറഞ്ഞ്തുപോലെ ഇമാം നവവി(റ) 'അല്‍ അര്‍ബ ഈന്‍' എന്ന ഹദീസ് കിത്താബിന്ന് വ്യാഖ്യാനമെഴുതിയിട്ടില്ലാ എന്നതാണു വാസ്തവം. അപ്പോള്‍ പിന്നെ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടേക്കാം, അതായത് ഇമാം നവവി(റ)യുടെ കിത്താബുകള്‍ പരി ചയപ്പെടുത്തുന്ന ഭാഗത്ത്  ഹാഫിളുസ്സുയൂത്വി(റ) തന്റെ ഇമാം നവവി(റ)യുടെ ചരിത്രം പറയാനാ യി രചിച്ച 'അല്‍ മിന്‍ഹാജുസ്സവിയ്യ്' എന്ന ഗ്രന്ഥത്തില്‍ 'അല്‍ അര്‍ബഈന്‍ വശറഹു അല്‍ഫാളി ഹാ' എന്നു പറഞ്ഞതായി കാണുന്നുണ്ടല്ലോ എന്ന ചോദ്യം, അതവാ ‘പദങ്ങളുടെ വ്യഖ്യാനം' എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഇതു കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് നവവി ഇമാമിനു തന്നെ വ്യാഖ്യാനമുണ്ട് എന്നല്ലേ ?, അതിനുള്ള മറുപടി ഇമാംനവവി(റ) തന്നെ തന്റെ ‘അല്‍ അര്‍ബഈനി' ന്റെ തുടക്ക ത്തില്‍  ഈ ഹദീസുകളെ ‘മനപ്പാടമാക്കല്‍ എളുപ്പമാകാന്‍ വേണ്ടിയും, ഇതുകളെകൊണ്ട് എല്ലാ വര്‍ക്കും ഉപകാരം സിദ്ധിക്കാന്‍ വേണ്ടിയും സനദുകള്‍ ഉദ്ധരിക്കാതെയാണു ഞാന്‍ പറയുന്നത്'  എന്നു പറഞ്ഞ ശേഷം ഇമാം നവവി(റ) പറയുന്നതായി കാണാം.
...ثمّ أُتْبِعُهَا ببابٍ في ضبط خَفيّ ألفاظها. (الأربعين:ص/45)للنووي.
ഇമാം നവവി(റ) പറയുന്നു: ‘ഈ നാല്‍പത് ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അതിനോടൊന്നിച്ചു തന്നെ ഈ ഹദീസുകളിലെ പദങ്ങള്‍ വായിക്കേണ്ട രൂപം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു അധ്യായവും കൂടി  കൂട്ടി ച്ചേര്‍ക്കുന്നതാണ്‍. (അല്‍ അര്‍ബഈന്‍:പേജ്/45).
ഇമാംനവവി(റ) തന്റെ ‘അല്‍ അര്‍ബഈനി' ന്റെ ആമുഖത്തില്‍ ഈ പറഞ്ഞതാണ്‍ ഹാഫിളു സ്സുയൂത്വി(റ)യും മറ്റും ‘അല്‍ അര്‍ബഈന്‍' എന്ന പറഞ്ഞതിന്റെ കൂടെ ‘വ ശറഹു അല്‍ഫാളി ഹാ'  (وشرح ألفاظها)എന്ന് കൂട്ടിപ്പറഞ്ഞതിന്റെ താല്‍പര്യം, അല്ലാതെ ഇമാം നവവി(റ) ഒരു വ്യാഖ്യാന ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട് എന്നല്ല, ഈ പറയപ്പെട്ട ‘ശറഹുല്‍ അല്‍ഫാളു' ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ അവസാന ഭാഗത്ത് ‘ബാബുന്‍:അല്‍ ഇശാറാത്തു ഇലാ ളബ്ത്വില്‍ അല്‍ഫാളില്‍ മുശ്ക്കിലാത്ത്'  (باب: الإشارات إلى ضبط الألفاظ المشكلات)എന്ന തലക്കെ ട്ടോടെ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്, ഈ ഉള്ളവന്റെ കയ്യില്‍ തന്നെ ‘ദാറുല്‍മിന്‍ഹാജ്- ദാറുല്‍ഗൗസാനി' എന്നീ രണ്ട് അറബ് ലോകത്തെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ കോപ്പി കള്‍ സൂക്ഷിപ്പുണ്ട്. പക്ഷെ ഇന്നു ഇമാം നവവി(റ)യുടെ ‘ശറഹുല്‍ അര്‍ബഈന്‍' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പുത്തനാശയക്കാര്‍ അവര്‍ക്കനുകൂലമായി എന്തൊക്കെയോ ഉണ്ടെന്നു പറഞ്ഞു കൊണ്ട് നടക്കുകയും എടുത്തുദ്ധരിക്കുകയും ചെയ്യുന്ന ആധികാരികതയില്ലാതെ ആരോ എഴുതി ആരോ പുറത്തിറക്കിയ ഒരു ബുക്കുണ്ട് അത് ഒരിക്കലും ഇമാം നവവി(റ) യുടേതല്ല, ആരോ ഇമാം നവവി(റ)യുടെ പേരില്‍ കെട്ടിയുണ്ടാക്കിയതാണെന്നത് തീര്‍ച്ചയാണ്‍.  പുത്തനാശയക്കാര്‍ ഇമാം നവവി(റ)യുടേതെന്നു പറഞ്ഞു ഉദ്ധരിക്കാറുള്ള ‘ശറഹുല്‍ അര്‍ബഈന്‍' ഡമസ്ക്കസിലെ ‘മക്തതബത്തു ദാരില്‍ഫത്ഹ്' ആണു പ്രസിദ്ധീകരിച്ചിട്ടുള്ളത്, വിതരണം ചെയ്യുന്നത്  ബൈറൂത്തിലെ ‘അല്‍ മക്ത്തബുല്‍ഇസ്ലാമി' എന്ന സ്ഥാപനവുമാണ്‍ എന്നു ആ കിത്താബിന്റെ കവര്‍ പേജില്‍ കൊടുത്തിട്ടുണ്ട്, പക്ഷെ അതിന്റെ അവലംബ കോപ്പി ഏതാണെന്നോ കയ്യെഴുത്ത് പ്രതി ഏതു ലൈബ്രറില്‍ നിന്നാണെന്നോ ഒന്നും തന്നെ പ്രസിദ്ദീകരിച്ചവര്‍ പറയുന്നില്ല, ആ പറഞ്ഞ കിത്താബിന്റെ ഒറിജിനല്‍ കോപ്പി ഈ വിനീതന്റെ കയ്യിലുണ്ട്,  പിന്നെ പറയാനുള്ളത് സാധാരണ പുത്തനാശയക്കാര്‍ ഇമാം നവവി(റയുടെ പേരില്‍ ചാര്‍ത്തി ഉദ്ധരിക്കാറുള്ള ‘നീ ചോദിക്കുക യാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക' എന്ന ഹദീസിന്റെ വിശദീകരണത്തില്‍ പുത്തനാശയക്കാര്‍ പറയാറുള്ള ഭാഗം ഹിജ്റ:1331.ല്‍ (പതിനാലാംനൂറ്റാണ്ടില്‍) മരണപ്പെട്ട മുഹമ്മദ് ബ്നു അബ്ദില്ലാഹ് അല്‍ ജര്‍ദാനി എന്ന പണ്ഡിതന്‍ എഴുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ ശറഹില്‍ കാണാവുന്നതുമാണ്‍, ആ ശറഹിലും അവിടെ പറയുന്ന വിഷയം ഇമാം നവവി(റ) പറഞ്ഞതാണെ ന്നോ ഇമാം നവവി(റ)യുടെ ശറഹില്‍ നിന്നാണെന്നോ നവവി ഇമാമിന്റെ വരികളാണെന്നോ ജര്‍ദാനി പറയുന്നുമില്ല. ചുരുക്കത്തില്‍ ഇമാം നവവി(റ)യുടെ പേരില്‍ ആരൊക്കെയോ എഴുതിയ ഭാഗങ്ങള്‍ കൂട്ടിയോചിപ്പിച്ചു ആരൊക്കെയോ ഇമാം നവവി(റ)യുടേതാണെന്ന് പറഞ്ഞു പ്രസിദ്ധീ കരിച്ചു പ്രചരിപ്പിക്കുന്നു എന്നു മാത്രം.
///////////////////////////////////////
NB: ഈ കുറിപ്പ് വായിക്കുന്ന ആര്‍ക്കെങ്കിലും ഇമാം നവവി(റ) തന്നെ തന്റെ ‘കിത്താബുല്‍ അര്‍ബ ഈന്‍' എന്ന കിത്താബിന്ന് ശറഹ് എഴുതിയിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ അറിയിച്ചു തരണമെന്ന് വിനയ പുരസ്സരം അപേക്ഷിക്കുന്നു.

സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്ന് സൗദിയിലെ പ്രസിദ്ധ മുഫ്തിയായിരുന്ന ഷെയ്ഖ് ഉസൈമീന്റെ ഫത് വ




അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
സ്ത്രീകൾക്ക് വീടാണ് ഉത്തമമെന്ന് സൗദിയിലെ പ്രസിദ്ധ മുഫ്തിയായിരുന്ന ഷെയ്ഖ് ഉസൈമീന്റെ ഫത് വ കാണുക.

وسئل فضيلة الشيخ ابن عثيمين: بالنسبة للنساء اللاتي يعتمرن في رمضان هل الأفضل في حقهن الصلاة في بيوتهن أم في المسجد الحرام سواء الفرائض أو التراويح؟
الجواب) السنة تدل على أن الأفضل للمرأة تصلي في بيتها في أي مكان كانت سواء في مكة أو غيرها، ولهذا قال النبي صلى الله عليه وسلم: " لا تمنعوا إماء الله مساجد الله وبيوتهن خير لهن" ، يقول ذلك وهو في المدينة مع أن المسجد
النبوي الصلاة فيه زيادة فضل، ولأن صلاة المرأة في بيتها أستر لها وأبعد عن الفتنة وكانت صلاتها في بيتها أولى وأحسن
(فتاوى ودروس الحرم المكي للشيخ ابن عثيمين 3/228)

റമദാനിൽ ഉംറക്ക് വരുന്ന സ്ത്രീകൾക്ക് ഫർദ് നിസ്കാരമാവട്ടെ തറാവീഹ് നിസ്കാരമാവട്ടെ, മസ്ജിദുൽ ഹറാമിൽ വെച്ഛ് നിസ്കരിക്കലാണോ വീടുകളിൽ വെച്ച് നിസ്കരിക്കലാണോ ഏറ്റവും പുണ്യം? എന്ന് ഷെയ്ഖ് ഇബ്നു ഉസൈമീനോട് ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത മറുപടി:

സ്ത്രീകൾ അവർ മക്കയിലാവട്ടെ മറ്റെവിടെയെങ്കിലുമാവട്ടെ ഏറ്റവും പുണ്യമുള്ളത് അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് എന്നാണു നബി ചര്യയിൽ നിന്നും തെളിയുന്നത്.

ഇത് കൊണ്ടാണ് നബി صلى الله عليه وسلم "നിങ്ങൾ അല്ലാഹുവിന്റെ അടിയത്തികളെ പള്ളികൊളെള തടയരുത്, അവർക്ക് അവരുടെ വീടാണ് ഏറ്റവും ഗുണകരം എന്ന് പറഞ്ഞത്."

ഇത് മദീനയിൽ വെച്ചാണ് പ്രവാചകർ പറുന്നത്. മദീനയിലെ മസാജിദുന്നബവിയിലാവട്ടെ നിസ്കാരത്തിന് ധാരാളം പുണ്യങ്ങളുണ്ട്. മാത്രവുമല്ല സ്ത്രീകൾക്ക് അവളുടെ വീട്ടിൽ വെചുള്ള നിസ്കാരം ഏറ്റവും മറയും ഫിത്നയില്ലാതിരിക്കാൻ നല്ലതും ആയതിനാൽ വീട്ടിൽ വെച്ച് നിസ്കരിക്കലാണ് അവൾക്ക് ഏറ്റവും നാല്ലതും ഗുണമുള്ളതും.

ഇവിടെ മറ്റൊരു രസം: സാദാരണ നമ്മുടെ മൗലവിമാർ, മുകളിലുള്ള ഫത്‍വയിലെ ഹദീസ് ഓതുമ്പോൾ ആദ്യഭാഗം (لا تمنعوا إماء الله مساجد.) എന്ന ഭാഗം മാത്രമേ വായിക്കാറുള്ളൂ. ഇവിടയും മൗലവിമാർ അങ്ങിനെത്തന്നെയാണ് വായിച്ചത്. സത്യത്തിൽ അതെ ഹദീസിൽ തന്നെ നബിതങ്ങൾ وبيوتهن خير لهن എന്ന് പറഞ്ഞിട്ടുണ്ട്. അത് മൗലവിമാർ മൂടി വെച്ച് കേൾവിക്കാരെ വഞ്ചിക്കലാണ് പതിവ്. വാട്സാപ്പ് വന്നതോടെ അതെല്ലാം പൊളിയുകയാണ്.😁😄

Team work of ahlusunna.

തറാവീഹ് .ഖിയാമുല്ലൈലും ഖിയാമുറമളാനും തമ്മിലെന്ത്?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഖിയാമുല്ലൈലും ഖിയാമുറമളാനും തമ്മിലെന്ത്?● മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ 0 COMMENTS
qiyamullail and qiyamuramalan-malayalam
അടിമക്ക് ഉടമയായ അല്ലാഹുവിലേക്ക് അടുക്കാനുള്ള വലിയ മാര്‍ഗമാണ് ഐച്ഛികമായ പുണ്യകര്‍മങ്ങള്‍. ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: സുന്നത്തായ കര്‍മങ്ങള്‍ ചെയ്ത് ഒരു അടിമ എന്നിലേക്ക് അടുക്കുമ്പോള്‍ ഞാനവനെ ഇഷ്ടപ്പെടും. ഞാനൊരാളെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വിയും കാഴ്ച്ചയും കൈകാലുകളും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ നിശ്ചയം ഞാനവന് നല്‍കും (ബുഖാരി).

ഐച്ഛികമായ പുണ്യകര്‍മങ്ങളില്‍ അതിശ്രേഷ്ഠമാണ് രാത്രിയിലെ നിസ്‌കാരം (തഹജ്ജുദ്). തിരുനബി(സ്വ)യോട് നിര്‍ബന്ധപൂര്‍വം അത് നിര്‍വഹിക്കാന്‍ ഖുര്‍ആന്‍ പറയുന്നുണ്ട്: ‘നിര്‍ബന്ധമായും നിസ്‌കാരത്തിനുവേണ്ടി രാത്രിയില്‍ അങ്ങ് ഉറക്കമൊഴിക്കുക. അതുകാരണം ഉന്നത സ്ഥാനത്തേക്ക് അങ്ങയെ അവന്‍ എത്തിക്കും’ (ഇസ്‌റാഅ് 79).



തിരുനബി(സ്വ)യുടെ രാത്രി നിസ്‌കാരത്തെ സംബന്ധിച്ച് ബീവി ആഇശ(റ) പറയുന്നു: രാത്രിയില്‍ നിന്ന് നിസ്‌കരിച്ചത് കാരണം നബി(സ്വ)യുടെ കാലുകള്‍ വിണ്ടുകീറാറുണ്ട്. ഒരു പാപവും സംഭവിക്കാത്ത തങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹുവിന് ധാരാളം നന്ദി ചെയ്യുന്ന ഒരു അടിമയാവാന്‍ ഞാന്‍ ഇഷ്ടപ്പെടേണ്ടതല്ലേ? (ബുഖാരി).

അബൂഹുറൈറ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍പറഞ്ഞു: റമളാന്‍ നോമ്പ് കഴിഞ്ഞാല്‍ ഏറ്റവും പവിത്രമായ നോമ്പ് മുഹര്‍റം മാസത്തിലേതാണ്. ഫര്‍ള് നിസ്‌കാരം കഴിഞ്ഞാല്‍ അതിശ്രേഷ്ഠമായത് രാത്രിയിലെ സുന്നത്ത് നിസ്‌കാരവും (മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നുസലാം(റ) പറയുന്നു: തിരുനബി(സ്വ) മദീനയിലെത്തിയപ്പോള്‍ പ്രഥമമായി പറഞ്ഞത് ഇതായിരുന്നു: മനുഷ്യരേ, നിങ്ങള്‍ ഭക്ഷണം നല്‍കുക. സലാം വര്‍ധിപ്പിക്കുക. കുടുംബബന്ധം ചേര്‍ക്കുക. ജനങ്ങള്‍ ഉറക്കത്തിലാകുമ്പോള്‍ രാത്രിയില്‍ നിസ്‌കരിക്കുക. എന്നാല്‍ നരകം തൊടാതെ നിങ്ങള്‍ക്ക് സ്വര്‍ഗം പുല്‍കാം (ഇബ്‌നുമാജ).

‘നിങ്ങള്‍ രാത്രി നിസ്‌കാരം മുറുകെപിടിക്കുക. നിശ്ചയം രാത്രി നിസ്‌കാരം നിങ്ങളുടെ പൂര്‍വികരായ സജ്ജനങ്ങളുടെ ചര്യയാണ്. അത് നിങ്ങളെ റബ്ബിലേക്ക് അടുപ്പിക്കുന്നതും പാപങ്ങളെ മായ്ച്ച്കളയുന്നതും തിന്മകളെ തടയുന്നതും ശാരീരിക അസുഖങ്ങള്‍ ഇല്ലാതെയാക്കുന്നതുമാണ്’ (തിര്‍മുദി).



അകത്ത് നിന്ന് പുറത്തേക്കും പുറത്തുനിന്ന് അകത്തേക്കും കാണാവുന്ന റൂമുകള്‍ സ്വര്‍ഗത്തിലുണ്ടെന്ന് നബി(സ്വ) പറഞ്ഞപ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവ ആര്‍ക്കുള്ളതാണ്. അവിടുന്ന് പറഞ്ഞു: സൗമ്യമായി സംസാരിച്ചവനും ഭക്ഷണം നല്‍കിയവനും വ്രതം നിത്യമാക്കിയവനും ജനങ്ങള്‍ ഉറങ്ങുന്ന സമയം  രാത്രിയില്‍ നിസ്‌കരിച്ചവനുമാണത് (തിര്‍മുദി).

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: രാത്രിയുടെ അവസാനപകുതിയിലെ നിസ്‌കാരം ദുനിയാവും അതിലുള്ളതിനേക്കാളും അത്യുത്തമമാണ്. എന്റെ സമുദായത്തിന് ഭാരമാകുമായിരുന്നില്ലെങ്കില്‍ അത് ഞാനവര്‍ക്ക് ഫര്‍ളാക്കുമായിരുന്നു.

അലി(റ)പറയുന്നു: ഒരു രാത്രിയില്‍ എന്റെയും ഫാത്വിമയുടെയും അടുക്കല്‍ നബി(സ്വ) കടന്നുവന്നു. നിങ്ങള്‍ രണ്ടുപേരും നിസ്‌കരിക്കുന്നില്ലേയെന്ന് അവിടുന്ന് ചോദിച്ചു (ബുഖാരി).

ഖിയാമുല്ലൈല്‍ എല്ലാ ദിവസവും പതിവാക്കല്‍ സുന്നത്താണ്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ഓ അബ്ദുല്ലാഹ്, രാത്രിയില്‍ ഇടക്ക് നിസ്‌കരിക്കുകയും ഇടക്ക് ഒഴിവാക്കുകയും ചെയ്യുന്നവനെപ്പോലെ നീ ആവരുത് (ബുഖാരി).



മുകളില്‍ പറഞ്ഞ തിരുവചനങ്ങള്‍ ഖിയാമുല്ലൈല്‍ അഥവാ സാധാരണ രാത്രിയിലെ പൊതുവായ സുന്നത്ത് നിസ്‌കാരങ്ങളെ സംബന്ധിച്ചാണ്. എന്നാല്‍ പ്രവാചകര്‍(സ്വ) പ്രത്യേകം സുന്നത്താക്കിയ റമളാനില്‍ മാത്രമുള്ള സവിശേഷ നിസ്‌കാരമാണ് തറാവീഹ്. ഇത് റമളാനില്‍ ഖിയാമുല്ലൈലിനു പുറമെ നിസ്‌കരിക്കേണ്ടുന്ന സുന്നത്ത് നിസ്‌കാരമാണ്. ഖിയാമുല്ലൈലും ഖിയാമു റമളാനും ഒന്നല്ല. ഇമാം നവവി(റ) രണ്ടും വ്യത്യസ്ത അധ്യായങ്ങളായിട്ടാണ് കൊണ്ടുവന്നിട്ടുള്ളത്. മഹാന്റെ പ്രയോഗം ഇങ്ങനെ: ഒന്ന്, ബാബു ഫള്‌ലി ഖഇയാമില്ലൈല്‍ (രാത്രിനിസ്‌കാരത്തിന്റെ ശ്രേഷ്ഠത പറയുന്ന അധ്യായം) രണ്ട്, ബാബു ഇസ്തിഹ്ബാബി ഖിയാമി റമളാന വഹുഹത്തറാവീഹു (തറവീഹെന്ന റമളാനിലെ നിസ്‌കാരം സുന്നത്താണെന്നതിന്റെ അധ്യായം).

ഇങ്ങനെ ഇമാമീങ്ങളെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ തഹജ്ജുദിനെയും തറാവീഹിനെയും വേറെവേറെയായിട്ട് തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്. തറാവീഹ് എന്ന നിസ്‌കാരത്തെ ആദ്യം നിഷേധിച്ചത് ‘ഈ ഉമ്മത്തിലെ ജൂതന്മാരെ’ന്ന് തിരുനബി(സ്വ) വിശേഷിപ്പിച്ച റാഫിളത്താണ്.

ഇമാം സുബ്കി(റ) പറയുന്നു: തറാവീഹിന്റെ വിഷയത്തില്‍ ഉമ്മത്ത് ഐക്യപ്പെട്ടിരിക്കുന്നു. മുസ്‌ലിംകളാരും അതിനെ നിഷേധിച്ചിട്ടില്ല. അതിനെ നിഷേധിച്ചത് റാഫിളത്താണ് (ഫതാവസ്സുബ്കി 1/104).



നബി(സ്വ) പറഞ്ഞു: റമളാന്‍ നോമ്പ് അല്ലാഹു നിങ്ങള്‍ക്ക് ഫര്‍ളാക്കി. അതിലെ നിസ്‌കാരം ഞാന്‍ നിങ്ങള്‍ക്ക് സുന്നത്താക്കുകയും ചെയ്തു (ഫതാവസ്സുബ്കി 1/158). ഈ ഹദീസ് റമളാനില്‍ പ്രത്യേക സുന്നത്ത് നിസ്‌കാരമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.

ഇമാം മാവറദി(റ) പറയുന്നു: ഖിയാമു റമളാന്‍ അഥവാ തറാവീഹ് നിസ്‌കാരത്തിനുള്ള തെളിവ് റസൂല്‍(സ്വ)യെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസാണ്. ഒരു റമളാനിലെ ആദ്യരാത്രിയില്‍ നബി(സ്വ) പള്ളിയിലേക്ക് വന്നു. സ്വഹാബത്തിനെ ഒരുമിച്ചുകൂട്ടി അവര്‍ക്ക് ഇമാമായി നിസ്‌കരിച്ചു. രണ്ടാമത്തെ രാത്രിയിലും തങ്ങള്‍ വന്ന് അവര്‍ക്ക് ഇമാമായി നിസ്‌കരിച്ചു. മൂന്നാമത്തെ രാത്രിയില്‍ സ്വഹാബത്ത് നബി(സ്വ)യെ പ്രതീക്ഷിച്ചിരുന്നെങ്കിലും അവിടുന്ന് പള്ളിയില്‍ എത്തിയില്ല. അവര്‍ ഒറ്റക്ക് നിസ്‌കരിച്ചു. പ്രഭാതമായപ്പോള്‍ പ്രവാചകര്‍(സ്വ) അവരോട് പറഞ്ഞു: ഈ നിസ്‌കാരം നിങ്ങള്‍ക്ക് ഫര്‍ളാക്കപ്പെടുമോ എന്ന് ഭയപ്പെട്ടതിനാലാണ് ഞാന്‍ വരാതിരുന്നത് (അല്‍ ഹാവില്‍ കബീര്‍ 1/378).

വിശ്വസിച്ചും കൂലി പ്രതീക്ഷിച്ചും ഒരാള്‍ ഖിയാമു റമളാന്‍ നിര്‍വഹിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറക്കപ്പെടും (മുസ്‌ലിം). ഖിയാമു റമളാന്‍ എന്നതിന്റെ താല്‍പര്യം തറാവീഹ് നിസ്‌കാരമാണ്. അത് സുന്നത്താണെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ് (ശറഹ് മുസ്‌ലിം 3/297).

തറാവീഹിനെ നിഷേധിക്കുന്നവര്‍ അതിന്റെ റക്അത്തുകളുടെ എണ്ണത്തിലും തര്‍ക്കം കൊണ്ടുവരുന്നു. തറാവീഹ് ഇരുപത് നിസ്‌കരിക്കല്‍ ബിദ്അത്താണെന്നാണ് ബിദഇകള്‍ പറയുന്നത്. എന്നാല്‍ ഈ വാദം ഇസ്‌ലാമിനന്യമാണ്. കാരണം, തിരുനബി(സ്വ)യുടെ നിസ്‌കാരം കണ്ടുപഠിച്ച സ്വഹാബികള്‍ നിസ്‌കരിച്ച തറാവീഹിന്റെ റക്അത്തിന്റെ എണ്ണം പ്രാമാണികമായി സ്ഥിരപ്പെട്ടിട്ടുള്ളതാണ്. അത് ഇരുപതാണ്.

സാഇബ്ബ്‌നു യസീദി(റ)നെ തൊട്ട് നിവേദനം: ഞങ്ങള്‍ ഉമര്‍(റ)വിന്റെ കാലത്ത് ഇരുപത് റക്അത്തും വിത്‌റും നിസ്‌കരിക്കാറുണ്ട് (മഅ്‌രിഫത്തുസ്സുനനിവല്‍ആസാര്‍, സുനനുല്‍ ബയ്ഹഖി 2/699).

ഉമറുബ്‌നുല്‍ ഖത്വാബ്(റ) ഉബയ്യിബ്‌നു കഅ്ബിന്റെ നേതൃത്വത്തിലായി സ്വഹാബിമാരെ ഒരുമിച്ചുകൂട്ടി. അദ്ദേഹം എല്ലാ രാത്രിയിലും അവര്‍ക്കൊപ്പം ഇരുപത് റക്അത്ത് നിസ്‌കരിച്ചു. ഒരാളും അതിനെ എതിര്‍ത്തില്ല. അതിനാല്‍ ഇത് സ്വഹാബിമാരില്‍ നിന്നുള്ള ഇജ്മാഅ് ആണ് (ബദാഇഉസ്സനാഇഅ്. 1/288).



മുസ്‌ലിം കൂട്ടായ്മയില്‍ നിന്നകന്ന് എട്ട് റക്അത്തില്‍ മതിയാക്കുകയും മുസ്‌ലിംകളെ ബിദ്അത്ത് ആരോപിക്കുകയും ചെയ്യുന്നവര്‍ അവരുടെ ആഖിബത്ത് സൂക്ഷിച്ചുകൊള്ളട്ടെ (ഫൈളുല്‍കബീര്‍ 1/181).

ഇതാണ് മുസ്‌ലിം വൈജ്ഞാനിക ലോകത്തിന്റെ പൂര്‍വകാലം മുതലേയുള്ള നിലപാട്. ചുരുക്കത്തില്‍, ഖിയാമുല്ലൈല്‍ എന്നതും ഖിയാമുറമളാന്‍ എന്നതും ഒരേ നിസ്‌കാരമാണെന്നത് ബിദഇകള്‍ പില്‍ക്കാലത്തു സൃഷ്ടിച്ചെടുത്ത മിഥ്യയാണ്. സ്വഹാബത്തിനോ പൂര്‍വിക പണ്ഡിതര്‍ക്കോ ആ വാദമുണ്ടായിരുന്നില്ല. യഥാര്‍ത്ഥ ദീനില്‍നിന്നും തറാവീഹ് എന്ന റമളാനിലെ പ്രത്യേക സുന്നത്ത് നിസ്‌കാരത്തിന് പ്രവാചകര്‍ വാഗ്ദാനം ചെയ്ത പാപമോചനമെന്ന മഹാ അനുഗ്രഹത്തില്‍ നിന്നും വിശ്വാസികളെ അടര്‍ത്തിയെടുത്ത് അവരെ നരകാഗ്നിയില്‍ തള്ളുകയെന്നതാണ് പുത്തനാശയക്കാരുടെ ലക്ഷ്യം. ഇതു തിരിച്ചറിയാന്‍ വിശ്വാസിലോകത്തിന് ബാധ്യതയുണ്ട്.

മഖ്ബറ നിർമാണവും സംരക്ഷണവും●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


മഖ്ബറ നിർമാണവും സംരക്ഷണവും● റഹ്മത്തുല്ലാഹ് സഖാഫി എളമരം 0 COMMENTS
maqbara-malayalam
മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്‌ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങൾ സംരക്ഷിക്കൽ അനിവാര്യമാണ്. ഇതാണ് ഇസ്‌ലാമിക പാരമ്പര്യം. അന്ത്യപ്രവാചകരടക്കമുള്ള നിരവധി അമ്പിയാക്കളുടെയും ഖുലഫാഉറാശിദുകളുടെയും ഔലിയാക്കളുടെയും മറ്റും ഖബറുകൾ ഇങ്ങനെ ലോകത്ത് സംരക്ഷിക്കപ്പെട്ടതു കാണാം.

ഇസ്‌ലാമിക ചരിത്ര പൈതൃകങ്ങളെ നശിപ്പിക്കൽ അജണ്ടയാക്കിയവരാണ് പാശ്ചാത്യരും സിയോണിസ്റ്റുകളുമായ മുസ്‌ലിം വിരുദ്ധർ. മതത്തെ തകർക്കാനുള്ള അടിസ്ഥാന പ്രവർത്തനമായാണതിനെ ഇവർ കാണുന്നത്. ഇത് നേരിട്ടു നടപ്പാക്കുന്നതിനു പകരം അവരുപയോഗിച്ച കോടാലിപ്പിടികൾ മാത്രമാണ് മുജാഹിദുകളടക്കമുള്ള മതനവീകരണവാദികളും അവരുടെ ഇന്നത്തെ ഭീകരമുഖമായ ഇസിലും.

മഖ്ബറകൾ ഇസ്‌ലാമിൽ

മരണത്തോടെ വിസ്മരിക്കേണ്ടവനല്ല മുസ്‌ലിമായ മനുഷ്യർ. അവരെക്കുറിച്ചുള്ള സ്മരണകളും അവരുടെ അന്ത്യവിശ്രമ കേന്ദ്രം സന്ദർശിക്കലും അവർക്കു വേണ്ടി പ്രാർത്ഥിക്കലും സ്വദഖകളർപ്പിക്കലും പ്രാമാണികവും നിലനിൽക്കേണ്ട പുണ്യാചാരങ്ങളുമാണ്.

‘അവർക്കു പിറകെ വരുന്നവർ, ഞങ്ങളുടെ നാഥാ ഞങ്ങൾക്കും വിശ്വാസികളായി മുൻകഴിഞ്ഞു പോയവർക്കും നീ മാപ്പു നൽകേണമേ, വിശ്വാസികളെ സംബന്ധിച്ച് ഞങ്ങളുടെ ഹൃദയത്തിൽ ഒരു വിദ്വേഷവും നീ വെച്ചേക്കരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കും’ (ഖുർആൻ 59/10).



സാധാരണക്കാരന്റെ ഖബറുകൾ തന്നെയും അടയാളപ്പെടുത്തി സംരക്ഷിക്കുന്നതാണ് ഇസ്‌ലാമിക പാരമ്പര്യം. ബന്ധുക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിപ്പോരുന്നത് എല്ലാ നാടുകളിലും നമുക്കു കാണാം. മഹാന്മാരുടെ ജാറങ്ങൾ സിയാറത്തിനു വരുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും പതിവാണ്. മദീന മുനവ്വറയിൽ തിരുനബി(സ്വ)യുടെ ഖബർ സന്ദർശിക്കുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. മൂസാ നബി(അ)ന്റെ ഖബർ ബൈതുൽ മുഖദ്ദസിന്റെ ചാരത്ത് നിലകൊള്ളുന്നു. ഇസ്‌റാഇന്റെ രാത്രി നബി(സ്വ) അത് സിയാറത്ത് ചെയ്തതായി ഇമാം ബുഖാരി(അ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാമിലെ ഹത്വീബ് എന്ന സ്ഥലത്ത് ശുഐബ്(അ)ന്റെ ഖബർ വലിയ ഖുബ്ബയോടെ നിലകൊള്ളുന്നതായും അവിടെ ജനങ്ങൾ നിരന്തരം സിയാറത്ത് ചെയ്യുന്നതായും ഇമാം നവവി(റ) തഹ്ദീബുൽ അസ്മാഇ വല്ലുഗാത് (1/146)ൽ രേഖപ്പെടുത്തുന്നു.

സലാല ടൗണിൽ നിന്നും ഏതാനും കിലോ മീറ്റർ അകലെയുള്ള മലമുകളിൽ അയ്യൂബ് നബി(അ)ന്റെ ഖബർ ഇന്നും പരിപാലിക്കപ്പെടുന്നതു കാണാം. ഇസ്‌ലാമിക നാഗരികതയും പൈതൃകങ്ങളും നിലനിന്നിരുന്ന ഏതു നാട്ടിൽ ചെന്നാലും പൂർവ സൂരികളുടെ മഖ്ബറകൾ അർഹിക്കുന്ന പ്രൗഢിയോടെ നിലനിർത്തിപ്പോന്നതാണനുഭവം. ഇന്നത്തെ അബൂബക്കർ അൽ ബഗ്ദാദിയുടെ സലഫി ഭീകരർക്ക് മാതൃക കാണിച്ച് ഒരു നൂറ്റാണ്ടു മുമ്പ് വഹാബി ശ്മശാന വിപ്ലവക്കാർ ഹിജാസിൽ പ്രവേശിക്കുന്നതു വരെ മക്കയിലും മദീനയിലുമെല്ലാം അനേകം മഹാന്മാരുടെ ഖബറുകൾ വലിയ ഖുബ്ബകളോടെ പണിതതും നിലനിന്നു പോന്നിരുന്നതും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.

ജാറം നിർമിക്കൽ

ഖബറുകൾക്ക് മുകളിൽ എടുപ്പുകൾ, ഖുബ്ബകൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഇടിഞ്ഞു പോവുക, ഹിംസ്ര ജീവികൾ മാന്തുക പോലുള്ളവ ഭയപ്പെട്ടാൽ ആരുടെ ഖബറും കല്ലു കൊണ്ടോ മറ്റോ കെട്ടിപ്പടുക്കാവുന്നതാണ്. ഇങ്ങനെയുള്ള ആവശ്യമില്ലെങ്കിൽ വെറുതെ ഒരു പാഴ്‌ചെലവ് വരുത്തുന്നത് കറാഹത്താണ്. എന്നാൽ മുസ്‌ലിംകൾക്ക് മൊത്തം അവകാശപ്പെട്ട പൊതുശ്മശാനത്തിലാകുമ്പോൾ മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന വിധം ഖബറിനു മുകളിൽ കെട്ടിടമുണ്ടാക്കുന്നതും മറ്റും സാധാരണക്കാർക്ക് ഹറാമായിത്തീരും.

സുപ്രസിദ്ധരായ സ്വാലിഹീങ്ങളോ ഔലിയാക്കളോ ആണെങ്കിൽ അവരെ സിയാറത്തു ചെയ്തു ബറക്കത്തെടുക്കാൻ എല്ലാവർക്കും സൗകര്യമൊരുക്കുന്നതിനു വേണ്ടി അവരുടെ ഖബറുകൾ കെട്ടിയുയർത്തുകയും സന്ദർശനത്തിനു സൗകര്യം ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: ഖബർ പരിപാലിക്കൽ ഹറാമാണെന്നു പറഞ്ഞത്, ഇബ്‌നു ഹംസ(റ) അഭിപ്രായപ്പെട്ടതു പോലെ മറമാടപ്പെട്ടയാൾ സ്വഹാബിയോ വലിയ്യാണെന്ന് പ്രസിദ്ധനോ അല്ലെങ്കിലാണ്. അതേസമയം അത്തരം മഹാന്മാരുടെ ഖബറുകൾ നീക്കം ചെയ്യാവതല്ല. അതു തകർന്നുപോയാൽ പോലും. അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണെന്ന ചില പണ്ഡിതരുടെ വീക്ഷണം ഇതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. കാരണം ഈ ഖബർ നിലനിൽക്കുന്നതിൽ ബറകത്തെടുക്കലും സിയാറത്തിനെ സജീവമാക്കലുമുണ്ട് (നിഹായ 3/41).



ഇമാം നവവി(റ) എഴുതി: അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കാൻ (സ്വത്ത്) വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ്. ഇതിൽ ബറകത്തെടുക്കലും സിയാറത്ത് സജീവമാക്കലുമുള്ളതു കൊണ്ടാണിത് (റൗള 6/908).

മുല്ലാ അലിയ്യുൽ ഖാരി(റ) രേഖപ്പെടുത്തുന്നു: സുപ്രസിദ്ധരായ ഉലമാക്കൾ, മശാഇഖുമാർ പോലുള്ളവരുടെ ഖബറിനു മുകളിൽ എടുപ്പുണ്ടാക്കാൻ സലഫുകൾ അനുവദിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അവരെ സിയാറത്ത് ചെയ്യാനും തദവസരത്തിൽ വിശ്രമിക്കാനും വേണ്ടിയാണത് (മിർഖാത്ത് 2/372).

പൊതു മഖ്ബറയിലാണെങ്കിൽ മഹാന്മാരുടെ ഖബർ പൊളിച്ചു മാറ്റണമെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം ഹാകിം(റ) കുറിച്ചു: ആ അഭിപ്രായമനുസരിച്ചല്ല ഇസ്‌ലാമിക ലോകത്തിന്റെ പ്രവർത്തനം. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം പണ്ഡിതന്മാർ മഹാന്മാരുടെ ഖബറിനു മേൽ എടുപ്പുണ്ടാക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ട്. സലഫുകളിൽ നിന്നും പിൻഗാമികൾ പിന്തുടർന്നു പോന്നതാണിത്. ഇമാം ബർസലി(റ) പറഞ്ഞത് ഇക്കാര്യം ഇജ്മാആണെന്നത്രെ (അൽ മുസ്തദ്‌റക് 1/370).



എന്നാൽ ശ്രദ്ധേയമായ കാര്യം പൊതുമഖ്ബറകളിൽ മഹാന്മാരുടെ ഖബറാണെങ്കിലും അതിന്മേൽ കെട്ടിടമുണ്ടാക്കരുതെന്ന് പറഞ്ഞവർ പോലും അത് ശിർക്കാണെന്നോ ശിർക്കിലേക്ക് വഴിവെക്കുന്നതാണെന്നോ അല്ല കാരണമായി പറഞ്ഞത്. പൊതുജനങ്ങളുടെ അവകാശം ഹനിച്ചേക്കുമെന്നതാണ്. കെട്ടിടം നിർമിച്ചാൽ അത്രയും സ്ഥലത്ത് മറ്റുള്ളവർക്കു ഖബർ നിർമിക്കാനാവില്ലല്ലോ എന്നു സാരം. കെട്ടിപ്പൊക്കിയാൽ ആ ഖബറിൽ പിന്നെ ഒരാളെ മറവു ചെയ്യാൻ പ്രയാസമാവുകയും ചെയ്യും.

എന്നാൽ ഖബറിനു മേലെ നാലു കല്ലുകൾ വെച്ചാൽ അത് അല്ലാഹുവിൽ പങ്കു ചേർക്കലാണെന്ന വാദം ശിർക്കോളജിസ്റ്റുകളായ മുജാഹിദുകൾക്കു മാത്രമേയുള്ളൂ. ഇസ്‌ലാമുമായി അതിനു ബന്ധമില്ല.  ഖബർ സംരക്ഷിക്കുക, സിയാറത്ത് സജീവമാക്കുക, ബറകത്തെടുക്കാൻ സൗകര്യം ചെയ്യുക പോലുള്ള ആവശ്യങ്ങൾക്കു വേണ്ടി ഖബറുകൾ കെട്ടിയുയർത്താമെന്നും അത് മുസ്‌ലിം ലോകത്തിന്റെ രീതിയാണെന്നും ചുരുക്കം. അതേസമയം മറ്റുള്ളവരുടെ അവകാശങ്ങൾ തടഞ്ഞും അനാവശ്യ പാഴ്‌ചെലവുകൾ വരുത്തിയും ഖബറുകൾ കെട്ടിപ്പൊക്കുകയുമരുത്. ഇതാണ് ഖബറുകൾ കെട്ടിപ്പൊക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഹദീസിന്റെ സാരം.

സിയാറത്തും ബറകത്തും

മഹത്തുക്കളുടെ അന്ത്യവിശ്രമ കേന്ദ്രം ബറകത്തുള്ള താണെന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘മസ്ജിദുൽ ഹറാമിൽ നിന്നും പരിസരം ബറകത്താക്കപ്പെട്ട മസ്ജിദുൽ അഖ്‌സ്വയിലേക്ക് തന്റെ ദാസനെ രാപ്രയാണം നടത്തിച്ച അല്ലാഹു എത്ര പരിശുദ്ധൻ’ (അൽ ഇസ്‌റാഅ് 1).

ഇവിടെ ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്തുള്ള ബറകത്ത് എന്താണെന്നതിനെ കുറിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നതു ശ്രദ്ധേയം: അത് അമ്പിയാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരെ മറമാടപ്പെട്ടതു കൊണ്ടാണ്. അതുകൊണ്ടാണത് മുഖദ്ദസ് (പരിശുദ്ധം) ആയത് (ഖുർതുബി 9/212). ഉമർ(റ) തിരുനബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാനുള്ള തന്റെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിനെ സംബന്ധിച്ച് ഇമാം ഹാഫിള് അസ്ഖലാനി(റ) പറയുന്നു: ഖബറിൽ കിടക്കുന്നതും സ്വാലിഹീങ്ങളുടെ ചാരത്താവാൻ ആഗ്രഹിക്കണമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. അവരുടെ ഖബറിൽ ഇറങ്ങുന്ന അനുഗ്രഹം ലഭിക്കാനും നല്ലവരായ സന്ദർശകരുടെ പ്രാർത്ഥന കരസ്ഥമാക്കാനുമാണിത് (ഫത്ഹുൽ ബാരി 3/258). ഇമാം ഗസ്സാലി കുറിക്കുന്നു: മഖ്ബറകൾ എല്ലാം സമമല്ല. അവ സന്ദർശിക്കുന്നതിന്റെ ബറകത്ത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നവരുടെ പദവിക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ് (ഇഹ്‌യാ 1/244).



സ്വഹാബത്ത് മുതൽ മുഴുവൻ പണ്ഡിതൻമാരും വിശ്വസിച്ചുപോന്നതും പ്രഖ്യാപിച്ചതുമാണ് മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ അല്ലാഹുവിന്റെ റഹ്മത്തും ബറകത്തും ഇറങ്ങുന്ന ഇടങ്ങളാണെന്നത്. ഇതിനെ നിഷേധിക്കുകയും മഖ്ബറകൾ അല്ലാഹുവിന്റെ ലഅ്‌നത്ത് ഇറങ്ങുന്ന സ്ഥലങ്ങളാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത ബിദഇകൾ സത്യത്തെ തമസ്‌കരിക്കുകയും ഇസ്‌ലാമിന്റെ പൈതൃകങ്ങളെയും തിരുശേഷിപ്പുകളെയും നശിപ്പിക്കുകയുമാണ്. ഇതിനു പ്രമാണങ്ങളുടെ പിൻബലമില്ല. ഇബ്‌നു ഹജറുൽ ഹൈതമി(റ)യുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുക: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദർശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് അഭൗതികമായ അനുഗ്രഹം ലഭിക്കുമെന്നതുമാണ്. അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് ബഹിഷ്‌കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല (തുഹ്ഫ 3/201).

Monday, June 18, 2018

ശാദുലീ റാത്തീബിനെ പരിഹസിക്കുന്നവരോട്.

*💧🍃 *ശാദുലീ റാത്തീബിനെ പരിഹസിക്കുന്നവരോട്.
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായ
✨✨✨👌🏻✨✨✨
ശൈഖ് ശാദുലി(റ) യെയും അദ്ധേഹത്തിൻ്റെ ത്വരീഖത്തിനെയും കുറിച്ച് കേൾക്കാത്ത മുസ്ലിംകൾ ഉണ്ടാവില്ല.

ഇമാം  അബുല്‍ ഹസന്‍ അലി ശാദുലിയാണ് ശാദുലിയ്യ ത്വരീഖത്തിന്റെ സ്ഥാപകന്‍.
അതിന്റെ ശാഖയായ ഫാസ്സിയ്യാത്തു ശാദുലിയ്യ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായ ത്വരീഖത്താണ്. കായല്‍ പട്ടണത്ത് ശൈഖ് അബൂബക്കര്‍ മിസ്‌കീനും ശൈഖ് മീര്‍ അഹ്മദ് ഇബ്രാഹീമും ഇതിന്റെ വക്താക്കളായിരുന്നു. കേരളത്തിലും ശാദുലിയ്യ ത്വരീഖത്തിന് വേരുകളുണ്ടായിരുന്നു. തിരൂരിലെ മച്ചിങ്ങപാറയിലെ ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലിയും, കോഴിക്കോട് വടകരയിലെ ശൈഖ് മുഹമ്മദ് ഹാജി തങ്ങള്‍ ശാദുലിയും അതിന്റെ വക്താക്കളായിരുന്നു.

ഇമാം ശാദുലിയെ കുറിച്ച് ഇബ്നു ബത്തുത്ത തന്റെ സഞ്ചാര ഡയറിയിൽ കുറിക്കുന്നു;
ഞാൻ യാഖൂത്തുൽ അർഷിയെ കണ്ടു അദ്ധേഹം പറഞ്ഞു: എന്റ ശൈഖ് എന്നോട് പറഞ്ഞു: ശൈഖ് ശാദുലി എല്ലാ വർഷവും ഹജ്ജിന് പോയിരുന്നു. ഒരു ഹജ്ജ്ത്രക്കൊരുങ്ങവേ മഹാൻ പറഞ്ഞു: നിങ്ങൾ ഒരു കൊടാലി വാഹനത്തിൽ വെക്കുക. സംശയം പ്രകടിപ്പിച്ച ശിഷ്യന്മാരോട് അത് ഇന്ന സ്ഥലത്തെത്തിയാൽ തിരിയുമെന്ന് മറുപടി പറഞ്ഞ് യാത്ര തുടങ്ങി വഴിമധ്യേ മഹാൻ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇറങ്ങി കുളിച്ച് രണ്ട് റക്അത്ത് നിസ്കരിച്ചു അവസാന സുജൂദിൽ ഈ ലോകത്തോട് വിടചൊല്ലി.

ഇമാം ശാദുലി റഹ്മത്തുള്ളാഹി അലൈഹി നിരവധി ഔറാദുകൾ തന്റെ മുരീദുമാർക്ക് സമർപ്പിച്ചിരുന്നു, ഹിസ്ബുൽ ബഹ്റും ശാദുലീ റാത്തീബും അതിൽ ചിലത് മാത്രമാണ്. ഇത് മുസ്ലിം ലോകത്ത് ഇന്നേ വരേ സർവ്വാംഗീകൃതമായി നിലനിന്ന് പോരുന്ന ആചാരമാണ്. കേദകരം
ഇന്നതിനെ പരിഹസിക്കാൻ ചില വിഢിക്കോലങ്ങൾ രംഗത്ത് വന്നിരിക്കുന്നു.
ബിദഈകൾ പടച്ച് വിടുന്ന കള്ളവാദങ്ങൾ യഥാർത്ഥ സുന്നികളിൽ പോലും സംശയവും പരിഹാസവും പടരാൻ കാരണമാകുന്നു.

യാഥാർത്ഥ്യം നാം തിരിച്ചറിയുക.
അല്ലാഹുവിൽ അനുരക്തരായി ദിഖ്റ് ചൊല്ലുമ്പോൾ ആടുന്നത് സ്വഹാബികൾ മുതൽ ഇന്നോളമുള്ള പണ്ഡിതർ ചെയ്തതും അംഗീകാരം നൽകിയതുമായ കാര്യമാണ്. ഹദീസിലും ഗ്രന്ഥങ്ങളിലും അതിന് നിരവധി തെളിവുകൾ കാണാം.

നബി ( സ) പറഞ്ഞു; നിങ്ങൾ ദിക്ർ ചൊല്ലുക നിങ്ങൾ ബ്രാന്തനെന്ന് വിളിക്കപ്പെടുന്നത് വരെ.

അലി (റ) പറഞ്ഞു; സ്വഹാബത്ത് ദിക്ർ ചൊല്ലിയാൽ ശക്തമായ കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ വലത്തോട്ടും ഇടത്തോട്ടും ആടുമായിരുന്നു. അവരുടെ കണ്ണുനീരുകൾ വസ്ത്രത്തിലൂടെ ഒഴുകാറുണ്ടായിരുന്നു.

അബൂ അറാകഃ(റ) പറയുന്നു. കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ സ്വഹാബികൾ ദിക്റ് ചൊല്ലുമ്പോൾ ആടിയിരുന്നു.

ഇമാം സുയൂത്തി (റ) തന്റെ ഹവിയിൽ പറയുന്നു;
ജഅ്ഫർ(റ) നബി തങ്ങൾക്ക് മുന്നിൽ ശരീരമിളക്കി ആടിയതിൽ സൂഫികൾ ദിഖ്ർ ചൊല്ലുമ്പോൾ ആടുന്നതിന് തെളിവുണ്ട്.
ദിഖ്റിന്റെ മജ്ലിസിൽ ആടുന്നതും നിൽക്കുന്നതുമൊക്കെ പൂർവ്വിക പണ്ഡിതരിൽ നിന്ന് സ്വഹീഹായി വന്ന കാര്യമാണ്. ശൈഖുൽ ഇസ്ലാം ഇസ്സുദ്ധീനുബ്നു അബ്ദിസ്സലാം അവരിൽപെടുന്നു.

ഇതിന് പുറമെ നിരവധി ഗ്രന്ധങ്ങളിൽ ഇത് സമ്പന്ധമായ പരാമർശങ്ങൾ കാണാം ഇമാം നവവി(റ)യുടെ അദ്കാർ സുയുത്തി(റ)യുടെ അൽ ഖസാഇസ് സുഹ്റവർദ്ധി(റ)യുടെ അവാരിഫുൽ മആരിഫ് എന്നിവ ഉദാഹരണം.

ശാഫിഈ മദാഹബിലെ ആധികാരിക ഗ്രന്ഥം തുഹ്ഫ റഖ്സിനെ കുറിച്ച് പറയുന്നത് കാണുക
( لا الرقص ) فلا يحرم ولا يكره ؛ لأنه مجرد حركات على استقامة أو اعوجاج ؛ ولأنه صلى الله عليه وسلم أقرالحبشة عليه في مسجده يوم عيد رواه الشيخان
റഖ്സ് ഹറാമോ കറാഹത്തോ ഇല്ല. കാരണം നബി തങ്ങൾ അതിന് മൗനാനുവാദം നൽകിട്ടുണ്ട്.

ചുരുക്കത്തിൽ
ശാദുലീ റാത്തീബ് നിരവധി കാലമായി മുസ്ലിം ലോകം ചെയ്തുവരുന്ന നല്ല കർമ്മമാണ്. ഔലിയാക്കളിൽ പ്രമുഖനായിരുന്ന ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുടെ ഇജാസത്ത് പ്രകാരം അവരുടെ മുരീദുമാർ ഇന്നും അത് നിർവഹിച്ച് പോരുന്നു. വിമർശിക്കാനും പരിഹസിക്കാനും അതിൽ ഒന്നുമില്ല. അതിൽ പങ്കെടുക്കുന്നവരും കണ്ടു നിൽക്കുന്നവരും ആടുന്നതും ഇളകുന്നതും ഇസ്ലാമിൽ അടിസ്ഥാനമുള്ള കാര്യമാണ്. അതിനെ പരിരസിക്കുന്നത്  പിശാചിന്റെ ധർമം നിർവഹിക്കുന്ന ബിദഇകളും. റാത്തീബിനെ കുറിച്ച് വിവരമില്ലാത്തവരുമാണ്.
വിശ്വാസികൾ വഞ്ചിതരാവരുത്.

പ്രവാചകചര്യയിൽ ഇതിനുള്ള സ്ഥാനം എന്താണെന്ന് പറഞ്ഞു തരിക പ്രവചക (സ) നമുക്ക് ബാക്കിയാക്കിയത് ഖുർആനും സുന്നത്തുമായിരിക്കെ പ്രവചകൻ ചെയതു കാണിച്ചിട്ടുണ്ടോ?

പ്രവാചകൻ(സ) പറഞ്ഞതും മൗനാനുവാദം നൽകിയതുമായ കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്.
ചെയ്തു കാണിക്കണമെന്ന നിയമം ഇസ്ലാമിലില്ല.

ഇബ്നു അസാഖിറിന്റെ താരീഖ് ദിമിശ്ഖ് പോലുള്ള ചരിത്ര ഗ്രന്ഥങ്ങളല്ല പ്രമാണം ഖുർആനും സ്വഹീഹായ ഹദീസുകളുമാണ്

( لا الرقص ) فلا يحرم ولا يكره ؛ لأنه مجرد حركات على استقامة أو اعوجاج ؛ ولأنه صلى الله عليه وسلم أقرالحبشة عليه في مسجده يوم عيد رواه الشيخان
ഇത് ശാഫഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫയുടെ ഇബാറത്താണ്.
റഖ്സ് ഹറാമോ കറാഹത്തോ അല്ല.
പിന്നെ ...
ശാദുലീ റാത്തീബിന്റെ പേരിൽ ഇല്ലാത്ത മാപ്പിളപ്പാട്ടും ഹിന്ദിപ്പാട്ടുമൊക്കെ ചേർത്ത് തുള്ളുന്നതിനെ ന്യായീകരിക്കുന്നില്ല.
ശാദുലീ റാത്തീബിന് ചില നിയമങ്ങളുണ്ട്. അത് പാലിക്കപ്പെടേണ്ടതാണ്.
           🌹💐🌷

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...