Wednesday, March 21, 2018

ഇസ്ലാം:പ്രവാചകത്വം: ഇസ് ലാമികസങ്കല്പം

പ്രവാചകത്വം: ഇസ് ലാമികസങ്കല്പം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

യവന പുരാണങ്ങളില്‍ ഒരു കഥാപാത്രമുണ്ട്. പ്രൊക്രൂസ്റ്റസ് എന്നു പേരായ ഒരു കാട്ടാളന്‍.അയാള്‍ക്ക് നിശ്ചിത അളവിലുള്ള ഒരു കട്ടിലുണ്ടായിരുന്നു. അയാള്‍ വഴിയാത്രക്കാരെ ബലാല്‍ക്കാരമായ കൊണ്ട് പോയി തന്റെ കട്ടിലില്‍ കിടത്തും. കട്ടിലിന്റേതിനു കണക്കായ നീളമുളളവരെ വെറുതെ വിടും നീളം കുറഞ്ഞവരെ വലിച്ചു നീട്ടി കട്ടിലിനൊപ്പിക്കും. നീളം കൂടിയവരാണെങ്കില്‍ കട്ടിലിന്നു വെളിയില്‍ വരുന്ന ഭാഗം വെട്ടിക്കളയും. ഏതുതരത്തിലായാലും കട്ടിലിനു കണക്കാവാത്ത നീളമുള്ളവര്‍ കൊല്ലപ്പെടും. പ്രൊക്രസ്റ്റിന്റെ പ്രാകൃതപ്രവര്‍ത്തനത്തെ അനുസ്മരിപ്പിക്കുന്നതാണ് ആധുനിക ഭൗതിക ശാസ്ത്രീയ സംസ്‌കാരം ഉള്‍കൊള്ളുന്ന മിക്കവരുടെയും സത്യാന്വേഷണ രീതി. ഐയന്ദ്രിക ബോധങ്ങളും അവയുടെ ഉപോല്പന്നമായ യുക്തിയുമാണവരുടെ മാനദണ്ഡം.
അവക്കു നിരക്കാത്തവയെ ഒന്നുകില്‍ അവയ്ക്കനുസരിച്ച് ദുര്‍ വ്യാഖ്യാനം ചെയ്യുക അല്ലെങ്കില്‍ അബദ്ധങ്ങളും അശാസ്ത്രീയമെന്നും പറഞ്ഞ് തള്ളിക്കളയുക ഇതാണവര്‍ അനുവര്‍ത്തിക്കുന്ന മാര്‍ഗം.
മനുഷ്യന്റെ ധൈഷണിക പരിമിതികളെയും പ്രപഞ്ചത്തിന്റ അപാരതയും അമേയതയും ആജ്ഞേയതയേയും അവഗണിക്കാന്‍ മാത്രം അവരുടെ ഔദ്ധത്യം വളര്‍ന്ന് പോയിരിക്കുന്നു. ലോകം തങ്ങളുടെ കയ്യിലെ കണ്ണിമാങ്ങയാണെന്നാണവരുടെ ഭാവം. മനുഷ്യന്‍ അജയ്യനാണ് സര്‍വ്വജ്ഞനാണ് സര്‍വശക്തനാണ് പ്രകൃതിയെ അവന്‍ കീഴടക്കിയിരിക്കുന്നു പ്രപഞ്ച രഹസ്യങ്ങളെ മുഴുവന്‍ കണ്ടെത്തിയിരിക്കുന്നു. ബോധേന്ദ്രിയങ്ങളും ബുദ്ധിയും യുക്തിയുമാണ് അറിവിന്റെ വാതായനങ്ങള്‍ കാണാത്തതും കേള്‍ക്കാത്തതുമെല്ലാം കളവാണ.് അനുഭവ വേദ്യമല്ലാത്തതെല്ലാം അസംബന്ധമാണ്. നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതേ സ്വീകാര്യമാകൂ. കാരണം അതാണ് ശാസ്ത്രത്തിന്റെ മാര്‍ഗം ഇത്രയുമാണവരുടെ വാദഗതി. ഭൂതവര്‍ത്തമാനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠ ജ്ഞാനം നേടാന്‍ കഴിയും. ഭാവിയെക്കുറിച്ച് നിഷ്‌കൃഷ്ടമായി പ്രവചിക്കാന്‍ കഴിയും. മനുഷ്യ ചരിത്രം തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളുടെ ശാസനകള്‍ക്കനുസരിച്ച് നിയതമായ മാര്‍ഗത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ കാലദൂരങ്ങളെ കീഴടക്കിയിരിക്കുന്നു. ഗോളാന്തര യാത്രകള്‍ നടത്തി ആകാശ സീമകളിലെത്തി- എന്നിവയില്‍ കണക്കറ്റ് അവര്‍ അഭിമാനിക്കുകയും ചെയ്യുന്നു.
സ്വയം സത്യസന്ധത പുലര്‍ത്തുന്ന മനുഷ്യന് ഇത്രയും അഹങ്കരിക്കാനാകുമോ? നമ്മുടെ അറിവിന് അതിരുകളില്ലേ? എത്രയെത്ര ശാസ്ത്രീയ തത്ത്വങ്ങള്‍ തിരുത്തപ്പെട്ടിരിക്കുന്നു. ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ പരിപൂര്‍ണ നിസ്സഹായനായി തീരാറുണ്ട്. പ്രപഞ്ച സൃഷ്ടി സ്ഥിതി സംരക്ഷണത്തിലുള്ള അത്ഭുതകരമായ വൈദഗ്ധ്യത്തിന് പിന്നില്‍ അമാനുഷികമായ ഒരു ശക്തി വിശേഷം പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയാനാകുമോ. സനാതനവും അനുക്ഷണ വികസ്വരവുമായ ഈ സുന്ദര പ്രപഞ്ചത്തിന്റെ ആദികന്ദമായ പ്രഭാവത്തെ അതിന്റെ സച്ചിദാനന്ത സ്വഭാവത്തെ നിഷേധിക്കുന്നത് സാമാന്യ ബോധത്തിന് നിരക്കുന്നതാണോ? അതേക്കുറിച്ച് സമഗ്രമായി അറിയാന്‍ ബുദ്ധിയുടെ സാധ്യതകള്‍ക്ക് കഴിയണമെന്ന് നിഷ്‌കര്‍ഷിക്കാമോ? മനുഷ്യ വംശത്തിന്റെ ആവിര്‍ഭാവത്തിനും നിലനില്‍പ്പിനും വളര്‍ച്ചക്കും ആവശ്യമായ സാഹചര്യങ്ങളും സൗകര്യങ്ങളും യഥാവിധി യഥാകാലം നിലനിര്‍ത്തിവരുന്ന ആ പ്രപഞ്ചാധിനായകന്‍ മനുഷ്യന്റെ സഹജമായ പരിമിതികളെ കണക്കിലെടുത്ത് വേണ്ട പ്രതിവിധികള്‍ ചെയ്യാതിരിക്കുമോ? അവന് സ്വയമേവ സൃഷ്ടിക്കാന്‍ കഴിയാത്ത വായുവും വെള്ളവും വെളിച്ചവും അവന് എത്തിച്ചുകൊടുക്കുന്ന ആ ഔദാര്യമൂര്‍ത്തി അവന്റെ ആത്മീയ വളര്‍ച്ചക്ക് ആവശ്യമായ അവന് സ്വയം ലഭിക്കാന്‍ കഴിയാത്ത മാര്‍ഗനിര്‍ദേശം നല്‍കാതിരിക്കുമോ?
ഇത്തരം ചോദ്യങ്ങള്‍ക്കു അഹങ്കാരാവേശലേശ്യമെന്ന്യേ ഉത്തരം തേടാന്‍ ലഭിക്കുമ്പോള്‍ മാത്രമേ നാം പ്രവാചകത്വത്തിന്റെയും ആത്മീയ പ്രബോധനത്തിന്റെയും ആവശ്യത്തെയും അനിവാര്യതയെയും കുറിച്ച് ആലോചിച്ചുതുടങ്ങുകയുള്ളൂ. ബുദ്ധിയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് വിശകലനം ചെയ്താലും നമുക്ക് എത്തിച്ചേരാവുന്ന ഒരു നിഗമനം പ്രപഞ്ചത്തിന്റെ സ്ഥിതി സംരക്ഷണങ്ങളുടെ പിന്നില്‍ ഒരാദിമൂലം അല്ലെങ്കില്‍ പ്രഥമചാലകന്‍ ഉണ്ടെന്ന് മാത്രമാണ്. അവന്റെ സവിശേഷതകള്‍ എന്താണ്? നാമും അവനും തമ്മിലുള്ള ബന്ധമെന്താണ്?എന്നീകാര്യങ്ങളെക്കുറിച്ചു വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാന്‍ ബുദ്ധി അശക്തമാണ്. എങ്കിലും ദുര്‍ബലനും പാപവിധേയനുമായ മനുഷ്യന് സ്വയമേ അപ്രാപ്യമായ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ആവശ്യമായ അറിവ് ലഭിക്കേണ്ടതുണ്ട്. അത് നിരീക്ഷണ പരീക്ഷണ വിശകലനം കൊണ്ടുമാത്രം നേടാനാവില്ല. ബുദ്ധിയും ഭാവനയും അനുഭവവും അന്തര്‍മുഖത്വവും അതീന്ദ്രിയാവബോധവുംകൊണ്ട് ഈ സങ്കീര്‍ണമായ പ്രപഞ്ച ഘടനയുടെ അന്തര്‍വര്‍ത്തിയായ ഒരു അമാനുഷിക ചൈതന്യത്തെക്കുറിച്ച് അവന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞെന്നുവരാം. പക്ഷേ, അത്രയും പോരാ, ഇവിടെയാണ് ഒരു പുതിയ അനുഭവ മേഖലയിലേക്ക് എത്താനുള്ള ഉപാധിയെന്ന നിലയില്‍ മനുഷ്യവംശം വൈകാരികമായി പ്രവാചകത്വത്തിന്റെ ആവശ്യം അംഗീകരിക്കേണ്ടിവരുന്നത്. പരിമിതവും പരിണാമിയുമായ നമ്മുടെ ഐയന്ദ്രികജ്ഞാനത്തില്‍നിന്ന് അസ്ഥിരവും അര്‍ദ്ധ പരിചിതവുമായ ചുറ്റുപാടുകളില്‍ നിന്നും സ്വതന്ത്രമായും ജീവിതത്തിന്റെ അന്തിമ യാഥാര്‍ത്ഥിത്വത്തെക്കുറിച്ച് അറിയിക്കുന്ന ഉപകരണമായി പ്രപഞ്ച സംവിധാനത്തിന്റെ അനിവാര്യ ആവശ്യമായും പ്രവാചകത്വത്തെയും ദൈവിക പ്രബോധനത്തെയും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ പ്രവാചകത്വം ഒരു സങ്കല്‍പ്പമല്ല. ബുദ്ധിയുടെയും നൈതിക ശാസ്ത്രത്തിന്റെയും സന്മാര്‍ഗികതയുടെയും ആത്യന്തിക സ്രോതസ്സാണത്. ഏതെങ്കിലും കാലഘട്ടത്തിന്റെ വിശ്വാസ ശീലത്തിന്റെ ആകസ്മിക സൃഷ്ടിയല്ല അത്. മറിച്ച് മനുഷ്യ ജീവിതത്തിന്റെ മൗലികവും യാഥാര്‍ത്ഥവുമായ ഒരു ആവശ്യത്തിന്റെ അനുപേക്ഷണീയമായ, അനുക്തസിദ്ധമായ പൂര്‍ത്തീകരണമാണ്. പ്രവാചക ദൈവങ്ങളോ ദൈവ പുത്രരോ അല്ല. സാധാരണ മനുഷ്യര്‍ മാത്രമാണ്. നിഷ്‌ക്കളങ്കരും സല്‍സ്വഭാവികളുമായ സാധാരണ മനുഷ്യര്‍.ധര്‍മ സംസ്ഥാപനാര്‍ത്ഥം നിയുക്തരായ അവര്‍ക്ക് സ്വന്തമായി അതി മാനുഷികങ്ങളോ അമാനുഷികങ്ങളോ ആയ കഴിവുകളൊന്നും തന്നെയില്ല. അല്ലാഹു അറിയിച്ച അറിവുകളും നല്‍കിയ കഴിവുകളും മാത്രമേ അവര്‍ക്കുള്ളൂ. അവര്‍ ദൈവിക സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാതൃകാപരമായി ജീവിച്ച് മനുഷ്യരെ നാശത്തില്‍ നിന്നും തിന്മയില്‍ നിന്നും മോചിപ്പിക്കുന്നുവെന്ന് മാത്രം. ഇതാണ് പ്രവാചകത്വത്തെക്കുറിച്ചുള്ള ഇസ്്‌ലാമിക സങ്കല്‍പം.
അവലംബം: മുഹമ്മദ് നബി ജീവിതവും സന്ദേശവും - പ്രൊഫ. പി.കെ.മുഹമ്മദലി


ഇസ്ലാം:മുഹമ്മദ് നുണയനായിരുന്നുവോ


മുഹമ്മദ് നുണയനായിരുന്നുവോ?      



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

വിമര്‍ശനങ്ങള്‍
മുഹമ്മദ് പ്രഖ്യാപിച്ചു ' ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്' ഈ പ്രസ്താവന നേരാകാം നുണയാകാം പൗരാണികരും ആധുനികരുമായ ഒട്ടേറെ പേര്‍ നുണയനാണെന്ന് ആക്ഷേപിക്കാനാണ് തുനിഞ്ഞത്. അവരുടെ ആക്ഷേപത്തെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് തെളിയിച്ചാല്‍ പ്രവാചകന്‍ സത്യവാനാണെന്നതിന് മറ്റ് തെളിവുകള്‍ വേണ്ട. ഖുര്‍ആന്‍ നബിയെപറ്റി എന്ത് പറയുന്നുവെന്ന് കൂടി കൂട്ടത്തില്‍ പരിശോധിക്കാവുന്നതാണ്.
ലോകാവസാനം വരെ നിലനില്‍ക്കുന്ന അമാനുഷിക തെളിവ് കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് താന്‍ അബ്രഹാം മോസസ് ജീസസ് എന്നിവരെപ്പോലെ ഒരു പ്രവാചകന്‍ ആണെന്നും തനിക്ക് ശേഷം മറ്റൊരു പ്രവാചകന്‍ വരില്ലെന്നും അചഞ്ചലനായി വാദിച്ചുകൊണ്ട് ഒരാള്‍ക്ക് 23 കൊല്ലം നിലകൊള്ളാനാകുമോ.
ഒരു നുണയന്‍ ചിലപ്പോഴൊക്കെ തന്റെ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ അല്ലെങ്കില്‍ മറ്റുള്ളവരുടെയോ മുമ്പില്‍ തുറന്നുകാണിക്കപ്പെടും. രണ്ട് ദശാബ്ദത്തിനുള്ളില്‍ അയാളുടെ ആശയാദര്‍ശങ്ങള്‍ വൈരുദ്ധ്യങ്ങളില്‍ കുടുങ്ങി മൃതിയടയും. പക്ഷേ യാഥാര്‍ത്ഥ്യം എന്തായിരുന്നു; അദ്ദേഹം കൊണ്ടുവന്ന ആശയം എല്ലാ വൈരുദ്ധ്യങ്ങളില്‍ നിന്നും മുക്തമായിരുന്നു. തന്റെ ദൗത്യ കാലയളവില്‍ ആ സന്ദേശങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ സ്ഥിരതയോടെ നിലനിന്നു. യുദ്ധവേളകളില്‍ പോലും തന്റെ പ്രവാചകത്വം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.(സ്വഹീഹ് ബുഖാരി)
ആ പ്രവാചകന്റെ ജീവചരിത്രം ആര്‍ക്കും എപ്പോഴും വായിക്കാവുന്ന വിധം സംരക്ഷിക്കപ്പെട്ടു. പ്രവാചകത്വ ലബ്ധിക്കു മുമ്പ് അറബികളില്‍ സര്‍വ്വ സ്വീകാര്യനായിരുന്നു അദ്ദേഹം. ആര്‍ക്കും ആശ്രയിക്കാവുന്ന വിശ്വസ്ഥനായ, ഐക്യത്തിന്റെ ആള്‍രൂപമായ ഒരിക്കലും നുണപറയാത്ത വ്യക്തി.(........)
അക്കാരണത്താലാണ് അവര്‍ അദ്ദേഹത്തെ അല്‍ അമീന്‍ (വിശ്വസ്ഥന്‍) എന്ന് വിളിച്ചത്. നുണ പറയുന്നതിനെ ശക്തമായി എതിര്‍ത്ത, അതിനെതിരെ താക്കീത് ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. പ്രവാചകനാണ് താന്‍ എന്ന പെരും നുണ 23 വര്‍ഷക്കാലം അദ്ദേഹത്തിന് പറഞ്ഞുകൊണ്ടേയിരിക്കാന്‍ സാധിക്കുമോ. അതും സമൂഹം ബ്രഷ്ട് കല്‍പിച്ച് പുറത്താക്കാന്‍ തക്കമുള്ള ഭയങ്കര നുണ. ജീവിതത്തില്‍ അന്നോളം നുണപറഞ്ഞിട്ടില്ലാത്ത എല്ലാവരാലും സാക്ഷ്യം ചെയ്യപ്പെട്ട മുഹമ്മദെന്ന പ്രവാചകന് നുണയന്മാരുടെ മനശാസ്ത്രത്തിന് പോലും എതിരാണ് ആ വാദം.
ഒരാള്‍ കള്ളപ്രവാചകത്വ വാദം നടത്തുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടാകാം. ഒന്ന്: സമ്പത്ത്, സ്ഥാനമാനങ്ങള്‍, പ്രശസ്തി. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയായിരുന്നു മുഹമ്മദ് താന്‍ ദൈവദൂതനാണെന്ന് വാദിച്ചതെങ്കില്‍ സംഭവിച്ചത് മറിച്ചാണെന്ന് ചരിത്രം വിശകലനം ചെയ്യുന്നവര്‍ക്ക് മനസ്സിലാകും. പ്രവാചകത്വത്തിന് മുമ്പുതന്നെ അറബികള്‍ക്കിടിയിലെ ഉന്നത ഗോത്രത്തില്‍പ്പെട്ട കുലീനനും മാന്യനും എല്ലാവരാലും അല്‍ അമീന്‍ എന്ന് വിളിക്കപ്പെട്ടവനുമായിരുന്നു അദ്ദേഹം. പ്രവാചകത്വത്തോടെ അവരെല്ലാം മുഹമ്മദിന് ബ്രഷ്ട് കല്‍പിക്കുകയാണ് ഉണ്ടായത്. മക്കയില്‍ കഴിച്ച് കൂട്ടിയ പതിമൂന്ന് വര്‍ഷം അദ്ദേഹവും അനുയായികളും നിരന്തര പീഡനം അനുഭവിക്കുകയായിരുന്നു. പരിഹാസവും ക്രൂരമര്‍ദ്ധനങ്ങളും ഊരുവിലക്കുകളും മറ്റുമായി അങ്ങേയറ്റം പതിതാവസ്ഥയില്‍ എത്തിപ്പെട്ടു അവര്‍.
പേരും പ്രശസ്തിയും നേടാന്‍ ഒട്ടേറെ വഴികളുണ്ടായിരുന്നു അന്ന്. ധീരക്രിത്യങ്ങളും കവിത എഴുത്ത് പോലുള്ള സാഹിതീ പ്രവര്‍ത്തനങ്ങളും അതിന് പര്യാപ്തമായിരുന്നു. എന്തിന് തന്റെ കയ്യിലുള്ള ഖുര്‍ആന്‍ സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടാല്‍ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് പേരും പ്രശസ്തിയും ലഭിക്കാന്‍. അങ്ങനെയായിരുന്നുവെങ്കില്‍ കഅ്ബയുടെ ഭിത്തിയില്‍ അദ്ദേഹത്തിന്റെ പേര് തങ്ക ലിഭികളാല്‍ ഉല്ലേഗനം ചെയ്യപ്പെടുമായിരുന്നു. ലോക ജനത അദ്ദേഹത്തെ വിശുദ്ധനായി വാഴ്ത്തിയേനെ. പക്ഷേ , സംഭവിച്ചത് മറിച്ചാണ്. തനിക്ക് അല്ലാഹുവില്‍നിന്ന് ഖുര്‍ആന്‍ അവതരിച്ചുകിട്ടിയതാണെന്ന് മുഹമ്മദ് പറഞ്ഞപ്പോള്‍ അധികപേരും അദ്ദേഹത്തെ പരിഹസിച്ചുനിന്ദിക്കുകയാണുണ്ടായത്. ഇപ്പോഴും ഇതേ അവസ്ഥ തുടരുന്നു.
അക്കാലത്തെ ഏറ്റവും വലിയ വര്‍ത്തകപ്രമാണിയായ സ്ത്രീയുടെ ഭര്‍ത്താവായിരുന്നു മുഹമ്മദ്. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ആസ്വദനങ്ങള്‍ അദ്ദേഹത്തിന് കരഗതമായിരുന്നു. പ്രവാചകത്വലബ്ധിയോടെ അദ്ദേഹം ദരിദ്രരില്‍ ദരിദ്രനായി. പല ദിവസങ്ങളിലും വീട്ടില്‍ അടുപ്പ് പുകഞ്ഞില്ല. ചിലപ്പോഴൊക്കെ ഭക്ഷണത്തിന് എന്തെങ്കിലും വഴിയുണ്ടാകുമോ എന്ന പ്രതീക്ഷയില്‍ പള്ളിയില്‍ പോയി ഇരിക്കാറുണ്ടായിരുന്നു. മക്കയിലെ ഖുറൈശി പ്രമാണിമാര്‍ അദ്ദേഹത്തിന് സുന്ദരികളില്‍ സുന്ദരിയെയും സ്വര്‍ണ ദീനാറുകളുടെ കൂമ്പാരവും മുഹമ്മദിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി വാഗ്ദാനം ചെയ്യുകയുണ്ടായി. നിരന്തര വാഗ്ദാനങ്ങളുടെ പ്രലോഭനങ്ങള്‍ക്കിടയിലാണ് അദ്ദേഹം ഖുര്‍ആനിലെ സൂക്തം അവരെ ചൊല്ലികേള്‍പ്പിച്ചത്.
' ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകള്‍ ഇറങ്ങിവന്ന് ഇങ്ങനെ പറയും; 'നിങ്ങള്‍ ഭയപ്പെടേണ്ട. ദുഖിക്കേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക. ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ മനം മോഹിക്കുന്നതൊക്കെ കിട്ടും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും ലഭിക്കും. ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമായ ദൈവത്തിങ്കല്‍ നിന്നുള്ള സല്‍ക്കാരമാണത്. അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തികയും ഞാന്‍ മുസ്്‌ലിംകളില്‍ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ലവചനം മൊഴിഞ്ഞ ആരുണ്ട്? നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മ മിത്രത്തെപോലെ ആയിത്തീരും. ക്ഷമപാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താന്‍ ആവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല. (അല്‍ ഫുസ്സിലത്ത്: 30-35)
സമൂഹത്തില്‍ ധാര്‍മിക പുരോഗതി ഉണ്ടാക്കാനാണ് മുഹമ്മദ് പ്രവാചകത്വ ലബ്ധി അവകാശപ്പെട്ടതെന്ന് പറയുന്നതില്‍ തന്നെ വൈരുദ്ധ്യമുണ്ട്. നുണ പറഞ്ഞ ഒരു സമൂഹത്തെയും സംസ്‌കരിക്കാനാവില്ല. ഏകദൈവത്തെ കീഴ് വണങ്ങാന്‍ ധാര്‍മിക വിശുദ്ധി പുലര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് ശക്തനായ വക്താവായി മുഹമ്മദ് നിലകൊണ്ടുവെങ്കില്‍ ഒരു നുണപറച്ചിലിന്റെ പിന്‍ബലം അതിനാവശ്യമുണ്ടോ? ഇല്ലാ എന്ന് നമുക്ക് പറയാമെങ്കില്‍ മുഹമ്മദ് സത്യന്തനാണെന്ന് അത് തെളിവ് നല്‍കുന്നു.

ഇസ്ലാം.'മുഹമ്മദ് നബി(സ)യുദ്ധകൊതിയ നോ

മുഹമ്മദ് നബി(സ)യുദ്ധകൊതിയ നോ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ലോകത്തൊട്ടാകെയുള്ള ജനതയില്‍ ശതകോടിയോളം വരുന്ന വിശ്വാസികള്‍ ഇസ്്‌ലാമിക വൃത്തത്തിലുള്ളവരാണ്. തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളിലും ഭൂമിശാസ്ത്രമേഖലകളിലും ഉള്ളവരാണവര്‍. ഇപ്പോള്‍ ഒ്‌ട്ടേറെ ആളുകള്‍ ഇസ്്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് നബി പ്രബോധനം ചെയ്ത ലാളിത്യം, ശാന്തി, സമാധാനം എന്നീ ഗുണങ്ങളില്‍ ആകൃഷ്ടരായി വര്‍ഷം തോറും പതിനായിരക്കണക്കിനാളുകള്‍ ഇസ്ലാം സ്വീകരിച്ചുകൊണ്ടിരിക്കുന്നു.
നബി പരവിദ്വേഷവും അക്രമവുമാണ് പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ആരെങ്കിലും ഇസ്ലാമിലേക്ക് കടന്നുവരുമായിരുന്നോ? . ജീവന്റെ വിശുദ്ധിയെക്കുറിച്ചാണ് ഇസ്്‌ലാം പേര്‍ത്തും പേര്‍ത്തും പറയുന്നതെന്ന് അതിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആന്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകും. സമാധാനത്തെയും സഹാനുഭൂതിയെയും നീതിയെയും അത് അടിസ്ഥാനങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്നു. അതേസമയം എല്ലാത്തരം അതിക്രമങ്ങളെയും സങ്കര്‍ഷങ്ങളെയും അത് അപലഭിക്കുകയും ചെയ്യുന്നു.
'നീതി പാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പ്പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ് നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍' (നഹ് ല്: 90)
വംശം, ഗോത്രം, വര്‍ണം, സമ്പത്ത് എന്നീ മാനദണ്ഡങ്ങളനുസരിച്ച് മനുഷ്യന്റെ അന്തസ്സ് കല്‍പ്പിക്കപ്പെട്ടിരുന്ന ഏഴാം നൂറ്റാണ്ടിലെ അറബ് ഗോത്രത്തോട് ഖുര്‍ആനിന്റെ ആഹ്വാനം കാണുക:
' മനുഷ്യരെ നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്വേന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്. തീര്‍ച്ച, അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാണ്.' (്അല്‍ ഹുജ്‌റാത്ത്: 13)
ഇസ്്‌ലാമിലെ യുദ്ധമെന്നത് നീതിക്ക് വേണ്ടിയോ അല്ലെങ്കില്‍ അനീതിപരമായോ ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ പുണ്യയുദ്ധമെന്ന സംജ്ഞ അതിന് അപരിചിതമാണ്. ഏകാധിപത്യത്തിനും അടിച്ചമര്‍ത്തലിനും എതിരെയും ആത്മ പ്രതിരോധത്തിന് വേണ്ടിയുള്ള നീതിമത്തായ യുദ്ധംമാത്രമാണ് അത് അനുവദിക്കുന്നത്. അക്രമാകയുദ്ധങ്ങളെ അത് തള്ളിപ്പറയുന്നു.
'നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.' (അല്‍ബഖറ: 190)
' യുദ്ധത്തിന് ഇരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദ്ധിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.' (അല്‍ഹജ്ജ് : 39)
സമാധാനത്തോടെ സഹവര്‍ത്തിക്കുന്നവരുമായി യുദ്ധം ചെയ്യുന്നതില്‍ നിന്ന് മുസ്്‌ലിംകളെ ഇസ്ലാം വിലക്കുന്നു. ' അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടാതെ മാറിനില്‍ക്കുകയും നിങ്ങളുടെ മുമ്പില്‍ സമാധാനം സമര്‍പ്പിക്കുയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ അവര്‍ക്കെതിരെ ഒരു നടപടിക്കും അല്ലാഹു നിങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല.' (അന്നിസാഅ്: 90)
അതിനാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും നിങ്ങള്‍ക്ക് മുന്നില് സമാധാനം സമര്‍പ്പിക്കുകയും തങ്ങളുടെ കൈകള്‍ അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അവരെ കണ്ടേതത്ത് വെച്ച് പിടികൂടി കൊന്നുകളയുക. അവര്‍ക്കെതിരെ നിങ്ങള്‍ക്ക് നാം വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.'
ആത്മ പ്രതിരോധാര്‍ത്ഥമാണ് പ്രവാചകന്‍ യുദ്ധം ചെയ്തിട്ടുള്ളത്. ഗോത്രപരമായ കെട്ടുപാടുള്ള സമൂഹത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അവിടെ ഗോത്രമുഖ്യന്മാര്‍ക്കാണ് പ്രാമുഖ്യം കല്‍പ്പിച്ചിരുന്നത്.
അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും ആഗോള മനുഷ്യ സാഹോദര്യത്തെക്കുറിച്ചും അവരോട് പറഞ്ഞപ്പോള്‍ അതിനോട് അതിക്രമ ശൈലിയിലാണ് പ്രതികരിച്ചത്. തുല്യതയില്ലാത്ത പീഢനങ്ങള്‍ക്ക് പ്രവാചകനും അനുചരന്മാരും വിധേയമായി പലരെയും വധിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് അവര്‍ക്ക് അബ്‌സീനിയയിലേക്കും മദീനയിലേക്കും പലായനം ചെയ്യേണ്ടിവന്നു. മദീനയിലും അദ്ദേഹത്തിന് ശത്രുക്കള്‍ സ്വസ്ഥത നല്‍കിയില്ല. മക്കാ ഖുറൈശികള്‍ വ്യത്യസ്ഥ ഗോത്രങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നബിയെയും അനുയായികളെയും മദീനയില്‍ നിന്ന് ആട്ടിപ്പുറത്താക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് നേരെ പലവട്ടം വധ ശ്രമങ്ങള്‍ അരങ്ങേറിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഈ യൊരുഘട്ടത്തില്‍ പ്രവാചകനും അനുയായികള്‍ക്കും പ്രതിരോധിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. യുദ്ധ സമയത്തെ ധാര്‍മിക ചട്ടങ്ങളെ മറികടക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. മനുഷ്യ ജീവനുള്ള പവിത്രതയും അഭിമാനവും അദ്ദേഹത്തിന് വിലപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് ഒട്ടകത്തെ കൊന്നതിന്റെ പേരില്‍ തലമുറകളോളം യുദ്ധം ചെയ്യാന്‍ യാതൊരു മനപ്രയാസവുമില്ലാത്ത നിഷേധി സമൂഹവുമായി പ്രവാചകന്‍ നടത്തിയ ഏറ്റുമുട്ടലുകള്‍ ചെറിയ നാശനഷ്ടങ്ങളില്‍ ഒതുങ്ങിയത്.
മേല്‍വിവരണത്തിന്റെ അടിസ്ഥാനത്തില്‍ നബിയുടെ യുദ്ധ നയങ്ങളെ പഴയ നിയമത്തിലെ പോരാളികളുടേതുമായി താരതമ്യം ചെയ്ത് നോക്കാം. ആളുകളെ മുഴുവന്‍ വാളിന് ഇരയാക്കിക്കൊണ്ടുള്ള യുദ്ധ വിവരണങ്ങള്‍ അതില്‍ കാണാം. ഏതാനും ചില സംഭവങ്ങള്‍:
'സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുള്‍ ചെയ്യുന്നു. ' ഇസ്രയേല്‍ മിസ്രയീമില്‍ നിന്ന് പുറപ്പെട്ടുവരുമ്പോള്‍ വഴിയില്‍വെച്ച് അമാലേക്ക് അവരെ ആക്രമിച്ചു. അവരോട് ചെയ്തതിന് ഞാന്‍ കുറിച്ച് വെച്ചിരുന്നു. ആകയാല്‍ നീ ചെന്ന് അമാലേക്കെരെ തോല്‍പ്പിച്ച് അവര്‍ക്കുള്ളതൊക്കെയും നിര്‍മൂലമാക്കിക്കളക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും, കാള, ആട്, ഒട്ടകം, കഴുത എന്നിവരെയും സംഹരിച്ചുകളക. (1 ശമുവേല്‍ 15: 2-3) നിന്റെ ദൈവമായ യഹോവ നിനക്കവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ ഹിത്യര്‍, അമോറിയര്‍, പെരിസ്യര്‍ കാനാന്യര്‍, ഹിവ്യര്‍, യബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോട് കല്‍പ്പിച്ച പോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം. (ആവര്‍ത്തന പുസ്തകം: 20-16,17) എരിഹോ കീഴടക്കിയതിന് ശേഷം: 'പുരുഷന്‍, സ്ത്രീ, ബാലന്‍, വൃദ്ധന്‍, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്യേയും അവര്‍ വാളിന്റെ വായ്തലയാല്‍ അശേഷം സംഹരിച്ചു. (യോശുവ: 6: 21)
മേല്‍ വിവരിച്ചതില്‍ നിന്ന് വിരുദ്ധമായി യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ആരെയും കൊല്ലാന്‍ നബി അനുവാദം നല്‍കിയിരുന്നില്ല. സിവിലിയന്മാരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വധിക്കരുത്; അവര്‍ വിഗ്രഹാരാധകര്‍ ആയിരുന്നാല്‍ പോലും. ഭക്ഷണത്തിന് വേണ്ടിയല്ലാതെ യാതൊരു മൃഗങ്ങളെയും കൊല്ലാന്‍ അനുവാദമുണ്ടായിരുന്നില്ല. ജീവനുള്ള ഒന്നിനെയും ബാക്കിവെച്ചേക്കരുത് എന്ന് പറയുന്ന യുദ്ധവെറിയന്മാരെപ്പോലെയാരിുന്നില്ല നബി. നിരപരാധരായ ഒന്നിനെയും ഹനിക്കരുതെന്ന് കല്‍പ്പിച്ചു. മുന്‍ഗാമിയായ ഒരുപ്രവാചകന്റെ കഥ പറഞ്ഞുകൊണ്ട് ജീവനുള്ളവയുടെ പവിത്രതയെ അദ്ദേഹം അനുയായികളെ പഠിപ്പിച്ചു. തന്നെ ഉറുമ്പ് കടിച്ചതിന് ദേഷ്യപ്പെട്ട മുന്‍ഗാമിയായ ആ പ്രവാചകന്‍ ഉറുമ്പിന്റെ താവളം ചുട്ടരിക്കാന്‍ കല്‍പ്പിച്ചു. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് വഹിയ് നല്‍കി. ഒരു ഉറുമ്പ് കടിച്ചതിന്റെ പേരില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന മറ്റെല്ലാ ഉറുമ്പുകളെയും ചുട്ടുകളയാന്‍ നീ മുതിരുകയാണോ.( ബുഖാരി,മുസ്്‌ലിം)
പ്രവാചകന്‍ തള്ള പക്ഷിയുടെ അടുക്കല്‍ നിന്ന് തന്റെ അനുയായികള്‍ അതിന്റെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുവന്നതിനെ അപലപിച്ച സംഭവം നമുക്കറിയാം. പഴയ നിയമത്തിലെ ഉന്മൂല നാശം നടപ്പിലാക്കാനുള്ള ആഹ്വാനത്തെ മറന്നുകൊണ്ട് നബിയുടെ മേല്‍വിവരിച്ച യുദ്ധ നയങ്ങളെ വിമര്‍ഷിക്കുന്നവര്‍ കടുത്ത സത്യവിരോധികളും പക്ഷാപാതമനസ്‌കരുമാണ്. നബിയെയും അനുയായികളെയും ക്രൂരപീഡനള്‍ക്ക് ഇരയാക്കി ആട്ടിയോടിച്ച ഖുറൈശകളോട് മക്കാ വിജയവേളയില്‍ നബി അനുവര്‍ത്തിച്ച നയത്തെയും പഴയ നിയമത്തില്‍ പറയുന്ന നഗരം കീഴടക്കിയ യോശുവ അവിടത്തെ നിവാസികളെ മുഴുവന്‍ വാളിനിരയാക്കിയ സംഭവത്തെയും താരതമ്യം ചെയ്യട്ടെ. യുദ്ധത്തില്‍ അഗം വിശ്ചേതം നടത്തരുതെന്ന് പടയാളികളോട് കല്‍പ്പിച്ച നബി ചര്യയെയും പഴയ നിയമത്തില്‍ ഇരുനൂറ് ഫിലസ്തീനിയരുടെ നെറ്റി ചര്‍മ്മം വെച്ച് ട്രോഫിയുണ്ടാക്കി സാവൂള്‍ രാജാവിന്റെ മകളെ വേല്‍ക്കാന്‍ നല്‍കിയ ദാവീദ് രാജാവിന്റെ നടപടിയെയും താരതമ്യം ചെയ്യട്ടെ.
പഴയ നിയമത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചത്, മുന്‍കാല പ്രവാചകന്മാരുടെയോ, ചക്രവര്‍ത്തിമാരുടെയോ നടപടി ക്രമങ്ങളെ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന അര്‍ത്ഥത്തിലല്ല. സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പുള്ള അത്തരം നടപടിക്രമങ്ങളെ അന്നത്തെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ നിരൂപണം ചെയ്യാന്‍ ഒക്കുകയുള്ളൂ. അതുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്:
' ഏതായാലും അത് കഴിഞ്ഞ് പോയ ഒരു സമുദായം അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ചെയ്തതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കുകയില്ല.' (അല്‍ബഖറ: 134)
ചരിത്ര സംഭവങ്ങളെയും പരാമര്‍ശങ്ങളെയും അതതിന്റെ സന്ദര്‍ഭങ്ങളെക്കൂടി പരിഗണിച്ച് മാത്രമേ അപഗ്രഥിക്കാന്‍ പാടുള്ളൂ. മുഹമ്മദ് നബിയുടെ യുദ്ധങ്ങളെക്കുറിച്ച് പറയുന്നവര്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ദശലക്ഷക്കണക്കിന് ആളുകളെ കൊന്ന യുദ്ധങ്ങളെപ്പറ്റി ഒന്നും മിണ്ടുന്നേയില്ല. മതം ഉള്ളവരായിരുന്നില്ല അവരൊന്നും രണ്ട് മഹായുദ്ധങ്ങളിലും സ്വാതന്ത്ര്യ പോരാട്ടങ്ങളിലും അനേകരുടെ ജീവന്‍ ഹനിക്കപ്പെട്ടു. നാപ്പാം ബോംബുകള്‍, ഡിപ്ലീറ്റഡ് യുറേനിയം, മൈനുകള്‍ തുടങ്ങി വിവിധ ആയുധങ്ങളാല്‍ പുരുഷന്മാരെയു സ്ത്രീകളെയും കുട്ടികളെയും മൃത്യുവിന് ഇരയാക്കി. ദേശീതയുടെയും മതേതരത്വത്തിന്റെയും പേര് പറഞ്ഞ് മതമില്ലാത്ത കമ്യൂണിസവും മുതലാളിത്തവും പ്രകൃതി വിഭവങ്ങള്‍ കൈയ്യടക്കാനും മറ്റുമായി മില്യന്‍ കണക്കിന് ആളുകളെ കൊന്നൊടുക്കി. വിവേകമുള്ള ഒരാള്‍ക്കും നബി(സ)യുടെ താക്കീതിനെ അവഗണിക്കാന്‍ കഴിയില്ല.
' അന്യായമായി നിങ്ങള്‍ കൊന്നിട്ടുള്ള കുഞ്ഞിക്കിളിപോലും നാളെ അല്ലാഹുവിന്റെ മുമ്പില്‍ നീതിക്കായി ആവലാതിപറയും.' (അന്നസാഇ, ദാറമി, അഹ്്മദ്)
ജനാധിപത്യം, സ്വാതന്ത്ര്യം, മുന്‍കൂര്‍ രക്ഷാമാര്‍ഗം, മാനുഷിക ഇടപെടല്‍, വികസനം, എന്നിങ്ങനെ പലപേരുകളിലായി നാഗരിക ലോകം നടത്തിയ അധിനിവേഷങ്ങളുടെയും കൂട്ടക്കൊലകളുടെയും പരിസ്ഥിതി നാശത്തിന്റെയും പിന്നിലെ കുടില ബുദ്ധി അല്ലാഹു നന്നായി അറിയുന്നുണ്ട്. മഹാനായ യേശു പറഞ്ഞത് ഇവിടെ ഓര്‍ത്തുപോവുകയാണ്:
' എന്നാല്‍ നീ സഹോദരന്റെ കണ്ണിലെ കരടുനോക്കുകയും സ്വന്തം കണ്ണിലെ കോല്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്ത്?' (ലൂക്കോസ്: 6: 41-42)

ഇസ്ലാം:മുഹമ്മദ് നബിയും ബഹുഭാര്യത്വവും

മുഹമ്മദ് നബിയും ബഹുഭാര്യത്വവും


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി നബിയുടെ ലഭ്യമായ എല്ലാ ജീവചരിത്ര വിവരണങ്ങളും അദ്ദേഹത്തിന്റെ വാങ്‌മൊഴികളും ചര്യകളും പരിശോധിക്കുമ്പോള്‍ നിഷ്പക്ഷനായ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അദ്ദേഹം എല്ലാ രംഗത്തും തികഞ്ഞ അച്ചടക്കം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് എന്നാണ്. വിവാഹങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ ഭാഗമായി അദ്ദേഹത്തില്‍ വന്നുപതിച്ച ഉത്തരവാദിത്തങ്ങളായിരുന്നു.
ഒന്നിലേറെ വിവാഹം കഴിച്ചതിന് പല കാരണങ്ങളുണ്ട്. എല്ലാം തന്നെ ഇസ് ലാമികസമൂഹത്തിന് വേണ്ടിയായിരുന്നു.
അവരെ ശരിയായ ദിശയില്‍ വഴിനടത്തുന്നതിനും ധാര്‍മികസദാചാരമൂല്യങ്ങളെ പഠിപ്പിക്കുന്നതിനും അതാവശ്യമാണ്.
മുഹമ്മദ് നബി ആകുന്നതിനുമുമ്പ്  ഖദീജയെ വിവാഹം കഴിച്ചു. 25-ാമത്തെ വയസിലായിരുന്നു അത്. നബി അന്ന് ജീവിച്ചിരുന്ന സാമൂഹികചുറ്റുപാടില്‍ മദ്യവും മദിരാക്ഷിയും സുലഭമായിരുന്നു. 40 വയസ്സുള്ള വര്‍ത്തക പ്രമാണിയായ ഖദീജ നബിയുടെ സത്യസന്ധതയും വിശ്വസ്തതയും ജീവിത വിശുദ്ധിയും കണ്ടാണ് നബിയെ വിവാഹം കഴിക്കുന്നത്. തന്റെ ചുറ്റുമുള്ള ജതന അദ്ദേഹത്തെ അല്‍ അമീന്‍ എന്നാണ് വിളിച്ചിരുന്നത്. പക്ഷേ പ്രവാചകത്വം ലഭിച്ചതോടെ അവര്‍ നബിയെ ഭര്‍സിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ കുത്തുവാക്കുകള്‍ പറഞ്ഞ് വേദനിപ്പിച്ചു. അപ്പോഴൊന്നും ആക്ഷേപകരുടെ ഏതെങ്കിലും ആരോപണങ്ങളെ ശരിവെക്കുന്ന ഒന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഖദീജയുമായുള്ള 23 വര്‍ഷത്തെ ദാമ്പത്യം സംതൃപ്ത ദായകമായ അനര്‍ഗള കല്ലോലിനിയായിരുന്നു. അന്വേന്യം സംശയിക്കുന്ന ഒന്നും തന്നെ അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പ്രവാചകത്വത്തിന്റെ എട്ടാം വര്‍ഷത്തില്‍ ഖദീജ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും അല്ലാഹുവിങ്കലേക്ക് യാത്രയായി. അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ സന്ദാനങ്ങള്‍ക്ക് വാപ്പയും ഉമ്മയുമായി വര്‍ത്തിച്ചത് നബിയായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം മറ്റേതെങ്കിലും സ്ത്രീകളുമായി ചങ്ങാത്തം പുലര്‍ത്താന്‍ ശ്രമിച്ചതായി ബദ്ധവൈരികള്‍ പോലും ആരോപിക്കുന്നില്ല. ഖദീജയുമായുള്ള ദാമ്പത്യ ജീവിത കാലത്ത് രണ്ടാം ഭാര്യയെ അദ്ദേഹം സ്വീകരിച്ചിട്ടില്ല. അറബ് രീതിയനുസരിച്ച് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാമായിരുന്നു. ഖദീജയുടെ മരണശേഷം പിന്നീട് വിവാഹം കഴിച്ചതാകട്ടെ 55 വയസ്സ് കഴിഞ്ഞ വൃദ്ധയെയായിരുന്നു. അതില്‍ നിന്നുതന്നെ അദ്ദേഹം ഭോഗാസക്തനല്ലെന്ന് വ്യക്തമാകുന്നുണ്ട്.
ഒന്നിലേറെ ഭാര്യമാരുള്ള ഒരു ദാമ്പത്യം പ്രവാചകനെന്തിന് നയിച്ചുവെന്ന വിമര്‍ശകരുടെ ചോദ്യം ബാലിശമാണ്. വിമര്‍ശക സമൂഹം തന്നെ പലപ്പോഴും നിയമ പരമായി ഒരു ഭാര്യയെ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തന്നെയും അവിഹിതമായി ഒന്നിലേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റ് കാണാത്തവരാണ്. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ജൂതന്മാരും ക്രിസ്ത്യാനികളും മുസ്്‌ലിംകളും ഒരുപോലെ അംഗീകരിക്കുന്ന സുലൈമാന്‍ പ്രവാചകന് മുഹമ്മദ് നബിയെക്കാള്‍ അധികം ഭാര്യമാരുണ്ടായിരുന്നു. സദാചാര നിഷ്ട പുലര്‍ത്തിക്കൊണ്ടുതന്നെയാണ് അവരൊക്കെ ബഹുഭാര്യത്വം സ്വീകരിച്ചിട്ടുള്ളത്. മുസ്്‌ലിംസമൂഹത്തില്‍ ഉല്‍ഭവിച്ചതല്ല ബഹുഭാര്യത്വം. പ്രവാചകനാകട്ടെ ബഹുഭാര്യത്വം സ്വീകരിച്ചത് സമൂഹത്തിന്റെ തര്‍ബിയത്തും ആത്മീയ പരിപോഷണവും ഉദ്ദേശിച്ചാണ്. പ്രവാചക ജീവിതത്തിലെ ഒട്ടേറെ അധ്യായങ്ങള്‍ അനുയായികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് ആയിശ, ജുവൈരിയ, ഉമ്മുസലമ തുടങ്ങിയ നബി പത്‌നിമാരിലൂടെയാണ്. ഒരു വിശ്വാസിയുടെ ദമ്പതിമാര്‍ക്കിടയിലുള്ള സ്വകാര്യ വ്യവഹാരങ്ങളെപ്പോലും ഇസ്്‌ലാം സ്പര്‍ശിക്കാതെ വിട്ടിട്ടില്ല. സ്ത്രീ സംമ്പന്ധിയായ കാര്യങ്ങള്‍ സ്ത്രീകളുടെ നാവിലൂടെ തന്നെ പുറത്തുവന്നില്ലെങ്കില്‍ അനുവാചകര്‍ക്ക് തെറ്റിദ്ധാരണകളും ആശയ കുഴപ്പങ്ങളുമാണ് ഉണ്ടാവുക. ഏറ്റവും ആധികാരികമായ അത്തരം വിവരങ്ങള്‍ക്ക് പ്രവാചക പത്‌നിമാരല്ലാതെ ആരുംതന്നെയില്ല അവലംബമായി.

ഇസ്ലാം.മുഹമ്മദ് നബിഭ്രാന്തനായിരുന്നോ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
ഇസ്‌ലാമില്‍ വിശ്വാസമില്ലാത്ത മതേതരന്മാരായ ഗവേഷകര്‍ക്ക് മുഹമ്മദിന്റെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രവാചകത്വത്തെ ആക്ഷേപിക്കാന്‍ അവരുടെ മുന്നില്‍ രണ്ട് വഴിയെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ മുഹമ്മദ് വഹിയിനാല്‍ പ്രചോദിതനായതാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് ബുദ്ധി ഭ്രമം ഉണ്ടായിട്ടുണ്ട്. വഹിയ് എന്നതിനെ തത്വത്തില്‍ അംഗീകരിക്കാത്തതിനാല്‍ രണ്ടാമത്തേതാണ് അവര്‍ ഏറ്റുപിടിച്ചത്. വില്യം മോണ്ട് ഗോമറിവാട്ട് അഭിപ്രായപ്പെടുന്നത് കാണുക.
മതേതര വീക്ഷണപ്രകാരം ചിന്തിച്ചാല്‍ തന്നെ അന്നത്തെ മക്കാ സാഹചര്യത്തില്‍ യാതൊരു വിജയ പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും മുഹമ്മദ് തനിക്ക് അവതീര്‍ണമായ സന്ദേശം എല്ലാ പ്രതിഷേധങ്ങളെയും എതിര്‍പ്പുകളെയും മറികടന്ന് പ്രചരിപ്പിക്കാന്‍ തയ്യാറായത് അടിയുറച്ച വിശ്വാസമുള്ളത്‌കൊണ്ടായിരുന്നു.
ആ വിശ്വാസത്തോട് ആത്മാര്‍ത്ഥമായ കൂറില്ലായിരുന്നുവെങ്കില്‍ ത്യാഗ സന്നദ്ധതയുള്ള അബൂബക്കറിന്റെയും ഉമറിന്റെയും പിന്തുണ കിട്ടുമായിരുന്നില്ലല്ലോ. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ പലതും അബദ്ധങ്ങളായിരുന്നു എന്ന് വാദിക്കാന്‍ ശ്രമിച്ചാല്‍ തന്നെയും അത് അദ്ദേഹത്തിന്റെ ബോധപൂര്‍വ്വമായ കള്ളമോ വഞ്ചനയോ ആയിരുന്നില്ല. അതിന് കാരണം ആശയങ്ങളൊന്നുംതന്നെ അദ്ദേഹത്തിന്റെ ബുദ്ധിയില്‍ ഉടലെടുത്തതല്ലാ എന്നതായിരുന്നു. തന്റെ മനസ്സിലുള്ള ചിന്തകളെയും ദൈവിക വെളിപാടുകളെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ആധുനിക ചരിത്രകാരന്മാര്‍ക്ക് വെളിപാടിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ അംഗീകരിക്കാതെ ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ ചരിത്രത്തെ സമര്‍ത്ഥിക്കാനാവില്ല. വെളിപാടുകള്‍ മുഹമ്മദിന്റെ അബോധ മനസ്സിന്റെ ജല്‍പ്പനങ്ങളാണോ അതല്ലാ ദൈവിക ശ്രോതസ്സില്‍ നിന്നാണോ എന്നിത്യാതി കാര്യങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചരിത്രകാരന്മാരുടെ വൈജ്ഞാനിക വൃത്തത്തിന് അപ്പുറത്തുള്ള കാര്യങ്ങളാണ്. 
ഗ്യാരിമില്ലര്‍ ആരോപണങ്ങളെ തള്ളിക്കളയുന്നത് കാണുക:
ഖുര്‍ആനിലെ വ്യാഖ്യാനം അസാധ്യമായ ആയത്തുകളെ വിശദീകരിക്കാന്‍ ശ്രമിച്ച് അതില്‍ പരാജയമടഞ്ഞ അമുസ്‌ലിം വിശാരദന്മാര്‍ പിന്നെ കണ്ടെത്തിയ വഴി മുഹമ്മദിനെ തലക്ക് സ്ഥിരതയില്ലാത്തവനെന്നും നുണയനെന്നും ആക്ഷേപിക്കുക എന്നതായിരുന്നു. മുഹമ്മദിന് മതിബ്രമം ബാധിച്ചതിനാല്‍ നുണപറഞ്ഞ് ആളുകളെ അതില്‍ വിശ്വസിപ്പിക്കുകയാണത്രെ. ഒരു നുണപറഞ്ഞ് സ്വയം വിശ്വസിക്കുകയും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. മുഹമ്മദ് കൊണ്ടുവന്നത് യാഥാര്‍ത്ഥ്യങ്ങളായിരുന്നു. നുണ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുകയില്ലെന്ന് ഏവര്‍ക്കുമറിയാവുന്ന സംഗതിയാണ്. ഖുര്‍ആന്‍ ആവട്ടെ തികച്ചും യാഥാര്‍ത്ഥ്യം മാത്രമുള്ളതാണ്. ഖുര്‍ആനിന്റെ ഉള്ളടക്കങ്ങളെ ഗവേഷണം ചെയ്ത് അതെല്ലാം ശരിയാണെന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മനശ്ശാസ്ത്ര വിശാരദ്ധന്മാര്‍ പറയുന്നത് നുണ പറയുന്ന ആള്‍ക്ക് സത്യവുമായി പരസ്പരം ഏറ്റുമുട്ടേണ്ടിവരുമെന്നാണ്. ഉദാഹരണത്തിന് തലക്ക് സ്ഥിരതയില്ലാത്ത ഒരുത്തന്‍ ഞാന്‍ ഇംഗ്ലണ്ടിലെ രാജാവാണ് എന്ന് പറഞ്ഞാല്‍ മനശ്ശാസ്ത്രജ്ഞന്‍ അയാളോട് നീ രാജാവല്ല നിനക്ക് വട്ടാണ് എന്ന് പറയില്ല. പകരം 'ശരി, നീ ഇംഗ്ലണ്ടിലെ രാജാവാണെങ്കില്‍ രാജ്ഞി ഇന്ന് എവിടെയാണ്. എവിടെ നിന്റെ പ്രധാനമന്ത്രി. എവിടെ നിന്റെ അംഗരക്ഷകര്‍?' എന്നിങ്ങനെയൊക്കെ ചോദിക്കും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ അയാള്‍ 'രാജ്ഞി അത്.... അത്... അമ്മയുടെ അടുക്കല്‍ പോയി. പ്രധാനമന്ത്രി... ആ.. മരിച്ചു...' എന്നിങ്ങനെയൊക്കെയാണ് പറയുക. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ അയാളെ ചികിത്സിക്കുന്നു. അവസാനം അയാള്‍ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് എത്തുകയും ' എനിക്ക് തോന്നുന്നു ഞാന്‍ ഇംഗ്ലണ്ടിലെ രാജാവല്ലെന്ന്' പറയുകയും ചെയ്യുന്നു. ഖുര്‍ആനിനെ വായിക്കുന്ന എല്ലാവരെയും അത് മിഥ്യോമാനിയ (നുണപറഞ്ഞ് അതില്‍ സ്വയം വിശ്വസിക്കുക) ബാധിച്ച രോഗിയെ മനശ്ശാസ്ത്രജ്ഞര്‍ ചികിത്സിച്ച് സുഖപ്പെടുത്തുന്നത് പോലെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക: 
' മനുഷ്യരെ! നിങ്ങള്‍ക്കിതാ ദൈവത്തില്‍ നിന്ന് മുന്നറിയിപ്പ് വന്നുകഴിഞ്ഞു. അത് വിശ്വസിക്കുന്നവര്‍ക്ക് ഹൃദയത്തിലെ രോഗങ്ങള്‍ക്ക് ശാന്തിയും മാര്‍ഗ ദര്‍ശനവും കാരുണ്യവുമാണ്.'
പ്രത്യക്ഷത്തില്‍ മേല്‍ സൂക്തത്തില്‍ ദുര്‍ഗ്രാഹ്യത തോന്നാം. നേരത്തെ പറഞ്ഞ ഉദാഹരണത്തിന്റെ വെളിച്ചത്തില്‍ പ്രസ്താവനകളെ സമീപിച്ചാല്‍ ആശയം സുവ്യക്തമാണ്. അടിസ്ഥാനപരമായി ഒരാള്‍ ഖുര്‍ആന്‍ വായിക്കുന്നതോടെ അബദ്ധ ധാരണകളില്‍ നിന്ന് മുക്തനാകുന്നു. ഈ അര്‍ത്ഥത്തില്‍ അതൊരു ചികിത്സയാണ്. അബദ്ധ ധാരണകളില്‍ പ്പെട്ടവരെ യാഥാര്‍ത്ഥ്യവുമായി നേരിടുന്നു. ഖുര്‍ആനില്‍ ഏറ്റവുമധികം കാണാവുന്ന ചോദ്യമിതാണ്. ' നിങ്ങള്‍ ഇന്നാലിന്ന കാര്യങ്ങളെപ്പറ്റിയൊക്കെ പറയുന്നു. പക്ഷേ അത് അങ്ങനെയല്ലല്ലോ. നിങ്ങള്‍ക്ക് അറിയാമായിരുന്നിട്ടും പിന്നെ എങ്ങനെ അങ്ങനെയൊക്കെ പറയുന്നു.' തുടര്‍ന്ന് മുന്നോട്ട് യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. പ്രപഞ്ചത്തിലെ ഓരോ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയും മനുഷ്യന്റെ വ്യത്യസ്ഥ വ്യവഹാരങ്ങളെക്കുറിച്ചും യാഥാര്‍ത്ഥ്യത്തിന്റെ പിന്‍ബലത്തോടെ കാര്യങ്ങളെ സമര്‍പ്പിച്ചുകൊണ്ട് അവനെ അബദ്ധ ധാരണകളില്‍ നിന്ന് മുക്തനാക്കുന്നു. അവന് ശരിയായ പാഥ കാണിക്കുന്നു. അവന്‍ വഴിതെറ്റി അപകടങ്ങളില്‍ ചെന്ന് പതിക്കാവുന്ന സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുക വഴി ഖുര്‍ആന്‍ കാരുണ്യമായി വര്‍ത്തിക്കുന്നു. അമുസ്‌ലിംകളായ ഒട്ടേറെ വ്യക്തികള്‍ക്ക് അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ഖുര്‍ആനിലെ ഒരുപാട് പരാമര്‍ശങ്ങള്‍ അതിനാല്‍ തന്നെ ' ന്യൂ കാത്തലിക് എന്‍സൈക്ലോപീഡിയ'യില്‍ വിശയീഭവിച്ചിട്ടുണ്ട്. 
ഖുര്‍ആനിനെ സംബന്ധിച്ച ഒരു ലേഖനത്തില്‍ കത്തോലിക്കാ ചര്‍ച്ച് പ്രസ്താവിക്കുന്നു. ' ഖുര്‍ആനിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പലതരം ഭാഷ്യങ്ങള്‍ പലരും മുന്നോട്ടുവെക്കുന്നു. ഇന്ന് അത്തരം അടിസ്ഥാര രഹിതമായ ഭാഷ്യങ്ങള്‍ സാമാന്യം ബുദ്ധിയുള്ള ആളുകള്‍ വിശ്വസിക്കുന്നില്ല. ഇപ്പോഴിതാ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തോലിക്കാ ചര്‍ച്ച് പോലും ഖുര്‍ആന്‍ ദിവ്യവെളിപാടല്ലെന്ന അതിന്റെ ജല്‍പ്പനം പോലും ഉപേക്ഷിച്ചിരിക്കുന്നു. തീര്‍ച്ചയായും ഖുര്‍ആന്‍ കത്തോലിക്കാ ചര്‍ച്ചിന്റെ മുന്നില്‍ വിലങ്ങുതടിയാണ്. അവര്‍ പറയുന്നു അത് വെളിപാടാണെന്ന് അതുകൊണ്ട് അവരതിനെ പഠിക്കുന്നു. അത് വെളിപാടല്ലെന്ന് തെളിയിക്കുന്ന എന്തെങ്കിലും കിട്ടിയാല്‍ തീര്‍ച്ചായായും അവര്‍ സന്തോഷിക്കും. പക്ഷേ അതവര്‍ക്കൊരിക്കലും ലഭിക്കുകയില്ല. മറിച്ചുള്ള വാദങ്ങള്‍ക്ക് ബോധ്യപ്പെടുന്ന വിശദീകരണം നല്‍കാന്‍ അവര്‍ക്ക് കഴിയുകയില്ല. ഏറ്റവും ചുരുങ്ങിയത്, അവരുടെ ഗവേഷണത്തില്‍ അവര്‍ സത്യസന്ധരാണെങ്കിലും ഇത് പുതിയ വ്യഖ്യാനമല്ലെന്ന് സമ്മതിക്കുന്നില്ല. പതിനാല് നൂറ്റാണ്ടുകളായി ആളുകള്‍ക്ക് ലളിത വ്യാഖ്യാനങ്ങള്‍ ഖുര്‍ആന്‍ സമര്‍പ്പിച്ചില്ലെന്ന് ചര്‍ച്ച് പറയുന്നു. ഇതൊക്കെയാണെങ്കിലും ഖുര്‍ആന്‍ തള്ളിക്കളയാനാവില്ലെന്ന് അവര്‍ സമ്മതിക്കുന്നു. മറ്റുള്ള ആളുകള്‍ സത്യസന്ധരല്ലാത്തത് കൊണ്ട് ഖുര്‍ആന്‍ അവിടെ ഇന്നയാല്‍ കൊണ്ടുവന്നതാണെന്ന് പറയും അവര്‍ പറയുന്നത് ആളുകള്‍ വിശ്വസിക്കുമോ ഇല്ലയോ എന്നൊന്നും ആത്മപരിശോധന നടത്താന്‍ അവര്‍ മെനക്കെടുന്നില്ല. തീര്‍ച്ചായും ചര്‍ച്ചിന്റെ ഇത്തരം പ്രസ്താവനകള്‍ അതിന്റെ ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഖുര്‍ആനിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരാള്‍ക്ക് അത് പ്രഖ്യാപിക്കുന്ന യാഥാര്‍ത്ഥ്യത്തോട് യോജിക്കാം പക്ഷെ ചര്‍ച്ചിന്റെ ആളെന്ന നിലക്ക് തന്നിഷ്ടം പ്രവര്‍ത്തിക്കാനാവില്ല. ചര്‍ച്ചിന് വിധേയമായല്ലാതെ നീങ്ങുന്നത് ധിക്കാരമായാണ് ഗണിക്കപ്പെടുക. കത്തോലിക്കാ ചര്‍ച്ചിലെ അംഗമെന്ന നിലക്ക് അത് എന്ത് പറയുന്നുവോ അവയെ യാതൊരു ചോദ്യംചെയ്യലുമില്ലാതെ സ്വീകരിക്കണം. അതിന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ അനുഷ്ഠിക്കണം. രക്ത ചുരുക്കം ഇതാണ്: ഖുര്‍ആനെ പറ്റി കേള്‍ക്കുന്ന യാതൊന്നിനും നിങ്ങള്‍ ചെവികൊടുക്കരുത് എന്ന് കത്തോലിക്കാ ചര്‍ച്ച് ആഹ്വാനം ചെയ്യുമ്പോള്‍ ഇസ്‌ലാമിക വീക്ഷണത്തെക്കുറിച്ച് പറയാന്‍ അവര്‍ക്കെന്ത് അര്‍ഹതയാണ് ഉള്ളത്? അമുസ്‌ലിം സഹോദരങ്ങള്‍ പോലും ഖുര്‍ആന്‍ നിസാരനല്ലെന്ന് തിരിച്ചറിയുന്നു. അതെങ്കിലും അംഗീകരിക്കണമല്ലോ. മുസ്‌ലിം തങ്ങള്‍ക്കുള്ള നിര്‍ദേശവുമായി മുന്നോട്ടുപോകുമ്പോള്‍ മാത്രം എന്താണ് ശത്രുതാപരമായ ഈ മര്‍ക്കിട മുഷ്ഠി.


ഇസ്ലാം "പ്രവാചകന്‍ അപസ്മാരരോഗിയോ

പ്രവാചകന്‍ അപസ്മാരരോഗിയോ?




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
Category: വിമര്‍ശനങ്ങള്‍

ദ ലൈഫ് ഓഫ് മുഹമ്മദ് എന്ന തന്റെ പുസ്തകത്തിലൂടെ ഓറിയന്റലിസ്റ്റ് ചരിത്രകാരനായ വില്യം മൂര്‍ മുഹമ്മദ് നബി അപസ്മാര രോഗിയാണെന്ന നികൃഷ്ടമായ ആക്ഷേപം നടത്തിയിട്ടുണ്ട്. കുട്ടിക്കാലത്തെ 'ഹൃദയം പിളര്‍ന്ന സംഭവ'വുമായി ബന്ധപ്പെട്ടാണ് അത്തരത്തിലൊരു നിഗമനത്തില്‍ മൂര്‍ എത്തിയിട്ടുള്ളത്. യവന സാഹിത്യങ്ങളിലൂടെ കടന്നുവന്ന ആക്ഷേപത്തെ ഏറ്റുപിടിക്കുകയാണ് പിന്നീടുള്ളവര്‍ ചെയ്തത്.

നിരീക്ഷണങ്ങള്‍:

പാശ്ചാത്യരായ ഇസ്്‌ലാം ഗവേഷകര്‍ പ്രവാചകന് അപസ്മാരമുണ്ടായിരുന്നുവെന്ന വാദത്തെ നിരാകരിക്കുന്നു. സ്വീഡിഷ് മതതാരതമ്യ പഠന ഗവേഷകനും ലിങ്ങ്പിങ്ങിലെ ബിഷപ്പുമായ ടോര്‍ ആന്‍േ്രഡ  അവരില്‍ പ്രധാനിയാണ്. നബിയെ അപസ്മാരരോഗിയാണെന്ന് വിളിക്കുകയാണെങ്കില്‍ അര്‍ദ്ധ ബോധാവസ്ഥയിലോ ഹിപ്‌നോട്ടിക് നിന്ദ്രാവസ്ഥയിലോ പെട്ടവരും കൈകാല്‍ കോച്ചിപിടുത്തമുള്ളവരും അപസ്മാര രോഗികളാണെന്ന് പറയേണ്ടിവരും. മുഹമ്മദിന്റെ ജീവിത കാലത്ത് അത്തരത്തിലുള്ള ശാരീരിക മാനസിക രോഗങ്ങള്‍ ഉണ്ടായിരുന്നതായി തെളിവില്ല.

മിനസോട്ട യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന സീസര്‍ ഫറാ അഭിപ്രായപ്പെടുന്നത് കാണുക:

' മനശാസ്ത്രത്തിലെ അതിഭാവുക സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള 19-ാം നൂറ്റാണ്ടിലെ ജല്‍പ്പനമാണ് നബി അപസ്മാര രോഗിയാണെന്ന ആക്ഷേപം. നബിക്ക് അപസ്മാരമുണ്ടായിരുന്നുവെന്ന വാദത്തെ ഫസലുറഹ്്മാന്‍ നിരാകരിക്കുന്നതിന് ചില കാരണങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു. മുഹമ്മദിന്റെ പ്രവാചകത്വ ലബ്ധിയുണ്ടാകുന്നത് 40-ാമത്തെ വയസ്സിലാണ്. അദ്ദേഹത്തിന ് ദിവ്യവെളിപാടിലൂടെയാണ്് അത് ലഭ്യമായിട്ടുള്ളത്. അതിന് തെളിവ് ഖുര്‍ആനാണ്. മാത്രമല്ല, മുഹമ്മദിന് എന്തെങ്കിലും തരത്തില്‍ രോഗബാധയുണ്ടായിരുന്നെങ്കില്‍ മക്കാ മദീന നിവാസികളായ അറബികള്‍ അത് സൂചിപ്പിക്കുമായിരുന്നു.

 പ്രവാചകന് നേരെയുള്ള തരം താണ ആക്ഷേപം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് വില്യം മോണ്ട് ഗോമറി വാട്ട് വിലയിരുത്തുന്നുണ്ട്. 'കൃത്യമായി പറഞ്ഞാല്‍ അപസ്മാരം ഒട്ടേറെ ശാരീരിക മാനസിക പ്രയാസങ്ങള്‍ ഉളവാക്കുന്ന ഒരു രോഗമാണ്. എന്നാല്‍ മുഹമ്മദില്‍ അത്തരത്തിലൊരു ലക്ഷണവുമുണ്ടായിരുന്നില്ല. എന്നല്ല, മുഹമ്മദ് തന്റെ ജീവിതാന്ത്യം വരെയും ധൈഷണിക വ്യാപാരത്തില്‍ സമര്‍ത്ഥനായിരുന്നു'. തന്റെ നിരീക്ഷണത്തെ ഇപ്രകാരം ഉപസംഹരിക്കുന്നു അദ്ദേഹം: ' മദീന പോലുള്ള ഒരു നാഗരിക സമൂഹത്തെ രൂപവല്‍ക്കരിക്കുന്നതിന്  മുഹമ്മദ് പ്രകടിപ്പിച്ച നേതൃ-സൈനികപാടവം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കുന്നുണ്ട്.'

സര്‍ സയ്യിദ് അഹ്മദ് ഖാന്‍ വില്യം മൂറിന്റെ പ്രവാചകനെതിരെയുള്ള ആരോപണങ്ങളെ വിശകലനം ചെയ്യുന്നത് കാണുക:

' വില്യം മൂര്‍, ഹിശാമിയെ ഉദ്ധരിക്കുന്ന വാഖ്ദിയെ അവലംബിച്ച് കൊണ്ടാണ് മുഹമ്മദിന് അപസ്മാരമാണെന്ന് അനുമാനിച്ചത്. ഹിശാമിയും മറ്റ് എഴുത്തുകാരും നബിയുടെ മുലകുടി മാതാവായ ഹലീമയുടെ ഭര്‍ത്താവ്, ശിശുവായ മുഹമ്മദിന് അപസ്മാരമാണെന്ന് പറഞ്ഞുവെന്ന് തെറ്റായി ഉദ്ധരിക്കുകയായിരുന്നു. ഇത് വില്യം മൂര്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

ഹിശാമിയുടെ ഉദ്ധരണിയുടെ തര്‍ജമയിലാണ് അബദ്ധം പിണഞ്ഞത്. ഡോ. ഫെര്‍ഡിനാന്റ് വുട്ടന്‍ഫീള്‍ഡിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കി 1858-ല്‍ ഗറ്റിജന്‍ പ്രസ്സ് അച്ചടിച്ച് വിതരണം ചെയ്ത ഹിശാമിയുടെ പുസ്തകത്തിലെ വരിയും അതിന്റെ ഇംഗ്ലീഷ് തര്‍ജമയും ഇവിടെ കൊടുക്കുന്നു.

.Halima said she was told by this (the Prophet's) foster-faster (Halima's husband)that 'O Halima, I fear that the infant has recieved an evil spirit- that is under the influence of an evil spirit- therefore let him be sent back to his family'

മേല്‍പ്പറഞ്ഞ വാഗ്‌ശൈലിയിലൂടെ ഹലീമയുടെ ഭര്‍ത്താവ് യഥാര്‍ത്ഥത്തിലുള്ള രോഗ ബാധയല്ല ഉദ്ദേശിച്ചതെന്ന് ആമിനയുടെ തുടര്‍ന്നുള്ള പ്രസ്താവന വെക്തമാക്കുന്നുണ്ട്. കുട്ടിയെ ഹലീമ അതിന്റെ വീട്ടില്‍ കൊണ്ടാക്കിയപ്പോള്‍ ആമിന കുട്ടിയെ ഹലീമയെതന്നെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു. '.... ങ്ഹും! നീ അവന് പിശാച് ബാധയുണ്ടാകുമെന്ന് ഭയന്നിരിക്കുകയാണോ? '

വില്യം മൂര്‍ പരാമര്‍ശിക്കുംപോലെ ഹിശാമിയുടെ പ്രസ്തുത വാചകത്തില്‍ ഉമീബ () എന്ന വാക്ക് കാണാനാകുന്നില്ല. എന്നല്ല, അപസ്മാര ബാധിതനാണെന്ന അര്‍ത്ഥവും അതിനില്ല. ഹിശാമി അവിടെ കൊടുത്തിട്ടുള്ള വാക്ക് ഉസീബ (,...) എന്നാണ്. രണ്ട് വാക്കുകളും തമ്മില്‍ കാണുമ്പോള്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ പുസ്തകത്തില്‍ നിന്ന് തെറ്റായി എടുത്ത് ഉദ്ധരിക്കുകയായിരുന്നു.

2. മുഹമ്മദിന്റെ ജീവചരിത്രമെഴുതുന്ന ക്രൈസ്തവ രചയ്താക്കളൊക്കെ നബിക്ക് അപസ്മാരമുണ്ടെന്ന് എഴുതിവിടുന്നു. ഗ്രോറ്റിയറുടെ പ്രാവിന്‍ കഥപോലെ അപസ്മാര കഥയും ഇക്കൂട്ടരുടെ തലച്ചോറിനകത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഏതെങ്കിലും ക്രൈസ്തവ ഭിഷഗ്വരന്മാര്‍ നബിയുടെ ശാരീരിക ക്ഷമത പരിശോധിക്കാന്‍ അറേബ്യയില്‍ പോയതിന് ചരിത്രത്തില്‍ തെളിവില്ല. പിന്നെന്തിനാണ് ഇത്തരമൊരു ആരോപണം നബിക്കെതിരെ പടച്ച് പ്രചരിപ്പിക്കുന്നതെന്നറിയില്ല.

അറബിക് മൂലവാചകത്തിന്റെ തെറ്റായ മൊഴിമാറ്റം.

യവന ക്രൈസ്തവരുടെ അയുക്തിപരമായ അനുമാനം, അറബിക് പരാമര്‍ശത്തെ തെറ്റായി മൊഴിമാറ്റല്‍ തുടങ്ങിയവയാണ് അപസ്മാര കഥക്ക് നിദാനമായിട്ടുള്ളത്.

ലണ്ടനില്‍ നിന്നും 1712-ല്‍ അച്ചടിച്ചിറക്കിയ പ്രഡോക്‌സിന്റെ ' മുഹമ്മദിന്റെ ജീവിതം' എന്ന പുസ്തകത്തില്‍ ഇരുപതാമത്തെ പേജില്‍ അപസ്മാരം ഉണ്ടായതാണോ എന്ന് സംശയ ഭാവത്തില്‍ ഉന്നയിക്കുന്നുണ്ട്. അതുതന്നെ അബുല്‍ ഫിദായുടെ ഗ്രന്ഥത്തെ ഉപജീവിച്ചുകൊണ്ട് ലാറ്റിനിലേക്ക് മൊഴിമാറ്റം നടത്തിയ പോക്കോക്കിന്റെ പുസ്തകത്തിലുമുണ്ട്. 1723-ല്‍ ഓക്‌സ് ഫോര്‍ഡ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്‍ ഇങ്ങനെ കാണാം:

അപ്പോള്‍ ഹലീമയുടെ ഭര്‍ത്താവ് അവളോട് പറഞ്ഞു. ഈ കുട്ടിക്ക് പിശാച് ബാധയേറ്റോ എന്ന് ഞാന്‍ സംശയിക്കുന്നു. അതുകൊണ്ട് അവനെ അവന്റെ വീട്ടുകാര്‍ക്ക് തിരിച്ച്‌കൊടുത്തേക്കൂ. അങ്ങനെ ഹലീമ കുട്ടിയെ മാതാവിന്റെ അടുക്കലേക്ക് കൊണ്ടുപോയി.

അതിന്റെ ലാറ്റിന്‍ തര്‍ജമയുടെ ആശയം ഇങ്ങനെ:  അപ്പോള്‍ ഹലീമയുടെ ഭര്‍ത്താവ് പറഞ്ഞു. ' കുട്ടിക്ക് കൂട്ടുകാരില്‍ നിന്ന് മിഥ്യാരോഗ ഭയം ബാധിച്ചതായി ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഹലീമയില്‍ നിന്ന് കുട്ടിയെ വാങ്ങി കുട്ടിയുടെ മാതാവായ ആമിനയുടെ അടുത്തേക്ക് കൊണ്ടുപോയി. ഹൈപ്പോ കോഡ്രിയാക്കല്‍ ഡിസീസ് എന്നത് കൊണ്ട് ഒരു പക്ഷേ മിഥ്യാരോഗഭയമെന്നോ അപസ്മാരമെന്നോ അര്‍ത്ഥമാക്കിയിട്ടുണ്ടാകണം.

അബദ്ധം പ്രത്യക്ഷപ്പെടുന്നത് അറബി വാചകവുമായി ബന്ധപ്പെട്ടാണ്. ' ഫ അല്‍ ഹിഖീഹി' (അവനെ ചേര്‍ത്തുക) എന്നതിന് പകരം ' ബില്‍ ഹഖിയ' (ശരി, തീര്‍ച്ചയായും) എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. മൊഴിമാറ്റം ചെയ്തുവന്നപ്പോള്‍ പരിഭാഷകന് വാചകാശയം പൂര്‍ണമായിവന്നില്ല.അപ്പോള്‍ ബാധിച്ചു എന്ന ക്രിയക്ക് ഉത്തരം നല്‍കാന്‍ മിഥ്യാ രോഗ ഭയം/അപസ്മാരം എന്ന് ഊഹത്തില്‍ ഉത്തരം നല്‍കി.

യഥാര്‍ത്ഥത്തില്‍ അറബികള്‍ പിശാച് ബാധയെന്ന വ്യാപകാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതായിരുന്നു ആ വാക്ക്.

2. യവന അന്ധവിശ്വാസം:

ഇത്തരം അബദ്ധങ്ങളുടെ നാരായ വേര് പുരാധന ഗ്രീക്ക് അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ' അപസ്മാരംമൂലമുള്ള അസാധാരണവും അപരിചിതവുമായ ശാരീരിക ചലനങ്ങളെ അവര്‍ ദൈവത്തിന്റയോ പിശാചിന്റെയോ സ്വാധീന ഫലമായുണ്ടാകുന്നതാണെന്ന് തെറ്റിദ്ധരിച്ചിരുന്നു.'

രണ്ട് സംഗതികള്‍ ഇവിടെ വിമര്‍ശനരൂപേണ ഉയരാം. അറബിഭാഷക്ക് പ്രത്യേകമായുള്ള വാക്‌ശൈലി എന്തിനാണ് ഗ്രീക്ക് അന്ധവിശ്വാസങ്ങള്‍ക്കൊപ്പിച്ച്്  വ്യാഖ്യാനിക്കുന്നത്.  ഇനി, അറബികള്‍ പ്രസ്തുത പദം കൊണ്ട് പിശാചുബാധ (അപസ്മാരം) ആണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ ആ പദം എവിടെയൊക്കെ വരുന്നുവോ അവിടെയെല്ലാം പ്രസ്തുത അപസ്മാരം എന്ന ആശയം തന്നെ ഉദ്ദേശിക്കപ്പെടേണ്ടതല്ലേ.

. മേല്‍പ്പറഞ്ഞ കാര്യങ്ങളെ പണ്ഡിതോചിതമായും നൈതിക മായും ശരിവെക്കുന്ന യൂറോപ്യന്‍ പണ്ഡിതരുടെ നിരീക്ഷണങ്ങള്‍ പരിശോധിക്കാം:

മുഹമ്മദിന് അപസ്മാരം ഉണ്ടായി എന്ന്  നിരന്തരം ആരോപിക്കുന്നതിന്റെ പിന്നിലുള്ളത്  പുതിയ ധാര്‍മിക വിശ്വാസക്രമവുമായി രംഗപ്രവേശം ചെയ്ത പ്രവാചകന്റെ പ്രതിഛായക്ക് കളങ്കം ചാര്‍ത്തുകയെന്നതാണ്. നിന്ദ്യമായ ക്രൈസ്തവ വിദ്ധ്വേഷത്തിന്റെ തെളിവാണിത്.

പ്രമുഖ ചരിത്രകാരന്‍ ഗിബ്ബണ്‍ പറയുന്നത് കാണൂ:

പ്രവാചകന്റെ അപസ്മാര ബാധയെന്ന വശളന്‍ ദുരാരോപണം യവനരുടെ വെറുപ്പിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. മറ്റൊരിടത്ത് അദ്ദേഹം പറയുന്നു:

മുഹമ്മദിന്റെ അപസ്മാര ബാധയെ ആവര്‍ത്തിച്ചുറപ്പിക്കുന്നത് തിയോഫെയിന്‍സ്, സൊണാറസ് തുടങ്ങിയ ഗ്രീക്കുകാരാണ്. ഹോട്ടിന്‍ഗര്‍ ഈ വാദം അപ്പാടെ വിഴുന്നതില്‍ മര്‍ക്കട മുഷ്ടിക്കാരനാണ്. അതുപോലെ പ്രഡാക്‌സ്, മറാസി തുടങ്ങിയവരും. മുസ്്‌ലിംകളുടെ ഭാഗത്തു നിന്നുള്ള മൗനവും അവരുടെ വ്യഖ്യാതാക്കളിലെ അജ്ഞതയും ആരോപണങ്ങളെ തള്ളുന്നതിന് പകരം ബലപ്പെടുത്തുകയാണ് ചെയ്തത്.

വൈദ്യ ശാസ്ത്ര വിശകലനം:

മുഹമ്മദിന് അപസ്മാരം ഉണ്ടായിരുന്നു എന്ന വാദത്തെ വൈദ്യശാസ്ത്ര അടിസ്ഥാനങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യാവുന്നതാണ്. അപസ്മാരത്തിന്റെ രോഗലക്ഷണങ്ങള്‍ ശ്വാസനാളം അടഞ്ഞുപോവുക, ശ്വാസകോശപേശികള്‍ സങ്കോചിക്കുക, ശ്വാസം പെട്ടെന്ന് നിലക്കുക, ശരീരം കോച്ചിവളയുക, പരിസര ബോധം നഷ്ടപ്പെടുക തുടങ്ങിയവയാണ്.  അത് ബുദ്ധിഭ്രമം ഉണ്ടാക്കുകയും  ഓര്‍മ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.ചിലപ്പോഴൊക്കെ ഒന്നില്‍തന്നെ ശ്രദ്ധകേന്ദ്രീകരിക്കുന്ന അവസ്ഥ, വിഷാദം എന്നിത്യാദി കാരണങ്ങളാല്‍ ദൈനംദിന വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനാകാത്ത അവസ്ഥ ഉണ്ടാക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും രോഗിക്കുണ്ടാകും. ശാരീരിക പ്രക്രിയകളില്‍ ഒക്കെ തന്നെ അസാധാരണമായ പ്രതികരണത്വര കാണപ്പെടും. വസ്തുതയിതായിരിക്കെ  അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി അറിവുള്ള അപസ്മാരരോഗികളെ അത് തീര്‍ച്ചയായും സ്വാധീനിക്കുമെന്നതില്‍ അത്ഭുതമില്ല. അസാധാരണ രീതിയില്‍ ഈ രോഗത്തെ സഹതാപാര്‍ഹമായി മാറ്റാന്‍ ശ്രമിക്കുന്ന അത്തരക്കാര്‍ എല്ലാ സക്രിയ പ്രവര്‍ത്തനങ്ങളോടും വിമുഖത കാണിക്കുന്നവരുമായിരിക്കും.

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ മുഹമ്മദ് നബിയുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്നാണ് നമുക്ക് പരിശോദിക്കാനുള്ളത്. മുസ്്‌ലിംകളിലോ ക്രിസ്ത്യാനികളിലോ പെട്ട ഏതെങ്കിലും ഒരു ചരിത്രകാരന്‍ അത്തരത്തിലൊരു കണ്ടുപിടുത്തവും നടത്തിയിട്ടില്ല. നേരെ മറിച്ച്, നബി(സ)യുടെ ശൈശവവും യുവത്വവും വളരെ ഊര്‍ജ്ജസ്വലതയും ചുറുചുറുക്കും പ്രകടിപ്പിക്കുന്നതായിരുന്നു എന്നാണ് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. വില്യം മൂര്‍ തന്നെ പറയട്ടെ.

'  മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഹലീമ മുലകുടി നിറുത്തി ശിശുവിനെ മാതാവായ ആമിനക്ക് തിരികെ നല്‍കി.  കുട്ടിയുടെ പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും ആരോഗ്യവും കണ്ട് വളരെ സന്തോഷത്തോടെ പറഞ്ഞു: ' വീണ്ടും നീ തന്നെ കൊണ്ടുപോയിക്കോ!'. തന്റെ യുവത്വത്തിലും അദ്ദേഹം ഉറച്ച ശരീരത്തിന് ഉടമയായിരുന്നു. അദ്ദേഹത്തിന്റെ തിടുക്കത്തിലുള്ള നടപ്പ് ആകര്‍ഷകമായിരുന്നു. ജീവിതത്തിലുടനീളം അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും അചഞ്ചല ചിത്തനായി ധൈര്യപൂര്‍വ്വം തരണംചെയ്തു.'

ക്രിസ്തുമതം.മുഹമ്മദ് നബി ബൈബിളില്‍


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഒരനുഭവം. ബൈബിളിന്റെ ഒരു കോപ്പിയന്വേഷിച്ചു ഒരു ബുക്സ്റാളില്‍ കയറിയതായിരുന്നു. അന്വേഷണവസ്തു അറിഞ്ഞതോടെ, കടയ്ക്കകത്തെ പുസ്തകങ്ങള്‍ പരതിക്കൊണ്ടിരുന്ന ഒരുപഭോക്താവിന്റെ മുഖത്ത് അത്ഭുതം. അദ്ദേഹം പരിചയപ്പെട്ടു. ഒരു ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍.
എന്തിനാണ് ബൈബിള്‍?
ഞങ്ങളുടെ സിലബസില്‍ അതുണ്ട്.
ഇസ്ലാമിക സ്ഥാപനങ്ങളില്‍ ബൈബിള്‍?
അതെ!
അപ്പോള്‍ നിങ്ങള്‍ യേശുവിനെ അംഗീകരിക്കുന്നു?
തീര്‍ച്ചയായും! യേശുവിനെ മാത്രമല്ല, അബ്രഹാമിനെയും മോശയെയും മറ്റെല്ലാ പ്രവാചകന്മാരെയും! അവര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് ഇസ്ലാം നിരോധിച്ചിരിക്കുന്നു.
അപ്പോള്‍ അവരെ അംഗീകരിക്കാന്‍ ഇസ്ലാം  നിര്‍ദേശിക്കുന്നു?
തീര്‍ച്ചയായും! ഏതെങ്കിലുമൊരു പ്രവാചകനെ അവിശ്വസിക്കുന്നതോടെ ഇസ്ലാമിക സൊസൈറ്റിയില്‍ അയാള്‍ക്ക് അംഗത്വം നഷ്ടപ്പെടുന്നു. അയാള്‍ അവിശ്വാസികളുടെ പട്ടികയിലുള്‍പ്പെടുന്നു.
അങ്ങനെയോ?
സംശയമില്ല. പക്ഷെ, പ്രവാചക ശൃംഖലയിലെ അവസാനകണ്ണി - യേശുവിന്ന് ശേഷമുള്ള കണ്ണി - യില്‍ കൂടി വിശ്വസിക്കുന്നുവെന്നതാണ് ക്രൈസ്തവരില്‍നിന്ന് മുസ്ലിംകളെ മാറ്റി നിര്‍ത്തുന്നത്. അതെ, യേശുവിനെ അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്‍ഗാമി മുഹമ്മദിനെയും മുസ്ലിംകള്‍ അംഗീകരിക്കുന്നു. മറ്റു പ്രവാചകന്മാരിലാരെയെങ്കിലും നിരസിക്കുന്നത് പോലെ, മുഹമ്മദിനെ നിരസിച്ചാലും ഇസ്ലാമിക വൃത്തത്തില്‍നിന്ന് പുറത്തുപോകുന്നു. പക്ഷെ, ക്രൈസ്തവ സഹോദരന്മാരുടെ സ്ഥിതി അതല്ല. തനിക്കു ശേഷം വരാനിരിക്കുന്നുവെന്ന് ക്രിസ്തു ശുഭവാര്‍ത്തയറിയിച്ച മുഹമ്മദില്‍ വിശ്വസിക്കുന്നതോടെ ക്രൈസ്തവ വൃത്തത്തില്‍നിന്ന് പുറത്തുപോകുന്നു.
അമ്പരപ്പോടൊപ്പം, അല്‍പം വിഷമവും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായി.
യഥാര്‍ത്ഥത്തില്‍, അബ്രഹാം, മോശെ, യേശു തുടങ്ങിയ ദൈവിക പ്രവാചകന്മാരിലുള്ള വിശ്വാസത്തിന്റെ സ്വാഭാവിക ഫലം തന്നെയാണ് മുഹമ്മദിലുള്ള വിശ്വാസവും. അപ്പോള്‍, മുഹമ്മദിനെ നിരസിക്കുന്നതോടെ പ്രസ്തുത പ്രവാചകന്മാരെ കൂടി നിരസിക്കുകയാണവര്‍ ചെയ്യുന്നത്. ഇത്തരം ഗുരുതരമായൊരു നിരാസത്തിലേക്കവരെ നയിച്ചതോ, ക്രസ്തുവിനെ പിലാത്തോസിന്റെ കുരിശിലേറ്റാന്‍ ആയിരക്കണക്കില്‍ ക്രൈസ്തവ സഹോദരങ്ങളെ കശാപ്പുനടത്തുകയും പിന്നീട്, ഇസ്ലാമിനെയും മുസ്ലിംകളെയും  തകര്‍ക്കാന്‍ തീവ്രയത്നങ്ങള്‍തന്നെ നടത്തുകയും ചെയ്ത ജൂതന്മാരായിരുന്നു.
മിഷണറിയുടെ മുഖത്ത് അമ്പരപ്പുകൂടി.
അദ്ദേഹത്തെപ്പോലെ ആയിരക്കണക്കിനു മിഷണറിമാരെയും സാധാരണക്കാരെയും മുമ്പില്‍കണ്ടാണ് മുഹമ്മദ് ബൈബിളില്‍ എന്ന വിഷയം ഇവിടെ കൈകാര്യം ചെയ്യുന്നത്.
സൌകര്യാര്‍ത്ഥം ഈ ചര്‍ച്ച മൂന്ന് ഭാഗമായിരിക്കും.  1. ഈവിഷയത്തില്‍ ഖുര്‍ആന്റെ അവകാശവാദം 2.ബൈബിളിന്റെ പ്രഖ്യാപനം 3. വിശകലനം.
1.ഖുര്‍ആനിന്റെ അവാകാശവാദം
ഫറോവയുടെ ദുര്‍ഭരണത്തില്‍നിന്ന് ഇസ്രായേല്യരെ മോചിപ്പിച്ചുകൊണ്ടുവരവെ, സീനാ പര്‍വ്വതത്തില്‍ മോശെക്ക് ദൈവദര്‍ശനം ലഭിക്കുകയും തോറാ ഏറ്റുവാങ്ങുന്നതിനായി അദ്ദേഹം സീനായ് താഴ്വരയിലെത്തുകയും ചെയ്തു. ഈയവസരത്തിലാണ്, സാമിരി എന്നയാളുടെ ശ്രമം വഴി ഒരു സ്വര്‍ണ്ണ പശുക്കുട്ടിയെ ഉണ്ടാക്കി ഇസ്രായേല്യര്‍ അതിന് ഉപാസന ചെയ്യാന്‍ തുടങ്ങിയത്. തിരിച്ചുവന്ന മോശെ ക്ഷുഭിതനായി. അനന്തരം തങ്ങളുടെ മിഥ്യ പ്രതിഷ്ഠ പൊളിഞ്ഞുപോകുകയും തങ്ങള്‍ മാര്‍ഗ്ഗഭ്രംശത്തിലായി എന്നു കാണുകയും ചെയ്തപ്പോള്‍ അവര്‍ കേണുതുടങ്ങി. ഞങ്ങളുടെ റബ്ബ് ഞങ്ങളില്‍ കരുണകാണിക്കുകയും പൊറുത്തുതരികയും ചെയ്യുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നശിച്ചവരായിത്തീരും. മോശെ പ്രാര്‍ത്ഥിച്ചു: നാഥാ, എനിക്കും എന്റെ സഹോദരനും നീ മാപ്പരുളേണമേ, ഞങ്ങളെ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ. നീയോ, എല്ലാവരെക്കാളും കാരുണികനല്ലോ. എന്നാല്‍, പശുക്കുട്ടിയെ ആരാധിച്ചവരെ ശിക്ഷിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ദൈവത്തിന്റെ മറുപടി. അവര്‍ക്കൊരു പ്രകമ്പനം വന്നുബാധിച്ചു. മോശെ പറഞ്ഞു: എന്റെ നാഥാ! നീ ഇഛിച്ചിരുന്നുവെങ്കില്‍ മുമ്പുതന്നെ ഇവരെയും എന്നെയും നശിപ്പിക്കാവാന്‍ കഴിയുമായിരുന്നല്ലോ. ഞങ്ങളിലെ ഏതാനും മൂഢന്മാര്‍ ചെയ്തകുറ്റത്തിന്ന് നീ ഞങ്ങളെ മുഴുവന്‍ നശിപ്പിക്കുകയാണോ! ........ഞങ്ങളുടെ രക്ഷാധികാരി നീ മാത്രമാകുന്നു. അതിനാല്‍ ഞങ്ങള്‍ക്കുമാപ്പുനല്‍കേണമേ, ഞങ്ങളില്‍ കനിവുണ്ടാകേണമേ!  നീയോ, എല്ലാവരേക്കാളുമധികം മാപ്പരുമളുന്നവനല്ലോ......
ഇതിന്ന് ദൈവത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ശിക്ഷ ഞാനുദ്ദേശിക്കുന്നവര്‍ക്കു ഭവിക്കുന്നു. എന്നാല്‍ എന്റെ അനുഗ്രഹം സകലവസ്തുക്കളെയും ഉള്‍കൊള്ളുന്നുണ്ട്. അനുസരണക്കേടുണ്ടാകുന്നത് സൂക്ഷിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വശ്വസിക്കുകയും ചെയ്യുന്നവരുടെ പേരില്‍ നാം അതു രേഖപ്പെടുത്തുന്നു.
ഈ അനുഗ്രഹവര്‍ഷത്തിന്ന് പില്‍ക്കാലത്ത് അര്‍ഹത ലഭിക്കാന്‍ സുപ്രധാനമായ മറ്റൊരു വ്യവസ്ഥകൂടി ദൈവം വെക്കുകയുണ്ടായി. ഖുര്‍ആന്‍ പറയുന്നു:
തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തി കാണുന്ന നിരക്ഷരനായ പ്രവാചക ദൂതനെ പിന്തുടരുന്നവരാരോ (അവരാകുന്നു ഇന്നു ഈ അനുഗ്രഹത്തിന്നു അര്‍ഹരായിട്ടുള്ളവര്‍) അദ്ദേഹം അവര്‍ക്കു നന്മവിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധവസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധവസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍, അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതീര്‍ണ്ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ അവര്‍ മാത്രമാകുന്നു വിജയം വരിച്ചവര്‍ (ഖുര്‍ആന്‍ 7:157)
പ്രവാചകനായ യേശുവും ഈ പ്രവാചകനെകുറിച്ച് സുവാര്‍ത്തയറിയിച്ചിട്ടുണ്ട്:
മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാണ്): ഇസ്രായേല്‍ സന്തതികളേ, എനിക്കുമുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൈവദൂതനെപ്പറ്റി സന്തോഷവാര്‍ത്തയറിയിച്ചു കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍ (ഖുര്‍ആന്‍: 61:6)
യേശുവിന്റെ നിയോഗദൌത്യങ്ങള്‍ പ്രധാനമായും രണ്ടായിരുന്നു. തൌറാത്തിനെ അംഗീകരിക്കുക. വരാനിരിക്കുന്ന അഹ്മദ് എന്ന പ്രവാചകനെകുറിച്ച് അനുയായികള്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കുക.
തന്റെ ഈ ദൌത്യം, അദ്ദേഹം അതര്‍ഹിക്കുന്ന വിധം നിര്‍വ്വഹിച്ചിട്ടുണ്ടെന്നാണ് ഖുര്‍ആനില്‍നിന്ന് മനസ്സിലാകുന്നത്. കാരണം, തന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം ഈ പ്രവാചകന്‍ സുപരിചിതനായിരുന്നുവെന്ന് അത് വ്യക്തമാക്കുന്നു:
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ എന്നപോലെ അദ്ദേഹത്തെ അറിയാവുന്നതാണ്. തീര്‍ച്ചയായും, അവരിലൊരുവിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്. (ഖുര്‍ആന്‍: 2:146, 6:20)
തദ്വിഷയകമായ വ്യക്തമായ തെളിവുകള്‍ അവര്‍ക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും മറ്റൊരിടത്ത് പറയുന്നു. (ഖുര്‍ആന്‍: 3:86) ഈ പ്രവാചകനെകുറിച്ചും മുന്‍വേദങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. താഴെ സൂക്തം ശ്രദ്ധിക്കുക.
'മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെനേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൌറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ. ഇഞ്ചീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാണ്: ഒരു വിള! അത് അതിന്റെ കൂമ്പു പുറത്തുകാണിച്ചു. എന്നിട്ടതിനെ  പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജ്ജിച്ചു. അങ്ങനെ, അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചുകൊണ്ട്, അതിന്റെ കാണ്ഡത്തില്‍ നിവര്‍ന്നുനിന്നു!' (ഖുര്‍ആന്‍ : 48:29)
മുകളില്‍ പറഞ്ഞ സൂക്തങ്ങളുടെ രത്നച്ചുരുക്കമിതാണ്:
1. ഈസക്ക് ശേഷം അഹ്മദ് എന്നൊരു പ്രവാചകന്‍ വരാനുണ്ട്.
2. അദ്ദേഹം നന്മ വിധിക്കും, തിന്മ വിരേധിക്കും.
3. ശുദ്ധവസ്തുക്കള്‍ അനുവദിക്കുകയും അശുദ്ധമായവ നിരോധിക്കുകയും ചെയ്യും.
4. ജനങ്ങളെ ഞെരിക്കുന്ന ഭാരങ്ങളില്‍നിന്നും വരിഞ്ഞുമുറുക്കുന്ന ബന്ധനങ്ങളില്‍നിന്നും അദ്ദേഹം മോചനം നല്‍കും.
5. വേദക്കാര്‍ക്ക് ഈ പ്രവാചകന്‍ സുപരിചിതനാണ്.
6. അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹാ    യിക്കുകയും അനുധാവനം ചെയ്യുകയും ചെയ്തവര്‍മാത്രമാണ് വിജയികള്‍.
7. അത്തരക്കാര്‍ മാത്രമാണ് ദൈവകാരുണ്യത്തിനര്‍ഹര്‍.
2.ബൈബിളില്‍
ഖുര്‍ആനിന്റെ ഈ അവകാശവാദങ്ങള്‍ ബൈബിള്‍ അംഗീകരിക്കുന്നുണ്ടോ? ഈ ചര്‍ച്ചയിലേക്ക് കടക്കുന്നതിന്ന് മുമ്പ്, ബൈബിളിനെകുറിച്ച ഖുര്‍ആനിന്റെ കാഴ്ചപ്പാട് ഹ്രസ്വമായൊന്നു പരിചയപ്പെടാം.
ഖുര്‍ആനിക വീക്ഷണപ്രകാരം, ദൈവം മോശെക്ക് തോറയും യേശുവിന് ഇഞ്ചീലും അവതരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, ഈ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക ഖുര്‍ആന്റെ അനുയായികള്‍ക്ക് നിര്‍ബന്ധമാണ്.
'മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശനത്തിനായി ഇതിന്നുമുമ്പ് അവന്‍ തൌറാതും ഇഞ്ചീലും അവതരിപ്പിച്ചു:' (വി.ഖു. 3:3)
തുടര്‍ന്ന് ഖുര്‍ആന്റെ മുന്നറിയിപ്പ് ശ്രദ്ധേയമാണ്:
'തീര്‍ച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ, അവര്‍ക്കു കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു.' (3:4)
പക്ഷെ, ഏതാണി തൌറാത്? പഴയനിയമമെന്നപേരില്‍ ക്രോഡീകൃതമായ 39 പുസ്തകങ്ങള്‍ മുഴുവന്‍ തോറയാണെന്ന് ജൂതന്മാര്‍ വിശ്വസിക്കുന്നില്ല. സീനായ് പര്‍വ്വതത്തില്‍ വെച്ച് യഹോവ മോശെക്ക് നല്‍കിയതും മോശെ, ഇസ്രായേല്യര്‍ക്ക് എഴുതിക്കൊടുത്തതുമായ തോറ പെന്റാറ്റ്യൂക് അഥവാ പഞ്ചഗ്രന്ഥം എന്നറിയപ്പെടുന്ന അഞ്ചുഗ്രന്ഥങ്ങള്‍ മാത്രമാണ്. ഉല്‍പത്തി, പുറപ്പാട്, ആവര്‍ത്തനപുസ്തകം, ലേവ്യര്‍, സംഖ്യ എന്നിവയാണത്. ഇക്കാരണത്താല്‍, മോശെ എഴുതിയ പുസ്തകം, മോശെയുടെ പുസ്തകം എന്നൊക്കെ ഇത് വിശേഷിപ്പിക്കപ്പെടാറുണ്ട്. പക്ഷെ, ആ പുസ്തകം തന്നെയാണോ ഇന്നത്തെ പഞ്ചഗ്രന്ഥം?  അതിലെ ഉള്ളടക്കങ്ങള്‍, ശൈലികള്‍, സാഹചര്യങ്ങള്‍, സംഭവങ്ങള്‍ തുടുങ്ങി പലവസ്തുതകളും ഈ വാദഗതിക്കെതിരാണ്. ബൈബിളിന്റെ വിവരണമനുസരിച്ച്, മോശെ, ന്യായപ്രമാണത്തിലെ വചനങ്ങള്‍ മുഴുവന്‍ ഒരു പുസ്തകത്തില്‍ എഴുതിത്തീര്‍ന്നപ്പോള്‍, യഹോവയുടെ നിയമപെട്ടകത്തിന്നരികെ വെപ്പാന്‍ കല്‍പിക്കുകയായിരുന്നു.(ആവര്‍ത്തന: 31:24,25) ഈ കാര്യം വിവരിക്കുന്നത് തന്നെ പഞ്ചപുസ്തകത്തിലെ ആവര്‍ത്തന പുസ്തകത്തിലാണെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്നു പറയുന്നതിങ്ങനെ: അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മൊവാബ് ദേശത്തുവച്ചുമരിച്ചു...... യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല. (32:5-12)
സീനായ് പര്‍വ്വതത്തില്‍വെച്ച് യഹോവമോശെക്ക് നല്‍കിയ ന്യായപ്രമാണത്തില്‍, മോശെയെകുറിക്കുന്ന വ്യക്തിപരമായ ഈ വിവരണങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നുവെന്ന് ഒരിക്കലും വിചാരിക്കാന്‍ കഴിയില്ലല്ലോ. ഇങ്ങനെ, പല പ്രതിപാദനങ്ങളും തെളിയിക്കുന്നത് മോശെ നിയമപേടകത്തിനുടത്തുവക്കാന്‍ കല്‍പിച്ച ഗ്രന്ഥമല്ലാ ഇന്നത്തെ പുതിയ നിയമമെന്നാണല്ലോ എങ്കില്‍, പിന്നെ, ആ ഗ്രന്ഥമെവിടെ?
ബൈബിളില്‍ നിന്നുതന്നെ മനസ്സിലാകുന്നത് പ്രകാരം ഈ സംശയത്തിനുള്ള മറുപടി ഇതാണ്.
മോശെ നല്‍കിയ തോറാ എഴുതിവച്ചോ, ഹൃദിസ്ഥമാക്കിയോ ഇസ്രായേല്യര്‍ പരിരക്ഷിച്ചില്ല.  അതിന്റെ പകര്‍പ്പുകളെടുത്തുവെച്ചതുമില്ല. പ്രത്യുത, മോശെ നല്‍കിയ ആ ഏക കോപ്പി കൈവശം വെച്ചുകൊണ്ടിരിക്കുകയാണവര്‍ ചെയ്തത്. പിന്നീട്, ദൌര്‍ ഭാഗ്യവശാല്‍, ഈ കോപ്പി നഷ്ടപ്പെടുകയായിരുന്നു. 2ദിന:34-ല്‍ വിവരിച്ചത് പ്രകാരം, പിന്നീട്, ഹെല്‍കിയാ എന്ന പുരോഹിതന്ന് ഇത് കിട്ടി. യഥാര്‍ത്ഥത്തില്‍, നഷ്ടപ്പെട്ട അതേ കോപ്പിതന്നെയായിരുന്നു അതെന്നതിന് യാതൊരു തെളിവുമില്ലെന്ന കാര്യമിരിക്കട്ടെ, ഈ കോപ്പിയും ഇസ്രായേല്യര്‍ നഷ്ടപ്പെടുത്തുകയായിരുന്നു.
പിന്നീടാണ് എസ്രാ എന്ന മറ്റൊരു പുരോഹിതന്‍ സ്വന്തം ഓര്‍മ്മയില്‍നിന്നും മറ്റുള്ളവരുടെ വായ്കളില്‍നിന്നുമായി തോറാ മുഴുവനായി എഴുതിയത്. ദൈവനിവേശത്തിലൂടെയാണതദ്ദേഹമെഴുതിയതെന്ന് ജൂതര്‍ പറയുന്നു. ഇതിന്നും തെളിവ് അവതരിപ്പിക്കാന്‍ കഴിയുകയില്ല. ജനങ്ങളുടെ വശം അവശേഷിച്ചിരുന്ന തോറാ ഭാഗങ്ങള്‍ ശേഖരിച്ചാണദ്ദേഹം ഈ ക്രോഡീകരണം നടത്തിയതെന്നാണവരുടെ വദം. ദൈവനിവേശമായിരുന്നു എങ്കില്‍, പിന്നെ ഈ ശേഖരണത്തിന്റെയാവശ്യമില്ലല്ലോ.
പഞ്ച ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും മറ്റും മുകളില്‍ സൂചിപ്പിച്ച സംശയം ബൈബിള്‍ പണ്ഡിതന്മാരെ കുഴക്കിയിട്ടുണ്ട്. 17-ാം നൂറ്റാണ്ടില്‍ ജീവിച്ച സ്പിനോഷ (Spinoza-1670), റിച്ചാര്‍ഡ് സൈമണ്‍ (Richard sim-on-1678) ജോണ്‍ ക്ളെരിക്കസ് (John clericus-1685) എന്നിവര്‍ പഞ്ച ഗ്രന്ഥത്തിന്റെ രചനാപരമായ ഐക്യത്തെ ചോദ്യം ചെയ്തവരില്‍ പ്രമുഖരാണ്. പൂര്‍വ്വികരുടെ പാരമ്പര്യങ്ങളും പിന്നീട് നടത്തിയ സംസ്കരണങ്ങളും തമ്മില്‍ വേര്‍തിരിച്ചെടുത്ത അവര്‍ പഞ്ചഗ്രന്ഥത്തിന്ന് അതി സങ്കീര്‍ണ്ണമായ സാഹിത്യ ചരിത്രമാണുള്ളതെന്ന് പ്രഖ്യാപിച്ചു. (തോമസ് പതിക്കല്‍ & മൈക്കിള്‍ കാരിമറ്റം: പഞ്ചഗ്രന്ഥം ഒരാമുഖം പേ:32(1984))
പിന്നീട്, പഠനഗവേഷണങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയായിരുന്നു. അവസാനം, പഞ്ചഗ്രന്ഥത്തിന്റെ സാഹിത്യപരവും രചനാപരവുമായ പൊരുത്തങ്ങളും പൊരുത്തക്കേടുകളും കണ്ടുപിടിക്കാനും വിശകലനം നടത്താനും അതിസൂക്ഷ്മങ്ങളായ മാനദണ്ഡങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. മൂന്നുതരം സിദ്ധാന്തങ്ങളാണീ വിഷയത്തില്‍ ആവിര്‍ഭവിച്ചത്:
1. രേഖാ സിദ്ധാന്തം (Documentary hypothesis) ഇതനുസരിച്ച്, ഒന്നിലധികം ആധാര രേഖകളും സാഹിത്യകൃതികളും പാരമ്പര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് പഞ്ചഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. ഈ വീക്ഷണപ്രകാരം, സ്വതന്ത്രവും ക്രമാനുഗതവും യുക്തിയുക്തവും പൂര്‍ണവുമായ പലവിവരണങ്ങളാണ് പഞ്ചഗ്രന്ഥത്തിന്റെ അടിസ്ഥാനം. ഓരോരോ കാലത്ത് ഗ്രന്ഥം പകര്‍ത്തിയെഴുതുകയും പ്രസാധനം നിര്‍വ്വഹിക്കുകയും ചെയ്തവര്‍ പലപ്പോഴായി ഈ സ്വതന്ത്രവിവരണങ്ങളെ പഞ്ച ഗ്രന്ഥത്തിന്റെ പ്രധാനാംശവുമായി സമന്വയിപ്പിച്ചു.
2. ശകലസിദ്ധാന്തം(Fragment hypothesis)സ്വതന്ത്രമായ അനേകം സാഹിത്യ രചനകളുടെ ഭാഗങ്ങള്‍ വലിയ അടുക്കും ചിട്ടയുമില്ലാതെ കൂട്ടിച്ചേര്‍ത്തെഴുതപ്പെട്ടതാണ് പഞ്ചഗ്രന്ഥം എന്ന് ഈ സിദ്ധാന്തങ്ങള്‍ വാദിക്കുന്നു.
3. അനുരൂപക സിദ്ധാന്തം(Supplement hypothesis) പഞ്ചഗ്രന്ഥത്തിന് ആദ്യകാലത്ത് ശക്തമായൊരു അടിസ്ഥാന രേഖയുണ്ടായിരുന്നു പില്‍ക്കാലത്ത് പല സ്രോതസ്സുകളില്‍നിന്നുമായി ശേഖരിച്ച വിശദീകരണങ്ങളും മറ്റും കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നുവെന്നാണ് ഈ വാദഗതിക്കാര്‍ പറയുന്നത്.(Ibid.പേ: 32-34 നോക്കുക)
ഈ മാനദണ്ഡങ്ങളിലൂടെ മുന്നോട്ടുനീങ്ങിയപ്പോള്‍ ഗവേഷകന്മാര്‍ കണ്ടെത്തിയ വസ്തുത അമ്പരപ്പിക്കുന്നതായിരുന്നു. ഇന്നത്തെ പഞ്ചഗ്രന്ഥത്തിനുപിന്നില്‍, സ്വതന്ത്രങ്ങളായ നാലും പാരമ്പര്യങ്ങളാണുള്ളതെന്നത്രെ അത്. JEDPഎന്നാണിവ അറിയപ്പെടുന്നത്. ഓരോ പുസ്തകത്തിലും ഈ പാരമ്പര്യങ്ങളുണ്ടത്രെ. അതായത് ഉദാഹരണമായി, ഉല്‍പത്തി പുസ്തകം കേവലം  ഒരു കര്‍ത്താവിന്റേതല്ല. ഈ പാരമ്പര്യങ്ങള്‍ക്കിടയില്‍ തന്നെ വലിയ വിടവാണുള്ളത്. ബി.സി. 10-ാം നൂറ്റാണ്ടിന്റെ അവസാനമോ 9-ാം നൂറ്റാണ്ടിന്റെ ആദ്യമോ ആണ് J പാരമ്പര്യം എഴുതപ്പെട്ടതെങ്കില്‍, ബി.സി. 8-ാം നൂറ്റാണ്ടിലാണ് E എഴുതപ്പെട്ടത്. D യും P യും യഥാക്രമം ബി.സി. 7-ാം നൂറ്റാണ്ടിലും 6ഉം 5ഉം നൂറ്റാണ്ടുകളിലുംമാണ് വിരചിതമായത്. മാത്രമല്ല, ഈ പാരമ്പര്യങ്ങളൊന്നും തന്നെ ഒരേയോരുവ്യക്തിയുടെ രചനയല്ലെന്നും അതിനുപിന്നില്‍ ഒന്നിലധികം വ്യക്തികളോ, സംഘങ്ങള്‍ തന്നെയോ ഉണ്ടായിരിക്കാമെന്നും മനസ്സിലായി. ചുരുക്കത്തില്‍, ബി.സി. 10-ാംനൂറ്റാണ്ടുമുതല്‍ 5-ാംനൂറ്റാണ്ടുവരെയുള്ള സുദീര്‍ഘമായ ഒരു കാലയളവില്‍ രൂപം കൊണ്ടവയാണ് ഈ ഗ്രന്ഥങ്ങള്‍. പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും കരങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ ദൃശ്യമാണ്. മധ്യപൌരസ്ത്യദേശങ്ങളില്‍ പ്രചാരത്തിലിരുന്ന പലകഥകളും ഇതിഹാസങ്ങളും ഈ ഗ്രന്ഥങ്ങളുടെ രചനയെസ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, കടം വാങ്ങിയ ദര്‍ശനങ്ങളും പദസമുച്ചയങ്ങളും തങ്ങളുടെ തനതായ ഈശ്വരാനുഭവത്തിന്റെ മൂശയില്‍ സ്ഫുടം ചെയ്താണ് ഇസ്രായേല്‍, സ്വന്തമാക്കിയതെന്ന കാര്യം മറന്നുകൂടാ. (പേ: 7)
അപ്പോള്‍, മോശെയുമായുള്ള ഇതിന്റെ ബന്ധമോ? പഞ്ചഗ്രന്ഥം ഒരാമുഖമെന്നകൃതിയില്‍ എഴുതുന്നത് കാണുക: അനേക നൂറ്റാണ്ടുകളിലായി വ്യാപിച്ചുകിടക്കുന്ന അതി സങ്കീര്‍ണ്ണമായ ഇസ്രായേല്‍ ചരിത്രമാണ് പഞ്ചഗ്രന്ഥം അവതരിപ്പിക്കുന്നതെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിപുരാതനമായ ചില നിയമങ്ങള്‍ മോശെ എഴുതിയിരിക്കാം. തുടര്‍ന്നുള്ള ബൈബിള്‍ സാഹിത്യത്തിന്റെ രചനയിലും വളര്‍ച്ചയിലും മോശയുടെ സ്വാധീനം വളരെ പ്രകടമാണ്. മോശ എന്ന കരുത്തനായ നേതാവിനെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ചുറ്റിപ്പറ്റിയാണ് പഞ്ചഗ്രന്ഥം ക്രമേണ രൂപപ്പെട്ടത്.(പേ: 19)
മുകളില്‍ കൊടുത്ത വിവരണത്തില്‍നിന്നും മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്: (ബൈബിള്‍ പണ്ഡിതന്മാരുടെ വീക്ഷണത്തില്‍നിന്ന്)
1. മോശെ എഴുതിക്കൊടുത്ത തോറാ ഇസ്രായേല്യരില്‍ നിന്നും നഷ്ടപ്പെട്ടുപോയി.
2. ഹെല്‍കിയാവിന്റെ കാലത്ത് കണ്ടെടുക്കപ്പെട്ടത് യഥാര്‍ത്ഥ തോറതന്നെയാണെന്നതിനും തെളിവില്ല.
3. മോശെയുടെ പുസ്തകമല്ല ഇന്നത്തെ പഴയനിയമമെന്നതിന്ന് അതിന്റെ ഉള്ളടക്കം, പ്രതിപാദനം, ശൈലി, ഉപദേശങ്ങള്‍ എന്നിവ തന്നെ സാക്ഷ്യം വഹിക്കുന്നു.
4. മോശെക്ക് ശേഷം, സുദീര്‍ഘമായ 5 നൂറ്റാണ്ടുകളിലായി വിവിധ സ്ഥലങ്ങളില്‍, വിവിധ കര്‍ത്താക്കളാല്‍ വിരചിതമായതാണ് ഇന്നത്തെ പഴയനിയമം.
5. കാലാകാലങ്ങളിലെ സംശോധന, കൂട്ടിച്ചേര്‍പ്പുകള്‍, വിവരണങ്ങള്‍ എന്നിവക്ക് അത് വിധേയമായിട്ടുണ്ട്.
6. മോശെയെ നായകനാക്കിയുള്ള രചനയായതിനാലാണ് മോശയുടെ പുസ്തകം, മോശ എഴുതിയ പുസ്തകം എന്നെല്ലാമതിനെ പറയുന്നത്.
7. മോശയുടെ ഉപദേശങ്ങള്‍ അതില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍, ഈ വീക്ഷണങ്ങളില്‍ നിന്നും അധികമൊന്നും വ്യത്യസ്തമല്ലാത്ത അഭിപ്രായം തന്നെയാണ് വിശുദ്ധ ഖുര്‍ആനിനുമുള്ളതെന്നത് വളരെ ശ്രദ്ധേയമാണ്.
ഖുര്‍ആനിന്റെ കാലത്തെ ജൂതന്മാരെ അത് വിശേഷിപ്പിക്കുന്നത്, വേദഗ്രന്ഥത്തില്‍നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവര്‍ (4:44; 3:23) എന്നാണ്. മറ്റൊരിടത്ത് അവരോട് ഉദ്ബോധനം നടത്തപ്പെട്ടതില്‍ വലിയൊരു പങ്ക് അവര്‍ വിസ്മരിച്ചുകളഞ്ഞു. (5:13) വെന്നാണ് പറയുന്നത്. അപ്പോള്‍, യഥാര്‍ത്ഥ തോറയുടെ വലിയൊരു ഭാഗം അവര്‍ വിസ്മരിക്കുകയും അല്‍പം അവരില്‍ അവശേഷിക്കുകയും ചെയ്തു വെന്നാണ് ഖുര്‍ആന്റെ വീക്ഷണം.
ജൂതന്മാര്‍ക്ക് ഖുര്‍ആന്‍ നല്‍കിയ മറ്റു രണ്ടു വിശേഷണങ്ങളും ഇവിടെ ശ്രദ്ധേയമാണ്. ദൈവത്തില്‍ വ്യാജാരോപണം നടത്തുന്നവരെന്നതാണ് ആദ്യത്തേത്.
എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ടത് അല്ലാഹുവിങ്കല്‍നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്(വി.ഖു: 2:79)
വേദഗ്രന്ഥത്തില്‍ ഭ്രംശനം നടത്തുന്നവരെന്നതാണ് രണ്ടാമത്തേത്.
വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍നിന്നവര്‍തെറ്റിക്കുന്നു.(5:13)
ബൈബിള്‍ പണ്ഡിതന്മാരുടെ വിവരണം സസൂക്ഷ്മം പഠിച്ചാല്‍ മനസ്സിലാകുന്ന വസ്തുതകള്‍തന്നെയാണല്ലോ ഈ പറഞ്ഞത്.
അപ്പോള്‍, നിലവിലുള്ള ബൈബിളിന്റെ വലിയൊരു ഭാഗം പുരോഹിത സൃഷ്ടിയാണെന്നും, എന്നാല്‍ യഥാര്‍ത്ഥ ഭാഗത്തില്‍ ചിലതെല്ലാം അതില്‍ അവിടെവിടെയായി ചിതറിക്കിടക്കുന്നുണ്ടെന്നുമുള്ള വീക്ഷണകോണിലൂടെയാണ് മുസ്ലിംകള്‍ ബൈബിളിനെ നോക്കികാണുന്നത്.
ഈ പറഞ്ഞതില്‍നിന്നും അധികമൊന്നും വ്യത്യസ്തമല്ലാത്ത നിലപാട്തന്നെയാണ് പുതിയനിയമത്തോടും മുസ്ലിംകള്‍ സ്വീകരിക്കുന്നത്. അതും ബൈബിള്‍ പണ്ഡിതനന്മാരുടെ ഗവേഷണങ്ങളോടു യോജിക്കുന്നതാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
പുതിയനിയമ പുസ്തകത്തിലെ, മത്തായി, ലുക്കോസ്, മര്‍ക്കോസ്, യോഹന്നാല്‍ എന്നീ നാല് പുസ്തകങ്ങളാണല്ലോ സുവിശേഷങ്ങളായി പരിഗണിക്കപ്പെടുന്നത്. യേശുവിന്ന് ദൈവം അവതരിപ്പിച്ച ഇഞ്ചീല്‍ ആണീ പുസ്തകങ്ങളെന്ന് ക്രിസ്ത്യാനികള്‍പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. കാരണം, ക്രിസ്തുവിന്റെ ഉപദേശമെന്നതിലുപരി ക്രിസ്തു ചരിത്രമാണതിലെ പ്രതിപാദ്യവിഷയം എന്നേ മനസ്സിലാക്കാന്‍ കഴിയുകയുള്ളു. ഇത് ബൈബിള്‍ പണ്ഡിതന്മാര്‍തന്നെ അംഗീകിരിച്ച വസ്തുതയാണ്.
ഉദാഹരണമായി, ആദ്യപുസ്തകമായ മത്തായിയുടെ സുവിശേഷത്തെകുറിച്ച് വേദപണ്ഡിതനായ റവ: എ. സി.ക്ളെയ്റ്റന്‍ എഴുതുന്നത് കാണുക:
ആധുനിക വേദ പണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായം ഇപ്രകാരമാണ്: മത്തായി തന്റെ സവിശേഷം എബ്രായ ഭാഷയില്‍ എഴുതി: സര്‍വ്വസാധാരണമായി യേശുസംസാരിച്ചിരുന്ന ആ ആരാമ്യ ഭാഷയില്‍ അവന്റെ വിലയേറിയ പ്രസംഗങ്ങളും അമൃത വചനങ്ങളും, ഉത്തമോപദേശങ്ങളും എല്ലാം ഒരു മാല പോലെ അതില്‍ കോര്‍ത്തിരുന്നു. നമുക്ക് അജ്ഞേയതനായ മറ്റൊരു ഗ്രന്ഥകാരന്‍ അവയോടുകൂടി ആദ്യമായി എഴുതപ്പെട്ട മാര്‍കോസു സുവിശേഷത്തില്‍ നിന്നും കര്‍ണപരമ്പരയായി കേട്ടുവന്ന ഉപദേശങ്ങളില്‍നിന്നും ഇതര ഗ്രന്ഥങ്ങളില്‍നിന്നും യേശു രക്ഷിതാവിന്റെ ജീവചരിത്രത്തിലെ വൃത്താന്തങ്ങളെ കൂട്ടിച്ചേര്‍ത്തു നാം ഇപ്പോള്‍ പാരായണം ചെയ്യുന്ന മത്തായിലുടെ സുവിശേഷം യവന ഭാഷയില്‍ എഴുതി. മത്തായി ധാരാളമായി ശേഖരിച്ചിരുന്ന യേശു ക്രിസ്തുവിന്റെ മഹത്ത്വമേറിയ പ്രസംഗങ്ങളും അമൃതവചനങ്ങളും സുവിശേഷമായി ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതിനാല്‍ ഈ യവന ഭാഷാ പതിപ്പിന്നു മത്തായിയുടെ പേരുകൊടുത്തു. (ബൈബിള്‍ നിഘണ്ടു. പേ:362. ക്രൈസ്തവ സാഹിത്യസമിതി. തിരുവല്ല. (1995)
അദ്ദേഹം വീണ്ടുമെഴുതുന്നു:
ക്രിസ്തുവിന്റെ വിശുദ്ധ ജീവചരിത്രമെഴുതിയ സുവിശേഷകന്മാര്‍ ആത്മാവിനാല്‍ പ്രേരിതരായി സ്വന്തം അനുഭവത്തില്‍ കണ്ടും കേട്ടുമിരുന്ന സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ശക്തിയും സഹായവും കൃപയും ലഭിച്ച മറ്റുള്ളവര്‍ എഴുതിയ ചുരുളുകളിലുള്ള സംഗതികളെയും സംഭവങ്ങളെയും കൂടെചേര്‍ത്തു തങ്ങളുടെ സുവിശേഷങ്ങളെഴുതിയെന്ന വിശ്വസിപ്പാന്‍ ന്യായമുണ്ട്.
ഉള്ളടക്കത്തില്‍ മത്തായിയില്‍ നിന്നും അധികമൊന്നും വ്യത്യസ്തമല്ലാത്ത കാര്യങ്ങളാണ് ഇതരസുവിശേഷങ്ങളിലുമുള്ളതെന്ന് വായനക്കാര്‍ക്ക് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും. അപ്പോള്‍, സുവിശേഷങ്ങള്‍ കേവലം യേശുവിന്റെ ജീവചരിത്രം മാത്രമായാണ് വിരചിതങ്ങളായത്. യേശുവിന്റെ ഉപദേശങ്ങളിലൂടെ അങ്ങിങ്ങായി ഇഞ്ചീലിന്റെ ശകലങ്ങള്‍ ചിതറിക്കിടക്കുന്നുവെന്ന്മാത്രം. ഏതായാലും പുതിയ നിയമം മുഴുവന്‍ ദൈവം യേശുവിന്ന് അവതരിപ്പിച്ച ഇഞ്ചീലാണെന്ന് വേദപണ്ഡിതന്മാര്‍ അവകാശപ്പെടുന്നില്ല. അതിനാല്‍തന്നെ ചിതറിക്കിടക്കുന്ന ഈ ശകലങ്ങളെയാണ് ബൈബിള്‍ കൊണ്ടു മുസ്ലിംകള്‍ ഉദ്ദേശിക്കുന്നുള്ളൂ.
പുരോഹിതന്മാരുടെ വ്യാഖ്യാനങ്ങള്‍ക്കതീതമായി മുഹമ്മദിന്റെ ആഗമനത്തെകുറിച്ച് സുവിശേഷം -പഴയ-പുതിയ നിയമങ്ങളിലുടനീളം മുഴച്ചുനില്‍ക്കുന്നത് കാണാം. ഇവയില്‍ ചിലത് മാത്രമാണിവിടെ പരിശോധനാ വിധേയമാക്കുന്നത്.
ബൈബിളില്‍ മുഹമ്മദിന്റെ ആഗമനം സുവിശേഷമറിയിച്ചിരിക്കുന്നുവെന്ന അവകാശവാദം ബൈബിള്‍ അംഗീകരിക്കുന്നുണ്ടോ? പഞ്ച പുസ്തകത്തില്‍പെട്ട ആവര്‍ത്തനപുസ്തകത്തിന്റെ 18-ാംഭാഗത്ത് ഇങ്ങനെ കാണാം:
നിന്നെപോലെ, ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്ന് അവര്‍ക്കായി ഞാന്‍ ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ നാവില്‍ നിവേശിപ്പിക്കും. ഞാന്‍ കല്‍പിക്കുന്നവയെല്ലാം അവന്‍ അവരോടു പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വാക്കുകള്‍ ചെവിക്കൊള്ളാത്ത വരോട് ഞാന്‍ പ്രതികാരം ചെയ്യും. ഞാന്‍ കല്‍പിക്കാത്ത വചനം എന്റെ നാമത്തില്‍ സംസാരിക്കാന്‍ മുതിരുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്യുന്ന പ്രവാചകന്‍ വധിക്കപ്പെടണം. കര്‍ത്താവ് അരുളിച്ചെയ്യാത്ത വചനം ഞാന്‍ എങ്ങനെ തിരിച്ചറിയും എന്നു നീ ഹൃദയത്തില്‍ പറയുന്നെങ്കില്‍, ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ കാര്യം യാഥാര്‍ത്ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ, ചെയ്താല്‍ ആ വചനം കര്‍ത്താവു അരുളി ചെയ്തിട്ടുള്ളതല്ല. പ്രവാചകന്‍ അത് തന്നിഷ്ടപ്രകാരം പറഞ്ഞതത്രേ. അയാളെ ഭയപ്പെടേണ്ട (ആവര്‍ത്തനം. 18-22)
ഈ വാക്യങ്ങളിലെ പ്രധാന ഘടകങ്ങളെ ഇങ്ങനെ തിരിക്കാം.
1. മോശെക്ക് ശേഷം ഒരു പ്രവാചകന്‍ വരാനിരിക്കുന്നു.
2. അദ്ദേഹം മോശയുടെ ജനതയായ ഇസ്രായേല്യരുടെ സഹോദരങ്ങളില്‍ പെട്ടയാളായിരിക്കും.
3. അദ്ദേഹം മോശക്ക് സമാനനായിരിക്കും.
4. ദൈവം അവന്റെ വചനങ്ങള്‍ അദ്ദേഹത്തിന്റെ നാവില്‍നിവേശിപ്പിക്കും.
5. ദൈവകല്‍പനകള്‍ അദ്ദേഹം അവര്‍ക്ക് പ്രബോധനം ചെയ്യും.
6. അദ്ദേഹം ശത്രുസംഹാരം നടത്തും.
7. ദൈവത്തില്‍ വ്യാജമാരോപിക്കുന്ന പ്രവാചകന്‍ വധശിക്ഷയര്‍ഹിക്കുന്നു.
8. അദ്ദേഹം ഏകദൈവത്വം ഉയര്‍ത്തിപിടിക്കും.
9. അദ്ദേഹത്തിന്റെ പ്രവചനം പുലരുന്നതാണ്.
10. സത്യപ്രവാചകനെ ഭയപ്പെടേണ്ടതാണ്.
പ്രവാചകനെ കുറിച്ച സുവാര്‍ത്ത ഈ വാക്യങ്ങള്‍ക്കു പുറമെ മത്തായി (21:33-46) യോഹന്നാന്‍ (1:19-21; 14:1517; 2530 ; 15: 25,26 ; 16: 715)എന്നിവയില്‍ കൂടുതല്‍ ഗുപ്തമായും അറിയിക്കപ്പെട്ടിട്ടുണ്ട്.
തുടര്‍ന്ന് 14 നൂറ്റാണ്ടുകളോളം ജൂതന്മാര്‍ ഈ പ്രവാചകനെ കാത്തിരുന്നുവെന്നും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ലെന്നും ബൈബിള്‍ സസൂക്ഷ്മം പഠിച്ചാല്‍ മനസ്സിലാകും. ആവര്‍ത്തനപുസ്തകത്തിലെ തന്നെ 34:12-ാം വാക്യം ഈ വസ്തുത വെട്ടിതുറന്നു പറയുന്നു: മോശെയെ പോലെ, കര്‍ത്താവ് മുഖത്തോടുമുഖം സംസാരിച്ച ഒരു പ്രവാചകന്‍ ഇസ്രായേലില്‍ പിന്നീട് ഉണ്ടായിട്ടില്ല. അനന്തരം, യോശുവിന്റെ സമകാലീനനായിരുന്ന സ്നാപകയോഹന്നാന്റെ കാലത്തും ഈയന്വേഷണമുണ്ടായി. സ്നാപകയോഹന്നാന്‍ തന്റെ ദൌത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ ജൂത പ്രതിനിധികള്‍ വന്നു അദ്ദേഹത്തോട് നീ ആരാണെന്ന് ചോദിച്ചു: അയാള്‍ നിഷേധിക്കാതെ ഏറ്റുപറഞ്ഞു: ഞാന്‍ മശീഹ് അല്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അപ്പോള്‍, അവര്‍ വീണ്ടും അയാളോടു ചോദിച്ചു: എങ്കില്‍ പിന്നെ ആരാണ്? നീ ഏലിയാ ആണോ?  അയാള്‍ പറഞ്ഞു: അല്ല. നീ ആ പ്രവാചകനാണോ? അല്ല അയാള്‍ മറുപടി പറഞ്ഞു. (യോഹ: 1:19-21)
മശീഹ, ഏലിയ, ആ പ്രവാചകന്‍  എന്നിങ്ങനെ മൂന്നു പേരെ ജൂതന്മാര്‍ കാത്തിരുന്നുവെന്നാണെല്ലോ ഇതില്‍നിന്ന് മനസ്സിലാകുന്നത്.
ആധുനിക ക്രിസ്ത്യാനികളില്‍ പലരും മോശെക്കു സമാനനായ ആ പ്രവാചകന്‍ ക്രിസ്തുവായിരുന്നുവെന്നവകാശപ്പെടുന്നു. ഇരുവരും ജൂതരായിരുന്നു. ശൈശവത്തില്‍ ഇരുവരും വധഭീഷണി നേരിട്ടു, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, 40 ദിവസം മരുഭൂമിയില്‍ (മോശെ 40 വര്‍ഷവും ക്രിസ്തു 40 ദിവസവും) താമസിച്ചു തുടങ്ങിയ അപ്രധാന സമാനതകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണീ അവകാശ വാദമുന്നയിക്കുന്നത്. ഈ പറഞ്ഞതില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നത് മാത്രമാണ് എടുത്തു പറയത്തക്ക സമാനത. പക്ഷെ, എല്ലാ പ്രവാചകന്മാരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല, വ്യാജ പ്രവാചകന്മാര്‍ക്ക് പോലും അത്ഭുതങ്ങല്‍ കാണിക്കാന്‍ കഴിയുമെന്നാണല്ലോ ആവര്‍ത്തനം: 13:1 ല്‍ നിന്ന് വ്യക്തമാകുന്നത്.
മാത്രമല്ല, യേശുവോ, ആദ്യകാല ക്രിസ്ത്യാനികളോ ഈ അവകാശവാദമുന്നയിച്ചിട്ടുമില്ല. പ്രത്യുത, ആ പ്രവാചകനെ കുറിച്ച സുവാര്‍ത്ത ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുകയാണ് അദ്ദേഹവും ചെയ്തത്. അദ്ദേഹം അനുയായികളെ അറിയിക്കുന്നു:
'നിങ്ങളുടെ അടുക്കല്‍ ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ ഇക്കാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന റൂഹാദ്ക്കുദാശ ആയ പാറക്ക് ലേഥാ തന്നെ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറയുന്നവയെല്ലാം നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. സമാധാനം നിങ്ങള്‍ക്കായി ഞാന്‍ വിട്ടിരിക്കുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നത് പോലെയല്ല ഞാന്‍ നിങ്ങള്‍ക്കുതരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങേണ്ട, ഭയപ്പെടേണ്ട, ഞാന്‍ പോകുന്നു എന്നും പിന്നെ നിങ്ങളുടെ അടുക്കലേക്കു വരുമെന്നും ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടല്ലോ..(യോഹന്നാന്‍: 14:25 - 28)
അദ്ദേഹം വീണ്ടും പറയുന്നു:
എന്നാല്‍, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഞാന്‍ പോകുന്നില്ലെങ്കില്‍ പാറക്ക് ലേഥാ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല. ഞാന്‍ പോയാല്‍ അവനെ നീങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍, പാപത്തെ കുറിച്ചും നീതിയെകുറിച്ചും ന്യായവിധിയെകുറിച്ചും ലോകത്തെ കുറ്റപ്പെടുത്തും (അത്) അവര്‍ എന്നില്‍ വിശ്വസിക്കാതിരുന്നത് കൊണ്ട് പാപത്തെപ്പറ്റിയും....സത്യാത്മാവ് വന്ന് കഴിയുമ്പോള്‍ അവന്‍ നിങ്ങളെ സത്യസാകല്യത്തിലേക്ക് നയിക്കും. അവന്‍ സ്വമേധയാ ഒന്നും പറയുകയില്ല. എന്നാല്‍, താന്‍ കേള്‍ക്കുന്നതെല്ലാം അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളതില്‍നിന്നെടുത്തു നിങ്ങള്‍ക്കു കാണിച്ചു തരുന്നതുകൊണ്ട് എന്നെയും മഹത്വപ്പെടുത്തും എന്റെ പിതാവിനുള്ളതെല്ലാംഎന്റേതായതുകൊണ്ട് എനിക്കുള്ളതെടുത്തു അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നത് ഞാന്‍ പറഞ്ഞത്: (യോഹ: 16:7-15)
പ്രശസ്തമായ പ്ശീത്താ ബൈബിളിന്റെ പരിഭാഷയാണ് യോഹന്നാന്റെ വാക്യങ്ങള്‍ക്ക് നാമിവിടെ ആശ്രയിച്ചിരിക്കുന്നത്. ആവര്‍ത്തന പുസ്തകത്തില്‍ മോശയിലൂടെ നല്‍കപ്പെട്ട സുവിശേഷത്തിനോടു തികച്ചും സമാനമായ ഒരു സുവിശേഷമാണ് യേശുവും ഇവിടെ നല്‍കിയിരിക്കുന്നതെന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതിനാല്‍ തന്നെ, ആ പ്രവാചകന്‍ യേശുവാണെന്നവകാശപ്പെടുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.
ക്രിസ്തുവിന്ന് ശേഷം 33 വര്‍ഷങ്ങളോളം ക്രിസ്തു ശിഷ്യന്മാരും ആ പ്രവാചകനെ കാത്തിരുന്നിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പിന്നീട്, ക്രിസ്തുവിന്റെ അപ്പോസ്തലന്മാരില്‍ പ്രമുഖനായ പത്രോസ് അനുയായികളോട് പറയുന്നത് നാമിങ്ങനെ വായിക്കുന്നു:
'ആകയാല്‍, നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞു കിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍. എന്നാല്‍, കര്‍ത്താവിന്റെ സന്മുഖത്തുനിന്ന് ആശ്വാസ കാലങ്ങള്‍ വരികയും നിങ്ങള്‍ക്കു മുന്‍നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവന്‍ അയക്കുകയും ചെയ്യും. ദൈവം ലോകാരംഭം മുതല്‍ തന്റെ വിശുദ്ധ പ്രവാചകന്മാര്‍ മുഖാന്തരം അരുളി ചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വര്‍ഗ്ഗം അവനെ കൈകൊള്ളേണ്ടതാകുന്നു. ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്‍പിച്ചുതരും. അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്റെ വാക്കു കേള്‍ക്കണം. ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്ത ഏവരും ജനത്തിന്റെ ഇടയില്‍ നിന്ന് ഛേദിക്കപ്പെടും എന്ന് മോശെ പറഞ്ഞുവല്ലോ. അത്രയുമല്ല, ശമുവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്മാര്‍ ഒക്കെയും ഈ കാലത്തെകുറിച്ച് പ്രസ്താവിച്ചു.' അപ്പോ. പ്രവൃത്തികള്‍: 3:19-24)
ക്രിസ്തുവിന്റെ രണ്ടാം വരവിന്നു മുമ്പ്, മോശെ പ്രവചിച്ച ആ പ്രവാചകന്‍ വരേണ്ടതുണ്ടെന്നാണല്ലോ മോശെയുടെ പ്രവചനമുദ്ധരിച്ചുകൊണ്ട് പത്രോസും സമര്‍ത്ഥിച്ചിരിക്കുന്നത്. അപ്പോള്‍, അദ്ദേഹത്തിന്റെ വീക്ഷണത്തിലും, ആ പ്രവാചകന്‍ വന്നിട്ടില്ലായെന്നു ചുരുക്കം. എങ്കില്‍ പിന്നെ ആരാണ് ഈ പ്രവാചകന്‍? ഇവിടെയാണ് ഖുര്‍ആന്റെ  അവകാശവാദം ശ്രദ്ധേയമായിത്തീരുന്നത്. തോറയിലും ഇഞ്ചീലിലും മുഹമ്മദിനെ കുറിച്ച് സുവിശേഷമറിയിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനമത്രെ അത്. തദ്വിഷയകമായ ഖുര്‍ആനിക സൂക്തങ്ങള്‍ നാം മുമ്പുദ്ധരിച്ചു. ആവര്‍ത്തനം 13:1-ലെ പ്രവചനത്തിലെ ഉള്ളടക്കം വിശകലനം ചെയ്യുമ്പോള്‍ ആ പ്രവാചകന്‍ മുഹമ്മദ് തന്നെയെന്ന് വ്യക്തമാകും.
ഇസ്രായേല്യരുടെ സഹോദരങ്ങളില്‍ നിന്നായിരിക്കും ആ പ്രവാചകന്റെ ആഗമനം എന്നാണ് പ്രവചനത്തില്‍ പറയുന്നത്. നിന്നെ പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്ന് അവര്‍ക്കായി നാം ഉയര്‍ത്തും എന്നാണല്ലോ പ്രവചന വാക്യം. ഇവിടെ അവര്‍ എന്നതിന്റെ വിവക്ഷ ഇസ്രായേല്യരാണെന്നതില്‍ സംശയമില്ലല്ലോ. എന്നാല്‍, സഹോദരങ്ങള്‍ കൊണ്ടും ഇസ്രായേല്യര്‍ തന്നെയാണ് വിവക്ഷിക്കപ്പെടുന്നതെന്ന് വാദിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അങ്ങനെയായിരുന്നുവെങ്കില്‍ അവരില്‍നിന്ന് അവര്‍ക്കായി നാം ഉയര്‍ത്തും എന്നാണല്ലോ പറയുക. പിന്നെ ഈ ശൈലി മാറ്റത്തില്‍ എന്തൊരു ഗുണമാണുള്ളത്? എങ്കില്‍ ആരാണി സഹോദരന്മാര്‍?
ഇസ്മാഈലും ഇസ്ഹാഖും
ബൈബിളിന്റെ വിവരണപ്രകാരം അബ്രഹാം എന്ന കുലപതിക്ക് രണ്ടു പുത്രന്മാരാണുണ്ടായത്. ജീവിതത്തിന്റെ സായം സന്ധ്യയില്‍, അത്ഭുതകരമായാണവര്‍ ജനിക്കുന്നത്. ആദ്യമായി ഹാഗാര്‍ എന്ന ഭാര്യയില്‍ ഇസ്മയില്‍ ജനിക്കുന്നു. അദ്ദേഹത്തിന്ന് 13 വയസ്സ് കഴിഞ്ഞപ്പോള്‍ സാറാ എന്ന ഭാര്യയില്‍ ഇസ്ഹാഖ് ജനിക്കുന്നു. ഇസ്മയിലിന്റെ സന്താനപരമ്പര ഇസ്മയിലികള്‍ എന്നറിയപ്പെടുന്നു; ഇസ്ഹാഖിന്റെ പുത്രന്‍ യഅ്ഖൂബിന്ന് ഇസ്രാഈല്‍ എന്നൊരു പേരുകൂടിയുണ്ടായിരുന്നു. അങ്ങനെയാണ് പില്‍ക്കാലത്ത് പ്രസ്തുത തലമുറയിലൂടെ വന്നവര്‍ ഇസ്രായേല്യര്‍-ബനൂ ഇസ്രാഈല്‍-എന്നറിയപ്പെട്ടത്. ആ നിലയില്‍ ഇസ്മയിലികള്‍ ഇസ്രായേലികളുടെ സഹോദരങ്ങള്‍ തന്നെയാണല്ലോ. ഇസ്മയിലികളിലാണ് മുഹമ്മദിന്റെ ജനനം. അതിനാല്‍, ഇസ്രായേലികളുടെ സഹോദരങ്ങളില്‍ നിന്നും വന്നു എന്നദ്ദേഹത്തെകുറിച്ച് പറയാവുന്നതാണ്.
എന്നാല്‍, ഇസ്മയില്‍ ഇസ്ഹാഖിന്റെ യഥാര്‍ത്ഥ സഹോദരനല്ലെന്ന് വാദിക്കാന്‍ ചില ക്രിസ്ത്യന്‍ എഴുത്തുകാര്‍ ധൈര്യം കാണിച്ചിട്ടുണ്ട്. ഇസ്ഹാഖില്‍ നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല്‍ സന്തതി എന്ന് വിളിക്കപ്പെടുന്നത് എന്ന ഉല്‍പത്തി: 21:12-ാം വാക്യമാണിവരുടെ അവലംബം. യഥാര്‍ത്ഥത്തില്‍, നിലവിലുള്ള ബൈബിളിന്റെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്ന വിമര്‍ശകര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി തെളിവുകളിലൊന്നാണിതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.
ഇസ്മയിലിന്റെ കഥ വിവരിക്കുന്ന ബൈബിള്‍ രീതി സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കിയാല്‍ തന്നെ അതിലെ പല മറിമായങ്ങളും വായനക്കാരന്റെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത് കാണാം. പക്ഷെ, സ്ഥല പരിമിതികള്‍ അതിനനുവദിക്കുന്നില്ല. എങ്കിലും ചില ഉദാഹരണങ്ങളെങ്കിലും എടുത്തു കാണിക്കുന്നത് നന്നായിരിക്കും.
മുകളിലുദ്ധരിച്ച വാക്യത്തിന്റെ തൊട്ടടുത്ത വാക്യം ഇതാണ്:
'ദാസിയുടെ മകനെയും ഞാന്‍ ഒരു ജാതിയാക്കും. അവന്‍ നിന്റെ സന്തതിയല്ലോ എന്നു അരുളി ചെയ്തു.' (ഉല്‍പത്തി:21:13)
ഇവിടെ ഹാഗാറിന്റെ പുത്രന്‍ ഇസ്മയിലിനെയും അബ്രഹാമിന്റെ സന്തതിയെന്ന് പറഞ്ഞിരിക്കുന്നു. സ്വന്തം പുത്രനെ ബലികൊടുക്കാനുള്ള ദൈവിക നിര്‍ദ്ദേശത്തില്‍ പറയുന്നതിങ്ങനെ:
'നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏക ജാതനായ ഇസ്ഹാഖിനെ തന്നെ.... (22:2) എന്നു പറയുന്നു. ഇവിടെ ഇസ്ഹാഖ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് 'നീ സ്നേഹിക്കുന്ന' 'ഏക ജാതനായ' എന്നൊക്കെയാണ്. എന്താണീ പറഞ്ഞതിനര്‍ത്ഥം? ഇസ്മയിലിനോടു അബ്രഹാമിനു സ്നേഹമുണ്ടായിരുന്നില്ലെന്നോ? ഈ കല്‍പന വേളയില്‍ ഇസ്ഹാഖിന് സഹോദരന്‍ ഉണ്ടായിരുന്നില്ലെന്നോ?
അബ്രഹാമിന്നു 86 വയസ്സുള്ളപ്പോള്‍ ഹാഗാര്‍ ഇസ്മയിലിനെ പ്രസവിച്ചുവെന്ന് ഉല്‍പത്തി:16:16-ല്‍ പറയുന്നു. ഇസ്ഹാഖിനെ പ്രസവിക്കുമ്പോള്‍ ഇബ്റാഹീമിന്റെ പ്രായം നൂറായിരുന്നുവെന്ന് 21:5ലും പറയുന്നു. ഇസ്ഹാഖ് ജനിക്കുമ്പോള്‍ തന്നെ ഇസ്മയിലിന്ന് 14 വയസ്സുണ്ടായിരുന്നുവെന്നാണല്ലോ ഇതില്‍നിന്ന് മനസ്സിലാകുന്നത്!  ഇതാണ് വസ്തുതയെങ്കില്‍, പിന്നെ ഇസ്ഹാഖ് ഏകജാതനാകുന്നതെങ്ങനെ? ഇനി, ദാസിയുടെ മകനായിരുന്നത് കൊണ്ട് ഇസ്മായിലിന്ന് യഥാര്‍ത്ഥ പുത്രത്വം അവകാശമില്ലെന്നാണ് വാദമെങ്കില്‍ അതും ബൈബിള്‍ വിവരണങ്ങള്‍ക്ക് വിരുദ്ധമാണ്. കാരണം, അബ്രഹാം ദാസിയെന്ന നിലയിലായിരുന്നില്ല ഹാഗാറിനെ സ്വീകരിച്ചത്. ഹാഗാര്‍ യഥാര്‍ത്ഥത്തില്‍ സാറായുടെ ദാസിയായിരുന്നുവല്ലോ. പ്രത്യുത, ഭാര്യയെന്ന നിലയില്‍തന്നെയായിരുന്നു അദ്ദേഹം ഹാഗാറിനെ സമീപിച്ചത്. ഉല്‍പത്തി: 16: 3-ാം വാക്യത്തില്‍നിന്ന് ഇത് വ്യക്തമാകും ........ പത്തുവത്സരം കഴിഞ്ഞപ്പോള്‍ അബ്രഹാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യ ദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രഹാമിന്നു ഭാര്യയായി കൊടുത്തു.
അപ്പോള്‍, ഭാര്യാപദവിയിലുള്ള ഒരു സ്ത്രീയില്‍ തന്നെയാണ് ഇസ്മയിലിന്റെ ജനനം. ഇനി ദാസിയായ ഭാര്യയില്‍ ജനിച്ചതാകയാല്‍ ഇസ്മയില്‍ അവഗണിക്കപ്പെട്ടുവെന്നാണ് വാദമെങ്കില്‍ പിന്നെ നീതിപാലനത്തെ കുറിച്ച പ്രസംഗങ്ങളെല്ലാം ഒഴിവാക്കുകയാണ് നല്ലത്. ബൈബിളിലെത്തന്നെ വ്യക്തമായ കല്‍പനക്ക് വിരുദ്ധവുമാണത്. താഴെ വാക്യങ്ങള്‍ ശ്രദ്ധിക്കുക:
ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യ ജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ സ്വത്ത് പുത്രന്മാര്‍ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യ ജാതന്നു പകരം ഇഷ്ടയുടെ മകന്നു ജേഷ്ഠാവകാശം കൊടുത്തുകൂടാ. തനിക്കുള്ള സകലത്തിലും രണ്ടു പങ്കു അനിഷ്ടയുടെ മകന്നു കൊടുത്തു അവനെ ആദ്യ ജാതനെന്ന് സ്വീകരിക്കേണം. അവന്‍ അവന്റെ ബലത്തിന്റെ ആരംഭമല്ലോ; ജേഷ്ഠാവകാശം അവനുള്ളതാകുന്നു. (ആവര്‍ത്തന പുസ്തകം: 21: 15-17)
ഇസ്ഹാഖിനെ അബ്രഹാമിന്റെ ആദ്യ ജാതനായി വിശേഷിപ്പിക്കുക വഴി ദൈവം തന്നെ തന്റെ ഈ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയെന്നല്ലെ മനസ്സിലാകുക? ഇങ്ങനെ, അവകാശ ധ്വംസനം നടത്തുകമാത്രമല്ല ഇവിടെ ചെയ്തിട്ടുള്ളത്. പ്രത്യുത, അവകാശിയായ ഇസ്മയിലനെ 'കാട്ടുകഴുത' എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. ഉല്‍പത്തി 16:12 - ല്‍ ഇങ്ങനെ വായിക്കാം: അവന്‍ (ഇസ്മയില്‍) കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കും. മഹാനായൊരു പ്രവാചകനെ കുറിച്ച് ഇത്തരം തി•കള്‍ ദൈവ പ്രോക്തങ്ങളായി കരുതുന്നതിനെക്കാള്‍, ഒരു ദൈവ ഭക്തന്‍ ഇഷ്ടപ്പെടുക, ഇസ്മയിലികളെ ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ഇന്നുവരെ ഭഗീരഥ യത്നം തന്നെ നടത്തിക്കൊണ്ടിരിക്കുന്ന ജൂത വിഭാഗത്തിന്റെ സൃഷ്ടികളാണവയെന്ന് വിശ്വസിക്കാനായിരിക്കും.
ഏതായാലും, ബൈബിള്‍ വാക്യങ്ങളില്‍നിന്നു തന്നെ നമുക്ക് മനസ്സിലാകുന്ന കാര്യം അബ്രഹാമിനു ഇസ്മയില്‍, ഇസ്ഹാഖ് എന്നീ രണ്ടു പുത്ര•ാരുണ്ടായിരുന്നുവെന്നാണ്. ഇനി ഇസ്മയിലിന്റെ ജനന പശ്ചാത്തലവും കൂടി അല്‍പം മനസ്സിലാക്കേണ്ടതുണ്ട്.
വൃദ്ധനായ അബ്രഹാം, തനിക്കവകാശിയായി ഒരു സന്താനവുമില്ലല്ലോ എന്നും തന്റെ ദാസനായ ഏല്യേസര്‍ മാത്രമാണ് തന്റെ അവകാശമെടുക്കാനുള്ളതെന്നും യഹോവയോടു സങ്കടമുണര്‍ത്തിച്ചു. അപ്പോള്‍ അവന്‍ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തില്‍ നിന്ന് പുറപ്പെടുന്നവന്‍ തന്നെ നിന്റെ അവകാശിയാകും എന്ന് അവന്ന് യഹോവയുടെ അരുളപ്പാടുണ്ടായി. പിന്നെ അവന്‍ അവനെ പുറത്തുകൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നും കല്‍പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്‍പിച്ചു. (ഉല്‍പ: 15:4-5)
ഈ സംഭവത്തിനു ശേഷം ആദ്യമായി അബ്രഹാമിനു ജനിച്ച കുട്ടി ഇസ്മയിലായിരുന്നുവല്ലോ. അതിനാല്‍ തന്നെ, പ്രവചനത്തില്‍ പറഞ്ഞ സന്തതി ഇസ്മയില്‍ തന്നെയെന്നും വരുന്നു. അപ്പോള്‍, ഇസ്മയില്‍ എണ്ണിയാലൊതുങ്ങാത്ത ഒരു ജനതയുടെ പിതാവാകുമെന്ന് ചുരുക്കം. ഉല്‍പത്തി: 17:-20 ല്‍ യഹോവ ഇസ്മയിലിനെ കുറിച്ച് പറയുന്നതിങ്ങനെ:
ഇസ്മായിലിനെ കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താന പുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും... ഞാനവനെ വലിയൊരു ജാതിയാക്കും. ഉല്‍പത്തി: 17:4 ലാകട്ടെ, അബ്രഹാമിനെ ബഹുജാതികളുടെ പിതാവാക്കുമെന്ന് പറയുന്നു. നിലവിലുള്ള ബൈബിളില്‍ തന്നെയുള്ള ഈ വാക്യങ്ങള്‍ വിളിച്ചോതുന്നത്, അബ്രഹാമിന്റെ പ്രാര്‍ത്ഥനാ ഫലമായി ദൈവം ഇസ്മിയിലിനെ അനുഗ്രഹിക്കുകയും ഒരു വലിയ ജനതതിയുടെ പിതാവാക്കി മാറ്റുകയും  ചെയ്തിരിക്കുന്നുവെന്നാണല്ലോ. ഈ ജനതതികളാണല്ലോ ഇസ്മയിലികള്‍ അപ്പോള്‍, ഇസ്ഹാഖിന്റെ പരമ്പരയായ ഇസ്രായേലികളുടെ സഹോദരങ്ങളാണവരെന്ന് നിസ്സംശയം പറയാവുന്നതാണല്ലോ
ഇനി, ഉല്‍പത്തി:15: 18-21 വാക്യങ്ങള്‍ കൂടി വായിക്കുക:
'നിന്റെ സന്തതിക്ക് മെസ്രേനിലെ നദി മുതല്‍ മഹാനദിയായ പ്രാസ് വരെയുള്ള ഈ ദേശം ഞാന്‍ തരും. അതായത് കീനായര്‍, കന്‍സായര്‍, കദ്മോനായര്‍, ഹേസായര്‍, വര്‍സായര്‍, അതികായന്മാര്‍, ആമോറായര്‍, ക്നാനായര്‍, ഗര്‍ഗോസായര്‍, യാ വോസായര്‍ എന്നിവുടെ ദേശം.
ഉല്‍പത്തി: 25: 18-ലെ വാക്യങ്ങള്‍ ഇങ്ങനെ: ഹഖീലാ തുടങ്ങി അശ്ശൂരിലേക്ക് പോകുന്ന വഴിയില്‍ മിസ്രയിമിന്നു കിഴക്കുള്ള ശൂര്‍വരെ അവര്‍ (ഇസ്മയില്‍ സന്തതികള്‍ കൂടിയിരുന്നു. അവന്‍ തന്റെ സകലസഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.
ഇവിടെ ഇസ്മയിലിന്റെ സഹോദരങ്ങളായി തന്നെയാണല്ലോ ഇസ്രായേലികളെ വിവരിച്ചിരിക്കുന്നത്.  ഇസ്മയിലാണ് അറബികളുടെ ഗോത്ര പിതാവെന്ന് പാരമ്പര്യം പറയുന്നുവെന്ന റവ. ക്ളെയ്റ്റന്‍ ഉദ്ധരിച്ചിരിക്കുന്നു. (ബൈബിള്‍ നിഘണ്ടു. പേ: 420)
ഈ വസ്തുതകളെല്ലാം പരിഗണിച്ചുകൊണ്ട് അന്വേഷണം നടത്തപ്പെടുന്ന പക്ഷം പ്രവചനത്തിലെ സഹോദരങ്ങള്‍ എന്നതിന്റെ വിവക്ഷ അറബികളാണെന്നതില്‍ സംശയമില്ലല്ലോ. അറബികളില്‍ നിന്ന് വന്ന ഏക പ്രവാചകന്‍ മുഹമ്മദാണെന്നത് സുവിദിതവുമാണ്. ഖുര്‍ആനിക സൂക്തം എത്ര സത്യം:
'തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹിമിനോടു കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. (വി. ഖു: 3: 68)
2 മോശെക്ക് സദൃശന്‍
പ്രവചനത്തിലെ പ്രവാചകന്റെ മറ്റൊരു സവിശേഷത അദ്ദേഹം മോശെക്ക് സദൃശനായിരിക്കുമെന്നാണ്. ഏത് രണ്ടു വ്യക്തികളെ എടുത്താലും ചിലകാര്യങ്ങളില്‍ അവര്‍ക്കിടയില്‍ സാദൃശ്യം കാണാതിരിക്കുകയില്ലല്ലോ. പക്ഷെ അപ്രസക്തങ്ങളായ അത്തരം സാദൃശ്യങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. എ.ബിയെ പോലെയാണെന്ന് പറഞ്ഞാല്‍, പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ അവര്‍ക്കിടയില്‍ സമാനതയുണ്ടെന്നാണല്ലോ. ഉദാഹരണമായി, എ. സിംഹതുല്യനാണെന്ന് പറഞ്ഞാല്‍ ഉദ്ദേശ്യംവളരെ വ്യക്തമാണ്. സിംഹത്തിന്റെ പ്രധാനസവിശേഷതയായ ധീരത എയിലുണ്ടെന്നായിരിക്കുമല്ലോ അപ്പോള്‍ മനസ്സിലാക്കുക. മറിച്ച്, സിംഹത്തെ പോലെ തന്നെ എയും വെള്ളം കുടിക്കും ഭക്ഷണം കഴിക്കുമെന്നൊന്നും ആരും മനസ്സിലാക്കുകയില്ല.
അവസാനം പറഞ്ഞത് പോലെയുള്ള കാര്യങ്ങളില്‍ സാദൃശ്യം കണ്ടെത്തി ചില ക്രിസ്ത്യന്‍ എഴുത്തുകാര്‍, മോശെക്കും ക്രിസ്തുവിനുമിടയില്‍ സാദൃശ്യം കണ്ടെത്തുകയും അങ്ങനെ മോശെയോടു സദൃശനായ പ്രവാചകന്‍ ക്രിസ്തുവാണെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്. ഇരുവരും ജൂതരാണ്, ശൈശവത്തില്‍ വധശ്രമങ്ങളെ അതിജയിച്ചവരാണ്, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചവരാണ്, മോചനത്തിന്ന് വന്നവരാണ് ഇങ്ങനെ പോകുന്നു സമാനതകള്‍. ഇസ്രായേല്യരില്‍ ധാരാളം പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. പൊതുവെ അവരില്‍ മിക്കവാറും കാണുന്ന കാര്യങ്ങള്‍ തന്നെയാണിവ. ഒരു സുപ്രധാന പ്രവചനത്തില്‍ മുഴപ്പിച്ചുകാണിക്കപ്പെടാനുള്ള അര്‍ഹത ഇത്തരം കാര്യങ്ങള്‍ക്കില്ല. മാത്രമല്ല, ക്രിസ്തുവിന്റെ ഏറ്റവും വലിയ സവിശേഷതകളായി ക്രൈസ്തവര്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഇരുവരും വ്യത്യസ്തത പുലര്‍ത്തുകയും ചെയ്യുന്നു. ഉദാഹരണമായി, ക്രൈസ്തവ വിശ്വാസ പ്രകാരം യേശു ദൈവമാണ്, ദൈവപുത്രനാണ്, മോശെ അങ്ങനെയല്ല. യേശു പിതാവില്ലാതെ ജനിച്ചു. മോശെ അങ്ങനെയല്ല. യേശുവിന്റെ ആഗമനോദ്ദേശ്യം മനുഷ്യരുടെ പാപമോചനത്തിന്ന് വേണ്ടി കിരിശിലേറുകയായിരുന്നു മോശെയുടെത് അങ്ങനെയായിരുന്നില്ല.
എന്നാല്‍, ഈ സമാനത ഏറ്റവും വ്യക്തമാക്കി പറഞ്ഞത് വിശുദ്ധ ഖുര്‍ആനാണെന്നാണ് മനസ്സിലാകുന്നത്. ഖുര്‍ആന്‍ പറയുന്നു:
'തീര്‍ച്ചയായും നിങ്ങളിലേക്ക് നിങ്ങളുടെ കാര്യത്തിന് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്റെ അടുക്കലേക്ക് നാമൊരു ദൂതനെ നിയോഗിച്ചത് പോലെ തന്നെ' (വി.ഖു: 73:15)
അതെ, മോശെ ഫറോവാ സന്നിധിയിലെത്തി ഏക ദൈവത്വം പ്രസംഗിച്ചത് സ്വജീവനെ പണയം വെച്ചുകൊണ്ടായിരുന്നു. ശക്തനായ രാജാവും ദൈവികത അവകാശപ്പെടുന്ന ആളുമായ ഫറോവയും സര്‍വ്വായുധ സുസജ്ജരായ കിങ്കരന്മാരും സമ്മേളിച്ച ഒരു വേദിയിലേക്കാണ് നിരായുധനായ മോശെ കയറിച്ചെന്നു ഏകദൈവത്വം പ്രസംഗിച്ചത്. ഇതേ പോലെ അറേബ്യന്‍ മുശ്രിക്കുകോളോടും ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ടായിരുന്നു മുഹമ്മദും പ്രബോധനം നടത്തിയത്.
മോശെ പ്രബോധനം ചെയ്തത് ഏക ദൈവത്വമായിരുന്നു. തന്റെ ജനതയോടദ്ദേഹം ചോദിക്കുയാണ്:
'ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കാനും എനിക്ക് യാതൊരറിവുമില്ലാത്തത് അവനോടു ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.' (വി. ഖു:40:42)
ഇതിന്റെ പേരിലാണ് ഫറോവ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്: അവന്‍ (ഫറോവ) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തെയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്. (വി. ഖു: 26:29)
ഏക ദൈവത്വം തന്നെയാണല്ലോ മുഹമ്മദും പ്രബോധനം ചെയ്തത്. അതിന്റെ പേരില്‍ തന്നെയാണ് അദ്ദേഹവും അനുയായികളും പീഢിപ്പിക്കപ്പെട്ടത്. എന്നാല്‍ ബൈബിള്‍ പ്രകാരമുള്ള ക്രിസ്തു ഈ പറഞ്ഞതില്‍ നിന്ന് വളരെ വ്യത്യസ്തനത്രെ. അദ്ദേഹം പിഢിപ്പിക്കപ്പെട്ടത് ഏക ദൈവത്വം പ്രസംഗിച്ചതിന്റെ പേരിലല്ല, പ്രത്യുത, താന്‍ ദൈവ പുത്രനാണെന്ന് വാദിച്ചതിന്റെ പേരിലായിരുന്നു. മത്തായിയുടെ താഴെ വാക്യങ്ങള്‍ ശ്രദ്ധിക്കുക.
'മഹാ പുരോഹിതന്‍ പിന്നെ അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക, എന്ന് ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ട് നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്ന് പറഞ്ഞു. യോശു അവനോട്: ഞാന്‍ ആകുന്നു...' ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി, ഇവന്‍ ദൈവദൂഷണം പറഞ്ഞു..' (മത്തായി: 63-66)
ഇങ്ങനെയാണല്ലോ ക്രിസ്തു പിലാത്തോസിന്റെ കുരിശിലേക്ക് നയിക്കപ്പെട്ടത്. ക്രിസ്തുവില്‍ ആരോപിക്കപ്പെട്ട ഈ വാദഗതിയെ കുറിച്ച ഖുര്‍ആന്‍ പ്രതികരണമിതാണ്.
'അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടു കീറുകയും പര്‍വതങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണെന്ന് അവന്‍ വാദിച്ചത് നിമിത്തം (വി. ഖു. 19:90,91)
തങ്ങളുടെ ദൌത്യ നിര്‍വ്വഹണവേളയില്‍ ഇരുവര്‍ക്കും ശത്രുക്കള്‍ നല്‍കിയ വിശേഷണം ഒന്നു തന്നെയായിരുന്നു. ഖുര്‍ആന്‍ പറയുന്നു:
'അവന്‍ (ഫറോവ) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയുക്തനായ നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ, തീര്‍ച്ചയായും അയാളൊരു ഭ്രാന്തന്‍ തന്നെയാണ്. (വി.ഖു:26:27)
മുഹമ്മദിന്റെ ശത്രുക്കള്‍ അദ്ദേഹത്തിനു നല്‍കിയ വിശേഷണവും ഇത് തന്നെ:
'എന്നിട്ട് അദ്ദേഹത്തെ വിട്ട് അവര്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചു വിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. (44:14)
ഭ്രാന്തനായ ഒരു കവിക്കുവേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ചു കളയണമോ എന്നവര്‍ ചോദിക്കുകയും ചെയ്യുമായിരുന്നു. (37:36)
മോശെക്ക് ശത്രുക്കള്‍ നല്‍കിയ മറ്റൊരു വിശേഷണം മായാജാലക്കാരന്‍ എന്നായിരുന്നു.
അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജ വാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന് (40:24)
മുഹമ്മദിന്ന് മക്കാ മുശ്രിക്കുകള്‍ നല്‍കിയ വിശേഷണവും ഇത് തന്നെയായിരുന്നു:
അവരില്‍ നിന്നു തന്നെയുള്ള ഒരു താക്കീതു കാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: 'ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു' (38:4)
വേറൊരു വിശേഷണം 'കള്ളവാദി' എന്നായിരുന്നു. ഇതും ഇരുവരിലും ആരോപിക്കപ്പെട്ടതായി മുകളിലുദ്ധരിച്ച രണ്ടു സൂക്തങ്ങളില്‍ നിന്നു മനസ്സിലാകുമല്ലോ.
'മാരണം ബാധിച്ചവന്‍' എന്നതായിരുന്നു ഇരുവര്‍ക്കും ശത്രുക്കള്‍ നല്‍കിയ മറ്റൊരു വിശേഷണം.
'മൂസാ തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ് കരുതുന്നത് എന്ന് ഫറോവ മോശയോടു പറഞ്ഞതായി 17:101 ലും, (മുഹമ്മദിനെ കുറിച്ച്) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍ പറ്റുന്നത്' എന്ന് 25:8 ലും ഖുര്‍ആന്‍ പ്രസ്താവിക്കുന്നു.
പീഢിതരായ അനുയായികള്‍ക്ക് അവരുടെ സമ്പാദ്യങ്ങള്‍ അനന്തരമായി ലഭിച്ചുവെന്നത് ഇരുവര്‍ക്കുമുള്ള സവിശേഷതയായെണ്ണാവുന്നതാണ്. മോശെയുടെ ജനതയുടെ കാര്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു:
'അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതക്ക് നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ആ ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായേല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്റെ ഫലമായി നിന്റെ രക്ഷിതാവിന്റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്റെ ജനതയും നിര്‍മ്മിച്ചു കൊണ്ടിരുന്നതും അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം  തകര്‍ത്തുകളയുകയും ചെയ്തു.' (വി. ഖു. 7:137)
മക്കാ മുശ്രിക്കുകളുടെ പീഡനം പാരമ്യം പ്രാപിച്ചപ്പോള്‍ മുഹമ്മദ് നബിയുടെ അനുയായികള്‍ മദീനയിലേക്ക് പലായനം നടത്തുകയായിരുന്നുവല്ലോ. പക്ഷെ, മക്കാ വിജയത്തോടെ സ്ഥിതിയാകെ മാറുകയായിരുന്നു. ശത്രുക്കളുടെ സകല സമ്പാദ്യങ്ങളും സമരാര്‍ജ്ജിത വസ്തുക്കളായി അവര്‍ക്ക് ലഭിക്കുകയായിരുന്നു.
പ്രവാചകത്വവും അധികാരവും സമ്മേളിച്ച ഒരു വ്യക്തിയായിരുന്നു മോശെ എന്നാണ് ബൈബിളില്‍ നിന്ന് മനസ്സിലാകുന്നത്. ശബ്ബത്ത് നാളില്‍ വിറകു പെറുക്കിയതിന്റെ പേരില്‍ മോശെയുടെ മുമ്പില്‍ ഹാജറാക്കപ്പെട്ടയാള്‍ക്ക് മരണ ശിക്ഷ നല്‍കാന്‍ യഹോവ ഉത്തരവിട്ടത് മോശയിലൂടെയായിരുന്നുവല്ലോ. അങ്ങനെ, മോശെയുടെ നിര്‍ദ്ദേശാനുസാരം അയാള്‍ വധിക്കപ്പെടുകയും ചെയ്തു. (സംഖ്യ: 15: 32-36)
പ്രവാചകനായിരിക്കെ, രാജ്യത്തിന്റെ ഭരണാധികാരികൂടിയായിരുന്നു മുഹമ്മദെന്നത് സുവിദിതമാണല്ലോ. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുക മുതല്‍ സകല ശിക്ഷാസമ്പ്രദായങ്ങളും അദ്ദേഹം നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയുണ്ട്. ബൈബിള്‍ വിവരണ പ്രകാരം യേശു യഹൂദരുടെ രാജാവാണ്. യഹൂദരുടെ രാജാവായി പിറന്നവന്‍ എവിടെ (മത്തായി: :2) യെന്നാണല്ലോ കിഴക്കുനിന്ന് യരൂശെലേമിലെത്തിയ വിദ്വാന്‍ അന്വേഷിച്ചത്. അപ്പോള്‍, ഈ വിശേഷണം യേശുവിന്നും ചേരുന്നുവെന്ന് വാദിക്കപ്പെടുന്നു. പക്ഷെ, ക്രൂശീകരണത്തിനു മുമ്പായി നടന്ന വിചാരണവേളയില്‍ 'നീ യഹൂദന്മാരുടെ രാജാവോ എന്ന് പിലാത്തോസ് ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നുവെങ്കില്‍ എന്നെ യഹൂദന്മാരുടെ  കയ്യില്‍ ഏല്‍പിക്കത്തക്കവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. (യോഹ: 18:36) മാത്രമല്ല, പിലാത്തോസ് യേശുവിനെ ക്രൂശിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ അങ്ങേയറ്റം ശ്രമം നടത്തിയിരുന്നുവെങ്കിലും അവസാനം വഴങ്ങേണ്ടിവരികയാണ് ചെയ്തതെന്ന് ബൈബിള്‍ വിവരണത്തില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. എന്നാല്‍, തന്റെ ആധിപത്യം നടക്കുന്ന രാജ്യത്ത് മറ്റൊരാള്‍ ഭരണം അവകാശപ്പെടുകയാണെങ്കില്‍, അയാളെ വധിച്ചുകളയാന്‍ ഭഗീരഥയത്നം തന്നെ നടത്തുകയായിരുന്നുവല്ലോ അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അപ്പോള്‍, യേശുവില്‍ നിന്ന് ഇത്തരത്തിലുള്ള ഭീഷണി ഭരണാധികാരികള്‍ ഭയപ്പെട്ടിരുന്നില്ലെന്ന് വ്യക്തം. അതിനും പുറമെ, 'സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും' നല്‍കാനാണല്ലോ അദ്ദേഹത്തിന്റെ പ്രശസ്തമായ ഉപദേശം. തന്റെ പ്രജകളെന്നവകാശപ്പെട്ടിരുന്ന യഹൂദരന്മാര്‍ തന്നെയാണ് അദ്ദേഹത്തെ പിലാത്തോസിനേല്‍പ്പിച്ചതും ക്രൂശില്‍ തറച്ചശേഷം 'യെഹൂദന്മാരുടെ രാജാവ്' എന്ന് പരിഹാസപൂര്‍വ്വം കിരിശില്‍ എഴുതി പതിപ്പിച്ചതുമെന്നതാണ് ഏറ്റവും ദയനീയം.
പലകാര്യങ്ങളിലും മോശെക്കും പ്രവാചകനുമിടയില്‍  സമാനത ദര്‍ശിക്കപ്പെടുന്നു എന്ന് മാത്രമല്ല, അവയില്‍ മോശയെക്കാള്‍ മികച്ചുനില്‍ക്കുന്നത് ആ പ്രവാചകനാണെന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചില ഉദാഹരണങ്ങള്‍ കാണാം:
1. ശത്രു കാരണം ഇരുവരും പലായനം നടത്തേണ്ടി വന്നു. ഇരുവരും തങ്ങളുടെ ശ്വശുരന്‍മാരില്‍ അനുയായികളെ കണ്ടെത്തുകയായിരുന്നു. എന്നാല്‍, മോശെയുടെ വിഷമ ഘട്ടത്തില്‍ ശ്വശുരനായ ജിത്റോ ആശ്വസിപ്പിക്കെേണ്ടിവന്നു. പക്ഷെ, ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ തന്റെ അനുയായിയെ സമാശ്വസിപ്പിക്കേണ്ടിവന്നത് മുഹമ്മദായിരുന്നു.
2. മിദ്യാനിലാണ് മോശെ അഭയം തേടിയിരുന്നത്, പില്‍ക്കാലത്ത് ഈ സ്ഥലം തന്റെ ശ്വശുരന്റെ നാമധേയത്തിലാണ് അറിയപ്പെട്ടത്, യഥ്രിബ്! മുഹമ്മദ് അഭയം തേടിയത് മദീനയിലായിരുന്നു. തന്റെ പലായനത്തിന്നു മുമ്പ് ഈ നഗരം അറിയപ്പെട്ടിരുന്നത് യഥ്രിബ് എന്നായിരുന്നു. മോശെയെ സംബന്ധിച്ചിടത്തോളം പലായനം വളരെ പ്രയോജനം ചെയ്തു. ശ്വശൂരന്റെ മാര്‍ഗ്ഗ ദര്‍ശനത്തിന്‍ കീഴില്‍ അദ്ദേഹം വളരെ നേട്ടങ്ങള്‍ കൊയ്തു. എന്നാല്‍, മുഹമ്മദിന്റെ പലായനം വലിയ വിജയങ്ങള്‍ നേടാനുള്ള പാതയൊരുക്കുകയായിരുന്നു.
3. തന്റെ ജനതക്കുള്ള ഒരു പൂര്‍ണ്ണ നിയമമായിരുന്നു മോശെക്ക് ലഭിച്ചത്. മുഹമ്മദിനാകട്ടെ, സാര്‍വ്വ ജനീനവും സര്‍വകാലികവുമായ ഒരു സമ്പൂര്‍ണ്ണ നിയമവും.
4. മോശെ ഫറോവയുടെ ബന്ധനത്തില്‍നിന്ന് സ്വന്തം ജനതയെ മോചിപ്പിച്ചു. മുഹമ്മദ്, ശത്രുക്കളോട് സധീരം പോരാടി ജയിക്കുകയും അവരുടെ മക്കളെ വിശ്വാസികളാക്കിത്തീര്‍ക്കുകയും ചെയ്തു.
5. ഈജിപ്ത് ദേശത്ത് വച്ച് ദൈവം മോശയോടും അഹറോനോടും സംസാരിച്ചു: ഈ മാസം നിങ്ങളുടെ മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസമായിരിക്കണം. (പുറപ്പാട്:12:1-2)
ഇത് പോലെ, മുഹമ്മദിന്റെ പലായനം തൊട്ടാണ് ഹിജ്റഃവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍, ക്രൈസ്തവ വര്‍ഷത്തിന്നും ജൂത വര്‍ഷത്തിനും ഈ കൃത്യത അവകാശപ്പെടാനില്ലെന്നത് വളരെ ശ്രദ്ധേയമാണ്.
6. പ്രതിസന്ധികളോടുമല്ലിടുമ്പോള്‍ മോശെക്ക് പല രക്ത ചൊരിച്ചിലും ദുരിതങ്ങളുമാവശ്യമായിട്ടുണ്ട്. എന്നാല്‍, മുഹമ്മദിനെ സംബന്ധച്ചിടത്തോളം അവ മതപരമായ മോചനത്തിന് വഴിതെളിയിക്കുകയായിരുന്നു.
7. തന്റെ ജേതാക്കളുടെ കൈയിലകപ്പെട്ട കാനാന്‍ ദൈശം കൈവശപ്പെടുത്താനുദ്യമിച്ച മോശയുടെ യുദ്ധങ്ങള്‍ ആക്രമണപരമായിരുന്നു. എന്നിട്ടും കാനാന്‍ ദേശം ജേതാക്കളുടെ കീഴില്‍ വരികയാണുണ്ടായത്. എന്നാല്‍, മുഹമ്മദ് നയിച്ചത് പ്രതിരോധയുദ്ധങ്ങളായിരുന്നു. എന്നിട്ടും അവസാനം അറേബ്യ അദ്ദേഹത്തിന്റെ പാദങ്ങള്‍ക്കു കീഴില്‍ വീണു നമിക്കുകയായിരുന്നു.
8. മോശെ ഇസ്രായേല്യരെ വിധിച്ചപ്പോള്‍ ജൂതര്‍പോലും മുഹമ്മദിന്റെ വിധി തീര്‍പ്പുകള്‍ സ്വീകരിക്കുകയുണ്ടായി.
9. മോശെ മിദ്യനിലും മുഹമ്മദ് മദീനയിലും പത്തുവര്‍ഷം പ്രബോധനം നടത്തുകയുണ്ടായി.
10. മോശെ സ്വജനതയുടെ നിയമ ദാതാവും മാര്‍ഗ്ഗ ദര്‍ശകനുമായിരുന്നുവെങ്കില്‍, വിജയ ശ്രീലാളിതനായ ഒരു ജനറലും സകലജനതതികളുടെയും പൂര്‍ണ്ണ വഴികാട്ടിയും ഒരിക്കലും റദ്ദ് ചെയ്യപ്പെടാത്തൊരു സാര്‍വ്വത്രിക നിയമത്തിന്റെ ഘോഷകനുമായിരുന്നു മുഹമ്മദ്.
11. തങ്ങളെ പിന്തുടര്‍ന്നിരുന്ന ഫറോവാ കിങ്കരന്മാരില്‍ നിന്ന് മോശയെ രക്ഷപ്പെടുത്തിയത് ഒരു വേലിയേറ്റമായിരുന്നു. എന്നാല്‍, അത്തരമൊരു സങ്കീര്‍ണ്ണ ഘട്ടത്തില്‍ മുഹമ്മദിന് രക്ഷനല്‍കിയത് ഒരു ചിലന്തി വലമാത്രമായിരുന്നു.
12. ശത്രുക്കളെ കണ്ട മോശെയുടെ അനുയായികള്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുന്നു. (26:61) അപ്പോള്‍ മോശെ പറയേണ്ടി വന്നു: ഒരിക്കലുമില്ല. തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴി കാണിച്ചുതരും. (20:62) പക്ഷെ ഇത്തരം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഗുഹയില്‍ വെച്ച് മുഹമ്മദ് തന്റെ സഖാവിനോടു പറഞ്ഞു: 'ദുഃഖിക്കരുത് ദൈവം നമ്മോടൊപ്പമുണ്ട്.'   
അതെ, മോശെ പ്രതീക്ഷയുടെ ഭാഷയില്‍ സംസാരിച്ചപ്പോള്‍ മുഹമ്മദ് ദൃഢവിശ്വാസത്തോടെ പ്രതിവചിക്കുകയായിരുന്നു.
കെ.എ. ഖാദിര്‍ ഫൈസി




യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന...